അല്പം പഴയ കുറിപ്പുകളാണ്; എന്നോ കൈയിൽ തടഞ്ഞവ – കുറച്ചുകൂടി വികസിപ്പിച്ച് എഴുതുന്നു. പഴയതാണെങ്കിലും ഒരിക്കലും ഈ കുറിപ്പുകൾക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ല!! നവജാതശിശുവിനെ കാണാൻ പോകുമ്പോൾ ചില മര്യാദകളൊക്കെ പാലിക്കേണ്ടതുണ്ട്. Continue reading
Featured
വിരുന്നുകാരൻ

മറ്റു കവിതകൾ കാണുക
ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
രുൾക്കുളിരേകും വിരുന്നുകാരൻ
മായികജീവിതസ്വപ്നശതങ്ങളെ-
ച്ചായം പിടിപ്പിക്കും ചിത്രകാരൻ
ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി-
ന്നേന്തി വന്നെത്തിയ ദൈവദൂതൻ. Continue reading
കണ്ണകി
കാവേരിപൂംപട്ടണത്തിന്റെ തീരത്ത് വാണിജ്യശോഭയാൽ പ്രശസ്തനായ ധനികൻ മാചാത്തുവിന്‍റെ മകനായിരുന്നു കോവലൻ. സമ്പത്തിലും സൗന്ദര്യത്തിലും തുല്യയായ മനോഹരിയായ കണ്ണകിയാണ് അവൻ വിവാഹം ചെയ്തത്. കാവേരിപൂംപട്ടണത്തിലെ തന്നെ സമ്പന്നനായ വ്യാപാരിയായ മാനായ്കന്റെ പുത്രിയായി ജനിച്ച കണ്ണകി ഭർത്താവിനോടുള്ള ഭക്തിയിലും പാതിവൃത്യത്തിലും അപരയായിരുന്നു. ഇരുവരും ആനന്ദസമൃദ്ധമായ ജീവിതം നയിക്കവേ, ഭാഗ്യത്തിന്റെ ചക്രം അപ്രതീക്ഷിതമായി തിരിഞ്ഞു. Continue reading
നിങ്ങൾക്കും ഒരു വെബ്സൈറ്റ് വേണ്ടേ?
ഇന്റെർനെറ്റിന്റെ ലോകത്തേക്ക് എത്തിയപ്പോൾ തന്നെ മനസ്സിൽ തങ്ങിയ ഒരു മോഹമായിരുന്നു സ്വന്തമായി ഒരു വെബ്സൈറ്റുണ്ടാക്കുക എന്നത്. 1998 ഇൽ ആണ് ആദ്യമായി ഒരു മെയിൽ ഐഡി യാഹുവിൽ ഉണ്ടാക്കുന്നത്. Continue reading
സ്വല്പം ലിപി ചിന്തകൾ…

ഭാഷയുടെ ഘടകങ്ങളേയോ വാക്യങ്ങളേയോ വിനിമയസാധ്യമാക്കുന്ന രീതിയിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് രേഖപ്പെടുന്ന സമ്പ്രദായത്തെയാണ് ലിപി എന്നു പറയുന്നത്. അതായത് സംസാരഭാഷ രേഖപ്പെടുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന വരമൊഴി രൂപമാണ് ലിപി എന്നർത്ഥം. ലിപിയുടെ ഉത്ഭവം ക്രി.മു. 1000 നും 4000 നും ഇടയിൽ തുടക്കം കുറിച്ചിരുന്നതായി കാണുന്നു. Continue reading
മാലിന്യമുക്തകേരളം

കഴിഞ്ഞ ദിവസം ഒരു കല്യാണം കൂടാനായി എറണാകുളം ടൗണിനടുത്തുള്ള പറവൂരിൽ എത്തിയതായിരുന്നു. നിരവധി തോടുകളും കുളങ്ങളും ഉള്ള സുന്ദരമായ പ്രദേശം. ക്രിസ്ത്യാനികൾ ഏറെ ഉള്ള പ്രദേശമാണെന്നുതോന്നി. വഴി നീളെ കോടികൾ വിലമതിക്കാവുന്ന കിടിലൻ പള്ളികളും, ക്രിസ്ത്യൻ മിഷണറിമാരുടേയും പുണ്യളന്മാരുടേയും Continue reading
ചങ്ങായം ചോദിക്കൽ
പൂരം, മീനഭരണി എന്നൊക്കെ കേട്ടാൽ ആദ്യം ഓർമ്മയിൽ എത്തുക തൃശ്ശൂർപൂരവും കൊടുങ്ങല്ലൂർ ഭരണിയും ഒക്കെയാവും. കാരണം മലയാളികൾക്കിടയിൽ അത്രകണ്ട് പബ്ലിസിറ്റി ഈ പരിപാടികൾക്ക് വന്നുചേർന്നിട്ടുണ്ട് എന്നതുതന്നെ. എന്നാൽ വടക്കേ മലബാറിൽ നിലേശ്വരം ചെറുവത്തൂർ ഭാഗങ്ങളിൽ ഇന്നും തനിമയോടെ കൊണ്ടാടുന്ന Continue reading
ലയനം
ചെറുപ്പത്തിൽ സ്കൂൾ അവധിക്കാലങ്ങളിൽ ഒടയഞ്ചാലിൽ നിന്നും ചെറുവത്തൂരേയ്ക്കു പോവുക എന്നത് എനിക്കൊരു രസമായിരുന്നു. അച്ഛന്റെ വീടവിടെയാണ്. വിദ്യാരംഭം അവിടെയായിരുന്നുവെങ്കിലും പിന്നീട് തുടർപഠനം അമ്മയുടെ നാടായ ഒടയഞ്ചാലിൽ വെച്ചായിരുന്നു. എല്ലാ അവധിക്കാലവും ചെറുവത്തൂരിലേക്കു പോവുകയെന്നത് പതിവായി മാറിയിരുന്നു. Continue reading
ഞാനാ ഫോറസ്റ്റിനോട് ചെയ്തത്…
കേരള കർണാടക അതിർത്തിയിൽ പെട്ട മാലോം റിസേർവ്ഡ് വനാതിർത്തിയോട് ചേർന്നാണ് ഒടയഞ്ചാലിലെ എന്റെ വീട്. എന്റെ ബാല്യകൗമാരങ്ങളിൽ ഏറെ നിറഞ്ഞു നിന്ന കഥാപാത്രമാണ് ഈ വനം. വളരെ ചെറുപ്പത്തിൽ ഈ വനം എനിക്കേറെ ഭീതിതമായിരുന്നു. രാത്രികാലങ്ങളിൽ Continue reading
ശ്ലഥചിന്തകൾ

രജനീകാന്തിന്റെ സിനിമകണ്ടിറങ്ങുമ്പോൾ തീയറ്റർ വിട്ടിറങ്ങുന്നവരെയൊക്കെ പറന്നടിക്കാൻ എനിക്കും ആഗ്രഹം ഉണ്ടാവാറുണ്ട്;
സുരേഷ് ഗോപിയുടെ സിനിമ കണ്ടിറങ്ങുമ്പോൾ അടുത്തുള്ള സർക്കാർ ഓഫീസിലോ പൊലീസ് സ്റ്റേഷനിലോ പോയി തന്തയ്ക്ക് പിറയ്ക്കാക കാണിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ ഡയലോഗടിച്ച് പൊതിരെ പൊതിക്കാൻ തോന്നാറുണ്ട്…
പക്ഷേ ഗരാട്ടെ പഠിച്ചിട്ടില്ലാത്തതിനാലും നാളെയും പുറത്തിറങ്ങി നടക്കേണ്ടതിനാലും മൗനം ഭൂഷണമായി കൊണ്ടു നടക്കേണ്ട ഗതികേടുണ്ട് എന്നു മാത്രം…
#ഇതിനെ ആരുമിനി സ്ത്രീവിരുദ്ധമായി കാണേണ്ടതില്ല. ഓരോന്നു കാണുമ്പോൾ അറിയാതെ എഴുതിപ്പോകുന്നു 🙁
———————– x ———————– x ———————–
പൊങ്കാലയിടാൻ സിനിമാ നടികൾകൊക്കെ പ്രത്യേക സ്ഥലമുണ്ടാവുമല്ലേ!!
#ആറ്റുകാലിലെ പൊങ്കാലതന്നെ! നാളെയാണത്രേ സമാപനം!! ചട്ടിയും കലവുമായി പെണ്ണുങ്ങൾ നാട് കൈയ്യേറി തുടങ്ങിക്കാണും…
———————– x ———————– x ———————–
റെയിൽവേ ബജറ്റ് നാളെ
ഇത്തവണയും കേരളത്തിനു വാഗ്ദാനങ്ങൾ ഏറെയുണ്ടാവുമത്രേ!!
ബാഗ്ലൂരിൽ നിന്നും കാഞ്ഞങ്ങാട് വഴി ഒരു ട്രൈൻ ചുമ്മാ ഒന്ന് വാഗ്ദാനിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു.
അളവെടുപ്പും സർവേയും റീസർവേയും നടന്നു കഴിഞ്ഞു.. കാഞ്ഞങ്ങാട് വിട്ടാൽ ഏകദേശം റെയിൽവേ സ്റ്റേഷൻ വരുമെന്ന് അവർ പറഞ്ഞതിന്റെ തൊട്ടടുത്തായി കടം വാങ്ങി, ലോണെടുത്ത് തീവിലകൊടുത്ത് സ്ഥലം വാങ്ങിച്ച് ഞാൻ വീടും കെട്ടിവെച്ചു!!
വയസാം കാലെത്തെങ്കിലും ഒരു ചൂളംവിളി കേട്ടാൽ മതിയായിരുന്നു 🙁
———————– x ———————– x ———————–
ചിലപ്പോൾ തോന്നാറുണ്ട് ഈ ടിവി ചാനൽ സബ്‌സ്ക്രിപ്ഷൻ അങ്ങ് ഒഴിവാക്കിയാലോ എന്ന്. വെറുതേ പാത്തുമുന്നൂറു രൂപ മാസം കളയുന്നു!! വാർത്തകൾ മാത്രമാണു സ്ഥിരമായി കാണുന്നത്. ഇടയ്ക്ക് വല്ലപ്പോഴും സിനിമ കണ്ടെങ്കിലായി. സിനിമയാണെങ്കിൽ ടോറന്റിൽ നിറയെ ഉണ്ട്. രാവിലെ പത്രങ്ങൾ വഴി കണ്ണോടിച്ചാൽ അത്യാവശ്യം ജീവിച്ചുപോകാനുള്ള സമകാലികവും ആവും ചാനലുകളിലെ വാർത്താധിഷ്ഠിത പരിപാടിയെന്നും പറഞ്ഞു നടക്കുന്ന പുലിയാട്ട് മഹാമഹം നന്നായി വെറുത്തു തുടങ്ങി.
കീശയിൽ നിന്നും കാശും മുടക്കി ഓരോരോ പരസ്യം കാണുന്ന ഏർപ്പാടിനെ ഉള്ളിൽ നിന്നാരോ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു.
#പണ്ടേത്തെ ആകാശവാണിയൊക്കെ ഇപ്പോഴുണ്ടോ എന്തോ?
———————– x ———————– x ———————–
പ്രേമമെന്നത് കയ്യിലൊരു ചിരങ്ങ് വന്നപോലാണ്..
ചൊറിയും തോറും സുഖമേറി വരും..
നിര്‍ത്തി കഴിയുമ്പോഴാണറിയുക വ്രണമായി മാറിയെന്ന്… 🙁
———————– x ———————– x ———————–
എത്രയെത്ര സിനിമകളിൽ കരുണാകരൻ മ്ലേച്ചനായി വന്നിട്ടുണ്ട്!!
രൂപവും സൗണ്ടും അനുകരിച്ച് കോമാളിവേഷം കെട്ടിച്ച് അധിക്ഷേപിച്ചിട്ടുണ്ട്!!
ഇനി
ചിന്താവിഷ്ടയായ സീത എഴുതിയ കുമാരനാശാനെ മരണാനന്തരഅറസ്റ്റ് ചെയ്ത് ലോക്കപ്പിൽ ഇടണം!
വടക്കൻ വീരഗാഥ, പഴശ്ശിരാജ എന്നിവ എഴുതിയ എംടിയെ എത്രയും പെട്ടന്ന് ലോക്കപ്പിൽ ഇടണം ….
പാടിപ്പതിഞ്ഞ കഥകൾ വളച്ചൊടിച്ച് കഥകളാക്കാനുള്ളതല്ല.
#സെല്ലുലോയിഡ് #കമൽ #ജെ സി ഡാനിയേൽ #കോൺഗ്രസ് #കെ മുരളീധരൻ
———————– x ———————– x ———————–
