ചരിത്രം മണലെടുത്ത തലക്കാട്

ശിവനസമുദ്ര വെള്ളച്ചാട്ടംപഞ്ചലിംഗദർശനത്തിനു പേരുകേട്ട നാടാണ് കർണാടകയിലെ തലക്കാട്. കാവേരി നദിയോടു ചേർന്ന് ഭൂതകാലത്തിലെന്നോ പ്രൗഡിയോടെ വരമരുളിയ ഒരു കൂട്ടം ദൈവങ്ങളുടെ നാട്. അജ്ഞാതമായ ഏതോ കാരണത്താൽ മണൽ വന്നു മൂടി മണ്ണിനടിയിലേക്ക് ആഴ്ന്നുപോയ നിരവധി അമ്പലങ്ങൾ! Continue reading →

നവാബ് രാജേന്ദ്രൻ

nawab-rajendran

ചിലർക്കെങ്കിലും ശല്യക്കാരനായിരുന്നു നവാബ് രാജേന്ദ്രൻ എന്ന പച്ച മനുഷ്യൻ! നീതി നിഷേധിക്കപ്പെടുന്നതിനെതിരെ നിയമപോരാട്ടങ്ങള്‍ നടത്തി ഒടുവിൽ ഒരു ഹോട്ടൽ മുറിയിൽ എല്ലാം ഉപേക്ഷിച്ചിട്ട് യാത്രയായ ദിവസത്തിനിന്ന് പതിനൊന്നു വർഷ പഴക്കം! രാഷ്ട്രീയ വരേണ്യതയെ അങ്ങേയറ്റം നുള്ളിനോവിച്ചുകൊണ്ട് കോടതി വ്യവഹാരങ്ങളിലൂടെ അനീതിയുടെ യഥാർത്ഥവശം ജനങ്ങളെ ബോധിപ്പിക്കാൻ അദ്ദേഹം പ്രയത്നിച്ചു! കെ. കരുണാകരൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ നവാബിന്റെ പേരുകേട്ടാൻ മുട്ടുവിറയ്ക്കുന്ന കാലം ഉണ്ടായിരുന്നു. അവസാന ശ്വാസവും വലിച്ചെടുത്ത് സ്വന്തം ശരീരം അനാട്ടമി കുട്ടികൾക്ക് പഠിക്കാനായി വിട്ടുകൊടുത്ത ഒരു അത്ഭുത മനുഷ്യനായിരുന്നു നവാബ്! എങ്കിലും പകപോക്കലെന്നോണം അവസാനം പുഴുവരിച്ച് അനാഥശവമായി മറവുചെയ്ത് മലയാളം ആ മഹാമനുഷ്യനോട് നീതികേട് കാണിച്ചുവെന്നത് പിൻകാല ചരിത്രം. നമുക്കോർക്കാം, ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു!! നന്ദിയോടെ സ്മരിക്കാം!! ആ പോരാട്ട വീര്യത്തെ ഹൃദയത്തോടു ചേർത്തു വെയ്ക്കാം!! ടി. എ. രാജേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം. 1950-ൽ പയ്യന്നൂരിൽ ജനിച്ചു. കുഞ്ഞിരാമ പൊതുവാളും ഭാർഗവിയമ്മയും ആണ്‌ മാതാപിതാക്കൾ. പൊതുതാൽപര്യ ഹർജികളിലൂടേയാണ്‌ രാജേന്ദ്രൻ പ്രശസ്തനാകുന്നത്‌. തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന “നവാബ്‌” എന്ന പത്രത്തിലുടെയാണ്‌ രാജേന്ദ്രൻ പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവരുന്നത്‌. അക്കാലത്തു നടന്ന അഴിമതികളേയും, അധർമ്മങ്ങളേയും കുറിച്ച് “നവാബ്‌” പത്രത്തിൽ വിമർശന രൂപത്തിലുള്ള ലേഖനങ്ങൾ രാജേന്ദ്രൻ പ്രസിദ്ധീകരിച്ചു. ഇതു കൊണ്ടു തന്നെ രാജേന്ദ്രൻ “നവാബ്‌ രാജേന്ദ്രൻ” എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. അഴിമതിക്കെതിരായ പ്രവർത്തനങ്ങൾ പരിഗണിച്ച് മാനവസേവാ അവാർഡ് നവാബിന് ലഭിച്ചിട്ടുണ്ട്. അവാർഡ് തുകയായ രണ്ട് ലക്ഷം രൂപ എറണാകുളം ജില്ലാ ആശുപത്രിയിലെ മോർച്ചറി നിർമ്മാണത്തിനായി നവാബ് നൽകിയിരുന്നു. ക്യാൻസർ രോഗബാധിതനായ നവാബ്‌ രാജേന്ദ്രൻ 2003 ഒക്ടോബർ 10-ം തിയ്യതി അന്തരിച്ചു. മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക്‌ പഠിക്കാൻ കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. ഇതനുസരിച്ച്‌, പോസ്റ്റുമോർട്ടം നടത്തി എംബാം ചെയ്ത മൃതേദഹം തിരുവനന്തപുരം മെഡിക്കൽകോളേജ് അനാട്ടമി ഡിപ്പാർട്ടമെൻറിന്‌ കൈമാറുകയും ചെയ്തു. എന്നാൽ, ശരീരം അഴുകുകയും, തുടർന്ന് രഹസ്യമായി മറവ് ചെയ്തു എന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Continue reading →

ഒരു വയസ്സിന്റെ കൗതുകം

aami-aatmikaആമി ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് ഒരു പ്രധാനപ്പെട്ട സ്റ്റേജിലൂടെ ആണെന്നു തോന്നുന്നു. വാക്കുകൾ മനസ്സിലുണ്ടായിട്ടും അത് കൃത്യമായി പ്രകടിപ്പിക്കാനാവത്തതിന്റെ സങ്കടം പലപ്പോഴും കരച്ചിലായി വരുന്നു; അവൾ ഉദ്ദേശിച്ച കാര്യം നമ്മൾ മനസ്സിലാക്കിയെന്നറിയുമ്പോൾ ഒരു കുഞ്ഞു പൂപ്പുഞ്ചിരി ചുണ്ടിൽ വിരിയും! Continue reading →

മഴ നൂലുകൾക്കിടയിലൂടെ മാടായിപ്പാറയിലേക്ക്!

madayipara മാടായിപ്പാറ
ഏതാനും വാക്കുകൾ കൊണ്ട് എഴുതിത്തീർക്കാവുന്ന ഒരു ഭൂമികയല്ല മാടായിപ്പാറ. അത് കാലത്തിന്റെ വിവിധ അടരുകളിലൂടെ സഞ്ചരിക്കുന്ന ഒരു മഹാകാവ്യമാണ്. മഴമേഘങ്ങൾ അതിന്റെ നെറുകയിൽ ചുംബിക്കുന്നതും, കാക്കപ്പൂവുകൾ നീലപ്പട്ട് വിരിക്കുന്നതും, ചരിത്രത്തിന്റെ ഓർമ്മകൾ ഇരമ്പുന്ന കാറ്റിൽ അലിഞ്ഞുചേരുന്നതും മാടായിപ്പാറയുടെ മാത്രം മാന്ത്രികതയാണ്. നിങ്ങൾ കുറിച്ച വരികളിലെ ആത്മബന്ധം ഉൾക്കൊണ്ട്, പ്രകൃതിയുടെ ഈ വിസ്മയത്തെക്കുറിച്ച് അല്പം കൂടി വിപുലമായി എഴുതട്ടെ. Continue reading →

ആത്മികയുടെ ആദ്യത്തെ ജന്മദിനം!

happy Birthday Aatmika Rajesh - First Birthday

ആഗസ്റ്റ് 15 നു ആമിക്കുട്ടിക്ക് ഒരു വയസ്സു തികയുകയാണ്! ഒരച്ഛനായതിന്റെ ഒരു വർഷം! മഞ്ജു ഒരമ്മയാതിന്റെ ഒരു വർഷം! ഒരു കുഞ്ഞു കളിക്കുടുക്കയായി അവൾ ഇപ്പോൾ പിച്ചവെച്ചു നടക്കാൻ തുടങ്ങിയിരിക്കുന്നു; പിഞ്ചിളം കാലടികളാൽ ചുവടുകൾ വെച്ച് അവൾ ഓടുകയാണെന്നു പറയണം! പതിയെ നടക്കുമ്പോൾ ബാലൻസുതെറ്റി വീണുപോവും. Continue reading →

ഭ്രാന്ത് – നൂലുപൊട്ടിയ പട്ടങ്ങൾ

cordless-kitesഭ്രാന്ത് പലർക്കും കാവ്യാത്മകമാണ്; ചിലർക്കതാണു പ്രണയം. എന്നാൽ കാവ്യാത്മകമാവാത്ത, കടുത്ത യാഥാർത്ഥ്യത്തിൽ ഭ്രാന്ത് എന്നത് ഏറെ ഭീകരമാണ്. സംസ്കാരശൂന്യരായി, വിശപ്പിനെ മാത്രം ഭയന്ന്, വിശപ്പിനെ മാത്രം പ്രണയിച്ച്, വിശപ്പിനുവേണ്ടി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട ചിലരാണിവിടെ പറ്റയാളികൾ. Continue reading →

ഏകാകിയുടെ നൊമ്പരം

ആത്മഹത്യയ്ക്കു മുന്നിൽഞാനൊരിക്കൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു! ചെറുപ്പത്തിലാണ്, അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ! ഒരു ദിവസം രാവിലെ അമ്മ എന്നെ പൊതിരെ തല്ലി! തല്ലിയതെന്തിനെന്ന് ഓർക്കുന്നില്ല!  സ്കൂളിലേക്ക് പോകാൻ ഒരുങ്ങി നിന്നപ്പോൾ ആയിരുന്നുവത്. രക്ഷപ്പെടാനായി പുസ്തകക്കെട്ടുമെടുത്ത് ഞാനോടുകയായിരുന്നു. Continue reading →

പനിയുടെ നിറം

the color of feverപനിയുടെ നിറം മഞ്ഞയാണെന്നു തോന്നുന്നു!!
പനിയുണ്ട്, തലവേദനയുണ്ട്, ചുമയുണ്ട്, കണ്ണുകളും വേദനിക്കുന്നു – എങ്കിലും ഒരു സുഖമുണ്ട്!
ഒടയഞ്ചാലിൽ ഒരു ഫോറസ്റ്റുണ്ട്!!
പെരുമഴയത്ത് അതിനിടയിലൂടെ മഴ നനഞ്ഞ് നടക്കുമ്പോൾ ഒരു സുഖമുണ്ട്…
വൻ കാറ്റിൽ മരങ്ങൾ ഉലയുന്നതും Continue reading →

വിശുദ്ധൻ

lost love-love nun വിശുദ്ധനും കന്യാസ്ത്രീയും

അവള്‍ കൂടുതല്‍ നാണിച്ചു.
നഗ്നമായ കഴുത്തിനു പിന്നില്‍നിന്നും നേര്‍ത്ത അരുണിമ മുഖത്തേക്കു വ്യാപിച്ചു:
“താമരയുടെ ഇതളുകള്‍ എന്തിനെ സൂചിപ്പിക്കുന്നു?”
“എനിക്കറിഞ്ഞുകൂടാ.”
“താമരയുടെ അല്ലി എന്തിനെ സൂചിപ്പിക്കുന്നു?”
“എനിക്കറിഞ്ഞുകൂടാ.”
:-പത്മരാജന്റെ ലോല എന്ന ചെറുകഥയിൽ നിന്നും

Continue reading →

അക്ഷയത്രിതീയ

അക്ഷയ ത്രിതീയ - സ്വർണവ്യാപാരത്തിന്റെ തട്ടിപ്പുകഥകൾകുറച്ചു വർഷങ്ങളായി കേട്ടുവരുന്ന ഒരു മഹാ സംഭവമാണ് അക്ഷയത്രിതീയ! ഹിന്ദുക്കളുടെ മറ്റൊരു പുണ്യദിനമായി ഇത് കലണ്ടറിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു! ഈ വർഷത്തെ അക്ഷയത്രിതീയ മെയ് രണ്ട്, അതായത് ഇന്നാണ്! മേടമാസത്തിലെ കറുത്ത വാവിനു ശേഷം വരുന്ന ദിവസത്തോടെ ചാന്ദ്രരീതി പ്രകാരമുള്ള വൈശാഖമാസം ആരംഭിക്കുന്നു. Continue reading →