My Google Buzz Information

അവസാനത്തെ 1000 ബസ്സുകളുടെ ഒരു അവലോകനം ;) Total Public Posts: 1000 (just last 1000 posts processed.) Posts Per Week: 29.91Likes: Total Likes: 1404Like Per Post (LPP): 1.40Standard Deviation: 2.08Liked by 143 different people.Reshares: (new!) Reshared posts: 180/1000 posts18.0% of all posts are reshares.Innovation factor: 0.82First Post: ഉറക്കം വരുന്നു 7 months, 3 weeks ago (Feb. 25, 2011, 3:37 p.m.) Last Post: ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി 6 hours, 18 minutes ago (Oct. 18, 2011, 8:06 a.m.) Most Liked Posts: 20 Likes – HR Intervw in America: മാനേജർ : വേർ ആർ യു ഫ്രം? എംപ്ലോയി: ഇന്ത്യ മാനേജർ :വൗ! ഭായ്, ആപ് കഹാ സേ? എം...16 Likes – ചന്തുവിന്റെ ഡയലോഗുകൾ - ഒരു വടക്കൻ വീരഗാഥയിൽ നിന്ന്14 Likes – :) കൊള്ളാം വാര്‍ധക്യത്തിലെ ഒറ്റപ്പെടലിനെ ലൂയിസ്മാഷ് അതിജീവിച്ചത് ഒരു സീസണ്‍ ടിക്കറ്റിലൂടെ. പത്തുവ...12 Likes – ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാൻ12 Likes – നാട്ടുമ്പുറത്തെ ആ കാരണവർ!!12 Likes – ടിന്റുമോന്റെ ഒരു കാര്യം!12 Likes – 2011 ആഗസ്ത് 4 മുതല്‍ 7 വരെ ഇസ്രായേലിലെ ഹൈഫയില്‍ വെച്ച് നടക്കുന്ന വിക്കിമാനിയ 2011 നെ പറ്റി എല്ലാവ...11 Likes – കുഞ്ഞിക്കുഞ്ഞി കുറുക്കാ11 Likes – നാളെ വിദ്യാരംഭം!!11 Likes – കണ്ടോ മൈരേ വില്ലേജ് ഓഫീസ്?10 Likes – വീട്ടിലിങ്ങനെ വെറുതേ ഇരിക്കാൻ എന്തൊരു സുഖം!!9 Likes – ശിവഗംഗയ്‌ക്കു വീണ്ടും Anoop Narayanan , Shiju Alex , Sreejith K പിന്നെ ഞാനും ..............വലിയൊര...9 Likes – പണ്ട്, എന്റെ ചെറുപ്പത്തിൽ ഒടയഞ്ചാലിൽ ഒരു ബാർബർ ഷോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ...

Read More »

ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി

കരിവരിവണ്ടുകള്‍ കുറുനിരകള്‍കുളിര്‍നെറ്റി മുകരും ചാരുതകള്‍മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍നീലോല്പലങ്ങള്‍ നീള്‍മിഴികള്‍മാന്തളിരധരം, കവിളുകളില്‍ചെന്താമരവിടരും ദളസൗഭഗംകുളിരണിച്ചോലകള്‍ നുണക്കുഴികള്‍മധുമന്ദഹാസത്തിന്‍ വാഹിനികള്‍ശംഖോടിടഞ്ഞ ഗളതലമോകൈകളോ ജലപുഷ്പവളയങ്ങളോനിറമാറില്‍ യൗവ്വനകലശങ്ങള്‍മൃദുരോമരാജിതന്‍ താഴ്വരകള്‍അരയാലിന്നിലകളോ അണിവയറോആരോമല്‍പ്പൊക്കിള്‍‌ചുഴി പൊയ്കയോപ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോനാഭീതടവനനീലിമയോപിന്നഴകോ മണിത്തംബുരുവോപൊന്‍‌താഴമ്പൂമൊട്ടോ കണങ്കാലോമാഹേന്ദ്രനീലദ്യുതി വിടര്‍ത്തുംശ്രീമഹാലക്ഷ്മി നീ സുരസുന്ദരിനീ സുരസുന്ദരി.. നീ സുരസുന്ദരി...

Read More »

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍…

സുന്ദരീ...ആ.. സുന്ദരീ... സുന്ദരീ....നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍തുളസി തളിരില ചൂടീതുഷാര ഹാരം മാറില്‍ ചാര്‍ത്തിതാരുണ്യമേ നീ വന്നുനിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍സുതാര്യ സുന്ദര മേഘങ്ങള്‍ അലിയുംനിതാന്ത നീലിമയില്‍സുതാര്യ സുന്ദര മേഘങ്ങള്‍ അലിയുംനിതാന്ത നീലിമയില്‍ ഒരു സുഖ ശീതള ശാലീനതയില്‍ഒഴുകീ.. ഞാനറിയാതേഒഴുകീ ഒഴുകീ ഞാനറിയാതേ മൃഗാംഗ തരളിത വിണ്മയ കിരണംമഴയായ്‌ തഴുകുമ്പോള്‍മൃഗാംഗ തരളിത വിണ്മയ കിരണംമഴയായ്‌ തഴുകുമ്പോള്‍ ഒരു സരസീരുഹ സൗപര്‍ണികയില്‍ഒഴുകീ.. ഞാനറിയാതേഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ..

Read More »

ഡോക്‌ടറോട് ചോദിക്കാം!!

രോഗി:സാർ എനിക്ക് 23 വയസ്സുണ്ട്. പോസ്റ്റുകൾ പലപ്പോഴും കൃത്യമല്ല. ലൈക്ക് പ്രതീക്ഷിച്ചതുപോലെ കിട്ടുന്നില്ല; വളരേ കുറവാണ്. ഇവിടെ ഉള്ള ഒരു ഡോക്ടറെ കാണിച്ചപ്പോൾ തകരാറ് എന്റെ പ്രൊഫൈലിനാണെന്നു പറഞ്ഞു; ഇതുമൂലമാണോ സാർ എനിക്ക് ലൈക്ക് ഉണ്ടാവാത്തത്? എനിക്ക് പലപ്പോഴും സങ്കടവും ദേഷ്യവും വരാറുണ്ട്, പ്രൊഫൈൽ പ്രശ്നം തന്നെയാണോ സാർ കാരണം. സാർ എനിക്കിനി നല്ലൊരു ഓൺലൈൻ ജീവിതം നയിക്കാൻ പറ്റില്ലേ? ഞാനാകെ നിരാശയിലാണു സാർഡോക്ടർ:താങ്കൾ ഇക്കാര്യത്തിൽ നിരാശപ്പെടേണ്ടതില്ല; താങ്കളുടെ പ്രായത്തിലുള്ള പലർക്കും ഈ ഒരു പ്രശ്നം കണ്ടുവരുന്നുണ്ട്. ഒരുകാര്യം ചെയ്യൂ, താങ്കൾ ഒരു പെൺകുട്ടിയുടെ ഫോട്ടോ വെച്ച് പുതിയ പ്രൊഫൈൽ ഉണ്ടാക്കുക, അതിനു ശേഷം എന്റെ ഹെയർ ബാൻഡ് കാണാനില്ല, ചെരുപ്പിന്റെ വള്ളി പൊട്ടിപ്പോയി എന്നിങ്ങനെയുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യുക, അപ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്നതൊക്കെ നിർലോഭം കിട്ടിക്കൊണ്ടിരിക്കും. നല്ലൊരു ഓൺലൈൻ ജീവിതം ആശംസിക്കുന്നു.ഒരു മെയിൽ വഴി കിട്ടിയ തീം

Read More »

അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ്

ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികൾക്ക്  അലക്സ്‌ പോള്‍ ഈണം നൽകി വിധു പ്രതാപും റിമിടോമിയും ചേർന്നു പാടിയ വാസ്തവം എന്ന ചിത്രത്തിലെ ഒരു ഗാനം: അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ്...അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ്കൂവളക്കണ്‍കളില്‍ വിരിയുന്നതുഷസ്സ്കുറുമൊഴിപ്പെണ്ണിന്‍ അനുരാഗത്തപസ്സ്ചന്ദന നിറമുള്ള തൂനെറ്റിത്തടത്തിലെകുങ്കുമരേണുക്കള്‍ കവര്‍ന്നെടുത്തുംകാച്ചെണ്ണ മണമുള്ള മുടിച്ചുരുള്‍ക്കടലില്‍മുഖം ചേര്‍ത്തുമങ്ങനെ നീയിരിക്കെവേളിയ്ക്കു നാളെണ്ണിയെത്തുന്നുവോവെണ്ണിലാച്ചിറകുള്ള രാപ്പാടികള്‍അമ്പിളിവളയിട്ട കൈവിരല്‍ത്തുമ്പിനാല്‍അഞ്ജനം ചാര്‍ത്തുന്നൊരുഷഃസന്ധ്യയില്‍താമരത്തിരിയിട്ട വിളക്കുപോല്‍ നില്‍ക്കുന്നതളിര്‍നിലാപ്പെണ്‍കൊടി പാടുകില്ലേഞാനെന്റെ മോഹങ്ങള്‍ വീണയാക്കാംമംഗളശ്രുതി ചേര്‍ന്നു മാറുരുമ്മാംമലയാളത്തിലെ പ്രണയാദ്രമായ നല്ല കുറേ പാട്ടുകൾ വേണം, നിങ്ങളുടെ മനസിൽ പെട്ടെന്ന് ഓടി വരുന്ന ചില പാട്ടുകളുടെ ആദ്യവരിയോ, ലിങ്കുകളോ, യുടൂബ് വീഡിയോകളോ മറ്റോ തന്ന് സഹായിക്കുക. സിനിമാഗാനമോ ആൽബമോ ഒക്കെയാവാം. പ്രണയത്തിൽ ഒരല്പം വിരഹം ചാലിച്ച് കുറച്ച് സെന്റി ആയാലും കുഴപ്പമില്ല... എല്ലാ മനസ്സുകളും അപ്പോൾ ഒന്നു പ്രണയാതുരമാവട്ടെ!!

Read More »

ഇന്ത്യൻ റുപ്പീ | Indian Rupee

ഇന്നലെ ഇന്ത്യൻ റുപ്പി കണ്ടു.. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, 250 രൂപകൊടുത്ത് കാണേണ്ടിയിരുന്നില്ല എന്നു തോന്നി. നാട്ടിൽ പോയപ്പോൾ 30 രൂപയ്ക്കായിരുന്നെങ്കിൽ ഒരു വിധം സംതൃപ്തി തോന്നുന്നുമായിരുന്നു; കൊടുത്ത കാശിനു മുതലായി എന്നു പറയാമായിരുന്നു. ഇതെന്തോ!!സിനിമ മോശമാണ് എന്നല്ല. സിനിമയെ വാനോളം വാഴ്ത്തിപ്പാടിയ ഓൺലൈൻ കസർത്തുകൾ കണ്ട് അല്പം തെറ്റിദ്ധരിച്ചത് എന്റെ കുഴപ്പം തന്നെ. തിലകന്റെ തിരിച്ച് വരവ് ഗംഭീരം തന്നെ, ജഗതിയും തന്റെ ഭാഗം പൊലിപ്പിച്ചെടുത്തു. മൊത്തത്തിൽ പിടിച്ചിരുത്താൻ മാത്രം സിനിമയിൽ ഒന്നും കണ്ടില്ല. ഒരു ശരാശരി സിനിമ. ആദ്യപകുതിയിൽ നന്നായിട്ട് ഉറക്കം വന്നു. രണ്ടാം പകുതി നല്ല ഫാസ്റ്റായി തോന്നി. കൂളിങ് ഗ്ലാസ് വെച്ചു നടക്കുന്ന നായകനെ നോക്കി " ആ സാധനം വെക്കേണ്ട; സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് പേരുദോഷം വരുത്തിവെച്ച സാധനം ആണത്" എന്ന കൂട്ടുകാരന്റെ തമാശ കാണികളെ നന്നായി ചിരിപ്പിച്ചു.നായകന്റെ അനിയത്തിയായി അഭിനയിച്ച കുട്ടിയെ ശ്രദ്ധിച്ചു. സത്യൻ അന്തിക്കാട് - മോഹൻലാൽ ടീമിന്റെ ആ ചവറു പടത്തിലും അവരുണ്ട്. ഒരു തമിഴത്തി ലുക്ക്... കൊള്ളാം.വാൽകഷ്ണംസംവിധായകന് അരിക്കച്ചവടത്തിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു. പ്രാഞ്ചിയേട്ടനിൽ കണ്ട അതേ അരിക്കച്ചവടം ഈ സിനിമയിൽ ലാലു അലക്സിന്റെ കഥാപാത്രവും നടത്തുന്നുണ്ട്.

Read More »

ഡെന്നീസ് റിച്ചിക്ക് ആദരാജ്ഞലികൾ

ഡിജിറ്റല്‍ വിപ്ലവത്തിന്റെ ചരിത്രവഴിയില്‍, സ്റ്റീവ് ജോബ്‌സിന് പിന്നാലെ മറ്റൊരു അതികായന്‍ കൂടി ഓര്‍മയാകുന്നു. 'സി' പ്രോഗ്രാമിങ് ലാംഗ്വേജിന്റെ സൃഷ്ടാവും യുണീക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹനിര്‍മാതാവുമായ ഡെന്നീസ് റിച്ചി (70) അന്തരിച്ചു..ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ്‌വില്ലിയില്‍ 1941 സപ്തംബര്‍ 9 ന് ജനിച്ച ഡെന്നിസ് മാക്അലിസ്റ്റൈര്‍ റിച്ചി, ന്യൂ ജെര്‍സിയിലാണ് വളര്‍ന്നത്. ബെല്‍ ലബോറട്ടറീസില്‍ സ്വിച്ചിങ് സിസ്റ്റംസ് എന്‍ജിനിയറായിരുന്ന അലിസ്‌റ്റൈര്‍ റിച്ചിയായിരുന്നു പിതാവ്. 1963 ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് റിച്ചി ഭൗതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. ഹാര്‍വാഡില്‍ വെച്ചാണ് ആദ്യമായി ഒരു കമ്പ്യൂട്ടര്‍ പരിചയപ്പെടാന്‍ റിച്ചിക്ക് അവസരം ലഭിച്ചത്. അമേരിക്കയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച ആദ്യ കമ്പ്യൂട്ടറായ യുനിവാക് 1 (Univac 1) നെപ്പറ്റി നടന്ന ഒരു ക്ലാസില്‍ പങ്കെടുക്കുമ്പോഴായിരുന്നു അത്. അത് റിച്ചിയുടെ ഭാവനയെ ആഴത്തില്‍ സ്വാധീനിച്ചു.പിന്നീട് മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യില്‍ ചേര്‍ന്ന റിച്ചി, 1967 ല്‍ ബെല്‍ ലാബ്‌സിലെത്തി. ട്രാന്‍സിസ്റ്റര്‍ പിറന്നുവീണ ബെല്‍ ലാബ്‌സ്, അക്കാലത്ത് ഡിജിറ്റല്‍ മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ സ്ഥാനംപിടിച്ചിരുന്ന സ്ഥാപനമാണ്. കെന്‍ തോംപ്‌സണ്‍ എന്നറിയപ്പെട്ട കെന്നത്ത് തോംപ്‌സണ്‍ അന്ന് ബെല്‍ ലാബ്‌സിലുണ്ട്. ഇരുവരും താമസിയാതെ ഡിജിറ്റല്‍ മുന്നേറ്റങ്ങളില്‍ സഹകാരികളായി.മാതൃഭൂമി വാർത്തയിലേക്ക്:

Read More »

കുഞ്ഞിക്കുഞ്ഞി കുറുക്കാ

കുഞ്ഞി കുഞ്ഞിക്കുറുക്കാനിനക്കെന്തു ബെരുത്തംഅയ്യോന്റേട്ടാതലക്കുത്തും പനിയുംഅയിനെന്തു ബൈദ്യംഅതിനുണ്ടു ബൈദ്യംകണ്ടത്തിൽ പോണംകക്കിരി പറിക്കണംകറമുറ തിന്നണംപാറമ്മൽ പോണംപറ പറ തൂറണംകൂക്കി വിളിക്കണംകൂ കൂ കൂ കൂ...

Read More »

കാടെവിടെ മക്കളേ

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ? കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്നകുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?പച്ചപ്പനന്തത്ത പാറിക്കളിക്കുന്നപ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്തകായലും തോടുകളുമെവിടെന്‍റെ മക്കളേ?ചാകരമഹോത്സവപ്പെരുനാളിലലയടി-ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്തകാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊരോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്നതീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?മരവും മനുഷ്യരും കിളിയും മൃഗങ്ങളുംചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?അരുമകളെ, യടിമകളെയാനകളെ, മാനുകളെഅറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?മലനാടിലൂറുന്ന വയനാടിലുറയുന്നചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്തവിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്തവിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്തകള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലുംമായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്നമന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്തകുലടയുടെ വേദാന്തപടുമൊഴികളോതാത്ത,തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ? അയ്യപ്പപണിക്കരുടെ കവിത

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)