ശരിക്കും ആരാണീ നിർമ്മൽ മാധവൻ? സർക്കാർ കോളേജിൽ മെറിറ്റടിസ്ഥാനത്തിൽ സീറ്റ് കിട്ടാൻ യോഗ്യതയില്ലാത്ത ഒരു കുട്ടിയെ അവിടെ തള്ളിക്കേറ്റാനും, എന്നിട്ട് അതിന്റെ ഉത്തരവാദിത്തം മുഴുവൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഏറ്റെടുക്കാനും മാത്രം (നിര്‍മ്മലിന്റെ പ്രവേശനം: ഉത്തരവാദിത്വം തനിക്കെന്ന് മുഖ്യമന്ത്രി- മാതൃഭൂമി വാർത്ത) ഈ പയ്യൻസ് ആരാണ്? നിയമവിരുദ്ധമായി ഒരു വിദ്യാര്‍ത്ഥിയെ ഗവണ്മെന്റ് കോളേജിൽ പ്രവേശിപ്പിക്കനുള്ള ഒത്താശ ചെയ്തുകൊടുത്തതിന് താന്‍ തന്നെയാണ് ഉത്തരവാദിയെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ തന്നെ ഞെട്ടൽ ഉണ്ടാക്കുന്നു.മെറിറ്റില്ലെങ്കിൽ ഏതെങ്കിലും സ്വാശ്രയകോളേജിൽ പഠിക്കാൻ മാത്രം പണമില്ലാത്ത കുട്ടിയോടുള്ള സർക്കാറിന്റെ കാരുണ്യകടാക്ഷം മാത്രമാണോ ഇതിനുപിന്നിലുള്ളത്? അങ്ങനെയാണെങ്കിൽ ഗവന്മെന്റ് കുറേ മെനക്കെടേണ്ടി വരുമല്ലോ!!എന്തായാലും എസ്. എഫ്. ഐക്കാർ ഉറഞ്ഞാടുകയാണ്. മാധ്യമങ്ങൾക്കും നല്ല കോളായിരിക്കുന്നു.(എസ്.എഫ്.ഐ മാര്‍ച്ചില്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം - മാതൃഭൂമി വാർത്ത) പിള്ളയുടെ ജയിൽ സുഖവാസമടക്കം പലതും ഈ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോകുമെന്നും തോന്നുന്നു.മാര്‍ച്ച് ഇന്നും അക്രമാസക്തം: ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകം, ഗ്രനേഡ് - മാതൃഭൂമി വാർത്തNB: വെടി വെച്ച നോർത്ത് അസിസ്റ്റന്റ് കമ്മീഷ്ണർ രാധാകൃഷ്ണപ്പിള്ളയും ഒരു പുലിയാണ്... ആറു വര്‍ഷം മുന്‍പ് മാങ്കാവ് കച്ചേരിക്കുന്നില്‍ ഇറങ്ങിയ പുലിയെ വെടിവച്ചു കൊന്നും രാധാകൃഷ്ണപിള്ള വാര്‍ത്ത സൃഷ്ടിച്ചിരുന്നു. മനോരമ വാർത്ത.
കറുത്ത പെണ്ണ്!
എന്താന്നറിയില്ല;കുറച്ചുനാളായി തുടങ്ങിയിട്ട്... എനിക്കൊരു കറുത്ത പെണ്ണിനെ പ്രേമിക്കാൻ മോഹം!!പ്രേമിച്ചാൽ മാത്രം പോരാ...പ്രേമബന്ധിയായ സാകല്യസായൂജ്യമണയുകയും വേണം...
കുഴലൂത്തുകാർ
ബെർളിച്ചന്റെ വേവലാതി കണ്ടപ്പോൾ അന്നേ ചൊറിഞ്ഞു വന്നതായിരുന്നു...മാധ്യമധർമ്മവും മണ്ണാങ്കട്ടയും ഒന്നും അറിയാത്തതു കൊണ്ട് മിണ്ടാതിരുന്നതാ... ഇതു കലക്കി..ഒന്നുറക്കെച്ചിരിക്കാനുള്ള ഇടവേളയില്ലാതെ തുടര്‍ന്നുള്ള വായന അസാധ്യം. "നിയമം", "മൂല്യം", "മാന്യത", "വിശ്വാസ്യത" എന്നിങ്ങനെ എത്ര ഗുണങ്ങള്‍ ... അതും പത്രപ്രവര്ത്തകന്... മുടങ്ങാതെ പത്രം വായിക്കുന്നവരെയും വായിച്ച വാര്‍ത്തകള്‍ ഓര്‍മ്മയുള്ളവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ന്യായം ഡിക്ലറേറ്റീവായി സ്ഥാപിച്ചശേഷമേ പിള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ടിവിയെയും അതിനെ അനുകൂലിക്കുന്നവരെയും ചൊറിയാനാവൂ എന്നു വരുന്നത് ഒരു ഗതികേടാണ്. വരദാചാരിയെ ഓര്‍മ്മയുള്ളവരുടെ മുന്നില്‍ത്തന്നെ വേണം പത്രപ്രവര്‍ത്തകന്റെ മൂല്യബോധത്തെയും മാന്യതയെയും കുറിച്ച് ഉപന്യസിക്കാന്‍... സോഴ്സിനെ ഒറ്റിക്കൊടുക്കരുത് എന്ന, പത്രലോകം അലിഖിതമായി പിന്തുടരുന്ന ഒരു കീഴ്വഴക്കത്തിന്മേലാണല്ലോ പ്രശ്നവിചാരം. വാര്‍ത്താ ഉറവിടത്തിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ പത്രലേഖകനു ബാധ്യതയുമുണ്ട്. പക്ഷേ, ബാലകൃഷ്ണപിള്ള - റിപ്പോര്‍ട്ടര്‍ പ്രശ്നത്തില്‍ ഈ ന്യായവുമായി രംഗത്തിറങ്ങുന്നവരെ വിഡ്ഢികള്‍ എന്നുപോലും വിളിക്കാനാവില്ല. വാർത്തയിലേക്ക്...
രക്തസാക്ഷികൾ അമരന്മാർ!!
ശ്ശോ!! മൂന്നുനാലു രക്തസാക്ഷികളെ നഷ്ടപ്പെടുത്തി...ഈ മൈഗുണാപ്പനെയൊക്കെ എന്തിനാ പൊലീസാണെന്നും പറഞ്ഞ് ശമ്പളവും കൊടുത്ത് സേനയിൽ വെച്ചോണ്ടിരിക്കുന്നത്!!മത്തായി വിഷന്റെ പോസ്റ്റിലേക്ക്... കഴുവേര്‍ഡ മോന് നല്ല ഉന്നമില്ലായിരുന്നത് കൊണ്ട് ആര്‍ക്കും അപകടമൊന്നും പറ്റീല്ല!!Mathrubhumi Latest News എസ്.എഫ്.ഐ സമരം: കോഴിക്കോട്ട് ലാത്തിച്ചാര്‍ജും വെടിവെയ്‌പുംMalayalam News, Latest News,എസ്.എഫ്.ഐ സമരം: കോഴിക്കോട്ട് ലാത്തിച്ചാര്‍ജും വെടിവെയ്‌പും ലേറ്റസ്റ്റ് ന്യൂസ്,Kerala latest news,Mathrubhumi
അങ്ങനെ അതും ചെരിയുന്നു… :(
ലോകപ്രശസ്തമായ ബിഗ് ബെന്‍ സമയഗോപുരം ക്രമേണ ചരിയുന്നുവെന്ന് എന്‍ജിനീയര്‍മാര്‍. ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള വെസ്റ്റ്മിനിസ്റ്റർ പാലസിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഘടികാരത്തിന്റെയും ഘടികാര ടവറിന്റെയും വിളിപ്പേരാണ് ബിഗ് ബെൻ. ഇത് ലോകത്തിലെ ഏറ്റവും വലിയ നാലുവശമായുള്ള ഘടികാര മന്ദിരവും (ക്ലോക്ക് ടവർ) തനിച്ച് സ്ഥിതി ചെയ്യുന്ന വലിയ മൂന്നാമത്തെ ഘടികാര മന്ദിരവുമാണിത്. 2009 ജൂലൈ 11 ന് ഇതിന് 150 വർഷം പ്രായമായി.നഗ്നനേത്രങ്ങള്‍ക്കൊണ്ടു തിരിച്ചറിയാവുന്ന വിധമുള്ള ചരിവ് ഇതിനകം സംഭവിച്ചുകഴിഞ്ഞു. ഗോപുരത്തിന്റെ മുകള്‍ഭാഗം ലംബരേഖയില്‍നിന്ന് ഒന്നരയടി മാറിയാണ് നില്‍ക്കുന്നത്. ഇങ്ങനെ പോയാല്‍ ഒരുനാള്‍ ബിഗ്ബെന്‍ നിലംപതിക്കുമെന്നും എന്‍ജിനീയര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.മനോരമ വാർത്ത
സ്ത്രീ!!
വെള്ളത്താമരപോല്‍ വിശുദ്ധി വഴിയും സ്ത്രീചിത്തമേമാനസംപൊള്ളുമ്പോള്‍ അമൃതം തളിച്ചുതടവുംസല്‍സാന്ത്വന സ്വപ്നമേ മുള്ളേറ്റേറ്റു മുറിഞ്ഞ്ചോരയൊഴുകുമ്പോഴും പൂമാനു ഉന്‍മാദത്തള്ളിച്ചയ്ക്ക്ചിരിച്ചിടും സഹനതാസങ്കേതമേ വെല്‍വു നീ സ്ത്രീയേ!!
പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍
സൂപ്പര്‍താരങ്ങളെ ഹാസ്യാത്മകമായി വിമര്‍ശിച്ച ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗത്തിന് തുടക്കമായി. പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം വൈക്കത്ത് ആരംഭിച്ചു. നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയ്‌ക്കൊപ്പം സൂപ്പര്‍താരമായി ശ്രീനിവാസന്‍ തന്നെ വീണ്ടുമെത്തുന്നു. ആദ്യഭാഗത്തെ അപേക്ഷിച്ച് സൂപ്പര്‍താരത്തിന്റെ വ്യക്തിജീവിതത്തിനും മറ്റുമാണ് ഇതില്‍ ഊന്നല്‍. നിലീമ എന്ന നായികയായി അഭിനയിക്കുന്നത് മംമ്തയാണ്.മാതൃഭൂമി വാർത്ത
വൈകിട്ടെന്താ പരിപാടി?
ഇട്ടുമൂടാന്‍ പണം തരാമെന്ന് പറഞ്ഞാലും പരസ്യചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് കോളിവുഡ് സൂപ്പര്‍സ്റ്റാറുകളായ രജനീകാന്തും കമലഹാസനും. ലക്ഷങ്ങളും കോടികളും വാഗ്ദാനം നല്‍കി നാഷണല്‍, ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളും ഇവരുടെ വീടിനു മുന്നില്‍ ക്യൂനില്‍ക്കുന്ന സാഹചര്യത്തിലാണ് താരരാജാക്കന്‍മാരുടെ ഈ പ്രഖ്യാപനം. കോടികള്‍ വാദ്ഗാനം നല്‍കി പരസ്യചിത്രങ്ങളിലേക്ക് കരാര്‍ ചെയ്യാന്‍ വേണ്ടിയെത്തുന്നവരെ കാണാന്‍ പോലും ഇവര്‍ തയ്യാറാവുന്നില്ലെന്നാണ് അറിയുന്നത്. പഴയ കാലത്തെല്ലാം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നത് മോഡലുകളായിരുന്നു. എന്നാല്‍ പരസ്യമാര്‍ക്കറ്റില്‍ താരങ്ങള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, അമിതാഭ് ബച്ചന്‍, അഭിഷേക് തുടങ്ങിയ പ്രമുഖരെല്ലാം കോടികളാണ് ഓരോ വര്‍ഷത്തിലും പരസ്യചിത്രങ്ങളിലൂടെ നേടുന്നത്. പരസ്യങ്ങളുടെ കാര്യത്തില്‍ നടിമാരും ഒട്ടും പിറകിലല്ല. സൂപ്പര്‍ താരങ്ങളെ ലഭിക്കാന്‍ എത്ര പൈസ വേണമെങ്കിലും എറിയാന്‍ കമ്പനികള്‍ തയ്യാറുമാണ്. ഈ സാഹചര്യത്തിലാണ് കമലും രജനിയും ആ പണം വേണ്ടെന്ന് പറഞ്ഞ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.വാർത്തയിലേക്ക്
വാഴക്കുല – ചങ്ങമ്പുഴ
മലയപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു. മനതാരിലാശകൾപോലതിലോരോരോ മരതകക്കൂമ്പു പൊടിച്ചുവന്നു. അരുമക്കിടാങ്ങളിലൊന്നായതിനേയു - മഴകിപ്പുലക്കള്ളിയോമനിച്ചു. മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ മലയന്റെ മാടത്ത പാട്ടു പാടി. മരമെല്ലാം പൂത്തപ്പോൾകുളിർക്കാറ്റു വന്നപ്പോൾ മലയന്റെ മാടവും പൂക്കള് ചൂടി. വയലില് വിരിപ്പു വിതയ്ക്കേണ്ടകാലമായ് വളരെപ്പണിപ്പാടു വന്നുകൂടി. ഉഴുകുവാൻരാവിലെ പോകും മലയനു - മഴകിയും --- പോരുമ്പോളന്തിയാവും. ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന് മറവി പറ്റാറില്ലവർക്കു ചെറ്റും . അനുദിനമങ്ങനെ ശുശ്രൂഷ ചെയ്കയാ - ലതു വേഗവേഗം വളർന്നുവന്നു ; അജപാലബാലനിൽ ഗ്രാമീണബാലത - ന്നനുരാഗകന്ദളമെന്നപോലെ ! പകലൊക്കെപ്പൈതങ്ങളാ വാഴത്തൈത്തണല് - പ്പരവതാനിക്കുമേല് ചെന്നിരിക്കും . പൊരിയും വയറുമായുച്ചക്കൊടുംവെയില് ചൊരിയുമ്പൊ,ഴുതപ്പുലക്കിടാങ്ങള്, അവിടെയിരുന്നു കളിപ്പതു കാണ്കിലേ - തലിയാത്ത ഹൃത്തുമലിഞ്ഞുപോകും ! കരയും, ചിരിക്കു,മിടക്കിടെത്തമ്മിലാ - 'ക്കരുമാടിക്കുട്ടന്മാർ' മല്ലടിക്കും! അതുകാൺകെപ്പൊരിവെയ്ലിന് ഹൃദയത്തില്ക്കൂടിയു - മലിവിന്റെ നനവൊരു നിഴല് വിരിക്കും ! അവശന്മാരാർത്തന്മാർ ആലംബഹീനന്മാ- രവരുടെ സങ്കടമാരറിയാന് ? അവരർദ്ധനഗ്നന്മാ, രാതാപമഗ്നമാ - രവരുടെ പട്ടിണിയെന്നു തീരാന് ? അവരാർദ്രചിത്തന്മാ,രപഹാസപാത്രങ്ങ - ളവരുടെ ദുരിതങ്ങളെങ്ങൊടുങ്ങാന് ? ഇടതിങ്ങിനിറയുന്നു നിയമങ്ങള്, നീതിക - ളിടമില്ലവർക്കൊന്നു കാലുകുത്താന് ! ഇടറുന്ന കഴല് വയ്പോടുഴറിക്കുതിക്കയാ - ണിടയില്ല ലോകത്തിന്നവരെ നോക്കാന് . ഉമിനീരിറക്കാതപ്പാവങ്ങള് ചാവുമ്പോ - ളുദകക്രിയപോലും ചെയ്തിടേണ്ട. മദമത്തവിത്തപ്രതാപമേ, നീ നിന്റെ മദിരോത്സവങ്ങളില് പങ്കു കൊള്ളൂ ! പറയുന്നു മാതേവന് : ---- " ഈ ഞാലിപ്പൂവന്റെ പഴമെത്ര സാദൊള്ളതായിരിക്കും !" പരിചോ,ടനുജന്റെ വാക്കില് ചിരി വന്നു പരിഹാസഭാവത്താല് തേവനോതി : " കൊല വരാറായി, ല്ലതിനു മുമ്പേ തന്നെ കൊതിയന്റെ നാക്കത്തു വെള്ളം വന്നു !" പരിഭവിച്ചീടുന്നു നീലി : " അന്നച്ചന - തരി വാങ്ങാന് വല്ലോറ്ക്കും വെട്ടി വിക്കും ." " കരിനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടേ !" കരുവള്ളോന് കോപിച്ചൊരാജ്ഞ നല്കീ ! അതുകേട്ടെഴുനേറ്റു ദൂരത്തു മാറിനി - ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി : " പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി പ്പകുതീം ഞാനൊറ്റയ്ക്കു കട്ടുതിന്നും !" " അതുകാണാമുവ്വെടി ചൂരപ്പഴാ...
ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ
പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍ പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍ പ്രണയിക്കയാണ് നമ്മള്‍ ഇനിയും പിറക്കാത്ത ജന്മങ്ങളില്‍ പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍ പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍ ഈ ബന്ധം എന്നും അനശ്വരമല്ലയോ അകലുകയില്ലിനി നമ്മള്‍ ഈ ബന്ധം എന്നും അനശ്വരമല്ലയോ അകലുകയില്ലിനി നമ്മള്‍ പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം ഇണ പിരിയാതെ അലഞ്ഞു തമ്മില്‍ വേര്‍പിരിയാതെ അലഞ്ഞു നമ്മള്‍ വേര്‍പിരിയാതെ അലഞ്ഞു ഏത് വിഷാദം മഞ്ഞായ് മൂടുന്നു കാതരം ഒരു കാറ്റായ് ഞാനില്ലേ ഏത് വിഷാദം മഞ്ഞായ് മൂടുന്നു കാതരം ഒരു കാറ്റായ് ഞാനില്ലേ ആശകള്‍ പൂത്ത മനസ്സിലിന്നും ഞാന്‍ നിനക്കായ് തീര്‍ക്കാം മഞ്ചം എന്നും നിനക്കായ് തീര്‍ക്കാം മലര്‍ മഞ്ചം നമ്മള്‍ നമുക്കായ് തീര്‍ക്കും മണി മഞ്ചം ഇനി നമ്മൾ പിരിയുവതെങ്ങനെയോ എങ്ങനെയോ... ഇനി നമ്മൾ പിരിയുവതെങ്ങനെയോ എങ്ങനെയോ...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
