ആനന്ദലബ്‌ധിക്കിനിയെന്തു വേണം!!

ചിത്ര, എംജി ശ്രീകുമാര്‍, വിധു പ്രതാപ്,സന്തോഷ് പണ്ഡിറ്റ്, മാസ്റ്റര്‍ നവജ്യോതി പണ്ഡിറ്റ്, ഭവ്യ, നിമ്മി... അഞ്ചു നായികമാർ, ഒരു നായകൻ, എട്ടു പാട്ടുകൾ, ഏഴ് സ്റ്റണ്ട് സീനുകൾ...ഫൈസലിന്റെ ബസ്സിലേക്ക്യുട്യൂബിലൂടെ 'പ്രശസ്തനായ' സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന കൃഷ്ണനും രാധയും ദീപാവലിക്ക് പ്രേക്ഷകര്‍ക്കു മുന്നിലെത്തും. സംവിധാനത്തിനു പുറകെ കഥ, തിരക്കഥ, ഗാനരചന, എഡിറ്റിങ് എന്നിവയും സന്തോഷിന്റെ വകയാണ്. കൂടാതെ ചിത്രത്തിലെ നായകനും മറ്റാരുമമല്ല. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട രണ്ടു പേരുടെ പ്രണയവും വിവാഹവും അതിനുശേഷമുള്ള അവരുടെ ജീവിതവുമാണ് സംഗീതത്തിന് പ്രാധാന്യം നല്‍കികൊണ്ട് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.ചിത്രത്തിലെ പാട്ടുകള്‍ പാടുന്നത് ചിത്ര, എംജി ശ്രീകുമാര്‍, വിധു പ്രതാപ്,സന്തോഷ് പണ്ഡിറ്റ്, മാസ്റ്റര്‍ നവജ്യോതി പണ്ഡിറ്റ്, ഭവ്യ, നിമ്മി എന്നിവരാണ്. 'അഞ്ചു നായികമാര്‍, ഒരു നായകന്‍, എട്ടു പാട്ടുകള്‍, ഏഴ് സ്റ്റണ്ട് സീനുകള്‍' തുടങ്ങി പരസ്യവാക്യങ്ങളിലൂടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പരക്കുന്ന ഈ സിനിമ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അവകാശവാദം. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും സിനിമയുടെ വിവിധ ഭാഗങ്ങള്‍ ഇതിനകം യു ട്യൂബിലൂടെ പുറത്തുവന്നു കഴിഞ്ഞു. നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് സന്തോഷ്പണ്ഡിറ്റ് ഏഷ്യാനെറ്റ് പോലുള്ള ചാനലുകളില്‍ അഭിമുഖം നല്‍കുന്നത്ര 'ഉയരത്തിലെത്തി'യെന്നതാണ് രസകരമായ കാര്യം.നിലവാരത്തകര്‍ച്ച കൊണ്ടും സംവിധായകന്റെ 'തൊലിക്കട്ടി' കൊണ്ടും മോശം നൃത്തരംഗങ്ങള്‍ കൊണ്ടും ഓണ്‍ലൈനില്‍ 'സൂപ്പര്‍ഹിറ്റായ' സിനിമ ഓഫ്‌ലൈനില്‍ എങ്ങനെയിരിക്കുമെന്ന് കാത്തിരുന്നു കാണാം. ചിത്രയെയും എംജി ശ്രീകുമാറിനെയും വിധുപ്രതാപിനെയും പോലുള്ളവര്‍ ആല്‍ബങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് പാട്ടിനെ സ്‌നേഹിക്കുന്ന ആര്‍ക്കും പറയാതിരിക്കാനാവില്ല.

Read More »

ഗ്രാമപാതകൾ തേടി മലയാളം വിക്കിപീഡിയ…

ഒരിക്കൽ ഓൺലൈൻ മീറ്റുകളിലും മെട്രോസിറ്റികളിലും മാത്രമായി നടന്നുവന്നിരുന്ന വിക്കിപ്രവർത്തകസംഗമം ഇന്നിപ്പോൾ ഗ്രാമാന്തരങ്ങൾ പിന്നിടുന്നു. അത്യധികമായ ബാലിരിഷ്ടതകളോടെ ശൈശവകാലം പിന്നിട്ട് മലയാളം വിക്കിപീഡിയ കഴിഞ്ഞ മൂന്നു നാലുവർഷങ്ങളിൽ അതിന്റെ നവതാരുണ്യത്തിൽ എത്തിനിൽക്കുന്നു.കേരളത്തിൽ അങ്ങോളമിങ്ങോളം വിക്കീപീഡിയ സൗഹൃദസംഗമങ്ങളും പഠനശിബിരങ്ങളും നടന്നുവരുന്നു. പത്രമാധ്യമങ്ങളും വിദ്യാർത്ഥികളും സമൂഹത്തിന്റെ വിവിധതുറകളിലുള്ള വിജ്ഞാനകുതുകികളും വിക്കിപീഡിയയെ വൻതോതിൽ ആശ്രയിച്ചുവരാനും തുടങ്ങിയിരിക്കുന്നു. വിക്കിപീഡിയയോടൊപ്പം വിക്കിഗ്രന്ഥശാല, വിക്കിചൊല്ലുകൾ പോലുള്ള സഹോദരസംരംഭങ്ങളും ശക്തിപ്രാപിക്കുന്നു. വിജ്ഞാനാന്വേഷകർക്ക് ഇന്ന് വിക്കിപീഡിയ സുപരിചിതമാണ്.സ്വതന്ത്രമായ വിജ്ഞാനത്തിന്റെ പങ്കുവയ്‌ക്കൽ മാത്രം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന ഒരുകൂട്ടം ആൾക്കാരുടെ പരിശ്രമം ഇതിന്റെ പുറകിലുണ്ട്. പരസ്പരം കാണാതെ ലോകത്തിന്റെ വിവിധകോണുകളിൽ ഇരുന്ന് അവരുടെ വിശ്രമവേളകൾ മലയാളത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചതിന്റെ അനന്തരഫലമാണ് ഇന്നത്തെ മലയാളം വിക്കിപീഡിയ എന്നു പറയാം. മെട്രോടൗണുകൾ വിട്ട് വിക്കിപീഡിയ ഗ്രാമാന്തരങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ നമുക്കവരെ നന്ദിയോടെ ഓർക്കാം.ഈ അവസരത്തിൽ കൊല്ലം ജില്ലയിൽ നടന്ന ജില്ലയിലെ മൂന്നാമത് മലയാളം വിക്കിപഠനശിബിരം സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. പട്ടണങ്ങൾ വിട്ട് ഗ്രാമത്തിലേക്കെത്തിയ ആദ്യ വിക്കിപഠനശിബിരമാണ് കൊല്ലം ജില്ലയിലെ ചവറ, തെക്കുംഭാഗം നടക്കാവ് കൂട്ടാക്കിൽ വി.രവികുമാറിന്റെ ഭവനത്തിൽ നടന്നത്. നവവിക്കിപീഡിയനായ  ശ്രീ രവികുമാറിന്റെ വീട്ടിലെ കാരിബിയൻ ചെറി മരത്തണൽ വിക്കിപ്രവർത്തകരോടൊപ്പം സാഹിത്യ തല്പരരും , കലാസ്നേഹികളും ,അധ്യാപകരുമായ പതിനഞ്ചോളം പേരാണ് പുതിയതായി ഒത്തുചേന്നത്. കിരൺഗോപി, ഡോ.ഫുവാദ് എ.ജെ, കണ്ണൻഷൺമുഖം, അഖിൽ ഉണ്ണിത്താൻ എന്നിവർ നേതൃത്വം കൊടുത്ത ആ പഠനക്യാമ്പ് വിക്കികൂട്ടായ്‌മയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. വിക്കിപഠനശിബിരത്തിനു നേതൃത്വം കൊടുത്ത പ്രവർത്തകർക്കും അവിടെ ഒത്തുചേർന്ന ഭാഷാസ്നേഹികൾക്കും ശ്രീ. രവികുമാർ ചേട്ടനു പ്രത്യേകിച്ചും അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഫോട്ടോ ആൽബം ഇവിടെ കൊടുത്തിരിക്കുന്നു.

Read More »

മുതുതല സമരം

1935-ൽ പഴയ മലബാർ ജില്ലയിലെ (ഇന്നത്തെ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് സമീപം) വള്ളുവനാട് താലൂക്കിലെ മുതുതല എന്ന ഗ്രാമത്തിൽ നടന്ന ചരിത്രപ്രധാനമായ ഒരു കർഷക-സാമൂഹിക പ്രക്ഷോഭമാണ് മുതുതല സമരം. ജന്മിമാരുടെ അന്യായമായ പാട്ടപ്പിരിവിനും, ക്രൂരമായ കുടിയൊഴിപ്പിക്കലിനും, ജാതീയമായ അടിച്ചമർത്തലുകൾക്കെതിരെയും കർഷകരും അധസ്ഥിത വിഭാഗങ്ങളും നടത്തിയ ഐതിഹാസികമായ പോരാട്ടമായിരുന്നു ഇത്. കേരളത്തിലെ കർഷക പ്രസ്ഥാനങ്ങളുടെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും (CSP) ആദ്യകാല ഇടപെടലുകളുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണിത്. കേവലമൊരു സാമ്പത്തിക സമരമെന്നതിലുപരി, മനുഷ്യന്റെ അന്തസ്സിനും സ്വത്തവകാശത്തിനും വേണ്ടിയുള്ള ഒരു വലിയ രാഷ്ട്രീയ മുന്നേറ്റമായി ഈ സമരം പിന്നീട് മാറി. ചരിത്ര പശ്ചാത്തലം: മലബാറിലെ കാർഷിക വ്യവസ്ഥ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബ്രിട്ടീഷ് മലബാറിലെ കാർഷിക വ്യവസ്ഥ കടുത്ത ചൂഷണത്തിൽ അധിഷ്ഠിതമായ ഒന്നായിരുന്നു. ബ്രിട്ടീഷ് ഭരണകൂടം ഭൂമിയുടെ പൂർണ്ണ ഉടമസ്ഥാവകാശം (ജന്മവകാശം) ജന്മിമാർക്ക് (പ്രധാനമായും നമ്പൂതിരി, നായർ സമുദായങ്ങളിലെ പ്രമാണിമാർക്ക്) നൽകിയിരുന്നു. ഭൂമിയിൽ നേരിട്ട് പണിയെടുക്കുന്ന കർഷകർ (വെറുംപാട്ടക്കാർ) യാതൊരുവിധ അവകാശങ്ങളുമില്ലാത്ത കേവലം കുടിയാന്മാർ മാത്രമായിരുന്നു. ജന്മി, കാണക്കാരൻ, വെറുംപാട്ടക്കാരൻ എന്നിങ്ങനെ തട്ടുതട്ടായുള്ള ഒരു കാർഷിക ബന്ധമാണ് മലബാറിൽ നിലനിന്നിരുന്നത്.¹ 1929-ൽ ആരംഭിച്ച ആഗോള സാമ്പത്തിക മാന്ദ്യം (Great Depression) മലബാറിലെ കാർഷിക മേഖലയെ തകർത്തെറിഞ്ഞു. കാർഷികോൽപ്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും, ജന്മിമാർ പാട്ടത്തുക കുറയ്ക്കാൻ തയ്യാറായില്ല. ഉൽപ്പാദിപ്പിക്കുന്ന വിളവിന്റെ സിംഹഭാഗവും പാട്ടമായി നൽകേണ്ടി വന്ന കർഷകർ പട്ടിണിയിലായി. പാട്ടം തെറ്റിക്കുന്നവരെ യാതൊരു മുന്നറിയിപ്പുമില്ലാതെ കുടിയൊഴിപ്പിക്കാൻ (Eviction) ജന്മിമാർക്ക് ബ്രിട്ടീഷ് നിയമം അധികാരം നൽകിയിരുന്നു. വള്ളുവനാട് താലൂക്കിലെ ഒരു പ്രധാന കാർഷിക ഗ്രാമമായ മുതുതലയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നാടുവാഴിത്തത്തിന്റെ എല്ലാവിധ ക്രൂരതകളും അനുഭവിച്ചിരുന്ന ഒരു ജനതയായിരുന്നു മുതുതലയിലേത്.² സാമൂഹിക-രാഷ്ട്രീയ സാഹചര്യം 1930-ൽ മലബാർ കുടിയാൻ നിയമം (Malabar Tenancy Act of 1930) പാസാക്കപ്പെട്ടെങ്കിലും, അത് കാണക്കാർക്കും ഇടത്തരം കുടിയാന്മാർക്കും മാത്രമേ ഗുണം ചെയ്തുള്ളൂ. ഏറ്റവും താഴെത്തട്ടിലുള്ള വെറുംപാട്ടക്കാർക്ക് ഈ നിയമം യാതൊരു സംരക്ഷണവും നൽകിയില്ല. ഈ സാഹചര്യത്തിലാണ് മലബാറിലെ രാഷ്ട്രീയത്തിൽ സുപ്രധാനമായ ഒരു മാറ്റം...

Read More »

ശാരദേന്ദു കണ്ടെടുത്ത പെണ്മണി താരകങ്ങൾ കാത്തുവച്ച പൊൻ‌കണി

ഗോപീഹൃദയം യമുനാനദിയായ് സ്വരജതിയുണരും മുരളീരവമായ്നീയെൻ കനവിൽ ഏകാന്തതയിൽയവനിക ഞൊറിയുമൊരനുപമ സഖിയായ്കവിതയുണർത്തിയ കലമാനിണയായ് മിഴിയിണ കവരണ മഴവില്ലഴകായ്മധുകണമുതിരുമൊരസുലഭമലരായ്എന്നു നീ വരും... തോഴീ...!നീ ചാർത്തും പ്രേമത്തിൻ നീരല തഴുകിയുണർത്തിയ ഗാനംആനന്തഹിമഗംഗയായ്തൂടിതാളങ്ങൾ തേടും യാമങ്ങൾ തോറും കാലൊച്ച കാതോർത്തു ഞാൻശാരദേന്ദു കണ്ടെടുത്ത പെണ്മണിതാരകങ്ങൾ കാത്തുവച്ച പൊൻ‌കണിശ്രുതിയുണരും മനമിതിലരുളൂ മോഹനസംഗീതംഗോപീഹൃദയം യമുനാനദിയായ് സ്വരജതിയുണരും മുരളീരവമായ്നീയെൻ കനവിൽ ഏകാന്തതയിൽയവനിക ഞൊറിയുമൊരനുപമ സഖിയായ്ഇന്നെന്നിൽ മോഹത്തിൻ ചാരുതതീർത്തൊരു ചന്ദന ലതയായ്ആശ്ലേഷ മധുരം തരൂഇനിയൊരു നാളും തമ്മിൽ പിരിയില്ല തോഴീ കരവീണ മൂളുന്നിതാതങ്കനൂപുരങ്ങൾ ചാർത്തി നീ വരൂരാസകേളിനൃത്തമാടി നീ വരൂകവിളിണകളിലധരമൊരുക്കും ചും‌ബനവർണ്ണങ്ങൾ ചും‌ബനവർണ്ണങ്ങൾ

Read More »

ദുഃഖങ്ങൾ ഏതുവരെ; ഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെ!

പ്രണയലോലുപർ ദുഃഖങ്ങൾ ഏതുവരെഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയുംഇടയിൽ കടന്നുവരും നിഴലിന്റെ രൂപംനിർണ്ണയിക്കാൻ ആർക്കു കഴിയുംഅതു നിരന്തരം മാറിവരുംഎന്തിനു മനസ്സേ കൊടുങ്കാറ്റുയരുമ്പോൾചിന്തകൾ വെറുതെ കുട പിടിയ്ക്കുന്നുമരവിച്ച രഹസ്യത്തിൻ ശവമഞ്ചവും കൊണ്ടുമരണംവരെ ഞാൻ നടന്നോട്ടെ...മരണംവരെ ഞാൻ നടന്നോട്ടെ...എത്രയോ യുഗങ്ങളിൽ ഈശ്വരനെ അവതരിച്ചുഈ മണ്ണിൽ മനുഷ്യനെ തിരുത്താനായ് പ്രതിജ്ഞ ചെയ്തു...ഒളിയമ്പും കുരിശ്ശും ശിരസ്സിനു മുൾമുടിയുംപകരം നൽകിയില്ലേ മനുഷ്യാ നീ...പകരം നൽകിയില്ലേ മനുഷ്യാ നീ...

Read More »

അങ്ങനെ അതും താഴേക്ക്!!

നാസയുടെ 20 കൊല്ലം പഴക്കമുള്ള കൃത്രിമോപഗ്രഹമായ അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച് സാറ്റലൈറ്റ് ഇന്നു ഭൂമിയിലേക്ക് പതിക്കുന്നു. തലകുത്തിവീഴുന്നത് അമേരിക്കയിൽ തന്നെ ആണത്രേ. ഇതിനുമുമ്പ്, അമേരിക്കയുടെ സ്‌കൈലാബ് 1979- - ലും റഷ്യയുടെ മിര്‍ 2001--ലും ഭൂമിയില്‍ തകര്‍ന്നുവീണിരുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിൽ ആണ് പണ്ട് സ്കൈലാബിന്റെ അവശിഷ്ടങ്ങൾ പതിച്ചത്.  മിര്‍-നെ കൊണ്ടുപോയി പസഫിക് സമുദ്രത്തിലും തള്ളിയിട്ടു.സ്കൈലാബ് ഭൂമിയിലേക്ക് പതിക്കുന്ന സമയത്ത് ഇന്നത്തെ പോലെ വാർത്താമാധ്യമങ്ങൾ കേരളത്തിൽ വ്യാപകമായിരുന്നില്ല. ആകാശവാണി റേഡിയോയിലൂടെ ഉള്ള പ്രക്ഷേപണം തന്നെയായിരുന്നു പ്രധാനം. സ്കൈലാബ് വീഴുന്ന സ്ഥലത്തേക്കുറിച്ചും അന്ന് വ്യക്തമായ ധാരന ഉണ്ടായിരുന്നില്ല.കേരളത്തിലെ ഗ്രാമങ്ങളിൽ പലയിടങ്ങളിലും വൻ ആഘോഷങ്ങൾ അന്നു നടന്നിരുന്നുവത്രേ! ആടിനെയും പശുവിനേയും കോഴിയേയും ഒക്കെ കൊന്ന് കറിവെച്ചും വെള്ളമടിക്കുന്നവർ മൂക്കറ്റം വെള്ളമടിച്ചും എല്ലാവർരും മരണം വരിക്കാൻ തയ്യാറായിരുന്നുവത്രേ!! സ്കൈലാബ് എവിടെ നിപതിക്കുമെന്നതിനെ കുറിച്ചുള്ള അവ്യക്തത എല്ലാവരിലും ഭീതിയുണ്ടാക്കിയിരുന്നു.സ്കൈലാബ്സൗരയൂഥത്തിലെ ഗുരുത്വകർഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യത്തോടെ ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്. 75-ടൺ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. മൈക്രോഗ്രാവിറ്റിയേക്കുറിച്ച് പഠിക്കുന്ന ഒരു പരീക്ഷണശാലയും സോളാർ ഒബ്സർവേറ്ററിയും ഇതിൽ ഉണ്ടായിരുന്നു. എന്നാൽ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല. 1979-ൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച സ്കൈലാബ് കത്തിത്തകർന്നു.മിർ തേർഡ് ജനറേഷൻ സ്പേസ്‌ സ്റ്റേഷൻ പരമ്പരയിലെ ആദ്യത്തെ ഉപഗ്രഹമായിരുന്നു മിർ. 1986 മുതൽ 2001 വരെയായിരുന്നു ഇതിന്റെ പ്രവർത്തനകാലയളവ്. സോവ്യറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് തുടങ്ങിയ ഈ സ്പേസ് സ്റ്റേഷന്റെ ചുമതല പിന്നീട് റഷ്യയ്‌ക്കായിരുന്നു.  ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന കൃത്രിമോപഗ്രഹങ്ങളിൽ ഏറ്റവും വലിയതായിരുന്നു മിർ. 

Read More »

ഫെയ്‌സ്ബുക്ക് ടൈം ലൈൻ ആക്റ്റിവേറ്റ് ചെയ്യാം!!

 എന്താണ് ഫെയ്സ്ബുക്ക് ടൈംലൈൻ?അടുത്ത കാലത്തായി ഫെയ്സ്‌ബുക്കില്‍ കാര്യമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ ഏറ്റവും കാര്യമായതും മികവുറ്റതുമായ ഒരു മാറ്റമാണ്‌ യൂസര്‍ പ്രൊഫൈല്‍ പേജിനെ ടൈംലാനാക്കി കൊണ്ടുള്ള ഈ പുതിയ മാറ്റം. ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ ഡവലപ്മെന്റ് സെക്ഷനില്‍ ലോഗിന്‍ ചെയ്തവര്‍ക്കുമാത്രമായി ഇതു പരിമിതപ്പെടുത്തിയിരിക്കുകയാണ്‌, ഉടനേതന്നെ സാധാരണ ഉപയോക്താക്കളിലേക്കും ഇതെത്തും. ഫെയ്‌സ്ബുക്ക് യൂസര്‍മാരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ , ഫോട്ടോകള്‍ , മറ്റ് ആക്റ്റിവിറ്റീസ് തുടങ്ങിയ എല്ലാത്തരം പ്രവൃത്തികളേയും ഡേറ്റ്-ടൈം വെച്ച് കൃത്യമായി സോര്‍ട്ട് ചെയ്തുകാണിക്കുകയാണ്‌ ടൈംലൈനിലൂടെ. വ്യക്തവും കൃത്യതയോടെയും ഉള്ള ഗ്രാഫിക്കല്‍ ഇന്റര്‍‌ഫേസ് എടുത്തു പറയേണ്ട പ്രത്യേകത തന്നെ. പോസ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, സംഭവങ്ങള്‍ തുടങ്ങിയവ കൂടാതെ യൂസറുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളും - അതായത് റിലേറ്റീവായി കൊടുത്തിരിക്കുന്നവരുടെ ജനനതീയതി, കോളേജില്‍ ചേര്‍ന്നവര്‍ഷം തുടങ്ങിയവ- ടൈംലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അവ എഡിറ്റ് ചെയ്യാനും ആ കാലഘട്ടത്തിലെ ഫോട്ടോസ് പോലുള്ള വിവരങ്ങള്‍ അവിടെ തന്നെ ഉള്‍പ്പെടുത്താനും ഈ പുതിയ മാറ്റത്തിലൂടെ സാധ്യമാവുന്നു. ഗൂഗിള്‍ പ്ലസ് പോലുള്ള മറ്റ് സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ നിന്നും ഈ ഒരു മാറ്റം ഫെയ്സ്ബുക്കിനെ വളരെ ജനപ്രിയമാക്കുകതന്നെ ചെയ്യും.ഇനി ഫെയ്സ്ബുക്ക് ടൈംലൈൻ എങ്ങനെ ആക്റ്റിവേറ്റു ചെയ്യാമെന്നു നോക്കാം ഫെയ്സ്‌ബുക്കിൽ പുതിയതായി വന്ന ടൈംലൈൻ ആക്റ്റിവേറ്റ് ചെയ്യാൻ വളരെ എളുപ്പമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ഫെയ്‌സ്ബുക്കിൽ കൊടുത്തിട്ടുണ്ടെങ്കിൽ മാത്രമേ തൽക്കാലം ഇത് ആക്‌റ്റിവേറ്റ് ചെയ്യാൻ പറ്റൂ. മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക. മൊബൈൽ നമ്പർ കൊടുത്ത ശേഷം അത് പ്രൈവറ്റാക്കി വെച്ചാൽ മതിയാവും. മൊബൈൽ നമ്പർ കൊടുത്താൽ ഉടനേ തന്നെ ഫെയ്‌സ്ബുക്ക് അത് വേരിഫൈ ചെയ്യുന്നതായിരിക്കും.ഇനി ഫെയ്)സ്ബുക്കിന്റെ ഡവല‌പ്‌മെന്റ് സെക്ഷനിലേക്ക് പോകണം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ, നിങ്ങൾ ഇതിനു മുമ്പ് ആപ്ലിക്കേഷൻ ഒന്നും ഉണ്ടാക്കിയിട്ടില്ലെങ്കിൽ താഴെ കാണുന്നതു പോലെ വീണ്ടും പാസ്‌വേഡ് ചോദിക്കുന്നതാണ്.പാസ്‌വേഡ് കൊടുത്താൽ ഇതുപോലെ ഒരു വിൻഡോ വരും. Allow എന്ന ബട്ടൻ ക്ലിക് ചെയ്യുക. ഇടയ്ക്ക് വേരിഫൈ ചെയ്യാൻ എന്തെങ്കിലും ടെക്സ്റ്റ്...

Read More »

ടിന്റുമോന്റെ ഒരു കാര്യം!

ടിന്റുമോൻ പുതിയതായി വാങ്ങിച്ച ബസ്സ് ഉരുട്ടിക്കളിക്കുന്നു.ടിന്റുമോൻ: ഡ്റ്‌റ് …പീ... പീ.. പോം പോം..സ്റ്റോപ്പ്!പാലാരിവട്ടം പാലാരിവട്ടം.. എറങ്ങാനുള്ള തെണ്ടികളൊക്കെ ഇറങ്ങിക്കോ...ഇനി കേറാനുള്ള കഴുതകൾ കേറ് - വേഗം വേഗം...പോകാം റൈറ്റ് റൈറ്റ് ... ഡ്റ്‌റ് …പീ... പീ..ഫുട്‌ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോടാ പുല്ലേ! മുന്നോട്ട് നിൽക്ക്...പീ... പീ.. പോം പോം.......................................ഇതു കണ്ടും കേട്ടും സഹികെട്ട ടിന്റുമോന്റെ അച്ഛൻ ആ കളിബസ്സെടുത്തു മാറ്റിവെച്ചു.ടിന്റുമോൻ കരച്ചിൽ തുടങ്ങി. അഞ്ചുമിനിറ്റോളം നിർത്താതെ കരഞ്ഞ ടിന്റുമോന് ഒടുവിൽ അച്ഛൻ ബസ്സ് തിരിച്ചു നൽകി.ടിന്റുമോൻ: ഡ്റ്‌റ് …പീ... പീ.. പോം പോം..സ്റ്റോപ്പ്!വേഗം ഇറങ്ങെടാ നക്കികളേ...അല്ലെങ്കിൽ തന്നെ ഒരു നായിന്റെമോൻ കാരണം അഞ്ച് മിനിറ്റ് വൈകി...പോകാം റൈറ്റ് റൈറ്റ് ... ഡ്റ്‌റ് …പീ... പീ..മെയിൽ ആയി കിട്ടിയത്

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)