നന്ദി, തിരുവോണമേ നന്ദി

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Nanni-thiruvoname-nanni-N-N-Kakkad.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
ആട്ടം കഴിഞ്ഞു
കളിയരങ്ങത്തു തനിച്ചു വെറുക്കനെ-
പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത
കളിവിളക്കിന്‍ ചിരി
ഇപ്പൊളോര്‍ക്കുന്നുവോ?
ഇനിയൊരു കളിക്കിതു കൊളുത്തേണ്ട-
യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
കുന്നിന്‍ കണിക്കൊന്ന പൂത്ത കൊടുംചൂടില്‍
പാല്ക്കുടം കൊണ്ടുപോം പക്ഷിയുടെ തേങ്ങല്‍
അന്തിമങ്ങൂഴത്തിലലിയവേ,
അരുവിതന്‍ കണ്ഠം കരിഞ്ഞുണങ്ങിക്കീറി
ദൂരതീരങ്ങള്‍ വെറും മോഹമെ-
ന്നിടറുന്ന മൂവന്തിമൂര്‍ച്ഛിക്കവേ,
ഇലകള്‍ കൊഴിഞ്ഞു
കുനുചില്ലകളുണങ്ങി
തൊലിവീണ്ടു തടികാഞ്ഞു
വേരുകള്‍ തുരുമ്പിച്ചു
കത്തുന്ന വിണ്ണിനെച്ചൂണ്ടി-
ജ്ജരഠന്‍ കടമ്പ്, തന്‍പൂക്കാല-
നോവുകളിറുത്തെറി, ഞ്ഞെത്തുമൊരു
വേണു തേങ്ങുന്ന കാറ്റിന്റെ കൈകളില്‍
ചാഞ്ഞുറങ്ങാന്‍ കാത്തു
കാതോര്‍ത്തുനിന്നതോര്‍ക്കുന്നുവോ?
പോയ തിരുവോണഘനമൗനമോര്‍ക്കുന്നുവോ?
ചെറിയൊരു വെളിച്ചം പിടഞ്ഞുകെട്ടാല്‍,
മൃതിപോല്‍ത്തണുത്ത നിറമിഴിനീര്‍ക്കുടങ്ങളൊരു
പ്രളയമായ്‌പ്പൊട്ടിപ്പുളഞ്ഞൊഴുകി-
യൊക്കെയും മൂടുവാന്‍ ചൂഴ്ന്നുറ്റുനില്ക്കുമൊരു
ഘനതിമിരമായ് ഭൂമി നിന്നതോര്‍ക്കുന്നുവോ?
എങ്കിലും,
ഇടിവെട്ടിയില്ല, ചെറു-
തിരി കെട്ടതില്ല, ഘന-
തിമിരമിഴിനീര്‍ക്കുടമുടഞ്ഞില്ല;
മെല്ലെയൊരുറക്കം കഴിഞ്ഞപോ-
ലാദികുളിര്‍വായുവിലൊ-
രോങ്കാരനദിയൊഴുകി.
സഹ്യപാര്‍ശ്വങ്ങളില്‍പ്പലനിറം പൂത്തുല-
ഞ്ഞരുവികളിലാര്‍ദ്രവിണ്‍നീലിമ കളിച്ചു,
നിരവെപ്പഴുത്ത വിരിപ്പുപാടങ്ങള്‍ തന്‍
തരുണമിഴികള്‍ക്കകം പറവകള്‍ കലമ്പി,
നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലോ.
ഇളവെയില്‍ക്കുമ്പിളില്‍
തരിമഴ നിറ-
ച്ചിടറുന്ന വഴികളില്‍-
ത്തുടുകഴല്‍പ്പൂക്കളം വിരിയിച്ച്
പുതുവാഴക്കൂമ്പുപോല്‍ നീ വന്നുവല്ലോ.
നന്ദി, തിരുവോണമേ നന്ദി.
നന്ദി, പോയ് വരിക വരുമാണ്ടിലും
നിഴലായ് വെളിച്ചമായ്
കണ്ണീരായ്ക്കനിവായി
മൃതിയായിജ്ജനിയായി
പലമട്ടിലാടിയും അണിയറ പൂകിയും
പിന്നെയും പുതുമോടി തേടിയും
അരിമയായറിവായി നറുമിഴിവിടര്‍ത്തി നീ
വരുമാണ്ടിലും വരിക
പരിണാമചക്രസ്ഥനായ് നറും
വെളിവായി ഞാനിങ്ങു കാത്തുനില്ക്കാം.
ഒടുവിലെന്നൂഴമണഞ്ഞാല്‍
ഒരു തുള്ളി വെണ്മയായ്
നിന്‍ വെളിച്ചക്കടലില്‍ ഞാനലിയാം:
നന്ദി, തിരുവോണമേ നന്ദി,
പോയ് വരിക വരുമാണ്ടിലും,
നന്ദി, തിരുവോണമേ നന്ദി!

ഒരു തിരുവനന്തപുരം യാത്ര


2017 ലെ ജന്മാഷ്ടമിയും സ്വാതന്ത്ര്യദിനവും തിങ്കൾ ചൊവ്വാ ദിനങ്ങളിൽ അടുത്തു വന്നതും, മുന്നോടിയായി ശനി, ഞായർ ദിവസങ്ങൾ വന്നതിനാൽ അവധി ദിവസമായതും നാലുദിവസത്തേക്കായി വല്ലപ്പോഴും കിട്ടുന്ന നീണ്ട അവധിക്കു കാരണമ്മാവുകയായിരുന്നു. മഞ്ജുവിന് അവധി എടുക്കേണ്ടി വന്നുവെങ്കിലും ആത്മികയ്ക്കും എനിക്കും ലീവുതന്നെയായിരുന്നു ഈ ദിവസങ്ങളിൽ. ആത്മികയുടെ നാലാമത് ജന്മദിനം ആഗസ്റ്റ് 15 നു വന്നതും നല്ലൊരു കാലമായി ഇത് മാറുമെന്നുറപ്പായിരുന്നു. യാത്രാ ടിക്കറ്റൊക്കെ മുങ്കൂറായി തന്നെ കല്ലഡ ട്രാവൽസിൽ ബുക്ക് ചെയ്തു വെച്ചിരുന്നു.

ബാംഗ്ലൂരിലെ മഡിവാളയിൽ നിന്നും വെള്ളിയാഴ്ച രാത്രി 10 മണിക്കായിരുന്നു ബസ്സ് യാത്ര തുടങ്ങുന്നത്. ആത്മികയ്ക്ക് രാവിലെ മുതലേ നല്ല പനി ആയിരുന്നു. അവളെ പകൽസമയങ്ങളിൽ പരിചരിക്കുന്ന വിജയമ്മ ഉച്ചയ്ക്കുതന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വൈകുന്നേരത്തോടെ ചർദ്ദിയും തുടങ്ങി കൂടുതൽ തീഷ്ണമായി മാറി. വൈകുന്നേരം ഇതേ കാരണത്താൽ ഒന്നുകൂടെ ഡോക്ടറെ കാണേണ്ടി വന്നു. വെള്ളം പോലും കുടിക്കാനാവാത്ത ദിവസമായി പോയി ആത്മികയ്ക്ക് ആ ദിവസം. വൈകുന്നേരം അല്പം മരുന്നു കൊടുത്തശേഷം വളരെ കുറച്ചുമാത്രം കഴിക്കാനവൾ സമ്മതിച്ചു. ബസ്സ് യാത്ര തുടങ്ങുമ്പോൾ രാത്രി 11:30 ആയി. ബസ്സിൽ നന്നായി അവൾ ഉറങ്ങിയെങ്കിലും കലശലായ ചൂടിനാൽ ഏറെ പ്രയാസപ്പെട്ടുള്ള ഉറക്കമായിരുന്നു അവൾക്ക്.

ബസ്സ് തുടങ്ങാൻ മാത്രമല്ല, തിരുവന്തപുരത്ത് എത്തിച്ചേരാനും വൈകി. ബസ്സിൽ വെച്ച് അവൾ കുറച്ച് ഭക്ഷണവും മരുന്നും കഴിച്ചു, പനിയല്പം ശമിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവന്തപുരത്ത് ഇറങ്ങി. കൂട്ടുകാരൻ സുഗീഷ് കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരും കൂടെ അജയ് താമസിക്കുന്ന വീട്ടിലേക്ക് ഓട്ടോയിൽ യാത്ര തിരിച്ചു. രാവിലെ 9 മണിക്കെത്തിയ അമ്മ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എത്തിയപ്പോൾ തന്നെ ആത്മിക നന്നായിട്ടുറങ്ങി. ഉറക്കക്ഷീണം കഴിഞ്ഞപ്പോൾ വൈകുന്നേരത്തോടെ ശനിയാഴ്ച അഖിലിന്റെ കൂടെ പത്മനാഭസ്വാമീക്ഷേത്രത്തിലേക്കു പോയി. അമ്മയും മഞ്ജുവും കുഞ്ഞും അമ്പലത്തിനകത്ത് കയറി കണ്ടെങ്കിലും ഷർട്ട് അഴിക്കാത്തതിനാൽ എനിക്കു കയറാൻ പറ്റിയില്ല; അവർ വരുന്ന സമയം വരെ അഖിലിന്റെ കൂടെ ഞാൻ പുറത്തിരുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വിഷ്ണുക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിന്റെ ഒത്ത മധ്യത്തിൽ കോട്ടയ്ക്കകത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ എന്ന നാഗത്തിന്മേൽ ശയിയ്ക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്‌ ശ്രീപത്മനാഭസ്വാമി. തിരുവിതാംകൂർ രാജ്യത്തെ അപ്പാടെ ശ്രീപദ്മനാഭന് സമർപ്പിച്ച് അതിനു തൃപ്പടിദാനം എന്നു പേരു കൊടുത്തതൊക്കെ പണ്ട് ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മയെ പറ്റി പഠിക്കുമ്പോൾ ഉള്ള കാലമൊക്കെ ഓർമ്മയിലെത്തി. ഡച്ചുകാർക്കെതിരെ നടന്ന കുളച്ചൽ യുദ്ധം മാർത്താണ്ഡവർമ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിവാക്കുന്നതാണ്. ഇതുമൂലം ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്പിയനെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിനൂള്ളതാണ്. 1750 ജനുവരി 3 ന്‌ തിരുവിതാംകൂർ ശ്രീ പത്മനാഭന് അടിയറവു വെച്ച് ശ്രീ പത്മനാഭദാസൻ എന്ന പേരിനാലാണ് പിന്നീടുള്ളവരും തിരുവിതാംകൂർ ഭരിച്ചത്. അജയന്റെ വീട്ടിൽ നിന്നും നടന്നായിരുന്നു ഞങ്ങൾ ക്ഷേത്രത്തിൽ എത്തിയത്. തിരിച്ചു വന്നത് ഓട്ടോയ്ക്കും. കുഞ്ഞിനു സുഖമില്ലാത്തതിനാൽ മറ്റെവിടേയും പോകാതെ ശനിയാഴ്ച കഴിച്ചുകൂട്ടി.

മൃഗശാല

ഞായറാഴ്ച ആത്മിക പനിയൊക്കെ വെടിഞ്ഞ് പൂർവ്വാധികം ആരോഗ്യവതിയായി കാണപ്പെട്ടു. ഭക്ഷണം കഴിച്ച് മരുന്നു കഴിച്ചപ്പോൾ രാവിലെ തന്നെ കറങ്ങാൻ പോകാമെന്നു കരുതി. ഒലയിലെ 10 മണിക്കൂർ യാത്ര 1200 രൂപയ്ക്ക് എന്ന പദ്ധതി പ്രകാരം ബുക്ക് ചെയ്ത കാറിൽ രാവിലെ തന്നെ തിരുവന്തപുരം മൃഗശാലയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ. കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണിത്; ഇന്ത്യയിലെ തന്നെ ആദ്യത്തെ മൃഗശാലയുമാണ്. 1857-ലാണ് തിരുവനന്തപുരം മൃഗശാല സ്ഥാപിക്കപ്പെട്ടത്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സഹോദരനായ ഉത്രം തിരുനാളാണ് മ്യൂസിയവും മൃഗശാലയും നിര്‍മ്മിക്കാനായി കമ്മറ്റി രൂപീകരിച്ചതും 1857 ഇൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തത്. ഏകദേശം 50 ഏക്കറോളം വിസ്തൃതിയിലാണ് ശാലയുടെ കിടപ്പ്. മൃഗശാലയിലേക്ക് ഒരാൾ കേവലം 20 രൂപയ്ക്ക് പാസ് വേണമെന്നുണ്ടെങ്കിലും ഇവിടെ ബാംഗ്ലൂരിൽ ഉള്ളതിനേക്കാൾ എത്രയോ മികച്ചതാണ് ഈ മൃഗശാല. കണ്ടാമൃഗവും വിവിധ പുലികളും, കടുവകളും, മാനുകളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഈ മൃഗശാല മൈസൂരുള്ള മൃഗശാലയെക്കാൾ പ്രകൃതി ദൃശ്യത്താലും, ഹരിത ഭംഗിയാലും ഹൃദ്രമാവുന്നു എന്നുമുണ്ട്. വലിയൊരു വനത്തിലൂടെ കണ്ടു നടക്കുന്ന പ്രതീതി പലപ്പോഴും തോന്നും, ഇടയിലുള്ള തടാകവും ഏറെ ഹൃദ്യമാക്കുന്നു. പ്ലാസ്റ്റിക് കവർ, പാത്രങ്ങൾ എന്നിവയോട് പരിസരത്തെ ഷോപ്പുടമകൾ പുലർത്തുന്ന മനോഭാവവും ഏറെ ചിന്തനീയമാണ്. സമീപത്ത് തന്നെ സ്ഥിതി ചെയ്യുന്ന നേപ്പിയർ മ്യൂസിയവും കുഞ്ഞിനു കളിക്കാൻ പാകത്തിനുള്ള ചിൽഡ്രൻസ് പാർക്കും, സമീപത്തെ ത്രിഡി ജുറാസിക് ഷോയും ശ്രദ്ധിക്കച്ചെങ്കിലും ഞായറഴ്ച അതു വിട്ട് ചൊവ്വാഴ്ചയിലെ ആത്മികയുടെ ജന്മദിനം ഭംഗിയാക്കാൻ ഇതുതന്നെ ഉപയോഗിക്കാം എന്നു കരുതി ഒഴിവാക്കി.

ശംഖുമുഖം കടൽത്തീരം

തുടർന്ന് പാളയത്തു നിന്നും ഉച്ചഭക്ഷണം അല്പം നേരത്തേ കഴിച്ചു, നേരെ ശംഖുമുഖം കടപ്പുറത്തേക്കു വിട്ടു. തിരുവനതപുരം നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു കടപ്പുറമാണിത്. കാനായി കുഞ്ഞിരാമന്‍ പണിത 35 മീറ്റർ നീളമുള്ള ജലകന്യകയുടെ ശില്‍പം ഇവിടെ കാണാം. ശില്പചാരുതിയൊഴിച്ചാൽ ഒരു കടപ്പുറം എന്നതിനപ്പുറം മറ്റൊന്നുമില്ലാതെ കാണാമെന്നേ ഉള്ളൂ. വിമാനതാവളം ഇതിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലിൽ തീർത്ത രണ്ട് കൽമണ്ഡപങ്ങൾ അവിടെ കാണാനായിരുന്നു. പ്രത്യേകിച്ച് പരിരക്ഷയൊന്നുമില്ലാതെ അനാഥമായി കിടക്കുന്ന നിലയിലായിരുന്നു അതിന്റെ നിൽപ്പ്. അല്പസമയം മാത്രമേ അവിടെ ചെലവഴിച്ചുള്ളൂ, തുടർന്ന് ഞങ്ങൾ പൂവാർ ബീച്ചിലേക്ക് യാത്രയായി.

പൂവാർ ബീച്ച്

കാസർഗോഡ് മഞ്ചേശ്വരം മുതൽ നീണ്ടുകിടക്കുന്ന കേരളം അവസാനിക്കുന്നത് ഒരുപക്ഷേ അടുത്തുള്ള പൊഴിയൂർ ഗ്രാമത്തിലായിരിക്കണം. മനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ച് പൂവാർ പുഴയിലൂടെ ഒരു മണിക്കൂറോളം ചുറ്റിക്കറങ്ങി. ആത്മിക ഏറെ ആഹ്ലാദിച്ചൊരു യാത്രയായിരുന്നു അത്. ബോട്ടിന്റെ മുന്നിലെ സീറ്റിലിരുന്ന് അറിഞ്ഞാഹ്ലാദിക്കുകയായിരുന്നു അവൾ. പേരുകേട്ട വിഴിഞ്ഞത്തിനടുത്താണ് പൂവാർ ഗ്രാമം. വേലിയേറ്റ സമയത്ത് കടലും പുഴയും തമ്മിൽ ബന്ധിപ്പിക്കുന്ന അഴിമുഖം പൂവാറിലുണ്ട്. ഞങ്ങൾ പോവുമ്പോൾ പരസ്പരം ബന്ധപ്പെടാതെ ഒരു മറപോലെ മണൽപ്പരപ്പുണ്ടായിരുന്നു. 56 കിലോമീറ്ററോളം ദൂരം താണ്ടുന്ന നെയ്യാർ പുഴ അഗസ്ത്യമലയിൽ നിന്നാരംഭിച്ച് കടലിൽ ചേരുന്ന നെയ്യാറ്റിങ്കരയിലെ സ്ഥലവും പൂവാറിനടുത്തു തന്നെ. മാർത്താണ്ഡവർമ്മയാണത്രേ പൂവും ആറും ചേർന്ന പൂവാർ എന്ന പേരു നൽകിയതുതന്നെ. ബോട്ടുയാത്ര നിയന്ത്രിച്ചത് ടോണി എന്ന ബോട്ടുകാരനായിരുന്നു, ആത്മികകയ്ക്കു വേണ്ടിയുള്ള കൗശലങ്ങൾ അവനും പ്രകടിപ്പിച്ചിരുന്നു. ഞങ്ങൾ താമസിച്ച തിരുവന്തപുരത്തെ അജയന്റെ വീട്ടിൽ നിന്നും ഏകദേശം 35 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു ഇവിടേക്ക്.

എലഫന്റ് റോക്ക്, കല്ലിനടിയിലെ പള്ളി

പൂവാർ പുഴയിലൂടെ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ കാണാവുന്ന രസകരമായ കാഴ്ചയാണ് എലഫന്റ് റോക്ക്, കല്ലിനടിയിലെ പള്ളി എന്നിവ. ഒരു ആന വെള്ളത്തിൽ കിടന്നതുപോലെ തോന്നുന്ന കല്ലാണ് എലഫന്റ് റോക്ക്. അതിനു മുകളിൽ കൊണ്ടുപോയി കുരിശു നാട്ടി എന്നതൊഴിച്ചാൽ മനോഹരമായൊരു കാഴ്ചതന്നെയാണത്. പുഴയോരത്ത് കണ്ട വിവിധ പാറക്കെട്ടുകൾക്ക് മുകളിൽ കുരിശുകൾ തലയുയർത്തി തന്നെ നിൽപ്പുണ്ട്. അതിലൊന്നാണ് ആ കുരിശുപള്ളി. കല്ലു തുരന്ന് ഭൂമിക്കടിയിലാണ് പള്ളിയുള്ളത്. ഞങ്ങൾ ബീച്ചിൽ ഇറങ്ങാനൊന്നും പോയില്ല, നേരെ ബോട്ടിൽ കറങ്ങി നടന്നു. കായലിനും കടലിനും ഇടയിലുള്ള മണൽത്തിട്ട നിലേശ്വരത്തും ഉള്ളതിനാൽ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല എന്നേ ഉള്ളൂ. കായലിനു ചുറ്റുമായി ഇടതിങ്ങി നിൽക്കുന്ന കണ്ടൽകാടുകൾക്ക് ഒരു മനോഹാരിതയുണ്ട്. ബോട്ടുയത്രയ്ക്ക് ഒരാൾക്ക് ഒരു മണിക്കൂറിന് 1000 രൂപവെച്ച് 3000 രൂപയായിരുന്നു ബോട്ടുടമകൾ വാങ്ങിച്ചത്. എന്തായാലും മനോഹരമായിരുന്നു യാത്ര. നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്, തടാകത്തിൽ തന്നെയുള്ള ഫ്ലോട്ടിങ് ഹോട്ടലുകൾ അടക്കം അവിടെ കാണാനുണ്ട്. താമസം അധികവും വിദേശീയരാണെന്നായിരുന്നു ഡ്രൈവർ ടോണി പറഞ്ഞത്. തമിഴ്നാടിന്റെ അതിർത്തിയോളം ഞങ്ങൾ പോയി മടങ്ങി. ശംഖുമുഖത്തു നിന്നും 15 കിലോമീറ്റർ അകലെയാണു കോവളം; പൂവാറിലേക്ക് 32 കിലോമീറ്ററും. ആത്മിക ഏറെ ആഹ്ലാദിച്ചൊരു യാത്രയായിരുന്നു ഈ ബോട്ടുയാത്ര.

കോവളം

പൂവാറിൽ നിന്നും തിരുവന്തപുരത്തേക്ക് തിരിക്കും മധ്യേ ഏകദേശം 17 കിലോമീറ്റർ മധ്യത്തിലായി കോവളം എത്തുന്നു. സീസൺ സമയമല്ലാത്തതിനാൽ കോവളം അല്പം നിരാശപ്പെടുത്തിയെങ്കിലും മനോഹരമായ കടൽത്തീരവും കറുത്ത മണലും കാണാൻ പറ്റി എന്നുണ്ട്. അല്പം സമയം കോവളം കടലലകളിലൂടെ നടന്ന് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെ വീടണഞ്ഞു. ആത്മിക ഭക്ഷണം കഴിച്ച് സുന്ദരമായി കിടന്നുറങ്ങി…

സഹ്യപർവ്വതസാനുക്കളിലൂടെ

തിങ്കളാഴ്ച തമിഴ് നാട്ടിലേക്ക് വിട്ടു. നാഗർകോവിലിലെ ഹോട്ടലിൽ നിന്നും പ്ലെയിൻ ദോശ വാങ്ങിച്ചതിന്റെ അത്ഭുതമായിരുന്നു വേറിട്ട് നിൽക്കുന്നത്. തമിഴ്നാടിനേയും കേരളത്തേയും തിരിക്കുന്ന സഹ്യപർവ്വത നിരകളുടെ മനോഹാരിത കണ്ടറിയാൻ ഉതകുന്നതായിരുന്നു ആ യാത്ര. തമിഴ്നാട്ടിലേക്കുള്ള കാറ്റിനേയും മഴയേയും തടഞ്ഞു നിർത്തി കേരളത്തെ ഹരിതാഭമാക്കിയ പ്രകൃതിയുടെ മനോഹാരിത കണ്ടുതന്നെ അറിയണം. വെറുതേ ഒരു യാത്ര മാത്രമായിരുന്നു ഇത്. പ്രകൃതി മനോഹാരിത കാണുക മാത്രമായിരുന്നു വരുമ്പോഴും പോവുമ്പോഴും മനസ്സിലുണ്ടായിരുന്ന ഏകലക്ഷ്യം. യാത്ര അമ്മയ്ക്കും ആത്മികയ്ക്കും വിരസമാവുമെന്നതിനാൽ തന്നെ അവരെ വീട്ടിൽ നിർത്തി. രണ്ടു ദിവസം നിറഞ്ഞാടിയ പനിയിൽ നിന്നും നല്ലൊരു വിശ്രമം ആത്മികയ്ക്ക് ആവശ്യമായിരുന്നു. ഇടതൂർന്ന്, ചെറുതും വലുതുമായ മലനിരകൾ മേഘശകലങ്ങളിൽ ലയിച്ചു ചേർന്നിരിക്കുന്ന സുന്ദരമായ ദൃശ്യവിസ്മയം കാണാൻ അരുകിലൂടെയുള്ളൊരു യാത്ര ധാരാളമാണ്.

യാത്രയിൽ പരിചയപ്പെട്ട ഒരു കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു കോശി സാർ. തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെ വിവിധകാര്യങ്ങളെ പറ്റി പറഞ്ഞുതന്നു. 14 ആം തീയ്യതി രാവിലെ 6:50 -നു നാഗർകോവിൽ എക്സ്പ്രസിനു നാഗർ കോവിലേക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്നും കേറുകയായിരുന്നു. ഒരാൾക്ക് 20 രൂപ ട്രൈൻ ചാർജിലാണു യാത്രയും. നേമം, ബലരാമപുരം, നെയ്യാറ്റിൻകര, ധനുവച്ചപുരം, പാറശാല (കേരള ബോർഡർ), കുളിത്തുറൈ (പാലക്കാട് കൊടുത്തിട്ട് കേരളത്തിൽ നിന്നും തമിഴ് നാടു വാങ്ങിച്ചതാണത്രേ ഈ സ്ഥലം), എരണിയൽ കഴിഞ്ഞ് 8:48 നു നാഗർകോവിൽ എത്തി. കേരളവും തമിഴ്നാടും തമ്മിലുള്ള വ്യത്യാസം കാണാൻ പര്യാപ്തമാണീയാത്ര.

മധുരയിൽ തുടങ്ങി നാഗർകോവിൽ വരെ പരന്നു കിടക്കുന്ന സഹ്യപർവ്വതസാനുക്കൾ കണ്ടറിയാൻ ഏറെ പര്യാപ്തമാണ് സമീപത്തിലൂടെയുള്ള ബസ്സ് യാത്ര. ഈ സാനുക്കളുടെ ഗാംഭീര്യം തന്നെയാണ് കേരളത്തിനു മറ്റുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഒരു ഭിന്നത നൽകുന്നതിലും പ്രധാന പങ്കു വഹിച്ചിരിക്കുന്നത് എന്നു കരുതുന്നു. സഹ്യപർവ്വതനിരയ്ക്ക് ഒരുവശം കേരളം മുഴുവനും ഹരിതാഭമാണ്… മറുവശം വിജനമായ പ്രദേശങ്ങളിൽ ദൂരെദൂരെയായി അന്യം നിൽക്കുന്ന മൊട്ടക്കുന്നുകളും പൂവാർ തടാകക്കരയിൽ കുരിശുനാട്ടിയതു കണ്ടതുപോലെയുള്ള മലമുകളിലെ കോവിലുകളും മാത്രമാണുള്ളത്. കൈയ്യിൽ ഒരു ക്യാമറയൊക്കെ ഉണ്ടെങ്കിൽ തല്പരരായ അടുത്ത കൂട്ടുകാരുമായി ഒരു യാത്ര ഈ സാനുക്കളിലൂടെ നടത്തിയാൽ ഗംഭീരമായിരിക്കുമെന്ന് പലപ്പോഴും തോന്നിയിരുന്നു.

ആത്മികയുടെ ജന്മദിനം

aatmika rajesh, Aatmika
Aatmika

ആഗസ്റ്റ് 15 നു രാവിലെ ഞങ്ങൾ സെക്രട്ടറിയേറ്റിലേക്കു പുറപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷം കാണാമെന്നു വിചാരിച്ചു പോയതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറീയൊരു പ്രസംഗം, പിന്നെ വിവിധ സായുധസേനകളുടെ വ്യത്യസ്ഥമായ പരേഡുകൾ ഒക്കെ കണ്ടു. പരേഡ് ഗ്രൗണ്ടിൽ മാർച്ചിങിനായി എത്തിച്ചേർന്ന പല സ്കൂൾ കുട്ടികളും വെയിലേറ്റു വാടി വീഴുകയും, അവരെ കാത്തുനിന്ന പൊലീസുകാരും മറ്റും എടുത്തു കൊണ്ടുപോകുന്നതുമാണ് ഏറെ ശ്രദ്ധിക്കേണ്ടി വന്നത്. വെയിൽ കൊള്ളാതെ ഏസി റൂമിൽ പഠിച്ചു വളരുന്നൊരു തലമുറയ്ക്ക് അരമണിക്കൂർ പോലും വെയിലേറ്റു നിൽക്കാൻ പറ്റുന്നില്ല എന്നതൊരു സത്യമാണ്.

നേപ്പിയർ മ്യൂസിയം

ഞങ്ങളെ കാത്ത് സുഗീഷ് അവിടേക്ക് എത്തിയിരുന്നു. പിന്നീടുള്ള യാത്ര സുഗീഷിന്റെ കീഴിലായിരുന്നു. ആത്മികയുടെ ജന്മദിനത്തിനായി ചിൽഡ്രൻസ് പാർക്കിലേക്ക് പോകാമെന്നു കരുതിയിരുന്നു. മൃഗശാലയ്ക്കു സമീപമാണ് നേപ്പിയർ മ്യൂസിയവും ചിൽഡ്രൻസ് പാർക്കുമൊക്കെയുള്ളത്. 1855 ഇൽ സ്ഥാപിക്കപ്പെട്ട മ്യൂസിയമാണു നേപ്പിയർ മ്യൂസിയം. 1872 വരെ മദ്രാ‍സ് സർക്കാറിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിൽ മാറ്റപ്പെട്ട സ്ഥാപനമാണിത്. 1880 ഇൽ ആണിതിന്റെ പണി പൂർത്തീകരിച്ചത്. രാജാ രവിവർമ്മയുടെയും, നിക്കോളാസ് റോറിച്ചിന്റേയും മറ്റും ചിത്രശേഖരമുള്ളൊരു സ്ഥലമാണിത്. നേരെ മുമ്പിലാണ് ചിൽഡ്രൻസ് പാർക്ക്. ആമി അവിടെ നിന്നും കിട്ടിയൊരു ഫ്രണ്ടിനോടൊന്നിച്ച് കളിച്ചുല്ലസിച്ചു.

ത്രിഡി ദിനോസർ ഷോ

സമീപത്തുള്ള ത്രിഡി ദിനോസർ ഷോയിൽ നിന്നും ഞങ്ങളൊക്കെ ചേർന്ന് ചെറു സിനിമകൂടി കണ്ടു. ആമിയുടെ ത്രീഡി കാഴ്ചകൾ രണ്ടാമത്തേതാണെങ്കിലും അവൾ അറിഞ്ഞാസ്വദിച്ചതും ത്രീഡിലോകത്തിൽ ലയിച്ചു ചേർന്നതും ഈ ഷോയിൽ ആയിരുന്നു. കണ്ണിനുനേരെ ദിനോസർ പക്ഷികൾ പറന്നു വന്നപ്പോൾ പരിഭ്രമം പിടിച്ചവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു. സിനിമാകാഴ്ചകൾ പറ്റിച്ചതാണെന്നു മനസ്സിലായപ്പോൾ നിർത്താതെ അബദ്ധത്തെ ഓർത്തു ചിരിച്ചു.

കേക്ക് മുറിക്കൽ, മടക്കം

അജയന്റെ വിട്ടിലേക്കെത്തി ഒരു കേക്ക് മുറിച്ചു. കേക്കു മുറിക്കുക എന്നതായിരുന്നു ആത്മികയുടെ ജന്മദിനാഘോഷം; എന്നുമെന്നപോലെ തന്നെ ഇതും ലഘുവായി നടന്നു. അജയനും സുഗീഷും അഖിലും സംവിധായകനായ കെ. ആർ. മനോജും അമ്മയും മഞ്ജുവും ഞാനുമടങ്ങുന്ന ചെറു നിരയിൽ,അല്പമാത്രമെങ്കിലും ആത്മിക ആ കേക്കുമുറിക്കൽ ആസ്വദിച്ചിരിക്കണം. എങ്കിലും എനിക്കേറെ അത്ഭുതം തോന്നിയത് അവളുടെ പൂവാർ ബോട്ടുയാത്ര തന്നെയായിരുന്നു. വൈകുന്നേരത്തോടെ ഞങ്ങൾ ബാംഗ്ലൂരിലേക്ക് മടങ്ങി. 16 ആം തീയ്യതി രാവിലെ 8 മണിയോടെ സിൽക്ക്‌ബോർഡിൽ ഇറങ്ങിയെങ്കിലും ആത്മികയെ സ്കൂളിലേക്ക് വിട്ടിരുന്നില്ല. ഞങ്ങൾ ഓഫീസിലേക്കും ആത്മിക മിന്നമ്മയുടെ അടുത്തേക്കും പോവുകയായിരുന്നു അന്ന്. തിരുവനന്തപുരം യാത്രാവിശേഷങ്ങൾ ഇങ്ങനെ ചുരുങ്ങുന്നു. യാത്രവിശേഷങ്ങളിൽ പറഞ്ഞ കാര്യങ്ങളൊക്കെയും മേലെ കാണുന്ന വീഡിയോയിൽ കാണാവുന്നതുമാണ്.

നാലാം വയസ്സുകാരി


ആത്മികയ്ക്ക് ഇന്ന് നാലുവയസ്സു തികയുന്നു. ആത്മികയുടെ പ്രായത്തിലുള്ള നിരവധി കുഞ്ഞുങ്ങളെ അറിയാം. അവരുടെ വേദനകളെ സന്തോഷങ്ങളെ കരച്ചിൽ, ചിരികൾ, വർത്തമാനങ്ങൾ ഒക്കെയും ആത്മികയിലൂടെ കാണുമ്പോൾ ഒരു രസമുണ്ട്. കഴിഞ്ഞ പ്രവശ്യം നഴ്സറി അടച്ച സമയത്ത് ആത്മിക നിന്നത് നാട്ടിൽ ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും കൂടെയായിരുന്നു. കഥ കേട്ടുറങ്ങുന്ന ശീലം അന്നവൾക്ക് അവിടെ വെച്ച് ഹൃദ്യമായി തോന്നിയിരിക്കണം, ദിവസേന വിവിധങ്ങളായ കഥകൾ കണ്ടെത്തി, അതു പറഞ്ഞ് ആത്മികയെ ഉറക്കാനുള്ള കഷ്ടപ്പാട് ഇപ്പോൾ എനിക്കാണ് എന്നതിൽ ഒരു സുഖമുണ്ട്. കുഞ്ഞുങ്ങളെ പറ്റിയുള്ള വിവിധ കാര്യങ്ങൾ, പലസ്ഥലങ്ങളിൽ നിന്നായി ശേഖരിച്ചവ പങ്കുവെയ്ക്കാം. ആത്മികയിലൂടെ ഞാൻ പരീക്ഷിച്ചറിഞ്ഞവ മാത്രമാണ് പങ്കുവെയ്ക്കുന്നത് എന്നതുമാത്രമാണ് ആധികാരികത.

കുട്ടിയുടെ രണ്ടു വയസ്സു മുതല്‍ 11 വയസു വരെയുള്ള കാലം ബുദ്ധി പക്വത പ്രാപിക്കുന്ന കാലഘട്ടമാണ്. പിതാക്കളായ നമ്മൾ ഈ സമയത്ത് കുട്ടിയുടെ പഠനത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ശാരീരിക വളര്‍ച്ച പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണു മാനസികമായ വളര്‍ച്ചയും. കുഞ്ഞു മനസിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ മിടുക്കരാക്കാനും ഓരോ പ്രായത്തിലുമുള്ള മാനസിക വളര്‍ച്ചാഘട്ടങ്ങളും അവയുടെ പ്രത്യേകതകളും അച്ഛനമ്മമാര്‍ മനസിലാക്കിയിരിക്കണം.
Happy Birthday Aatmika
രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്ന ത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. രണ്ടു മുതല്‍ ഏഴു വരെയുള്ള കുഞ്ഞിന്റെ പ്രായത്തെ മനോവ്യാപാര പൂര്‍വഘട്ടം (പ്രീ ഓപ്പറേഷണല്‍ പീരീഡ്) എന്നും ഏഴു മുതല്‍ 11 വരെയുള്ള പ്രായത്തെ മനോവ്യാപാര രൂപാത്മകഘട്ടം (കോണ്‍ക്രീറ്റ് ഓപ്പറേഷണല്‍ പീരീഡ്) എന്നും പറയുന്നത്. രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്നത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടത്തില്‍ നഴ്സറി തലത്തില്‍ കളിയിലൂടെ പഠിക്കാന്‍ സഹായിക്കുകയാണു മാതാപിതാ ക്കള്‍ ചെയ്യേണ്ടത്. അതിനു പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഒന്ന്: വായിക്കാനും പഠിക്കാനും മാനസികമായി തയാറാകുന്നതിനുള്ള പരിശീലനം കുട്ടിക്കു കിട്ടണം.
രണ്ട്: അനുഭവങ്ങളും പ്രവൃത്തിപരിചയവും നേടാന്‍ സഹായിക്കുന്ന പരിശീലനം നല്‍കണം. പലതരം കളികള്‍, കളറിങ്, കൂട്ടുകൂടല്‍, പങ്കുവയ്ക്കല്‍ ഇവയെല്ലാം കുട്ടി ചെയ്യട്ടെ.

കഥകളിലൂടെ പഠിക്കാം

കുഞ്ഞുമനസ്സിനു വേണ്ടുന്ന കഥകൾ ഉണ്ടാക്കാൻ അധിക പണിയൊന്നുമില്ല. ദിവസേന നമുക്കിടയിൽ സംഭിവിക്കുന്ന കാര്യങ്ങളെ കഥകളാക്കിയാൽ മതി. ഉദാഹരണത്തിന് താഴെ കൊടുത്തിരിക്കുന്നത് കാണുക.

നമ്മൾ അരക്കിലോമീറ്റർ അപ്പുറമുള്ള കടയിൽ പോകുന്നു, സാധനങ്ങൾ വാങ്ങിക്കുന്നു, തിരിച്ചു വരുന്നു, വരുന്ന വഴിക്ക് നമുക്കു നേരെ ഒരു സൈക്കിൾ വരുന്നു, നമ്മൾ മാറി നിൽക്കുന്നു. സൈക്കിളുകാരൻ വഴിസൈഡിൽ മറിഞ്ഞു വീഴുന്നു. അവനെ എണീപ്പിച്ച് നമ്മൾ വീട്ടിലേക്ക് വന്ന് സാധങ്ങൾ ഒക്കെയും വീട്ടുകാരിയെ ഏൽപ്പിക്കുന്നു. ഇത്രേം മതി ഒറിജിനൽ കഥ.

ഇതുപോലെ നമ്മുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളേയും കുഞ്ഞിന്റെ പ്രായത്തിനനുസരിച്ചുള്ള ഹൃദ്യമായ കഥകളാക്കി മാറ്റാം. ഏതു കുട്ടിക്കും കഥ കേള്‍ക്കാനിഷ്ടമാണ്. നല്ല പുസ്തകങ്ങൾ ഉണ്ടെങ്കിൽ ഉറക്കെ കഥ വായിച്ചു കേള്‍പ്പിക്കുകയുമാവാം. ഒപ്പം ചിത്രങ്ങളും കാണിക്കണം. പുസ്തകത്തോടു കുട്ടിക്കു താല്‍പര്യം സ്വാഭാവികമായി ഉണ്ടാവുകയില്ല. കഥ പറയുമ്പോള്‍ ഇനി എന്തു സംഭവിക്കുമെന്നു കുട്ടിയെക്കൊണ്ടു പറയിക്കുന്നതു കുഞ്ഞിന്റെ ഭാവന വളര്‍ത്താന്‍ സഹായിക്കും. സൗമ്യമായ ചോദ്യങ്ങൾ അങ്ങോട്ടു ചോദിക്കണം. ശ്രദ്ധയും വിശകലനവും പോഷിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ശബ്ദം ഉപയോഗിച്ചുള്ള കളികളാണ്. ആദ്യം കുട്ടികളെ പലതരം ശബ്ദങ്ങള്‍ പരിചയപ്പെടുത്താം. സ്പൂണും ഗാസും മെല്ലെ കൂട്ടിമുട്ടിക്കുക. ഒരു ഗാസില്‍ നിന്നു മറ്റൊന്നിലേക്കു വെള്ളമൊഴിക്കുക തുടങ്ങിയവ.കുട്ടി പറയുന്ന വാക്കുകള്‍ മാതാപിതാക്കള്‍ വലിയ വലിപ്പത്തില്‍ എഴുതുക. എന്നിട്ടത് ഉറക്കെ വായിക്കുക. കുട്ടികള്‍ക്കറിയാവുന്ന സാധാരണ വസ്തുക്കള്‍ കാണിച്ചു പേരു പറയിക്കുക. ചോദ്യം കുട്ടിക്കു മനസിലാകുന്നില്ലെങ്കില്‍ വിശദീകരണം നല്‍കണം. കുഞ്ഞു വലുതാവുമ്പോൾ വേണ്ടുന്ന മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഭാഷയോടു കുട്ടിക്കു താല്‍പര്യം തോന്നുമ്പോള്‍ സാഹിത്യകാരന്‍മാരുടെ ചിത്രങ്ങള്‍, അവരുടെ ജീവിതം, കൃതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കുട്ടി ലൈബ്രറിയില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിക്കട്ടെ.കുട്ടി ശേഖരിച്ച വിവരങ്ങള്‍ പാട്ടായി, കഥാപ്രസംഗമായി ആഴ്ചയിലൊരിക്കല്‍ അച്ഛനമ്മയ്ക്കു മുന്നിൽ അവതരിപ്പിക്കട്ടെ.

ചെറിയ പ്രായത്തില്‍ കുട്ടിക്കു സ്വന്തം കൈ നിയന്ത്രിക്കാനുള്ള കഴിവു മാത്രമേ ഉണ്ടാകു. പെന്‍സില്‍ കൈകാര്യം ചെയ്യാന്‍ കുട്ടിക്കാവില്ല. അവർ ചിത്രം വരച്ചും കളറുകൾ കൊടുത്തും വളരണം. മൂന്നുവയസ്സുമുതലേ തുടങ്ങാവുന്ന കാര്യമാണത്. ആത്മിക, രണ്ടുവയസ്സു കഴിഞ്ഞപ്പോൾ തന്നെ കളറുകൾ കൊടുത്തു തുടങ്ങിയിരുന്നു. ഇപ്പോൾ ഏത് ചിത്രങ്ങളായാലും കൃത്യമായി കളറുകൾ കൊടുക്കാൻ അവൾക്കാവുന്നുണ്ട്. കുട്ടിയുടെ വിരല്‍ എളുപ്പം ചലിപ്പിക്കാന്‍ ചില വിദ്യകളുണ്ട്. ആദ്യം വളഞ്ഞ വരവരച്ചു കൊടുക്കുക. അവയിലൂടെ പെന്‍സിലോടിക്കാന്‍ കുട്ടിയെ ശീലിപ്പിക്കുക. പിന്നീട് അല്‍പം ബുദ്ധിമുട്ടുള്ള വരകളിലൂടെ പെന്‍സിലോടിപ്പിക്കുക. പെന്‍സിലോടിക്കുന്ന തു ഇടത്തു നിന്നു വലത്തേയ്ക്കാണെന്ന് ഉറപ്പാക്കണം.വരകളിലൂടെ വരയ്ക്കുന്നത് എഴുതുന്ന കഴിവിനെ സഹായിക്കും. ഇതിനൊക്കെയുള്ള പുസ്തകങ്ങൾ പത്തോ ഇരുപതോ രൂപകൊടുത്താൽ വാങ്ങിക്കാൻ കിട്ടുന്നതാണ്. നമ്മളെ സമ്പന്ധിച്ചിടത്തോളം ഇതൊന്നും വലിയ ആനക്കാര്യമല്ല, പക്ഷേ കുഞ്ഞുങ്ങൾക്കിതൊക്കെ സ്വർഗതുല്യം തന്നെയാണ്.

നാലു വയസായ കുട്ടിയോട് ഒരു വാചകത്തിലോ രണ്ടു വാചകത്തിലോ കത്തെഴുതാന്‍ പ്രോത്സാഹിപ്പിക്കാം. വിഷയം കേക്ക് ഉണ്ടാക്കിയ കാര്യമോ, വീട്ടിലെ പട്ടിക്കുട്ടിയെക്കുറിച്ചോ എന്തുമാകട്ടെ. പ്രായമേറുന്തോറും വാചക ഘടന, വ്യാകരണം എന്നിവയില്‍ ശ്രദ്ധിക്കാന്‍ സഹായിക്കും.കണക്ക് വെറും എണ്ണം പഠിക്കലും കൂട്ടലും കുറയ്ക്കലും മാത്രമാകരുത്. നമ്മുടെ ചുറ്റിനുമുള്ള കാര്യങ്ങള്‍ കുട്ടിയെ മനസിലാക്കി കൊടുക്കുക. ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഒന്നു മുതല്‍ 50 വരെ എണ്ണാന്‍ ചിലപ്പോള്‍ കുട്ടിക്കു കഴിഞ്ഞേക്കും. പക്ഷേ, കുട്ടിക്കു സംഖ്യാവബോധം ചിലപ്പോള്‍ പത്തുവരെ മാത്രമായിരിക്കും. എട്ടു, പത്തിനേക്കാള്‍ കുറവാണെന്നോ 12,10 നേക്കാള്‍ കൂടുതലാണെന്നോ ഉള്ള അറിവ് നേടാന്‍ കുട്ടിയെ സഹായിക്കണം. ചുറ്റുപാടുകളില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചു കണക്കിന്റെ പട്ടിക, വ്യത്യസ്തമായ ആകൃതികള്‍ എന്നിവയെക്കുറിച്ചു പഠിപ്പിക്കാം.1+2=3 എന്ന പട്ടിക ഇലകള്‍ പോലെ പ്രകൃതിയില്‍ സുലഭമായുള്ളവ ഉപയോഗിച്ചു പഠിപ്പിക്കാം.

മൂന്നു വിധത്തില്‍ പഠിക്കുന്നവരുണ്ട്
1. ചിലര്‍ കണ്ടു പഠിക്കും (വിഷ്വൽ ലേണേഴ്സ്)
2. ചിലര്‍ കേട്ടു പഠിക്കും (ഓഡിറ്ററി ലേണേഴ്സ്)
3. ചിലര്‍ നടന്നു വായിച്ചും തൊട്ടറിഞ്ഞും പഠിക്കും (കെനിസ്തറ്റിക് ലേണേഴ്സ്).

അതിനാല്‍ എന്റെ കുട്ടി ഒന്നും വായിച്ചു പഠിക്കില്ല എന്നു പരാതി പറയുന്നതു പൂര്‍ണമായും ശരിയല്ല. ആത്മിക കേട്ടുപഠിക്കുന്നതിലാണു മിടുക്കി… ദിവസവും പഠിക്കാന്‍ ടൈംടേബിള്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കുക. പരമാവധി 45 മിനിറ്റില്‍ കൂടുതല്‍ കുട്ടിക്കു ശ്രദ്ധ പിടിച്ചു നിറുത്താന്‍ പറ്റില്ല. ഓരോ 45 മിനിറ്റിലും ഇടവേള അനുവദിക്കണം. കുട്ടിക്കു പഠനവൈകല്യങ്ങള്‍ ഉണ്ടോയെന്നു മാതാപിതാക്കള്‍ നിരീക്ഷിക്കുകയും വേണം.

ഭക്ഷണം

കുട്ടികള്‍ക്ക് ഇഷ്ടമുള്ള ചിപ്സ്, ബേക്കറി ഐറ്റംസ് ഇവയൊന്നും കൊടുക്കാൻ പാടില്ല എന്നുണ്ട്. വല്ലപ്പോഴും ഒരു കൗതുകത്തിനു കൊടുക്കുന്നതിൽ തെറ്റില്ല. ഇഡ്ഡലി, ദോശ, ചപ്പാത്തി, അപ്പം, വെജിറ്റബിള്‍ ഉപ്പുമാവ്, തുടങ്ങി രാവിലെ ഇതുപോലെയാവണം കുഞ്ഞിന്റെ ഫുഡിങ്. പച്ചക്കറികളും ഗോതമ്പു പൊടിയുടെ പലഹാരങ്ങളും, പാലും ഒക്കെ കൊടുത്താൽ മതി. പ്രാതല്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാതല്‍ കഴിച്ചേ മതിയാകൂ എന്നുണ്ട്. ബാംഗ്ലൂർ പോലുട്ടെ വ്യവസായശാലകളിൽ കുഞ്ഞിന് ഒരു ഗ്ലാസ് പാൽ കൊടുത്ത് സ്കൂളിൽ വിടുന്ന മാതാപിതാക്കൾ പെരുകിവരുന്നതായി കാണുന്നു. പണ്ടേ ഇങ്ങനെയൊക്കെയായിരിക്കും, അനുഭവം കൊണ്ട് ഇപ്പോൾ ശ്രദ്ധയിൽ പെട്ടു എന്നേ ഉള്ളൂ. ഒരു പത്തുമണിയോടെ ഒരു പിടി കശുവണ്ടി, ഈന്തപ്പഴം, കാരറ്റ്, വെള്ളരിക്ക എന്നിവ വിരലിന്റെ വലിപ്പത്തില്‍ അരിഞ്ഞത്, കപ്പലണ്ടി മിഠായി, എള്ളുണ്ട, കാരറ്റ് ഹല്‍വ, ചീസ് സാന്‍ഡ്വിച്ച്, പഴങ്ങള്‍, അവല്‍ വിളയിച്ചത്, ഇവയില്‍ ഏതെങ്കിലും ഒന്നു നല്‍കാം.

ഉച്ചയൂണു ശ്രദ്ധയോടെ നൽകേണ്ടതാണ്. ആത്മികയ്ക്ക് അവളുടെ മിന്നമ്മയെ (വിജയ എന്നാണു പേര്) കിട്ടിയത് ഒരു ഭാഗ്യമെന്നു കരുതുന്നു, മഞ്ജുവിനെക്കാൾ നന്നായിട്ട് ഭക്ഷണം കൊടുക്കാൻ അറിയുന്ന പാലക്കാടുകാരിയാണു മിന്നമ്മ. ഉച്ചഭക്ഷണത്തില്‍ നിര്‍ബന്ധമായും പച്ചക്കറി ഉള്‍പ്പെടുത്തണം എന്നൊക്കെയാണാഗ്രഹം എങ്കിലും അതു പറയാൻ പറ്റാറില്ല. പരിപ്പോ പയറോ ചേര്‍ന്ന ഒരു കറിയൊക്കെ മിന്നമ്മ ശ്രദ്ധയോടെ കൊടുക്കാറുണ്ട്. കുട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നിറഞ്ഞതാണു പയര്‍ പരിപ്പു വര്‍ഗങ്ങള്‍.

ഒരു ദിവസം ആവശ്യമായ ഭക്ഷണം

. അരി, ഗോതമ്പ്, ചോളം, ഓട്സ് തുടങ്ങിയ ധാന്യങ്ങള്‍ (ഊര്‍ജം പകരുന്നു)… 270 ഗ്രാം
. പയര്‍, പരിപ്പ്, ഉഴുന്ന് തുടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ (വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നു)… 60 ഗ്രാം
. പാലും മോര്, തൈര്, പനീര്‍ തുടങ്ങിയ പാലുല്പന്നങ്ങളും (പ്രോട്ടീന്‍, കാല്‍സ്യം, ബി വൈറ്റമിന്‍ എന്നിവ നല്‍കുന്നു.)… 500 മില്ലി
. കാരറ്റ്, ഉരുളക്കിഴങ്ങ്, കപ്പ, ചേന, സവാള തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ (അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ്, വൈറ്റമിന്‍ എ. കാല്‍സ്യം)… 100 ഗ്രാം
. ചീര, മുരിങ്ങയില, ലെറ്റൂസ് തുടങ്ങിയ ഇലക്കറികള്‍ (കാല്‍സ്യം, ഇരുമ്പ്, വൈറ്റമിന്‍ എ, ബി, സി, ഫോളിക് ആസിഡ് എന്നിവ നിറഞ്ഞത്)… 100 ഗ്രാം
. ബീന്‍സ്, കായ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികള്‍ (വൈറ്റമിന്‍ സി, മറ്റു ധാതുക്കള്‍, നാര്)… 100 ഗ്രാം
. ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം പോലുള്ള പഴങ്ങള്‍ (പ്രധാനമായും വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, നാര് എന്നിവ അടങ്ങിയിട്ടുണ്ട്)… 100 ഗ്രാം
. പഞ്ചസാര, തേന്‍, ശര്‍ക്കര തുടങ്ങിയ മധുരങ്ങള്‍ (രുചി കൂട്ടുന്നതിനൊപ്പം ഊര്‍ജം നല്‍കുന്നു. ശര്‍ക്കരയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്)… ആറു ചെറിയ സ്പൂണ്‍
. നെയ്യ്, എണ്ണ, വെണ്ണ തുടങ്ങിയ കൊഴുപ്പ് (വളരെയധികം ഊര്‍ജം പ്രദാനം ചെയ്യുന്നു)… അഞ്ചു ചെറിയ സ്പൂണ്‍

മാംസാഹാരം കഴിക്കുന്നവര്‍ പയര്‍ വര്‍ഗങ്ങളുടെ അളവു പകുതിയാക്കി, അതിനു പകരം ഇറച്ചിയോ മീനോ കഴിക്കാം. അതായത് 30 ഗ്രാം പയര്‍ വര്‍ഗം മാറ്റി അതിനു പകരം 30 ഗ്രാം മാംസാഹാരം ഉള്‍പ്പെടുത്തണം.

സ്കൂളില്‍പ്പോകും കാലം വളരുന്ന കാലമാണ് കുട്ടികള്‍ക്ക്. അതിനൊത്ത ഭക്ഷണം വേണം. വളരുന്ന പ്രായത്തില്‍ ഏറ്റവും അത്യാവശ്യമാണു പ്രോട്ടീന്‍. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പ്രോട്ടീന്‍ അടങ്ങിയ ഏതെങ്കിലും ഒരു വിഭവം ഒാരോ നേരവും ഭക്ഷണ ത്തിലുള്‍പ്പെടുത്തണം. പാല്‍, മുട്ട, മീന്‍, ഇറച്ചി, നട്സ്, പയറുവര്‍ഗങ്ങള്‍ ഇവയിലെ ല്ലാം പ്രോട്ടീന്‍ ധാരാളമുണ്ട്.ഒാരോ നേരവും ഭക്ഷണ ത്തില്‍ ഇവയിലൊരെണ്ണം ഉറപ്പാ ക്കണം.

വളരുന്ന കുട്ടികള്‍ക്ക് എല്ലിന്റെയും പല്ലിന്റെയും കരുത്തിനു കാല്‍സ്യം വളരെയേറെ വേണം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുട്ടികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യമാണ് ഏറ്റവും എളുപ്പം ശരീരം ആഗിരണം ചെയ്യുന്നത്. ദിവസംകുറഞ്ഞത് ഒരു ഗാസ് പാലെങ്കിലും കുട്ടികള്‍ക്ക് നല്‍കണം എന്നുമുണ്ട്. പാല്‍ കഴിക്കാത്ത കുട്ടികള്‍ക്കു ഷേക്ക് ആയോ നട്സും പാലും കൂടി ചേര്‍ത്തടിച്ചോ നല്‍കാം. തൈര്, മോര് എന്നിവയിലും കാല്‍സ്യം ഉണ്ട്.

എട്ടു മുതല്‍ 10 വരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് ഇരുമ്പിന്റെ അംശം ധാരാളം ആവശ്യമുണ്ട്. ദിവസവും ഒരുതരം ഇലക്കറിയെങ്കിലും ഇവര്‍ക്കു നല്‍കാന്‍ ശ്രദ്ധിക്കണം. മീന്‍, ഇറച്ചി, മുട്ട, ശര്‍ക്കര ചേര്‍ന്ന വിഭവങ്ങള്‍ എന്നിവയിലും ഇരുമ്പ് ഉണ്ട്. വൈകുന്നേരങ്ങളില്‍ ശര്‍ക്കര ചേര്‍ന്ന അടയോ റാഗി ശര്‍ക്കര ചേര്‍ത്തു കുറുക്കിയതോ ഒക്കെ നല്‍കാം.

ഒരു ദിവസം കിട്ടേണ്ട പോഷണത്തിന്റെ മൂന്നിലൊന്നു ഭാഗവും ഉച്ചഭക്ഷണത്തില്‍ നിന്നാണു ലഭിക്കുന്നത്. രാവിലത്തെ ഭക്ഷണത്തിന്റെ ബാക്കി ഒരിക്കലും ഉച്ചയ്ക്കു കൊടുത്തുവിടരുത്. പയറുവര്‍ഗങ്ങളിലൊന്ന് ഉച്ചഭക്ഷണത്തില്‍ ഉറപ്പായും വേണം. അല്‍പം തൈര് നല്‍കുന്നതു ദഹനത്തിനു സഹായിക്കും. വെള്ളമിറങ്ങുന്ന കറികള്‍ ചോറിനൊപ്പം വയ്ക്കാതെ പ്രത്യേകം കുപ്പിയിലാക്കി നല്‍കണം.

എന്നും ചോറും കറികളുമാക്കാതെ വല്ലപ്പോഴും വെജിറ്റബിള്‍ പുലാവ്, പച്ചക്കറികളോ ഉരുളക്കിഴങ്ങോ കൊണ്ട് സ്റ്റഫ് ചെയ്ത ചപ്പാത്തി എന്നിവയൊക്കെ നല്‍കാം. നൂഡില്‍സ് കഴിവതും ഒഴിവാക്കണം. അഥവാ നല്‍കുകയാണെങ്കില്‍ ധാരാളം പച്ചക്കറികള്‍ അരിഞ്ഞിട്ടോ മുട്ട ഉടച്ചുചേര്‍ത്തോ പോഷകപൂര്‍ണമാക്കാം. ബ്രഡ്, ജാം എന്നിവയും വേണ്ട. വെജിറ്റേറിയന്‍ കുട്ടികള്‍ക്ക് ഇടയ്ക്ക് തൈരുസാദം നല്‍കാം.

ഇതുവേണ്ട
1. കേക്ക്, പേസ്ട്രി തുടങ്ങിയ മധുരങ്ങള്‍. (മൈദയും വനസ്പതിയും ചേര്‍ന്ന വിഭവം).
2. ശീതളപാനീയങ്ങള്‍ (പ്രിസര്‍വേറ്റീവ്സും അനാവശ്യമായ മധുരവും ചേര്‍ന്നത്)
3. പറോട്ട, പഫ്സ്, ബിസ്കറ്റ് (മൈദ ചേര്‍ന്ന വിഭവം. കൂടാതെ തയാറാക്കുവാന്‍ വളരെയധികം എണ്ണയും ഉപയോഗിക്കുന്നു.)
4. ബര്‍ഗര്‍, പീറ്റ്സ (ബര്‍ഗറിന്റെ ബണ്ണും പീറ്റ്സയുടെ ബേസും മൈദ ചേര്‍ത്തുണ്ടാക്കുന്നവയാണ്)
5. പായ്ക്കറ്റില്‍ വരുന്ന ഉരുളക്കിഴങ്ങു ചിപ്സുകള്‍ (പ്രിസര്‍വേറ്റീവ്സ് ചേര്‍ന്നത്)

കുട്ടികളോടു സംസാരിക്കുമ്പോള്‍ മാതാപിതാക്കളുടെ അമിത ആശങ്ക പലപ്പോഴും കുട്ടിയെയും മാനസികസമ്മര്‍ദത്തിലാക്കും. കുട്ടികളെ സ്നേഹിക്കണം. പക്ഷേ നിങ്ങളുടെ സ്നേഹം അവര്‍ക്ക് ഭാരമാകരുത്.

ചോദ്യം ചെയ്യല്‍ വേണ്ട
കുട്ടികളെ കുറ്റവാളികളെ പോലെയാണ് ചില മാതാപിതാക്കളെങ്കിലും കൈകാര്യം ചെയ്യുന്നത്. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പിന്നെ തുടര്‍ചോദ്യങ്ങളുമായി കുട്ടിയുടെ സ്വൈരം കെടുത്തരുത്. നിങ്ങളുടെ പെരുമാറ്റത്തില്‍ വാത്സല്യം ഉണ്ടെന്നു തോന്നിയാല്‍ കുട്ടി ഒന്നും നിങ്ങളില്‍ നിന്നു മറച്ചു വയ്ക്കില്ല. സ്നേഹപൂർവ്വമുള്ള നിങ്ങളുടെ പെരുമാറ്റം അവർ ഏറെ ശ്രദ്ധിക്കുന്നുണ്ട്. കടുപ്പിച്ചുള്ള നിങ്ങളുടെ ഒരു നോട്ടം മതി അവരെ സങ്കടപ്പെടുത്തുവാൻ. അതേ സമയം കുഞ്ഞിനെ ഒരു കുറ്റവാളിയെപോലെ കണ്ട് എന്നും തല്ലുകയും പേടിപ്പിക്കുകയും ചെയ്യുന്ന നിങ്ങളുടെ നോട്ടവും തല്ലും ഒക്കെ ഒരു സ്വൈര്യംകെടുത്തലായി അവർക്ക് തോന്നുമെന്നേ ഉള്ളൂ.

കേള്‍ക്കൂ; വിധിയെഴുതുംമുമ്പ്
കുട്ടി ഒരു കാര്യം പറയുമ്പോള്‍, കേട്ട ഉടനേ വിധിയെഴുതരുത്. പറ്റില്ല എന്നാണ് മറുപടി നല്‍കേണ്ടതെങ്കിലും ആദ്യം കുട്ടി പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം. സംസാരിച്ചു തുടങ്ങുമ്പോഴേ പറ്റില്ല എന്നു പറഞ്ഞാല്‍ കുട്ടിക്ക് അകല്‍ച്ചതോന്നാം. അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ കുട്ടിക്ക് ഉണ്ടാകരുത്.

കളിയില്‍ അല്‍പം കാര്യം
കളിക്കാന്‍ മാത്രമുള്ളതല്ല കളിപ്പാട്ടം. കുട്ടിയുടെ ബഹുമുഖ വളര്‍ച്ചയ്ക്ക് കളിപ്പാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. ജോലിത്തിരക്കില്‍ കുഞ്ഞുങ്ങളുടെ ശല്യം ഒഴിവാക്കാന്‍ കളിപ്പാട്ടം നല്‍കുമ്പോള്‍ ഓര്‍ക്കുക, പുസ്തകങ്ങള്‍ക്കൊപ്പം സ്ഥാനമുണ്ട് കളിപ്പാട്ടത്തിന് എന്നതാണു സത്യം. കളിപ്പാട്ടം രൂപകല്‍പ്പന ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ശിശു മനോരോഗ വിദഗ്ധരുടെ സേവനം ഉപയോഗിക്കുന്നുണ്ടെന്നോര്‍ക്കുക.

പ്രായത്തിന് അനുസരിച്ച് വേണം കളിപ്പാട്ടങ്ങളുടെ സ്വഭാവം. വിലയല്ല, ഈ കളിപ്പാട്ടം കൊണ്ട് എന്തു പ്രയോജനം എന്നു ചിന്തിക്കണം. കുരുന്നുപ്രായത്തില്‍ കിലുക്കാംപെട്ടിയാണ് നല്ലത്. ശബ്ദവും നിറവും ചലനത്തെ സഹായിക്കുന്നു. ശബ്ദവും ശാരീരിക ചലനവുമായി നേരിട്ട് ബന്ധമുണ്ട്.

ഒരു വയസു മുതല്‍ രണ്ടു വയസു വരെ ഉന്തു വണ്ടികളാണ് നല്ലത്. ശബ്ദം കേള്‍ക്കാന്‍ വേണ്ടി തള്ളാനും അതുവഴി നടക്കാനും ഇത് പ്രേരണ നല്‍കും. രണ്ടിനും മൂന്നിനും വയസിനിടയില്‍ നിറങ്ങള്‍ക്കാണ് പ്രധാനം. പല നിറത്തിലുള്ള പന്തുകള്‍, പാവകള്‍ ഇക്കാലത്ത് നല്‍കണം. ശരീരത്തിന് മുറിവേല്‍ക്കാത്ത മൃദുവായ കളിക്കോപ്പുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.

അഞ്ചു വയസു വരെ പാവകള്‍, കാറുകള്‍ പോലുള്ളവ കളിക്കാന്‍ ഉപയോഗിക്കാം. പിന്നീട് സൈക്കിളും വീടിനു പുറത്തെ കളികളും കുട്ടികളുടെ ലോകത്ത് എത്തുന്നു. ആടുന്ന മരക്കുതിര, ഊഞ്ഞാലുകള്‍ തുടങ്ങിയവ ഈ കാലയളില്‍ ആനന്ദം പകരും.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവ തോക്കു പോലുള്ളവ ഉപയോഗിക്കുമ്പോള്‍ അതിന്റെ മറുവശം കൂടി പറഞ്ഞു കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. തോക്ക് നല്ലതാണ് രസകരമാണ്. പക്ഷേ മറ്റുള്ളവരെ വേദനിപ്പിക്കരുതെന്ന ഗുണപാഠം ഇത്തരുണത്തില്‍ നല്‍കുക. തോക്കുപയോഗിച്ച് സമപ്രായക്കാരെയോ നമ്മളെ തന്നെയോ വെടിവെയ്ക്കാനും മറ്റുമുള്ള നിർദ്ദേശങ്ങൾ കുഞ്ഞിനു നൽകാനേ പാടില്ല. ഇങ്ങനെ പറയാൻ ഏറെ കാര്യങ്ങൾ ഉണ്ട്. ഇന്നിത് ഇവിടെ നിർത്തുന്നു.

മനോരമയിൽ കൂടുതൽ വിവരങ്ങൾ…

സുന്ദരകാണ്ഡം

hanuman ramayanam, ഹനുമാൻ

hanuman ഹനുമാൻ സകലശുകകുല വിമലതിലകിത കളേബരേ!
സാരസ്യപീയൂഷ സാരസർവ്വസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുൽ‌സ്ഥലീലകൾ കേട്ടാൽ മതിവരാ
കിളിമകളൊടതിസരസമിതി രഘുകുലാധിപൻ
കീർത്തി കേട്ടീടുവാൻ ചോദിച്ചനന്തരം
കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാൾ
കാരുണ്യമൂർത്തിയെച്ചിന്തിച്ചു മാനസേ
ഹിമശഖരി സുതയൊടുചിരിച്ചു ഗംഗാധര-
നെങ്കിലോ കേട്ടു കൊൾകെന്നരുളിച്ചെയ്തു:

hanuman ramayanam kilippattu, ഹനുമാൻ രാമായണം കിളിപ്പാട്ട്2000- 2001 ഇൽ ആണെന്നു തോന്നുന്നു, മലയാളം എം എയ്ക്ക് പഠിക്കുമ്പോൾ കോഴിക്കോട് യൂണിവേർസിറ്റി സിലബസ്സിൽ രാമായണത്തിൽ നിന്നും സുന്ദരകാണ്ഡം ആയിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഞാൻ രാമായണം കാണുന്നത് തന്നെ അന്ന് പരീക്ഷയ്ക്ക് പഠിക്കാനായിട്ടായിരുന്നു. അതിനുമുമ്പുള്ള ടീച്ചറൊക്കെയും ബാലരമ അമർചിത്രകഥകളായിരുന്നു.

എന്തായാലും ഈ കലാപരിപാടിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒരു പുസ്തകച്ചന്തയിൽ നിന്നും ആദ്ധ്യാത്മ രാമായണം മുഴുവനായങ്ങ് വാങ്ങിച്ച് വായിക്കാനൊരുങ്ങി! പഠിക്കുന്നത് മലയാളം എം എ ഒക്കെയാണെങ്കിലും വായിക്കാനും അർത്ഥം മനസ്സിലാക്കാനും ഒക്കെ പെട്ട പാട് അല്പം കഠിനമായിരുന്നു. അന്നു പഠിക്കുമ്പോൾ രാധാകൃഷ്ണൻ മാഷൊക്കെ ആദ്യക്ലാസിൽ തന്നെ എണീറ്റ് നിർത്തി അക്ഷരം പറയിപ്പിക്കലായിരുന്നു ചെയ്തത് എന്നതും കൂടെ ഓർക്കുന്നു!! എന്നെക്കൊണ്ടു മാത്രമല്ല, ആരെ കൊണ്ടും കൃത്യമായി മലയാള അക്ഷരങ്ങൾ ഉച്ചരിക്കുവാൻ അന്നു പറ്റിഞ്ഞിരുന്നില്ല. ആർക്കെങ്കിലും പറ്റിയിരുന്നു എന്നുണ്ടെങ്കിൽ തൽക്കാലം ക്ഷമിക്കുക. ഒരു വഴിക്ക് പോവുകയല്ലേ; പൊക്കോട്ടെ!!

സുന്ദരകാണ്ഡം ഏറെ സുന്ദരവും മൃദുലവുമായ സംഗതിയാണ്. മനസ്സിനെ ഏറെ ആർദ്രമാക്കി സുന്ദരമാക്കുന്ന ഭാഗമാണിത്. ജീവിതം ഒരു വൻകടലാണെങ്കിൽ കൃത്യമായ പ്രത്യാശയും ആത്മധൈര്യവും ഉണ്ടെങ്കിൽ മാത്രമേ അതു മുറിച്ചു ചാടാൻ പറ്റുകയുള്ളൂ എന്നു തെളിയിക്കുന്ന ഭാഗം അഞ്ചാമത്തെ കാണ്ഡമായ സുന്ദരകാണ്ഡം തന്നെയാവുന്നു. നായകനായ ശ്രീരാമനൊക്കെ ഒരു പുകമറയ്ക്കപ്പുറമിരിക്കുന്ന ഏകഭാഗം കൂടിയാണിത്. സ്ഥിരചിത്തതയുടെ ദ്രാവിഡബലം ഹനുമാനിലൂടെ കാണിച്ച് ഒരു വംശത്തെ മുഴുവൻ ആറാടിച്ച വീക്ഷണകോണിലാവണം സുന്ദരകാണ്ഡം വിരിഞ്ഞതുതന്നെ.

സംസാരസാഗരം മുറിച്ചു കടക്കുവാൻ ബുദ്ധിമുട്ടുകൾ പലതുണ്ടാവും. അമൂർത്തമായ ഉത്സാഹവും സ്ഥിരചിത്തതയും തന്നെയാണ് ഇതു തരണം ചെയ്യുവാൻ വേണ്ടത്. ഇതിന്റെ മൂർത്തീഭാവമാണ് ഹനുമാൻ. യാത്രാമദ്ധ്യേ തടസങ്ങൾ പലതരത്തിൽ വന്നേക്കാം. വായും പിളർന്ന് സുരസമാർ നമുക്കുനേരെ നടന്നടുക്കാം; കൂളായിട്ട് ഇടയിലൂടെ കടന്നിറങ്ങാൻ പറ്റേണ്ടതുണ്ട്. നമ്മുടെ നിഴലിനെ പോലും പിടിച്ചു വലിക്കുന്ന ഛായാഗ്രാഹിണിമാർ സിംഹികകളായി വന്നെന്നിരിക്കും. കാര്യ സാധ്യത്തിന് പ്രലോഭനങ്ങള്‍ പലതും കാട്ടി മൈനാകപർവ്വതം പോലെ വിശ്രമതാവളങ്ങൾ പലതും വന്നേക്കും, അമൂല്യ ധനശേഖരങ്ങൾ കാണിച്ച് ലക്ഷ്മിമാർ വന്ന് നമിച്ചെന്നിരിക്കും… സുന്ദരകാണ്ഡം വിശദീകരിക്കുന്ന മാർഗവിഘ്നങ്ങൾ ഇങ്ങനെ പലതാവുന്നു. അതൊക്കെ കടക്കാൻ പര്യാപ്തമായ മനസ്ഥൈര്യം ആ ദ്രാവിഡപുത്രനുണ്ടായിരുന്നു എന്നത് കൃത്യമായി വരച്ചുചേർത്ത സ്ഥലമാണു സുന്ദരകാണ്ഡം.

ഏതു സഭയിലും മുഖം നോക്കാതെ പ്രതികരിക്കാന്‍ കഴിഞ്ഞിരുന്ന വ്യക്തിയാണ് ഹനുമാൻ. അതല്ലാതെ ശ്രീരാമന്റെ കേവലമൊരു അടിമയായിരുന്നില്ല ആ ദ്രാവിഡശ്രേഷ്ഠൻ. രാമന്റെ സഭയില്‍വെച്ച് രാമനോട് ശബ്ദമുയർത്തി പറയുന്ന വാക്കുകള്‍ ഏറെ ശ്രദ്ധേയമാവുന്നത് ഈ വിധത്തിലാണ്. അവിടെ വെച്ച്, ഒരപരാധവും ചെയ്യാത്ത പതിവ്രതയായ സീതയെ കാട്ടിലുപേക്ഷിക്കുന്നതിനെ ഹനുമാൻ ചോദ്യം ചെയ്യുന്നു. ഈ അസാധാരണ വ്യക്തിത്വം അന്ന് ദ്രാവിഡമുഖ്യർക്ക് പ്രസിദ്ധമായിരുന്നിരിക്കണം.

നമ്മളിന്നും രാവണപ്രഭുക്കളുടെ ഭരണയന്ത്രത്തിൽ വലയുന്നവരാണ്. അഴകിയ രാവണൻ വന്ന് ആസുരചക്രങ്ങൾ ഒളിപ്പിച്ചു വെച്ച് ലീലാവിലാസമാടുന്നതും സുന്ദരകാണ്ഡത്തിൽ തന്നെയാവുന്നു. സീതയെ മാറ്റിചിന്തിപ്പിക്കാനായി വ്യാജസ്തുതികളിലൂടെ തകർത്തഭിനയിച്ച രാവണമുഖം നമുക്ക് നമ്മുടെ ഭരണാധികാരികളുടെ പ്രവൃത്തികളിൽ കാണാനാവും. ലങ്കാദഹനം മാത്രമേ ദ്രാവിഡമുഖ്യനു പറഞ്ഞതായുള്ളൂ. സവർണവിശ്വാസസംഹിതകളെ വാലിൽ തീകൊളുത്തി ചുട്ടെരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. നമ്മളൊക്കെ മാരുതിയായി പുനർജ്ജനി തേടണം. കണ്ണു തുറന്നു കാണണം. അഴകിയ വേഷവിധാനങ്ങൾ വലിച്ചെറിയാൻ പര്യാപ്തമാവണം നമ്മുടെ അന്തരംഗം.

വരൂ നമുക്ക് സുന്ദരകാണ്ഡത്തിൽ നിന്നും പഠിച്ചു തുടങ്ങാം. ഈ കള്ളക്കർക്കിടകമാസം അതിനുള്ളതാവണം. ആസുരതയുടെ പ്രചണ്ഡതാളങ്ങൾ തീക്കൊളുത്തി നശിപ്പിക്കാൻ ശേഷിയുള്ള പഴയ ദ്രാവിഡമഹിമ നമ്മുടെ മനസ്സിലേക്ക് ആവാഹിക്കാൻ പറ്റുന്നതാവട്ടെ ഈ രാമായണമാസം.!! തകർന്നടിയട്ടെ ഈ രാവണസാമ്രാജ്യം. ലങ്കാദഹനമാവട്ടെ ലക്ഷ്യം!!

എഴുത്തച്ഛന്റ ആദ്ധ്യത്മ രാമായണം കിളിപ്പാട്ട് വായിക്കാൻ ഇങ്ങോട്ടു വരിക…

സരസ്വതി

Saraswati a supercluster of galaxies ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെയായി പുതിയ നക്ഷത്ര സമൂഹത്തെ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യന്‍ ശാസത്രജ്ഞര്‍ കണ്ടെത്തിയ ഈ പുതിയ ഗാലക്‌സി സമൂഹത്തിന് സരസ്വതി എന്നാണ് പേരിട്ടിരിക്കുന്നത്. ഒട്ടനേകം ചെറു ഗാലക്‌സികള്‍ ചേര്‍ന്നുള്ള ഈ ഗാലക്‌സി വ്യൂഹത്തിന് സൂര്യനേക്കാല്‍ 200 കോടി ഇരട്ടി ഭാരം വരും. 1000 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഈ ഗാലക്‌സി സമൂഹത്തില്‍ 42 കൂട്ടങ്ങളായി 10000 ഗാലക്‌സികളുണ്ട്.

പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഗാലക്‌സി സമൂഹമാണിത്. ഭൂമിയിൽ നിന്ന് 400 കോടി പ്രകാശ വർഷങ്ങൾ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുനെയിൽ നിന്നുള്ള ജ്യോതി ശാസ്തജ്ഞനാണ് ഈ കണ്ടുപിടിത്തം നടത്തിയത്. പ്രപഞ്ചത്തില്‍ ഇത്തരത്തില്‍ ഒരുകോടിയോളം ഗാലക്‌സി സമൂഹങ്ങളുണ്ട് എന്നാണ് വിലയിരുത്തല്‍.

ആകാശഗംഗ
54 ഗാലക്‌സികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ഗാലക്‌സി സമൂഹത്തിന്റെ ഭാഗമാണ് നാം ഉൾപ്പെടുന്ന ആകാശഗംഗ ഗാലക്സി. സൗരയൂഥം ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്.  ക്ഷീരപഥത്തിന്റെ വ്യാസം 100,000 പ്രകാശ വർഷങ്ങളും കനം ശരാശരി 1000 പ്രകാശ വർഷങ്ങളുമാണ്‌. 20,000 കോടി നക്ഷത്രങ്ങൾ ക്ഷീരപഥത്തിനുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 40,000 കോടി വരെയാകാം. നക്ഷത്രങ്ങളടങ്ങിയ ഭാഗത്തെ കൂടാതെ കട്ടിയേറിയ നക്ഷത്രാന്തരീയ വാതകങ്ങൾ താരാപഥത്തിന്റെ ചുറ്റിലും സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ നിരീക്ഷണങ്ങളിൽ നിന്ന് ഈ വാതകപടലത്തിന്റെ കനം ഏകദേശം 12,000 പ്രകാശ വർഷമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

ഇനി ഒരു ഏകദേശകണക്ക് കൂടി പറയാം…

astronomical unit and kilometre, അസ്ട്രോണമിക്കൽ യൂണിറ്റ്
astronomical unit|അസ്ട്രോണമിക്കൽ യൂണിറ്റ്

അസ്‌ട്രോണൊമിക്കൽ യൂണിറ്റ് (AU) അഥവാ സൗരദൂരം ജ്യോതിശാസ്ത്രത്തിൽ ദൂരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ്. ഇതിനെ ജ്യോതിർമാത്ര എന്നും വീളിക്കാറുണ്ട്‌. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തെയാണ് ഇതിന്റെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്നത്. ഒരു അസ്‌ട്രോണൊമിക്കൽ യൂണിറ്റ് 149,597,870.691 കിലോമീറ്ററാണ്. സാധാരണ സൗരയൂഥത്തിലെ വസ്തുക്കൾ തമ്മിലുമുള്ള ദൂരം അളക്കാനാണ് ഈ ഏകകം ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്‌ .

ഒരു പ്രകാശ കണിക നമ്മുടെ ഒരു വർഷം (മുന്നൂറ്റി അറുപത്തഞ്ചേ കാൽ ദിവസങ്ങൾ കൊണ്ട്) സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം (9460730472580.800781 കിലോമീറ്റർ ദൂരം എന്നുപറയാം). പ്രകാശം ഒരു സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും. ഈ കണക്കിൽ, ഒരു മിനിറ്റ്‌ കൊണ്ട്‌ പ്രകാശത്തിനു ഏകദേശം ഒരു കോടി എൺപത്‌ ലക്ഷം കിലോമീറ്ററും. ഇനി ഇതു കൂടി ശ്രദ്ധിക്കുക, സൂര്യപ്രകാശം അവിടെ സൂര്യനിൽ നിന്ന് ഭൂമിയിൽ എത്താൻ ഏകദേശം എട്ടര മിനിറ്റ് സമയം എന്നർത്ഥം. അതായത് സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള ദൂരം 149,597,870.691 കിലോമീറ്ററാണ്. അത്രേം ദൂരം ഏകദേശം എട്ടര മിനിറ്റുകൊണ്ട് ഒരു പ്രകാശകണിക സഞ്ചരിക്കുന്നു!! അപ്പോൾ ഒരു പ്രകാശവർഷം എന്നുപറയുന്ന സംഗതിക്ക് എത്രമാത്രം ദൂരമുണ്ടായിരിക്കും എന്ന് ഊഹിക്ക്… ഇനി 400 കോടി പ്രകാശ വർഷ അകലെയായാണ് മേലെ പറഞ്ഞ സരസ്വതി ഇരുന്നു നോക്കുന്നതെങ്കിൽ, ആ ദൂരം ഊഹിക്കാൻ വല്ല വഴിയും ഉണ്ടോ 🙂

നക്ഷത്രങ്ങൾ, നക്ഷത്രവ്യൂഹങ്ങൾ എന്നിവയ്ക്കിടയിലുള്ള ദൂരം അളക്കുന്നതിനാണ്‌ പ്രകാശവർഷം എന്ന അളവ് കൂടുതൽ ഉപയോഗിക്കുന്നത്. സൂര്യനോട് ഏറ്റവും സമീപത്തുള്ള നക്ഷത്രമായ പ്രോക്സിമാ സെൻ‌ടോറിയിലേക്ക്‌ ഉള്ള ദൂരം 4.2 പ്രകാശ വർഷമാണ് എന്ന്‌ പറഞ്ഞാൽ, ആ നക്ഷത്രത്തിൽ നിന്ന്‌ 4.2 വർഷം മുൻപ്‌ പുറപ്പെട്ട പ്രകാശം ആണ് ഇപ്പോൾ കാണുന്നത്‌ എന്ന്‌ അർത്ഥം. അതായത്‌ 4.2 വർഷം മുൻപുള്ള പ്രോക്സിമാ സെൻ‌ടോറിയെ ആണ് ഇന്ന്‌ കാണുന്നത്‌. അപ്പോൾ ഇന്ന്‌ ഭൂമിയിൽ നിന്ന്‌ നിരീക്ഷിക്കുമ്പോൾ കാണുന്ന നക്ഷത്രങ്ങളും ഗാലക്സ്സികളുമൊക്കെ എത്രയും പ്രകാശ വർഷം അകലെയാണോ, അത്രയും വർഷം മുൻപുള്ള നക്ഷത്രങ്ങളുടേയും ഗാലക്സികളെയുമൊക്കെയാണ് നോക്കുന്നയാൾ കാണുന്നത്‌ എന്ന്‌ സാരം. ഇതിനോടു കൂടി ഈ ലേഖനം കൂടെ കാണുക.

Galaxies are themselves made of billions of stars and planets, and a cluster typically contains several hundreds of these galaxies. Superclusters are relatively recent finds, having been identified for the first time only in the 1980s.

മാതൃഭൂമി പത്രം

ഇന്ത്യൻ എക്സ്പ്രസ്സ്

ചായില്യം, മനയോല, ചെഞ്ചല്യം, മുഖത്തെഴുത്ത്

Pullikkarimkali mugathezhuthu makeup chayilyam, ,manayola, chenchalyam
പുള്ളിക്കരിങ്കാളി മുഖത്തെഴുത്ത്. ചിത്രം: ഷാജി മുള്ളൂർ

ചായില്യവും മനയോലയുമൊക്കെ പ്രകൃതിദത്തമായ വർണകങ്ങളാണ്. വടക്കേമലബാറിലെ ദ്രാവിഡപഴമ വിളിച്ചോതുന്ന കലാരൂപമായ തെയ്യം എന്ന കലോത്സവത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് കോലക്കാരുടെ മുഖത്തെഴുത്ത്. പ്രകൃതിദത്ത ചേരുവകളുപയോഗിച്ചായിരുന്നു ഇത്രയുംകാലം ഈ കലാവിരുത് നടത്തി വന്നിരുന്നത്. ഇവയിൽ പ്രമുഖമാണ് ചായില്യവും (Vermilion) മനയോലയും (Orpiment) ചെഞ്ചല്യവും (Shorea robusta). അരി അരച്ചെടുത്ത കുഴമ്പ്, കരി, മഞ്ഞൾ, ചുണ്ണാമ്പ് തുടങ്ങിയവ പ്രധാനം ചെയ്യുന്ന നിറങ്ങളും മുഖത്തെഴുത്തിൽ ഉപയോഗിച്ചു വരുന്നുണ്ട്. മാങ്കെണ്ണുവെച്ചെഴുത്ത്, നരികുറിച്ചെഴുത്ത്, വട്ടക്കണ്ണിട്ടെഴുത്ത്, കൂക്കിരിവാല്‌ വെച്ചെഴുത്ത്, കോയിപ്പൂവിട്ടെഴുത്ത്, കട്ടാരവും പുള്ളിയും, ഇരട്ടച്ചുരുളിട്ടെഴുത്ത്, മഞ്ഞയും വെള്ളയും, കട്ടാരപ്പുള്ളി, പ്രാക്കെഴുത്ത്, വെരദളം, അഞ്ചുപുള്ളി, വട്ടക്കണ്ണും പുള്ളിയും, കോയിപ്പൂവിട്ടേഴുത്ത്, അഞ്ചുപുള്ളിയും ആനക്കാലും, നാഗം താഴ്ത്തി എഴുത്ത് എന്നിങ്ങനെ പല രീതിയിലുള്ള മുഖത്തെഴുത്തുകൾ ഉണ്ട്. ഇതുകൂടാതെ മുഖത്ത് പാള വെച്ച് കെട്ടിയോ മുഖമൂടി വെച്ചോ കണ്ണുകാണാതിരിക്കാൻ ഫലകങ്ങൾ വെച്ചു കൊട്ടിയും മറ്റും വിവിധ തെയ്യങ്ങൾ ഉണ്ട്. പാളയിലും മുഖത്തെഴുത്തു പോലെ ചിത്രകാലാവിരുന്ന് സുലഭമാണ്. പൊട്ടൻ തെയ്യമാണിതിൽ പ്രധാനം.

Muthappan theyyan makeup kasaragod,chayilyam ,manayola, chenchalyam
തെയ്യാട്ടത്തിനൊരുങ്ങുന്ന മുത്തപ്പൻ തെയ്യം വെള്ളാട്ടം

ചായില്യം
ഓറഞ്ചു നിറം കലർന്ന ചുവപ്പു നിറത്തിൽ ലഭികുന്ന വർണകമാണ് ചായില്യം. മെർക്കുറി സൾഫേറ്റ് എന്നു പറയാം. കാണാൻ മുഖത്തെഴുത്തിലെ ചുവന്ന നിറം ഏറെ മനോഹരവുമാണ് – ഇതിനായി വെളിച്ചെണയിൽ അരച്ചെടുക്കുകയാണു പതിവ്. തെയ്യങ്ങളുടെ മുഖത്തെഴുത്തിനു മാത്രമല്ല ചുവർ ചിത്രങ്ങളിൽ നിറം പകരാനും ഇതുപയോഗിച്ചു വരുന്നുണ്ട്. മെർക്കുറിക് സൾഫൈഡ് എന്ന രാസസംയുക്തമായ ഇതൊരു അസംസ്കൃതവസ്തുകൂടിയാണ്. ശുദ്ധി ചെയ്ത ചായില്യം ശരീരപുഷ്ടി, ക്ഷയം, പാണ്ട്, ശരീരവേദന എന്നീ അസുഖങ്ങൾക്ക് മരുന്നായി ആയുർവ്വേദത്തിലും ഉപയോഗിക്കുന്നു. സംസ്‌കൃതത്തിൽ ഇത് ജാതിലിംഗ എന്നാണറിയപ്പെടുന്നത്. ചായില്യത്തിന്റെ ലഭ്യത കുറഞ്ഞുവന്നതിനാലും മാർക്കറ്റിൽ ലഭ്യമായതിനു തന്നെ വില കൂടുതലായതിനാലും പകരമായി രാസസംയുക്തങ്ങൾ മുഖത്തെഴുത്തിനായി ഉപയോഗിച്ചു വരുന്നുണ്ട് – റെഡ് ഓക്സൈഡ് ഇതിൽ പ്രധാനമാണ്.

മനയോല
കടും ഓറഞ്ച് – മഞ്ഞ നിറമുള്ള വർണകമാണിത്, ഗന്ധകത്തിന്റെ അളവ് കൂടിയ തോതിലുള്ള കല്ലിന്റെ കഷ്ണമാണിത്. അർസനിക് ബൈസൾഫേറ്റ് എന്നു പറയാം. രാസസൂത്രം As2S3 എന്നതാണ്. മനയോല നന്നായി പൊടിച്ചെടുത്ത് തവിടാക്കി വെളിച്ചെണ്ണയിൽ ചാലിക്കുമ്പോൾ മഞ്ഞ ചായം ലഭിക്കുന്നു. ഇതിലേക്ക് നല്ല നീലം പൊടിച്ച് ചേർക്കുമ്പോൾ പച്ച നിറം കിട്ടുന്നു. മുഖത്തെഴുത്തിൽ ഏറെ പ്രധാനം തന്നെയാണിതിന്റെ ഉപയോഗവും. കേരളത്തിൽ ഏറെ പ്രസിദ്ധമായ കഥകളിയിലും ഇതുപയോഗിച്ചു വരുന്നു. ചുട്ടികുത്തലിൽ പ്രധാനിയാണു മനയോല.

Mughathezhuthu vettakkorumakan theyyam, chayilyam,manayola, chenchalyam
മുഖത്തെഴുത്ത് വേട്ടയ്ക്കൊരുമകൻ തെയ്യം. ചിത്രം: ബാബുരാജ് പി എം

ചെഞ്ചല്യം
മരങ്ങളിൽ ഔഷുധഗുണമുണ്ടെന്നു കരുതുന്ന ഒരു വന്മരമാണ് മരുത്. തൊട്ടാൽ പൊള്ളൽ വീഴുന്ന ചേരൽ മരത്തിന്റെ കറയെങ്ങാനും അറീയാതെ ദേഹത്തായാൽ ഒരു പദ്യശകലം ചൊല്ലി മരുതുമരത്തിന്റെ വലം വെയ്ക്കുന്ന പരിപാടിയുണ്ടായിരുന്നു കാസർഗോഡ് മലയോരങ്ങളിൽ. അതിൽ ശ്രദ്ധിക്കപ്പെട്ടത് തന്നിമരമായിരുന്നു. “ചേരലും മാമനെ തൊട്ടെന്നാൽ; താന്നിമാമന്റെ കുമ്പിടണം“ എന്നൊരു ചൊല്ല് തന്നെ നിലവിലുണ്ടായിരുന്നു അവിടങ്ങളിൽ. വിഷയം മാറ്റുന്നില്ല – വൃക്ഷാരാധനയും വൃക്ഷപൂജയും ഒന്നും പണ്ട് വല്യ കാര്യാമായിരുന്നില്ലല്ലോ, ഇതിനായി കാവുകൾ വരെ നിലനിർത്തിയ സമൂഹമല്ലേ നമ്മുടേത് 🙂

മരുതു മരത്തിന്റെ പശയാണ് ചെഞ്ചല്യം എന്നത്. ചായില്യത്തോടും മനയോലയോടും ഇത് വേണ്ടവിധത്തിൽ ചേർത്താണ് മുഖത്തെഴുത്ത് നടത്തി വന്നിരുന്നത്. ചായില്യത്തോടുള്ള സാമ്യം പേരിലേ ഉള്ളൂ; എങ്കിലും മുഖത്തെഴുത്തിൽ പ്രധാനി തന്നെ. അലറിവിളിച്ച് ഉറഞ്ഞാടുകയും തീകൂട്ടിയുള്ള നിരുപ്പിൽ തുള്ളുകയും ചെയ്യുന്ന തെയ്യത്തിന്റെ മുഖത്തെഴുത്ത് വിയർപ്പിലും ചൂടിലും ഒന്നും ഇളകി പോവരുതല്ലോ. ഈ പശ, അതാത് നിറങ്ങൾക്ക് നല്ല തിളക്കം നൽകാനും ഉപകരിക്കുന്നു. ചായില്യവും മനയോലയും പകരമായി ഉപയോഗിക്കുന്ന രാസവസ്തുക്കളുമൊക്കെ മുഖചർമ്മത്തിനു ചിലപ്പോൾ കേടുപാടുകൾ വരുത്തിയേക്കാം. അതിൽ നിന്നുമുള്ളൊരു സുരക്ഷ കൂടിയാണിതിന്റെ ഉപയോഗം എന്നു കരുതിവരുന്നു. സംസ്കൃതത്തിൽ ഇതിനെ അഗ്നിവല്ലഭ എന്നാണറിയപ്പെടുന്നത്.

Muthappan theyyam parashinikkadavu vellattam
വേഷമണിച്ച മുത്തപ്പൻ തെയ്യം വെള്ളാട്ടം

വടക്കേ മലബാറിലെ മലയോരങ്ങളിൽ കണ്ടുവന്നിരുന്ന ചില കാര്യങ്ങളെ പറ്റിയും ഇടയിൽ പറഞ്ഞുപോയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയങ്ങു പോകുന്നുണ്ടെങ്കിലും കെമിക്കലുകൾ വന്ന് മിക്ക സാധനങ്ങൾക്കും പകരം വെച്ചു തുടങ്ങിയത് കണേണ്ടതാണ്. പഴമയുടെ തനിമ പോകുന്നു എന്നുപറയാമെങ്കിലും ഇവയുടെ ലഭ്യതകുറവും, അവ കണ്ടെത്താൻ ആൾക്കാർക്ക് സമയമില്ലാത്ത തെരക്കുപിടിച്ച ജീവിതരീതിയും ഒക്കെ ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പഴയ അനുഷ്ടാനങ്ങളോ ആചാരങ്ങളോ ഒക്കെ ആയിരുന്നവയാണ് തെയ്യമൊക്കെ. ഇന്ന് ആ നിലവിട്ട് ഒരു കലാരൂപം എന്നതിലേക്ക് മാറി വന്നുട്ടുണ്ട്. കാലത്തിന്റെ മാറ്റങ്ങൾ, ഇതുപോലുള്ള പഴമയെ മാറ്റിയെടുക്കുന്നതിന്റെ ഉദാഹരണങ്ങൾ തന്നെയാണിവ. അനുഷ്ടാനം എന്ന നിലവിട്ടുതന്നെ കലാരൂപം എന്ന രീതിയിൽ ഇവ അതേപടി നിലനിർത്തിക്കൊണ്ടുപോകാൻ പറ്റിയാൽ നല്ലൊരു അനുഭവം തന്നെയാവും തെയ്യങ്ങളൊക്കെയും.

കൂടെ ഒന്നുകൂടി പറയട്ടെ, ഈ സൈറ്റിന് ചായില്യം.കോം എന്ന പേരു വന്നതുതന്നെ മുകളിൽ പറഞ്ഞ പ്രകൃതിദത്ത വർണ്ണത്തിന്റെ അകമ്പടിയോടെയാണ്. ആസുരതാളമെന്നാൽ പ്രധാനമായും ചെണ്ടകൊട്ടിനെ പറയുന്നൊരു പേരാണ്. ചെണ്ട എന്നത് തെയ്യം കലാരൂപത്തിന്റെ പ്രധാന വാദ്യോപകരണം തന്നെയാണ്. ചെണ്ടകൊട്ടി പാടുന്ന തോറ്റം പാട്ടുപോലെ തന്നെ ഒരു ആമുഖക്കുറിപ്പായി തുടങ്ങിയതാണ് ഒരിക്കൽ ചായില്യം എന്ന ഈ വെബ്സൈറ്റും. തോറ്റം പാട്ടിന്റെ നാന്ദികുറിപ്പായാണ് തെയ്യം ഉറഞ്ഞു തുള്ളുന്നത്. മിക്കവെള്ളാട്ടങ്ങളുടേയും സ്വരച്ചേർച്ച കൂടിയാണ് തോറ്റം പാട്ടുകൾ. തെയ്യത്തെ ഉറഞ്ഞാടാൻ പ്രേരിപ്പിക്കുന്ന തോറ്റം പാട്ടുകൾ നല്ലൊരു ചരിത്രാഖ്യായിക കൂടിയാണ്. സവർണസംഹിതയായ കഥമാറ്റിയെഴുത്തുകൾക്ക് മിക്ക പഴഞ്ചൻ തോറ്റം പാട്ടുകളേയും തിരുത്തിയെഴുതാൻ പറ്റിയിരുന്നില്ല – കൂട്ടിച്ചേർക്കലുകൾ വളരെ കുറവാണെങ്കിലും പഴമ വിളിച്ചോതുന്ന തോറ്റം പാട്ടുകൾ അവർണ്യമായൊരു പാഠ്യവിഷയം കൂടിയാണ്. ആസുരതാളങ്ങൾക്കൊരാമുഖം എന്ന ക്യാപ്ഷൻ വെബ്സൈറ്റിൽ കൊടുത്തതുതന്നെ ഇങ്ങനെയൊരു തോറ്റം പാട്ടിനായി മാത്രമായിരുന്നു.

കൂടുതൽ തെയ്യങ്ങളെ പറ്റിയറിയാൽ ഈ പേജിലേക്ക് പോവുക

കാവുകൾ

വയനാട്ടുകുലവൻ‌‌ വെളിച്ചപ്പാട്‌
വയനാട്ടുകുലവൻ‌‌ വെളിച്ചപ്പാട്‌

മലയാളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിസ്നേഹത്തിന്റെ പരിച്ഛേദവും സാംസ്കാരിക മഹിമയുമാണ് കാവുകളെന്ന് അതിന്റെ ചരിത്രം പരിശോധിച്ചാൽ തെളിഞ്ഞുവരുന്നതാണ്. കാർഷികജീവിതത്തിന്റെ പൗരാണികസ്മൃതികൾ തന്നെയാണിവയൊക്കെയും. സ്വതസിദ്ധമായ ആവാസവ്യവസ്ഥ നിലനിർത്താനെന്നപോലെ പണ്ടുള്ളവർ വിശുദ്ധവനങ്ങളായി സംരക്ഷിച്ചു പോന്നിരുന്നു. ഒരു ചെറുജീവിക്ക് കഴിഞ്ഞുകൂടാനാവശ്യമായ എല്ലാ സംഗതികളും ഒത്തിണങ്ങയ ശരീരമാണത് എന്ന് ആലങ്കാരികമായി പറയാം… ദൈവീക ഭാഷയിൽ ശരീരം തന്നെയല്ലേ ക്ഷേത്രവും – ഇവിടേയും നമുക്കിന്ന് അങ്ങനെ കാണാം; ഇന്നത്തെ രീതിയിലെ ക്ഷേത്രങ്ങൾ തന്നെയാണവ. വമ്പൻ കാടുകളുടെ സ്പന്ദനങ്ങൾ അണുമാത്ര കളയാതെ കാത്തു സൂക്ഷിക്കുന്ന ചെറുകൂട്ടായ്മയാണിവ ഓരോന്നും. കാവിനു കൂട്ടമെന്നും അർത്ഥമുണ്ട്. വന്മരങ്ങളും ചുറ്റിലും വളർന്ന വള്ളിപ്പടർപ്പുകളും ചെറുകാടുകളും അവയിൽ ഇഴയുന്ന പാമ്പും പക്ഷികളും പുൽച്ചാടികൾവരെയുമായി സകലതും സുഖജീവിതം നയച്ചിരുന്ന സ്ഥലമായിരുന്നു കാവുകൾ എല്ലാം തന്നെ.  കൃഷിഭൂമിക്കുവേണ്ടി മണ്ണിനെ പരിവർത്തിപ്പിച്ചപ്പോൾ മറ്റുജീവജാലങ്ങൾക്കു വേണ്ടി സംരക്ഷിച്ചയിടം എന്നും പറയാം. പരിശുദ്ധ പ്രകൃതിപ്രണയത്തിന്റെ അവശേഷിപ്പുകളെന്നേ ഇന്നിതിനെ വിലയിരുത്താനാവൂ. പ്രധാന കൃഷിസ്ഥലങ്ങളോട് ചേര്‍ന്നൊക്കെയും കാവുകള്‍ കാണപ്പെട്ടിരുന്നു. കൃഷിക്കാവശ്യമായ പച്ചിലവളത്തിനായോ അതോ കൃഷിസ്ഥലത്തെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി ആരാധനാമണ്ഡപം പണിതതോ എന്തൊക്കെയോ ആയിരിക്കണം പിന്നമ്പുറം – കാവുകളിലെ നായാട്ട് ദേവതകൾ ഇതാണുപറയുന്നതും. പലകാവുകളും ജൈവവളവും പച്ചിലവളത്തിന്റെയും കേന്ദ്രമായിരുന്നു. ചരിത്രം എന്തുതന്നെയായാലും ആഫ്രിക്കയോളം നീളുന്നുണ്ട് എന്നും പറയാം. ദേവാരകാട്(കര്‍ണാടക), ദേവഭൂമി(ഹിമാചല്‍ പ്രദേശ്), ദേവാകാട്, ദേവസ്ഥലി(മധ്യപ്രദേശ്), കോവില്‍കാട്(പോണ്ടിച്ചേരി), ജോഗ്മായ(രാജസ്ഥാന്‍), കോവില്‍കാട്(തമിഴ്നാട്), ഹരിതന്‍, ഗരാംതന്‍ ( പശ്ചിമബംഗാള്‍), ദേവഭൂമി(ഉത്തരാഞ്ചല്‍), ദേവ്രായ്സ്(മഹാരാഷ്ട്ര) എന്നിങ്ങനെ പല പേരുകളിലായി ഇന്ത്യയിൽ പലസ്ഥലങ്ങളിലും ഇതേ സംഗതി അറിയപ്പെടുന്നുണ്ട്. ഭാരതഭൂമിയിൽ ഒരുകാലത്ത് പടർന്ന് പിടിച്ച ദ്രാവിഡസംസ്കാരത്തിന്റെ ശേഷിപ്പുതന്നെ ഇതെല്ലാം. പുതുമയെ പുൽകുന്ന നമുക്ക് പഴമയൊക്കെയും അതാതിന്റെ വഴിക്കു നശിക്കുന്നു എന്നതേ ഇന്നു കാണാനാവൂ. എങ്കിലും ചിലതൊക്കെ പറയാം.

കരിഞ്ചാമുണ്ഡിയമ്മ കാവ്
കരിഞ്ചാമുണ്ഡിയമ്മ കാവ്

മലദൈവങ്ങൾ:

മരങ്ങളെ വരെ ദേവതകളായി ആരാധിക്കുന്ന ഒരു സംസ്കാരം ഉണ്ടായിരുന്നു നമുക്ക്. മരങ്ങളും മൺപുറ്റുകളും കല്ലുകളും, പാമ്പും ഒക്കെക്കൂടി ഈ വിശ്വാസസംരക്ഷണ തണലിൽ പുലർന്നുപോന്ന കാലമായിരുന്നു അത്. ആദിമഗോത്രവർഗങ്ങളുടെ ആചാരക്രമങ്ങളും ജീവിതരീതികളും കാവുകളോട് ബന്ധപ്പെട്ടു കിടക്കുന്നു. കാവുകളിൽ കലശങ്ങൾ അർപ്പിക്കപ്പെടുന്ന നിത്യദേവതകൾ സസുഖം വാണിരുന്നത് ഇവിടങ്ങളിൽ ആയിരുന്നു. മൃഗശല്യമോ, കൃഷിനാശമോ, ചെറിയരീതിയിലുള്ള രോഗാതുരമായ വൈഷമ്യങ്ങളോ വരുമ്പോൾ മലദൈവങ്ങളുടെ സഹായം തേടി കലശം കഴിക്കുന്ന ഏർപ്പാട് ഒരുകാലം വരെ വടക്കൻ കേരളത്തിലെ ചിലഭാഗങ്ങളിൽ ഉണ്ടായിരുന്നു. കലശം നടത്തുന്നവർ കാവുകളിലോ വീട്ടിൽ വന്നുതന്നെയോ കലശം കഴിക്കുമായിരുന്നു. പ്രതിഫലമായി ഒരുനേരത്തെ ഭക്ഷണം മാത്രമാണു കൊടുത്തിരുന്നത്. ഒരു ഗ്ലാസ് റാക്ക് (മദ്യം) കൊടുക്കാനായാൽ കലശാട്ടുകൾ ഏറെ സന്തോഷിക്കുമായിരുന്നു. പ്രതിഫലമായി ഒരു അരിമണിപോലും അവർ എടുക്കാതെ കൈയ്യും വീശിപോകുന്നത് അന്നത്തെ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ പ്രതിഫലനം മാത്രമാണ്. വ്യക്തമായ പ്രാർത്ഥനകൾ ഒക്കെ കാവുകളിലെ കലശവുവുമായി ബന്ധപ്പെട്ടു നടക്കാറുണ്ട്. തെയ്യത്തിന്റെ തോറ്റം പാട്ട് എപ്രകാരം അതാത് ദേവതകളെ ഉറഞ്ഞാടാൻ ഇടവരുത്തുന്നുവോ അത്രയും ശക്തിമത്താണ് കാവിലെ കലശത്തിന്റെ പാട്ടുകളും.

മുത്തപ്പൻ തെയ്യം വെള്ളാട്ടം
മുത്തപ്പൻ തെയ്യം വെള്ളാട്ടം

പലകാവുകളും വേഷം മാറിവന്ന് ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്. നീലേശ്വരത്തെ മന്നമ്പുറത്തുകാവുതന്നെ മുഖ്യം. മരങ്ങൾ വെച്ചുപിടിപ്പിച്ചും മറ്റും പലരും അത് നിലനിർത്താനായി കിണഞ്ഞുശ്രമിക്കുന്നുണ്ട്. നിത്യപൂജാദികാര്യങ്ങൾ ഒക്കെ വന്നുചേർന്ന് കാര്യങ്ങളൊക്കെയും ഒരു സവർണരീതിയിലെ അമ്പലത്തിന്റെ കൈപ്പിടിയിലേക്ക് ഒതുങ്ങിപോയെങ്കിലും പലതിലും കാവിന്റെ നിറസാന്നിദ്ധ്യം കാണാനാവുന്നുണ്ട്. പിൻ കഥകളൊക്കെ പലവുരു തിരുത്താൻ ശ്രമിച്ചെങ്കിലും തിരുത്തപ്പെടാതെ ചിലതൊക്കെ ബാക്കിയാവുന്നുണ്ട്. പൊട്ടൻ തെയ്യത്തിന്റെ തോറ്റം പാട്ടിൽ ഇത് കൃത്യമായി തന്നെ അനാവരണമാവുന്നുമുണ്ട്. ആദിവാസി സമൂഹത്തിന്റെ ആരാധനാലയങ്ങളായിരുന്നു മന്നങ്ങളും നീലിയാർ കോട്ടങ്ങളും ഒക്കെ. ഇവരുടെ ആരാധനാ കേന്ദ്രമായിരുന്നു മന്നം എന്നു വ്യക്തമാണു തോറ്റമ്പാട്ടുകളിൽ തന്നെ. “ചൊവ്വർ പാലർക്കൂട മോലോത്ത്‌ കൂടും; നാങ്കൾ പാലർക്കൂട മന്നത്തു കൂടും“ എന്ന വരിതന്നെ ശ്രദ്ധേയമാവുന്നത് അത്തരത്തിലാണ്. നീലിചുരം ആണ് നീലേശ്വരം ആയതെന്നും ഇത്തരത്തിൽ ചിന്തിച്ചാൽ കരുതാവുന്നതേ ഉള്ളൂ. പഴയ പാട്ടുകളിൽ നീലിചുരം ആവർത്തിച്ചു വരുന്നത് അതാത് സമൂഹത്തിന്റെ കാവുമായി ബന്ധപ്പെട്ട പ്രവൃത്തിയിലൂടെ തന്നെയാണ്. എന്തോ ആവട്ടെ, കാവുകളിലേക്ക് തന്നെ തിരിച്ചുവരാം.

ദേവസങ്കല്പം കുടിയിരിക്കുന്ന മരക്കൂട്ടങ്ങൾ നിറഞ്ഞ സ്ഥലമായിരുന്നു അല്പകാലം മുമ്പുവരെ കാവുകൾ ഒക്കെയും. ഇന്ന് മരങ്ങളൊക്കെ മുറിച്ചുമാറ്റി, അമ്പലങ്ങൾ കെട്ടി പരിശുദ്ധമാക്കുന്ന തെരക്കിലാണ് അധുനികർ ഒക്കെയും. മാനുഷിക ചൂഷണം ഏൽക്കാത്ത സ്ഥലങ്ങളായിരുന്നു കാവുകൾ ഒക്കെയും; ഇന്നവ കേഴുന്നതും ഈ ഇടപെടൽ കുറയ്ക്കാൻ തന്നെയാവണം. മനുഷ്യരുടെ പ്രകൃതിബന്ധം തന്നെയാണ് കാവുകൾ അധികവും കാണിക്കുന്നത് എന്നു പറഞ്ഞല്ലോ, തീയ്യ സമുദായത്തിന്റെ കുലദേവതയായ വയനാട്ടുകുലവനും അവരുടെ തന്നെ പ്രഖ്യാപിത ആരാധനാമൂർത്തിയായ പറശ്ശിനിക്കടവ് മുത്തപ്പനും ഇടയപരദേവതയായ കാലിച്ചാൻ തെയ്യവും എല്ലാം തന്നെ നായാട്ടു തെയ്യങ്ങളുമാണ്. കാലിച്ചാൻ തെയ്യമൊക്കെ ഇന്നും കെട്ടുന്നത് കാവുകളിൽ തന്നെ. നായാടിക്കിട്ടുന്ന മാംസം ആദ്യം കാഴ്ചവെയ്ക്കുന്നത് കാലിച്ചാൻ തെയ്യത്തിനും വയനാട്ട് കുലവനാൽ അനുഗ്രഹം വാങ്ങിച്ച കണ്ടനാർ കേളൻ തെയ്യവും ഒക്കെ നായാട്ട് ദേവതകൾ തന്നെ. മുത്തപ്പനും നല്ലൊരു നായാടിയായിരുന്നു. മുത്തപ്പന്റെ കൂടെ നടക്കുന്ന മൃഗം തന്നെ വേട്ടനായയാണ്. കള്ളും, മീനും ഒക്കെയാണ് പ്രധാന നൈവേദ്യവും. ഇതൊക്കെ കാണിക്കുന്നത് പ്രകൃതിയോടുള്ള മനുഷ്യന്റെ കർമ്മനിരതമായ പ്രാർത്ഥനയും സ്നേഹവും തന്നെയാണെന്നു പറയാം. കൃഷിസ്ഥലങ്ങൾക്ക് വന്യമൃഗങ്ങളുടെ ശല്യം പൂർവാധികമാവുമ്പോൾ സ്ഥലത്തിന്റെ വശത്തുള്ള കാവുകൾ ഒരു സങ്കേതമായിരുന്നിരിക്കണം. നാഗകാവ്, അയ്യപ്പൻ കാവ്, കരിഞ്ചാമുണ്ഡിയമ്മക്കാവ്, കാലിച്ചാൻ കാവ്, മുത്തപ്പൻ കാവ്, ഭഗവതിക്കാവ് എന്നിങ്ങനെ പലതരം പേരുകളിൽ കാവുകൾ അറിയപ്പെടുന്നുണ്ട്. പലസ്ഥലത്തും വർഷം തോറുമോ, ചിലവർഷങ്ങൾ പിന്നിട്ട ശേഷമോ ഒക്കെയായി തെയ്യംകെട്ട് മഹോത്സവം നടാക്കാറുമുണ്ട്.

ഉറുമാൽ‌ ധരിച്ച കൂട്ടായ്‌ക്കാരൻ‌
ഉറുമാൽ‌ ധരിച്ച കൂട്ടായ്‌ക്കാരൻ‌

ദ്രാവിഡമഹിമ:

നിത്യഹരിതവനങ്ങൾ ഉണ്ടായതിന്റെ ഒരു അടയാളപ്പെടുത്തലാണു കാവുകൾ ഒക്കെയും, അദമ്യമായ ആഡംബരസ്നേഹം കൊണ്ട് പലതും പുതുക്കപ്പെടുന്നുണ്ടെങ്കിലും ഒരിക്കലും മറക്കാനാവാത്ത പൂർവ്വജന്മസുകൃതം അഥവ ദ്രാവിഡമഹിമ നമുക്കവിടെ കാണാം. അഞ്ചാം നൂറ്റാണ്ടിലാണ് ബ്രാഹ്മണകുടിയേറ്റം ഇന്നത്തെ കേരളത്തിൽ പടർന്നതുതന്നെ. അതിനു മുമ്പേ ദൃഡമായിരുന്ന വിശ്വാസങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ഒന്നാണ് ദ്രാവിഡപാരമ്പര്യം; കൂട്ടിന് ബുദ്ധമതവും. കവുകളിൽ ബ്രാഹ്മണപാരമ്പര്യമായ സവർണ ഹിന്ദുദൈവങ്ങൾ ഒന്നുമില്ല. അമ്പലങ്ങളൊക്കെ പ്രാചരത്തിൽ വന്നു തുടങ്ങിയത് ഒമ്പതാം നൂറ്റാണ്ടിനു ശേഷമാണ്. മഹാക്ഷേത്രങ്ങൾ ഒക്കെ വന്നതുതന്നെ അതിനുശേഷമാണല്ലോ. പിന്നീട്, ദ്രാവിഡമഹിമയേയും ബൗദ്ധപാരമ്പര്യത്തേയും സവർണഹിന്ദൂയിസം വിഴുങ്ങിക്കളഞ്ഞു, കഥകളൊക്കെ മാറ്റിമറിച്ച് ബ്രാഹമണമതത്തിന്റെ ശേഷിപ്പാക്കിമാറ്റാൻ പലസ്ഥലത്തും പറ്റിയിട്ടുണ്ട്, തെയ്യങ്ങളിൽ പലതിലും ശിവന്റേയും വിഷ്ണുവിന്റേയോ ഒക്കെ ബീജം തെറിച്ചു വീണത്ത് അപ്പോഴാണ്. അന്നത്തെ ചാത്തനെയൊക്കെ പൂണൂലിട്ട് ശാസ്താവും അയ്യപ്പനും ഒക്കെ ആക്കിയെങ്കിലും പലകാവുകളും ഇന്നും അതേപടി നിൽക്കുന്നുണ്ട്. അതായത്, തെയ്യങ്ങളെ പോലെ അല്പം പോലും പരിക്കേൽക്കാതെ ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന സങ്കല്പസ്ഥാനങ്ങളായിരുന്നു കാവുകൾ എന്നർത്ഥം.  പരമാവധി തെയ്യങ്ങളിലൊക്കെയും തന്നെ ശിവന്റെയോ വിഷ്ണുവിന്റെയോ നിഴൽ വീണിരിക്കുന്നത് കാണാതിരിക്കാൻ ഇന്നാവില്ല. അതൊക്കെ ആര്യസംസ്കാര വിജയമായി കണ്ടാൽ മതി. എങ്കിലും അവിടങ്ങളിൽ പൂജ ചെയ്യുവാൻ ബ്രാഹ്മണർ വേണ്ടതില്ല; ദ്രാവിഡതയുടെ ശേഷിപ്പുകൾ അതൊക്കെ മാത്രമായിരുന്നു. ഒരു ഗണപതിഹോമത്തിലോ, അമ്പലത്തിൽ നിന്നുള്ള വിശുദ്ധജലത്തിന്റെ പുണ്യാഹത്തിലോ ഒക്കെയായി ആര്യമതം സജീവമാണ് പലസ്ഥലത്തും. കവുകൾക്ക് സമീപം അമ്പലം പണിഞ്ഞും കാവുകൾ തന്നെ മാറ്റിമറിച്ചും മാറ്റിമറിക്കലുകൾ നടക്കുന്നത് വിസ്മരിക്കാനാവാത്തത് ഇതൊക്കെ കൊണ്ടു തന്നെയാണ്. കാവിനെ അതേപടി അമ്പലങ്ങളിൽ കൊണ്ടുപോകാൻ പറ്റില്ല എന്നത് ഒരു ധൈര്യത്തോടെ പറയാം എന്നതും കൂടെയുണ്ട്. കോഴിയെ ബലികൊടുക്കുകയോ ബലികഴിച്ച കോഴിയെ കടിച്ച് കീറുകയും ചെയ്യുന്ന വീരഭദ്രനേ പോലുള്ള തെയ്യങ്ങൾ പലകാവിലും ഉണ്ട്, കരിഞ്ചാമുണ്ടിയൊക്കെ ഇതിന്റെ വക്താവണു താനും. ഇതൊക്കെ അമ്പലത്തിൽ ആവർത്തിക്കാൻ പറ്റില്ലല്ലോ. ഇന്നത്തെ ബ്രാഹ്മണസംസ്കാരത്തിന് മദ്യമാംസങ്ങൾ ഹിതമല്ലല്ലോ.

കാവും മയ്യൻ പൂജാരിയും
കാവും മയ്യൻ പൂജാരിയും

ആനുകാലികമാറ്റങ്ങൾ:

മാറ്റങ്ങൾ മുമ്പുതൊട്ടേ ഉള്ളതായിരുന്നു. പുലയർ, കോപ്പാളർ, പറയർ, ചെറവർ, വണ്ണാൻമാർ, മലയർ തുടങ്ങി ഒട്ടനവധി ആധിമനിവാസികളുടെ കലാസംവിധാനം ദൈവീകസങ്കല്പമായതാണു കാവുസംസ്ക്കാരമൊക്കെയും. ആദ്യമായി എത്തിയ ദ്രാവിഡസംസ്കൃതിയുടെ ഭാഗമായിരുന്നു ഇവർ, പിന്നീട് വന്ന ആര്യകുലം ഉത്തരേന്ത്യയിൽ നിന്നും ദ്രാവിഡരെ ഓടിച്ചുവിടുകയായിരുന്നു. യുദ്ധസംസ്കാരം ആര്യന്മാരുടെ കൂടെപ്പിറപ്പായിരുന്നു. കേരളത്തിലും പിന്നീട് ചില ഗോത്രക്കാരെ പിടിച്ച് പടനായകരാക്കിയതും(പോരാളികൾ) പിന്നീട് നായന്മാരായി ചുരുങ്ങിയതും ഓർക്കുക. വടക്കേ ഇന്ത്യയിൽ നിന്നും നാടുവിട്ടുവന്നവരിൽ നേതാവായിരുന്നു രാമൻ, ആ രാമൻ സമുദ്രത്തിൽ നിന്നും കണ്ടെടുത്ത ഭൂമിയാണല്ലോ കഥകളിൽ ഇന്നത്തെ കേരളം. രാമനെയും പൂണുലിടുവിപ്പിച്ച കഥ അവിടെ നിൽക്കട്ടെ. രാമന്റെ കൂടെ വന്നവർ നാഗാരാധകർ ആയിരുന്നു. ഇപ്പോഴും കൽക്കത്തയിലും മറ്റും നാഗാരാധകർ ഉണ്ട്. ഇത് പറയാൻ കാരണമുണ്ട്; പണ്ടിവിടെ എത്തിയ നാഗാരാധകരാണ് പിന്നീട് ജൈനമത വിശ്വാസികളായതും ശേഷം നായന്മാരായി പരിണമിക്കുകയും ചെയ്തത്. ഇന്നും നാഗാരാധാന കടത്തുന്നത് നായന്മാരുടെ വാസനയായി തുടരുന്നുണ്ട്; സർപ്പക്കാവുകൾ ഒരു നിമിത്തവും ആവുന്നു. ഈ സമയത്ത് തന്നെ എത്തിച്ചേർന്ന മറ്റൊരു വിഭാഗമാണ് തീയരും. നായന്മാരുടേയും തീയ്യന്മാരുടേയും വാണിയരുടേയും ആശാരിമാരുടേയും ഒന്നും കഥപറയുകയല്ല ഉദ്ദേശ്യം; കാവിലേക്കുതന്നെ വരാം. കാലാന്തരങ്ങൾ കഴിയുമ്പോൾ അന്നത്തെ ദ്രാവിഡസംസ്കൃതിയിലേക്ക് ഇവർ ലയിക്കുകയും, കാവുകളുടെ രക്ഷാധികാരികളാവുകയും ചെയ്യുകയായിരുന്നു. തീയ്യത്തറവാടുകളുമായും കഴകങ്ങളുമായും ബന്ധപ്പെട്ട് ഇന്നും പലസ്ഥലത്തും കാവുകൾ ഉണ്ട്, കോപ്പാളരോ മാവിലരോ ഒക്കെയാണു പൂജാരികൾ, എങ്കിലും രക്ഷാധികാരികളായ തീയ്യന്മാർ അച്ഛൻ, എന്നോ കൂട്ടായിക്കാരൻ എന്നോ ഉള്ള പേരിൽ മുഖ്യാധികാരികളായിരുന്നു – ഇന്നും പിന്തുടരുന്നിണ്ട് ഇതൊക്കെ. ബ്രാഹ്മണാധിപത്യവും ഇന്നുകാണുന്ന ശിവ വൈഷ്ണവ സങ്കലനവും ഒക്കെ പിന്നീടായിരുന്നു നടന്നതുതന്നെ, ബോധപൂർവം പലതിനേയും പൂണൂലിടുവിപ്പിച്ച് അര്യാധിനിവേശം അവർ ഉറപ്പിച്ചു. ഭൂരിപക്ഷം തെയ്യങ്ങൾക്കും വഴങ്ങേണ്ടിയും വന്നു. മാറാതെ നിൽക്കുന്നത് കാവും കാവുമായി ബന്ധപ്പെട്ട സംസ്കാരവും ആയിരുന്നു എന്നു ചുരുക്കാം.

കാലിച്ചാൻ തെയ്യവും പരിവാരങ്ങളും - നായാട്ടിനെ അനുസ്‌മരിപ്പിക്കുന്നു
കാലിച്ചാൻ തെയ്യവും പരിവാരങ്ങളും – നായാട്ടിനെ അനുസ്‌മരിപ്പിക്കുന്നു

നിലവിലെ അവസ്ഥ:

സമീപഭാവിയിൽ തന്നെ കാവുകളൊക്കെയും പുരോഗമനപരമെന്നപേരിൽ പുതുക്കപ്പെടുമെന്നു കരുതുന്നു, മലയാളസംസ്കാരത്തിന് നല്ലൊരു നഷ്ടം ഇതുമൂലം സംഭവിക്കും എന്നതിലും സംശയമില്ല. ചരിത്രം അന്വേഷിക്കുകയോ, പുതുതലമുറയ്ക്ക് ഒരു കാഴ്ചവസ്തുവായെങ്കിലും കൈമാറുകയോ ഒന്നും അല്ലല്ലോ ഇന്നത്തെ മനുഷ്യന്റെ ലക്ഷ്യം തന്നെ! ചരിത്രാവശേഷിപ്പായി ചില കരുതലുകൾ മലയോരദേശങ്ങളിൽ നിന്നാൽ നല്ലതെന്നു പറയാം. മാറ്റങ്ങൾ പണ്ടുതൊട്ടേ ഉള്ളതാണ്; ഇനിയും മാറ്റങ്ങൾ വരും – അത് അനിവാര്യം തന്നെ. ആ അർത്ഥത്തിൽ ഒന്നിനേയും കുറ്റപ്പെടുത്താൻ നിൽക്കാതെ അംഗീകരിക്കുക എന്നതാണു സുന്ദരമായ കാര്യം. എങ്കിലും, വിശ്വാസത്തിന്റെ പേരും പറഞ്ഞ് അല്പം തിരിച്ചറിവോടെ തന്നെ കാവുകൾ നിലനിർത്തുന്നത് ഇന്ന് പ്രകൃതിയോടു കാണിക്കുന്ന നല്ലകാര്യമാണെന്നു പറയാമായിരുന്നു; കാടും മരവും വെട്ടിത്തെളിച്ച് കോൺക്രീറ്റ് ബിൽഡിങ്ങുകളായ അമ്പലങ്ങളിൽ പഴമയെ ദർശിക്കാൻ പറ്റില്ലതന്നെ. അതൊക്കെ പണച്ചെലവുള്ള ആചാരം മാത്രമാവും. ആചാരമെന്നോ അനുഷ്ഠാനമെന്നോ കരുതാതെ നല്ലൊരു കലാരൂപത്തിന്റെ മാതൃകയിൽ കാവുകളെ കാണുന്നതാവും ഇക്കാലത്ത് ഭേദം. നാടോടിനൃത്തവും നാടകങ്ങളും സിനിമയും കാണുന്ന നമുക്ക് ഇത് അതിലും പരിശുദ്ധിയോടെ കൊണ്ടുപോകാൻ പറ്റാത്തതല്ല; മുൻകൈ എടുക്കാൻ താല്പര്യമുള്ളവരും അവർക്കാവശ്യമായ ചിലവുകൾ വഹിക്കാനുള്ള മാധ്യമവും സർക്കാർ വകയിലുള്ള നേതൃത്വമനോഭാവവും അത്യാവശ്യമാണ്.

കണ്ണൂർ ജില്ലയിലെ കാവുകൾ – ചായില്യം ലിസ്റ്റ്

കാസർഗോഡ് ജില്ലയിലേത് തയ്യാറാക്കി വരുന്നു

ക്ഷേത്രം തെയ്യങ്ങൾ‍ തിയ്യതി
കൊട്ടിയൂർ‍ നാൻമഠം ക്ഷേത്രം കരിന്തിരിനായർ‍,കണ്ടപുലി,
മാരപ്പുലി,പുലിമാരുതൻ പുലിയൂർ‍കണ്ണൻ, പുലികണ്ടൻ,
പുലിയൂർ‍കാളി,പുൾളികരിംകാളി, ഗുളികൻ, വിഷ്ണുമൂർ‍ത്തി, രക്തചാമുണ്ഡി
വൃശ്ചികം 8-11
തളിപ്പറമ്പ് കുറുമാത്തൂർ‍ പുൾളിവേട്ടക്കൊരുമകൻ ക്ഷേത്രം പുൾളിവേട്ടയ്‌ക്കൊരുമകൻ തെയ്യം വൃശിചികം 10
ഏഴോം നരിക്കോട് പുതിയഭഗവതി ക്ഷേത്രം പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, വിഷ്ണുമൂർ‍ത്തി വൃശ്ചികം11-12
പഴയങ്ങാടി മാട്ടൂൽ കൂടത്തുനെടുമ്പകാവ് ധർ‍മ്മദൈവം, മടയിൽ ചാമുണ്ഡി, പത്തലത്തിൽപത്ര, ഒന്നുരുന്നാൾ‍പത്തു, പൊട്ടൻ, ഗുളികൻ, കുറത്തി, വിഷ്ണുമൂർ‍ത്തി വൃശ്ചികം14-15
ഏഴോം നരിക്കോട് നടുവലത്ത് കോട്ടം കരിവീടൻ, കരിക്കോലം, വേട്ടയ്‌ക്കൊരകുമകൻ വൃശ്ചികം 15-16
പയ്യന്നൂർ‍ കാരാട്ടു നീലിയാർ‍കോട്ടം വിഷ്ണുമൂർ‍ത്തി, നീലിയാർ‍കോട്ടത്തമ്മ, ഗുളികൻ, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കുട്ടിത്തെയ്യം വൃശ്ചികം 15 – 17
പറശ്ശിനികടവ് ശ്രീമുത്തപ്പൻ ക്ഷേത്രം തിരുവപ്പന, മുത്തപ്പൻ വൃശ്ചികം 16
പയ്യന്നൂർ‍ കണ്ടമ്പത്തറ ആന്തൂർ‍ പഞ്ചായത്ത് പറശ്ശിനികടവ് മടയിൽ
ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, രക്തചാമുണ്ഡി, ഭൈരവൻ, കുട്ടിച്ചാത്തൻ,
തായ്പരദേവത, പണയങ്ങാട്ട് ഭഗവതി, ആനക്കുളങ്ങര ഭഗവതി, കന്നിക്കൊരുമകൻ,
വൃശ്ചികം18 – 19
ഏഴോം ആശാരികോട്ടം വടക്കത്ത് ഭഗവതി ക്ഷേത്രം വടക്കത്ത് ഭഗവതി, പൊന്മാലക്കാരൻ ദൈവം, ബാലി, വിഷ്ണുമൂർ‍ത്തി, കാക്കരഭഗവതി വൃശ്ചികം18 – 20
ഏഴോം കാനോം വേലടക്കത്ത് ഭഗവതി ക്ഷേത്രം വേലടക്കത്ത് ഭഗവതി, ബാലി,  കാക്കരഭഗവതി, വിഷ്ണുമൂർ‍ത്തി, മടയിൽ ചാമുണ്ഡി, ഗുളികൻ വൃശ്ചികം18 – 20
കാവേലി നരിക്കോട് മാടായിൽ കോട്ടം മാടായിൽ ഭഗവതി, മഞ്ഞളമ്മ, ഓമനമണികണ്ഠൻ, ഊർ‍പഴശ്ശി, പുൾളൂർ‍കാളി, മടയിൽ ചാമുണ്ഡി, വടക്കത്തിഭഗവതി വൃശ്ചികം18 – 20
ഏഴോം കാനോം ഇരുവൾളി കാക്കരകാവ് കാക്കരഭഗവതി നരമ്പിൽ പോതി, പൂതം, വിഷ്ണുമൂർ‍ത്തി വൃശ്ചികം20 – 21
പയ്യന്നൂർ‍ വെൾളൂർ‍ കാരമേൽകളരി ക്ഷേത്രം തിരുവർ‍ക്കാട്ടു ഭഗവതി, കേളൻകുളങ്ങര ഭഗവതി, ഊർ‍പഴശ്ശി, വിഷ്ണുമൂർ‍ത്തി വൃശ്ചികം21
പയ്യന്നൂർ‍ കാക്കിനിശ്ശേരി കണ്ണങ്കാട്ട് ഭഗവതി ക്ഷേത്രം വിഷ്ണുമൂർ‍ത്തി, മടയിൽചാമുണ്ഡി, രക്തചാമുണ്ഡി, കൂഴന്തട്ടുഭഗവതി, പുതിയഭഗവതി, കുണ്ടോർ‍ ചാമുണ്ഡി, കണ്ണങ്ങാട്ട് ഭഗവതി വൃശ്ചികം22 – 24
ഏഴോം കൊട്ടില നരിക്കോട് മണിച്ചേരി ക്ഷേത്രം പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി വൃശ്ചികം25 – 29
പഴയങ്ങാടി മാട്ടൂൽ കൂലോം ക്ഷേത്രം കാവക്കാരു, വലിയതമ്പുരാട്ടി, മഞ്ഞളമ്മ, വേട്ടയ്‌ക്കൊരുമകൻ, ചെറുക്കൻ, നാഗകന്നിയമ്മ, കരിഞ്ചാമുണ്ഡി, സ്ത്രീകോലം ധനു – 1 – 5
ശ്രീകണ്ഠപുരം പയ്യാവൂർ‍ കുന്നത്തൂർ‍പാടി മുത്തപ്പൻ ദേവസ്ഥാനം മുത്തപ്പൻ തിരുവപ്പന ധനു 2 – മകരം2
കണ്ണപുരം പൂമാലഭഗവതി ക്ഷേത്രം മടയിൽ ചാമുണ്ഡി, ഗുളികൻ, പൂമാരിത്താൻ, പുൾളിക്കുറത്തി, കുണ്ടോർ‍ചാമുണ്ഡി. ധനു 5 – 10
കണ്ണപുരം കൊട്ടിയൽ ക്ഷേത്രം കണ്ടനാർ‍കേളൻ ദൈവം, വയനാട്ട് കുലവൻ, കുടിവീരൻ ധനു11 – 12
ചെറുകുന്ന് പുതിയടത്ത് ക്ഷേത്രം ധർ‍മ്മദൈവം,ചൂളിയാർ‍ ഭഗവതി, മൂവാളംകുഴിചാമുണ്ടി,തെക്കൻഗുളികൻ, വിഷ്ണുമൂർ‍ത്തി. ധനു11 – 13
ഏഴോം മൂന്നാംപീടിക കുഴിച്ചിയിൽ ഭഗവതിക്ഷേത്രം പുതിയഭഗവതി, വിഷ്ണുമൂർ‍ത്തി, ഇളംകോലം, ചാമുണ്ഡി, കുറത്തി, തമ്പുരാട്ടി. ധനു11 – 14
കണ്ണപുരം കിഴക്കേകാവ് ധർ‍മ്മദൈവം, തായ്പരദേവത, വേട്ടയ്‌ക്കൊരുമകൻ, ചുഴലിഭഗവതി, വയനാട്ടുകുലവൻ, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി. ധനു11 – 15
പഴയങ്ങാടി മാട്ടൂൽ തെക്കുമ്പാട് തെക്കുംപാടൻകോട്ടം ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, ദേവക്കൂത്ത്  (സ്ത്രീകൾ‍ അവതരിപ്പിക്കുന്ന ഏക തെയ്യം) ധനു11 – 12
പാപ്പിനിശ്ശേരി അരോളി കോയക്കാട്ട് വീട് പരവചാമുണ്ഡി,വിഷ്ണുമൂർ‍ത്തി ധനു 17
പഴയങ്ങാടി ഏഴോം ചേണിച്ചേരി കോട്ടം കടുച്ചിറക്കൽ ഭഗവതി, മടയിൽ ചാമുണ്ഡി,വിഷ്ണുമൂർ‍ത്തി, കന്നിക്കൊരുമകൻ, നാഗകന്നി, വീരൻ ധനു17 – 18
കണ്ണൂർ‍ ചാലാട് കുന്നത്തൂർ‍
ദാവൂർ‍ കരിങ്കാളി ക്ഷേത്രം
പൊൻമകൻ, ഗുളികൻ, തീചാമുണ്ഡി, ബാപ്പൂരാൻ കരിങ്കാളി, കൈകോളൻ ധനു18 – 20
കണ്ണപുരം അരീകുളങ്ങര മുച്ചിലോട്ട് കാവ് ധർ‍മ്മദൈവം, നരമ്പിൽ ഭഗവതി, വിഷ്ണുമൂർ‍ത്തി, കണ്ണങ്കാട്ട് ഭഗവതി, പുലിയൂർ‍ കാളി, മുച്ചിലോട്ട് ഭഗവതി ധനു19 – 22
തളിപ്പറമ്പ് പരിയാരം ഇയ്യപുരം ഐവർ‍ പരദേവതാക്ഷേത്രം കരിന്തിരിനായർ‍,
കണ്ടപുലി,മറപുലി, പുലിമാരുതൻ, കാളപുലി, പുലിയൂർ‍ കണ്ണൻ, പുലികണ്ടൻ,
പുളിയൂർ‍കാളി, പുൾളികരിംകാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ,
കുണ്ടോർ‍ചാമുണ്ഡി, കുറത്തി
ധനു20 – 22
തളിപ്പറമ്പ് പട്ടുവം പുതിയ ഭഗവതി ക്ഷേത്രം വീരൻ, വീരാളി, പുതിയഭഗവതി,തായ്പരദേവത. ധനു 22 – 23
പരിയാരം ഉദയപുരം ക്ഷേത്രം പുല്ലൂരാളി,
പുൾളികരിങ്കാളി, പുതിയഭഗവതി. കരിന്തിരിനായർ‍, കുറത്തി, വീരൻ,
വിഷ്ണുമൂർ‍ത്തി, പുലികണ്ടൻ, കാരണവർ‍, കുണ്ടോർ‍ചാമുണ്ഡി, വീരാളി,
പുലിമാരൻ, മാരപ്പുലി, കാളപ്പുലി
ധനു20 – 23
തളിപ്പറമ്പ് മറത്തക്കാട് ഐവർ‍ പരദേവത ക്ഷേത്രം കുറത്തി,
കുണ്ടോർ‍ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, പുലിയൂർ‍കാലി,
പുൾളികരിംകാളി, പുലികണ്ടൻ, കരിന്തിരിനായർ‍, പുതിയഭഗവതി, വീരൻ,
വീരകാളി,ഭദ്രകാളി.
ധനു 25 – 27
ഏഴോം കണ്ണോം അഞ്ചുതെങ്ങു ഐവർ‍ പരദേവതാക്ഷേത്രം പുലിയൂർ‍കാളി,പുൾളികരിംകാളി,
പുതിയഭഗവതി, കരിന്തിരിനായർ‍, കുറത്തി, കുണ്ടോർ‍ചാമുണ്ഡി,
വിഷ്ണുമൂർ‍ത്തി, പുലികണ്ടൻ, കാരണവർ‍, പുലിമാരൻ, വീരൻ, വീരാളി,
കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി
ധനു 25 – 28
പാപ്പിനിശ്ശേരി ചിറക്കൂട്ടി പുതിയകാവ് പനച്ചുരുളി ആർയപൂക്കന്നി, രക്തചാമുണ്ഡി, വിഷ്മുമൂർ‍ത്തി, തായ്പരദേവത, ബാപ്പൂരാൻ, പഴശ്ശിയിൽ ഭഗവതി, വീരാളി, തോട്ടുംകര ഭഗവതി ധനു 26 – 29
പഴയങ്ങാടി കടവാങ്കോട്ട് തറവാട് ധർ‍മ്മദൈവം, തായ്പരദേവത, വയനാട്ട് കുലവൻ, വിഷ്ണുമൂർ‍ത്തി, ഗുളികൻ ധനു 26 – 29
പാപ്പിനിശ്ശേരി കീച്ചേരി വയലിലേകോട്ടം പഞ്ചുരുളി, തായ്പരദേവത, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി ധനു 27 – 28
തളിപ്പറമ്പ് കുറുമാത്തൂർ‍ മൂലയിൽ ചോന്നമ്മ ക്ഷേത്രം ഭഗവതി, ചോന്നമ്മ ധനു 29
തലശ്ശേരി പന്ന്യന്നൂർ‍ ചെമ്പാട് പനക്കാട്ട് കുറുംബ ഭഗവതിക്ഷേത്രം കുറുംബഭഗവതി,താലപ്പൊലി ധനു 29 – മകരം 2
തലശ്ശേരി പൾളൂർ‍ പുന്നോലക്കണ്ടിക്കാവ് അങ്കക്കാരൻ, ബാപ്പൂരാൻ മകരം 1
തലശ്ശേരി വടക്കുമ്പാട് ബാളത്തിൽഭഗവതി ക്ഷേത്രം ഭഗവതി, പുൾളിവേട്ടക്കൊരുമകൻ, എൾളടത്ത് ഭഗവതി, തമ്പുരാട്ടി, നാഗഭഗവതി, നാഗകണ്ഠൻ മകരം 1 – 3
ചിറക്കൽ വളപട്ടണം മുച്ചിലോട്ട്കാവ് മുച്ചിലോട്ട്ഭഗവതി മകരം2 – 4
തലശ്ശേരി പാറാൽ കൾളിത്താഴ പുന്നോലക്കണ്ടികാവ് അങ്കക്കാരൻ,ബാപ്പൂക്കാരൻ,പോതി, ഗുളികൻ, എൾളടത്ത് ഭഗവതി, കുട്ടിച്ചാത്തൻ, ഘണ്ഠാകർ‍ണ്ണൻ. മകരം 4 – 5
മട്ടന്നൂർ‍ മരുതായി കലശപ്പാറമുത്തപ്പൻ ക്ഷേത്രം തിരുവപ്പന, പെരുമ്പേശൻ, പുൾളിയാളിഭഗവതി. മകരം 4 – 5
കൂത്തുപറമ്പ് ആനിയേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി, പുലിയൂർ‍ കാളി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർ‍ത്തി മകരം 4 – 6
പട്ടുവം പട്ടുവത്തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ, ഊർ‍പഴശ്ശി, തായ്പരദേവത, മൂവാളംകുഴി ചാമുണ്ഡി, പടവീരൻ, വിഷ്ണുമൂർ‍ത്തി ചൂളിയാർ‍ ഭഗവതി മകരം 10 – 11.
എടക്കാട് ചാലിൽ ഭഗവതി ക്ഷേത്രം തീചാമുണ്ഡി മകരം 5 – 6
തളിപ്പറമ്പ് കുപ്പം മുക്കൂന്ന് ആനക്കീൽ ഐവർ‍ പരദേവതക്ഷേത്രം കരിന്തിരി
നായർ‍, കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതൻ, പുതിയഭഗവതി,
വീരൻ, വീരാളി, പുലികണ്ടൻ, പുൾളിയൂർ‍കണ്ണൻ, പുൾളികരിംകാളി,
പുലിയൂരാലി, വിഷ്ണുമൂർ‍ത്തി, കുണ്ടോർ‍ചാമുണ്ഡി, കുറത്തി
മകരം12 – 15
പഴയങ്ങാടി ചേങ്ങൽ കൈപ്രംതറവാട് വിഷ്ണുമൂർ‍ത്തി, രക്തചാമുണ്ഡി, ഗുളികൻ, തായ്പരദേവത, നരമ്പിൽ ഭഗവതി, ഭൂതം, നാഗകന്നി മകരം 13
കണ്ണൂർ‍ കൂടാളി താഴത്തുവീട് കുട്ടിച്ചാത്തൻ,
ഭൈരവൻ, ചാമുണ്ഡി, കരുവാൾ‍ ഭഗവതി, ഘണ്ടാർ‍ണൻ, ഉച്ചിട്ട
,കന്നികരിയാത്തൻ, വേട്ടയ്‌ക്കൊരുമകൻ, തെക്കൻകരിയാത്തൻ, വസൂരിമാല
മകരം 13 – 16.
പയ്യന്നൂർ‍ പിലാത്തറ പാത്തോട്ടം ആരത്തിൽ ആയിരംതെങ്ങിൽ ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, വല്ലകുളങ്ങര ഭഗവതി, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കന്നിക്കൊരുമകൻ, ഭുതം. മകരം 13 – 16.
കൂടാളി തട്ടയോട് പൾളിപൂയിൽ പുതിയമടപ്പുര മുത്തപ്പൻ, ഗുളികൻ, രുദ്രഭഗവതി മകരം 14.
കുഞ്ഞിമംഗലം തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം താലപ്പൊലി, വേട്ടയ്‌ക്കൊരുമകൻ മകരം15.
പാനൂർ‍ കൂരാഴ മൂകേരി മണ്ടമുൾളത്തിൽ ക്ഷേത്രം ഗുളികൻ, പോതി, അസുരാലനും മകളും മകരം 15 – 16
തലശ്ശേരി പാനൂർ‍ പുതിയകാവ് ശീവർ‍കോലി, രക്തേശ്വരി, കുട്ടിച്ചാത്തൻ, നാഗഭഗവതി, ഗുളികൻ മകരം 16 – 17
കല്യാശ്ശേരി അഞ്ചാംപീടിക പുതിയപറമ്പത്ത് ധർ‍മ്മദൈവസ്ഥാനം ഘണ്ടാകർ‍ണൻ, ബാലി, വിഷ്ണുമൂർ‍ത്തി, ധൂളിയാർ‍ ഭഗവതി, ഗുളികൻ, ധർ‍മദൈവം, തായ്പരദേവത. മകരം 17 – 19.
തലശ്ശേരി മേക്കുന്ന് പൂവുൾളത്തിൽ ശ്രീ പോർ‍ക്കലി ക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ,
മണത്തനകാളി, വസൂരിമാല, ക്ഷേത്രപാലകൻ (കുട്ടി) ഘണ്ടാകർ‍ണൻ,
കുട്ടിച്ചാത്തൻ, പുൾളിചാമുണ്ഡി, നാഗകാളി, ശ്രീപോർ‍ക്കലി
മകരം17 – 19
പയ്യന്നൂർ‍ വെൾളൂർ‍ കോട്ടഞ്ചേരി ക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ, കരുവേടൻ, തൂവ്വക്കാളി, വിഷ്ണുമൂർ‍ത്തി, ചാമുണ്ഡി, പട്ടർ‍തെയ്യം. മകരം 17 – 21
പഴയങ്ങാടി കാണോം വേലാട്ടുകത്ത് ഭഗവതി ക്ഷേത്രം കാക്കരഭഗവതി, വേലാട്ടുകത്ത് ഭഗവതി ബാലി, വിഷ്ണുമൂർ‍ത്തി മകരം 18 – 19
പിലാത്തറ ആരത്തിൽ കാക്കരഭഗവതി ക്ഷേത്രം രക്തചാമുണ്ഡി, കാക്കരഭഗവതി, നരമ്പിൽഭഗവതി, കന്നിക്കൊരുമകൻ, വേട്ടയ്‌ക്കൊരുമകൻ മകരം 18 – 19
തലശ്ശേരി മമ്പറം പിണറായി വെണ്ടുട്ടായികർ‍ണക്ഷേത്രം ഘണ്ടാകർ‍ണൻ, വസൂരിമാല മകരം 18 – 20
തളിപ്പറമ്പ് പട്ടുവം പൂമാലക്കാവ് പൂമരുതൻ, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി മകരം 18 – 23
തലശ്ശേരി മൂഴിക്കര ചന്ത്രോത്ത് അങ്കക്കാരൻ, ഗുളികൻ മകരം 20 – 22
കണ്ണപുരം നാനിയിൽ കരണ്‍കാവ് ധർ‍മ്മദൈവം, പുലിയൂർ‍കാളി, ആരൻ (എളംകോലം), നാഗകന്നി, കാർ‍ത്തിലേക്കത്തോണ്ടി ദൈവം മകരം 20 – 24.
പാപ്പിനിശ്ശേരി കീച്ചേരി കല്ലൂരി പെരുമ്പുഴ അച്ചൻ കോട്ടം കല്ലൂരി പെരുമ്പുഴഅച്ചൻ ദൈവം, ഗുളികൻ മകരം 21.
കണ്ണപുരം പാളിയത്ത് വളപ്പ് പാക്കുന്ന് ഭഗവതികോട്ടം ബാലി, ചാമുണ്ഡി, പുല്ലൂർ‍കണ്ണൻ, കന്നിക്കൊരുമകൻ, വിഷണുമൂർ‍ത്തി, ഗുളികൻ മകരം 22 – 23.
പിലാത്തറ മാതമംഗലം നീലിയാർ‍ ഭഗവതിക്ഷേത്രം നീലിയാർ‍ ഭഗവതി മകരം 22 – 26
പയ്യന്നൂർ‍ വെൾളൂർ‍ കാരമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, കുറത്തി, രക്തചാമുണ്ഡി മകരം 23 – 26.
ഉളിയിൽ മൈലവാപ്പ് മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, പൂല്ലൂർ‍കാളി, വിഷ്ണുമൂർ‍ത്തി, പുല്ലൂർ‍കണ്ണൻ, മകരം 24 – 26.
പാപ്പിനിശ്ശേരി ചെങ്കിണിവളപ്പ് പൊട്ടൻകാവ് പൊട്ടൻതെയ്യം മകരം 25
കണ്ണൂർ‍ കിഴുന്ന വലിയവീട് കന്നിരാശി ക്ഷേത്രം തെയ്യം മകരം25.
തളിപ്പറമ്പ് കുപ്പം മറത്തക്കാട് ഐവർ‍ പരദേവതാക്ഷേത്രം കരിന്തിരിനായർ‍,
കണ്ടപുലി, മാരപ്പുലി, കാപ്പുലി, പുലിമാരുതൻ, പുലികണ്ടൻ,
പുലിയൂർ‍കണ്ണൻ, പുലിയൂർ‍ കാളി, പുൾളികരിംകാളി, പുതിയഭഗവതി, വീരൻ,
വീരാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, കുണ്ടോർ‍ ചാമുണ്ഡി, കുറത്തി.
മകരം25 – 28
കണ്ണപുരം എടക്കപ്പുറം നാന്നിയിൽ പുതിയ ഭഗവതി ക്ഷേത്രം നാന്നിയിൽ
കുടിവീരൻ, നാഗോലങ്ങര ഭഗവതി, നാടാർ‍കുളങ്ങര ഭഗവതി, പാടാർ‍കുളങ്ങര,
വീരൻ, വീരാളി, മഞ്ഞൾ‍ ഭഗവതി, തോട്ടിൻകര ഭഗവതി, പുതിയഭഗവതി, ഗുളികൻ,
വിഷ്ണുമൂർ‍ത്തി
മകരം26.
ചെറുകുന്ന് വടക്കേടത്ത് ക്ഷേത്രം ബാലി, പൊൻമലക്കാരൻ, ആയിരം തെങ്ങിൽ ചാമുണ്ഡി, ബാപ്പൂരാൻ, നങ്ങേലിയമ്മ, ധർ‍മ്മദൈവം, മഞ്ഞാളിയമ്മ, തായ്പരദേവത മകരം 26.
കണ്ണപുരം അമ്പലപ്പുറം പാലയീൽ കളരി തായ്പരദേവത  (എളംകോലം), കുട്ടിച്ചാത്തൻ, ഭൈരവൻ, ഉച്ചിട്ട, ഗുളികൻ, രക്തചാമുണ്ഡി. മകരം26 – 27
ഇരിട്ടി എടക്കാണം ആശാരികോട്ടം വെരുമ്പേശൻ, മലപിലാൻ, ഗുളികൻ മകരം 26 – 28
മട്ടന്നൂർ‍ ഏഴല്ലൂർ‍ വളയാൽ ഭഗവതി മുത്തപ്പൻ ക്ഷേത്രം ഗുളികൻ, മണത്തണ ഭഗവതി മകരം 26 – 28
ചാലോട് പലഞ്ഞാടൻ തറവാട് വയനാട്ട് കുലവൻ മകരം 27 – 28
ചാലോട് പാവന്നൂർ‍ മൊട്ട ചോനാമറ്റം തെക്കൻ കരിയാത്തൻ, ചോനമ്മ, വിഷ്ണുമൂർ‍ത്തി, ഗുളികൻ മകരം 28
കൂത്തുപറമ്പ് അമ്പിലാട്ടു പുൽപിടി ക്ഷേത്രം പരദേവത, ഗുളികൻ, കുട്ടിച്ചാത്തൻ മകരം 28
തലശ്ശേരി മാടപ്പീടിക എടയിൽപീടിക കോയിമിയിൽ തറവാട് പുൾളികരിംകാളി, തീചാമുണ്ഡി മകരം 27 – 29.
പാപ്പിനിശ്ശേരി കീച്ചേരി കല്ലൂരി പുതിയഭഗവതി ക്ഷേത്രം പുതിയഭഗവതി,
വീരാളി മാരപ്പുലി, പുലിമാരുതൻ, കരിന്തിരിനായർ‍,
എളംകോലം,വലിയതമ്പുരാട്ടി, കുണ്ടോർ‍ചാമുണ്ഡി, വീരൻ, കരണ്ടിവം, ഗുളികൻ,
നാഗകന്നി, പുല്ലൂർ‍കാളി, പുൾളികരിംകാളി, പുല്ലൂർ‍കണ്ണൻ, പുലികണ്ടൻ,
കാളപ്പുലി, കുറത്തി, കണ്ടപ്പുലി
മകരം 28.
ചക്കരക്കൽ ചെമ്പിലോട് പുൾളിദൈവംക്ഷേത്രം പുലിതെയ്യം (പുലിയൂർ‍ കണ്ണൻ, പുലിയൂർ‍കാളി) കരിന്തിരികണ്ണൻ മകരം 28 – കുംഭം 2 –
തളിപ്പറമ്പ് പുലിപ്പറമ്പ് മൈക്കീൽ ശ്രീ കരിംകുട്ടി ശാസ്താൻ ക്ഷേത്രം കരിംകുട്ടി ശാസ്തൻ, കണ്ടനാർ‍കേളൻ, വയനാട്ടുകുലവൻ, പൊട്ടൻ,ഗുളികൻ, കുടിവീരൻ, കരിംകുട്ടിച്ചാത്തൻ. മകരം29 – കുംഭം1
മട്ടന്നൂർ‍ അഞ്ചരക്കണ്ടി പാലയാട് കരിംപാലംകോട്ടം വയനാട്ട് കുലവൻ, പെരുംപുഴഅച്ചൻ, മുത്തപ്പൻ, ഉതിരാലൻ, ഗുളികൻ, മുത്തച്ചിപോതി, കാരണവർ‍. മകരം29 – കുംഭം 1
തലശ്ശേരി ധർ‍മ്മടം ശ്രീ അണ്ടല്ലൂർ‍കാവ് ബാലി, സൂഗ്രീവൻ, നാഗകന്നി, തൂവ്വക്കാളി, ദൈവത്താർ‍, അങ്കക്കാരൻ, ശാസ്തപ്പൻ, ബാപ്പൂരൻ, മക്കാൽ കുംഭം 1
മട്ടന്നൂർ‍ പയ്യാടൻകോട്ടം ആർയകന്നി, ബപ്പൂരൻ കുംഭം 2 – 3.
പാനൂർ‍ പുത്തൂർ‍ അമ്പിടത്ത് മടപ്പുര തൂവ്വക്കാരി, മുത്തപ്പൻ, ഭഗവതി, തടുത്തണ്ടഭൂതപ്പൻ കുംഭം 3 – 6
അഞ്ചരക്കണ്ടി മുഴപ്പാല തട്ടയോട് ചെറുകൊട്ടാരം പരുത്തിവീരൻ, പുതിയഭഗവതി, തമ്പുരാട്ടി, ഗുളികൻ കുംഭം 4
കൂത്തുപറമ്പ് കൈത്തിരിയാടം ഭഗവതി ക്ഷേത്രം ചെറിയ ഭഗവതി, പരദേവത, വലിയഭഗവതി, ഗുളികൻ, ദൈവത്താർ‍, ശ്രീപോർ‍ക്കലി, വേട്ടയ്‌ക്കൊരുമകൻ കുംഭം 4 – 8.
പഴയങ്ങാടി മാട്ടൂൽ തെക്കുംമ്പാട് ശ്രീകുറംബ ഭഗവതി ക്ഷേത്രം പുതിയഭഗവതി, ചാമുണ്ഡി, മുട്ടിൽചാമുണ്ഡി, ചെറ്ിയഗുളികൻ, വീരൻ, വീരാളി, വിഷ്ണുമൂർ‍ത്തി കുംഭം 5 – 7.
ഇരിട്ടി മണത്തണ മുത്തപ്പൻ ക്ഷേത്രം മുത്തപ്പൻ, തിരുവപ്പന, പെരുമ്പുഴ അച്ചൻ, മുത്താച്ചിഭഗവതി, കാരണവർ‍, മണത്തണപോതി, കുട്ടിശാസ്തപ്പൻ, ഗുളികൻ, വിഷ്ണുമൂർ‍ത്തി കുംഭം7 – 8.
തലശ്ശേരി തൃപ്പങ്ങോട്ടൂർ‍ കടവത്തൂർ‍ കൂറോളിക്കാവ് ഭഗവതിക്ഷേത്രം കുട്ടിച്ചാത്തൻ, ഗുളികൻ, വസൂരിമാല, ഭൈരവൻ, ഘണ്ടാകർ‍ണൻ, ചാമുണ്ഡി, പുറംകാലൻ, ബപ്പൂരൻ കുംഭം 7 – 9
തളിപ്പറമ്പ് പട്ടുവം കുഞ്ഞിമംഗലം ക്ഷേത്രം മഞ്ഞളൂത്ത്, വയനാട്ട് കുലവൻ, സർ‍വ്വേശ്വരിയമ്മ, (തായ്പരദേവത), മടിയൻ ക്ഷേത്രപാലൻ കുംഭം 7 – 11
തലശ്ശേരി കൂത്തുപറമ്പ് മമ്പറം കാണക്കോട്ട് മടപ്പുര ശ്രീപോതി,ഗുളികൻ, മുത്തപ്പൻ, കാരണവർ‍, വിഷ്ണുമൂർ‍ത്തി കുംഭം 8 – 10.
കണ്ണൂർ‍ – കൂത്തുപറമ്പ് ആടൂർ‍ പനച്ചിക്കാവ് ആർയപൂക്കന്നി, പൂമാലാന്നി, ഗുളികൻ, ബപ്പൂരൻ, ദൈവത്താർ‍, ഭഗവതി കുംഭം8 – 10
കൂത്തുപറമ്പ് നരവൂർ‍ ചാത്താടിമന കൈതചാമുണ്ഡി, മുത്തപ്പൻ, കുട്ടിച്ചാത്തൻ, ഗുളികൻ, വസൂരിമാല, പോതി, കരുവാൾ‍ ഭഗവതി, തമ്പുരാട്ടി, വിഷ്ണുമൂർ‍ത്തി. കുംഭം 9 – 11
ന്യൂമാഹി പെരിങ്ങാടി മങ്ങാട് വനകണ്ടകോവിലകം ഭഗവതി ക്ഷേത്രം ഗുളികൻ, ഭദ്രകാളി, കുട്ടിച്ചാത്തൻ, വേട്ടയ്‌ക്കൊരുമകൻ, വസൂരിമാല, ശ്രീപോർ‍ക്കലി ഭഗവതി കുംഭം9 – 13
കീച്ചേരി അഞ്ചാംപീടിക കൂവപറത്ത് കാവ് പുതിയഭഗവതി, എളംകോലം, പുല്ലൂർ‍കാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, കുണ്ടൂർ‍ചാമുണ്ടി, വലിയതമ്പുരാട്ടി, കുറത്തി കുംഭം10.
പയ്യന്നൂർ‍ അന്നൂർ‍ ആരയിൽ ചുവാറ്റ പട്ടർ‍തെയ്യം കുംഭം 13.
കണ്ണൂർ‍ കാഞ്ഞിരോട് പുലിദൈവ ക്ഷേത്രം പുലിദൈവങ്ങൾ‍,  (പുല്ലൂർ‍കണ്ണൻ, പുല്ലൂർ‍കാളി) കുംഭം1 – 13
ചാല കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം ഗുളികൻ, കടാങ്കോട്ട്മാക്കം –  (മാക്കം തെയ്യത്തിന് പ്രശസ്തം ) കുംഭം 14.15,16
കമ്പിൽ മയ്യിൽ കണ്ടക്കൈ ചാലങ്ങോട്ട്കാവ് പുതിയഭഗവതി, തായ്പരദേവത, ചോന്നമ്മ, വീരൻ, വീരാളി, പുല്ലൂർ‍കണ്ണൻ കുംഭം 14 – 17
മയ്യിൽ ചോന്നമ്മകോട്ടം ചോന്നമ്മ, ധർ‍മ്മദൈവം കുംഭം 15 – 16.
പഴയങ്ങാടി ഏഴോം അടുത്തില അടുത്തിലത്തെരു വേട്ടക്കൊരുമകൻ ക്ഷേത്രം വേട്ടക്കൊരുമകൻ, ഊർ‍പഴശ്ശി, തായ്പരദേവത, മൂവാളംകുഴിചാമുണ്ഡി, ചൂളിയാർ‍ ഭഗവതി, വീരൻ, വിഷ്ണുമൂർ‍ത്തി കുംഭം15 – 16.
തലശ്ശേരി കൂത്തുപറമ്പ് റോഡ് 16 – ാംമൈൽ കോട്ടയം പഞ്ചായത്ത് മന്ദംകാവ് തമ്പുരാട്ടി, ഘണ്ടാകർ‍ണൻ, ഗുളികൻ, കുട്ടിച്ചാത്തൻ, പോതി, ചാമുണ്ഡി കുംഭം 15 – 17.
പാപ്പിനിശ്ശേരി കീച്ചേരി,നടാച്ചേരി പുതിയഭഗവതി ക്ഷേത്രങ്ങൾ‍ പുതിയഭഗവതി,
വീരൻ, വീരാളി, എളംകോലം, വലിയതമ്പുരാട്ടി, കരിവേടൻദൈവം, കരൻദൈവം,
പട്ടത്തിയമ്മ (തോറ്റം) മുത്തപ്പൻ പുറാട്ട്, മാപ്പിളപുറാട്ട്.
കുംഭം 15 – 18.
കണ്ണപുരം ആഴിത്തീരംതെങ്ങിൽ ചാമുണ്ഡിക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ, പുലിയൂർ‍കണ്ണൻ, ആഴിതീരംതെങ്ങിൽ ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, ഗുളികൻ. കുംഭം15 – 19
പയ്യന്നൂർ‍ വെൾളൂർ‍ നാഗത്തിൻമൂല നാഗകന്നി, നാഗരാജ കുംഭം16.
തളിപ്പറമ്പ് മാവിച്ചേരി പയറ്റിയാൽ ഭഗവതി പയറ്റിയാൽ ഭഗവതി, ഭൈരവൻ, തായ്പരദേവത, തീചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, കുണ്ടോറചാമുണ്ഡി. കുംഭം16 – 19.
പഴയങ്ങാടി ഏഴോം ചിറയിൽ തറവാട് കതിവന്നൂർ‍ വീരൻ, ഗുരിക്കൾ‍, ഗുളികൻ കുംഭം19 – 20.
കൂത്തുപറമ്പ് മാനത്തേരി പാലയാട് ഭഗവതിക്ഷേത്രം തമ്പുരാട്ടി (കുളിച്ചെഴുന്നൾളത്ത്) കുംഭം19 – 26
തലശ്ശേരി എരഞ്ഞോളി വടക്കുമ്പാട് ശ്രീപോർ‍ക്കലി ക്ഷേത്രം ഭഗവതി, ശാസ്തപ്പൻ, ഗുളികൻ, ഘണ്ടാകർ‍ണൻ, എൾളടത്ത് ഭഗവതി, പോതി, ദൂരത്ത് ഭഗവതി. കുംഭം 20
അഞ്ചരക്കണ്ടി ചമ്പാട് കുറുംബക്കാവ് ഘണ്ടാകർ‍ണൻ, വസൂരിമാല കുംഭം 20.
പാപ്പിനിശ്ശേരി പയ്യൻകോട്ടം ഊർ‍പഴശ്ശിദൈവം, വേട്ടക്കൊരുമകൻ കുംഭം20.
പയ്യന്നൂർ‍ വെൾളൂർ‍ കോഴുത്തുംപടി പനയക്കാട്ട് ഭഗവതി, വെൾളാറകുളങ്ങര ഭഗവതി, കരുവഭഗവതി, ഭൈരവൻ, കുട്ടിശാസ്തപ്പൻ കുംഭം 20 – 21.
ഏഴോം എരിപുരം ഓൾ‍ഡ് ടെക്‌നിക്കൽ ഹൈസ്‌കൂളിനു സമീപം ചെങ്ങാൾ‍ ശ്രീപുതിയ ഭഗവതി ക്ഷേത്രം പുതിയഭഗവതി, കന്നിയാൽ ഭഗവതി, വീരൻ,വീരാളി,ഗുളികൻ, വിഷ്ണുമൂർ‍ത്തി, തീചാമുണ്ഡി. കുംഭം 21 – 24.
അഴീക്കോട് പുതിയതെരു പറയങ്കാട്ട് മുനീശ്വരമന്ദിരം ക്ഷേത്രം കുട്ടിച്ചാത്തൻ, ഭൈരവൻ, രക്തേശ്വരി, ഗുളികൻ, ഉച്ചിട്ട, പൊട്ടൻ, വിഷ്ണുമൂർ‍ത്തി. കുംഭം 22
ചെറുകുന്ന് പുളീരക്കീഴിൽ ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, പൊട്ടൻ, ധർ‍മ്മദൈവം കുംഭം 22 – 23.
കണ്ണപുരം കീഴറ പുൾളിത്തറമ്മൽ ഭഗവതി ക്ഷേത്രം ഭഗവതി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, പൊട്ടൻ, ധർ‍മ്മദൈവം കുംഭം 22 – 23
പഴയങ്ങാടി ചെങ്ങാൾ‍ കുണ്ടത്തിൽകാവ് പുതിയഭഗവതി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, വീരൻ, കനിയാൽഭഗവതി, വീരാളി, ഭദ്രകാളി, തീചാമുണ്ഡി. കുംഭം 22 – 24
കൂത്തുപറമ്പ് മാനന്തവാടി റോഡ് ചിറ്റാരിപറമ്പ് ആശാരികോട്ടം ശ്രീപോർ‍ക്കലി, ചെറിയതമ്പുരാട്ടി, കാരണവർ‍, ബാലി, ഗുളികൻ, കുട്ടചാത്തൻ, ഘണ്ടാകർ‍ണൻ, വസൂരിമാല കുംഭം 22 – 24.
കണ്ണൂർ‍ ഏച്ചൂർ‍ മുണ്ടേരി കണ്ണച്ചേരി കൂറുംബകാവ് ഘണ്ടാകർ‍ണൻ,വസൂരിമാല കുംഭം 22 – 25.
തളിപ്പറമ്പ് ഭണ്ഡാരത്ത് വയൽത്തിറ ഭദ്രകാളി കുംഭം 23
മട്ടന്നൂർ‍ – ഇരിട്ടിറോഡ് ഭഗവതിക്ഷേത്രം വിഷ്ണുമൂർ‍ത്തി, പുല്ലൂർ‍കാളി കുംഭം 23 – 24
പയ്യന്നൂർ‍ റെയിൽവേ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന കുംഭം 24
പയ്യന്നൂർ‍ ഒളവര മുണ്ട്യകാവ് ഒളവറഭഗവതി കുംഭം24
കൂട്ടുപുഴ മാക്കൂട്ടം കാക്കത്തോട് ദേവിക്ഷേത്രം ഗുളികൻ, തിരുവപ്പന കുംഭം24
പേരാവൂർ‍ കുഞ്ഞംവീട് മുത്തപ്പൻവെൾളാട്ടം, പെരുമ്പുഴ അച്ചൻ, വസൂരിമാല, കുട്ടിച്ചാത്തൻ, ഗുളികൻ, പോതി, തൂവ്വക്കാരി കുംഭം24 – 25.
തലശ്ശേരി പാനൂർ‍ തൃപ്പങ്ങോട്ടൂർ‍ പോളൂർ‍ മുത്തപ്പൻ മടപ്പുര തിരുവപ്പന കുംഭം 24 – 27.
കൂത്തുപറമ്പ് കോളയാട് വൈരിഘാതകക്ഷേത്രം വൈരജാതൻ കുംഭം 25.
മട്ടന്നൂർ‍ കീഴെല്ലൂർ‍ പേരാവൂർ‍ കൊതമ്പോത്ത് ഭഗവതി ക്ഷേത്രം പുലിമാതാവ്, പുലിദൈവം. കുംഭം25
കണ്ണൂർ‍ കിഴുന്ന മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി കുംഭം 26 – 27.
കണ്ണപുരം ചെറുകുന്ന് ശ്രീഗുരുക്കലോട്ട് ഭഗവതി ക്ഷേത്രം ധർ‍മ്മദൈവം, ധൂളിയകാവിൽ ഭഗവതി, കന്നിക്കൊരുമകൻ, ബാലി, വലിയതമ്പുരാട്ടി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, മുത്തപ്പൻ കുംഭം26 – 28.
കീഴല്ലൂർ‍ പഞ്ചായത്ത് ചാലോട് ഗോവിന്ദാംവയൽ വിഷ്ണുക്ഷേത്രം പുതിയഭഗവതി, വീരാളി, പരുത്തിവീരൻ, ഭദ്രകാളി. കുംഭം 27,28
മേലേചൊവ്വ ഐച്ചൂർ‍ കനകച്ചേരി ശ്രീകുറുംബകാവ് അഗ്നിഘണ്ടാകർ‍ണൻ, ഭഗവതി കുംഭം 29
കോളയാട് ആലഞ്ചേരി അമ്പലക്കണ്ടി ക്ഷേത്രം തിരുവപ്പന, കുട്ടിശാസ്തപ്പൻ, ഗുളികൻ, വസൂരിമാല, ഭഗവതി, ഘണ്ടാകർ‍ണൻ, മലചാമുണ്ഡി. കുംഭം 29 – 30
തളിപ്പറമ്പ് പരിയാരം പാടി വയനാട്ട് കുലവൻ, മലപിൾളൻ, കാരണവർ‍ ഗുളികൻ കുംഭം 29.
കൂത്തുപറമ്പ കോളയാട് വയൻവയ്യനൂർ‍ചൊവ്വകാവ് ഗുളികൻ, കുട്ടിച്ചാത്തൻ, മലർ‍ചാമുണ്ഡി, ഭഗവതി, ശ്രീപോർ‍ക്കലി, തിരുവപ്പന കുംഭം 29 – മീനം 2…
ഉളിക്കൽ വയത്തൂർ‍ ആരയിൽ ഭദ്രകാളി ക്ഷേത്രം ആരയിൽ ഭദ്രകാളി, പെരുമ്പേശൻ, മുത്തപ്പൻ, അന്തിത്തിറ, കാണാപ്പലി അന്തിത്തിറ, ആരയിൽ മുത്താച്ചി മീനം 1 – 2.
ആറളം മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുൾളൂർ‍കാളി, പുൾളൂർ‍കണ്ണൻ, വിഷ്ണുമൂർ‍ത്തി മീനം 1 – 3
കണ്ണൂർ‍ താണ മാണിക്യകാവ് പയ്യമ്പൾളിചന്തു, തച്ചോളി ഒതേനൻ മീനം1 – 2
മട്ടന്നൂർ‍ – നടുവണ്ടുറോഡ് പെരുമണ്ണ് കളത്തിൽ തിറ ഭഗവതിക്ഷേത്രം അന്തിത്തിറ, പെരുമ്പുഴയച്ഛൻ, കരിംകാളി, ചെയ്യാട്ട്, പുതിയഭഗവതി, ഉതിരലപോതി മീനം 2 – 3
കൂത്തുപറമ്പ് റോഡ് ചെമ്പിലോട് തച്ചൻകുന്നുമ്മൽ മഹാദേവിക്ഷേത്രം നാഗകന്നി,
കാരണവർ‍, തലച്ചിലോൻ, തെക്കൻകരിയാത്തൻ, പൂതം, ബാപ്പൂരാൻമാർ‍,
ദൈവത്താർ‍, തമ്പുരാട്ടി, ആർയപൂംകന്നി, പൊൻമകൾ‍, ഗുളികൻ
മീനം2 – 3
കൂത്തുപറമ്പ് പാലായികാവ് വലിയതമ്പുരാട്ടി, ചെറിയതമ്പുരാട്ടി, ഗുളികൻ, ഘണ്ടാകർ‍ണൻ, വസൂരിമാല, കാരണവർ‍, കുട്ടിച്ചാത്തൻ, ചാമുണ്ഡി മീനം3 – 5
തലശ്ശേരി നെട്ടൂർ‍ ബാലതി ഭഗവതി ക്ഷേത്രം ഭഗവതി, പുലിവേട്ടയ്‌ക്കൊരുമകൻ, കുട്ടിത്തെയ്യം, പടവീരൻ, ഗുളികൻ, നാഗകണ്ഠൻ, നാഗഭഗവതി, ചെറിയഭഗവതി, എളറാത്തുഭഗവതി മീനം 5
കാനൂൽ ബക്കളം ശ്രീഭഗവതികോട്ടം ധർ‍മ്മദൈവം, വിഷ്ണുമൂർ‍ത്തി, പൊട്ടൻ, ഗുളികൻ, നാഗകന്യക, കുറത്തി, ഭഗവതി  മീനം 6 – 7
മട്ടന്നൂർ‍ കിളിയങ്കാട്ട് എളംകരുമകൻ ക്ഷേത്രം പൂതാടി, എളംകരുമകൻ, തായ്പരദേവത മീനം 7
തലശ്ശേരി പിണറായി വെണ്ടുട്ടായി കരുവാന്തവിടെ ഘണ്ടാകർ‍ണ ക്ഷേത്രം ഘണ്ടാകർ‍ണൻ, വസൂരിമാല, കുട്ടിച്ചാത്തൻ, ചാമുണ്ഡി, ഭഗവതി മീനം 7
ചെമ്മനാട് ഈക്കോട്ട് മേലത്തു തറവാട് ശ്രീഗുരുദൈവം, കുറത്തിയമ്മ, ഗുളികൻ, പടിഞ്ഞാർ‍ ചാമുണ്ഡി മീനം7
പേരാവൂർ‍ കുന്നിത്തല ശ്രീകുറുംബക്ഷേത്രം മുത്തപ്പൻ, ഗുളികൻ, ഘണ്ടാകർ‍ണൻ, പൂക്കുട്ടി ശാസ്തപ്പൻ, വസൂരിമാല മീനം7 – 9
ചെറുപുഴ പ്രാപ്പൊയിൽ വയനാട്ട് കുലവൻ ക്ഷേത്രം വയനാട്ട്കുലവൻ മീനം 7 – 9
മട്ടന്നൂർ‍ ഇരിട്ടി റോഡ് പുന്നാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി പുൾളൂർ‍കാളി, പുൾളൂർ‍ കണ്ണൻ, വിഷ്ണുമൂർ‍ത്തി, നരമ്പിൽ ഭഗവതി മീനം7 – 9
പയ്യന്നൂർ‍ പിലാത്തറ പാണപ്പുഴ കണ്ടാണപ്പൾളി ആലക്കാട് മാച്ചിയിൽ മന്ത്രമൂർ‍ത്തി ക്ഷേത്രം കുട്ടിച്ചാത്തൻ, ഭൈരവൻ, കുറത്തി, പൊട്ടൻ, ഗുളികൻ മീനം 10 – 11
തലശ്ശേരി ധർ‍മ്മടം മാരിയമ്മൻ കോവിൽ ഗുളികൻ, വീരൻ, വീരാളി, ഗുരിക്കൾ‍, പുതിയഭഗവതി, കുട്ടിച്ചാത്തൻ മീനം 11 – 12
തലശ്ശേരി പെരിങ്ങത്തൂർ‍ പുല്ലുകര മുത്തപ്പൻക്ഷേത്രം മുത്തപ്പൻ കരിംചാമുണ്ഡി, ഗുളികൻ, പോതി മീനം 11 – 12
തലശ്ശേരി പരപ്രം മണ്ടോലിടത്തു അഗ്നിഘണ്ടാകർ‍ണൻ അഗ്നിഘണ്ഠാകർ‍ണൻ, ശാസ്തപ്പൻ, ഗുളികൻ, ചാമുണ്ഡി, മണത്തണഭഗവതി മീനം 13
തളിപ്പറമ്പ് തൃച്ചംബരം ചെറിയൂർ‍ ക്ഷേത്രം പുലിവേട്ടയ്‌ക്കൊരുമകൻ, വിഷ്ണുമൂർ‍ത്തി, കുട്ടിത്തെയ്യം, തായ്പരദേവത മീനം13 – 14
ചെമ്പിലോട് ചാല ആടൂർ‍ മേപ്പാട് ക്ഷേത്രം വയനാട്ട് കുലവൻ, പൊൻമാലക്കാർ‍, എൾളടത്തു ഭഗവതി, വീരൻ, ഗുളികൻ, കാരണവർ‍ മീനം 13 – 15
കണ്ണൂർ‍ മുണ്ടയാട് വയൽത്തിറ പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ മീനം 13 – 15
വടക്കുമ്പാട് തളിയിൽ ക്ഷേത്രം രക്തേശ്വരി, കാളി, ശ്രീ പോർ‍ക്കലി, അഗ്നിക്കാരൻ, ബപ്പൂരാൻ തെയ്യം, എൾളെടുത്ത് ഭഗവതി, കുട്ടിശാസ്തപ്പൻ മീനം 14 – 15
കണ്ണൂർ‍ തോട്ടട വെങ്കണമടപ്പുര മുത്തപ്പൻ, രക്തഗുളികൻ, കാരണവർ‍, തിരുവപ്പന, എൾളടത്തു ഭഗവതി മീനം14 – 15
ഇരിട്ടി – കല്ലുവയൽ കരപ്പൂർ‍ ഭഗവതികാവ് കാളരാത്രി, വലിയതമ്പുരാട്ടി, ചീയാട്ട്, പുതിയകരിംകാളി, പെരുമ്പേശൻ, അന്തിത്തിറ, ഉതിരാലൻ മീനം15 – 17
അഞ്ചരക്കണ്ടി ചക്കരക്കൽ കക്കുന്നത്ത് ഭഗവതി ക്ഷേത്രം കക്കുന്നത്ത് ഭഗവതി,അങ്കക്കാരൻ, തൂവ്വക്കാരി, പരദേവത,പൊൻമകൻ മീനം17
പയ്യന്നൂർ‍ പിലാത്തറ ആരത്തിൽ ശ്രീഭദ്രാപുരം ആരത്തിൽ ക്ഷേത്രം വിഷ്ണുമൂർ‍ത്തി,
ഭൈരവൻ, രക്തചാമുണ്ഡി, ആരത്തിൽ ഭഗവതി, പഴശ്ശിഭഗവതി, കുട്ടിച്ചാത്തൻ,
രക്തേശ്വരി, കാരാട്ടുഭഗവതി, മടയിൽ ചാമുണ്ഡി, നരമ്പിൽ ഭഗവതി, കാക്കര
ഭഗവതി
മീനം 17 – 19
കണ്ണൂർ‍ താഴെചൊവ്വ ചരപ്പുറം മുത്തപ്പൻക്ഷേത്രം തിരുവപ്പന,മുത്തപ്പൻ മീനം 18
അഞ്ചരക്കണ്ടി ചക്കരക്കൽ കുന്നത്ത് ഭഗവതിക്ഷേത്രം അങ്കക്കാരൻ, എൾളടെത്ത് ഭഗവതി, തൂവ്വക്കാരി, പരദേവത, ഭഗവതി മീനം18
ഉളിക്കൽ വട്ടയംതോട് ശാസ്തപ്പൻ കോട്ടം പൊട്ടൻതെയ്യം, കുട്ടിശാസ്തപ്പൻ, ഘണ്ഠാകർ‍ണൻ, വിഷ്ണുമൂർ‍ത്തി, വസൂരിമാല, ഗുളികൻ, തിരുവപ്പന മീനം 18 – 19
തലശ്ശേരി വീനസ് ജംഗ്ഷൻ കൂവക്കാത്ത് ഭഗവതി ക്ഷേത്രം രക്തേശ്വരി, നാഗദേവത, കുട്ടിച്ചാത്തൻ, ഗുളികൻ മീനം 18 – 20
തലശ്ശേരി കോട്ടയം ധൂളിവാതുക്കൽ ക്ഷേത്രം മുണ്ടയംപറമ്പ് ഭഗവതി, കൊടുഗത്തിൽ ഭഗവതി, നാഗരാജ, നാഗകന്യക, വിഷ്ണുമൂർ‍ത്തി, കുട്ടിശാസ്തപ്പൻ, ഘണ്ടാകർ‍ണൻ, ഗുളികൻ മീനം 19
തലശ്ശേരി കോട്ടയം കതിരൂർ‍ എരുവട്ടി കൊയ്യാലക്കുന്നു ക്ഷേത്രം ഭഗവതി, ശാസ്തപ്പൻ, എൾളടത്ത് ഭഗവതി, അങ്കക്കാരൻ, ഗുളികൻ, ബപ്പൂരാൻ, മന്ദപ്പൻ മീനം 19 – 20
ഇരിട്ടി കൂട്ടുപുഴ കരവൂർ‍ കാവുങ്കരി ഭഗവതിക്ഷേത്രം പെരുമ്പച്ചൻ, കാക്കരത്തി ഭഗവതി, വരച്ചാൽപോതി, പോതി, ഉതിരാലൻ, കരികാളി, ഉതിരാളിപോതി, പുതിയഭഗവതി മീനം 19 – 20
കണ്ണൂർ‍ തോട്ടട വങ്കണ മടപ്പുര രക്തഗുളികൻ, മുത്തപ്പൻ, കാരണവർ‍ മീനം 20 – 21
തളിപ്പറമ്പ് വെൾളാവ് കൈതക്കീൽ ക്ഷേത്രം മഞ്ഞളമ്മ, നാഗകന്നി, നാഗരാജാവ്, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കൈതകുളമ്മ മീനം 21 – 22
മട്ടന്നൂർ‍ മറുത്തൈ ആശാരികോട്ടം രുധിരമ്പുമല ഭഗവതി, ഗുളികൻ, കുളിച്ചെഴുന്നൾളത്ത് മീനം 21 – 22
ഉളിക്കൽ അറബിറോഡ് അറബിത്തട്ട് അറബി അറയിൽ ഭദ്രകാളി ക്ഷേത്രം അറയിൽ ഭദ്രകാളി, വെരുമ്പേശൻ, മുത്തപ്പൻ, അന്തിത്തിറ, കാണാപൾളിത്തിറ, കാണാപൾളി ഉതിരാല, അറയിൽ മുത്താച്ചി. മീനം 22 – 23
ഇരിട്ടി – കൂട്ടുപുഴ റോഡ് വളളിത്തോട് മുത്തപ്പൻകാവ് മടപ്പുരക്ഷേത്രം ഗുളികൻ, വിഷ്ണുമൂർ‍ത്തി, തിരുവപ്പന, പോതി മീനം 24 – 25
മട്ടന്നൂർ‍ എളംപക്കം അയ്യൻകോവിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം മുച്ചിലോട്ട് ഭഗവതി മീനം 24 – 26
ധർ‍മ്മടം കിഴക്കേപാലയാട് ശ്രീ വിശ്വകർ‍മ്മ ക്ഷേത്രം ഉച്ചിട്ട, കുട്ടിച്ചാത്തൻ മീനം 27 – 28
തളിപ്പറമ്പ് മലപ്പട്ടം പരിപ്പൻകടവ് മന്ത്രമൂർ‍ത്തി ക്ഷേത്രം കുട്ടിച്ചാത്തൻ, ഭൈരവൻ, വിഷ്ണുമൂർ‍ത്തി, കരിവാൾ‍ ഭഗവതി, വേട്ടയ്‌ക്കൊരുമകൻ, ഉച്ചിട്ട, കാളിയാംവൾളി മീനം 27 – 29
കണ്ണപുരം മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ‍കോട്ടം നീലിയാർ‍ഭഗവതി മീനം 30
ഇരിട്ടി പായംപഞ്ചായത്ത് കാളത്തോട് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന, മുത്തപ്പൻ, ശാസ്തപ്പൻ, വിഷ്ണുമൂർ‍ത്തി, ഭഗവതി, ഗുളികൻ മീനം 30
തലശ്ശേരി പന്തക്കൽ കൂലോംകാവ് പരദേവത, ഭഗവതി മീനം 30
പഴയങ്ങാടി ചെറുതാഴം അത്തിയാടം പാലോട്ട് കാവ് പാലോട്ട് ദൈവം, വിളാവംദൈവം, പുലിയൂർ‍ കാളി, വിഷ്ണുമൂർ‍ത്തി, കുറത്തി, കുണ്ടോർ‍ ചാമുണ്ഡി മീനം 30 – മേടം 6
പയ്യന്നൂർ‍ കുഞ്ഞിമംഗലം മൾളിയോട്ട് പാലോട്ട് കാവ് പാലോട്ട്
ദൈവം, കരിന്തിരിനായർ‍, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി,
കുണ്ടോർ‍ ചാമുണ്ഡി, വീരൻ, വീരകാളി, പുൾളൂർ‍കാളി, കുറത്തി,
പുൾളികരിംകാളി, പുൾളൂർ‍കണ്ണൻ, പുലികണ്ടൻ, പുതിയഭഗവതി
മീനം 30 – മേടം 5 –
പഴയങ്ങാടി തെക്കുമ്പാട് മാട്ടൂൽ പാലോട്ട് കാവ് പാലോട്ട് ദൈവം, അങ്കത്തെയ്യം, കുണ്ടൂർ‍ ആദി ചാമുണ്ടി, കുറത്തിഅമ്മ, നെല്ലികുറത്തി മീനം 30 – മേടം 7
തലശ്ശേരി പന്തക്കൽ പാണ്ടോകൂലം ഭഗവതി, പരദേവത മേടം 1
തലശ്ശേരി എരഞ്ഞോളി വലിയപീടിക നെടുങ്കോട്ടുകാവ് വലിയതമ്പുരാട്ടി, കുട്ടിച്ചാത്തൻ, എൾളറത്തു ഭഗവതി, വസൂരിമാല മേടം 1
തളിപ്പറമ്പ് കുപ്പം വലിയോട്ടു തറവാട് തായ് പരദേവത, ഭൂതം മേടം2 – 3
കുത്തുപറമ്പ് മാവിലായിൽ മാവിലായിക്കാവ് ദൈവത്താർ‍, അടിയുത്സവം മേടം 2 – 3
പയ്യന്നൂർ‍ കുഞ്ഞിമംഗലം തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം ചൂളിയാർ‍ ഭഗവതി, പടവീരൻ, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ മേടം11 – 16

കൊച്ചി – മുസിരിസ് ബിനാലെ – 2016

Aatmika Rajesh
ബിനാലെ ആസ്വദിക്കുന്ന ആത്മിക
കൊച്ചിയിൽ നടക്കുന്ന ബിനാലെ കാണണം എന്നത് അല്പകാലം മുമ്പുതൊട്ടേ ഉള്ള ആഗ്രഹമായിരുന്നു. വിദേശിയരുടെ വിവിധ കലാസൃഷ്ടികൾ കണ്ടു രസിക്കുക എന്നതേ ലക്ഷ്യമുണ്ടായിരുന്നുള്ളൂവെങ്കിലും എന്തൊക്കെയോ അത്ഭുതങ്ങൾ ആല്പമായി പ്രതീക്ഷിച്ചിരുന്നു. ബിനാലേയുടെ മൂന്നാം ഭാഗമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഡിസംബർ 12-നോ മറ്റോ ആരംഭിച്ച ബിനാലേയ്ക്കു വേണ്ടിയുള്ള യാത്രാടിക്കറ്റുകൾ നേരത്തെ തന്നെ അതുകൊണ്ടു ബുക്ക് ചെയ്തിരുന്നു. മാർച്ച് 31, 2017 വരെ സംഗതി നടക്കുന്നുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലൊക്കെ ആയിട്ടാണ് ബിനാലെ വേദികൾ സജ്ജീകരിച്ചിരുന്നത്.  അനുബന്ധപരിപാടികൾ ഒട്ടേറെയെന്ന് എവിടെയൊക്കെയോ വായിച്ചറിഞ്ഞിരുന്നു. ഇനി ഞങ്ങളുടെ കാര്യം പറയാം; ഞങ്ങൾക്കാർക്കും തീരെ രസിച്ചിട്ടില്ല.  മൂന്നു ഭാഷകൾ കൂട്ടികലർത്തിയാണ് പാസ് ടിക്കറ്റുതന്നെ ഉണ്ടാക്കിയത്!! ഇങ്ങനെയൊക്കെ എഴുതുന്നത് നല്ലതാവുമോ എന്തോ!! കുറച്ച് പ്രദർശനങ്ങൾ ഒക്കെ കണ്ടിട്ട് ഞങ്ങൾ മെല്ലെ പി‌ൻവലിഞ്ഞു എന്നു ചുരുക്കി പറയുകയുകയാവാം നല്ലത്.

ഡിസംബർ 26, 27, 28 തീയ്യതികളിൽ വിക്കിപീഡിയ സംഗമോത്സവം ആയിരുന്നു. അതിന്റെ ഭാഗമായി കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയിലെ അച്ചനെ പരിചയപ്പെടാൻ സാധിച്ചു എന്നതുതന്നെ വലിയ കാര്യമായി കാണുന്നു. ചില നല്ല ബന്ധങ്ങളൊക്കെ അവിചാരിതമായി കടന്നുവരുന്നതാണെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു അത്. അതു കഴിഞ്ഞായിരുന്നു എറണാകുളത്തേക്ക് പോയത്.. ഈ എഴുത്തിൽ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ചിലപ്പോൾ കണ്ടേക്കാം. ഒന്നും തീവ്രമായി കാണേണ്ടതില്ല. 29 നു വൈകുന്നേരം കാഞ്ഞങ്ങാട് റെയിൽ‌വേ സ്റ്റേഷനിൽ നിന്നും യാത്ര തുടർരുകയായിരുന്നു ഞങ്ങൾ. വൈകുന്നേരം 7:40 ന് എത്തുന്ന മലബാർ എക്സ്പ്രസ്സിനായിരുന്നു (16630) അത്. കോട്ടയത്തുള്ള ടോണിമാഷ് വീട്ടിലേക്ക് പോകാൻ മുമ്പേ ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് പോകാൻ പറ്റിയ സാഹചര്യം ഉണ്ടായിരുന്നില്ല എന്നിക്ക്. അതും ഈ പോക്കിൽ സാധിക്കാം എന്നു കരുതി നേരെ അങ്ങോട്ടാണു പോയത്.

കോട്ടയം യാത്ര

ഡിസംബർ 30 ന് രാവിലെ അഞ്ചുമണിയോടെ കോട്ടയത്ത് എത്തി. റെയിൽവേ സ്റ്റേഷനു വെളിയിൽ തന്നെ ടോണിമാഷ് കാറുമായി നിൽപ്പുണ്ടായിരുന്നു. ആമിയും മഞ്ജുവും ഞാനും കാറിൽ കയറി നേരെ മാഷിന്റെ വീട്ടിലേക്ക് പോയി. മഞ്ജുവിനേറെ സന്തോഷം പകർന്നത് അവിടെ ടീച്ചർ ഉണ്ടാക്കി വെച്ചിരുന്ന നോൺവെജ്ജായിരുന്നു എന്നുവേണം പറയാൻ. ആമിയുടെ ഇഷ്ടം ടോണിമാഷിന്റെ ഇളയമകൾ അൽഫോൻസയെ ആയിരുന്നു. രണ്ടുപേരും പ്രായത്തിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ ഏറെനേരം ഓടിയും ഒളിച്ചും ബഹളം വെച്ചുമൊക്കെ കളിച്ചു നടന്നു. അൽഫോൻസ ആമീസിന്റെ കുറേ ഫോട്ടോസ് എടുത്തിരുന്നു.. ടോണിമാഷും ഞാനും നിൽക്കുന്ന ഫോട്ടോയും അവളാണെടുത്തത്. ഒക്കെ ടോണിമാഷിനോട് ഒന്നു ചോദിച്ചു വാങ്ങിക്കണം. അവരുടെ ഓടിയും സ്റ്റെപ്പിൽ ഒളിച്ചിരുന്നുള്ള കളികളുമൊക്കെ കാണാൻ നല്ല രസമായിരുന്നു. ടോണിമാഷിന്റെ അച്ഛനോടുള്ള സംസാരമായിരുന്നു പിന്നീട് എന്നെ ഏറെ ആകർഷിച്ചത്. കുറച്ച് സമയം കൊണ്ട് കുറച്ചേറെ ചരിത്രം പറഞ്ഞു അദ്ദേഹം. ചുറ്റുവട്ടമൊക്കെ കറങ്ങിക്കാണാനൊന്നും തരപ്പെട്ടില്ല. ടീച്ചറും മഞ്ജുവും നോൺവെജ്ജ് സാധനം വറുത്തെടുക്കാൻ വൈകിയതു കാരണം കോട്ടയം വിട്ട് എറണാകുളത്തേക്ക് വരാനും വൈകി. കെ. എസ്. ആർ. ടി. സി. നോൺ സ്റ്റോപ്പിനാ കയറിയത്. വളരെ പതുക്കെയും പല സ്ഥലത്തും തടസ്സങ്ങളുമായി 2 മണിയോടെ എറണാകുളത്ത് എത്തി.

കൂടെ വരാൻ, അഗ്നിപുത്രൻ എന്നു ഫെയ്സ്ബുക്കിലും ഗൂഗിൾപ്ലസ്സിലും അറിയപ്പെടുന്ന ജസ്റ്റ്യൻ ഉണ്ടായിരുന്നു. അവൻ പാലാരിവട്ടത്തുള്ള കലണ്ടൈന്നിൽ ഒരു ദിവസം മുന്നേ തന്നെ റൂം ബുക്ക് ചെയ്തു കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ എത്തിച്ചേരാൻ 2 മണിയോടടുത്ത് ആയിരുന്നതിനാൽ തന്നെ ജസ്റ്റിൻ ഗൂഗിൾ പ്ലസ് കൂട്ടുകാരോടൊപ്പം കറങ്ങാനായി പോയിരുന്നു. വൈകുന്നേരം എടപ്പള്ളിയിലെ ലുല്ലുമാളിലേക്ക് പോയി. കഴിക്കാനുള്ള ഭക്ഷണപദാർത്ഥങ്ങളൊക്കെ അവിടുന്നു വാങ്ങിച്ചു. ആമീസിനു കളിക്കാൻ പറ്റിയ വിവിധങ്ങളായ റൈഡ്സിലും മറ്റും കേറി നിരങ്ങി എന്നും പറയാം. അവൾ ഏറെ ആസ്വദിച്ച ഒരു യാത്രയായിരുന്നു അത്. ജസ്റ്റിനും മഞ്ജുവും ഒക്കെ അല്പം വിറയലോടെ ഇരുന്നെങ്കിലും തൊട്ടറുത്ത് ജസ്റ്റ്യൻ ഇരിക്കുന്ന സംരക്ഷണബോധം ഉള്ളിൽ ഉള്ളതുകൊണ്ടായിരിക്കണം ആമീസിന് പേടി തോന്നിയതേയില്ല. ചിരിച്ചുകൊണ്ട് ചുറ്റും നോക്കി നന്നായി ആസ്വദിക്കന്നത് ഒരു വശത്ത് നിന്നിരുന്ന എനിക്കു കാണാമായിരുന്നു.

Manjusha Aathira Aatmika
മഞ്ജുഷ, ആത്മിക, ആതിര

പിറ്റേന്നായിരുന്നു ബിനാലേ മാഹാമഹമെന്ന പേരിൽ അറിയപ്പെട്ട സംഗതി കാണാൻ തീരുമാനിച്ചത്. കോട്ടയത്തു വർക്ക് ചെയ്യുന്ന ഇട്ടിമാളു അഗ്നിമിത്ര രാവിലെ തന്നെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽപ്പുണ്ടായിരുന്നു. രാവിലെ ആമീസ് എണീക്കാൻ വൈകിയതും അല്പം ഭക്ഷണം കഴിഞ്ഞാൻ വൈകിയതുമായ കാരണങ്ങൾ കൊണ്ട് ഇട്ടിമാളുവിന് ഒരുമണിക്കൂറോളം ഞങ്ങളെ കാത്തിരിക്കേണ്ടി വന്നു. നല്ല സുഹൃത്തായിരുന്നെങ്കിലും ഇട്ടിമാളുവിനെ ഞാനതുവരെ കണ്ടിരുന്നില്ല. ആദ്യമായി കാണുന്ന ഒരു ആകാംഷ എന്നിലും ഉണ്ടായിരുന്നു. തുടർന്ന് സൗത്ത് റെയിൽ‌വേ സ്റ്റേഷനു പരിസരത്തുള്ള ഉമ്മീസ് റെസ്റ്റോറന്റിൽ വെച്ച് എല്ലാവരും ചായ കഴിച്ചു. മഞ്ജുവിന്റെ കസിൻസായ ആതിരയും , രസ്നയും അപ്പോഴേക്കും അവിടെ കാത്തിരിപ്പുണ്ടായിരുന്നു. വീട്ടിലേക്കുള്ള യാത്ര ആയതിനാൽ അവരല്പം തെരക്കിലായിരുന്നു. ഒക്കെ കഴിഞ്ഞ് ഇട്ടിമാളുവിനേയും കയറ്റിവിട്ട് ഞങ്ങൾ ബിനാലെ ലക്ഷമാക്കി വണ്ടി വിട്ടു.

മുസിരിസ് ബിനാലെ

ബിനാലെയെ കുറിച്ച് എന്തുപറയാൻ! കാണാൻ രസമുള്ളത് എന്തെങ്കിലും ആയിരിക്കും എന്നൊരു ധാരണയുണ്ടായിരുന്നു. പലപ്രാവശ്യമായി കേട്ടിരുന്ന കഥകളിൽ നിന്നും ഉരിത്തിരിഞ്ഞു വന്നതാവണം ഇത്. കലാബോധമൊക്കെ അല്പാല്പം ഉണ്ടെങ്കിൽ അത്യന്താധുനികമോ ആധുനികോത്തരമോ വലിയ ആനത്തലയോ ഒക്കെയായി ചിന്തിക്കാനൊന്നും എനിക്കറിയില്ല. കാണുമ്പോഴോ ചിന്തിക്കുമ്പോഴോ ഭംഗിയുള്ള എന്തിനെയും നന്നായി പ്രണയിക്കാനറിയുന്ന ആളാണു ഞാൻ എന്നും പറയാം. രണ്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ചിത്രരചനയോ കാവ്യരീതിയോ സംസാരം വരെയോ ഏറെ ഹൃദ്യമായി ആസ്വദിക്കാൻ മാത്രം ലളിതമാണെന്റെ കൗതുകങ്ങൾ. പക്ഷേ, അനന്തമായ ചാതുര്യഭംഗിയൊന്നും ആസ്വദിക്കാൻ എനിക്കാവാറില്ല എന്നതിന്റെ ഫലമായിരിക്കണം ബിനാലെ എന്ന മഹാമഹം നിരാശപ്പെടുത്താൻ ഇടയാക്കിയത്. കുറച്ചേറെ സംഗതികൾ കണ്ടു നടന്നു. ഒരു ചെറുകുറിപ്പ് പുറത്ത് തൂക്കിയിട്ടിട്ടുണ്ട് എന്നതല്ലാതെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ചിലതിന്റെയൊക്കെ ഫോട്ടോ എടുത്തുവെച്ചു. ലൈറ്റിങ് ഒക്കെ വെച്ചുള്ള പരിപാടികളിൽ ആമീസ് ആസ്വാദനം കണ്ടെത്താൻ ശ്രമിച്ചിരുന്നു എന്നത് മാത്രമാണെനിക്കു തോന്നിയ ഒരു രസം. പിന്നെ രസമായി തോന്നിയത് ബോട്ടിങായിരുന്നു. ഒത്തുചേർന്നുള്ള എല്ലാ യാത്രകൾക്കും ഒരു സൗന്ദര്യമുണ്ട്. അതൊക്കെ ആസ്വാദ്യവുമാണ്. ബിനാലെയെ കുറ്റം പറയുകയല്ല; കാണുന്നവരുടെ അഭിരുചി പോലെയിരിക്കും അത്. എന്റെ അഭിരുചി ഇങ്ങനെയൊക്കെ ആയിപ്പോയി. ബിനാലെയ്ക്കു മുന്നിൽ ഇരുന്ന് ഒരു സെൽഫി എടുത്തിരുന്നെങ്കിൽ “ഇതാ ബുദ്ധിജീവി“ എന്ന തലക്കെട്ടോടെ ഒരു ഫെയ്സ്ബുക്ക് സ്റ്റാറ്റസൊക്കെ ഇടാമായിരുന്നു എന്ന് പിന്നീട് തോന്നിയിരുന്നു. ഇതൊരു പൊതുവായ വിലയിരുത്തലല്ല; എനിക്ക് തോന്നിയ കാര്യങ്ങൾ പറഞ്ഞുവെന്നേ ഉള്ളൂ.

RS 500 New Notesബിനാലെയ്ക്ക് രണ്ടുപ്രാവശ്യം ടിക്കറ്റ് എടുക്കേണ്ടി വന്നിരുന്നു. ഒരു ദിവസത്തെ പാസിന്, ഒരാൾക്ക് 100 രൂപയാണ്. പല കെട്ടിടങ്ങളിലായി നിരന്ന് നിൽക്കുകയാണ് ബിനാലെ. അതിനാവശ്യമായ ഒരു കുറിപ്പ് അവർ തരുന്നുണ്ട്. ഓരോ സ്ഥലത്തും കയറുമ്പോൾ പിന്നീട് അന്നേ ദിവസം അവിടേക്ക് കയറാതിരിക്കാൻ ടിക്കറ്റിൽ ആവശ്യമായ സ്ഥലത്ത് ഒരു ദ്വാരമിടാനും അവർ മറക്കുന്നില്ല. ഒരു സുഹൃത്ത് പാസൊക്കെ റെഡിയാക്കി തരമാന്ന് പറഞ്ഞിരിന്നെങ്കിലും വിളിച്ച് ശല്യം ചെയ്യേണ്ടതില്ല എന്ന് കരുതി ചോദിച്ചതേ ഇല്ലായിരുന്നു. ബിനാലെയ്ക്ക് പോയി വന്നശേഷം തോന്നിയിരുന്നു, അവന്റെ സഹായം കൊണ്ടുമാത്രം കണ്ടാൽ മതിയായിരുന്നു ഈ കലാപരിപാടിയെന്ന്. കാരണം മറ്റൊന്നുമല്ല, ടിക്കറ്റിനായി ഇത്രയും തുക ചെലവാക്കേണ്ടി വന്നില്ലല്ലോ എന്നെങ്കിലും സമാധാനിക്കാമായിരുന്നല്ലോ. ബിനാലെ കണ്ടു മടുത്തപ്പോൾ, സുഹൃത്തായ റോജി പാലയുടെ തൊട്ടടുത്തുള്ള ഡ്യൂ ഡ്രോപ്പ് കടയിലേക്കുപോവുകയായിരുന്നു. ആമീസിനും മഞ്ജുവിനുമായി അല്പം ഡ്രസ്സ് വാങ്ങിച്ച്, അവിടെ എം ജി റോഡിനടുത്തുള്ള പത്മാജങ്ഷനിൽ ഉള്ള ഹോട്ടൽ Seylon നിന്നും ഭക്ഷണവും കഴിച്ച് മടങ്ങുകയായിരുന്നു. ഭക്ഷണമൊക്കെ ചെമ്മീൻ ബിരിയാണിയായിരുന്നു. സംഗതി കിടിലൻ. ഹോട്ടലിൽ കയറും മുമ്പ് അവിടെ കണ്ടൊരു ATM ഇൽ കയറുകയുണ്ടായി. 500 ന്റെ നോട്ടുകളാണ് കിട്ടിയതൊക്കെയും. കേരളത്തിൽ പോയപ്പോഴൊന്നും ATM നും മുമ്പിൽ ക്യൂവുകകൾ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ATM എന്ന് എഴുതികാണുമ്പോൾ ശ്രദ്ധിക്കാൻ ഒരു തൃഷ്ണയുണ്ടായിരിന്നു. ക്യൂ കണ്ടത് എല്ലാം തന്നെ ബിവ്രേജുകൾക്ക് മുന്നിലായിരുന്നു എന്നതും പറയാതെ വയ്യ. പിറ്റേദിവസം ഒന്നാം തീയതിയായതുകൊണ്ടാവണം ഈ വലിയ ക്യൂ ഒക്കെയും കാണാൻ സാധിച്ചത്.

ഉബർ ടാക്സികൾ

Uber Taxi Ernakulam

യാത്ര മുഴുവനും ഉബർ ടാക്സികളിൽ ആയിരുന്നു എന്നത് ഏറെ നന്നായി തോന്നി. ഓട്ടോക്കാരോട് എനിക്ക് പണ്ടേ അല്പം ദേഷ്യം തന്നെയാണ്. സ്വയം വഞ്ചിക്കപ്പെടുന്നു എന്നുള്ള അറിവ് ഏറെ വേദനാജനകമാണ്. മീറ്റർ ഇട്ട് അവർ ഓടിക്കുകയാണെങ്കിൽ ആ തുകയെക്കാൾ അല്പം കൂടിയ ചാർജ് തന്നെ കൊടുക്കാൻ ഞാൻ സന്നദ്ധനാണ്, പക്ഷേ, എല്ലായിടത്തും ഉള്ള ഓട്ടോക്കാർക്ക് ഒരേ വികാരമാണ്; ഒരേ വിചാരമാണ് – ഇവരെ നന്നായി പറ്റിക്കണം എന്ന് മാത്രമാണത്. രണ്ടു കിലോമീറ്റർ ദൂരത്തേക്ക് ഇന്നലെ വരെയും 100 രൂപ കൊടുക്കേണ്ടി വന്നു എന്നതാണിവിടുത്തെ ഒരു വിന. മീറ്റർ ഇട്ടോടിക്കുന്ന ആരേയും കണ്ടിട്ടില്ല. ഉബർ വന്നത് നന്നായി എന്നു തന്നെ തോന്നാൻ കാരണം ഇതാണ്. വെറുതേ പണം കൊടുത്ത് കലഹിക്കാൻ മാത്രം മോഹമില്ലാത്തവനാണു ഞാൻ. ബാംഗ്ലൂരിൽ ഒല മാത്രമാണ് ഉപയോഗിക്കാറുള്ളത്. അടുത്ത സ്ഥലമെന്ന് തോന്നിയാൽ, മീറ്റർ ഉണ്ടെന്ന് പറയുകയും ചെയ്താൽ ഓട്ടോയിൽ കയറിപോകും. ഇന്നലെ സുഹൃത്ത് സുജിത്തിന്റെ വീട്ടിൽ പോയപ്പോൾ ഇതുമാതിരി പറഞ്ഞു പറ്റിച്ചാണ് ഒരാൾ ഞങ്ങളെ ഓട്ടോയിൽ കയറ്റിയതും… വർക്കുചെയ്യുന്ന കരിയർനെറ്റ് എന്ന കമ്പനിയുടെ ഒരു ക്ലൈന്റായി ഉബർ ഏറെ കാലം ഉണ്ടായപ്പോൾ അവർക്കുവേണ്ടി വർക്ക് ചെയ്തതൊക്കെ ഞാനായിരുന്നു എന്നൊരു നല്ലബോധവും ഈ സ്നേഹത്തിനു പിന്നിലുണ്ട്.

KRTC SCANIA MULTI AXLE BUS

എറണാകുളത്തു നിന്നും തിരിച്ച് ബാംഗ്ലൂർക്കുള്ള യാത്ര രാത്രി 8 മണിക്കായിരുന്നു. കെ. എസ്. ആർ. ടി. സി. വോൾവോ ബസ്സിൽ കയറിയപ്പോൾ തന്നെ ആമീസ് ഉറങ്ങിയിരുന്നു. ബൊമ്മനഹളിയിൽ പിറ്റേദിവസം ജനുവരി ഒന്നിന് രാവിലെ 7 മണിക്ക് ബസ്സിറങ്ങുമ്പോളാണ് അവൾ ഉണർന്നത്. ബസ്സ് യാത്ര നല്ലൊരു അനുഭവം തന്നെയായിരുന്നു. എറണാകുളത്ത് പോയി പലപ്പോഴും ബാംഗ്ലൂരേക്ക് ബസ്സുകളിൽ വന്നിട്ടുണ്ട്. ഒക്കെയും പ്രൈവറ്റ് ബസ്സുകളിൽ ആയിരുന്നു. സമയവും സന്ദർഭവും നോക്കി ചാർജിൽ മാറ്റം വരുത്തുന്നവാരണവർ. രണ്ടുകൊല്ലം മുമ്പ് കോട്ടയത്തു നിന്നും ബാംഗ്ലൂരിന് ബസ്സിൽ വന്നപ്പോൾ ഒരാൾക്ക് 1900 രൂപ അയിരുന്നു. ബസ്സ് എ.സി. ഒക്കെയാണെങ്കിലും ഇരിപ്പ് കഠിനമായിരുന്നു. കെ. എസ്. ആർ. ടി. സിയുടെ നല്ലൊരു ദൂരയാത്രയ്ക്ക് ഏറെത്തവണ വിധേയനായവൻ തന്നെയാണു ഞാൻ.  അഞ്ചാറു വർഷങ്ങൾക്ക് മുമ്പായിരുന്നു. നാലഞ്ചുമാസം അമ്മാവൻ ഹരികുമാർ ബാംഗ്ലൂരിൽ എന്നോടൊപ്പം താമസിച്ചിരുന്നു, നവരാത്രിക്കോ മറ്റോ ഒത്തിരി ലീവ് കിട്ടിയപ്പോൾ ഒരിക്കൽ നാട്ടിലേക്ക് വിട്ടു ഞങ്ങൾ.  കെ. എസ്. ആർ. ടി.-യിൽ ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. അന്ന് കാസർഗോഡേക്കുള്ള ബസ്സുകൾ മൈസൂർ ബസ് സ്റ്റാന്റ് എന്നറിയപ്പെടുന്ന സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നായിരുന്നു പുറപ്പെട്ടിരുന്നത്. രാത്രി 8:30 മണിക്കായിരുന്നു യാത്ര തുടങ്ങുക. ഞങ്ങൾ മഡിവാളയിൽ നിന്നും 5 മണിക്ക് തന്നെ യാത്രപുറപ്പെട്ടു. നല്ല മഴയും ഉണ്ടായിരുന്നു അപ്പോൾ. മജസ്റ്റിക്കിലേക്ക് 20 മിനിറ്റ് യാത്രയൊക്കെയേ ഉള്ളൂ; നവരാത്രി ആയതിനാൽ തിരക്ക് കൂടുമല്ലോ- അതുകൊണ്ടാണ് മുമ്പേ പുറപ്പെട്ടതായിരുന്നു. പക്ഷേ, മുടിഞ്ഞ തെരക്കായിപ്പോയി. 8 മണിയായി മജസ്റ്റിക്കിൽ തന്നെ എത്താൻ. അവിടുന്ന് ഞാൻ കെ. എസ്. ആർ. ടി. സി യെ വിളിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്തോളാം എന്നു പറഞ്ഞു. അവർ കാരണം ചോദിച്ചപ്പോൾ ഞാൻ സംഭവിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവർ അപ്പോൾ തന്ന സൊലൂഷൻ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഞങ്ങളെ കൂട്ടുവാനായി ആയി സാറ്റലൈറ്റ് ബസ്റ്റാൻഡിൽ നിന്നും മജസ്റ്റിക്കിലേക്ക് വന്നോളാം എന്നും അവിടെ സൈഡിൽ ഒരു അമ്പലത്തോട് ചേർന്ന് നിന്നാൽ മതിയെന്നും പറഞ്ഞു. അരമണിക്കൂർ ദൂരമേയുള്ളൂവെങ്കിലും ഒരുമണിക്കൂറിലേറെ സമയം അവർ എടുത്തിരുന്നു എത്തിച്ചേരാൻ. മഴയും, ഉത്സവത്തിന്റെ തിരക്കും, വെള്ളിയാഴ്ചയും ഒക്കെ ഒന്നുചേർന്നതാണു കാരണം. ബസ്സിൽ കേറിയപ്പോൾ ഒരു യാത്രക്കാരൻ ഡ്രൈവറെ ചീത്തവിളിക്കുന്നത് കേൾക്കാനിടവന്നു. റോഡറിയാത്ത ഡ്രൈവറിനെയൊക്കെ ബസ്സോടിക്കാനേല്പിച്ചാൽ ഇങ്ങെനെ വഴിതെറ്റി കറങ്ങും എന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. അതുകേൾക്കാനിടവന്ന കണ്ടക്ടറുടെ സൗമ്യമായ പുഞ്ചിരി ഇന്നും മറക്കാനായിട്ടില്ല.

ഇതിന്റെ ഒരു തുടർച്ചയായി സുന്ദരമായി ഉറങ്ങിയ യാത്രയായിരുന്നു ഇതും. നല്ല സിനിമാഗാനങ്ങൾ ഏറെ രസിപ്പിച്ചിരുന്നു എന്നതും പറയാതെ വയ്യ. എല്ലാ പാട്ടുകളും മഞ്ജുവിന്റെ കമ്പ്യൂട്ടറിൽ ഉണ്ടെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഇത്രമേൽ രസിപ്പിക്കുന്ന കളക്ഷൻ ഉണ്ടാവൻ തരമില്ല എന്നു തന്നെ കരുതുന്നു. ആ പാട്ടിൽ ലയിച്ചായിരിക്കണം ഉറങ്ങിയതുതന്നെ… അതുപോട്ടെ, ഇപ്പോൾ അധികം തെരക്കൊന്നും റോഡിൽ കണ്ടില്ല. മോഡിയുടെ നോട്ടുനിരോധനമാവുമോ പുതുവർഷാരംഭത്തിലും ഇങ്ങനെ മെയിൻ റോഡിനെ വിജനമാക്കാൻ പ്രേരിപ്പിച്ചതെന്നറിയില്ല. ഏഴെട്ടുകൊല്ലം മുമ്പ് ഇതുപോലെ ഇതേ ഡേറ്റിന് വയനാടേക്ക് ഒരു യാത്രപോയത് ഓർക്കുന്നു. എന്തൊക്കെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണന്ന് ഞങ്ങളെ വഴിനീളെ എതിരേറ്റത്! ഇതുമായി ബന്ധപ്പെട്ടു പറയാൻ പറ്റുന്ന കാര്യം വിക്കിപീഡിയ സംഗമോത്സവ വിവരങ്ങളാണ്. അതിനെ കുറിച്ച് വിശദമായി ഇവിടെ ഇതേ സൈറ്റിലും, കുറച്ചുകൂടെ വ്യക്തമായി മലയാളം വിക്കിപീഡിയയിലും കൊടുത്തിട്ടുണ്ട്. അതൊകൊണ്ടുതന്നെ ഇവിടെ കൂട്ടിച്ചേർക്കൽ വരുത്തുന്നില്ല. മൊത്തത്തിൽ സന്തോഷം പകരുന്ന യാത്രയായിരുന്നു ഒരാഴ്ചയിൽ നടന്നത് എന്നതായിരുന്നു പൊതുവായ കാര്യം.

വിക്കിപീഡിയ സംഗമോത്സവം അവലോകനം

malayalam wikipedia logoമലയാളം വിക്കിപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ “വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുവെച്ച് നടന്നിരുന്നു. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടന്നത്. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. വിക്കി സംഗമോത്സവം 2016 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രയത്നിച്ചത് ഐടി@സ്കൂൾ ടൂട്ടർ ശ്രീ. വിജയൻ രാജപുരവും ചില അധ്യാപകരുമായിരുന്നു. പരിപാടിയുടെ തുടക്കസമയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിക്കിപീഡിയരായ വിജയകുമാർ ബ്ലാത്തൂരിനേയും സച്ചിൻ ലാലിനേയും സജൽ കരിക്കനേയും നന്ദിയോടെ സ്മരിക്കേണ്ട സന്ദർഭം കൂടിയാണിത്. പുതിയതായി പതിനഞ്ചിൽ അധികം ആക്ടീവ് വിക്കിപീഡിയരെ പ്രതീക്ഷിക്കുന്ന തരത്തിലാണ് സമ്മേളനം സമാപിച്ചത്.

സംഗമോത്സവത്തിന്റെ ഏകദേശ അവലോകം നോക്കാവുന്നതാണ്.

പൊതുവായൊരു വിലയിരുത്തൽ
പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉദ്ദേശിച്ചായിരുന്നു ഈ സംഗമോത്സവം നടന്നത്. കർണാടകയോട് അടുത്തുനിൽക്കുന്ന ജില്ല എന്ന നിലയിൽ ഏറെ കലാരൂപങ്ങളും വ്യത്യസ്ഥ കൂട്ടായ്മകളും ഏഴിൽ അധികം ഭാഷകളും കന്നഡയോ തുളുവോ കലർന്ന സ്ഥലനാമങ്ങളുമൊക്കെയായി പ്രബലമായിരിക്കുന്ന ഒരു ജില്ലയാണു കാസർഗോഡ്. വിക്കിപീഡിയിൽ ആണെങ്കിൽ അറിവിന്റെ പല അംശങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഇല്ലാതിരിക്കുകയോ അപൂർണമായി ചിലതൊക്കെ നിലനിൽക്കുകയോ ചെയ്യുന്നു. അതുമാറ്റാനായി പ്രാപ്തരായ, എഴുത്തിനോട് താല്പര്യമുള്ള ചിലരെ കണ്ടെത്തുക തന്നെയായിരുന്നു പ്രധാനം. സ്കൂൾ കുട്ടികളും അധ്യാപകരും എഴുത്തിനോട് താല്പര്യമുള്ളവരുമായി 15 ഇൽ അധികം ആൾക്കാർ താല്പര്യത്തോടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് ഒരു ആറുമാസത്തേക്കെങ്കിലും അവരുടെ ആക്ടീവ്‌നെസ് കണ്ടാൽ മാത്രമേ പരിപാടി എത്രമാത്രം വിജയമായിരുന്നു എന്നു പറയാനാവൂ. ഇവരാരെയും തന്നെ സംഗമോത്സവത്തിലേക്ക് പത്യേകം ക്ഷണിച്ചിരുന്നില്ല. വിക്കിപീഡിയർക്ക് പൊതുവേ സംഗമോത്സവത്തോട് വിമുഖതയായിരുന്നുവെങ്കിലും നല്ലൊരു സഹായസഹകരണം ഇവർക്ക് ലഭ്യമായാൽ പഠനക്യാമ്പുകളുമായി ഇവരെ സജീവമാക്കാവുന്നതാണ്. സംഗമോത്സവം ഒരു പൊതുപരിപാടി മാത്രമായി നടത്തുക, പൊതുജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുക എന്നതായിരുന്നു പിന്നീട് എടുക്കേണ്ടി വന്ന തീരുമാനം. അത്തരത്തിൽ ഉപകാരപ്രദമായ ക്ലാസുകൾ കാസർഗോഡ് ജില്ലയി ബന്ധപ്പെട്ടതും മറ്റുമായി നൽകാനായി എന്നതാണു സത്യം.

ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം
സംഗമോത്സവത്തിന്റെ ഒന്നാം ദിവസമായ 26 -ആം തീയ്യതി തിങ്കളാഴ്ച രാവിലെ അന്ധതയെ അതിജീവിച്ച് എങ്ങനെ ഓൺ ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പങ്കാളിയാവാൻ സാധിക്കും എന്നതിനെ പറ്റി “ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം” എന്ന വിഷയം സത്യശീലൻ മാസ്റ്ററുടെ ക്ലാസോടുകൂടി തുടങ്ങുകയായിരുന്നു. അന്ധനായ അദ്ദേഹം ഉദാഹരണസഹിതം കാര്യങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിക്കിപീഡിയ ഉപയോക്താക്കൾക്ക് ഒരു പുത്തൻ അനുഭവം തന്നെ പ്രദാനം ചെയ്യുന്ന അവതരണമായിരുന്നു മാസ്റ്ററുടേത്. ഭിന്നശേഷിക്കാർക്ക് ഉപയുക്തമായ സോഫ്റ്റ്‌വെയറുകളെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ കാഴ്ചശക്തിയില്ലാത്തവർക്ക് കൃത്യതയോടെ എപ്രകാരം എഴുതാമെന്നും, അക്ഷരത്തെറ്റുകൾ വന്നാൽ അതൊക്കെ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്നും സത്യശീലൻ മാസ്റ്റർ ഉദാഹരണസഹിതം വ്യക്തമാക്കി. ഒരു വിക്കിലേഖനം വായിക്കാനറിയാത്തവർക്ക് എപ്രകാരം ശ്രവണഗോചരമാക്കാമെന്നും അദ്ദേഹം സദസ്സിനെ ബോധിപ്പിച്ചിരുന്നു.

അറിവിന്റെ സ്വാതന്ത്ര്യം
അറിവിന്റെ സ്വാതന്ത്രം എന്ന വിഷയത്തെ അധികരിച്ച് എം എ റഹ്മാൻ മാസ്റ്ററുടെ ക്ലാസ് സ്വതന്ത്രമായി അറിവുകളും അതു വിതരണം ചെയ്യാനുതകുന്ന മാധ്യമങ്ങളുടെ സവിശേഷതകളേയും പറ്റി ചിന്തിപ്പിക്കുന്നതായിരുന്നു. അറിവുകൾ പ്രചരിപ്പിക്കാനാവശ്യമായ പുസ്തകങ്ങൾ കെട്ടിപ്പൂട്ടി വെയ്ക്കുന്ന സാമൂഹിക പരിസ്ഥിതിയും അതുമൂലം അരികിലേക്കുമാറുന്ന വിജ്ഞാന ശകലങ്ങളുടെ ശാക്തീകരണവും അദ്ദേഹത്തിന്റെ അവതരണത്തിൽ മുഴച്ചുനിന്നിരുന്നു.

ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങ്
വിജ്ഞാനകോശമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ച വിക്കിമീഡിയ പ്രോജക്റ്റുകളെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പിങ്ങിന്റെ സാധ്യതകളെ വിശദമാക്കിക്കൊണ്ട് വിക്കിപീഡിയനായ രജ്ഞിത് സിജി സംസാരിക്കുകയായിരുന്നു പിന്നീട്. ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങിനെ എപ്രകാരം മലയാളം വിക്കിപീഡിയയിൽ ഉപയുക്തമാക്കാനാവും എന്ന് പലരേയും ചിന്തിപ്പിച്ചൊരു ക്ലാസായിരുന്നു അത്. വിക്കിമീഡിയ പ്രോഡക്റ്റായ വിക്കി വോയേജിൽ ഇതിനെ കൃത്യമായി ഉപയോഗിക്കാനാവുമെന്നും അതിനായി ചില ശ്രമങ്ങൾ നടത്തേണ്ടതുണ്ട് എന്നും രജ്ഞിത് വിശദമാക്കി.

സ്കൂൾ വിക്കി പദ്ധതി
തുടർന്ന് സ്കൂൾ വിക്കിയെ പറ്റി ശബരീഷ് മാസ്റ്ററുടെ ക്ലാസ് വിക്കിപീഡിയയുടെ സാധ്യതയെ ഏറെ വിലയിരുത്തുന്ന തരത്തിൽ ഉള്ളതായിരുന്നു. സ്കൂൾ വിക്കിയും വിക്കിപീഡിയയും സഹകരിച്ച് മുന്നേറുകയാണ് ഇന്ന് അത്യാവശ്യം എന്ന നിലയിലേക്ക് ഉയർന്നു വരുന്ന ഒരു വട്ടമേശസമ്മേളനവും ചർച്ചയുമായിരുന്നു ഇത്. സ്കൂൾ വിക്കിയിലേക്ക് നിലവിലുള്ള ലേഖനങ്ങളേക്കാൾ കൂറുച്ചുകൂടെ വിപുലമായിത്തന്നെ എല്ലാ സ്കൂളുകളേക്കുറിച്ചും വിവരങ്ങൾ വേണ്ടതുണ്ടെന്നും, കൂടാതെ, വിദ്യാർത്ഥികളുടെ സമ്മാനർഹമായ കലാസൃഷ്ടികളായ കഥ, കവിത, കൊളാഷ്, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ പ്രസിദ്ധീകരിക്കാനുള്ള ഒരു മാധ്യമമായി മാറ്റേണ്ടതിന്റെ ആവശ്യകതയെ പറ്റി വിവരിക്കുകയും ഉണ്ടായി. വിക്കിപ്രോജക്റ്റളുടെയും സ്കൂൾ വിക്കിയുടേയും സോഫ്റ്റ്‌വെയർ മീഡിയവിക്കി ആയതിനാൽ എഡിറ്റിങ് ശീലിക്കാനും വിക്കിപീഡിയയ്ക്ക് നല്ലൊരു മുതൽക്കൂട്ടുണ്ടാക്കാനും ഇതുവഴി പറ്റുമെന്നു തന്നെ ശബരീഷ് മാസ്റ്റർ വിലയിരുത്തി. സ്കൂൾ വിക്കിയുമായി പ്രവർത്തിക്കുന്ന ഐടി@സ്കൂൾ അധ്യാപകർക്ക് അത്യാവശ്യഘട്ടങ്ങളിൽ വേണ്ടിവരുന്ന സഹായസഹകരണങ്ങൾ മലയാളം വിക്കിപ്രവർത്തകർ തന്നെ ചെയ്തുകൊടുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലും നടക്കുകയുണ്ടായി.

പ്രധാന സമ്മേളനം
27 ആം തീയ്യതി ചൊവ്വാഴ്ച രാവിലെ പത്തുമണിക്കു തന്നെ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ അദ്ധ്യക്ഷനായി പ്രധാന സമ്മേളനം നടക്കുകയായിരുന്നു. കാസർഗോഡ് ലോകസഭാമണ്ഡലത്തിലെ പ്രതിനിധിയായ എം .പി. ശ്രീ. പി. കരുണാകരൻ, വിക്കിപീഡിയ cis പ്രതിനിധികളായ ചെന്നൈ സ്വദേശി മാനസയുടേയും, തായ്‌വൻ സ്വദേശി ടിങ് യി-യുടേയും സാന്നിധ്യത്തിൽ സംഗമോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനസയും ടിങ് യി-യും സംഗമോത്സവം അവസാനദിവസം വരെ കൂടെ ഉണ്ടായിരുന്നു. മലയാളം വിക്കിപീഡിയയുടെ ജന്മദിനം ആഘോഷിച്ചുകൊണ്ടുള്ള ചടങ്ങ് കേക്ക് മുറിച്ച് വിതരണം ചെയ്ത് ആഘോഷിക്കാൻ ഇവർ നേതൃത്വം നൽകിയിരുന്നു. 2002 ഡിസംബർ 21 നായിരുന്നു മലയാളം വിക്കിപീഡിയയുടെ തുടക്കം. പടന്നക്കാട് സംഗമോത്സവവേദിയിൽ എത്തിച്ചേർന്ന പ്രായം കുറഞ്ഞ പ്രതിനിധിയെന്ന പേരിൽ ആത്മികയ്ക്ക് എം. പി. കരുണാകരൻ കേയ്ക്ക് കൊടുത്തുകൊണ്ടായിരുന്നു ജന്മദിനാഘോഷം തുടങ്ങിയത്.

മലയാളം വിക്കി പ്രവർത്തനങ്ങൾ, കഴിഞ്ഞ ഒരു വർഷം
തുടർന്ന നടന്നത് കഴിഞ്ഞ വർഷത്തെ വിക്കിപീഡിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചയും വരുംകാല പരിപാടികളെ പറ്റിയുള്ള റിപ്പോർട്ടിങും ആയിരുന്നു. എല്ലാ വിക്കിപീഡിയ പ്രവർത്തകരും ഒരുപോലെ പങ്കെടുത്ത ചടങ്ങായിരുന്നു അത്. കാര്യക്ഷമമായ നിരീക്ഷണങ്ങൾ പങ്കുവെയ്ക്കുകയും ഡോക്കുമെന്റേഷൻ നടത്തുകയും ചെയ്തു. പുതിയതായി എത്തിച്ചേർന്ന വിക്കിപ്രവർത്തകർക്ക് ഏറെ ഗുണപ്രദമായിരുന്നു ഇത്. 2015 ഡിസംബറിൽ നടന്ന സംഗമോത്സവത്തിnte വരവുചിലവ് കണക്കിൽ സംഭവിച്ച പിശക്കും cis നു കൊടുക്കേണ്ടിയിരുന്ന കൃത്യതയില്ലാത്ത വിവരകൈമാറ്റവും ഇപ്രാവശ്യത്തെ cis പ്രാമുഖ്യത്തെ ദോഷകരമായി ബാധിച്ച കാര്യവും ചർച്ച ചെയ്യപ്പെട്ടു. ഈ സംഗമോത്സവം മലയാളം വിക്കിപീഡിയയുടെ അവസാനത്തെ സംഗമോത്സവമായി തന്നെ കരുതുന്നതാണു നല്ലത് എന്നായിരുന്നു ഭൂരിപക്ഷം വിക്കിമീഡിയ പ്രവർത്തകരുടേയും ധാരണയും.

പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം
ഇർവ്വിൻ എന്ന മലയാളം വിക്കിമീഡിയ പ്രവർത്തകൻ അവതരിപ്പിച്ച “പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം” എന്ന വിഷയാവതരണമായിരുന്നു പിന്നീട് നടന്നത്. നല്ലൊരു പോസ്റ്റർ പ്രദർശനം ഇതിനായി നടന്നുവന്നിരുന്നു. ദിനോസറീന്റെ പേര്, വിവരണം, വിക്കിപീഡിയ ലിങ്ക് എന്നിവ അവയിൽ ഉൾക്കൊള്ളിച്ചിരുന്നു. വിക്കിമീഡിയ കോമൺസിൽ ഈ പോസ്റ്ററുകൾ ലഭ്യമാണു താനും. വിഷയാവതരണം ഏറെ ഗംഭീരമായിരുന്നതിനു തെളിവായി കാണിക്കാവുന്നത് അവതരണം കഴിഞ്ഞ് സദസ്സിൽ നിന്നും ഉയർന്നുവന്ന വിവിധതരത്തിലുള്ള വിഷയസംബന്ധിയായ ചോദ്യങ്ങൾ തന്നെയായിരുന്നു. ഇവയ്ക്കൊക്കെയും യഥാവിധം ഉത്തരം നൽകാനും ഇർവിനു സാധിച്ചിരുന്നു. ഏറെ വിജ്ഞാനപ്രദം എന്നതിലുപരി പുതിയതായി എത്തിച്ചേർന്ന പല ആളുകളേയും വിക്കിപീഡിയയോട് ഏറെ അടുപ്പിച്ച സംഭവം കൂടി ആയിരുന്നു ഇത്.

ശ്രീ. അൻ‌വർ സാദത്തിന്റെ ആശംസ
ശാസ്ത്രസാഹിത്യകാരനും പൊതു വിദ്യഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐടി@സ്കൂൾ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻ‌വർ സാദത്തിന്റെ ഒരു വീഡിയോ പ്രസംഗം പിന്നീട് പ്രദർശിപ്പിക്കുകയുണ്ടായി. സ്കൂൾ വിക്കിയും മലയാളം വിക്കിപീഡീയയും ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും സ്വതന്ത്രമായ അറിവിന്റെ പങ്കുവെയ്ക്കലും തന്നെയായിരുന്നു പ്രധനവിഷയം. ഐടി@സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം ചെറുതായി പറയുകയുണ്ടായി.

മോസില്ലയെ കുറിച്ചുള്ള അവതരണം
മോസില്ല പ്രവർത്തകർ നടത്തിയ വിഷയാവതരണം നല്ല നിലയിൽ കൊണ്ടുപോയിരുന്നു. ഇവർ നടത്തിയ ചോദ്യോത്തര പരിപാടിയിൽ ഒന്നാം സമ്മാനം വിക്കിപീഡിയൻ രജ്ഞിത് സിജിയും രണ്ടാം സ്ഥാനം അച്ചു കുളങ്ങരയും കരസ്ഥമാക്കി. മോസില്ലയെ കുറിച്ചുള്ള ഒരു സ്റ്റാന്റിയും ബാനറും ഇവർ വേദിയിൽ പതിപ്പിച്ചിരുന്നു.

മങ്ങലംകളിയെ കുറിച്ചുള്ള വിശദീകരണം
തുടർന്ന്, കാസർഗോഡ് ജില്ലയിൽ മാത്രം കണ്ടുവരുന്ന മങ്ങലംകളിയെ കുറിച്ച് വിശദമായി തന്നെ രാമചന്ദ്രൻ മാസ്റ്റർ സംസാരിക്കുകയിണ്ടായി. ആദിവാസി വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുന്നത്. കാരണവന്മാരും മൂപ്പന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് ആളുകൾ നൃത്തം ചവിട്ടുന്നത്. നൃത്തസംഘത്തിൽ കൂടിപ്പോയാൽ മുപ്പതോളം ആളുകൾ ഉണ്ടാകും. ഇതുപോലെയുള്ള നിരവധി കലാരൂപങ്ങളുടെ സന്നിധാനമാണു കാസർഗോഡ് ജില്ലയെന്നും പലകലാരൂപങ്ങളും അവയുടെ ചരിത്ര ശേഷിപ്പുകൾ വെടിഞ്ഞ് വേദികളിലേക്ക് എത്തുകയാണെന്നും, കലാരൂപത്തിന്റെ തനിമയ്ക്കും വ്യക്തതയ്ക്കും ഇവയൊക്കെയും കോട്ടം തട്ടുമെന്നും രാമചന്ദ്രൻ മാസ്റ്റർ വിശദമാക്കി. അതോടൊപ്പം മംഗലം കളി അവതരിപ്പിക്കുന്ന ഒരു വീഡിയോ ദൃശ്യം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കൃഷ്ണൻ മാസ്റ്ററും രാമചന്ദ്രൻ മാസ്റ്ററും വിഡിയോ ദൃശ്യങ്ങൾ വേദിയിൽ സജ്ജമാക്കിവെച്ചിരുന്നു. അന്യസംസ്ഥാന വിക്കിപീഡിയർക്ക് ഒരു നവ്യാനുഭവം തന്നെയായിരുന്നു മംഗലം കളിയെ കുറിച്ചുള്ള ഈ അവതരണം.

കാസറഗോഡിന്റെ എഴുതപ്പെടാത്ത ചരിത്രം
കാസർഗോഡ് ജില്ലയുടെ എഴുതപ്പെടാത്ത ചരിത്രം എന്നവിഷയത്തെ കുറിച്ച് പ്രൊഫസർ സി. ബാലൻ സംസാരിക്കുകയുണ്ടായി. നിരവധി ചരിത്രമിത്തുകളെ അടിസ്ഥാനപ്പെടുത്തി മതിയായ അവലംബങ്ങളോടെ തന്നെയായിരുന്നു കാസർഗോഡിന്റെ അറിയപ്പെടാത്ത ചരിത്രത്തെ കുറിച്ച് പ്രൊഫസർ വിശദീകരിച്ചു. വിശദമായിത്തന്നെ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു. നിലവിൽ ഇതുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളും അവ ലഭ്യമാകുന്ന സ്ഥലവും, ഒന്നും രണ്ടും പതിപ്പുകൾ ഇറങ്ങിയ പുസ്തകങ്ങളുടെ വ്യത്യാസങ്ങളും ഒക്കെ അദ്ദേഹം വിശദീകരിച്ചു. മതമൈത്രിയെ വിളിച്ചോതുന്ന മുക്രിത്തെയ്യം പോലുള്ള നിരവധി മാപ്പിളത്തെയ്യങ്ങളെ പറ്റിയും അലാമിക്കളി പോലുള്ള കലാരൂപങ്ങളുടെ ഇന്നത്തെ നിലനിൽപ്പിനെ പറ്റിയും ഒക്കെ വിശദമായിത്തന്നെ പ്രൊഫസർ ബാലൻ വെളിപ്പെടുത്തുകയുണ്ടായി. വിക്കിപീഡിയർക്ക് നല്ലൊരു അനുഭവസംബത്തായിരുന്നു ഈ അവതരണം. അവതരണ മധ്യത്തിൽ പ്രസംഗം ശ്രദ്ധിക്കാതെ സദസ്സിലിരുന്ന വിക്കിപീഡിയ പ്രവർത്തകർ നടത്തിയ സംസാരം അദ്ദേഹത്തെ അല്പമായി അലോസരപ്പെടുത്തുകയും അത് അദ്ദേഹം വ്യക്തമായി അന്നേരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സജീവ വിക്കിപ്രവർത്തകർ സദസ്സിൽ കുറവായിരുന്നു. പരിപാടികൾ തീരും മുമ്പേ സദസ്സുവിടാൻ നടത്തിയ ശ്രമഫലമായി ഉണ്ടായ സംസാരമായിരുന്നു പിന്നിൽ.

ബോട്ട് യാത്ര
വിക്കി ചങ്ങാത്തത്തോടെ 27 ആം തീയതി വിക്കിപീഡിയർ പരിയുകയായിരുന്നു. പിന്നീട്, 28 ന് വിക്കി കോമൺസിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ വേണ്ടി ഒരു ഫോട്ടോ വാക്ക് എന്നപോലെ ബോട്ട് യാത്ര നടത്തിയിരുന്നു. നീലേശ്വരം മുതൽ വലിയപറമ്പുവരെ നീണ്ടു നിൽക്കുന്ന ഒരു യാത്രയായിരുന്നു അത്. ഫോട്ടോ എടുപ്പുകൾ ആദ്യരണ്ടു ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ നടന്നിരുന്നു. കോമൺസിലേക്ക് ഇവയൊക്കെ കൂട്ടിച്ചേർക്കാനുള്ള വർഗം എല്ലാവർക്കുമായി പങ്കുവെച്ചിരുന്നു. അവ പ്രധാനമായും WikiSangamotsavam-2016, WikiSangamothsavam ഇവ രണ്ടുമാണ്. പരിപാടിയുടെ വിവരങ്ങൾ ഫൗണ്ടേഷനിലേക്ക് കാണിക്കാനായി ഇത് ഏറെ ഉപകരിക്കും.

  1. സംഗമോത്സവ ചെലവ്
    കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു മൂന്നു ദിവസത്തെ വിക്കിസംഗമോത്സവം പരിപാടി നടന്നത്.
    #താമസസൗകര്യം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 75 രൂപ വെച്ച് 3750 രൂപ
    #പ്രാതൽ: 85 പേർക്ക് (മൂന്നു ദിവസത്തേക്ക്) 45 രൂപ വെച്ച് 3825 രൂപ
    #ചായ: 115 പേർക്ക്(രണ്ട് ദിവസത്തേക്ക് രണ്ടുനേരം വെച്ച്) 5 രൂപ വെച്ച് 575 രൂപ
    #ഉച്ചഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 60 രൂപ വെച്ച് 6900 രൂപ
    #ലഘുഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 15 രൂപവെച്ച് 1725 രൂപ
    #രാത്രിഭക്ഷണം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 50 രൂപവെച്ച് 2500 രൂപ
    #ഓഡിറ്റോറിയം ഹാൾ, സൗണ്ട്, ജനറേറ്റർ (രണ്ടുദിവസം) 1500 രൂപ
    #വിക്കിസംഗമോത്സവത്തിനായി ഇവിടെ മൊത്തം ചെലവായ തുക 20775 രൂപ

28 ആം തീയതിയിലെ ബോട്ടുയാത്ര
നീലേശ്വരം കോട്ടപ്പുറത്തു നിന്നും വലിയപറമ്പ് കടന്ന് ഏഴിമല നാവിക അക്കാദമിയുടെ തുടക്കം വരെ നീളുന്നതായിരുന്നു യാത്ര. രാവിലെ പത്തുമണിക്കു തുടങ്ങിയ യാത്ര വൈകുന്നേരം നാലുമണിവരെ നീണ്ടിരുന്നു. ചായയും പലഹാരവും ഉച്ചഭക്ഷണവും ഹൗസ് ബോട്ടിൽ ലഭ്യമായിരുന്നു. cis മെമ്പറായ മാനസയും തായ്‌വൻ സ്വദേശി ടിങ് യി യും യാത്രയിൽ സജീവമായിരുന്നു. എടയിലക്കാവ് കാവിൽ വെച്ച് നിരവധി കുരങ്ങുകളെ കാണാനായതും അവയ്ക്ക് ഭക്ഷണം കൊടുക്കാൻ സാധിച്ചതും രസകരമായിരുന്നു.

വിക്കി വോയേജ്
വിക്കിപീഡിയനായ സജൽ നടത്തിയ വിക്കി വോയേജ് എന്ന പദ്ധതിയെ പറ്റിയുള്ള വിശദീകരണം ഏറെ വ്യത്യസ്ഥമായ ഒരു അവതരണമായിരുന്നു. വിക്കി ഇങ്ക്വുപേറ്ററിൽ ഇപ്പോഴും നിൽക്കുന്ന വിക്കി വോയേജിനെ പറ്റിയുള്ള വിശദീകരണം അഞ്ചോളം ഐടി@സ്കൂൾ അധ്യാപകരെ ഏറെ സ്വാദീനിച്ചിരുന്നു. വിക്കി എഡിറ്റിങ് പരിശീലിക്കാൻ ഏറെ ഗുണകരമായ പദ്ധതിയായി ഇതു മാറ്റാവുന്നതാണ് എന്ന് അവർതന്നെ പറയുകയുണ്ടായി.

രസകരമായ അവതരണങ്ങൾ
ബോട്ടുയാത്രയ്ക്കിടയിൽ സജൽ നടത്തിയ മിമിക്രി അല്പം രസകരമായിരുന്നു. ആലപ്പുഴ ഐടി@സ്കൂൾ ടൂട്ടറായ സന്തോഷ് മാസ്റ്റർ അവതരിപ്പിച്ച ഗാനാലാപനം ഏറെ മികച്ചു നിന്നിരുന്നു. നല്ലൊരു ഗായകൻ ആണെന്നു തന്നെ പറയാവുന്ന അവതരണമായിരുന്നു അത്. ഗാനാലാപനത്തിൽ സഹായികളായി പിന്നീട് വിക്കിപീഡിയരായ സജലും മഞ്ജുഷയും ചേർന്നിരുന്നു. തുടർന്ന് തായ്‌വൻ സ്വദേശി ടിങ് യി-യുടെ തായ്‌വൻ ഭാഷയിലെ ഗാനാലാപനം ഏറെ ഹൃദ്യമായിരുന്നു. ഗാനാലാപനത്തിനുള്ള ശ്രമം അമൃതയും നടത്തിയിരുന്നു. യാത്രാവസാനം കൊല്ലം സ്വദേശിയായ ശ്രീ. സെബാസ്റ്റ്യൻ അവതരിപ്പിച്ച നന്ദിപ്രകടനത്തോടെ സംഗമോത്സവ സമാപനമായിരുന്നു. 4 മണിക്ക് എല്ലാവരും തിരിച്ച് കോട്ടപ്പുറത്തു തന്നെ ബോട്ടിങ് അവസാനിപ്പിച്ചു.

യാത്രാ ചെലവ്
മൊത്തത്തിൽ 36 പേരായിരുന്നു യാത്രയിൽ പങ്കെടുത്തത്. അതിൽ കുട്ടികൾ ഒഴികെയുള്ള 31 പേരുടെ കണക്കാണ് ഹൗസ് ബോട്ട് അധികാരികൾ ഏൽപ്പിച്ചത്. 8 പേർക്ക് 10000 രൂപയും പിന്നീട് വരുന്ന ഒരാൾക്ക് 700 രൂപ വെച്ചുമാണ് ഒരു ദിവസത്തേക്കുള്ള ബോട്ടുയാത്രയുടെ ചെലവ് വരിക – ഇക്കാര്യം മുമ്പേ പറഞ്ഞിരുന്നു. ചെറിയൊരു ഡിസ്കൗണ്ട് കിട്ടിയതു പ്രകാരം 23250 രൂപയാണ് ചെലവു വന്നത്. ഹൗസ് ബോട്ടിൽ ഭക്ഷണം പാചകം ചെയ്യാനും വഴികാട്ടിയായി കൂടെ നടക്കാനും ഡ്രൈവറായി ബോട്ടിനെ നയിക്കാനുമായി മൂന്നു പേർ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവക്ക് ഒരു കൈമണി എന്ന പേരിൽ വല്ല തുകയും കൊടുക്കുന്ന രീതി ഉണ്ടത്രേ. 1000 രൂപ കൊടുക്കാമെന്നു പ്രതീക്ഷിക്കുന്നു. അവർ തന്ന ബില്ലിൽ 23250 രൂപയേ ഉള്ളൂ. അവർക്ക് കൈയ്യിൽ നേരിട്ടുകൊടുക്കുകയാണത്രേ പതിവ്. നമ്മുടെ ഭാഗത്തു നിന്നും കൊടുത്തിട്ടില്ല. ഓൺ‌ലൈൻ വഴി കൊടുക്കാമെന്നു കരുതുന്നു.

മൊത്തം ചെലവ്
ഗുഡ് ഷെപ്പേഡ് പള്ളിയിൽ കൊടുക്കേണ്ട 20775 രൂപയും ബോട്ടുയാത്രയുടെ 23250 രൂപയും ആണ് നിലവിലെ കൃത്യമായ കണക്കുകൾ. ഇതുപ്രകാരം 44025 രൂപയാണു മൊത്തം ചെലവ്. ഇതുകൂടതെ ഉള്ളത് ദൂരെ നിന്നും വന്നുചേർന്ന യാത്രക്കാരുടെ യാത്രാ നിരക്കുകൾ, ബോട്ടുയാത്രയിലെ മൂന്നു തൊഴിലാളികൾക്ക് കൊടുക്കേണ്ട തുക, ദിനോസർ പോസ്റ്ററുകൾക്കുള്ള പ്രിന്റിങ് ചാർജ്, സ്റ്റേജിലും റോഡ് സൈഡിലും മറ്റുമായി കെട്ടാനുണ്ടാക്കിയ മൂന്നു ബാനറുകളുടെ പ്രിന്റിങ് ചാർജ്, വിക്കിജന്മദിനാഘോഷം നടത്താൻ വാങ്ങിയ രണ്ട് കിലോ കേക്കിന്റെ തുക എന്നിവയാണ്. എല്ലാറ്റിന്റേയും ബില്ലുകൾ നിലവിൽ കൃത്യമാണ്. ബോട്ട് തൊഴിലാളികൾക്ക് കൊടുക്കേണ്ട കൈമണിയുടെ കാര്യത്തിൽ മാത്രമേ ഒരു സംശയം ഉള്ളൂ.

സമുദായ സംഘടനകളും കീഴാള മുന്നേറ്റങ്ങളും

അധികാരവ്യവസ്ഥിതിക്കും അവ വളർത്തിയെടുത്ത അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി കേരളത്തിൽ ഒട്ടേറെ ബഹുജനമുന്നേറ്റങ്ങളും പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. കേരളത്തിന്റെ ആത്മീയാചാര്യന്മാരും സാമൂഹികപരിഷ്‌കർത്താക്കളും സ്വാതന്ത്ര്യസമരത്തെ നയിച്ച ഉത്കൃഷ്‌ട രാഷ്ട്രീയനേതാക്കളും വഴിനടക്കലിനും ക്ഷേത്രപ്രവേശനത്തിനുമായി നടത്തിയ ബഹുജനപ്രക്ഷോഭങ്ങൾ ഇന്നത്തെ കേരളത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ നീണ്ടുനിന്ന ജാതിവിരുദ്ധ പോരാട്ടങ്ങളുടെയും സമുദായ പരിഷ്കരണങ്ങളുടെയും ചരിത്രം കേവലം ചില വ്യക്തികളിൽ മാത്രം ഒതുങ്ങുന്നതല്ല. അത് ജാതിവൽക്കരിക്കപ്പെട്ട സാമൂഹികാവസ്ഥയിൽ നിന്ന് ആധുനിക പൗരസമൂഹത്തിലേക്കുള്ള പരിവർത്തനത്തിനായി വിവിധ സമുദായങ്ങൾ രൂപീകരിച്ച സംഘടനകളിലൂടെയും അവ നയിച്ച വിപ്ലവകരമായ സമരങ്ങളിലൂടെയുമാണ് വികസിച്ചുവന്നത്. ഈ പരിവർത്തനത്തിന്റെ നാൾവഴികളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പഠനം.1

എസ്.എൻ.ഡി.പിയും സമുദായപരിഷ്കരണവും

കേരള നവോത്ഥാന ചരിത്രത്തിൽ സംഘടിത സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് അടിത്തറയിട്ടത് 1903 മെയ് 15-ന് രൂപീകൃതമായ ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP) ആണ്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ നേതൃത്വവും, ഡോ. പൽപ്പുവിന്റെ രാഷ്ട്രീയ-സംഘാടക മികവും, കുമാരനാശാന്റെ ബൗദ്ധികവും സാഹിത്യപരവുമായ സംഭാവനകളും ഒത്തുചേർന്നപ്പോഴാണ് എസ്.എൻ.ഡി.പി രൂപം കൊള്ളുന്നത്. അതുവരെ സവർണ്ണാധിപത്യത്തിന് മുന്നിൽ തലകുനിച്ചുനിന്ന ഈഴവ സമുദായത്തെ ആത്മാഭിമാനമുള്ള ഒരു ജനതയായി മാറ്റിയെടുക്കുന്നതിൽ ഈ സംഘടന വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.2

വിദ്യാഭ്യാസവും സാമൂഹിക ചലനാത്മകതയും

“വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക” എന്ന ഗുരുവിന്റെ ആഹ്വാനം എസ്.എൻ.ഡി.പി തങ്ങളുടെ പ്രധാന അജണ്ടയായി സ്വീകരിച്ചു. 1896-ൽ ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ഭരണാധികാരിക്ക് സമർപ്പിച്ച ‘ഈഴവ മെമ്മോറിയൽ’ (Ezhava Memorial) സമുദായത്തിന് സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിലും തുല്യാവകാശം ആവശ്യപ്പെട്ടുളളതായിരുന്നു. 13,176 സമുദായംഗങ്ങൾ ഒപ്പിട്ട ഈ ഭീമഹർജി തിരുവിതാംകൂർ ചരിത്രത്തിലെ ആദ്യത്തെ സംഘടിത അവകാശ പ്രഖ്യാപനമായിരുന്നു.

അനാചാരങ്ങൾക്കെതിരെയുള്ള പോരാട്ടം

ഈഴവ സമുദായത്തിനിടയിൽ നിലനിന്നിരുന്ന താലികെട്ട് കല്യാണം, തിരണ്ടുകല്യാണം, പുളികുടി തുടങ്ങിയ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന അനാചാരങ്ങളെ ഇല്ലാതാക്കാൻ എസ്.എൻ.ഡി.പി നിരന്തരം കാമ്പെയ്നുകൾ നടത്തി. മദ്യവർജ്ജന പ്രസ്ഥാനം ശക്തമാക്കുകയും ചെത്തുതൊഴിൽ പോലുള്ള പരമ്പരാഗത ജോലികളിൽ നിന്ന് സമുദായത്തെ മോചിപ്പിച്ച് ആധുനിക വ്യവസായങ്ങളിലേക്കും വിദ്യാഭ്യാസത്തിലേക്കും നയിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു. കുമാരനാശാൻ യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലാണ് സംഘടനയുടെ സന്ദേശം കേരളത്തിലങ്ങോളമിങ്ങോളം വ്യാപിച്ചത്.3

പുലയമഹാസഭ ചരിത്രത്തിലേക്ക്

കേരളത്തിലെ ദലിത് ജനവിഭാഗങ്ങളുടെ മോചന ചരിത്രത്തിൽ ഏറ്റവും സുവർണ്ണലിപികളാൽ എഴുതപ്പെട്ട അധ്യായമാണ് മഹാത്മാ അയ്യങ്കാളിയുടെ പ്രവർത്തനങ്ങളും സാധുജന പരിപാലന സംഘത്തിന്റെ (SJPS) രൂപീകരണവും. 1907-ൽ തിരുവനന്തപുരത്തെ വെങ്ങാനൂരിൽ വെച്ചാണ് അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിക്കുന്നത്. ഇതാണ് പിൽക്കാലത്ത് ‘പുലയമഹാസഭ’ എന്ന രീതിയിലേക്ക് ദലിത് പ്രസ്ഥാനങ്ങളെ വളർത്തിയെടുക്കുന്നതിൽ അടിത്തറയായത്.4

“ഞങ്ങളുടെ കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നൽകിയില്ലെങ്കിൽ, നിങ്ങളുടെ പാടങ്ങളിൽ ഇനി ഞങ്ങൾ പണിക്കിറങ്ങില്ല.”

മഹാത്മാ അയ്യങ്കാളി (1904-ൽ നടത്തിയ ചരിത്രപ്രസിദ്ധമായ കാർഷിക സമര പ്രഖ്യാപനം)

അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന പോരാട്ടങ്ങൾ താഴെ പറയുന്നവയാണ്:

  • വില്ലുവണ്ടി സമരം (1893): അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച പൊതുവഴികളിലൂടെ അലങ്കരിച്ച വില്ലുവണ്ടി ഓടിച്ച് അയ്യങ്കാളി നടത്തിയ യാത്ര, നിയമലംഘന സമരങ്ങളുടെ ചരിത്രത്തിലെ ആദ്യ നാഴികക്കല്ലാണ്.

  • ഊരൂട്ടമ്പലം സ്കൂൾ സമരം (1914): ദലിത് പെൺകുട്ടിയായ പഞ്ചമിയെ ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് സവർണ്ണർ സ്കൂൾ തീവെച്ചു നശിപ്പിച്ചു. ഇതിനെതിരെ അയ്യങ്കാളി നയിച്ച സമരം കേരളത്തിലെ ആദ്യത്തെ സംഘടിത തൊഴിലാളി പണിമുടക്കായി (First Agrarian Strike) മാറി.

  • കല്ലുമാല സമരം (1915): കൊല്ലത്തെ പെരിനാട് വെച്ച് നടന്ന ഈ സമരം, ദലിത് സ്ത്രീകൾ തങ്ങളുടെ അടിമത്തത്തിന്റെ അടയാളമായ കല്ലുമാലകൾ അറുത്തെറിഞ്ഞ് മാറുമറയ്ക്കാനുള്ള അവകാശം സ്ഥാപിച്ചെടുത്ത പ്രക്ഷോഭമാണ്.

സാധുജന പരിപാലന സംഘം പിന്നീട് ‘പുലയ മഹാസഭ’യായും മറ്റ് ഉപജാതി സംഘടനകളായും രൂപാന്തരപ്പെട്ടെങ്കിലും, അത് അടിത്തറയിട്ടത് ദലിത് ജനവിഭാഗങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രാതിനിധ്യത്തിനാണ്. തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിലേക്ക് അയ്യങ്കാളി നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഈ സംഘടനയുടെ കരുത്തിന്റെ പ്രതിഫലനമായിരുന്നു.

കീഴാളപ്രസ്ഥാനം: കൊച്ചിയിലും മലബാറിലും

തിരുവിതാംകൂറിന് പുറമെ കൊച്ചി, മലബാർ പ്രദേശങ്ങളിലും കീഴാള ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങൾ ശക്തമായിരുന്നു. വ്യത്യസ്തമായ രാഷ്ട്രീയ-ഭരണ പശ്ചാത്തലമുള്ള ഈ പ്രദേശങ്ങളിൽ രൂപംകൊണ്ട കീഴാള പ്രസ്ഥാനങ്ങൾ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങളാണ് കാഴ്ചവെച്ചത്.

കൊച്ചിയിലെ കീഴാള മുന്നേറ്റങ്ങൾ

കൊച്ചി രാജ്യത്ത് കീഴാള വിമോചനത്തിന് വിത്തുപാകിയത് പണ്ഡിറ്റ് കെ.പി. കറുപ്പൻ ആയിരുന്നു. അദ്ദേഹം 1913-ൽ ‘കൊച്ചിൻ പുലയ മഹാസഭ’ രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. കൊച്ചിയിൽ അയിത്തജാതിക്കാർക്ക് കരയിൽ യോഗം ചേരാൻ അനുവാദമില്ലാതിരുന്ന സാഹചര്യത്തിൽ, കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിനുമുകളിൽ പന്തലൊരുക്കി അദ്ദേഹം നടത്തിയ ‘കായൽ സമ്മേളനം’ (1913) ചരിത്രപ്രസിദ്ധമാണ്. കൊച്ചിയിലെ അധഃസ്ഥിത സമുദായങ്ങളുടെ പുരോഗതിക്കായി ‘കല്യാണദായിനി സഭ’ ഉൾപ്പെടെയുള്ള നിരവധി സംഘടനകൾ അദ്ദേഹം സ്ഥാപിച്ചു.5

മലബാറിലെ കീഴാള പ്രസ്ഥാനങ്ങൾ

മലബാർ പ്രദേശം നേരിട്ട് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നതിനാൽ അവിടുത്തെ സാമൂഹിക ഘടന തികച്ചും വ്യത്യസ്തമായിരുന്നു. ജന്മിത്വത്തിന്റെ അതിക്രൂരമായ അടിച്ചമർത്തലുകൾക്കെതിരെയാണ് മലബാറിലെ കീഴാളർക്ക് പോരാടേണ്ടി വന്നത്.

  • ആത്മവിദ്യാസംഘം: വാഗ്ഭടാനന്ദൻ 1920-ൽ സ്ഥാപിച്ച ആത്മവിദ്യാസംഘം ഉത്തരമലബാറിലെ കീഴാള ജനവിഭാഗങ്ങൾക്കിടയിൽ വലിയ തോതിൽ യുക്തിചിന്തയും അന്ധവിശ്വാസവിരുദ്ധ ബോധവും വളർത്തി.

  • സ്വാമി ആനന്ദതീർത്ഥന്റെ പോരാട്ടങ്ങൾ: ശ്രീനാരായണ ഗുരുവിന്റെ അവസാന ശിഷ്യനായ സ്വാമി ആനന്ദതീർത്ഥൻ പയ്യന്നൂർ കേന്ദ്രീകരിച്ച് ദലിത് കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവർക്ക് പൊതു കിണറുകളിൽ നിന്ന് വെള്ളം എടുക്കാനുമുള്ള അവകാശങ്ങൾക്കായി നിരന്തരം പൊരുതി. യാഥാസ്ഥിതികരിൽ നിന്ന് ക്രൂരമായ ശാരീരിക മർദ്ദനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിട്ടുണ്ട്.

  • ദേശീയ പ്രസ്ഥാനവും ഇടതുപക്ഷ ഉണർവും: മലബാറിലെ കീഴാള പ്രസ്ഥാനങ്ങൾ പിൽക്കാലത്ത് കർഷക സംഘങ്ങളുമായും ദേശീയ പ്രസ്ഥാനവുമായും വേഗത്തിൽ ലയിച്ചു ചേർന്നു. കരുവള്ളൂർ, കാവുമ്പായി സമരങ്ങൾ കീഴാളരുടെ ഭൂമിക്കും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഉത്തമ ഉദാഹരണങ്ങളാണ്.6

അരയസമുദായത്തിന്റെ അത്യുന്നതി

കേരളത്തിന്റെ തീരദേശ ജനവിഭാഗമായ അരയ (തീരദേശ മത്സ്യത്തൊഴിലാളി) സമുദായത്തിന്റെ ഉണർവ് കേരള നവോത്ഥാനത്തിലെ മനോഹരമായ ഒരു അധ്യായമാണ്. വിദ്യഭ്യാസപരമായും സാമൂഹികമായും അങ്ങേയറ്റം പിന്നോക്കം നിന്നിരുന്ന ഈ ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ രണ്ട് പ്രധാന വ്യക്തിത്വങ്ങളും അവർ രൂപം നൽകിയ സംഘടനകളും നിർണ്ണായക പങ്കുവഹിച്ചു.

പണ്ഡിറ്റ് കെ.പി. കറുപ്പനും കല്യാണദായിനി സഭയും

കൊച്ചിയിലെ അനാപുഴയിൽ അരയ സമുദായത്തിന്റെ ഉന്നമനത്തിനായി പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ 1912-ൽ ‘കല്യാണദായിനി സഭ’ രൂപീകരിച്ചു. മത്സ്യത്തൊഴിലാളികൾക്കിടയിൽ സാക്ഷരത വ്യാപിപ്പിക്കുക, മദ്യപാനം പോലുള്ള ശീലങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കുക, രാത്രികാല സ്കൂളുകൾ സ്ഥാപിക്കുക എന്നിവയായിരുന്നു സഭയുടെ ലക്ഷ്യങ്ങൾ. തന്റെ പ്രശസ്തമായ ‘ജാതിക്കുമ്മി’ (1904) എന്ന കവിതയിലൂടെ ജാതിവ്യവസ്ഥയുടെ പൊള്ളത്തരങ്ങളെ അദ്ദേഹം തുറന്നുകാട്ടി.7

ഡോ. വി.വി. വേലുക്കുട്ടി അരയനും അരയമഹാജനസഭയും

ദക്ഷിണ കേരളത്തിൽ അരയ സമുദായത്തിന്റെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് ഡോ. വി.വി. വേലുക്കുട്ടി അരയൻ ആയിരുന്നു. 1917-ൽ അദ്ദേഹം ‘അരയ മഹാജനസഭ’ സ്ഥാപിച്ചു. സമുദായത്തിന്റെ ശബ്ദം അധികാരികളിൽ എത്തിക്കുന്നതിനായി അദ്ദേഹം ‘അരയൻ’ എന്ന പേരിൽ ഒരു പത്രം ആരംഭിച്ചു. തീരദേശ ജനവിഭാഗങ്ങൾക്ക് സ്കൂളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ നേടിയെടുക്കാനും, മത്സ്യബന്ധന മേഖലയെ ഒരു തൊഴിലായി അംഗീകരിപ്പിക്കാനും ഈ സംഘടനയ്ക്ക് സാധിച്ചു. പിൽക്കാലത്ത് ഇതെല്ലാം ഒത്തുചേർന്ന് സമസ്ത കേരള അരയ മഹാജനസഭയായി മാറുകയും തീരദേശ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു.

5. നായർ സർവീസ് സൊസൈറ്റി

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ കേവലം താഴെത്തട്ടിലുള്ള സമുദായങ്ങളിൽ മാത്രമല്ല നടന്നത്; മറിച്ച്, സവർണ്ണ വിഭാഗങ്ങൾക്കിടയിലും വലിയ രീതിയിലുള്ള ആന്തരിക പരിഷ്കരണങ്ങൾ നടന്നിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ 1914 ഒക്ടോബർ 31-ന് രൂപീകൃതമായ നായർ സർവീസ് സൊസൈറ്റി (NSS). ആദ്യകാലത്ത് ‘നായർ ഭൃത്യജനസംഘം’ എന്നറിയപ്പെട്ടിരുന്ന ഈ സംഘടന പിന്നീട് എൻ.എസ്.എസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.8

മരുമക്കത്തായത്തിന്റെ തകർച്ചയും നിയമപരിഷ്കാരങ്ങളും

അക്കാലത്ത് നായർ സമുദായം നേരിട്ടിരുന്ന ഏറ്റവും വലിയ പ്രതിസന്ധി സംയുക്ത കുടുംബ വ്യവസ്ഥയായ തറവാടുകളുടെ തകർച്ചയും മരുമക്കത്തായ രീതിയുമായിരുന്നു. വലിയ തറവാടുകൾ ക്ഷയിക്കുകയും കുടുംബാംഗങ്ങൾക്കിടയിൽ വ്യവഹാരങ്ങൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്നത്ത് പത്മനാഭൻ സമുദായത്തെ സംഘടിപ്പിച്ചത്. എൻ.എസ്.എസിന്റെ നിരന്തരമായ സമ്മർദ്ദത്തിന്റെ ഫലമായി തിരുവിതാംകൂർ ഭരണകൂടം നായർ റെഗുലേഷൻ ആക്ടുകൾ (1912, 1925) പാസ്സാക്കി. ഇതിലൂടെ മരുമക്കത്തായം അവസാനിപ്പിക്കുകയും മക്കൾക്ക് പിതാവിന്റെ സ്വത്തിൽ അവകാശം സ്ഥാപിച്ചുകിട്ടുകയും ചെയ്തു.

സാമൂഹിക സമത്വവും വിദ്യഭ്യാസ മുന്നേറ്റവും

എൻ.എസ്.എസ് കേവലം ഒരു നായർ സമുദായ സംഘടനയായിരുന്നില്ല, മറിച്ച് മറ്റ് സമുദായങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്കും അവർ പിന്തുണ നൽകി. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി അവർണ്ണർക്ക് അനുകൂലമായി സവർണ്ണരുടെ ഒപ്പുശേഖരിച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ‘സവർണ്ണ ജാഥ’ ഇതിന് തെളിവാണ്.

കേരളത്തിലുടനീളം സ്കൂളുകളും കോളേജുകളും സ്ഥാപിച്ച് വിദ്യഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ എൻ.എസ്.എസിന് കഴിഞ്ഞു. ചങ്ങനാശ്ശേരി പെരുന്ന ആസ്ഥാനമാക്കി ഇന്നും പ്രവർത്തിക്കുന്ന ഈ സംഘടന കേരളത്തിന്റെ സാമൂഹിക സമതുലിതാവസ്ഥ നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

എസ്.എൻ.ഡി.പി, പുലയമഹാസഭ, അരയമഹാജനസഭ, എൻ.എസ്.എസ് തുടങ്ങിയ സമുദായ സംഘടനകളുടെ ആവിർഭാവം കേരളീയ സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. സ്വന്തം സമുദായത്തിന്റെ ആന്തരിക ജീർണ്ണതകൾക്കെതിരെ പോരാടിക്കൊണ്ടുതന്നെ, പൊതുവായ മനുഷ്യാവകാശങ്ങൾക്കായി ഈ സംഘടനകൾ പരസ്പരം കൈകോർത്തു. ഈ സംഘടിത ശക്തിയാണ് പിൽക്കാലത്ത് ക്ഷേത്രപ്രവേശന വിളംബരത്തിലേക്കും (1936), പൗരസമത്വ പ്രക്ഷോഭങ്ങളിലേക്കും, ഒടുവിൽ ഐക്യകേരളത്തിന്റെ രൂപീകരണത്തിലേക്കും വഴിനയിച്ചത്. ഇന്ന് കേരളം അനുഭവിക്കുന്ന സാമൂഹിക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഈ സമുദായ സംഘടനകൾ പാകിയതാണ്.

അനുബന്ധം (Appendices)

അനുബന്ധം 1: പ്രധാന നവോത്ഥാന സമരങ്ങളുടെ പട്ടിക (Key Struggles Timeline)

വർഷം സമരം / മുന്നേറ്റം നേതൃത്വം ലക്ഷ്യം / ഫലം
1893 വില്ലുവണ്ടി സമരം അയ്യങ്കാളി പൊതുവഴികളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം സ്ഥാപിച്ചെടുത്തു.
1896 ഈഴവ മെമ്മോറിയൽ ഡോ. പൽപ്പു തിരുവിതാംകൂർ സർക്കാർ ജോലികളിൽ അവർണ്ണർക്ക് പ്രാതിനിധ്യം ആവശ്യപ്പെട്ടു.
1913 കായൽ സമ്മേളനം പണ്ഡിറ്റ് കെ.പി. കറുപ്പൻ കൊച്ചിയിൽ ദലിതർക്ക് യോഗം ചേരാനുള്ള അവകാശം സ്ഥാപിച്ചു.
1914 ഊരൂട്ടമ്പലം സമരം അയ്യങ്കാളി ദലിത് കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായുള്ള കാർഷിക പണിമുടക്ക്.
1915 കല്ലുമാല സമരം അയ്യങ്കാളി ദലിത് സ്ത്രീകൾക്ക് കല്ലുമാല ഉപേക്ഷിച്ച് മാന്യമായ വസ്ത്രം ധരിക്കാനുള്ള അവകാശം.
1924 വൈക്കം സത്യാഗ്രഹം ടി.കെ. മാധവൻ, മന്നത്ത് പത്മനാഭൻ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴികൾ തുറന്നുകൊടുക്കൽ.

അനുബന്ധം 2: പ്രധാന നേതാക്കളുടെ ലഘുവിവരങ്ങൾ (Leader Profiles)

  • ഡോ. പൽപ്പു (1863–1950): കേരളത്തിലെ ആദ്യത്തെ ഈഴവ മെഡിക്കൽ ബിരുദധാരി. തിരുവിതാംകൂറിൽ ജാതിവിവേചനം മൂലം ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മൈസൂരിൽ സേവനമനുഷ്ഠിച്ചു. എസ്.എൻ.ഡി.പിയുടെ മുഖ്യ സംഘാടകൻ.

  • മഹാത്മാ അയ്യങ്കാളി (1863–1941): അധഃസ്ഥിതരുടെ വിമോചന നായകൻ. ശ്രീമൂലം പ്രജാസഭാംഗമായി 28 വർഷം പ്രവർത്തിച്ചു. ദലിതരുടെ വിദ്യാഭ്യാസത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചു.

  • പണ്ഡിറ്റ് കെ.പി. കറുപ്പൻ (1885–1938): ‘കവിതിലകൻ’ എന്നറിയപ്പെട്ടു. കൊച്ചി നിയമസഭാംഗമായിരുന്നു. സാഹിത്യത്തിലൂടെയും സംഘടനാ പ്രവർത്തനത്തിലൂടെയും കീഴാളരെ ഉണർത്തി.

  • മന്നത്ത് പത്മനാഭൻ (1878–1970): എൻ.എസ്.എസിന്റെ സ്ഥാപകൻ. പത്മഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വിദ്യഭ്യാസ, സാമൂഹിക മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.

  • ഡോ. വി.വി. വേലുക്കുട്ടി അരയൻ (1894–1969): മികച്ച എഴുത്തുകാരനും പത്രപ്രവർത്തകനും ശാസ്ത്രജ്ഞനുമായിരുന്നു (ഹോമിയോപ്പതി). അരയ സമുദായത്തിന്റെ നവോത്ഥാന ശില്പി.

अवലംബം (References)

  1. ഗണേഷ്, കെ.എൻ. (1997). കേരള സമൂഹ പഠനങ്ങൾ, പ്രസക്തി പബ്ലിക്കേഷൻസ്, പത്തനംതിട്ട.

  2. ബാലകൃഷ്ണൻ, പി.കെ. (1983). ജാതിവ്യവസ്ഥയും കേരള ചരിത്രവും, കറന്റ് ബുക്സ്, തൃശൂർ.

  3. മേനോൻ, എ. ശ്രീധര. (2007). കേരള ചരിത്രം (A Survey of Kerala History), ഡി.സി ബുക്സ്, കോട്ടയം.

  4. ചെന്നിത്തല, ചെന്താരാശ്ശേരി പി.എച്ച്. (1989). അയ്യങ്കാളി: ഒരു ജീവചരിത്രം, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

  5. സാനു, പ്രൊഫ. എം.കെ. (1986). പണ്ഡിറ്റ് കറുപ്പൻ: ജീവചരിത്രം, ഡി.സി ബുക്സ്, കോട്ടയം.

  6. പണിക്കർ, കെ.എൻ. (1998). കൾച്ചർ, ഐഡിയോളജി, ഹെജിമണി: ഇന്റലക്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ്നെസ് ഇൻ കൊളോണിയൽ ഇന്ത്യ, തുലിക ബുക്സ്, ന്യൂഡൽഹി.

  7. അരയൻ, കെ.ആർ. (2001). ഡോ. വേലുക്കുട്ടി അരയനും തീരദേശ നവോത്ഥാനവും, തീരം പബ്ലിക്കേഷൻസ്.

  8. പത്മനാഭൻ, മന്നത്ത്. (1977). എന്റെ ജീവിത സ്മരണകൾ, എൻ.എസ്.എസ് പ്രസ്സ്, ചങ്ങനാശ്ശേരി.