കവിത കേൾക്കുക [ca_audio url="https://chayilyam.com/stories/poem/parayuvan.mp3" width="300" height="27" css_class="codeart-google-mp3-player" autoplay="false"] മറ്റു കവിതകൾ കാണുക പറയുവാനാകാത്തൊരായിരം കദനങ്ങള്‍ ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍ പറയുവാനാകാത്തൊരായിരം കദനങ്ങള്‍ ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു പാടുവാന്‍ കഴിയുമോ രാക്കിളി കൂട്ടുകാരീ... ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട അടപൊട്ടി വിരിയുമോ പാട്ടുകാരീ ഇനിയെന്റെ ഓര്‍മകളില്‍ നിറമുള്ള പാട്ടുകള്‍ മണിവീണ മൂളുമോ കൂട്ടുകാരീ... നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരി ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണരാഗം ചേര്‍ത്തു പട്ടു നെയ്യുന്നു നീ പാട്ടുകാരീ നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ... നിറമുള്ള ജീവിത സ്പന്ദനങ്ങള്‍ തല ചായ്ച്ചുറങ്ങാന്‍ ഒരുക്കമായി ഹിമബിന്ദു ഇലയില്‍നിന്നൂര്‍ന്നുവീഴും പോലെ സുഭഗം, ക്ഷണികം, ഇതു ജീവിതം വീണ്ടുമൊരു സന്ധ്യ മായുന്നു വിഷാദാദ്ര രാഗമായ് കടലു തേങ്ങിടുന്നു ആരോ വിരല്‍തുമ്പു കൊണ്ടെന്റെ തീരത്തു മായാത്ത ചിത്രം വരച്ചിടുന്നു തിരയെത്ര വന്നുപോയെങ്കിലും തീരത്തു വരയൊന്നു മാഞ്ഞതെയില്ലിത്രനാല്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ... പറയാന്‍ മറന്നോരു വാക്കു പോല്‍ ജീവിതം പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു ഒപ്പം നടക്കുവാന്‍ ആകാശ വീഥിയില്‍ ദുഖചന്ദ്രക്കല ബാക്കിയായി ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍ മൌനരാഗം തരൂ കൂട്ടുകാരീ... വിടവുള്ള ജനലിലൂടാദ്രമായ് പുലരിയില്‍ ഒരു തുണ്ട് വെട്ടം കടന്നു വന്നു ഓര്‍മ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങള്‍ ജാലകപ്പടിയില്‍ പതുങ്ങി നിന്നു ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ... കൂട്ടിക്കുറച്ചു ഗുണിക്കുംപോഴൊക്കെയും തെറ്റുന്നു ജീവിത പുസ്തകതാള്‍ കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍ പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണൂ... ദുഖിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലീ നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ... പ്രിയമുള്ള രാക്കിളീ...; പ്രിയമുള്ള രാക്കിളീ നീ നിന്റെ പാട്ടിലെ ചോദ്യം, വിഷാദം പൊതിഞ്ഞു തന്നു ഒറ്റക്കിരിക്കുംപോലോക്കെയും കണ്ണുനീരൊപ്പമാ പാഥേയം ഉണ്ണുന്നു ഞാന്‍... ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍ കണ്ണീരു കൂട്ടിനില്ല...
പെരുമഴക്കാലം
വൗ... മഴ! ഇവിടെ മഴ പെയ്യുകയാണ്. പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി കളിക്കൂട്ടുകാരിയുടെ കൈയും പിടിച്ച് ഒന്നാം ക്ലാസിന്റെ പടി കയറിയ ആ കുട്ടിക്കാലം ഓർമ്മ വരുന്നു. മഴയുടെ സംഗീതം കേട്ടു കിടന്നപ്പോൾ ഇന്നെഴുന്നേൽക്കാൻ അല്പം വൈകി! എങ്ങോ പോയ്മറഞ്ഞ ആ പഴയ മഴക്കാലം മനസ്സിൽ വന്നു നിറയുന്നു... എന്തു രസമായിരുന്നു അന്ന്! ഇടവഴികളിലൂടെ കുത്തിയൊലിക്കുന്ന കലക്കവെള്ളത്തിൽ ഓലകൊണ്ടുണ്ടാക്കിയ ജലചക്രങ്ങൾ ഘടിപ്പിച്ച കുട്ടിക്കാലം. കരകവിഞ്ഞൊഴുകുന്ന നീരരുവിയുടെ രൗദ്രതയിൽ പരിഭവം പറഞ്ഞു മാറിനിന്ന കുട്ടിക്കാലം... മഴയൊന്നു ശമിക്കുമ്പോൾ അരുവി കൊടിയ രൗദ്രത വിട്ട് തെളിനീരായൊഴുകുമ്പോൾ തോർത്തുമെടുത്ത് പരൽമീനുകളെ പിടിക്കാൻ വട്ടമിട്ട കുസൃതിക്കാലം - ആ പർൽമീനുകൾ ഇന്നെവിടെ? അന്നവ ഒഴുക്കിനെതിരേ നീന്തുമായിരുന്നു!! എത്രതന്നെ ഭീകരമായാലും മഴയെ ആരും വെറുക്കുന്നില്ല! അളവറ്റു സ്നേഹിക്കുന്നുണ്ടു താനും... ഓരോ വർഷവും വൻ നാശനഷ്ടങ്ങളൂണ്ടാക്കിയാണു മഴ പിൻ വാങ്ങാറുള്ളത്, മഴകൂടി പ്രളയമായാൽ, അത് ഗ്രാമങ്ങളെ വിഴുങ്ങും, മലയിടിഞ്ഞ് കുത്തൊഴുക്കിൽ ജീവിതങ്ങൾ ഒലിച്ചുപോകും... മഴകൊണ്ടുവരുന്ന പകർച്ചവ്യാധികൾ വേറെ... ദുരിതമേറെ ബാക്കിയാക്കി ഒന്നുമറിയാത്തതു പോലെ അവസാനം മഴ നടന്നകലും. എങ്കിലും നമ്മൾ പിന്നേയും മഴയെ സ്നേഹിക്കുന്നു... മഴ ഒരു പ്രണയിനിയെ പോലെയാണ്. കാതരയായി അവൾ എന്തൊക്കൊയോ നമ്മോടു പിറുപിറുക്കുന്നു. ചുടുള്ള നിശ്വാസമായി നമുക്കവളെ അനുഭവവേദ്യമാവുന്നു... നനുനനുത്ത മഴത്തുള്ളികൾ അനിർവചനീയമായ എന്തൊക്കെയോ ആയി മനസ്സിൽ പെയ്തിറങ്ങുന്നു. മഴ ഒരു മന്ത്രമാണ്! വരണ്ടുണങ്ങുന്ന പ്രവാസമനസ്സിനെ തഴുകിത്തലോടുന്നുണ്ട് ഈ മഴ... ജീവനറ്റു പോകുന്ന മനസ്സുകൾക്ക് പ്രതീക്ഷയും പ്രത്യാശയുമാണീ മഴ... മഴ പെയ്യുന്നതിപ്പോൾ മനസ്സിലാണ്. വിഹ്വലതകൾ നിറഞ്ഞ ഹൃദയത്തിനു പുത്തനുണർവായി, പുതുജീവനായി അതു പെയ്യട്ടെ!! നിറഞ്ഞു പെയ്യട്ടെ!! മഴയ്ക്ക് ഒരു പ്രത്യേക ഗന്ധമുണ്ട്... ചുട്ടുപൊള്ളുന്ന വേനലിൽ, വരണ്ട ഭൂമിയിലേക്ക് ആദ്യത്തെ മഴത്തുള്ളികൾ വീഴുമ്പോൾ ഉയരുന്ന ആ മണ്ണുവാട! അതിനെ വെല്ലാൻ ലോകത്തൊരു സുഗന്ധദ്രവ്യത്തിനും കഴിയില്ല. ആ ഗന്ധം നമ്മളെ ഒറ്റയടിക്ക് കൂട്ടിക്കൊണ്ടുപോകുന്നത് തൊടിയിലെ നനഞ്ഞൊട്ടിയ ഇലച്ചാർത്തുകൾക്കിടയിലേക്കും ഇടവഴികളിലെ ചേറിലേക്കുമാണ്. അവിടത്തെ ഓരോ മൺതരികൾക്കും പറയാനുണ്ടാകും നാം പണ്ട് ഓടിക്കളിച്ചതിന്റെയും തെന്നിവീണതിന്റെയും ആയിരം കഥകൾ. ഓടിട്ട മേൽക്കൂരകളിൽ പെയ്യുന്ന മഴയ്ക്ക് ഒരു പ്രത്യേക...
എൻഡോ സൾഫാൻ നിരോധിക്കുക
സുന്ദരങ്ങളായ കാസർഗോഡൻ മലയോരങ്ങളിൽ വിഷമഴയായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മലയാളമൊട്ടാകെ ജ്വലിച്ചുയരുകയാണ്. അതു നിരോധിക്കണമെന്നുള്ള ആവശ്യം രോക്ഷാഗ്നിയായി പടന്നു കയറുന്നു. കൊടിയ വിഷമാണെന്നെല്ലാ രാഷ്ട്രീയപാർട്ടിക്കാരും തലകുലുക്കി സമ്മതിക്കുമ്പോഴും അതിനെ നിരോധിക്കാനുള്ള വഴികൾ യാതൊന്നും ചെയ്യാതെ വീണ്ടും വീണ്ടും അതിനേക്കുറിച്ച് പഠിക്കാനായി ആളുകളെ അയക്കുകയാണു വേണ്ടപ്പെട്ടവർ! എൻഡോ സൾഫാൻ എന്നത് ശരിയോ തെറ്റോ എന്നതല്ല വിഷയം; മിനിമം പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലെങ്കിലും വേണ്ടപ്പെട്ട തീരുമാനങ്ങൾ എടുക്കുക, നല്ല ക്ലാസുകൾ വെച്ച് ഇതുമായി ബന്ധപ്പെട്ടവർക്ക് വിവരങ്ങൾ നൽകുക എന്നതാണ്. എനിക്കു തോന്നുന്നത് നമുക്കിപ്പോൾ ആവശ്യം പഠന റിപ്പോർട്ടുകളല്ല; അതൊരുപാടു കിട്ടിക്കഴിഞ്ഞിട്ടുണ്ട്. സംഗതി വിഷമയമാണെങ്കിൽ, ആ വിഷത്തിന്റെ പരിപൂർണമായ നിരോധനവും ദുരിതബാധിതരുടെ പുനരധിവാസവുമാണു നമുക്കുവേണ്ടത്. ഇതു സത്യമെങ്കിൽ അമേരിക്കൻ കുത്തകകളുടെ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് ഇരകളായിത്തീര്‍ന്ന ഈ മനുഷ്യരോട് അല്പം പോലും അനുഭാവം കാണിക്കതെ സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന ഒരു കേന്ദ്രഭരണകൂടം വേറേതു നാട്ടിൽ കാണും - നമുക്കല്ലാതെ? ഒരു തലമുറയെ അപ്പാടെ നശിപ്പിക്കുന്ന ആ വിപത്തിനെതിരെ ശക്തമായ ഭാഷയിൽ തന്നെ ശബ്ദിക്കേണ്ടിയിരിക്കുന്നു എന്നതാണു മുഖ്യം. കമ്മീഷൻ വാങ്ങിച്ച് കീശവീർത്ത പവാറുമാരെ ഇനിയും ഉറ്റുനോക്കുന്നതിൽ അർത്ഥമില്ല. നമ്മുടെ പ്രതിക്ഷേധം ശക്തമായി തന്നെ അറിയിക്കേണ്ടിയിരിക്കുന്നു. "എൻഡോ സൾഫാൻ നിരോധിക്കുക" ഇതാവട്ടെ നമ്മുടെ മുദ്രാവാക്യം.
മന്നനാർ രാജവംശം
തീയ്യ രാജവംശം കേരള നാടിന് പുരാതന കാലത്ത് വാരുണം എന്നുകൂടി പേരുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണാം. ഐന്ദ്രം, കശേരു, താമപർണ്ണം, ഗഭസ്തിമത്, കുമാരികം, നാഗം, സൗമ്യം, വാരുണം, ഗാന്ധർവ്വം എന്നിങ്ങനെയുളള ഖണ്ഡങ്ങൾ ഭാരത വർഷത്തിലാകുന്നു എന്ന് ഭാസ്കരീയത്തിൽ പറയുന്നു. വരുണാനാമിദം വാരുണം എന്ന വ്യുൽപത്തി പ്രകാരം വരുണൻ രാജാവായിരിക്കുന്ന രാജ്യം എന്നോ, വരുണന്മാരുടെ രാജ്യമെന്നോ ആകാം വാരുണം എന്നതിന്റെ അർത്ഥം. വരുണനെ പശ്ചിമദിക്ക് പാലകനായി അറിയപ്പെടുന്നതിനാൽ വാരുണം പശ്ചിമ ദിക്കിലാണന്നും, പരശുരാമൻ വരുണനിൽ നിന്നും വീണ്ടെടുത്തുവെന്ന് പറയപ്പെടുന്ന രാജ്യമാണ് കേരളമെന്നും പറയപ്പെടുന്നു. പരശുരാമൻ വരുണനിൽ നിന്നും വീണ്ടെടുത്ത രാജ്യമാണ് കേരളമെന്ന ഐതിഹ്യത്തിന് കേരള രാജാവിനെ തോല്പ്പിച്ചെടുത്തതെന്നും മഴുവെറിഞ്ഞുവെന്നതിന് യുദ്ധം ചെയ്തതെന്നും അർത്ഥമാക്കുന്നതാണ് കൂടുതൽ യുക്തിസഹമായിട്ടുളളത്. വാരുണിയെന്നത് മദ്യത്തിന്റെ പര്യായമായ സംസ്കൃത പദമാണ്. വരുണൻ ഉത്പാദിപ്പിച്ചത് എന്നതിനാലാണ് മദ്യം വാരുണിയായത്. വരുണൻ എന്നത് അക്കാലത്ത് ഒരു സാമാന്യ നാമമായിരുന്നു. കള്ളുണ്ടാക്കുന്ന വർഗ്ഗക്കാരെയെല്ലാം പുരാണ കർത്താക്കൾ വാരുണിയെന്നപദം കൊണ്ടാണ് വ്യവഹരിച്ചിരുന്നതെന്നും, മറവരും, നാടാരും, തീയ്യരും, ചാന്നാന്മാരുമെല്ലാം വരുണ ഗണത്തിൽ ഉൾപ്പെട്ടിരുന്നതായിരുന്നുവെന്നും കരുതാം. ശ്രീരാമൻ രാവണയുദ്ധത്തിനു പോകുമ്പോൾ സമുദ്രതീരത്തുവെച്ച് വരുണനെ തോല്പിച്ച കഥ പ്രസിദ്ധമാണല്ലോ. ശ്രീരാമൻ തോല്പിച്ച വരുണൻ പിൽക്കാലത്ത് നാടാർമാരെന്നറിയപ്പെടുന്നവരുടെ രാജാവായിരിക്കാനാണ് സാധ്യത. കേരളം കള്ളുണ്ടാക്കുന്ന വർഗ്ഗക്കാരുടെ കേന്ദ്രമാകയാലും വരുണൻ പശ്ചിമ ദിക്കിലാകയാലും വാരുണമെന്ന പേരിൽ പുരാതന കാലം മുതൽക്കേ പ്രസിദ്ധമായിരുന്ന ഭൂഭാഗമാണ് കേരളമെന്ന് കാണാവുന്നതാണ്. മലബാറിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ ചടങ്ങുകളിൽ മറ്റു അവർണ്ണ സമുദായത്തെക്കാൾ പരമാധികാരം തീയ്യർക്കാണ്. നെല്ലിക്കാത്തീയ്യൻ, പരക്കത്തീയ്യൻ, പാലത്തീയ്യൻ, വാവുത്തീയ്യൻ, കാരാട്ട് തീയ്യൻ, പുതിയടത്തീയ്യൻ, കൊടക്കത്തീയ്യൻ, ഒളോറത്തീയ്യൻ എന്നിങ്ങനെ എട്ട് ഇല്ലപ്പേരുകളിലാണ് തീയ്യരെ തെയ്യം തോറ്റത്തിൽ വിശേഷിപ്പിക്കുന്നത്. തീയ്യൻ മുത്താൽ തെയ്യം എന്ന പഴഞ്ചൊല്ല് മലബാറിൽ പ്രചാരത്തിലുണ്ട്. തറവാട്ടിലെ മുത്ത തീയ്യൻ മരിച്ചാൽ അയാളെ തെയ്യമായി സങ്കല്പിക്കുന്നു എന്നാണിതിന്റെ പൊരുൾ. തെയ്യ സമ്പ്രദായത്തിന്റെ ഉത്ഭവവും തീയ്യരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു വേണം കരുതാൻ. കാരണം തെയ്യത്തിന് കലശം വെക്കുന്നത് തീയ്യസമുദായത്തിലെ ആചാരക്കാരനാണ്. ഇയാൾ കലശക്കാരനെന്നറിയപ്പെടും. കോലക്കാരുടെ മേൽ കലശക്കാരന് വമ്പിച്ച ആജ്ഞാധികാരമുണ്ട്. കലശക്കാരൻ വിലക്കുന്ന ഒരു...
HTML5
നെറ്റിലൂടെയുള്ള ആശയവിനിമയത്തിനു ചുക്കാന്‍ പിടിക്കുന്ന വളരെ ലളിതമായ ഒരു കമ്പ്യൂട്ടര്‍ ഭാഷയാണ് HTML. ഈ അടുത്ത് ഇറങ്ങിയ HTML5 ആണ് HTML -ന്റെ പരിഷ്കരിച്ച അവസ്സന പതിപ്പ്. ഒരുപാട് പുതിയ ടാഗുകളും എപിഐ കളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വളരേ നൂതനമായൊരു ബ്രൗസിംങ് അനുഭവം പ്രദാനം ചെയ്യാന്‍ HTML5 നു കഴിയും എന്നു വേണം കരുതാന്‍. HTML 4.01, XHTML 1.0 , DOM Level 2 HTML ഇവയ്ക്കു ശേഷം ഇറങ്ങിയ അടുത്ത വെബ്‌സ്റ്റാന്‍ഡേര്‍ഡായിട്ടാണ് HTML5 ഇറങ്ങിയിരിക്കുന്നത്. Flash, Silverlight, Java തുടങ്ങിയ RIA Technologies നെ കുറിച്ചുള്ള വേവലാതി ഇനി വേണ്ട. ഇവ സപ്പോര്‍ഡ് ചെയ്യാനുതകുന്ന ടാഗുകളും അതിനു വേണ്ട എപിഐ കളും HTML5 നോടൊപ്പം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഔദ്യോഗികമായി ഇതു പുറത്തിറങ്ങിയെങ്കിലും HTML5 സ്റ്റാന്‍ഡേഡൈസേഷന്‍ വരും വര്‍ഷങ്ങളിലും തുടരും. എല്ലാ ബ്രൗസറുകളും HTML5 ലെ എല്ലാ ടാഗുകളെയും സപ്പോര്‍ട്ട് ചെയ്‌തു തുടങ്ങിയിട്ടില്ല. എങ്കിലും മോസില്ല, ഗൂഗിള്‍ ക്രോം എന്നിവയില്‍ HTML5 ശക്തി വളരേ പ്രകടമായി കാണാവുന്നതാണ്. ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ എന്ന മൈക്രോസോഫ്‌റ്റ് ബ്രൗസറിന്റെ പരിഷ്‌കരിച്ച പതിപ്പായ ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ 9 - ഇല്‍ ആണ് HTML5 ന്റെ പ്രകടനം താരതമ്യേന വളരേ കുറവാണ്.
പാര്‍ട്ടിസെക്രട്ടറിക്കൊരു തുറന്ന കത്ത്!
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.എസ്സിനെ തന്നെ വീണ്ടും മുഖ്യമന്ത്രി ആക്കാം എന്ന ഉറപ്പുതന്നാല്‍ മാത്രമേ ഇപ്രാവശ്യം കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ ഞാന്‍ തയ്യാറുള്ളൂ. അല്ലാതെ ഞങ്ങളുടെ പാര്‍ട്ടി കേഡര്‍ പാര്‍ട്ടിയാണ്, തീരുമാനിക്കേണ്ടത് ബ്രാഞ്ച് ഘടകങ്ങളാണ്, ജില്ലാക്കമ്മിറ്റികളാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ പറഞ്ഞ് വലിയ ജാഡ കളിച്ചാല്‍ പോളിംങ് ബൂത്തില്‍ വെച്ച് നമുക്കു കാണാം. പാര്‍ട്ടി അങ്ങനെയൊക്കെ ആയിരുന്നു - ഒരുകാലത്ത്. ഉപ്പുപ്പായ്‌ക്ക് കുണ്ടിക്കു തഴമ്പുണ്ടെന്നു കരുതി ഇന്നും ആനപ്പുറത്തു തന്നെയാണു ഞങ്ങളെന്നു കരുതുന്ന മൗഢ്യം വിശ്വസിക്കാന്‍ അത്ര വലിയ രാഷ്ട്രീയ സദാചാരമൊന്നുമല്ലല്ലോ നിങ്ങളിപ്പോള്‍ പുലര്‍ത്തുന്നത്?കാലം മാറിയത് ബ്രാഞ്ചിലെ സഖാക്കളറിയുന്നില്ല. അവരിന്നും 1957 - ല്‍ തന്നെയാണ്. നിങ്ങള്‍ പറയുന്നത് അവരക്ഷരം പ്രതി വിഴുങ്ങും, കൊടിപിടിച്ച് നിങ്ങള്‍ക്കു സിന്താബാദ് വിളിക്കും. അവരിന്നും ആത്മാര്‍ത്ഥതയോടെ തന്നെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി മേല്‍ ഘടകത്തിനു നല്‍കും. ലോക്കല്‍ സെക്രട്ടറിയുടെ വാക്കുകള്‍ അവര്‍ക്കാപ്തവാക്യമായിരിക്കാം, കഴുതകളെപോലെ രാപകലില്ലാതെ പോസ്റ്ററും ബാനറുമായി നടക്കും. അവരുടെ ചിന്തകളെ മയക്കിക്കിടത്തി, വികാരങ്ങളെ പാര്‍ട്ടിബോധത്താല്‍ കടിഞ്ഞാണിട്ടുബന്ധിച്ച് നിങ്ങളവരെ അടിമകളാക്കി. അവര്‍ക്കു വാക്കുകളില്ല, പൊതുജനത്തിനു മുമ്പില്‍ അവര്‍ ഉത്തരം മുട്ടി വായടച്ചുപിടിച്ച് ഒളിച്ചു നടക്കുന്നു. അവര്‍ക്കിന്നു പൊതുജനപ്രശ്നങ്ങളില്‍ ഇടപെടാനാവുന്നില്ല - അതിനുള്ള വില അവര്‍ക്കിന്നാരും കൊടുക്കുന്നുമില്ല. സഖാവേ, ആ തമമുറയുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയാണ്. പുതു തലമുറ നിങ്ങളെ ഒറ്റപ്പെടുത്തും. ഞങ്ങള്‍ക്കു മുമ്പില്‍ നിങ്ങള്‍ക്കെന്തു ന്യായമാണു പറയാനുള്ളത്? ഞങ്ങളിന്നും സത്യത്തിന്റെ ഭാഗത്താണ്. അഴിമതിയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥതയും ഇല്ലാത്ത ഭരണം, ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലി അധികാരത്തിനു വേണ്ടി കടിപിടികൂടി നില്‍ക്കുന്ന തെരുവു നായ്‌ക്കളുടെ പിടിയില്‍ നിന്നുള്ള മോചനം, വിവേചനരഹിതമായ വികസനം... അധികമൊന്നും ആവശ്യപ്പെടുന്നില്ല. സഖാവ്. വി. എസ്സിനെ ഞങ്ങള്‍ക്കു വിശ്വാസമാണ്. അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കുക. നിങ്ങള്‍ മാറിനിന്ന് അതു കണ്ടുപഠിക്കുക!
സഹയാത്രിക
ബസ്സില്‍അവള്‍ : ചേട്ടാ ഈ ബസ്സ് അഗര ജംങ്‌ഷനില്‍ പോകുമോ?ഞാന്‍ : ഇല്ലല്ലോ. അതിനു മുമ്പുള്ള ലഫ്റ്റിലൂടെ അകത്തോട്ടു പോകും.അവള്‍ : ചേട്ടനെവിടെയാ ഇറങ്ങേണ്ടത്?ഞാന്‍ : എച്ച് എസ് ആറില്‍ ഇറങ്ങണം, ബലന്തൂരാണു പോകേണ്ടത്.അവള്‍ : എനിക്കു മാര്‍ത്തഹള്ളിക്കു പോകാനാഞാന്‍ : എന്റെ കൂടെ ഇറങ്ങിക്കോളൂ....ബസ്സ് സ്റ്റോപ്പില്‍അവള്‍ : ചേട്ടനെവിടെയാ വര്‍ക്ക് ചെയ്യുന്നത്.ഞാന്‍ : അവിടെ അടുത്തു തന്നെയാണ് . നീയോ?അവള്‍ : ഡവലപ്പ്മെന്റാണ്.ഞാന്‍ : :( കമ്പനിയെക്കുറിച്ച് കേട്ടിട്ടില്ല. എന്താണു ഡൊമൈന്‍?അവള്‍ : പി എച്ച് പി, ഫ്ലക്‌സ്ഞാന്‍ : ഓക്കേ, നീ കാസര്‍ഗോഡു നിന്നാണോ കയറിയത്?അവള്‍ : അല്ല, കാഞ്ഞങ്ങാടു നിന്നു.. ഞാന്‍ ചേട്ടനെ കണ്ടിരുന്നു. അവിടുന്നല്ലേ കയറിയത്... എന്റെ വീട് അവിടെ അടുത്തു തന്നെയാണ് - നിത്യാനന്ദസ്വാമീ ടെമ്പിളിന്റെ അടുത്തായിട്ട്...ഞാന്‍ : എന്താ പേര്?അവള്‍ : സൗമ്യ. ചേട്ടന്റെ പേരെന്താ?ഞാന്‍ : രാജേഷ്.സൗമ്യ : ചേട്ടാ അവിടെ പി എച്ച് പി-യില്‍ ഒഴിവു വല്ലതും ഉണ്ടാവുമോ?ഞാന്‍ : ഇടയ്‌ക്കുണ്ടാവാറുണ്ട്. എത്ര വര്‍ഷമായി ഇവിടെ വര്‍ക്ക് ചെയ്യുന്നു?സൗമ്യ: ഒന്നര വര്‍ഷമായി - മഡിവാളയായിരുന്നു മുമ്പ് താമസ്സിച്ചത്. ഇപ്പോള്‍ അങ്ങോട്ടു മാറിയിട്ട് കുറച്ചായി. രാവിലെ ബുദ്ധിമുട്ടുതന്നെ.ഞാന്‍ : ശരിയാ. രണ്ടു ബസ്സു കയറേണ്ടി വരുന്നു.സൗമ്യ : ചേട്ടന്റെ മെയിലൈഡി തരുമോ?ഞാന്‍ : അതിനെന്താ.. >സൗമ്യ മൊബൈലിലേക്ക് അതു ഫീഡ് ചെയ്യുന്നു.ഞാന്‍ : ബസ്സു വരുന്നുണ്ട്. പോകാം.സൗമ്യ: വാ പോകാംഓഫീസില്‍ചായ കുടിച്ചു വന്ന് ഗൂഗിള്‍ ബസ്സു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈലില്‍ ഒരു മെസേജു വന്നു. ഫെയ്‌സ്‌ബുക്ക് അലേര്‍ട്ട് :Soumya R has requested to add you as a friend on Facebook. You have 4 friends in common. Reply "add" to add, or "info" to get profile. ചുണ്ടില്‍ നിന്നും ചെറിയൊരു ചിരി പടര്‍ന്നു കയറി, ഫെയ്‌സ്‌ബുക്ക് ഓപ്പണ്‍ ചെയ്യാനുള്ള ടൈം പോലും കൊടുക്കാതെ മറുപടി കൊടുത്തു : addവീണ്ടും ഫെയ്‌സ്‌ബുക്ക് അലേര്‍ട്ട് :You are now...
ഭരതവാക്യം
നോക്കൂ ഒരുവര്‍ഷമാവുന്നു നമ്മള്‍ കണ്ടുമുട്ടിയിട്ട്. അവളെന്റെ മാറില്‍ പറ്റിച്ചേര്‍ന്നു. നീയെന്താ ഒന്നും മിണ്ടാത്തത്? നനുത്ത കൈവിരലുകളാല്‍ എന്റെ മാറില്‍ തലോടിക്കൊണ്ടവള്‍ (more…)
ആട്ടക്കളം
തെയ്യങ്ങൾ നിരവധിയാണു പ്രത്യേകിച്ചും കാസർഗോഡും കണ്ണൂരും. അതിൽ തന്നെ, എന്നും പാവപ്പെട്ടവന്റെ വിളിപ്പുറത്തെത്തുമെന്നു കരുതപ്പെടുന്ന തെയ്യമാണ് മുത്തപ്പൻ. സാന്ത്വനവാക്കുകളാൽ ഭക്തന്റെ ദുഃഖം തലോടിമാറ്റാനും സുഖവിവരങ്ങളന്വേഷിച്ച് ആയൂരാരോഗ്യസൗഖ്യം നേരാനും ഉത്തരമലബാറുകാരൻ മറ്റൊരു തെയ്യം വേറെയില്ല! പറശ്ശിനിക്കടാവാണു പ്രധാനമായും ആൾക്കാർ പോവുന്നതെങ്കിലും മുത്തപ്പന്റെ ആരൂഢസ്ഥാനം മുത്തപ്പന്റെ പൂങ്കാവനമായ കുന്നത്തൂർപാടിയാണ്. കണ്ണൂർജില്ലയിൽ കർണാടക അതിർത്തിയിലുള്ള വനത്തിനാണ് കുന്നത്തൂർപാടി. കനൽക്കണ്ണുരുട്ടി വിൽലെടെത്തു വേട്ടയാടി, വിധിയെവരെ തടഞ്ഞു നിർത്താൻ പര്യാപ്തമായ സ്ഥൈര്യചിത്തതയും ശക്തിയുമാണ് ഓരോ തെയ്യവും ഭക്തനു നൽകുന്നതുതന്നെ. എവിടേയും എന്നപോലെ അടിയുറച്ച ഭക്തിക്കുതന്നെ പ്രധാനം. അരയിൽ പന്തം കുത്തി, ആള്‍വലിപ്പത്തിൽ മേലരി ചാടിമറിഞ്ഞ്, തരിവളയും കാൽചിലമ്പുമണിഞ്ഞ് സവർണന്റെ മേൽക്കോയ്മയ്ക്കെതിരെ അടരാടി ജനമനസ്സിൽ സ്ഥിരസ്ഥായിയായതാണ് ഓരോ തെയ്യങ്ങളും. പുറകിൽ ഓരോ കഥയുണ്ട്; കൂടെപ്പിറപ്പായും ഓരോ മിത്തുകളും ശേഷക്രിയയായി പിന്നീട് ചാർത്തിയ സവർണഹുന്ദുമതത്തിന്റെ മേലാങ്കിയും ഉണ്ട്. പാവപ്പെട്ടവന്റെ അശ്വാസവും അഭയസ്ഥാനവുമാണു തെയ്യങ്ങള്‍. ജനഹൃദയങ്ങളിലേക്കിറങ്ങി അവരിലൊരാളായി ഒരു കാരണവരുടെ അധികാരത്തോടെ കുശലാൻവേഷണം നടത്തുന്ന തെയ്യങ്ങളിൽ പ്രധാനിയാണു പറശിനിക്കടവ് മുത്തപ്പൻ തന്നെ. "എന്റെ മുത്തപ്പാ..!" എന്നുള്ള ഒരു വിളിപ്പുറത്ത് മുത്തപ്പനെത്തുന്നു; ദുഖനിവാരണം നടത്തി ജീവതത്തിലേക്ക് കൈപിടിച്ചുയർത്തുന്നു, എന്നൊക്കെ നിരവധിയാണു ജനങ്ങൾക്കിടയിലെ സ്നേഹവിശ്വാസങ്ങൾ. മുത്തപ്പൻ തെയ്യത്തിന്റെ മൊഴിയാട്ടത്തിൽ ചിലത് ഇവിടെ കൊടുത്തിരിക്കുന്നു. പെട്ടന്നു കണ്ടു തീർക്കാൻ പറ്റുന്ന കൊച്ചു കൊച്ചു വീഡിയോകള്‍ ആണ് എല്ലാം തന്നെ. നിരത്തിപ്പറയുന്നതിനേക്കാൾ കണ്ടറീയാനും ഒരു സുഖമുണ്ടല്ലോ. മുകളിൽ മലബാർ എന്നു പറഞ്ഞെങ്കിലും തെയ്യം ബലബാറിൽ മുഴുവനായി വൗന്നില്ലെന്നറിയണം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ ചേരുന്നതാണല്ലോ മലബാർ! കാസർഗോഡ്, കണ്ണൂര്‍ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്ക്, കോഴിക്കോടുജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളും കര്‍ണ്ണാടകയിലെ കുടക്, തുളുനാട് എന്നിവയും കൂടി ചേര്‍ന്ന പഴയ കോലത്ത് നാട്ടിലാണ് തെയ്യങ്ങള്‍ ഉള്ളതെന്ന് സാമാന്യമായി പറയാം. വീഡിയോ 01 ഉദിച്ച സൂര്യൻ ഉദിച്ചിടത്തു തന്നെ നിന്നാ സകലതും കരിയും, എന്റെ വെളിച്ചം വേണം എന്ന ആശ മനസ്സിനകത്തു വെരുമ്പോ നിങ്ങളെന്നിരിക്കുന്നിഹ പാത്രം ഞാനെന്നിരിക്കുന്നതാ ഗുരുവിനെ ഇരുകരവും കൂപ്പി സ്തുതിക്കുമാറാകട്ടെ... എന്നാൽ എളങ്കാറ്റായി വീശി...
ഈ പ്രണയകാലം നിനക്കുള്ളതാവട്ടെ!
പ്രണയം സുഖമുള്ള എന്തൊക്കെയോ ആണ്. ജീവിതത്തിലൊരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല; ചിലപ്പോളതു വണ്‍വേ ആവാം. എങ്ങനെ ആയാലും പ്രണയം സുന്ദരമാണ്. (more…)
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
