ഈമെയിലിന് ഇന്ന് നാല്പതു വയസ്സു കഴിഞ്ഞിരിക്കുന്നു. അമേരിക്കയില്‍ പിറവി ആദ്യ ഈമെയില്‍ കമ്പ്യൂട്ടറുകള്‍ താണ്ടി ആദ്യമായി സഞ്ചരിച്ചത് ഒരു ഒക്ടോബര്‍ പന്ത്രണ്ടിനായിരുന്നു. 1970-ൽ റേ ടോംലിന്‍സണ്‍ എന്ന അമേരിക്കന്‍ എഞ്ചിനീയര്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉണ്ടാക്കിയ ഒരു മെയിലിങ് സംവിധാനമാണിത്. അര്‍പ്പാനെറ്റ് എന്ന ഇന്റര്‍നെറ്റിന്റെ ചരിത്രത്തോളം പഴക്കമുണ്ട് ഈമെയിലിന്റെ ചരിത്രത്തിനും. എന്നാല്‍, അമേരിക്കയില്‍ പിറവികൊണ്ട ഇമെയില്‍ ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ എത്തിയത്. സാധാരണ തപാല്‍ സംവിധാനത്തെ മറിവിയിലേക്ക് പിന്തള്ളി ഇമെയില്‍ മരുരാജ്യങ്ങളിലെന്നപോലെ ഇന്ത്യയില്‍ നേടിയെടുത്തത് വന്‍ ജനപ്രീതിയാണ്.ബെറാനെക് ആന്‍ഡ് ന്യൂമെന്‍ എന്ന കമ്പനിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു റേ ടോംലിന്‍സണ്‍. ഇന്റര്‍നെറ്റ് സംവിധാനം ഉണ്ടാക്കാനായി ഈ കമ്പനിയെ 1968 -ഇല്‍ United States Defense Department ചുമതലപ്പെടുത്തുന്നു. 1971 ഇല്‍ ആദ്യം തന്നെ ഈമെയില്‍ സംവിധാനം അവിടെ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ഇലക്ട്രോണിക് മെയിൽ എന്നതിന്റെ ചുരുക്കപ്പേരാണ് ഇ-മെയിൽ. ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഇ-മെയിൽ എന്നതിനെ "ഇന്റർനെറ്റ് വഴിയുള്ള കത്തിടപാട്" എന്ന് നിർവചിക്കാം. ലോകത്തെവിടേയുമുള്ള ആളുകൾക്ക് ഫലപ്രദവും സൗകര്യപ്രദവും ആയി തങ്ങളുടെ ആശയങ്ങളും അഭിരുചികളും സൗജന്യമായി പങ്കുവയ്ക്കാൻ ഇ-മെയിൽ സങ്കേതം അവസരമൊരുക്കുന്നു. സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ഇ-മെയിലിനേയും X.400 സംവിധാനത്തെയും ഒരു സ്ഥാപനത്തിലെ അംഗങ്ങൾക്ക് പരസ്പരം സന്ദേശങ്ങളയക്കുന്നതിനുള്ള ഇൻട്രാനെറ്റ് സംവിധാനത്തെയും ഇ-മെയിൽ എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് Ian Peter എഴുതിയ ലേഖനം:Email is much older than ARPANet or the Internet. It was never invented; it evolved from very simple beginnings.Early email was just a small advance on what we know these days as a file directory - it just put a message in another user's directory in a spot where they could see it when...
Hindi is not our National Language
ഒരു ഫ്രണ്ട് ഫെയ്‌സ്‌ബുക്കില്‍ ഷെയര്‍ ചെയ്ത ഒന്നാണിത്. ഓഫീസില്‍ എനിക്കും ഈ അനുഭവം പലതവണ ഉണ്ടായിട്ടുണ്ട്. ഞാനും ഒരു തരിക്കു വിട്ടുകൊടുക്കാതെ തര്‍ക്കിച്ചിട്ടുണ്ട്. ഹിന്ദിക്കാര്‍ക്ക് ഒരു ധാരണയുണ്ട്, ഇന്ത്യ മുഴുവന്‍ ഹിന്ദി സംസാരിച്ചിരിക്കണം എന്ന്. ഇതു വായിക്കുക.-------------------------------------------------------------------------------------------------------------------------- I met a north Indian officer in Chennai airport immigration service,He was asking me questions in Hindi, i told him in English that i don't speak Hindi,Then he asked me are you an Indian or American,I told him, i am Indian, then he was laughing and told me again you are in India but you don't know Hindi,Then i started to talk with him in Tamil. he told me that he doesn't understand Tamil. Now i told him,you are in Tamil nadu but you don't know Tamil?he became angry as he is a higher "INDIAN OFFICER" and told me, "but Hindi is the national language".still i was cool and notify him that recently Gujarat High Court told that There's no national language for India. The court also observed that in India, a majority of people have accepted Hindi as a national language and many speak Hindi and write in Devanagari script, but it's not officially the national language.Rest of the officers were laughing and were interest in this conversation, he was ashamed and...
ഇന്ന് അനശ്വര പ്രണയഗായകന്റെ ജന്മദിനം!
ഇന്ന് ആ അനശ്വര പ്രണയഗായകന്റെ ജന്മദിനം! മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന് ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ് മാതാവ്. പിതാവ് തെക്കേടത്തു വീട്ടിൽ നാരായണമേനോൻ...------------------- ഒരു കവിത -------------------------------എന്താണീജ്ജീവിതം? അവ്യക്തമാമൊരുസുന്ദരമായ വളകിലുക്കം.സംഗീതതുന്ദിലം,നൈമിഷികോജ്ജ്വലം-പിന്നെയോ?-ശൂന്യം! പരമശൂന്യം!എങ്കിലും മീതെയായ് മര്‍ത്യ, നീ നില്‍ക്കുന്നതെന്തിനു?-നീയെത്ര നിസ്സഹായന്‍!ജീവിതാധ്യായമൊരിത്തിരി മാറ്റുവാ-നാവാത്ത നീയോ ഹാ, സര്‍വ്വഭൗമന്‍!എന്നെ, യിക്കാണും പ്രപഞ്ചത്തിലോക്കെയു-മെന്നില്‍ പ്രപഞ്ചം മുഴുവനുമായ്,ഒന്നിച്ചുകാണുന്ന ഞാനിനി വേണെങ്കി-ലൊന്നും നശിക്കില്ലെന്നാശ്വസിക്കാം!എന്നാലും-പൂങ്കുല വാടിക്കൊഴിയുമ്പോൾ;മിന്നലെന്നേക്കും പൊലിഞ്ഞിടുമ്പോൾ;മഞ്ഞുനീര്‍ത്തുൾളികൾ മിന്നിമറയുമ്പോൾ;മഞ്ജുളമാരിവില്‍ മാഞ്ഞിടുമ്പോൾ;മന്ദഹസിതങ്ങൾ മങ്ങുമ്പോൾ-എന്നാലു-മെന്മനമൊന്നു തുടിച്ചുപോകും!കേവലം ഞാനറിഞ്ഞീടാതെ തന്നെ,യെന്‍-ജീവനൊന്നയ്യോ, കരഞ്ഞുപോകും!ഓമനസ്വപ്‌നങ്ങൾ! ഓമനസ്വപ്‌നങ്ങൾ!നാമറിഞ്ഞി,ല്ലവയെങ്ങു പോയി?കവിയെ കുറിച്ചു കൂടുതൽ :http://ml.wikipedia.org/wiki/Changampuzha_Krishna_Pillai
ഫോക്ക്‌ലോർ – ഷിറ്റ് വെൽ – താങ്ക്സ് ഐ ഡിഡ്!
എം. എ. യ്ക്ക് ഫോക്ക്‌ലോർ പഠിച്ചപ്പോൾ കക്കൂസ് സാഹിത്യത്തെ പറ്റി പഠിക്കാനുണ്ടായിരുന്നു. കക്കൂസിന്റെ നാലു ഭിത്തികൾ നൽകുന്ന സുരക്ഷിതത്ത്വത്തിൽ ഒരുവന്റെ സർഗവാസന പുറത്തു ചാടുകയും അവൻ ഭിത്തിയിൽ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുകയും ചെയ്യുന്നു; ഓരോരുത്തരുടെ സംസ്ക്കാരവും ജീവിത രീതിയും ഈ എഴുത്തുകളെ നല്ല പോലെ സ്വാധീനിക്കാറുണ്ട്.സെക്സും തെറിയുമാണ് മിക്കയിടത്തും കാണുക; അല്ലാത്തതും ഉണ്ട്. ചിലതൊക്കെ നല്ല ചിരിക്കു വക നൽകുന്നു. ട്രൈനിലെയും കോളേജുകളിലേയും കക്കൂസുകളിലും മറ്റും സർഗവാസന പൂത്തുലഞ്ഞു നിൽക്കുന്ന കവിതാശകലങ്ങളും മറ്റും കണ്ടത് ഓർമ്മയിലെത്തുന്നു. പലയിടങ്ങളിലും ലിഫ്റ്റുകളിലെ ഭിത്തികളിലും ഇത്തരം ചില പഞ്ച് ലൈനുകൾ കണ്ടിരുന്നു.ഇത്രയും എഴുതാൻ കാരണം മറ്റൊന്നുമല്ല; ഇന്നുച്ചയ്ക്ക് ഒന്നു കക്കൂസിൽ പോയപ്പോൾ അവിടെ ഭിത്തിയിലും കണ്ടു രണ്ട് ലൈൻ: ഷിറ്റ് വെൽ - താങ്ക്സ് ഐ ഡിഡ്! എന്ന്. ഞാൻ തൂറി - നിങ്ങളും നന്നായി തൂറുക എന്ന്!! ഏതവനായിരിക്കും അതെഴുതി വെച്ചിരിക്കുക. ഇവിടെ ഈ കോർപ്പറേറ്റ് കുഞ്ഞുങ്ങളുടെ നടത്തവും സംസാരവും കേട്ടാൽ ഇതെഴുതിയവൻ ഇവരിലൊരുവനാണെന്ന് തോന്നില്ല! ഒന്നൊന്നര സ്റ്റാൻഡേർഡല്ലേ എല്ലാവർക്കും!! എന്നിട്ടും എഴുതി! കക്കൂസിനുള്ളിലെ ഭിത്തികൾക്കിടയിൽ അവൻ നാട്യങ്ങളില്ലാത്ത മനുഷ്യനായി മാറി! അവന്റെ സർഗവാസന സടകുടഞ്ഞെണീറ്റപ്പോൾ അവൻ കുത്തിക്കുറിച്ചു - shit well - thanks I did!!
കേരളം കണ്ടു പഠിക്കാൻ ചിലത്…
കഴിഞ്ഞ ആറാം തീയതി (ഒക്ടോബർ 6) ഇവിടെ കർണാടകയിൽ ഹർത്താലായിരുന്നു. പ്രതീക്ഷിച്ച മഴ കിട്ടാതിരുന്ന അവസരത്തിലും, തമിഴ് നാടിന് കാവേരി നദീജലം ഒരു നിശ്ചിത അളവ് കർണാടകം വിട്ടുകൊടുക്കണം എന്ന കേന്ദ്ര നിലപാടിനെതിരെ ആയിരുന്നു ഹർത്താൽ. ആ കേന്ദ്രനിലപാട് കർണാടകസർക്കാർ തലകുലുക്കി സമ്മതിച്ചതിന്റെ പ്രതിക്ഷേധമായിരുന്നു ആറാം തീയതി ഹർത്താലായി അലയടിച്ചത്. തീരുമാനം മാറ്റിയില്ലെങ്കിൽ ഇതിലും ശക്തമായ സമരമാർങ്ങളിലേക്ക് നീങ്ങുമെന്ന് സമരാനുകൂലികൾ മുന്നറിയിപ്പു നൽകി. അവരുടെ സമരം വിജയിച്ചു എന്ന് ഇപ്പോൾ പറയാം. കർണാടക ഒരു തുള്ളി വെള്ളം പോലും കണക്കിലധികമായി വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഇന്നു തീരുമാനിച്ചിരിക്കുന്നു.ആഴ്ചകൾ തോറും ഭരണപ്രതിപക്ഷ ഭേദമില്ലാതെ ഹർത്താലുകൾ നടത്തി ജനജീവിതം ദുസ്സഹമാക്കാനല്ലാതെ നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു ഹർത്താലെങ്കിലും അവയുടെ ലക്ഷ്യം നേടിയെടുത്തിട്ടുണ്ടോ? വെറുതേ ഒരു വഴിപാടെന്ന പോലെ ഹർത്താലുകൾ നടത്തി അവരുടെ ഉത്തരവാദിത്വത്തിൽ നിന്നും ഓടി ഒളിക്കുകയല്ലേ പ്രതിപക്ഷം ചെയ്യുന്നത്. അവർ കണ്ടു പഠിക്കട്ടെ കർണ്ണാടകത്തിന്റെ ഈ സമരമാർഗം!ഇവിടെ ഹർത്താലിനായി അവർ തെരഞ്ഞെടുത്ത ദിവസം ശ്രദ്ധിക്കുക. ശനിയാഴ്ച! ഹർത്താൽ വളരെ മുമ്പേ തന്നെ പ്രഖ്യാപിച്ച് എല്ലാവരേയും അറിയിച്ച ശേഷമായിരുന്നു നടത്തിയത്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊക്കെ ശനിയാഴ്ച അവധി ദിവസമാണ്. കോടികൾ മറിയുന്ന ഐടി കമ്പനികൾ ഒക്കെ അന്ന് അവധിയിലാണ്. ഹർത്താലിന്റെ തീഷ്ണത ജനങ്ങളിലേക്ക് എത്തിക്കാതെ പരമാവധി ശ്രദ്ധിച്ചാണ് ഇവിടെ ഹർത്താൽ നടത്തിയത്. കേരളത്തിലെ ഹർത്താലുകൾക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ ജനജീവിതം ദുഃസഹമാക്കണം എന്ന ലക്ഷ്യം. അതു ഭംഗിയായി നിറവേറ്റാൻ ഭരണ-പ്രതിപക്ഷങ്ങൾക്ക് ആവുന്നുമുണ്ട്.
മലയാളം വിക്കിപീഡിയ പത്താം വാർഷിക നിറവിൽ
മലയാളത്തിന് അഭിമാനകരമായ 10 വർഷങ്ങൾ!! മലയാളം വിക്കിപീഡിയ അതിന്റെ പത്താം വാർഷിക നിറവിൽ എത്തിയിരിക്കുന്നു. അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓൺലൈൻ സർവ്വവിജ്ഞാനകോശം ആണ് വിക്കിപീഡിയ. 2002 ഡിസംബർ 21-നു് അമേരിക്കന്‍ സര്‍വ്വകലാശാലയിൽ ഗവേഷണ വിദ്യാര്‍ത്ഥിയായയിരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ. വിനോദ് മേനോന്‍ എം. പി യാണ് മലയാളം വിക്കിപീഡിയക്കു (http://ml.wikipedia.org/) തുടക്കം ഇട്ടതു്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ രണ്ട് വര്‍ഷത്തോളം മലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താൻ പ്രയത്നിച്ചതും. കുറേ കാലത്തോളം അദ്ദേഹം ഒറ്റക്കായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലങ്ങളില്‍ ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.ബൃഹത്തായ ഒരു പദ്ധതി ഒന്നോ രണ്ടോ പേർ ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യമായതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മദ്ധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികൾ സജീവമായിത്തുടങ്ങിയിരുന്നു.മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തില് നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ നൂറു ലേഖനങ്ങൾ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാ വിക്കിയിലെ പ്രവര്‍ത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു നിലനില്‍ക്കാം എന്ന സ്ഥിതിയായി. മലയാളികള്‍ക്ക് മലയാളം ടൈപ്പിങ്ങിലുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനു് മാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് ഗള്‍ഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും ഉള്ള അനേകർ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ക്രമേണ വിജ്ഞാന സംഭരണ സംരംഭമായ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു.ഇന്ന്, പത്താം വാർഷകത്തോട് അടുക്കുമ്പോൾ വിക്കിപീഡിയ അതിന്റെ സഹോദര സംരംഭങ്ങളായ വിക്കിഷ്ണറി, വിക്കി ഗ്രന്ഥശാല, വിക്കിചൊല്ലുകൾ എന്നിവയോടൊന്നിച്ച് മലയാളത്തിന് അഭിമാനിക്കാവുന്ന...
CSS3 Gradient Backgrounds
The CSS gradient feature was introduced by Webkit for about two years but was rarely used due to incompatibility with most browers. But now with the Firefox 3.6+, which supports gradient, we can style create gradient without having to create an image. This post will show you how to code for the CSS gradient to be supported by the major browsers: IE, Firefox 3.6+, Safari, and Chrome. Read more >> Linear Gradient (Top → Bottom) #linearBg2 { background-color: #fddfa4; background: url(images/linear_bg_2.png); background-repeat: repeat-x; /* Safari 4-5, Chrome 1-9 */ background: -webkit-gradient(linear, 0% 0%, 0% 100%, from(#fddfa4), to(#2F2727)); /* Safari 5.1, Chrome 10+ */ background: -webkit-linear-gradient(top, #2F2727, #fddfa4); /* Firefox 3.6+ */ background: -moz-linear-gradient(top, #2F2727, #fddfa4); /* IE 10 */ background: -ms-linear-gradient(top, #2F2727, #fddfa4); /* Opera 11.10+ */ background: -o-linear-gradient(top, #2F2727, #fddfa4); } Linear Gradient (Left → Right) #linearBg1 { background-color: #ec800b; background-repeat: repeat-y; /* Safari 4-5, Chrome 1-9 */ background: -webkit-gradient(linear, left top, right top, from(#fddfa4), to(#2F2727)); /* Safari 5.1, Chrome 10+ */ background: -webkit-linear-gradient(left, #2F2727, #fddfa4); /* Firefox 3.6+ */ background: -moz-linear-gradient(left, #2F2727, #fddfa4); /* IE 10 */ background: -ms-linear-gradient(left, #2F2727, #fddfa4); /* Opera 11.10+ */ background: -o-linear-gradient(left, #2F2727, #fddfa4); } Linear Gradient (with Even Stops) #even-stops { /*...
ഫോട്ടോഷോപ്പ് ആക്ഷൻസ്
ഫോട്ടോഷോപ്പിൽ ആക്ഷൻസ് (Actions) എന്നും ബാച്ച് (Batch...) എന്നും പറഞ്ഞിട്ട് രണ്ട് സൂത്രപണികൾ ഉണ്ട്. ഇവ ഉപയോഗിച്ചവർ/എന്താണെന്നറിയുന്നവർ ആരെങ്കിലും ഉണ്ടോ? അതിന്റെ സാധ്യതകൾ ഉപയോഗിച്ചവർ ആരെങ്കിലുമുണ്ടോ? ഞാൻ ഇവ ഉപയോഗിക്കാറുണ്ട്. പക്ഷേ ചെറിയ ചെറിയ കാര്യങ്ങൾക്കേ ഞാനിവ ഉപയോഗിച്ചിട്ടുള്ളൂ. അതിന്റെ വിവിധങ്ങളായ സാധ്യതകൾ എന്തൊക്കെയെന്ന് അറിയുന്നവർ ഒന്നു പങ്കുവെച്ചാൽ നല്ലതായിരുന്നു.ഞാൻ ഉപയോഗിച്ചത്1) ഫോട്ടോ റീസൈസ് ചെയ്യാൻ.ഡിജിറ്റൽ ക്യാമറ/മൊബൈൽ ഫോൺ എന്നിവയിലൂടെ എടുത്ത ചിത്രങ്ങൾ വിവിധ വലിപ്പത്തിലായിരിക്കും ഉണ്ടാവുക. ഇവയൊക്കെ 100px വിഡ്ത്തിലേക്കും 800px വിഡ്ത്തിലേക്കുമായി എനിക്ക് ചുരുക്കേണ്ടി വരാറുണ്ട്. 450 ഓളം ഫോട്ടോസ് ഇങ്ങനെ രണ്ട് വ്യത്യസ്ഥ അളവുകളിലേക്ക് ചുറ്റുക്കാൻ ഞാൻ ആക്ഷനും ബാച്ച് പ്രോസസ്സിങും ഒന്നിച്ചുപയോഗിക്കാറുണ്ട്2) റസലൂഷൻ മാറ്റാൻ.ഡിജിറ്റൽ ചിത്രങ്ങളുടെ റസലൂഷൻ പലപ്പോഴും വ്യത്യസ്തങ്ങാളാണ്. വെബിൽ സാധാരണ ഉപയോഗിക്കുന്നത് 72px /ഇഞ്ച് ആണല്ലോ. ഇങ്ങനെ നൂറുകണക്കിന് ചിത്രങ്ങൾ സെക്കന്റുകൾ കൊണ്ട് മറ്റിയെടുക്കാനും ഞാനിതുപയോഗിക്കുന്നു.3) മറ്റുചില കലാപരിപാടികൾ. ബോർഡർ കൊടുക്കുക, സിഗ്നേച്ചർ കൂട്ടിച്ചേർക്കുക മുതലായവ.
നടനതിലകം മാഞ്ഞു!
മലയാളത്തിന്റെ പെരുംതച്ചന് ആദരാഞ്ജലികൾ!മലയാളചലച്ചിത്രരംഗത്തെ ഒരു പ്രമുഖ അഭിനേതാവായിരുന്നു തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.അദ്ദേഹത്തെക്കുറിച്ച് കൂടുതൽ...
പത്തിലെത്തുന്ന മലയാളം വിക്കിപീഡിയ!
കേരള പ്രസ് അക്കാഡമിയുടെ മീഡിയ എന്ന മാഗസിനില്‍ വന്ന വിക്കിപീഡിയയെ കുറിച്ചുള്ള ഒരു ആര്‍ട്ടിക്കിള്‍ പങ്കുവെയ്ക്കുന്നു. എല്ലാവരും വായിക്കുമല്ലോ!chayilyam.com/wikipedia/article.pdf
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
