ചീമുട്ട എറിഞ്ഞതിൽ കടുത്ത പ്രതിഷേധം!!

പെരുന്തൽമണ്ണയിൽ ഒരു ബ്യൂട്ടിപാർലർ ഉദ്ഘാടനം ചെയ്യാനെത്തിയ സന്തോഷ് പണ്ഡിറ്റിനെ ജനങ്ങൾ ചീമുട്ട എറിഞ്ഞു കൈകാര്യം ചെയ്തുവത്രേ!കഷ്ടം!!ഒരു സാധു മനുഷ്യജീവിക്കു നേരെ എന്തിന്റെ പേരിലാണെങ്കിലും ചീമുട്ട എറിഞ്ഞ മലയാളസംസ്‌ക്കാരത്തിൽ അതിയായി ലജ്ജിക്കുന്നു; കടുത്ത ഭാഷയിൽ പ്രതിഷേധിക്കുന്നു. ജനങ്ങളെ നാൾക്കുനാൾ കോമാളികളാക്കി പൊറാട്ട് നാടകം നടത്തുന്ന രാഷ്ട്രീയക്കാർക്കു നേരെ ഒന്നു കൈപൊക്കാൻ പോലും ഈ തെണ്ടികൾക്ക് കെൽപ്പില്ലല്ലോ!!

Read More »

പിറവത്ത് അനൂപ് ജേക്കബ് സ്ഥാനാർത്ഥി!!

അച്ഛനുണ്ടാക്കിയ തഴമ്പ് മകന്റെ ആസനത്തിൽ കാണുമോ? ആറുമാസങ്ങൾക്ക് ശേഷവും  സഹതാപതരംഗം പിറവത്ത് സജീവമായിരിക്കുമോ?മക്കൾരാഷ്ട്രീയമാഹാത്മ്യം കേരളരാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാവുന്നത് പ്രതികൂലമായി ബാധിക്കുമോ!എന്തായാലും ജയിച്ചുകിട്ടിയാൽ മോനേ!! നീ തന്നെ പുലി!!മന്ത്രി ടി.എം. ജേക്കബിന്റെ വേര്‍പാടിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പു നടക്കാന്‍പോകുന്ന പിറവം നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബിനെ മല്‍സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതൃയോഗം തീരുമാനിച്ചു. മനോരമ വാർത്തയിൽ നിന്ന്...

Read More »

Badami, Pattadakal | ചാലൂക്യസാമ്രാജ്യം

തെക്കേ ഇന്ത്യയുടെയും മദ്ധ്യ ഇന്ത്യയുടെയും ഒരു വലിയ ഭൂഭാഗം 6-ആം നൂറ്റാണ്ടിനും 12-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഭരിച്ച ഒരു രാജവംശമാണ്‌ ചാലൂക്യ രാജവംശം (കന്നഡ: ಚಾಲುಕ್ಯರು). ചാലൂക്യരുടെ സാമ്രാജ്യം കൃഷ്ണ, തുംഗഭദ്ര നദികൾക്കിടയിൽ റായ്ചൂർ ദൊവാബ് കേന്ദ്രീകരിച്ചായിരുന്നു. ഈ ആറുനൂറ്റാണ്ട് കാലയളവിൽ അവർ മൂന്ന് വ്യത്യസ്ത രാജ്യങ്ങൾ ആയി ആണ് രാജ്യം ഭരിച്ചത്. ഏറ്റവും ആദ്യത്തെ രാജവംശം ബദാമി തലസ്ഥാനമാക്കി 6-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഭരണം തുടങ്ങിയ ബദാമി ചാലൂക്യർ ആയിരുന്നു. ബനാവശിയിലെ കദംബ രാജ്യത്തിന്റെ അധഃപതനത്തോടെ ബദാമി ചാലൂക്യർ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാൻ തുടങ്ങി. ഇവരുടെ ആദ്യതലസ്ഥാനം ഐഹോൾ ആയിരുന്നു. പുലികേശി ഒന്നാമനാണ്‌ തലസ്ഥാനം ബദാമിയിലേക്ക് (വാതാപി എന്നും അറിയപ്പെടുന്നു) മാറ്റിയത്. പുലികേശി II-ന്റെ കാലഘട്ടത്തിൽ ബദാമി ചാലൂക്യർ വളരെ പ്രാമുഖ്യം കൈവരിച്ചു. പ്രദേശങ്ങളുടെ ആധിപത്യത്തിനായി ചാലൂക്യരും സമകാലീനരായ പല്ലവരും പരസ്പരം പോരാടിയിരുന്നു. ആദ്യകാലതലസ്ഥാനമായിരുന്ന ഐഹോൾ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായിരുന്നു. നിരവധി ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന ഇത് മതകേന്ദ്രമായും പിൽക്കാലത്ത് വികസിച്ചു. ഒരുനാൾ ഹംപിയിലേക്ക് പോയപ്പോൾ ആയിരുന്നു, എന്നാൽ പിന്നെ ബദാമിയിലും പോയി വരാമെന്ന ചിന്ത ഉടലെടുത്തത്. ഹംപിയിൽ നിന്നും ബദാമിയിലേക്കു പോകുമ്പോൾ, വഴയോരത്ത് നമ്മെ കാത്തിരിക്കുന്ന ചരിത്രസ്മാരകങ്ങൾ ഏറെയാണുള്ളത്; കണ്ടുതന്നെ അറിയേണ്ടതാണു പലതും. എന്തായാലും നമുക്ക് ഹമ്പിയിൽ നിന്നും തന്നെ തുടങ്ങാം. ഹംപി: വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനം ഹംപി (Hampi), പതിനാലാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യ ഭരിച്ചിരുന്ന വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്നു. തുങ്കഭദ്ര നദിയുടെ തീരത്തുള്ള ഈ പ്രദേശം ഇന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. വിജയനഗര സാമ്രാജ്യത്തിൻ്റെ സമ്പത്തും കലാ വൈഭവവും വിളിച്ചോതുന്ന അനേകം ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഇവിടെ കാണാം. വിരൂപാക്ഷ ക്ഷേത്രം: ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ടതും സജീവവുമായ ക്ഷേത്രമാണിത്. ഹംപിയിലെ പ്രധാന ദൈവമായ വിരൂപാക്ഷൻ അഥവാ ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. വളരെ ഉയരമുള്ള ഗോപുരവും മനോഹരമായ കൊത്തുപണികളും ഈ ക്ഷേത്രത്തിൻ്റെ പ്രത്യേകതയാണ്. പ്രധാന ക്ഷേത്രത്തിന് പുറമെ, പമ്പാദേവിയുടെയും ഭുവനേശ്വരിയുടെയും ഉപക്ഷേത്രങ്ങളും ഇവിടെയുണ്ട്. ക്ഷേത്രത്തിൻ്റെ ഉൾവശത്തുള്ള തൂണുകളിലെ കൊത്തുപണികൾ കാണേണ്ട കാഴ്ചയാണ്....

Read More »

Hampi, Karnataka | ഹംപിയിലേക്കൊരു യാത്ര!!

ചരിത്രത്തിന്റെ കല്ലറകൾ തേടി നമുക്കു ഹംപിയിലേക്കൊന്നു പോയി വരാം! ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി (കന്നഡ: ಹಂಪೆ, കന്നഡയിൽ ഹമ്പെ). കൃഷ്ണ-തുംഗഭദ്ര നദീതടത്തിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനകേന്ദ്രമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിജയനഗരത്തിന്റെ കാലത്തിനു ശേഷവും വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടർന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹം‌പി ഏവരും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്‌; ഒരു അത്ഭുതമാണ്‌! ഇരുപത്തിയാറ് ചതുരശ്ര കിലോമീറ്ററോളം പരന്നുകിടക്കുന്ന്‍ ഭൂതകാലപ്രൗഢി ഓരോ തുണ്ടുസ്ഥലത്തും കരുതിവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുതം!! ചരിത്രവും യാഥാര്‍ഥ്യവും മിത്തും പുരാണങ്ങളും ഇഴചേര്‍ന്നുപിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ സൃഷ്ടിക്കുന്ന അത്യത്ഭുങ്ങളുടെ താഴ്‌വര! അനേകായിരം പേരുടെ ചോരയും നീരും കൊണ്ട് കാലം ചരിത്രമെഴുതിയ നദീതടം, കൃഷ്‌ണ - തുംഗഭദ്രാ നദിക്കരയിൽ പടുത്തുയർത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പുകൾപെറ്റ തലസ്ഥാനം. ഫലിതവിദ്വാനായ ഗർലപതി തെനാലി രാമകൃഷ്ണൻ എന്ന തെനാലിരാമന്റെ വികടഭാഷ്യം കേട്ട് കോരിത്തരിച്ച മലമടക്കുകളുടെ സ്വന്തം നഗരി. അവസാനം, കാലനിയോഗമെന്നപോലെ മുസ്ലീം ഭരണാധികാരികളായ ഡെക്കാൻ സുൽത്താനൈറ്റുകളുടെ ആക്രമണത്തിൽ അടിതെറ്റി തുംഗഭദ്രനദിയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ ഒരു മഹാസംസ്‌കാരത്തിന്റെ ചുടലപ്പറമ്പ്! അവശിഷ്ടങ്ങളുടെ മഹാനഗരം. കാണേണ്ടതാണ്; ഒരു ജന്മത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ടതാണാ കാഴ്ചകൾ! ഉജ്ജ്വലമായ ഭൂതകാലം കനംകെട്ടിക്കിടക്കുന്ന രാജപാതകളും കൊട്ടാര സമുച്ചയങ്ങളും ആനക്കൊട്ടിലുകളും അന്തപുരങ്ങളും അമ്പേ തകർത്തെറിഞ്ഞ അന്താരാഷ്ട്രാ മാർക്കറ്റുകളും ലോകോത്തരങ്ങളായ ഇന്റർലോക്ക് സിസ്റ്റത്തിൽ പണിത പടുകൂറ്റൻ മതിൽകെട്ടുകളും കണ്ട് കണ്ട്… ദേവി ലക്ഷിമിയെ മടിത്തട്ടിലിരുത്തിയ ഒറ്റക്കല്ലിൽ തീർത്ത ഉഗ്രനരസിംഹമൂർത്തിയെ കണ്ടാൽ ഒട്ടുന്നുമല്ല നമ്മൾ വിസ്മയം കൊള്ളുക. കട്‌ലേക്കല്ലു ഗണേശന്റെ വയറിൽ ചേർന്ന് നിന്നും ഫോട്ടോയ്ക്ക് പോസുചെയ്യുമ്പോൾ ദൈവവും മനുഷ്യനും ഒന്നായുണരുന്ന അലൗകികത തോന്നിയേക്കാം!! ഒരുകാലത്ത് സകല പ്രൗഢിയോടും കൂടി ഭക്തജനങ്ങൾക്ക് അഭൗമസായൂജ്യമരുളിയ ദൈവത്തെ നമുക്ക് തൊട്ടുരുമാനാവുമവിടെ. രാജാവിനു മാത്രം പ്രവേശനം അനുവദിച്ചിരുന്ന അന്തപുരം കോപൗണ്ടിൽ ലോട്ടസ്...

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)