ഇച്ഛാശക്തിയും അർപ്പണബോധവും ഉള്ള ഒരു അദ്ധ്യാപകവൃന്ദം നമുക്കുണ്ടായിരുന്നെങ്കിൽ എത്ര സുന്ദരമാവുമായിരുന്നു നമ്മുടെ നാട്. തീരെ ഇല്ലെന്നല്ല; പല സ്കൂളുകളിലായി ഒളിഞ്ഞും തെളിഞ്ഞും ചിലരൊക്കെയുണ്ട്. ഈയടുത്ത് മലയാളം വിക്കിപീഡിയ സംഘടിപ്പിച്ച വിജ്ഞാനയാത്രയ്ക്ക് ആതിഥ്യമരുളിയ കണ്ണൂർ ജില്ലയിലെ പെരുവ പാലയത്തുവയൽ ഗവണ്മെന്റ് യു. പി. സ്കൂളിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ഇത്തരം കുറേ അദ്ധ്യാപകരുടെ കേന്ദ്രീകരണമായിരുന്നു. ശ്രീ. ജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ 15 ഓളം അദ്ധ്യാപകർ അവിടെ ഒരു വിജയഗാഥ രചിക്കുന്നു. റിസേർവ്ഡ് വനത്തിനു നടുവിലായൊരു സ്കൂൾ. ആകെ അങ്ങോട്ടുള്ളത് ഒരേയൊരു കെ. എസ്. ആർ. ടി. സി. ബസ്സ്! ചങ്ങല ഗേറ്റ് എന്ന സ്ഥലത്തുനിന്നും വിട്ടാൽ പിന്നെ ചുറ്റും കാടാണ്. ഏറെ ദൂരം സഞ്ചരിച്ചാൽ നമുക്ക് പാലയത്തുവയൽ സ്കൂളിലെത്താം. പണ്ട്, പണ്ടെന്നു പറഞ്ഞാൽ പഴശ്ശിരാജയോളം പണ്ട്, പഴശ്ശിപ്പടയിലെ ആദിവാസി നേതാവായിരുന്ന തലയ്ക്കൽ ചന്തു കുറിച്ച്യരെ സംഘടിപ്പിക്കാനും അയോധനകല പഠിപ്പിക്കാനുമായി പാളയം കെട്ടി താമസമുറപ്പിച്ചു വന്ന സ്ഥലമായിരുന്നുവത്രേ ഇത്. പാലയത്തുവയൽ എന്ന പേര് ബ്രിട്ടീഷുകാരാൽ തലയറ്റു വീണ ആ ആ ധീര യുവാവിന്റെ വീരസ്മരണയുണർത്തും. കുറിച്യർ ഏറെ അതിവസിക്കുന്ന സ്ഥലമാണിത്. മാറിമാറി വരുന്ന ഗവണ്മെന്റുകളുടെ അവഗണന മാത്രം ഏറ്റുവാങ്ങി കാടുകൾക്കിടയിൽ ആരോടും പരിഭവം പറയാതെ കഴിയുന്നു. അവർക്ക് കിട്ടേണ്ടതൊക്കെ ഇടനിലക്കാരും രാഷ്ട്രീയക്കാരും കൈക്കലാക്കുമ്പോൾ മണ്ണു പൊന്നാക്കി മാറ്റി അവർ ജീവിതമാർഗം കണ്ടെത്തുന്നു. പരിതാപകരമാണു പലരുടേയും അവസ്ഥ. അത്തരം ജീവിതസാഹചര്യങ്ങളിൽ നിന്നും വരുന്ന ഒരു കൂട്ടം കുഞ്ഞുങ്ങൾ ദിശാബോധം നൽകുകയാണിവിടുത്തെ അദ്ധ്യാപകർ. പൊതുവേ മറ്റുള്ളവരുമായി ഇടപെടാൻ മടിക്കുന്നവരാണ് കുറിച്യർ. ഭാഷ ഒരളവുവരെ പ്രശ്നമാണ്. ആൾക്കൂട്ടങ്ങളിൽ മാറിനിന്ന് അവർ മറ്റുള്ളവർക്ക് വഴിയൊരുക്കുന്നു. കുട്ടികളും അങ്ങനെ തന്നെ. ആ അന്തർമുഖത്വം മാറ്റി തങ്ങളും സമൂഹജീവികളാണെന്ന ദിശാബോധം വരും തലമുറയ്ക്കെങ്കിലും പകർന്നുകൊടുക്കാൻ ഒട്ടൊന്നുമല്ല ഇവിടുത്തെ അദ്ധ്യാപകർ ശ്രമിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ പൂർണമായ ഉത്തരവാദിത്വം അദ്ധ്യാപകർക്ക് വിട്ടുകൊടുത്ത് മാതാപിതാക്കളും ഒരു വൻ മാറ്റത്തിനു തയ്യാറെടുത്തിരിക്കുന്നു. ജന്മസിദ്ധമായ അപകർഷതാബോധം കൊണ്ടും ആത്മവിശ്വാസക്കുറവും കൊണ്ടും പൊറുതിമുട്ടുന്ന ഈ കുട്ടികളെ മാറ്റിയെടുക്കാൻ അവർക്ക് താല്പര്യമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ...
സ്കൂളിലെ തപാല്‍ സംവിധാനം
പാലയത്തുവയല്‍ യു.പി. സ്ക്കൂളിലെ കുട്ടികള്‍ തങ്ങളുടെ തപാല്‍ സംവിധാനം വഴി പ്രധാന അദ്ധ്യാപകനായ ജയരാജന്‍ മാസ്റ്ററിന് എഴുതിയ കത്തുകള്‍... കേരളത്തിലെ മറ്റൊരു സ്കൂളിലും കണ്ടെത്താനാവാത്ത ഒരു സംവിധാനമാണിത്. മരിച്ചുകൊണ്ടിരിക്കുന്ന തപാലിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്പാടെ അനുകരിക്കുകയാണിവിടെ, ഇവിടെ കുട്ടികള്‍ക്കിടയില്‍ പോസ്റ്റ് മാനുണ്ട്, ജനറല്‍ പോസ്റ്റ് ഓഫീസുണ്ട്, തപാല്‍ പെട്ടിയുണ്ട്, തപാല്‍ മുദ്രയുണ്ട്... കുട്ടികള്‍ക്ക് എഴുതാനുള്ള ശീലം കൂട്ടാനും അവരുടെ വാക്യശുദ്ധി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു. ഏതൊരു വിശേഷവും അവര്‍ എഴുത്തു മുഖേന അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമായി കൈമാറുന്നു.കുറിച്യ സമുദായത്തിലെ കുട്ടികള്‍ മഹാഭൂരിപക്ഷമഅയി പഠിക്കുന്ന ഈ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാര്‍പ്പണം പല മേഖലകളിലായി അവിടെ കാണാവുന്നതാണ്. സ്കൂളിലെ മ്യൂസിയം, കണക്ക് എന്ന കീറാമുട്ടി ലഘൂകരിക്കാന്‍ മാത്സ് ലാബ്, കുട്ടികള്‍ നടത്തുന്ന ടെലിവിഷന്‍ ചാനല്‍, വീടുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനുതുകുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ എണ്ണിയാലൊതുങ്ങില്ല ഇവിടുത്തെ പ്രത്യേകതകള്‍. കേവലം നൂറ്റി എഴുപതോളം കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ ചെറിയ സ്കൂളില്‍ നിന്നാണ് മറ്റു വിദ്യാലയങ്ങള്‍ക്കെല്ലാം തന്നെ മാതൃകയാവേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
തിരിച്ചറിവുകളുടെ വിജ്ഞാനയാത്ര
മലയാളം വിക്കിപീഡിയ പത്താം വാർഷികം - വിജ്ഞാനയാത്ര മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നീ പരിപാടികൾ വളരെ വിജയപ്രദമായിരുന്നു. 2012 ഡിസംബർ 8, 9 തീയതികളിലായി പാലയത്ത് വയൽ ഗവണ്മെന്റ് യു പി സ്കൂളിൽ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. സ്കൂളിലെ പ്രധാന അദ്ധ്യാപകനായ ശ്രീ. ജയരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ രണ്ട് വനിതാ വിക്കിപീഡിയർ അടക്കം 30 പേർ പങ്കെടുത്തു. വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നിങ്ങനെ രണ്ടുഭാഗമായിട്ടായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. ഡിസംബർ എട്ടിനു നടന്ന വിക്കി വിജ്ഞാനയാത്രയിൽ പ്രാദേശിക സാമൂഹിക ചരിത്രസംബന്ധിയായ വിവരങ്ങളുടെ ശേഖരണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പുരളിമല മുത്തപ്പൻ ക്ഷേത്രം വിക്കിപീഡിയ വിജ്ഞാനയാത്രയുടെ ഭാഗമായി പേരാവൂർ ഭാഗത്ത് ചരിത്രപ്രാധാന്യമുള്ള ചില ക്ഷേത്രങ്ങൾ സന്ദർശിക്കുകയുണ്ടായി. ഈ യാത്രയ്ക്ക് നേതൃത്വം നൽകിയത് വിക്കിപീഡിയനായ വിനയ് രാജും, പാല കാക്കയങ്ങാട് സ്കൂളിലെ മലയാളഭാഷാ അദ്ധ്യാപകനായ ഗഫൂർ മാഷും ചേർന്നായിരുന്നു. സംഗത്തിലെ മറ്റുള്ളവർ വിക്കിപീഡിയരായ വിശ്വപ്രഭ, സുഗീഷ് സുബ്രഹ്മണ്യം, മഞ്ജുഷ, പിന്നെ ഞാനും ആയിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പന്റെ ആരൂഢക്ഷേത്രമായ പുരളിമല മുത്തപ്പക്ഷേത്രത്തിൽ നിന്നുമാണ് യാത്രയ്ക്ക് ആരംഭം കുറിച്ചത്. കോലത്തുനാടീന്റെ ആത്മസാക്ഷാത്കാരമാണു മുത്തപ്പൻ തെയ്യം. പ്രത്യേകിച്ചും കുറിച്യസമുദായത്തിന്റെ കൺകണ്ട ദൈവം. സവർണബിംബങ്ങളെ ചുട്ടെരിച്ച് അധഃസ്ഥിതന്റെ കൂരകളിൽ വിപ്ലവത്തിന്റെ വിത്തുവിതച്ച പോയകാലത്തെ സമരനേതാവിനോടുള്ള ആരാധന നിത്യേന തെയ്യക്കോലമായി ഉറഞ്ഞാടി അനുഗ്രഹം ചൊരിയുന്നുണ്ട് പുരളിമലയിൽ. തിരു സന്നിധിയിൽ എത്തുന്നവർക്ക് എന്നും അന്നദാനം നടത്തിവരുന്ന ആ ക്ഷേത്രം ഏറെ സാമുഹികപ്രാധാന്യമുള്ള ഒന്നാണ്. അമ്പലമുറ്റത്ത് കൈലാസപതി (നാഗലിംഗമരം - Cannon ball tree) എന്ന വിശിഷ്ഠമായ മരം പൂക്കൾ വിരിയിച്ച് ഞങ്ങൾക്കായി വിരുന്നൊരുക്കി കാത്തിരിക്കുന്നതായി തോന്നി. സുഗീഷ് ചാഞ്ഞും ചരിഞ്ഞും പൂക്കളേയും കായ്ക്കളേയും ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം കേരളവർമ്മ പഴശ്ശിരാജാവിന്റെ കുടുംബക്ഷേത്രമായിരുന്ന മുഴക്കുന്ന് പഞ്ചായത്തിലെ മൃദംഗശൈലേശ്വരീ ക്ഷേത്രം. ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്....
കോടികൾ പ്രസവിക്കുന്ന വിശുദ്ധമല!!
ശബരിമലയിലെ കരാറുകൾ തൊട്ടതിലൊക്കെ തട്ടിപ്പാണല്ലോ!!വാഹനങ്ങൾക്ക് പാർക്കിങ് ഒരുക്കുന്ന കരാർ ലക്ഷങ്ങൾ കുറച്ചു കൊടുത്തുതാൽകാലിക കടകൾ ഉണ്ടാക്കുന്നതിന് വ്യാപാരികൾക്ക് സ്ഥലങ്ങൾ കൊടുത്തതിൽ വൻ ക്രമക്കേട്വെടി വഴിപാട് കരാർ കാരന് കഴിഞ്ഞ വർഷത്തേക്കാൾ കൂട്ടിക്കൊടുക്കാൻ വ്യവസ്ഥയുണ്ടായിട്ടും ലക്ഷങ്ങൾ കുറച്ചു കൊടുത്തു... വെടിവെക്കുന്നതാവട്ടെ 15 പേർ വഴിപാട് നടത്തുമ്പോൾ ഒന്നുവെച്ചും... 5 രൂപയിൽ കൂടുതൽ ഒരു വഴിപാടിനു വാങ്ങിക്കരുത് എന്ന വ്യവസ്ഥ കാറ്റിൽ പറത്തി 15 രൂപ വരെ വാങ്ങിക്കുന്നു.പടിപൂജ ചെയ്തു കിട്ടുന്ന തേങ്ങകൾ ശേഖരിക്കാനും വിൽക്കാനും മറ്റും കരാർ കൊടുത്തതിലും ലക്ഷങ്ങളുടെ കുറവ്!അരവണയെ കുറിച്ചും പരാതി. ഗുണമേന്മയില്ലാത്ത അരവണയിൽ പൂപ്പൽ.കരാറുകാൽ സുരക്ഷാ സംവിധാനങ്ങളെ കാറ്റിൽ പറത്തുന്നു, നിയങ്ങളെ നോക്കുകുത്തിയാക്കുന്നു, ഇതിനൊക്കെ ഒത്താശയോടെ ദേവസ്വം ബോർഡ്.മിക്ക കരാറുകൾക്കും പിന്നിൽ കോൺഗ്രസ്സിലെ സചിവോത്തമ ബന്ധുക്കൾ തന്നെ!!ഇത്ര വലിയ തട്ടിപ്പുക്കൾ കണ്ട് മൂകസാക്ഷിയായി അയ്യപ്പൻ മലമുകളിൽ നിന്നും പൊട്ടിക്കരയുന്നുണ്ടാവണം. പണ്ട്, പന്തളരാജാവോ ശിവനോ മറ്റോ കെട്ടിയ ആ ബെൽറ്റ് പൊട്ടിച്ചു കിട്ടിയാൽ മാളികപുറത്തമ്മയേയും കൂട്ടി പുള്ളിക്കാരൻ മലയിറങ്ങി രക്ഷപ്പെട്ടേനെ!!
CSS3 new attribute selectors
CSS3 introduce 3 new selectors for the sub-string or matching attributes. they are [att^=val], [att$=val] and [att*=val]. these selectors coming under Sub-string Matching Attribute Selectors section. [att^=val] This is the “begins with” selector. This selector allows for the selection of elements where a specified attribute begins with a specified string. example: <pre>a[alt~="Kerala"] { color:#00aa00; font-size:14px; border:1px solid #00aa00; padding:3px 10px; font-family:Arial, Helvetica, sans-serif; text-decoration:none; margin:2px; background:#afa }</pre> <code>a[alt~="Karnataka"] { color:#0000aa; font-size:14px; border:1px solid #0000aa; padding:3px 10px; font-family:Arial, Helvetica, sans-serif; text-decoration:none; margin:2px; background:#aaf }</code>
ബാങ്കിങ് തട്ടിപ്പിന്റെ പുതിയ മുഖങ്ങൾ
മുമ്പ് പലവട്ടം വന്നതായിരുന്നു ഇത്തരത്തിലുള്ള മെയിലുകൾ. അന്നൊക്കെ തട്ടിപ്പാണെന്ന് അറിയാമായിരുന്നിട്ടും ആ മെയിലുകൾ ചുമ്മാ ഡിലീറ്റ് ചെയ്തു കളയുക മാത്രമാണു ചെയ്തത്. കഴിഞ്ഞ വർഷം ഗൾഫിലുള്ള ഒരു സുഹൃത്ത് പറഞ്ഞു അവൻ ഈ തട്ടിപ്പിനിരയായി എന്ന്! വിദ്യാഭ്യാസവും നല്ല ജോലിയും ലോക പരിചയവും ഉണ്ടായിട്ടും അവൻ ഇവരുടെ ഫിഷിങിൽ വീണുപോയി. RBI യുടെ പേരിൽ അവരുടെ വെബ്‌സൈറ്റ് അഡ്രസ്സും ഇമെയിൽ ഐഡിയും ഒക്കെ ഉപയോഗിച്ചുകൊണ്ടുതന്നെ ഇന്ന് എനിക്ക് ആ മെയിൽ മറ്റൊരു ഫോർമാറ്റിൽ വീണ്ടും വരികയുണ്ടായി. മെയിൽ പ്രിന്റ് സ്ക്രീൻ എടുത്ത് അതേ പടി താഴെ കൊടുക്കുന്നു. ചിത്രം ക്ലിക്ക് ചെയ്താൽ വലുതായി കാണാനാവും.ഇതിൽ പറഞ്ഞിരിക്കുന്ന RBI യുടെ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ പോയുന്നത് ആ സൈറ്റിലേക്കല്ല, പകരം ഇങ്ങനെ http://abstractpaintingsserge.com/rss-token/rss-token/token-initiated/index.htm ഒരു ലിങ്കിലേക്കാണ്. അവിടെ നിങ്ങൾക്ക് ഏല്ലാ ബാങ്കുകളുടേയും ലോഗിൻ പേജുകൾ തുറക്കാനാവും. എന്നാൽ ഇവയൊക്കെ തന്നെയും അതാതു ബാങ്കുകളുടെ ലോഗിൻ പേജുകളെ അതേ പോലെ കോപ്പിയടിച്ചുണ്ടാക്കിയ ഫിഷിങ് സൈറ്റുകളാണ്. ഡിസൈൻ മാത്രമേ അതുപോലെ കാണൂ, പുറകിലെ പ്രോഗ്രാം നമ്മളെ ചതിക്കും. യഥാർത്ഥ ബാങ്കിന്റെ ലോഗിൻ പേജുകൾ കണ്ട് പരിചയമുള്ള നമ്മൾ യാതൊരു സംശയവും കൂടാതെ അതിൽ നെറ്റ് ബാങ്കിങിന്റെ യൂസർ ഐഡിയും പാസ്‌വേഡും പിന്നെ അവർ ചോദിക്കുന്ന സകല വിവരങ്ങളും നൽകും. ഈ വിവരങ്ങളൊക്കെ പോകുന്നത്, നിങ്ങൾക്കു മെയിൽ അയച്ചിട്ട് റസ്പോൺസ് കാത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ആ കഴുകന്റെ കമ്പ്യൂട്ടറിലേക്കായിരിക്കും. അവൻ ഒട്ടും സമയം കളയാതെ തന്നെ നിങ്ങളുടെ നെറ്റ് ബാങ്കിങിലൂടെ അതിലുള്ള ക്യാഷ് അവന്റെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ മറ്റെന്തെങ്കിലും സംവിധാനം ഉപയോഗിച്ച് അകൗണ്ടിലേ ക്യാഷ് പിൻവലിക്കുകയോ ചെയ്യും.തട്ടിപ്പിനിരയായി എന്നു മനസ്സിലാക്കി, നമ്മൾ ബാങ്കിനെ സമീപിച്ച് ഇതു സ്ഥിതീകരിക്കുമ്പോഴേക്കും ബാലൻസ് 0 ആയിരിക്കും. ഇത്തരം ഫിഷിങ് പലമേഖലയിലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട് വളരെ ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണിതെന്ന് അറിയുക. സെക്യൂരിറ്റി ആവശ്യമുള്ള ഒരു കാര്യം നെറ്റിൽ ചെയ്യുമ്പോൾ അവയുടെ യു.ആർ.എൽ ശ്രദ്ധിച്ചിരിക്കണം. അതിൽ എന്തെങ്കിലും മാറ്റം തോന്നുന്നുവെങ്കിൽ അതുപയോഗിക്കുന്ന മറ്റു ഫ്രണ്ട്സിനോടോ...
തമിഴ് നാടിന്റെ ഹൃദയം തൊട്ടറിഞ്ഞ്…
തമിഴന്റെ അദ്ധ്വാനശീലവും കൃഷിയോടുള്ള അവന്റെ അഭിവാഞ്ഛയും കണ്ടറിഞ്ഞ ഒരു യാത്രയായിരുന്നു ഇക്കഴിഞ്ഞ സേലം യാത്ര. നാട്ടിൽ പണിക്കായി തെണ്ടിത്തിരിഞ്ഞു വരുന്ന വൃത്തിഹീനരായ തമിഴരെ കണ്ടുശീലിച്ച കണ്ണുകൾക്ക് ഇവരെ സ്വീകരിക്കാൻ ആദ്യമൊരല്പം മടിയായിരുന്നു. പക്ഷേ, സങ്കല്പങ്ങളെ കാറ്റിൽ പറത്തി അവരുടെ സ്നേഹവും വാത്സല്യവും ഏറെ അനുഭവിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ മടക്കം. വിവാഹശേഷം ഇതുവരെ പോയ യാത്രകളിൽ മഞ്ജു ഏറെ സന്തോഷിച്ച ഒരു യാത്രയായിരുന്നു ഇത്. ഓരോ യാത്രകഴിഞ്ഞെത്തുമ്പോഴും ഉണ്ടാവുന്ന മടുപ്പോ ക്ഷീണമോ ഈ യാത്രാശേഷം ഉണ്ടായില്ല; മാത്രമല്ല നിറഞ്ഞ റിഫ്രഷ്മെന്റായിരുന്നു അതു ബാക്കിവെച്ചത്. യാത്രാ വിശേഷങ്ങളിലേക്കു പോകാം. പാച്ചൽ ഗ്രാമം തമിഴ്നാട്ടിലെ സേലം - നാമക്കൽ ജില്ലകളിലെ കൃഷിയിടങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നവയാണ്. ആവശ്യത്തിനു വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന അവരുടെ വയലേലകൾ കണ്ടാൽ നമ്മൾ നോക്കി നിന്നുപോകും! കണ്ണെത്താത്ത ആഴത്തിലുള്ള കിണറുകൾ ഇടയ്ക്കൊക്കെ ഉണ്ടെങ്കിലും മഴയെ ആശ്രയിച്ചാണ് അവയിലെ വെള്ളത്തിന്റെ നിലനിൽപ്പും. മണ്ണു പൊന്നാക്കി മാറ്റുന്ന ആ കർഷകർക്ക് കുടിക്കാൻ വരെ വെള്ളം വല്ലപ്പോഴും വന്നെത്തുന്ന കാവേരി ജലം തന്നെ. എന്നിട്ടും മഴദൈവങ്ങളെ പ്രാർത്ഥിച്ച് അവർ കൃഷിയിറക്കുന്നു. സർക്കാർ വക വണ്ടികളിൽ രാവിലെ പത്തുമണിയോടടുത്ത് ഗ്രാമകവലയിലേക്ക് ഒരു ലോറി വെള്ളം എത്തും. അതവിടെ ഉള്ള വലിയ ഒരു സംഭരണിയിലേക്ക് നിറച്ചുവെച്ച് വണ്ടി അടുത്ത ഗ്രാമം ലക്ഷ്യമാക്കി പോകും. നാട്ടുകാർ സംഭരണിയിലെ വെള്ളം കുടങ്ങളിലും കന്നാസുകളിലും നിറച്ച് വീട്ടിലെത്തിക്കും. കുളിക്കാനും അലക്കാനുമൊക്കെ ബോറടിച്ചുകിട്ടുന്ന വെള്ളത്തിന്റെ സപ്ലേയും ഉണ്ട്. അതിന് ഉപ്പുരസമാണ്. ഇത്രയും ജലക്ഷാമം ഉള്ള ആ നാട്ടിലെ വിളവുകൾ കണ്ടാൽ ഒരിക്കലും പറയില്ല ഇത് വെള്ളത്തിനു ക്ഷാമമുള്ള നാടാണെന്ന്; കാവേരി ജലം ഒരു ദിവസമെങ്കിലും നിന്നുപോയാൽ കുടിവെള്ളം കിട്ടാതെ ദാഹിച്ചു വരളുന്ന ഗ്രാമമാണിതെന്ന്. ഇതുപോലെ അനേകം ഗ്രാമങ്ങൾ തമിഴ് നാട്ടിൽ നിറയെ ഉണ്ടെന്ന്!! അന്യസംസ്ഥാനങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന നദീജലം കേവലമൊരു വഴക്കിന്റെ പേരിൽ നിലച്ചാൽ താറുമാറാവുന്ന അനേകം ഗ്രാമങ്ങൾ... വരദപ്പഗൗഡർ ഗ്രാമത്തിലെ വരദപ്പ ഗൗഡരുടെ കൃഷിയിടമാണു ചിത്രത്തിൽ കാണുന്നത്. അവിടെ ഇല്ലാത്ത കൃഷിത്തരങ്ങൾ ഇല്ല, കപ്പ, ഇഞ്ചി, മഞ്ഞൾ, നിലക്കടല,...
പൊന്നു വിളയിക്കുന്നവർ!
തമിഴ്നാട്ടിലെ സേലം - നാമക്കൽ ജില്ലകളിലെ കൃഷിയിടങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നവയാണ്. ആവശ്യത്തിനു വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന അവരുടെ വയലേലകൾ കണ്ടാൽ നോക്കി നിന്നുപോകും. കണ്ണെത്താത്ത ആഴത്തിലുള്ള കിണറുകൾ ഇടയ്ക്കൊക്കെ ഉണ്ടെങ്കിലും മഴയെ ആശ്രയിച്ചാണ് അവയിലെ വെള്ളത്തിന്റെ നിലനിൽപ്പും. മണ്ണു പൊന്നാക്കി മാറ്റുന്ന ആ കർഷകർക്ക് കുടിക്കാൻ വരെ വെള്ളം വല്ലപ്പോഴും വന്നെത്തുന്ന കാവേരി ജലം തന്നെ.സർക്കാർ വക വണ്ടികളിൽ രാവിലെ പത്തുമണിയോടടുത്ത് ഗ്രാമകവലയിലേക്ക് ഒരു ലോറി വെള്ളം എത്തും. അതവിടെ ഉള്ള വലിയ ഒരു സംഭരണിയിലേക്ക് നിറച്ചുവെച്ച് വണ്ടി അടുത്ത ഗ്രാമം ലക്ഷ്യമാക്കി പോകും. നാട്ടുകാർ സംഭരണിയിലെ വെള്ളം കുടങ്ങളിലും കന്നാസുകളിലും നിറച്ച് വീട്ടിലെത്തിക്കും.കുളിക്കാനും അലക്കാനുമൊക്കെ ബോറടിച്ചുകിട്ടുന്ന വെള്ളത്തിന്റെ സപ്ലേയും ഉണ്ട്. അതിന് ഉപ്പുരസമാണ്. ഇത്രയും ജലക്ഷാമം ഉള്ള ആ നാട്ടിലെ വിളവുകൾ കണ്ടാൽ ഒരിക്കലും പറയില്ല ഇത് വെള്ളത്തിനു ക്ഷാമമുള്ള നാടാണെന്ന്; കാവേരി ജലം ഒരു ദിവസമെങ്കിൽഉം നിന്നുപോയാൽ കുടിവെള്ളം കിട്ടാതെ ദാഹിച്ചു വരളുന്ന ഗ്രാമമാണിതെന്ന്.ഗ്രാമത്തിലെ വരദപ്പ ഗൗഡരുടെ കൃഷിയിടമാണു ചിത്രത്തിൽ കാണുന്നത്. അവിടെ ഇല്ലാത്ത കൃഷിത്തരങ്ങൾ ഇല്ല, കപ്പ, ഇഞ്ചി, മഞ്ഞൾ, നിലക്കടല, ഈന്തപ്പഴം, ചെറുപയർ, ചുവന്നുള്ളി, വലിയ ഉള്ളി (സവാള), ഓറഞ്ച്, പേരയ്ക്ക, തെങ്ങുകൾ, പുളി, വേപ്പ്, ഇങ്ങനെ പോകുന്നു. ഇതിനൊക്കെ പുറമേ എരുമ, പശു, ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളും നിരവധി!പാച്ചൽ എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ പോയത്. ഒരു ടിപ്പിക്കൽ തമിഴ് നാടൻ ഗ്രാമമാണത്. കൃഷി സ്ഥലങ്ങൾ അവിടെ വാങ്ങിക്കാൻ കിട്ടും. സ്ക്വയർ ഫീറ്റിനു 30 രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ സമയം പോയപ്പോൾ ഉണ്ടായിരുന്നത്, എന്നാൽ അതിപ്പോൾ 200 മുതൽ 250 വരെ ആയിട്ടുണ്ട്. ഒരേക്കർ ഒന്നിച്ചെടുക്കുമ്പോൾ 20 ലക്ഷമാണെന്നും പറഞ്ഞു. സ്ക്വയർ ഫീറ്റായി വാങ്ങിക്കുന്നതും ഏക്കറായി വാങ്ങിക്കുന്നതും തമ്മിൽ ഉള്ള വ്യത്യാസം ഒന്നും കൂട്ടിനോക്കാൻ പോയില്ല... അടുത്ത വർഷം പോകുമ്പോൾ ഒരു പക്ഷേ അതു 40 ലക്ഷമായേക്കാം!! വെള്ളമാണവിടുത്തെ പ്രധാന പ്രശ്നം.കേരളത്തിൽ വെള്ളം ഒരിക്കലും ഒരു പ്രശ്നമേയല്ല എന്നിട്ടും ഇടവിട്ട് ചെയ്യുന്ന നെൽകൃഷി മാത്രമല്ലേ നമ്മുടെ...
പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ
കെംഫോർട്ട് ശിവന്റെമ്പലം ബാംഗ്ലൂർ! പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ!! ഇന്നലെ വൈകുന്നേരം കെംഫോർട്ടിൽ പോയി വന്നു... ഒരിക്കൽ പോയതായിരുന്നു. 5 വർഷം മുമ്പ്! അന്നവിടം ഇത്രമാത്രം വ്യാപാരവത്കരിച്ചിരുന്നില്ല. പകരം അമ്പലനടയിൽ നിന്നും ടോട്ടൽ മാളിലേക്ക് ഡയറക്റ്റ് ഒരു വഴി മാത്രമായിരുന്നു; അതിലൂടെ മാത്രമേ പുറത്തേക്കിറങ്ങാൻ വഴി ഉണ്ടായിരുന്നുള്ളു. ഇന്നാ വഴിയോ, അവിടേക്ക് കയറേണ്ട പടികളോ ഒന്നും ഇല്ല. പകരം.മ്പലത്തിനകത്തേക്കും പുറത്തേക്കും ഉള്ള വഴികളിൽ നിറച്ചും ചാരിറ്റി എന്ന പേരിൽ ഭണ്ഡാരങ്ങളും പണം പിരിക്കാൻ ആൾക്കാരേയും വെച്ചിരിക്കുന്നു. അകത്തേക്ക് കയറാൻ 30 രൂപ... അതുകഴിഞ്ഞ് ഉള്ളിൽ കുറച്ച് ഫോട്ടോസ് വെച്ചിരിക്കുന്നത് കാണാൻ 20 രൂപ, ഓരോ മുക്കിലും മൂലയിലും (ഏകദേശം 25 ഓളം പേർ) കൈ ഇല്ലാത്ത കുഞ്ഞിന്റേയും കാലില്ലാത്ത കുഞ്ഞിന്റേയും ചിത്രങ്ങളും മറ്റും വെച്ച് ചാരിറ്റി എന്നും പറഞ്ഞ് പണം പിരിക്കാൻ ആൾക്കാരെ നിർത്തിയിരിക്കുന്നു... പണം പിരിക്കാൻ വലിയ രണ്ട് പ്രതിമയും വെച്ച് വലവിരിച്ചിരിക്കുകയാണിവിടെ ഒരു കൂട്ടം ആൾക്കാർ! ഇസ്‌കോണിന്റെ മാതൃകയിൽ ശിവ പ്രതിമ വെച്ച് വലിയൊരു ബിസിനസ് സ്ഥാപനം! ഉള്ളിലേക്ക് കയറാൻ രണ്ട് ടിക്കറ്റ് എടുത്തിട്ട് 100 രൂപകൊടുത്ത എനിക്ക് ബാക്കി നാല്പതു രൂപ കിട്ടിയത് ഏകദേശം മുഴുവനായും നെടുകേ കീറിയ നോട്ടുകളായിരുന്നു. അതു വേണ്ടെന്നു പറഞ്ഞപ്പോൾ അവിടെ ഇരിക്കുന്ന പെണ്ണു പറഞ്ഞത് ഇത് ഞാൻ എന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല ഭക്തർ തന്നതാണ് എന്ന്! അവിടെ തുടങ്ങി എന്റെ കലിപ്പ്! വിജയദശമി ദിവസമായതിനാലോ എന്തോ, നല്ല തിരക്കായിരുന്നു അവിടെ. ഇവരീ പിരിച്ചെടുക്കുന്ന പണത്തിൽ നിന്നും എത്ര ശതമാനം അവർ ചിത്രങ്ങളാക്കി അവിടവിടങ്ങളിൽ കെട്ടിത്തൂക്കി വെച്ച് പാവങ്ങൾക്ക് കിട്ടുന്നുണ്ടാവും? ഇതിനു ടാക്സും മറ്റും ബാധകമായിരിക്കുമോ? ആർ. വി. എം. ഫൗണ്ടേഷന്റെ സ്ഥാപകൻ മിസ്റ്റർ. ആർ.വി.എം (പേരെന്താണോ എന്തോ!!) -ന്റെ ബഹുവർണ ചിത്രങ്ങളും ലോഗോയും അങ്ങിങ്ങായിട്ടുണ്ട്! നാട്ടിൽ നിന്നും ബാഗ്ലൂർ വിസിറ്റിനെത്തുന്നവരെ കാണിച്ചുകൊടുക്കാൻ പറ്റിയ ഒരു സ്ഥലമായിരുന്നു. പക്ഷേ, അവിടേക്ക് പോകുമ്പോൾ ഒരുകെട്ട് നോട്ടുകളുമായി പോകേണ്ടി വരും എന്നതാണു പ്രശ്നം! അല്ലെങ്കിൽ അവരിൽ ചിലരുടെ...
സഹകരണ വെബ് ഹോസ്റ്റിങ്!
ഇവിടെ മിക്കവർക്കും സ്വന്തം പേരിൽ ഡൊമൈൻ നെയിം ഉണ്ടാവും എന്നു കരുതുന്നു? പക്ഷേ, ഹോസ്റ്റിങ് സ്പേയ്‌സിന്റെ കാര്യത്തിലാണു പലര്‍ക്കും പ്രശ്നം. കാരണം ഇതല്പം ചെലവേറിയ കാര്യമാണ് എന്നതുതന്നെ. അതിനായി അണ്‍ലിമിറ്റഡ് ഹോസ്റ്റിങ് സ്പേയ്സ് എടുത്തിട്ടുള്ള കൂട്ടുകാരെയോ മറ്റ് കമ്പനികളെയോ സമീപിക്കാറാണു പതിവ്. നമുക്ക് സഹകരണാടിസ്ഥാനത്തിൽ കുറച്ച് സ്ഥലം ഓൺലൈനിൽ വാങ്ങിച്ചാലോ? ആരെങ്കിലും തയ്യാറുണ്ടോ? മിക്ക ഹോസ്റ്റിങ് പ്രൊവൈഡേര്‍സും മള്‍ട്ടിഹോസ്റ്റിങ് എന്ന പരിപാടി സപ്പോര്‍ട്ട് ചെയ്തുവരുന്നുണ്ട്. പത്തുപേര്‍ ചേര്‍ന്ന് മൂന്നുവര്‍ഷത്തേക്ക് ഒരു ഹോസ്റ്റിങ് സ്പേയ്‌സ് വാങ്ങിച്ച് അവരവരുടെ വെബ്സൈറ്റ് അവിടെ ഹോസ്റ്റ് ചെയ്ത് ഷെയര്‍ ചെയ്തെടുക്കാവുന്നതാണ്. ഒരുവര്‍ഷത്തേക്ക് 6000 മുതല്‍ 8000 വരെ മുടക്കുന്നതിനു പകരം പത്തുപേര്‍ ചേര്‍ന്നാല്‍ ഒരു 1൦0 രൂപയുടെ അടുത്തു നില്‍ക്കും. മാത്രമല്ല ഈ നൂറുരൂപയ്ക്ക് നമുക്ക് ഒന്നിലധികം സൈറ്റുകള്‍ അവിടെ ഹോസ്റ്റ് ചെയ്യുകയും ആവാം. ബിസിനസ് ആവശ്യത്തിനല്ലാതെ പേര്‍സണല്‍ സൈറ്റുകള്‍ക്ക് ഇങ്ങനെ സഹകരണാടിസ്ഥാനത്തില്‍ ഹോസ്റ്റ് ചെയ്യുന്നതാണ് നല്ലത് എന്നു തോന്നുന്നു. നമ്മുടെ വെബ്സൈറ്റ് മാത്രമല്ല; സ്പെയ്സ് അണ്‍ലിമിറ്റഡ് ആയതിനാല്‍ നമുക്ക് നമ്മുടെ കമ്പ്യൂട്ടറിലെ ഏതൊരു ഫയലും ഓണ്‍ലൈനില്‍ സൂക്ഷിക്കുകയും ഷെയര്‍ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ഒക്കെ ചെയ്യാം എന്ന പ്രത്യേകതയും ഉണ്ട്.ഗോഡാഡിയിൽ 3 വർഷത്തേക്ക് അൺലിമിറ്റഡ് സ്ഥലം വാങ്ങിക്കാൻ ഒരു മാസം 350 രൂപ വെച്ച് മൂന്നുവര്‍ഷത്തേക്ക് 12600 രൂപയാവും. (ഹോസ്റ്റിങ് സര്‍വീസുകാര്‍ തരുന്ന ഏറ്റവും വലിയ ദീര്‍ഘകാലാവധി മൂന്നുവര്‍ഷമാണെന്നു തോന്നുന്നു. ഒരുവര്‍ഷത്തേക്കാണ് ഹോസ്റ്റിങ് സ്പെയ്സ് എടുക്കുന്നത് എങ്കില്‍ 350 നു കിട്ടില്ല; അപ്പോള്‍ വിലകൂടും) ഒരു പേർസണൽ സൈറ്റിന് ഇത്രേം തുക മൂന്നു വർഷത്തേക്കാണെങ്കിൽ കൂടി മുടക്കുന്നത് മണ്ടത്തരം തന്നെ (പ്രത്യേകിച്ച് സൈറ്റിൽ നിന്നും വരുമാനം ഒന്നും കിട്ടുന്നില്ലെങ്കിൽ). അതുകൊണ്ട് ഇതേ തുക ഒരു 10 പേർ ചേർന്നു മുടക്കുകയാണെങ്കിൽ മൂന്നുവർഷത്തേക്ക് 1260 രൂപയേ വരു ഒരാൾക്ക്!മാസം 105 രൂപ!! 10 പേർ തയ്യാറായാൽ തുടങ്ങാവുന്ന ഒരു സിമ്പിൾ പരിപാടിയാണിത്. താല്പര്യമുണ്ടെങ്കില്‍ നമുക്കിത് നടപ്പിലാക്കാവുന്നതാണ്.എന്താണഭിപ്രായം? അഭിപ്രായം ഇവിടെയോ (റെക്കമെന്റഡ്) rajeshodayanchal@ജിമെയിൽ.കോംഎന്ന ഐഡിയിലോ അറിയിക്കാൻ താല്പര്യം! ഇതുമായി ബന്ധപ്പെട്ട അറിവില്ലാത്തവര്‍ക്കും അറിയാന്‍...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
