വിക്കികോൺഫറൻസ് ഇന്ത്യാ – മുബൈ

അങ്ങനെ അതു കഴിഞ്ഞു... നവംബർ 18, 19, 20 ദിവസങ്ങളിൽ മുംബൈയിൽ വിക്കി കോൺഫറൻസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മനസ്സിൽ ശേഷിക്കുന്നത് ഇത്രമാത്രംഒരു ചെറിയ ഭാഗമാണെങ്കിലും ആദ്യമായി മുബൈ കണ്ടു... ഓട്ടോറിക്ഷകളില്ലാത്ത, ബൈക്കുകൾ പേരിനു മാത്രം ഓടുന്ന പൊടിയോ പുകയോ തിരക്കോ ഇല്ലാത്ത നഗരം, പഴയ കെട്ടിടങ്ങൾ കൗതുകങ്ങളായി...സംഘാടകരുടെ വീഴ്ചകൾ പലയിടങ്ങളിലും മുഴച്ചുനിന്ന ഒരു വിക്കി ഒത്തുചേരൽ...വിക്കന്മാരേക്കാൾ കൂടുതൽ വിക്കിപീഡിയയിൽ ഒരു എഡിറ്റിങ് പോലും ചെയ്യാത്തവരും മുബൈ  കറങ്ങാൻ വന്നവരും ആയിരുന്നു കൂടുതൽ...എന്തെങ്കിലുമൊക്കെ പറഞ്ഞ് അവസാനം വിക്കിപീഡിയയിൽ കൊണ്ടുവന്നു കെട്ടുന്ന തരത്തിലുള്ള പേപ്പേർസ് ഒഴിവാക്കാമായിരുന്നു എന്നു തോന്നി.നന്നായി കസറിയ പല പ്രസന്റേഷനുകളും കേൾക്കാനും കാണാനും ആളില്ലാതെ പോയി, അതിലൊന്നായിരുന്നു രമേശന്റെ സർവവിജ്ഞാനകോശവും മലയാളം വിക്കിപീഡിയയും എന്ന പ്രസന്റേഷൻ...ഹാളിലൊരിടത്തും ഇന്റർനെറ്റോ ലാപ്‌ടോപ്പ് ചാർജു ചെയ്യാൻ പവർ പോയിന്റുകളോ ഉണ്ടായിരുന്നില്ല...ഭക്ഷണം ആദ്യ ദിവസം ഒഴികെ ബാക്കിയെല്ലാം തീരെ മോശമായി തോന്നി.ഡിന്നർ എന്നും പറഞ്ഞ്, കൈയിൽ കുറ്റവാളികൾക്കെന്നപോലെ വിരിനിർത്തി ചാപ്പകുത്തി പബിൽ കേറ്റിയതിൽ കടുത്ത പ്രതിഷേധം തോന്നി...അച്ചുവിലൂടെയും അശ്വനിലൂടെയും മലയാളത്തിൽ നല്ല വാർത്താപ്രാധാന്യം ഉണ്ടാക്കിയെടുക്കാനായി.ശിവസേനക്കാർ ഭൂപടപ്രശ്നം ഏറ്റുപിടിച്ച് ധർണനടത്താൻ ഒത്തുകൂടിയത് അവസാന നിമിഷം ചീറ്റിപ്പോയെതു കഷ്ടമായിപ്പോയി...വിശ്വോപീഡിയ എന്നു പറയാവുന്ന വിശ്വേട്ടനെ കാണാൻ സാധിച്ചു; കൂടാതെ നേരിൽ കണ്ടിട്ടില്ലാത്ത പല വിക്കന്മാരേയും കാണാൻ സാധിച്ചു...മുബൈയാത്ര സുഖകരമായിരുന്നു, ട്രൈനിൽ പരിചയപ്പെട്ട ഒരു യാത്രക്കാരൻ തന്ന മുബൈചിത്രം ഒത്തിരി ഗുണം ചെയ്തു.രണ്ടാം ദിവസം ഒരു മലയാളി വന്ന് നടത്തിയ പ്രശ്‌നോത്തരി സവിശേഷ ശ്രദ്ധയാകർഷിച്ചു; ആദ്യത്തെ ഉത്തരം പറഞ്ഞത് രമേശായിരുന്നുവെങ്കിലും പിന്നീട് വന്ന എല്ലാത്തിലും മലയാളം പ്രശ്‌നോത്തരിവീരന്മാർ മിഴിച്ചിരുന്നു പോയി...സവിശേഷമായ പ്രതിഷേധപ്രകടനത്തിലൂടെ വിശ്വേട്ടൻ നടത്തിയ ഒറ്റയാൾ പോരാട്ടവും ശ്രദ്ധയാകർഷിച്ചു...അവസാനദിവസം കാണാൻ പോയ Prince of Wales മ്യൂസിയത്തിലെ കാഴ്‌ചകൾ വിസ്‌മയാവഹമായി, പ്രത്യേകിച്ച് വിവിധ ജീവജാലങ്ങളെ സ്റ്റഫ് ചെയ്തു വെച്ചഭാഗം.ആദ്യമായി നടത്തുന്ന കോൺഫറൻസ് എന്ന ന്യായം വെച്ച് നമുക്കിതിലെ വീഴ്‌ചകളെ മറക്കാം, അടുത്ത കോൺഫറൻസിൽ ഈ വീഴ്‌ചകളെ ഉൾക്കൊണ്ട് QRCode ഇല്ലാത്ത ഒരു രജിസ്‌ട്രേഷനിലൂടെ തന്നെ നമുക്ക് വിക്കികോൺഫറൻസ് നടത്താനാവണം.

Read More »

do a barrel roll

എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട്  do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!!ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ പേസ്റ്റിയാൽ മതി...

Read More »

C# , .Net – കാരെ ആവശ്യമുണ്ട്

സുഹൃത്തിന്റെ കമ്പനിയിൽ നിന്നും കിട്ടിയ ഒരു മെയിൽ... പുതിയ കമ്പനിയാണ്; താല്പര്യം ഉള്ളവർക്ക് ഒരു കൈ നോക്കാം. എറണാകുളത്താണ് ഓഫീസ്.Greetings From Opalus Technologies Pvt. Ltd.!!!We are seeking qualified, skilled and experienced IT Professionals to join our task force. Company Profile:Opalus Technologies Pvt Ltd, Kochi, Kerala, India, is a part of Opalus Technologies LLC, Dubai.Opalus Technologies L.L.C is a new venture of Opal Landscaping L.L.C, Dubai. Years of service and Hundreds of satisfied customers make Opal Landscaping L.L.C to tell a tale of success to the esteemed customers and to the Globe. Proudly say, we are among the very few companies in the world who use the bleeding edge technologies like .net WPF framework and Microsoft Ribbon based applications. Delivering ‘always new’ technologies helps us acquire a pool of not just satisfied but happy customers.Our upcoming projects target the advantages of Python and Hadoop, which are considered the emerging hot trends in the IT industry.Job Description: .Net DeveloperJob Category: IT/SoftwareJob Location: KochiNo of Vacancies: 5CTC:  Rs. 2 - 5 Lac Per AnnumDesired Qualification: BE/BTech/MTech/MCA/MScDesired Experience: 2.5 - 5yearsMandatory Skills: C# ,  .NetJob Description:· 2+ years of programming experience in .Net, C#(Windows Application)· Working experience in WPF  and Crystal Report is an added advantage· Sound Knowledge of MySQL - SQL Queries, Stored Procedures etc.· Strong analytical and...

Read More »

വിക്കി കോൺഫറൻസ് ഇന്ത്യ

കൂട്ടരേ, ഞാൻ ഇവിടെയാണ്, സീ ഗ്രീൻ ഹോട്ടലിൽ... നിങ്ങളോ?ദാദറിൽ 17നു രാവിലെ  6.30 നു എത്തും...അവിടുന്ന് 11 കി.മി. ദൂരമേ ഉള്ളൂ എന്നു തോന്നുന്നു...ഇനി അവിടെ വെച്ച് കാണാം -

Read More »

ഈ കണ്ടകശനി ആളെങ്ങനെയാ!!

ഇതെന്നേയും കൊണ്ടേ പോവൂ... :( ശരിക്കും ഈ കണ്ടകശനി ആളെങ്ങനെയാ!! (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ഭാഗവും): തുലാമാസം കഴിഞ്ഞ് വൃശ്ചികമാസം പിറക്കുന്ന ആയാഴ്ച മേടക്കൂറുകാര്‍ക്കു പൊതുവെ എല്ലാ രംഗത്തും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. സൂര്യന്‍ അഷ്ടമഭാവത്തിലേക്കു കടക്കുന്നതിനാല്‍ വൃശ്ചികമാസം പിറക്കുന്ന വ്യാഴാഴ്ചയ്ക്കു ശേഷം ശരീരസുഖം കുറയും. നവംബര്‍ 15 മുതല്‍ കണ്ടകശ്ശനി തുടങ്ങുന്നതിനാല്‍ ജോലി കാര്യങ്ങളില്‍ ചെറിയ തോതില്‍ മന്ദത അനുഭവപ്പെടാനും സാധ്യതയുണ്ട്. ദൈവാനുഗ്രഹത്തിനായുള്ള പ്രത്യേക പ്രാര്‍ഥനകളുമായി മുന്നോട്ടുപോയാല്‍ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.മുകളിലെ ജ്യോതിഷഫലം മനോരമയിൽ നിന്നും...നവംബർ പതിനഞ്ച് നാളെയല്ലേ!!!പഴയതിന്റെ ഹാങോവർ മാറീയില്ലല്ലോ ഭഗവാനേ!! ഉടനേ തന്നെ അടുത്ത പണിയും വരുന്നെന്നോ!!ശരിക്കും ഈ കണ്ടകശനി ആളെങ്ങനെയാ :(

Read More »

ഇതാണു വിപ്ലവം!! ഒറ്റയാൾ വിപ്ലവം!!

മലയാളസിനിമയെ അടിമുടി പിടിച്ചുലച്ചു കഴിഞ്ഞു പണ്ഡിതൻ! അതിന്റെ അനുരണനങ്ങൾ പലതായി പുറത്തു വന്നു തുടങ്ങിയിരിക്കുന്നു. ഒരു പക്ഷേ ഇതിൽ നിന്നും ഊർജം കൈക്കൊണ്ട് ഒരു ശുദ്ധികലശത്തിന് തുടക്കമാവാം ഇത്... എല്ലാറ്റിനും വഴിതുറന്ന പണ്ഡിതാ, താങ്കൾക്ക് നല്ല നമസ്‌ക്കാരം!!ഇനി എന്നെ സൂപ്പർ സ്റ്റാർ എന്നു വിളിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞത്രേ!! അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഹന്തയോ എന്തോ ആവട്ടെ അത്,മോഹൻലാലിന്റെ ഡേറ്റ് ചോദിച്ച് ചെല്ലുന്ന പണ്ഡിതരൂപം കണ്ട് ലാലേട്ടനും ഇപ്പോൾ  ഞെട്ടിയുണരുന്നുണ്ടാവണം...അമ്മയുടെ ഭാരവാഹികളാകെ അങ്കാലപ്പിലായിരിക്കും... മെമ്പർഷിപ്പ് കൊടുക്കാനും വയ്യ; കൊടുക്കാതിരിക്കാനും വയ്യ എന്ന സ്ഥിതി...സിനിമ എടുക്കുന്ന ക്യാമറയിൽ വരെ നിയന്ത്രണം ഏർപ്പെടുത്തി പണ്ഡിതന്മാരെ മാറ്റി നിർത്താൻ മറ്റൊരുകൂട്ടം ശ്രമിക്കുന്നു...ലേഖനത്തേക്കാൾ വലിയ ചർച്ച നടത്തി വിക്കിപീഡിയരും നട്ടം തിരിയുന്നു...ഇനിയും പണ്ഡിതനെ അംഗീകരിക്കാതിരിക്കാൻ സുഹൃത്തുക്കളേ നിങ്ങൾ തന്നെ പറ ഒരു കാരണം!!മറ്റൊരു വാർത്ത വായിക്കൂ...മലയാളസിനിമയിലെ പുതിയ 'താരോദയം' സന്തോഷ് പണ്ഡിറ്റ് മോഹന്‍ലാലിന്റെ ഡേറ്റ് ചോദിച്ചതായി വാര്‍ത്ത. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത ഇടവേള ബാബുവുമായുള്ള അഭിമുഖത്തിലെ 'വരികളാ'ണ് ഓണ്‍ലൈനിലൂടെ പരക്കുന്നത്.അമ്മയില്‍ മെംബര്‍ഷിപ്പ് ലഭിക്കുമോയെന്നന്വേഷിച്ച് സന്തോഷ് പണ്ഡിറ്റ് ഭാരവാഹിയായ ബാബുവിനെ വിളിച്ചിരുന്നു പോലും. ഫോണ്‍ കട്ട് ചെയ്യാന്‍ നേരത്തെ പണ്ഡിതന്റെ മറ്റൊരു ചോദ്യം കൂടിയുണ്ടായിരുന്നു. സാക്ഷാല്‍ മോഹന്‍ലാലിനെ വെച്ചൊരു സിനിമയെടുക്കണം. ഡേറ്റ് കിട്ടുമോ? എന്തായാലും ബാബു കാര്യം മോഹന്‍ലാലിനെ അറിയിച്ചു. ലാല്‍ എന്തായിരിക്കും പറഞ്ഞിരിക്കുക? എന്നെ മാത്രമേ കിട്ടിയുള്ള അല്ലേ? എന്ന മറു ചോദ്യം ലാല്‍ ബാബുവിനോട് ചോദിച്ചു.അതിനിടെ പൃഥിയോടൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പണ്ഡിറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും സിനിമ ചിത്രവുമാണ്. നടി ബോളിവുഡിലെ കരീന കപൂറുമാണ്. എന്തായാലും പണ്ഡിറ്റിന് മമ്മുട്ടിയെ കുറച്ചു 'പേടി'യാണ്.അമ്മയിലേക്കും മോഹന്‍ലാലിലേക്കുമാണ് സന്തോഷ് ലക്ഷ്യം വെച്ചിട്ടുള്ളത്. അതിനിടെ തന്നെ ഇനി സൂപ്പര്‍ സ്റ്റാര്‍ എന്നു എവിടെയും വിശേഷിപ്പിക്കരുതെന്ന് 'മമ്മുട്ടി' നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കൃഷ്ണനും രാധയും ഇറങ്ങിയതിനുശേഷം 'സൂപ്പര്‍ സ്റ്റാറി'ന്റെ അര്‍ത്ഥം മാറിയെന്നാണ് അദ്ദേഹത്തിന്റെ പരാതി.വാർത്ത ഇവിടെ നിന്നും എടുത്തത്...

Read More »

അതെന്നെ ഉദ്ദേശിച്ചാണ്;എന്നെ തന്നെ ഉദ്ദേശിച്ചാണ്‌; എന്നെ മാത്രം ഉദ്ദേശിച്ചാണ്

സി.പി.എം. സെക്രട്ടറിമാര്‍ക്ക് ഇനി മൂന്ന് ഊഴം മാത്രം : പിണറായി വിജയന്റെ അജയ്യതയെ ചോദ്യം ചെയ്യാന്‍ പലപ്പോഴും കേന്ദ്രനേതൃത്വത്തിനു ശക്തി പോരാതെ വന്നതും, വഴിമുട്ടി അദ്ദേഹത്തെ അനുസരിക്കേണ്ടി വന്നതും കേരളം കണ്ടതാണ്‌. എങ്കിലും, പാര്‍ട്ടിയില്‍ രാജാധിരാജനായി അദ്ദേഹം വളരുന്നതില്‍ പാര്‍ട്ടിക്കുള്ള പ്രതിഷേധം ഒളിഞ്ഞും തെളിഞ്ഞും പിബി പ്രകടിപ്പിച്ചതും കാണാം.മൂന്നുവര്‍ഷം തുടര്‍ച്ചയായി സെക്രട്ടറിയായി ഇരുന്നവര്‍ക്ക് തുടര്‍ന്നു ആ സ്ഥാനം വഹിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുന്നതിലൂടെ പിണറായിക്ക് കടിഞ്ഞാണിടുകയല്ലേ പാര്‍ട്ടി ചെയ്യുന്നത്? അങ്ങനെ വേണം കരുതാൻ...വാർത്ത: മാതൃഭൂമിയിൽമനോരമയിൽ

Read More »

നവംബറിന്റെ നഷ്ടം!!

യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്‌.  ഈ മാസത്തിൽ എനിക്കു സംഭവിച്ച നഷ്ടങ്ങളുടെ കഥയാണിത്. മോഷണവും, അശ്രദ്ധയും, അലസതയും ഒക്കെ കടന്നാക്രമിച്ച മാസം. അതിലേറെ എന്റെ എല്ലാമെല്ലാമായ കാമുകി എന്നെ വിട്ടു പോയ മാസം. മാസം പകുതി ആയിട്ടില്ല; ഇന്നു പതിമൂന്നാം തീയതി.. ഇന്നു രാവിലെ ഉണർന്നപ്പോൾ അറിഞ്ഞ മറ്റൊരു നഷ്ടത്തിൽ മനം നൊന്ത് ചിരിച്ചുപോയ നിമിഷങ്ങൾ ഇതാ, ഇപ്പോൾ കഴിഞ്ഞതേ ഉള്ളൂ... ഓരോന്നായി പറയാം.ക്യാമറയുടെ ബാറ്ററി:ആദ്യം മുതൽ തുടങ്ങാം... നവംബര്‍ ഒന്ന്, ഇവിടെ കര്‍ണാടകയില്‍ അവധിദിവസമായതിനാല്‍ ഒക്‌ടോബര്‍ 31 -നും ലീവെടുത്ത് വീട്ടിൽ പോയിരുന്നു. വീട്ടിൽ കുട്ടികൾ ആരാധ്യയും അദ്വൈതയും നമുക്കു കടലുകാണാൻ പോവാം മാമാ എന്നു പറഞ്ഞപ്പോൾ അവരെ ഒന്നു ബേക്കൽ ഫോർട്ട് കാണിച്ചേക്കാം എന്നു കരുതി പോയിരുന്നു. അവിടെ പോയി വന്ന്, ക്യാമറയിൽ ഉള്ള ഫോട്ടോസ് കമ്പ്യൂട്ടറിലേക്ക് മാറ്റാൻ നോക്കിയപ്പോൾ ആണു ശ്രദ്ധിച്ചത് ക്യാമറ ഓണാവുന്നില്ല. ഞാൻ കരുതി ബാറ്ററി പോയതാവും എന്ന്. ബാറ്ററി ഊരി മാറ്റി, പിന്നെ അതെടുത്തു പാഴ്‌വസ്തുക്കൾ ഇടുന്ന ഒരു പൊട്ടകിണറ്റിൽ കൊണ്ടിട്ടു. നാലുവർഷം പഴക്കമുള്ള ബാറ്ററിയായിരുന്നു, ചാർജ് ചെയ്തിട്ട് കയറുന്നുണ്ടായിരുന്നില്ല.250 രൂപ കൊടുത്ത് ഒന്നാംതീയതി തന്നെ പുതിയ ബാറ്ററി വാങ്ങിച്ചു. 8 മണിക്കൂർ ചാർജ് ചെയ്തു. ഒന്നു ടെസ്റ്റ് ചെയ്തേക്കാം എന്നു കരുതി ക്യാമറയിൽ ഇട്ടപ്പോൾ ക്യാമറ പഴയ പടി തന്നെ... ബറ്ററി ചാർജറിനാണോ കുഴപ്പം? സുഹൃത്തിന്റെ ബാറ്ററിചാർജർ ഉപയോഗിച്ച് ചാർജ് ചെയ്തപ്പോൾ സംഗതി ഓക്കെ... പൊട്ടകിണറ്റിലെറിഞ്ഞ ആ രണ്ട് ബാറ്ററിയെ കുറിച്ചോർത്തിട്ടിനി ഫലമില്ലല്ലോ.. സാരമില്ല 250 രൂപയല്ലേ, എന്തായാലും 2 പുതിയ ബാറ്ററി കിട്ടിയല്ലോ!! ഇനി ഒരു ചാർജർ കൂടി വാങ്ങിയേക്കാം.ക്യാമറ:വീണ്ടും കാഞ്ഞങ്ങാട്... ചാർജർ വാങ്ങിച്ചു, 450 രൂപയുടേതുണ്ട്, 600 രൂപയുടേതും ഉണ്ട്... കമ്പനി സാധനം എന്നു പറഞ്ഞ 600 രൂപയുടേതുതന്നെ വാങ്ങിച്ചു. 2 ബാറ്ററി ഫ്രീയായും കിട്ടി. ഫ്രീയായി കിട്ടിയ ബാറ്ററിക്ക് അല്പം നീളം കൂടുതലുണ്ടായെന്നു തോന്നുന്നു. അതു ക്യാമറയിൽ തിരുകിക്കേറ്റിയപ്പോൾ അതിന്റെ...

Read More »

എന്തിനു ‘മൈരെ’ ഷേണി ആവണം??

കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലമാണ് മൈരെ. ആണ് എന്നല്ല ആയിരുന്നു എന്ന് ചിലപ്പോള്‍ പറയേണ്ടി വരും. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കാന്‍ തകൃതിയായ ശ്രമം നടക്കുകയാണ്. ആ തുളു പദം മലയാള ഭാഷയില്‍ അശ്ലീലമാണ് എന്ന് പറഞ്ഞാണ് ഈ ശ്രമം. മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായതാണ് മൈരെ. പ്രകൃതിരമണീയമായ ഈ സ്ഥലത്തെയാണ് അവര്‍ക്ക് ഷേണിയെന്നാക്കി മാറ്റേണ്ടത്. നിന്റെ വാക്കുകള്‍ ഞങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും നിന്റെ വാക്ക് എന്ന ഭാഷാ ഫാഷിസം തന്നെയല്ലേ ഇത്? അവര്‍ക്ക് ഇത് ഒരു തെറിവാക്കല്ല. തെളിനീരുപോലെ ഒരു കന്നട വാക്ക്. പ്രകൃതി എത്രത്തോളം സുന്ദരിയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന പദം. ആ ഓര്‍മ്മയില്‍ തളിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ഭാഷയിലെ അശ്ലീലം തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം? ഒരു മലയാള പദത്തില്‍ അശ്ലീലമുണ്ടെന്ന് പരാതി നല്‍കാന്‍ കന്നടക്കാരനോ തമിഴനോ അവകാശമുണ്ടോ. നമ്മുടെ ‘ഴ’ ഉച്ചരിക്കാന്‍ കഴിയാത്തതിന് ബ്രീട്ടീഷുകാരന്‍ കോഴിക്കോടിനെ കാലിക്കറ്റാക്കിയിരുന്നു. അതിനെ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഭാഷാ ഫാഷിസം എന്ന് പറയാം. അതുപോലെ ഒരു ഇന്ത്യക്കാരന്റെ സ്ഥലനാമം തെറിയാണെന്ന് പറഞ്ഞ് മാറ്റാന്‍ നമുക്ക് എന്ത് അവകാശം? മലയാളത്തിന്റെ ഇടയില്‍ കിടന്ന് ശ്വാസം മുട്ടുന്ന ഒരു തുളു വാക്കിനെ നാടുകടത്താന്‍ ശ്രമിക്കുന്ന മലയാളിയുടെ മേധാവിത്വ മനോഭാവം അല്ലാതെ മറ്റെന്താണിത്. പഴയ ഒരു ബസ്സിലേക്ക്...

Read More »

അടിക്കുറിപ്പു മത്സരം…

അനിയോജ്യമായ അടിക്കുറിപ്പുകൾ ക്ഷണിക്കുന്നു...രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ. എം, മാണി, കുഞ്ഞാലിക്കുട്ടി... കൈചൂണ്ടി സുരേഷ് ഗോപിക്ക് പഠിക്കുന്നത് ചെന്നിത്തല...അപ്പുറത്ത് തലയിൽ കയ്യും വെച്ച് വിഷണ്ണനായി ഇരുന്നു പോയത് ഉമ്മൻ ചാണ്ടി...ഞാനില്ലേ എന്ന ഭാവത്തിൽ കൈകൂപ്പി, തൊഴുതുമാറാനൊരുങ്ങുന്നത് മാണിസാർ...കടുത്ത നിശ്ചയദാർഢ്യം കാണിച്ച് ഇതൊക്കെ പുല്ലല്ലേ എന്ന മട്ടിൽ മാണിസാറിന് ഉപദേശം നൽകുന്നത് കുഞ്ഞാലിക്കുട്ടി സാഹിബ്

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)