തോലൻ

പത്താം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഹാസ്യ കവിയാണ്‌ തോലൻ . തോലന്റെ ജീവിതത്തെ പറ്റി ആധികാരികമായി പറയാൻ തെളിവുകളില്ല. കൊടുങ്ങല്ലൂരിനടുത്ത് അടൂർ എന്ന സ്ഥലത്ത് 'കൊണ്ടൊഴിഞ്ഞാറ്' എന്ന പ്രദേശത്തുള്ള ഒരു ഇല്ലത്തിലാണ്‌ അദ്ദേഹം ജനിച്ചത് എന്നൊരു ശ്രുതിയുണ്ട്. നീലകണ്ഠൻ എന്നായിരുന്നു പേര്‌. തോലൻ എന്ന പേര്‌ നാട്ടുകാർ നൽകിയതാണ്‌. കേരളപ്പെരുമാക്കന്മാരിൽ അവസാനത്തെ ആളായ ഭാസ്കരരവിവർമയുടെ സദസ്യനായിരുന്നു തോലൻ എന്ന് കരുതപ്പെടുന്നു. കേരളീയ കലകളായ കൂത്തിനും കൂടിയാട്ടത്തിനും വേണ്ട ചടങ്ങുകൾ, വേഷം, കൈമുദ്രകൾ, അഭിനയങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ചിട്ടപ്പെടുത്തി 'ആട്ടപ്രകാരം' , 'ക്രമദീപിക' എന്നീ രണ്ട് ഗ്രന്ഥങ്ങൾ തോലൻ രചിച്ചിട്ടുണ്ട്. അദ്ദേഹം നടപ്പിലാക്കിയ രീതിക്ക് ഇന്നും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. 'മഹോദയപുരേശചരിതം' എന്നൊരു മഹാകാവ്യവും തോലൻ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. വീട്ടുവേലക്കാരിയായ ചക്കിയെ പ്രകീർത്തിച്ച് തോലൻ എഴുതിയ മണിപ്രവാളശ്ലോകം ഇതാണ്. അന്നൊത്ത പോക്കീ കുയിലൊത്ത പാട്ടീ തേനൊത്ത വാക്കീ തിലപുഷ്പ മൂക്കീ ദരിദ്രയില്ലത്തെ യവാഗു പോലെ നീണ്ടിട്ടിരിക്കും നയന ദ്വയത്തീ... (അരയന്ന നടയുള്ളവളേ, കുയിലിനെ പോലെ പാടുന്നവളേ, തേന്‍ പോലെ മധുരമായി സംസാരിക്കുന്നവളേ, എള്ളിന്‍ പൂ പോലെയുള്ള മൂക്കുള്ളവളേ, ദരിദ്രവീട്ടിലെ കഞ്ഞി പോലെ നീണ്ട രണ്ടു കണ്ണുകള്‍ ഉള്ളവളേ...) കവിതയിലെ കഥാനായിക ചക്കിക്ക് പക്ഷേ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ തുടങ്ങിയ വിളികൾ ഇഷ്ടപ്പെട്ടില്ലാത്രേ!! തോലൻ അതു കേട്ടപാടെ സംസ്കൃതശ്ലോകം ഉണ്ടാക്കിക്കൊടുത്തു. പാഠഭേദങ്ങൾ നിരവധിയുണ്ട്. എഴുതപ്പെട്ട അവലംബങ്ങൾ ഒന്നുമില്ലല്ലോ. ഇത് ചക്കിയെ അല്ല രാജ്ഞിയെ ആണ് വര്‍ണ്ണിച്ചത് എന്നും രാജ്ഞി തന്നെ ആഢ്യത്വം കാണിക്കാനായി മലയാളം പോരാ സംസ്കൃതം തന്നെ വേണം എന്നു പറഞ്ഞുവെന്നും കഥയുണ്ട്. രാജ്ഞി പിന്നീട് സംസ്കൃതസ്ലോകത്തിന്റെ ശ്ലോകത്തിന്റെ അര്‍ത്ഥം ഏഷണിക്കാര്‍ പറഞ്ഞുകൊടുത്താണത്രേ അറിഞ്ഞത്, അതോടെ രാജ്ഞി തോലന്റെ ശത്രുവായി എന്നും ഒരു പാഠഭേദം കേട്ടിട്ടുണ്ട്. മറ്റൊരു മറുപക്ഷം പറയാം. ബ്രാഹ്മണർക്ക് ചെറുപ്പത്തിൽ ഉപനയനം (പൂണുൽ ഇടുക) കഴിഞ്ഞ് അതോടൊപ്പം ഇട്ട മൃഗത്തോൽ മാറ്റുക, ബ്രഹ്മചര്യത്തോടെ കഴിഞ്ഞതിനു ശേഷമാണ്. നീലകണ്‌ഠന്റെ കാര്യത്തിൽ അതിന് അവസരം ഉണ്ടായില്ല. കാരണം മേൽപ്പറഞ്ഞ വീട്ടുവേലക്കാരിയായ ചക്കി തന്റെ...

Read More »

മംഗല്യം തന്തുനാനേന…

ഞാന്‍ ആലോചിക്കുകയാണ്‌. 24 വയസ്സുവരെ പെണ്ണിനെ കണ്ണിലുണ്ണിയെ പോലെ വളര്‍ത്തിക്കൊണ്ടുവന്ന ഒരു അച്ഛനും അമ്മയും അവിടെ ഉണ്ട്. ആദ്യത്തെ കുട്ടിയായ അവളുടെ വിവാഹ കാര്യത്തില്‍ അവര്‍ക്ക് ഒത്തിരി പ്രതീക്ഷകള്‍ കാണില്ലേ! സ്വപ്നങ്ങള്‍ ഉണ്ടാവില്ലേ!! ആ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നിന്നുവേണം എനിക്കവളെ പറിച്ചെടുക്കേണ്ടത്... ആ സങ്കടപ്പുഴയില്‍ നിത്യേന കുളിച്ചിട്ടാവണം ജീവിതകാലം മുഴുവന്‍ അവളെന്നോടൊപ്പം കഴിയേണ്ടത്. അവര്‍ എന്നിട്ടും മകളെ കുറ്റപ്പെടുത്തിയില്ല. "എന്തു കൈവിഷമാണ്‌ നിനക്കവന്‍ കലക്കിത്തന്നത്? അത്രയ്ക്കു പഞ്ചാരയാണോ അവന്‍" എന്നാണവര്‍ ചോദിച്ചത്.. (ഇവിടുത്തെ പഞ്ചാരയ്‌ക്ക് മധുരതരമായത് എന്ന അര്‍ത്ഥം മാത്രം കൊടുത്താല്‍ മതി). അവരറിയുന്നുണ്ടോ ഈ മകളെ പ്രാരംഭം മുതലേ പിന്തിരിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്! ഏട്ടന്‍ പറഞ്ഞത്രേ "മോളേ പ്രേമിക്കുന്നതില്‍ തെറ്റില്ല; പക്ഷേ, നീ ഓര്‍ക്കണം നമ്മുടെ കുടുംബത്തില്‍ ആരുമിങ്ങനെ ചെയ്തിട്ടില്ല.." എന്ന്. അവരെയൊക്കെ ഭരിക്കുന്നത് ഈ ചീഞ്ഞുനാറിയ ജാതീയതയാണ്‌. കുലീനമാണെന്ന് സ്വയം അങ്ങ് കല്പിച്ച് മൂഢസ്വര്‍ഗത്തിലെ തമ്പുരാന്മാരായി കഴിയുകയാണവര്‍... അവരിലേക്ക് എത്രമാത്രം കമ്യൂണിസം ഓതിക്കൊടുത്താലും കേറില്ല. ഈ കോവിലകത്ത് എങ്ങനെ ഇങ്ങനെയൊരു വിപ്ലവകാരി ഉണ്ടായി എന്നെനിക്കറിയില്ല. ജാതീയത എന്ന ദുര്‍ഭൂതത്തെ എന്നെന്നേക്കുമായി തീണ്ടാപാടകലെ നിര്‍ത്താന്‍ ഇനി എന്നാണു നമുക്കാവുക? നിയമം ഇത്തരം വിവാഹങ്ങള്‍ക്കു പച്ചക്കൊടി കാണിക്കുമായിരിക്കും - അതിലല്ലല്ലോ കാര്യം. എല്ലാവരുടേയും സന്തോഷത്തോടെ നടന്നാലല്ലേ അതൊരു മംഗളകാര്യമാവുകയുള്ളൂ. അവള്‍ അച്ഛനോടൊഴിച്ച് എല്ലാവരോടും പറഞ്ഞു കഴിഞ്ഞു... അമ്മ പറഞ്ഞത്രേ നീ രണ്ടു ശവങ്ങള്‍ കാണേണ്ടി വരും എന്ന്. ഇതു നടന്നില്ലെങ്കില്‍ ഒരു ശവം നിങ്ങളും (എന്തോ ഭാഗ്യം അതില്‍ അവളെന്നെ ഉള്‍പ്പെടുത്തിയിട്ടില്ല) കാണേണ്ടി വരുമെന്ന് അവള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു... അമ്മയ്‌ക്ക് അത്ഭുതമായി! ഇന്നുവരെ മറുത്തൊരുവാക്കു പറയാത്ത പെണ്ണു ഒരു സുപ്രഭാതത്തില്‍ വായില്‍കൊള്ളാത്ത വാക്കുകള്‍ പറയുന്നതുകേട്ടവര്‍ തേങ്ങി... അവള്‍ ചിന്തിക്കാന്‍ ശേഷിയുള്ള ഒരു പെണ്ണായി മാറിയത് അവര്‍ അറിഞ്ഞില്ല. അവളുടെ കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാനുള്ള പ്രാപ്തിയെങ്കിലും അവള്‍ക്കായി എന്നവര്‍ സമ്മതിച്ചു കൊടുക്കുന്നില്ല. അവര്‍ക്കിന്നും അവള്‍ കളിക്കൊഞ്ചല്‍ വിട്ടുമാറാത്ത കുഞ്ഞാണ്‌. വൈകുന്നേരം വിളിച്ച് ഒരുമ്മ കൊടുത്തില്ലെങ്കില്‍ അമ്മയ്ക്കുറക്കം വരില്ലത്രേ! പക്ഷേ, അതിനു ശേഷം മറ്റൊരാള്‍ക്കു...

Read More »

ദി വ്യാജന്‍

ഇന്നലെ രാത്രിയായി വീട്ടിലെത്താന്‍. നിറയേ ഗട്ടറുള്ള റോഡും നല്ല മഴയും കാരണം ബാംഗ്ലൂര്‍ - കാസര്‍ഗോഡ് ബസ്സ് ഒന്നരമണിക്കൂറോളം വൈകി. "ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം .... " എന്ന കവിതയും മൂളിപ്പോയ ഞാന്‍ (more…)

Read More »

തോന്ന്യാക്ഷരങ്ങള്‍

"ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?" മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്? എന്ന്! ഇന്നലെ ഉച്ച കഴിഞ്ഞ് സ്നാക്സ് കഴിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി തമിഴന്‍ ഗുണശേഖരന്‍ എന്നോടു ചോദിച്ചു... ഞാനൊന്നു ഞെട്ടി! ഇവനിതെന്തിനുള്ള പുറപ്പാടാണ്‌? ശരിക്കും അറിയാന്‍ വേണ്ടി ചോദിച്ചതാവുമോ അതോ വേറെ വല്ല ഗൂഢലക്ഷ്യവുമുണ്ടോ? എന്താണൊരുത്തരം പറയുക? സാധാരണ കുനുഷ്‌ടുപിടിച്ച ചോദ്യങ്ങള്‍ ഉണ്ടാവുന്ന സമയമാണ്‌ ഉച്ചകഴിഞ്ഞുള്ള സ്‌നാക്‌ടൈം. ഞാനൊന്നാലോചിച്ചു നോക്കി. അതിനിടയില്‍ വീണ്ടും വന്നു ചോദ്യം: "നീ എം.എ. മലയാളം താനേ!" അതേ! എം. എ മലയാളം തന്നെ! എന്നുവെച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താണൊരുത്തരം പറയുക?. ശരിക്കും എത്ര അക്ഷരങ്ങള്‍ ഉണ്ട്? ലക്ഷേപലക്ഷം മസ്‌തിഷ്കതരം‌ഗങ്ങള്‍ തലച്ചോറിലേക്ക് ഇരച്ചുകയറി സേര്‍ച്ചു തുടങ്ങി. ഋ-ന്റെ ദീര്‍ഘവും നകാരത്തിന്റെ ദ്വന്ദ്വഭാവവും സം‌വൃതോകാരവും ഒക്കെ എന്റെ മസ്തിഷ്‌കമണ്ഡലത്തില്‍ വട്ടം ചുറ്റുന്നു. തൊട്ടടുത്തു നിന്ന് ഌകാരം പല്ലിളിച്ചു കാണിക്കുന്നു! ഇതിനേക്കുറിച്ചൊക്കെ നിലനില്‍‌ക്കുന്ന ആയിരമായിരം ചര്‍ച്ചകള്‍ എന്റെ കാതുകളില്‍ വന്നലയ്‌ക്കുന്നു... തനിയേ നില്‍ക്കുന്ന സ്വരങ്ങളും സ്വരക്കൂട്ടുമായി നില്‍ക്കുന്ന വ്യഞ്ജനങ്ങളും അര്‍ദ്ധവ്യഞ്ജനങ്ങളും സ്വരസഹായമില്ലാതെ നില്‍‌ക്കുന്നവയും എല്ലാം ചുറ്റും നിരന്നുനിന്ന് ആര്‍ത്തു ചിരിക്കുന്നു... എന്തെങ്കിലും പറഞ്ഞേ പറ്റൂ... "എന്തിനാണു നിനക്കതിപ്പോള്‍?" ഒരു തല്‍ക്കാല ആശ്വാസത്തിനായി ഞാനൊരു നമ്പറിട്ടു... "ടേയ്! സൊല്ലെടാ, ഉനക്ക് തെരിയുമാ? തെരിയാതാ?" തമിഴന്‍ വിടുന്ന ഭാവമില്ല. കൈവിരലിലെണ്ണാവുന്ന പത്തിരുപത്ത് അക്ഷരങ്ങളും വെച്ച് ഇവനെന്തിനാ മറ്റവന്റെ നെഞ്ചത്തുകേറാന്‍ വരുന്നത്! ഇവനറിയുമായിരിക്കുമോ മലയാളത്തിലെ എണ്ണത്തില്‍ വഴങ്ങാത്ത അക്ഷരങ്ങളുടെ പകിടകളി? തമിഴന്‍‌മാര്‍ മുടിഞ്ഞ ഭാഷാസ്നേഹികളാണത്രേ! സിനിമയ്‌ക്ക് ഇംഗ്ലീഷ് പേരിടനമെങ്കില്‍ എക്സ്ട്രാ നികുതി വാങ്ങുന്നവരാണത്രേ തമിഴന്‍‌മാര്‍! പോരെങ്കില്‍ അടുത്തിടെ കോയമ്പത്തൂരില്‍ വെച്ച് ലോക ക്ലാസിക്കല്‍ തമിഴ് സമ്മേളനം (ചെമ്മൊഴി മാനാട്) നടത്തി വിജയിപ്പിച്ചതിന്റെ ഹാങ്‌ഓവര്‍ ഇതുവരെ വിട്ടുമാറിയിട്ടുമില്ല... ഹേയ്! അതൊന്നുമായിരിക്കില്ല! ചിലപ്പോള്‍ വെറുതേ അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചതാവും... കോയമ്പത്തൂരു നടന്നത് ഡി.എം.കെ നടത്തിയ പാര്‍ട്ടി സ്റ്റണ്ടാണെന്നാണു തമിഴന്‍ മോഹനന്‍ പറയുന്നത്. മധുരയിലും ട്രിച്ചിയിലും ഡി.എം.കെ.യ്ക്കു നല്ല സ്വാധീനമുണ്ട്. കോയമ്പത്തൂരില്‍ അതല്പം പിന്നോട്ടാണ്‌. അപ്പോള്‍ അതൊന്നു മിനുക്കിയെടുക്കാന്‍ തമിഴ്‌മക്കള്‍ക്കിടയില്‍ ചെലവാകുന്ന...

Read More »

സൗഹൃദം

പെണ്ണിന്റെ സൗഹൃദം!ഒരു രാത്രിയില്‍ അവള്‍ വീട്ടിലേക്കു വന്നില്ല;അതിരാവിലെ എത്തിയ അവളോട് അവന്‍ ചോദിച്ചു "ഇന്നലെ നീഎവിടെ പോയി?""ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു - അവിടെ ഉറങ്ങിപ്പോയി!"അവളുടെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവന്‍ അന്വേഷിച്ചു...ആര്‍ക്കും അതിനേക്കുറിച്ചറിയില്ലായിരുന്നു...!ആണിന്റെ സൗഹൃദം!ഒരു രാത്രിയില്‍ അവന്‍ വീട്ടിലേക്കു വന്നില്ല;അതിരാവിലെ എത്തിയ അവനോട് അവള്‍ ചോദിച്ചു "ഇന്നലെ രാത്രിയില്‍ എവിടെ പോയി?""ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു - അവിടെ ഉറങ്ങിപ്പോയി!"അവന്റെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവള്‍ അന്വേഷിച്ചു...പത്തില്‍ എട്ടുപേരും പറഞ്ഞു 'അവനിന്നലെ എന്റെ വീട്ടിലായിരുന്നു' എന്ന്! രണ്ടുപേര്‍ പറഞ്ഞത് 'അവനിപ്പോഴും വീട്ടില്‍ തന്നെ ഉണ്ട് - എണീറ്റിട്ടില്ല' എന്നും!!

Read More »

ജിമെയില്‍ html സിഗ്‌നേച്ചര്‍

യാഹുമെയിലില്‍ html signature കൊടുക്കാനുള്ള സൗകര്യം മുമ്പുതന്നെ ഉണ്ട്. ഏതെങ്കിലും html editor-ല്‍ ഒരു കുഞ്ഞു സിഗ്‌നേച്ചറുണ്ടാക്കി കോപ്പി എടുത്ത് അവിടെ പേസ്റ്റ് ചെയ്താല്‍ മതിയാവും. എന്നാല്‍ ജിമെയില്‍ പോലുള്ള പല മെയില്‍ സര്‍‌വീസുകളിലും ആ ഒരു സൗകര്യം നിലവില്ലില്ല. html ഉപയോഗിച്ച് അത്യാവശ്യം കളികള്‍ കളിക്കുന്നവരെ നിരാശരാക്കുന്ന ഒരു കാര്യമാണത്. എന്നാല്‍ വൈസ്‌സ്റ്റാമ്പെന്ന ഒരു മോസില്ല ആഡ്‌ഓണ്‍ ഉപയോഗിച്ച് നമുക്കിത് ഭംഗിയായി ചെയ്യാവുന്നതാണ്‌. എന്റെ ജീമെയില്‍ കിട്ടിയ പലരും, അതിലെ സിഗ്നേച്ചര്‍ കണ്ടിട്ട് അതെങ്ങനെ ഉണ്ടാക്കിയെന്നു ചോദിക്കുകയുണ്ടായി. (ദാ ഇവിടെ ഉണ്ട് ആ സിഗ്നേച്ചര്‍!)അന്നേ തോന്നിയ ഒരാശയമായിരുന്നു, ജിമെയില്‍ സിഗ്നേച്ചറിനെ കുറിച്ചൊരു പോസ്റ്റ്. ഇതു കൊണ്ട് ജീമെയിലില്‍ മാത്രമല്ല, മറ്റു പല മെയില്‍സര്‍‌വീസുകളിലും നമുക്ക് സിഗ്നേച്ചര്‍ ഉണ്ടാക്കാവുന്നതാണ്. സിഗ്നേച്ചര്‍ മെയിലിനു കീഴെ അല്പം ഭംഗിയില്‍ പേരും അഡ്രസ്സും ഫോണ്‍ നമ്പറും അതുപോലെ അത്യാവശ്യം ചിലകാര്യങ്ങളും html കോഡുപയോഗിച്ച് എഴുതുക എന്നേ സിഗ്നേച്ചര്‍ എന്നതുകൊണ്ട് ഇവിടെ അര്‍‌ത്ഥമാക്കുന്നുള്ളൂ. അതിനായ് വേണമെങ്കില്‍ ഇമേജുകളും ഉപയോഗിക്കാം. പിന്നീട് മെയില്‍ കം‌മ്പോസുചെയ്യുമ്പോള്‍ അതു താഴെ അറ്റാച്ച്‌ഡായി വരുന്നതു കാണാം. ഇമേജുകള്‍ ഉപയോഗിക്കുന്നവര്‍, ആ ഇമേജുകള്‍ ഓണ്‍ലൈനില്‍ എന്നും സൂക്ഷിക്കാന്‍ ഒരിടം(പിക്കാസ വെബ്‌ആര്‍ബം, നിങ്ങളുടെ വെബ്‌സ്പേസ്, ഇതുപോലെ ഏതെങ്കിലും ഒന്ന്) കണ്ടെത്തുകയും അവിടെ ആ ഇമേജുകള്‍ ആദ്യം തന്നെ സൂക്ഷിക്കേണ്ടതുമാണ്‌. ഡൗണ്‍ലോഡുചെയ്യുക മോസില്ലയില്‍ ഈ ആഡ്‌ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതു ഡൗണ്‍‌ലോഡ് ചെയ്തശേഷം തുറന്നു വെച്ച മോസില്ല ബ്രൗസറിലേക്ക് ഡ്രാഗ്‌ ചെയ്തുകൊണ്ടിട്ടാല്‍ മതി. അപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഓപ്‌ഷന്‍ കിട്ടും. സാധാരണ ആഡ്‌ഓണ്‍‌സ് ഇന്‍സ്‌റ്റാള്‍ ചെയ്യുന്നതുപോലെ തന്നെയാണ്‌. ആഡ്‌ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാന്‍ ബ്രൗസര്‍‌ ഒന്നു റീസ്റ്റാര്‍‌ട്ട് ചെയ്യാന്‍ പറയും. ഇതിനായി ബ്രൗസര്‍‌ ക്ലോസ്‌ ചെയ്ത ശേഷം വീണ്ടും ഓപ്പണ്‍‌ ചെയ്താല്‍ മതിയാവും. ഇനി മോസില്ലയുടെ മുകളിലെ മെനുവില്‍ ടൂള്‍‌സ് ക്ലിക്ക് ചെയ്ത് അതിലെ ആഡ്‌ഓണ്‍‌സ് (Add-Ons) ക്ലിക്ക് ചെയ്യുക. ആഡ്‌ഓണ്‍‌സിന്റെ ഒരു വിന്‍‌ഡോ ഓപ്പണ്‍‌ ചെയ്തു വരുന്നതു കാണാം. അതില്‍ എക്‌സ്റ്റന്‍‌ഷന്‍‌സ് ‍‌(extensions) എന്നൊരു ടാബുണ്ടാവും. അതു ക്ലിക്കുചെയ്ത്...

Read More »

ഓജോബോര്‍ഡ് റീലോഡഡ്!

എനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒരു സംഭമുണ്ടെന്ന്. ആദ്യമായി ഓജോബോര്‍ഡിനെ കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് (more…)

Read More »

ചേലിയക്കാരന്റെ പ്രേതം

ഭൂത, പ്രേത, പിശാചുകളെ എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇരുട്ടിന്റെ മറവിലും‍, വടവൃക്ഷങ്ങളായ കരിമ്പനകളിലും പാലമരത്തിലും എന്തിനേറെ, കുടുസ്സുമുറികളിലും‍, തട്ടിന്‍പുറങ്ങളിലും രക്തദാഹികളായ ഇവറ്റകള്‍ സസുഖം വാണിരുന്നുവത്രേ!. മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന എന്റെയീ കടും‌വര്‍‌ണ്ണകാമനകള്‍ എന്നും കൗതുകം ജനിപ്പിച്ചിരുന്നു. ബല്യകാലം ചെലവഴിച്ച കമ്യൂണിസ്‌റ്റ് പാര്‍ട്ടിഗ്രാമത്തിന്റെ ശക്തമായ സ്വാധീനത്തില്‍ ഇത്തരം വിശ്വാസങ്ങളിലെ യുക്തിരാഹിത്യവും അപകടവും തിരിച്ചറിയാന്‍ ചെറുപ്പത്തിലേ സാധിച്ചിരുന്നു. യുക്തിയുടെ ശക്തമായ തടവറയില്‍ ഗതികിട്ടാതെ ഈ ദുരാത്മാക്കള്‍ ശ്വാസം മുട്ടിവന്നു. പ്രേതങ്ങള്‍ വിഹരിക്കുന്ന കാവിലും ഇടവഴികളിലും ഇരുള്‍നിറഞ്ഞ വനമേഖലയിലും ശവക്കോട്ടയിലും സന്ധ്യാനേരങ്ങളില്‍ നടന്നു ഞാന്‍ പേടി മാറ്റി. അവരെന്നെ വിട്ട് എന്നെന്നേക്കുമായി വിടപറഞ്ഞൊഴിഞ്ഞു; കൂടെ ദൈവവിശ്വാസവും. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായിരുന്നു എനിക്ക് ദൈവവും ഈ പറഞ്ഞ ദുരാത്മാക്കളും. ഗുഡ്‌ബൈ പറഞ്ഞവരൊഴിഞ്ഞു പോയപ്പോള്‍ പിന്നീടുകണ്ട പല ആചാരങ്ങളും ഒരു ചെറുചിരിയോടെ കണ്ടു നില്‍ക്കാനായി. എങ്കിലും ഒരാചാരത്തേയും ഞാന്‍‌ എതിര്‍‌ക്കുന്നില്ല. ഇതൊരു ബാക്‌ഗ്രൗണ്ട് വിവരണം. അതവിടെ നില്‍‌ക്കട്ടെ. നമുക്ക് നമ്മുടെ തീമിലേക്ക് വരാം. ഇതൊരു പ്രേതകഥയല്ല, ചില പ്രേതങ്ങളെ കുറിച്ചുള്ള കഥയാണ്‌. ജിജി ജോര്‍ജെന്ന വട്ടന്‍ സയന്റിസ്‌റ്റും ഞാനും കോളേജിന്റെ വകയിലുള്ള ഒരു പ്രേതഭവനത്തില്‍ പാര്‍ത്തുവന്നിരുന്ന കാലം. അഞ്ചാറേക്കറോളം വരുന്ന കാടുപിടിച്ചു കിടക്കുന്ന ഒരു പ്രദേശത്തിന്റെ ഒത്ത നടുക്കായിരുന്നു ആ വലിയ വീട്. വിശാലമായ മച്ചകവും വലിയ മുറ്റവും സൈഡില്‍ തന്നെ വലിയൊരു കിണറും - പഴയ ഒരു ഹിന്ദു ഭവനം. പ്രതികാരദാഹിയായ ചേലിയക്കാരന്‍ പണ്ടേതോ ചേലിയക്കാരന്‍‌മാരുടേതായിരുന്നു ആ വീട്. ഒരു കാരണവര്‍ അവിടെ ഒറ്റയ്‌ക്കു താമസിച്ചു വന്നിരുന്നു. ഒരിക്കല്‍, ആ കാരണവരെ വീടിനു പുറകിലുള്ള വഴിയില്‍ വെച്ചാരോ അതി ദാരുണമായി വെട്ടിക്കൊലപ്പെടുത്തി! രക്തം വാര്‍ന്നുവാര്‍ന്ന് അയാള്‍ മരിച്ചു!! മാസങ്ങള്‍ക്കുശേഷം പ്രതികാരദാഹിയായി അയാള്‍ ഉയര്‍‌ത്തെണീറ്റു... കറുത്ത കരിമ്പടം പുതച്ച്, രാത്രിയുടെ നിഗൂഡയാമങ്ങളില്‍ അയാള്‍ ദേളിയിലൂടെ അലഞ്ഞു നടക്കാന്‍ തുടങ്ങി. നിശബ്‌ദരാത്രിയുടെ ഏകാന്തതയെ കീറിമുറിച്ചുകൊണ്ടുള്ള അയാളുടെ ദീനരോധനം പലരുടേയും ഉറക്കം കെടുത്തി. പലരും പ്രേതത്തെ കണ്ടു ഭയന്നു. ഇടവഴികളില്‍ നിന്നയാള്‍ ചരല്‍മണ്ണു വാരിയെറിയും. ഭയത്തിന്റെ കറുത്ത പുക ഗ്രാമാന്തരങ്ങള്‍ താണ്ടി. ചേലിയക്കാരന്‍‌മാരുടെ പ്രേതത്തിന്‌...

Read More »

പശുവും ഭക്തിയും പിന്നെ മലയാളിയും

ഇങ്ങനേയും ഒരു ഭക്തിയോ! ഒരാഴ്‌ചയായി കമ്പനി മാറിയിട്ട്. ജക്കസാന്ദ്രയിലേക്ക് രണ്ടു ബസ്സുകയറേണ്ട ഗതികേടിലാണിപ്പോള്‍. സമീപപ്രദേശത്ത് ഒരു വീടിനായി പലരോടും പറഞ്ഞു. പലരേയും വിളിച്ചു. ഇന്നു രാവിലെ റൂം‌മേറ്റായ ഷൈന്‍‌ വര്‍ഗീസിന്റെ കൂടെ (more…)

Read More »

ഒരുനാള്‍ വരും

ഞാനും കണ്ടു "ഒരുനാള്‍ വരും" എന്ന ശ്രീനിവാസന്‍ സിനിമ ശിവാജിനഗറില്‍ നിന്നും.നല്ലൊരു വിഷയമാണ്‌ കൈകാര്യം ചെയ്യുന്നത് എന്ന മേന്മയുണ്ട്. മോഹന്‍ലാലിന്റെ രസകരമായ അഭിനശൈലി ഹരം പകരും. ഒത്തിരി കണ്ടുമടുത്ത ശ്രീനിവാസന്‍ തന്നെയാണിതിലും. വളരേ ലളിതമായാണ്‌ കഥയുടെ പോക്ക്. മോഹന്‍‌ലാലിന്റെ നായികയായി (സിനിമയിലെ നായിക എന്നു പറയാനാവുമോ എന്നറിയില്ല) വന്ന സമീറാ റെഡ്ഡി(?) ഒരു ഗുണവുമില്ല. കടന്നല്‍ കുത്തിയ മുഖവുമായി അവള്‍ അതിലേയും ഇതിലേയും നടക്കുന്നുണ്ട്, അത്രമാത്രം. ഇടയ്‌ക്കിടയ്ക്ക് ശ്രീനിവാസന്‍ രക്ഷപ്പെടാന്‍ ഒരുക്കുന്ന ചെപ്പടിവിദ്യകളൊക്കെയും കല്ലുകടിയായി; ക്ലൈമാക്സും അങ്ങനെ തന്നെ. പിന്നെ ഒരിടത്തു തുടങ്ങിയ കഥ എവിടേയെങ്കിലും ഒന്നു തീര്‍ക്കണമല്ലോ! കഥഗതിയിലെ കല്ലുകടിയോ ക്ലൈമാക്‌സോ ഈ സിനിമയ്‌ക്കു നോക്കേണ്ടതില്ല എന്നാണ്‌ എന്റെ അഭിപ്രായം. കേരളത്തെ ആകമാനം കാര്‍ന്നു തിന്നുന്ന കൈക്കൂലിയുടെ ഭീകരത നന്നായി തുറന്നുകാട്ടുന്നതില്‍ സിനിമ വിജയിച്ചു. ഒത്തിരി നടന്നിട്ടും കാര്യങ്ങള്‍ സാധിക്കാത്ത കോട്ടയം നസീറിന്റെ കഥാപാത്രം അവസാനം അടിമുതല്‍ മുടിവരെ കൈക്കൂലി കൊടുത്ത് കാര്യങ്ങള്‍ ഭംഗിയായി നടത്തിയെടുക്കുന്നതും പട്ടാളക്കാരനായിരുന്ന നെടുമുടി വേണുവിന്റെ കഥാപാത്രം കൈക്കൂലി കൊടുക്കുന്നത് രാജ്യദ്രോഹമെന്ന പോലെ കുറ്റകരമാണെന്നു പറഞ്ഞ് അവസാനം വീടുവരെ നഷ്‌ടപ്പെട്ട് ആത്മഹത്യ ചെയ്യുന്നതും കൈക്കൂലിയില്‍ കുളിപ്പിച്ചെടുത്ത ശ്രീനിവാസന്റെ കഥാപാത്രവും ഈ ഭീകരതയെ തുറന്നു കാട്ടുന്നതില്‍ വിജയിച്ചു. ലാലിന്റെ മകളായി അഭിനയിച്ച കുട്ടി ലാളിത്യമുള്ള അഭിനയപാഠവം കൊണ്ട് മികച്ചുനിന്നു. ശ്രീനിവാസന്റെ ഭാര്യയായി വന്ന ദേവയാനിയും നന്നായി. ദേവയാനി ലാലിന്റെ തടിയനെന്നു വിളിച്ചത് അല്പം ചിരിയുണര്‍ത്തി. ശരിക്കും ലാലിന്റെ തടി സിനിമയില്‍ വല്ലാതെ മുഴച്ചു നില്‍ക്കുന്നതായി തോന്നിയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ആ അനായാസമായ അഭിനയ ശൈലി അതിനെ മറികടന്നു വിജയം കണ്ടു. നിര്‍മ്മാതാവായ മണിയന്‍പിള്ള രാജുവിന്റെ കഥാപാത്രം ഒരു കോമാളിവേഷം പോലെ തോന്നി. കടുത്ത വില്ലത്തരങ്ങളൊന്നുമില്ല. സിദ്ധിക്കിന്റെ സാന്നിദ്ധ്യം പ്രത്യേകിച്ചൊന്നും ഗുണം ചെയ്തില്ല.ശ്രീനിവാസന്റെ മകളായി വന്ന കുട്ടി സ്‌ക്കൂളില്‍ നിന്നും പാടുന്ന പാട്ട് നന്നായിട്ടുണ്ട്. ലാലിന്റെ മുന്‍‌കാലജീവിതം സിനിമയില്‍ പലയിടങ്ങളിലായ പറഞ്ഞു പോവുന്നതേ ഉള്ളൂ. എങ്കിലും "സിനിമ കഴിഞ്ഞശേഷം" ഒരു പാട്ടിലൂടെ അതിന്റെ വിഷ്വല്‍‌സ് കാണിച്ചത് ഒരു പുതുമയായി തോന്നി. കറുപ്പിനോടുള്ള...

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)