Author: Rajesh Odayanchal
മലയാളഭാഷാ വ്യാകരണം, സാഹിത്യം
Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 239
പ്രശ്‌നോത്തരി 10, മലയാളഭാഷാ വ്യാകരണം , സാഹിത്യം
Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 360
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്‌നോത്തരി ആരംഭിക്കാം.
കേരളം, ഭാഷ, സാഹിത്യം – ചോദ്യോത്തരങ്ങൾ
Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 239
പ്രശ്‌നോത്തരി 09, കേരളം, ഭാഷ, സാഹിത്യം
Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 360
പ്രശ്‌നോത്തരി 09, കേരളം, ഭാഷ, സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്.
%%RATING%%
ആവശ്യമെങ്കിൽ ഇനിയും ശ്രമിക്കാവുന്നതാണ്, പുത്തൻ ചോദ്യാവലികളുമായി ഇനിയും വരുന്നതാവും, കാത്തിരിക്കുക.
വിസ്മയ വിലാപം
കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ –
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?
കൊന്നുവോ നിങ്ങളെൻ സ്നേഹഗന്ധത്തിനെ,
കൊന്നുവോ നിങ്ങളെൻ ജീവിതത്തൂണിനെ?
കൊന്നുവോ, കൈവിരൽ ചേർത്തു പിടിച്ചെന്നെ
പിച്ചനടത്തിയ നേരാം നിലാവിനെ?
കൊന്നുവോ, ജീവിതത്തിന്റെയില്ലായ്മയിൽ
പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ ?
കൊന്നുവോ, മുന്നിലെ ജീവിതപ്പാതയിൽ
കൊന്നപോൽ പൂത്തു നിൽക്കേണ്ടൊരെൻ കനവിനെ?
കൊന്നുവോ, പെണ്ണായ് പിറന്നോരെൻ മുഗ്ദമാം-
മോഹങ്ങൾ നെഞ്ചേറ്റി നിന്ന മാനത്തിനെ?
കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,-
യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ,
ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ,
നാളേയ്ക്ക്, നീളേണ്ടൊരെൻ വഴിക്കണ്ണിനെ?
കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ-
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?
കണ്ണൂനീർ വിലാപം
ഇതൊരു കവിതയാണ്. സംസ്ഥാന സ്കൂൾ കലോത്സവസമയത്ത് കണ്ണൂരിൽ രാഷ്ട്രീയകാര്യങ്ങളാൽ ഒരാൾ കൊലചെയ്യപ്പെട്ട സമയത്ത് മകൾക്ക് സമൂഹത്തോടു പറയാനുള്ളത് എന്ന പേരിൽ ഓൺലൈനിൽ പ്രചരിച്ചതാണിത്. ഇതുപോലുള്ള എത്രയെത്ര കുഞ്ഞുങ്ങളുടെ കണ്ണീരിനാൽ തപ്തമായതാണിവിടുള്ള രക്തക്കൊടികൾ ഒക്കെയും!! പാർട്ടിപ്രവർത്തകരെല്ലാവരും തന്നെ ഇരുട്ടിനെ മറയാക്കി നീങ്ങുന്ന രാക്ഷസജന്മങ്ങൾ മാത്രമാണിന്ന് പറയേണ്ടിവരുന്നു. രക്തവിപ്ലവത്തിലൂടെ നിലനിർത്താവുന്നതാണോ ഇന്നത്തെ ഭരണവ്യവസ്ഥ!! ഒക്കെ മാറിയത് അറിഞ്ഞില്ലെന്നാണോ കരുതേണ്ടത്. കവിത ആരെഴുതിയതാണെന്നറിയില്ല. ഇതെഴുതാൻ മാത്രം കാവ്യശേഷി ആ കുഞ്ഞുമോൾക്കുണ്ടോ എന്നും അറിയില്ല 🙁 അവിടെ കാര്യങ്ങൾ ഇത്രേ ഉള്ളൂ; ഒരാളെ കൊന്നു, പതിവുപോലെ എതിർപാർട്ടിയെ എല്ലാവരും പറഞ്ഞു; അവരതു നിഷേധിച്ചു – പിൻബലത്തിനായി കള്ളക്കഥകളും നിരത്തി – ഞങ്ങളല്ല, കലോത്സവസമയമയതിനാൽ ഞങ്ങളെ കുറ്റപ്പെടുത്താൻ അവർതന്നെ അവരിൽ ഒരാളെ കൊന്നതെന്ന ന്യായമായിരുന്നു പ്രധാനം. പക്ഷേ, ഒളിവിലായ രണ്ടുപേരെ ഒഴിച്ച് എട്ടുപേരിൽ ബാക്കി ആറുപേരെ പൊലീസ് ഉടനേ പിടിച്ചു; കാര്യങ്ങൾ തെളിയിച്ചു. എന്നും നടക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്നു… പക്ഷേ, ആളുകൾ ഇതൊക്കെയും കണ്ടിട്ടും ഒന്നും തന്നെ മാറിച്ചിന്തിക്കുന്നില്ല എന്നതും പറയേണ്ടി വരുന്നു.
രാഷ്ട്രീയം ഇന്നൊരു ജ്വരം പോലെയാണു മിക്കവർക്കും. തന്റെ സ്വഭാവമോ ഗുണമോ എന്തൊക്കെയോ ആണെന്നൊരു വിശ്വാസം പോലെ. ഇന്നു കാണുന്ന രാഷ്ട്രീയങ്ങൾ ഇങ്ങനെയാണ്.. 1) ഒരു വിശ്വാസം പോലെ ശക്തമായ വികാരമാണ് ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയം, 2) ഒരു ജന്മവികാരം പോലെ കാഠിന്യമാണു പലർക്കും പാർട്ടികൾ – ചെയ്യുന്നത് തെറ്റോ ശരിയോ ആവട്ടെ ന്യായീകരിക്കലാണ് ഇവർക്കു മുഖ്യം, 3) അന്യായമായ രീതിയിൽ പണം സമ്പാദിക്കാനുള്ള ഒരു ഉപാധിയാണു പാർട്ടികൾ, സ്വജനക്ഷേമമോ, വായ്പ്പകളോ ഒക്കെ ഏറ്റെടുത്ത് നടത്താനെന്ന പേരിൽ കോടികൾ പോക്കറ്റിലാക്കുന്ന ഇവർ പാർട്ടിയോടൊപ്പം തന്നെ കാണുമെങ്കിലും മുകളിൽ പറഞ്ഞ വിശ്വാസമോ വികാരമോ ഒന്നും ഇവർക്കുണ്ടാവില്ല. ഇതൊക്കെ തെളിവുസഹിതം നിരത്തി മാറ്റങ്ങൾ വേണമെന്ന് പറഞ്ഞു കാര്യങ്ങളൊക്കെ ഒരാളെപോളും മനസ്സിലാക്കാൻ പറ്റില്ല. നിങ്ങളുടെ നാട്ടിൽ അങ്ങനെയൊക്കെ ആണെങ്കിൽ ഞങ്ങളുടെ നാട് അങ്ങനെയല്ല എന്നും പറഞ്ഞ് തിരികെ വന്നാൽ വായടച്ചു നിൽക്കുകയല്ലാതെ എന്തു ചെയ്യാനാവും. എല്ലാവർക്കും സ്വയം ഒന്നു ചിന്തിക്കാൻ നോക്കാൻ പര്യാപ്തമാണ് ഇത്തരം കവിതകൾ എന്നേ ഉള്ളൂ. മരിക്കുന്നവർക്കും വേണ്ടപ്പെട്ടവരുണ്ട്; എല്ലാർക്കുമെന്നപോലെ തന്നെ – പിതാക്കളും സഹോദരങ്ങളും മക്കളും പങ്കാളികളും സൗഹൃദവലയവും ഒക്കെ കാണും. പാർട്ടികളോട് വിടപറഞ്ഞ് മാറി നിൽക്കാമെന്നല്ലാതെ ഇന്ന പാർട്ടിയാണു നല്ലതെന്നു പറയാൻ ഏതുപാർട്ടിയാണ് ഇന്നുള്ളത്. ഒരാളെ കൊന്നുകഴിഞ്ഞാൽ അത് ചെയ്തത് ഞങ്ങളല്ല; ഞങ്ങളെ പഴിപറയിക്കാൻ കലോത്സവദിവസം തന്നെനോക്കി അവർതന്നെ ചെയ്തതാണെന്നുള്ള നർമ്മസല്ലാപങ്ങളും കൊലയാളികൾ നടത്തുന്നു. ദയനീയം എന്നേ പറയേണ്ടതുള്ളൂ.
മാറ്റങ്ങളൊക്കെ ഓരോ കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. പഴമയാണു മുഖ്യം; പാരമ്പര്യമാണു പ്രധാനം എന്നൊക്കെ പറഞ്ഞ് പഴമയെ തിരികെ കൊണ്ടുവരാനും പറഞ്ഞ് ചിലരൊക്കെ രംഗത്തുണ്ട്! ക്ഷേത്രങ്ങൾക്ക് പേരുമാറ്റി പഴമയെ ഒളിപ്പിക്കുന്നു; പുതുമയുടെ വേഷവിധാനങ്ങളെ അമ്പലങ്ങളിൽ നിന്നും മാറ്റി നിർത്തുന്നു ഇങ്ങനെയൊക്കെ തുടങ്ങുന്നു അത്. ഏതു പഴമയാണവരൊക്കെ ഉദ്ദേശിക്കുന്നത് എന്ന് വെറുതേ ഓർത്തുനോക്കാം – വെറുതേ മാത്രം! ബ്രാഹ്മണമതത്തിന്റേയോ ദ്രാവിഡരുടേയോ ബുദ്ധമതമോ ജൈനമതമോ അതോ അതിനൊക്കെ മുമ്പുള്ള പ്രാകൃതസംഗതികളോ!! ജാതിയും മതവും വർഗവും ഇല്ലാതെ നാണം മറയ്ക്കാൻ തുണിപോലും ഉടുക്കാതെ വനാന്തരങ്ങളിൽ ഭക്ഷണത്തിനായി അലഞ്ഞു തിരിഞ്ഞാ പഴയ പാര്യമ്പര്യം… അതായിരിക്കുമോ ഇനി സുന്ദരപാരമ്പര്യം? കാര്യമില്ലാത്ത ചിന്തകളാണതൊക്കെയും. രാഷ്ട്രീയപാർട്ടികളും ഇങ്ങനെയൊക്കെ തന്നെ. സ്വാതന്ത്ര്യം നേടുന്നതിൽ കോൺഗ്രസ് പാർട്ടി വഹിച്ച പങ്ക് നിസ്തുലമാണ്. സ്വാതന്ത്യം കിട്ടിയ ശേഷം ഗാന്ധിജി തന്നെ നേരിട്ട് അത് പിരിച്ചു വിടണം എന്നും പറഞ്ഞു. കേരളത്തിൽ കമ്മ്യൂണിറ്റുപാർട്ടിയും ഇങ്ങനെ നല്ലൊരു പരിശ്രമത്തിലൂടെ വളർന്നുവന്നതായിരുന്നു. നാരായണഗുരു വിളയിച്ചെടുത്ത ഒരു ഭൂമി അവർക്കുകിട്ടി എന്നതുമാത്രമേ മുഖ്യമായുള്ളൂ. പക്ഷേ, ആ പഴമകളൊക്കെ ഇപ്പോൾ പറഞ്ഞുനടന്ന് വോട്ടിനായി മാത്രം ആളുകളെ പിടിക്കുന്നത് പഴമവേണം, പാരമ്പര്യം വേണം, അതിലെ മൂല്യങ്ങൾ വേണം എന്നു ശഠിക്കുന്നതുപോലെ മണ്ടത്തരം മാത്രമാണ്. ഇവിടെയും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. നല്ലൊരു ജനത കാര്യക്ഷമമായി തന്നെ മാറിചിന്തിക്കും. പരസ്പരം കൊന്നുകൊണ്ടു ശക്തിതെളിയിച്ചു നടക്കുന്ന കപടരാഷ്ട്രീയതയല്ല ഇന്നിന്റെ ആവശ്യം. ശോകമൂകമായി നമുക്കല്പസമയം കണ്ടിരിക്കാം; മുകളിൽ കൊടുത്തതു പോലുള്ള കവിതകൾ വായിച്ചു കണ്ണീർ വാർക്കാം… ഒരു മാറ്റം എന്നത് തനിയെ ഉണ്ടാവുന്നതല്ല – വന്നുകൊണ്ടിരിക്കുന്നതാണ്. അതു വരും. നമ്മുടെ മക്കളെങ്കിലും ഇവിടെ നല്ലൊരു സംസ്കാരത്തിൽ ജീവിക്കാൻ പ്രാപ്തരാകണം.
മുകളിലെ കവിതയോടൊപ്പം തന്നെ പ്രചരിച്ച മറ്റൊരു സംഗതി താഴെകൊടുക്കുന്നു. മലയാല പദാവലികളെ സരസവുമായി സമർതഥവുമായുപയോഗിച്ച് അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയെ തന്നെ ചോദ്യം ചെയ്ത കുഞ്ചൻ നമ്പ്യാരുടെ തുള്ളൽകവിത വായിക്കുന്ന രീതിയിൽ തന്നെ വായിച്ചാൽ ഇതിലെ സങ്കടാവസ്ഥ ഹൃദയത്തിൽ തറയ്ക്കും. നാട്യവും നടനവും കഥകളിയുമൊക്കെ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി അരങ്ങുകളിൽ നിറഞ്ഞാടുന്ന വേളയാണല്ലോ ഇത്; കൂടെ കലോത്സവം നടക്കുന്ന അതേ നാട്ടിൽ തന്നെ സാമൂഹ്യദ്രോഹികൾ അഭിനയവും തകർത്താടുന്നു.

നാട്യം കണ്ടു നടനം കണ്ടു
കഥകളി കണ്ടു കോൽക്കളി കണ്ടു
വെട്ടി നുറുക്കിയ ദേഹം കണ്ടു
പിഞ്ചുകിടാവിൻ കണ്ണീർ കണ്ടു
കലയും കേമം കൊലയും കേമം
കലയും കേമം കൊലയും കേമം
കൊല ചെയ്തിട്ടു പുലമ്പീടുന്നൊരു
കള്ളക്കഥയാണതിലും കേമം
കള്ളക്കഥയാണതിലും കേമം…
അവനവനു തോന്നുന്നത് ചെയ്യാമെന്നേ ഉള്ളൂ. ജീവൻ ബലികഴിച്ചല്ല പാർട്ടി വളർത്തേണ്ടത്. ജീവനെടുക്കാനോ ജീവൻ കൊടുക്കാനോ ഒരു പാർട്ടിയുടേയും മൂക്കുകയർ ആവശ്യമില്ലെന്നു കരുതുന്നതാണു നല്ലത്. നമുക്കു തോന്നുന്നു പാർട്ടികളെ എതിർക്കാനൊന്നും പോകേണ്ടതില്ല; പക്ഷേ നമുക്കു മാറി നിൽക്കാനാവും. ഇതുമാതിരി ഒരിക്കലെങ്കിലും നിങ്ങൾക്കു തോന്നിയാൽ ഇത്തരം പാർട്ടികളോട് വിടചൊല്ലാം. വിടപറയാൻ മനസ്സനുവദിച്ചാലോ അല്ലെങ്കിൽ മൗനമായി കണ്ടിരിക്കാൻ പ്രേരിപ്പിച്ചാലോ അതൊക്കെയാവും ഇന്ന് നല്ലത്. ഒന്നും കാണാതിരിക്കുകയല്ല വേണ്ടത്, എല്ലാം കണ്ടുകൊണ്ടുതന്നെ മൗനിയാവാം. നമ്മുടെ പാത പിന്തുടരുന്ന ചിലരൊക്കെ വരും. വരും തലമുറയെ അവരാണു നയിക്കേണ്ടത്. നല്ലവഴി കാണിക്കേണ്ടവർ നമ്മളല്ലാതെ വേറാരാണ്. മുകളിലെ കവിത ഇതൊക്കെ ഓർമ്മപ്പെടുത്തുന്നുമുണ്ട്.
കേരളചരിത്രം ചോദ്യാവലി
Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 239
പ്രശ്‌നോത്തരി 08, കേരളചരിത്രം
Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 360
പ്രശ്‌നോത്തരി 08, കേരളചരിത്രം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്.
%%RATING%%
ആവശ്യമെങ്കിൽ ഇനിയും ശ്രമിക്കാവുന്നതാണ്, പുത്തൻ ചോദ്യാവലികളുമായി ചായില്യം ഇനിയും വരും.
കാവുകൾ

മലയാളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിസ്നേഹത്തിന്റെ പരിച്ഛേദവും സാംസ്കാരിക മഹിമയുമാണ് കാവുകളെന്ന് അതിന്റെ ചരിത്രം പരിശോധിച്ചാൽ തെളിഞ്ഞുവരുന്നതാണ്. കാർഷികജീവിതത്തിന്റെ പൗരാണികസ്മൃതികൾ തന്നെയാണിവയൊക്കെയും. സ്വതസിദ്ധമായ ആവാസവ്യവസ്ഥ നിലനിർത്താനെന്നപോലെ പണ്ടുള്ളവർ വിശുദ്ധവനങ്ങളായി സംരക്ഷിച്ചു പോന്നിരുന്നു. ഒരു ചെറുജീവിക്ക് കഴിഞ്ഞുകൂടാനാവശ്യമായ എല്ലാ സംഗതികളും ഒത്തിണങ്ങയ ശരീരമാണത് എന്ന് ആലങ്കാരികമായി പറയാം… ദൈവീക ഭാഷയിൽ ശരീരം തന്നെയല്ലേ ക്ഷേത്രവും – ഇവിടേയും നമുക്കിന്ന് അങ്ങനെ കാണാം; ഇന്നത്തെ രീതിയിലെ ക്ഷേത്രങ്ങൾ തന്നെയാണവ. വമ്പൻ കാടുകളുടെ സ്പന്ദനങ്ങൾ അണുമാത്ര കളയാതെ കാത്തു സൂക്ഷിക്കുന്ന ചെറുകൂട്ടായ്മയാണിവ ഓരോന്നും. കാവിനു കൂട്ടമെന്നും അർത്ഥമുണ്ട്. വന്മരങ്ങളും ചുറ്റിലും വളർന്ന വള്ളിപ്പടർപ്പുകളും ചെറുകാടുകളും അവയിൽ ഇഴയുന്ന പാമ്പും പക്ഷികളും പുൽച്ചാടികൾവരെയുമായി സകലതും സുഖജീവിതം നയച്ചിരുന്ന സ്ഥലമായിരുന്നു കാവുകൾ എല്ലാം തന്നെ. കൃഷിഭൂമിക്കുവേണ്ടി മണ്ണിനെ പരിവർത്തിപ്പിച്ചപ്പോൾ മറ്റുജീവജാലങ്ങൾക്കു വേണ്ടി സംരക്ഷിച്ചയിടം എന്നും പറയാം. പരിശുദ്ധ പ്രകൃതിപ്രണയത്തിന്റെ അവശേഷിപ്പുകളെന്നേ ഇന്നിതിനെ വിലയിരുത്താനാവൂ. പ്രധാന കൃഷിസ്ഥലങ്ങളോട് ചേര്‍ന്നൊക്കെയും കാവുകള്‍ കാണപ്പെട്ടിരുന്നു. കൃഷിക്കാവശ്യമായ പച്ചിലവളത്തിനായോ അതോ കൃഷിസ്ഥലത്തെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി ആരാധനാമണ്ഡപം പണിതതോ എന്തൊക്കെയോ ആയിരിക്കണം പിന്നമ്പുറം – കാവുകളിലെ നായാട്ട് ദേവതകൾ ഇതാണുപറയുന്നതും. പലകാവുകളും ജൈവവളവും പച്ചിലവളത്തിന്റെയും കേന്ദ്രമായിരുന്നു. ചരിത്രം എന്തുതന്നെയായാലും ആഫ്രിക്കയോളം നീളുന്നുണ്ട് എന്നും പറയാം. ദേവാരകാട്, ദേവഭൂമി, ദേവാകാട്, ദേവസ്ഥലി, കോവില്‍കാട്, ജോഗ്മായ, കോവില്‍കാട്, ഹരിതന്‍, ഗരാംതന്‍ , ദേവഭൂമി, ദേവ്രായ്സ് എന്നിങ്ങനെ പല പേരുകളിലായി ഇന്ത്യയിൽ പലസ്ഥലങ്ങളിലും ഇതേ സംഗതി അറിയപ്പെടുന്നുണ്ട്. ഭാരതഭൂമിയിൽ ഒരുകാലത്ത് പടർന്ന് പിടിച്ച ദ്രാവിഡസംസ്കാരത്തിന്റെ ശേഷിപ്പുതന്നെ ഇതെല്ലാം. പുതുമയെ പുൽകുന്ന നമുക്ക് പഴമയൊക്കെയും അതാതിന്റെ വഴിക്കു നശിക്കുന്നു എന്നതേ ഇന്നു കാണാനാവൂ. എങ്കിലും ചിലതൊക്കെ പറയാം.

മലദൈവങ്ങൾ:
മരങ്ങളെ വരെ ദേവതകളായി ആരാധിക്കുന്ന ഒരു സംസ്കാരം ഉണ്ടായിരുന്നു നമുക്ക്. മരങ്ങളും മൺപുറ്റുകളും കല്ലുകളും, പാമ്പും ഒക്കെക്കൂടി ഈ വിശ്വാസസംരക്ഷണ തണലിൽ പുലർന്നുപോന്ന കാലമായിരുന്നു അത്. ആദിമഗോത്രവർഗങ്ങളുടെ ആചാരക്രമങ്ങളും ജീവിതരീതികളും കാവുകളോട് ബന്ധപ്പെട്ടു കിടക്കുന്നു. കാവുകളിൽ കലശങ്ങൾ അർപ്പിക്കപ്പെടുന്ന നിത്യദേവതകൾ സസുഖം വാണിരുന്നത് ഇവിടങ്ങളിൽ ആയിരുന്നു. മൃഗശല്യമോ, കൃഷിനാശമോ, ചെറിയരീതിയിലുള്ള രോഗാതുരമായ വൈഷമ്യങ്ങളോ വരുമ്പോൾ മലദൈവങ്ങളുടെ സഹായം തേടി കലശം കഴിക്കുന്ന ഏർപ്പാട് ഒരുകാലം വരെ വടക്കൻ കേരളത്തിലെ ചിലഭാഗങ്ങളിൽ ഉണ്ടായിരുന്നു. കലശം നടത്തുന്നവർ കാവുകളിലോ വീട്ടിൽ വന്നുതന്നെയോ കലശം കഴിക്കുമായിരുന്നു. പ്രതിഫലമായി ഒരുനേരത്തെ ഭക്ഷണം മാത്രമാണു കൊടുത്തിരുന്നത്. ഒരു ഗ്ലാസ് റാക്ക് (മദ്യം) കൊടുക്കാനായാൽ കലശാട്ടുകൾ ഏറെ സന്തോഷിക്കുമായിരുന്നു. പ്രതിഫലമായി ഒരു അരിമണിപോലും അവർ എടുക്കാതെ കൈയ്യും വീശിപോകുന്നത് അന്നത്തെ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ പ്രതിഫലനം മാത്രമാണ്. വ്യക്തമായ പ്രാർത്ഥനകൾ ഒക്കെ കാവുകളിലെ കലശവുവുമായി ബന്ധപ്പെട്ടു നടക്കാറുണ്ട്. തെയ്യത്തിന്റെ തോറ്റം പാട്ട് എപ്രകാരം അതാത് ദേവതകളെ ഉറഞ്ഞാടാൻ ഇടവരുത്തുന്നുവോ അത്രയും ശക്തിമത്താണ് കാവിലെ കലശത്തിന്റെ പാട്ടുകളും.

പലകാവുകളും വേഷം മാറിവന്ന് ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്. നീലേശ്വരത്തെ മന്നമ്പുറത്തുകാവുതന്നെ മുഖ്യം. മരങ്ങൾ വെച്ചുപിടിപ്പിച്ചും മറ്റും പലരും അത് നിലനിർത്താനായി കിണഞ്ഞുശ്രമിക്കുന്നുണ്ട്. നിത്യപൂജാദികാര്യങ്ങൾ ഒക്കെ വന്നുചേർന്ന് കാര്യങ്ങളൊക്കെയും ഒരു സവർണരീതിയിലെ അമ്പലത്തിന്റെ കൈപ്പിടിയിലേക്ക് ഒതുങ്ങിപോയെങ്കിലും പലതിലും കാവിന്റെ നിറസാന്നിദ്ധ്യം കാണാനാവുന്നുണ്ട്. പിൻ കഥകളൊക്കെ പലവുരു തിരുത്താൻ ശ്രമിച്ചെങ്കിലും തിരുത്തപ്പെടാതെ ചിലതൊക്കെ ബാക്കിയാവുന്നുണ്ട്. പൊട്ടൻ തെയ്യത്തിന്റെ തോറ്റം പാട്ടിൽ ഇത് കൃത്യമായി തന്നെ അനാവരണമാവുന്നുമുണ്ട്. ആദിവാസി സമൂഹത്തിന്റെ ആരാധനാലയങ്ങളായിരുന്നു മന്നങ്ങളും നീലിയാർ കോട്ടങ്ങളും ഒക്കെ. ഇവരുടെ ആരാധനാ കേന്ദ്രമായിരുന്നു മന്നം എന്നു വ്യക്തമാണു തോറ്റമ്പാട്ടുകളിൽ തന്നെ. “ചൊവ്വർ പാലർക്കൂട മോലോത്ത് കൂടും; നാങ്കൾ പാലർക്കൂട മന്നത്തു കൂടും“ എന്ന വരിതന്നെ ശ്രദ്ധേയമാവുന്നത് അത്തരത്തിലാണ്. നീലിചുരം ആണ് നീലേശ്വരം ആയതെന്നും ഇത്തരത്തിൽ ചിന്തിച്ചാൽ കരുതാവുന്നതേ ഉള്ളൂ. പഴയ പാട്ടുകളിൽ നീലിചുരം ആവർത്തിച്ചു വരുന്നത് അതാത് സമൂഹത്തിന്റെ കാവുമായി ബന്ധപ്പെട്ട പ്രവൃത്തിയിലൂടെ തന്നെയാണ്. എന്തോ ആവട്ടെ, കാവുകളിലേക്ക് തന്നെ തിരിച്ചുവരാം.
ദേവസങ്കല്പം കുടിയിരിക്കുന്ന മരക്കൂട്ടങ്ങൾ നിറഞ്ഞ സ്ഥലമായിരുന്നു അല്പകാലം മുമ്പുവരെ കാവുകൾ ഒക്കെയും. ഇന്ന് മരങ്ങളൊക്കെ മുറിച്ചുമാറ്റി, അമ്പലങ്ങൾ കെട്ടി പരിശുദ്ധമാക്കുന്ന തെരക്കിലാണ് അധുനികർ ഒക്കെയും. മാനുഷിക ചൂഷണം ഏൽക്കാത്ത സ്ഥലങ്ങളായിരുന്നു കാവുകൾ ഒക്കെയും; ഇന്നവ കേഴുന്നതും ഈ ഇടപെടൽ കുറയ്ക്കാൻ തന്നെയാവണം. മനുഷ്യരുടെ പ്രകൃതിബന്ധം തന്നെയാണ് കാവുകൾ അധികവും കാണിക്കുന്നത് എന്നു പറഞ്ഞല്ലോ, തീയ്യ സമുദായത്തിന്റെ കുലദേവതയായ വയനാട്ടുകുലവനും അവരുടെ തന്നെ പ്രഖ്യാപിത ആരാധനാമൂർത്തിയായ പറശ്ശിനിക്കടവ് മുത്തപ്പനും ഇടയപരദേവതയായ കാലിച്ചാൻ തെയ്യവും എല്ലാം തന്നെ നായാട്ടു തെയ്യങ്ങളുമാണ്. കാലിച്ചാൻ തെയ്യമൊക്കെ ഇന്നും കെട്ടുന്നത് കാവുകളിൽ തന്നെ. നായാടിക്കിട്ടുന്ന മാംസം ആദ്യം കാഴ്ചവെയ്ക്കുന്നത് കാലിച്ചാൻ തെയ്യത്തിനും വയനാട്ട് കുലവനാൽ അനുഗ്രഹം വാങ്ങിച്ച കണ്ടനാർ കേളൻ തെയ്യവും ഒക്കെ നായാട്ട് ദേവതകൾ തന്നെ. മുത്തപ്പനും നല്ലൊരു നായാടിയായിരുന്നു. മുത്തപ്പന്റെ കൂടെ നടക്കുന്ന മൃഗം തന്നെ വേട്ടനായയാണ്. കള്ളും, മീനും ഒക്കെയാണ് പ്രധാന നൈവേദ്യവും. ഇതൊക്കെ കാണിക്കുന്നത് പ്രകൃതിയോടുള്ള മനുഷ്യന്റെ കർമ്മനിരതമായ പ്രാർത്ഥനയും സ്നേഹവും തന്നെയാണെന്നു പറയാം. കൃഷിസ്ഥലങ്ങൾക്ക് വന്യമൃഗങ്ങളുടെ ശല്യം പൂർവാധികമാവുമ്പോൾ സ്ഥലത്തിന്റെ വശത്തുള്ള കാവുകൾ ഒരു സങ്കേതമായിരുന്നിരിക്കണം. നാഗകാവ്, അയ്യപ്പൻ കാവ്, കരിഞ്ചാമുണ്ഡിയമ്മക്കാവ്, കാലിച്ചാൻ കാവ്, മുത്തപ്പൻ കാവ്, ഭഗവതിക്കാവ് എന്നിങ്ങനെ പലതരം പേരുകളിൽ കാവുകൾ അറിയപ്പെടുന്നുണ്ട്. പലസ്ഥലത്തും വർഷം തോറുമോ, ചിലവർഷങ്ങൾ പിന്നിട്ട ശേഷമോ ഒക്കെയായി തെയ്യംകെട്ട് മഹോത്സവം നടാക്കാറുമുണ്ട്.

ദ്രാവിഡമഹിമ:
നിത്യഹരിതവനങ്ങൾ ഉണ്ടായതിന്റെ ഒരു അടയാളപ്പെടുത്തലാണു കാവുകൾ ഒക്കെയും, അദമ്യമായ ആഡംബരസ്നേഹം കൊണ്ട് പലതും പുതുക്കപ്പെടുന്നുണ്ടെങ്കിലും ഒരിക്കലും മറക്കാനാവാത്ത പൂർവ്വജന്മസുകൃതം അഥവ ദ്രാവിഡമഹിമ നമുക്കവിടെ കാണാം. അഞ്ചാം നൂറ്റാണ്ടിലാണ് ബ്രാഹ്മണകുടിയേറ്റം ഇന്നത്തെ കേരളത്തിൽ പടർന്നതുതന്നെ. അതിനു മുമ്പേ ദൃഡമായിരുന്ന വിശ്വാസങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ഒന്നാണ് ദ്രാവിഡപാരമ്പര്യം; കൂട്ടിന് ബുദ്ധമതവും. കവുകളിൽ ബ്രാഹ്മണപാരമ്പര്യമായ സവർണ ഹിന്ദുദൈവങ്ങൾ ഒന്നുമില്ല. അമ്പലങ്ങളൊക്കെ പ്രാചരത്തിൽ വന്നു തുടങ്ങിയത് ഒമ്പതാം നൂറ്റാണ്ടിനു ശേഷമാണ്. മഹാക്ഷേത്രങ്ങൾ ഒക്കെ വന്നതുതന്നെ അതിനുശേഷമാണല്ലോ. പിന്നീട്, ദ്രാവിഡമഹിമയേയും ബൗദ്ധപാരമ്പര്യത്തേയും സവർണഹിന്ദൂയിസം വിഴുങ്ങിക്കളഞ്ഞു, കഥകളൊക്കെ മാറ്റിമറിച്ച് ബ്രാഹമണമതത്തിന്റെ ശേഷിപ്പാക്കിമാറ്റാൻ പലസ്ഥലത്തും പറ്റിയിട്ടുണ്ട്, തെയ്യങ്ങളിൽ പലതിലും ശിവന്റേയും വിഷ്ണുവിന്റേയോ ഒക്കെ ബീജം തെറിച്ചു വീണത്ത് അപ്പോഴാണ്. അന്നത്തെ ചാത്തനെയൊക്കെ പൂണൂലിട്ട് ശാസ്താവും അയ്യപ്പനും ഒക്കെ ആക്കിയെങ്കിലും പലകാവുകളും ഇന്നും അതേപടി നിൽക്കുന്നുണ്ട്. അതായത്, തെയ്യങ്ങളെ പോലെ അല്പം പോലും പരിക്കേൽക്കാതെ ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന സങ്കല്പസ്ഥാനങ്ങളായിരുന്നു കാവുകൾ എന്നർത്ഥം. പരമാവധി തെയ്യങ്ങളിലൊക്കെയും തന്നെ ശിവന്റെയോ വിഷ്ണുവിന്റെയോ നിഴൽ വീണിരിക്കുന്നത് കാണാതിരിക്കാൻ ഇന്നാവില്ല. അതൊക്കെ ആര്യസംസ്കാര വിജയമായി കണ്ടാൽ മതി. എങ്കിലും അവിടങ്ങളിൽ പൂജ ചെയ്യുവാൻ ബ്രാഹ്മണർ വേണ്ടതില്ല; ദ്രാവിഡതയുടെ ശേഷിപ്പുകൾ അതൊക്കെ മാത്രമായിരുന്നു. ഒരു ഗണപതിഹോമത്തിലോ, അമ്പലത്തിൽ നിന്നുള്ള വിശുദ്ധജലത്തിന്റെ പുണ്യാഹത്തിലോ ഒക്കെയായി ആര്യമതം സജീവമാണ് പലസ്ഥലത്തും. കവുകൾക്ക് സമീപം അമ്പലം പണിഞ്ഞും കാവുകൾ തന്നെ മാറ്റിമറിച്ചും മാറ്റിമറിക്കലുകൾ നടക്കുന്നത് വിസ്മരിക്കാനാവാത്തത് ഇതൊക്കെ കൊണ്ടു തന്നെയാണ്. കാവിനെ അതേപടി അമ്പലങ്ങളിൽ കൊണ്ടുപോകാൻ പറ്റില്ല എന്നത് ഒരു ധൈര്യത്തോടെ പറയാം എന്നതും കൂടെയുണ്ട്. കോഴിയെ ബലികൊടുക്കുകയോ ബലികഴിച്ച കോഴിയെ കടിച്ച് കീറുകയും ചെയ്യുന്ന വീരഭദ്രനേ പോലുള്ള തെയ്യങ്ങൾ പലകാവിലും ഉണ്ട്, കരിഞ്ചാമുണ്ടിയൊക്കെ ഇതിന്റെ വക്താവണു താനും. ഇതൊക്കെ അമ്പലത്തിൽ ആവർത്തിക്കാൻ പറ്റില്ലല്ലോ. ഇന്നത്തെ ബ്രാഹ്മണസംസ്കാരത്തിന് മദ്യമാംസങ്ങൾ ഹിതമല്ലല്ലോ.

ആനുകാലികമാറ്റങ്ങൾ:
മാറ്റങ്ങൾ മുമ്പുതൊട്ടേ ഉള്ളതായിരുന്നു. പുലയർ, കോപ്പാളർ, പറയർ, ചെറവർ, വണ്ണാൻമാർ, മലയർ തുടങ്ങി ഒട്ടനവധി ആധിമനിവാസികളുടെ കലാസംവിധാനം ദൈവീകസങ്കല്പമായതാണു കാവുസംസ്ക്കാരമൊക്കെയും. ആദ്യമായി എത്തിയ ദ്രാവിഡസംസ്കൃതിയുടെ ഭാഗമായിരുന്നു ഇവർ, പിന്നീട് വന്ന ആര്യകുലം ഉത്തരേന്ത്യയിൽ നിന്നും ദ്രാവിഡരെ ഓടിച്ചുവിടുകയായിരുന്നു. യുദ്ധസംസ്കാരം ആര്യന്മാരുടെ കൂടെപ്പിറപ്പായിരുന്നു. കേരളത്തിലും പിന്നീട് ചില ഗോത്രക്കാരെ പിടിച്ച് പടനായകരാക്കിയതും(പോരാളികൾ) പിന്നീട് നായന്മാരായി ചുരുങ്ങിയതും ഓർക്കുക. വടക്കേ ഇന്ത്യയിൽ നിന്നും നാടുവിട്ടുവന്നവരിൽ നേതാവായിരുന്നു രാമൻ, ആ രാമൻ സമുദ്രത്തിൽ നിന്നും കണ്ടെടുത്ത ഭൂമിയാണല്ലോ കഥകളിൽ ഇന്നത്തെ കേരളം. രാമനെയും പൂണുലിടുവിപ്പിച്ച കഥ അവിടെ നിൽക്കട്ടെ. രാമന്റെ കൂടെ വന്നവർ നാഗാരാധകർ ആയിരുന്നു. ഇപ്പോഴും കൽക്കത്തയിലും മറ്റും നാഗാരാധകർ ഉണ്ട്. ഇത് പറയാൻ കാരണമുണ്ട്; പണ്ടിവിടെ എത്തിയ നാഗാരാധകരാണ് പിന്നീട് ജൈനമത വിശ്വാസികളായതും ശേഷം നായന്മാരായി പരിണമിക്കുകയും ചെയ്തത്. ഇന്നും നാഗാരാധാന കടത്തുന്നത് നായന്മാരുടെ വാസനയായി തുടരുന്നുണ്ട്; സർപ്പക്കാവുകൾ ഒരു നിമിത്തവും ആവുന്നു. ഈ സമയത്ത് തന്നെ എത്തിച്ചേർന്ന മറ്റൊരു വിഭാഗമാണ് തീയരും. നായന്മാരുടേയും തീയ്യന്മാരുടേയും വാണിയരുടേയും ആശാരിമാരുടേയും ഒന്നും കഥപറയുകയല്ല ഉദ്ദേശ്യം; കാവിലേക്കുതന്നെ വരാം. കാലാന്തരങ്ങൾ കഴിയുമ്പോൾ അന്നത്തെ ദ്രാവിഡസംസ്കൃതിയിലേക്ക് ഇവർ ലയിക്കുകയും, കാവുകളുടെ രക്ഷാധികാരികളാവുകയും ചെയ്യുകയായിരുന്നു. തീയ്യത്തറവാടുകളുമായും കഴകങ്ങളുമായും ബന്ധപ്പെട്ട് ഇന്നും പലസ്ഥലത്തും കാവുകൾ ഉണ്ട്, കോപ്പാളരോ മാവിലരോ ഒക്കെയാണു പൂജാരികൾ, എങ്കിലും രക്ഷാധികാരികളായ തീയ്യന്മാർ അച്ഛൻ, എന്നോ കൂട്ടായിക്കാരൻ എന്നോ ഉള്ള പേരിൽ മുഖ്യാധികാരികളായിരുന്നു – ഇന്നും പിന്തുടരുന്നിണ്ട് ഇതൊക്കെ. ബ്രാഹ്മണാധിപത്യവും ഇന്നുകാണുന്ന ശിവ വൈഷ്ണവ സങ്കലനവും ഒക്കെ പിന്നീടായിരുന്നു നടന്നതുതന്നെ, ബോധപൂർവം പലതിനേയും പൂണൂലിടുവിപ്പിച്ച് അര്യാധിനിവേശം അവർ ഉറപ്പിച്ചു. ഭൂരിപക്ഷം തെയ്യങ്ങൾക്കും വഴങ്ങേണ്ടിയും വന്നു. മാറാതെ നിൽക്കുന്നത് കാവും കാവുമായി ബന്ധപ്പെട്ട സംസ്കാരവും ആയിരുന്നു എന്നു ചുരുക്കാം.

നിലവിലെ അവസ്ഥ:
സമീപഭാവിയിൽ തന്നെ കാവുകളൊക്കെയും പുരോഗമനപരമെന്നപേരിൽ പുതുക്കപ്പെടുമെന്നു കരുതുന്നു, മലയാളസംസ്കാരത്തിന് നല്ലൊരു നഷ്ടം ഇതുമൂലം സംഭവിക്കും എന്നതിലും സംശയമില്ല. ചരിത്രം അന്വേഷിക്കുകയോ, പുതുതലമുറയ്ക്ക് ഒരു കാഴ്ചവസ്തുവായെങ്കിലും കൈമാറുകയോ ഒന്നും അല്ലല്ലോ ഇന്നത്തെ മനുഷ്യന്റെ ലക്ഷ്യം തന്നെ! ചരിത്രാവശേഷിപ്പായി ചില കരുതലുകൾ മലയോരദേശങ്ങളിൽ നിന്നാൽ നല്ലതെന്നു പറയാം. മാറ്റങ്ങൾ പണ്ടുതൊട്ടേ ഉള്ളതാണ്; ഇനിയും മാറ്റങ്ങൾ വരും – അത് അനിവാര്യം തന്നെ. ആ അർത്ഥത്തിൽ ഒന്നിനേയും കുറ്റപ്പെടുത്താൻ നിൽക്കാതെ അംഗീകരിക്കുക എന്നതാണു സുന്ദരമായ കാര്യം. എങ്കിലും, വിശ്വാസത്തിന്റെ പേരും പറഞ്ഞ് അല്പം തിരിച്ചറിവോടെ തന്നെ കാവുകൾ നിലനിർത്തുന്നത് ഇന്ന് പ്രകൃതിയോടു കാണിക്കുന്ന നല്ലകാര്യമാണെന്നു പറയാമായിരുന്നു; കാടും മരവും വെട്ടിത്തെളിച്ച് കോൺക്രീറ്റ് ബിൽഡിങ്ങുകളായ അമ്പലങ്ങളിൽ പഴമയെ ദർശിക്കാൻ പറ്റില്ലതന്നെ. അതൊക്കെ പണച്ചെലവുള്ള ആചാരം മാത്രമാവും. ആചാരമെന്നോ അനുഷ്ഠാനമെന്നോ കരുതാതെ നല്ലൊരു കലാരൂപത്തിന്റെ മാതൃകയിൽ കാവുകളെ കാണുന്നതാവും ഇക്കാലത്ത് ഭേദം. നാടോടിനൃത്തവും നാടകങ്ങളും സിനിമയും കാണുന്ന നമുക്ക് ഇത് അതിലും പരിശുദ്ധിയോടെ കൊണ്ടുപോകാൻ പറ്റാത്തതല്ല; മുൻകൈ എടുക്കാൻ താല്പര്യമുള്ളവരും അവർക്കാവശ്യമായ ചിലവുകൾ വഹിക്കാനുള്ള മാധ്യമവും സർക്കാർ വകയിലുള്ള നേതൃത്വമനോഭാവവും അത്യാവശ്യമാണ്.
താമസം ഇരിയയിൽ
ജനിച്ചത് പനത്തടിയിലായിരുന്നെങ്കിലും 5 വയസ്സുമുതൽ വളർന്നത് ഒടയഞ്ചാലായിരുന്നു. കഴിഞ്ഞ നാലര വർഷമായിട്ട് താമസം സമീപപഞ്ചായത്തിലെ ഇരിയ എന്ന സ്ഥലത്താണ്. പണ്ട് ജീമെയിൽ വന്നപ്പോൾ ഒരു കൗതുകത്തിനു കൊടുത്ത ഇമെയിൽ ഐഡിയായിരുന്നു rajeshodayanchal എന്നത്. പിന്നീട് പലരും എന്നെ വിളിക്കുന്നത് തന്നെ ഒടയഞ്ചാൽ എന്നായി എന്നത് വേറൊരു രസം. 2005-ഇൽ ഒക്കെ ഗൂഗിളിൽ odayanchal എന്നു സേർച്ച് ചെയ്താൽ ഒന്നും കാണില്ലായിരുന്നു, ഇമേജിന്റെ സെക്ഷനിൽ കോട്ടയത്തുള്ള രണ്ട് പള്ളീലച്ചന്മാർ ഉണ്ടായിരുന്നു എന്നതേ ഉള്ളൂ. അറിയാവുന്ന ടെക്നോളജീസ് ഉപയോഗിച്ച് ഒടയഞ്ചാലുമായി ബന്ധപ്പെട്ട പലതും ഓൺലൈനിൽ എത്തിക്കുക എന്ന വാശിയിൽ എന്തോക്കെയോ ചെയ്ത്, ഉടനേ അതു മാറ്റിയെടുത്തു. കാലക്രമത്തിൽ ഇന്റെർനെറ്റ് പുരോഗതി പ്രാപിച്ചപ്പോൾ കാര്യങ്ങളൊക്കെ ധാരളം വന്നു തുടങ്ങി. ഞാനപ്പോൾ തന്നെ അത്തരം കാര്യങ്ങളൊക്കെ വിട്ടിരുന്നു; എങ്കിലും ഇമെയിലൈഡി കൂടെത്തന്നെ ഉണ്ടായിരുന്നു. താമസം ഇരിയയിലേക്ക് മാറിയെങ്കിലും ഇമെയിലൈഡിയും യൂസെർ നെയിമും പഴയതുതന്നെ കൊണ്ടുനടക്കുന്നു. ഇരിയയിലേക്ക് കടക്കാം.
ഇരിയയെ കുറിച്ച്
കാര്യങ്ങൾ വിക്കിപീഡിയയിൽ എഴുതിയവ തന്നെയാണ്. രണ്ടും ഒന്നുതന്നെയായതിനാൽ അതുതന്നെയാവും ഭേദം. പുല്ലൂർ പെരിയ പഞ്ചായത്തിലെ ഇരിയ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് കാഞ്ഞങ്ങാട് സംസ്ഥാന പാതയോരത്താണ്. കോടോം ബേളൂർ പഞ്ചായത്തിലെ കുറച്ച് ഭാഗവും ഇരിയയിൽ പെടുന്നു. കാഞ്ഞങ്ങാട് നിന്ന് 13 കിലോമീറ്റർ ദൂരെയാണ് ഇരിയ. ഒരു ഗവണ്മെന്റ് സ്കൂൾ ഇരിയയിൽ തന്നെയുണ്ട്. ഇരിയയിൽ മഹാത്മാ പബ്ലിക് സ്കൂൾ സ്ഥിതി ചെയ്യുന്നു. മലയാള സിനിമയിലെ സംവിധായകനായ വൈശഖിന്റെ ജന്മസ്ഥലമായ കല്യോട്ട് ഇരിയയോട് തൊട്ടടുത്തു കിടക്കുന്നു. ഇരിയയിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പക്ഷേത്രവും വിഷ്ണുക്ഷേത്രവും സമീപ പ്രദേശത്തെ പൊടവടുക്കം മുളവിനൂർ ക്ഷേത്രങ്ങളും ഇരിയ ജുമാ മസ്ജിദും ഭക്തർക്ക് ആശ്രയമായുണ്ട്. ഇരിവൽ ഇല്ലവും ബ്രിട്ടീഷ് ബംഗ്ലാവും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. ഒത്തിരി പുരസ്കാരങ്ങൾ നേടുകയും പ്രേംജി എന്ന അഭിനേതാവ് അഭിനയിക്കുകയും ചെയ്ത ഷാജി എൻ. കരുണിന്റെ ആദ്യചിത്രമായ പിറവി എന്ന സിനിമ എടുത്തത് ഇരിയയിൽ നിന്നാണ്. സത്യസായി ട്രസ്റ്റിന്റെ എൻഡോസൾഫാൻ ബാധിതർക്കുള്ള സായി ഗ്രാമം ഇരിയക്കടുത്ത് കാട്ടുമാടത്ത് സ്ഥിതി ചെയ്യുന്നു.
ബ്രിട്ടീഷ് ഭരണകാലത്തെ ബ്രിട്ടീഷ് ബംഗ്ലാവിന്റെ അവശിഷ്ടം ഇരിയയിൽ ഉണ്ട്. തലചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെയുണ്ട് . ഭരണാധികാരികളുടെ കുതിരകളെ പാർപ്പിച്ചിരുന്ന ലായവും ഇവിടെയുണ്ടായിരുന്നു. അടുത്തകാലം വരെ അതിന്റെ ചുമരുകൾ ആൽമരത്തിന്റെ അടുത്തായി കണ്ടിരുന്നു. തലച്ചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.
ബ്രിട്ടീഷ് ബംഗ്ലാവ്
ബ്രിട്ടീഷ് ഭരണകാലത്തെ ഒരു സ്മാരകമന്ദിരമാണ് ബ്രിട്ടീഷ് ബംഗ്ലാവ്. കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിൽ പെട്ട സ്ഥലമായ ഇരിയയിൽ ആണിതുള്ളത്. ബ്രിട്ടീഷ് ട്രാവലേഴ്‌സ് ബംഗ്ലാവ് എന്നപേരിൽ അറിയപ്പെട്ടിരുന്നു ബംഗ്ലാവ് ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. രണ്ടു മുറികളും ചുറ്റിലും വരാന്തയും കുതിരാലയവും ഒക്കെ ഉള്ളതായിരുന്നു ബ്രിട്ടീഷ് ബംഗ്ലാവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയോരത്തായി ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നു. വിദേശ ഭരണകാലത്ത് ബ്രിട്ടീഷ് അധികാരികൾക്ക് കർണാടകയിലെ കുടക്, പുത്തൂർ ഭാഗങ്ങളിലേയ്ക്കുള്ള യാത്രയിൽ പ്രധാന ഇടത്താവളമായിരുന്നു ഇരിയ ബംഗ്ലാവ്. ബ്രിട്ടീഷ് പടയോട്ടക്കാലത്തെ പ്രധാന കേന്ദ്രമായിരുന്ന ഇരിയയിലെ ഈ ബംഗ്ലാവും കുതിരാലയവും മറ്റും. 1965 -70 കാലഘട്ടത്തിൽ ബംഗ്ലാവ് കെട്ടിടത്തിൽ ഇരിയയിലെ സ്‌കൂൾ പ്രവർത്തിച്ചിരുന്നതായി ഒരു സംസാരം നിലവിലുണ്ട്.
നിലവിലെ അവസ്ഥ ഏറെ നീചമാണ്. ഏറെ ചരിത്രപ്രാധാന്യമുള്ള ബ്രിട്ടീഷ് ബംഗ്ലാവ് ഇന്ന് അന്യം നിൽക്കുകയാണെന്നു പറയാം. ഗവണ്മെന്റ് സ്ഥലങ്ങൾ അധികവും സ്വകാര്യവ്യക്തികൾ കൈയ്യേറുന്ന രീതിയും നിലവിൽ കാണാവുന്നതാണ്. 250 ഓളം വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണിത്. ഇന്ന് ഇതിന്റെ അവസ്ഥ തീർത്തും പരിതാപാവസ്ഥയിലാണ്. ബംഗ്ലാവിന്റെ മേൽക്കൂരകൾ തകർന്നിട്ട് വർഷങ്ങളായി. കാടുമൂടിക്കിടന്ന കെട്ടിടാവശിഷ്ടത്തിന്റെ കല്ലുകളാണ് അടുത്തായിട്ട് ചില സാമൂഹ്യവിരുദ്ധർ കടത്തിക്കൊണ്ടുപോയത്. ചുമർക്കെട്ടുകൾ ഇടിച്ചുതകർത്താണ് കല്ലുകൾ കടത്തിയത് എന്ന് ഇപ്പോൾ കണ്ടറിയാനാവും. ഇന്നത്തെ പുല്ലൂർ-പെരിയ, കോടോം-ബേളൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെയും ചുങ്കപ്പിരിവും അതുസംബന്ധിച്ച ചർച്ചകളും നടന്നിരുന്നത് ഇവിടെവെച്ചായിരുന്നു. ഇരവിൽ വാഴുന്നവരും ബേളൂർ പട്ടേലരുമായിരുന്നു അന്ന് ചുങ്കപ്പിരിവ് നടത്തിയിരുന്നത്. പിരിച്ചെടുത്ത് ചുങ്കം കൈപ്പറ്റുന്നതിനൊപ്പം പുത്തൂരിലേക്കുള്ള യാത്രാമധ്യേ ബ്രിട്ടീഷ് ഭരണാധികാരികൾ വിശ്രമിച്ചിരുന്നതും ഇവിടെയാണ്. തലചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങിഇന്നും അവിടെയുണ്ട് . ഭരണാധികാരികളുടെ കുതിരകളെ പാർപ്പിച്ചിരുന്ന ലായവും ഇവിടെയുണ്ടായിരുന്നു .അടുത്തകാലം വരെ അതിന്റെ ചുമരുകൾ ആൽമരത്തിന്റെ അടുത്തായി കണ്ടിരുന്നു . തലച്ചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.
മലയാള സിനിമയുടെ പ്രശസ്തി പുറംരാജ്യങ്ങളിൽ എത്തിച്ച, നിരവധി അന്താരാഷ്ട അവാർഡുകൾ നേടിയതും ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്തതുമായ പിറവി എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ആയിരുന്നു ഇരിയയും, ബ്രിട്ടീഷ് ബംഗ്ലാവും, ഇരിയയിലെ പഴയ ഇല്ലവും അടങ്ങുന്ന പ്രദേശം. പഴയ ഇല്ലം അതിന്റെ മനോഹാരിത ഒട്ടും നഷ്ടപ്പെടുത്താതെതന്നെ കാസറഗോഡ് അനന്തപുരി അമ്പലത്തിന്റെ അടുത്ത് കുന്നിലേക്ക് പറിച്ചു നട്ടിരുന്നു. അതിനവിടേയും വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല എന്നൊരു വസ്തുത നിലനിൽക്കുന്നു.
സത്യസായി ഗ്രാമം
ആതുരശുശ്രൂഷാരംഗത്തും ജീവകാരുണ്യപ്രവർത്തന രംഗത്തും കഴിഞ്ഞ 21 വർഷമായി പ്രവർത്തിച്ചുവരുന്ന സത്യസായി ഓർഫണേജ് ട്രസ്റ്റ് – കേരള, സായിപ്രസാദം എന്ന പേരിൽ ഉൾപ്പെടുത്തി കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്കായി പ്രവർത്തനം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് സത്യസായി ഗ്രാമം എന്ന പദ്ധതി നടപ്പിലാക്കിയത്. കാസർഗോഡ് ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിലാണിത് നടപ്പിൽ വരുന്നത്. ഇതിലെ ഭവനനിർമ്മാണപദ്ധതി കേരള ഗവണ്മെന്റുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ്. ഇതുപ്രകാരം ഓരോ കുടുംബത്തിനും കേരള ഗവണ്മെന്റ് 10 സെന്റ് സ്ഥലം വീതം പതിച്ചു നൽകുന്നു. ഈ സ്ഥലത്താണ് സത്യസായി ഓർഫണേജ് ട്രസ്റ്റ് 500 ചതുരശ്രയടി വരുന്ന വീടുകൾ വെച്ചുകൊടുക്കുന്നത്. ചുരുങ്ങിയ 25 വർഷത്തേക്ക് ഇത് മറ്റാർക്കും കൈമാറ്റം ചെയ്യാനാവാത്ത വ്യവസ്ഥയോടെയാണിതു നടപ്പിലാക്കിയത്. മൊത്തത്തിൽ 108 വീടുകളാണ് എൻഡോസൾഫാൻ ബാധിതർക്കായി പതിച്ചുനൽകുന്നത്. ഒരു ചെറിയ ടൗൺഷിപ്പ് മാതൃകയിലാണ് ഈ പദ്ധതികൾ നടക്കുന്നത്. ഏകദേശം 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചിൻ ഷിപ്പ് യാർഡ്, ഫെഡറൽ ബാങ്ക്, ദുബായി സത്യസായി ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സായിപ്രസാദം പദ്ധതി മുന്നോട്ട് നീങ്ങുന്നത്.
കാസർഗോഡ് ജില്ലയിൽ പുല്ലൂർ-പെരിയ, കിനാനൂർ-കരിന്തളം, എൻമകജെ എന്നീ മൂന്നു പഞ്ചായത്തുകളിലായാണ് വീടുകൾ മൊത്തത്തിൽ നിർമ്മിക്കുന്നത്. ഇതിൽ 36 വീടുകൾ പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഇരിയയിൽ കാട്ടുമാടത്ത് പൂർത്തിയായിരിക്കുന്നു. ഈ വീടുകളുടെ താക്കോൽ ദാനകർമ്മം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പട്ടയദാനം നടത്തിയത് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനായിരുന്നു. ഇരിയ കാട്ടുമാടത്ത് നടക്കുന്ന പരിപാടികൾ കാസർഗോഡ് പൂരം എന്ന പേരിൽ എട്ടു ദിവസങ്ങളിലായി നടന്നു. മലയാള സിനിമാ നടനായ ജയസൂര്യയാണ് സത്യസായിഗ്രാമം അംബാസിഡറായി പ്രവർത്തിക്കുന്നത്.
സത്യസായി ഗ്രാമത്തിലെ പ്രവർത്തനങ്ങൾ
വീടിനോടു ചേർന്നു ചിൽഡ്രൻസ് പാർക്ക്, ഹെൽത്ത് ക്ളിനിക്, മിനി തീയറ്റർ, സായി ബാലഭവൻ (ആംഗൻവാടി), മറ്റ് അടിസ്ഥാനസൌകര്യങ്ങൾ എന്നിവയും ട്രസ്റ് നിർമിച്ചു നൽകുന്നു. ഗ്രാമത്തിൽ കുട്ടികൾക്കായി നിർമ്മിച്ച പാർക്കാണ് ചിൽഡ്രൻസ് പാർക്ക്. ഇതിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണു നടപ്പിലാക്കിയത്. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഉദുമ എം. എൽ. എ. കെ. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ തറക്കല്ലിട്ട ബഡ്സ് സ്കൂൾ സത്യസായി ഗാമത്തിൽ സ്ഥിതിചെയ്യുന്നു. ആരോഗ്യവകുപ്പ് മന്ത്രിയയ കെ. കെ. ശൈലജയാണ് പ്രൈമറി ഹെൽത്ത് സെന്ററിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. വിവിധ കലാസാംസ്കാരിക പ്രവർത്തനങ്ങൾ, 50000 ലിറ്റർ കുടിവെള്ള പദ്ധതി, ആംഫി തിയറ്റർ, സ്വയം തൊഴിൽ പരിശീലന പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികൾ ഇവിടെ നടക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കാസർഗോഡ് എം. പി. കരുണാകരൻ, എം. എൽ. എ. ഒ. രാജഗോപാൽ, കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ മധു എസ് നായർ തുടങ്ങി പലരും പദ്ധതിയുടെ പുറകിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും പദ്ധതി സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തിരുന്നു.
കൊച്ചി – മുസിരിസ് ബിനാലെ – 2016

ഡിസംബർ 26, 27, 28 തീയ്യതികളിൽ വിക്കിപീഡിയ സംഗമോത്സവം ആയിരുന്നു. അതിന്റെ ഭാഗമായി കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയിലെ അച്ചനെ പരിചയപ്പെടാൻ സാധിച്ചു എന്നതുതന്നെ വലിയ കാര്യമായി കാണുന്നു. ചില നല്ല ബന്ധങ്ങളൊക്കെ അവിചാരിതമായി കടന്നുവരുന്നതാണെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു അത്. അതു കഴിഞ്ഞായിരുന്നു എറണാകുളത്തേക്ക് പോയത്.. ഈ എഴുത്തിൽ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ചിലപ്പോൾ കണ്ടേക്കാം. ഒന്നും തീവ്രമായി കാണേണ്ടതില്ല. 29 നു വൈകുന്നേരം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തുടർരുകയായിരുന്നു ഞങ്ങൾ. വൈകുന്നേരം 7:40 ന് എത്തുന്ന മലബാർ എക്സ്പ്രസ്സിനായിരുന്നു (16630) അത്. കോട്ടയത്തുള്ള ടോണിമാഷ് വീട്ടിലേക്ക് പോകാൻ മുമ്പേ ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് പോകാൻ പറ്റിയ സാഹചര്യം ഉണ്ടായിരുന്നില്ല എന്നിക്ക്. അതും ഈ പോക്കിൽ സാധിക്കാം എന്നു കരുതി നേരെ അങ്ങോട്ടാണു പോയത്.
കോട്ടയം യാത്ര
ഡിസംബർ 30 ന് രാവിലെ അഞ്ചുമണിയോടെ കോട്ടയത്ത് എത്തി. റെയിൽവേ സ്റ്റേഷനു വെളിയിൽ തന്നെ ടോണിമാഷ് കാറുമായി നിൽപ്പുണ്ടായിരുന്നു. ആമിയും മഞ്ജുവും ഞാനും കാറിൽ കയറി നേരെ മാഷിന്റെ വീട്ടിലേക്ക് പോയി. മഞ്ജുവിനേറെ സന്തോഷം പകർന്നത് അവിടെ ടീച്ചർ ഉണ്ടാക്കി വെച്ചിരുന്ന നോൺവെജ്ജായിരുന്നു എന്നുവേണം പറയാൻ. ആമിയുടെ ഇഷ്ടം ടോണിമാഷിന്റെ ഇളയമകൾ അൽഫോൻസയെ ആയിരുന്നു. രണ്ടുപേരും പ്രായത്തിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ ഏറെനേരം ഓടിയും ഒളിച്ചും ബഹളം വെച്ചുമൊക്കെ കളിച്ചു നടന്നു. അൽഫോൻസ ആമീസിന്റെ കുറേ ഫോട്ടോസ് എടുത്തിരുന്നു.. ടോണിമാഷും ഞാനും നിൽക്കുന്ന ഫോട്ടോയും അവളാണെടുത്തത്. ഒക്കെ ടോണിമാഷിനോട് ഒന്നു ചോദിച്ചു വാങ്ങിക്കണം. അവരുടെ ഓടിയും സ്റ്റെപ്പിൽ ഒളിച്ചിരുന്നുള്ള കളികളുമൊക്കെ കാണാൻ നല്ല രസമായിരുന്നു. ടോണിമാഷിന്റെ അച്ഛനോടുള്ള സംസാരമായിരുന്നു പിന്നീട് എന്നെ ഏറെ ആകർഷിച്ചത്. കുറച്ച് സമയം കൊണ്ട് കുറച്ചേറെ ചരിത്രം പറഞ്ഞു അദ്ദേഹം. ചുറ്റുവട്ടമൊക്കെ കറങ്ങിക്കാണാനൊന്നും തരപ്പെട്ടില്ല. ടീച്ചറും മഞ്ജുവും നോൺവെജ്ജ് സാധനം വറുത്തെടുക്കാൻ വൈകിയതു കാരണം കോട്ടയം വിട്ട് എറണാകുളത്തേക്ക് വരാനും വൈകി. കെ. എസ്. ആർ. ടി. സി. നോൺ സ്റ്റോപ്പിനാ കയറിയത്. വളരെ പതുക്കെയും പല സ്ഥലത്തും തടസ്സങ്ങളുമായി 2 മണിയോടെ എറണാകുളത്ത് എത്തി.
കൂടെ വരാൻ, അഗ്നിപുത്രൻ എന്നു ഫെയ്സ്ബുക്കിലും ഗൂഗിൾപ്ലസ്സിലും അറിയപ്പെടുന്ന ജസ്റ്റ്യൻ ഉണ്ടായിരുന്നു. അവൻ പാലാരിവട്ടത്തുള്ള കലണ്ടൈന്നിൽ ഒരു ദിവസം മുന്നേ തന്നെ റൂം ബുക്ക് ചെയ്തു കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ എത്തിച്ചേരാൻ 2 മണിയോടടുത്ത് ആയിരുന്നതിനാൽ തന്നെ ജസ്റ്റിൻ ഗൂഗിൾ പ്ലസ് കൂട്ടുകാരോടൊപ്പം കറങ്ങാനായി പോയിരുന്നു. വൈകുന്നേരം എടപ്പള്ളിയിലെ ലുല്ലുമാളിലേക്ക് പോയി. കഴിക്കാനുള്ള ഭക്ഷണപദാർത്ഥങ്ങളൊക്കെ അവിടുന്നു വാങ്ങിച്ചു. ആമീസിനു കളിക്കാൻ പറ്റിയ വിവിധങ്ങളായ റൈഡ്സിലും മറ്റും കേറി നിരങ്ങി എന്നും പറയാം. അവൾ ഏറെ ആസ്വദിച്ച ഒരു യാത്രയായിരുന്നു അത്. ജസ്റ്റിനും മഞ്ജുവും ഒക്കെ അല്പം വിറയലോടെ ഇരുന്നെങ്കിലും തൊട്ടറുത്ത് ജസ്റ്റ്യൻ ഇരിക്കുന്ന സംരക്ഷണബോധം ഉള്ളിൽ ഉള്ളതുകൊണ്ടായിരിക്കണം ആമീസിന് പേടി തോന്നിയതേയില്ല. ചിരിച്ചുകൊണ്ട് ചുറ്റും നോക്കി നന്നായി ആസ്വദിക്കന്നത് ഒരു വശത്ത് നിന്നിരുന്ന എനിക്കു കാണാമായിരുന്നു.

പിറ്റേന്നായിരുന്നു ബിനാലേ മാഹാമഹമെന്ന പേരിൽ അറിയപ്പെട്ട സംഗതി കാണാൻ തീരുമാനിച്ചത്. കോട്ടയത്തു വർക്ക് ചെയ്യുന്ന ഇട്ടിമാളു അഗ്നിമിത്ര രാവിലെ തന്നെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽപ്പുണ്ടായിരുന്നു. രാവിലെ ആമീസ് എണീക്കാൻ വൈകിയതും അല്പം ഭക്ഷണം കഴിഞ്ഞാൻ വൈകിയതുമായ കാരണങ്ങൾ കൊണ്ട് ഇട്ടിമാളുവിന് ഒരുമണിക്കൂറോളം ഞങ്ങളെ കാത്തിരിക്കേണ്ടി വന്നു. നല്ല സുഹൃത്തായിരുന്നെങ്കിലും ഇട്ടിമാളുവിനെ ഞാനതുവരെ കണ്ടിരുന്നില്ല. ആദ്യമായി കാണുന്ന ഒരു ആകാംഷ എന്നിലും ഉണ്ടായിരുന്നു. തുടർന്ന് സൗത്ത് റെയിൽവേ സ്റ്റേഷനു പരിസരത്തുള്ള ഉമ്മീസ് റെസ്റ്റോറന്റിൽ വെച്ച് എല്ലാവരും ചായ കഴിച്ചു. മഞ്ജുവിന്റെ കസിൻസായ ആതിരയും , രസ്നയും അപ്പോഴേക്കും അവിടെ കാത്തിരിപ്പുണ്ടായിരുന്നു. വീട്ടിലേക്കുള്ള യാത്ര ആയതിനാൽ അവരല്പം തെരക്കിലായിരുന്നു. ഒക്കെ കഴിഞ്ഞ് ഇട്ടിമാളുവിനേയും കയറ്റിവിട്ട് ഞങ്ങൾ ബിനാലെ ലക്ഷമാക്കി വണ്ടി വിട്ടു.
മുസിരിസ് ബിനാലെ
ബിനാലെയെ കുറിച്ച് എന്തുപറയാൻ! കാണാൻ രസമുള്ളത് എന്തെങ്കിലും ആയിരിക്കും എന്നൊരു ധാരണയുണ്ടായിരുന്നു. പലപ്രാവശ്യമായി കേട്ടിരുന്ന കഥകളിൽ നിന്നും ഉരിത്തിരിഞ്ഞു വന്നതാവണം ഇത്. കലാബോധമൊക്കെ അല്പാല്പം ഉണ്ടെങ്കിൽ അത്യന്താധുനികമോ ആധുനികോത്തരമോ വലിയ ആനത്തലയോ ഒക്കെയായി ചിന്തിക്കാനൊന്നും എനിക്കറിയില്ല. കാണുമ്പോഴോ ചിന്തിക്കുമ്പോഴോ ഭംഗിയുള്ള എന്തിനെയും നന്നായി പ്രണയിക്കാനറിയുന്ന ആളാണു ഞാൻ എന്നും പറയാം. രണ്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ചിത്രരചനയോ കാവ്യരീതിയോ സംസാരം വരെയോ ഏറെ ഹൃദ്യമായി ആസ്വദിക്കാൻ മാത്രം ലളിതമാണെന്റെ കൗതുകങ്ങൾ. പക്ഷേ, അനന്തമായ ചാതുര്യഭംഗിയൊന്നും ആസ്വദിക്കാൻ എനിക്കാവാറില്ല എന്നതിന്റെ ഫലമായിരിക്കണം ബിനാലെ എന്ന മഹാമഹം നിരാശപ്പെടുത്താൻ ഇടയാക്കിയത്. കുറച്ചേറെ സംഗതികൾ കണ്ടു നടന്നു. ഒരു ചെറുകുറിപ്പ് പുറത്ത് തൂക്കിയിട്ടിട്ടുണ്ട് എന്നതല്ലാതെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ചിലതിന്റെയൊക്കെ ഫോട്ടോ എടുത്തുവെച്ചു. ലൈറ്റിങ് ഒക്കെ വെച്ചുള്ള പരിപാടികളിൽ ആമീസ് ആസ്വാദനം കണ്ടെത്താൻ ശ്രമിച്ചിരുന്നു എന്നത് മാത്രമാണെനിക്കു തോന്നിയ ഒരു രസം. പിന്നെ രസമായി തോന്നിയത് ബോട്ടിങായിരുന്നു. ഒത്തുചേർന്നുള്ള എല്ലാ യാത്രകൾക്കും ഒരു സൗന്ദര്യമുണ്ട്. അതൊക്കെ ആസ്വാദ്യവുമാണ്. ബിനാലെയെ കുറ്റം പറയുകയല്ല; കാണുന്നവരുടെ അഭിരുചി പോലെയിരിക്കും അത്. എന്റെ അഭിരുചി ഇങ്ങനെയൊക്കെ ആയിപ്പോയി. ബിനാലെയ്ക്കു മുന്നിൽ ഇരുന്ന് ഒരു സെൽഫി എടുത്തിരുന്നെങ്കിൽ “ഇതാ ബുദ്ധിജീവി“ എന്ന തലക്കെട്ടോടെ ഒരു ഫെയ്സ്ബുക്ക് സ്റ്റാറ്റസൊക്കെ ഇടാമായിരുന്നു എന്ന് പിന്നീട് തോന്നിയിരുന്നു. ഇതൊരു പൊതുവായ വിലയിരുത്തലല്ല; എനിക്ക് തോന്നിയ കാര്യങ്ങൾ പറഞ്ഞുവെന്നേ ഉള്ളൂ.
ബിനാലെയ്ക്ക് രണ്ടുപ്രാവശ്യം ടിക്കറ്റ് എടുക്കേണ്ടി വന്നിരുന്നു. ഒരു ദിവസത്തെ പാസിന്, ഒരാൾക്ക് 100 രൂപയാണ്. പല കെട്ടിടങ്ങളിലായി നിരന്ന് നിൽക്കുകയാണ് ബിനാലെ. അതിനാവശ്യമായ ഒരു കുറിപ്പ് അവർ തരുന്നുണ്ട്. ഓരോ സ്ഥലത്തും കയറുമ്പോൾ പിന്നീട് അന്നേ ദിവസം അവിടേക്ക് കയറാതിരിക്കാൻ ടിക്കറ്റിൽ ആവശ്യമായ സ്ഥലത്ത് ഒരു ദ്വാരമിടാനും അവർ മറക്കുന്നില്ല. ഒരു സുഹൃത്ത് പാസൊക്കെ റെഡിയാക്കി തരമാന്ന് പറഞ്ഞിരിന്നെങ്കിലും വിളിച്ച് ശല്യം ചെയ്യേണ്ടതില്ല എന്ന് കരുതി ചോദിച്ചതേ ഇല്ലായിരുന്നു. ബിനാലെയ്ക്ക് പോയി വന്നശേഷം തോന്നിയിരുന്നു, അവന്റെ സഹായം കൊണ്ടുമാത്രം കണ്ടാൽ മതിയായിരുന്നു ഈ കലാപരിപാടിയെന്ന്. കാരണം മറ്റൊന്നുമല്ല, ടിക്കറ്റിനായി ഇത്രയും തുക ചെലവാക്കേണ്ടി വന്നില്ലല്ലോ എന്നെങ്കിലും സമാധാനിക്കാമായിരുന്നല്ലോ. ബിനാലെ കണ്ടു മടുത്തപ്പോൾ, സുഹൃത്തായ റോജി പാലയുടെ തൊട്ടടുത്തുള്ള ഡ്യൂ ഡ്രോപ്പ് കടയിലേക്കുപോവുകയായിരുന്നു. ആമീസിനും മഞ്ജുവിനുമായി അല്പം ഡ്രസ്സ് വാങ്ങിച്ച്, അവിടെ എം ജി റോഡിനടുത്തുള്ള പത്മാജങ്ഷനിൽ ഉള്ള ഹോട്ടൽ Seylon നിന്നും ഭക്ഷണവും കഴിച്ച് മടങ്ങുകയായിരുന്നു. ഭക്ഷണമൊക്കെ ചെമ്മീൻ ബിരിയാണിയായിരുന്നു. സംഗതി കിടിലൻ. ഹോട്ടലിൽ കയറും മുമ്പ് അവിടെ കണ്ടൊരു ATM ഇൽ കയറുകയുണ്ടായി. 500 ന്റെ നോട്ടുകളാണ് കിട്ടിയതൊക്കെയും. കേരളത്തിൽ പോയപ്പോഴൊന്നും ATM നും മുമ്പിൽ ക്യൂവുകകൾ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ATM എന്ന് എഴുതികാണുമ്പോൾ ശ്രദ്ധിക്കാൻ ഒരു തൃഷ്ണയുണ്ടായിരിന്നു. ക്യൂ കണ്ടത് എല്ലാം തന്നെ ബിവ്രേജുകൾക്ക് മുന്നിലായിരുന്നു എന്നതും പറയാതെ വയ്യ. പിറ്റേദിവസം ഒന്നാം തീയതിയായതുകൊണ്ടാവണം ഈ വലിയ ക്യൂ ഒക്കെയും കാണാൻ സാധിച്ചത്.
ഉബർ ടാക്സികൾ

യാത്ര മുഴുവനും ഉബർ ടാക്സികളിൽ ആയിരുന്നു എന്നത് ഏറെ നന്നായി തോന്നി. ഓട്ടോക്കാരോട് എനിക്ക് പണ്ടേ അല്പം ദേഷ്യം തന്നെയാണ്. സ്വയം വഞ്ചിക്കപ്പെടുന്നു എന്നുള്ള അറിവ് ഏറെ വേദനാജനകമാണ്. മീറ്റർ ഇട്ട് അവർ ഓടിക്കുകയാണെങ്കിൽ ആ തുകയെക്കാൾ അല്പം കൂടിയ ചാർജ് തന്നെ കൊടുക്കാൻ ഞാൻ സന്നദ്ധനാണ്, പക്ഷേ, എല്ലായിടത്തും ഉള്ള ഓട്ടോക്കാർക്ക് ഒരേ വികാരമാണ്; ഒരേ വിചാരമാണ് – ഇവരെ നന്നായി പറ്റിക്കണം എന്ന് മാത്രമാണത്. രണ്ടു കിലോമീറ്റർ ദൂരത്തേക്ക് ഇന്നലെ വരെയും 100 രൂപ കൊടുക്കേണ്ടി വന്നു എന്നതാണിവിടുത്തെ ഒരു വിന. മീറ്റർ ഇട്ടോടിക്കുന്ന ആരേയും കണ്ടിട്ടില്ല. ഉബർ വന്നത് നന്നായി എന്നു തന്നെ തോന്നാൻ കാരണം ഇതാണ്. വെറുതേ പണം കൊടുത്ത് കലഹിക്കാൻ മാത്രം മോഹമില്ലാത്തവനാണു ഞാൻ. ബാംഗ്ലൂരിൽ ഒല മാത്രമാണ് ഉപയോഗിക്കാറുള്ളത്. അടുത്ത സ്ഥലമെന്ന് തോന്നിയാൽ, മീറ്റർ ഉണ്ടെന്ന് പറയുകയും ചെയ്താൽ ഓട്ടോയിൽ കയറിപോകും. ഇന്നലെ സുഹൃത്ത് സുജിത്തിന്റെ വീട്ടിൽ പോയപ്പോൾ ഇതുമാതിരി പറഞ്ഞു പറ്റിച്ചാണ് ഒരാൾ ഞങ്ങളെ ഓട്ടോയിൽ കയറ്റിയതും… വർക്കുചെയ്യുന്ന കരിയർനെറ്റ് എന്ന കമ്പനിയുടെ ഒരു ക്ലൈന്റായി ഉബർ ഏറെ കാലം ഉണ്ടായപ്പോൾ അവർക്കുവേണ്ടി വർക്ക് ചെയ്തതൊക്കെ ഞാനായിരുന്നു എന്നൊരു നല്ലബോധവും ഈ സ്നേഹത്തിനു പിന്നിലുണ്ട്.
KRTC SCANIA MULTI AXLE BUS
എറണാകുളത്തു നിന്നും തിരിച്ച് ബാംഗ്ലൂർക്കുള്ള യാത്ര രാത്രി 8 മണിക്കായിരുന്നു. കെ. എസ്. ആർ. ടി. സി. വോൾവോ ബസ്സിൽ കയറിയപ്പോൾ തന്നെ ആമീസ് ഉറങ്ങിയിരുന്നു. ബൊമ്മനഹളിയിൽ പിറ്റേദിവസം ജനുവരി ഒന്നിന് രാവിലെ 7 മണിക്ക് ബസ്സിറങ്ങുമ്പോളാണ് അവൾ ഉണർന്നത്. ബസ്സ് യാത്ര നല്ലൊരു അനുഭവം തന്നെയായിരുന്നു. എറണാകുളത്ത് പോയി പലപ്പോഴും ബാംഗ്ലൂരേക്ക് ബസ്സുകളിൽ വന്നിട്ടുണ്ട്. ഒക്കെയും പ്രൈവറ്റ് ബസ്സുകളിൽ ആയിരുന്നു. സമയവും സന്ദർഭവും നോക്കി ചാർജിൽ മാറ്റം വരുത്തുന്നവാരണവർ. രണ്ടുകൊല്ലം മുമ്പ് കോട്ടയത്തു നിന്നും ബാംഗ്ലൂരിന് ബസ്സിൽ വന്നപ്പോൾ ഒരാൾക്ക് 1900 രൂപ അയിരുന്നു. ബസ്സ് എ.സി. ഒക്കെയാണെങ്കിലും ഇരിപ്പ് കഠിനമായിരുന്നു. കെ. എസ്. ആർ. ടി. സിയുടെ നല്ലൊരു ദൂരയാത്രയ്ക്ക് ഏറെത്തവണ വിധേയനായവൻ തന്നെയാണു ഞാൻ. അഞ്ചാറു വർഷങ്ങൾക്ക് മുമ്പായിരുന്നു. നാലഞ്ചുമാസം അമ്മാവൻ ഹരികുമാർ ബാംഗ്ലൂരിൽ എന്നോടൊപ്പം താമസിച്ചിരുന്നു, നവരാത്രിക്കോ മറ്റോ ഒത്തിരി ലീവ് കിട്ടിയപ്പോൾ ഒരിക്കൽ നാട്ടിലേക്ക് വിട്ടു ഞങ്ങൾ. കെ. എസ്. ആർ. ടി.-യിൽ ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. അന്ന് കാസർഗോഡേക്കുള്ള ബസ്സുകൾ മൈസൂർ ബസ് സ്റ്റാന്റ് എന്നറിയപ്പെടുന്ന സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നായിരുന്നു പുറപ്പെട്ടിരുന്നത്. രാത്രി 8:30 മണിക്കായിരുന്നു യാത്ര തുടങ്ങുക. ഞങ്ങൾ മഡിവാളയിൽ നിന്നും 5 മണിക്ക് തന്നെ യാത്രപുറപ്പെട്ടു. നല്ല മഴയും ഉണ്ടായിരുന്നു അപ്പോൾ. മജസ്റ്റിക്കിലേക്ക് 20 മിനിറ്റ് യാത്രയൊക്കെയേ ഉള്ളൂ; നവരാത്രി ആയതിനാൽ തിരക്ക് കൂടുമല്ലോ- അതുകൊണ്ടാണ് മുമ്പേ പുറപ്പെട്ടതായിരുന്നു. പക്ഷേ, മുടിഞ്ഞ തെരക്കായിപ്പോയി. 8 മണിയായി മജസ്റ്റിക്കിൽ തന്നെ എത്താൻ. അവിടുന്ന് ഞാൻ കെ. എസ്. ആർ. ടി. സി യെ വിളിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്തോളാം എന്നു പറഞ്ഞു. അവർ കാരണം ചോദിച്ചപ്പോൾ ഞാൻ സംഭവിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവർ അപ്പോൾ തന്ന സൊലൂഷൻ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഞങ്ങളെ കൂട്ടുവാനായി ആയി സാറ്റലൈറ്റ് ബസ്റ്റാൻഡിൽ നിന്നും മജസ്റ്റിക്കിലേക്ക് വന്നോളാം എന്നും അവിടെ സൈഡിൽ ഒരു അമ്പലത്തോട് ചേർന്ന് നിന്നാൽ മതിയെന്നും പറഞ്ഞു. അരമണിക്കൂർ ദൂരമേയുള്ളൂവെങ്കിലും ഒരുമണിക്കൂറിലേറെ സമയം അവർ എടുത്തിരുന്നു എത്തിച്ചേരാൻ. മഴയും, ഉത്സവത്തിന്റെ തിരക്കും, വെള്ളിയാഴ്ചയും ഒക്കെ ഒന്നുചേർന്നതാണു കാരണം. ബസ്സിൽ കേറിയപ്പോൾ ഒരു യാത്രക്കാരൻ ഡ്രൈവറെ ചീത്തവിളിക്കുന്നത് കേൾക്കാനിടവന്നു. റോഡറിയാത്ത ഡ്രൈവറിനെയൊക്കെ ബസ്സോടിക്കാനേല്പിച്ചാൽ ഇങ്ങെനെ വഴിതെറ്റി കറങ്ങും എന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. അതുകേൾക്കാനിടവന്ന കണ്ടക്ടറുടെ സൗമ്യമായ പുഞ്ചിരി ഇന്നും മറക്കാനായിട്ടില്ല.
ഇതിന്റെ ഒരു തുടർച്ചയായി സുന്ദരമായി ഉറങ്ങിയ യാത്രയായിരുന്നു ഇതും. നല്ല സിനിമാഗാനങ്ങൾ ഏറെ രസിപ്പിച്ചിരുന്നു എന്നതും പറയാതെ വയ്യ. എല്ലാ പാട്ടുകളും മഞ്ജുവിന്റെ കമ്പ്യൂട്ടറിൽ ഉണ്ടെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഇത്രമേൽ രസിപ്പിക്കുന്ന കളക്ഷൻ ഉണ്ടാവൻ തരമില്ല എന്നു തന്നെ കരുതുന്നു. ആ പാട്ടിൽ ലയിച്ചായിരിക്കണം ഉറങ്ങിയതുതന്നെ… അതുപോട്ടെ, ഇപ്പോൾ അധികം തെരക്കൊന്നും റോഡിൽ കണ്ടില്ല. മോഡിയുടെ നോട്ടുനിരോധനമാവുമോ പുതുവർഷാരംഭത്തിലും ഇങ്ങനെ മെയിൻ റോഡിനെ വിജനമാക്കാൻ പ്രേരിപ്പിച്ചതെന്നറിയില്ല. ഏഴെട്ടുകൊല്ലം മുമ്പ് ഇതുപോലെ ഇതേ ഡേറ്റിന് വയനാടേക്ക് ഒരു യാത്രപോയത് ഓർക്കുന്നു. എന്തൊക്കെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണന്ന് ഞങ്ങളെ വഴിനീളെ എതിരേറ്റത്! ഇതുമായി ബന്ധപ്പെട്ടു പറയാൻ പറ്റുന്ന കാര്യം വിക്കിപീഡിയ സംഗമോത്സവ വിവരങ്ങളാണ്. അതിനെ കുറിച്ച് വിശദമായി ഇവിടെ ഇതേ സൈറ്റിലും, കുറച്ചുകൂടെ വ്യക്തമായി മലയാളം വിക്കിപീഡിയയിലും കൊടുത്തിട്ടുണ്ട്. അതൊകൊണ്ടുതന്നെ ഇവിടെ കൂട്ടിച്ചേർക്കൽ വരുത്തുന്നില്ല. മൊത്തത്തിൽ സന്തോഷം പകരുന്ന യാത്രയായിരുന്നു ഒരാഴ്ചയിൽ നടന്നത് എന്നതായിരുന്നു പൊതുവായ കാര്യം.
അമ്മ – കവിത
മക്കളായ് നാലുപേരുണ്ടെങ്കിലും
അമ്മ ഏകയാണേകയാണീ ഊഴിയിൽ
അച്ഛൻ മറഞ്ഞോരു കാലം മുതൽക്കമ്മ
ഭാരമായ് തീർന്നുവോ നാലുപേർക്കും? Continue reading
സഫലമീ യാത്ര
അന്ത്യയാത്രയുടെ സൗന്ദര്യശാസ്ത്രം: ‘സഫലമീ യാത്ര’യിലെ ധ്യാനാത്മകത
മലയാള കവിതയിൽ കാല്പനികതയുടെ ആധിക്യം നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് എൻ.എൻ. കക്കാട് തന്റെ കവിതകളിലൂടെ ആധുനികതയുടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ‘സഫലമീ യാത്ര’ എന്നത് കേവലം ഒരു കവിതയല്ല, മറിച്ച് ജീവിതത്തിന്റെ അനിവാര്യമായ അവസാനത്തെ അഭിമുഖീകരിക്കുന്ന ഒരു കവി ആർജ്ജിച്ച ധ്യാനാത്മകമായ ഔന്നത്യത്തിന്റെ പ്രഖ്യാപനമാണ്. അർബുദരോഗം ബാധിച്ച് രോഗശയ്യയിൽ കിടക്കുമ്പോൾ എഴുതപ്പെട്ട ഈ കവിത, മരണത്തെ ഭീതിയോടെയല്ല, മറിച്ച് പ്രകൃതിയുമായുള്ള ലയനമായിക്കണ്ട് സ്വീകരിക്കുന്നതിന്റെ ദാർശനികമായ ഒരു സാക്ഷ്യപത്രമാണ്.
കാല്പനികതാവിരുദ്ധതയും ആധുനികതയുടെ ആവിർഭാവവും
കക്കാടിന് മുൻപ് മലയാള കവിതയിൽ നിറഞ്ഞുനിന്നത് വൈകാരികമായ അതിഭാവുകത്വവും പ്രകൃതിയെ ഒരു ആഭരണമായി കാണുന്ന കാല്പനിക ഭാവങ്ങളുമായിരുന്നു. എന്നാൽ കക്കാട് കവിതയുടെ ഉള്ളടക്കത്തെയും ശൈലിയെയും സമൂലമായി മാറ്റിയെഴുതി. അദ്ദേഹത്തിന്റെ കവിതകളിൽ യന്ത്രവൽകൃതമായ ലോകത്തിന്റെ യാഥാർത്ഥ്യങ്ങളും, മനുഷ്യൻ അനുഭവിക്കുന്ന അന്യവൽക്കരണവും, നഗരജീവിതത്തിന്റെ സങ്കീർണ്ണതകളും പ്രതിഫലിച്ചു.
ഈ നിലപാട് അദ്ദേഹത്തിന്റെ സമകാലികരായ കവികളിൽ നിന്നും കക്കാടിനെ വ്യത്യസ്തനാക്കുന്നു. ജി. ശങ്കരക്കുറുപ്പിന്റെ കവിതകളിൽ പ്രകടമായിരുന്ന പ്രതീകാത്മകതയും കാല്പനികമായ ശുഭാപ്തിവിശ്വാസവും കക്കാടിന്റെ കവിതകളിൽ കാണാനില്ല. പകരം, അയ്യപ്പപ്പണിക്കരെയും സച്ചിദാനന്ദനെയും പോലുള്ള കവികൾ മുന്നോട്ടുവെച്ച ആധുനികതാ പ്രസ്ഥാനത്തിന്റെ അംശങ്ങൾ കക്കാടിലുണ്ട്. എന്നാൽ, അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്ര’ത്തിൽ കാണുന്ന ശ്ലഥമായ ഭാഷാപ്രയോഗങ്ങളേക്കാൾ, സംഗീതാത്മകവും എന്നാൽ ദാർശനികവുമായ ഒരു ഘടനയാണ് കക്കാടിന്റേത്. ‘സഫലമീ യാത്ര’യിൽ അദ്ദേഹം ഈ ആധുനികതയെ പ്രകൃതിയുമായുള്ള ആത്മീയ ലയനത്തിലൂടെ കൂടുതൽ മനുഷ്യകേന്ദ്രീകൃതമാക്കുന്നു.
‘സഫലമീ യാത്ര’: അസ്തിത്വപരമായ ദർശനം
ധനുമാസത്തിലെ ആതിര നിലാവിനെ കാവ്യവസ്തുവാക്കുമ്പോൾ കക്കാട് ചെയ്യുന്നത് മരണത്തെ ഒരു ആഘോഷമായി മാറ്റുകയാണ്. “സഫലമീ യാത്ര” എന്ന പ്രയോഗം തന്നെ അസ്തിത്വവാദപരമായ ഒരു വീക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്. അർത്ഥമില്ലാത്തതെന്ന് തോന്നുന്ന ജീവിതയാത്ര, അവസാന നിമിഷത്തിൽ പ്രകൃതിയുടെ സാമീപ്യത്താൽ സഫലമാകുന്നു എന്ന തിരിച്ചറിവാണിത്.
കവിതയിൽ ഉടനീളം നിറഞ്ഞുനിൽക്കുന്ന ‘നീലിമ’, ‘ഊഞ്ഞാൽ പാട്ട്’, ‘ആതിര നിലാവ്’ എന്നിവ കേവലമായ ബിംബങ്ങളല്ല, മറിച്ച് കവിയുടെ വേദനകളെ അലിയിച്ചു കളയുന്ന മാധ്യമങ്ങളാണ്. ബാല്യകാല ഓർമ്മകളിലേക്ക് തിരിഞ്ഞുനടക്കുന്ന കവി, തനിക്ക് നഷ്ടപ്പെട്ടതിനെയല്ല, മറിച്ച് താൻ അനുഭവിച്ചതിനെയാണ് ആഘോഷിക്കുന്നത്. ഇവിടെ കക്കാട് തന്റെ സമകാലികരായ ബാലാമണിയമ്മയുടെ മാതൃഭാവങ്ങളുമായോ, വൈലോപ്പിള്ളിയുടെ ചരിത്രബോധവുമായോ നേരിട്ട് ബന്ധപ്പെടുന്നില്ല. മറിച്ച്, തന്നിലേക്ക് തന്നെ നോക്കുന്ന ഒരു തപസ്വിയുടെ ഏകാന്തതയാണ് അദ്ദേഹം പങ്കുവെക്കുന്നത്.
താരതമ്യ പഠനം: ഒരു സൈദ്ധാന്തിക വിശകലനം
കക്കാടിന്റെ കവിതകളെ വിലയിരുത്തുമ്പോൾ സമകാലികരായ മറ്റു കവികളുടെ ശൈലികളുമായി താരതമ്യം ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്.
-
ജി. ശങ്കരക്കുറുപ്പ് vs കക്കാട്: ജി.യുടെ കവിതകൾ പ്രകാശത്തിന്റെ സൗന്ദര്യത്തെ തേടുമ്പോൾ, കക്കാട് ഇരുട്ടിനെയും രോഗത്തെയും നേരിട്ടുകൊണ്ട് അതിനുള്ളിലെ പ്രകാശത്തെ കണ്ടെത്തുന്നു. ജി.യുടെ ‘സൗന്ദര്യോപാസന’യിൽ നിന്നും വ്യത്യസ്തമായി കക്കാടിന്റെ ‘സത്യോപാസന’യാണിത്.
-
വൈലോപ്പിള്ളി vs കക്കാട്: വൈലോപ്പിള്ളി പ്രകൃതിയെ മനുഷ്യന്റെ വൈകാരിക പ്രതികരണമായി കാണുമ്പോൾ, കക്കാട് പ്രകൃതിയെ താനായിത്തന്നെ കാണുന്നു. ‘സഫലമീ യാത്ര’യിൽ പ്രകൃതിയും കവിയും ഒന്നായി മാറുന്ന ഒരു ‘അദ്വൈത’ അവസ്ഥയുണ്ട്.
-
സച്ചിദാനന്ദൻ vs കക്കാട്: സച്ചിദാനന്ദന്റെ കവിതകളിൽ പ്രകടമായ രാഷ്ട്രീയ വിമർശനം കക്കാടിന്റെ കവിതകളിൽ പരോക്ഷമാണ്. നാഗരികതയുടെ വിപത്തുകളെക്കുറിച്ച് സംസാരിക്കുമ്പോഴും മനുഷ്യനെ കേന്ദ്രബിന്ദുവായി നിലനിർത്തുന്നതിൽ കക്കാട് വിജയിക്കുന്നു.
‘സഫലമീ യാത്ര’ എന്നത് ഒരു കവിയുടെ അവസാന പ്രാർത്ഥനയാണ്. അക്കാദമികമായ തലത്തിൽ പരിശോധിക്കുമ്പോൾ, ഈ കവിത ആധുനിക മലയാള കവിതയുടെ ഒരു വഴിത്തിരിവാണ്. കാല്പനികതയിൽ നിന്നും ആധുനികതയിലേക്കും, അവിടെനിന്നും ദാർശനികതയിലേക്കും സഞ്ചരിച്ച ഒരു കവിയുടെ പരിണാമം ഇതിൽ കാണാം. ചിത്രമെഴുത്തിലും സംഗീതത്തിലും പ്രാവീണ്യമുണ്ടായിരുന്ന കക്കാടിന്റെ കലാപരമായ മികവ്, ഈ കവിതയിലെ താളക്രമത്തിലും ബിംബഘടനയിലും സ്പഷ്ടമാണ്.
രോഗത്തിന്റെ വേദനയെ തന്റെ കവിതയിലെ സൗന്ദര്യബോധം കൊണ്ട് അതിജയിച്ച കക്കാട്, മരണത്തെ ഒരു തോൽവിയായല്ല, മറിച്ച് തന്റെ ജീവിതത്തിന്റെ പൂർണ്ണതയായി (സഫലതയായി) കാണുന്നു എന്നതാണ് അദ്ദേഹത്തെ മലയാളത്തിലെ ഉജ്ജ്വലനായ ഒരു കവിയാക്കുന്നത്. അദ്ദേഹത്തിന്റെ കവിതകൾ ഇന്നും പ്രസക്തമായിരിക്കുന്നത്, മനുഷ്യൻ നേരിടുന്ന വലിയ പ്രതിസന്ധികളെപ്പോലും അതിജീവനത്തിന്റെ സംഗീതമാക്കാൻ അവയ്ക്ക് കഴിയുന്നത് കൊണ്ടാണ്. താഴെ കവിത കൊടുത്തിരിക്കുന്നു…
ആതിര വരും, പോകു,മല്ലേ സഖീ? ഞാനീ
ജനലഴിപിടിച്ചൊട്ടു നില്‍ക്കട്ടെ; നീയെ-
ന്നണിയത്തുതന്നെ നില്‍ക്കൂ, ഇപ്പഴങ്കൂ-
ടൊരുചുമയ്ക്കടിയിടറിവീഴാം.
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി-
ക്കുറവുണ്ട്, വളരെനാള്‍കൂടി
നേരിയ നിലാവിന്റെ പിന്നിലെയനന്തതയി-
ലലിയുമിരുള്‍ നീലിമയില്‍,
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി,
നിന്നുവിറയ്ക്കുമീയേകാന്ത താരകളെ
ഞാനൊട്ടു കാണട്ടെ, നീ തൊട്ടു നില്‍ക്കൂ.
ഓരോ നിറംകൊണ്ടു നേരമളന്നും
ഓരോ രവംകൊണ്ടു രൂപമറിഞ്ഞും
ഓരോ മരുന്നുകളിലന്തികളിഴഞ്ഞും
ഒരു കരസ്പര്ശത്തി,ലൊരു നേര്‍ത്ത തേങ്ങലി-
ലിരവിന്‍ വ്രണങ്ങളില്‍ കുളിരു ചുറഞ്ഞും
കുഴയുമീ നാളുകളി,ലൊച്ചയുണ്ടാക്കാതെ-
യാതിരവരുന്നുവെന്നോ, സഖീ?ആതിരവരുന്നേരമൊരുമിച്ചു കൈകള്‍കോര്‍-
ത്തെതിരേല്‍ക്കണം നമുക്കിക്കുറി; വരുംകൊല്ല-
മാരെന്നു,മെന്തെന്നു,മാര്‍ക്കറിയാം!
എന്തു, നിന്‍ മിഴിയിണ തുളുമ്പിയെന്നോ, സഖി,
ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളില്‍.
മിഴിനീര്‍ച്ചവര്‍പ്പുപെടാതീ മധുപാത്ര-
മടിയോളം മോന്തുക; നേര്‍ത്ത നിലാവിന്റെ-
യടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്റെയറകളിലെയോര്‍മ്മകളെടുക്കുക.ഇവിടെയെന്തോര്‍മ്മകളെന്നോ,
നെറുകയിലിരുട്ടേന്തിപ്പാറാവു നില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?
പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും,
പലമുഖംകൊണ്ടുനാം തമ്മിലെതിരേറ്റും,
നൊന്തും, പരസ്പരം നോവിച്ചും, മൂപതി-
റ്റാണ്ടുകള്‍ നീണ്ടൊരീയറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പു കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍!
ഓര്‍മ്മകളുണ്ടായിരിക്കണം, ഒക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം.പാതിയിലേറെക്കടന്നുവല്ലോ, വഴി.
ഓര്‍മ്മകളുണ്ടായിരിക്കണം: അല്ലെങ്കി-
ലാതിരവരുന്നുവെന്നെങ്ങനെയറിഞ്ഞു നാം?
ഇത്തിരിക്കൂടെ നടന്നവ, കിന്നാര-
മിത്തിരി ചൊന്നവ, കണ്ണീരുറക്കെ-
ച്ചിരിച്ചു കവിളുതുടിച്ചവ,
ഏറെക്കരഞ്ഞു കണ്‍പോള കനത്തവ,
കെട്ടിപ്പുണര്‍ന്നു മുകര്‍ന്നവ,
കുത്തിപ്പിളര്‍ന്നു മരിച്ചവ, കൊന്നവ,
മൊട്ടായിപ്പുഴുതിന്നു, പാതി വിടര്‍ന്നു
പെരുവഴിയില്‍ ഞെട്ടറ്റടര്‍ന്നു പതിച്ചവ,
വഴിപോക്കരിരുളില്‍ ചവുട്ടിയരച്ചവ,
ഓരാതിരിക്കേച്ചവിട്ടടികളില്‍പ്പുള-
ഞ്ഞുല്‍ഫണമുയര്‍ന്നാടിനിന്നവ-ഒക്കെയും
ഒക്കെയുമോര്‍മ്മകളായിരിക്കാം,
ഓര്‍ക്കാന്‍ കഴിവീലവതന്‍ മുഖങ്ങള്‍.
മുഖമില്ലാതലറുമീ തെരുവുകള്‍ക്കപ്പുറം
മുരടന്‍ മുടുക്കുകള്‍ക്കപ്പുറം കാതുകളയച്ചുനോക്കൂ!
ഏതോ പുഴയുടെ കളകളത്തില്‍,
ഏതോ വയല്‍ക്കൊറ്റിതന്‍ നിറത്തില്‍,
ഏതോ മലമുടിപ്പോക്കുവെയ്‌ലില്‍,
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍,
ഏതോ വിജനമാം വഴിവക്കില്‍ നിഴലുകള്‍,
നീങ്ങുമൊരു താന്തമാമന്തിയില്‍,
പടവുകളായ് കിഴക്കേറിയുയര്‍ന്നുപോയ്
കടുനീലവിണ്ണിലലിഞ്ഞുപോം മലകളില്‍,
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ, സഖി,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ?
ഓര്‍മ്മകള്‍ തിളങ്ങാതെ, മധുരങ്ങള്‍ പാടാതെ,
പാതിരകളിളകാതെയറിയാതെ,
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ, സഖി?
ചക്രവാളങ്ങളിലാഞ്ഞുചവിട്ടുന്ന
വിക്രമമെങ്ങ്? ഒരോങ്കാരബൃംഹണത്തില്‍
ത്രിപുരങ്ങളൊപ്പം തകര്‍ക്കുന്ന വീറെങ്ങ്?
ഏകാന്തരാവില്‍ നീയരുളുമീയലിവും
നെയ്ത്തിരിപോലെ തെളിയും കിടാങ്ങള്‍തന്‍
വിടര്‍മിഴികള്‍തന്‍ സ്വച്ഛനാളങ്ങളും
ഊതിത്തിളക്കിത്തളരാതെ കാക്കുമീ-
ദീനദീനങ്ങളാമല്‍പ്പദിനങ്ങളില്‍
ഒന്നു തെളിയുന്നു, നീയുമോര്‍ക്കുന്നുവോ?
ചീറിയടിക്കുമൊരിരുട്ടില്‍,
ദൂരങ്ങള്‍ കോള്‍കൊണ്ടു മുന്നില്‍ കിടക്കവേ,
കാല്‍കള്‍ ചുറ്റിപ്പിടിച്ചാഞ്ഞ് വിഴുങ്ങുമൊരു
പുഴ നമ്മള്‍ കഴപോലിറങ്ങിക്കടന്നതും,
നമ്മള്‍തന്നറിയാത്ത കാല്‍ച്ചവിട്ടേറ്റു
ഞെരിഞ്ഞ തൃണാവര്‍ത്തദേഹം, പുലരിയില്‍
വഴിവക്കില്‍ മലപോല്‍ കിടന്നതും.
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും, ആതിര-
യെത്തും, കടന്നുപോമീവഴി;
നാമിജ്ജനലിലൂടെതിരേല്‍ക്കും, ഇപ്പഴയൊ-
രോര്‍മ്മകളൊഴിഞ്ഞ താലം, തളര്‍ന്നൊട്ടു
വിറയാര്‍ന്ന കൈകളിലേന്തി, യതിലൊറ്റ
മിഴിനീര്‍ പതിക്കാതെ, മനമിടറാതെ.
കാലമിനിയുമുരുളും, വിഷുവരും,
വര്‍ഷം വരും, തിരുവോണം വരും, പിന്നെ-
യോരോ തളിരിനും പൂവരും,കായ് വരും-അപ്പൊ-
ളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമു-
ക്കിപ്പൊഴീയാര്‍ദ്രയെശ്ശാന്തരായ്,
സൗമ്യരായെതിരേല്‍ക്കാം,
വരിക സഖി,യരികത്തു ചേര്‍ന്നു നില്‍ക്കൂ:
പഴയൊരു മന്ത്രം സ്മരിക്ക, നാമന്യോന്യ-
മൂന്നുവടികളായ് നില്‍ക്കാം;
ഹാ! സഫലമീയാത്ര…
ഹാ! സഫലമീയാത്ര…
എന്‍ .എന്‍ . കക്കാട്
ആലാപനം: ജി. വേണുഗോപാൽ, വിജയകുമാർ ബ്ലാത്തൂർ
