ബേക്കലം കോട്ട – Bekal Fort

ബേക്കലം കോട്ട Bekal Fort കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്. ചരിത്രം ഈ പ്രദേശം പണ്ട് കദംബരാജവംശത്തിന്റേയും മൂഷികരാജവംശത്തിന്റെയും കോലത്തിരി രാജാക്കന്മാരുടെയും കീഴിലായിരുന്നു. ഇതിനുശേഷം ഇവിടം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലായി. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം പരാജയപ്പെട്ടതിനു ശേഷം, പ്രദേശം ബദിനൂർ രാജാവിന്റെ അധീനതയിലായി. കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിതതാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്. എന്നാൽ അടുത്ത കാലത്തായി നടന്ന പുരാവസ്തു ഗവേഷണം ചൂണ്ടിക്കാട്ടുന്നത് കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്. 1763-നു അടുപ്പിച്ച് ഈ കോട്ട മൈസൂരിലെ രാജാവായിരുന്ന ഹൈദരലി കയ്യടക്കി. ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലബാറിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു. ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ ഭരണപരിധിയിലായി. പ്രത്യേകതകൾ ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വൻ കോട്ടമതിലുണ്ട്, ഇതിൽ ഇടക്കിടെ കൊത്തളങ്ങൾ തീർത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണഗോപുരം പ്രത്യേകം പരാമർശയോഗ്യമാണ്. 24 മീറ്റർ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുള്ള ഇതിലേക്കുള്ള പ്രവേശനമാർഗ്ഗം, യുദ്ധോപകരണങ്ങൾ മുകളിലേക്കെത്തിക്കുന്നതിനായി ചെരിവുതലമായി രൂപപ്പെടുത്തിയിരിക്കുന്നു. ഹൈദരലി പല തവണ മലബാറിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ ബേക്കൽ കോട്ടയിലേക്ക് കാര്യമായി പതിഞ്ഞിരുന്നില്ല. അദ്ദേഹത്തെ പിൻതുടർന്ന് മൈസൂർ സാമ്രാജ്യത്തിന്റെ അധിപനായ ടിപ്പു സുൽത്താൻ തന്റെ മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പടയോട്ട കാലത്ത് ഈ കോട്ടയെ പ്രധാന...

Read More »

ഒരു മെയിലിന്റെ വഴിയേ..!

കമ്പനിയിലെ ഉച്ചതിരിഞ്ഞുള്ള വിരസമായ സമയത്തെ അതിജീവിക്കാന്‍‌‌, ഒരു ഗ്ലാസ്‌ ബദാം‌മില്‍‌ക്കുമായി സല്ലപിച്ചിരിക്കുമ്പോഴാണ്‌ "വിക്കിപീഡിയ സം‌രംഭത്തില്‍ നിന്നുള്ള ഇമെയില്‍" എന്ന തലക്കെട്ടോടെ എനിക്കൊരു മെയില്‍‌ വന്നത്‌. വിക്കിപീഡിയയില്‍‌ നിന്നുള്ള മെയിലിനെയെല്ലാം‌ "വിക്കിപീഡിയ" എന്ന പ്രത്യേക ലേബലൊട്ടിച്ച്‌ മെയില്‍‌ബോക്സിന്റെ ലെഫ്‌റ്റ്‌സൈഡില്‍‌ ഭദ്രമായി വെച്ചിട്ടുള്ളതിനാല്‍‌ അവയൊന്നും‌ തന്നെ ഇന്‍‌ബോക്സില്‍‌ വന്നു നില്‍ക്കാറില്ലായിരുന്നു. പതിവുതെറ്റിച്ച്‌ എന്റെ ഇന്‍‌ബോക്സിലെത്തിയ മെയിലിനെ‌ അല്പം‌ കൗതുകത്തോടുകൂടി തന്നെ തുറന്നു നോക്കി. ആ കൂട്ടുകാരന്റെ പേരു ഞാന്‍‌ തല്‍‌ക്കാലമൊന്നു മറച്ചുപിടിച്ചോട്ടേ.‌. അദ്ദേഹം‌ അന്നു വായിച്ച വിക്കിപീഡിയയിലെ‌ എന്റെ പ്രൊഫൈനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെങ്കിലും‌, തുടര്‍‌ന്നുള്ള വരികളാണെന്നില്‍‌ അതീവ കൗതുകമുണര്‍‌ത്തിയത്‌. ഒട്ടൊന്നു ആലോചിച്ചു നോക്കി. എന്തിനായിരിക്കാം‌ മൂപ്പരിക്കാര്യങ്ങള്‍‌ എന്നോട്‌ പറഞ്ഞത്? ഞാനെന്റെ പ്രൊഫൈല്‍‌ ഒന്നുകൂടി മനസ്സിരുത്തി വായിച്ചു നോക്കി. അദ്ദേഹത്തെ ഇങ്ങനെ എഴുതാന്‍‌ പ്രേരിപ്പിക്കാന്‍‌ മാത്രം‌ അതിലൊന്നും‌ ഇല്ലായെന്നു തന്നെ ബുദ്ധി പറഞ്ഞു. ആ അജ്ഞാതകൂട്ടുകാരനെ ഒന്നു നുള്ളിനോക്കമെന്നു തന്നെ നിനച്ചു. അങ്ങനെ ഒരു മറുപടിയും‌ കൊടുത്തു. ആങ്ങോട്ടിമിങ്ങോട്ടുമായി ആറെഴുത്തുകള്‍‌..! അതിനിടയില്‍‌ ആരെന്നോ എന്തെന്നോ ചോദിക്കാന്‍‌ വിട്ടുപോയി. അദ്ദേഹം‌ ഇപ്പോള്‍‌ എന്തു കരുതുന്നുണ്ടാവുമോ എന്തോ? വിഷയം‌ അല്പം‌ ഗഹനമാണെന്നു തന്നെ കരുതാം‌. മതങ്ങളും‌ ദൈവങ്ങളും ഒക്കെ കൂടി തെരുവില്‍‌ കിടന്നു മനുഷ്യരെ ചുട്ടെരിക്കുമ്പോള്‍‌ സ്നേഹത്തേയും‌ ധര്‍മ്മത്തേയും നന്മയേയുമൊക്കെ അളന്നു തിട്ടപ്പെടുത്താന്‍‌ അളവുകോലിനായി പരക്കം‌ പായുകയാണ് ഓരോരുത്തര്‍‌! എങ്ങനെ അളന്നു തിട്ടപ്പെടുത്തും‌ ഇതൊക്കെ? അമ്മയോടുള്ള സ്നേഹം‌ പത്തു കിലോ! അതോ നൂറു മീറ്റര്‍‌? ദു:ഖമനുഭവിക്കുന്നവനോടുള്ള അനുകമ്പ ഒന്നരക്കിലോ..! സഹാനുഭൂതി 25cm... രസമായിരിക്കുന്നു..!! "ലേബലുകളില്ലാത്ത മനുഷ്യനായി തീരുക" എന്നു പണ്ട്‌ കുഞ്ഞുണ്ണിമാഷ്‌ തൃച്ചമ്പരം‌ അമ്പലത്തില്‍‌ വെച്ച്‌ ഓട്ടോഗ്രാഫ്‌ എഴുതി തന്നതിന്റെ അര്‍‌ത്ഥം‌ അന്നെനിക്കു മനസ്സിലാക്കാനായിരുന്നില്ല. ഇന്നു ഞാനതറിയുന്നു. ഒരു പ്രത്യേക frame-ല്‍‌ ഒതുങ്ങി നില്‍‌ക്കാതെ, ഒരു ലേബലും‌ നെറ്റിയില്‍‌ പതിക്കാതെ, പച്ചമനുഷ്യനായി ജീവിച്ചാല്‍‌ എന്താണു ഛേദം? മറ്റുള്ളവരെ നന്നാക്കല്‍‌ നടക്കില്ല... പറഞ്ഞാല്‍‌ പറഞ്ഞ അര്‍‌ത്ഥത്തിലായിരിക്കില്ല അവരതെടുക്കുക.. ഒരേയൊരു രക്ഷ സ്വയം‌ നന്നാവുക എന്നതാണ്. മതത്തിന്റെ പേരില്‍‌ ഞാന്‍‌ ഹിന്ദുവെന്നും‌ കൃസ്ത്യനെന്നും‌ മുസ്ലീമെന്നും‌ പറഞ്ഞ് വീരവാദം‌ മുഴക്കുന്ന ചിലരെ കണ്ടിട്ടുണ്ട്..! മൗനം‌ ഭൂഷണമായി കരുതി...

Read More »

കേരള നവോത്ഥാനത്തിന്റെ നാൾവഴികൾ

പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ച് പറയുമ്പോൾ സ്വാമി വിവേകാനന്ദൻ ഉപയോഗിച്ച 'ഭ്രാന്താലയം' എന്ന വാക്ക് വെറുമൊരു അധിക്ഷേപമായിരുന്നില്ല, മറിച്ച് അക്കാലത്തെ ജാതി-അനാചാരങ്ങളുടെ കൊടും ക്രൂരതയെ വിളിച്ചോതുന്ന ഒരു സാമൂഹിക സാക്ഷ്യപത്രമായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ പോലും അനുവദിക്കാത്ത, ജാതിയുടെയും തൊഴിലിന്റെയും പേരിൽ വിഭജിക്കപ്പെട്ട ഒരു ജനതയുടെ നിസ്സഹായാവസ്ഥയായിരുന്നു അത്. എന്നാൽ, ആ ഇരുളടഞ്ഞ കാലഘട്ടത്തിൽ നിന്ന് വെളിച്ചത്തിലേക്ക് കേരളം നടത്തിയ ദൂരമാണ് നമ്മുടെ നവോത്ഥാന ചരിത്രത്തിന്റെ ഏറ്റവും വലിയ ആധികാരികത. അധികാര കേന്ദ്രങ്ങൾക്കും ജാതിപ്രമാണിമാർക്കും മുന്നിൽ മുട്ടുമടക്കാതെ, സ്വന്തം ആത്മാഭിമാനം ചോദിച്ചുവാങ്ങിയ തലമുറകളുടെ പോരാട്ടവീര്യമാണ് ഈ നാടിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ചരിത്രം വെറും സംഭവവികാസങ്ങളുടെ രേഖപ്പെടുത്തലല്ല, മറിച്ച് അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദവും അതിജീവനത്തിന്റെ കരുത്തുമാണ്. കേരളത്തിന്റെ സവിശേഷമായ ഈ സാമൂഹിക ഘടന ഒരിക്കലും ആകാശത്തുനിന്ന് വീണുകിട്ടിയതല്ല; അത് സമരങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത ബൗദ്ധിക ഇടപെടലുകളുടെയും വിയർപ്പിൽ നനഞ്ഞതാണ്. ഭൗതികമായ അതിരുകൾക്കപ്പുറം ബൗദ്ധികമായും സാമൂഹികമായും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ മാറ്റി നിർത്തുന്നത് കേവലം പ്രകൃതിയുടെ അനുഗ്രഹങ്ങളോ സാമ്പത്തികമായ മുന്നേറ്റങ്ങളോ മാത്രമല്ല. മറിച്ച്, നൂറ്റാണ്ടുകളായി ഈ മണ്ണിൽ പടർന്നുപിടിച്ച, മനുഷ്യന്റെ ആത്മാഭിമാനത്തിന് വേണ്ടി നടന്ന ആയിരക്കണക്കിന് സമരങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും തിളക്കമാണ്. ഒരു കാലത്ത് അന്ധകാരത്തിൽ പുതഞ്ഞുകിടന്നിരുന്ന ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ ആ പോരാട്ടങ്ങളുടെ ഉജ്ജ്വലമായ പൈതൃകമാണ് ഇന്നത്തെ കേരളത്തെ നിർമ്മിച്ചത്. സ്വന്തം വേരുകളെക്കുറിച്ചും, തങ്ങൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിലയെക്കുറിച്ചും അറിവില്ലാതെ പോകുന്ന ഒരു ജനതയ്ക്ക് ഒരിക്കലും ശരിയായ ദിശയിലേക്ക് ചലിക്കാൻ കഴിയില്ല. നമ്മൾ ഇന്ന് ശ്വസിക്കുന്ന വായുവിനും, നടക്കുന്ന വഴികൾക്കും, നേടുന്ന അറിവിനുമെല്ലാം പിന്നിൽ ചോരയും നീരും നൽകി പൊരുതിയ അസംഖ്യം മനുഷ്യരുടെ ജീവന്റെ സ്പർശമുണ്ട്. ആ ചരിത്രസത്യങ്ങൾ അറിയാതെ പോകുമ്പോൾ, നാം അറിയാതെ തന്നെ അദൃശ്യമായ അടിമത്തങ്ങളിലേക്ക് വീണ്ടും വഴുതിവീഴാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ, നമ്മളെ നമ്മളാക്കി മാറ്റിയ ആ പാരമ്പര്യത്തിന്റെ ഊർജ്ജം ഓരോ കേരളീയന്റെയും ധമനികളിൽ ഒരു അഗ്നിയായി എരിയേണ്ടതുണ്ട്. ഇന്ത്യൻ ഭൂപടത്തിൽ കേരളം കേവലമൊരു ഭൂപ്രദേശമല്ല; അതൊരു വലിയ ആശയമാണ്, നിരന്തരമായ...

Read More »

PayPal – പണമിടപാടിലെ ഓണ്‍‌ലൈന്‍‌ സ്വകാര്യത

ഇ-കൊമേഴ്‌സിന്റെ വളര്‍‌ച്ചയിലൂടെ പലതരത്തിലുള്ള പണമിടപാടുകളും‌ ഇന്റെറ്‌നെറ്റിലേക്കു ചേക്കേറുകയുണ്ടായി. നമുക്കുവേണ്ട സാധനങ്ങള്‍‌ ഒരു ഷോപ്പിലെന്ന പോലെ ഭം‌ഗിയായി നിരത്തിവെച്ച്‌ വില്‍‌പ്പനയ്‌ക്കുവെച്ചിരിക്കുന്ന ebay പോലുള്ള നിരവധി ഓണ്‍‌ലൈന്‍‌ സം‌രം‌ഭങ്ങള്‍‌ വന്നു. റെയില്‍‌വേ ടിക്കറ്റ്‌ റിസര്‍‌വേഷനും‌ ഹോട്ടല്‍‌ റൂം‌ ബുക്കിം‌ങും‌ ഒക്കെ ഇന്റെര്‍‌നെറ്റുവഴി തന്നെ നടത്താന്‍‌ തുടങ്ങി. ക്രെഡിറ്റ്‌കാര്‍‌ഡുകളുടേയും‌ ഡെബിറ്റ്‌കാര്‍‌ഡുകളുടേയും‌ ഉപയോഗം‌ വ്യാപകമായി. ബാങ്കുകളായ ബാങ്കുകളൊക്കേയും‌ അവരവരുടെ നെറ്റ്‌ബാങ്കിം‌ങ്‌ സം‌വിധാനത്തിലൂടെ ഉപഭോക്താക്കള്‍‌ക്ക്‌ മികച്ച സേവനം‌ ലഭ്യമാക്കി. ആവശ്യങ്ങളൊക്കെയും‌ നമ്മുടെ വിരല്‍‌ത്തുമ്പിലൊരു മൗസ്‌ക്ലിക്കിലുതുങ്ങിയപ്പോള്‍‌ തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും‌ കൂടി വന്നു. (more…)

Read More »

കോട്ടയം സി.എം.എസ്. പ്രസ്സും നവോത്ഥാനവും

1821-ൽ കോട്ടയം സി.എം.എസ് (CMS) പ്രസ്സിന്റെ തുടക്കം എന്നത് വെറുമൊരു സാങ്കേതിക വികാസമല്ല; കേരളത്തിന്റെ സാമൂഹികവും ബൗദ്ധികവുമായ ഭൂപടത്തെ കീഴ്മേൽ മറിച്ച ഒരു സാംസ്കാരിക വിപ്ലവത്തിന്റെ ശിലന്യാസമായിരുന്നു. വിജ്ഞാനത്തിന്റെ കുത്തകാവകാശം ജാതിവ്യവസ്ഥയുടെ അവിഭാജ്യഘടകമായിരുന്ന ഒരു കാലത്ത്, അറിവിനെ ജനകീയമാക്കാൻ നടത്തിയ ആ ഉദ്യമം കേരളത്തിന്റെ നവോത്ഥാന പ്രയാണത്തിലെ ഏറ്റവും നിർണ്ണായകമായ നാഴികക്കല്ലായി നിലനിൽക്കുന്നു. ചരിത്രപരമായ ചില തെറ്റിദ്ധാരണകൾ തിരുത്തിക്കൊണ്ടുതന്നെ പറയട്ടെ, ഇത് ഭരണകൂടത്തിനെതിരായ തെരുവു സമരമായിരുന്നില്ല. മറിച്ച്, അറിവ് പനയോലകളിൽ തടവിലാക്കപ്പെട്ടും അധികാരവർഗ്ഗത്തിന്റെ മാത്രം സ്വത്തായുമിരുന്ന കാലത്ത്, അച്ചടി എന്ന മാധ്യമത്തിലൂടെ വിജ്ഞാനത്തെ ജനാധിപത്യവൽക്കരിക്കാൻ നടത്തിയ വലിയൊരു ബൗദ്ധിക പ്രതിരോധമായിരുന്നു അത്. അന്നത്തെ ഭരണാധികാരിയായ റാണി ഗൗരി പാർവ്വതി ഭായിയുടെ പിന്തുണയോടെ നടന്ന ഈ പ്രവർത്തനം, ഒരു നാടിനെ സാക്ഷരതയിലേക്കും ആധുനികതയിലേക്കും നയിച്ച ശാന്തവും എന്നാൽ ശക്തവുമായ ഒരു സാംസ്കാരിക അട്ടിമറിയായിരുന്നു. അക്ഷരങ്ങളിലൂടെ സാധാരണക്കാരന്റെയും അധഃസ്ഥിതന്റെയും ശബ്ദത്തെ അടയാളപ്പെടുത്താൻ വഴിയൊരുക്കിയ ആ സംഭവത്തെ, കേവലം സാങ്കേതികമായ ഒരു മാറ്റമായി മാത്രം കാണാനാവില്ല. കേരളീയ പൊതുമണ്ഡലത്തെയും (Public Sphere) ആധുനിക രാഷ്ട്രീയബോധത്തെയും രൂപപ്പെടുത്തിയെടുത്ത ആ വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ചരിത്രം, വർത്തമാനകാലത്തെയും നിർണ്ണായകമായി സ്വാധീനിക്കുന്ന ഒന്നാണ്. 1821-ൽ ബെഞ്ചമിൻ ബെയ്‌ലിയുടെ നേതൃത്വത്തിൽ സി.എം.എസ്. (CMS) പ്രസ്സ് സ്ഥാപിതമായത് കേരളത്തിലെ അച്ചടിയുടെയും പത്രപ്രവർത്തനത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നാഴികക്കല്ലാണ്. ചരിത്രപരമായ രേഖകൾ പരിശോധിക്കുമ്പോൾ, 1821-ൽ ഭരണകൂടത്തിനെതിരെയോ സെൻസർഷിപ്പിനെതിരെയോ ഉള്ള ഒരു രാഷ്ട്രീയ 'അച്ചടി സ്വാതന്ത്ര്യ പ്രക്ഷോഭം' തെരുവിൽ നടന്നിട്ടില്ലെങ്കിലും, വിജ്ഞാനം ഏതാനും ചില ഉന്നത ജാതിക്കാരിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഒരു കാലഘട്ടത്തിൽ അച്ചടിവിദ്യയിലൂടെ അറിവിനെ ജനകീയമാക്കാൻ നടത്തിയ ശ്രമങ്ങൾ വലിയൊരു സാംസ്കാരിക ചെറുത്തുനിൽപ്പായിരുന്നു. പരമ്പരാഗത അറിവധികാര കുത്തകകളെ ഭേദിച്ചുകൊണ്ട് സാധാരണക്കാർക്കും അധഃസ്ഥിതർക്കും അക്ഷരവും അറിവും ലഭ്യമാക്കാൻ മിഷണറിമാരും പ്രാദേശിക പരിഷ്കർത്താക്കളും നടത്തിയ ഈ ബൗദ്ധിക മുന്നേറ്റമാണ് പിൽക്കാലത്ത് കേരളത്തിൽ രൂപംകൊണ്ട യഥാർത്ഥ അച്ചടി സ്വാതന്ത്ര്യ പോരാട്ടങ്ങളുടെയും സാമൂഹിക നവോത്ഥാനത്തിന്റെയും അടിത്തറ പാകിയത്. ഇവിടെ ഒരു ചരിത്രവസ്തുത വ്യക്തമാക്കേണ്ടതുണ്ട്: 1821-ൽ തിരുവിതാംകൂർ ഭരണകൂടത്തിന്റെയോ റാണിയുടെയോ ഭാഗത്തുനിന്ന് അച്ചടിക്ക് നിരോധനങ്ങളോ കടുത്ത...

Read More »

PayPal – electronic alternative to traditional paper money

PayPal is an e-commerce business allowing payments and money transfers to be made through the Internet. PayPal serves as an electronic alternative to traditional paper methods such as cheques and money Orders. PayPal is the safer, easier way to pay and get paid online. The service allows anyone to pay in any way they prefer, including through credit cards, bank accounts, buyer credit or account balances, without sharing financial information. PayPal has quickly become a global leader in online payment solutions with more than 153 million accounts worldwide. Available in 190 markets and 24 currencies around the world, PayPal enables global e-commerce by making payments possible across different locations, currencies, and languages. A PayPal account can be funded with an electronic debit from a bank account or by a credit card. The recipient of a PayPal transfer can either request a check from PayPal, establish their own PayPal deposit account or request a transfer to their bank account. PayPal is an example of a payment intermediary service that facilitates worldwide e-commerce. PayPal has received more than 20 awards for excellence from the internet industry and the business community -most recently the 2006 Webby Award for Best Financial Services Site and...

Read More »

വീണപൂവ്‌

1 ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍? 2 ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍, പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ; ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ- ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍ 3 പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍ 4 ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി- ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ- ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍ 5 ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ- മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍ ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു. 6 ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ- താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍ 7 വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ- വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി- യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം 8 മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക- മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍ ചിത്രമല്ല- തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും 9 ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ- ളേതും സമാനമഴകുള്ളവയെങ്കിലും നീ ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ- മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം 10 “കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം, മാലേറെയെങ്കിലുമതീവ മനോഭിരാമം ചാലേ കഴിഞ്ഞരിയ യൗവന”മെന്നു നിന്റെ- യീ ലോലമേനി പറയുന്നനുകമ്പനീയം. 11 അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ- യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം എന്നല്ല ദൂരമതില്‍നിന്നനുരാഗമോതി വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍ 12 കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം 13 എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാന്‍ എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ? ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു? 14 ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ- ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാള്‍ പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ- ശോകാര്‍ത്തനായിനിയിരിപ്പതു...

Read More »

സ്‌നാനം

ഷവര്‍ തുറക്കുമ്പോൾ ഷവറിനു താഴെ പിറന്നരൂപത്തിൽ നനഞ്ഞൊലിക്കുമ്പോൾ. തലേന്നു രാത്രിയിൽ കുടിച്ച മദ്യത്തിന്‍ വിഷഭാരം വിങ്ങും ശിരസ്സില്‍ ശീതള ജലത്തിന്‍ കാരുണ്യം നനഞ്ഞിറങ്ങുമ്പോൾ. ഷവറിനു താഴെ പിറന്ന രൂപത്തിൽ ജലത്തിലാദ്യമായ്‌ കുരുത്ത ജീവന്റെ തുടര്‍ച്ചയായി ഞാന്‍ പിറന്ന രൂപത്തിൽ. ഇതേ ജലം തനോ ഗഗനം ഭേദിച്ചു ശിവന്റെ മൂര്‍ദ്ധാവിൽ പതിച്ച ഗംഗയും? ഇതേ ജലം തനോ വിശുദ്ധ യോഹന്നാന്‍ ഒരിക്കല്‍ യേശുവിൽ തളിച്ച തീര്‍ത്ഥവും? ഇതേ ജലം തനോ നബി തിരുമേനി മരുഭൂമില്‍ പെയ്ത വചനധാരയും? ഷവര്‍ തുറക്കുമ്പോൾ ജലത്തിന്‍ ഖഡ്‌ഗമെന്‍ തല പിളര്‍ക്കുമ്പോൾ ഷവര്‍ തുറക്കുമ്പോൾ മനുഷ്യ രക്തമോ തിളച്ച കണ്ണീരോ കുതിച്ചു ചാടുമ്പോൾ മരിക്കണേ, വേഗം മരിക്കണേയെന്നു മനുഷ്യരൊക്കെയും വിളിച്ചു കേഴുമ്പോൾ എനിക്കു തോന്നുന്നു മരിച്ചാലും നമ്മൾ മരിക്കാറില്ലെന്ന്‌. ജലം നീരാവിയായ്‌പ്പറന്നു പോകിലും പെരുമഴയായിത്തിരിച്ചെത്തും പോലെ മരിച്ചാലും നമ്മൾ മനുഷ്യരായ്‌ ത്തന്നെ പിറക്കാറുണ്ടെന്ന്. ഷവറിനു താഴെ നനഞ്ഞൊലിച്ചു നാം പിറന്നു നില്‍ക്കുമ്പോൾ. ............ ..... കവിത: ബാലചന്ദ്രൻ ചുള്ളിക്കാട്

Read More »

പിറക്കാത്ത മകന്‍‌

ലോകാവസാനം വരേക്കും പിറക്കാതെപോകട്ടേ, നീയെന്‍ മകനേ, നരകങ്ങൾവാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-നാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.പെറ്റുവീഴാനിടമെങ്ങു നിനക്കന്യർവെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയിൽപാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെവേദനയുണ്ടു വളരുന്നതെങ്ങനെ?രോഗദാരിദ്ര്യ ജരാനരാപീഡകൾബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?അറ്റുതെറിച്ച പെരുവിരൽ, പ്രജ്ഞ തന്‍ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകൾചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാൽപിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകൾരക്തക്കളങ്ങളില്‍ കങ്കാളകേളിക്കുകൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.നിത്യേന കുറ്റമായ്‌ മാറുന്ന ജീവിതതൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.അക്ഷരമാല പഠിച്ചു മനുഷ്യന്റെകഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകിൽവ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയിൽകാത്തുകിടക്കാം മരണകാലത്തെ നീ.മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയുംകൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകൾ.മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാംനിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാൽ, വെറുംഹസ്തഭോഗങ്ങളിൽ, പെണ്ണിന്റെ കണ്ണു നീ-രിറ്റുവീഴുന്ന വിഫലസംഗങ്ങളിൽസൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.ലോകാവസാനം വരേക്കും പിറക്കാതെപോക മകനേ, പറയപ്പെടാത്തൊരുവാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത

Read More »

ബാഗ്ദാദ് (മുരുകന്‍‌ കാട്ടാക്കട)

കവിത കേൾക്കുക[ca_audio url="https://chayilyam.com/stories/poem/bagdhad.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങൾ(2) ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്(2) കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികൾ(2) കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം(2) ഇതു ബാഗ്ദാദാണമ്മ..(2) തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട് പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട് അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം ഇതു ബാഗ്ദാദാണമ്മ..(2) ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍ വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2) സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു(2) കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകൾ(2) ഇതു ബാഗ്ദാദാണമ്മ..(2) ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തിൽ പ്രായോജകരില്ലാത്തൊരു സ്വപ്നം തട്ടിപ്പായിക്ക ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി‍ തിന്നാന്‍ തന്നീടും രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത തീര്‍ത്തീടും തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന് പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ(2) പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങൾ(2) കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം(2) എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും (2) ഇതു ബാഗ്ദാദാണമ്മ..(2) ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്(2) അറബിക്കഥയിലെ ബാഗ്ദാദ്…(4)

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)