ആറാമിന്ദ്രിയ കാഴ്‌ചകള്‍

ആറാമിന്ദ്രിയ കാഴ്ചകളുമായി വന്ന് ലോകത്തെയാകെ ആശ്ചര്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രണവ് മിസ്റ്റ്രിയെന്ന ഗുജറാത്തി ചെറുപ്പക്കാരനെ ആരു മറന്നിരിക്കാനിടയില്ല. കേവലമൊരു ക്യാമറയും ഒരു കുഞ്ഞു പ്രജക്‌റ്ററും വിരലിലണിയാവുന്ന ചെറിയ നാലു കളര്‍ മാര്‍ക്കേര്‍സും ഒരു മൊബൈല്‍ ഫോണും കൊണ്ട് മുമ്പ് ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള അത്ഭുതങ്ങള്‍ നമുക്കു മുന്നില്‍ തുറന്നു കാട്ടിയ MIT - കാരന്‍. അത്ഭുതകരങ്ങളായ പല കണ്ടുപിടുത്തങ്ങളും മുമ്പ് നടത്തിയെങ്കിലും SixthSense എന്ന ആറാമിന്ദ്രിയ വിദ്യകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതിലൂടെയാണ്‌ ഇദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയത്. അദൃശ്യമായ കമ്പ്യൂട്ടര്‍ മൗസ്, ഇന്റലിജെന്റ് സ്റ്റിക്കി നോട്സ്, സ്മാര്‍ട് പെന്‍ എന്നിവയൊക്കെയണ്‌ ഇതിനു മുമ്പു നടത്തിയ കണ്ടുപിടുത്തങ്ങളില്‍ പ്രധാനപ്പെട്ടവ. SixthSense എന്ന ടെക്നോളജിയിലൂടെ ഒത്തിരി അവാള്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. പ്രണവ് വീണ്ടും മാധ്യമങ്ങളിലേക്കു വന്നത്ത് മറ്റൊരു വാര്‍ത്തയുമായാണ്‌. SixthSense എന്ന സാങ്കേതികവിദ്യയുടെ പുറകിലുള്ള സോഫ്റ്റ്വെയര്‍ ഓപ്പണ്‍‌സോഴ്‌സാക്കി ആര്‍ക്കും ഡൗണ്‍ലോഡു ചെയ്തെടുക്കാവുന്ന രീതിയില്‍ അദ്ദേഹം ലോകത്തിനു സമര്‍പ്പിക്കുകയാണ്‌. പുറംലോകവുമായി കമ്പ്യൂട്ടനെ എങ്ങനെ നന്നായി കൂട്ടിയിണക്കി നമുക്കുപകാരപ്രദമായ രീതിയില്‍ മാറ്റിയെടുക്കാം എന്നതിന്റെ ദൃഷ്ടാന്തമാണീ കണ്ടു പിടുത്തം. നമ്മുടെ കയ്യിലുള്ള ട്രൈന്‍ ടിക്കറ്റില്‍ നിന്നും തന്നെ അതിന്റെ PNR സ്റ്റാറ്റസ് കാണുക, പത്രത്തിലെ ഒരാളുടെ പ്രസംഗത്തിന്റെ ചിത്രം ഉണ്ടെന്നു വിചാരിക്കുക, അടുത്തനിമിഷം ആ പത്രത്തില്‍ തന്നെ ഫോട്ടോയുടെ സ്ഥാനത്ത് ചലിക്കുന്ന വീഡിയോ ദൃശ്യമായി കാണുകയും പ്രാസംഗികന്റെ ശബ്ദം നുമുക്കു കേള്‍ക്കുകയും ചെയ്യുക, പത്രത്താളില്‍ ഉള്ള ഒരു നല്ല ഫോട്ടോ പെറുക്കിയെടുത്ത് നമ്മുടെ പേര്‍സണല്‍ കമ്പ്യൂട്ടറിലേക്കിടുക, അതിനെ മാറ്റം വരുത്തുക, അതേ ഇങ്ങനെ ആറാമിന്ദ്രിയവിദ്യയിലൂടെ അനാവൃതമാവുന്ന കാര്യങ്ങള്‍ ഒട്ടനവധിയാണ്‌. എന്താണീ ആറാമിന്ദ്രിയ കാഴ്ച്ചകള്‍ എന്നു ഇനിയും മനസിലാകത്തവരുണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക. പ്രണവ് TEDIndia conference - ല്‍ നടത്തിയ ഒരു സ്പീച്ചിന്റെ വീഡിയോ ദൃശ്യമാണിത്. ഈ സ്പീച്ചിന്റെ അവസാനമാണ്‌ പ്രണവ് ഈ സോഫ്റ്റ്വെയര്‍ ഓപ്പണ്‍സോഴ്സായി പബ്ലിഷ് ചെയ്യുന്നുവെന്ന് തുറന്നു പറഞ്ഞത്. ഇരുപതിനായിരം രൂപയില്‍ താഴെമാത്രം വില വരുന്ന ഉപകരണങ്ങള്‍ മാത്രമേ ഈ സാങ്കേതികവിദ്യയുടെ ഉപകരണങ്ങള്‍ക്കു...

Read More »

കോവലനും കണ്ണകിയും

കണ്ണകിയുടെ ചരിതം ഇവിടെ... കോവലനും കണ്ണകിയും പ്രേമമോടെ തമ്മിൽ ചോളനാട്ടിൽ യൗവനത്തിൻ തേൻ നുകർന്നേ വാണു മാധവിയിൽ കോവലനു സ്നേഹമുണ്ടായ് തീർന്നു ജായയെയും വേർപിരിഞ്ഞു പാവമായ് ദേവി (more…)

Read More »

Dynamic Font Technology

When designing a logo or other material for your website, most people will probably know about the importance of factors such as colours, space, shapes and design. Sure, designing a logo is about all these things and a visually easily recognisesable logo is a must. However, choosing the right font for your materials like logo, page content is equally as important. In fact many incredibly successful products are almost synonymous with a certain kind of font. Think about Coca Cola's curved font or IBM's clear cut letters or any other famous company's logo. Those fonts have become visually ingrained in peoples conception of the brand. Choosing the right font type for your logo is not just about recognisability, its also about choosing a font that communicates the right message to the general public. It has to do with congruently. What is Font? Font is a design for a set of characters. A font is the combination of typeface and other qualities, such as size, pitch, and spacing. For example, Times Roman is a typeface that defines the shape of each character. Within Times Roman, however, there are many fonts to choose from - different sizes, italic, bold, and so on....

Read More »

കാസർഗോഡ് കർഷകത്തൊഴിലാളി പ്രക്ഷോഭം

കാസർഗോഡ് കർഷകത്തൊഴിലാളി പ്രക്ഷോഭം (1950): സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഭൂമിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള ഇതിഹാസ പോരാട്ടം 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് അടിത്തറ പാകിയ നിരവധി കാർഷിക-തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് ഉത്തര മലബാർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിൽ ഏറ്റവും നിർണ്ണായകവും എന്നാൽ ചരിത്രത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനം അർഹിക്കുന്നതുമായ ഒന്നാണ് 1950-കളിലെ കാസർഗോഡ് കർഷകത്തൊഴിലാളി പ്രക്ഷോഭം. ലളിതമായി പറഞ്ഞാൽ, ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യം സ്വതന്ത്രമായെങ്കിലും, ഭൂമിയുടെ ഉടമസ്ഥാവകാശം അനുഭവിച്ചിരുന്ന പ്രാദേശിക ജന്മിമാരുടെയും നാടുവാഴികളുടെയും അടിമത്തത്തിൽ നിന്ന് മോചനം നേടാൻ കാസർഗോഡെ, പ്രത്യേകിച്ച് കാഞ്ഞങ്ങാട്, നീലേശ്വരം, മടിക്കൈ തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളും നടത്തിയ ജീവന്മരണ പോരാട്ടമായിരുന്നു ഇത്. തങ്ങൾക്ക് കൃഷി ചെയ്യാൻ സ്വന്തമായി ഭൂമി വേണമെന്നും, അമിതമായ പാട്ടം ഒഴിവാക്കണമെന്നും, ന്യായമായ കൂലി ലഭിക്കണമെന്നും ആവശ്യപ്പെട്ട് മർദ്ദകരായ പോലീസിനെതിരെ അവർ നടത്തിയ ഈ ചെറുത്തുനിൽപ്പ് ആധുനിക കേരളത്തിന്റെ ജനാധിപത്യവൽക്കരണത്തിൽ സുപ്രധാന പങ്കുവഹിച്ചു.1 ഈ ലേഖനം 1950-ലെ കാസർഗോഡ് കർഷക പ്രക്ഷോഭത്തിന്റെ ചരിത്രപരമായ പശ്ചാത്തലം, കാരണങ്ങൾ, സമരത്തിന്റെ ഗതി, അത് കേരള സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ എന്നിവ ആധികാരികമായി പരിശോധിക്കുന്നു. സ്വാതന്ത്ര്യാനന്തര കാസർഗോഡിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം 1947-ൽ അധികാരം കൈമാറ്റം ചെയ്യപ്പെട്ടെങ്കിലും, കാസർഗോഡ് മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തിൽ അത് യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. ഭരണപരമായ കാര്യങ്ങളിൽ കാസർഗോഡ് അന്ന് മദ്രാസ് പ്രസിഡൻസിയുടെ കീഴിലുള്ള 'സൗത്ത് കാനറ' (ദക്ഷിണ കന്നഡ) ജില്ലയുടെ ഭാഗമായിരുന്നു. മലബാർ ജില്ലയുമായി അതിർത്തി പങ്കിട്ടിരുന്ന ഈ പ്രദേശത്ത് ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ ഏറെയുണ്ടായിരുന്നു. എങ്കിലും, കാർഷിക വ്യവസ്ഥ പൂർണ്ണമായും ഫ്യൂഡൽ ജന്മിമാരുടെ നിയന്ത്രണത്തിലായിരുന്നു. നീലേശ്വരം രാജാക്കന്മാരും, മറ്റ് നമ്പൂതിരി-നായർ പ്രമാണിമാരും കാസർഗോഡ്, കാഞ്ഞങ്ങാട് താലൂക്കുകളിലെ ആയിരക്കണക്കിന് ഏക്കർ ഭൂമിയുടെ ഉടമകളായിരുന്നു. 'ചാൽഗേണി', 'മൂലഗേണി', 'വെറുംപാട്ടം', 'കുഴിക്കാണപ്പാട്ടം' തുടങ്ങിയ സങ്കീർണ്ണമായ ഭൂവുടമസ്ഥാ സമ്പ്രദായങ്ങളിലൂടെയാണ് അവർ കർഷകരെ ചൂഷണം ചെയ്തിരുന്നത്. കൃഷിഭൂമിയിൽ പണിയെടുക്കുന്ന കർഷകത്തൊഴിലാളികൾക്ക് ഭൂമിയുടെ മേൽ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. വിളവിന്റെ സിംഹഭാഗവും 'പാട്ടം' ആയി ജന്മിമാർക്ക് നൽകേണ്ടി...

Read More »

മലയാളം വിക്കിപീഡിയ സി.ഡി. വിമര്‍ശനം

വിദ്യാഭ്യാസവകുപ്പിന്റെ വിഭവ ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയ മലയാളം വിക്കിപീഡിയ ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്ന വിമര്‍ശനത്തിനുള്ള മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ ഔദ്യോഗിക മറുപടിയാണിത്. സംഗമത്തില്‍ പുറത്തിറക്കിയ മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങളുടെ സി.ഡി പുറംചട്ട. ഇന്ത്യന്‍ വിക്കികളില്‍ ഇത്തരത്തിലുള്ള ഒരു സം‌രംഭം ആദ്യമായാണ്‌ വിക്കിപീഡിയ ആര്‍ക്കും തിരുത്താവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശമാണ്‌. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ അടഞ്ഞ ഒരു മുറിക്കുള്ളിലിരുന്ന് എഴുതുന്നതല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിക്കിപീഡിയ പ്രവര്‍ത്തകര്‍ (അല്ലാത്തവരും) പലപ്പോഴായി സൃഷ്ടിച്ചിട്ടുള്ളവയാണ്‌ വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും. മലയാളം വിക്കിപീഡിയയുടെ സ്ഥിതിയും വ്യത്യസ്തമല്ല. മലയാളം വിക്കിപീഡിയ സി.ഡിക്കു വേണ്ട ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് തികച്ചും സുതാര്യമായ രീതിയിലാണ്‌ നടത്തിയത്. മലയാളം വിക്കിപീഡിയയിലും, മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിലും ഇതേക്കുറിച്ചുള്ള അറിയിപ്പുകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു കൂട്ടം പ്രവര്‍ത്തകര്‍ അവരുടെ സൗകര്യവും സാഹചര്യവും സമയവും കണക്കിലെടുത്ത് വിക്കിപീഡിയയുടെ നയങ്ങള്‍ക്കനുസരിച്ച് സന്നദ്ധപ്രവര്‍ത്തനത്തിലുടെ രൂപപ്പെടുത്തുന്ന വിജ്ഞാനകോശമായതിനാല്‍, ഒരു വിഭാഗത്തിലുള്ള ലേഖനം വന്നതിനു ശേഷമേ അടുത്ത വിഭാഗത്തിലുള്ള ലേഖനം വരാവൂ എന്നോ, ഒരു ലേഖനം വന്നതു കൊണ്ട് അതേ വിഭാഗത്തിലുള്ള എല്ലാ ലേഖനവും വരണമെന്നോ ഞങ്ങള്‍ക്ക് നിഷ്കര്‍ഷിക്കുവാന്‍ സാദ്ധ്യമല്ല. അതുപോലെ തുടങ്ങിയ ഒരു ലേഖനം സമയബന്ധിതമായി പുര്‍ത്തിയാക്കിയിരിക്കണം എന്ന് ആരേയും നിര്‍ബന്ധിക്കാനുമാവില്ല. ഇതൊക്കെ കൊണ്ടുതന്നെ ‌ സി.ഡി ക്കു വേണ്ട ലേഖനങ്ങള്‍ തെരഞ്ഞെടുക്കല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സി.ഡി. യില്‍ ഉള്‍പ്പെടുത്തിയ ലേഖനങ്ങള്‍ പ്രതിനിധ്യസ്വഭാവമുള്ളതോ അവശ്യവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയോ ആണെന്ന് മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും രീതിയിലുള്ള പക്ഷപാതം വരാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. മലയാളം വിക്കിപീഡിയ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ യാതൊരുവിധ ഇടപെടലുകള്‍ക്കും വിധേയമല്ല. വിവിധ രാഷ്ട്രീയകക്ഷികളിലും മതങ്ങളിലും വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെടുന്നവരും മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും രീതിയില്‍ പക്ഷപാതപരമായ തിരുത്തലുകള്‍ ഉണ്ടായാല്‍ സമവായത്തിലൂടെ എത്രയും പെട്ടെന്ന് നീക്കംചെയ്യാനും നടപടിയെടുക്കാനും തക്ക ശക്തമാണ്‌ ഇതിന്റെ കാര്യനിര്‍വ്വണമെന്നത് ആര്‍ക്കും പരീക്ഷിച്ചറിയാവുന്നതാണ്‌. അഥവാ എവിടെയെങ്കിലും അങ്ങനെ തോന്നുകയാണെങ്കില്‍...

Read More »

ചന്ദ്രഗിരിക്കോട്ട

കേരളത്തിലെ കോട്ടകളുടെ നാടെന്നറിയപ്പെടുന്ന കാസർഗോഡ് ജില്ലയിൽ, ചന്ദ്രഗിരിപ്പുഴ അറബിക്കടലുമായി ചേരുന്ന മനോഹരമായ ഒരു തുരുത്തിൽ തലയുയർത്തി നിൽക്കുന്ന ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. പതിനേഴാം നൂറ്റാണ്ടിൽ, വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം ഈ പ്രദേശം ഭരിച്ചിരുന്ന ബദനൂർ അഥവാ ഇക്കേരി രാജവംശത്തിലെ നായകന്മാർ നിർമ്മിച്ചതാണ് ഈ കോട്ട. മലബാർ തീരത്തെ വ്യാപാര ബന്ധങ്ങൾ സംരക്ഷിക്കുന്നതിനും ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് ഈ കോട്ട പണിതത്. ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് ഒരു ചെറിയ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയ്ക്ക് പുരാതനമായ ഒരു ചരിത്രമുണ്ട്.. രണ്ട് ഗുഹാകവാടങ്ങൾ അടക്കം മൂന്നു വഴികൾ ഉണ്ട് കോട്ടയ്ക്ക് അകത്തേക്കു കടന്നു ചെല്ലാൻ. തകർന്നു കിടക്കുന്ന ഈ കോട്ട, മുന്നിലുള്ള പുഴയിലേക്കും, അടുത്തുള്ള അറബിക്കടലിലേക്കും, ചുറ്റുമുള്ള തെങ്ങിൻ തോപ്പുകളിലേക്കും മനോഹരമായ കാഴ്ചയൊരുക്കുന്നു. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു. കോട്ടയുടെ സ്ഥലം ഇതുവരെ അളന്നു തിട്ടപ്പെടുത്തിയില്ല. കൃത്യമായി കോട്ടയ്ക്ക് 7.76 ഏക്കർ സ്ഥലമുണ്ടെന്ന് പറയുന്നുവെങ്കിലും ഇതുവരെയായി അളന്നു തിട്ടപ്പെടുത്തി അതിർത്തി തിരിച്ചിട്ടില്ല. ബേക്കല്‍ കോട്ടയില്‍ നിന്നും 10 കി.മീ. അകലെയാണ് ചന്ദ്രഗിരിക്കോട്ട. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചന്ദ്രഗിരിക്കോട്ടക്ക് ഏഴ് ഏക്കറോളം വിസ്തൃതിയുണ്ട്. ജില്ലയിലെ ഏറ്റവും നീളമുള്ള നദിയാണ് ചന്ദ്രഗിരിപ്പുഴ. പുഴയില്‍ ബോട്ടിങിന് സൗകര്യമുണ്ട്. കാസര്‍കോട് ടൗണില്‍ നിന്നും ഏഴോളം കി.മീ. മാത്രമേയുള്ളൂ ചന്ദ്രഗിരിക്കോട്ടയിലേക്ക്. പുരാതനമായ കീഴൂര്‍ ക്ഷേത്രം ഉള്ളത് സമീപത്താണ്. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, ഈ കോട്ട നിർമ്മിച്ചത് ശിവപ്പ നായകനാണ്. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ശക്തി നേടിയ ഇക്കേരി നായകന്മാർ, അവരുടെ സാമ്രാജ്യത്തിന്റെ തെക്കേ അതിർത്തിയായി ചന്ദ്രഗിരിപ്പുഴയെ നിശ്ചയിച്ചു. അതുപോലെ, ചന്ദ്രഗിരിപ്പുഴയുടെ വടക്കേ തീരത്ത്, അക്കാലത്ത് കോലത്തിരിമാരുടെ ഭരണത്തിലായിരുന്ന കാസർഗോഡ്, ബേക്കൽ എന്നിവിടങ്ങളെ വേർതിരിക്കുന്ന അതിർത്തി കൂടിയായിരുന്നു ഈ കോട്ട. ഏതാനും നൂറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രഗിരി പുഴ കോലത്തുനാടിന്റെയും തുളുനാടിന്റെയും...

Read More »

അലാമിക്കളി

അലാമിക്കളി Alamikkali കാസര്‍‌ഗോഡ്‌ ജില്ലയിലെ ചില പ്രദേശങ്ങളിലും‌ കര്‍‌ണാടകയിലെ മം‌ഗലാപുരം‌ പ്രദേശങ്ങളിലും‌ കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം‌ മതസൗഹാര്‍‌ദത്തിന്റെ സ്നേഹപാഠങ്ങള്‍‌ ഉള്‍‌ക്കൊള്ളുന്ന ഉദാത്തമായൊരു കലാരൂപമായിരുന്നു ഇത്‌. മുസ്ലീം‌ ചരിത്രത്തിലെ ധന്യമായൊരദ്ധ്യായമാണ് കര്‍ബലയുദ്ധം‌. (more…)

Read More »

വിക്കി പഠനശിബിരം‌ – ഒരു റിപ്പോര്‍‌ട്ട്‌

മലയാളം‌ വിക്കിപീഡിയ പഠനശിബിരം‌ 2 മലയാളം‌ വിക്കിപീഡിയ സം‌രം‌ഭങ്ങളെകുറിച്ചുള്ള അവബോധം‌ കൂടുതല്‍‌ ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിവരുന്ന മലയാളം‌ വിക്കിപീഡിയ പഠനശിബരം‌ 2010 ജൂണ്‍ 6-നു് (more…)

Read More »

വിക്കിപീഡിയ

എന്താണു വിക്കിപീഡിയ? കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടു പ്രവര്‍‌ത്തിക്കുന്നവരില്‍‌ വിക്കിപീഡിയെ കുറിച്ചറിയാത്തവരുണ്ടായിരിക്കില്ല. എന്തിനെങ്കിലും‌ വേണ്ടി സേര്‍‌ച്ചു ചെയ്താല്‍‌ പലപ്പോഴും‌ വിക്കിപീഡിയയില്‍‌ എത്തിച്ചേരുകയാണു പതിവ്‌. അവിടെ നിങ്ങളെ കാത്തിരിക്കുന്ന information-ന്റെ വിപുലമായ വിന്യാസം‌ കണ്ട്‌ അല്പമൊന്ന്‌ അന്ധാളിച്ചേക്കാം‌! ആരാണിതൊക്കെ കൊടുത്തത്? എവിടെയാണിതിന്റെ ഉറവിടം? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍‌ മനസ്സിലുദിച്ചു വന്നേക്കാം. ലോകത്തിന്റെ പല ഭാഗത്തുനിന്നായി അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശം ആണ്‌ വിക്കിപീഡിയ. വിക്കിപീഡിയയുടെ തന്നെ ഭാഷയില്‍‌ പറഞ്ഞാല്‍‌ "a free content, multilingual encyclopedia written collaboratively by contributors around the world." മലയാളം‌ വിക്കിപീഡിയയില്‍‌ സേര്‍‌ച്ച്‌ ചെയ്യാനൊരു എളുപ്പവഴി! ഇവിടെ ക്ലിക്കുചെയ്യുക കാര്യകാരണ സഹിതം‌, അധികാരമുള്ള ആര്‍‌ക്കും‌ എന്തും‌ തിരുത്താനുള്ള അവകാശം‌ എന്നതാണ് 'വിക്കി' (wiki) എന്ന വാക്കുകൊണ്ട്‌ ഇന്റെര്‍‌നെറ്റില്‍‌ ഉള്ള അര്‍‌ത്ഥം‌. വിക്കിപീഡിയയും‌ ഈ തത്ത്വത്തിലധിഷ്‌ഠിതണ്. എങ്കിലും‌ ഇതുതന്നെയാണ് വിക്കിപീഡിയയുടെ ശക്തിയും‌ ദൗര്‍‌ബല്യവും‌. ഒരു തുറന്ന സം‌വിധാനമായതുകൊണ്ടു തന്നെ അനേകം‌ പ്രതിഭാശാലികളുടെ പ്രയത്നം‌ വിക്കിപീഡിയയ്‌ക്കു കിട്ടുമെന്നുള്ളതാണ് ശക്തി എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌, അതേസമയം‌ തെറ്റായ വിവരങ്ങള്‍‌ പലപ്പോഴും‌ ശ്രദ്ധയില്‍‌പെടാതെ പോകുന്ന സാധ്യതയേയും‌ തള്ളിക്കളയാനാവില്ല. പ്രധാനപ്പെട്ട മിക്ക ലോകഭാഷകളിലും‌ (ഏകദേശം‌ 270 - ഓളം‌ ഭാഷകളില്‍‌) വിക്കിപീഡിയകള്‍‌ ഉണ്ട്‌. ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണ് ഉള്ളത്‌. നമ്മുടെ കൊച്ചുമലയാളത്തിനുമുണ്ട്‌ സ്വന്തമായൊരു വിക്കിപീഡിയ! വിക്കിപീഡിയയുടെ ഹോം‌ പേജ്‌ വിക്കിപീഡിയയിലേക്കു വരുന്ന ഒരാള്‍‌ ആദ്യം‌ കാണുന്നത്‌ വിക്കിപീഡിയയുടെ ലോഗോയ്‌ക്കു ചുറ്റുമായി പല ഭാഷകളിലായുള്ള വിക്കിപീഡിയകളും‌ അവയിലെ ലേഖനങ്ങളുടെ എണ്ണവും‌ കൊടുത്തിരിക്കുന്ന ഒരു പേജാണ്. തൊട്ടുതാഴെയായി നമുക്ക്‌ സേര്‍‌ച്ചു ചെയ്യേണ്ട കീവേര്‍‌ഡ്‌ കൊടുക്കാനുള്ള ഇടവും‌ ഏതു ഭാഷയിലാണോ സേര്‍‌ച്ച്‌ ചെയ്യേണ്ടത്‌, ആ ഭാഷ സെലക്‌ട്‌ ചെയ്യാനുള്ള ഒരു സെലെക്‌ട്‌ ബോക്‌സും‌ അടങ്ങിയ 'വിക്കിപീഡിയ സേര്‍‌ച്ച്‌ പാനല്‍‌" ആണ്. അതിനും‌ താഴെയായി ലേഖനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍‌ ബാക്കിയെല്ലാ ഭാഷകളേയും‌ വര്‍‌ഗീകരിച്ചിരിക്കുന്നതു കാണാം‌ (12500 നു മേലെ ലേഖനങ്ങള്‍‌ ഉള്ള മലയാളം‌ വിക്കിപീഡിയ, 10,000 ത്തിന്റെ ഗ്രൂപ്പില്‍‌ കാണാം). ഏറ്റവും‌ അടിയിലായി വിക്കിപീഡിയയുടെ മറ്റു സഹോദരസം‌രം‌ഭങ്ങളിലേക്കുള്ള...

Read More »

അവശേഷിപ്പുകള്‍‌

പുസ്തകങ്ങള്‍‌ എനിക്കിഷ്ടമാണ്. നല്ലതാണെന്നു തോന്നിയ പല പുസ്തകങ്ങളും‌ സ്വന്തമാക്കുക എന്നത്‌ എനിക്കേറെ സന്തോഷമുള്ള കാര്യവുമാണ്. ഇപ്പോള്‍‌ കാര്യമായി ഒന്നും‌ വായിക്കാറില്ല, ഇപ്പോളെന്നു പറഞ്ഞാല്‍‌ കഴിഞ്ഞ് അഞ്ചാറു വര്‍‌ഷങ്ങളായിട്ട്. നല്ല പുസ്തകങ്ങള്‍‌ കിട്ടാറില്ല; നല്ലതു തേടി കണ്ടു പിടിക്കാനുള്ള അവസരവുമില്ല. (more…)

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)