Mary Had a Little Lamb – മേരിക്കുണ്ടൊരു കുഞ്ഞാട്

വളരെ പ്രസിദ്ധമായ ഒരു അംഗനവാടി കവിതയാണ് മേരിക്കുണ്ടൊരു കുഞ്ഞാട് ഇംഗ്ലീഷില്‍‌ Mary had a little lamb -എന്ന പേരില്‍‌ 1830 -ല്‍‌ സാറാ ജോസഫ്‌ ഹേലാണിത്‌ പ്രസിദ്ധീകരിച്ചത്‌. അവര്‍‌‌ തന്നെയാണ് മുഴുവനായും‌ ഈ കവിത എഴുതിയതെന്നും‌ അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച്‌ ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും‌ പ്രധാനമായി രണ്ട്‌ അഭ്യൂഹങ്ങള്‍‌ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ട്‌. മേരി ഹട്സ്‌ എന്നൊരാള്‍‌ ഈ അംഗനവാടികവിതയുടെ കര്‍‌ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും‌ ഇതു സാറാ ജോസഫ്‌ ഹേല്‍‌ തന്നെയാണെഴുതിയതെന്നു പിന്നീട്‌ സ്ഥിരീകരിച്ചിരുന്നു. 1877 -ല്‍‌ തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തുകയുണ്ടായി. കവിതയുടെ ഇതിവൃത്തം‌ ചുരുക്കത്തില്‍‌ മേരി തന്റെ ജീവനു തുല്യം‌ സ്നേഹിക്കുന്ന ആട്ടിന്‍‌കുട്ടിയെ സഹോദരന്റെ അഭ്യര്‍‌ത്ഥന പ്രകാരം‌ പള്ളിക്കൂടത്തിലേക്കു കൊണ്ടുപോകുന്നു. അവിടെയുള്ള വികൃതികളായ കുട്ടികള്‍‌ മേരിയെ പരിഹസിക്കുകയും‌ ആട്ടിന്‍‌കുട്ടിയെ പള്ളിക്കൂടത്തിനു പുറത്തേക്ക്‌ ഓടിച്ചു വിടുകയും‌ ചെയ്യുന്നു. വൈകുന്നേരം‌ പള്ളിക്കൂടം‌ വിട്ട് മേരി പുറത്തിറങ്ങുന്നതും‌ കാത്ത്‌ ആട്ടിന്‍‌ കുട്ടി മുറ്റത്തു തന്നെ നില്‍‌പ്പുണ്ടായിരുന്നു. അവളെ കണ്ടയുടനെ ആട്ടിന്‍‌കുട്ടി അടുത്തേക്ക്‌ സ്നേഹത്തോടെ ഓടിയെത്തുന്നു. കേള്‍‌ക്കുന്ന ഏതൊരു കുഞ്ഞുമനസ്സിലും‌ സ്നേഹനൊമ്പരങ്ങളുടെ വേലിയേറ്റമുണ്ടാക്കാനും‌, മേരിയുടേയും‌ കുഞ്ഞാടിന്റേയും‌ കൂടിച്ചേരലിലൂടെ കുഞ്ഞുമനസ്സുകളെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലേക്കെത്തിക്കാനും‌ കഴിയുന്ന ആഖ്യാനരീതിയാണ് ഈ കവിതയുടേത്‌. ഒരു ചെറിയ സം‌ഭവത്തെ ഇത്ര ഹൃദ്യമായ രീതിയില്‍‌ അവതരിപ്പിച്ചു എന്നതു തന്നെയാണ് ഈ കവിതയെ ഇത്ര ജനകീയമാക്കിയതും‌. വിക്കിപീഡിയ പറയുന്നതു കേള്‍‌ക്കുക: A famous nursery rhyme composed and published by Sarah Josepha Hale on May,24,1830. There are two competing theories on the origin of this poem. One holds that Roulstone wrote the first four lines and that the final twelve lines, more moralistic and much less childlike than the first, were composed by Sarah Josepha Hale; the other is...

Read More »

കൂട്ടുകാരാ ക്ഷമിക്കുക…!

മജസ്റ്റിക്…! ജീവിതദുരിതത്തിന്റെ മാറാപ്പും പേറി ആയിരങ്ങ‍‍‍ള്‍ ബസ്സിലും ട്രൈനിലുമായി വന്നിറങ്ങുന്ന ബാംഗ്ലൂരിലെ പ്രധാന സ്റ്റാ‍ന്‍റുകളിലൊന്ന്. നഗര കാഴ്ചകള്‍ (നരക കാഴ്ചകളെന്നു തെറ്റിവായിച്ചാലും വിരോധമില്ല) ക‍ണ്ടു നടന്ന ഒരു ശനിയാഴ്‌ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പഴയ‌ കൂട്ടുകാരനെപ്പറ്റിയാണിവിടെ എഴുതുന്നത്‍. ആ കൂട്ടുകാരന്റെ പേരുപറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഒരു പഴയ പയസ്സിയന്‍. പഠിക്കുന്ന കാലത്ത് അവന്‍ അത്രയൊന്നും മിടുക്കുകാട്ടിയിരുല്ല. ഒരു average സ്റ്റുഡന്‍റ്. പണ്ട്, കാസര്‍ഗോഡ്‍ ഗവ:കോളേജില്‍ ഇന്റെര്‍കോളേജിയേറ്റ് സാഹിത്യസെമിനാര്‍ ഉണ്ടായിരുന്നു. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ക്കു പങ്കെടുക്കാമായിരുന്നു. അന്നു കെമിസ്ട്രിഡിപ്പാര്‍ട്ടുമെന്‍റിന്റെ ഹെഡ്ഡായിരുന്ന എബ്രാഹം സാറായിരുന്നു അക്കാര്യം എന്നോടുപറഞ്ഞത്‍. സാറിനു സാഹിത്യവിഷയങ്ങളില്‍ നല്ല വാസനയൊക്കെ ഉണ്ടായിരുന്നു. ചങ്ങമ്പുഴ കവിതാസമാഹാരമൊക്കെ ആദ്യമായി എനിക്ക് സമ്മാനിച്ചത് എബ്രാഹം സാറായിരുന്നു എന്നൊരു സ്നേഹവും എനിക്കേറെയുണ്ടായിരുന്നു. ഒരുവിധം കഥകളൊക്കെ എഴുതിയിരുന്ന ഈ കൂട്ടുകാരനും അന്ന് കാസർഗോഡ് കോളേജിലേക്ക് എന്നോടൊപ്പം വരുമെന്നു പറഞ്ഞിരുന്നെങ്കിലും പക്ഷേ, അവസാനം അവന്‍ പിന്‍‍മാറി. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ പങ്കെടുത്ത നല്ലൊരു ത്രിദിന‌ക്യാമ്പായിരുന്നു അത്. ഇന്ന് കഥാലോകത്ത് പ്രസിദ്ധനായ ഷാജികുമാർ പി വി അന്ന് നെഹ്രുകോളേജിൽ പ്രിഡിഗ്രി പഠിക്കുകയായിരുന്നുവെന്നു തോന്നുന്നു; സാഹിത്യതാല്പര്യം അത്ര ചെറുപ്പത്തിലേ ഉള്ളതിനാൽ ഷാജികുമാറും അന്ന് നെഹ്രു കോളേജിന്റെ പ്രതിനിധിയായി കാസർഗോഡ് കോളേജിലേക്കെത്തിയിരുന്നു... പക്ഷേ, നല്ല എഴുത്തുകാരനായിട്ടും അന്നാ കൂട്ടുകാരനതു നഷ്ടപ്പെട്ടു; സെന്റ് പയസ് കോളേജുമായി ബന്ധപ്പെട്ട് ഞാനേകനായി പോകേണ്ടി വന്നു... ഇവനെ പിന്നീടു കാണാൻ പറ്റിയതാണു വിഷയം! നമുക്കു ബഗ്ലൂരിലേക്കുതന്നെ വരാം. ഒരു ബാംഗ്ലൂർ കാഴ്ചയാണു വിഷയം; മേൽപ്പറഞ്ഞ കൂട്ടുകാരൻ ഒരു വിഷയമായി അവിചാരിതമായി വന്നുവെന്നു മാത്രം. ഒരു ദിവസം പലതും സംഭവിച്ചപ്പോൾ ഒന്നെഴുതിവെയ്ക്കാൻ തോന്നി. തുടക്കം പറയാം. ശനിയാഴ്ച എനിക്കു രണ്ടു വിരുന്നുകാരുണ്ടായിരുന്നു. അന്ന് cpcri-ഇ‍ല്‍ work ചെയ്യുന്ന ജിജി ജോര്‍ജും പുള്ളിക്കാരന്‍റെ ഭാര്യയും. ജിജിജോര്‍ജ്‍ കോളേജില്‍ നിന്നും microbiology കഴിഞ്ഞതാണ്. എന്നേക്കാള്‍ രണ്ടുമൂന്നുവര്‍ഷം ജൂനിയര്‍ ആണ് ജിജി. ഭാര്യ സബിതയുടെ ബാങ്ക് എക്സാമിനു സെന്‍റര്‍ ആയി കിട്ടിയതു ബാഗ്ലൂരായിരുന്നു. ഞായറാഴ്ച 9.30 നായിരുന്നു എക്സാം. അങ്ങനെയാണ് രണ്ടുപേരും കൂടി കെട്ടിപ്പെറുക്കി ബാഗ്ലൂരിനുപോന്നത്. ശനിയാഴ്ചതന്നെ രാജാജിനഗറില്‍, അവരുടെ...

Read More »

Parassinikadavu Muthappan

In the thaliyola (talipot palm leaves) there is a memoir about a valiant soldier who wrestled for the autonomy of Kurichiyars and unchained them from the disgrace of Pazhassi Raja dynasty. The people with reverence called him Muthappan. By lending hands to the down caste people, he fought for them and thus is materialized through the art dance form named Muthappan theyyam. The antique songs sung by people can be considered to be the love and affection towards him. Above all these antique histories, Sree Muthappan theyyam also reminds us of the ardent sacrifice of an ascetic. Muthappan in the history is a man who stepped out from his home, lived with the outcaste and gave a new identity to the outcastes. In the declining years it is believed that Muthappan lived at Kunnattur paadi. ഈ ലേഖനത്തിന്റെ മലയാള പരിഭാഷ ഇവിടെ നിന്നും‌ വായിക്കാവുന്നതാണ് But Parassinikadavu is blessed with the presence of Muthappan. Here as a present to Muthappan the devotees give liquor and fish as their offering and thus held him in high regard. By the intake of liquor, Muthappan theyyam reminisce the old memories, where everything gets started with a new birth. Muthappan is the self realization of kollathunaad. They...

Read More »

ദൈവവിളി‍‌!

ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച്‌ പലരും‌ സം‌സാരിക്കാറുണ്ട്‌. ചിലര്‍‌ കണ്ണടച്ചുപിടിച്ച്‌ എതിര്‍‌ത്തുകളയും‌, ചിലര്‍‌ ദൈവവിശ്വാസത്തിന്റെ മനശാസ്ത്രവശങ്ങളിലേക്ക്‌ ഊളിയിട്ടുപോകും‌... ബഹുഭൂരിപക്ഷം‌ ആളുകളും‌ ദൈവം‌ ഉണ്ടെന്നു വിശ്വസിക്കുന്നവര്‍‌ തന്നെ, ചിലരതു പറയാന്‍‌ മടിക്കുന്നു; മറ്റുചിലര്‍‌ തുറന്നു പറയുന്നു. ഉണ്ടെന്നോ ഇല്ലെന്നോ ഇതുവരെ തെളിയിക്കപെടാത്ത ഒരു കാര്യത്തില്‍‌ തൂങ്ങി സമയം‌ കളയാന്‍‌ ഒരുദ്ദേശവുമില്ല കേട്ടോ! ഇവിടെ, എനിക്കനുഭവവേദ്യമായ രണ്ടു ദൈവങ്ങളെക്കുറിച്ചാണു പറയുന്നത്‌; ആ മറക്കാനാവാത്ത ദൈവസഹായത്തെക്കുറിച്ചാണു പറയുന്നത്. വര്‍ഷങ്ങള്‍‌ക്കു മുമ്പാണ് ആദ്യത്തെ സം‌ഭവം. ബാം‌ഗ്ലൂരില്‍‌ വന്നശേഷം‌ ആദ്യമായി കാസര്‍‌ഗോഡുള്ള വീട്ടില്‍‌പോയി തിരിച്ചുവരുന്ന ഒരു മഴക്കാല യാത്രയിലാണ് ഈ അനുഭവമുണ്ടാവുന്നത്‌. ഒരു ഞായറാഴ്‌ച വൈകുന്നേരം‌ സ്റ്റേറ്റുബസ്സിന്നു കാസര്‍‌ഗോഡു കെ. എസ്. ആര്‍. ടി. സി. ബസ്‌സ്റ്റാന്‍‌റില്‍‌ ബസ്സിറങ്ങി. ബാം‌ഗ്ലൂരിനു വരുന്ന ബസ്സെവിടെ നി‌ല്‍‌ക്കുമെന്നോ, എവിടെ നിന്നും‌ ടിക്കറ്റെടുക്കണമെന്നോ ഒരു നിശ്ചയവുമില്ല. നേര്‍‌ത്ത മഴയുണ്ട്‌. അവിടെ അന്വേഷണവിഭാഗത്തില്‍‌ പോയി ചോദിച്ചപ്പോള്‍‌ എട്ടുമണിക്കാണു ബസ്സ്‌ എന്നും‌, അന്നേരം‌ വന്നു കണ്ടക്ടറോടു ചോദിച്ചാല്‍‌ മതിയെന്നും‌ പറഞ്ഞ് അയാള്‍‌ എന്തൊക്കെയോ പിറുപിറുക്കുകയും‌ ചെയ്തു. ആ പിറുപിറുക്കല്‍‌ എനിക്കിഷ്ടമായില്ലെങ്കിലും‌ തിളച്ചുവന്ന രോഷം‌ ഞാന്‍‌ ഒരു രൂക്ഷമായ നോട്ടത്തില്‍‌ ഒതുക്കി അവിടെ നിന്നും‌ മാറി. സമയം‌ അഞ്ചുമണി കഴിഞ്ഞതേ ഉള്ളൂ. ആ പഴയ ബസ്‌റ്റാന്‍‌ഡില്‍‌ ഞാനെന്തു ചെയ്യാന്‍‌? അന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍‌ മനസ്സിലേക്കു വലിച്ചെറിഞ്ഞ കനല്‍‌ ഇടയ്‌ക്കൊക്കെ കത്തിക്കൊണ്ടിരുന്നു. അല്പം‌ കഴിഞ്ഞപ്പോള്‍‌ മൈക്കും‌ കെട്ടിവെച്ചുകൊണ്ട്‌ ഒരു ഓട്ടോറിക്ഷ ആ വഴി വന്നു. കാസര്‍‌ഗോഡില്‍‌ മിന്നല്‍‌ ഹര്‍ത്താലാണത്രേ! അവിടെ അടുത്തെവിടെയോ ഹിന്ദു-മുസ്ലീം‌ ലഹള നടന്നു. മഞ്ചേശ്വരം‌ ഭാഗത്തെവിടേയോ ബിജെപ്പിക്കാര്‍‌ നടത്തിയെ റാലിയിലേക്ക്‌ ആരോ കല്ലെറിഞ്ഞതാണു പ്രശ്നകാരണം‌. റാലിക്കാര്‍‌ കണ്ണില്‍‌ കണ്ടതൊക്കെ നശിപ്പിച്ചു, അതും‌ പോരാത്തതിനാലാണ് ഹര്‍‌ത്താല്‍‌! വ്യാപാരസ്ഥാപനങ്ങളെല്ലാം‌ ഉടനേ അടച്ചിടണമെന്നും‌ വാഹനങ്ങള്‍‌ ഓടിക്കരുതെന്നും‌ മുന്നറിയിപ്പുണ്ടായി! യാത്രക്കാരൊക്കെ തിരക്കിട്ടോടുന്നു. എന്തു ചെയ്യണമെന്നറിയില്ല, ഞാന്‍‌ വീണ്ടും‌ കെ. എസ്. ആര്‍. ടി. കൗണ്ടറിലേക്കു നടന്നു, അയാളുടെ ദുര്‍‌മുഖം‌ കണ്ടപ്പോള്‍‌ ഒന്നും ചോദിക്കാന്‍‌ തോന്നിയില്ല; എങ്കിലും‌ ചോദിച്ചു ബാം‌ഗ്ലൂരിലേക്കുള്ള ബസ്സുണ്ടാവുമോ? അയാളെന്നെയൊന്നു നോക്കി, "അങ്ങോട്ടു നില്‍‌ക്ക്‌, ഇപ്പോള്‍‌ പറയാനാവില്ല, കുറച്ചുകഴിഞ്ഞു പറയാം". കടകളൊക്കെ അടഞ്ഞു, വാഹനങ്ങള്‍‌ ഒക്കെ നിലച്ചു,...

Read More »

രാത്രിമഴ

മനുഷ്യബന്ധങ്ങളുടെ കഥ വളരെ ലോലമായി കലാചാതുരിയോടെ പറഞ്ഞുവെച്ച മനോഹരമായൊരു സിനിമയാണ് രാത്രിമഴ. പി. ചന്ദ്രമതിയുടെ "വെബ്‍സൈറ്റ് " എന്ന കഥയാണ് സിനിമയ്‌ക്കാധാരം‌. സം‌വിധാനം‌ ലെനിന്‍‌ രാജേന്ദ്രന്‍‌. മനോഹരമായൊരു കവിത പോലെ സുന്ദരമാണ് സിനിമയിലെ ഓരോ രം‌ഗവും‌. പ്രമേയത്തിന്റെ പുതുമയും‌ നടീനടന്‍‌മാടെ അഭിനയത്തികവും‌ ഒതുക്കമുള്ള തിരക്കഥയുമാണ് ഈ സിനിമയുടെ മുതല്‍‌ക്കൂട്ട്‌. ലെനിന്‍‌ രാജേന്ദ്രന്റെ പറഞ്ഞുവെച്ച ദൈവത്തിന്റെ വികൃതി, വചനം‌ തുടങ്ങി നിരവധി ചിത്രങ്ങളിലെ ഒരു "ലെനിന്‍‌ രാജേന്ദ്രന്‍‌ ടെച്ച്‌ " ഇവിടേയും‌ ദൃശ്യമാണ്. നൃത്തത്തെ സ്നേഹിക്കുന്ന രണ്ടുപേര്‍‌ ഹരികൃഷ്‌ണനും‌ മീരയും‌ - ഹരികൃഷ്‌ണനായ്‌ നൃത്തനിപുണനായ വിനീതും‌ മീരയായ്‌ സാക്ഷാന്‍‌ മീരാജാസ്‌മിനും‌ അഭിനയിക്കുന്നു. ഇന്റെര്‍‌നെറ്റിലെ മാട്രിമോണിയല്‍‌ പരസ്യത്തില്‍‌ പിടിച്ചാണു രണ്ടുപേരും‌ പരിചിതരാവുന്നത്‌. അവരുടെ സ്വപ്‌നങ്ങളും‌ ചിന്തകളും‌ ഒന്നാണെന്നവര്‍‌ തിരിച്ചറിയുന്നു. ചാറ്റിം‌ങിലൂടെ അവരൊരു ഗന്ധര്‍‌വലോകം തീര്‍‌ത്തു. നേരിട്ടു കണ്ടിട്ടില്ലെങ്കിലും‌ രണ്ടുപേരും‌ പരസ്പരം‌ പിരിയാനാവത്തവിധം‌ അടുത്തു. ഒരു പ്രതിഭാധനന്റെ കൈയടക്കത്തോടെ പിന്നീടങ്ങോട്ട്‌ ലെനിന്‍‌ രാജേന്ദ്രന്‍‌ പറഞ്ഞുവെക്കുന്നത്‌ മനുഷ്യബന്ധത്തിന്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ടുകൊണ്ടുള്ളൊരു ഗവേഷണമാണ്.നെഗറ്റീവ്‌ വൈബ്രേഷന്‍‌സ്‌ ഒന്നും‌ തന്നെ പ്രേക്ഷകനിലേക്കെത്തിക്കാതെ, അമാനുഷിക കഥാപാത്രങ്ങളുടെ‌ വില്ലത്തരങ്ങളോ ഒന്നും‌ തന്നെ ഇല്ലാതെ വളരെ സുന്ദരമായിത്തന്നെ പറഞ്ഞു തീര്‍‌ക്കുകയാണ്‌ ഈ പ്രണയകഥ. വിനീതിന്റെ നര്‍‌ത്തനചടുലത സിനിമയ്‌ക്കൊരു മുതല്‍‌ക്കൂട്ടുതന്നെയാണ്. അഭിനയത്തിന്റെ കാര്യത്തില്‍‌ എല്ലാവരും‌ ഒന്നിനൊന്നു മെച്ചം‌, നൃത്തവിദ്യാലയം‌ നടത്തുന്ന മോഹിനിയായി ചിത്രാ അയ്യര്‍‌ മിന്നുന്ന പ്രകടനമാണ് കഴ്‌ചവെച്ചത്‌. അഭിനയത്തില്‍‌ തന്റേതായ രീതി എന്നും‌ പുലര്‍‌ത്തിവന്ന ലാലു അലക്സ്, ബാലു എന്ന കഥാപാത്രത്തിലൂടെ മോഹിനിയുടെ ഭര്‍‌ത്താവായി വന്ന്‌ ചിത്രത്തെ മികവുറ്റതാക്കി. എല്ലാ മലയാളികളും‌ കണ്ടിരിക്കേണ്ട മികച്ച ചിത്രമാണ് രാത്രിമഴ.

Read More »

മാറ്റുവിന്‍‌ ചട്ടങ്ങളേ…

സാധാരണക്കാരന്റെ നെഞ്ചത്തുചവിട്ടിനിന്നുകൊണ്ട്‌ "കേരളത്തില്‍‌" ഇടതുപക്ഷകക്ഷികളുടെ "അഖിലേന്ത്യാ" ഹര്‍‌ത്താല്‍‌ (ഏപ്രില്‍ 27, 2010)‌ ആരം‌ഭിച്ചിരിക്കുന്നു. അവരവരുടെ പാര്‍‌ട്ടിയിലെ മെമ്പര്‍‌മാര്‍‌ മാത്രം‌ പണിമുടക്കി വീട്ടിലിരുന്നാല്‍‌ പോരായിരുന്നോ? എന്തിനു മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍‌ ഇവര്‍‌ കൈകടത്തുന്നു. ജനകീയജനാധിപത്യവിപ്ലവത്തിനു ലെവിയടച്ചു കാത്തിരിക്കുന്ന സഖാക്കളും‌ ഈ കക്ഷികളുടെ പോക്ഷകസം‌ഘടനകളിലെ മെമ്പര്‍‌മാരും‌ ഒക്കെ കൂടുമ്പോള്‍‌ തന്നെ ലക്ഷങ്ങള്‍‌ ആവുമല്ലോ..! അവര്‍‌ അവരുടെ കടകള്‍‌ തുറക്കാതിരിക്കട്ടെ, അവരുടെ വാഹനങ്ങള്‍‌ ഓടിക്കാതിരിക്കട്ടെ, അവരുടെ ബന്ധുക്കള്‍ ദൂരെ‌ മരിച്ചാല്‍‌ പോകാതിരിക്കട്ടെ... മറ്റു പാര്‍‌ട്ടി അനുയായികളുടേയും നിഷ്‌പക്ഷക്കാരുടേയും‌ സ്വാതന്ത്ര്യത്തിനു വിലക്കേര്‍‌പ്പെടുത്താന്‍‌ ഏതു നിയമമാണാവോ ഇവര്‍‌ക്കു കൂട്ടുനി‌ക്കുന്നത്? ഈ കാണിക്കുന്നത്‌ ജനദ്രോഹമാണ്. തികഞ്ഞ കാടത്തമായി മാത്രം‌ കണ്ട്‌, തെരഞ്ഞെടുപ്പുകളില്‍‌‌ ഇത്തരം‌ ജനദ്രോഹികളെ ഒറ്റപ്പെടുത്തുക...! ആയിരങ്ങളുടെ നഷ്ടങ്ങളല്ലാതെ ഹര്‍‌ത്താല്‍‌ കൊണ്ട്‌ നേട്ടങ്ങളുണ്ടായതായി ഇതു വരെ കേട്ടിട്ടില്ല. പലപ്പോഴും‌ ആക്രമങ്ങളില്‍ പെട്ട്‌ പല ജീവനും‌ കൊഴിഞ്ഞുപോയിട്ടുമുണ്ട്‌; ലക്ഷങ്ങളുടെ പൊതുമുതല്‍‌ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതാണോ സമരാനുകൂലികളുടെ ലക്ഷ്യം? കുഞ്ഞിനേയും‌ കൊണ്ടാശുപത്രിയിലേക്കു പോകുന്ന ഓട്ടോയുടെ ടയറിലെ കാറ്റഴിച്ചുവിട്ടുകൊണ്ടുള്ള വിപ്ലവം‌ കഴിഞ്ഞ പ്രാവശ്യം‌ ഏതോ പത്രത്തില്‍‌ കണ്ടിരുന്നു. അതുകാണിച്ചപ്പോള്‍‌ ഒരു സഖാവുപറഞ്ഞത്‌ അതു കുത്തകബൂര്‍‌ഷ്വാ പത്രമായ മനോരമ സെറ്റിട്ടെടുത്ത നാടകത്തിലെ ഒരു രം‌ഗമെന്നാണ്. സ്വയമൊരു പുകമറയുണ്ടാക്കി പുറത്തുചാടാനാവാതെ കുടുങ്ങിക്കിടക്കുകയാണിവിടെ സഖാക്കള്‍‌.  നേതാക്കളാവട്ടെ വിദേശങ്ങളില്‍‌പോയി പിരിവെടുത്ത കോടികള്‍‌ എങ്ങനെ കേരളത്തിലെത്തിക്കാനുള്ള കുറുക്കുവഴികളാലോചിക്കുകയാവും. ഇന്നു ബന്ദാചരിക്കുന്ന ഇടതുപക്ഷം‌ അറിയുന്നുണ്ടോ ജീവിതപ്രാരാബ്ദവുമായി അലയേണ്ടിവരുന്ന സാധാരണക്കാരന്റെ നൊമ്പരം? അത്യാസന്നനിലയിലായി ആശുപത്രിയില്‍‌ എത്തേണ്ടവര്‍‌ ഇന്നെന്തുചെയ്യും‌? ഒരു പരീക്ഷ മാറ്റിവെക്കുമ്പോള്‍‌ ഒരു വിദ്യാര്‍‌ത്ഥി അനുഭവിക്കു മാനസിക സമ്മര്‍‌ദ്ദം‌ ഏതു പാര്‍‌ട്ടിക്കാരന്‍‌ സഹിക്കും?. മാറ്റിവെക്കപ്പെടുന്ന വിഹാഹങ്ങളും‌ ആഘോഷങ്ങളും‌ മറ്റും‌, മരണവീടുകളിലും‌ മറ്റും‌ എത്തിച്ചേരാന്‍‌ പറ്റാത്ത ബന്ധുക്കളുടെ ദു:ഖം... ഇവിടെ, ബാം‌ഗ്ലൂരിലായിട്ടുപോലും‌ കഴിഞ്ഞമൂന്നു വര്‍ഷങ്ങള്‍‌ക്കുള്ളില്‍‌ നാലു പ്രാവശ്യം‌ എനിക്കു പണി കിട്ടിയിട്ടുണ്ട്.  ഒന്നോരണ്ടോ ദിവസത്തെ ലീവിനു വീട്ടില്‍‌പോയി തിരിച്ചുവരാനൊരുങ്ങുമ്പോളായിരിക്കും മിന്നല്‍‌ ഹര്‍‌ത്താലും‌ പണിമുടക്കുമൊക്കെ. ഇങ്ങനെയാണോ പ്രതിക്ഷേധിക്കേണ്ടത്? ഞങ്ങള്‍‌ പ്രതിക്ഷേധിക്കുന്നു എന്നൊരു ബാഡ്‌ജ്‌ നെഞ്ചിലോ നെറ്റിയിലോ ഒട്ടിച്ചുവെച്ചിവര്‍‌ നാടുനീളെ നടക്കട്ടെ. എത്ര മാന്യമാവുമായിരുന്നു അത്! ലക്ഷക്കണക്കിനുണ്ടല്ലോ അനുയായികള്‍‌, ഓരോ ഏരിയ ഓരോ ലോക്കല്‍‌ കമ്മിറ്റിക്കായി വീതിച്ചുകൊണ്ടുക്കട്ടെ. നമ്മുടെ കോടതികള്‍‌ എന്തുകൊണ്ടിതിനെ നിരോധിക്കുന്നില്ല, വേഷം‌...

Read More »

മലബാർ കലാപം

1921-ലെ മലബാർ കുടിയാൻ സമരം (മലബാർ കലാപം): കൊളോണിയൽ-ജന്മിത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രരേഖ 1921-ൽ ബ്രിട്ടീഷ് മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ച് നടന്ന ചരിത്രപ്രസിദ്ധമായ സായുധ പ്രക്ഷോഭമാണ് മലബാർ കുടിയാൻ സമരം അഥവാ മലബാർ കലാപം (Malabar Rebellion of 1921). ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും, അവർക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്ന സവർണ്ണ ജന്മിമാരുടെ കടുത്ത കാർഷിക ചൂഷണത്തിനുമെതിരെ മാപ്പിള കർഷകരും പിന്നാക്ക വിഭാഗങ്ങളും നടത്തിയ ഐതിഹാസിക പോരാട്ടമാണിത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയർന്നുവന്ന ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ സജീവമായ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഈ സമരം പൊട്ടിപ്പുറപ്പെട്ടത്. ചൂഷിതരായ കർഷകരുടെ കോപം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ വലിയൊരു സായുധകലാപമായി മാറിയ ചരിത്രമാണ് 1921-ൽ മലബാറിൽ കണ്ടത്.¹ ചരിത്ര പശ്ചാത്തലവും കാർഷിക വ്യവസ്ഥയും മലബാർ കലാപത്തിന്റെ യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കണമെങ്കിൽ പതിനെട്ട്, പത്തൊൻപത് നൂറ്റാണ്ടുകളിൽ മലബാറിൽ നിലനിന്നിരുന്ന സങ്കീർണ്ണവും ചൂഷണത്തിലധിഷ്ഠിതവുമായ കാർഷിക ഭൂനിയമങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് ഭരണകൂടം മലബാറിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ, ഭൂമിയുടെ സമ്പൂർണ്ണ അവകാശം (ജന്മാവകാശം) നമ്പൂതിരി, നായർ വിഭാഗങ്ങളിൽപ്പെട്ട പ്രമാണിമാർക്ക് നൽകി. തന്മൂലം, പരമ്പരാഗതമായി ഭൂമിയിൽ കൃഷി ചെയ്തിരുന്ന മാപ്പിളമാർ ഉൾപ്പെടെയുള്ള കർഷകർ വെറും പാട്ടക്കാരായോ കുടിയാന്മാരായോ അധഃപതിച്ചു.² ജന്മിമാർ ബ്രിട്ടീഷ് കോടതികളുടെയും പോലീസിന്റെയും പിൻബലത്തോടെ കുടിയാന്മാരെ ക്രൂരമായി ചൂഷണം ചെയ്തു. 'മേൽച്ചാർത്ത്' (കൂടുതൽ പണം നൽകുന്ന മറ്റൊരാൾക്ക് ഭൂമി പാട്ടത്തിന് നൽകുക), 'പൊളിച്ചെഴുത്ത്' (പാട്ടക്കരാർ അന്യായമായി പുതുക്കുക), 'കുടിയിറക്കൽ' എന്നിവ നിത്യസംഭവങ്ങളായി മാറി. കൃഷിക്കാർ രാപകലില്ലാതെ അധ്വാനിച്ചുണ്ടാക്കുന്ന വിളവിന്റെ സിംഹഭാഗവും പാട്ടമായി ജന്മിമാർക്ക് നൽകേണ്ടി വന്നു. തങ്ങൾക്ക് അനുകൂലമായി നിലകൊള്ളുന്ന ബ്രിട്ടീഷ് അധികാരികൾക്ക് ജന്മിമാർ നികുതിയും പൂർണ്ണ പിന്തുണയും നൽകി. സാമ്പത്തികമായ ഈ അസമത്വവും അരക്ഷിതാവസ്ഥയുമാണ് മലബാറിലെ സാധാരണക്കാരായ കർഷകരെ പ്രക്ഷോഭങ്ങളിലേക്ക് നയിച്ച പ്രധാന ഘടകം.³ രാഷ്ട്രീയ ഉണർവ്വും ഖിലാഫത്ത് പ്രസ്ഥാനവും പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ മലബാറിൽ നിരവധി കർഷക കലാപങ്ങൾ നടന്നിട്ടുണ്ടെങ്കിലും, 1921-ലെ സമരത്തെ വ്യത്യസ്തമാക്കിയത് അതിന് ലഭിച്ച ദേശീയ രാഷ്ട്രീയത്തിന്റെ പിന്തുണയാണ്. 1920-ൽ മഞ്ചേരിയിൽ വെച്ച്...

Read More »

Muchilott Bhagavathi

ചിത്രങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ. ചിത്രങ്ങള്‍ : അനൂപ്‌ ഇതിന്റെ മലയാള പരിഭാഷ ഇവിടെനിന്നും‌ വായിക്കുക This is a legend of a deprived virgin who was victimized as a result of the oppression and dishonor trusted upon her. When she gained victory through her knowledge, the society scandal mongered her saying she is polluted. Muchilott Bhagavathi is a well educated Brahmin virgin who took the burden of insult, offering her body into the fire. Among the sixty four villages created by Parashurama the most renowned one is perunchaloor village. Today’s Taliparamb locality. This is the spot center of noble Brahmins famous for their scholarly achievements. Rayamangalathu Mana is a place which gifted the malayala-bhoomi with many famous women geniuses who excelled in vedhashasthras and tharakashasthras. With the grace of the Rajarajeshwara God and also of the immense prayer and dedication, a girl child was born to the king of the mana. This baby child was a treasure for the king who was very unhappy for not having children for many years. For years Rayamangalathu mana was famous for its scholarship, and it stood a far ahead from other manas, but due to the unavailability of a male descendant, the king was disturbed and he felt...

Read More »

വോട്ടുചെയ്യുന്നതിനുമുമ്പ്‌ ഒരു നിമിഷം!

തെരഞ്ഞെടുപ്പ്‌ അടുക്കാറായി. പരസ്പരം‌ തെറി വിളിച്ചും‌ വിഴുപ്പലക്കിയും‌ അവര്‍‌ വീണ്ടും‌ നമ്മുടെ മുമ്പിലേക്കു വരും - ഒരു നാണവുമില്ലാതെ. നാടു ഭരിക്കാനായി നമ്മള്‍‌ തെരഞ്ഞെടുത്തു വിടുന്നവര്‍‌, (more…)

Read More »

Happy Vishu

Download this greeting card Vishu festival is the dawn of another new year and is regarded as the main harvest festival throughout Kerala. Observers worship their god, Vishukkani with various traditional articles like cucumber, betel leaves, raw rice, yellow flowers or kani konna (Cassia fistula), arecanut, fresh linen, metal mirror, a holy text with coins in a bell metal vessel known as uruli, lighted bell metal lamp called nilavilakku. Entire arrangement is complete on the previous night so they would walk to the puja room next morning with eyes closed and Vishukkani would be the first object to see as they would open their eyes. Kanikaanal - കണികാണല്‍‌

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)