തന്റെ കൂടിനെച്ചൊല്ലി, തന്റെ
കുഞ്ഞിനെച്ചൊല്ലി സംഭ്രമിച്ചു കരയുന്നു.
എനിക്കതിന്റെ കൂടറിയാം, കുഞ്ഞിനേയുമറിയാം
എന്നാല് എനിക്കതിന്റെ ഭാഷയറിയില്ലല്ലോ – ഏതോ ഒരു കവി
ഇന്ന് ഫെബ്രവരി 21 -ലോക മാതൃഭാഷാദിനം. ഭാഷയറിയാത്ത, നാം നമ്മെ അറിയാത്ത നിസ്സഹായമായ ഒരു നാളിൽ നിന്നും ഇന്നിന്റെ വളർച്ചയിലേക്ക് നമ്മെ ഓരോരുത്തരേയും കരകയറ്റിയ മാതൃഭാഷയുടെ ദിനം! ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കയറ്റി ലോകമെന്തെന്നു കാണിച്ചു തന്നു നമ്മുടെ ഭാഷയുടെ ദിനം. മറ്റുള്ള ഭാഷകൾ കേവലം പോറ്റമ്മയായി മാത്രം കണ്ട് മർത്യസമൂഹം പെറ്റമ്മയ്ക്കുതുല്യം ആരാധിക്കുന്ന മാതൃഭാഷയുടെ സ്വന്തം ദിവസം. ഈ ദിവസം തന്നെയാവട്ടെ നമ്മുടെ കമ്പ്യൂട്ടറിൽ മാതൃഭാഷയിൽ തുടക്കം കുറിക്കാനുള്ള ദിവസവും! 1999 നവംബർ 17 – നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയും ചെയ്തു. 2000 മുതല് ഇതിനെ മാതൃഭാഷാദിനമായി ആചരിച്ചു പോരുന്നുണ്ട്. എങ്കിലും മലയാളത്തോട് മിക്കവർക്കും ഒരു പുച്ഛമാണെന്ന് പറയാതെ വയ്യ. മൊബൈലിലും മറ്റും കൃത്യമായി മലയാളം ടൈപ്പ് ചെയ്യാൻ പറ്റുമെന്നിരിക്കിലും ഇംഗ്ലീഷു ചെറുതാക്കി വൃത്തികെട്ടരൂപത്തിൽ മലയാളം കൂട്ടിച്ചേർത്ത് മംഗ്ലീഷ് എന്ന മാറാവ്യാധിയിലാണു മിക്കവരും ചാറ്റിങ് നടത്തുന്നത്. നമ്മുടെ സാംസ്കാരിക പൈതൃകം തന്നെയാണു മാതൃഭാഷ. ഭാഷകൾ അനവധിയുണ്ടല്ലോ, കൂടുതൽ ഭാഷകളെ പഠിച്ചിരിക്കുന്നതും നല്ലതാണ്… അതാത് സംസ്കാരങ്ങൾ അവരുടേതായ രീതിയിൽ തിരിച്ചറിയാനുള്ള നല്ല മാർഗമാണത്. കേവലം ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രമല്ല വിദ്യാഭ്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്നും അറിയേണ്ടതാണ്.
ഈ ലേഖനത്തിൽ വിവരിക്കുന്നത്
മലയാളികളിൽ ഒരു വലിയ സമൂഹം മലയാളത്തെ വെറുപ്പോടു കൂടി കാണാൻ പഠിച്ചനാൾ, മലയാളം മരിക്കുന്നു എന്ന് ചില വൃദ്ധപുംഗവൻമാർ അലമുറയിട്ടുകരയുമ്പോൾ ഓൺലൈനിൽ മലയാളം വിപ്ലവം രചിക്കുകയാണ്. ഇവിടെ മലയാളം എഴുതാനറിയാത്തവരും സിസ്റ്റത്തിൽ മലയാളം കോൺഫിഗർ ചെയ്യാനറിയാത്തവരും ഇനിയും ധാരാളമുണ്ടെന്നറിയാം. ചിലർക്കൊക്കെ മലയാളം വായിക്കാൻ കഴിയുന്നു; പക്ഷേ എഴുതാനുള്ള സങ്കേതം എന്തെന്നറിയില്ല. ചിലരുടെ കമ്പ്യൂട്ടറിൽ മലയാളം ചില്ലക്ഷരങ്ങൾ വരുന്നില്ല; ചിലർക്ക് കൂട്ടക്ഷരങ്ങൾ വിഘടിച്ച് ചന്ദ്രക്കലയുമായി കാണുന്നു. ഇതൊക്കെ ഒരഞ്ചുമിനിറ്റു സമയം കൊണ്ട് മാറ്റി എടുക്കാനാവുമെന്ന് ഇനിയും അറിയാത്ത ഒട്ടനവധിപ്പേർ മലയാളത്തെ കുറ്റം പറഞ്ഞു നടക്കുന്നതും കാണാറുണ്ട്. “കഴിഞ്ഞ ആഴ്ച വാങ്ങിച്ച കമ്പ്യൂട്ടറാണ് പക്ഷേ, മലയാളം നേരേ ചൊവ്വേ വായിക്കാൻ പറ്റില്ല. അല്ലെങ്കിൽ തന്നെ അതിന്റെ ആവശ്യവുമില്ല” എന്നൊരു സുഹൃത്ത് ഈയിടെ പരാതി പറഞ്ഞിരുന്നു.

യുണികോഡ് ഫോണ്ട്
മലയാളം വായിക്കാനും എഴുതാനും വേണ്ട പ്രാഥമിക കാര്യങ്ങൾ എന്തെന്നു നോക്കാം. ഓൺലൈനിൽ മലയാളം വായിക്കാൻ നമ്മുടെ സിസ്റ്റത്തിൽ യുണികോഡ് ഫോണ്ട് അത്യാവശ്യമാണ്. (ചില സൈറ്റുകൾ വെബ്ഫോണ്ടായി കൊടുത്തിരിക്കുന്നതിനാൽ ഫോണ്ടില്ലാതെയും വായിക്കാൻ പറ്റുന്നവയാണ് – ചായില്യം കൗമുദി ഫോണ്ട് വെബ്ഫോണ്ടായി ഉപയോഗിക്കുന്നുണ്ട്). രണ്ടുതരം മലയാളം ഫോണ്ടുകൾ ഇന്നു ലഭ്യമാണ്, ഒന്ന് ആസ്കിഫോണ്ടുകൾ രണ്ട് യുണികോഡ് ഫോണ്ടുകൾ. അഞ്ജലിഓൾഡ്ലിപി, മീര, രചന, കൗമുദി, തുടങ്ങി നിരവധി യുണികോഡ് ഫോണ്ടുകൾ ലഭ്യമാണ്. (കേരളകൗമുദിയുടെ ജേർണലിസ്റ്റും വിഷ്വലൈസറുമായ രാഹുൽ വിജയ് വികസിപ്പിച്ചെടുത്ത കൗമുദി എന്ന യുണികോഡ് ഫോണ്ട് ഡൗൺലോഡ് ചെയ്യുക) സാധാരണഗതിയിൽ ഫോണ്ട് ഡബിൾക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്താൽ അതിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള ബട്ടൻ കാണാവുന്നതാണ്. അതല്ലെങ്കിൽ ഫോണ്ട് സിസ്റ്റത്തിലെ C: ഡ്രൈവിൽ വിൻഡോസിൽ ഫോണ്ട്സ് എന്ന ഫോൾഡറിൽ (path: C:/windows/fonts/) കൊണ്ട് പോയി പേസ്റ്റ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുന്നതിനു തുല്യമാണിത്. ഇങ്ങനെ ചെയ്താൽ നിങ്ങൾ കൗമുദി എന്ന ഫോണ്ട് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു എന്നു പറയാം.
ഇതുകൊണ്ടുമാത്രം ആയില്ല, നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന ബ്രൗസറിന്റെ സെറ്റിങ്സിൽ ഒരല്പം മാറ്റം വരുത്തേണ്ടതുണ്ട്. പ്രധാനമായും മോസില്ല, ഗൂഗിൾ ക്രോം എന്നീ ബ്രൗസർ സെറ്റിങ്സിനെ പറ്റി പറയാം. ആദ്യം മോസില്ലയിൽ:
മോസില്ല
മോസില്ലയുടെ മെനുവിൽ ടൂൾസ് എന്നൊരു മെനുവുണ്ട്. അതിൽ Options എന്നൊരു മെനു(Menu: Tools-Options) ഐറ്റവും ഉണ്ട്. Alt + T പ്രസ് ചെയ്താൽ (ആൾട്ട് കീ അമർത്തിപിടിച്ച് T പ്രസ്സ് ചെയ്യുക – രണ്ടും ഒന്നിച്ച്) Tools മെനു ചാടിവിഴും അതിൽ മൗസ് കൊണ്ട് Options ക്ലിക്ക് ചെയ്താൽ മതി. അപ്പോൾ ഓപ്ഷൻസ് വിൻഡോ തുറന്നു വരും. അതിൽ General, Tabs, Content, Aplications Privacy എന്നൊക്കെ പറഞ്ഞ് കുറേ ടാബുകൾ കാണും. മൂന്നാമത്തെ ടാബ് Content ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്നിടത്ത് Font & Color എന്ന ബോക്സിൽ Default font: എന്നു കാണും. അവിടെ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ സിസ്റ്റത്തിൽ ഉള്ള ഫോണ്ട്സ് ഒക്കെ കാണാവുന്നതാണ്. ആ ബോക്സിൽ ക്ലിക്ക് ചെയ്ത് K പ്രസ്സ് ചെയ്താൽ നേരത്തെ ഇൻസ്റ്റാൾ ചെയ്ത കൗമുദി ഫോണ്ട് കാണാവുന്നതാണ്. അത് സെലക്റ്റ് ചെയ്യുക.
ഇതുകൊണ്ടുമാത്രം ആയില്ല; തൊട്ടടുത്തുള്ള Advanced… എന്ന ബട്ടൻ കണ്ടില്ലേ. അതു ക്ലിക്ക് ചെയ്തിട്ട് അഡ്വാൻസ് ഓപ്ഷൻസ്സിലേക്കു പോവുക. അവിടെയും ഉണ്ട് ചിലമാറ്റങ്ങൾ. ആദ്യം തന്നെ Font for: എന്ന ഇടത്തിലെ വെസ്റ്റേൺ മാറ്റി മലയാളം എന്നതു സെലക്റ്റ് ചെയ്യുക. പിന്നെ താഴെ കാണുന്ന Serif: Sans-serif: Monospace: ഒക്കെ കൗമുദിയാക്കി മാറ്റുക. അത്രയും ചെയ്തിട്ട് താഴെ Caracter Encoding: എന്ന ഭാഗത്തു വന്നിട്ട് Unicode (UTF-8) എന്നാക്കി മാറ്റുക. ഇനി എല്ലാം OK ബട്ടൻ അമർത്തി ക്ലോസ് ചെയ്തിട്ട് നിങ്ങളുടെ ബ്രൗസറിലെ മലയാളം എങ്ങനെയുണ്ടെന്നു കാണുക! സുന്ദരമായില്ലേ? ഇല്ലെങ്കിൽ അറിയിക്കാൻ മടിക്കരുത്. സെറ്റിങ്സിന്റെ ചിത്രം കാണുക:
ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരുടെ സെറ്റിങ്സ് നോക്കാം ഇനി
ഇതിലെ സെറ്റിങ്സ് പലപ്പോഴും മാറി മറിഞ്ഞു വരാറുണ്ട്. എന്തായാലും എന്തൊക്കെ മാറ്റേണ്ടതുണ്ട് എന്ന ഐഡിയ മുകളിലെ മോസില്ല കോൺഫിഗറേഷനിൽ നിന്നും കിട്ടിയല്ലോ.
ക്രോം ബ്രൗസറിന്റെ വലതുവശത്ത് മൂലയിലായി മുകളിൽ മൂന്നു വരപോലെ കാണുന്ന ഐക്കൺ ക്ലിക്ക് ചെയ്യുക. അതിൽ താഴെ സെറ്റിങ്സ് എന്നൊരു ഓപ്ഷൻ ഉണ്ട്. അതു ക്ലിക്ക് ചെയ്യുക. (ഇത് ക്രോമിൽ വായിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക chrome://settings/). ഇനി താഴോട്ട് സ്ക്രോൾ ചെയ്ത് ഏറ്റവും അടിയിലേക്ക് വരിക. അവിടെ Show advanced settings… എന്നൊരു ലിങ്ക് കാണും. അതു ക്ലിക്ക് ചെയ്യുക. ഇപ്പോൾ അതേ വിൻഡോ അല്പം താഴേക്ക് വളരും. അതിൽ Web content എന്നൊരു ചെറിയ ഹെഡിങ് കാണാവുന്നതാണ്. അതിൽ Customize എന്ന ബട്ടൻ അമർത്തുക. ഒരു പോപ്പ്അപ് വിൻഡോ തുറന്നുവരും. (മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്യാത്തവർ ഈ ലിങ്ക് ക്ലിക്ക് chrome://settings/fonts ചെയ്താലും മതി – ഇത് ക്രോമിലാണു വായിക്കുന്നതെങ്കിൽ മാത്രമേ ക്ലിക്ക് ചെയ്യേണ്ടതുള്ളൂ). ഇപ്പോൾ തുറന്നു വന്ന വിൻഡോയിൽ Staandard font, Serif font, Sans-serif font, Fixed-width font എന്നൊക്കെയുള്ള എല്ലാ ഓപ്ഷൻസിലും Kaumudi ഫോണ്ട് തന്നെ സെലെക്റ്റ് ചെയ്തു കൊടുക്കുക. പിന്നെ താഴേക്ക് സ്ക്രോൾ ചെയ്തിട്ട് Encoding എന്ന ഭാഗത്ത് Unicode (UTF-8) എന്ന ഓപ്ഷൻ സെലെക്റ്റ് ചെയ്തു ഓക്കെ കൊടുക്കുക. ഇത്രേം ചെയ്താൽ മതിയാവും ക്രോമിൽ. ചിത്രം കാണുക:
മലയാളം എഴുതാം
ഇനി മലയാളം എങ്ങനെ ഡയറക്റ്റായി gmail ലും ഫെയ്സ്ബുക്കിലും അതുപോലെ മറ്റ് സൈറ്റുകളിലും എഴുതാമെന്നുനോക്കാം. രണ്ട് രീതിയിലുള്ള ടൈപ്പിങ് രീതികളാണ് നമ്മൾ ഉപയോഗിക്കുന്നത്. ഒന്നു മംഗ്ലീഷ് (മലയാളം ലിപിമാറ്റത്തിലൂടെ സാധ്യമാവുന്നത് – ഞാൻ ലേഖനം എഴുതുന്നത് ഈ മെതേഡിലൂടെയാണ്) രണ്ട് സ്റ്റാൻഡേർഡ് രീതിയായ മലയാളം ഇൻസ്ക്രിപ്റ്റ് രീതിയാണ്. ഇതല്പം പഠിക്കാനുണ്ട്. ഒരാൾ അടുത്തിരുന്നു പറഞ്ഞുതന്നാൽ കേവലം 15 മിനിറ്റു കൊണ്ടിത് പഠിച്ചെടുക്കാനാവും. കീസ്ട്രോക്കുകൾ വളരെയധികം കുറവായതിനാൽ ഇത് പുതിയതായി പഠിക്കുന്നവർ ഇൻസ്ക്രിപ്റ്റ് രീതിതന്നെ ശീലിച്ചാൽ നല്ലതായിരിക്കും.
നിലവിൽ എളുപ്പമായത് ഇൻകീ (InKey Mozhi) സോഫ്റ്റ്വെയറാണ്. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ബസ്ക്ലീനർ ബെല്ലടിക്കുന്നതുപോലെ രണ്ടുപ്രാവശ്യം കണ്ട്രോൾ കീ അമർത്തിയാൽ, പിന്നീടു ടൈപ്പ് ചെയ്യുന്നത് മലയാളത്തിൽ ആവുന്നു; തിരിച്ച് ഇംഗ്ലീഷാക്കാനും കണ്ട്രോൾ കീ തന്നെയാണു വേണ്ടത്. സോഫ്റ്റ്വെയർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം. മറ്റുള്ളവയെക്കുറിച്ച് കൂടുതൽ അറിയാനായി താഴെയുള്ളതും വായിക്കാം.
എഴുതാൻ എന്തായാലും ഒരു സോഫ്റ്റ്വെയർ ആവശ്യമാണ്. Typeit, Varamozhi, തുടങ്ങി ചില സോഫ്റ്റ്വെയറുകൾ ഇന്റ്ർനെറ്റിൽ ഇതിനായി മുമ്പുതന്നെ ലഭ്യമാണുതാനും. ഇതൊന്നും കൂടാതെ ഗൂഗിൾ തന്നെ ഇറക്കിയ എഴുത്തുപകരണവും ഉണ്ട്. എങ്കിലും ഞാനിവിടെ വിശദീകരിക്കുന്നത് കീമാജിക് എന്ന സോഫ്റ്റ്വെയറിനേ പറ്റിയാണ്. മലയാളം വിക്കിപീഡിയയിൽ നാരായം എന്ന എഴുത്തുപകരണം ഘടിപ്പിച്ച ജുനൈദ് കസ്റ്റമൈസ് ചെയ്തെടുത്ത മലയാളം ടൈപ്പിങ് സോഫ്റ്റ്വെയറാണ് കീമാജിക്. ഇവിടെ നിന്നും ഡയറക്റ്റായോ, ജുനൈദിന്റെ സൈറ്റിൽ നിന്നോ ഇത് ഡൗൺലോഡ് ചെയ്തെടുക്കാം. ജുനൈദിന്റെ സൈറ്റിൽ നിന്നും exe ഫയൽ ആണ് ഡുൺലോഡ് ചെയ്തതെങ്കിൽ അതിൻസ്റ്റാൾ ചെയ്യുക. അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ഫയൽ റൈറ്റ് ക്ലിക്ക് ചെയ്ത് Extract ചെയ്തെടുക്കുക (Download – Right click on it – Extract). അപ്പോൾ കിട്ടുന്ന ഫോൾഡറിൽ keymagic എന്നൊരു ഫയൽ ഉണ്ട്, അത് ഡബിൾ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുക. കാണാൻ പ്രതേകിച്ചൊന്നും ഉണ്ടാവില്ല. നിങ്ങളുടെ കമ്പ്യൂട്ടറിൽ വലതുവശത്തു താഴെയായി സിസ്റ്റം ട്രേയിൽ (ടാസ്ക് ബാർ) ചെറിയൊരു ഐക്കൺ ഇപ്പോൾ വന്നു കാണും . അതു ക്ലിക്ക് ചെയ്താൽ ചിത്രത്തിൽ കാണുന്നതുപോലെ കാണാനാവും. വലതു വശത്തെ ചിത്രം നോക്കുക.
അതവിടെ കിടക്കട്ടെ – ഒന്നും ചെയ്യേണ്ടതില്ല. ഇനി ഗൂഗിൾ എടുത്തിട്ട് Ctrl + M (കണ്ട്രോൾ കീയും M എന്ന ലെറ്ററും ഒന്നിച്ച്) പ്രസ്സ് ചെയ്ത ശേഷം എന്തെങ്കിലുമൊക്കെ മംഗ്ലീഷിൽ ടൈപ്പ് ചെയ്തു നോക്കൂ!! തിരിച്ച് ഇംഗ്ലീഷിലേക്ക് മാറ്റാനും Ctrl + M തന്നെ. സിസ്റ്റം ഓൺ ചെയ്ത ഉടനേ ഡൗൺലോഡ് ചെയ്ത് എക്സ്ട്രാക്റ്റ് ചെയ്തെടുത്ത ആ ഫോൾഡറിൽ പോയി KeyMagic ഓപ്പൺ ചെയ്തു വെയ്ക്കുക… Facebook, google, gmail തുടങ്ങിയുള്ള ഏത് സൈറ്റിലും അനായാസം മലയാളം ടൈപ്പ് ചെയ്യുക. ഇനി, ഇതൊന്നും സാധ്യമാവുന്നില്ല, പരീക്ഷിച്ചു പരീക്ഷിച്ച് മടുത്തുപോയെങ്കിൽ ഇതേ സൈറ്റിൽ ഒരു മലയാളം എഴുത്തുപകരണം കൊടുത്തിരിക്കുന്നതു കാണുക (https://chayilyam.com/stories/ml). ഇതിൽ ടൈപ്പുചെയ്ത ശേഷം കോപ്പിയെടുത്ത് നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്ത് അതു പേസ്റ്റ് ചെയ്യാവുന്നതാണ്. മാതൃഭാഷാ ദിനത്തിൽ തന്നെയാവട്ടെ നിങ്ങളുടെ ഓൺലൈൻ വിദ്യാരംഭം!
മൊബൈലിൽ മലയാളം
ഇന്ത്യൻ ഭാഷകൾ കൃത്യമായി മൊബൈലിൽ ടൈപ്പുചെയ്യാൻ നല്ലത് ഇൻഡിക് കീബോർഡാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽ ഇത് കാണുക. മലയാളം ടൈപ്പിങ് റെഡിയാക്കിയെടുക്കാൻ അല്പം ബുദ്ധിമുട്ടായി തോന്നിയേക്കും. തുടക്കം ബുദ്ധിമുട്ടായി തോന്നിയാലും എളുപ്പം തന്നെയാണെന്നർത്ഥം. കാര്യങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ വരും. ഇല്ലെങ്കിൽ മൊബൈൽ സെറ്റിങ്സിൽ language AND Input എന്ന ഓപ്ഷനിൽ പോയി ഡിഫാൾട്ട് ലാങ്വേജ് ഇൻഡിക് കീബോർഡ് ആക്കണം. മിക്ക ഇന്ത്യൻ ഭാഷകളും അതിൽ കാണാൻ പറ്റും. മലയാളത്തിന് മലയാളം ലിപ്യന്തരണം എന്ന ഓപ്ഷൻ ഏറ്റവും അടിയിലായി കാണാം. മുകളിലെ ഇംഗ്ലീഷും സെലെക്റ്റ് ചെയ്യാൻ മറക്കരുത്. ഇവ രണ്ടും മതിയാവും മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യാൻ.
വാട്സാപ്പിലോ മറ്റോ വന്ന് നോക്കിയാൽ കീബോർഡ് ഇംഗ്ലീഷിൽ തന്നെ കാണാം.. സ്പേസ്ബാറിന്റെ ലെഫ്റ്റ് സൈഡിൽ ഒരു ഗ്ലോബിന്റെ സിമ്പൽ കാണും. അത് ക്ലിക്ക് ചെയ്താൽ ഇംഗ്ലീഷും മലയാളവും മാറിമാറി ഉപയോഗിക്കാനും ആവുന്നു. ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ പറയാൻ മറക്കേണ്ട!







അധികം ദൂരെയല്ലാതെയായിരുന്നു നാണുവാശാന്റെ കളരി. മനോഹരമായ വാവലിപ്പുഴയോരത്ത് പാലപ്പുഴയിൽ പഴശ്ശിരാജാവിന്റെ പേരിൽ തന്നെ കളരിത്തറ. തറനിരപ്പിൽ നിന്നും അല്പം താഴ്ത്തി, ഒരു മൂലയിൽ കളരി ദേവതയെ കുടിയിരുത്തിയിരിക്കുന്നു. പെൺകുട്ടികളടക്കം ധാരാള പേർ അവിടെ കളരി അഭ്യസിക്കുന്നു. ചുരിക, ഉറുമി, കത്തി, വടിപ്പയറ്റിനുതകുന്ന വിവിധതരം വടികൾ തുടങ്ങിയ അയോധനസാമഗ്രികൾ അവിടെയുണ്ടായിരുന്നു. നല്ല തണുപ്പായിരുന്നു അകത്ത്. കളരി തൈലങ്ങളുടെ വിവിധ കുപ്പികൾ അവിടവിടെ കാണപ്പെട്ടു. അവാച്യമായൊരു ശാന്തത ആത്മാവിലേക്കിറങ്ങി ചെല്ലുന്ന പ്രതീതി തോന്നി. ഞങ്ങൾ വാവലിപ്പുഴയോരത്തേക്കിറങ്ങി. പുഴ പകുതിയിലേറെ വറ്റി വരണ്ടിരിക്കുന്നു. നടുവിലായി ചില തുരുത്തുകൾ പോലെ കാണപ്പെട്ടു, മഴക്കാലത്ത് രൗദ്രതാണ്ഡവമാടി ആർത്തലച്ചു വരുന്ന വാവലിപ്പുഴയെ ഞാൻ മനസ്സാ നിരൂപിച്ചു. സമീപത്തെ റബ്ബർ തോട്ടത്തിൽ റബർ ഷീറ്റ് ഉറവെച്ച് അടിച്ചെടുക്കുന്ന മെഷ്യനും മറ്റും കണ്ടപ്പോൾ മഞ്ജുഷയ്ക്ക് അതൊക്കെ ആദ്യമായി കാണുന്ന കൗതുകം. കൈയിലെ രണ്ടുവിരലുകൾ മെഷ്യനകത്ത് പണ്ടെന്നോ കുടുങ്ങി ചതഞ്ഞരഞ്ഞതിന്റെ ധാരുണവേദന അയവിറക്കി സുഗീഷ് അവന്റെ ചതഞ്ഞ വിരലുകൾ കാണിച്ചു തന്നു. വിശപ്പ് മെല്ലെ പിടിമുറുക്കാൻ തുടങ്ങി. രാവിലെ വിനയേട്ടന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചർ ഒരുക്കിത്തന്ന ഇഡ്ഡലിയും സ്പെഷ്യൽ കോമ്പിനേഷനായ കപ്പയും തൈരും ഒക്കെ ആവിയായിപ്പോയിരിക്കുന്നു.
പേരാവൂരിലെ ഒരു ഹോട്ടലിൽ വെച്ച് സുഭിക്ഷമായ ഉച്ച ഭഷണം. തുടർന്ന് വൈകുന്നേരവും നാളെ മുഴുവനായും നടക്കുന്ന പരിപാടികളുടെ ആസൂത്രണത്തിലേക്ക് അല്പസമയം ഊളിയിട്ടു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് പോയി പാത്രങ്ങളെടുത്തു; ചായ വെയ്ക്കാനാവശ്യമായ പാൽ തുടങ്ങിയവയൊക്കെ വാങ്ങി വണ്ടിയിൽ വെച്ചു. സംഘാടനായ വിനയേട്ടന് തുരുതുരെ ഫോൺകോളുകൾ വന്നുതുടങ്ങി. അന്നത്തെ യാത്രകളിൽ ഞങ്ങൾ ഏറെ പ്രാധാന്യം കൊടുത്ത സ്ഥലത്തേക്ക് ഇനിയും എത്തിയിട്ടില്ല. തൊടീക്കളം ശിവക്ഷേത്രമായിരുന്നു അത്. തുടർന്നുള്ള യാത്ര അങ്ങോട്ടായിരുന്നു. രാത്രിയിലെ ഞങ്ങളുടെ ഒത്തു ചേരലിനു സാക്ഷ്യം വഹിക്കുന്ന കാനനമധ്യത്തിലെ പാലയത്തുവയൽ സ്കൂളിലേക്ക് തിരിയുന്ന ചങ്ങല ഗേറ്റ് എന്ന സ്ഥലവും കടന്ന് ഞങ്ങൾ തൊടീക്കളം ശിവക്ഷേത്രത്തിൽ എത്തി.










ഞാൻ ഓഫീസ്/വെബ്സൈറ്റ് ആവശ്യങ്ങൾക്കായി ഈ സൈറ്റുകളിൽ നിന്നും ധാരാളം ചിത്രങ്ങൾ വാങ്ങിക്കാറുണ്ട്. ഒരു ചിത്രത്തിന് 5000 മുതൽ 14000 രൂപ വരെയൊക്കെ കൊടുത്ത ചരിത്രവും ഉണ്ട്. 2010 ഇൽ മൂന്നര ലക്ഷം രൂപയുടെ ചിത്രങ്ങൾ ഐസ്റ്റോക്ക് ഫോട്ടോസ് എന്ന സൈറ്റിൽ നിന്നും തന്നെ വാങ്ങിച്ചിരുന്നു… വെബ്സൈറ്റിൽ കൊടുക്കുന്നതിനുള്ള ചിത്രങ്ങൾക്കുവേണ്ടി കോർപ്പറേറ്റുകൾ സമീപിക്കുന്നത് ഇത്തരം സൈറ്റുകളെയാണ് എന്നകാര്യം പല ഫോട്ടോഗ്രാഫേർസിനും അറിയില്ലെന്നു തോന്നുന്നു. സോഷ്യൽ നെറ്റുവർക്കുകളിൽ മിന്നിമറയുന്ന ചിത്രങ്ങൾ പരിധിയില്ല, ഒരു കാര്യവുമില്ലാതെ കുറച്ച് ലൈക്കും കുറച്ചു കമന്റും വാങ്ങി എങ്ങോ ഒടുങ്ങുന്ന ആ ചിത്രങ്ങൾ ഇതുപോലുള്ള സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് അല്പം കാശുണ്ടാക്കിയാലെന്താ!!
ഗുണമേന്മയുള്ള ഫോട്ടോസിന്റെ മൂല്യം നമ്മൾ കാണുന്നതിലും എത്രയോ അധികമാണ്. അത് വേണ്ടവിധം ഉപയോഗിക്കാൻ ഇനിയും മലയാളത്തിലെ ഫോട്ടോഗ്രാഫർമാർ തയ്യാറാവുന്നില്ല എന്നത് എന്തുകൊണ്ടെന്നു മനസ്സിലാവുന്നില്ല. മുകളിൽ പറഞ്ഞിരിക്കുന്നതിൽ ഒന്നാമത്തെ സൈറ്റ് മലയാളിയായ ഡോ: ചള്ളിയാന്റേതാണെന്നു പറഞ്ഞല്ലോ. ചള്ളിയാന്റെ https://www.camerocks.com/ എന്ന സൈറ്റ് ഈ രംഗത്തുള്ള മലയാളത്തിന്റെ ആദ്യചിവടുവെയ്പ്പാണ് എന്നു തോന്നുന്നു. മുകളിൽ കൊടുത്ത മറ്റു സൈറ്റുകളോട് എന്തുകൊണ്ടും കിടപിടിക്കുന്ന സൈറ്റാണിത്. ഞാനതിൽ യൂസർ നേയിം ഉണ്ടാക്കി അതിന്റെ പ്രവർത്തനങ്ങൾ നോക്കുകയുണ്ടായി. ഇത്രനല്ല ഒരു സൈറ്റ് ഉണ്ടായിട്ടും നമ്മുടെ മലയാളി ഫോട്ടോഗ്രാഫേർസിന്റെ ശ്രദ്ധിയിൽ ഇതങ്ങനെ വേണ്ടത്ര ശ്രദ്ധ നേടിയില്ല എന്നത് അത്ഭുതമായിരിക്കുന്നു എന്നു പറയാതെ വയ്യ! ചിത്രങ്ങൾ ഫ്രീ ആയി അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ചള്ളിയാന്റെ സൈറ്റ് തരുന്നുണ്ട്. സൈറ്റ് മെയിന്റനൻസിനു വേണ്ടിയുള്ള അല്പം തുക എടുത്ത് ബാക്കി അതേപടി ഫോട്ടോഗ്രാഫേർസിനു കൊടുക്കുന്നുമുണ്ട്.
സോഷ്യൽ നെറ്റ്വർക്കുകളിലെ ഫോട്ടോഗ്രാഫേർസ് ഒക്കെ കട്ട പ്രകൃതിസ്നേഹികളാണെന്നു തോന്നും. അത്രയ്ക്കുണ്ട് അവരുടെ പ്രകൃതി ചിത്രങ്ങൾ. അതു മാത്രം പോരാ. ചിത്രങ്ങളിൽ വെറൈറ്റി കൊണ്ടുവരണം. നല്ല ക്യാമറയും അതിൽ അല്പം ഐഡിയയും ഇൻവെസ്റ്റ് ചെയ്താൽ നല്ലൊരു വരുമാനമാർഗം തന്നെയാണു ഫോട്ടോഗ്രാഫി. കഴിഞ്ഞ 5 വർഷങ്ങളിലായി നിരവധി ചിത്രങ്ങൾ ഞാൻ വാങ്ങിക്കുകയുണ്ടായി. എന്റെ ആവശ്യങ്ങൾ പ്രധാനമായും വെബ്സൈറ്റ്, പിന്നെ പോസ്റ്റേർസ്, ബാനർ എന്നിങ്ങനെ പോകുന്നു. ചിത്രങ്ങൾ വാങ്ങിക്കുമ്പോൾ ഞാൻ മുൻതൂക്കം കൊടുക്കുന്ന ചില പ്രധാന കൺസെപ്റ്റുകൾ പറയാം.
ആശയങ്ങളെ വ്യംഗ്യമായി ദ്യോതിപ്പിക്കുന്ന ചിത്രങ്ങൾക്കു മുൻഗണന. എന്നുവെച്ചാൽ ടീംവർക്ക് എന്ന കീവേർഡ് ചേർച്ച് ചെയ്തെന്നു കരുതുക, കുറേ ഉറുമ്പുകൾ അരിമണിയോ മറ്റോ പൊക്കിയെടുത്തു കൊണ്ടുപോകുന്ന ചിത്രം കിട്ടിയാൽ ഞാൻ തൃപ്തനായി.. അപ്പോഴും മുൻപു പറഞ്ഞ ബാക്ക്ഗ്രൗണ്ട് പ്രശ്നമാവാതെ കിട്ടണം.
ഫോട്ടോഗ്രാഫേർസിനു മാത്രമല്ല നല്ല ചിത്രകാരന്മാർക്കും ഈ രംഗത്തേക്ക് വരാവുന്നതാണ്. മുകളിൽ പറഞ്ഞ കീവേർഡുകൾ എന്റെ തൊഴിലുമായി ബന്ധപ്പെട്ടവ മാത്രമാണ്. ഇതുപോലെ നിരവധി കീവേർഡുകൾ കണ്ടെത്താവുന്നതാണ്. അവയ്ക്ക് യഥാവിധം ചേരുന്നവ വരച്ചെടുത്ത ചിത്രങ്ങൾ ആയാലും ഞാൻ അതു വാങ്ങിക്കാറുണ്ട്. വിവിധ ഐക്കണുകൾ, ഇല്ലുസ്റ്റ്ട്രേഷനുകൾ എന്നിവയൊക്കെ വരച്ചെടുക്കാം. നല്ല വെബ് 2 കളറിൽ വരച്ച ചിത്രങ്ങൾക്ക് ഒരു വാക്യത്തേക്കാൾ ഒരായിരം അർത്ഥങ്ങൾ ജനിപ്പിക്കാനാവുന്നുണ്ട്.
മാഡത്തിന്റെ മൂടും താങ്ങി നടന്ന് സകല അഴിമതികൾക്കു നേരേയും കണ്ണടച്ച് അത്മാഭിമാനം പണയപ്പെടുത്തിയാണിവർ ഭരണയന്ത്രം കയ്യാളുന്നതെന്നു ചിലരൊക്കെ വിലയിരുത്തിയതു കണ്ടു!! വാഷിങ്ഡൺ പോസ്റ്റ് നിർവഹിച്ചത് തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്നെയാണ് എന്നു കാണാവുന്നതാണ്. കേന്ദ്രം സകലശക്തിയും എടുത്ത് എതിർത്തിട്ടും; പത്രം ക്ഷമാപണം നടത്തണം എന്നുപറഞ്ഞിട്ടും അമേരിക്കൻ പത്രം അവരുടെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതു കാണാം. അമേരിക്കൻ ഭരണകൂടത്തെ തന്നെ പലതവണ വിമർശിച്ചെഴുതിയിട്ടുള്ളതാണ് വാഷിങ്ഡൺ പോസ്റ്റ് എന്നതോർക്കുക. ഭരണകൂടത്തിന്റെ അഴിമതികൾക്കെതിരെ വിമർശനബുദ്ധ്യാ പല ഫീച്ചറുകളും പ്രസിദ്ധീകരിച്ച് അവരുടെ പത്രധർമ്മം യഥാവിധം നിർവഹിച്ച ചരിത്രവും അവർക്കുണ്ട്. അങ്ങനെയൊരു പത്രം കേവലം വൈരാഗ്യബുദ്ധിപ്രകടിപ്പിച്ചതാനെന്നു കരുതാൻ മാർഗമില്ല. ഇങ്ങനെ നാണംകെട്ടു നടക്കേണ്ടതുണ്ടോ ഒരു പ്രധാനിക്ക്!