വോഡാഫോൺ പണി തന്നു!!

ഇന്നു രാവിലെ മുതൽ വിക്കിപീഡിയനായ വിജയേട്ടനെ(വിജയകുമാർ ബ്ലാത്തൂർ) വിളിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയിരുന്നില്ല. ഞാൻ കരുതി മൂപ്പർ വല്ല ഹിമാലയത്തിലോ അഗസ്ത്യാർകൂടത്തിലോ മറ്റോ ആയിരിക്കും അതാണു കിട്ടാത്തതെന്ന്. എനിക്കുള്ള കോൾസൊക്കെ കൃത്യമായി വരുന്നുണ്ടായിരുന്നു. രാവിലെ ഒന്നു വീട്ടിലേക്ക് വിളിച്ചപ്പോൾ കിട്ടിയതുമാണ്. സ്നാക്‌സിനു വരുന്നില്ലെന്നു പറഞ്ഞ് വൈകുന്നേരം എന്നും കൂടെവരുന്ന കുട്ടിക്ക് മെസേജയക്കാനും പറ്റി.. അതായത് ഇൻകമിങ്സിനും മെസേജിങ്സിനും കുഴപ്പില്ലായിരുന്നു; ഞാൻ ഫോണിനെ സംശയിച്ചതില്ല എന്നു ചുരുക്കം…

വൈകുന്നേരം തന്നെ വീട്ടിലേക്ക് വീണ്ടും വിളിച്ചപ്പോൾ കോൾ പോകാത്ത കാര്യം സീരിയസായി തന്നെ നോട്ട് ചെയ്തു. പിന്നെ പല ഫോണിലേക്ക് വിളിച്ചുനോക്കി 🙁 ഇൻകമിങ്സ്‌ ഉണ്ട് മെസേജിങ്സ് ഉണ്ട്.. എനിക്കു വിളിക്കാൻ പറ്റുന്നില്ല എന്നു മാത്രം… പോസ്റ്റ്‌പെയ്‌ഡായതിനാൽ ബില്ലൊക്കെ കൃത്യമയി തന്നെ അടച്ചുവരുന്നുണ്ട്… മിനിയാന്നാണ് ഈ മാസത്തെ ബില്ലടച്ചതും. അടയ്‌ക്കാനുള്ള അവസ്സൻ തീയതി 30 ആണ്. അതായിട്ടും ഇല്ല…

വിളി നടക്കുന്നില്ല. കസ്റ്റമർ കെയറിലേക്കും പോകുന്നില്ല. പിന്നെ മറ്റുഫോണിൽ നിന്നും വിളിക്കാനുള്ള കസ്റ്റമർകെയർ നമ്പർ തപ്പിയിറങ്ങി.. സംഭവം കിട്ടി. വിളിച്ചപ്പോൾ ഒരു ചേച്ചിപ്പെണ്ണ് എടുത്തിട്ട് ഏതാണ്ടൊക്കെയോ ട്രബിൾ ഷൂട്ടിങ് പറഞ്ഞുതന്നു; ഫോണിന്റെ മോഡൽ ചോദിച്ചു; ഒന്ന് സ്വിച്ച് ഓഫ് ചെയ്തിട്ട് ഓൺ ചെയ്യാൻ പറഞ്ഞു – ഒരു രക്ഷയും ഇല്ല. അവസാനം 24 മണിക്കൂറിനുള്ളിൽ ശരിയാക്കാം സർ എന്നും പറഞ്ഞ് അവൾ മുങ്ങി.. ഞാനിപ്പോൾ ഊമ്പിത്തിരിഞ്ഞിരിക്കുകയാ!! എന്റെ വൊഡഫോണേ കൊടും ചതിയായിപ്പോയി… എന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ നമുക്ക് പറഞ്ഞു തീർക്കാമായിരുന്നു 🙁 8 മണിയാവുമ്പോൾ അവൾ മിസ്സടിക്കും ഞാനിനി എന്തു ചെയ്യും?

എന്തായാലും വൊഡാഫോൺ ഉപയോഗിക്കുന്ന പ്രിയപ്പെട്ട കസ്‌റ്റമേർസേ!! നിങ്ങൾ ചിരിക്കേണ്ട. നാളെ നിങ്ങൾക്കും ഈ ഗതികേട് വരാം… ഇതാ ഇതു കുറിച്ചെടുത്തോ:

വൊഡാഫോൺ കസ്റ്റമർകെയർ നമ്പറുകൾ

1. Vodafone Customer Care Number Jammu & Kashmir :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9796097960 from any phone

email : vodafonecare.jk@vodafone.com

******************

2. Vodafone Customer Care Number Chennai :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9884098840 from any phone

email : vodafonecare.chn@vodafone.com

******************

3. Vodafone Customer Care Number Delhi & NCR :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9811098110 from any phone

email : vodafonecare.del@vodafone.com

******************

4. Vodafone Customer Care Number Gujarat :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9825098250 from any phone

email : vodafonecare.guj@vodafone.com

******************

5. Vodafone Customer Care Number Haryana :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9813098130 from any phone

email : vodafonecare.har@vodafone.com

******************

6. Vodafone Customer Care Number Karnataka :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9886098860 from any phone

email : vodafonecare.kar@vodafone.com

******************

7. Vodafone Customer Care Number Kerala :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9846098460 from any phone

email : vodafonecare.ker@vodafone.com

******************

8. Vodafone Customer Care Number Kolkata :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9830098300 from any phone

email : vodafonecare.kol@vodafone.com

******************

9. Vodafone Customer Care Number Maharshtra & Goa :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9823098230 (Postpaid) /9923399233 (Prepaid) from any phone

email : vodafonecare.mah@vodafone.com

******************

10. Vodafone Customer Care Number Mumbai :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9820098200 from any phone

email : vodafonecare.mum@vodafone.com

******************

11. Vodafone Customer Care Number Punjab :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9888098880 from any phone

email : vodafonecare.pun@vodafone.com

******************

12. Vodafone Customer Care Number Rajasthan :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9828098280 from any phone or email us at vodafonecare.raj@vodafone.com

******************

13. Vodafone Customer Care Number Tamil Nadu :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9843098430 from any phone

email : vodafonecare.tn@vodafone.com

******************

14. Vodafone Customer Care Number UP(East) :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9839098390 from any phone or email us at vodafonecare.upe@vodafone.com

******************

15. Vodafone Customer Care Number UP(west) :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9719097190 from any phone

email : vodafonecare.upw@vodafone.com

******************

16. Vodafone Customer Care Number West Bengal :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9732097320 from any phone

email : vodafonecare.wb@vodafone.com

******************

17. Vodafone Customer Care Number Orrisa :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9776097760 from any phone

email : vodafonecare.ors@vodafone.com

******************

18. Vodafone Customer Care Number Assam :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9706097060 from any phone

email : vodafonecare.ane@vodafone.com

******************

19. Vodafone Customer Care Number Himachal Pradesh :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9736097360 from any phone

email : vodafonecare.hp@vodafone.com

******************

20. Vodafone Customer Care Number MP & Chattisgarh :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9713097130 from any phone

email : vodafonecare.mpcg@vodafone.com

******************

21. Vodafone Customer Care Number Bihar & Jharkhand :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9709097090 from any phone

email : vodafonecare.bihar@vodafone.com

******************

22. Vodafone Customer Care Number North East :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9774097740 from any phone

email : vodafonecare.ane@vodafone.com

******************

23. Vodafone Customer Care Number Andhra Pradesh :

Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9885098850 from any phone

email : vodafonecare.ap@vodafone.com

******************
ദാ ഇപ്പോൾ അവർ ഒരു മെസേജ് അയച്ചു തന്നു. ഒരു പത്ത് അക്കമുള്ള സംഖ്യ തന്നിട്ടുണ്ട്. Hello! Your service registration number is 1316510xxx. We shal respond to your querry by Thursday 29-Sep-11 06:00p.m.

നാളെ, വ്യാഴാഴ്ച വൈകുന്നേരം ആറുമണിവരെ 🙁

ദ റിയൽ സുരേഷ് ഗോപി!!

ശ്രീ വേണുവിന്റെ ചോദ്യങ്ങൾക്കു മുമ്പിൽ മുട്ടുമടക്കുന്ന രാഷ്ട്രീയഭീഷ്മാചാര്യന്മാരെ റിപ്പോർട്ടർ ടിവി കഴിഞ്ഞ ദിവസങ്ങളിൽ കാണിച്ചിരുന്നു. ഉത്തരം മുട്ടിയ മുഖ്യമന്ത്രി അഭിമുഖം അവസാനിപ്പിച്ച് ഓടിപ്പോകുന്ന കാഴ്‌ചയ്‌ക്കും നമ്മൾ സാക്ഷികളായി. വാർത്താമാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ തൊണ്ട വിറച്ച് മുട്ടിടറി തിരിഞ്ഞോടുന്ന രാഷ്ട്രീയക്കാരായിപ്പോയല്ലോ നമുക്ക്!!

ശക്തവും വ്യക്തവുമായ ഭാഷയിൽ വാർത്തകളെയും ആനുകാലിക സംഭവങ്ങളെയും മലയാളസമക്ഷം എത്തിക്കുന്നതിൽ മറ്റു ചാനലുകളെക്കാൽ റിപ്പോർട്ടർ ടിവി മിടുക്കുതെളിയിച്ചുകൊണ്ടിരിക്കുന്നു. ആരംഭശൂരത്വമായി ഒടുങ്ങാതെ, നല്ല രീതിയിൽ തന്നെയത് മുന്നേറട്ടെ എന്നാശംസിക്കുന്നു.

മുടിപ്പൂക്കൾ വാടിയാലെന്തോമനേ നിൻ…

പ്രിഡിഗ്രി പഠിക്കുന്ന കാലത്ത് അന്നത്തെ കാമുകി എന്നെ ഉദ്ദേശിച്ച് ഒരു പാട്ടു പാടുന്നു എന്ന പബ്ലിസിറ്റിയോടെ കോളേജ് ഡേയ്‌ക്ക് സ്റ്റേജിൽ കേറിനിന്ന് പാടി നാണം കെടുത്തിയ പാട്ടാണിത്!!
ഹോ  വല്ലാത്ത നൊസ്റ്റി!!
ആ കുട്ടി എവിടെ ഉണ്ടോ എന്തോ!!

ഹാപ്പി ബാച്ചിലേഴ്‌സിന്റെ ബസ്സിലേക്ക്…

മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ
ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ…
മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ
മനം മാത്രം മാഴ്‌കരുതെന്നോമനേ…

കങ്കണമുടഞ്ഞാലെന്തോമനേ നിന്റെ
കൊഞ്ചലിന്‍ വളകിലുക്കം പോരുമേ
കുണുങ്ങുന്ന കൊലുസ്സെന്തിന്നോമനേ നിന്റെ
പരിഭവക്കിണുക്കങ്ങള്‍ പോരുമേ…

കനകത്തിന്‍ ഭാരമെന്തിന്നോമനേ എന്റെ
പ്രണയം നിന്‍ ആഭരണമല്ലയോ
നിലയ്‌ക്കാത്ത ധനമെന്തിന്നോമനേ നിന്റെ
മടിയിലെന്‍ കണ്മണികളില്ലയോ…

ബുക്ക്മാർക്ക് ചെയ്‌തുവെക്കേണ്ട മറ്റൊരു ടാലന്റ് ഷോ!!

ഇതാ ബുക്ക്‌മാർക്ക് ചെയ്തുവെച്ച് ഇടയ്ക്കൊക്കെ കാണാൻ പറ്റിയ മറ്റൊരു കോമഡി ടാലന്റ് ഷോ!! എല്ലാവർക്കും നന്നായിട്ട് ഇഷ്ടപ്പെടും! കേരളോത്സവവേദിയിൽ മൂന്നുതവണ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഷൈജു കോഴിക്കോട് എന്ന കൊച്ചുകലാകരന്റെ മിമിക്രി.

കരീ ഷ്മായുടെ ബസ്സിലേക്ക്…

മോസില്ല ഫയർഫോക്സ് | തീക്കുറുക്കൻ

മോസില്ല ഫയർഫോക്സിന്റെ പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്തു. ഒത്തിരി പുതിയ സവിശേഷതകൾ ഉണ്ടെന്നു പറയുന്നു. ഒന്നോടിച്ചുനോക്കിയപ്പോൾ പുതിയ ചില മാറ്റങ്ങൾ ഒക്കെ അനുഭവപ്പെട്ടിട്ടുണ്ട്. ബ്രൗസറിന്റെ സ്പീഡ് കൂടുമെന്ന് പറയുന്നു. അതുതന്നെ വലിയ അനുഗ്രഹം!! നിങ്ങൾക്കും പരീക്ഷിക്കാവുന്നതാണ്. ഡൗൺലോഡ് ചെയ്യാൻ താഴത്തെ ബട്ടൻ ക്ലിക് ചെയ്യുക.

ടിന്റുമോൻ വീണ്ടും

നടൻ: എന്റെ തേജാ ഭായി ആൻഡ് ഫാമിലി എന്ന സിനിമ മോൻ കണ്ടോ?
ടിന്റുമോൻ: ഇല്ല
നടൻ: അതെന്താ?
ടിന്റുമോൻ: തീയറ്ററിൽ ഒറ്റയ്‌ക്കിരിക്കാൻ പേടിയാ മാമാ!!

പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സുഹൃത്തിന്റെ എസ്.എം.എസ്

സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്..

സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്, അതിനു ഗാനഗന്ധർവ്വനെന്നോ ഏഷ്യാനെറ്റെന്നോ എന്നൊന്നും ഭേദമില്ല. പുതിയ വിവാദം ഗാനഗന്ധർവ്വൻ യേശുദാസ് സുഹൃത്തിന്റെ മകളുടെ വിജയത്തിനായ് സഭാമദ്ധ്യത്തിൽ നിന്നും കോമാളിവേഷം കെട്ടിയെന്നതാണ്. ലിങ്കിവിടെ കൊടുത്തിരിക്കുന്നു. അതുകൊണ്ട് നഷ്ടപ്പെടുന്നത് ആ വലിയമനുഷ്യന്റെ പേരുതന്നെയാണ്; പോരാത്തതിന് ഭാരതത്തിൽ ജനിച്ചുപോയതിനെ പുച്ഛിച്ചുകൊണ്ടുള്ള പരാമർശവും… കഷ്ടമായിപ്പോയി!!

ഇന്ത്യക്കാരായി ജനിച്ചവരൊക്കെ മുൻ‌ ജന്മപാപികളാണെന്നാണോ ഗാനഗന്ധർവ്വൻ യേശുദാസ് മനസ്സിലാക്കി വെച്ചിരിക്കുന്നത്? അമേരിക്കയിൽ ജനിക്കുന്നത് പുണ്യമെന്നോ? അതുകൊണ്ടാണോ അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസമാക്കിയത്!! എന്താണ് യേശുദാസിന് അമേരിക്കയോടിത്ര വിധേയത്വം!! ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുകൊടുത്ത ഭാരതമേ ലജ്ജിക്കുക!!

ഗാനഗന്ധർവന്റെ അഭിപ്രായത്തെ ശക്ത്മായി എതിർക്കുന്നു; അതിൽ പ്രതിഷേധിക്കുന്നു…

റൈറ്റ് സൈഡ് ചാറ്റിങ് | Techies Tricks

ഗൂഗിളിന്റെ സേവനം തേടാത്തവരായി നെറ്റില്‍ ആരും തന്നെ കാണികയില്ല. സേര്‍ച്ച് എഞ്ചിന്‍, മെയില്‍ സര്‍‌വീസ്, ഫോട്ടോ ആല്‍ബം, വീഡിയോഷെയറിങ് തുടങ്ങി വ്യത്യസ്തങ്ങളായ പല സേവനങ്ങലിലൂടെ ഗൂഗിള്‍ ജൈത്രയാത്ര തുടരുന്നു. ഗൂഗിളിനെ മെയില്‍ സര്‍‌വീസായ ജീമെയിലില്‍ ഉള്ള ഒരു സം‌വിധാനമാണ്‌ ജിമെയില്‍ ലാബ്‌സ്. 2008 ജൂണില്‍ തുടങ്ങിയ ഈ സൗകര്യം, 2011 സെപ്‌റ്റംബറില്‍ ഗൂഗിള്‍ നിര്‍ത്തിവെയ്‌ക്കും എന്നു പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നിര്‍ത്തിവെച്ചിട്ടില്ല. ജിമെയിൽ സേവനത്തിന്റെ ഒരു പരീക്ഷണശാലയാണ് ജിമെയിൽ ലാബ്സ് എന്നു വേണമെങ്കില്‍ പറയാം. നിരവധി പുതിയ സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് ലാബ്സിൽ പോയി പരീക്ഷിച്ചു നോക്കാവുന്നതാണ്.  അതില്‍ ഒന്നാണ്‌ റൈറ്റ്‌സൈഡ് ചാറ്റിങ്.

റൈറ്റ് സൈഡ് ചാറ്റിങ്

ഇപ്പോള്‍ ലാപ്‌ടോപ്പുകളുടെ ഉപയോഗം നാള്‍ക്കുനാള്‍ കൂടി വരികയാനല്ലോ. ലാപ്‌ടോപ്പ് സ്ക്രീനുലളെല്ലാം തന്നെ വൈഡ് സ്‌ക്രീനുകളാണു താനും. വൈഡ് സ്‌ക്രീന്‍ ലാപ്‌ടോപ്പുകലില്‍ മാത്രമല്ല, പുതിയതായി ഇറങ്ങുന്ന ഓട്ടുമില്ല TFT ഫ്ലാറ്റ് സ്‌ക്രീനുകളും കൂടുതലും ഉള്ളത് വൈഡ്‌സ്ക്രീൻ തന്നെയാണ്.

ഇങ്ങനെ വൈഡ് സ്ക്രീൻ ഉപയോഗിക്കുന്ന ജിമെയിൽ ഉപയോക്താക്കൾക്ക് പറ്റിയ ഒരു ലാബ്സൗകര്യമാണ്‌ റൈറ്റ് സൈഡ് ചാറ്റിങ്.
സ്‌ക്രീനിൽ രണ്ട് കോളമായ്ഇ നിറഞ്ഞു നിൽക്കുന്ന ഒരു വെബ്‌ യൂസർ ഇന്റർഫേസാണ് ജിമെയിലിന്റേത്. ചാറ്റ് വിൻഡോ ഇടതുവശത്ത് താഴെയായിട്ടാണ് സാധാരണഗതിയിൽ കാണാറുള്ളത്. ഈ ചാറ്റ് വിൻഡോ എടുത്ത് വലതുവശത്ത് മുകളിലായി ഫിറ്റ്‌ ചെയ്യുകയാണ് റൈറ്റ് സൈഡ് ചാറ്റ് എന്ന ജിമെയിൽ സംവിധാനം വഴി നടക്കുക. ഓൺ ലൈനിൽ ഉള്ളവരെ താഴോട്ട് സ്ക്രോൾ‌ ചെയ്യാതെ ഒറ്റ നോട്ടത്തിൽ തന്നെ കാണാനും, ജീമെയിലിന് അതുവരെ ഇല്ലാതിരുന്ന മറ്റൊരു ലുക്ക് കിട്ടാനും മറ്റും ഇതുപയോഗിക്കാം.


ഇതെങ്ങനെ ചെയ്യുമെന്നു നോക്കാം
ജിമെയിലിന്റെ വലതുവശത്ത് ഏറ്റവും മുകലിലായി ജിമെയിൽ സെറ്റിങ്‌സ് കാണാം, താഴത്തെ ചിത്രം നോക്കുക. ആ സെറ്റിങ്‌സിൽ ക്ലിക്ക് ചെയ്താൽ ഒരു ചെറിയ മെനു താഴോട്ട് വരുന്നതു കാണാം. അതിൽ ലാബ്‌സ് കാണും. ആ ലിങ്കിൽ ക്ലിക്ക് ചെയ്യണം.

ജിമെയിൽ സെറ്റിങ്‌സും ലാബും

ഇതിൽ ഒത്തിരി സൗകര്യങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. പലതും പിന്നീട് എനേബിൾ ചെയ്തു പരീക്ഷിച്ചു നോക്കുക. ഉപകാരപ്രദമായ വിവിധ ലാബ്ഐറ്റങ്ങൾ അവിടെ കണ്ടെത്താനാവും.

ഈ ലാബ്‌ ഐറ്റങ്ങളിൽ താഴെയായി Right-side chat എന്നു കാണാനാവും. ഇതു കണ്ടു പിടിക്കാനൊരു എളുപ്പവഴിയുണ്ട്. കണ്ട്രോൾ അമർത്തിപിടിച്ച് f എന്ന ലെറ്റർ പ്രസ് ചെയ്താൽ ചെറിയൊരു സേർച്ച് വിൻഡോ ബ്രൗസറിന്റെ താഴെയോ മുകളിലോ ആയി വരുന്നതുകാണാം. Right-side chat എന്നത് ഇവിടെ നിന്നും കോപ്പി എടുത്ത് അവിടെ പേസ്റ്റ് ചെയ്തിട്ട് തൊട്ടടുത്തുള്ള സേർച്ച് ബട്ടൻ ക്ലിക്ക് ചെയ്താൽ മതി. ആ ലാബ് ഐറ്റം ഹൈലേറ്റ് ചെയ്തു കാണിക്കും. ചിത്രം നോക്കുക. അത് ഡീഫാൾട്ട് ഡിസേബിൾ ആയിരിക്കും. അതിൽ എനേബിൾ എന്ന ഭാഗം സെലക്റ്റ് ചെയ്യുക.

റൈറ്റ് സൈഡ് ചാറ്റ് എന്ന ലാബ് ഐറ്റം എനേബിൾ ആക്കുന്ന വിധം

ഇനി താഴോട്ട് സ്ക്രോൾ ചെയ്തിട്ട് ലാബിന്റെ അവസാന ഭാഗത്തേക്കു വരിക, അവിടെ സേവ് ചെയ്യാനുള്ള ബട്ടൻ കാണും. അതു ക്ലിക്ക് ചെയ്ത് സേവു ചെയ്യുക. ചിത്രത്തിൽ കാണിച്ചിരിക്കുന്നു.

എനേബിൾ ചെയ്ത ലാബ്‌സൗകര്യം സേവ് ചെയ്യുന്ന വിധം

ഇത്രയും ചെയ്താൽ ദാ ഇതുപോലെയിരിക്കും നിങ്ങളുടെ ജീമെയിൽ വിൻഡോ!!

ലാബ്സ് മറ്റു പല സൗകര്യങ്ങളും തരുന്നുണ്ട്. സ്വതവേയുള്ള കീബോർഡ് എളുപ്പവഴികൾക്ക് പുറമേ സ്വന്തമായി ഇവ ക്രമീകരിക്കുവാനുള്ള സൗകര്യം, ജീമെയിൽ ലോഡ് ചെയ്യുമ്പോൾ തന്നെ വന്നിരിക്കുന്ന പുതിയ മെയിലുകൾ കണാനുള്ള വഴി, ചില നേരമ്പോക്ക് കളികൾ, യൂറ്റ്യൂബിൽ ഉള്ള ചലച്ചിത്രങ്ങൾ, പിക്കാസ വെബ് ആൽബങ്ങളിലുള്ള ചിത്രങ്ങൾ തുടങ്ങിയവയുടെ ലിങ്ക് ആരെങ്കിലും അയച്ചു തന്നാൽ അത് മെയിലിനുള്ളിൽ വച്ചു തന്നെ കാണുവാനുള്ള സൗകര്യം എന്നിങ്ങനെ കുറേയേറെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രയോഗങ്ങൾ ലാബ്സിൽ കാണാം. ഇവ പ്രശ്നങ്ങൾ കൂടാതെ പ്രവർത്തിക്കുകയും, ഉപയോക്താക്കൾക്ക് ഇഷ്ടമാവുകയും, കൂടുതൽ ആളുകൾ ഉപയോഗിക്കുവാൻ തുടങ്ങുകയും ചെയ്താൽ ജിമെയിലിന്റെ സ്വതവേയുള്ള സൗകര്യങ്ങളായി മാറ്റുകയാണ് പതിവ്. അവിടെ നിങ്ങളെ ഇനിയും ഒട്ടേറെ ലാബൈറ്റംസ് കാത്തിരിക്കുന്നുണ്ട്. പോയി എനേബിൾ ചെയ്യുക; പരീക്ഷിച്ചു നോക്കുക!!

റൈറ്റ് സൈഡ് ചാറ്റിങ് | Techies Tricks

ഗൂഗിളിന്റെ സേവനം തേടാത്തവരായി നെറ്റില്‍ ആരും തന്നെ കാണികയില്ല. സേര്‍ച്ച് എഞ്ചിന്‍, മെയില്‍ സര്‍‌വീസ്, ഫോട്ടോ ആല്‍ബം, വീഡിയോഷെയറിങ് തുടങ്ങി വ്യത്യസ്തങ്ങളായ പല സേവനങ്ങലിലൂടെ ഗൂഗിള്‍ ജൈത്രയാത്ര തുടരുന്നു. ഗൂഗിളിനെ മെയില്‍ സര്‍‌വീസായ ജീമെയിലില്‍ ഉള്ള ഒരു സം‌വിധാനമാണ്‌ ജിമെയില്‍ ലാബ്‌സ്. 2008 ജൂണില്‍ തുടങ്ങിയ ഈ സൗകര്യം, 2011 സെപ്‌റ്റംബറില്‍ ഗൂഗിള്‍ നിര്‍ത്തിവെയ്‌ക്കും എന്നു പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നിര്‍ത്തിവെച്ചിട്ടില്ല. ജിമെയിൽ സേവനത്തിന്റെ ഒരു പരീക്ഷണശാലയാണ് ജിമെയിൽ ലാബ്സ് എന്നു വേണമെങ്കില്‍ പറയാം. നിരവധി പുതിയ സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് ലാബ്സിൽ പോയി പരീക്ഷിച്ചു നോക്കാവുന്നതാണ്.  അതില്‍ ഒന്നാണ്‌ റൈറ്റ്‌സൈഡ് ചാറ്റിങ്.

റൈറ്റ് സൈഡ് ചാറ്റിന്റെ പറ്റി മതിയായ ചിത്രങ്ങൾ അടക്കം വിശദമായി ഇവിടെ കൊടുത്തിരിക്കുന്നു…

ആനന്ദലബ്‌ധിക്കിനിയെന്തു വേണം!!

ചിത്ര, എംജി ശ്രീകുമാര്‍, വിധു പ്രതാപ്,സന്തോഷ് പണ്ഡിറ്റ്, മാസ്റ്റര്‍ നവജ്യോതി പണ്ഡിറ്റ്, ഭവ്യ, നിമ്മി… അഞ്ചു നായികമാർ, ഒരു നായകൻ, എട്ടു പാട്ടുകൾ, ഏഴ് സ്റ്റണ്ട് സീനുകൾ…

ഫൈസലിന്റെ ബസ്സിലേക്ക്
യുട്യൂബിലൂടെ ‘പ്രശസ്തനായ’ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന കൃഷ്ണനും രാധയും ദീപാവലിക്ക് പ്രേക്ഷകര്‍ക്കു മുന്നിലെത്തും. സംവിധാനത്തിനു പുറകെ കഥ, തിരക്കഥ, ഗാനരചന, എഡിറ്റിങ് എന്നിവയും സന്തോഷിന്റെ വകയാണ്. കൂടാതെ ചിത്രത്തിലെ നായകനും മറ്റാരുമമല്ല.

വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട രണ്ടു പേരുടെ പ്രണയവും വിവാഹവും അതിനുശേഷമുള്ള അവരുടെ ജീവിതവുമാണ് സംഗീതത്തിന് പ്രാധാന്യം നല്‍കികൊണ്ട് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.

ചിത്രത്തിലെ പാട്ടുകള്‍ പാടുന്നത് ചിത്ര, എംജി ശ്രീകുമാര്‍, വിധു പ്രതാപ്,സന്തോഷ് പണ്ഡിറ്റ്, മാസ്റ്റര്‍ നവജ്യോതി പണ്ഡിറ്റ്, ഭവ്യ, നിമ്മി എന്നിവരാണ്. ‘അഞ്ചു നായികമാര്‍, ഒരു നായകന്‍, എട്ടു പാട്ടുകള്‍, ഏഴ് സ്റ്റണ്ട് സീനുകള്‍’ തുടങ്ങി പരസ്യവാക്യങ്ങളിലൂടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പരക്കുന്ന ഈ സിനിമ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അവകാശവാദം.

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും സിനിമയുടെ വിവിധ ഭാഗങ്ങള്‍ ഇതിനകം യു ട്യൂബിലൂടെ പുറത്തുവന്നു കഴിഞ്ഞു. നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് സന്തോഷ്പണ്ഡിറ്റ് ഏഷ്യാനെറ്റ് പോലുള്ള ചാനലുകളില്‍ അഭിമുഖം നല്‍കുന്നത്ര ‘ഉയരത്തിലെത്തി’യെന്നതാണ് രസകരമായ കാര്യം.

നിലവാരത്തകര്‍ച്ച കൊണ്ടും സംവിധായകന്റെ ‘തൊലിക്കട്ടി’ കൊണ്ടും മോശം നൃത്തരംഗങ്ങള്‍ കൊണ്ടും ഓണ്‍ലൈനില്‍ ‘സൂപ്പര്‍ഹിറ്റായ’ സിനിമ ഓഫ്‌ലൈനില്‍ എങ്ങനെയിരിക്കുമെന്ന് കാത്തിരുന്നു കാണാം. ചിത്രയെയും എംജി ശ്രീകുമാറിനെയും വിധുപ്രതാപിനെയും പോലുള്ളവര്‍ ആല്‍ബങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് പാട്ടിനെ സ്‌നേഹിക്കുന്ന ആര്‍ക്കും പറയാതിരിക്കാനാവില്ല.