ഫെയ്‌സ് ബുക്കിൽ നിന്നും ചൂണ്ടിയ ഒരു കഥ; മുമ്പേ കേട്ടതാണ് എന്നാലും...മത്തായിയും പത്രോസും കൂടി കൊച്ചി കാണാന്‍ പോയി, കാഴ്ചകള്‍ കണ്ടു നടന്നപ്പോല്‍ മത്തായിക്ക് ഒരു പൂതി, ടാജില്‍ കയറി ഒന്ന് ഭക്ഷണം കഴിക്കണം....മത്തായിയുടെ കയില്‍ ആകെ നൂറു രൂപയും...പത്രോസ് പറഞ്ഞു " ഇഷ്ടാ പുലിവാലാകും, ഞാനില്ല" മത്തായി രണ്ടും കല്‍പ്പിച്ചു കയറി... ആവശ്യമുള്ളതൊക്കെ ഓര്‍ഡര്‍ ചെയ്തു...വിഷണ്ണനായി പത്രോസ് വെളിയില്‍ കാത്തു നിന്നു.... അയാള്‍ക്കറിയാമായിരുന്നു വരാന്‍ പോകുന്ന ഭവിഷ്യത്തുകള്‍.സമയം കുറേ കഴിഞ്ഞു; പൊലീസ് ജീപ്പുകൾ അകത്തേക്കും പുറഹ്തേക്കും പായുന്നു..പത്രോസ് വിഷണ്ണനായി കാത്തിരുന്നു...പത്രോസിനെ അത്ഭുത പെടുതിക്കൊണ്ട് അതാ വരുന്നു ഒരുഎമ്പോക്കവുംവിട്ടു മത്തായി.....പത്രോസ് ചോദിച്ചു.."മത്തായി ഇതെങ്ങിനെ സാധിച്ചു"...?മത്തായി, "വെരി സിംപിള്‍, ഞാന്‍ ആവശ്യമുള്ളതെല്ലാം ഓര്‍ഡര്‍ ചെയ്തു, അവര്‍ തന്നു, ബില്ല് വന്നപ്പോള്‍ ആയിരത്തി ഇരുന്നൂറു രൂപ, കാശില്ല എന്ന് ഞാന്‍ പറഞ്ഞു... ""എന്നിട്ട്".... പത്രോസ്.യെന്നിട്ടെന്താ, അവര്‍ പോലീസിനെ വിളിച്ചു" "ദൈവമേ എന്നിട്ട്"... പത്രോസ്. "അവര്‍ എന്നെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി" "കഷ്ടം" പത്രോസ്.. ഒരു കഷ്ടവുമില്ല, ഞാന്‍ നൂറു രൂപാ അവര്‍ക്ക് കൊടുത്തു, അവരെന്നെ വിട്ടയക്കുകയും ചെയ്തു.... ഹ ഹ ഹ
വോഡാഫോൺ പണി തന്നു!!
ഇന്നു രാവിലെ മുതൽ വിക്കിപീഡിയനായ വിജയേട്ടനെ(വിജയകുമാർ ബ്ലാത്തൂർ) വിളിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയിരുന്നില്ല. ഞാൻ കരുതി മൂപ്പർ വല്ല ഹിമാലയത്തിലോ അഗസ്ത്യാർകൂടത്തിലോ മറ്റോ ആയിരിക്കും അതാണു കിട്ടാത്തതെന്ന്. എനിക്കുള്ള കോൾസൊക്കെ കൃത്യമായി വരുന്നുണ്ടായിരുന്നു. രാവിലെ ഒന്നു വീട്ടിലേക്ക് വിളിച്ചപ്പോൾ കിട്ടിയതുമാണ്. സ്നാക്‌സിനു വരുന്നില്ലെന്നു പറഞ്ഞ് വൈകുന്നേരം എന്നും കൂടെവരുന്ന കുട്ടിക്ക് മെസേജയക്കാനും പറ്റി.. അതായത് ഇൻകമിങ്സിനും മെസേജിങ്സിനും കുഴപ്പില്ലായിരുന്നു; ഞാൻ ഫോണിനെ സംശയിച്ചതില്ല എന്നു ചുരുക്കം...വൈകുന്നേരം തന്നെ വീട്ടിലേക്ക് വീണ്ടും വിളിച്ചപ്പോൾ കോൾ പോകാത്ത കാര്യം സീരിയസായി തന്നെ നോട്ട് ചെയ്തു. പിന്നെ പല ഫോണിലേക്ക് വിളിച്ചുനോക്കി :( ഇൻകമിങ്സ് ഉണ്ട് മെസേജിങ്സ് ഉണ്ട്.. എനിക്കു വിളിക്കാൻ പറ്റുന്നില്ല എന്നു മാത്രം... പോസ്റ്റ്‌പെയ്‌ഡായതിനാൽ ബില്ലൊക്കെ കൃത്യമയി തന്നെ അടച്ചുവരുന്നുണ്ട്... മിനിയാന്നാണ് ഈ മാസത്തെ ബില്ലടച്ചതും. അടയ്‌ക്കാനുള്ള അവസ്സൻ തീയതി 30 ആണ്. അതായിട്ടും ഇല്ല...വിളി നടക്കുന്നില്ല. കസ്റ്റമർ കെയറിലേക്കും പോകുന്നില്ല. പിന്നെ മറ്റുഫോണിൽ നിന്നും വിളിക്കാനുള്ള കസ്റ്റമർകെയർ നമ്പർ തപ്പിയിറങ്ങി.. സംഭവം കിട്ടി. വിളിച്ചപ്പോൾ ഒരു ചേച്ചിപ്പെണ്ണ് എടുത്തിട്ട് ഏതാണ്ടൊക്കെയോ ട്രബിൾ ഷൂട്ടിങ് പറഞ്ഞുതന്നു; ഫോണിന്റെ മോഡൽ ചോദിച്ചു; ഒന്ന് സ്വിച്ച് ഓഫ് ചെയ്തിട്ട് ഓൺ ചെയ്യാൻ പറഞ്ഞു - ഒരു രക്ഷയും ഇല്ല. അവസാനം 24 മണിക്കൂറിനുള്ളിൽ ശരിയാക്കാം സർ എന്നും പറഞ്ഞ് അവൾ മുങ്ങി.. ഞാനിപ്പോൾ ഊമ്പിത്തിരിഞ്ഞിരിക്കുകയാ!! എന്റെ വൊഡഫോണേ കൊടും ചതിയായിപ്പോയി... എന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ നമുക്ക് പറഞ്ഞു തീർക്കാമായിരുന്നു :( 8 മണിയാവുമ്പോൾ അവൾ മിസ്സടിക്കും ഞാനിനി എന്തു ചെയ്യും?എന്തായാലും വൊഡാഫോൺ ഉപയോഗിക്കുന്ന പ്രിയപ്പെട്ട കസ്‌റ്റമേർസേ!! നിങ്ങൾ ചിരിക്കേണ്ട. നാളെ നിങ്ങൾക്കും ഈ ഗതികേട് വരാം... ഇതാ ഇതു കുറിച്ചെടുത്തോ:വൊഡാഫോൺ കസ്റ്റമർകെയർ നമ്പറുകൾ1. Vodafone Customer Care Number Jammu & Kashmir : Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9796097960 from any phone email : vodafonecare.jk@vodafone.com******************2. Vodafone Customer...
ദ റിയൽ സുരേഷ് ഗോപി!!
ശ്രീ വേണുവിന്റെ ചോദ്യങ്ങൾക്കു മുമ്പിൽ മുട്ടുമടക്കുന്ന രാഷ്ട്രീയഭീഷ്മാചാര്യന്മാരെ റിപ്പോർട്ടർ ടിവി കഴിഞ്ഞ ദിവസങ്ങളിൽ കാണിച്ചിരുന്നു. ഉത്തരം മുട്ടിയ മുഖ്യമന്ത്രി അഭിമുഖം അവസാനിപ്പിച്ച് ഓടിപ്പോകുന്ന കാഴ്‌ചയ്‌ക്കും നമ്മൾ സാക്ഷികളായി. വാർത്താമാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ തൊണ്ട വിറച്ച് മുട്ടിടറി തിരിഞ്ഞോടുന്ന രാഷ്ട്രീയക്കാരായിപ്പോയല്ലോ നമുക്ക്!! ശക്തവും വ്യക്തവുമായ ഭാഷയിൽ വാർത്തകളെയും ആനുകാലിക സംഭവങ്ങളെയും മലയാളസമക്ഷം എത്തിക്കുന്നതിൽ മറ്റു ചാനലുകളെക്കാൽ റിപ്പോർട്ടർ ടിവി മിടുക്കുതെളിയിച്ചുകൊണ്ടിരിക്കുന്നു. ആരംഭശൂരത്വമായി ഒടുങ്ങാതെ, നല്ല രീതിയിൽ തന്നെയത് മുന്നേറട്ടെ എന്നാശംസിക്കുന്നു.
മുടിപ്പൂക്കൾ വാടിയാലെന്തോമനേ നിൻ…
പ്രിഡിഗ്രി പഠിക്കുന്ന കാലത്ത് അന്നത്തെ കാമുകി എന്നെ ഉദ്ദേശിച്ച് ഒരു പാട്ടു പാടുന്നു എന്ന പബ്ലിസിറ്റിയോടെ കോളേജ് ഡേയ്‌ക്ക് സ്റ്റേജിൽ കേറിനിന്ന് പാടി നാണം കെടുത്തിയ പാട്ടാണിത്!!ഹോ വല്ലാത്ത നൊസ്റ്റി!!ആ കുട്ടി എവിടെ ഉണ്ടോ എന്തോ!!ഹാപ്പി ബാച്ചിലേഴ്‌സിന്റെ ബസ്സിലേക്ക്...മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെചിരിപ്പൂക്കള്‍ വാടരുതെന്നോമനേ...മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെമനം മാത്രം മാഴ്‌കരുതെന്നോമനേ...കങ്കണമുടഞ്ഞാലെന്തോമനേ നിന്റെകൊഞ്ചലിന്‍ വളകിലുക്കം പോരുമേകുണുങ്ങുന്ന കൊലുസ്സെന്തിന്നോമനേ നിന്റെപരിഭവക്കിണുക്കങ്ങള്‍ പോരുമേ...കനകത്തിന്‍ ഭാരമെന്തിന്നോമനേ എന്റെപ്രണയം നിന്‍ ആഭരണമല്ലയോനിലയ്‌ക്കാത്ത ധനമെന്തിന്നോമനേ നിന്റെമടിയിലെന്‍ കണ്മണികളില്ലയോ...
ബുക്ക്മാർക്ക് ചെയ്‌തുവെക്കേണ്ട മറ്റൊരു ടാലന്റ് ഷോ!!
ഇതാ ബുക്ക്‌മാർക്ക് ചെയ്തുവെച്ച് ഇടയ്ക്കൊക്കെ കാണാൻ പറ്റിയ മറ്റൊരു കോമഡി ടാലന്റ് ഷോ!! എല്ലാവർക്കും നന്നായിട്ട് ഇഷ്ടപ്പെടും! കേരളോത്സവവേദിയിൽ മൂന്നുതവണ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഷൈജു കോഴിക്കോട് എന്ന കൊച്ചുകലാകരന്റെ മിമിക്രി.കരീ ഷ്മായുടെ ബസ്സിലേക്ക്...
മോസില്ല ഫയർഫോക്സ് | തീക്കുറുക്കൻ
മോസില്ല ഫയർഫോക്സിന്റെ പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്തു. ഒത്തിരി പുതിയ സവിശേഷതകൾ ഉണ്ടെന്നു പറയുന്നു. ഒന്നോടിച്ചുനോക്കിയപ്പോൾ പുതിയ ചില മാറ്റങ്ങൾ ഒക്കെ അനുഭവപ്പെട്ടിട്ടുണ്ട്. ബ്രൗസറിന്റെ സ്പീഡ് കൂടുമെന്ന് പറയുന്നു. അതുതന്നെ വലിയ അനുഗ്രഹം!! നിങ്ങൾക്കും പരീക്ഷിക്കാവുന്നതാണ്. ഡൗൺലോഡ് ചെയ്യാൻ താഴത്തെ ബട്ടൻ ക്ലിക് ചെയ്യുക.
ടിന്റുമോൻ വീണ്ടും
നടൻ: എന്റെ തേജാ ഭായി ആൻഡ് ഫാമിലി എന്ന സിനിമ മോൻ കണ്ടോ?ടിന്റുമോൻ: ഇല്ലനടൻ: അതെന്താ?ടിന്റുമോൻ: തീയറ്ററിൽ ഒറ്റയ്‌ക്കിരിക്കാൻ പേടിയാ മാമാ!!പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സുഹൃത്തിന്റെ എസ്.എം.എസ്
സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്..
സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്, അതിനു ഗാനഗന്ധർവ്വനെന്നോ ഏഷ്യാനെറ്റെന്നോ എന്നൊന്നും ഭേദമില്ല. പുതിയ വിവാദം ഗാനഗന്ധർവ്വൻ യേശുദാസ് സുഹൃത്തിന്റെ മകളുടെ വിജയത്തിനായ് സഭാമദ്ധ്യത്തിൽ നിന്നും കോമാളിവേഷം കെട്ടിയെന്നതാണ്. ലിങ്കിവിടെ കൊടുത്തിരിക്കുന്നു. അതുകൊണ്ട് നഷ്ടപ്പെടുന്നത് ആ വലിയമനുഷ്യന്റെ പേരുതന്നെയാണ്; പോരാത്തതിന് ഭാരതത്തിൽ ജനിച്ചുപോയതിനെ പുച്ഛിച്ചുകൊണ്ടുള്ള പരാമർശവും... കഷ്ടമായിപ്പോയി!!ഇന്ത്യക്കാരായി ജനിച്ചവരൊക്കെ മുൻ ജന്മപാപികളാണെന്നാണോ ഗാനഗന്ധർവ്വൻ യേശുദാസ് മനസ്സിലാക്കി വെച്ചിരിക്കുന്നത്? അമേരിക്കയിൽ ജനിക്കുന്നത് പുണ്യമെന്നോ? അതുകൊണ്ടാണോ അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസമാക്കിയത്!! എന്താണ് യേശുദാസിന് അമേരിക്കയോടിത്ര വിധേയത്വം!! ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുകൊടുത്ത ഭാരതമേ ലജ്ജിക്കുക!!ഗാനഗന്ധർവന്റെ അഭിപ്രായത്തെ ശക്ത്മായി എതിർക്കുന്നു; അതിൽ പ്രതിഷേധിക്കുന്നു...
റൈറ്റ് സൈഡ് ചാറ്റിങ് | Techies Tricks
ഗൂഗിളിന്റെ സേവനം തേടാത്തവരായി നെറ്റില്‍ ആരും തന്നെ കാണികയില്ല. സേര്‍ച്ച് എഞ്ചിന്‍, മെയില്‍ സര്‍വീസ്, ഫോട്ടോ ആല്‍ബം, വീഡിയോഷെയറിങ് തുടങ്ങി വ്യത്യസ്തങ്ങളായ പല സേവനങ്ങലിലൂടെ ഗൂഗിള്‍ ജൈത്രയാത്ര തുടരുന്നു. ഗൂഗിളിനെ മെയില്‍ സര്‍വീസായ ജീമെയിലില്‍ ഉള്ള ഒരു സംവിധാനമാണ് ജിമെയില്‍ ലാബ്‌സ്. 2008 ജൂണില്‍ തുടങ്ങിയ ഈ സൗകര്യം, 2011 സെപ്‌റ്റംബറില്‍ ഗൂഗിള്‍ നിര്‍ത്തിവെയ്‌ക്കും എന്നു പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നിര്‍ത്തിവെച്ചിട്ടില്ല. ജിമെയിൽ സേവനത്തിന്റെ ഒരു പരീക്ഷണശാലയാണ് ജിമെയിൽ ലാബ്സ് എന്നു വേണമെങ്കില്‍ പറയാം. നിരവധി പുതിയ സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് ലാബ്സിൽ പോയി പരീക്ഷിച്ചു നോക്കാവുന്നതാണ്. അതില്‍ ഒന്നാണ് റൈറ്റ്‌സൈഡ് ചാറ്റിങ്.റൈറ്റ് സൈഡ് ചാറ്റിങ്ഇപ്പോള്‍ ലാപ്‌ടോപ്പുകളുടെ ഉപയോഗം നാള്‍ക്കുനാള്‍ കൂടി വരികയാനല്ലോ. ലാപ്‌ടോപ്പ് സ്ക്രീനുലളെല്ലാം തന്നെ വൈഡ് സ്‌ക്രീനുകളാണു താനും. വൈഡ് സ്‌ക്രീന്‍ ലാപ്‌ടോപ്പുകലില്‍ മാത്രമല്ല, പുതിയതായി ഇറങ്ങുന്ന ഓട്ടുമില്ല TFT ഫ്ലാറ്റ് സ്‌ക്രീനുകളും കൂടുതലും ഉള്ളത് വൈഡ്‌സ്ക്രീൻ തന്നെയാണ്. ഇങ്ങനെ വൈഡ് സ്ക്രീൻ ഉപയോഗിക്കുന്ന ജിമെയിൽ ഉപയോക്താക്കൾക്ക് പറ്റിയ ഒരു ലാബ്സൗകര്യമാണ് റൈറ്റ് സൈഡ് ചാറ്റിങ്.സ്‌ക്രീനിൽ രണ്ട് കോളമായ്ഇ നിറഞ്ഞു നിൽക്കുന്ന ഒരു വെബ് യൂസർ ഇന്റർഫേസാണ് ജിമെയിലിന്റേത്. ചാറ്റ് വിൻഡോ ഇടതുവശത്ത് താഴെയായിട്ടാണ് സാധാരണഗതിയിൽ കാണാറുള്ളത്. ഈ ചാറ്റ് വിൻഡോ എടുത്ത് വലതുവശത്ത് മുകളിലായി ഫിറ്റ് ചെയ്യുകയാണ് റൈറ്റ് സൈഡ് ചാറ്റ് എന്ന ജിമെയിൽ സംവിധാനം വഴി നടക്കുക. ഓൺ ലൈനിൽ ഉള്ളവരെ താഴോട്ട് സ്ക്രോൾ ചെയ്യാതെ ഒറ്റ നോട്ടത്തിൽ തന്നെ കാണാനും, ജീമെയിലിന് അതുവരെ ഇല്ലാതിരുന്ന മറ്റൊരു ലുക്ക് കിട്ടാനും മറ്റും ഇതുപയോഗിക്കാം.ഇതെങ്ങനെ ചെയ്യുമെന്നു നോക്കാംജിമെയിലിന്റെ വലതുവശത്ത് ഏറ്റവും മുകലിലായി ജിമെയിൽ സെറ്റിങ്‌സ് കാണാം, താഴത്തെ ചിത്രം നോക്കുക. ആ സെറ്റിങ്‌സിൽ ക്ലിക്ക് ചെയ്താൽ ഒരു ചെറിയ മെനു താഴോട്ട് വരുന്നതു കാണാം. അതിൽ ലാബ്‌സ് കാണും. ആ ലിങ്കിൽ ക്ലിക്ക് ചെയ്യണം.ജിമെയിൽ സെറ്റിങ്‌സും ലാബുംഇതിൽ ഒത്തിരി സൗകര്യങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. പലതും പിന്നീട് എനേബിൾ ചെയ്തു പരീക്ഷിച്ചു നോക്കുക. ഉപകാരപ്രദമായ വിവിധ ലാബ്ഐറ്റങ്ങൾ അവിടെ കണ്ടെത്താനാവും.ഈ ലാബ് ഐറ്റങ്ങളിൽ താഴെയായി...
റൈറ്റ് സൈഡ് ചാറ്റിങ് | Techies Tricks
ഗൂഗിളിന്റെ സേവനം തേടാത്തവരായി നെറ്റില്‍ ആരും തന്നെ കാണികയില്ല. സേര്‍ച്ച് എഞ്ചിന്‍, മെയില്‍ സര്‍വീസ്, ഫോട്ടോ ആല്‍ബം, വീഡിയോഷെയറിങ് തുടങ്ങി വ്യത്യസ്തങ്ങളായ പല സേവനങ്ങലിലൂടെ ഗൂഗിള്‍ ജൈത്രയാത്ര തുടരുന്നു. ഗൂഗിളിനെ മെയില്‍ സര്‍വീസായ ജീമെയിലില്‍ ഉള്ള ഒരു സംവിധാനമാണ് ജിമെയില്‍ ലാബ്‌സ്. 2008 ജൂണില്‍ തുടങ്ങിയ ഈ സൗകര്യം, 2011 സെപ്‌റ്റംബറില്‍ ഗൂഗിള്‍ നിര്‍ത്തിവെയ്‌ക്കും എന്നു പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നിര്‍ത്തിവെച്ചിട്ടില്ല. ജിമെയിൽ സേവനത്തിന്റെ ഒരു പരീക്ഷണശാലയാണ് ജിമെയിൽ ലാബ്സ് എന്നു വേണമെങ്കില്‍ പറയാം. നിരവധി പുതിയ സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് ലാബ്സിൽ പോയി പരീക്ഷിച്ചു നോക്കാവുന്നതാണ്. അതില്‍ ഒന്നാണ് റൈറ്റ്‌സൈഡ് ചാറ്റിങ്.റൈറ്റ് സൈഡ് ചാറ്റിന്റെ പറ്റി മതിയായ ചിത്രങ്ങൾ അടക്കം വിശദമായി ഇവിടെ കൊടുത്തിരിക്കുന്നു...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
