കവിത കേൾക്കുക[ca_audio url="https://chayilyam.com/stories/poem/shalini.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍ എന്നെ കുറിച്ചുള്ളോരോര്‍മ്മ മാത്രം മതി മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും മാമകചിത്തം കവര്‍ന്നൊരാ സുസ്മിതം. (more…)
കതിവനൂർ വീരൻ തെയ്യം
കളിയാട്ടം സിനിമയിലെ ഗാനം (ആൺശബ്ദം)[ca_audio url="https://chayilyam.com/stories/poem/film/KathiranuVeerane.mp3" css_class="codeart-google-mp3-player" autoplay="false"] കളിയാട്ടം സിനിമയിലെ ഗാനം (പെൺശബ്ദം)[ca_audio url="https://chayilyam.com/stories/poem/film/KathivanoorSreeja.mp3" width="100%" css_class="codeart-google-mp3-player" autoplay="false"] കളിയാട്ടം എന്ന സിനിമയ്ക്കുവേണ്ടി കൈതപ്രം എഴുതിയ ഗാനം പൂവത്തറയിൽ പോന്നു വന്നവളേ ചെമ്മരത്തീയേ ദാഹിക്കുന്നൂ സംഭാരം തരുമോ ചെമ്മരത്തീയേ... കതിവനൂർ വീരനേ നോമ്പു നോറ്റിരുന്നു മാമയിൽപ്പീലി പോലഴകോലും ചെമ്മരത്തി പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി അവൾ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു വില്ലാളിവീരനെ ഒരുനോക്കു കാണുവാൻ നൊമ്പരം പൂണ്ടവൾ മനംനൊന്തു പിടഞ്ഞു കതിവനൂർ വീരനേ നോമ്പു നോറ്റിരുന്നു മാമയിൽപ്പീലി പോലഴകോലും ചെമ്മരത്തി. ചെമ്മരത്തീയാ വേർവെണീറ്റു കതിവനൂരമ്മ... കുടകു മലയിലെ കണ്ണേറാത്താരാഴ്‌വരയിൽ കളരികളേഴും കീഴടങ്ങി നിന്നു ഏഴാഴികളും പതിനേഴു മലയും കതിവനൂർ വീരനേ എതിരേറ്റു നിന്നു ഏഴിനും മീതെ മണിശംഖു മുഴങ്ങി വില്ലാളിവീരനെ മാളോരു വണങ്ങി കതിവനൂർ വീരനേ നോമ്പുനോറ്റിരുന്നു മാമയിൽപ്പീലിപോലഴകോലും ചെമ്മരത്തി... പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി അവൾ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു... കതിവനൂർ വീരനേ നോമ്പുനോറ്റിരുന്നു മാമയിൽപ്പീലിപോലഴകോലും ചെമ്മരത്തി... കേട്ടീലായോ നീ മകളേയെൻ ചെമ്മരത്തീയേ... ആദിത്യ ചന്ദ്രന്മാർ ചതിയാലെ മറഞ്ഞൂ കളരി വിളക്കുകൾ കൊടുംകാറ്റിലണഞ്ഞു കലി തുള്ളിയുറയുന്ന കതിവനൂർ വീരനേ കുടകന്റെ കൈകൾ ചതി കൊണ്ടു ചതിച്ചു കണ്ണീരു വീണെൻ മലനാടു മുങ്ങീ പോർവിളി കേട്ടെന്റെ മനക്കോട്ട നടുങ്ങി കതിവനൂർ വീരന്റെ കഥ കേട്ടു പിടഞ്ഞു മാമയിൽപ്പീലി പോലഴകോലും ചെമ്മരത്തി പൂങ്കോഴി കരഞ്ഞു തോഴിമാർ പിരിഞ്ഞു ചതിത്തീയിലവളന്നുടലോടെ മറഞ്ഞൂ കതിവനൂർവീരന്റെ കനലോടു ചേർന്നവൾ സ്വർഗ്ഗത്തിലേക്കൊരു കിളിയായ് പറന്നൂ... പഴയ കാലത്തെ വീരന്മാരും പോരാളികളും പ്രിയപ്പെട്ടവരുംമൊക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു വന്നിരുന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറുന്നു. (more…)
മലയാളം ഭാഷയും സംസ്കാരവും
ഇന്നു കൈയിൽ കിട്ടിയ ഒരു പഴയ കുഞ്ഞു പുസ്തകം വായിച്ച് തീർത്തപ്പോൾ കിട്ടിയ കാര്യങ്ങൾ പങ്കുവെയ്ക്കുന്നു. പണ്ട് എം. എ. മലയാളം പഠിക്കുന്ന സമയത്ത് കോഴിക്കോട് ടൗണിലെ ഒരു പുസ്തകചന്തയിൽനിന്നും (more…)
ടാക്സ് – ഒരു പരിവേദനം
പ്രിയപ്പെട്ട വായനക്കാരാ, മുപ്പത്തിയഞ്ചു വയസ്സുകഴിഞ്ഞ ചെറുപ്പക്കാരനാണ്! താങ്കൾക്ക് വേണമെങ്കിൽ മദ്ധ്യവയസ്ക്കനെന്നും വിളിക്കാം - പക്ഷേ കണ്ടാൽ പറയില്ല. ആറേഴു വർഷമായി (more…)
ശ്ലഥചിന്തകൾ
രജനീകാന്തിന്റെ സിനിമകണ്ടിറങ്ങുമ്പോൾ തീയറ്റർ വിട്ടിറങ്ങുന്നവരെയൊക്കെ പറന്നടിക്കാൻ എനിക്കും ആഗ്രഹം ഉണ്ടാവാറുണ്ട്; സുരേഷ് ഗോപിയുടെ സിനിമ കണ്ടിറങ്ങുമ്പോൾ അടുത്തുള്ള സർക്കാർ ഓഫീസിലോ പൊലീസ് സ്റ്റേഷനിലോ പോയി തന്തയ്ക്ക് പിറയ്ക്കാക കാണിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ ഡയലോഗടിച്ച് പൊതിരെ പൊതിക്കാൻ തോന്നാറുണ്ട്... പക്ഷേ ഗരാട്ടെ പഠിച്ചിട്ടില്ലാത്തതിനാലും നാളെയും പുറത്തിറങ്ങി നടക്കേണ്ടതിനാലും മൗനം ഭൂഷണമായി കൊണ്ടു നടക്കേണ്ട ഗതികേടുണ്ട് എന്നു മാത്രം... #ഇതിനെ ആരുമിനി സ്ത്രീവിരുദ്ധമായി കാണേണ്ടതില്ല. ഓരോന്നു കാണുമ്പോൾ അറിയാതെ എഴുതിപ്പോകുന്നു :( ----------------------- x ----------------------- x ----------------------- റെയിൽവേ ബജറ്റ് നാളെ ഇത്തവണയും കേരളത്തിനു വാഗ്ദാനങ്ങൾ ഏറെയുണ്ടാവുമത്രേ!! ബാഗ്ലൂരിൽ നിന്നും കാഞ്ഞങ്ങാട് വഴി ഒരു ട്രൈൻ ചുമ്മാ ഒന്ന് വാഗ്ദാനിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു. അളവെടുപ്പും സർവേയും റീസർവേയും നടന്നു കഴിഞ്ഞു.. കാഞ്ഞങ്ങാട് വിട്ടാൽ ഏകദേശം റെയിൽവേ സ്റ്റേഷൻ വരുമെന്ന് അവർ പറഞ്ഞതിന്റെ തൊട്ടടുത്തായി കടം വാങ്ങി, ലോണെടുത്ത് തീവിലകൊടുത്ത് സ്ഥലം വാങ്ങിച്ച് ഞാൻ വീടും കെട്ടിവെച്ചു!! വയസാം കാലെത്തെങ്കിലും ഒരു ചൂളംവിളി കേട്ടാൽ മതിയായിരുന്നു :( ----------------------- x ----------------------- x ----------------------- പ്രേമമെന്നത് കയ്യിലൊരു ചിരങ്ങ് വന്നപോലാണ്.. ചൊറിയും തോറും സുഖമേറി വരും.. നിര്‍ത്തി കഴിയുമ്പോഴാണറിയുക വ്രണമായി മാറിയെന്ന്... :( ----------------------- x ----------------------- x -----------------------
സ്ത്രീസമത്വത്തിന്റെ പൊരുൾ
പൊരിവെയിലത്ത് മഡിവാള, മജസ്റ്റിക്, ശിവാജിനഗർ, മാർത്തഹള്ളി, സിൽക്ക്‌ബോർഡ് വഴി കറങ്ങിത്തിരിഞ്ഞ് വീട്ടിലെത്തി. ARS (Agricultural Research Service) പരീക്ഷ എഴുതാൻ (more…)
മാതൃഭാഷാദിനത്തിൽ മലയാളം പഠിക്കാം
അന്തിയിരുട്ടില്‍, ദിക്കുതെറ്റിയ പെണ്‍പക്ഷി തന്റെ കൂടിനെച്ചൊല്ലി, തന്റെ കുഞ്ഞിനെച്ചൊല്ലി സംഭ്രമിച്ചു കരയുന്നു. എനിക്കതിന്റെ കൂടറിയാം, കുഞ്ഞിനേയുമറിയാം എന്നാല്‍ എനിക്കതിന്റെ ഭാഷയറിയില്ലല്ലോ - ഏതോ ഒരു കവി ഇന്ന് ഫെബ്രവരി 21 -ലോക മാതൃഭാഷാദിനം. ഭാഷയറിയാത്ത, നാം നമ്മെ അറിയാത്ത നിസ്സഹായമായ ഒരു നാളിൽ നിന്നും ഇന്നിന്റെ വളർച്ചയിലേക്ക് നമ്മെ ഓരോരുത്തരേയും കരകയറ്റിയ മാതൃഭാഷയുടെ ദിനം! ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കയറ്റി ലോകമെന്തെന്നു കാണിച്ചു തന്നു നമ്മുടെ ഭാഷയുടെ ദിനം. മറ്റുള്ള ഭാഷകൾ കേവലം പോറ്റമ്മയായി മാത്രം കണ്ട് മർത്യസമൂഹം പെറ്റമ്മയ്ക്കുതുല്യം ആരാധിക്കുന്ന മാതൃഭാഷയുടെ സ്വന്തം ദിവസം. ഈ ദിവസം തന്നെയാവട്ടെ നമ്മുടെ കമ്പ്യൂട്ടറിൽ മാതൃഭാഷയിൽ തുടക്കം കുറിക്കാനുള്ള ദിവസവും! 1999 നവംബർ 17 - നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയും ചെയ്തു. 2000 മുതല്‍ ഇതിനെ മാതൃഭാഷാദിനമായി ആചരിച്ചു പോരുന്നുണ്ട്. എങ്കിലും മലയാളത്തോട് മിക്കവർക്കും ഒരു പുച്ഛമാണെന്ന് പറയാതെ വയ്യ. മൊബൈലിലും മറ്റും കൃത്യമായി മലയാളം ടൈപ്പ് ചെയ്യാൻ പറ്റുമെന്നിരിക്കിലും ഇംഗ്ലീഷു ചെറുതാക്കി വൃത്തികെട്ടരൂപത്തിൽ മലയാളം കൂട്ടിച്ചേർത്ത് മംഗ്ലീഷ് എന്ന മാറാവ്യാധിയിലാണു മിക്കവരും ചാറ്റിങ് നടത്തുന്നത്. നമ്മുടെ സാംസ്കാരിക പൈതൃകം തന്നെയാണു മാതൃഭാഷ. ഭാഷകൾ അനവധിയുണ്ടല്ലോ, കൂടുതൽ ഭാഷകളെ പഠിച്ചിരിക്കുന്നതും നല്ലതാണ്... അതാത് സംസ്കാരങ്ങൾ അവരുടേതായ രീതിയിൽ തിരിച്ചറിയാനുള്ള നല്ല മാർഗമാണത്. കേവലം ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രമല്ല വിദ്യാഭ്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്നും അറിയേണ്ടതാണ്. ഈ ലേഖനത്തിൽ വിവരിക്കുന്നത് യുണികോഡ് ഫോണ്ട് മോസില്ല ഫയർഫോക്സിലെ മലയാളം വായന ഗൂഗിൾ ക്രോമിലെ മലയാളം വായന എങ്ങനെ മലയാളത്തിൽ എഴുതാം മലയാളത്തിലെ എഴുത്തുപകരണങ്ങൾ മൊബൈലിൽ മലയാളം മലയാളികളിൽ ഒരു വലിയ സമൂഹം മലയാളത്തെ വെറുപ്പോടു കൂടി കാണാൻ പഠിച്ചനാൾ, മലയാളം മരിക്കുന്നു എന്ന് ചില വൃദ്ധപുംഗവൻമാർ അലമുറയിട്ടുകരയുമ്പോൾ ഓൺലൈനിൽ മലയാളം വിപ്ലവം രചിക്കുകയാണ്. ഇവിടെ മലയാളം എഴുതാനറിയാത്തവരും സിസ്റ്റത്തിൽ മലയാളം കോൺഫിഗർ ചെയ്യാനറിയാത്തവരും ഇനിയും ധാരാളമുണ്ടെന്നറിയാം....
വിക്കിപീഡിയയിൽ എങ്ങനെ എഡിറ്റിങ് നടത്താം?
വിക്കിപീഡിയയിൽ എഴുതുന്നതെങ്ങനെ ചിലരൊക്കെ ചോദിച്ചു തുടങ്ങിയിരിക്കുന്നു വിക്കിപീഡിയയിൽ എഴുതുന്നതെങ്ങനെയെന്ന്! (more…)
തപ്പോ തപ്പോ തപ്പാണി
വീട്ടിലെത്തിയാൽ ഒരു രസമാണ്, കളിക്കുടുക്കകളായ ആരാധ്യയും അദ്വൈതയും ഓടിയെത്തും. അവർ നഴ്സറിയിൽ നിന്നും പഠിച്ച പാട്ടുകളൊക്കെ പാടിക്കേൾപ്പിക്കും.ചെറുപ്പത്തിൽ വാശിക്കാരിയായിരുന്നു ആരാധ്യ. ഇരട്ടകളിൽ മൂത്തത് അവളാണ്. ഇപ്പോൾ പക്വത വന്ന ചേച്ചിപ്പെണ്ണായിട്ടുള്ള അവളുടെ പെരുമാറ്റം കാണുമ്പോൾ രസമാണ്. (more…)
റിപബ്ലിക് ദിന ഗ്രീറ്റിങ്സ് കാർഡുകൾ
ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവർക്ക് കവർ ഫോട്ടോ ആയി അപ്ലോഡ് ചെയ്യാൻ പാകത്തിനു അതിന്റെ സൈസിൽ തയ്യാറാക്കിയ റിപബ്ലിക് ദിന ഗ്രീറ്റിങ്സ് കാർഡുകൾ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. (more…)
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
