ദീപാവലി ആശംസകൾ!!

കത്തുന്ന നാളം ആവുക...അത് കാണാന്‍ മറ്റുള്ളവര്‍ക്ക് നല്ല ഭംഗിയാണ്...എന്നാല്‍ സ്വയം എറിയുന്നതിന്റെ പുകയും വേദനയും...ആരാണ് ഓര്‍മിക്കുന്നത്‌...എങ്കിലും ഒരു വിളക്കായി എരിഞ്ഞു തീരാന്‍ ആണ് എനിക്കിഷ്ടം ...എന്നും എപ്പോഴും വെളിച്ചമാവാന്‍...ഇരുട്ടിനെ വെല്ലുന്ന പ്രകാശമാവാന്‍...ദീപമേ നീ തുണ...എല്ലാവര്‍ക്കും ഹൃദ്യമായ ദീപാവലി ആശംസകൾ...

Read More »

ഒരു ചരിത്രവിദ്യാർത്ഥിയുടെ ത്വര!!

ഒരു യാത്രയായിരുന്നു; ഉജ്ജ്വലമായ ഭൂതകാലം കനംകെട്ടിക്കിടക്കുന്ന രാജപാതകളും കൊട്ടാര സമുച്ചയങ്ങളും ആനക്കൊട്ടിലുകളും അന്തപുരങ്ങളും കല്ലിന്മേൽ കല്ലുവെയ്ക്കാതെ തകർത്തെറിഞ്ഞ അന്താരാഷ്ട്രാ മാർക്കറ്റുകളും ലോകോത്തരങ്ങളായ ഇന്റർലോക്ക് സിസ്റ്റത്തിൽ പണിത പടുകൂറ്റൻ മതിൽകെട്ട്ഉകളും കണ്ട് കണ്ട്... നമുക്കിന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം ഉജ്ജ്വലമായ ഭൂതകാലത്തിന്റെ ഗിരി ശൃംഗങ്ങളില്‍ നിന്ന്‌ തുംഗഭദ്രയുടെ മടിത്തട്ടിലേക്കു നിലംപൊത്തിയ ഒരു മഹത്‌ സാമ്രാജ്യത്തിന്റെശേഷിപ്പുകളിലൂടെയുള്ള യാത്ര... ഭാരതത്തിന്റെ മധ്യകാലഘട്ടത്തിൽ ഡക്കാൻ കേന്ദ്രീകരിച്ച് സൗത്ത് ഇന്ത്യ മുഴുവൻ ഭരിച്ച കൃഷ്ണദേവരയാരുടെ രഥമുരുണ്ട വീഥികളും, തെന്നാലിരാമൻ കഥകൾ കേട്ട് പുളകം കൊണ്ട പുൽച്ചെടികളുടെ പിന്മുറക്കാർ നിശബ്ദം പറഞ്ഞുതരുന്ന കൊടിയ വേദനയുടെ കഥകൾ കേട്ടുകേട്ട് ഒരു യാത്ര... പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ സുൽത്താന്മാർ വന്ന് നാമവശേഷമാക്കിയ ഒരു ഉജ്ജ്വലസംസ്‌ക്കാരത്തിന്റെ ശവപ്പറമ്പായി തോന്നി ഹംപി എന്ന വിജയനഗരസാംരാജ്യത്തിന്റെ തലസ്ഥാന നഗരി. അന്ന് രാജാവിനു മാത്രം പ്രവേശനം അനുവദിച്ചിരുന്ന അന്തപുരം കോപൗണ്ടിൽ ലോട്ടസ് മഹൽ എന്നറിയപ്പെടുന്ന മനോഹമായ ജലമന്ദിരത്തിനു മുമ്പിൽ, സുരസുന്ദരിയായ രാജപത്നിമാർ രണ്ടുപേരും, രാജാവിനിഷ്ടപ്പെട്ട പന്ത്രണ്ട് ദേവദാസികളും വാണിരുന്ന അന്തപുരത്തിനു വലതുവശം അവരുടെ പാദസ്പർശനത്താൽ പുളകം കൊണ്ട പുൽത്തകടിയിൽ കിടക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതി!! :) ഇവിടെ ഒരു ചരിത്രവിദ്യാർത്ഥിയുടെ ഒടുങ്ങാത്ത ത്വരയുമായി ഗൈഡ് പറഞ്ഞുതരുന്ന വിവരങ്ങൾ രേഖപ്പെടുത്തുകയാണു ഞാൻ. വിശദമായ വിവരണം ഉടനേ പ്രതീക്ഷിക്കാം.

Read More »

സ്നേഹം :(

ആഴ്‌ചയില്‍ ഏഴുദിവസവും അതി രാവിലെ പണിക്കു പോയി രാത്രി വളരെ വൈകിമാത്രം വീട്ടില്‍ തിരിച്ചെത്തുന്ന ഒരു പാവപ്പെട്ട പണിക്കാരനോട് ആറുവയസ്സുകാരിയായ മകള്‍: അച്ഛന്‌ ഒരു ദിവസം എത്ര രൂപ കൂലി കിട്ടും?നീയെന്തിനാണതൊക്കെ അറിയുന്നതെന്ന് ചോദിച്ച് ഒഴിഞ്ഞുമാറിയെങ്കിലും അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ തുക പറഞ്ഞു: "അമ്പതു രൂപ."പിറ്റേന്ന് അവള്‍ തനിക്ക് അമ്പതു രൂപ വേണം എന്നു ശഠിച്ച് കരച്ചില്‍ തുടങ്ങി.നിനക്കീ പ്രായത്തില്‍ പണം ആവശ്യമില്ലെന്നു പറഞ്ഞയാള്‍ ആ ആവശ്യം നിരസിച്ചു; പക്ഷേ അവള്‍ വിട്ടില്ല."കാശു കളയരുത് സൂക്ഷിച്ച് വെയ്ക്കണം" എന്നു പറഞ്ഞ് അയാള്‍ അവള്‍ക്ക് അമ്പതു രൂപ നല്‍കി.അതു കിട്ടിയതോടെ അവള്‍ക്ക് സന്തോഷമായി; അവള്‍ ആര്‍ത്തുല്ലസിച്ചു..അച്ഛനു സംഭവം മനസ്സിലായില്ല;അവള്‍ വിശദീകരിച്ചു:  എന്റെ കയ്യില്‍ ഇപ്പോള്‍ അച്ഛന്‌ഒരു ദിവസം കിട്ടുന്ന കൂലിയുണ്ട്; ഇതു ഞാന്‍ അച്ഛനു തന്നെ തരും; ഒരു ദിവസം അച്ഛന്‍ പണിക്കുപോവാതെ മോളുടെ കൂടെ ഇരിക്കണം.വിനീതയുടെ പോസ്റ്റിലേക്ക്...

Read More »

പാന്‍ഗ്രാം

ഭാഷയുടെ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏറ്റവും ചെറിയ വാചകത്തെ പാന്‍ഗ്രാം എന്നു പറയുന്നു. മലയാളത്തിൽ അതിനെ എന്തു പറയാൻ പറ്റും? പൂർണവാചകമെന്നോ സമ്പൂർണവാക്യമെന്നോ ഒക്കെ വിളിക്കാമെങ്കിലും അതുകൊണ്ട് ഉദ്ദേശിക്കുന്ന അർത്ഥം കിട്ടുമോ എന്നറിയില്ല. കിഷോർ ശ്രമിച്ചിട്ടുണ്ടാക്കിയ മലയാളത്തിലെ ഒരു വാക്യമിതാണ്: “അജവും ആനയും ഐരാവതവും ഗരുഡനും കഠോര സ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തില്‍ മഞ്ഞളും ഈറന്‍ കേശത്തില്‍ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദുഃഖഛവിയോടെ ഇടതു പാദം ഏന്തി ങ്യേയാദൃശം നിര്‍ഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോള്‍ ബാ‍ലയുടെ കണ്‍കളില്‍ നീര്‍ ഊര്‍ന്നു വിങ്ങി.“ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഒരിക്കലെങ്കിലും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന അർത്ഥവത്തായ വാചകങ്ങളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ എല്ലാ അക്ഷരങ്ങളും എന്നർത്ഥം വരുന്ന പാൻഗ്രാമ എന്ന പദത്തിൽ നിന്നാണ് ഈ ഇംഗ്ലീഷ് വാക്കുണ്ടായത്. ഇംഗ്ലീഷ് ഭാഷയിൽ ഇങ്ങനെയുള്ള ഒരു വാചകത്തിനുള്ള ഏറ്റവും നല്ല ഉദാഹരണം "The quick brown fox jumps over the lazy dog (43 അക്ഷരങ്ങൾ) ആണ്. അതുപോലെ ഈ വാക്യവും നോക്കുക: The five boxing wizards jump quickly (36 അക്ഷരങ്ങൾ) അല്പം സങ്കീർണമായ ഭാഷയാണു മലയാളം. ഏതെങ്കിലും ഒരു ഫോണ്ട് തുറന്നു നോക്കിയാൽ നമുക്ക് ഈ വാഖ്യം അതിൽ കാണാൻ സാധിക്കുന്നു. എല്ലാ അക്ഷരങ്ങളും ആ ഫോണ്ടിൽ എപ്രകാരം വരുന്നുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ വിലയിരുത്താൻ പറ്റുന്നു. കൃത്യമായ പദസഞ്ചയങ്ങളാൽ അർത്ഥപത്തായൊരു പാൻഗ്രാം ഉണ്ടാക്കി എടുക്കുക എന്നത് നല്ല മെനക്കെട്ട പണിയാണ്. അങ്ങനെ ഫോണ്ടു നിർമ്മാണം എന്നതും മാത്രം കണക്കിലെടുത്താൽ അക്ഷരങ്ങളുടെ അകല വ്യത്യാസം നീളം വീതി ഉയരം, കൂട്ടക്ഷരങ്ങൾ അങ്ങനെ നിരവധി കാര്യങ്ങൾ മലയാളത്തിൽ നോക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഫോണ്ടു നിർമ്മിതി എന്നകാര്യം മറക്കുന്നതാവും നല്ലത്. വിക്കിപീഡിയനായ Ajifocus തത്തുല്യമായ മറ്റൊരു സഞ്ചയം ഉണ്ടാക്കിയതു കാണുക: "ഔത്സുക്യത്തോടെ വന്നു ചേർന്ന ജഩസഞ്ചയത്തിൽ ൠഭോഷത്വമില്ലാത്ത ഏതൊരാളെയും തന്റെ വാൿപടുത്വത്താൽ ആശ്ചര്യപ്പെടുത്തിക്കൊണ്ടു് ഢമരുമേളത്തിന്റെയും മണിഝംകാരങ്ങളുടെയും അകമ്പടിയോടെ ഌപ്തപ്രചാരങ്ങളായ ഒട്ടേറെ...

Read More »

ഇതു ജീവിതം!

പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളിൽ, ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍ ഇടവന്ന സൂനങ്ങള്‍ നമ്മൾ... ഇതു ജീവിതം; മണ്ണിലിതു ജീവിതം...   അഹങ്കാരവും അഹംഭാവവും ഒക്കെ ഇല്ലാതാക്കുന്നു ഈ ചിത്രം :(

Read More »

പാഴ്‌സലായി വന്ന പണി!!

കുറേ നാളായി അവനെ ഓൺലൈനിൽ കണ്ടിട്ട്. സാപിയന്റ് വിട്ടതിനുശേഷം പുള്ളിക്ക് നല്ല പണികിട്ടിയെന്നു തോന്നുന്നു. അപ്രതീക്ഷിതമായി ഇന്ന് ഓൺലനിൽ വന്നപ്പോൾ വെറുതേ ഒന്നു പിങ് ചെയ്തതാ പൊല്ലാപ്പായി!! ബാക്കി ചാറ്റിലൂടെ വായിക്കാം: അവൻ അയച്ചു തന്ന ചിത്രങ്ങൾ:ഇതിനു പരിസരപ്രദേശങ്ങളിൽ ഉള്ള സ്ഥലമാണത്രേ. കൂടുതൽ ചിത്രങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.

Read More »

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്!

നിഷേധിയായി അരാജകവാദിയായി സകലവിശേഷണങ്ങളെയും കാറ്റിൽ പറത്തി ഇവിടെ ഒരു കവി നടന്നിരുന്നു; കൂട്ടിൽ കയറാതെ കൂട്ടം തെറ്റി അയാൾ അലഞ്ഞു നടന്നിരുന്നു! തിരയൊടുങ്ങാത്ത കടലിരമ്പം പോലെ മൂളിച്ചയുള്ള കവിതകളിൽ അഗ്നി നിറച്ച് ശരികൾ (more…)

Read More »

മു അമര്‍ ഗദ്ദാഫി (1942 – 2011)

മുഹമ്മദ് അബു മിന്യാർ അൽ-ഗദ്ദാഫി (മുഅമ്മർ ഗദ്ദാഫി) 1942-ൽ ലിബിയയിലെ സിർത്തിന് അടുത്തുള്ള മരുഭൂമിയിൽ ഒരു ബെഡൂയിൻ (നാടോടി) ആട്ടിടയന്റെ മകനായാണ് ജനിച്ചത്. അധികാരത്തിലേക്ക്: ഈജിപ്ഷ്യൻ നേതാവായ ഗമാൽ അബ്ദുൽ നാസ്സറിൽ ആകൃഷ്ടനായിരുന്ന ഗദ്ദാഫി സൈന്യത്തിൽ ചേർന്നു. 1969 സെപ്റ്റംബർ 1-ന് കേവലം 27-ാം വയസ്സിൽ രക്തരഹിതമായ ഒരു സൈനിക അട്ടിമറിയിലൂടെ രാജഭരണത്തെ അട്ടിമറിച്ച് ലിബിയയുടെ അധികാരം പിടിച്ചെടുത്തു. തുടർന്ന് 42 വർഷത്തോളം ലിബിയയുടെ 'വിപ്ലവ നേതാവ്' (Brotherly Leader and Guide of the Revolution) ആയി തുടർന്നു. ഭരണവും നയങ്ങളും: അറബ് ദേശീയതയിലും സോഷ്യലിസത്തിലും അധിഷ്ഠിതമായ നയങ്ങളാണ് അദ്ദേഹം ആദ്യം സ്വീകരിച്ചത്. ലിബിയയിലെ എണ്ണ വ്യവസായം ദേശസാൽക്കരിച്ചു, ബ്രിട്ടീഷ്, യു.എസ്. സൈനിക താവളങ്ങൾ നീക്കം ചെയ്തു. രാഷ്ട്രീയപരമായ കാഴ്ചപ്പാടുകൾ "ദ ഗ്രീൻ ബുക്ക്" (പച്ച പുസ്തകം) എന്ന കൃതിയിൽ അദ്ദേഹം രേഖപ്പെടുത്തി. അറബ് രാജ്യങ്ങളെ ഏകീകരിക്കാനും പാന്‍-ആഫ്രിക്കൻ ഐക്യത്തിനുവേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. വിവാദങ്ങൾ: ഗദ്ദാഫിയുടെ ഭരണരീതി പലപ്പോഴും ഏകാധിപത്യപരവും വിചിത്രവുമായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾ അദ്ദേഹത്തെ "ഭീകരവാദത്തിന്റെ സ്പോൺസർ" എന്ന് മുദ്രകുത്തിയിരുന്നു. 1988-ലെ ലോക്കർബി ബോംബാക്രമണം ഉൾപ്പെടെയുള്ള ഭീകരാക്രമണങ്ങളിൽ അദ്ദേഹത്തിൻ്റെ സർക്കാരിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടു. വിദേശയാത്രകളിൽ വനിതാ അംഗരക്ഷകരുടെ അകമ്പടിയോടെ ബെഡൂയിൻ കൂടാരത്തിൽ താമസിക്കുന്നത് അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു. അന്ത്യം "ഉത്തരാഫ്രിക്കയിലെ അറബ് രാജ്യമായ ലിബിയയെ നാല് പതിറ്റാണ്ട് അടക്കി ഭരിച്ച കേണല്‍ മുഅമര്‍ ഗദ്ദാഫി ജന്മനാടായ സിര്‍ത്തില്‍ വിമതസേനയും നാറ്റോയും നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിര്‍ത്ത് കീഴടക്കിയ വിമതര്‍ ഒളിവിടത്തില്‍നിന്ന് പിടികൂടിയ ശേഷമാണ് ഗദ്ദാഫിയെ വധിച്ചത്. കീഴടങ്ങുകയോ ഒളിച്ചോടുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച ഗദ്ദാഫി ലിബിയന്‍ മണ്ണില്‍ക്കിടന്നു മരണം വരിച്ച് വാക്ക് പാലിച്ചു." മാതൃഭൂമിയിൽ നിന്ന്... 1942: ജൂണ്‍ 7: ജനനം 1969: സപ്തംബര്‍ 1: രക്തരഹിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചു 1975: ഹരിത പുസ്തകം പ്രസിദ്ധീകരിച്ചു 1977: ലിബിയയെ ഇസ്‌ലാമിക സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചു 1986: ഏപ്രില്‍ 15: ലിബിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം, ഗദ്ദാഫിയുടെ വളര്‍ത്തുമകള്‍ മരിച്ചു 1988: ഡിസംബര്‍ 21: ലോക്കര്‍ബി...

Read More »

ഒരു സഹായം – ഹെപ്പറ്റൈറ്റിസ് ബി-ക്കു മരുന്നുണ്ടോ?

മഞ്ഞപ്പിത്തം എന്ന പേരിൽ നാട്ടിലൊക്കെ അറിയപ്പെടുന്ന ഒരു കരൽരോഗമാണ് ഹെപ്പറ്റൈറ്റിസ് ബി. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഈ എന്നിങ്ങനെ 5 തരത്തിൽ ഉള്ളതിൽ ബി ആണ് അപകടകാരി. ഇതുമൂലം മരിക്കുന്നവർ ഏറെയാണ്.ഇതിനു മരുന്നുകൾ ഒന്നും തന്നെ അലോപ്പതിയിൽ ഇല്ല എന്നാണറിയാൻ സാധിച്ചത്. എന്നാൽ മനോരമയിൽ കണ്ട ഒരു വാർത്ത അല്പം ആശാവഹമായി തോന്നി. വാർത്ത താഴെ കൊടുത്തിരിക്കുന്നു. ഈ രോഗത്തെ പ്രതിരോധിക്കാൻ നാടൻവൈദ്യത്തിലും അതുപോലെ ഹോമിയപതിയിലും മർഗങ്ങൾ ഉണ്ടെന്നറിയാൻ കഴിഞ്ഞു. ഇതു വളരെ അത്യാവശ്യമായ ഈ രോഗത്തെക്കുറിച്ചുംഇതിന്റെ ചികിത്സാരീതികളെ കുറിച്ചും അറിയേണ്ടതുണ്ട്. അറിവുള്ളവർ അതു പങ്കുവെയ്‌ക്കുമല്ലോ. ( രോഗത്തെക്കുറിച്ച് വലിയ അറിവില്ലാത്തവർ ഇതു ഷെയർ ചെയ്‌തും സഹായിക്കാം - അഭിപ്രായങ്ങൾ ഈ പോസ്റ്റിൽ എത്തിക്കാൻ ശ്രമിച്ചാൽ മതിയാവും) മനോരമയിലെ വാർത്തയിലേക്ക് പോകാം: ഹെപ്പറ്റൈറ്റിസ് ബി ലോകത്തിലെ ഏറ്റവും സാധാരണമായതും എന്നാല്‍ ഗുരുതരവുമായ, കരളിനെ ബാധിക്കുന്ന അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. കരളിലുണ്ടാകുന്ന അര്‍ബുദത്തിന് ഏറ്റവും പ്രധാന കാരണമായാണ് ഇതിനെ കണക്ക് കൂട്ടുന്നത്. മാത്രമല്ല ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് ഹെപ്പറ്റൈറ്റിസ് ബി കാരണമാകുന്നതായാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ.  എന്താണ് ഹെപ്പറ്റൈറ്റിസ് ബി ഉണ്ടാകാന്‍ കാരണം? കരളിനെ ആക്രമിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി എന്ന വൈറസാണ് രോഗമുണ്ടാക്കുന്നത്. രക്തത്തിലൂടെയും, രക്തത്തിന്റെ അംശമുള്ള മറ്റ് ശരീരദ്രവങ്ങളിലൂടെയുമാണ് അണുക്കള്‍ ശരീരത്തിലേക്ക് പ്രവഹിക്കുന്നത്. നേരിട്ടുള്ള രക്തബന്ധത്തിലൂടെയും, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും, പലര്‍ ഒരുമിച്ചുള്ള മയക്ക് മരുന്നുപയോഗത്തിലൂടെയും ഇത് സംഭവിക്കാം. മാത്രമല്ല പ്രസവസമയത്ത് രോഗാണുബാധയുള്ള സ്ത്രീയില്‍നിന്നും പുതുതായി ജനിക്കുന്ന കുട്ടിയിലേക്കും രോഗാണുക്കള്‍ കടക്കാനിടയുണ്ട്. എല്ലായ്പ്പോഴും രോഗാണുക്കള്‍ ആരോഗ്യത്തിന് ഭീഷണിയാകാറുണ്ടോ? ലോകജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം ഹെപ്പറ്റൈറ്റിസ് രോഗാണു ബാധയുണ്ടെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ഇവരില്‍ അന്‍പത് ശതമാനത്തോളം പേരില്‍ യാതൊരുവിധ ലക്ഷണങ്ങളും സാധാരണയായി കാണാറില്ല. രോഗമുളളവരില്‍ ഏകദേശം പത്തില്‍ ഒന്‍പത് (9/10) പേരുടെയും ശരീരത്തില്‍നിന്ന് ക്രമേണ ഇത് ഇല്ലാതാകാമെങ്കിലും ഏകദേശം അഞ്ച് മുതല്‍ പത്ത് ശതമാനംവരെയുള്ള പ്രായപൂര്‍ത്തിയായവർ, അവര്‍ അറിയാതെ തന്നെ ദീര്‍ഘനാള്‍ ഹെപ്പറ്റൈറ്റിസ് ബി വാഹകര്‍ ആയിത്തീരുന്നു എന്നതാണ് സത്യം. എന്തൊക്കെയാണ്...

Read More »

ഇപ്പോൾ കിട്ടിയത്!!

കുഞ്ഞാലികുട്ടി ഹജ്ജിനു പോയി...മിനായില്‍ ഇബിലീസിനെ കല്ലെറിഞ്ഞു...ഇബിലീസതു തിരിച്ചെറിഞ്ഞു, എന്നിട്ടു ചോദിച്ചു:കുഞ്ഞാലീ നമ്മള്‍ തമ്മിലിതൊക്കെ വേണോ....!!

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)