ഭൂമിക്കൊരു ചരമഗീതം

കവിത കേൾക്കുക ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-മൃതിയില്‍ നിനക്കാത്മശാന്തി!ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്ഹൃദയത്തിലിന്നേ കുറിച്ച ഗീതം.മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-നിഴലില്‍ നീ നാളെ മരവിക്കേ,ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ഉദകം പകര്‍ന്നു വിലപിക്കാന്‍ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-മൃതിയില്‍ നിനക്കാത്മശാന്തി!പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീഎണ്ണിയാല്‍ തീരാത്ത,തങ്ങളിലിണങ്ങാത്തസന്തതികളെ നൊന്തു പെറ്റു!ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെകണ്ണീരൊഴുക്കി നീ നിന്നൂ!പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃതിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെനിന്നു നീ സര്‍വംസഹയായ്!ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-തിരുഹൃദയ രക്തം കുടിക്കാന്‍!ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-ചിത്രപടകഞ്ചുകം ചീന്തിനിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-നിന്നുതിരും ഉതിരമവര്‍മോന്തിആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-മാര്‍ത്തലക്കുന്നു മൃദുതാളം!അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-തരുണന്റെ കഥയെത്ര പഴകീപുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍വസുധയുടെ വസ്ത്രമുരിയുന്നു!വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-മഴുമുനകള്‍ കേളി തുടരുന്നു!കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നിവര്‍ഷിച്ചു രോഷമുണരുന്നു!ആടിമുകില്‍മാല കുടിനീര് തിരയുന്നു!ആതിരകള്‍ കുളിരു തിരയുന്നു.ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!ആറുകളൊഴുക്ക് തിരയുന്നു!സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-ചക്രങ്ങള്‍ ചാലിലുറയുന്നു!ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലുംചേതനയില്‍ ശേഷിക്കുവോളംനിന്നില്‍ നിന്നുയിരാര്‍ന്നൊ-രെന്നില്‍ നിന്നോര്‍മകള്‍ മാത്രം! നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-മായ് വന്നൊരാദ്യാനുഭൂതി!നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-മായലിയുമന്ത്യാനുഭൂതി!നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെമഞ്ഞുനീര്‍ തുള്ളിയില്‍പ്പോലുംഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-കരളിലൊരു വിസ്മയവിഭാതം!നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-യെന്നുമെന്‍ കാമമാം ധേനു.നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍വന്നപോല്‍ കാറ്റുകള്‍ നടന്നൂ.ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലുംതാരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതുംആയിരം കാവുകളിലൂഞ്ഞാലിടുന്നതുംആലിലത്തുമ്പത്തിരുന്നു തുളളുന്നതുംഅഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതുംഅമ്പലപ്രാവായി നീ കുറുകുന്നതുംആയിരം പുഴകളുടെയോളങ്ങളായെന്റെആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതുംപൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീകുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതുംഅന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറുവര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതുംസായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതുംസന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതുംപിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതുംഎന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ടഅടവച്ചു കവിതയായ് നീ വിരിയിപ്പതുംജലകണികപോലവേ തരളമെന്‍ വാഴ്വിനൊരുനളിനദലമായി നീ താങ്ങായി നില്പതുംഅറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെഅമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!അരിയ നിന്‍ ചിറകിന്റെ-യൊരു തൂവലിന്‍ തുമ്പി-ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്നമധുരമാം സത്യം ജ്വലിപ്പൂ!അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവുംമൃതിയുടെ ബലിക്കാക്ക കൊത്തീ...!മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ്...

Read More »

പൂവാങ്കുരുന്നില വാടിപ്പോയി ;)

പൂക്കാത്ത മുല്ലക്ക് പൂവിടാന്‍ കാത്തെന്റെ പൂക്കാലമെല്ലാം പൊഴിഞ്ഞു പോയി...പൂവിളി കേള്‍ക്കുവാന്‍ കതോര്‍ത്തിരുന്നെന്റെപൂവാങ്കുരുന്നില വാടിപ്പോയീ...

Read More »

താടക എന്ന ദ്രവിഡരാജകുമരി

താടക - രാക്ഷസകുലത്തില്‍ പിറന്നവള്‍ , നിശാചരി, രാമരാവണയുദ്ധത്തിനു കാരണക്കാരിയായവള്‍, രാമായണത്തിൽ തടകയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്... എന്നാൽ വയലാറിന്റെ താടക രാജകുമാരിയാണ്! - ദ്രാവിഡരാജകുമാരി, ദ്രാവിഡപുത്രി!! ഏതൊരുപെണ്ണിനേയും പോലെ മോഹങ്ങൾ മനസ്സിലൊതുക്കി നടന്ന സുന്ദരി; ശ്രീരാമന്റെ അദ്യ പ്രണയിനിയായി!! അവൾ ആര്യാധിനിവേശത്തിന്റെ ആദ്യ രക്തസാക്ഷിയാണിവിടെ! ദ്രാവിഡക്കൂട്ടങ്ങൾക്കുമേൽ പെയ്തിറഞ്ഞിയ ആര്യസമൂഹം തീർത്ത ആദ്യ രക്തസാക്ഷി! കാടിന്റെ വന്യതയിൽ അലിഞ്ഞു ചേരേണ്ടി വന്ന ആ കാനന പുത്രിയുടെ കഥയാണിത്: കവിത കേൾക്കുക [ca_audio url="https://chayilyam.com/stories/poem/thadaka.mp3" width="300" height="27" css_class="codeart-google-mp3-player" autoplay="false"] മറ്റു കവിതകൾ കാണുക വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന ദ്രാവിഡരാജകുമാരി ഞാൻ താടക (more…)

Read More »

ഓജോബോർഡിന്റെ കഥ; അല്ല കാര്യം!

ഇന്നു മറ്റൊരു ആവശ്യത്തിനു വേണ്ടി ഗൂഗിൾ അനലിറ്റിക്സിൽ കേറിനോക്കിയതാ, ചായില്യത്തിലെ ഓജോബോർഡ് റീലോഡഡ് എന്ന ലേഖനം 23 ആൾക്കാർ ഇന്നു വായിച്ചിരിക്കുന്നതായി കണ്ടു! ഇത്തരം കഥകൾക്ക് എക്കാലത്തും നല്ല മാർക്കറ്റാണ്, വെറുതേ പെണ്ണിനേം പെടക്കോഴിയേം പിടിച്ച് ചായില്യത്തിലിട്ട് വെടക്കാക്കി :( ആ കഥയിൽ നിന്നും:ഓജോബോര്‍ഡ് റീലോഡഡ്!ഞങ്ങളെല്ലാവരും മേശയ്‌ക്കു ചുറ്റുമിരുന്നു.  മെഴുകുതിരി കത്തിച്ചു ഒരുരൂപാനാണയത്തില്‍ ഉറപ്പിച്ചു. ഈശ്വരചൈതന്യത്തിന്റെ പ്രതിരൂപമായ ആ വെളിച്ചത്തെ ഒരു ഗ്ലാസുകൊണ്ടു മൂടി എല്ലാവരും കറുത്ത ശക്തിയെ ആവാഹിക്കാന്‍ തയ്യറായി. പെട്ടന്ന് ഒരു മണിശബ്ദം കേട്ടതുപോലെ! ആദ്യം കേട്ടത് വീട്ടുടമസ്ഥന്റെ മകന്‍ തന്നെ. കുറേ കഴിഞ്ഞപ്പോള്‍ വീണ്ടും കേട്ടു… സംഗതി സത്യമാണ്‌. ഗ്ലാസിനുള്ളിലെ നാണയം ഗ്ലാസില്‍ വന്നിടിക്കുന്ന ശബ്ദമാണത്. ഗ്ലാസ് ഒന്നനങ്ങിയോ..? അതേ! ഗ്ലാസ് മെല്ലെ ചലിക്കുന്നു!! എല്ലാവരുടെയും മുഖത്ത് അത്ഭുതം! ഗ്ലാസ് മെല്ലെ നീങ്ങി ബോര്‍ഡിനു പുറത്തു വന്നു നിന്നു. എം‌എസ്സിക്കരന്റെ മുഖം ഒരു മന്ത്രവാദിയുടേതുപോലെ ഭീകരമായി. കടുത്ത സ്വരത്തില്‍ അവന്‍ ചോദിച്ചു: “who are you?” കഥ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Read More »

റാണയായി രജനികാന്ത്!

രജനീകാന്തിന്റെ ‘യന്തിരൻ’ കൊടുങ്കാറ്റ് അടങ്ങിയതേയുള്ളൂ. മൂപ്പർ വീണ്ടും എത്തുകയാണ് റാണയിലൂടെ. ഇത്തവണത്തെ അവതാരത്തിന്‍റെ പേരാണ്‘റാണ’. ഹിറ്റ്മേക്കര്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന റാണയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. കൈയില്‍ പടവാളുമായി യുദ്ധസന്നദ്ധനായി നില്‍ക്കുന്ന രജനീകാന്തിന്‍റെ ചിത്രമാണ് പോസ്റ്ററിൽ.എ. ആർ. റഹ്മാന്‍ സംഗീതം നല്‍കുന്ന റാണയുടെ ക്യാമറാമാന്‍ രത്നവേലുവാണ്. 2012ല്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ടെക്നിക്കല്‍ ഡയറക്ടര്‍ സൌന്ദര്യ രജനീകാന്താണ്. നൂറുകോടിക്ക് മേല്‍ ചെലവു വരുന്ന ചിത്രത്തില്‍ സ്പെഷ്യല്‍ എഫക്ടിന് ഏറെ പ്രാധാന്യമുണ്ട്. അമിതാഭ് ബച്ചന്‍റെ പഴയ ഹിറ്റ് ചിത്രം ‘മഹാന്‍’ ആണ് റാണ എന്ന സിനിമയുടെ അടിസ്ഥാനമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ പറയുന്നു. എന്തായാലും തുടക്കം മുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ച ഈ ചിത്രം രജനി ഉപേക്ഷിക്കുമോ അതോ കളക്ഷൻ റക്കോർഡുകൾ തകർത്തുവാരുമോ എന്നു കണ്ടറിയാം.

Read More »

കോഡ്‌പാഡ്

ഓൺലൈനിൽ പ്രോഗ്രാമിങ് ലാങ്വേജസ് ടെസ്റ്റ് ചെയ്തു നോക്കണമെന്നുണ്ടോ, ഈ സൈറ്റിൽ പോയാൽ മതി. ഞാനൊന്നു ടെസ്റ്റ് ചെയ്തു നോക്കിയിരുന്നു :)ഒരു സീ പ്രോഗ്രാം.#includeint main(){int i=4, j=6;printf("%d + %d = %d", i, j, i+j);return 0;}ഇതിന്റെ ഉത്തരം ഇവിടെ കാണാം. പക്ഷേ സി പ്രോഗ്രാമിങിലെ scanf ഫങ്ഷൻ ഒന്നും ഇതിൽ വർക്ക് ചെയ്യുന്നില്ല.. :(ഇതു പോലെ ഓൺലൈനിൽ കോഡെഴുതി റൺ ചെയ്യാൻ പറ്റിയ സൈറ്റുകൾ വല്ലതും ഉണ്ടോ? ആവശ്യമുണ്ടായിരുന്നു...

Read More »

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാൻ

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാൻഒടുവില്‍ നീയെത്തുമ്പോൾ, ചൂടിക്കുവാൻ!ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം,ഒടുവില്‍ നീയെത്തുമ്പോൾ, ചെവിയില്‍ മൂളാൻ.ഒരു മുറി മാത്രം, തുറക്കാതെ വയ്ക്കാം ഞാൻ,അതിഗൂഡമെന്നുടെ ആരാമത്തിൽ!സ്വപ്‌നങ്ങള്‍ കണ്ടു, നിനക്കുറങ്ങീടുവാൻപുഷ്പ്പത്തിന്‍ തല്പ്പമങ്ങു ഞാന്‍ വിരിയ്ക്കാം!ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയിൽ..മലര്‍മണം മാഞ്ഞല്ലോ, മറ്റുള്ളോര്‍ പോയല്ലോ,മമസഖി നീയെന്നു വന്നു ചേരും?മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,മമസഖി നീയെന്നു വന്നു ചേരും?ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയിൽ...

Read More »

Fake job offers from TCS

രാവിലെ തന്നെ മെയിൽ നോക്കിയ ഞാൻ ഞെട്ടിപ്പോയി! ടാറ്റാ കൺസൾടൻസിയിൽ നിന്നും ഒരു മെയിൽ വന്നിരിക്കുന്നു. ഞാനാണെങ്കിൽ അവിടേക്ക് ജോലിക്ക് അപ്ലേ ചെയ്തിട്ടുമില്ല. വലിയ തെറ്റില്ലാത്ത ഒരു സാലറിയും വെച്ചുകൊണ്ട് ഒരു ഓഫർലെറ്റർ ആയിരുന്നു ഇത്. എന്നാൽ, മെയിൽ താഴോട്ട് വായിച്ചു വന്നപ്പോൾ ചെറിയ സംശയം തോന്നി. ടാറ്റയൊക്കെ ഒരു ജോബ് ഓഫർ ചെയ്യുമ്പോൾ തന്നെ ക്യാഷ് ചോദിക്കുമോ? മെയിലിൽ പറയുന്നു: You are to deposit a cash of Rs. 14,200/--(Fourteen thousand two hundred rupees) as an initial amount in favour of our Company accountant name in charges to collect your payment. Payment for the Rs. 14,200/- (Fourteem thousand two hundred rupees)through any [STATEBANK OF INDIA] OR [ICICI BANK] Branch from your Home City to our Company accountant name in charge. Account NO, which will be sending to you upon your response. This is a refundable interview security deposit. സംഭവം ഫെയ്‌ക്കാണെന്നു മനസ്സിലായപ്പോൾ അത് ടാറ്റാക്കാരനെ അറിയിച്ചേക്കാം എന്നു കരുതി അവരുടെ സൈറ്റിലേക്ക് പോയി. അപ്പോൾ ദാ അവിടെ കിടക്കുന്നു ഇതേ സാധനം!! ടാറ്റായുടെ ഈ പേജ് നോക്കുക.. ഒരു പക്ഷേ നാളെ നിങ്ങൾക്കും കിട്ടിയേക്കാം. ഒന്നു കരുതിയിരുന്നോ...എനിക്കു വന്ന മെയിൽ താഴെ കൊടുക്കുന്നു:Dear Applicant!Your Resume has been selected from Job Site data base  for our new plant. The Company selected 62 candidates list for Senior Engineer, IT, Administration, Production, marketing ,Retail and general service Departments. It is our pleasure to inform you that your Resume was selected as one of...

Read More »

ഗുരുവായൂരപ്പന് ജലദോഷമായിരുന്നു!

 അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദുര്യോധനൻ, ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോട് ചോദിച്ചു:“ഇനിയും നീ ഇതുവഴി വരില്ലേ, ആനകളേയും തെളിച്ച് കൊണ്ട്? എങ്ങനുണ്ട്??"

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)