Author: Rajesh Odayanchal
ഓരോ ക്രിമികടികൾ…
തങ്ങളുടെ ടെലിവിഷന്‍ പരിപാടികള്‍ കൂടുതല്‍പേരില്‍ എത്തിക്കുന്നതിനു വേണ്ടി റിപ്പോര്‍ട്ടര്‍ ടിവിയും അതിന്റെ എംഡി നികേഷ് കുമാറും ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സൗകര്യത്തോട് അസഹിഷ്ണുതയോടെ, അക്രമാസക്തമായ പ്രതികരണങ്ങള്‍ നിരന്തരമായി ഉയരുകയാണ്. ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. ഇഷ്ടമില്ലാത്ത പ്രൊഫൈലുകള്‍ അണ്‍ഫോളോ ചെയ്യാനുളള സൗകര്യം ഇപ്പോള്‍ തന്നെയുളളതു ഉപയോഗിച്ചാല്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവ സ്വന്തം ഇന്‍ബോക്സില്‍ നിന്നും നീക്കം ചെയ്യാവുന്നതാണ്.
ഇവിടെ സ്വന്തം ഇന്‍ബോക്സില്‍ നിന്നു മാത്രമല്ല, സൈബര്‍ സ്പേസില്‍ നിന്നു തന്നെ റിപ്പോര്‍ട്ടര്‍ ടിവിയെ നിഷ്കാസനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. താനെങ്ങനെ ഗൂഗിള്‍ ബസ് ഉപയോഗിക്കണമെന്നു തീരുമാനിക്കേണ്ടത് നികേഷ് തന്നെയാണ്… പ്രതികരിക്കണോ വേണ്ടയോ എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം… പിന്നാലെ വരുന്നവര്‍ക്കു മീതേ എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ ഗൂഗിള്‍ ആര്‍ക്കെങ്കിലും പ്രത്യേക അധികാരം നല്‍കിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, താഴെ ഷെയര്‍ ചെയ്തതു പോലുളള ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത്, സൈബര്‍ സ്പേസില്‍ എന്തൊക്കെയോ ആയിക്കഴിഞ്ഞു എന്ന ഭാവമാണോ? ആണെങ്കില്‍ അതു വെച്ചുപൊറുപ്പിക്കാനാവില്ല…
കൈപ്പളളി പറയുന്നു, MV Nikesh Kumar എന്ന പേരിൽ നിരന്തരമായി Reporter Newsനു വേണ്ടി Google Buzz ചെയ്യുന്നതു് Nikesh Kumar തന്നെയാണോ എന്നു എനിക്ക് സംശയമുണ്ടു്.
Post ചെയ്യുന്നതല്ലാതെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കണ്ടിട്ടില്ല.
കൈപ്പളളിയുടെ സംശയത്തിനു കാരണം, നികേഷ് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നില്ല എന്നാണ്. ബസ്സില്‍ പ്രൊഫൈല്‍ ഉണ്ടാക്കുന്നവര്‍ നിര്‍ബന്ധമായും അഭിപ്രായം പ്രകടിപ്പിച്ചിരിക്കണം എന്ന് ഗൂഗിളിന്റെ TOS എവിടെയും പറയുന്നില്ല. ഗൂഗിളിന്റെ TOSല്‍ നിഷ്കര്‍ഷിക്കാത്ത ഒരു കാരണം സ്വയം കണ്ടുപിടിച്ച് നികേഷിന്റെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യാനുളള കൈപ്പളളിയുടെ ആഹ്വാനം തികഞ്ഞ പോക്രിത്തരമാണ്.
എല്ലാവര്‍ക്കും ഗൂഗിള്‍ നല്‍കുന്ന സൗജന്യം പറ്റി, മറ്റുളളവര്‍ക്കു മേലെ ഇത്തരം സമ്മര്‍ദ്ദം ചെലുത്തുന്നവരെക്കൂടി ബ്ലോക്കു ചെയ്യേണ്ടതുണ്ട്. ഒരു ദയയും അവര്‍ അര്‍ഹിക്കുന്നില്ല. അതുകൊണ്ട് ധൈര്യമായി കൈപ്പളളിയെയും അബ്യൂസ് റിപ്പോര്‍ട്ടു ചെയ്യൂ….
മാരിചന് എന്റേയും സപ്പോർട്ട്…

റിപ്പോർട്ടർ ടിവിക്ക് വേണ്ടിയാണ് ഈ വിഡിയോകൾ ഷെയർ ചെയ്യുന്നത് എന്നതിൽ യതൊരു സംശയമില്ല. നികേഷ് കുമാർ അറിയാതെയും ആയിരിക്കുകയില്ല ആ പേര് ഗൂഗിൾ ബസ്സിൽ ഉപയോഗിക്കുന്നത്. റിപ്പോർട്ടർ ടിവിക്ക് ഉള്ളതിനേക്കാൾ പബ്ലിസിറ്റി കിട്ടുക ഇപ്പോൾ എം.വി. നികേഷ് കുമാർ എന്ന പേരിനാണ് എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയിരിക്കേ അവർ ആ ഗുഡ്‌വിൽ ഉപയോഗിച്ച് തന്റെ ചാനൽ മാർക്കറ്റ് ചെയ്യുന്നതിൽ എന്താണു തെറ്റ്?
ശല്യമായി തീരുന്നുവെങ്കിൽ മ്യൂട്ട് ചെയ്യാനും റിമൂവ് ചെയ്യാനും ഉള്ള ഓപ്‌ഷൻസ് ഗൂഗിൾ നൽകുന്നുണ്ട് – അത് ഉപയോഗിക്കാവുന്നതേ ഉള്ളൂ… അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയേണ്ടതാണ് ഇതുമായി ബന്ധപ്പെട്ട കൈപ്പള്ളിയുടെ ആഹ്വാനം!!
ഇതു വല്ലാത്തൊരു ശല്യമായിട്ടുണ്ട്!!

ഇതുവരെ ഞാനാ ലിങ്കിൽ ക്ലിക്ക് ചെയ്തിരുന്നില്ല; ഇന്ന് ആ സൈറ്റിനെ കുറിച്ച് ഗൂഗിൾ ഭഗവതിയോട് ചോദിച്ചപ്പോൾ പറഞ്ഞത് അതൊരു ഗൈമിങ് സൈറ്റാണെന്നാണ്!! invitation അയക്കുന്നവർ ഒക്കെ അറിഞ്ഞിട്ടു തന്നെ അയക്കുന്നവർ ആയിരിക്കുമോ 🙂 അതോ അബദ്ധം പിണഞ്ഞവരായിരിക്കുമോ…!
ഈ ലാപ്‌ടോപ്പ് ഇഷ്ടപ്പെട്ടു!!
ഈ ലാപ്‌ടോപ്പ് ഇഷ്ടപ്പെട്ടോ? കൊള്ളാമെന്നു തോന്നുന്നു – എനിക്കിഷ്ടമായി. ഒന്നു വാങ്ങിച്ചാലോന്ന് ചിന്തിക്കുന്നു. വിലനിലവാരം അറിയാൻ എന്താ വഴി? ബസ്സിൽ ഇതു വാങ്ങിച്ചു വെച്ചിരിക്കുന്നവർ ആരെങ്കിലും ഉണ്ടോ?
ICONIA
ICONIA-484G64ns ( LX.RF702.063 )
Compare
- Operating System
Operating System Genuine Windows® 7 Home Premium - Processor & Chipset
Processor Manufacturer Intel Processor Type Core i5 Processor Model i5-480M Processor Speed 2.66 GHz Processor Core Dual-core Cache 3 MB 64-bit Processing Yes Chipset Manufacturer Intel Chipset Model HM55 Express - Memory
Standard Memory 4 GB Maximum Memory 8 GB Memory Technology DDR3 SDRAM Memory Standard DDR3-1066/PC3-8500 Number of Total Memory Slots 2 - Storage
Hard Drive Capacity 640 GB Hard Drive Interface Serial ATA Hard Drive RPM 5400 - Display & Graphics
Screen Size 35.6 cm (14″) Display Screen Type Active Matrix TFT Colour LCD Display Screen Technology CineCrystal Aspect Ratio 16:9 Backlight Technology LED Colour Support 16.7 Million Colours Touchscreen Yes Graphics Controller Manufacturer Intel Graphics Memory Technology DDR3 SDRAM Graphics Memory Accessibility Shared TV Card No - Network & Communication
Wi-Fi Yes Wi-Fi Standard IEEE 802.11b/g/n Bluetooth Yes Bluetooth Standard Bluetooth 3.0 Ethernet Technology Gigabit Ethernet - Interfaces/Ports
HDMI Yes Total Number of USB Ports 3 Number of USB 2.0 Ports 2 Number of USB 3.0 Ports 1 VGA Yes Network (RJ-45) Yes - Built-in Devices
Webcam Yes Microphone Yes Finger Print Reader No - Software
Operating System Genuine Windows® 7 Home Premium Operating System Architecture 64-bit Software Included - Microsoft® Office Starter: reduced-functionality Word and Excel® only, with advertising. No PowerPoint® or Outlook®. Buy Office 2010 to use the full-featured software.
- Bing™ Bar
- Windows Live™ Essentials
- Battery Information
Number of Cells 4-cell Battery Chemistry Lithium Ion (Li-Ion) Battery Capacity 3000 mAh - Power Description
Maximum Power Supply Wattage 65 W - Physical Characteristics
Height 32 mm Width 347 mm Depth 249 mm Weight (Approximate) 2.80 kg - Miscellaneous
Package Contents - ICONIA ICONIA-484G64ns Tablet PC
- Lithium Ion Battery
- AC Adapter
Security Features - Kensington Lock Slot
- BIOS Password:
- User
- Supervisor
- HDD
Green Compliant Yes Green Compliance Certificate/Authority Energy Star - Warranty
Warranty One-year International Travelers Warranty (ITW)
വല്ലപ്പോഴും ഓർക്കുന്നതു നല്ലതാണ്…
ഗുരുദേവാ ഗുരുദേവാ
ശ്രീ നാരായണ ഗുരുദേവാ
ശിരസ്സിൽ ശ്രീപാദ പുഷ്പങ്ങൾ ചൂടിയ
ശിവഗിരി തേടി വരുന്നൂ ഞങ്ങൾ
ഗുരുകുലം തേടി വരുന്നൂ
അദ്വൈതത്തിനെ പൂണൂലണിയിക്കും
ആര്യമതങ്ങൾ കേൾക്കേ അവരുടെ
ആയിരം ദൈവങ്ങൾ കേൾക്കേ
ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു
തിരുക്കുറൽ പാടിയ ഗുരുദേവാ
നിൻ തിരുനാമം ജയിക്കട്ടെ
നിന്റെ വെളിച്ചം നയിക്കട്ടെ
പുലരട്ടെ പുലരട്ടെ
പുതിയൊരു ധർമ്മം പുലരട്ടെ
ഋഗ്വേദത്തിനു
പുണ്യാഹം തളിയ്ക്കും
ഇല്ലപ്പറമ്പുകൾ കേൾക്കേ അവരുടെ
അന്ധ വിശ്വാസങ്ങൾ കേൾക്കേ
മതമേതായാലും മനുഷ്യൻ നന്നാകാൻ
ഉപദേശം നൽകിയ ഗുരുദേവാ
നിൻ തിരുമൊഴികൾ ജയിക്കട്ടെ
നിന്റെ വെളിച്ചം നയിക്കട്ടേ
പുലരട്ടെ പുലരട്ടെ
പുതിയൊരു ധർമ്മം പുലരട്ടെ!!
ഇതാണോ മലയാള സിനിമയുടെ ഗതികേട്?
ഇതൊക്കെ പണ്ടേ വരേണ്ടതായിരുന്നു!!
ഇനി പത്താം ക്ലാസുവരെ പേടി കൂടാതെ പഠിക്കാം!!!
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍വശിക്ഷ അഭിയാൻ മുന്നോട്ടു വെച്ച പുതിയ ഭേദഗതിയാണിത്… ഒന്നു മുതൽ പത്താം ക്ലാസുവരെ എല്ലാ ക്ലാസുകളിലും ഓള്‍ പ്രൊമോഷന്‍ നല്‍കണമെന്ന് നിര്‍ദേശം. നമൊക്കൊന്നും ഈ ഭാഗ്യം ഇല്ലാതെ പോയി!! ഇതിനൊക്കെ മുൻകാലപ്രാബല്യമോ മറ്റോ ഉണ്ടോ എന്തോ 🙁 അല്ല, അല്ലെങ്കിലും പരീക്ഷയ്‌ക്ക് കുത്തിയിരുന്നു പഠിച്ച ചരിത്രമൊന്നും അവകാശപ്പെടാനില്ലായിരുന്നു. എന്നാലും…
ഇതാണു നരേന്ദ്ര മോഡിയുടെ മതേതരത്വം!
വിക്കീപീഡിയ പഠനശിബിരം
മലയാളം വിക്കി പഠനശിബിരം കൊല്ലം ജില്ലയില്‍
തീയതി: 2011 സെപ്റ്റംബർ 25
സ്ഥലം: ചവറ, തെക്കുംഭാഗം നടക്കാവ് കൂട്ടാക്കിൽ വി.രവികുമാറിന്റെ ഭവനത്തിൽ (മൃഗാശുപത്രിക്കു സമീപം)
സമയം: ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെപങ്കെടുക്കാന് താല്പര്യപ്പെടുന്നവര്‍ താഴത്തെ വിക്കി താളില്‍ ഒപ്പ് വെക്കുക
ആദ്യമായിട്ടാണെന്ന് തോന്നുന്നു ഒരു മലയാളം വിക്കിമീഡിയന്റെ ഭവനത്തില്‍ ഔദ്യോഗിക പഠനശിബിരം നടക്കുന്നത്. 🙂 എല്ലാവിധ ആശംസകളും
വിക്കീപീഡിയ പേജ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫെയ്‌സ്ബുക്ക് ഇവന്റ് പേജ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാര്യപരിപാടികൾ

- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

