Download Malayalam Film Songs MP3

മലയാളസിനിമയിലെ പഴയകാല ഗാനങ്ങളുടെ ഒരു ശേഖരം. ഇതിൽ 1960 കളിൽ ഇറങ്ങിയ സിനിമകളിൽ നിന്നുള്ള 10 പാട്ടുകൾ കൊടുത്തിരിക്കുന്നു. കേൾക്കുകയോ ആവശ്യക്കാർക്ക് ഡൗൺലോഡ് ചെയ്തെടുക്കുകയോ ആവാം. വേർഡ്പ്രസ് സൈറ്റിന്റെ എന്തോ ചില സങ്കേതിക പ്രശ്നങ്ങൾ കാരണം ഇത് വർക്ക് ചെയ്യുന്നില്ല ഇപ്പോൾ, ഒരാഴ്ചയ്ക്കുള്ളിൽ ശരിയാക്കി എടുക്കാവുന്നതേ ഉള്ളൂ(‌10/01/2017). ഇന്നാണ് ഇക്കാര്യം അറിഞ്ഞതുതന്നെ. [table id=1 /] സിനിമാ ഗാനങ്ങൾ ഇങ്ങനെ നിരത്തിവെയ്ക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. 2000 ത്തോളം മലയാളസിനിമാഗാനങ്ങൾ ഉണ്ട്. അവയൊക്കെതന്നെയും ഇവിടെ ലഭ്യമാക്കാൻ ശ്രമിക്കുന്നതാണ്.

Read More »

ഹരിജനങ്ങളുടെ പാട്ട്‌

പിഴപൊറുക്കണേ,ഞങ്ങളറിഞ്ഞീല,പഴയപോലിതാ ബാപ്പുവിൻ ജന്മനാൾഅറിവതെന്തുതാൻ-അന്ധമാം കൂരിരുൾപിറവി തന്നൊരീ ഞങ്ങളധഃകൃതർ?ചിത ചിരിയ്ക്കവേ കണ്ടീല പൊൻകതിർചിതറി വന്നൊരിജ്ജന്മതാരത്തിനെവെറുതെയല്ലെങ്കി,ലാണ്ടിൻ പരപ്പിലീ- (more…)

Read More »

താതവാക്യം

കവിത കേൾക്കുക[ca_audio url="https://chayilyam.com/stories/songs/poems/ThathaVakyam-Chullikadu.mp3" width="300" height="27" css_class="codeart-google-mp3-player" autoplay="false"] മറ്റു കവിതകൾ കാണുക അച്ഛന്റെ കാലപുരവാസി കരാളരൂപം സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു; മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം ബാധിച്ചു മുങ്ങിമറയും പടി താതഭൂതം (more…)

Read More »

പ്രൊക്രൂസ്റ്റസ് | Procrustes

കവിത കേൾക്കുക [ca_audio url="https://chayilyam.com/stories/poem/procusteus.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ നിബിഢ വനോദ്ധര നിര്‍ജ്ജന വീഥിയില്‍ നീശീഥ നിശബ്ദതയില്‍ ശരം വലിച്ച് തൊടുത്തതുപോലാ ശബ്ദം മൂളി കാറ്റില്‍ (more…)

Read More »

ഓർക്കുക വല്ലപ്പോഴും

കവിത കേൾക്കുക[ca_audio url="https://chayilyam.com/stories/songs/poems/Orkkuka_Vallappozhum_Yathrayakkunnu.Mp3" width="300" height="27" css_class="codeart-google-mp3-player" autoplay="false"] മറ്റു കവിതകൾ കാണുക പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നിൽ... രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും... ഓര്‍ക്കുക വല്ലപ്പോഴും... (more…)

Read More »

കായലിനക്കരെ പോകാൻ

കവിത കേൾക്കുക[ca_audio url="https://chayilyam.com/stories/songs/poems/KayalinakkarePokan-Vayalar.Mp3" width="300" height="27" css_class="codeart-google-mp3-player" autoplay="false"] മറ്റു കവിതകൾ കാണുക കായലിനക്കരെ പോകാനെനിയ്ക്കൊരു കളിവള്ളമുണ്ടായിരുന്നു പണ്ടൊരു കളിവള്ളമുണ്ടായിരുന്നു ഒത്തിരി ദൂരം തുഴഞ്ഞു തരുവാനൊരു മുത്തശ്ശിയുണ്ടായിരുന്നു നല്ലൊരു മുത്തശ്ശിയുണ്ടായിരുന്നു അന്തിയ്ക്ക് ഞങ്ങളാ കായലിനക്കരെ (more…)

Read More »

അമ്മേ മലയാളമേ

കവിത കേൾക്കുക[ca_audio url="https://chayilyam.com/stories/poem/amme-malayalame-kavalam-sreekumar.mp3" width="300" height="27" css_class="codeart-google-mp3-player" autoplay="false"] മറ്റു കവിതകൾ കാണുക അമ്മേ മലയാളമേ... എന്റെ ജന്മ സംഗീതമേ... അമ്മേ മലയാളമേ... എന്റെ ജന്മ സംഗീതമേ.. കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍ പാഠം പഠിപ്പിച്ച പുണ്യവിദ്യാലയമേ... ധ്യാന ധന്യകാവ്യാലയമേ... അമ്മേ മലയാളമേ... എന്റെ ജന്മ സംഗീതമേ... ദാനമഹസ്സനിലാല്‍ ദേവനെ തോല്‍പ്പിച്ച ഭാവന നിന്റെ സ്വന്തം... ദാനമഹസ്സനിലാല്‍ ദേവനെ തോല്‍പ്പിച്ച ഭാവന നിന്റെ സ്വന്തം സൂര്യ തേജസ്സുപോല്‍ വാണൊരാ ഭാര്‍ഗ്ഗവ- രാമനും നിന്റെ സ്വന്തം അതിഥിയ്ക്കായ് സ്വാഗത ഗീതങ്ങള്‍ പാടിയൊരറബിക്കടല്‍ത്തിര നിന്റെ സ്വന്തം കൂത്തുകേട്ടും കൂടിയാട്ടം കണ്ടും... തിരനോട്ടം കണ്ടും എന്നെ ഞാനറിഞ്ഞു... അമ്മേ മലയാളമേ... എന്റെ ജന്മ സംഗീതമേ... ജീവരഹസ്യങ്ങള്‍ ചൊല്ലിയ തുഞ്ചത്തെ ശാരിക നിന്റെ ധനം... ജീവരഹസ്യങ്ങള്‍ ചൊല്ലിയ തുഞ്ചത്തെ ശാരിക നിന്റെ ധനം സാഹിത്യ മഞ്ജരി പുല്‍കിയ കാമന കൈമുദ്ര നിന്റെ ധനം കലകള്‍ തന്‍ കളകാഞ്ചി ചിന്തുന്ന നിളയുടെ ഹൃദയ സോപാനവും നിന്റെ ധനം പമ്പ പാടി പെരിയാറു പാടി... രാഗ താളങ്ങിലെന്നെ ഞാനറിഞ്ഞു അമ്മേ മലയാളമേ... എന്റെ ജന്മ സംഗീതമേ... കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍ പാഠം പഠിപ്പിച്ച പുണ്യവിദ്യാലയമേ ധ്യാന ധന്യകാവ്യാലയമേ അമ്മേ മലയാളമേ... എന്റെ ജന്മ സംഗീതമേ... രചന ശ്രീകുമാരന്‍ തമ്പി

Read More »

കുട്ടിയും തള്ളയും

കവിത കേൾക്കുക [ca_audio url="https://chayilyam.com/stories/poem/KutiyumThallayum.mp3" width="300" height="27" css_class="codeart-google-mp3-player" autoplay="false"] മറ്റു കവിതകൾ കാണുക ഈ വല്ലിയിൽ നിന്നു ചെമ്മേ — പൂക്കൾ പോവുന്നിതാ പറന്നമ്മേ! തെറ്റീ! നിനക്കുണ്ണി ചൊല്ലാം — നൽപ്പൂ - മ്പാറ്റകളല്ലേയിതെല്ലാം. മേൽക്കുമേലിങ്ങിവ പൊങ്ങീ — വിണ്ണിൽ നോക്കമ്മേ, എന്തൊരു ഭംഗി! അയ്യോ! പോയ്ക്കൂടി കളിപ്പാൻ — അമ്മേ! വയ്യേയെനിക്കു പറപ്പാൻ! ആകാത്തതിങ്ങനെ എണ്ണീ — ചുമ്മാ മാഴ്കൊല്ലാ എന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ — നീ ഈ - പിച്ചകമുണ്ടോ നടപ്പൂ? അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ- രുമ്മതരാം അമ്മ ചൊന്നാൽ... നാമിങ്ങറിയുവതല്പം — എല്ലാ - മോമനേ, ദേവസങ്കല്പം... രചന:കുമാരനാശാൻ പുഷ്പവാടി എന്ന കവിതാ സമാഹാരത്തിൽ നിന്നും ഏപ്രിൽ 1931 - ഇൽ എഴുതിയത് മലയാളകവിതയുടെ കാല്പ‍നിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയങ്ങളിലൊരാളുമാണ് കുമാരനാശാൻ. കുമാരനാശാന്റെ കൃതികൾ വിക്കി ഗ്രന്ഥശാലയിൽ വായിക്കുക   അല്പം അപ്ഡേഷൻസ് കാലം എത്രയെത്ര പുരോഗമിച്ചാലും കുഞ്ഞായിരിക്കുമ്പോൾ ഇവർ എന്നും ഒരേ പോലെ തന്നെ നിഷ്കളങ്കരാണ്. ആത്മികയുടെ ടീച്ചറുടെ വീട്ടിൽ ഇന്നലെ രാത്രി അവളേയും കൂട്ടി ഞങ്ങൾ ചുമ്മാ പോയിരുന്നു. ആമീയെ പറ്റി അവർ ഏറെ പറഞ്ഞിരുന്നെങ്കിലും അതൊക്കെ ചുമ്മാ ഞങ്ങളെ സന്തോഷിപ്പിക്കാനുള്ള ശ്രമം എന്നേ കരുതിയുരുന്നുള്ളൂ. പക്ഷേ, ഇത്ര ചെറുപ്പത്തിൽ തന്നെ അവൾ മറ്റുഭാഷകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനെ പറ്റി സൂചിപ്പിച്ചപ്പോൾ ഒന്നത്ഭുതം തോന്നിയിരുന്നു. തമിഴും കന്നഡയും ഹിന്ദിയും അവൾ ശ്രമിക്കാറും തമിഴത്തി ഫ്രണ്ടായ കുഞ്ഞിനോടു മാത്രമായി ആമീസ് തമിഴിൽ സംസാരിക്കുന്നതും ശ്രദ്ധിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും അവളുടെ നിഷ്കളങ്കമായ പലചോദ്യങ്ങളും കുമാരനാശന്റെ ഈ കവിതയ്ക്കു തുല്യം തന്നെയാണ്. ജീവിത സാഹചര്യങ്ങൾ എത്രയൊക്കെ മാറിയാലും കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളല്ലാതാവുന്നില്ല!! വളരെ നിഷ്കളങ്കമയ ഇത്തരം ചോദ്യങ്ങൾക്ക് അവളെ സന്തോഷിപ്പിക്കാനുതകുന്ന ഉത്തരങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കാറും ഉണ്ട്. (ജനുവരി 3, 2017)

Read More »

പത്തു തികയുന്ന വിക്കിപീഡിയ

ഈ കഴിഞ്ഞ ഡിസംബർ 8, 9 തീയതികളിൽ അധികം ആരവങ്ങളോ ആഢംബരങ്ങളോ ഇല്ലാതെ കണ്ണൂർ ജില്ലയിലെ പാലയത്തുവയൽ യു. പി. സ്കൂളിൽ കുറച്ചുപേർ സമ്മേളിക്കുകയുണ്ടായി. സൈബർ ഇടങ്ങളിൽ പരിചിതരായ കുറച്ചുപേരായിരുന്നു ഇവർ. മലയാളം വിക്കിപീഡിയയുടെ പത്താം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെമ്പാടും മറ്റു പ്രധാന നഗരങ്ങളിലും നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായാണു് കണ്ണൂരിൽ പേരാവൂർ കേന്ദ്രീകരിച്ച് വിജ്ഞാനയാത്ര, വനയാത്ര എന്നീ പരിപാടികൾ സംഘടിപ്പിച്ചത്. (more…)

Read More »

പുതിയ പരീക്ഷണങ്ങളുമായി മലയാളം വിക്കിപീഡിയ വീണ്ടും!

ഡിസംബർ 15-ആം തീയതി ഉച്ച തിരിഞ്ഞ് 2.30 മുതൽ 5.30 വരെ തൃശ്ശൂർ തേക്കിൻകാടു മൈതാനത്തിൽ (നെഹ്രു പാർക്കിന്റെ പടിഞ്ഞാറേ കവാടത്തിനു പുറത്തുള്ള പുൽത്തകിടിയിൽ)യാതൊരു ഔപചാരികതകളുമില്ലാതെ നടത്തുവാനുദ്ദേശിക്കുന്ന ഒരു "ആൾക്കൂട്ടം" ആണു് വിക്കി ഫേസ് പ്ലസ്സ്. ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ്സ് എന്നിവയിലൂടെ മലയാളം വിക്കിപീഡിയയെപ്പറ്റി കേട്ടറിവോ കണ്ടറിവോ അതിൽ കൂടുതൽ അനുഭവപരിചയമോ ഉള്ള ആർക്കും തദവസരത്തിൽ അവിടെ വന്നുചേരാം.ഇന്റർനെറ്റിലെ ഏറ്റവും പ്രചാരമുള്ള അഞ്ചാമത്തെ വെബ് സൈറ്റായ വിക്കിപീഡിയയുടെ മലയാളം പ്രവർത്തകർ ഒരിക്കൽകൂടി തങ്ങളുടേതു മാത്രമായ ചരിത്രം സൃഷ്ടിക്കുകയാണു്. തൃശ്ശൂർ തേക്കിൻ‌കാട് മൈതാനത്തു് ഇന്നു നടക്കുന്ന "ഫ്രീ ക്രൗഡ് മീറ്റ്" ഇതുവരെ എവിടെയും കേട്ടിട്ടില്ലാത്ത തരത്തിൽ ഒരു പുതിയ തരം പൊതുചടങ്ങായിരിക്കും. അരങ്ങോ അദ്ധ്യക്ഷനോ ഇല്ലാതെ, മൈക്കുകളുടെ ബഹളമോ പ്രസംഗങ്ങളുടെ മടുപ്പോ ഇല്ലാതെ തുറസ്സായ ഒരിടത്തു് ഒത്തുകൂടുന്ന 'സ്വതന്ത്രമായ' ഒരാൾക്കൂട്ടം എന്നതാണീ പുത്തൻ പരീക്ഷണത്തിന്റെ പ്രത്യേകത. പങ്കെടുക്കുന്നവരിൽ അന്യോന്യം പരിചയമുള്ളവർക്കു് സ്വയം ചെറുകൂട്ടങ്ങളായി വട്ടം കൂടിയിരുന്നു് തങ്ങൾക്കു് ഇഷ്ടമുള്ള വിഷയങ്ങളെപ്പറ്റി സംസാരിക്കാം. വിക്കിപീഡിയ എന്ന ഓൺലൈൻ വിശ്വവിജ്ഞാനകോശം പോലെത്തന്നെ സ്വതന്ത്രവും സൗജന്യവും തുറന്നതുമായിരിക്കും 'വിക്കിഫേസ് പ്ലസ്' എന്ന ഈ ആൾക്കൂട്ടം. ഡിസംബർ 15നു് ശനിയാഴ്ച്ച ഉച്ച തിരിഞ്ഞു് 2.30 മുതൽ 5.30 വരെ തൃശ്ശൂർ നെഹ്രു പാർക്കിനു പടിഞ്ഞാറു വശത്തു് തേക്കിൻകാടു മൈതാനിയിലെ പുൽത്തകിടിയിലാണു് പരിപാടി നടക്കുക. ഇന്റർനെറ്റിലെ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളായ ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ്സ്, ട്വിറ്റെർ തുടങ്ങിയ ചങ്ങാതിക്കൂട്ടങ്ങളിൽ സജീവമായി പങ്കെടുക്കുന്നവർക്കും ഇംഗ്ലീഷിലോ മലയാളത്തിലോ വിക്കിപീഡിയ വായിക്കുകയോ അതിൽ ലേഖനങ്ങൾ ചേർക്കുകയോ ചെയ്യുന്ന 'വിക്കിപീഡിയന്മാർക്കും' പരിപാടിയിൽ പങ്കെടുക്കാം. വിക്കിപീഡിയയെക്കുറിച്ചു് കൂടുതൽ അറിയാനും അതിലെ വിവരങ്ങൾ വിദ്യാഭ്യാസം, തൊഴിൽ എന്നീ രംഗങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാനും താൽപ്പര്യമുള്ളവർക്കു് ആവശ്യമായ പ്രാഥമികവിവരങ്ങൾ നൽകുവാനും ഉള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടു്. വിക്കിപീഡിയയെക്കുറിച്ചു് മലയാളത്തിൽ തയ്യാറാക്കിയിട്ടുള്ള ഒരു കൈപ്പുസ്തകവും ചടങ്ങിൽ പങ്കെടുക്കുന്നവർക്കു് സൗജന്യമായി വിതരണം ചെയ്യപ്പെടും. മലയാളം വിക്കിപീഡിയയുടെ പത്താം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെമ്പാടും മറ്റു പ്രധാന നഗരങ്ങളിലും നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായാണു് "വിക്കി ഫേസ് പ്ലസ്സ്"...

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)