പലതവണ കേട്ടതാണെങ്കിലും ഇടയ്‌ക്കിടയ്ക്കു വായിക്കുന്നത് നല്ലതാ... ഒരു റിഫ്രഷ്‌മെന്റ്!! :) ചില ദാമ്പത്യ തമാശകള്‍!! ജ്യോത്സ്യന്‍ കുട്ടപ്പന്‍ ജോത്സ്യനെ കാണാന്‍ പോയി. ജ്യോത്സ്യൻ : ക്ഷമിക്കണം , തങ്ങളുടെ ഭാര്യ ഒരു ആഴ്ചക്കുള്ളില്‍ മരിക്കും... കുട്ടപ്പന്‍: അതെനിക്കറിയാം ജ്യോത്സ്യരെ...... ഞാന്‍ പിടിക്കപ്പെടുമോന്നാണ് അറിയേണ്ടത്... ചങ്ങാതിമാരുടെ ഭാര്യ നീണ്ട കാലത്തിനു ശേഷം കണ്ടുമുട്ടുകയാണ് പഴയ ചങ്ങാതിമാര്‍... എങ്ങനെ ഉണ്ടെടാ നിന്റെ ഭാര്യ ..??? മാലാഖ ആണെടാ മാലാഖ ... ആട്ടെ നിന്റെയോ ...? ഓഹ് അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നേ... പണ്ടാരം!! രോഗിയും ഡോക്ടറും രോഗി ഡോക്ടറോട്,,,,,,,, രോഗി ; ഡോക്ടര്‍, 100 വയസ്സുവരെ ജീവിക്കാനുള്ള വല്ല മരുന്നുമുണ്ടോ........ ഡോക്ടര്‍ : ഒരു കല്യാണം കഴിച്ചാല്‍ മതി....... രോഗി ; അതെയോ..... അപ്പോള്‍ അത്രയും ജീവിക്കാന്‍ പറ്റുമോ...... ഡോക്ടര്‍ : ഇല്ലില്ല....അത്രയും ജീവിക്കില്ല. പക്ഷെ ജീവികണമെന്നു പിന്നെ തോന്നില്ല...... ആദ്യരാത്രി കവി ആദ്യരാത്രിയില്‍ ഭാര്യയോടു....... കവി : ഇനി നീയാണ് എന്റെ ഭാവന, കല്പന, കവിത... അപ്പോള്‍ ഭാര്യ : ഇനി ചേട്ടനാണ് എന്‍റെ ശശി, രാജു, സോമന്‍... കുടത്തിലെ ഭൂതം ഒരിക്കല്‍ ടുട്ടു മോൻ കടല്‍ക്കരയില്‍ നിന്നും ഒരു കുടം കളഞ്ഞു കിട്ടി. കുടം തുറന്നപ്പോള്‍ ഒരു ഭൂതം പുറത്തുവന്നു. ഭൂതം ടുട്ടുമോനോട് നന്ദി പറഞ്ഞു. ഒപ്പം ഒരു വരവും. ടുട്ടുമോന്റെ ഒരു ആഗ്രഹം നടത്തിത്തരാം എന്നായിരുന്നു അത്.. ടുട്ടുമോന്‍ പറഞ്ഞു: എനിക്കു അമേരിക്കയില്‍ പോകണം, പക്ഷെ ഈ വിമാനവും കപ്പലുമൊക്കെ എനിക്കു പേടിയാണ്. അതുകൊണ്ട് ഇവിടുന്നു അമേരിക്ക വരെ ഒരു റോഡ് കടലിൽ കൂടി പണിഞ്ഞു തരണം. ഭൂതം പറഞ്ഞു: ഈ കടല്‍ ഭയങ്കര ആഴമുള്ളതാണ്. ഒരുപാടു ദൂരവുമുണ്ട്. ലോകത്തുള്ള എല്ലാ കല്ലും പാറയും സിമെന്റും പണിക്കാരും ഉണ്ടെങ്കിലേ ഇതെല്ലാം സാധിക്കൂ. അതിനാല്‍ ദയവായി മറ്റൊന്ന് പറയൂ. ടുട്ടുമോന്‍ അപ്പോള്‍ പറഞ്ഞു: ശരി. എന്നാല്‍ വേണ്ട. മറ്റൊന്ന് പറയാം. പക്ഷെ അതെനിക്ക് സാധിച്ചു തന്നേ പറ്റത്തുള്ളൂ. അങ്ങനെ ഭൂതം സമ്മതിച്ചു.ടുട്ടുമൊന്റെ രണ്ടാമത്തെ ആവശ്യം ഇതായിരുന്നു:...
ജിമെയിൽ പരസ്യം കളയാൻ!!
ജിമെയിലിൽ ഒരു മെയിൽ ഓപ്പൺ ചെയ്താൽ അതിന്റെ റൈറ്റ് സൈഡിലായിട്ട് പരസ്യം വരുന്നത് പലപ്പോഴും നമ്മളെ അലോസരപ്പെടുത്താറുണ്ട്. പരസ്യം ഡിസ്‌പ്ലേ ചെയ്യുന്ന ആ ഏരിയ ഫലപ്രദമായി ഉപയോഗിക്കാൻ Rapportive എന്നൊരു ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ മതിയാവും.ഫെയ്‌സ്ബുക്ക്, ലിങ്ക്ഡ്ഇൻ, ബ്ലോഗുകൾ എന്നിവ ഈ ആപ്ലിക്കേഷനുമായി കണക്റ്റ് ചെയ്താൽ പരസ്യം വരുന്ന ആ സ്ഥലത്ത് വളരെ വൃത്തിയിൽ തന്നെ നിങ്ങൾക്ക് മെയിൽ അയച്ച ഫ്രണ്ടിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഫോട്ടോ സഹിതം കാണാവുന്നതാണ്.പരീക്ഷിച്ചു നോക്കുമല്ലോ!!Rapportive ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യുക
Google Buzz is Going Away!!
ടിന്റുമോന്റെ ഭാര്യ മരിച്ചു!!
ടിന്റുമൊന്റെ ഭാര്യ മരിച്ചു.കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ ശേഷം കാർമ്മികൻ ടിന്റുമോനോട്:ഞങ്ങളുടെ ഭാഗത്തു നിന്നും എല്ലാ ചടങ്ങുകളും തീർത്തിട്ടുണ്ട്. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?ടിന്റുമോൻ:ഉണ്ട്... ആ ലാപ്‌ടോപ്പ് ഇങ്ങു കൊണ്ടു വാ, ഫെയ്സ്‌ബുക്കിൽ കയറി സ്റ്റാറ്റസ് സിംഗിൾ എന്നാക്കണം!!
കടിഞ്ഞാൺ
സിന്‍ക്യു | SinQ
ഒരു ഓപ്പറേറ്റിങ് സിസ്റ്റമൊക്കെ വികസിപ്പിച്ചെടുക്കുക എന്നത് ചെറിയ പണിയൊന്നുമല്ല. ആയിരക്കണക്കിന് വിദഗ്‌ദരായ ഡവലപ്പർമാരുടെ വർഷങ്ങളോളം ഉള്ള ശ്രമഫലമാണ് ഇന്നുകാണുന്ന പല ഓപ്പറേറ്റിങ് സിസ്റ്റവും. ഇതാ, ഇവിടെ നാലു വിദ്യാർത്ഥികൾ സിന്‍ക്യു എന്ന പേരിൽ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നു!! ഫ്രീവെയറായി കിട്ടുന്ന ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വിവിധ വേർഷനുകളിൽ ഏതോ കസ്റ്റമൈസ് ചെയ്തെടുത്തതാവണം ഇതെന്നു വിശ്വസിക്കുന്നു; അവർ അതിനെ കുറിച്ച് പറയാൻ തയ്യാറായിട്ടില്ല. എന്തായാലും, ഈ വിദ്യാർത്ഥികളുടെ ഉദ്യമത്തിനെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു.കാളപെറ്റു എന്നു കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന മനോരമക്കാരനെ അല്പം വിമർശിക്കാതെയും വയ്യ. വാർത്തകൾ കിട്ടിയ മുറയ്ക്ക് പ്രസിദ്ധീകരിക്കാതെ, അതിനെ കുറിച്ച് നന്നായി അന്വേഷിച്ചുതന്നെ വേണമായിരുന്നു ഇങ്ങനെയൊരു വാർത്ത കൊടുക്കാൻ! സത്യത്തിൽ എന്താണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം എന്നവർ അന്വേഷിക്കണമായിരുന്നു... അല്ലെങ്കിൽ, ഈ ഓപ്പറേറ്റിങ് സിസ്റ്റം ഏതു കോറിനെ ബെയ്‌സ് ചെയ്താണ് എഴുതിയിരിക്കുന്നത്, അതിൽ ഈ കുട്ടികൾ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെ എന്നൊക്കെ ഒന്നു വിശദീകരിക്കണമായിരുന്നു.. മനോരമയുടെ വാർത്ത കാണുക:വിന്‍ഡോസ്, ലിനക്സ്, മാക്കിന്റോഷ് തുടങ്ങി ഏത് ഓപ്പറേറ്റിങ് സോഫ്ട്വെയറുകളില്‍ കെ പഴകിയവര്‍ക്കും സിന്‍ക്യു (SinQ) സ്വന്തം വീടു പോലെ പരിചയം തോന്നും. പുന്നപ്ര സഹകരണ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ സംഘടനയായ Zinquin-ന്റെ സഹായത്തോടെ കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ശ്രീരാജ്, വിഷ്ണുപ്രസാദ്, ക്രിസ്റ്റി, അഭിജിത്ത് എന്നിവര്‍ ചേര്‍ന്നു വികസിപ്പിച്ചെടുത്ത സ്വതന്ത്ര സൗജന്യ ഓപ്പറേറ്റിങ് സിസ്റ്റമാണ് സിന്‍ക്യു. സ്വതന്ത്ര ഓപ്പറേറ്റിങ് സോഫ്ട്വെയറുകള്‍ സാങ്കേതികമായി മുന്നിലാണെങ്കിലും കാഴ്ചയില്‍ ബോറന്മാരാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഉപയോഗിക്കുന്നവര്‍ക്ക് ഈസിയായി ചെയ്യാവുന്ന പല ആപ്ലിക്കേഷനുകളുടേയും പണി സ്വതന്ത്ര സോഫ്റ്റ്വെയര്‍ നിര്‍മാതാക്കള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. അത്തരം പണികള്‍ പൂര്‍ത്തിയാക്കി, സ്റ്റെലിഷ് ആയി, എല്ലാ ഓപ്പറേറ്റിങ് സോഫ്ട്വെയറുകളുടെയും പ്രതീതി ഒരു സോഫ്ട്വെയറില്‍ ആവിഷ്കരിച്ചതാണ് പുതിയ സോഫ്ട്വെയറിന്റെ ജാതകം.ഡിവിഡിയോ, പെന്‍ഡ്രവോ ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാൻ സിംഗിള്‍ മൗസ് ക്ലിക്ക് മാത്രം. ഇന്നലെ കണ്ട സിന്‍ക്യു ആയിരിക്കില്ല ഇന്നത്തേത് എന്നു നിര്‍മാതാക്കള്‍. സിന്‍ക്യുവിന് ആവശ്യം വെറും നാല് ജിബി (GB) - ഫ്രീ സ്പെയ്സ് മാത്രം. 555 ആപ്ലിക്കേഷനുകൾ;...
ജിമെയിൽ ഫിൽട്ടർ – ഒരു മുൻകരുതൽ കൂടി!
നമ്മുടെ പ്രധാന മെയിൽ ഐഡി വെച്ച് മറ്റു പല സൈറ്റുകളിലും രജിസ്റ്റർ ചെയ്യേണ്ടി വരാറുണ്ടല്ലോ... പലപ്പോഴും അത്തരം രജിസ്‌ട്രേഷൻസ് പണി തരാറുമുണ്ട്, ഉദാഹരനത്തിന് ജോബ് സൈറ്റുകൾ, ഗൈമിങ് സൈറ്റുകൾ, പുറത്തു പറയാൻ കൊള്ളാത്ത ചില സൈറ്റുകൾ തുടങ്ങിയവ...അതുപോലെ ആവശ്യമുള്ള ചില സൈറ്റുകളിലും നമുക്കിതുപോലെ രജിസ്റ്റർ ചെയ്യേണ്ടി വരും, ഉദാഹരണത്തിന് ടിക്കറ്റ് റിസർവേഷൻ (ട്രൈൻ, ബസ്സ്, സിനിമാ ), ബാങ്ക്, ഫെയ്സ്‌ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കുകൾ മുതലായവ...ഇങ്ങനെ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പലപ്പോഴും അത്തരം സൈറ്റുകളിൽ നിന്നും നോൺസ്റ്റോപ്പായി പരസ്യങ്ങൾ മെയിലായി കിട്ടിക്കൊണ്ടിരിക്കും. നമ്മുടെ മെയിൽ ബോക്സ് ഒരു ദിവസം തുടന്നു നോക്കിയില്ലെങ്കിൽ അവ നിറഞ്ഞുകവിഞ്ഞിരിക്ക്ഉന്നതു കാണാം. ജീമെയിലിൽ ഇത്തരം മെയിലുകളെ ഫിൽട്ടർ ചെയ്തു മാറ്റി നിർത്താനോ ഡിലീറ്റ് ചെയ്യാനോ ഒക്കെ എളുപ്പവഴികൾ ഉണ്ട്. ഇത്തരം ഫിൽട്ടറുകൾ എളുപ്പത്തിൽ ഉപയോഗിക്കാനും വളരെ റീഡബിൾ ആയി തന്നെ ഇത്തരം മെയിലുകളെ ക്രമീകരിക്കാനും ഞാൻ ഉപയോഗിച്ചിരിക്കുന്ന ഒരു വഴി താഴെ കൊടുത്തിരിക്കുന്നു:ഒരു സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ അത് ഏതു തരത്തിലുള്ള സൈറ്റാണെന്നു മനസ്സിലാക്കുക, ഇവിടെ കുട്ടികൾക്കുവേണ്ടിയുള്ള ഫ്ലാഷ് ഗൈംസ് ഡൗൺലോഡ് ചെയ്യുന്ന ഒരു സൈറ്റിൽ ഇന്ന് ഞാൻ രജിസ്റ്റർ ചെയ്‌ത രീതി വെച്ചുതന്നെ ഇതു വിശദീകരിക്കാം. ഇത്തരം സൈറ്റുകൾ നമ്മുടെ ഇമെയിൽ ഐഡികൾ വശത്താക്കാൻ വേണ്ടി അതിൽ നിർബന്ധമായും രജിസ്റ്റർ ചെയ്താൽ മാത്രമേ ഡൗൺലോഡ് ലിങ്ക് തരികയുള്ളു. ഒന്നുകിൽ ഇമെയിൽ ഐഡി കിട്ടിയ ഉടനേ ലിങ്ക് കിട്ടും, അല്ലെങ്കിൽ ആ ലിങ്ക് മെയിലിലേക്ക് അയച്ചു തരും - ഇതാണു പതിവ്.എന്റെ മെയിലൈഡി രാജേഷ്ഒടയഞ്ചാൽ@gmail.com എന്നതാണ്, ഇവിടെ രജിസ്റ്റർ ചെയ്യുമ്പോൾ മെയിൽ ഐഡി ചോദിച്ച സ്ഥലത്ത് ഞാൻ കൊടുത്തത് rajeshodayanchal+delete@gmail.com എന്നാണ്. +delete എന്നത് ഒരു കീവേർഡാണ്. rajeshodayanchal+delete@gmail.com എന്ന മെയിൽ ഐഡിയിലേക്കു വരുന്ന മെയിലിനെ എന്തു ചെയ്യണം എന്ന് എന്റെ ജിമെയിലിന്റെ ഫിൽട്ടറിൽ ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്. അവ ഇൻബോക്സിൽ വരാതെ ഒരു താൽക്കാലിക ലേബലിൽ പോയി നിൽക്കും, വെറുതേ ഇരിക്കുമ്പോൾ, അല്ലെങ്കിൽ ഒരു മാസത്തിൽ ഒരിക്കൽ ആ...
പുഴയോരഴകുള്ള പെണ്ണ്
പുഴയോരഴകുള്ള പെണ്ണ്ആലുവപ്പുഴയോരഴകുള്ള പെണ്ണ്കല്ലും മാലയും മാറിൽ ചാർത്തിയ ചെല്ലക്കൊലുസിട്ട പെണ്ണ്മഴ പെയ്താൽ തുള്ളുന്ന പെണ്ണ്മാനത്തൊരു മഴവില്ല് കണ്ടാൽഇളകും പെണ്ണ്പാടത്തെ നെല്ലിനും തീരത്തെ തൈകൾക്കുംപാലും കൊണ്ടോടുന്ന പെണ്ണ്അവളൊരു പാവം പാൽക്കാരി പെണ്ണ്പാൽക്കാരി പെണ്ണ്വെയിലത്ത് ചിരി തൂകും പെണ്ണ്ശിവരാത്രി വ്രതവുമായിനാമം ജപിക്കും പെണ്ണ്പെണ്ണിനെ കാണുവാൻ ഇന്നലെ വന്നവർചൊന്നു പോൽ ഭ്രാന്തത്തിപെണ്ണ്അവളൊരു പാവം ഭ്രാന്തത്തിപെണ്ണ്അതു കേട്ട് നെഞ്ച് പിടഞ്ഞ്കാലിലെ കൊലുസെല്ലാംഊരിയെറിഞ്ഞ്ആയിരം നൊമ്പരം മാറിലൊതുക്കികൊണ്ടാഴിയിലേക്കവൾ പാഞ്ഞുഅവളൊന്നും ആരോടും മിണ്ടാതെ പാഞ്ഞു മിണ്ടാതെ പാഞ്ഞു...
Prove that (2/10) = 2
തീവണ്ടിസമയം എസ്.എം.എസ്സിലൂടെ അറിയാം
09415139139 എന്ന നമ്പരിലേക്ക് തീവണ്ടിയുടെ നമ്പര്‍ എസ്.എം.എസ്. അയച്ചാല്‍ തീവണ്ടി ഏതു സ്റ്റേഷനിലാണ്, കൃത്യസമയത്താണോ ഓടുന്നത്, തൊട്ടടുത്ത പ്രധാന സ്റ്റേഷനില്‍നിന്ന് എത്ര കിലോമീറ്റര്‍ അകലെയാണ് തുടങ്ങിയ വിവരങ്ങള്‍ അറിയാം. ആദ്യഘട്ടമായി ഉത്തരേന്ത്യയില്‍ സര്‍വീസ് നടത്തുന്ന 12 തീവണ്ടികളില്‍ ഈ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ന്യൂഡല്‍ഹി-ഹൗറാ, ഹൗറാ-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, സിയാല്‍ദാ-ന്യൂഡല്‍ഹി, ന്യൂഡല്‍ഹി-സിയാല്‍ദാ രാജധാനി എക്‌സ്പ്രസ്, ന്യൂഡല്‍ഹി-മുംബൈ സെന്‍ട്രല്‍, മുംബൈ സെന്‍ട്രല്‍-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, മുംബൈ സെന്‍ട്രല്‍-നിസാമുദ്ദീന്‍, നിസാമുദ്ദീന്‍-മുംബൈ സെന്‍ട്രല്‍ രാജധാനി എക്‌സ്പ്രസ് , ന്യൂഡല്‍ഹി-ലക്‌നൗ, ലക്‌നൗ-ന്യൂഡല്‍ഹി ശതാബ്ദി എക്‌സ്പ്രസ് എന്നീ തീവണ്ടികളുടെ സമയവിവരമാണ് ഇപ്പോള്‍ എസ്.എം.എസ് വഴി അറിയാനാവുക. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍നടന്ന സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ യോഗത്തില്‍ റെയില്‍വേ മന്ത്രി ദിനേശ് ദ്വിവേദി ആര്‍.ടി.ഐ.എസ് സംവിധാനം ഉദ്ഘാടനം ചെയ്തു.മാതൃഭൂമി വാർത്ത...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
