മാരിചന്റെ പോസ്റ്റിലേക്ക്...വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും യൂ ട്യൂബില്‍ അപ്‍ലോഡു ചെയ്യുന്ന മുറയ്ക്ക് ചടുലമായി ബസിലും എത്തിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി വലിയൊരു സേവനമാണ് ചെയ്യുന്നത്. മറ്റു പല കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകളും വാര്‍ത്താധിഷ്ഠിത പരിപാടികളും ചാനലില്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ഈ സൗകര്യം വളരെ ഉപകാരപ്രദമാണ്. മാധ്യമമേഖലയെ കൗതുകത്തോടും വിമര്‍ശനബുദ്ധ്യായും നിരീക്ഷിക്കുന്ന എന്നെപ്പോലുളളവര്‍ക്ക് നികേഷിന്റെ ബസ് പ്രൊഫൈല്‍ പിന്തുടരുന്നത് വലിയ ആശ്വാസമാണ്. ശ്രദ്ധിക്കേണ്ട പരിപാടികളുടെ ലിങ്കുകള്‍ സമാനമായി ചിന്തിക്കുന്നവര്‍ക്ക് ഷെയര്‍ ചെയ്യാനും അതൊക്കെ വിമര്‍ശനാത്മകമായി പരിശോധിക്കാനും അതൊരു വലിയ സൗകര്യം തന്നെയാണ്. ഒരു ടിവി പരിപാടി, കേവലം ഒരു വെബ് ലിങ്കില്‍ കാണാനും പങ്കുവെയ്ക്കാനും കഴിയുന്നത് സാങ്കേതിക വിദ്യയുടെ അനുഗ്രഹം തന്നെയാണ്.തങ്ങളുടെ ടെലിവിഷന്‍ പരിപാടികള്‍ കൂടുതല്‍പേരില്‍ എത്തിക്കുന്നതിനു വേണ്ടി റിപ്പോര്‍ട്ടര്‍ ടിവിയും അതിന്റെ എംഡി നികേഷ് കുമാറും ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സൗകര്യത്തോട് അസഹിഷ്ണുതയോടെ, അക്രമാസക്തമായ പ്രതികരണങ്ങള്‍ നിരന്തരമായി ഉയരുകയാണ്. ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. ഇഷ്ടമില്ലാത്ത പ്രൊഫൈലുകള്‍ അണ്‍ഫോളോ ചെയ്യാനുളള സൗകര്യം ഇപ്പോള്‍ തന്നെയുളളതു ഉപയോഗിച്ചാല്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവ സ്വന്തം ഇന്‍ബോക്സില്‍ നിന്നും നീക്കം ചെയ്യാവുന്നതാണ്.ഇവിടെ സ്വന്തം ഇന്‍ബോക്സില്‍ നിന്നു മാത്രമല്ല, സൈബര്‍ സ്പേസില്‍ നിന്നു തന്നെ റിപ്പോര്‍ട്ടര്‍ ടിവിയെ നിഷ്കാസനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. താനെങ്ങനെ ഗൂഗിള്‍ ബസ് ഉപയോഗിക്കണമെന്നു തീരുമാനിക്കേണ്ടത് നികേഷ് തന്നെയാണ്... പ്രതികരിക്കണോ വേണ്ടയോ എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം... പിന്നാലെ വരുന്നവര്‍ക്കു മീതേ എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ ഗൂഗിള്‍ ആര്‍ക്കെങ്കിലും പ്രത്യേക അധികാരം നല്‍കിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, താഴെ ഷെയര്‍ ചെയ്തതു പോലുളള ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത്, സൈബര്‍ സ്പേസില്‍ എന്തൊക്കെയോ ആയിക്കഴിഞ്ഞു എന്ന ഭാവമാണോ? ആണെങ്കില്‍ അതു വെച്ചുപൊറുപ്പിക്കാനാവില്ല...കൈപ്പളളി പറയുന്നു, MV Nikesh Kumar എന്ന പേരിൽ നിരന്തരമായി Reporter Newsനു വേണ്ടി Google Buzz ചെയ്യുന്നതു് Nikesh Kumar തന്നെയാണോ എന്നു എനിക്ക് സംശയമുണ്ടു്.Post ചെയ്യുന്നതല്ലാതെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കണ്ടിട്ടില്ല.കൈപ്പളളിയുടെ സംശയത്തിനു കാരണം, നികേഷ് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നില്ല എന്നാണ്. ബസ്സില്‍ പ്രൊഫൈല്‍ ഉണ്ടാക്കുന്നവര്‍ നിര്‍ബന്ധമായും അഭിപ്രായം പ്രകടിപ്പിച്ചിരിക്കണം...
ഇതു വല്ലാത്തൊരു ശല്യമായിട്ടുണ്ട്!!
ഒരു ദിവസം എത്ര തവണയാനെന്നറിയില്ല ഞാനീ വകുപ്പിൽ പെട്ട മെയിലുകൾ ഡിലീറ്റ് ചെയ്യുന്നത്!! എന്തായാലും വൈകിയാണെങ്കിലും ഇന്നു ഞാനൊരു ഫിൽട്ടർ ഉപയോഗിച്ച് brizy.com -നെ ഡയറക്‌റ്റ് ഡിലീറ്റ് ചെയ്യാൻ തുടങ്ങി. ബസ്സിലും പ്ലസ്സിലും ഉള്ള ഒട്ടുമിക്ക ആളുകളുടെ മെയിൽ ഐഡിയിൽ നിന്നും ഇതു വന്നിട്ടുണ്ട് :( ദാ ഇപ്പോ വന്ന ഒരു മെയിൽ:ഇതുവരെ ഞാനാ ലിങ്കിൽ ക്ലിക്ക് ചെയ്തിരുന്നില്ല; ഇന്ന് ആ സൈറ്റിനെ കുറിച്ച് ഗൂഗിൾ ഭഗവതിയോട് ചോദിച്ചപ്പോൾ പറഞ്ഞത് അതൊരു ഗൈമിങ് സൈറ്റാണെന്നാണ്!! invitation അയക്കുന്നവർ ഒക്കെ അറിഞ്ഞിട്ടു തന്നെ അയക്കുന്നവർ ആയിരിക്കുമോ :) അതോ അബദ്ധം പിണഞ്ഞവരായിരിക്കുമോ...!
ഈ ലാപ്‌ടോപ്പ് ഇഷ്ടപ്പെട്ടു!!
ഈ ലാപ്‌ടോപ്പ് ഇഷ്ടപ്പെട്ടോ? കൊള്ളാമെന്നു തോന്നുന്നു - എനിക്കിഷ്ടമായി. ഒന്നു വാങ്ങിച്ചാലോന്ന് ചിന്തിക്കുന്നു. വിലനിലവാരം അറിയാൻ എന്താ വഴി? ബസ്സിൽ ഇതു വാങ്ങിച്ചു വെച്ചിരിക്കുന്നവർ ആരെങ്കിലും ഉണ്ടോ? ICONIA ICONIA-484G64ns ( LX.RF702.063 )Genuine Windows® 7 Home Premium - Intel Core i5 (i5 - 480M, 2.66 GHz, 3 MB) - 35.6 cm (14") LED - 16:9 - Active Matrix TFT Colour LCD - CineCrystal - Intel - 4 GB DDR3 SDRAM - 640 GB Serial ATA - Weight (Approximate) 2.80 kgICONIA-484G64nsLX.RF702.063 Compare Operating System Operating System Genuine Windows® 7 Home Premium Processor & Chipset Processor ManufacturerIntel Processor TypeCore i5 Processor Modeli5-480M Processor Speed2.66 GHz Processor CoreDual-core Cache3 MB 64-bit ProcessingYes Chipset ManufacturerIntel Chipset ModelHM55 Express Memory Standard Memory4 GB Maximum Memory8 GB Memory TechnologyDDR3 SDRAM Memory StandardDDR3-1066/PC3-8500 Number of Total Memory Slots2 Storage Hard Drive Capacity640 GB Hard Drive InterfaceSerial ATA Hard Drive RPM5400 Display & Graphics Screen Size35.6 cm (14") Display Screen TypeActive Matrix TFT Colour LCD Display Screen TechnologyCineCrystal Aspect Ratio16:9 Backlight TechnologyLED Colour Support16.7 Million Colours TouchscreenYes Graphics Controller ManufacturerIntel Graphics Memory TechnologyDDR3 SDRAM Graphics Memory AccessibilityShared TV CardNo Network & Communication Wi-FiYes Wi-Fi StandardIEEE 802.11b/g/n BluetoothYes Bluetooth StandardBluetooth 3.0 Ethernet TechnologyGigabit Ethernet Interfaces/Ports HDMIYes Total Number of USB...
വല്ലപ്പോഴും ഓർക്കുന്നതു നല്ലതാണ്…
"ജാതി ഭേദം മതദ്വേഷം, ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്" കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/gurudeva-gurudeva.mp3" width="400" height="27" css_class="codeart-google-mp3-player" autoplay="false"] ഗുരുദേവാ ഗുരുദേവാ ശ്രീ നാരായണ ഗുരുദേവാ ശിരസ്സിൽ ശ്രീപാദ പുഷ്പങ്ങൾ ചൂടിയ ശിവഗിരി തേടി വരുന്നൂ ഞങ്ങൾ ഗുരുകുലം തേടി വരുന്നൂ അദ്വൈതത്തിനെ പൂണൂലണിയിക്കും ആര്യമതങ്ങൾ കേൾക്കേ അവരുടെ ആയിരം ദൈവങ്ങൾ കേൾക്കേ ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു തിരുക്കുറൽ പാടിയ ഗുരുദേവാ നിൻ തിരുനാമം ജയിക്കട്ടെ നിന്റെ വെളിച്ചം നയിക്കട്ടെ പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം പുലരട്ടെ ഋഗ്വേദത്തിനു പുണ്യാഹം തളിയ്ക്കും ഇല്ലപ്പറമ്പുകൾ കേൾക്കേ അവരുടെ അന്ധ വിശ്വാസങ്ങൾ കേൾക്കേ മതമേതായാലും മനുഷ്യൻ നന്നാകാൻ ഉപദേശം നൽകിയ ഗുരുദേവാ നിൻ തിരുമൊഴികൾ ജയിക്കട്ടെ നിന്റെ വെളിച്ചം നയിക്കട്ടേ പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം പുലരട്ടെ!!
ഇതാണോ മലയാള സിനിമയുടെ ഗതികേട്?
മലയാളസിനിമ നടന്മാരുടെ സംഘടനയായ അമ്മയ്‌ക്ക് വേണ്ടി ദിലീപ് നിർമ്മിച്ച ട്വൊന്റി ട്വൊന്റി എന്ന സിനിമ അപ്പാടെ യൂടൂബിൽ!! ഇത്ര ക്ലിയറായിട്ട് ആദ്യായിട്ടാണു യൂടൂബിലൊരു സിനിമ കാണുന്നത്...
ഇതൊക്കെ പണ്ടേ വരേണ്ടതായിരുന്നു!!
ഇനി പത്താം ക്ലാസുവരെ പേടി കൂടാതെ പഠിക്കാം!!!വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍വശിക്ഷ അഭിയാൻ മുന്നോട്ടു വെച്ച പുതിയ ഭേദഗതിയാണിത്... ഒന്നു മുതൽ പത്താം ക്ലാസുവരെ എല്ലാ ക്ലാസുകളിലും ഓള്‍ പ്രൊമോഷന്‍ നല്‍കണമെന്ന് നിര്‍ദേശം. നമൊക്കൊന്നും ഈ ഭാഗ്യം ഇല്ലാതെ പോയി!! ഇതിനൊക്കെ മുൻകാലപ്രാബല്യമോ മറ്റോ ഉണ്ടോ എന്തോ :( അല്ല, അല്ലെങ്കിലും പരീക്ഷയ്‌ക്ക് കുത്തിയിരുന്നു പഠിച്ച ചരിത്രമൊന്നും അവകാശപ്പെടാനില്ലായിരുന്നു. എന്നാലും...മാതൃഭൂമി വാർത്ത
ഇതാണു നരേന്ദ്ര മോഡിയുടെ മതേതരത്വം!
ഹ ഹ ഹ!! നരേന്ദ്ര മോഡിക്ക് കൊണ്ടുപോയി തൊപ്പി കൊടുത്ത മുസ്ലീം പുരോഹിതനു വേണം ആദ്യചവിട്ടു കൊടുക്കാൻ!! നരേന്ദ്ര മോഡിയുടെ ഉപവാസത്തിന്റെ അവസാനഘട്ടത്തില്‍ വേദിയിലെത്തിയ മുസ്ലിം പുരോഹിതന്‍ നല്‍കിയ തൊപ്പി ധരിക്കാന്‍ മോഡി കൂട്ടാക്കിയില്ലത്രേ!!
വിക്കീപീഡിയ പഠനശിബിരം
ഷിജു അലക്സിന്റെ ബസ്സിലേക്ക്...മലയാളം വിക്കി പഠനശിബിരം കൊല്ലം ജില്ലയില്‍ തീയതി: 2011 സെപ്റ്റംബർ 25സ്ഥലം: ചവറ, തെക്കുംഭാഗം നടക്കാവ് കൂട്ടാക്കിൽ വി.രവികുമാറിന്റെ ഭവനത്തിൽ (മൃഗാശുപത്രിക്കു സമീപം)സമയം: ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെപങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ താഴത്തെ വിക്കി താളില്‍ ഒപ്പ് വെക്കുക ആദ്യമായിട്ടാണെന്ന് തോന്നുന്നു ഒരു മലയാളം വിക്കിമീഡിയന്റെ ഭവനത്തില്‍ ഔദ്യോഗിക പഠനശിബിരം നടക്കുന്നത്. :) എല്ലാവിധ ആശംസകളുംവിക്കീപീഡിയ പേജ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകഫെയ്‌സ്ബുക്ക് ഇവന്റ് പേജ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക കാര്യപരിപാടികൾവിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽമലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽവിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽവിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽവിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽതുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
എന്നാ മച്ചാനേ ആകെമൊത്തം ഡെസ്പാണല്ലോ!!
അതേ, ഇതതുതന്നെ!! ഫെയ്സ്ബുക്കിലൂടെ പറന്നു നടന്ന അതേ ചിത്രം!! മൃഗാധിപത്യം വന്നാൽ!!
ഇതു ബുക്ക്‌മാർക്ക് ചെയ്തില്ലെങ്കിൽ നഷ്ടമായിപ്പോകും!!
പട്ടേരിയുടെ ബസ്സിലേക്ക്OHHHHHHHHHH GR88888 RENDERING!!!!!!!!!!! ....... .എല്ലാ മലയാളികളികും ഇത് കാണണം... എത്ര മനോഹരമായാണ് ഈ കുട്ടികള്‍ കവിത ചൊല്ലിയത് !!സൂപ്പർ!! പറയാതെ വയ്യ!! കുട്ടിക്കാലം വന്ന് മുന്നിൽ ഊഞ്ഞാലാടുന്ന പ്രതീതി... നമ്മുടെ റിയാലിറ്റി ഷോകളിൽ വന്ന് പെടാപാട് പെട്ട് കരഞ്ഞ് കണ്ണീർ വാർത്ത് നിങ്ങൾ എനിക്ക് SMS അയക്കുമോ, ഇല്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല എന്നു കെഞ്ചുന്ന ബാല്യങ്ങളിൽ നിന്നെത്ര വ്യത്യസ്തം!! ഗൃഹാതുരതയുടെ നൊമ്പരമയി എന്റെ വിദ്യാലയം എന്ന ആ കവിത വീണ്ടും കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം!തിങ്കളും താരങ്ങളും, തൂവെള്ളിക്കതിര്‍ ചിന്നുംതുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയംഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന -മിന്നിതാ ചിരിക്കുന്നു പാലോളി ചിതറുന്നുമുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു -ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നുമധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധുപങ്ങൾ,മധുരമീ ജീവിതം, ചെറുതാണെന്നാകിലുംആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥര്‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ.തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നുംതുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
