ബെഞ്ച്മാർക്കിങ്!!

2007 - ഇൽ കരിയർനെറ്റ് ടെക്‌നോളജി എന്ന കമ്പനിയിൽ ചേർന്ന ശേഷം എന്നോട്  പറഞ്ഞ പണികളിൽ പ്രധാനപ്പെട്ടത് കമ്പനിയുടെ വെബ്‌സൈറ്റ് പുതുക്കിപ്പണിയുക എന്നതായിരുന്നു... കമ്പനി സൈറ്റിനു വേണ്ടി ഒരുമാസമെടുത്ത് നല്ലൊരു ടെമ്പ്ലേറ്റ് ഉണ്ടാക്കി, അതിനുവേണ്ട ഇമേജുകൾ ഒക്കെ വാങ്ങിച്ചു, കണ്ടന്റ് റൈറ്റേർസിനെ തോണ്ടിത്തോണ്ടി അത്യാവശ്യം വേണ്ട കണ്ടന്റ് ഉണ്ടാക്കി ഒരു ഡമ്മി സൈറ്റ് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. അന്നത്തേ ആ സൈറ്റിന് എനിക്ക് സ്പോട്ട് അവാർഡെന്ന അംഗീകാരവും കിട്ടി. പിന്നീട് കമ്പനിയിൽ മറ്റ് ഡിപ്പാർട്ട്മെന്റിലെ മാനേജേർസും മറ്റും കൈവെച്ച് സൈറ്റിന്റെ ഭംഗി പോയിട്ടുണ്ടെങ്കിലും വലിയ കേടുപാടുകൾ പറ്റിയിട്ടില്ല...ഇന്നു രാവിലെ ആ സൈറ്റിലെ ഒരു ഇമേജിനെ ഗൂഗിളിന്റെ ഇമേജ് റിവേർസ് സേർച്ച് വെച്ച് സേർച്ചിയപ്പോൾ suninfotechindia എന്ന കമ്പനിയും അത് ഉപയോഗിച്ചിരിക്കുന്നതായി കണ്ടു. എന്നാലൊന്നു ആ സൈറ്റിൽ കേറി നോക്കാമെന്നു കരുതി കേറിയതാ - ഞെട്ടിപ്പോയി!! കരിയർനെറ്റിന്റെ സൈറ്റ് അതേ പടി കോപ്പി അടിച്ചിരിക്കുന്നു. ഇമേജുകളും കണ്ടന്റും അവസാനം പവേർഡ് ബൈ അവരുടെ പേരും!! ഇനി ഇപ്പോൾ ഞങ്ങൾ സൈറ്റ് ഡൗൺ ചെയ്യേണ്ടി വരുമോ എന്തോ!!കരിയർനെറ്റ് ടെക്നോളജിയുടെ സൈറ്റ്: - http://careernet.co.in അവരുടെ സൈറ്റ്:

Read More »

തിലകൻ റോക്‌സ്!!

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വിലക്ക് നേരിട്ടിരുന്ന തിലകന്‍ ഏറെക്കാലത്തിന് ശേഷമാണ് മുഖ്യധാരാ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ''ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ എന്ന കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്...  സൂപ്പറായാല്‍ പിന്നെ കോടികള്‍ക്കു വേണ്ടിയുള്ള ഓട്ടമായിരിക്കും. അവിടെ കല ഉണ്ടാവില്ല. കഥ എന്തുതന്നെയായാലും സാരമില്ല, കാശു താ... അഡ്വാന്‍സ് താ... ഇത്രയേ ഉള്ളൂ. ഇന്ത്യന്‍ റുപ്പി തുടങ്ങും മുമ്പേ തിലകന് വിലക്കില്ലെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിരുന്നു. എങ്കിലും രണ്ടാം വരവിലും തന്റെ വാക്കുകളുടെ മൂര്‍ച്ച പോയിട്ടില്ലെന്നു തെളിയിക്കുകയായിരുന്നു തിലകന്‍. 'സൂപ്പര്‍സ്റ്റാറുകളുടെ കൂടെ എപ്പോഴും ഗുണ്ടകള്‍ ഉണ്ടായിരിക്കും. ഇവരാണ് തിയറ്ററില്‍ നല്ല സിനിമകളെ കൂവി തോല്‍പ്പിക്കുന്നത്. ഉപരോധത്തിനു മാത്രം നിലകൊള്ളുന്ന ചില സംഘടനകള്‍ തന്നെ പുറത്തേക്കെറിഞ്ഞെങ്കിലും താന്‍ ചെന്നു വീണത് പ്രേക്ഷകരുടെ കയ്യിലേക്കാണ്''. അദ്ദേഹം പറഞ്ഞു. മാതൃഭൂമി വാർത്ത

Read More »

ഒ. എൻ. വി. കുറുപ്പിന്റെ ‘അമ്മ’ എന്ന കവിത

കവിത കേൾക്കുക [ca_audio url="https://chayilyam.com/stories/poem/Amma.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക് കല്ലിനെക്കാളുറപ്പായിരുന്നു നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്‍ അ കൈവിരുതു പുകഴ്തുമാരും ആ പുകഴ് ഏതിനും മീതെയല്ലോ കോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ് ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ് ശബ്ദഘോഷമായി കല്ലിനും മീതെയായ് നൃത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേ ഇക്കുറി വല്ലായ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ... ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറി വല്ലയ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി തെറ്റിയതെന്താണെവിടെയാവോ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി: ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍പടുത്താൽ ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആചന്ദ്രതാരമുയര്‍ന്നുനില്‍ക്കും ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആചന്ദ്രതാരമുയര്‍ന്നുനില്‍ക്കും ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി ഇന്നുച്ചനേരത്ത് കഞ്ഞിയുമായ് വന്നെത്തിടുന്നവള്‍ ആരുമാട്ടെ അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്നു തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി കഞ്ഞിക്കലവും തലയിലേറ്റി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ മുണ്ടകപ്പാടവരമ്പിലൂടെ...

Read More »

ആദരാഞ്ജലികൾ… :(

വൗ!! ഇതൊരു പുതിയ അറിവായിരുന്നു!! മലയാളത്തിലെ ആദ്യത്തെ റെക്കോർഡ് ചെയ്ത സിനിമാ ഗാനത്തിന്റെ ശബ്ദത്തിനുടമയാണ് ടി. കെ. ഗോവിന്ദറാവു. 1948 -ഇൽ നിർമല എന്ന സിനിമയിലെ ഗാനത്തിനു ശബ്ദം നൽകിയായിരുന്നു അത്. ഇന്ന് അനശ്വരനായി തീർന്ന ആ കലാകാരന് ആദരാഞ്ജലികൾ അർപ്പിക്കുന്നു...മനോരമയിലേക്ക്...

Read More »

സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ!!

ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ!ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!------------*------------പരനിന്ദ വീശുന്ന വാളിനാല്‍ ചൂളിപ്പോകാ,പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം. ------------*------------ക്ഷുദ്രമാമിപ്പുഷ്പ്പത്തിന്‍ പ്രേമത്തെഗ്ഗണിച്ചാലോഭദ്രനാദ്ദേവന്‍ നിന്ദനീയമായഗണ്യമായ്‌!മാമകപ്രേമം നിത്യമൂകമായിരിക്കട്ടെ,കോമളനവിടുന്നതൂഹിച്ചാലൂഹിയ്ക്കട്ടെ.  ------------*------------ സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ!കവിത മുഴുവനായി ഇവിടെ ഉണ്ട്.

Read More »

ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിത

മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌:"ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ?സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ-രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ;വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ-മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല."ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ-സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം!അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നുസൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം!പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ,പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം.ധീരമാമുഖംതന്നെ നോക്കിനിന്നൂ ഞാന്‍; ഗുണോ-ദാരനാമവിടത്തേക്കെന്തു തോന്നിയോ ഹൃത്തിൽ!ഭാവപാരവശ്യത്തെ മറയ്ക്കാന്‍ ചിരിപ്പതി-നാവതും ശ്രമിച്ചാലും ചിരിയായ്ത്തീര്‍ന്നീലല്ലോ.മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു,മാഞ്ഞുപോം കവിള്‍ത്തുടുപ്പിളവെയ്‌ലിലെന്നൊര്‍ത്തേന്‍;വേപമുണ്ടായംഗതിൽ, ക്കുളിര്‍കാറ്റിനാല്‍, ലജ്ജാ-ചാപലതാലല്ലെന്നു നടിച്ചേനധീര ഞാന്‍.ക്ഷുദ്രമാമിപ്പുഷ്പ്പത്തിന്‍ പ്രേമത്തെഗ്ഗണിച്ചാലോഭദ്രനാദ്ദേവന്‍ നിന്ദനീയമായഗണ്യമായ്‌!മാമകപ്രേമം നിത്യമൂകമായിരിക്കട്ടെ,കോമളനവിടുന്നതൂഹിച്ചാലൂഹിയ്ക്കട്ടെ.സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ!ദേഹമിന്നതിന്‍ ചൂടില്‍ ദ്ദഹിച്ചാല്‍ ദഹിയ്ക്കട്ടെ,മോഹനപ്രകാശമെന്നാത്മാവു ചുംബിച്ചല്ലോ.മാമകമനോഗതമവിടന്നറിഞ്ഞെന്നോ;പോമവളദ്ദേഹത്തിന്‍മുഖവും വിവര്‍ണ്ണമായ്‌,വളരെ പണിപ്പെട്ടാണെന്റെ മേല്‍നിന്നും ദേവന്‍തളരും സുരക്ത്തമാം കയ്യെടുത്തതു നൂനം.അക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കീ ഞങ്ങള്‍;തല്‍ക്ഷണം കറമ്പി രാവെന്തിനങ്ങോട്ടേയ്ക്കെത്തീ!നന്ദികാണിപ്പാനെന്റെ ശിരസ്സു കുനഞ്ഞതുമന്ദിതോത്സാഹന്‍ പോകെ ക്കണ്ടിരിയ്ക്കില്ലാ ദേവന്‍!നിദ്രയില്ലാഞ്ഞാരക്ത്തനേത്രനായ്‌ പുലര്‍ച്ചയ്ക്കുഹ്ര്ദ്രമനെത്തും, നോക്കുമിപ്പുരമുറ്റത്തെന്നെ;വിളറും മുഖം വേഗം, തെക്കെന്‍ കാറ്റടിച്ചട-ര്‍ന്നിളമേല്‍ കിടക്കുമെന്‍ ജീര്‍ണ്ണമംഗകം കാണ്‍കെ.ക്ഷണമാമുഖം നീലക്കാറുറുമാലാലൊപ്പി-പ്രണയാകുലന്‍ നാഥനിങ്ങനെ വിഷാദിക്കാം:"ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ!ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!" *************************************************************മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാ‍പകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. 1901 ജൂൺ 3 ന്‌, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി കാലടിക്ക് അടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു. വയസ്സ് 17 ആയപ്പോൾ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1956ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2ന്‌ അന്തരിച്ചു.

Read More »

രാഷ്ട്ര പുനർ-നിർമ്മാണത്തിന്റെ നൂതനവഴികൾ…

ഷിജു അലക്സിന്റെ ബസ്സിലേക്ക്...ഗുണ്ടകൾ രാഷ്ട്രീയക്കാർ ആകുമ്പോൾഇങ്ങനേയും രാഷ്ട്ര നിർമ്മാണത്തിൽ പങ്കു ചേരാം. :) സകലതും തകർത്തു തന്നെ വേണമല്ലോ ഗവൺമെന്റിന്റെ കണ്ണു തുറപ്പിക്കാൻ... പൊതുമുതലും പൊതുമേഖലാ സ്ഥാപനങ്ങളും എല്ലാം തകർക്കട്ടെ... സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ വാഹനങ്ങളും ഒറ്റദിവസം കൊണ്ട് കത്തിച്ച് കളയാൻ ആഹ്വാനം ചെയ്യണം... കുത്തകമൂരാച്ചികളെ അകറ്റി നിർത്താൻ ഇതിൽ പരം മറ്റൊരു സമരമാർഗമുണ്ടോ സഖാക്കൾക്ക്. നാളെ ഹർത്താലാണ്. കൂടുതൽ അക്രമപ്രവർത്തനങ്ങൾ നടത്താൻ മുട്ടിനിൽക്കുന്നവർക്കിതൊരു സുവർണാവസരം!!മാന്യമായ രീതിയിൽ പ്രതിഷേധിക്കാൻ വേറെ എന്തൊക്കെ മാർഗങ്ങൾ ഉണ്ട്? അക്രമസമരത്തെ പിന്താങ്ങാതെ ഇവർക്ക് അണ്ണാഹസാരെയെപോലെ നിരാഹാരമിരിക്കാമല്ലോ!! അതൊക്കെ സമയമേറെയുള്ള പരിപാടികളല്ലേ... അഭിനവഗാന്ധിമാരെന്നു വിളിച്ച് ലോകം കളിയാക്കുകയും ചെയ്യും... ഇതാവുമ്പോൾ അന്യന്റെ മുതൽ നശിപ്പിക്കുന്നതിലുള്ള ഒരു ഗൂഡസുഖം ഉണ്ടുതാനും... എന്തായാലും വിപ്ലവം ജയിക്കട്ടെ!!

Read More »

ശരിക്കും ഇദ്ദേഹം ഒരു ഞരമ്പുരോഗിയാണോ?

ശരിക്കും ഇദ്ദേഹം ഒരു ഞരമ്പുരോഗിയാണോ? അതോ പ്രതിപക്ഷവും കൂടെ നടക്കുന്നവരും കൂടി അങ്ങനെ അദ്ദേഹത്തെ ആക്കിത്തീർക്കുകയാണോ? എന്തായാലും മന്ത്രി പി. ജെ. ജോസഫിന്റെ രാജിക്കായുള്ള മുറവിളി പ്രതിപക്ഷം മുഴക്കിക്കഴിഞ്ഞു.. വാർത്ത മാതൃഭൂമിയിൽ.ഒരിക്കൽ എല്‍.ഡി.എഫ് സര്‍ക്കാറില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ഒരു വിമാനയാത്രയ്ക്കിടയിൽ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ സഹയാത്രികയെ അപമാനിച്ചെന്നാരോപിച്ച് ജോസഫിനെതിരെ കേസെടുത്തിരുന്നു. തന്റെ താല്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ ഭര്‍ത്താവിന് ജോലി നല്‍കാം എന്ന് പി ജെ ജോസഫ് ഈ യുവതിയോട് പറഞ്ഞിരുന്നു എന്നൊക്കെ പരാതി നൽകി ആ വിവാദം കത്തിപ്പടര്‍ന്നതിനെത്തുടര്‍ന്ന് ജോസഫ് മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നീട് തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹം ശുദ്ധനും ആ സമയത്ത് അദ്ദേഹത്തിനു സ്വന്തം കൈ ഒരു പെണ്ണിന്റെ മാടിടം വരെ പൊക്കാനുള്ള ശേഷിയില്ലായിരുന്നു എന്നും മറ്റും കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.ഇപ്പോൾ ഇതാ മറ്റൊരു കേസുമായി വേറൊരു യുവതി രംഗത്ത് വന്നിരിക്കുന്നു. അടിമാലി സ്വദേശിനി സുരഭി ദാസ് എന്ന ക്രൈംവാരികയുടെ റിപ്പോർട്ടർക്ക് പി.ജെ.ജോസഫിന്റെ മൊബൈല്‍ ഫോണില്‍നിന്ന് ശൂന്യസന്ദേശങ്ങള്‍ ചെന്നുവെന്നാണ് പുതിയ പരാതി. എന്തായാലും സംഭവത്തിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇപ്രാവശ്യവും ജോസഫിന്റെ മന്ത്രിസ്ഥാനം തെറിക്കുമോ?എന്തൊക്കെയായാലും ഇദ്ദേഹം കേസിൽ നിന്നും ഊരി വരുമെന്നു തന്നെ വിശ്വസിക്കാം, അന്നേ ദിവസം മൊബൈലിൽ ചാർജില്ലായിരുന്നുവെന്നോ, മെസേജ് അയക്കേണ്ടത് എങ്ങനെ എന്ന് തനിക്കറിയില്ലെന്നോ, ഇങ്ങനെയൊരു സംവിധാനം തന്നെ മൊബൈലിൽ ഉണ്ടെന്നുള്ള കാര്യം ഇപ്പോഴാണ് അറിയുന്നത് എന്നോ മറ്റോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കോടതിയേയും പാട്ടിലാക്കി ഇദ്ദേഹം വരും തീർച്ച!!നെറ്റിൽ സേർച്ചിയപ്പോൾ കിട്ടിയ അഹ്ലാദിന്റെ ഈ കാർട്ടൂൺ  എന്തായാലും ഇഷ്ടായി!!

Read More »

ചന്തുവിന്റെ ഡയലോഗുകൾ – ഒരു വടക്കൻ വീരഗാഥയിൽ നിന്ന്

 നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും.........പിന്നെ വല്ല ആയുധവും കൈവശമുണ്ടെങ്കിൽ നീ എനിക്കു പറഞ്ഞു താ.ചേകവൻ കണക്കു തീർക്കുന്നതു പണമെറിഞ്ഞല്ല.ചുരികത്തലപ്പ് കൊണ്ടാണ്.പക മാറിയിരുന്നോ മനസ്സിൽ? ഇല്ലെന്നു പറയുന്നതാവും സത്യം. എന്റെ മോഹം. എന്റെ ധ്യാനം. എന്റെ രക്തത്തിൽ, ഞരമ്പുകളിൽ പതിമൂന്നാം വയസ്സു മുതൽ പടർന്നു കയറിയ ഉന്മാദം.അവളെയാണ് ഞാനിന്നുപേക്ഷിക്കേണ്ടി വരുന്നതു. മച്ചുനൻ ചന്തു അവളെ അർഹിക്കുന്നില്ല. അവൾക്കു നല്ലതു വരട്ടെ എന്നും നല്ലതു വരട്ടെ. [ഉണ്ണിയാർച്ചയുടെ വിവാഹ ഘോഷയാത്ര അകലെ നിന്ന് കണ്ട് കൊണ്ട്]ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല. ജീവിതത്തിൽ ചന്തുവിനെ തോൽപ്പിച്ചിട്ടുണ്ട്. പലരും, പല വട്ടം. മലയനോട് തൊടുത്തുമരിച്ച എന്റെ അച്ഛൻ ആദ്യം തന്നെ എന്നെ തോൽപ്പിച്ചു. സ്നേഹം പങ്കുവയ്ക്കുമ്പോൾ കൈവിറച്ച ഗുരുനാഥൻ പിന്നെ തോൽപ്പിച്ചു. പൊന്നിനും പണത്തിനുമൊപ്പിച്ച് സ്നേഹം തൂക്കി നോക്കിയപ്പോൾ മോഹിച്ച പെണ്ണും എന്നെ തോൽപ്പിച്ചു. അവസാനം, അവസാനം, സത്യം വിശ്വസിക്കാതെ ചങ്ങാതിയും തോൽപ്പിച്ചു. തോൽവികളേറ്റു വാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി. മടങ്ങി പോ.ഇരുമ്പാണി തട്ടി മുളയാണി വെച്ച്, പൊൻകാരം കൊണ്ട് ചുരിക വിളക്കാൻ കൊല്ലന് പതിനാറ് പണം കൊടുത്തവൻ ചന്തു. മാറ്റംച്ചുരിക ചോദിച്ചപ്പോൾ മറന്നു പോയെന്ന് കളവു പറഞ്ഞവൻ ചന്തു. മടിയിൽ അങ്കത്തളർച്ചയോടെ കിടക്കുന്ന വീരന്റെ വയറ്റിൽ, കുത്തുവിളക്കിന്റെ തണ്ടുതാഴ്ത്തി, മാറ്റാൻക്കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവൻ ചന്തു.അങ്കമുറ കൊണ്ടും ആയുധബലം കൊണ്ടും ചതിയൻ ചന്തുവിനെ തോൽപ്പിക്കാൻ ആണായി പിറന്നവരിൽ ആരുമില്ല. ആരുമില്ല. മടങ്ങി പോ.ഇതോ അങ്കം? ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാൻ കൂടെ നിന്നതോ അങ്കം. പന്തിപ്പഴുതു കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടിയൊഴിഞ്ഞതാണെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ നിങ്ങൾക്ക്. ശേഷം എന്തുണ്ട് കൈയിൽ? പുരഞ്ജയമായി തുടങ്ങി സൗഭദ്രമാണെന്ന് തോന്നിപ്പിക്കുന്ന പഴയ ആ പുത്തൂരം അടവോ? അതോ പരിചയ്ക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞ് ചതിച്ചു വെട്ടുന്ന കുറുപ്പന്മാരുടെ പുതിയ അടവോ?നിങ്ങൾ തോൽക്കരുത് മക്കളേ, തോൽക്കരുത്. ചതിയൻ ചന്തുവിന്റെ ചരിതം ഇവിടെ കഴിയട്ടെ. പുത്തൂരം വീടിന്റെ കളങ്കം മായിച്ച...

Read More »

ഒന്നൊന്നര തിരിച്ചറിവ്

 വിനീതയുടെ പോസ്റ്റിലേക്ക്...Death is not the Biggest loss in Life, The Biggest loss is ...The Death of Relationship among us when we are alive.ഇതിലൊന്നും വല്യ കാര്യമില്ലെടോ....ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ വിചാരിച്ചിരുന്നു അന്നു തോളിൽ കൈയിട്ടു നടന്നവരൊക്കെ ജീവിതകാലം മുഴുവൻ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നെന്ന്...അഞ്ചിൽ പഠിക്കുമ്പോഴും പത്തിലായപ്പോഴും പ്രിഡിഗ്രിക്കു പഠിക്കുമ്പോഴും ഡിഗ്രിക്കു പഠിക്കുമ്പോഴും ഒക്കെ ഇതൊക്കെ തന്നെയായിരുന്നു ആഗ്രഹം.. എന്നാൽ ഇന്നു കൂടെ ഉള്ള പ്രിയപെട്ടവരാവട്ടെ  ഇവരാരുമല്ല എന്നുള്ള തിരിച്ചറിവ് ഒരുൊന്നൊന്നര തിരിച്ചറിവാണ്... കാലദേശങ്ങൾക്കനുസരിച്ച് എല്ലാറ്റിലും മാറ്റങ്ങൾ വരുന്നു...

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)