ലാൽ സലാം സഖാക്കളേ!!

നോക്കുവിൻ സഖാക്കളേ നിങ്ങൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോരകൊണ്ടെഴുതി വെച്ച വാക്കുകൾ

തെമ്മാടി കൂട്ടങ്ങൾ മുട്ടയിട്ടു പെരുകുകയാണെന്നു തോന്നുന്നു എസ്. എഫ്. ഐ. യിൽ. വിദ്യാർത്ഥി സമൂഹത്തിനോ പൊതു സമൂഹത്തിനോ വേണ്ടി ഒന്നു ചെയ്യാനില്ലാതെ ആരുടെയൊക്കെയോ നിയന്ത്രിതവലയത്തിൽ തുള്ളുന്ന മരപ്പാവകളായി കേരളത്തിലെ ചടുലമായ ആ വിദ്യാർത്ഥി പ്രസ്ഥാനം പണ്ടേ അധഃപതിച്ചതാണ്. ഇനി ഞങ്ങളിൽ നിന്നും ദ്രോഹമല്ലാതെ മറ്റൊന്നും നിങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കും പോലെയാണ് ആ കൂട്ടായ്‌മയുടെ സമീപകാല ചരിത്രങ്ങൾ വ്യക്തമാക്കുന്നത്.
ലാൽ സലാം സഖാക്കളേ!!
എല്ലാറ്റിനും കാലം സാക്ഷി; ചരിത്രം സാക്ഷി!!
നിങ്ങൾ ചോരകൊണ്ട് തന്നെ ചുമരെഴുതുക…!!

ഇന്നത്തെ മനോരമ വാർത്തയിലേക്ക് …

സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ മുമ്പ് തലസ്ഥാനത്ത് നടത്തിയ സമരത്തിന്റെ ചിത്രങ്ങൾ മംഗളം പ്രസിദ്ധീകരിച്ചത് ഇന്നു കാണാനിടയായി!. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ സമരക്കാര്‍ നടത്തിയ കല്ലേറില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി ജോളി ചെറിയാനടക്കം കുറേ പൊലീസുകാർക്കും പരിക്കു പറ്റിയിരുന്നു. എന്തായാലും സഖാക്കൾ കൊള്ളാം, കൈയൂക്കിനു കുറവൊന്നും വന്നിട്ടില്ല…

തലസ്ഥാനത്ത് എസ്.എഫ്.ഐ പ്രവർത്തകർ അഴിഞ്ഞാടി അഴിയാതെ ആടി എന്നൊക്കെ മൂരാച്ചിപത്രങ്ങൾ എഴുതിക്കണ്ടപ്പോൾ ഇങ്ങനെ അച്ഛന്റെ പ്രായമുള്ള പൊലീസിന്റെ കഴുതുപിടിച്ചും കരണത്തടിച്ചും ഒക്കെയായിരുന്നു വീര്യം കാട്ടിയിരുന്നത് എന്നറിഞ്ഞില്ല…

ദേവരാഗം – ഒരു പ്രണയകാലത്തിലൂടെ…

പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്നു. കാവിലെ വള്ളിപ്പടർപ്പുകൾക്കിടയിലും തെക്കിനിയിലും വിടർന്ന പ്രണയം കസവുടുത്തും ദാവണിയിട്ടും ചുരിദാറിട്ടും വളർന്നു. വളർച്ചയുടെ വഴികൾ എന്തുതന്നെയാവട്ടെ, പ്രണയം ഒരനുഭൂതിയാണ്; ഹൃദ്യമായ സുഖാനുഭൂതി. ഒരു പ്രണയകാലത്തിലൂടെ…

അന്നു മൊബൈൽ ഒന്നുംതന്നെ ഇല്ലായിരുന്നു…
എഴുത്തു തന്നെ ശരണം. വലിയ പണക്കാരുടെ വീട്ടിൽ പോലും ഫോണില്ല…
ക്ലാസ് കഴിഞ്ഞ് വന്ന ഉടനേ ഞാൻ അവളുടെ ലെറ്റർ എടുത്തു വായിക്കും.
പിന്നെ പേപ്പർ എടുത്തുവെച്ച് എഴുതാൻ തുടങ്ങും…

A4 ഷീറ്റിന്റെ രണ്ടുഭാഗത്തും കുനുകുനേ എഴുതും…
സൂര്യനുകീഴിലുള്ള ഒട്ടുമിക്ക വിഷയങ്ങൾക്കും ഞങ്ങൾ എഴുത്തിലൂടെ ഉത്തരം തേടും…
കരയുകയും ചിരിക്കുകയും ചെയ്യും… സ്വപ്നങ്ങൾ നെയ്യും…
നാലഞ്ചു ഷീറ്റൊക്കെ മിനിമം കാണുമത്…
പിന്നെ ആ എഴുത്ത് അവളെ ഏല്പിക്കുംവരെ ഒരു സമാധാനക്കേടാണ്.
കൂട്ടുകാരാരും അറിയരുത്; അദ്ധ്യാപകർ കാണരുത്…
രാവിലെ തന്നെ മറുപടി അവളെ ഏൽപ്പിക്കും…
അവൾക്കത് കൊടുക്കുമ്പോൾ അവൾ വേറൊന്നു തരും,
പിന്നെ അന്നു വന്ന് അതിനുള്ള മറുപടിയാവും…
രണ്ടുവർഷം ഇങ്ങനെ അടുപ്പിച്ച് എഴുതി.
ശനിയും ഞായറുമൊക്കെ വലിയ സമയം കൊല്ലികൾ തന്നെയായിരുന്നു…
അവളുടെ നനുത്ത കരിമിഴികളുടെ ആഴങ്ങളിൽ ഞാനെന്റെ സ്വർഗം കണ്ടു…
അവളുടെ വിരൽ തുമ്പിലെങ്കിലും ഒന്നു തൊടാൻ കൊതിച്ച പാതിരാത്രികൾ തരുന്ന അലസനൊമ്പരത്തിനു വരെ വല്ലാത്ത സുഖമായിരുന്നു…


പാട്ടുകേൾക്കുക:[ca_audio url=”https://chayilyam.com/stories/songs/love/sisirakala-devaragam.mp3″ width=”280″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ശിശിരകാല മേഘ മിഥുന രതിപരാഗമോ
അതോ ദേവരാഗമോ
കുളിരില്‍ മുങ്ങുമാത്മ ദാഹ മൃദു വികാരമോ
അതോ ദേവരാഗമോ
ഇന്ദ്രിയങ്ങളില്‍ ശൈത്യ നീലിമ
സ്പന്ദനങ്ങളില്‍ രാസ ചാരുത
മൂടല്‍ മഞ്ഞല നീര്‍ത്തി ശയ്യകൾ
ദേവദാരുവില്‍ വിരിഞ്ഞ മോഹനങ്ങൾ
ആദ്യ രോമഹര്‍ഷവും അംഗുലീയ പുഷ്പവും
അനുഭൂതി പകരുന്ന നിമിഷം
ആ ദിവാസ്വപ്നവും ആനന്ദ ബാഷ്പവും കതിരിടും ഹൃദയങ്ങളിൽ
മദന ഗാന പല്ലവി ഹൃദയ ജീവ രഞ്ജിനി
ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം
ലോല ലോല പാണിയാം കാലകനക തൂലിക
എഴുതുന്നൊരീ പ്രേമ കാവ്യം
ഈ നിശാ ലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളിൾ
ലയന രാഗ വാഹിനീ തരള താള കാമിനീ
തഴുകിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം

ഇന്നാ കോളേജിൽ പോകുമ്പോൾ കാണുന്ന കാഴ്‌ച നേരെ മറിച്ചാണ്,
ആണും പെണ്ണും ഒന്നിച്ചിരിക്കുന്നു..
അവർ പരസ്പരം അടികൂടുന്നു, മടിയിൽ ഇരിക്കുന്നു..
അന്നത്തെ കാലത്ത് അതു സങ്കല്പിക്കാൻ പോലും പറ്റില്ലായിരുന്നു…
തകർന്ന ബന്ധങ്ങളെ കാണിക്കുന്ന കണ്ണീർ സീരിയലുകൾ ടിവിയിൽ വന്നിരുന്നില്ല, ആകെയുള്ളത് ദൂരദർശൻ. ടിവി ഉള്ളതുതന്നെ ചുരുക്കം വീടുകളിൽ, ബ്ലൂഫിലിംസ് ഒന്നും കിട്ടില്ല, കിട്ടിയാൽ തന്നെ പൊട്ടിപ്പൊളിഞ്ഞ വലിയ കാസറ്റായിരിക്കും അത്. ഒരേയൊരു രക്ഷ കുഞ്ഞുപുസ്തകങ്ങളാണ്. അതുള്ളവൻ അന്നു രാജാവാണ്. സിഡികൾ ഇറങ്ങിയിരുന്നില്ല. ഇംഗ്ലീഷ് പടങ്ങളില്ല, യുടൂബില്ല, ഫാഷൻ ഷോകളില്ല… സ്വപ്നത്തിൽ പോലും നേരാംവണ്ണം ഉമ്മ വെയ്ക്കാനറിയില്ല. ഉയർന്നു താഴുന്ന അവളുടെ മുലത്തടങ്ങൾ ഓർമ്മകളിൽ ചുടുനിശ്വാസങ്ങളായി പൊഴിഞ്ഞുപോയ രാവെത്ര!! പകലെത്ര!!

ഒന്നിച്ചു പഠിക്കുന്നവരാരും തന്നെ എഴുത്തിൽ വിഷയമാവാറില്ല; അദ്ധ്യാപരെ കുറിച്ചോ പാഠ്യവിഷയത്തെ കുറിച്ചോ ഞങ്ങൾ എഴുതാറില്ല. നെറികെട്ട വാക്കുകളോ ദ്വയാർത്ഥപ്രയോഗങ്ങളോ ഒന്നും ഇല്ലായിരുന്നു. എങ്കിലും എഴുതാനുള്ള വകകൾ എന്നും ഉണ്ടാവും… ധാരളം ഉമ്മകൾ വാരിക്കോരി കൊടുത്തിരുന്നു – എഴുത്തിലൂടെ; അതിൽ തന്നെ മഹാഭൂരിപക്ഷവും ചക്കരയുമ്മകളായിരുന്നു! കവിതാശകലങ്ങളും കാവ്യഭംഗി തുളുമ്പുന്ന വാക്യങ്ങളും ഹൃദിസ്ഥമായിരുന്നു. പുതിയ പുതിയ വാക്കുകൾക്കായി വായനശാലകൾ കയറിയിറങ്ങി; നല്ലതെന്നോ ചീത്തയെന്നോ നോക്കാതെ പുസ്തകങ്ങളെല്ലാം വായിച്ചുതള്ളി. ഹൃദയസ്പർശിയായ വാക്യങ്ങൾ കുറിച്ചുവെച്ചു. ഞങ്ങളൊരു കൊച്ചു സ്വർഗം തീർത്തു!!

അവളുടെ മുമ്പിൽ ആളാവാനായിരുന്നില്ലേ അന്നു ഒന്നാമനായി പഠിച്ചുയർന്നത്…? അവളെ കാണാനായിരുന്നില്ലേ ഒരിക്കൽ പോലും മുടങ്ങാതെ അന്നു ക്ലാസിൽ പോയത്…? ആരോരും കാണാതെ അപ്പുറത്തെ ബെഞ്ചിലിരുന്നുള്ള അവളുടെ പുഞ്ചിരികിട്ടാൻ വേണ്ടി മാത്രമായിരുന്നില്ലേ അറുബോറൻ ക്ലാസുകളിൽ പോലും ഉറങ്ങാതിരുന്നത്…?

ഇതെന്തു നിരാഹരം?

irom sharmila - ഈറോം ശർമിളഭീകരപ്രവര്‍ത്തനത്തെയും മറ്റും നേരിടാനെന്ന ന്യായത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു നൽകിയിരിക്കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് പിൻവലിക്കണം എന്ന ആവശ്യവുമായി ഇറോം ശര്‍മിള നടത്തുന്ന നിരാഹരസമരം പതിനൊന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ത്യൻ സൈനികർ അതിർത്തിപ്രദേശങ്ങളിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ പലപ്പോഴും പുറത്തുവരാറുണ്ട്, സിക്കിമിൽ പ്രായപൂർത്തി പോലും ആകാത്ത കുഞ്ഞിനെ സ്ഥിരമായി തന്റെ കാമവെറിക്ക് ഉപയോഗിക്കുന്ന സഹപ്രവർത്തനെ പറ്റി പണ്ടൊരു സുഹൃത്ത് പറഞ്ഞതോർക്കുന്നു. പട്ടാളക്കാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത വാര്‍ത്തകള്‍ നിരവധിയാണ്, ചോദിക്കാൻ ചെല്ലുന്നവരെ നിഷ്‌കരുണം വെടിവെച്ചുകൊല്ലാൻ അവർ നിയമത്തെ കൂട്ടുപിടിക്കുന്നു. നിയമപാലകർ നിയമത്തെ വ്യഭിചരിക്കുന്ന വാർത്തയൊക്കെ പരസ്യമായ രഹസ്യമാണ്. എന്തൊക്കെയായാലും അതിർത്തികളിൽ ഇവരുടെ ജീവിതക്രമവും അത്ര നല്ല രീതിയിൽ ഒന്നുമല്ലതാനും.

മണിപ്പൂരിലും ഈ നിയമം ഇന്നു നിലനിൽക്കുന്നു. പണ്ട്, ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്നതാണ് ഈ നിയമം. എന്നാൽ നമുക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഈ നിയമം എടുത്തു കളയുകയുണ്ടായി. പക്ഷേ 1958 – ല്‍ മണിപ്പുരില്‍ വീണ്ടും ഈ നിയമം കൊണ്ടുവന്നു. ജനാധിപത്യം, ജനാധിപത്യം എന്നു കരഞ്ഞു നിലവിളിക്കുന്നവരാരും തന്നെ ഈ മനുഷ്യത്തരഹിതമായ ക്രൂരതകൾ കണ്ടില്ലെന്നു നടിച്ചു. രാജ്യത്തിനുവേണ്ടി ജീവൻവരെ ബലിനൽകാൻ തയ്യാറാവുന്ന ധീരജവാനോടുള്ള അമിതമായ താല്പര്യത്തിലും രാജ്യസ്‌നേത്തിലും നമ്മളീ ക്രൂരതകൾക്ക് നേരെ കണ്ണടച്ചു.  അതെന്തോ ആവട്ട്. വ്യക്തമായ തെളിവുകളാണല്ലോ മുഖ്യം.

ഈ പറയപ്പെട്ടുന്ന ക്രൂരതയിലേക്ക് ശ്രദ്ധകിട്ടിയത് മണിപ്പൂരിലെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന ഈറോം ശർമ്മിള നിരാഹാരം ഇരിക്കാൻ തുടങ്ങിയപ്പോൾ മുതലാണ്. ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് എന്ന നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് 2000 നവംബര്‍ തൊട്ടാണവർ നിരാഹാര സമരം തുടങ്ങിയത്. മേലുദ്യോഗസ്ഥന്റെ അനുവാദം ഇല്ലാതെ തന്നെ ശത്രുവിനെ വെടി വയ്ക്കാനുള്ള അഫ്സ പിൻവലിക്കാൻ വേണ്ടിയായിരുന്നു  ശർമ്മിളയുടെ നിരാഹാരം തുടങ്ങിയത്. ഇന്നിത് പതിനൊന്നാം വർഷത്തിലേക്ക് നീണ്ടിരിക്കുന്നു!! നീണ്ട പതിനൊന്നുവർഷങ്ങൾ!! പത്രമാധ്യമങ്ങളെല്ലാം അവരെ തഴഞ്ഞു; ചാനലുകളായ ചാനലുകളൊക്കെ കണ്ണടച്ചു… പ്രതിരോധവകുപ്പിന്റെ തലവനായ ശ്രീ. എ.കെ. ആന്റണിവരെ ഇതൊന്നും തിരിഞ്ഞു നോക്കാൻ പോയില്ല… എന്തായിരിക്കാം കാരണം?  സായുധരായ ഭീകരവാദികളുടെയും വിഘടനവാദികളുടെയും കേളീരംഗമാണ് മണിപ്പൂർ. വെടി വയ്ക്കാനുള്ള അധികാരം എടുത്തുകളഞ്ഞാൽ പട്ടാളത്തെ എളുപ്പത്തിൽ കീഴടക്കാൻ തീവ്രവാദികൾക്ക് കഴിയുമെന്നതിൽ സംശയം വേണ്ട. അതുകൊണ്ടുതന്നെ കേന്ദ്രം ഭരിക്കുന്ന സർക്കാരുകൾ മണിപ്പൂരിൽ അഫ്സ പിൻവലിക്കാനുള്ള സാഹചര്യം നിലവിലില്ല എന്നാണു പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോഴും ആ നിയമം പിൻവലിച്ചിട്ടില്ല. അതിനി പിൻവലിക്കും എന്നു തോന്നുന്നുമില്ല.

അവിടുത്തെ തീവ്രവാദി ഗ്രൂപ്പിന്റെ ആളായ ഒരു പെണ്ണിനെ സൈന്യം വെടി വെച്ചുകൊന്നു എന്ന് പറഞ്ഞാണു സമരം ശർമ്മിള തുടങ്ങിയത്. സംഗതി സത്യം തന്നെ, ആ പെണ്ണ് നാട്ടുമ്പുറത്തുകാരിയാണോ തീവ്രവാദിയാണോ എന്നൊക്കെ ഇനി എങ്ങനെയറിയാനാണ്? എന്തൊക്കെയായാലും  നിരാഹാരസമരം എന്ന സമരമുറയുടെ പേരു കളഞ്ഞുകുളിച്ച ഒരു സമരമായിപ്പോയി ഇത്. വെള്ളം വായില്‍ കൊള്ളുന്നതിലൂടെ തന്റെ നിരാഹാരത്തിന് ഭംഗം വരുമെന്നു കരുതി കഴിഞ്ഞ പത്തു വര്‍ഷമായി ഇറോം ശര്‍മിള പഞ്ഞി ഉപയോഗിച്ചാണത്രെ പല്ലു വൃത്തിയാക്കിയത്!! അപ്പോൾ പച്ചവെള്ളം പോലും കുടിക്കാതെ ഇവർ എങ്ങനെ കഴിഞ്ഞ പത്തുവർഷം കഴിച്ചുകൂട്ടി എന്നു ചോദിക്കരുത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ഇറോം ശര്‍മിള ഇപ്പോള്‍ മണിപ്പൂരിലെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയിലെ സുരക്ഷാവാര്‍ഡിലാണ് സമരം തുടരുന്നത്. ഇവർക്ക് മൂക്കിലൂടെ കുഴലിട്ട് ദ്രാവകരൂപത്തില്‍ ഭക്ഷണം നൽകിവരുന്നുണ്ട്. അവർക്കാ സമരത്തിന്റെ പേരൊന്നു മാറ്റിയെടുക്കാമായിരുന്നു. ഇതൊരുവക നാണംകെട്ട സമരമായിപ്പോയി…

സമരമാർഗം എന്തുതന്നെയാവട്ടെ, ഇതുപോലെ നാണംകെട്ട രീതിയിൽ നിരാഹാരം കിടക്കുകയൊന്നും വേണ്ട, അവരുടെ ലക്ഷ്യം വിജയിക്കുക തന്നെ ചെയ്യട്ടെ. രാജ്യസ്നേഹത്തിന്റെ മറവിൽ നിരപരാധികൾ കൊലചെയ്യപ്പെടാനൊന്നും പാടില്ല. സ്ത്രീകളും കുട്ടികളും അടക്കം ആരും പീഡിപ്പിക്കപ്പെടരുത്. എന്തായാലും ഇങ്ങനെ വയസ്സായി മരിക്കും വരെ നിരാഹാരം ഇരുന്നാലും ഇവരെ ആരു ശ്രദ്ധിക്കുമെന്ന് കരുതാൻ വയ്യ! നാളെയൊരുപക്ഷേ, മണിപ്പൂരിനു വേണ്ടി വാദിക്കുന്ന തീവ്രവാദികളെ പോലെ തന്നെ വേഷം മാറി രാഷ്ട്രീയക്കാരിയുടെ മുഖപടമണിഞ്ഞും ഇവരെത്തിയേക്കാം… ഇവരുടെ സംഗതികൾ സത്യമാണെന്ന് നമ്മളെക്കാൾ അറിയാവുന്ന ആ നാട്ടുകാർ അതിനുള്ള പ്രത്യുപകാരവും ചെയ്യും… അല്ലാതെ ഈ നാണംകെട്ട നിരാഹാരം നീട്ടിക്കൊണ്ടുപോകേണ്ടായിരുന്നു!!

പഞ്ചാരയടിയെ പറ്റി എന്തെങ്കിലും ധാരണയുണ്ടോ?

ശരിക്കും എന്താ ഈ പഞ്ചാരയടി? ആണും പെണ്ണും  പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതെ പരസ്പരം ലോകകാര്യങ്ങൾ സംസാരിച്ചാൽ അതു പഞ്ചാരയടിയാവുമോ? ഇതേ കാര്യം ആണുങ്ങൾ തമ്മിൽ സംസാരിച്ചാൽ അപ്പോൾ അതിനെ എന്തു പറയും? പഞ്ചാരയടിക്ക് എന്തെങ്കിലും ഉദ്ദേശ്യങ്ങളുണ്ടോ? സാധാരണ അണുങ്ങൾക്ക് ഒരു പെണ്ണ് അടുത്തിരുന്ന് സംസാരിക്കാനുള്ളത് ഒരു രസമുള്ള കാര്യമാണ്… മണിക്കൂറുകളോളം സംസാരിക്കാൻ സബ്‌ജക്റ്റിനും ക്ഷാമം കാണില്ല – ഇതും പഞ്ചാരയടിയുടെ കീഴിൽ വരുമോ? എന്തൊക്കെ സംശയങ്ങളാണു ദൈവമേ!!

നെറ്റിൽ തപ്പിയപ്പോൾ പഞ്ചാരയടി ഒരു കുറ്റകൃത്യമാണെന്നു കണ്ടു. ഫോണിലൂടെ ‘പഞ്ചാരയടി’ക്കാന്‍ ശ്രമിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍ വരെ കിട്ടിയിട്ടുണ്ട്.

ഒരുത്തരം തന്ന് സഹായിക്കുക. നിർവചനം അറിയാനാഗ്രഹിക്കുന്ന ഒത്തിരിപ്പേർക്കിതൊരു അനുഗ്രഹമാവും എന്നു കരുതുന്നു. ഇനി പഞ്ചാര അടി തുടങ്ങാനാഗ്രഹിക്കുന്ന ചെറുബാല്യങ്ങൾക്ക് കാര്യങ്ങൾ അറിഞ്ഞുതന്നെ തുടങ്ങാനിതൊരു അവസരവും ആവട്ടെ…

ഇനിയൊരു പഞ്ചാരപ്പാട്ടാവട്ടെ!!
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ…
പഞ്ചാര വിറ്റു നടന്നു കുഞ്ചു…
പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു…

വഞ്ചിയില്‍ പഞ്ചാര ചാക്കു വെച്ചു
തുഞ്ചതിരുന്നു തുഴഞ്ഞു കുഞ്ചു…
പഞ്ചാര വിറ്റു നടന്നു കുഞ്ചു…
പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു

പഞ്ചാര തിന്നു മടുത്തു കുഞ്ചു…
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു…
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ..
.

ഇന്നു ഹൃദയദിനം!!

ഇന്ന് ലോക ഹൃദയദിനം…
പ്രണയവും ഫ്രണ്ട്‌ഷിപ്പും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ഞാനെന്റെ ഹൃദയത്തോടു ചോദിച്ചു.
മുഖം വീർപ്പിച്ച് ഹൃദയത്തിന്റെ മറുപടി: My job is to pump blood. So don’t ask me these kind of stupid questions!!

World Heart Day is on 29 September
World Heart Day was created in 2000 to inform people around the globe that heart disease and stroke are the world’s leading cause of death, claiming 17.1 million lives each year. Together with its members, the World Heart Federation spreads the news that at least 80% of premature deaths from heart disease and stroke could be avoided if the main risk factors, tobacco, unhealthy diet and physical inactivity, are controlled. << link>>
  • നട്ടെല്ലുള്ള ജീവികളിൽ ആദ്യമുണ്ടാവുന്ന അവയവമാണു ഹൃദയം.
  • ഒരു വശത്തേക്കു മാത്രം തുറക്കുന്ന വാല്വുകളാണു ഹൃദയത്തിനുള്ളത്.
  • ഭ്രൂണാവസ്ഥയിൽ നാലാമത്തെ ആഴ്ചമുതൽ ഹൃദയമിടിപ്പ് തുടങ്ങുന്നു.
  • 250 മുതൽ 350 ഗ്രാം വരെയാണു ഹൃദയത്തിന്റെ ഭാരം.
  • സ്ത്രീഹൃദയത്തിനു ഭാരം കുറവാണ്.
  • ആരോഗ്യമുള്ള പുരുഷഹൃദയം മിനിറ്റിൽ 72 പ്രാവശ്യം മിടിക്കും.
  • സ്ത്രീഹൃദയം മിനിറ്റിൽ 78 തവണ മിടിക്കുന്നു.
  • ആകെ രക്തത്തിന്റെ 5% ഹൃദയപ്രവർത്തനങ്ങൾക്കു തന്നെ ആവശ്യമാണ്.
  • ഹൃദയത്തിന് രക്‌തം നൽകുന്നത് കൊറോണറി ആർട്ടറിയാണ്.
  • ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് ഒരു മിനിട്ടിൽ ഏകദേശം 5 ലിറ്റർ.
  • ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു.
  • ഹൃദയമിടിപ്പിന്റെ തോതിലും താളത്തിലുമുള്ള പിഴവ് കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ ഇ.സി.ജി എന്ന ഇലക്ട്രോകാർഡിയോ ഗ്രാഫ്.
  • ശരീരം മുഴുവൻ കറങ്ങി വരുന്ന രക്തം ആദ്യം വരുന്നത് ഹൃദയത്തിലെ വലത് എട്റിയത്തിലാണ്.
  • ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ “എപ്പിക്കാർഡിയം” എന്ന് പറയുന്നു. അതിനുള്ളിലെ സഞ്ചിയെ “പെരിക്കാർഡിയം” എന്നും അതിനുള്ളിലെ മാംസപേശിയെ “മയോ കാർഡിയം” എന്നും പറയുന്നു. ഏറ്റവും ഉള്ളിലെ പാളി “എൻഡൊകാർഡിയം” എന്ന് അറിയപ്പെടുന്നു.
  • മനുഷ്യ ഹൃദയത്തിന് നാല് അറകളാണുള്ളത്‌. ഇവയിലെ മുകൾഭാഗത്തെ രണ്ട്‌ അറകളെ ഏട്റിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെൻട്റിക്കിളുകൾ (ventricles)എന്നും വിളിക്കുന്നു. ഓറിക്കിളുകൾക്കു വളരെ ലോലമായ ഭിത്തികളും, വെൻട്റിക്കിളുകൾക്ക്‌ തടിച്ച ഭിത്തികളുമാണുള്ളത്‌.
  • വലതുവശത്തേയും ഇടതുവശത്തേയും അറകൾ തമ്മിൽ നേരിട്ടു ബന്ധമില്ല. എന്നാൽ ഗർഭസ്ഥശിശുവിന്റെ വലതുവശത്തേയും ഇടതുവശത്തേയും ഓറിക്കിളുകൾ തമ്മിൽ നേരിട്ട്‌ ബന്ധമുണ്ട്‌. പക്ഷേ പ്രസവിച്ചു കഴിഞ്ഞാൽ ഉടൻ ഈ ദ്വാരം അടഞ്ഞുപോകുന്നു.

മലയാളം വിക്കിപീഡിയ പറയുന്നതു കാണുക:
മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. മനുഷ്യനു പുറമേ മൃഗങ്ങളിലും ആർത്രോപോഡ, മൊള്ളുസ്ക തുടങ്ങിയ വർഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ്‌ ഉള്ളത്.

കൂടുതൽ വിവരങ്ങൾ അവിടുണ്ട്, അങ്ങോട്ടു വിട്ടോ…

അണ്ണന്റെ ബ്ലോഗ്!!

അണ്ണാ ഹസാരെ ബ്ലോഗ് തുടങ്ങി! തന്റെ ആശയങ്ങളെ കൂടുതൽ ആളുകളിലേക്കെത്തിക്കാൻ ഒരു മാധ്യമം എന്ന നിലയിൽ അണ്ണൻ വേർഡ് പ്രസ്സിൽ annahazaresays എന്ന പേരിൽ ബ്ലോഗ് തുടങ്ങി. ബ്ലോഗിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അണ്ണൻ നടത്തുന്ന രണ്ടാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനും,ആണ്ണനെ സപ്പോർട്ട് ചെയ്യാനും ഈ സൈറ്റിലൂടെ അണ്ണൻ ആഹ്വാനം ചെയ്യുന്നു. നിങ്ങൾക്കും ആ സൈറ്റിന്റെ വരിക്കാരാവാം. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ ബ്ലോഗ് വായിക്കാനാവും.

ഇറോം ശര്‍മിളയും അവരുടെ നിരാഹാരവും!!

ഭീകരപ്രവര്‍ത്തനത്തെയും മറ്റും നേരിടാനെന്ന ന്യായത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു നൽകിയിരിക്കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് പിൻവലിക്കണം എന്ന ആവശ്യവുമായി ഇറോം ശര്‍മിള നടത്തുന്ന നിരാഹരസമരം പതിനൊന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ത്യൻ സൈനികർ അതിർത്തിപ്രദേശങ്ങളിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ പലപ്പോഴും പുറത്തുവരാറുണ്ട്, സിക്കിമിൽ പ്രായപൂർത്തി പോലും ആകാത്ത കുഞ്ഞിനെ സ്ഥിരമായി തന്റെ കാമവെറിക്ക് ഉപയോഗിക്കുന്ന സഹപ്രവർത്തനെ പറ്റി പണ്ടൊരു സുഹൃത്ത് പറഞ്ഞതോർക്കുന്നു. പട്ടാളക്കാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത വാര്‍ത്തകള്‍ നിരവധിയാണ്, ചോദിക്കാൻ ചെല്ലുന്നവരെ നിഷ്‌കരുണം വെടിവെച്ചുകൊല്ലാൻ അവർ നിയമത്തെ കൂട്ടുപിടിക്കുന്നു. നിയമപാലകർ നിയമത്തെ വ്യഭിചരിക്കുന്ന വാർത്ത പരസ്യമായ രഹസ്യമാണ്.

 തുടർന്നു വയിക്കുക >>

കല്യാണ സംശയങ്ങൾ…

അരുൺ നെടുമങ്ങാടിന്റെ ബസ്സിലേക്ക്…

ബസിന്റെ പ്രയോജനങ്ങളേ..
ഒരു പെണ്ണ് കെട്ടാൻ താല്പര്യമുണ്ട്. കെട്ടി പരിചയമുള്ളവർ ചില സംശയങ്ങൾ തീർത്ത് തരുമല്ലോ…
1. എങ്ങനെയുള്ള പെണ്ണാണ് നല്ലത്?
2. നല്ല സ്വഭാവമാണോ എന്ന് എങ്ങനെ തിരിച്ചറിയും.
3. സ്ത്രീധനം വാങ്ങാമോ?
4. ജോലിയുള്ള പെണ്ണിനെ നോക്കണോ? ജോലി കിട്ടാനുള്ള വിദ്യാഭ്യാസമുള്ള പെണ്ണിനെ കെട്ടണോ? അതോ വിദ്യാഭ്യാസമില്ലാത്ത ആളേ നോക്കണോ?
5 വിവാഹ ആലോചനയ്ക്ക് പത്രപരസ്യമാണോ നല്ലത്? ബ്രോക്കറാണോ അതോ ബ്യൂറോയാണോ ഏതാണ് മെച്ചം?
6. കല്യാണം കഴിക്കാതിരിക്കുന്നതും കഴിച്ചു കഴിഞ്ഞുമുള്ള ജീവിതത്തിലെ വ്യത്യാസങ്ങൾ എന്ത്?
7. പെണ്ണ് കാണാൻ പോകുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ ഏതൊക്കെ( പണ്ട് മനോരമ പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും…)
8. എന്താണ് കല്യാണം? അതിന്റെ മെച്ചം….

( ഉവ്വ ബാക്കി ചോദ്യം പുറകെയും മുമ്പെയും ഒക്കെ വരും..)

ഞാനിപ്പോൾ എന്തെങ്കിലും പറഞ്ഞാൽ അത് അബദ്ധമായിപ്പോകും 🙁
എന്നാലും പറയാതിരിക്കുന്നതെങ്ങനെ!!

സത്യൻ അന്തികാടിന്റെ ആ ഗാനം
ഒരു നിമിഷം തരൂ നിന്നിലലിയാൻ
ഒരു യുഗം തരൂ നിന്നെയറിയാൻ
നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം

നീലാംബരത്തിലെ നീരദകന്യകൾ
നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു
ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ

നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു
ആ ചെഞ്ചൊടികളിൽ ഒരു മൗനഗീതമായ്
ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ

1. എങ്ങനെയുള്ള പെണ്ണാണ് നല്ലത്?
A) കെട്ടുമ്പോൾ പെണ്ണിനെ തന്നെ കെട്ടണം… കാണുമ്പോൾ പെണ്ണാണെന്നു തോന്നണം. ഇപ്പോൾ കുറേ കോലങ്ങൾ ഇറങ്ങിനടക്കുന്നത് കാണാറുണ്ട്; വേഷഭൂഷാദികൾ ചിന്തകളുടെ കൂടി പ്രതിഫലനമാവാം 😉

2) നല്ല സ്വഭാവമാണോ എന്ന് എങ്ങനെ തിരിച്ചറിയും.
A) ഒരു രക്ഷയുമില്ല മോനേ!! സത്യൻ അന്തിക്കാടീന്റെ പാട്ടില്ലേ,
ഒരു നിമിഷം തരൂ നിന്നിലലിയാൻ; ഒരു യുഗം തരൂ നിന്നെയറിയാൻ എന്ന്!! യുഗങ്ങൾ തന്നെ കിട്ടിയാലും ചിലപ്പോൾ ഈ പണ്ടാരങ്ങളുടെ ഉള്ളറിയാൻ പറ്റീന്ന് വരില്ല.
 
3) സ്ത്രീധനം വാങ്ങാമോ?
A) സ്ത്രീധനം വാങ്ങുന്നതിനോട് ഞാൻ എതിരാണ്. അതിനെ എങ്ങനെയൊക്കെ ന്യായീകരിക്കാൻ വന്നാലും ഞാൻ എതിരുതന്നെ… 🙁
4) ജോലിയുള്ള പെണ്ണിനെ നോക്കണോ? ജോലി കിട്ടാനുള്ള വിദ്യാഭ്യാസമുള്ള പെണ്ണിനെ കെട്ടണോ? അതോ വിദ്യാഭ്യാസമില്ലാത്ത ആളേ നോക്കണോ?
A) ജോലിയുള്ളതിനെ കിട്ടിയാൽ കൊള്ളാം; കിട്ടാൻ സാധ്യതയുള്ളതായാലും കൊള്ളാം… അല്ലാതെ അവളുടെ വീട്ടുകാരുടെ സ്വത്തും സമ്പാദ്യവും കണ്ട് കണ്ണ് മഞ്ഞളിച്ച് പോയി കെട്ടേണ്ടതില്ല.

 5) വിവാഹ ആലോചനയ്ക്ക് പത്രപരസ്യമാണോ നല്ലത്? ബ്രോക്കറാണോ അതോ ബ്യൂറോയാണോ ഏതാണ് മെച്ചം?
A) പാസ്!! കുറച്ചറിയാവുന്ന പെണ്ണായാൽ ബെസ്റ്റ്. അതിനെ വേണമെങ്കിൽ പ്രേമമെന്നോ ലൈനടി എന്നോ വിളിച്ചോ… ഒരു സുപ്രഭാതത്തിൽ പോയി കണ്ട് നാലുവാക്ക് സംസാരിച്ച് കെട്ടിയിട്ട് – പിന്നെ തീരെ അങ്ങോട്ട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ വന്നെങ്കിലോ… കുറച്ചുനാൾ മനസ്സു തുറന്ന് ഒന്നു സംസാരിക്കണം…

6) കല്യാണം കഴിക്കാതിരിക്കുന്നതും കഴിച്ചു കഴിഞ്ഞുമുള്ള ജീവിതത്തിലെ വ്യത്യാസങ്ങൾ എന്ത്?
A) പരിമിതമായ അറിവ് വെച്ച് :- കല്യാണം കഴിക്കാതിരിക്കുമ്പോൾ തോന്നും, ഹോ! അതാണു(വിവാഹജീവിതം) സ്വർഗം എന്ന്… എല്ലാം പങ്കുവെയ്‌ക്കാനും പാട്ടുപാടാനും കൂടെയൊരു പെണ്ണ്!! അവിടെ പെണ്ണിന്റെ മെയ്‌ക്കപ്പ് ഇട്ടമുഖം മാത്രമേ നമ്മൾ കാണൂ…
കഴിച്ചു കഴിഞ്ഞാൽ തോന്നും, ഇത്ര നേരത്തേ വേണ്ടായിരുന്നു; ബാച്ചിലർ ലൈഫ് തന്നെ നല്ലത്… രാവിലെ എണീക്കുമ്പോൾ ഉറക്കച്ചടവോടെ മുഖമൊക്കെ വീങ്ങിത്തുടുത്ത്, കണ്ണൊക്കെ വീർത്ത്, മുടിയൊക്കെ പറന്ന് ആ ഭീകരദൃശ്യം കാണുമ്പോൾ സകല സംഗതികളും അസ്തമിച്ചേക്കാം… 😉

7) പെണ്ണ് കാണാൻ പോകുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ ഏതൊക്കെ?
A) അതൊരു ചടങ്ങായി മാത്രം കണ്ടാൽ മതി. കൂടെ ഉള്ളവർ കാര്യങ്ങൾ നടത്തിക്കോളും, പെണ്ണിനോട് സംസാരിക്കാനുള്ള ഒരു രഹസ്യ അറ പലയിടത്തും ഒരുക്കിവെച്ചിരിക്കും. അവിടെ എന്തെങ്കിലും നാലു സുഖവിവരം ചോദിച്ചാൽ മതി.
 
8) എന്താണ് കല്യാണം? അതിന്റെ മെച്ചം….
8) കാര്യമൊന്നും ഇല്ല; ചുമ്മാ ഒരു വിശ്വാസം , അതല്ലേ എല്ലാം… കല്യണം കഴിച്ചില്ലെങ്കിലും മക്കളാവും.

ബാക്കി അറിവുള്ളവർ പറയട്ടെ!!

ഇതു സിനിമയിലെ ബെഞ്ച്മാർക്കിങ്…

ചില മലയാള ചിത്രങ്ങളും അവയുടെ മുന്‍ ആധാരങ്ങളും…
1 ചന്ദ്രലേഖ (1997)- You were sleeping(1995)
2 ബൂയിംഗ് ബൂയിംഗ് (1985)- Boeing Boeing(1965)
3 വെട്ടം (2004)- French Kiss(1995)
4 താളവട്ടം (1986)-One flew over the cockoo’s nest(1975)
5 കാക്കക്കുയില്‍ (2001)- A fish called wanda(1988)
6 വെള്ളാനകളുടെ നാട് (1988)- Yours; Mine and Ours(1968)
7 ഉദയനാണ് താരം(2005)-Bowfinger(1999)
8 ബിഗ്‌ ബി (2007) Four Brothers (2005)
9 ഗോലുമാല്‍ (2009) Nine Queens (2000)
10 ഹെലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ (1986)-North by northwest(1959)
11 മാളൂട്ടി (1992)-Everybody’s baby: The rescue of Jessica Mc Clare(1989)
12 ഒരു മറവത്തൂര്‍ കനവ് (1998)- Jean De Florette(1986)
13 തൂവല്‍ സ്പര്‍ശം (1990)- 3 Men and a Baby(1987)
14 ആകാശദൂത് (1993)- Who will love my children(1983)
15 യോദ്ധാ (1992)-The Golden Child(1986) + Blind Fury(1989)
16 ഒളിമ്പ്യന്‍ അന്തോണി ആദം (1999)- Kindergarten Cop(1990)
17 അങ്കിള്‍ ബണ്‍ ( 1991)- Uncle Buck(1989)
18 രാംജി റാവു സ്പീക്കിംഗ് (1989)- See the man run(1971)
19 മാന്നാര്‍ മത്തായി സ്പീക്കിംഗ് (1995)- Vertigo(1958)
20 ആയുഷ്കാലം (1992)- Ghost(1990)
21 പ്രാഞ്ചിയേട്ടന്‍ (2010)- The World of Don Camillo(1984)
22 പട്ടാളം ( 2003)- Captain Corelli’s Mandolin(2001)
23 ജോണിവാക്കര്‍ (1992)- Back to School(1986)
24 കിലുക്കം (1991)- Roman Holiday(1953)
25 വന്ദനം( 1989)- Stake Out(1987)
26 എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)- Annie(1982)
27 ഹലോ (2007)- Cellular(2004)
28 കാഴ്ച (2004)- Bashu, the little stranger(1990)
29 േഘമല്‍ഹാര്‍ (2001)- Brie Encounter(1945)
30 അന്‍വര്‍ (2010)- Traitor(2003)
31 നോട്ട്ബുക്ക്‌ ( 2006)- Susan slade(1961) and , Juno
32 ആനവാല്‍ മോതിരം (1990)- Short Time(1990)
33 അദ്ദേഹം എന്ന ഇദ്ദേഹം (1993)- Three Fugitives(1989)
34 മയൂഖം (2005)- A Walk to Remember(2002)
35 ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍ (2000)- Dead Poets Society(1989)
36 മഞ്ഞുപോലൊരു പെണ്‍കുട്ടി 2004)-Crime and punishment in Suburbia(2000)
37 ഭാര്‍ഗവചരിതം മൂന്നാം ഗണ്ഡം(2006)-Analyze This(1999)
38 ജെയിംസ് ബോണ്ട് (1999)- Baby’s Day Out(1994)
39 അലക്സാണ്ടര്‍ ദി ഗ്രേറ്റ് (2010)- Rain Man(1988)
40 ചെപ്പ്‌ (1987)- To Sir, With Love(1967)
41 ഹൃദയത്തില്‍ സൂക്ഷിക്കാന്‍ (2005)-Meet the parents(2000)
42 പട്ടാഭിഷേകം (1999)-Larger than life(1996)
43 കൌതുക വാര്‍ത്തകള്‍ (1990)- Worth Winning(1989)
44 എഫ് ഐ ആര്‍ (1999)- The Untouchable(1987)
45 വിസ്മയത്തുമ്പത്ത്‌ (2004)- Just Like Heaven
46 അക്ഷരത്തെറ്റ്‌ (1989)- Fatal Attraction(1987)
47 ആഗസ്റ്റ്‌-1 (1988)- The day of the Jackal(1973)
48 നിന്നിഷ്ടം എന്നിഷ്ടം (1986)- City Of Lights(1931-a Charlie Chaplin Film)
49 ഓടരുതമ്മാവാ ആളറിയാം (1984)- Chashme Buddoor(1981)
50 പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ (1986)- Heaven can wait(1978)
51 T.D. ദാസന്‍,STD.VI. B (2010)- Mary and Max(2009)
52 ഫോര്‍ ഫ്രെണ്ട്സ് (2010)- The Bucket List(2007)
53 ജൂനിയര്‍ മാണ്ട്രെക്ക് (1997)- The Big Job(1965)
54 വിറ്റ്‌നസ് (2000)- Dial ‘M’ for murder(1954)
55 നിര്‍ണ്ണയം-The fugitive
56 ചാപ്പ കുരിശ്-Hand phone (korean)

57 മുല്ല- Tsotsi(South African 2005)

ഇതു സിനിമയിലെ ബെഞ്ച്മാർക്കിങ്. കോപ്പിയടിയെന്നു പറഞ്ഞ് കളിയാക്കരുത്…

എച്ചികൾ കൊച്ചിയിൽ അഥവാ ഇതു താൻഡാ പൊലീസ്!!

ഫെയ്‌സ് ബുക്കിൽ നിന്നും ചൂണ്ടിയ ഒരു കഥ; മുമ്പേ കേട്ടതാണ് എന്നാലും…

മത്തായിയും പത്രോസും കൂടി
കൊച്ചി കാണാന്‍ പോയി,
കാഴ്ചകള്‍ കണ്ടു നടന്നപ്പോല്‍ മത്തായിക്ക് ഒരു പൂതി,
ടാജില്‍ കയറി ഒന്ന് ഭക്ഷണം കഴിക്കണം….
മത്തായിയുടെ കയില്‍ ആകെ നൂറു രൂപയും…
പത്രോസ് പറഞ്ഞു ” ഇഷ്ടാ പുലിവാലാകും, ഞാനില്ല”
മത്തായി രണ്ടും കല്‍പ്പിച്ചു കയറി…
ആവശ്യമുള്ളതൊക്കെ ഓര്‍ഡര്‍ ചെയ്തു…
വിഷണ്ണനായി പത്രോസ് വെളിയില്‍ കാത്തു നിന്നു…. അയാള്‍ക്കറിയാമായിരുന്നു വരാന്‍ പോകുന്ന ഭവിഷ്യത്തുകള്‍.
സമയം കുറേ കഴിഞ്ഞു; പൊലീസ് ജീപ്പുകൾ അകത്തേക്കും പുറഹ്തേക്കും പായുന്നു..
പത്രോസ് വിഷണ്ണനായി കാത്തിരുന്നു…
പത്രോസിനെ അത്ഭുത പെടുതിക്കൊണ്ട്
അതാ വരുന്നു ഒരുഎമ്പോക്കവുംവിട്ടു മത്തായി…..
പത്രോസ് ചോദിച്ചു..”മത്തായി ഇതെങ്ങിനെ സാധിച്ചു”…?
മത്തായി, “വെരി സിംപിള്‍,
ഞാന്‍ ആവശ്യമുള്ളതെല്ലാം ഓര്‍ഡര്‍ ചെയ്തു,
അവര്‍ തന്നു, ബില്ല് വന്നപ്പോള്‍ ആയിരത്തി ഇരുന്നൂറു രൂപ, കാശില്ല എന്ന് ഞാന്‍ പറഞ്ഞു… “
“എന്നിട്ട്”…. പത്രോസ്.
യെന്നിട്ടെന്താ, അവര്‍ പോലീസിനെ വിളിച്ചു”
“ദൈവമേ എന്നിട്ട്”… പത്രോസ്.
“അവര്‍ എന്നെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി”
“കഷ്ടം” പത്രോസ്..
ഒരു കഷ്ടവുമില്ല, ഞാന്‍ നൂറു രൂപാ അവര്‍ക്ക് കൊടുത്തു, അവരെന്നെ വിട്ടയക്കുകയും ചെയ്തു…. ഹ ഹ ഹ