വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളില്‍ പ്രവര്‍ത്തിക്കുന്ന വിക്കിപ്രവര്‍ത്തകരുടെ സംഗമം 2010 Continue reading
Author: Rajesh Odayanchal
വിക്കിപ്രവർത്തകരുടെ സംഗമം
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരില്‍ വിക്കിപീഡിയെ കുറിച്ചറിയാത്തവരുണ്ടായിരിക്കില്ല. എന്തിനെങ്കിലും വേണ്ടി സേര്‍ച്ചു ചെയ്താല്‍ പലപ്പോഴും വിക്കിപീഡിയയില്‍ എത്തിച്ചേരുകയാണു പതിവ്. അവിടെ നിങ്ങളെ കാത്തിരിക്കുന്ന information-ന്റെ വിപുലമായ വിന്യാസം കണ്ട് അല്പമൊന്ന് അന്ധാളിച്ചേക്കാം! ആരാണിതൊക്കെ കൊടുത്തത്? എവിടെയാണിതിന്റെ ഉറവിടം? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ മനസ്സിലുദിച്ചു വന്നേക്കാം.. എന്നാല്‍ മലയാളത്തിലും ഇതുപോലെ ഒരു വിക്കിപീഡിയ ഉണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയില്ല.
മലയാളം വിക്കിപീഡിയയെയും സഹോദര സംരംഭങ്ങളേയും ബാംഗ്ലൂരിലെ മലയാളികൾക്കു് പരിചയെപ്പെടുത്തുക എന്ന ഉദ്ദേശത്തോടു് കൂടി 2010 മാർച്ച് 21 ആം തീയതി ബാംഗ്ലൂരില്‍ വെച്ച് ഒരു വിക്കിപഠനശിബിരം നടത്തുകയുണ്ടായി. പ്രസ്തുത വിക്കി ശിബിരത്തിന്റെ ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്നു.
* മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക,
* എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക?
* മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
തുടങ്ങി പല കാര്യങ്ങളും അവിടെ വച്ചു് മലയാളം വിക്കിപീഡിയയെ കുറിച്ച് അറിയാനാഗ്രഹിക്കുന്ന പുതുമുഖങ്ങൾക്കു് പരിചയപ്പെടുത്തി. അന്നവിടെ പരിചയപ്പെടുത്തിയതും ചര്‍ച്ച ചെയതതും ആയ കാര്യങ്ങൾ പ്രിന്റെടുത്തു പരിപാടിക്കു് വന്നവർക്കു് നല്‍കുകയുണ്ടായി. ആ പ്രമാണത്തിൽ ഉണ്ടായിരുന്ന ഉള്ളടക്കം നിങ്ങളുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു.
ഇതോടൊപ്പം തന്നെ വേരൊരു പ്രധാന കാര്യം കൂടെ പറഞ്ഞോട്ടെ. ഈ വരുന്ന വിഷു കഴിഞ്ഞുള്ള 17 ആം തീയതി (2010 ഏപ്രിൽ 17നു്) വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം എറണാകുളത്തെ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരിയിൽ വെച്ചു് നടത്തുന്നു. മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള എല്ലാ മലയാളികളേയും പ്രസ്തുത സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ പരിപാടിയെ കുറിച്ച് വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട്. വായിച്ചു നോക്കുമല്ലോ. എന്തെങ്കിലും സംശയമുണ്ടെങ്കിൽ യാതൊരു മടിയും കൂടാതെ ചോദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മലയാളം വിക്കിസംരംഭങ്ങളെ പരിചയപ്പെടുന്നതിന് താഴെ കാണുന്ന ഉള്ളടക്കം നിങ്ങളെ സഹായിക്കും. മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരും ഇതു വായിച്ചു നോക്കാനും സംശങ്ങൾ ചോദിക്കാനും അഭ്യർത്ഥിക്കുന്നു.
അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓൺലൈൻ സർവ്വവിജ്ഞാനകോശം ആണ് വിക്കിപീഡിയ. അനേകം എഴുത്തുകാരുടെ അറിവും പ്രയത്നവും വിക്കിപീഡിയയിലെ ഓരോ ലേഖനത്തിനു പിന്നിലുണ്ട്. ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണ് ( http://en.wikipedia.org/). ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിലവില്‍ 32 ലക്ഷത്തില്‍പ്പരം ലേഖനങ്ങളുണ്ട്. മലയാളം വിക്കിപീഡിയ (http://ml.wikipedia.org) വികസിച്ചുവരുന്നതെയുള്ളൂ. നിലവിൽ 12,000 ത്തോളം ലേഖനങ്ങളാണു് മലയാളം വിക്കിപീഡിയയിലുള്ളത്.
2. എന്തിനാണു് വിക്കിപീഡിയയിൽ ലെഖനം എഴുതേണ്ടതു്? എനിക്കു് അതു് കൊണ്ടു് എന്തു് പ്രയോജനം ലഭിയ്ക്കും?
നമുക്കോരോരുത്തർക്കും ഇന്ന് ലഭിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭിച്ചു് കൊണ്ടിരിക്കുന്ന അറിവുകൾ പലരിൽനിന്ന്, പലസ്ഥലങ്ങളിൽ നിന്ന്, പലപ്പോഴായി പകർന്നു് കിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവർക്കു് കൂടി പ്രയോജനമാകുന്ന രീതിയിൽ പകർന്നു് നൽകാൻ, സൂക്ഷിച്ചുവയ്ക്കുവാന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്.
രേഖപ്പെടുത്താതു് മൂലം നഷ്ടമായിപ്പോയ നിരവധി അറിവുകളുണ്ടു്. നമുക്കു് ലഭിച്ച അറിവുകൾ വിക്കിപീഡിയയിൽ കൂടിയും മറ്റു് വിക്കി സംരംഭങ്ങളിൽ കൂടിയും പങ്കു് വെക്കുന്നതിലൂടെ നമ്മൾ നമ്മുടെ ഭാവി തലമുറയ്ക്കായി ഒരു സേവനം ആണു് ചെയ്യുന്നതു്.
സൗജന്യമായി വിജ്ഞാനം പകർന്നു് നല്‍കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണു് വിക്കിയന്മാർക്ക് ഇത്തരം പൊതുസേവനത്തിലൂടെ ലഭിക്കുക. അതോടൊപ്പം അറിവു് പങ്കു് വെക്കുന്നതിലൂടെ അതു് വർദ്ധിക്കുന്നു എന്ന പഴംചൊല്ലു് നിത്യജീവിതത്തിൽ പ്രാവർത്തികമാകുന്നതും കാണാനാകും.
ഓർക്കുക, ഇതുപോലെ പല സുമനസ്സുകൾ വിചാരിച്ചതിന്റെ ഫലമാണ് നാമിന്നു് ആർജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.
വിക്കിപീഡിയപോലുള്ള സംരഭങ്ങളിൽ ലേഖനം എഴുതുന്നതിലൂടെ നമ്മുടെ അറിവ് വര്‍ദ്ധിക്കുകയും ആ അറിവ് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാൾ ഏറ്റവും പുതുതായി ഇരിക്കുകയും ചെയൂന്ന പ്രതിഭാസമാണു് വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം എന്നു പരിചയസമ്പന്നരായ വിക്കിയന്മാർ എല്ലാം തന്നെ സമ്മതിക്കുന്നുണ്ടു്. കാരണം നാം സ്വന്തമായി ഒരു ലേഖനം എഴുതുമ്പോൾ അതിന്റെ ആധികാരികത ഉറപ്പാക്കാനായി അത് സ്വയം പഠിക്കും എന്നതു് തന്നെ.
3. വിക്കിപീഡിയയില്‍ ലേഖനം എഴുതുന്നതിന് ആ വിഷയത്തില്‍ നല്ല അറിവുണ്ടാവേണ്ടേ? അതില്ലാത്തവര്‍ എന്തുചെയ്യും?
വിക്കിപീഡിയയിൽ നിന്ന് ആളുകളെ അകറ്റി നിര്‍ത്തുന്ന ഒരു പ്രധാന തെറ്റിദ്ധാരണയാണ് ഇത്. വിക്കിപീഡിയയില്‍ ലേഖനം എഴുതുവാന്‍ നിങ്ങള്‍ക്ക് ആ വിഷയത്തില്‍ അഗാധപാണ്ഡിത്യം ഉണ്ടാവേണ്ടതില്ല. വിക്കിപീഡിയയിലെ ഒരു ലേഖനവും ഒരാൾ മാത്രം എഴുതിതീര്‍ത്തതുമല്ല. പല മേഖലയിലുള്ളവർ, പലരാജ്യങ്ങളിൽ താമസിക്കുന്നവർ, ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിലൂടെ കൂട്ടായി എഴുതിതീര്‍ത്തവയാണ് ഇതിലെ ഓരോ ലേഖനങ്ങളും.
തിരുവനന്തപുരത്തെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി ഇലക്ട്രിക് ബള്‍ബ് എന്ന ഒരു ലേഖനം വിക്കിപീഡിയയില്‍ എഴുതുവാന്‍ തുടങ്ങുന്നു എന്നു സങ്കല്പിക്കൂ. അവന്റെ അറിവിന്റെ പരിധിയില്‍നിന്നുകൊണ്ട് ഇലക്ട്രിക് ബള്‍ബ് എന്താണ് ചെയ്യുന്നതെന്നതിന്റെ ഒരു അടിസ്ഥാന വിവരണം മാത്രം ഒരു പാരഗ്രാഫിൽ എഴുതുകയാണ് അവന്‍ ചെയ്തത്. കുറേ ദിവസം കഴിഞ്ഞ് മദ്രാസില്‍ നിന്നും ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആ ലേഖനം അല്പം കൂടി വിപുലപ്പെടുത്തി ബള്‍ബിന്റെ പ്രവര്‍ത്തന തത്വങ്ങളും, അതിന്റെ രേഖാ ചിത്രങ്ങളും അതേ ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു എന്നിരിക്കട്ടെ. തുടര്‍ന്ന് അമേരിക്കയില്‍ ജോലി ചെയ്യുന്ന മലയാളിയായ ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ഈ ലേഖനം കാണാനിടയാവുകയും, പലവിധ ബള്‍ബുകളെ കുറിച്ച് കുറച്ചുകൂടി ആധികാരികമായതും, സാങ്കേതിക വിജ്ഞാനം പകരുന്നതുമായ മറ്റുകാര്യങ്ങള്‍കൂടി ആ ലേഖനത്തിൽ ചേര്‍ക്കുന്നു എന്നും വിചാരിക്കുക. ഇങ്ങനെ അവസാനം ഇലക്ട്രിക് ബള്‍ബിനെപ്പറ്റിയുള്ള ആ ലേഖനം വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനമായി മാറുന്നു. പലതുള്ളി പെരുവെള്ളം! ഇതുതന്നെയാണ് വിക്കിപീഡിയയിലേ ഓരോ ലേഖനത്തിനു പിന്നിലും ഉള്ള തത്വം. ഇതില്‍ ഭാഗഭാക്കാവാന്‍ നിങ്ങള്‍ക്കും സാധിക്കും എന്നു് മനസ്സിലായില്ലേ. പുതിയ ലേഖനങ്ങൾ തുടങ്ങിയും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും നിങ്ങൾക്കു് ഈ സംരംഭത്തിന്റെ ഭാഗമാകാം.
4. മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്തു്?
വിവരങ്ങൾ സ്വതന്ത്രമാക്കുക, അതു് എല്ലാവരുമായി പങ്കുവെക്കുക, എന്നതൊക്കെതാണ് വിക്കിപീഡിയ ഉൾപ്പെടുന്ന മീഡിയാവിക്കി സംരംഭങ്ങളുടെ പ്രവർത്തനലക്ഷ്യമെങ്കിൽ, അതോടൊപ്പം, ശുഷ്കമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷയുടെ ജീവൻ നിലനിർത്തുകയും, ഓൺലൈനിൽ മലയാളത്തിന്റെ സാന്നിദ്ധ്യം സജീവമാക്കി നിർത്തുക എന്നതുകൂടിയാണ് മലയാളം വിക്കിമീഡിയ സംരംഭങ്ങളുടെ ലക്ഷ്യം.
നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായം വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്ത് പാഠപ്പുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളിൽ വീടുകളിലും ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്ക് മലയാളം വിക്കിപീഡിയ അടക്കമുള്ള വിവിധ വിക്കിസംരംഭങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനപ്രദമാണ്. പകർപ്പവകാശമുക്തമായ ധാരാളം കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണു്. ഏതൊരു വൈജ്ഞാനിക വിഷയത്തെ കുറിച്ചും സ്വന്തമായി വിക്കിപുസ്തകങ്ങൾ രചിക്കാൻ വിക്കിപാഠശാല അവസരം നൽകുന്നു. ബഹുഭാഷ നിഘണ്ടുമായ വിക്കിനിഘണ്ടുവിലൂടെ വിവിധഭാഷകളിലുള്ള വാക്കുകളുടെ മലയാളമർത്ഥം അറിയാം. ഈ മലയാളം വിക്കിസംരംഭങ്ങളിൽ കൂടെ അറിവു് നേടുക എന്നതിനൊപ്പം തന്നെ നിങ്ങൾക്കുള്ള അറിവു് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അവസരം കൂടി ലഭ്യമാണു്.
5. മലയാളം വിക്കിപീഡിയയുടെ ലഘു ചരിത്രം തരാമോ?
2002 ഡിസംബർ 21-നു് അമേരിക്കന്‍ സര്‍വ്വകലാശാലയിൽ ഗവേഷണ വിദ്യാര്‍ത്ഥിയായയിരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ. വിനോദ് എം. പി യാണ് മലയാളം വിക്കിപീഡിയക്കു (http://ml.wikipedia.org/) തുടക്കം ഇട്ടതു്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ രണ്ട് വര്‍ഷത്തോളം മലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താൻ പ്രയത്നിച്ചതും. കുറേ കാലത്തോളം അദ്ദേഹം ഒറ്റക്കായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലങ്ങളില്‍ ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.
മലയാളം പോലുള്ള ഭാഷകള്‍ക്ക് കമ്പ്യൂട്ടറിൽ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളിൽ ആദ്യമൊന്നും പൊതുവായ മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇത്തരം ഭാഷയിൽ എഴുതുന്ന ലേഖനങ്ങൾ വായിക്കാ, പ്രസ്തുത ലേഖനമെഴുതിയ ആൾ ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ടർ വ്യവസ്ഥയും തന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. യൂണിക്കോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ലിപിവ്യവസ്ഥ വന്നതോടുകൂടി മലയാളം കമ്പ്യൂട്ടറിനു വഴങ്ങുന്ന ഒന്നായി. എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങൽ നിശ്ചയിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ നിലവില്‍ വന്നിട്ടുള്ള സംവിധാനമാണ് യുണികോഡ്. മലയാളം യൂണിക്കോഡ് സാര്‍വത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെയാണ് മലയാളം വിക്കിപീഡിയ സജീവമായത്.
പക്ഷെ ഇത്രയും ബൃഹത്തായ ഒരു പദ്ധതി ഒന്നോ രണ്ടോ പേർ ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യമായതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മദ്ധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികൾ സജീവമായിത്തുടങ്ങിയിരുന്നു.
മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തില് നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ നൂറു ലേഖനങ്ങൾ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാ വിക്കിയിലെ പ്രവര്‍ത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു നിലനില്‍ക്കാം എന്ന സ്ഥിതിയായി.
മലയാളികള്‍ക്ക് മലയാളം ടൈപ്പിങ്ങിലുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനു് മാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് ഗള്‍ഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും ഉള്ള അനേകർ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ക്രമേണ വിജ്ഞാന സംഭരണ സംരംഭമായ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു.
അങ്ങനെ കുറച്ച് സജീവ പ്രവര്‍ത്തകർ വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രിൽ 10ന് മലയാളം വിക്കിപീഡിയയില്‍ 500-മത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവര്‍ഷം സെപ്റ്റംബറില്‍ 1000-വും, 2007 ഡിസംബര്‍ 12-നു് 5000 വും, 2009 ജൂൺ 1-നു് 10,000-വും കടന്നു. മലയാളം വിക്കിപീഡിയയിൽ നിലവിൽ 12,000 ത്തോളം ലേഖനങ്ങളുണ്ടു്.
6. ഏതൊക്കെ മലയാളം വിക്കിസംരംഭങ്ങളാണു് നിലവിൽ സജീവമായിരിക്കുന്നതു്?
വിക്കിപീഡിയ (http://ml.wikipedia.org):
ഏറ്റവും പ്രധാനവും ഏറ്റവും സജീവവും ആയിരിക്കുന്നതു്, സൗജന്യവും സ്വതന്ത്രവുമായ സർവ്വവിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയാണു്.. ഇതിനു് പുറമേ മലയാളം വിക്കിപീഡിയക്കു് താഴെ പറയുന്ന സഹൊദര സംരംഭങ്ങളുണ്ടു്.
വിക്കിഗ്രന്ഥശാല (http://ml.wikisource.org):
പകർപ്പവകാശകാലാവധി കഴിഞ്ഞു് പൊതുസഞ്ചയത്തിലെത്തിയ മലയാളകൃതികൾ ശേഖരിക്കുന്ന വിക്കിയാണു് വിക്കിഗ്രന്ഥശാല. അദ്ധ്യാത്മരാമായണം, സത്യവേദപുസ്തകം, ഖുർആൻ, കുമാരനാശാന്റെ കവിതകൾ, ചങ്ങമ്പുഴയുടെ കവിതകൾ, കുഞ്ചൻനമ്പ്യാരുടെ കൃതികൾ, നാരായണീയം, കൃഷ്ണഗാഥ, ജ്ഞാനപ്പാന എന്നിങ്ങനെ ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങള്‍ മലയാളം വിക്കിഗ്രന്ഥശാലയിൽ ശേഖരിച്ചു് വച്ചിരിക്കുന്നു. പകർപ്പവകാശപരിധിയിൽ വരാത്ത അമൂല്യ ഗ്രന്ഥങ്ങൾ വിക്കിഗ്രന്ഥശാലയിലാക്കാൻ നിങ്ങൾക്കും സഹായിക്കാം. മലയാളത്തിന്റെ ഓൺലൈൻ റെഫറൻസ് ലൈബ്രറി ആയിക്കൊണ്ടിരിക്കുന്ന വിക്കിയാണിതു്.
വിക്കിനിഘണ്ടു (http://ml.wiktionary.org):
നിര്‍വചനങ്ങൾ, ശബ്‌ദോത്‌പത്തികൾ, ഉച്ചാരണങ്ങൾ, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ, വിപരീതപദങ്ങൾ, തര്‍ജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണ് മലയാളം വിക്കിനിഘണ്ടു. മലയാളം വാക്കുകള്‍ക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അതേ പോലെ അന്യഭാഷാ പദങ്ങളുടെ മലയാളത്തിലുള്ള അര്‍ത്ഥവും ചേര്‍ത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഈ സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. നിലവിൽ ഏതാണ്ടു് 41,000-ത്തോളം പദങ്ങളുടെ നിര്‍വചനമാണു വിക്കിനിഘണ്ടുവിലുള്ളത്. മലയാള വാക്കുകളുടേതിനു് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, കൊറിയന്‍, ഹിന്ദി, തമിഴ്, ചൈനീസ് എന്നീ ഭാഷകളിലെ വാക്കുകളും അവയുടെ മലയാളത്തിലുള്ള നിര്‍വചനവും ഈ വിക്കിയിലുണ്ട്. കാലക്രമേണ ഇതു് ഓൺലൈൻ മലയാളത്തിന്റെ നട്ടെല്ലായി മാറും.
വിക്കിപാഠശാല (http://ml.wikibooks.org/):
പാഠപുസ്തകങ്ങൾ, മത്സരപ്പരീക്ഷാ സഹായികൾ, വിനോദയാത്രാ സഹായികൾ, പഠനസഹായികൾ എന്നിവ ചേർക്കുന്ന വിക്കിയാണു വിക്കിപാഠശാല. ഈ പദ്ധതി വരും കാലങ്ങളിൽ മലയാളികൾക്കു് ഏറെ പ്രയോജനപ്പെടുത്താവുന്നതാണ്. ആവശ്യത്തിനു് പ്രവർത്തകരില്ലാത്തതു് മൂലം ഇഴഞ്ഞു് നീങ്ങുന്ന ഒരു പദ്ധതി ആണിതു്.
വിക്കിചൊല്ലുകൾ ( http://ml.wikiquote.org):
പഴഞ്ചൊല്ലുകൾ, പ്രസിദ്ധരായ വ്യക്തികളുടെ മൊഴികൾ, പ്രസിദ്ധമായ പുസ്തകങ്ങൾ/ പ്രസിദ്ധീകരണങ്ങൾ എന്നിവയിലുള്ള ഉദ്ധരിണികൾ, എന്നിവ ശേഖരിക്കുന്ന വിക്കിയാണ് വിക്കിചൊല്ലുകൾ. നിലവിൽ ഈ വിക്കി സംരംഭത്തിൽ വലിയ പ്രവര്‍ത്തനങ്ങളില്ല. വിജ്ഞാനം പങ്കു വെക്കുവാന്‍ തയ്യാറുള്ള ധാരാളം പ്രവര്‍ത്തകർ വന്നാൽ മാത്രമേ ഈ സംരഭങ്ങൾ സജീവമാകൂ.
7. എന്തിനാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം നടത്തുന്നതു്?
മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള അവബോധം കേരളത്തിലെ മലയാളികൾക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകർ തമ്മിൽ നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.
മലയാളം വിക്കിപദ്ധതികളുടെ ഇന്നോളമുള്ള ചരിത്രമെടുത്തു് പരിശോധിച്ചാൽ ഇതിന്റെ സജീവപ്രവർത്തകരിലെ ഭൂരിപക്ഷം പേരും പ്രവാസി മലയാളികളാണു് എന്നു് കാണാം. കേരളത്തിലുള്ള മലയാളികൾക്കു് ഇന്റർനെറ്റുമായുള്ള പരിചയം കുറവായതു്, ഇത്തരം സംരഭങ്ങളെ കുറിച്ചു് അറിവില്ലാത്തതു്, മലയാളം ടൈപ്പു് ചെയ്യാൻ അറിയാത്തതു്, മലയാളത്തിലും വിക്കിപദ്ധതികൾ നിലവിലുണ്ടു് എന്നു് അറിയാത്തതു് മൂലം, ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാകാം കേരളത്തിലുള്ള മലയാളികൾ ഇതിൽ നിന്നു് അകന്നു് നിൽക്കുന്നതു്. ഈ സ്ഥിതി മാറെണ്ടതുണ്ടു്. മലയാലത്തിലുള്ള വിക്കിപദ്ധതികൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതും ഏറ്റവും കൂടുതൽ അതിലേക്കു് സംഭാവന ചെയ്യേണ്ടതും കേരളത്തിൽ നിന്നാണു്.
അങ്ങനെ ഒരു സ്ഥിതി വിശേഷം ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങളുടെ ആദ്യത്തെ ചവിട്ടു് പടിയാണു് ഏപ്രിൽ 17-നു് നടക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം. ആ സമയത്തു് പ്രവാസികളായ നിരവധി വിക്കിപ്രവർത്തകർ കേരളത്തിൽ അവരുടെ സ്വദേശം സന്ദർശിക്കുന്നു. ആ അവസരം നോക്കിയാണു് ഇങ്ങനെ ഒരു വിക്കിസംഗമം വിഭാവനം ചെയ്യുന്നതു്.
ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍

‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍’ കണ്ടു… ഇഷ്ടപ്പെടാന്‍ മാത്രമൊന്നും ഇല്ല… മുണ്ടുപൊക്കിയും ട്രൗസറൂരിയും വൃത്തികേടു ധ്വനിപ്പിച്ചും ഹരിശ്രീ അശോകന്‍ കുറേ ചിരിപ്പിക്കാനൊക്കെ നോക്കി… ജഗദീഷിന്റെ ആനമണ്ടത്തരങ്ങള്‍ 2 ഹരിഹര്‍ നഗറിനെ അപേക്ഷിച്ചു കൂറവുണ്ട്; എങ്കില്‍ക്കൂടി ഉള്ള തമശകള്‍ അസ്സഹനീയം തന്നെ. നല്ലതെന്നു പറയാന്‍ ഒന്നുമില്ല.. എങ്കിലും സിനിമയ്‌ക്കുശേഷം കാണിക്കുന്ന ഷൂട്ടിങ്ങിനിടയിലെ തമാശകള്‍ രസകരമായിരുന്നു – തെല്ലൊരാശ്വാസം. നല്ലൊരു സിനിമയുടെ പാര്‍ട്ടുകളിറക്കി ലാല്‍ എന്തിനിങ്ങനെ സ്വന്തം പേരു കളയുന്നു? രണ്ടു മണിക്കൂറേ ഉള്ളു എന്നു തോന്നുന്നു… ഭാഗ്യം. ക്ലൈമക്സ് കണ്ടാല്‍ ഏറ്റു നിന്നു തെറിപറയാന്‍ തോന്നും. “പെട്ടിമാറ്റം” എന്ന കലാപരിപാടി ഇതിലും ആവര്‍ത്തിക്കുന്നു. പാട്ടുകളൊന്നും ഗുണമില്ലായിരുന്നു. കേരളത്തെ മെത്തം ഒരു കാലത്തു ചിരിപ്പിച്ച ആ നാലു കഥാപാത്രങ്ങളെ കൊന്നു കൊലവിളി നടത്തുകയാണ് ശ്രീ. ലാല്‍. അധികമൊന്നും പറയാനില്ല; കണ്ടുനോക്ക്… ഇൻ ഹരിഹർ നഗറിന്റെ തുടർച്ച എന്നു പറഞ്ഞിറങ്ങിയതിനാൽ ഇത്രയും പറഞ്ഞെന്നു മാത്രം!
വാല്‍കഷ്‌ണം
പ്രിയപ്പെട്ട ലാല്‍ ഞങ്ങളിതിന്റെ നാലാം ഭാഗം കൂടി പ്രതീക്ഷിക്കുന്നു. ഒരപേക്ഷ ഉണ്ട്, ഒരു ആക്സിഡന്റു നടത്തി ആ നാലു കഥാപാത്രങ്ങളേയും അങ്ങു കൊന്നുകളഞ്ഞേക്കണം; at least ജഗദീഷിന്റെ അപ്പുക്കുട്ടനെയെങ്കിലും.
മറയുന്ന മലയാളിത്തങ്ങള്‍
ബേക്കലം കോട്ട – Bekal Fort
ചരിത്രം
ഈ പ്രദേശം പണ്ട് കദംബരാജവംശത്തിന്റേയും മൂഷികരാജവംശത്തിന്റെയും കോലത്തിരി രാജാക്കന്മാരുടെയും കീഴിലായിരുന്നു. ഇതിനുശേഷം ഇവിടം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലായി. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം പരാജയപ്പെട്ടതിനു ശേഷം, പ്രദേശം ബദിനൂർ രാജാവിന്റെ അധീനതയിലായി. കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിതതാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്. എന്നാൽ അടുത്ത കാലത്തായി നടന്ന പുരാവസ്തു ഗവേഷണം ചൂണ്ടിക്കാട്ടുന്നത് കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്. 1763-നു അടുപ്പിച്ച് ഈ കോട്ട മൈസൂരിലെ രാജാവായിരുന്ന ഹൈദരലി കയ്യടക്കി. ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലബാറിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു. ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ ഭരണപരിധിയിലായി.

പ്രത്യേകതകൾ
ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വൻ കോട്ടമതിലുണ്ട്, ഇതിൽ ഇടക്കിടെ കൊത്തളങ്ങൾ തീർത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണഗോപുരം പ്രത്യേകം പരാമർശയോഗ്യമാണ്. 24 മീറ്റർ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുള്ള ഇതിലേക്കുള്ള പ്രവേശനമാർഗ്ഗം, യുദ്ധോപകരണങ്ങൾ മുകളിലേക്കെത്തിക്കുന്നതിനായി ചെരിവുതലമായി രൂപപ്പെടുത്തിയിരിക്കുന്നു. ഹൈദരലി പല തവണ മലബാറിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ ബേക്കൽ കോട്ടയിലേക്ക് കാര്യമായി പതിഞ്ഞിരുന്നില്ല. അദ്ദേഹത്തെ പിൻതുടർന്ന് മൈസൂർ സാമ്രാജ്യത്തിന്റെ അധിപനായ ടിപ്പു സുൽത്താൻ തന്റെ മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പടയോട്ട കാലത്ത് ഈ കോട്ടയെ പ്രധാന താവളമായി കണ്ടിരുന്നു. ഇംഗ്ലീഷുകാർക്കെതിരെയുള്ള ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിൽ തന്റെ സൈനിക നീക്കത്തിനും പ്രതിരോധത്തിനുമുള്ള മുഖ്യ കേന്ദ്രം എന്ന നിലയിലും ടിപ്പു ബേക്കൽ കോട്ടയെ ഉപയോഗപ്പെടുത്തി എന്നത് ചരിത്രം. എന്തായാലും 1799 ലെ നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു സുൽത്താൻ പരാജയപ്പെട്ടതോടെ ബേക്കൽ കോട്ടയുടെ അവകാശം ഇംഗ്ലീഷുകാരുടെ കൈകളിലായി. അന്നുണ്ടായിരുന്ന ആഞ്ജനേയ ക്ഷേത്രവും ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച മുസ്ലിം പള്ളിയും ഇന്നും കോട്ടയിൽ കാണാനാവും. നിരീക്ഷണ ഗോപുരം ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതാണെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

അനുബന്ധനിർമ്മിതികൾ
കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്.
ബേക്കൽ കോട്ടയ്ക്ക് ചുറ്റുമായി ഇന്ന് വിനോദസഞ്ചാര വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കേരള സർക്കാർ ബേക്കലിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കുവാനായി ബേക്കൽ റിസോർട്ട്‌സ് ഡെവെലപ്മെന്റ് കോർപ്പറേഷൻ രൂപവത്കരിച്ചു.
എത്തിച്ചേരേണ്ട വിധം
റോഡ് ഗതാഗതം
1) കേരള സംസ്ഥാന പാത 57
2) ഏറ്റവും അടുത്തുള്ള പട്ടണം – കാഞ്ഞങ്ങാട് – 12 കിലോമീറ്റർ, കാസർഗോഡ് – 16.5 കിലോമീറ്റർ
ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ
1) മംഗലാപുരം – 50 കി.മീ
2) കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം – 180 കി.മീ
തീവണ്ടി ഗതാഗതം
ബേക്കൽ കോട്ട തീവണ്ടി നിലയം
ബേക്കലിന് അടുത്തുള്ള സ്ഥലങ്ങൾ
പള്ളിക്കരെ ബീച്ച്
ബേക്കൽ ഹോളെ ജലോദ്യാനം
കാപ്പിൽ ബീച്ച്
ചന്ദ്രഗിരി കോട്ട
ചന്ദ്രഗിരി ക്രൂസ്
ആനന്ദാശ്രം
അനന്തപുര തടാക ക്ഷേത്രം
വലിയപറമ്പ് കായൽ
റാണിപുരം
It is the peace and beauty that the forts embrace which makes it worth treasuring, generating the spectators to enjoy it to its fullest. One such fort is Bekal fort of more than 350 years old, which is considered as the largest as well as the best-preserved fort in Kerala, now under the control of the archeological foundation of India. It is situated 16km south of kasaragod on the National highway, which stands on a vast 405 acre promontory that runs into the Arabian Sea. It has got a striking circular structure of laterite rising 130 ft above the sea level. As we glance around the beach, the stunning view of the daunting Bekal Fort serves as an agent of amusement and entertainment.
History
Bekal’s history takes us to the period of Sivappa Nayak of Ikkeri dynasty (around 1650) who built this fort at Bekal.They constructed the fort in order to defend it from outside world. To their dismay arose Kolathiri rajas who started to fight with Nayaks to take over their hold in that vicinity. The grapple between the two came to an end when Hyder Ali took the control by defeating the Nayaks. Later Bekal was conquered by Mysore Sultan. Till 1799, it was under the rule of Tippu Sultan, but thereafter it was under the rule of British East India Company and become the headquarters of the newly organized Bekal Taluk of South Canara District in Bombay Presidency. South Canara subsequently became a part of the Madras Presidency in 1862 and Kasaragod Taluk was set up in the place of Bekal Taluk. With the state reformation in 1956, Kasaragod became part of Kerala.
Bekal Fort with its best features like the secretive passageway, the observation towers, the sea fortress, the twisty entrance, the tactical openings or holes on the outer walls, the stairways etc. remains always to the viewers eye a marvel and freed him from the stress and boredom.
ഒരു മെയിലിന്റെ വഴിയേ..!
- കമ്പനിയിലെ ഉച്ചതിരിഞ്ഞുള്ള വിരസമായ സമയത്തെ അതിജീവിക്കാന്‍, ഒരു ഗ്ലാസ് ബദാംമില്‍ക്കുമായി സല്ലപിച്ചിരിക്കുമ്പോഴാണ് “വിക്കിപീഡിയ സംരംഭത്തില്‍ നിന്നുള്ള ഇമെയില്‍” എന്ന തലക്കെട്ടോടെ എനിക്കൊരു മെയില്‍ വന്നത്. വിക്കിപീഡിയയില്‍ നിന്നുള്ള മെയിലിനെയെല്ലാം “വിക്കിപീഡിയ” എന്ന പ്രത്യേക ലേബലൊട്ടിച്ച് മെയില്‍ബോക്സിന്റെ ലെഫ്‌റ്റ്‌സൈഡില്‍ ഭദ്രമായി വെച്ചിട്ടുള്ളതിനാല്‍ അവയൊന്നും തന്നെ ഇന്‍ബോക്സില്‍ വന്നു നില്‍ക്കാറില്ലായിരുന്നു.
- പതിവുതെറ്റിച്ച് എന്റെ ഇന്‍ബോക്സിലെത്തിയ മെയിലിനെ അല്പം കൗതുകത്തോടുകൂടി തന്നെ തുറന്നു നോക്കി. ആ കൂട്ടുകാരന്റെ പേരു ഞാന്‍ തല്‍ക്കാലമൊന്നു മറച്ചുപിടിച്ചോട്ടേ.. അദ്ദേഹം അന്നു വായിച്ച വിക്കിപീഡിയയിലെ എന്റെ പ്രൊഫൈനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെങ്കിലും, തുടര്‍ന്നുള്ള വരികളാണെന്നില്‍ അതീവ കൗതുകമുണര്‍ത്തിയത്. ഒട്ടൊന്നു ആലോചിച്ചു നോക്കി. എന്തിനായിരിക്കാം മൂപ്പരിക്കാര്യങ്ങള്‍ എന്നോട് പറഞ്ഞത്? ഞാനെന്റെ പ്രൊഫൈല്‍ ഒന്നുകൂടി മനസ്സിരുത്തി വായിച്ചു നോക്കി. അദ്ദേഹത്തെ ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിക്കാന്‍ മാത്രം അതിലൊന്നും ഇല്ലായെന്നു തന്നെ ബുദ്ധി പറഞ്ഞു. ആ അജ്ഞാതകൂട്ടുകാരനെ ഒന്നു നുള്ളിനോക്കമെന്നു തന്നെ നിനച്ചു. അങ്ങനെ ഒരു മറുപടിയും കൊടുത്തു. ആങ്ങോട്ടിമിങ്ങോട്ടുമായി ആറെഴുത്തുകള്‍..! അതിനിടയില്‍ ആരെന്നോ എന്തെന്നോ ചോദിക്കാന്‍ വിട്ടുപോയി. അദ്ദേഹം ഇപ്പോള്‍ എന്തു കരുതുന്നുണ്ടാവുമോ എന്തോ?
- വിഷയം അല്പം ഗഹനമാണെന്നു തന്നെ കരുതാം. മതങ്ങളും ദൈവങ്ങളും ഒക്കെ കൂടി തെരുവില്‍ കിടന്നു മനുഷ്യരെ ചുട്ടെരിക്കുമ്പോള്‍ സ്നേഹത്തേയും ധര്‍മ്മത്തേയും നന്മയേയുമൊക്കെ അളന്നു തിട്ടപ്പെടുത്താന്‍ അളവുകോലിനായി പരക്കം പായുകയാണ് ഓരോരുത്തര്‍! എങ്ങനെ അളന്നു തിട്ടപ്പെടുത്തും ഇതൊക്കെ? അമ്മയോടുള്ള സ്നേഹം പത്തു കിലോ! അതോ നൂറു മീറ്റര്‍? ദു:ഖമനുഭവിക്കുന്നവനോടുള്ള അനുകമ്പ ഒന്നരക്കിലോ..! സഹാനുഭൂതി 25cm… രസമായിരിക്കുന്നു..!!
- “ലേബലുകളില്ലാത്ത മനുഷ്യനായി തീരുക” എന്നു പണ്ട് കുഞ്ഞുണ്ണിമാഷ് തൃച്ചമ്പരം അമ്പലത്തില്‍ വെച്ച് ഓട്ടോഗ്രാഫ് എഴുതി തന്നതിന്റെ അര്‍ത്ഥം അന്നെനിക്കു മനസ്സിലാക്കാനായിരുന്നില്ല. ഇന്നു ഞാനതറിയുന്നു. ഒരു പ്രത്യേക frame-ല്‍ ഒതുങ്ങി നില്‍ക്കാതെ, ഒരു ലേബലും നെറ്റിയില്‍ പതിക്കാതെ, പച്ചമനുഷ്യനായി ജീവിച്ചാല്‍ എന്താണു ഛേദം? മറ്റുള്ളവരെ നന്നാക്കല്‍ നടക്കില്ല… പറഞ്ഞാല്‍ പറഞ്ഞ അര്‍ത്ഥത്തിലായിരിക്കില്ല അവരതെടുക്കുക.. ഒരേയൊരു രക്ഷ സ്വയം നന്നാവുക എന്നതാണ്. മതത്തിന്റെ പേരില്‍ ഞാന്‍ ഹിന്ദുവെന്നും കൃസ്ത്യനെന്നും മുസ്ലീമെന്നും പറഞ്ഞ് വീരവാദം മുഴക്കുന്ന ചിലരെ കണ്ടിട്ടുണ്ട്..! മൗനം ഭൂഷണമായി കരുതി മിണ്ടാതിരിക്കുക തന്നെ കാമ്യം.ഇനി ആ അജ്ഞാതസുഹൃത്തിന്റെ ഇമെയിലിലൂടെ നിങ്ങളൊന്നു പോയിനോക്കൂ. ആദ്യത്തെ മെയിലില്‍ പറഞ്ഞിരിക്കുന്ന “എന്നേക്കുറിച്ച്” എന്നത് വിക്കിപീഡിയയിലെ എന്റെ പ്രൊഫൈല്‍ ആണ്.
- ആദ്യത്തേ മെയില്‍

- അതിനുള്ള എന്റെ മറുപടി 🙂

- മറുപടിയില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള കൂട്ടുകാരന്റെ മറുപടി

- വീണ്ടും ഞാന്‍

- കൂട്ടുകാരന്‍ വിട്ടില്ല…

- വീണ്ടും ഞാന്‍

- ആ കൂട്ടുകാരന്‍ ഇവിടം കൊണ്ട് നിര്‍ത്തിക്കളഞ്ഞു. എങ്കിലും ആ സുഹൃത്ത് എന്നെ എന്തൊക്കെയോ ഇപ്പോള്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. നന്ദി സുഹൃത്തേ..എന്റെ അറിവു വളരെ പരിമിതമാണ്, അത്രയൊന്നും ആലോചിച്ചിട്ടല്ല, ഇതൊന്നും എഴുതിയതും. അപ്പോ തോന്നിയത് എഴുതി എന്നു മാത്രം. കൂടുതല്‍ അറിവുള്ളവര്‍ ഇവിടെയുണ്ട്. താല്‍പര്യമുള്ളവര്‍ ഇവിടെ കുറിച്ചിടട്ടെ.
കേരള നവോത്ഥാനത്തിന്റെ നാൾവഴികൾ
പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ച് പറയുമ്പോൾ സ്വാമി വിവേകാനന്ദൻ ഉപയോഗിച്ച ‘ഭ്രാന്താലയം’ എന്ന വാക്ക് വെറുമൊരു അധിക്ഷേപമായിരുന്നില്ല, മറിച്ച് അക്കാലത്തെ ജാതി-അനാചാരങ്ങളുടെ കൊടും ക്രൂരതയെ വിളിച്ചോതുന്ന ഒരു സാമൂഹിക സാക്ഷ്യപത്രമായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ പോലും അനുവദിക്കാത്ത, ജാതിയുടെയും തൊഴിലിന്റെയും പേരിൽ വിഭജിക്കപ്പെട്ട ഒരു ജനതയുടെ നിസ്സഹായാവസ്ഥയായിരുന്നു അത്. എന്നാൽ, ആ ഇരുളടഞ്ഞ കാലഘട്ടത്തിൽ നിന്ന് വെളിച്ചത്തിലേക്ക് കേരളം നടത്തിയ ദൂരമാണ് നമ്മുടെ നവോത്ഥാന ചരിത്രത്തിന്റെ ഏറ്റവും വലിയ ആധികാരികത. അധികാര കേന്ദ്രങ്ങൾക്കും ജാതിപ്രമാണിമാർക്കും മുന്നിൽ മുട്ടുമടക്കാതെ, സ്വന്തം ആത്മാഭിമാനം ചോദിച്ചുവാങ്ങിയ തലമുറകളുടെ പോരാട്ടവീര്യമാണ് ഈ നാടിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ചരിത്രം വെറും സംഭവവികാസങ്ങളുടെ രേഖപ്പെടുത്തലല്ല, മറിച്ച് അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദവും അതിജീവനത്തിന്റെ കരുത്തുമാണ്. കേരളത്തിന്റെ സവിശേഷമായ ഈ സാമൂഹിക ഘടന ഒരിക്കലും ആകാശത്തുനിന്ന് വീണുകിട്ടിയതല്ല; അത് സമരങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത ബൗദ്ധിക ഇടപെടലുകളുടെയും വിയർപ്പിൽ നനഞ്ഞതാണ്.
ഭൗതികമായ അതിരുകൾക്കപ്പുറം ബൗദ്ധികമായും സാമൂഹികമായും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ മാറ്റി നിർത്തുന്നത് കേവലം പ്രകൃതിയുടെ അനുഗ്രഹങ്ങളോ സാമ്പത്തികമായ മുന്നേറ്റങ്ങളോ മാത്രമല്ല. മറിച്ച്, നൂറ്റാണ്ടുകളായി ഈ മണ്ണിൽ പടർന്നുപിടിച്ച, മനുഷ്യന്റെ ആത്മാഭിമാനത്തിന് വേണ്ടി നടന്ന ആയിരക്കണക്കിന് സമരങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും തിളക്കമാണ്. ഒരു കാലത്ത് അന്ധകാരത്തിൽ പുതഞ്ഞുകിടന്നിരുന്ന ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ ആ പോരാട്ടങ്ങളുടെ ഉജ്ജ്വലമായ പൈതൃകമാണ് ഇന്നത്തെ കേരളത്തെ നിർമ്മിച്ചത്. സ്വന്തം വേരുകളെക്കുറിച്ചും, തങ്ങൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിലയെക്കുറിച്ചും അറിവില്ലാതെ പോകുന്ന ഒരു ജനതയ്ക്ക് ഒരിക്കലും ശരിയായ ദിശയിലേക്ക് ചലിക്കാൻ കഴിയില്ല. നമ്മൾ ഇന്ന് ശ്വസിക്കുന്ന വായുവിനും, നടക്കുന്ന വഴികൾക്കും, നേടുന്ന അറിവിനുമെല്ലാം പിന്നിൽ ചോരയും നീരും നൽകി പൊരുതിയ അസംഖ്യം മനുഷ്യരുടെ ജീവന്റെ സ്പർശമുണ്ട്. ആ ചരിത്രസത്യങ്ങൾ അറിയാതെ പോകുമ്പോൾ, നാം അറിയാതെ തന്നെ അദൃശ്യമായ അടിമത്തങ്ങളിലേക്ക് വീണ്ടും വഴുതിവീഴാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ, നമ്മളെ നമ്മളാക്കി മാറ്റിയ ആ പാരമ്പര്യത്തിന്റെ ഊർജ്ജം ഓരോ കേരളീയന്റെയും ധമനികളിൽ ഒരു അഗ്നിയായി എരിയേണ്ടതുണ്ട്.
ഇന്ത്യൻ ഭൂപടത്തിൽ കേരളം കേവലമൊരു ഭൂപ്രദേശമല്ല; അതൊരു വലിയ ആശയമാണ്, നിരന്തരമായ പോരാട്ടങ്ങളിലൂടെയും വിട്ടുവീഴ്ചയില്ലാത്ത മാനവികതാ ബോധത്തിലൂടെയും രൂപപ്പെടുത്തിയെടുത്ത ഒരു ഉജ്ജ്വലമായ സാംസ്കാരിക സ്വത്വമാണ്. ഭൗതികമായ അതിരുകൾക്കപ്പുറം ബൗദ്ധികമായും സാമൂഹികമായും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ മാറ്റി നിർത്തുന്നത് കേവലം പ്രകൃതിയുടെ അനുഗ്രഹങ്ങളോ സാമ്പത്തികമായ മുന്നേറ്റങ്ങളോ മാത്രമല്ല. മറിച്ച്, നൂറ്റാണ്ടുകളായി ഈ മണ്ണിൽ പടർന്നുപിടിച്ച, മനുഷ്യന്റെ ആത്മാഭിമാനത്തിന് വേണ്ടി നടന്ന ആയിരക്കണക്കിന് സമരങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും തിളക്കമാണ്. ഒരു കാലത്ത് അന്ധകാരത്തിൽ പുതഞ്ഞുകിടന്നിരുന്ന ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ ആ പോരാട്ടങ്ങളുടെ ഉജ്ജ്വലമായ പൈതൃകമാണ് ഇന്നത്തെ കേരളത്തെ നിർമ്മിച്ചത്.
ചരിത്രമെന്നത് കഴിഞ്ഞുപോയ കാലത്തിന്റെ വെറുമൊരു കണക്കെടുപ്പല്ല. അതൊരു ചൂണ്ടുപലകയാണ്, ഒരു ജനതയുടെ ഊർജ്ജസ്രോതസ്സാണ്. സ്വന്തം വേരുകളെക്കുറിച്ചും, തങ്ങൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിലയെക്കുറിച്ചും അറിവില്ലാതെ പോകുന്ന ഒരു ജനതയ്ക്ക് ഒരിക്കലും ശരിയായ ദിശയിലേക്ക് ചലിക്കാൻ കഴിയില്ല. നമ്മൾ ഇന്ന് ശ്വസിക്കുന്ന വായുവിനും, നടക്കുന്ന വഴികൾക്കും, ധരിക്കുന്ന വസ്ത്രത്തിനും, നേടുന്ന അറിവിനുമെല്ലാം പിന്നിൽ ചോരയും നീരും നൽകി പൊരുതിയ അസംഖ്യം മനുഷ്യരുടെ ജീവന്റെ സ്പർശമുണ്ട്. ആ ചരിത്രസത്യങ്ങൾ അറിയാതെ പോകുമ്പോൾ, നാം അറിയാതെ തന്നെ അദൃശ്യമായ അടിമത്തങ്ങളിലേക്ക് വീണ്ടും വഴുതിവീഴാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ, നമ്മളെ നമ്മളാക്കി മാറ്റിയ ആ പാരമ്പര്യത്തിന്റെ ഊർജ്ജം ഓരോ കേരളീയന്റെയും ധമനികളിൽ ഒരു അഗ്നിയായി എരിയേണ്ടതുണ്ട്.
മനുഷ്യനെന്ന പദവിയിലേക്കുള്ള യാത്ര
കേരളത്തിൽ നടന്ന സമരങ്ങൾ അധികാരത്തിനോ, സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാനോ വേണ്ടി നടന്നവയല്ല. അവ മനുഷ്യനെ മനുഷ്യനായി കാണാൻ വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു. സ്വന്തം ശരീരത്തെ മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി, പൊതുവഴിയിലൂടെ തലയുയർത്തി നടക്കാനുള്ള അവകാശത്തിന് വേണ്ടി, അക്ഷരങ്ങൾ പഠിക്കാനും അറിവ് നേടാനുമുള്ള അവകാശത്തിന് വേണ്ടി മനുഷ്യർ നടത്തിയ തീവ്രമായ പ്രക്ഷോഭങ്ങളായിരുന്നു അവ. ലോകചരിത്രത്തിൽ തന്നെ ഇത്രയധികം സൂക്ഷ്മമായ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ഇത്ര വലിയ ജനകീയ മുന്നേറ്റങ്ങൾ നടന്ന മറ്റൊരു പ്രദേശം ഉണ്ടാകാനിടയില്ല.
ഒരു വശത്ത് മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും തൊഴിലിന്റെയും പേരിൽ തരംതിരിച്ച്, അവരുടെ അടിസ്ഥാന അവകാശങ്ങളെപ്പോലും റദ്ദാക്കിയ ഒരു വ്യവസ്ഥിതി നിലനിന്നിരുന്നു. എന്നാൽ മറുവശത്ത്, ആ വ്യവസ്ഥിതിയുടെ അടിത്തറ തോണ്ടിക്കൊണ്ട്, സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും വലിയൊരു കൊടുങ്കാറ്റ് ഈ മണ്ണിൽ ആഞ്ഞുവീശി. അറിവ് എന്നത് ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം കുത്തകയായിരുന്ന കാലത്ത്, അത് സാമാന്യ ജനങ്ങളിലേക്ക് ഒഴുകിയെത്തണമെന്നാഗ്രഹിച്ച ബൗദ്ധിക സമരങ്ങൾ ഇവിടെയുണ്ടായി. ശരീരത്തിന്റെ അധ്വാനത്തിന് വിലയില്ലാതിരുന്ന കാലത്ത്, തൊഴിലാളികൾ സംഘടിച്ച് തങ്ങളുടെ വിയർപ്പിന്റെ വില ചോദിച്ചുവാങ്ങിയ അവകാശപ്പോരാട്ടങ്ങൾ ഇവിടെയുണ്ടായി. ഈ സമരങ്ങളെല്ലാം കൂടിച്ചേർന്നാണ് കേരളീയന്റെ സാംസ്കാരികവും ബൗദ്ധികവുമായ ഔന്നത്യത്തെ രൂപപ്പെടുത്തിയത്.
ചരിത്രത്തിൽ രേഖപ്പെടുത്താത്ത കണ്ണീരുകൾ
ചരിത്രപുസ്തകങ്ങളിൽ നാം വായിക്കുന്ന നൂറോ നൂറ്റിയമ്പതോ സമരങ്ങൾക്കപ്പുറം, രേഖപ്പെടുത്താതെ പോയ, ആരും അറിയാതെ പോയ ആയിരക്കണക്കിന് ചെറുത്തുനിൽപ്പുകൾ ഈ മണ്ണിൽ നടന്നിട്ടുണ്ട്. അവരിലധികവും അക്ഷരങ്ങൾ അറിയാത്തവരായിരുന്നു, എന്നാൽ ആത്മാഭിമാനമെന്തെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. അധികാരത്തിന്റെ കൊടിയ മർദ്ദനങ്ങളെ നേരിടുമ്പോഴും, ഒരു തുള്ളി കണ്ണീരോടെ, എന്നാൽ തോൽക്കാൻ മനസ്സില്ലാത്ത വീര്യത്തോടെ അവർ നിശബ്ദമായി പൊരുതിയിട്ടുണ്ട്.
പാടവരമ്പുകളിലും, ഇരുണ്ട അടുക്കളകളിലും, വിദ്യാലയങ്ങളുടെ പടിക്കലുകളിലും, തൊഴിലിടങ്ങളിലും സാധാരണക്കാരായ മനുഷ്യർ, പ്രത്യേകിച്ച് സ്ത്രീകൾ നടത്തിയ ആ വലിയ പോരാട്ടങ്ങളാണ് യഥാർത്ഥത്തിൽ കേരളത്തിന്റെ നവോത്ഥാനത്തിന് അടിത്തറ പാകിയത്. പേരില്ലാത്ത ആ മനുഷ്യരുടെ ത്യാഗങ്ങളെക്കൂടി ഉൾക്കൊള്ളുമ്പോഴാണ് നമ്മുടെ ചരിത്രം പൂർണ്ണമാകുന്നത്. അവർ സഹിച്ച അപമാനങ്ങളും വേദനകളുമാണ് പിന്നീട് ജനാധിപത്യ ബോധമുള്ള ഒരു ജനതയായി നമ്മെ മാറ്റിയെടുത്തത്. അവരുടെ വിയർപ്പാണ് ഇന്ന് നാം കാണുന്ന പുരോഗമന കേരളത്തിന്റെ വളക്കൂറുള്ള മണ്ണ്.
ബൗദ്ധികതയുടെ ജനാധിപത്യവൽക്കരണം
മറ്റ് പല നാടുകളിലും സാമൂഹിക മാറ്റങ്ങൾ കേവലം ഉപരിപ്ലവമായിരുന്നപ്പോൾ, കേരളത്തിൽ അത് വളരെ ആഴത്തിലുള്ളതും ബൗദ്ധികവുമായിരുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കേവലം വൈകാരികമായി എതിർക്കുക മാത്രമല്ല ഇവിടെ ചെയ്തത്; മറിച്ച് യുക്തിയുടെയും അറിവിന്റെയും വെളിച്ചത്തിൽ അവയെ പൊളിച്ചെഴുതുകയാണ് ചെയ്തത്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുന്ന ഒരു ഉന്നതമായ സംവാദ സംസ്കാരം ഈ സമരങ്ങളിലൂടെ ഇവിടെ രൂപപ്പെട്ടു.
പത്രപ്രവർത്തനത്തിലൂടെയും, സാഹിത്യത്തിലൂടെയും, കലയിലൂടെയും മനുഷ്യന്റെ ചിന്തകളെ നവീകരിക്കാൻ ഈ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. വിദ്യാലയങ്ങൾ കേവലം അക്ഷരം പഠിപ്പിക്കുന്ന ഇടങ്ങൾ മാത്രമല്ല, അത് മനുഷ്യരെ തുല്യരായി കാണാൻ പഠിപ്പിക്കുന്ന കളരികൾ കൂടിയായി മാറി. ഒരു പന്തിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതും, ഒരുമിച്ച് യാത്ര ചെയ്യുന്നതും വലിയ സാമൂഹിക വിപ്ലവങ്ങളായി മാറിയത് ഈ ബൗദ്ധിക ഉണർവിലൂടെയാണ്. ചോദ്യം ചെയ്യാനുള്ള കഴിവാണ് മനുഷ്യന്റെ ഏറ്റവും വലിയ ആയുധമെന്ന് ഈ സമരങ്ങൾ കേരളീയരെ പഠിപ്പിച്ചു. അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ശബ്ദമുയർത്താനുള്ള മലയാളി സമൂഹത്തിന്റെ ഇന്നത്തെ സഹജവാസന (Inherent nature) ഈ ബൗദ്ധിക സമരങ്ങളുടെ ബാക്കിപത്രമാണ്.
പാരമ്പര്യത്തിന്റെ ധമനികളിലെ ഊർജ്ജം
നമ്മളെ നമ്മളാക്കി മാറ്റിയത് എന്താണ്? നമ്മൾ ധരിക്കുന്ന വസ്ത്രമോ, നമ്മൾ സംസാരിക്കുന്ന ഭാഷയോ മാത്രമല്ല. അത് അനീതി കണ്ടാൽ സടകുടഞ്ഞെഴുന്നേൽക്കുന്ന, അസമത്വങ്ങളെ ചോദ്യം ചെയ്യാൻ മടിക്കാത്ത, ഏത് ഇരുട്ടിലും വെളിച്ചത്തിന്റെ ഒരു തിരി തെളിക്കാൻ ശ്രമിക്കുന്ന നമ്മുടെ ഉള്ളിലെ ആ ബോധമാണ്. ഈ ബോധം നമുക്ക് ലഭിച്ചത് ആകാശത്തുനിന്നല്ല, മറിച്ച് തലമുറകളായി കൈമാറിവന്ന സമരങ്ങളുടെ പാരമ്പര്യത്തിൽ നിന്നാണ്.
ഇന്ന് നാം അഭിമുഖീകരിക്കുന്ന ലോകം പുതിയ വെല്ലുവിളികൾ നിറഞ്ഞതാണ്. സാങ്കേതികവിദ്യയുടെയും ആഗോളവൽക്കരണത്തിന്റെയും കാലത്ത്, മനുഷ്യർ തമ്മിലുള്ള അകലങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടേക്കാം. വർഗ്ഗീയതയുടെയും വിവേചനങ്ങളുടെയും പുതിയ മതിലുകൾ ഉയർന്നുവന്നേക്കാം. ഇത്തരം ഘട്ടങ്ങളിൽ നമ്മെ സംരക്ഷിക്കാനുള്ള ഒരേയൊരു കവചം ഈ ചരിത്രബോധമാണ്. നമ്മുടെ മുൻഗാമികൾ കൽത്തുറുങ്കുകളെയും മർദ്ദനങ്ങളെയും അവഗണിച്ച് എങ്ങനെയാണോ മനുഷ്യത്വത്തിന്റെ കൊടി ഉയർത്തിപ്പിടിച്ചത്, അതേ ഊർജ്ജം നാളെയുടെ യാത്രകളിലും നമുക്ക് വഴികാട്ടിയാകണം.
നമ്മുടെ കുട്ടികൾ പഠിക്കേണ്ടത് യുദ്ധങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ചരിത്രം മാത്രമല്ല, സ്വന്തം ആത്മാഭിമാനത്തിന് വേണ്ടി ഒരു ജനത നടത്തിയ അതിജീവനത്തിന്റെ ചരിത്രം കൂടിയാണ്. ആ ചരിത്രം അവരിൽ അഭിമാനം നിറയ്ക്കണം, സഹജീവികളോടുള്ള കരുണയായി അത് മാറണം. ഓരോ കേരളീയന്റെയും സിരകളിൽ ഓടുന്നത് കീഴടങ്ങാൻ തയ്യാറാകാത്ത, മനുഷ്യത്വത്തിന് വേണ്ടി എക്കാലവും നിലകൊള്ളുന്ന ധീരന്മാരുടെ ചോരയാണെന്ന ബോധം അവരിലുണ്ടാകണം.
വെളിച്ചത്തിലേക്കുള്ള തീർത്ഥാടനം
കേരളത്തിന്റെ സമരചരിത്രം എന്നത് കഴിഞ്ഞുപോയ ഒരധ്യായമല്ല, അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രയാണമാണ്. പൂർണ്ണമായ മനുഷ്യനിലേക്കും, തികഞ്ഞ സമത്വത്തിലേക്കുമുള്ള ആ വലിയ തീർത്ഥാടനം ഇന്നും അവസാനിച്ചിട്ടില്ല. എന്നാൽ, ആ യാത്രയിൽ നമുക്ക് തിരിഞ്ഞുനോക്കാൻ വലിയൊരു ഭൂതകാലമുണ്ട്. അന്ധകാരത്തിന്റെ കോട്ടകൾ തകർത്തെറിഞ്ഞ വെളിച്ചത്തിന്റെ പ്രവാചകന്മാരായ ഒരുപാട് സാധാരണ മനുഷ്യരുടെ ഓർമ്മകളുണ്ട്.
ഈ പോസിറ്റിവിറ്റി, ഈ വലിയ ആത്മവിശ്വാസം നമ്മൾ നെഞ്ചോട് ചേർക്കണം. ലോകത്തിന്റെ ഏത് കോണിലായാലും ഒരു മലയാളി തലയുയർത്തി നിൽക്കുന്നത് അവനു പിന്നിലുള്ള ഈ ഉജ്ജ്വലമായ സാംസ്കാരിക മൂലധനം കൊണ്ടാണ്. വ്യത്യാസങ്ങളെ ആഘോഷിക്കാനും, വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും, മനുഷ്യനെന്ന ഒറ്റ പരിഗണനയിൽ എല്ലാവരെയും സ്നേഹിക്കാനും നമ്മെ പഠിപ്പിച്ച ആ സമരങ്ങളോട് നമുക്ക് എന്നും കടപ്പാടുണ്ട്. ഈ വലിയ പൈതൃകത്തിന്റെ ഊർജ്ജം നമ്മുടെ ധമനികളിൽ തുടിക്കുന്നിടത്തോളം കാലം, കേരളം ഇന്ത്യയുടെ ബൗദ്ധികവും സാമൂഹികവുമായ ഭൂപടത്തിൽ ഒരു തിളങ്ങുന്ന നക്ഷത്രമായി തന്നെ നിലകൊള്ളും. ചരിത്രത്തിന്റെ ഈ മഹാപ്രവാഹത്തിൽ, ഒരുമയോടെ, സ്നേഹത്തോടെ, മനുഷ്യത്വത്തിന്റെ കൊടിയുമേന്തി നമുക്ക് മുന്നോട്ട് നടക്കാം. വെളിച്ചം നമ്മെ നയിക്കട്ടെ.
PayPal – പണമിടപാടിലെ ഓണ്‍ലൈന്‍ സ്വകാര്യത
ഇ-കൊമേഴ്‌സിന്റെ വളര്‍ച്ചയിലൂടെ പലതരത്തിലുള്ള പണമിടപാടുകളും ഇന്റെറ്‌നെറ്റിലേക്കു ചേക്കേറുകയുണ്ടായി. നമുക്കുവേണ്ട സാധനങ്ങള്‍ ഒരു ഷോപ്പിലെന്ന പോലെ ഭംഗിയായി നിരത്തിവെച്ച് വില്‍പ്പനയ്‌ക്കുവെച്ചിരിക്കുന്ന ebay പോലുള്ള നിരവധി ഓണ്‍ലൈന്‍ സംരംഭങ്ങള്‍ വന്നു. റെയില്‍വേ ടിക്കറ്റ് റിസര്‍വേഷനും ഹോട്ടല്‍ റൂം ബുക്കിംങും ഒക്കെ ഇന്റെര്‍നെറ്റുവഴി തന്നെ നടത്താന്‍ തുടങ്ങി. ക്രെഡിറ്റ്‌കാര്‍ഡുകളുടേയും ഡെബിറ്റ്‌കാര്‍ഡുകളുടേയും ഉപയോഗം വ്യാപകമായി. ബാങ്കുകളായ ബാങ്കുകളൊക്കേയും അവരവരുടെ നെറ്റ്‌ബാങ്കിംങ് സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കി. ആവശ്യങ്ങളൊക്കെയും നമ്മുടെ വിരല്‍ത്തുമ്പിലൊരു മൗസ്‌ക്ലിക്കിലുതുങ്ങിയപ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി വന്നു. Continue reading
കോട്ടയം സി.എം.എസ് പ്രസ്സും നവോത്ഥാനവും
1821-ൽ കോട്ടയം സി.എം.എസ് (CMS) പ്രസ്സിന്റെ തുടക്കം എന്നത് വെറുമൊരു സാങ്കേതിക വികാസമല്ല; കേരളത്തിന്റെ സാമൂഹികവും ബൗദ്ധികവുമായ ഭൂപടത്തെ കീഴ്മേൽ മറിച്ച ഒരു സാംസ്കാരിക വിപ്ലവത്തിന്റെ ശിലന്യാസമായിരുന്നു. വിജ്ഞാനത്തിന്റെ കുത്തകാവകാശം ജാതിവ്യവസ്ഥയുടെ അവിഭാജ്യഘടകമായിരുന്ന ഒരു കാലത്ത്, അറിവിനെ ജനകീയമാക്കാൻ നടത്തിയ ആ ഉദ്യമം കേരളത്തിന്റെ നവോത്ഥാന പ്രയാണത്തിലെ ഏറ്റവും നിർണ്ണായകമായ നാഴികക്കല്ലായി നിലനിൽക്കുന്നു.
ചരിത്രപരമായ ചില തെറ്റിദ്ധാരണകൾ തിരുത്തിക്കൊണ്ടുതന്നെ പറയട്ടെ, ഇത് ഭരണകൂടത്തിനെതിരായ തെരുവു സമരമായിരുന്നില്ല. മറിച്ച്, അറിവ് പനയോലകളിൽ തടവിലാക്കപ്പെട്ടും അധികാരവർഗ്ഗത്തിന്റെ മാത്രം സ്വത്തായുമിരുന്ന കാലത്ത്, അച്ചടി എന്ന മാധ്യമത്തിലൂടെ വിജ്ഞാനത്തെ ജനാധിപത്യവൽക്കരിക്കാൻ നടത്തിയ വലിയൊരു ബൗദ്ധിക പ്രതിരോധമായിരുന്നു അത്. അന്നത്തെ ഭരണാധികാരിയായ റാണി ഗൗരി പാർവ്വതി ഭായിയുടെ പിന്തുണയോടെ നടന്ന ഈ പ്രവർത്തനം, ഒരു നാടിനെ സാക്ഷരതയിലേക്കും ആധുനികതയിലേക്കും നയിച്ച ശാന്തവും എന്നാൽ ശക്തവുമായ ഒരു സാംസ്കാരിക അട്ടിമറിയായിരുന്നു. അക്ഷരങ്ങളിലൂടെ സാധാരണക്കാരന്റെയും അധഃസ്ഥിതന്റെയും ശബ്ദത്തെ അടയാളപ്പെടുത്താൻ വഴിയൊരുക്കിയ ആ സംഭവത്തെ, കേവലം സാങ്കേതികമായ ഒരു മാറ്റമായി മാത്രം കാണാനാവില്ല. കേരളീയ പൊതുമണ്ഡലത്തെയും (Public Sphere) ആധുനിക രാഷ്ട്രീയബോധത്തെയും രൂപപ്പെടുത്തിയെടുത്ത ആ വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ചരിത്രം, വർത്തമാനകാലത്തെയും നിർണ്ണായകമായി സ്വാധീനിക്കുന്ന ഒന്നാണ്.
1821-ൽ ബെഞ്ചമിൻ ബെയ്‌ലിയുടെ നേതൃത്വത്തിൽ സി.എം.എസ്. (CMS) പ്രസ്സ് സ്ഥാപിതമായത് കേരളത്തിലെ അച്ചടിയുടെയും പത്രപ്രവർത്തനത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നാഴികക്കല്ലാണ്. ചരിത്രപരമായ രേഖകൾ പരിശോധിക്കുമ്പോൾ, 1821-ൽ ഭരണകൂടത്തിനെതിരെയോ സെൻസർഷിപ്പിനെതിരെയോ ഉള്ള ഒരു രാഷ്ട്രീയ ‘അച്ചടി സ്വാതന്ത്ര്യ പ്രക്ഷോഭം’ തെരുവിൽ നടന്നിട്ടില്ലെങ്കിലും, വിജ്ഞാനം ഏതാനും ചില ഉന്നത ജാതിക്കാരിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഒരു കാലഘട്ടത്തിൽ അച്ചടിവിദ്യയിലൂടെ അറിവിനെ ജനകീയമാക്കാൻ നടത്തിയ ശ്രമങ്ങൾ വലിയൊരു സാംസ്കാരിക ചെറുത്തുനിൽപ്പായിരുന്നു. പരമ്പരാഗത അറിവധികാര കുത്തകകളെ ഭേദിച്ചുകൊണ്ട് സാധാരണക്കാർക്കും അധഃസ്ഥിതർക്കും അക്ഷരവും അറിവും ലഭ്യമാക്കാൻ മിഷണറിമാരും പ്രാദേശിക പരിഷ്കർത്താക്കളും നടത്തിയ ഈ ബൗദ്ധിക മുന്നേറ്റമാണ് പിൽക്കാലത്ത് കേരളത്തിൽ രൂപംകൊണ്ട യഥാർത്ഥ അച്ചടി സ്വാതന്ത്ര്യ പോരാട്ടങ്ങളുടെയും സാമൂഹിക നവോത്ഥാനത്തിന്റെയും അടിത്തറ പാകിയത്.
ഇവിടെ ഒരു ചരിത്രവസ്തുത വ്യക്തമാക്കേണ്ടതുണ്ട്: 1821-ൽ തിരുവിതാംകൂർ ഭരണകൂടത്തിന്റെയോ റാണിയുടെയോ ഭാഗത്തുനിന്ന് അച്ചടിക്ക് നിരോധനങ്ങളോ കടുത്ത നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ല. മറിച്ച്, അന്നത്തെ ഭരണാധികാരിയായിരുന്ന റാണി ഗൗരി പാർവ്വതി ഭായി മിഷണറിമാരുടെ വിദ്യാഭ്യാസ-അച്ചടി പ്രവർത്തനങ്ങൾക്ക് ഭൂമിയും സഹായങ്ങളും നൽകുകയാണ് ചെയ്തത്. അതിനാൽ, രാഷ്ട്രീയ അർത്ഥത്തിലുള്ള ഒരു ‘സമരം’ എന്നതിനേക്കാൾ, വിജ്ഞാനത്തിന്റെ കുത്തകാവകാശത്തെ തകർക്കാനും പ്രകടന സ്വാതന്ത്ര്യം ഉറപ്പാക്കാനും കോട്ടയം കേന്ദ്രീകരിച്ച് നടന്ന ബൗദ്ധികവും സാങ്കേതികവുമായ വിപ്ലവത്തെയാണ് നമ്മൾ ഈ ഘട്ടത്തിൽ അടയാളപ്പെടുത്തേണ്ടത്. അച്ചടിശാലയുടെ സ്ഥാപനവും അതിലൂടെ കൈവന്ന വിജ്ഞാന സ്വാതന്ത്ര്യവും കേരളീയ സമൂഹത്തെ എങ്ങനെ മാറ്റിമറിച്ചു എന്ന് താഴെ പറയുന്ന വിഭാഗങ്ങളിലൂടെ ആഴത്തിൽ വിശകലനം ചെയ്യാം.
ചരിത്രപരമായ പശ്ചാത്തലം: പനയോലകളിൽ നിന്ന് അച്ചടിശകലങ്ങളിലേക്ക്
ഇരുപതാം നൂറ്റാണ്ടിന് മുൻപ് കേരളത്തിലെ വിജ്ഞാന വ്യാപനം കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായിരുന്നു. പനയോലകളിൽ എഴുതപ്പെട്ടിരുന്ന ഗ്രന്ഥങ്ങളും പ്രമാണങ്ങളും കൈകാര്യം ചെയ്യാനുള്ള അവകാശം ബ്രാഹ്മണർക്കും മറ്റ് ഉയർന്ന സവർണ്ണ സമുദായങ്ങൾക്കും മാത്രമായിരുന്നു. താഴ്ന്ന ജാതിയിലുള്ളവർക്ക് അക്ഷരം പഠിക്കാനോ വേദങ്ങൾ കേൾക്കാനോ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. വിജ്ഞാനം എന്നത് ഒരു അധികാര രൂപമായി നിലനിർത്താൻ ഈ കുത്തകാവകാശം ഭരണവർഗ്ഗത്തെ സഹായിച്ചു.
ഈയൊരു സാംസ്കാരിക ചുറ്റുപാടിലേക്കാണ് 1816-ൽ ബെഞ്ചമിൻ ബെയ്‌ലി എന്ന സി.എം.എസ് മിഷണറി കോട്ടയത്ത് എത്തുന്നത്. കേവലം മതപ്രചാരണം എന്നതിനപ്പുറം, ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകണമെങ്കിൽ മാതൃഭാഷയിൽ പുസ്തകങ്ങൾ ലഭ്യമാകണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 1821-ൽ ഇംഗ്ലണ്ടിൽ നിന്നും കൊണ്ടുവന്ന അച്ചടിയന്ത്രത്തിന്റെ സഹായത്തോടെ കോട്ടയത്ത് ആദ്യത്തെ ആധുനിക പ്രസ്സ് പ്രവർത്തനമാരംഭിച്ചു. ഇത് കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയുടെ അടിത്തറ ഇളക്കുന്ന ഒന്നായി മാറി. കാരണം, അച്ചടിക്കപ്പെട്ട പുസ്തകങ്ങൾക്ക് ജാതിഭേദമില്ലായിരുന്നു; അത് ആർക്കും വാങ്ങാനും വായിക്കാനും സാധിക്കുമായിരുന്നു.
ബെഞ്ചമിൻ ബെയ്‌ലിയുടെ സാങ്കേതികവും ബൗദ്ധികവുമായ പോരാട്ടം
കോട്ടയത്തെ അച്ചടിശാലയുടെ സ്ഥാപനം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. സാങ്കേതികവിദ്യയുടെ അഭാവവും പ്രാദേശികമായ വെല്ലുവിളികളും ബെയ്‌ലിക്ക് നേരിടേണ്ടി വന്നു.
-
മലയാളം അച്ചടി ടൈപ്പുകളുടെ നിർമ്മാണം: അതുവരെ കൃത്യമായ ആകൃതിയോ വലുപ്പമോ ഇല്ലാതിരുന്ന മലയാളം അക്ഷരങ്ങളെ അച്ചടിക്ക് അനുയോജ്യമായ രീതിയിൽ വട്ടത്തിലുള്ള ടൈപ്പുകളാക്കി മാറ്റിയത് ബെയ്‌ലിയാണ്. പ്രാദേശിക ആശാരിമാരുടെ സഹായത്തോടെ ഈയത്തിൽ അദ്ദേഹം അക്ഷരങ്ങൾ കൊത്തിയെടുത്തു. ഇത് മലയാള ഭാഷയുടെ രൂപീകരണത്തിൽ വലിയൊരു വിപ്ലവമായിരുന്നു.
-
തുകൽക്കടലാസിന്റെയും മഷിയുടെയും നിർമ്മാണം: വിദേശത്തുനിന്നും മഷിയും കടലാസും എത്തിക്കുക ബുദ്ധിമുട്ടായപ്പോൾ, പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് അദ്ദേഹം അച്ചടി മഷിയും പേപ്പറും നിർമ്മിക്കാൻ പഠിച്ചു.
-
വിവർത്തന പ്രശസ്തി: ബൈബിളും മറ്റ് പാശ്ചാത്യ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ ലളിതമായ ഗദ്യശൈലി രൂപപ്പെട്ടു. ഇത് സാധാരണക്കാരന് വായന സുഗമമാക്കി.
അറിവ് സാധാരണക്കാരിലേക്ക് എത്തുന്നതിനെ ഭയപ്പെട്ടിരുന്ന യാഥാസ്ഥിതിക ശക്തികൾ ഇതിനെതിരെ ആന്തരികമായ പ്രതിരോധങ്ങൾ തീർത്തിരുന്നു. എന്നാൽ മിഷണറിമാർക്ക് തിരുവിതാംകൂർ ദിവാൻ കേണൽ മൺറോയുടെയും ഭരണകൂടത്തിന്റെയും പിന്തുണയുണ്ടായിരുന്നതിനാൽ ഈ സാങ്കേതിക വിപ്ലവം തടസ്സമില്ലാതെ മുന്നോട്ടുപോയി.
വിജ്ഞാന ജനാധിപത്യവൽക്കരണവും സാമൂഹിക പരിവർത്തനവും
1821-ലെ കോട്ടയം പ്രസ്സിന്റെ സ്ഥാപനം കേരളത്തിൽ ഒരു ‘അറിവിന്റെ ജനാധിപത്യവൽക്കരണത്തിന്’ (Democratization of Knowledge) തുടക്കം കുറിച്ചു. ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ താഴെ പറയുന്നവയായിരുന്നു:
-
പാഠപുസ്തകങ്ങളുടെ നിർമ്മാണം: കോട്ടയം പ്രസ്സിൽ നിന്നും സ്കൂളുകൾക്കാവശ്യമായ പാഠപുസ്തകങ്ങളും വ്യാകരണ ഗ്രന്ഥങ്ങളും നിഘണ്ടുക്കളും അച്ചടിക്കാൻ തുടങ്ങി. ഇത് ജാതിഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം നൽകാനുള്ള അടിത്തറയൊരുക്കി.
-
പൊതുമണ്ഡലത്തിന്റെ രൂപീകരണം (Rise of the Public Sphere): അച്ചടി വിദ്യ ജനകീയമായതോടെ ആളുകൾ കാര്യങ്ങളെ യുക്തിപൂർവ്വം വിശകലനം ചെയ്യാൻ തുടങ്ങി. പിൽക്കാലത്ത് പത്രങ്ങൾ രൂപംകൊള്ളാനും രാഷ്ട്രീയ ബോധം വളരാനും ഇത് കാരണമായി.
-
പ്രകടന സ്വാതന്ത്ര്യം: സ്വന്തം ആശയങ്ങൾ അച്ചടിച്ചു വിതരണം ചെയ്യാനുള്ള ആത്മവിശ്വാസം മലയാളിക്ക് ലഭിക്കുന്നത് ഈ കാലഘട്ടത്തിന് ശേഷമാണ്.
അച്ചടി സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ പിൽക്കാല വികാസം
1821-ൽ വിത്തുപാകിയ അച്ചടി സംസ്കാരമാണ് പിന്നീട് തിരുവിതാംകൂറിലും കൊച്ചിയിലും ശക്തമായ രാഷ്ട്രീയ ആയുധമായി മാറിയത്. ഭരണകൂടം എപ്പോഴൊക്കെ ജനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ചോ, അപ്പോഴൊക്കെ അച്ചടിശാലകൾ പ്രതിരോധ കേന്ദ്രങ്ങളായി. 1821-ലെ ഈ തുടക്കമാണ് പിന്നീട് താഴെ പറയുന്ന വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലേക്ക് നയിച്ചത്:
-
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പോരാട്ടം (1910): ദിവാനും രാജഭരണത്തിനുമെതിരെ വാർത്തകൾ നൽകിയതിന് സ്വദേശാഭിമാനി പത്രം കണ്ടുകെട്ടുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. ഇത് കേരളത്തിലെ ഏറ്റവും വലിയ അച്ചടി സ്വാതന്ത്ര്യ സമരമായിരുന്നു.
-
1101-ലെ (1926) പത്രനിയമ പ്രക്ഷോഭം: തിരുവിതാംകൂറിൽ പത്രങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താനും സെൻസർഷിപ്പ് കൊണ്ടുവരാനും ഭരണകൂടം ശ്രമിച്ചപ്പോൾ, അതിനെതിരെ മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ഒന്നടങ്കം തെരുവിൽ സമരം നടത്തി. മാമ്മൻ മാപ്പിള, ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള തുടങ്ങിയവർ ഇതിന് നേതൃത്വം നൽകി.
അതുകൊണ്ട്, 1821-ൽ കോട്ടയത്ത് നടന്നത് നേരിട്ടുള്ളൊരു സമരമല്ലെങ്കിലും, പിൽക്കാലത്ത് ഉണ്ടായ എല്ലാ അച്ചടി സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെയും മാതൃകാപരമായ തുടക്കമായിരുന്നു അത്. അക്ഷരത്തെ തടവറയിൽ നിന്നും മോചിപ്പിച്ച ആ സാങ്കേതിക വിപ്ലവമാണ് കേരളത്തെ ആധുനികതയിലേക്ക് നയിച്ചത്.5
അക്കാദമിക വിശകലനം
സാമൂഹിക ശാസ്ത്രജ്ഞനായ യൂർഗൻ ഹേബർമാസിന്റെ ‘പൊതുമണ്ഡലം’ (Public Sphere) എന്ന സിദ്ധാന്ത പ്രകാരം, അച്ചടിവിദ്യയുടെ വരവാണ് ജനാധിപത്യപരമായ സംവാദങ്ങൾക്ക് വഴിതുറക്കുന്നത്. കേരളീയ പശ്ചാത്തലത്തിൽ, 1821-ലെ കോട്ടയത്തെ അച്ചടിശാലയുടെ സ്ഥാപനം ഇവിടുത്തെ കീഴാള ജനവിഭാഗങ്ങൾക്ക് ഒരു ‘കൗണ്ടർ-പബ്ലിക്’ (Counter-Public) രൂപീകരിക്കാനുള്ള ശേഷി നൽകി. പനയോലകളിലെ അറിവധികാരത്തെ പേപ്പറും അച്ചടിയും ഉപയോഗിച്ച് മറികടക്കുക വഴി, കേരളം ഒരു പുതിയ സാമൂഹിക കരാറിലേക്ക് പ്രവേശിക്കുകയായിരുന്നു.
ഉപസംഹാരം
1821-ൽ കോട്ടയം സി.എം.എസ് പ്രസ്സിലൂടെ ആരംഭിച്ച ബൗദ്ധിക മുന്നേറ്റം കേരള നവോത്ഥാനത്തിന്റെ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ്. അക്ഷരങ്ങൾക്കും അറിവിനും മേലുണ്ടായിരുന്ന ജാതി വിലക്കുകളെയും കുത്തകകളെയും തകർത്തുകൊണ്ട്, പ്രകടന സ്വാതന്ത്ര്യത്തിന്റെ പുതിയൊരു ആകാശം ഇത് മലയാളിക്ക് സമ്മാനിച്ചു. ബെഞ്ചമിൻ ബെയ്‌ലി നടത്തിയ ആ സാങ്കേതിക വിപ്ലവമാണ് പിൽക്കാലത്ത് സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി പോരാടാൻ മലയാളിയെ പ്രാപ്തനാക്കിയത്. മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും കടുത്ത വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിലും, 1821-ൽ കോട്ടയത്ത് തുടക്കം കുറിച്ച വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ആശയങ്ങൾ ഏറെ പ്രസക്തമാണ്.
അനുബന്ധം 1: പ്രധാന നേതാക്കളും ചരിത്രപുരുഷന്മാരും
-
ബെഞ്ചമിൻ ബെയ്‌ലി (1791 – 1871): കോട്ടയം സി.എം.എസ് പ്രസ്സിന്റെ സ്ഥാപകൻ. മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്നു. മലയാളം ടൈപ്പുകൾ രൂപകൽപ്പന ചെയ്തു.
-
കേണൽ ജോൺ മൺറോ: തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റും ദിവാനും. മിഷണറിമാരുടെ അച്ചടി, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഭരണകൂടത്തിന്റെ പിന്തുണ ഉറപ്പാക്കിയ വ്യക്തി.
-
റാണി ഗൗരി പാർവ്വതി ഭായി: അച്ചടിശാല സ്ഥാപിക്കുന്നതിനും കോട്ടയം സി.എം.എസ് കോളേജിന്റെ വികസനത്തിനുമായി സാമ്പത്തിക സഹായവും ഭൂമിയും അനുവദിച്ച തിരുവിതാംകൂർ ഭരണാധികാരി.
-
ഹെർമൻ ഗുണ്ടർട്ട് (1814 – 1893): മലബാറിൽ അച്ചടിയും പത്രപ്രവർത്തനവും (രാജ്യസമാചാരം, പശ്ചിമോദയം) ജനകീയമാക്കിയ മിഷണറി പണ്ഡിതൻ.
-
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1878 – 1916): കേരളത്തിലെ അച്ചടി/മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരനായ പത്രപ്രവർത്തകൻ.
അനുബന്ധം 2: കേരളത്തിലെ അച്ചടി-മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രധാന നാഴികക്കല്ലുകൾ
-
1821: കോട്ടയത്ത് ബെഞ്ചമിൻ ബെയ്‌ലിയുടെ നേതൃത്വത്തിൽ സി.എം.എസ് പ്രസ്സ് പ്രവർത്തനമാരംഭിച്ചു.
-
1847: തലശ്ശേരിയിലെ ഇല്ലിക്കുന്ന് പ്രസ്സിൽ നിന്നും ഹെർമൻ ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ ആദ്യ മലയാള പത്രമായ ‘രാജ്യസമാചാരം’ പുറത്തിറങ്ങി.
-
1888: കോട്ടയത്തുനിന്നും ‘കണ്ടത്തിൽ വറുഗീസ് മാപ്പിള’യുടെ നേതൃത്വത്തിൽ മനോരമ പത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
1910: സ്വദേശാഭിമാനി പത്രം കണ്ടുകെട്ടുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു.
-
1926 (കൊല്ലവർഷം 1101): തിരുവിതാംകൂർ ഭരണകൂടം കൊണ്ടുവന്ന കടുത്ത പത്രനിയന്ത്രണ നിയമത്തിനെതിരെ (Press Regulation) മാധ്യമങ്ങളും ജനങ്ങളും നടത്തിയ ചരിത്രപരമായ പ്രക്ഷോഭം.
1821-ൽ കോട്ടയത്തെ ആ ചെറിയ അച്ചടിശാലയിൽ നിന്നും തുടങ്ങിയ വിജ്ഞാനത്തിന്റെ ഈ പ്രയാണത്തിന് ഇന്നും വേഗത കുറഞ്ഞിട്ടില്ല. അച്ചടിമഷി പുരണ്ട കടലാസുകളിൽ നിന്നും തുടങ്ങിയ ആ ജനാധിപത്യവൽക്കരണം ഇന്ന് നാനോ സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ ശൃംഖലകളുടെയും അനന്തമായ സാധ്യതകളിലെത്തി നിൽക്കുന്നു. പനയോലകളിൽ തടവിലാക്കപ്പെട്ടിരുന്ന അറിവിനെ മോചിപ്പിക്കാൻ ബെഞ്ചമിൻ ബെയ്‌ലിയും സഹപ്രവർത്തകരും നടത്തിയ ആ ചെറിയ ചുവടുവെപ്പ്, ഇന്ന് നമ്മുടെ വിരൽത്തുമ്പിൽ ലോകത്തെ മുഴുവൻ കൊണ്ടുവന്നു നിർത്തിയിരിക്കുന്നു.
അച്ചടിവിദ്യ കേരളത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന കേവലം പുസ്തകങ്ങളായിരുന്നില്ല, മറിച്ച് ‘ചോദ്യം ചെയ്യാനുള്ള അവകാശം’ ആയിരുന്നു. അന്ന് തുടങ്ങിയ ആ പോരാട്ടം ഇന്നും മറ്റൊരു തലത്തിൽ തുടരുകയാണ്. ഡിജിറ്റൽ യുഗത്തിന്റെ വേഗതയിൽ അക്ഷരങ്ങൾ മാഞ്ഞുപോകാതെ, എന്നാൽ അവയുടെ അന്തസ്സത്ത ചോർന്നുപോകാതെ സൂക്ഷിക്കുക എന്നതാണ് ഇന്നത്തെ തലമുറയുടെ ചരിത്രപരമായ കടമ. അക്ഷരങ്ങളിലൂടെ അന്ന് ആരംഭിച്ച ആ വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ദീപശിഖ, കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കൂടുതൽ തെളിച്ചത്തോടെ വരുംതലമുറകളിലേക്കും പകർന്നു നൽകേണ്ടതുണ്ട്. അറിവിനെ ജനാധിപത്യവൽക്കരിച്ച ആ തുടക്കം, നാളെയുടെ നീതിപൂർവ്വമായ ഒരു സമൂഹ നിർമ്മിതിക്ക് എന്നും ഊർജ്ജമായിരിക്കും.
PayPal – electronic alternative to traditional paper money
PayPal is an e-commerce business allowing payments and money transfers to be made through the Internet. PayPal serves as an electronic alternative to traditional paper methods such as cheques and money Orders. PayPal is the safer, easier way to pay and get paid online. The service allows anyone to pay in any way they prefer, including through credit cards, bank accounts, buyer credit or account balances, without sharing financial information. PayPal has quickly become a global leader in online payment solutions with more than 153 million accounts worldwide. Available in 190 markets and 24 currencies around the world, PayPal enables global e-commerce by making payments possible across different locations, currencies, and languages.
A PayPal account can be funded with an electronic debit from a bank account or by a credit card. The recipient of a PayPal transfer can either request a check from PayPal, establish their own PayPal deposit account or request a transfer to their bank account. PayPal is an example of a payment intermediary service that facilitates worldwide e-commerce. PayPal has received more than 20 awards for excellence from the internet industry and the business community -most recently the 2006 Webby Award for Best Financial Services Site and the 2006 Webby People’s Voice Award for Best Financial Services Site.
PayPal performs payment processing for online vendors, auction sites, and other commercial users, for which it charges a fee. It sometimes also charges a transaction fee for receiving money (a percentage of the amount sent plus an additional fixed amount). The fees charged depend on the currency used, the payment option used, the country of the sender, the country of the recipient, the amount sent and the recipient’s account type. In addition, eBay purchases made by credit card through PayPal may incur a “foreign transaction fee” if the seller is located in another country, as credit card issuers are automatically informed of the seller’s country of origin.
PayPal was founded in 1998 and was acquired by eBay in October 3, 2002, PayPal became a wholly owned subsidiary of eBay. Its corporate headquarters are in San Jose, California, United States at eBay’s North First Street satellite office campus. The company also has significant operations in Omaha, Nebraska; Scottsdale, Arizona; and Austin, Texas in the U.S., Chennai, Dublin, Berlin and Tel-Aviv. As of July 2007, across Europe, PayPal also operates as a Luxembourg-based bank.
PAN Card is necessary for creating the PayPal Account. If you don’t have PAN card, don’t try it now.
🙂
While creating the PayPal Account, you should take care to give the Full PAN Card Name as the First Name in the First Name field.
Click on the banner bellow to Register on the PayPal.
What is a PAN number?
PAN or Permanent Account Number refers to a 10-digit alphanumeric number issued in the form of a laminated card, by the Income Tax Department in India.
Where do you find your PAN number?
You can find the 10-digit number printed at the front of your card.
Why do you need a PAN number?
- PAN number is compulsory for all financial transactions as per Indian laws and regulations.
- PAN number provides you with a unique identification and makes it easier for PayPal to track your financial transactions.
- You need to have a PAN number (made mandatory by the Income Tax Department) in order to file for return of income as well as on all correspondence with any income tax authority in the country.
How do you get a PAN number?
- To apply for a PAN card all you need to do is submit the requisite application form number 49 A to the Indian Revenue authorities.
- To download PAN application forms or to learn more, visit this site













