ദേവരാഗം – ഒരു പ്രണയകാലത്തിലൂടെ…

പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്നു. കാവിലെ വള്ളിപ്പടർപ്പുകൾക്കിടയിലും തെക്കിനിയിലും വിടർന്ന പ്രണയം കസവുടുത്തും ദാവണിയിട്ടും ചുരിദാറിട്ടും വളർന്നു. വളർച്ചയുടെ വഴികൾ എന്തുതന്നെയാവട്ടെ, പ്രണയം ഒരനുഭൂതിയാണ്; ഹൃദ്യമായ സുഖാനുഭൂതി. ഒരു പ്രണയകാലത്തിലൂടെ... അന്നു മൊബൈൽ ഒന്നുംതന്നെ ഇല്ലായിരുന്നു... എഴുത്തു തന്നെ ശരണം. വലിയ പണക്കാരുടെ വീട്ടിൽ പോലും ഫോണില്ല... ക്ലാസ് കഴിഞ്ഞ് വന്ന ഉടനേ ഞാൻ അവളുടെ ലെറ്റർ എടുത്തു വായിക്കും. പിന്നെ പേപ്പർ എടുത്തുവെച്ച് എഴുതാൻ തുടങ്ങും... A4 ഷീറ്റിന്റെ രണ്ടുഭാഗത്തും കുനുകുനേ എഴുതും... സൂര്യനുകീഴിലുള്ള ഒട്ടുമിക്ക വിഷയങ്ങൾക്കും ഞങ്ങൾ എഴുത്തിലൂടെ ഉത്തരം തേടും... കരയുകയും ചിരിക്കുകയും ചെയ്യും... സ്വപ്നങ്ങൾ നെയ്യും... നാലഞ്ചു ഷീറ്റൊക്കെ മിനിമം കാണുമത്... പിന്നെ ആ എഴുത്ത് അവളെ ഏല്പിക്കുംവരെ ഒരു സമാധാനക്കേടാണ്. കൂട്ടുകാരാരും അറിയരുത്; അദ്ധ്യാപകർ കാണരുത്... രാവിലെ തന്നെ മറുപടി അവളെ ഏൽപ്പിക്കും... അവൾക്കത് കൊടുക്കുമ്പോൾ അവൾ വേറൊന്നു തരും, പിന്നെ അന്നു വന്ന് അതിനുള്ള മറുപടിയാവും... രണ്ടുവർഷം ഇങ്ങനെ അടുപ്പിച്ച് എഴുതി. ശനിയും ഞായറുമൊക്കെ വലിയ സമയം കൊല്ലികൾ തന്നെയായിരുന്നു... അവളുടെ നനുത്ത കരിമിഴികളുടെ ആഴങ്ങളിൽ ഞാനെന്റെ സ്വർഗം കണ്ടു... അവളുടെ വിരൽ തുമ്പിലെങ്കിലും ഒന്നു തൊടാൻ കൊതിച്ച പാതിരാത്രികൾ തരുന്ന അലസനൊമ്പരത്തിനു വരെ വല്ലാത്ത സുഖമായിരുന്നു... പാട്ടുകേൾക്കുക:[ca_audio url="https://chayilyam.com/stories/songs/love/sisirakala-devaragam.mp3" width="280" height="27" css_class="codeart-google-mp3-player" autoplay="false"] ശിശിരകാല മേഘ മിഥുന രതിപരാഗമോ അതോ ദേവരാഗമോ കുളിരില്‍ മുങ്ങുമാത്മ ദാഹ മൃദു വികാരമോ അതോ ദേവരാഗമോ ഇന്ദ്രിയങ്ങളില്‍ ശൈത്യ നീലിമ സ്പന്ദനങ്ങളില്‍ രാസ ചാരുത മൂടല്‍ മഞ്ഞല നീര്‍ത്തി ശയ്യകൾ ദേവദാരുവില്‍ വിരിഞ്ഞ മോഹനങ്ങൾ ആദ്യ രോമഹര്‍ഷവും അംഗുലീയ പുഷ്പവും അനുഭൂതി പകരുന്ന നിമിഷം ആ ദിവാസ്വപ്നവും ആനന്ദ ബാഷ്പവും കതിരിടും ഹൃദയങ്ങളിൽ മദന ഗാന പല്ലവി ഹൃദയ ജീവ രഞ്ജിനി ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം ലോല ലോല പാണിയാം കാലകനക തൂലിക എഴുതുന്നൊരീ പ്രേമ കാവ്യം ഈ നിശാ ലഹരിയും താരാഗണങ്ങളും അലിയുമീ...

Read More »

ഇതെന്തു നിരാഹരം?

ഭീകരപ്രവര്‍ത്തനത്തെയും മറ്റും നേരിടാനെന്ന ന്യായത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു നൽകിയിരിക്കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് പിൻവലിക്കണം എന്ന ആവശ്യവുമായി ഇറോം ശര്‍മിള നടത്തുന്ന നിരാഹരസമരം പതിനൊന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ത്യൻ സൈനികർ അതിർത്തിപ്രദേശങ്ങളിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ പലപ്പോഴും പുറത്തുവരാറുണ്ട്, സിക്കിമിൽ പ്രായപൂർത്തി പോലും ആകാത്ത കുഞ്ഞിനെ സ്ഥിരമായി തന്റെ കാമവെറിക്ക് ഉപയോഗിക്കുന്ന സഹപ്രവർത്തനെ പറ്റി പണ്ടൊരു സുഹൃത്ത് പറഞ്ഞതോർക്കുന്നു. പട്ടാളക്കാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത വാര്‍ത്തകള്‍ നിരവധിയാണ്, ചോദിക്കാൻ ചെല്ലുന്നവരെ നിഷ്‌കരുണം വെടിവെച്ചുകൊല്ലാൻ അവർ നിയമത്തെ കൂട്ടുപിടിക്കുന്നു. നിയമപാലകർ നിയമത്തെ വ്യഭിചരിക്കുന്ന വാർത്തയൊക്കെ പരസ്യമായ രഹസ്യമാണ്. എന്തൊക്കെയായാലും അതിർത്തികളിൽ ഇവരുടെ ജീവിതക്രമവും അത്ര നല്ല രീതിയിൽ ഒന്നുമല്ലതാനും. മണിപ്പൂരിലും ഈ നിയമം ഇന്നു നിലനിൽക്കുന്നു. പണ്ട്, ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്നതാണ് ഈ നിയമം. എന്നാൽ നമുക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഈ നിയമം എടുത്തു കളയുകയുണ്ടായി. പക്ഷേ 1958 - ല്‍ മണിപ്പുരില്‍ വീണ്ടും ഈ നിയമം കൊണ്ടുവന്നു. ജനാധിപത്യം, ജനാധിപത്യം എന്നു കരഞ്ഞു നിലവിളിക്കുന്നവരാരും തന്നെ ഈ മനുഷ്യത്തരഹിതമായ ക്രൂരതകൾ കണ്ടില്ലെന്നു നടിച്ചു. രാജ്യത്തിനുവേണ്ടി ജീവൻവരെ ബലിനൽകാൻ തയ്യാറാവുന്ന ധീരജവാനോടുള്ള അമിതമായ താല്പര്യത്തിലും രാജ്യസ്‌നേത്തിലും നമ്മളീ ക്രൂരതകൾക്ക് നേരെ കണ്ണടച്ചു.  അതെന്തോ ആവട്ട്. വ്യക്തമായ തെളിവുകളാണല്ലോ മുഖ്യം. ഈ പറയപ്പെട്ടുന്ന ക്രൂരതയിലേക്ക് ശ്രദ്ധകിട്ടിയത് മണിപ്പൂരിലെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന ഈറോം ശർമ്മിള നിരാഹാരം ഇരിക്കാൻ തുടങ്ങിയപ്പോൾ മുതലാണ്. ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് എന്ന നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് 2000 നവംബര്‍ തൊട്ടാണവർ നിരാഹാര സമരം തുടങ്ങിയത്. മേലുദ്യോഗസ്ഥന്റെ അനുവാദം ഇല്ലാതെ തന്നെ ശത്രുവിനെ വെടി വയ്ക്കാനുള്ള അഫ്സ പിൻവലിക്കാൻ വേണ്ടിയായിരുന്നു  ശർമ്മിളയുടെ നിരാഹാരം തുടങ്ങിയത്. ഇന്നിത് പതിനൊന്നാം വർഷത്തിലേക്ക് നീണ്ടിരിക്കുന്നു!! നീണ്ട പതിനൊന്നുവർഷങ്ങൾ!! പത്രമാധ്യമങ്ങളെല്ലാം അവരെ തഴഞ്ഞു; ചാനലുകളായ ചാനലുകളൊക്കെ കണ്ണടച്ചു... പ്രതിരോധവകുപ്പിന്റെ തലവനായ ശ്രീ. എ.കെ. ആന്റണിവരെ ഇതൊന്നും തിരിഞ്ഞു നോക്കാൻ പോയില്ല... എന്തായിരിക്കാം കാരണം?  സായുധരായ ഭീകരവാദികളുടെയും വിഘടനവാദികളുടെയും കേളീരംഗമാണ് മണിപ്പൂർ. വെടി വയ്ക്കാനുള്ള അധികാരം എടുത്തുകളഞ്ഞാൽ പട്ടാളത്തെ എളുപ്പത്തിൽ കീഴടക്കാൻ...

Read More »

പഞ്ചാരയടിയെ പറ്റി എന്തെങ്കിലും ധാരണയുണ്ടോ?

ശരിക്കും എന്താ ഈ പഞ്ചാരയടി? ആണും പെണ്ണും  പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതെ പരസ്പരം ലോകകാര്യങ്ങൾ സംസാരിച്ചാൽ അതു പഞ്ചാരയടിയാവുമോ? ഇതേ കാര്യം ആണുങ്ങൾ തമ്മിൽ സംസാരിച്ചാൽ അപ്പോൾ അതിനെ എന്തു പറയും? പഞ്ചാരയടിക്ക് എന്തെങ്കിലും ഉദ്ദേശ്യങ്ങളുണ്ടോ? സാധാരണ അണുങ്ങൾക്ക് ഒരു പെണ്ണ് അടുത്തിരുന്ന് സംസാരിക്കാനുള്ളത് ഒരു രസമുള്ള കാര്യമാണ്... മണിക്കൂറുകളോളം സംസാരിക്കാൻ സബ്‌ജക്റ്റിനും ക്ഷാമം കാണില്ല - ഇതും പഞ്ചാരയടിയുടെ കീഴിൽ വരുമോ? എന്തൊക്കെ സംശയങ്ങളാണു ദൈവമേ!!നെറ്റിൽ തപ്പിയപ്പോൾ പഞ്ചാരയടി ഒരു കുറ്റകൃത്യമാണെന്നു കണ്ടു. ഫോണിലൂടെ ‘പഞ്ചാരയടി’ക്കാന്‍ ശ്രമിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍ വരെ കിട്ടിയിട്ടുണ്ട്.ഒരുത്തരം തന്ന് സഹായിക്കുക. നിർവചനം അറിയാനാഗ്രഹിക്കുന്ന ഒത്തിരിപ്പേർക്കിതൊരു അനുഗ്രഹമാവും എന്നു കരുതുന്നു. ഇനി പഞ്ചാര അടി തുടങ്ങാനാഗ്രഹിക്കുന്ന ചെറുബാല്യങ്ങൾക്ക് കാര്യങ്ങൾ അറിഞ്ഞുതന്നെ തുടങ്ങാനിതൊരു അവസരവും ആവട്ടെ...ഇനിയൊരു പഞ്ചാരപ്പാട്ടാവട്ടെ!!കുഞ്ചിയമ്മക്കഞ്ചു മക്കളാണേ...അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ...പഞ്ചാര വിറ്റു നടന്നു കുഞ്ചു...പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു...വഞ്ചിയില്‍ പഞ്ചാര ചാക്കു വെച്ചുതുഞ്ചതിരുന്നു തുഴഞ്ഞു കുഞ്ചു...പഞ്ചാര വിറ്റു നടന്നു കുഞ്ചു...പഞ്ചാരക്കുഞ്ചുന്ന് പേരും വന്നുപഞ്ചാര തിന്നു മടുത്തു കുഞ്ചു...ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു...കുഞ്ചിയമ്മക്കഞ്ചു മക്കളാണേ...അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ...

Read More »

ഇന്നു ഹൃദയദിനം!!

ഇന്ന് ലോക ഹൃദയദിനം... പ്രണയവും ഫ്രണ്ട്‌ഷിപ്പും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ഞാനെന്റെ ഹൃദയത്തോടു ചോദിച്ചു. മുഖം വീർപ്പിച്ച് ഹൃദയത്തിന്റെ മറുപടി: My job is to pump blood. So don't ask me these kind of stupid questions!! World Heart Day is on 29 September World Heart Day was created in 2000 to inform people around the globe that heart disease and stroke are the world’s leading cause of death, claiming 17.1 million lives each year. Together with its members, the World Heart Federation spreads the news that at least 80% of premature deaths from heart disease and stroke could be avoided if the main risk factors, tobacco, unhealthy diet and physical inactivity, are controlled. << link>> നട്ടെല്ലുള്ള ജീവികളിൽ ആദ്യമുണ്ടാവുന്ന അവയവമാണു ഹൃദയം. ഒരു വശത്തേക്കു മാത്രം തുറക്കുന്ന വാല്വുകളാണു ഹൃദയത്തിനുള്ളത്. ഭ്രൂണാവസ്ഥയിൽ നാലാമത്തെ ആഴ്ചമുതൽ ഹൃദയമിടിപ്പ് തുടങ്ങുന്നു. 250 മുതൽ 350 ഗ്രാം വരെയാണു ഹൃദയത്തിന്റെ ഭാരം. സ്ത്രീഹൃദയത്തിനു ഭാരം കുറവാണ്. ആരോഗ്യമുള്ള പുരുഷഹൃദയം മിനിറ്റിൽ 72 പ്രാവശ്യം മിടിക്കും. സ്ത്രീഹൃദയം മിനിറ്റിൽ 78 തവണ മിടിക്കുന്നു. ആകെ രക്തത്തിന്റെ 5% ഹൃദയപ്രവർത്തനങ്ങൾക്കു തന്നെ ആവശ്യമാണ്. ഹൃദയത്തിന് രക്‌തം നൽകുന്നത് കൊറോണറി ആർട്ടറിയാണ്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് ഒരു മിനിട്ടിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. ഹൃദയമിടിപ്പിന്റെ തോതിലും താളത്തിലുമുള്ള പിഴവ് കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ ഇ.സി.ജി എന്ന ഇലക്ട്രോകാർഡിയോ ഗ്രാഫ്. ശരീരം മുഴുവൻ കറങ്ങി വരുന്ന രക്തം ആദ്യം വരുന്നത് ഹൃദയത്തിലെ...

Read More »

അണ്ണന്റെ ബ്ലോഗ്!!

അണ്ണാ ഹസാരെ ബ്ലോഗ് തുടങ്ങി! തന്റെ ആശയങ്ങളെ കൂടുതൽ ആളുകളിലേക്കെത്തിക്കാൻ ഒരു മാധ്യമം എന്ന നിലയിൽ അണ്ണൻ വേർഡ് പ്രസ്സിൽ annahazaresays എന്ന പേരിൽ ബ്ലോഗ് തുടങ്ങി. ബ്ലോഗിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.അണ്ണൻ നടത്തുന്ന രണ്ടാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനും,ആണ്ണനെ സപ്പോർട്ട് ചെയ്യാനും ഈ സൈറ്റിലൂടെ അണ്ണൻ ആഹ്വാനം ചെയ്യുന്നു. നിങ്ങൾക്കും ആ സൈറ്റിന്റെ വരിക്കാരാവാം. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ ബ്ലോഗ് വായിക്കാനാവും.

Read More »

ഇറോം ശര്‍മിളയും അവരുടെ നിരാഹാരവും!!

ഭീകരപ്രവര്‍ത്തനത്തെയും മറ്റും നേരിടാനെന്ന ന്യായത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു നൽകിയിരിക്കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് പിൻവലിക്കണം എന്ന ആവശ്യവുമായി ഇറോം ശര്‍മിള നടത്തുന്ന നിരാഹരസമരം പതിനൊന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ത്യൻ സൈനികർ അതിർത്തിപ്രദേശങ്ങളിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ പലപ്പോഴും പുറത്തുവരാറുണ്ട്, സിക്കിമിൽ പ്രായപൂർത്തി പോലും ആകാത്ത കുഞ്ഞിനെ സ്ഥിരമായി തന്റെ കാമവെറിക്ക് ഉപയോഗിക്കുന്ന സഹപ്രവർത്തനെ പറ്റി പണ്ടൊരു സുഹൃത്ത് പറഞ്ഞതോർക്കുന്നു. പട്ടാളക്കാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത വാര്‍ത്തകള്‍ നിരവധിയാണ്, ചോദിക്കാൻ ചെല്ലുന്നവരെ നിഷ്‌കരുണം വെടിവെച്ചുകൊല്ലാൻ അവർ നിയമത്തെ കൂട്ടുപിടിക്കുന്നു. നിയമപാലകർ നിയമത്തെ വ്യഭിചരിക്കുന്ന വാർത്ത പരസ്യമായ രഹസ്യമാണ്. തുടർന്നു വയിക്കുക >>

Read More »

കല്യാണ സംശയങ്ങൾ…

അരുൺ നെടുമങ്ങാടിന്റെ ബസ്സിലേക്ക്...ബസിന്റെ പ്രയോജനങ്ങളേ.. ഒരു പെണ്ണ് കെട്ടാൻ താല്പര്യമുണ്ട്. കെട്ടി പരിചയമുള്ളവർ ചില സംശയങ്ങൾ തീർത്ത് തരുമല്ലോ... 1. എങ്ങനെയുള്ള പെണ്ണാണ് നല്ലത്? 2. നല്ല സ്വഭാവമാണോ എന്ന് എങ്ങനെ തിരിച്ചറിയും. 3. സ്ത്രീധനം വാങ്ങാമോ? 4. ജോലിയുള്ള പെണ്ണിനെ നോക്കണോ? ജോലി കിട്ടാനുള്ള വിദ്യാഭ്യാസമുള്ള പെണ്ണിനെ കെട്ടണോ? അതോ വിദ്യാഭ്യാസമില്ലാത്ത ആളേ നോക്കണോ? 5 വിവാഹ ആലോചനയ്ക്ക് പത്രപരസ്യമാണോ നല്ലത്? ബ്രോക്കറാണോ അതോ ബ്യൂറോയാണോ ഏതാണ് മെച്ചം? 6. കല്യാണം കഴിക്കാതിരിക്കുന്നതും കഴിച്ചു കഴിഞ്ഞുമുള്ള ജീവിതത്തിലെ വ്യത്യാസങ്ങൾ എന്ത്? 7. പെണ്ണ് കാണാൻ പോകുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ ഏതൊക്കെ( പണ്ട് മനോരമ പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും...) 8. എന്താണ് കല്യാണം? അതിന്റെ മെച്ചം.... ( ഉവ്വ ബാക്കി ചോദ്യം പുറകെയും മുമ്പെയും ഒക്കെ വരും..)ഞാനിപ്പോൾ എന്തെങ്കിലും പറഞ്ഞാൽ അത് അബദ്ധമായിപ്പോകും :(എന്നാലും പറയാതിരിക്കുന്നതെങ്ങനെ!!സത്യൻ അന്തികാടിന്റെ ആ ഗാനംഒരു നിമിഷം തരൂ നിന്നിലലിയാൻ ഒരു യുഗം തരൂ നിന്നെയറിയാൻനീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘംനീലാംബരത്തിലെ നീരദകന്യകൾനിൻ‌നീലമിഴികണ്ടു മുഖം കുനിച്ചുആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽനീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾനിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നുആ ചെഞ്ചൊടികളിൽ ഒരു മൗനഗീതമായ്ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ 1. എങ്ങനെയുള്ള പെണ്ണാണ് നല്ലത്? A) കെട്ടുമ്പോൾ പെണ്ണിനെ തന്നെ കെട്ടണം... കാണുമ്പോൾ പെണ്ണാണെന്നു തോന്നണം. ഇപ്പോൾ കുറേ കോലങ്ങൾ ഇറങ്ങിനടക്കുന്നത് കാണാറുണ്ട്; വേഷഭൂഷാദികൾ ചിന്തകളുടെ കൂടി പ്രതിഫലനമാവാം ;)2) നല്ല സ്വഭാവമാണോ എന്ന് എങ്ങനെ തിരിച്ചറിയും.A) ഒരു രക്ഷയുമില്ല മോനേ!! സത്യൻ അന്തിക്കാടീന്റെ പാട്ടില്ലേ,ഒരു നിമിഷം തരൂ നിന്നിലലിയാൻ; ഒരു യുഗം തരൂ നിന്നെയറിയാൻ എന്ന്!! യുഗങ്ങൾ തന്നെ കിട്ടിയാലും ചിലപ്പോൾ ഈ പണ്ടാരങ്ങളുടെ ഉള്ളറിയാൻ പറ്റീന്ന് വരില്ല.  3) സ്ത്രീധനം വാങ്ങാമോ?A) സ്ത്രീധനം വാങ്ങുന്നതിനോട് ഞാൻ എതിരാണ്. അതിനെ എങ്ങനെയൊക്കെ ന്യായീകരിക്കാൻ വന്നാലും ഞാൻ എതിരുതന്നെ... :(4) ജോലിയുള്ള പെണ്ണിനെ നോക്കണോ? ജോലി കിട്ടാനുള്ള വിദ്യാഭ്യാസമുള്ള പെണ്ണിനെ കെട്ടണോ? അതോ വിദ്യാഭ്യാസമില്ലാത്ത ആളേ നോക്കണോ? A) ജോലിയുള്ളതിനെ കിട്ടിയാൽ കൊള്ളാം; കിട്ടാൻ...

Read More »

ഇതു സിനിമയിലെ ബെഞ്ച്മാർക്കിങ്…

ഷാജികുമാറിന്റെ ബസ്സിലേക്ക്...ചില മലയാള ചിത്രങ്ങളും അവയുടെ മുന്‍ ആധാരങ്ങളും...1 ചന്ദ്രലേഖ (1997)- You were sleeping(1995)2 ബൂയിംഗ് ബൂയിംഗ് (1985)- Boeing Boeing(1965)3 വെട്ടം (2004)- French Kiss(1995)4 താളവട്ടം (1986)-One flew over the cockoo’s nest(1975)5 കാക്കക്കുയില്‍ (2001)- A fish called wanda(1988)6 വെള്ളാനകളുടെ നാട് (1988)- Yours; Mine and Ours(1968)7 ഉദയനാണ് താരം(2005)-Bowfinger(1999)8 ബിഗ്‌ ബി (2007) Four Brothers (2005)9 ഗോലുമാല്‍ (2009) Nine Queens (2000)10 ഹെലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ (1986)-North by northwest(1959)11 മാളൂട്ടി (1992)-Everybody’s baby: The rescue of Jessica Mc Clare(1989)12 ഒരു മറവത്തൂര്‍ കനവ് (1998)- Jean De Florette(1986)13 തൂവല്‍ സ്പര്‍ശം (1990)- 3 Men and a Baby(1987)14 ആകാശദൂത് (1993)- Who will love my children(1983)15 യോദ്ധാ (1992)-The Golden Child(1986) + Blind Fury(1989)16 ഒളിമ്പ്യന്‍ അന്തോണി ആദം (1999)- Kindergarten Cop(1990)17 അങ്കിള്‍ ബണ്‍ ( 1991)- Uncle Buck(1989)18 രാംജി റാവു സ്പീക്കിംഗ് (1989)- See the man run(1971)19 മാന്നാര്‍ മത്തായി സ്പീക്കിംഗ് (1995)- Vertigo(1958)20 ആയുഷ്കാലം (1992)- Ghost(1990)21 പ്രാഞ്ചിയേട്ടന്‍ (2010)- The World of Don Camillo(1984)22 പട്ടാളം ( 2003)- Captain Corelli’s Mandolin(2001)23 ജോണിവാക്കര്‍ (1992)- Back to School(1986)24 കിലുക്കം (1991)- Roman Holiday(1953)25 വന്ദനം( 1989)- Stake Out(1987)26 എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)- Annie(1982)27 ഹലോ (2007)- Cellular(2004)28 കാഴ്ച (2004)- Bashu, the little stranger(1990)29 േഘമല്‍ഹാര്‍ (2001)- Brie Encounter(1945)30 അന്‍വര്‍ (2010)- Traitor(2003)31 നോട്ട്ബുക്ക്‌ ( 2006)- Susan slade(1961) and , Juno32 ആനവാല്‍ മോതിരം (1990)- Short Time(1990)33 അദ്ദേഹം എന്ന ഇദ്ദേഹം (1993)- Three Fugitives(1989)34 മയൂഖം (2005)- A Walk to Remember(2002)35 ലൈഫ്...

Read More »

എച്ചികൾ കൊച്ചിയിൽ അഥവാ ഇതു താൻഡാ പൊലീസ്!!

ഫെയ്‌സ് ബുക്കിൽ നിന്നും ചൂണ്ടിയ ഒരു കഥ; മുമ്പേ കേട്ടതാണ് എന്നാലും...മത്തായിയും പത്രോസും കൂടി കൊച്ചി കാണാന്‍ പോയി, കാഴ്ചകള്‍ കണ്ടു നടന്നപ്പോല്‍ മത്തായിക്ക് ഒരു പൂതി, ടാജില്‍ കയറി ഒന്ന് ഭക്ഷണം കഴിക്കണം....മത്തായിയുടെ കയില്‍ ആകെ നൂറു രൂപയും...പത്രോസ് പറഞ്ഞു " ഇഷ്ടാ പുലിവാലാകും, ഞാനില്ല" മത്തായി രണ്ടും കല്‍പ്പിച്ചു കയറി... ആവശ്യമുള്ളതൊക്കെ ഓര്‍ഡര്‍ ചെയ്തു...വിഷണ്ണനായി പത്രോസ് വെളിയില്‍ കാത്തു നിന്നു.... അയാള്‍ക്കറിയാമായിരുന്നു വരാന്‍ പോകുന്ന ഭവിഷ്യത്തുകള്‍.സമയം കുറേ കഴിഞ്ഞു; പൊലീസ് ജീപ്പുകൾ അകത്തേക്കും പുറഹ്തേക്കും പായുന്നു..പത്രോസ് വിഷണ്ണനായി കാത്തിരുന്നു...പത്രോസിനെ അത്ഭുത പെടുതിക്കൊണ്ട് അതാ വരുന്നു ഒരുഎമ്പോക്കവുംവിട്ടു മത്തായി.....പത്രോസ് ചോദിച്ചു.."മത്തായി ഇതെങ്ങിനെ സാധിച്ചു"...?മത്തായി, "വെരി സിംപിള്‍, ഞാന്‍ ആവശ്യമുള്ളതെല്ലാം ഓര്‍ഡര്‍ ചെയ്തു, അവര്‍ തന്നു, ബില്ല് വന്നപ്പോള്‍ ആയിരത്തി ഇരുന്നൂറു രൂപ, കാശില്ല എന്ന് ഞാന്‍ പറഞ്ഞു... ""എന്നിട്ട്".... പത്രോസ്.യെന്നിട്ടെന്താ, അവര്‍ പോലീസിനെ വിളിച്ചു" "ദൈവമേ എന്നിട്ട്"... പത്രോസ്. "അവര്‍ എന്നെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി" "കഷ്ടം" പത്രോസ്.. ഒരു കഷ്ടവുമില്ല, ഞാന്‍ നൂറു രൂപാ അവര്‍ക്ക് കൊടുത്തു, അവരെന്നെ വിട്ടയക്കുകയും ചെയ്തു.... ഹ ഹ ഹ

Read More »

വോഡാഫോൺ പണി തന്നു!!

ഇന്നു രാവിലെ മുതൽ വിക്കിപീഡിയനായ വിജയേട്ടനെ(വിജയകുമാർ ബ്ലാത്തൂർ) വിളിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയിരുന്നില്ല. ഞാൻ കരുതി മൂപ്പർ വല്ല ഹിമാലയത്തിലോ അഗസ്ത്യാർകൂടത്തിലോ മറ്റോ ആയിരിക്കും അതാണു കിട്ടാത്തതെന്ന്. എനിക്കുള്ള കോൾസൊക്കെ കൃത്യമായി വരുന്നുണ്ടായിരുന്നു. രാവിലെ ഒന്നു വീട്ടിലേക്ക് വിളിച്ചപ്പോൾ കിട്ടിയതുമാണ്. സ്നാക്‌സിനു വരുന്നില്ലെന്നു പറഞ്ഞ് വൈകുന്നേരം എന്നും കൂടെവരുന്ന കുട്ടിക്ക് മെസേജയക്കാനും പറ്റി.. അതായത് ഇൻകമിങ്സിനും മെസേജിങ്സിനും കുഴപ്പില്ലായിരുന്നു; ഞാൻ ഫോണിനെ സംശയിച്ചതില്ല എന്നു ചുരുക്കം...വൈകുന്നേരം തന്നെ വീട്ടിലേക്ക് വീണ്ടും വിളിച്ചപ്പോൾ കോൾ പോകാത്ത കാര്യം സീരിയസായി തന്നെ നോട്ട് ചെയ്തു. പിന്നെ പല ഫോണിലേക്ക് വിളിച്ചുനോക്കി :( ഇൻകമിങ്സ്‌ ഉണ്ട് മെസേജിങ്സ് ഉണ്ട്.. എനിക്കു വിളിക്കാൻ പറ്റുന്നില്ല എന്നു മാത്രം... പോസ്റ്റ്‌പെയ്‌ഡായതിനാൽ ബില്ലൊക്കെ കൃത്യമയി തന്നെ അടച്ചുവരുന്നുണ്ട്... മിനിയാന്നാണ് ഈ മാസത്തെ ബില്ലടച്ചതും. അടയ്‌ക്കാനുള്ള അവസ്സൻ തീയതി 30 ആണ്. അതായിട്ടും ഇല്ല...വിളി നടക്കുന്നില്ല. കസ്റ്റമർ കെയറിലേക്കും പോകുന്നില്ല. പിന്നെ മറ്റുഫോണിൽ നിന്നും വിളിക്കാനുള്ള കസ്റ്റമർകെയർ നമ്പർ തപ്പിയിറങ്ങി.. സംഭവം കിട്ടി. വിളിച്ചപ്പോൾ ഒരു ചേച്ചിപ്പെണ്ണ് എടുത്തിട്ട് ഏതാണ്ടൊക്കെയോ ട്രബിൾ ഷൂട്ടിങ് പറഞ്ഞുതന്നു; ഫോണിന്റെ മോഡൽ ചോദിച്ചു; ഒന്ന് സ്വിച്ച് ഓഫ് ചെയ്തിട്ട് ഓൺ ചെയ്യാൻ പറഞ്ഞു - ഒരു രക്ഷയും ഇല്ല. അവസാനം 24 മണിക്കൂറിനുള്ളിൽ ശരിയാക്കാം സർ എന്നും പറഞ്ഞ് അവൾ മുങ്ങി.. ഞാനിപ്പോൾ ഊമ്പിത്തിരിഞ്ഞിരിക്കുകയാ!! എന്റെ വൊഡഫോണേ കൊടും ചതിയായിപ്പോയി... എന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ നമുക്ക് പറഞ്ഞു തീർക്കാമായിരുന്നു :( 8 മണിയാവുമ്പോൾ അവൾ മിസ്സടിക്കും ഞാനിനി എന്തു ചെയ്യും?എന്തായാലും വൊഡാഫോൺ ഉപയോഗിക്കുന്ന പ്രിയപ്പെട്ട കസ്‌റ്റമേർസേ!! നിങ്ങൾ ചിരിക്കേണ്ട. നാളെ നിങ്ങൾക്കും ഈ ഗതികേട് വരാം... ഇതാ ഇതു കുറിച്ചെടുത്തോ:വൊഡാഫോൺ കസ്റ്റമർകെയർ നമ്പറുകൾ1. Vodafone Customer Care Number Jammu & Kashmir : Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9796097960 from any phone email : vodafonecare.jk@vodafone.com******************2. Vodafone Customer...

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)