സി.പി.എം. സെക്രട്ടറിമാര്‍ക്ക് ഇനി മൂന്ന് ഊഴം മാത്രം : പിണറായി വിജയന്റെ അജയ്യതയെ ചോദ്യം ചെയ്യാന്‍ പലപ്പോഴും കേന്ദ്രനേതൃത്വത്തിനു ശക്തി പോരാതെ വന്നതും, വഴിമുട്ടി അദ്ദേഹത്തെ അനുസരിക്കേണ്ടി വന്നതും കേരളം കണ്ടതാണ്. എങ്കിലും, പാര്‍ട്ടിയില്‍ രാജാധിരാജനായി അദ്ദേഹം വളരുന്നതില്‍ പാര്‍ട്ടിക്കുള്ള പ്രതിഷേധം ഒളിഞ്ഞും തെളിഞ്ഞും പിബി പ്രകടിപ്പിച്ചതും കാണാം.മൂന്നുവര്‍ഷം തുടര്‍ച്ചയായി സെക്രട്ടറിയായി ഇരുന്നവര്‍ക്ക് തുടര്‍ന്നു ആ സ്ഥാനം വഹിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുന്നതിലൂടെ പിണറായിക്ക് കടിഞ്ഞാണിടുകയല്ലേ പാര്‍ട്ടി ചെയ്യുന്നത്? അങ്ങനെ വേണം കരുതാൻ...വാർത്ത: മാതൃഭൂമിയിൽമനോരമയിൽ
നവംബറിന്റെ നഷ്ടം!!
യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സംഭവിച്ച നഷ്ടങ്ങളുടെ കഥയാണിത്. മോഷണവും, അശ്രദ്ധയും, അലസതയും ഒക്കെ കടന്നാക്രമിച്ച മാസം. അതിലേറെ എന്റെ എല്ലാമെല്ലാമായ കാമുകി എന്നെ വിട്ടു പോയ മാസം. മാസം പകുതി ആയിട്ടില്ല; ഇന്നു പതിമൂന്നാം തീയതി.. ഇന്നു രാവിലെ ഉണർന്നപ്പോൾ അറിഞ്ഞ മറ്റൊരു നഷ്ടത്തിൽ മനം നൊന്ത് ചിരിച്ചുപോയ നിമിഷങ്ങൾ ഇതാ, ഇപ്പോൾ കഴിഞ്ഞതേ ഉള്ളൂ... ഓരോന്നായി പറയാം.ക്യാമറയുടെ ബാറ്ററി:ആദ്യം മുതൽ തുടങ്ങാം... നവംബര്‍ ഒന്ന്, ഇവിടെ കര്‍ണാടകയില്‍ അവധിദിവസമായതിനാല്‍ ഒക്‌ടോബര്‍ 31 -നും ലീവെടുത്ത് വീട്ടിൽ പോയിരുന്നു. വീട്ടിൽ കുട്ടികൾ ആരാധ്യയും അദ്വൈതയും നമുക്കു കടലുകാണാൻ പോവാം മാമാ എന്നു പറഞ്ഞപ്പോൾ അവരെ ഒന്നു ബേക്കൽ ഫോർട്ട് കാണിച്ചേക്കാം എന്നു കരുതി പോയിരുന്നു. അവിടെ പോയി വന്ന്, ക്യാമറയിൽ ഉള്ള ഫോട്ടോസ് കമ്പ്യൂട്ടറിലേക്ക് മാറ്റാൻ നോക്കിയപ്പോൾ ആണു ശ്രദ്ധിച്ചത് ക്യാമറ ഓണാവുന്നില്ല. ഞാൻ കരുതി ബാറ്ററി പോയതാവും എന്ന്. ബാറ്ററി ഊരി മാറ്റി, പിന്നെ അതെടുത്തു പാഴ്‌വസ്തുക്കൾ ഇടുന്ന ഒരു പൊട്ടകിണറ്റിൽ കൊണ്ടിട്ടു. നാലുവർഷം പഴക്കമുള്ള ബാറ്ററിയായിരുന്നു, ചാർജ് ചെയ്തിട്ട് കയറുന്നുണ്ടായിരുന്നില്ല.250 രൂപ കൊടുത്ത് ഒന്നാംതീയതി തന്നെ പുതിയ ബാറ്ററി വാങ്ങിച്ചു. 8 മണിക്കൂർ ചാർജ് ചെയ്തു. ഒന്നു ടെസ്റ്റ് ചെയ്തേക്കാം എന്നു കരുതി ക്യാമറയിൽ ഇട്ടപ്പോൾ ക്യാമറ പഴയ പടി തന്നെ... ബറ്ററി ചാർജറിനാണോ കുഴപ്പം? സുഹൃത്തിന്റെ ബാറ്ററിചാർജർ ഉപയോഗിച്ച് ചാർജ് ചെയ്തപ്പോൾ സംഗതി ഓക്കെ... പൊട്ടകിണറ്റിലെറിഞ്ഞ ആ രണ്ട് ബാറ്ററിയെ കുറിച്ചോർത്തിട്ടിനി ഫലമില്ലല്ലോ.. സാരമില്ല 250 രൂപയല്ലേ, എന്തായാലും 2 പുതിയ ബാറ്ററി കിട്ടിയല്ലോ!! ഇനി ഒരു ചാർജർ കൂടി വാങ്ങിയേക്കാം.ക്യാമറ:വീണ്ടും കാഞ്ഞങ്ങാട്... ചാർജർ വാങ്ങിച്ചു, 450 രൂപയുടേതുണ്ട്, 600 രൂപയുടേതും ഉണ്ട്... കമ്പനി സാധനം എന്നു പറഞ്ഞ 600 രൂപയുടേതുതന്നെ വാങ്ങിച്ചു. 2 ബാറ്ററി ഫ്രീയായും കിട്ടി. ഫ്രീയായി കിട്ടിയ ബാറ്ററിക്ക് അല്പം നീളം കൂടുതലുണ്ടായെന്നു തോന്നുന്നു. അതു ക്യാമറയിൽ തിരുകിക്കേറ്റിയപ്പോൾ അതിന്റെ...
എന്തിനു ‘മൈരെ’ ഷേണി ആവണം??
കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലമാണ് മൈരെ. ആണ് എന്നല്ല ആയിരുന്നു എന്ന് ചിലപ്പോള്‍ പറയേണ്ടി വരും. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കാന്‍ തകൃതിയായ ശ്രമം നടക്കുകയാണ്. ആ തുളു പദം മലയാള ഭാഷയില്‍ അശ്ലീലമാണ് എന്ന് പറഞ്ഞാണ് ഈ ശ്രമം. മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായതാണ് മൈരെ. പ്രകൃതിരമണീയമായ ഈ സ്ഥലത്തെയാണ് അവര്‍ക്ക് ഷേണിയെന്നാക്കി മാറ്റേണ്ടത്. നിന്റെ വാക്കുകള്‍ ഞങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും നിന്റെ വാക്ക് എന്ന ഭാഷാ ഫാഷിസം തന്നെയല്ലേ ഇത്? അവര്‍ക്ക് ഇത് ഒരു തെറിവാക്കല്ല. തെളിനീരുപോലെ ഒരു കന്നട വാക്ക്. പ്രകൃതി എത്രത്തോളം സുന്ദരിയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന പദം. ആ ഓര്‍മ്മയില്‍ തളിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ഭാഷയിലെ അശ്ലീലം തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം? ഒരു മലയാള പദത്തില്‍ അശ്ലീലമുണ്ടെന്ന് പരാതി നല്‍കാന്‍ കന്നടക്കാരനോ തമിഴനോ അവകാശമുണ്ടോ. നമ്മുടെ ‘ഴ’ ഉച്ചരിക്കാന്‍ കഴിയാത്തതിന് ബ്രീട്ടീഷുകാരന്‍ കോഴിക്കോടിനെ കാലിക്കറ്റാക്കിയിരുന്നു. അതിനെ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഭാഷാ ഫാഷിസം എന്ന് പറയാം. അതുപോലെ ഒരു ഇന്ത്യക്കാരന്റെ സ്ഥലനാമം തെറിയാണെന്ന് പറഞ്ഞ് മാറ്റാന്‍ നമുക്ക് എന്ത് അവകാശം? മലയാളത്തിന്റെ ഇടയില്‍ കിടന്ന് ശ്വാസം മുട്ടുന്ന ഒരു തുളു വാക്കിനെ നാടുകടത്താന്‍ ശ്രമിക്കുന്ന മലയാളിയുടെ മേധാവിത്വ മനോഭാവം അല്ലാതെ മറ്റെന്താണിത്. പഴയ ഒരു ബസ്സിലേക്ക്...
അടിക്കുറിപ്പു മത്സരം…
അനിയോജ്യമായ അടിക്കുറിപ്പുകൾ ക്ഷണിക്കുന്നു...രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ. എം, മാണി, കുഞ്ഞാലിക്കുട്ടി... കൈചൂണ്ടി സുരേഷ് ഗോപിക്ക് പഠിക്കുന്നത് ചെന്നിത്തല...അപ്പുറത്ത് തലയിൽ കയ്യും വെച്ച് വിഷണ്ണനായി ഇരുന്നു പോയത് ഉമ്മൻ ചാണ്ടി...ഞാനില്ലേ എന്ന ഭാവത്തിൽ കൈകൂപ്പി, തൊഴുതുമാറാനൊരുങ്ങുന്നത് മാണിസാർ...കടുത്ത നിശ്ചയദാർഢ്യം കാണിച്ച് ഇതൊക്കെ പുല്ലല്ലേ എന്ന മട്ടിൽ മാണിസാറിന് ഉപദേശം നൽകുന്നത് കുഞ്ഞാലിക്കുട്ടി സാഹിബ്
ഇന്നു നീയെന്റെ ദേശിയ സങ്കടം!!
പച്ചനോട്ടുകൾ, കുത്തുവാക്കുകൾ,കണ്ണുകെട്ടിയ പ്രതിയമയുംഅന്ധതയ്‌ക്കിന്നു പേരു ന്യായാസനം,നാണയം തിന്നു ചീർത്ത കുടിലതഇന്നു നീയെന്റെ ദേശിയ സങ്കടം!!
രണ്ട് ജയിൽ വാസങ്ങൾ…
കുറ്റം : മോഷണം, പൊതു ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചു. കുറ്റം : പൗരാവകാശം നിഷേധിച്ച ജഡ്‌ജിയെ വിമർശിച്ചു ശിക്ഷ : ഏഴുവർഷം തടവ് - അത് പിന്നീട് ഒരുവർഷമായി കുറച്ചു. ശിക്ഷ : ഇന്ത്യയിൽ ഈ കുറ്റത്തിന് ഇതുവരെ ആരും നൽകാത്ത പരമാവധി ശിക്ഷ. അപ്പീൽ അനുവദിച്ചു അപ്പീൽ അനുവദിച്ചില്ല ജയിലിൽ പ്രത്യേക ഭക്ഷണം ജയിലിലെ പ്രത്യേക ഭക്ഷണം നിരസിച്ചു ജയിലിൽ എ. സി., കളർ ടിവി അടക്കമുള്ള സുഖ സൗകര്യങ്ങൾ ഇത്തരം സുഖ സൗകര്യങ്ങൾ നീക്കം ചെയ്യാനാവശ്യപ്പെട്ടു ജയിൽ നിയമങ്ങൾ ലംഘിച്ചു - യഥേഷ്ടം ഫോൺ വിളികൾ നടത്തി സ്വന്തം കണക്ഷൻ 6 മാസത്തേക്ക് റദ്ദാക്കാൻ BSNL മാനേജർക്ക് അപേക്ഷ നൽകി എട്ട് മാരക രോഗങ്ങൾ ഉണ്ടെന്നു നുണ പറഞ്ഞു. പൂർണ ആരോഗ്യവാനെന്ന് മെഡിക്കൽ സംഘത്തോട് പറഞ്ഞു സിംഹഭാഗവും പഞ്ചനക്ഷത്ര ആശുപത്രിയിൽ കുടുംബസമേതം താമസിച്ചു ജയിൽവാസം ജയിലിൽ തന്നെ 68 ദിവസം കഴിഞ്ഞ് പൊടിയും തട്ടി ഇറങ്ങിവന്നു. നിയമാനുസൃതം കോടതിയിൽ അപ്പീൽ നൽക്
ഗോവിന്ദചാമിക്ക് വധശിക്ഷ!!
അപ്പോൾ നാടുവാഴുന്ന അഭിനവ ഗോവിന്ദ ചാമിമാർക്കോ?നിയമവ്യവസ്ഥയെ വരെ ലജ്ജിപ്പിച്ച് ഭരണം കയ്യാളുന്ന അഭിനവ ഗോവിന്ദചാമിമാർ ഒരു പക്ഷേ വിധി കേട്ട് പുഞ്ചിരിക്കുന്നുണ്ടാവും!! ന്യായാധിപനെ വരെ പണക്കെട്ടിൽ തൂക്കിയെടുത്ത് പെണ്ണരകൾ തേടി നടക്കുന്ന രാഷ്ട്രീയകോമരങ്ങൾ ഉള്ളിടത്തോളം രാഷ്ട്രീയ സ്വാധീനമില്ലാത്ത ചാമിമാർ മാത്രമേ നമ്മുടെ കേരളത്തിൽ ശിക്ഷിക്കപ്പെടുകയുള്ളൂ... അല്ലാത്തവർ ഇവിടെ എന്നും സുരക്ഷിതർ തന്നെ...
പയ്യന്നൂർ ഉപ്പ് സത്യാഗ്രഹം
പയ്യന്നൂർ ഉപ്പ് സത്യാഗ്രഹം (1930): കേരളത്തിലെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഇതിഹാസം ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ (Civil Disobedience Movement) ഭാഗമായി കേരളത്തിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ പ്രക്ഷോഭമാണ് 1930-ലെ പയ്യന്നൂർ ഉപ്പ് സത്യാഗ്രഹം. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ ദണ്ഡിയിൽ നടന്ന ഐതിഹാസികമായ ഉപ്പ് സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കിരാതമായ ഉപ്പുനിയമങ്ങളെ പരസ്യമായി വെല്ലുവിളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമരം സംഘടിപ്പിക്കപ്പെട്ടത്. 1930 ഏപ്രിൽ 13-ന് 'കേരള ഗാന്ധി' കെ. കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നും പുറപ്പെട്ട 33 സത്യാഗ്രഹികളുടെ സംഘം പദയാത്രയായി ഏപ്രിൽ 21-ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ എത്തുകയും, അവിടെ ഉളിയത്ത് കടവിൽ വെച്ച് കടൽജലം കുറുക്കി ഉപ്പുണ്ടാക്കി നിയമലംഘനം നടത്തുകയും ചെയ്തു. കേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന് വലിയ ജനകീയ അടിത്തറ പാകിയ ഈ സമരം, മദിരാശി സർക്കാരിന് കീഴിലായിരുന്ന മലബാറിലെ ജനത അധിനിവേശത്തിനെതിരെ നടത്തിയ അതിശക്തമായ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു.¹ ചരിത്ര പശ്ചാത്തലവും ഉപ്പുനിയമവും 1929-ൽ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ ചേർന്ന ലാഹോർ കോൺഗ്രസ് സമ്മേളനം 'പൂർണ്ണ സ്വരാജ്' (സമ്പൂർണ്ണ സ്വാതന്ത്ര്യം) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചു. ഇതിന്റെ തുടർച്ചയായി ഒരു അഖിലേന്ത്യാ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ് മഹാത്മാഗാന്ധിയെ ചുമതലപ്പെടുത്തി. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളെപ്പോലും ബാധിക്കുന്ന ബ്രിട്ടീഷ് സർക്കാരിന്റെ ഉപ്പുനികുതിയാണ് ഭരണകൂടത്തിനെതിരെയുള്ള ആയുധമായി ഗാന്ധിജി തിരഞ്ഞെടുത്തത്. പ്രകൃതിദത്തമായി ലഭിക്കുന്ന ഉപ്പിന്മേൽ കുത്തക സ്ഥാപിക്കുകയും കനത്ത നികുതി ഏർപ്പെടുത്തുകയും ചെയ്ത ബ്രിട്ടീഷ് നയം തികച്ചും മനുഷ്യത്വരഹിതമായിരുന്നു. ഉപ്പുനിയമം ലംഘിക്കുക എന്നത് കേവലം ഒരു സാമ്പത്തിക പ്രതിഷേധം മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യക്കാരുടെ മൗലികാവകാശങ്ങളുടെ പ്രഖ്യാപനം കൂടിയായിരുന്നു.² ഇന്ത്യയൊട്ടാകെ ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്തു. കേരളത്തിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (KPCC), കോഴിക്കോട് വടകരയിൽ കെ. കേളപ്പന്റെ അധ്യക്ഷതയിൽ യോഗം ചേരുകയും നിയമലംഘന പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. പയ്യന്നൂരിന്റെ തിരഞ്ഞെടുപ്പും...
ബഹുമാനപ്പെട്ട കോടതി അറിയാന്‍
ബഹുമാനപ്പെട്ട കോടതി അറിയാന്‍ഡോ. ടി എം തോമസ് ഐസക് in Facebook : LinkPosted on: 10-Nov-2011 11:49 PMകേരള ഹൈക്കോടതിയിലെ ജഡ്ജിമാരെല്ലാം ശുംഭന്മാരാണെന്ന് എം വി ജയരാജന്‍ അര്‍ഥമാക്കിയെന്ന് എനിക്കു തോന്നുന്നില്ല. ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാല്‍ തങ്ങള്‍ ശുംഭന്മാരായിപ്പോകുമെന്ന ഭീതി എല്ലാ ജഡ്ജിമാര്‍ക്കുമുണ്ടെന്നും ഞാന്‍ കരുതുന്നില്ല. പാതയോരയോഗ നിരോധനത്തിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനിടെ ആനുഷംഗികമായി ശുംഭന്‍ എന്നു വിളിച്ചതിന് പരമാവധി ശിക്ഷയും ജാമ്യനിഷേധവും നല്‍കിയ വിധി കോടതിയുടെ അന്തസ്സുയര്‍ത്താന്‍ ഉപകരിച്ചുവോ എന്ന് ബഹുമാന്യരായ ജഡ്ജിമാര്‍തന്നെ ആലോചിക്കുക. ഇത്തരം വിധിപ്രതികരണങ്ങള്‍ കോടതിയുടെ അന്തസ്സ് ഉയര്‍ത്തില്ലെന്നു കരുതുന്ന ന്യായാധിപന്മാരേറെയുണ്ട്. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ "കോടതിയലക്ഷ്യ നിയമം - ഒരു നവവീക്ഷണത്തിന്റെ ആവശ്യകത എന്ന ലേഖനം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതില്‍ അദ്ദേഹം ഒരു സംഭവം അനുസ്മരിക്കുന്നുണ്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ 5നു വേണ്ടി ചാരവൃത്തി നടത്തിയ പീറ്റര്‍ റൈറ്റ്, തന്റെ ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ "സ്പൈക്യാച്ചര്‍ എന്ന ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. അഞ്ചംഗ ബെഞ്ച് 3-2 ഭൂരിപക്ഷത്തിന് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു. പുസ്തകത്തിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചു. വിധിക്കെതിരെ ഇംഗ്ലണ്ടിലെ പത്രങ്ങള്‍ രൂക്ഷമായ വിമര്‍ശമുയര്‍ത്തി. വിധിയുടെ തൊട്ട് പിറ്റേന്നിറങ്ങിയ ഡെയ്ലി മിറര്‍ പത്രം സര്‍വരെയും ഞെട്ടിച്ചു.പുസ്തകനിരോധനത്തിന് അനുകൂലമായി വിധിയെഴുതിയ മൂന്നു ജഡ്ജിമാരുടെയും പടം മുകളില്‍നിന്ന് താഴേയ്ക്ക് വരിയായി ഒന്നാംപേജില്‍ നിരത്തി, "യൂ ഫൂള്‍സ്" എന്നൊരു തലക്കെട്ടും താങ്ങി. ശുംഭന്‍ എന്ന വാക്കിന്റെ ആംഗലേയ രൂപം. പക്ഷേ, ഒരു കോടതിയലക്ഷ്യക്കേസുമുണ്ടായില്ല. മൂന്നംഗ "ഫൂള്‍സ"ില്‍ ഒരാളായിരുന്നു ലോര്‍ഡ് ടെമ്പിള്‍മാന്‍ . സംഭവം നടക്കുന്ന കാലത്ത് ഇന്ത്യയിലെ പ്രഗത്ഭ അഭിഭാഷകനായ നരിമാന്‍ ലണ്ടനിലുണ്ടായിരുന്നു. കോടതിയലക്ഷ്യത്തിന് കേസെടുക്കാത്തതിന്റെ കാരണം ലോര്‍ഡ് ടെമ്പിള്‍മാനോട് അദ്ദേഹം ആരാഞ്ഞു. താന്‍ വിഡ്ഢിയല്ലെന്ന് തനിക്കറിയാമെങ്കിലും മറ്റുള്ളവര്‍ക്ക് സ്വന്തം അഭിപ്രായത്തിലെത്തിച്ചേരാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇംഗ്ലണ്ടിലെ ന്യായാധിപന്മാര്‍ വ്യക്തിപരമായ അധിക്ഷേപങ്ങളെ ഗൗനിക്കാറില്ലെന്നും ഒരു പുഞ്ചിരിയോടെ ടെമ്പിള്‍മാന്‍ മറുപടി പറഞ്ഞെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ...
ഐശ്വര്യയുടെ പ്രസവം!!
11-11-11 എന്ന ദിവസം ഐശ്വര്യയ്ക്ക് കുഞ്ഞ് പിറക്കുമോ? അത് ആണോ പെണ്ണോ? സിസേറിയന്‍ ആകുമോ?മാതൃഭൂമിയിലേക്ക്... ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന്റ പ്രസവം സംബന്ധിച്ച വാര്‍ത്തകള്‍ അമിതപ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതിന് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും കോടികളുടെ വാതുവെപ്പാണ് ഇതിന്റെ പേരില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. മുന്‍ മിസ് വേള്‍ഡ് കൂടിയായ ഐശ്വര്യറായും ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും പ്രസവത്തിനായി നവംബര്‍ 11 എന്ന തീയതി തിരഞ്ഞെടുത്തുവെന്ന വാര്‍ത്തയാണ് വാതുവെപ്പ് സജീവമാക്കിയത്.
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
