
ഇങ്ങനേയും ഒരു ഭക്തിയോ!
ഒരാഴ്‌ചയായി കമ്പനി മാറിയിട്ട്. ജക്കസാന്ദ്രയിലേക്ക് രണ്ടു ബസ്സുകയറേണ്ട ഗതികേടിലാണിപ്പോള്‍. സമീപപ്രദേശത്ത് ഒരു വീടിനായി പലരോടും പറഞ്ഞു. പലരേയും വിളിച്ചു. ഇന്നു രാവിലെ റൂംമേറ്റായ ഷൈന്‍ വര്‍ഗീസിന്റെ കൂടെ Continue reading
Featured
ആറാമിന്ദ്രിയ കാഴ്‌ചകള്‍
ആറാമിന്ദ്രിയ കാഴ്ചകളുമായി വന്ന് ലോകത്തെയാകെ ആശ്ചര്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രണവ് മിസ്റ്റ്രിയെന്ന ഗുജറാത്തി ചെറുപ്പക്കാരനെ ആരു മറന്നിരിക്കാനിടയില്ല. കേവലമൊരു ക്യാമറയും ഒരു കുഞ്ഞു പ്രജക്‌റ്ററും വിരലിലണിയാവുന്ന ചെറിയ നാലു കളര്‍ മാര്‍ക്കേര്‍സും ഒരു മൊബൈല്‍ ഫോണും കൊണ്ട് മുമ്പ് ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള അത്ഭുതങ്ങള്‍ നമുക്കു മുന്നില്‍ തുറന്നു കാട്ടിയ MIT – കാരന്‍. അത്ഭുതകരങ്ങളായ പല കണ്ടുപിടുത്തങ്ങളും മുമ്പ് നടത്തിയെങ്കിലും SixthSense എന്ന ആറാമിന്ദ്രിയ വിദ്യകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയത്. അദൃശ്യമായ കമ്പ്യൂട്ടര്‍ മൗസ്, ഇന്റലിജെന്റ് സ്റ്റിക്കി നോട്സ്, സ്മാര്‍ട് പെന്‍ എന്നിവയൊക്കെയണ് ഇതിനു മുമ്പു നടത്തിയ കണ്ടുപിടുത്തങ്ങളില്‍ പ്രധാനപ്പെട്ടവ. SixthSense എന്ന ടെക്നോളജിയിലൂടെ ഒത്തിരി അവാള്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.
പ്രണവ് വീണ്ടും മാധ്യമങ്ങളിലേക്കു വന്നത്ത് മറ്റൊരു വാര്‍ത്തയുമായാണ്. SixthSense എന്ന സാങ്കേതികവിദ്യയുടെ പുറകിലുള്ള സോഫ്റ്റ്വെയര്‍ ഓപ്പണ്‍സോഴ്‌സാക്കി ആര്‍ക്കും ഡൗണ്‍ലോഡു ചെയ്തെടുക്കാവുന്ന രീതിയില്‍ അദ്ദേഹം ലോകത്തിനു സമര്‍പ്പിക്കുകയാണ്. പുറംലോകവുമായി കമ്പ്യൂട്ടനെ എങ്ങനെ നന്നായി കൂട്ടിയിണക്കി നമുക്കുപകാരപ്രദമായ രീതിയില്‍ മാറ്റിയെടുക്കാം എന്നതിന്റെ ദൃഷ്ടാന്തമാണീ കണ്ടു പിടുത്തം. നമ്മുടെ കയ്യിലുള്ള ട്രൈന്‍ ടിക്കറ്റില്‍ നിന്നും തന്നെ അതിന്റെ PNR സ്റ്റാറ്റസ് കാണുക, പത്രത്തിലെ ഒരാളുടെ പ്രസംഗത്തിന്റെ ചിത്രം ഉണ്ടെന്നു വിചാരിക്കുക, അടുത്തനിമിഷം ആ പത്രത്തില്‍ തന്നെ ഫോട്ടോയുടെ സ്ഥാനത്ത് ചലിക്കുന്ന വീഡിയോ ദൃശ്യമായി കാണുകയും പ്രാസംഗികന്റെ ശബ്ദം നുമുക്കു കേള്‍ക്കുകയും ചെയ്യുക, പത്രത്താളില്‍ ഉള്ള ഒരു നല്ല ഫോട്ടോ പെറുക്കിയെടുത്ത് നമ്മുടെ പേര്‍സണല്‍ കമ്പ്യൂട്ടറിലേക്കിടുക, അതിനെ മാറ്റം വരുത്തുക, അതേ ഇങ്ങനെ ആറാമിന്ദ്രിയവിദ്യയിലൂടെ അനാവൃതമാവുന്ന കാര്യങ്ങള്‍ ഒട്ടനവധിയാണ്. എന്താണീ ആറാമിന്ദ്രിയ കാഴ്ച്ചകള്‍ എന്നു ഇനിയും മനസിലാകത്തവരുണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക. പ്രണവ് TEDIndia conference – ല്‍ നടത്തിയ ഒരു സ്പീച്ചിന്റെ വീഡിയോ ദൃശ്യമാണിത്. ഈ സ്പീച്ചിന്റെ അവസാനമാണ് പ്രണവ് ഈ സോഫ്റ്റ്വെയര്‍ ഓപ്പണ്‍സോഴ്സായി പബ്ലിഷ് ചെയ്യുന്നുവെന്ന് തുറന്നു പറഞ്ഞത്.
ഇരുപതിനായിരം രൂപയില്‍ താഴെമാത്രം വില വരുന്ന ഉപകരണങ്ങള്‍ മാത്രമേ ഈ സാങ്കേതികവിദ്യയുടെ ഉപകരണങ്ങള്‍ക്കു മുതല്‍മുടക്കു വരികയുള്ളൂ എന്ന് പ്രണവ് അവകാശപ്പെടുന്നു. ഓപ്പണ്‍സോഴ്‌സ് ലൈസന്‍സില്‍ സോഫ്‌റ്റ്വെയര്‍ കൊടുക്കുന്നതിനോടൊപ്പം അതെങ്ങനെ അസംബിള്‍ ചെയ്യണമെന്നതിനേക്കുറിച്ചുള്ള വിശദമായ വിവരങ്ങളും അദ്ദേഹം പങ്കുവെയ്ക്കും.
അധികവായനയ്‌ക്ക് നിങ്ങളെ പ്രണവിന്റെ ഈ സൈറ്റിലേക്കു ക്ഷണിക്കുന്നു
Dynamic Font Technology
When designing a logo or other material for your website, most people will probably know about the importance of factors such as colours, space, shapes and design. Sure, designing a logo is about all these things and a visually easily recognisesable logo is a must.
However, choosing the right font for your materials like logo, page content is equally as important. In fact many incredibly successful products are almost synonymous with a certain kind of font. Think about Coca Cola’s curved font or IBM’s clear cut letters or any other famous company’s logo. Those fonts have become visually ingrained in peoples conception of the brand. Choosing the right font type for your logo is not just about recognisability, its also about choosing a font that communicates the right message to the general public. It has to do with congruently.
What is Font?
Font is a design for a set of characters. A font is the combination of typeface and other qualities, such as size, pitch, and spacing. For example, Times Roman is a typeface that defines the shape of each character. Within Times Roman, however, there are many fonts to choose from – different sizes, italic, bold, and so on.
The height of characters in a font is measured in points, each point being approximately 1/72 inch. The width is measured by pitch, which refers to how many characters can fit in an inch. Common pitch values are 10 and 12. A font is said to be fixed pitch if every character has the same width. If the widths vary depending on the shape of the character, it is called a proportional font.
Dynamic Font
Typography plays a very important role in Web Design. Current Web Design trends involves variety of fonts to ensure a good user experience. Obviously these are not-standard system fonts in many cases. Well, Image Replacement has always been a good solution but not for a site with too many elements or even sites with dynamic content. One of the sweetest things to come out of the HTML 3.0 specification was the ability to use the font of your choice on your Web pages. This ability to use “dynamic fonts,” or fonts which are downloaded from the server to your browser, has enabled developers to create and use fonts on their pages which create a whole new look from the same old text. So that you can see that this is just inline text, drag your mouse across the text. You can cut and paste it just like any other text on the page. Dynamic fonts can be used for seamless viewing of the contents (web pages) when the corresponding font in which the content has been created is not present on clients machine. The Dynamic fonts are placed on the server on which the web pages are hosted. They travel to the client machine in a manner transparent to the user. They remain in the cache of the users machine till the time he is viewing a particular webpage and are rendered back the browser once the user exits out of the website.
Here is a clean list of popular Dynamic Image Replacement solutions that will help you solve various font related issues.
- SiFR 2.0
- Cufón
- P+C DTR
- FLIR
- SIIR
- DTR
- SiFR 3
- Typeface.js
- IFR
- PHP+CSS DTR
- CSS Image Replacement (static)
- Swfir
- Google Font API
Google Font API
The world of web typography is advancing with leaps and bounds. Already we have the options of SiFR, Cufon, Typekit, @font-face, etc and now, Google has introduced their own custom font service under the Google Font API. Let’s take a look at what the Google Font API is and how you can use it in your own web designs. The Google Font API is basically a shortcut to manually using the CSS3 @font-face property. When you insert the Google code in your website, the Font API returns a stylesheet including an @font-face rule for your chosen font. Google will do all the hard work in getting the font to work in non-CSS3 browsers such as Internet Explorer.
The Google Font API is one of the most easy to use custom web font solutions out there. With just a line of code you’re ready to import a range of custom fonts from the Google Font Direcory.
- The Google Font API works like a charm in most browsers.
- The Google Font Directory includes a range of tasteful and stylish fonts to choose from, as well as a selection of more decorative options.
- All fonts are released under an Open Source license, so the Google Font API can be used in both your commercial and personal projects.
- Text rendered using the Google Font API is still selectable, which is one drawback with some solutions like SiFR.
- The Google Font API doesn’t rely on Javascript, so the customised fonts still show if the user has Javascript disabled.
- Because the fonts are rendered with good old CSS, any additional styling such as the CSS3 text-shadow property can be added.
Drawbacks of Google Font API
Despite having a few nice options in the Font Directory, the choice is fairly limited. However you can tie the Google Font API with Typekit using Javascript and the WebFont loader to open up further font options.
Most browsers will load the rest of the page before rendering the font. This may leave a blank space, or the fallback option until the page has been completely downloaded.
It’s not supported on mobile browsers such as the iPhone, iPod or iPad webkit browser or Android.
Example of Google Font API
Click here to find Google Font Directory! There you can find the code for implementing google dynamic font. enjoy!!
മലയാളം വിക്കിപീഡിയ സി.ഡി. വിമര്‍ശനം
വിദ്യാഭ്യാസവകുപ്പിന്റെ വിഭവ ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയ മലയാളം വിക്കിപീഡിയ ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്ന വിമര്‍ശനത്തിനുള്ള മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ ഔദ്യോഗിക മറുപടിയാണിത്.
വിക്കിപീഡിയ ആര്‍ക്കും തിരുത്താവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശമാണ്. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ അടഞ്ഞ ഒരു മുറിക്കുള്ളിലിരുന്ന് എഴുതുന്നതല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിക്കിപീഡിയ പ്രവര്‍ത്തകര്‍ (അല്ലാത്തവരും) പലപ്പോഴായി സൃഷ്ടിച്ചിട്ടുള്ളവയാണ് വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും. മലയാളം വിക്കിപീഡിയയുടെ സ്ഥിതിയും വ്യത്യസ്തമല്ല.
മലയാളം വിക്കിപീഡിയ സി.ഡിക്കു വേണ്ട ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് തികച്ചും സുതാര്യമായ രീതിയിലാണ് നടത്തിയത്. മലയാളം വിക്കിപീഡിയയിലും, മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിലും ഇതേക്കുറിച്ചുള്ള അറിയിപ്പുകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു കൂട്ടം പ്രവര്‍ത്തകര്‍ അവരുടെ സൗകര്യവും സാഹചര്യവും സമയവും കണക്കിലെടുത്ത് വിക്കിപീഡിയയുടെ നയങ്ങള്‍ക്കനുസരിച്ച് സന്നദ്ധപ്രവര്‍ത്തനത്തിലുടെ രൂപപ്പെടുത്തുന്ന വിജ്ഞാനകോശമായതിനാല്‍, ഒരു വിഭാഗത്തിലുള്ള ലേഖനം വന്നതിനു ശേഷമേ അടുത്ത വിഭാഗത്തിലുള്ള ലേഖനം വരാവൂ എന്നോ, ഒരു ലേഖനം വന്നതു കൊണ്ട് അതേ വിഭാഗത്തിലുള്ള എല്ലാ ലേഖനവും വരണമെന്നോ ഞങ്ങള്‍ക്ക് നിഷ്കര്‍ഷിക്കുവാന്‍ സാദ്ധ്യമല്ല. അതുപോലെ തുടങ്ങിയ ഒരു ലേഖനം സമയബന്ധിതമായി പുര്‍ത്തിയാക്കിയിരിക്കണം എന്ന് ആരേയും നിര്‍ബന്ധിക്കാനുമാവില്ല. ഇതൊക്കെ കൊണ്ടുതന്നെ സി.ഡി ക്കു വേണ്ട ലേഖനങ്ങള്‍ തെരഞ്ഞെടുക്കല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സി.ഡി. യില്‍ ഉള്‍പ്പെടുത്തിയ ലേഖനങ്ങള്‍ പ്രതിനിധ്യസ്വഭാവമുള്ളതോ അവശ്യവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയോ ആണെന്ന് മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും രീതിയിലുള്ള പക്ഷപാതം വരാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.
മലയാളം വിക്കിപീഡിയ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ യാതൊരുവിധ ഇടപെടലുകള്‍ക്കും വിധേയമല്ല. വിവിധ രാഷ്ട്രീയകക്ഷികളിലും മതങ്ങളിലും വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെടുന്നവരും മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും രീതിയില്‍ പക്ഷപാതപരമായ തിരുത്തലുകള്‍ ഉണ്ടായാല്‍ സമവായത്തിലൂടെ എത്രയും പെട്ടെന്ന് നീക്കംചെയ്യാനും നടപടിയെടുക്കാനും തക്ക ശക്തമാണ് ഇതിന്റെ കാര്യനിര്‍വ്വണമെന്നത് ആര്‍ക്കും പരീക്ഷിച്ചറിയാവുന്നതാണ്. അഥവാ എവിടെയെങ്കിലും അങ്ങനെ തോന്നുകയാണെങ്കില്‍ ആര്‍ക്കും ഉചിതമായ തിരുത്തലുകള്‍ വരുത്തുകയോ സംവാദത്താളില്‍ അതുസംബന്ധിച്ച പ്രശ്നം ഉന്നയിക്കുകയോ ചെയ്യാവുന്നതാണ്. ലേഖനങ്ങളിലെ പിഴവുകളുടെ കാര്യത്തിലും ഇതേ രീതിതന്നെയാണ് സ്വീകരിക്കേണ്ടത്.
ഒരു വിജ്ഞാനകോശം എന്ന നിലയില്‍ ഉള്‍പ്പെടേണ്ട ഏതൊരു ഉള്ളടക്കത്തെയും വിക്കിപീഡിയ സെന്‍സര്‍ ചെയ്യുന്നില്ല. മലയാളം വിക്കിപീഡിയ ഐ.ടി.അറ്റ് സ്കൂളിന്റെ സഹകരണത്തോടെ പുറത്തിറക്കിയ സി.ഡി.യിലും ഇതേ നയമാണ് സ്വീകരിച്ചത്. മലയാളം വിക്കിപീഡിയയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ആ സംരംഭത്തിന്റെ ഉദ്ദേശ്യം. അദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ സഹായപ്പെടുന്ന ഒരു പഠനസഹായി ഉദ്ദേശിച്ചായിരുന്നില്ല പ്രസ്തുത സി.ഡി.യുടെ പ്രസിദ്ധീകരണം. ആ രീതിയില്‍ അത് ഉപയോഗിക്കാനാവില്ലെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. മലയാളം വിക്കിപീഡിയയെ കുട്ടികള്‍ക്കും അദ്ധ്യപകര്‍ക്കും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അത് സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്കായുള്ള ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയത്. ഉറവിടം നല്‍കിക്കൊണ്ട് വിക്കിപീഡിയയിലെ ഉള്ളടക്കം ഏതാവശ്യത്തിനും ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. അത് വിക്കിപീഡിയയെ സംബന്ധിച്ച കാര്യമല്ല.
2010 ഏപ്രില്‍ 17നു്, എറണാകുളത്തു് വച്ചു് നടന്ന മൂന്നാമത് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചാണു്, മലയാളം വിക്കിപീഡിയയില്‍ നിലവിലുള്ള 12,000 ത്തോളം ലേഖനങ്ങളില്‍ നിന്നു് മികച്ച 500-ഓളം ലേഖനങ്ങള്‍ തിരഞ്ഞെടുത്ത്, സിഡി ആയി ഇറക്കിയത്. ഈ സംരംഭത്തിലൂടെ ഇന്ത്യന്‍ ഭാഷകളില്‍ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആദ്യത്തെ ഭാഷയായി മലയാളം മാറി. ലോകഭാഷകളില്‍ തന്നെ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആറാമത്തെ ഭാഷ ആണു് മലയാളം. ജര്‍മ്മന്‍, ഇംഗ്ലീഷ്, പോളിഷ്, ഫ്രെഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകള്‍ ആണു് ഇതിനു് മുന്‍പ് വിക്കിപീഡിയ സിഡി പുറത്തിറക്കിയത്. വിക്കിപീഡിയ സിഡിയുടെ കാര്യത്തില്‍ മലയാളം നടത്തിയ ചെറിയ ചുവടുവെപ്പ് ഇന്ന് മറ്റുള്ള എല്ലാ ഭാഷകള്‍ക്കും മാതൃകയായി തീര്‍ന്നു.
മലയാളം വിക്കിപീഡിയയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതും നിഷ്പക്ഷവുമായ 500 ലേഖനങ്ങളാണ് സി.ഡിയില്‍ ഉള്‍ക്കൊള്ളിച്ചത്. ഈ ലേഖനങ്ങള്‍ തിരഞ്ഞെടുത്തതും വിക്കിപീഡിയയിലെ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘമായിരുന്നു. തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എല്ലാം തന്നെ പൂര്‍ണ്ണമാണെന്നും അവ നൂറു ശതമാനം ശരിയാണെന്നും ഞങ്ങള്‍ അവകാശപ്പെട്ടിരുന്നില്ല. കാരണം വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും നിരന്തരമായി തിരുത്തപ്പെടുന്നവയാണ് എന്നതു തന്നെ.
സമകാലികപ്രസക്തിയുള്ള ലേഖനങ്ങള്‍ സി.ഡിയിലേക്ക് തെരഞ്ഞെടുത്തപ്പോള്‍ ഞങ്ങള്‍ നേരിട്ട ഒരു പ്രതിസന്ധി അവയുടെ ഉള്ളടക്കം സമകാലീനമായിരുന്നില്ല എന്നതായിരുന്നു. ഇത്തരം ലേഖനങ്ങള്‍ പുതുക്കുന്നതിനു താല്പര്യമുള്ള ഉപയോക്താക്കളുടെ എണ്ണക്കുറവു തന്നെയാണ് ഇതിനുള്ള പ്രധാന കാരണം.അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രേംനസീര്‍ തുടങ്ങിയ ലേഖനങ്ങളില്‍ ആവശ്യത്തിനു് ഉള്ളടക്കം ഇല്ലാത്തത് കൊണ്ടാണു് അവ നിലവിലെ 500 ലേഖനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നത്. ഇങ്ങനെ ഉള്ളടക്കം ഒട്ടും ഇല്ലാത്തതിനാല്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന നിരവധി ശ്രദ്ധേയ വ്യക്തികള്‍ ഉണ്ടു്. ഒരു ഉദാഹരണം യേശുദാസ് തന്നെ. മലയാളം വിക്കിപീഡിയ തുടങ്ങി 7 വര്‍ഷത്തിനു ശേഷവും മലയാളികളാകെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രശസ്തരായ മലയാളികളെക്കുറിച്ചുള്ള ലേഖനങ്ങളില്‍ പോലും ആവശ്യത്തിനു് ഉള്ളടക്കം ഇല്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇവിടെയാണു് ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ള ആളുകള്‍ മലയാളം വിക്കിപീഡിയയില്‍ വന്ന് ഇത്തരം ലേഖനങ്ങളുടെ ഉള്ളടക്കം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം തെളിയുന്നത്. ഇതിനായി എല്ലാ മലയാളികളേയും ഞങ്ങള്‍ ക്ഷണിക്കുന്നു.
മലയാളം വിക്കിപീഡിയയെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമാണു്:
- മലയാളത്തില്‍ സ്വതന്ത്രമായ വിജ്ഞാനശേഖരം മലയാളം വിക്കിപീഡിയയല്ലാതെ വേറെയില്ല.
- മലയാളം വിക്കിപീഡിയയെപ്പറ്റി ഓഫ്‌ലൈന്‍ ആയി പരാമര്‍ശിക്കുന്നതിന് ഈ സി.ഡി.യല്ലാതെ വേറെ എളുപ്പവഴിയില്ല (മികച്ച ലേഖനം കിട്ടുമെന്നതുകൊണ്ടും, അത് ഓഫ്‌ലൈന്‍ ആയി പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടും)
- മലയാളം വിക്കിപീഡിയയുടെ സി.ഡി., ഇമേജ് ആയി ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ നല്‍കിയിരിക്കുന്നതിനാല്‍; ഇതിലുള്ള 500 ലേഖനങ്ങളില്‍ നിന്നും പിന്നെയൊരു തിരഞ്ഞെടുപ്പ് നടത്തി പ്രസിദ്ധീകരിക്കാനാകില്ല.
സി.ഡിയോടൊപ്പം ഞങ്ങള്‍ ചേര്‍ത്ത ബാദ്ധ്യതാനിരാകരണം എന്ന താളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ.
- ഈ വിജ്ഞാനകോശ സി.ഡി.യുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരോ വിക്കിപീഡിയയോ ഇവിടെ കിട്ടുന്ന വിവരങ്ങളുടെ യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും വഹിക്കുന്നതല്ല. ഈ സി.ഡി.യിലെ വിവരങ്ങള്‍ താങ്കള്‍ക്ക് ഉപയോഗപ്പെടുന്നുണ്ടെങ്കില്‍ നല്ലത്, ഇല്ലെങ്കില്‍ അതിനു് ആരും ഉത്തരവാദികളല്ല. മറ്റ് വിജ്ഞാനകോശങ്ങളും ഇതേപോലുള്ള നിരാകരണങ്ങള്‍ നല്‍കുന്നുണ്ടെന്നു് ശ്രദ്ധിക്കുക.
- വിജ്ഞാനകോശ ലേഖനങ്ങള്‍ തിരഞ്ഞെടുക്കാനും, വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളെ ആശ്രയിക്കാനും ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ അത് തിരുത്തുന്നവരുടെ സജീവമായ സമൂഹം വിവിധമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പുതിയതോ മാറ്റംവന്നതോ ആയ ഉള്ളടക്കത്തെ സാധ്യമായത്രയും പരിശോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിക്കിപീഡിയയോ ഈ സി.ഡി.യിലെ ലേഖനങ്ങളോ ഒരു ഏകീകൃത സഹവര്‍ത്തിത സംശോധനത്തിനു പാത്രമായിട്ടില്ല; തെറ്റുകളെ അഭിമുഖീകരിക്കുന്ന വായനക്കാര്‍ തന്നെ അവ തിരുത്തുകയോ ലളിതമായി സംശോധനം ചെയ്യുകയോ ആണ് ചെയ്തിട്ടുണ്ടാവുക, അപ്രകാരം ചെയ്യണം എന്നതിന് അവര്‍ക്ക് നിയമപരമായി യാതൊരു ബാദ്ധ്യതയുമില്ല, അതുകൊണ്ട് ഈ സി.ഡി.യില്‍ ലഭ്യമായ വിവരങ്ങളൊന്നും പ്രത്യേക ഉപയോഗത്തിനു യോഗ്യമെന്നോ, മറ്റെന്തിനെങ്കിലുമോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്തവും ഉള്‍ക്കൊള്ളുന്നില്ല.
- ഈ സി.ഡി.യിലെ കൃത്യമല്ലാത്തതോ തെറ്റോ ആയ വിവരങ്ങള്‍, താങ്കള്‍ ഉപയോഗിക്കുന്നതു മൂലമുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഇതിനാവശ്യമായ സേവനങ്ങള്‍ ചെയ്തുതന്നവരോ, സാമ്പത്തികബാദ്ധ്യത വഹിക്കുന്നവരോ, വിക്കിപീഡിയയിലെ കാര്യനിര്‍വാഹകരോ, ലേഖനങ്ങളില്‍ തിരുത്തലുകള്‍ നടത്തിയവരോ, സി.ഡി.യിലെ ലേഖനങ്ങള്‍ തിരഞ്ഞെടുത്തവരോ, വിക്കിപീഡിയയുമായോ ഈ സി.ഡി.യുമായോ ബന്ധപ്പെട്ട ആരെങ്കിലുമോ ബാദ്ധ്യസ്ഥരല്ല.
2010 ജൂലൈ 9 മുതല്‍ 11 വരെ പോളണ്ടില്‍ വച്ച് നടന്ന വിക്കിപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര സമ്മേളനമായ വിക്കിമാനിയയിലെ ഒരു പ്രധാന ആകര്‍ഷമായിരുന്നു മലയാളം വിക്കിപീഡിയ സിഡിയും, സന്തോഷ് തോട്ടിങ്ങല്‍ എന്ന മലയാളം വിക്കിപ്രവര്‍ത്തകന്‍ അത് തയ്യാറാക്കാന്‍ വേണ്ടി നിര്‍മ്മിച്ച wiki2cd എന്ന സൊഫ്റ്റ്‌വെയറും. വിക്കിപീഡിയ സ്ഥാപകരില്‍ ഒരാളായ ജിമ്മി വെയില്‍സ് തന്റെ പ്രസംഗത്തില്‍ ഇക്കാര്യം എടുത്ത് പറയുകയും ചെയ്തു. വിക്കിപീഡിയയിലെ ഉള്ളടക്കം ജനങ്ങളിലേക്ക് എത്തിക്കാന്‍ വിക്കിപീഡിയകള്‍ നടത്തേണ്ടുന്ന ശ്രമം വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളം വിക്കിപീഡിയ സിഡി കൈയ്യിലെടുത്തു കൊണ്ട് എനിക്ക് ഈ വിഷയത്തില്‍ ഇന്ത്യയിലെ ഒരു ചെറിയ ഭാഷ നടത്തിയ മുന്നേറ്റം നിങ്ങളുമായി പങ്കു വെക്കാന്‍ സന്തോഷമുണ്ടു് എന്ന് പറഞ്ഞ് സിഡി ഉയര്‍ത്തിക്കാട്ടി, മലയാളം വിക്കി സമൂഹം സിഡി പുറത്തിറക്കിയ കഥയും അതിനു് വിക്കിസമൂഹം നടത്തിയ പ്രയത്നങ്ങളും പുറത്തുവിട്ടു. അവിടെ കൂടിയിരുന്നവരില്‍ പലരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഈ വാര്‍ത്തയെ സ്വീകരിച്ചു.
മലയാളം കമ്പ്യൂട്ടിങ്ങില്‍ ഉണ്ടായ ഈ കുതിച്ചു ചാട്ടത്തിലേയ്ക്ക് മലയാളഭാഷയിലുള്ള മാദ്ധ്യമങ്ങളുടെ ശ്രദ്ധ ഇനിയുമേറെ പതിയേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം, സേവനമനസ്കരായ ഏതാനും മലയാളഭാഷാസ്നേഹികള്‍ (അതില്‍ ഭൂരിപക്ഷവും പ്രവാസി മലയാളികള്‍) മുന്‍കൈയെടുത്ത് പുറത്തിറക്കിയ സിഡിയെക്കുറിച്ച് വിക്കിപീഡിയ എന്താണെന്ന് മനസ്സിലാക്കാതെയുള്ള വിമര്‍ശനങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.
എന്ന് മലയാളം വിക്കി പ്രവര്‍ത്തകര്‍
ചന്ദ്രഗിരിക്കോട്ട
കേരളത്തിലെ കോട്ടകളുടെ നാടെന്നറിയപ്പെടുന്ന കാസർഗോഡ് ജില്ലയിൽ, ചന്ദ്രഗിരിപ്പുഴ അറബിക്കടലുമായി ചേരുന്ന മനോഹരമായ ഒരു തുരുത്തിൽ തലയുയർത്തി നിൽക്കുന്ന ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. പതിനേഴാം നൂറ്റാണ്ടിൽ, വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം ഈ പ്രദേശം ഭരിച്ചിരുന്ന ബദനൂർ അഥവാ ഇക്കേരി രാജവംശത്തിലെ നായകന്മാർ നിർമ്മിച്ചതാണ് ഈ കോട്ട. മലബാർ തീരത്തെ വ്യാപാര ബന്ധങ്ങൾ സംരക്ഷിക്കുന്നതിനും ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് ഈ കോട്ട പണിതത്. ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് ഒരു ചെറിയ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയ്ക്ക് പുരാതനമായ ഒരു ചരിത്രമുണ്ട്.. രണ്ട് ഗുഹാകവാടങ്ങൾ അടക്കം മൂന്നു വഴികൾ ഉണ്ട് കോട്ടയ്ക്ക് അകത്തേക്കു കടന്നു ചെല്ലാൻ. തകർന്നു കിടക്കുന്ന ഈ കോട്ട, മുന്നിലുള്ള പുഴയിലേക്കും, അടുത്തുള്ള അറബിക്കടലിലേക്കും, ചുറ്റുമുള്ള തെങ്ങിൻ തോപ്പുകളിലേക്കും മനോഹരമായ കാഴ്ചയൊരുക്കുന്നു. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു. കോട്ടയുടെ സ്ഥലം ഇതുവരെ അളന്നു തിട്ടപ്പെടുത്തിയില്ല. കൃത്യമായി കോട്ടയ്ക്ക് 7.76 ഏക്കർ സ്ഥലമുണ്ടെന്ന് പറയുന്നുവെങ്കിലും ഇതുവരെയായി അളന്നു തിട്ടപ്പെടുത്തി അതിർത്തി തിരിച്ചിട്ടില്ല. ബേക്കല്‍ കോട്ടയില്‍ നിന്നും 10 കി.മീ. അകലെയാണ് ചന്ദ്രഗിരിക്കോട്ട. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചന്ദ്രഗിരിക്കോട്ടക്ക് ഏഴ് ഏക്കറോളം വിസ്തൃതിയുണ്ട്. ജില്ലയിലെ ഏറ്റവും നീളമുള്ള നദിയാണ് ചന്ദ്രഗിരിപ്പുഴ. പുഴയില്‍ ബോട്ടിങിന് സൗകര്യമുണ്ട്. കാസര്‍കോട് ടൗണില്‍ നിന്നും ഏഴോളം കി.മീ. മാത്രമേയുള്ളൂ ചന്ദ്രഗിരിക്കോട്ടയിലേക്ക്. പുരാതനമായ കീഴൂര്‍ ക്ഷേത്രം ഉള്ളത് സമീപത്താണ്.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, ഈ കോട്ട നിർമ്മിച്ചത് ശിവപ്പ നായകനാണ്. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ശക്തി നേടിയ ഇക്കേരി നായകന്മാർ, അവരുടെ സാമ്രാജ്യത്തിന്റെ തെക്കേ അതിർത്തിയായി ചന്ദ്രഗിരിപ്പുഴയെ നിശ്ചയിച്ചു. അതുപോലെ, ചന്ദ്രഗിരിപ്പുഴയുടെ വടക്കേ തീരത്ത്, അക്കാലത്ത് കോലത്തിരിമാരുടെ ഭരണത്തിലായിരുന്ന കാസർഗോഡ്, ബേക്കൽ എന്നിവിടങ്ങളെ വേർതിരിക്കുന്ന അതിർത്തി കൂടിയായിരുന്നു ഈ കോട്ട. ഏതാനും നൂറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രഗിരി പുഴ കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിർത്തിയായിരുന്നു. തുളുനാടിനെ വിജയനഗര സാമ്രാജ്യം കീഴടക്കിയപ്പോൾ കോലത്തുരാജാക്കന്മാർക്ക് ചന്ദ്രഗിരിയുടെ അധീശത്വം നഷ്ടപ്പെട്ടു. 16-ആം നൂറ്റാണ്ടോടെ (ഇന്ന് കർണാടക സംസ്ഥാനത്തിലുള്ള) വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. പിന്നീട് ബേഡന്നൂർ നായ്ക്കന്മാർ എന്നറിയപ്പെടുന്ന ഇക്കേരി നായ്ക്കന്മാർ ചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിച്ചു. ഈ രാജവംശത്തിലെ ശിവപ്പ നായിക്ക് എന്ന രാജാവാണ് രാജ്യ സുരക്ഷക്കായി ചന്ദ്രഗിരി കോട്ട കെട്ടിയത്. തൊട്ടടുത്തായുള്ള ബേക്കലം കോട്ട പണിതതും ശിവപ്പ നായിക്ക് തന്നെ. കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിരവധി കൈകൾ മറിഞ്ഞെത്തിയ ചന്ദ്രഗിരി കോട്ട മൈസൂരിലെ ഹൈദരലിയുടെ കൈകളിലും ഒടുവിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈകളിലും എത്തിച്ചേർന്നു. ഇന്ന് കേരള പുരവസ്തു വകുപ്പിനു കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. ചരിത്ര സ്മാരകം എന്നൊക്കെ പറയാമെങ്കിലും യാതൊരുവിധ ശ്രദ്ധയും കിട്ടാതെ നശിച്ചുകൊണ്ടിരിക്കുകയാണിന്നു കോട്ട. ചന്ദ്രഗിരി ഭൂപ്രദേശം സംസ്ഥാന വിഭജന സമയത്ത് 1956-ൽ കേരള സംസ്ഥാനത്തോട് ചേർക്കപ്പെട്ടു.
സമചതുരാകൃതിയിൽ നിർമ്മിച്ചിട്ടുള്ള ഈ കോട്ടയുടെ ചുറ്റളവ് ഏകദേശം ഒരു ഹെക്ടറോളം വരും. ഈ കോട്ടയുടെ ഭിത്തികൾ കരിങ്കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ചതാണ്. കോട്ടയ്ക്കുള്ളിൽ ഒരു ക്ഷേത്രവും കിണറും ഉണ്ടായിരുന്നു. പടിഞ്ഞാറ് ഭാഗത്താണ് കോട്ടയുടെ പ്രധാന കവാടം. ഈ കവാടത്തിലൂടെ അകത്ത് കയറിയാൽ, ചരിത്രത്തിന്റെ ശേഷിപ്പുകളായി കോട്ടയുടെ ഭിത്തികളും അവശിഷ്ടങ്ങളും കാണാം. ഈ കോട്ട ഇന്ന് പ്രധാനമായും ചരിത്ര വിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കും ഒരുപോലെ ആകർഷകമായ സ്ഥലമാണ്.
ഈ കോട്ടയ്ക്ക് പറയാൻ ഒരുപാട് കഥകളുണ്ട്. പ്രധാനമായും, ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും തമ്മിൽ നടന്ന യുദ്ധങ്ങളിൽ ഈ കോട്ട ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ, ഒരു യുദ്ധക്കളം എന്നതിലുപരി, ചന്ദ്രഗിരി കോട്ടയുടെ സൗന്ദര്യം ഇന്ന് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു. അറബിക്കടലിലേക്ക് ചന്ദ്രഗിരിപ്പുഴ ഒഴുകി ചേരുന്ന കാഴ്ചയും സൂര്യാസ്തമയവും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
പല ചരിത്രസ്മാരകങ്ങളെയും പോലെ, ചന്ദ്രഗിരി കോട്ടയും കാലത്തിൻ്റെ വെല്ലുവിളികളെ അതിജീവിച്ച് നിൽക്കുകയാണ്. ഈ കോട്ടയെ സംരക്ഷിക്കുന്നതിൽ പുരാവസ്തു വകുപ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്ന്, ചരിത്രത്തിന്റെ ഓർമ്മകളെ താലോലിച്ച്, ശാന്തമായി പുഴയുടെയും കടലിന്റെയും സംഗമത്തെ നോക്കി നിൽക്കുന്ന ഒരു നിശ്ശബ്ദ സാക്ഷിയായി ചന്ദ്രഗിരി കോട്ട നിലകൊള്ളുന്നു.
കൈയേറ്റമുണ്ടായോയെന്ന് പറയാൻ സാധിക്കാത്ത സ്ഥിതിയാണു നിലവിൽ ചന്ദ്രഗിരിക്കോട്ടയ്ക്കുള്ളത്. നിലവിൽ കാണുന്നതിലേറെ സ്ഥലമായിരുന്നു നേരത്തെ കോട്ട ഉണ്ടായിരുന്നതെന്ന് പറയുന്നു. കൈയേറ്റങ്ങളും മണ്ണെടുക്കലും ഇവിടെ പതിവായിരുന്നു. കോട്ടയുടെ അധിനീതയിലുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കണമെന്നാണ് കോട്ട സംരക്ഷകർ ആവശ്യപ്പെടുന്നതു കാണാറുണ്ട്. പക്ഷേ, അങ്ങുമെത്താതെ ആവശ്യങ്ങൾ നിലച്ചുപോവും. നിത്യേന നശിച്ചു കൊണ്ടിരിക്കുന്ന ഒരു കോട്ടയാണിതെന്നു പറയാം, കോടയ്ക്കകത്ത് കാടും പ്ലാസ്റ്റിങ് ബോട്ടിലുകളും നിറഞ്ഞിരിക്കുന്നു.
കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിമി ദൂരമുണ്ട് കോട്ടയിലേക്ക്. കാസർഗോഡ് കാഞ്ഞങ്ങാട് പാതയിൽ മേൽപ്പറമ്പിലാണ് ചന്ദ്രഗിരിക്കോട്ട. മേൽപ്പറമ്പിൽ നിന്നും അരക്കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ. ചന്ദ്രഗിരിക്കോട്ട കൂടാതെ, ബേക്കൽ കോട്ട, റാണിപുരം ഹിൽ സ്റ്റേഷൻ, വലിയപറമ്പ തടാകം, പെസഡിഗുംബെ, അനന്തപുര തടാകക്ഷേത്രം, മാലിക് ദിനാർ ജുമാ മസ്ജിദ് എന്നിങ്ങനെ മറ്റു പല ടൂറിസ്റ്റ് സ്പോട്ടുകൾ കാസർഗോഡ് ജില്ലയിൽ ഉണ്ട്.
അലാമിക്കളി

കാസര്ഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിലും കര്‍ണാടകയിലെ മംഗലാപുരം പ്രദേശങ്ങളിലും കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം മതസൗഹാര്‍ദത്തിന്റെ സ്നേഹപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉദാത്തമായൊരു കലാരൂപമായിരുന്നു ഇത്. മുസ്ലീം ചരിത്രത്തിലെ ധന്യമായൊരദ്ധ്യായമാണ് കര്‍ബലയുദ്ധം. Continue reading
വിക്കിപീഡിയ
എന്താണു വിക്കിപീഡിയ?
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരില്‍ വിക്കിപീഡിയെ കുറിച്ചറിയാത്തവരുണ്ടായിരിക്കില്ല. എന്തിനെങ്കിലും വേണ്ടി സേര്‍ച്ചു ചെയ്താല്‍ പലപ്പോഴും വിക്കിപീഡിയയില്‍ എത്തിച്ചേരുകയാണു പതിവ്. അവിടെ നിങ്ങളെ കാത്തിരിക്കുന്ന information-ന്റെ വിപുലമായ വിന്യാസം കണ്ട് അല്പമൊന്ന് അന്ധാളിച്ചേക്കാം! ആരാണിതൊക്കെ കൊടുത്തത്? എവിടെയാണിതിന്റെ ഉറവിടം? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ മനസ്സിലുദിച്ചു വന്നേക്കാം. ലോകത്തിന്റെ പല ഭാഗത്തുനിന്നായി അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശം ആണ് വിക്കിപീഡിയ. വിക്കിപീഡിയയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ “a free content, multilingual encyclopedia written collaboratively by contributors around the world.”
കാര്യകാരണ സഹിതം, അധികാരമുള്ള ആര്‍ക്കും എന്തും തിരുത്താനുള്ള അവകാശം എന്നതാണ് ‘വിക്കി’ (wiki) എന്ന വാക്കുകൊണ്ട് ഇന്റെര്‍നെറ്റില്‍ ഉള്ള അര്‍ത്ഥം. വിക്കിപീഡിയയും ഈ തത്ത്വത്തിലധിഷ്‌ഠിതണ്. എങ്കിലും ഇതുതന്നെയാണ് വിക്കിപീഡിയയുടെ ശക്തിയും ദൗര്‍ബല്യവും. ഒരു തുറന്ന സംവിധാനമായതുകൊണ്ടു തന്നെ അനേകം പ്രതിഭാശാലികളുടെ പ്രയത്നം വിക്കിപീഡിയയ്‌ക്കു കിട്ടുമെന്നുള്ളതാണ് ശക്തി എന്നതുകൊണ്ട് ഉദ്ദേശിച്ചത്, അതേസമയം തെറ്റായ വിവരങ്ങള്‍ പലപ്പോഴും ശ്രദ്ധയില്‍പെടാതെ പോകുന്ന സാധ്യതയേയും തള്ളിക്കളയാനാവില്ല.
പ്രധാനപ്പെട്ട മിക്ക ലോകഭാഷകളിലും (ഏകദേശം 270 – ഓളം ഭാഷകളില്‍) വിക്കിപീഡിയകള്‍ ഉണ്ട്. ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണ് ഉള്ളത്. നമ്മുടെ കൊച്ചുമലയാളത്തിനുമുണ്ട് സ്വന്തമായൊരു വിക്കിപീഡിയ!
വിക്കിപീഡിയയുടെ ഹോം പേജ്
വിക്കിപീഡിയയിലേക്കു വരുന്ന ഒരാള്‍ ആദ്യം കാണുന്നത് വിക്കിപീഡിയയുടെ ലോഗോയ്‌ക്കു ചുറ്റുമായി പല ഭാഷകളിലായുള്ള വിക്കിപീഡിയകളും അവയിലെ ലേഖനങ്ങളുടെ എണ്ണവും കൊടുത്തിരിക്കുന്ന ഒരു പേജാണ്. തൊട്ടുതാഴെയായി നമുക്ക് സേര്‍ച്ചു ചെയ്യേണ്ട കീവേര്‍ഡ് കൊടുക്കാനുള്ള ഇടവും ഏതു ഭാഷയിലാണോ സേര്‍ച്ച് ചെയ്യേണ്ടത്, ആ ഭാഷ സെലക്‌ട് ചെയ്യാനുള്ള ഒരു സെലെക്‌ട് ബോക്‌സും അടങ്ങിയ ‘വിക്കിപീഡിയ സേര്‍ച്ച് പാനല്‍” ആണ്. അതിനും താഴെയായി ലേഖനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ബാക്കിയെല്ലാ ഭാഷകളേയും വര്‍ഗീകരിച്ചിരിക്കുന്നതു കാണാം (12500 നു മേലെ ലേഖനങ്ങള്‍ ഉള്ള മലയാളം വിക്കിപീഡിയ, 10,000 ത്തിന്റെ ഗ്രൂപ്പില്‍ കാണാം). ഏറ്റവും അടിയിലായി വിക്കിപീഡിയയുടെ മറ്റു സഹോദരസംരംഭങ്ങളിലേക്കുള്ള ലിങ്കുകളും കാണാം.
ഭാഷകളുടെ ലിസ്റ്റില്‍ നിന്നും ഒരു ഭാഷാലിങ്കില്‍ ക്ലിക്കുചെയ്താല്‍ അതാതു ഭാഷകളിലുള്ള വിക്കിപീഡിയയുടെ പ്രധാന പേജിലെക്കെത്താവുന്നതാണ്. പ്രത്യേകിച്ച് ഭാഷ ഒന്നും തെരഞ്ഞെടുത്തില്ലെങ്കില്‍ നേരേ പോകുന്നത് ഇംഗ്ലീഷ് വിക്കിപീഡിയയിലേക്കായിരിക്കും. ഇനി നിങ്ങള്‍ പേജിന്റെ അഡ്രസ്സ്‌ബാറിലെ url ഒന്നു നോക്കുക; അത് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഭാഷയെ സൂചിപ്പിക്കുന്ന മറ്റൊരു url ലേക്കു മാറിയിരിക്കുന്നതു കാണാം. അതായത് http://wikipedia.org എന്ന url, http://en.wikipedia.org… എന്നായി മറിയതു കാണാവുന്നതാണ്. മലയാളമാണെങ്കില്‍ http://ml.wikipedia.org… എന്നായി മാറുമായിരുന്നു. കുറച്ചു പരിചയമായിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഈ രണ്ടാമത്തെ url നേരെയങ്ങ് ഉപയോഗിച്ചു തുടങ്ങുമെന്നു തീര്‍ച്ച!
ഇങ്ങനെ കിട്ടുന്ന ഈ പ്രധാന പേജ് അതി വിപുലമായ വിജ്ഞാനശേഖരത്തിലേക്കുള്ളൊരു കവാടം തന്നെയാണ്. featured articles, current news, this day in history, featured pictures, എന്നു തുടങ്ങി ചില പ്രധാനപ്പെട്ട വിവരങ്ങള്‍ നമുക്കിവിടെ കാണാനാവും. പേജിന്റെ ഇടതുവശത്തുതന്നെ പ്രധാനപ്പെട്ട ലിങ്ക്‌സും സേര്‍ച്ചുചെയ്യാനുള്ള സേര്‍ച്ച് പാനലും കാണാവുന്നതാണ്. നമുക്കു വേണ്ട കാര്യം ആ സേര്‍ച്ച് ബോക്സില്‍ കൊടുത്ത് സേര്‍ച്ച് ചെയ്താല്‍ മതിയാവും. ഇനി മലയാളത്തിലേക്കു വരിക: അവിടെ ഇംഗ്ലീഷില്‍ ഉള്ളതിനേക്കാള്‍ വളരെ നല്ല പ്രോഗ്രാമബിളായിട്ടുള്ള സേര്‍ച്ച് ബോക്സായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. യൂണീകോഡ് ലിപിവിന്യാസത്തില്‍ മലയാളം ടൈപ്പിംങ് അറിയുന്നവര്‍ക്ക് “മലയാളത്തിലെഴുതുക” എന്ന ഒരു ചെക്ക് ബോക്സ് ടിക്ക് ചെയ്ത ശേഷം മലയാളത്തില്‍ തന്നെ സേര്‍ച്ചു ചെയ്യാവുന്നതാണ്. ആ ബോക്‌സില്‍ ടൈപ്പുചെയ്തു തുടങ്ങുമ്പോള്‍ തന്നെ auto suggestion ആയി, ടൈപ്പുചെയ്ത അക്ഷരത്തില്‍ തുടങ്ങുന്ന വാക്കുകളുടെ ലിസ്റ്റ് താഴെ വരുന്നതു കാണാം. സേര്‍ച്ച് ചെയ്യേണ്ട വാക്ക് മുഴുവന്‍ ടൈപ്പുചെയ്യാതെ തന്നെ അവിടെ നിന്നും സെലക്‌ട് ചെയ്യുക വഴി നമുക്കു സമയം ലാഭിക്കാവുന്നതാണ്.
വിക്കിപീഡിയയില്‍ സേര്‍ച്ചുചെയ്യാനുള്ള വഴികള്‍
വിക്കിപീഡിയയില്‍ നേരിട്ടുപോയി തന്നെ സേര്‍ച്ചുചെയ്യണമെന്നില്ല, ഗൂഗിളില്‍ സേര്‍ച്ചുചെയ്യുകയാണെങ്കില്‍ വിക്കിപീഡിയയ്‌ക്കാണ് ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ പ്രഥമസ്ഥാനം നല്‍കിയിരിക്കുന്നത് എന്നു കാണാനാവും. ഇനി അഥവാ ഒന്നാമതായി വന്നില്ലെങ്കില്‍ കൂടി ഒന്നാമത്തെ പേജില്‍ തന്നെ നിങ്ങള്‍ക്കു വിക്കിപീഡിയ ലിങ്കു കാണാനാവുന്നതാണ്. വിക്കിപീഡിയയില്‍ തന്നെ പ്രധാനലേഖനങ്ങള്‍ കാണിക്കാനും മറ്റുമായി പ്രത്യേകരീതിയില്‍ ഒരുക്കിവെച്ചിരിക്കുന്ന പേജുകള്‍ ഉണ്ട്. അതു താഴെക്കൊടുത്തിരിക്കുന്നു. താല്പര്യം പോലെ വേണ്ട പേജുകള്‍ ബുക്ക്‌മാര്‍ക്കു ചെയ്യാവുന്നതാണ്:
വിക്കിപീഡിയയെ ആശ്രയിച്ച് മറ്റനേകം സൈറ്റുകളും രംഗത്തുണ്ട്. വിക്കിപീഡിയ ലേഖനങ്ങളെ വ്യക്തമായി ചിട്ടയോടെ അടുക്കിവെച്ചു കാണിക്കുന്നവയാണു ഇവയില്‍ പലതും. നമുക്കവയിലേക്കൊന്നു പോയി നോക്കാം:
- പവര്‍സെറ്റ് : http://www.powerset.com ഈ സൈറ്റ് ഇപ്പോള്‍ മൈക്രോസോഫ്‌റ്റ് കോര്‍പ്പറേഷന്റെ കീഴിലാണുള്ളത്. 2005 – ല്‍ തൂടങ്ങിയ ഈ കമ്പനിയെ 2008 – ഇല്‍ മൈക്രോസോഫ്‌റ്റ് ഏറ്റെടുക്കുകയായിരുന്നു.
- വിക്കിവിക്സ് : http://www.wikiwix.com/ വിക്കിപീഡിയയുടെ എല്ലാ സഹോദര സംരഭങ്ങളിലും(Wikiquote, Wikiionary, Wikinews etc) പോയി സേര്‍ച്ച് ചെയ്യുന്നു.
- വിക്കിമൈന്‍ഡ്‌മാപ് : http://wikimindmap.com സേര്‍ച്ച് റിസള്‍ട്ട് ഒരു പ്രത്യേകരീതിയില്‍ ഹോംപേജില്‍ തന്നെ കാണിച്ച് വിക്കിപീഡിയ ലേഖനങ്ങളിലേക്കു നയിക്കുന്നൊരു സൈറ്റാണിത്.
- വിസ്‌വിക്കി : http://www.viswiki.comവിക്കിപീഡിയയിലേക്ക് പോകാതെ, വിക്കിപേജുകളുടെ സംങ്കീര്‍ണത ഒട്ടും തന്നെ പ്രകടിപ്പിക്കാതെ ലേഖനങ്ങളെ തെരെഞ്ഞെടുത്തു കൊണ്ടുവരികയാണ് വിസ്‌വിക്കി ചെയ്യുന്നത്.
- http://videoonwikipedia.org
- http://www.qwika.com
- ക്ലസ്‌റ്റിവിക്കി : http://wiki.clusty.com
- സിമ്പിള്‍ വിക്കി : http://simple.wikipedia.org
- ടെന്‍വേര്‍ഡ്‌വിക്കി : http://www.tenwordwiki.com വെറും പത്തു വാക്കുകളില്‍ നിങ്ങള്‍ അന്വേഷിക്കുന്ന കാര്യത്തെ വിവരിച്ചു തരുന്ന സൈറ്റ്
- ഒക്കാവിക്സ് : http://www.okawix.comവിക്കിപീഡിയയെ നെറ്റില്ലാത്തസമയത്തും ആശ്രയിക്കണം എന്നുള്ളവര്‍ക്കുപയോഗിക്കാന്‍ പറ്റിയൊരു സോഫ്‌റ്റ്‌വെയറാണിത്. ഏതാണ്ടെല്ലാ ഭാഷകളിലേയും വിക്കിപീഡിയകളെയും അതുപോലെതന്നെ സഹോദരസംരംഭങ്ങളേയും ഇതുപയോഗിച്ച് ഡൗണ്‍ലോഡു ചെയ്യുവാന്‍ ആവുന്നുണ്ട്. വിന്‍ഡോസില്‍ മാത്രമല്ല, മാക്കിലും ലിനക്‌സിലും ഇതു നന്നായി പ്രവര്‍ത്തിക്കും. വിക്കിപീഡിയയെ അതേപടി സ്വന്തം കമ്പ്യൂട്ടറിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതുപയോഗിക്കാവുന്നതാണ്.
- http://wikipediagame.org
- വിക്കിപീഡിയ മെയിലിംങ് ലിസ്റ്റ് : https://lists.wikimedia.org/mailman/listinfo
ഗുഗിളില്‍ ഒന്നു സേര്‍ച്ചുചെയ്തുനോക്കിയാല്‍ ഇനിയും നിരവധി സൈറ്റുകള്‍ കാണാനാവുന്നതാണ്.
വിക്കിപീഡിയയുടെ പ്രത്യേകതകള്‍ ഒറ്റനോട്ടത്തില്‍
വിക്കിപീഡിയയിലെ അല്പകാലത്തെ പരിചയം കൊണ്ട് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ ചില സവിശേഷതകള്‍ കൂടി ഒന്നു ചുരുക്കി പറയാം:
- ഒന്നും ആരുടേയും സ്വന്തമല്ല. അല്ലെങ്കില്‍ എല്ലാവര്‍ക്കും തുല്യ അവകാശമുള്ളവയാണ് വിക്കിലേഖനങ്ങള്‍. ലോഗിന്‍ ചെയ്തു കേറുകപോലും ചെയ്യാതെ തന്നെ വിക്കി ലേഖനങ്ങളില്‍ തിരുത്തല്‍ വരുത്താനാവുന്നു.
- ലേഖനങ്ങളില്‍ വന്ന മാറ്റങ്ങളേയും മറ്റും കാണിക്കുന്ന ലിങ്ക്‌സ് ആദ്യപേജില്‍ തന്നെ കൊടുത്തിരിക്കുന്നതിനാല്‍ ഏതൊരാള്‍ക്കും മാറ്റങ്ങളെ കണ്ടറിയാനും ആവശ്യമെങ്കില്‍ അതിനെ മാറ്റി പഴയപടിയാക്കാനും സാധിക്കുന്നു.
- വിക്കിപീഡിയയില്‍ എഴുതുന്ന ഓരോ ആള്‍ക്കും അവരുടെ ലേഖനങ്ങളെ കോപ്പിറൈറ്റ് ചെയ്തു വെക്കാന്‍ പറ്റില്ല. വിക്കിലേഖനങ്ങളെല്ലാം തന്നെ copyleft, GNU Free Documentation License എന്നതിനു കീഴില്‍ വരുന്നു. ഇതുറപ്പുനല്‍കുന്നത് വിക്കിലേഖനങ്ങളെ ആര്‍ക്കുവേണമെങ്കില്‍ പകര്‍ത്തുവാനും മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാനുമുള്ള ഒരു ആജീവനാന്ത ലൈസന്‍സാണ്.
- personal opinions, jokes, diaries, dictionary definitions, literature ഒക്കെ ഉള്ള ഒരു എന്‍സൈക്ലോപീഡിയ ആയി വളരുക എന്നതാണ് വിക്കിപീഡിയയുടെ ലക്ഷ്യം.
- എല്ലാ ലേഖനങ്ങളുമായി ബന്ധപ്പെട്ട് കൂടെ ഒരു സംവാദം(talk) പേജ് കൂടെ ഉണ്ടാവും. ലേഖനത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ നടത്താനും ലേഖനം മെച്ചപ്പെടുത്താനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമൊക്കെയാണ് ഈ പേജ് ഉപയോഗിക്കുന്നത്.
- പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചേക്കാവുന്ന ലേഖനങ്ങള്‍ക്കുമേലെ വിക്കിപീഡിയയിലെ ചില അധികാരപ്പെട്ടവര്‍ക്ക് മീഡിയാവിക്കി എന്ന സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ ചില മുന്‍കരുതലുകള്‍ എടുക്കാനാവുന്നതാണ്.
- വിക്കിപീഡിയയുടെ മാര്‍ക്കപ്പ് ഭാഷ സാധാരണ HTML മാര്‍ക്കപ്പില്‍ നിന്നും ഭിന്നമാണ്. എന്നാല്‍ ഒരുവിധം എല്ലാ HTML മാര്‍ക്കപ്പ് ടാഗുകളും വിക്കി സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
- വിക്കിയിലെ മാത്തമാറ്റിക്‌സ് ഫോര്‍മുലകള്‍ teX ടൈപ്പ് സെറ്റിംങ് പ്രക്രിയയിലൂടെയാണ് ഉണ്ടാക്കുന്നത്. ടെക്സിനെ കുറിച്ചറിയാന്‍ മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- വിക്കിയിലെ ലേഖനങ്ങളെല്ലാം തന്നെ പരസ്‌പരബന്ധിതങ്ങളാണ്. വലിയൊരു വിജ്ഞാനശേഖരം ഒതുക്കിനില്‍ക്കുന്നവയാവും പല വാക്കുകളും. എന്നാല്‍ പ്രസ്തുത ലേഖനത്തില്‍ അതിന്റെ ആവശ്യമുണ്ടായിരിക്കില്ല, ആപ്പോള്‍ ആ വാക്കുകളില്‍ ലിങ്ക് കൊടുത്തതുവഴി ബന്ധപ്പെട്ട ലേഖനങ്ങളിലേക്ക് നമുക്കെത്താനാവും.
- വിക്കിപിഡിയയിലെ ലേഖനങ്ങള്‍ക്കിടയിലെ ലിങ്കുകള്‍ രണ്ടു നിറങ്ങളിലായി കാണിച്ചിരിക്കും. ലേഖനം നേരത്തേതന്നെ എഴുതിവെച്ചിരിക്കുന്ന ഒരു പേജിലേക്കുള്ള ലിങ്കും അതുപോലെ തന്നെ നിലവില്‍ ലേഖനമില്ലാത്ത ഒരു പേജിലെക്ക്( ആ പേജ് വിക്കിയില്‍ വേണ്ടതാണെന്ന് എഡിറ്റ് ചെയ്യുന്നയാള്‍ക്ക് ബോധ്യമുള്ളതിനാലാണത് ഉണ്ടാക്കുന്നത്)ഉള്ള ലിങ്കുമെന്ന വേര്‍തിരിവിനെയാണ് ഈ നിറംമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. അപ്പോള്‍ പുതിയ ഒരു ലേഖനം തുടങ്ങാനുദ്ദേശിച്ചു വരുന്നവര്‍ക്ക് വിഷയദാരിദ്ര്യത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടി വരുന്നില്ല.
- മറ്റുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകളും കൊടുക്കാവുന്നതാണ്. മാത്രമല്ല, ചിത്രങ്ങള്‍, സൗണ്ടുകള്‍ പിഡീഫുകള്‍ തുടങ്ങിയവയൊക്കെ അപ്‌ലോഡു ചെയ്യുവാനുള്ള സൗകര്യവും വിക്കിപീഡിയ ഒരുക്കുന്നുണ്ട്.
- സോഫ്‌റ്റ് ലിങ്കെന്ന പരിപാടി വിക്കിപീഡിയയില്‍ നടക്കില്ല. സോഫ്‌റ്റ്‌ലിങ്കെന്താണെന്നറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക
- ലിങ്കുകള്‍ക്കു മുകളിലൂടെയും മൗസ് കൊണ്ടുപോയാല്‍ തന്നെ അറിയാന്‍ പറ്റും ആ ലിങ്കില്‍ ക്ലിക്കുചെയ്താന്‍ ഏതു പേജിലേക്കാണു നമ്മേ നയിക്കുന്നതെന്ന്.
- വിവിധ കാറ്റഗറികളുടെ ഒരു ഹൈറാര്‍ക്കിയായാണ് ലേഖനങ്ങള്‍ എഴുതുന്നത്.
- ഒരു ഉപയോക്താവിന് ഇഷ്ടപ്പെട്ട ലേഖനത്തെ അദ്ദേഹം ‘ശ്രദ്ധിക്കുന്നു പട്ടികയില്‍’ (watch list) ചേര്‍ക്കാവുന്നതാണ്. പിന്നീട് ആ ലേഖനത്തില്‍ വരുന്ന എല്ലാ മാറ്റങ്ങളേയും ഉപയോക്താവിനെ ഇമെയില്‍ വഴി വിക്കിപീഡിയ അറിയിക്കുന്നു. ഉപയോക്താവ് ഉണ്ടാക്കിയ ലേഖനമാണെങ്കില്‍ അതു സാധാരണഗതിയില്‍ തന്നെ ‘ശ്രദ്ധിക്കുന്ന പട്ടികയില്‍’ വരുന്നതാണ്.
- ഒരേ പോലുള്ള മാറ്റങ്ങള്‍ പല ലേഖനങ്ങളില്‍ വേണമെന്നുണ്ടെങ്കില്‍ അതിനൊരു പ്രത്യേക ടെമ്പ്ലേറ്റ് രൂപകല്പന ചെയ്യാവുന്നതാണ് (ഉദാഹരണത്തിന് കുഴപ്പിക്കുന്ന ചില സ്പെല്ലിന്‍ങ്‌സ് പല ലേഖനങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കും – achieve എന്നതിനു പകരം acheive എന്നെഴുതും ചിലര്‍, വിമ്മിട്ടം എന്നതിനു പകരം വിമ്മിഷ്ടമെന്നെഴുതും മറ്റു ചിലര്‍ – ഇത്തരം സംഭവങ്ങളെ കണ്ടെത്തി പരിഹരിക്കാന്‍ വേണ്ടി ടെമ്പ്ലേറ്റുണ്ടാക്കാം)
- വിക്കിപീഡിയ ലേഖനങ്ങള്‍ക്കാണ് ഗൂഗിള്‍ സേര്‍ച്ച് എഞ്ചില്‍ പ്രത്യേക പരിഗണന നല്‍കി ആദ്യം തന്നെ കാണിക്കുന്നത്. ഇത് വിക്കിപീഡിയ ലേഖനങ്ങളുടെ ആധികാരികതയെ തന്നെയാണ് സൂചിപ്പിക്കുന്നത്.
- വിക്കിപീഡിയയുടെ ഡാറ്റാബേസ് പല ഫോര്‍മാറ്റുകളിലായിതന്നെ സൗജന്യമായി ആര്‍ക്കും ഡൗണ്‍ലോഡുചെയ്യാവുന്നതാണ്.
വിക്കിപീഡിയയുടെ പ്രത്യേകതകളെ ഇങ്ങനെ നിരത്തിവെച്ചു തീര്‍ക്കാവുന്നതല്ല എന്ന തിരിച്ചറിവ് എന്നെ ഇതിവിടം കൊണ്ടു നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. കൂടുതലറിയാന്‍ വിക്കിപീഡിയയില്‍ അംഗത്വമെടുത്തു പ്രവര്‍ത്തിക്കുയേ വഴിയുള്ളൂ!
എന്തിന് വിക്കിപീഡിയയില്‍ അംഗത്വമെടുക്കണം?
നമുക്കോരോരുത്തര്‍ക്കും ഇന്ന് ലഭിച്ചിരിക്കുന്ന അല്ലെങ്കില്‍ ലഭിച്ചു് കൊണ്ടിരിക്കുന്ന അറിവുകള്‍ പലരില്‍നിന്ന്, പലസ്ഥലങ്ങളില്‍ നിന്ന്, പലപ്പോഴായി പകര്‍ന്നു് കിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവര്‍ക്കു് കൂടി പ്രയോജനമാകുന്ന രീതിയില്‍ പകര്‍ന്നു് നല്‍കാന്‍, സൂക്ഷിച്ചുവയ്ക്കുവാന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്.
പേജു ഡൗണ്‍ലോഡു ചെയ്യുക
വിക്കിയിലെ ലേഖനം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തുപയോഗിക്കാനുള്ള ഒന്നുരണ്ട് എളുപ്പ വഴികളേക്കുറിച്ചു കൂടി പറയാം. ഇംഗ്ലീഷ് വിക്കിപീഡിയയിലെ Kasaragod District എന്ന ലേഖനം ഉദാഹരണമായിട്ടെടുക്കുന്നു.
Kasaragod District എന്ന വിക്കിലേഖനത്തിന്റെ ലിങ്ക് , http://en.wikipedia.org/wiki/Kasaragod_district ഇതാണ്. ഈ ലിങ്കിനെ
http://en.wikipedia.org/w/index.php?title=Kasaragod_district&printable=yes ഇതുപോലെ മാറ്റിയാല്‍ ആ ലേഖനത്തിന്റെ പ്രിന്റബിള്‍ വേര്‍ഷന്‍ കിട്ടും. വിക്കി മാര്‍ക്കപ്പുകള്‍ മാറ്റി html markup ആക്കിയ പേജായിരിക്കും അത്.അതുപോലെ തന്നെ, http://en.wikipedia.org/w/index.php?title=Kasaragod_district&action=raw എന്നു കൊടുത്താല്‍ ആ പേജ് വിക്കിമാര്‍ക്കപ്പില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്തുവരും. അല്പം തലയുപയോഗിച്ച് നമുക്കു വേണ്ട രീതിയിലിവയെ ഉപയോഗിക്കാവുന്നതാണ്. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിന്നുമാത്രമല്ല, എല്ലാ ഭാഷകളിലെ വിക്കിപീഡിയയില്‍ നിന്നും ഈ രീതി ഉപയോഗിച്ച് പേജിനെ ഡൗണ്‍ലോഡു ചെയ്യാനാവും.
ഈ ലേഖനം സമ്പൂര്‍ണമായിട്ടില്ല…
Mary Had a Little Lamb – മേരിക്കുണ്ടൊരു കുഞ്ഞാട്
വളരെ പ്രസിദ്ധമായ ഒരു അംഗനവാടി കവിതയാണ് മേരിക്കുണ്ടൊരു കുഞ്ഞാട് ഇംഗ്ലീഷില്‍ Mary had a little lamb -എന്ന പേരില്‍ 1830 -ല്‍ സാറാ ജോസഫ് ഹേലാണിത് പ്രസിദ്ധീകരിച്ചത്. അവര്‍ തന്നെയാണ് മുഴുവനായും ഈ കവിത എഴുതിയതെന്നും അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച് ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും പ്രധാനമായി രണ്ട് അഭ്യൂഹങ്ങള്‍ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. മേരി ഹട്സ് എന്നൊരാള്‍ ഈ അംഗനവാടികവിതയുടെ കര്‍ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും ഇതു സാറാ ജോസഫ് ഹേല്‍ തന്നെയാണെഴുതിയതെന്നു പിന്നീട് സ്ഥിരീകരിച്ചിരുന്നു. 1877 -ല്‍ തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തുകയുണ്ടായി.
കവിതയുടെ ഇതിവൃത്തം ചുരുക്കത്തില്‍
മേരി തന്റെ ജീവനു തുല്യം സ്നേഹിക്കുന്ന ആട്ടിന്‍കുട്ടിയെ സഹോദരന്റെ അഭ്യര്‍ത്ഥന പ്രകാരം പള്ളിക്കൂടത്തിലേക്കു കൊണ്ടുപോകുന്നു. അവിടെയുള്ള വികൃതികളായ കുട്ടികള്‍ മേരിയെ പരിഹസിക്കുകയും ആട്ടിന്‍കുട്ടിയെ പള്ളിക്കൂടത്തിനു പുറത്തേക്ക് ഓടിച്ചു വിടുകയും ചെയ്യുന്നു. വൈകുന്നേരം പള്ളിക്കൂടം വിട്ട് മേരി പുറത്തിറങ്ങുന്നതും കാത്ത് ആട്ടിന്‍ കുട്ടി മുറ്റത്തു തന്നെ നില്‍പ്പുണ്ടായിരുന്നു. അവളെ കണ്ടയുടനെ ആട്ടിന്‍കുട്ടി അടുത്തേക്ക് സ്നേഹത്തോടെ ഓടിയെത്തുന്നു.
കേള്‍ക്കുന്ന ഏതൊരു കുഞ്ഞുമനസ്സിലും സ്നേഹനൊമ്പരങ്ങളുടെ വേലിയേറ്റമുണ്ടാക്കാനും, മേരിയുടേയും കുഞ്ഞാടിന്റേയും കൂടിച്ചേരലിലൂടെ കുഞ്ഞുമനസ്സുകളെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലേക്കെത്തിക്കാനും കഴിയുന്ന ആഖ്യാനരീതിയാണ് ഈ കവിതയുടേത്. ഒരു ചെറിയ സംഭവത്തെ ഇത്ര ഹൃദ്യമായ രീതിയില്‍ അവതരിപ്പിച്ചു എന്നതു തന്നെയാണ് ഈ കവിതയെ ഇത്ര ജനകീയമാക്കിയതും.
വിക്കിപീഡിയ പറയുന്നതു കേള്‍ക്കുക:
A famous nursery rhyme composed and published by Sarah Josepha Hale on May,24,1830. There are two competing theories on the origin of this poem. One holds that Roulstone wrote the first four lines and that the final twelve lines, more moralistic and much less childlike than the first, were composed by Sarah Josepha Hale; the other is that Hale was responsible for the entire poem. Another person who claims to have written the poem and well known nursery rhyme is Mary Hughs but it has been confirmed that Sarah Hale wrote it.
കവിതയുടെ മലയാള പരിഭാഷയും ഒറിജിനലും
-
മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്
പാല്‍നുരപോലെ വെളുത്താട്
പഞ്ഞികണക്കുമിനുത്താട്തുള്ളിച്ചാടിനടന്നീടും
വെള്ളത്തിരപോല്‍ വെള്ളാട്
കിണുകിണിയെന്നു കിലുങ്ങീടൂം
കിങ്ങിണി കെട്ടിയ കുഞ്ഞാട്മേരിയൊടൊത്തുനടന്നീടും
മേരിയൊടത്തവനുണ്ടീടും
മേരിക്കരികെയുറങ്ങീടും
മേരിയെണീറ്റാലെഴുന്നേല്‍ക്കും.ഒരുനാള്‍ പള്ളിക്കൂടത്തില്‍
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി
അവിടെച്ചിരിതന്‍ പൊടിപൂരംവെറിയന്മാരാം ചിലപിള്ളേര്‍
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതില്‍
തള്ളിയടച്ചവര്‍ തഴുതിട്ടൂപള്ളിക്കൂടം വിട്ടപ്പോള്‍
പിള്ളേരിറങ്ങിനടന്നപ്പോള്‍
മേരിവരുന്നതു കണ്ടപ്പോള്‍
ഓടിയണഞ്ഞൂ കുഞ്ഞാട് ! - Mary had a little lamb,
little lamb, little lamb,
Mary had a little lamb,
whose fleece was white as snow.
And everywhere that Mary went,
Mary went, Mary went,
and everywhere that Mary went,
the lamb was sure to go.It followed her to school one day
school one day, school one day,
It followed her to school one day,
which was against the rules.
It made the children laugh and play,
laugh and play, laugh and play,
it made the children laugh and play
to see a lamb at school.And so the teacher turned it out,
turned it out, turned it out,
And so the teacher turned it out,
but still it lingered near,
And waited patiently about,
patiently about, patiently about,
And waited patiently about
till Mary did appear.“Why does the lamb love Mary so?”
Love Mary so? Love Mary so?
“Why does the lamb love Mary so,”
the eager children cry.
“Why, Mary loves the lamb, you know.”
The lamb, you know, the lamb, you know,
“Why, Mary loves the lamb, you know,”
the teacher did reply.
ഈ കവിത വായിക്കുന്ന ഓരോ നിമിഷവും മനസ്സിലേക്കു തെളിഞ്ഞു വരുന്ന ചില മുഖങ്ങളുണ്ട്; ചെറുവത്തൂര്‍ കൊവ്വലിലെ (ഇപ്പോള്‍ വി.വി. നഗര്‍) എല്‍. പി. സ്‌കൂള്‍ അദ്ധ്യാപകരായ പുതിയകണ്ടത്തിലെ ഗോപാലന്‍ മാഷിനേയും കപ്പടാമീശയും വെച്ചുവരുന്ന ഭരതന്‍ മാഷിനേയും, അതുപോലെ സ്നേഹത്തിന്റെ പര്യായമായ ആ സുന്ദരിയായ ടീച്ചറിനേയും – പേരു മറന്നുപോയി! 1985 -ല്‍ ഒന്നുമുതല്‍ രണ്ടര വര്‍ഷം ഞാനവിടെയായിരുന്നു പഠിച്ചത്. ടി.സി. വാങ്ങിച്ചുവരുമ്പോള്‍ “നന്നായി പഠിക്കണം മോനേ” എന്നു പറഞ്ഞ ടീച്ചറുടെ മുഖം മാത്രമേ ഓര്‍ക്കുന്നുള്ളൂ. പിന്നീട് ഓരോവട്ടം ചെറുവത്തൂരു പോകുമ്പോഴും ഗോപാലന്‍ മാഷിനെ കാണാന്‍ പറ്റുമായിരുന്നു… പിന്നീടെപ്പോഴോ അദ്ദേഹത്തെ കാണാതായി! അവരുടെ ഓര്‍മ്മയ്‌ക്കു മുമ്പില്‍ ഈ പഴയ പാട്ടും ഈ ലേഖനവും സമര്‍പ്പിക്കട്ടെ!!
ഈ ലേഖനത്തില്‍ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേര്‍ക്കാനാഗ്രഹിക്കുന്നവര്‍ ദാ ഇവിടെ മലയാളം വിക്കിപീഡിയയില്‍ ഇത് അതേപടി ഉണ്ട്, അവിടെ തിരുത്തി എഴുതുക, ഞാനവിടെ നിന്നു കോപ്പിക്കോളാം 🙂
ഈ ലേഖനം ഓര്‍മ്മയിലെത്തിച്ച മറ്റുചില കാര്യങ്ങള്‍:
- ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന…
- കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ…
പഞ്ചാര വിറ്റു നടന്നു കുഞ്ചു…
പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു…വഞ്ചിയില്‍ പഞ്ചാര ചാക്കു വെച്ചു
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു…
പഞ്ചാര വിറ്റു നടന്നു കുഞ്ചു…
പഞ്ചാരക്കുഞ്ചുന്ന് പേരും വന്നുപഞ്ചാര തിന്നു മടുത്തു കുഞ്ചു…
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു…
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ..- റാകി പറക്കുന്ന ചെമ്പരുന്തേ,
നീയുണ്ടോ മാമാങ്ക വേല കണ്ടു,
വേലയും കണ്ടു വിളക്കും കണ്ടു,
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു…- നാണു വിറകു കീറി, കൂലി നാലു രൂപ…
കൂട്ടുകാരാ ക്ഷമിക്കുക…!

മജസ്റ്റിക്…! ജീവിതദുരിതത്തിന്റെ മാറാപ്പും പേറി ആയിരങ്ങള്‍ ബസ്സിലും ട്രൈനിലുമായി വന്നിറങ്ങുന്ന ബാംഗ്ലൂരിലെ പ്രധാന സ്റ്റാന്‍റുകളിലൊന്ന്. നഗര കാഴ്ചകള്‍ (നരക കാഴ്ചകളെന്നു തെറ്റിവായിച്ചാലും വിരോധമില്ല) കണ്ടു നടന്ന ഒരു ശനിയാഴ്‌ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പഴയ കൂട്ടുകാരനെപ്പറ്റിയാണിവിടെ എഴുതുന്നത്‍. ആ കൂട്ടുകാരന്റെ പേരുപറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഒരു പഴയ പയസ്സിയന്‍. പഠിക്കുന്ന കാലത്ത് അവന്‍ അത്രയൊന്നും മിടുക്കുകാട്ടിയിരുല്ല. ഒരു average സ്റ്റുഡന്‍റ്.
പണ്ട്, കാസര്‍ഗോഡ്‍ ഗവ:കോളേജില്‍ ഇന്റെര്‍കോളേജിയേറ്റ് സാഹിത്യസെമിനാര്‍ ഉണ്ടായിരുന്നു. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ക്കു പങ്കെടുക്കാമായിരുന്നു. അന്നു കെമിസ്ട്രിഡിപ്പാര്‍ട്ടുമെന്‍റിന്റെ ഹെഡ്ഡായിരുന്ന എബ്രാഹം സാറായിരുന്നു അക്കാര്യം എന്നോടുപറഞ്ഞത്‍. സാറിനു സാഹിത്യവിഷയങ്ങളില്‍ നല്ല വാസനയൊക്കെ ഉണ്ടായിരുന്നു. ചങ്ങമ്പുഴ കവിതാസമാഹാരമൊക്കെ ആദ്യമായി എനിക്ക് സമ്മാനിച്ചത് എബ്രാഹം സാറായിരുന്നു എന്നൊരു സ്നേഹവും എനിക്കേറെയുണ്ടായിരുന്നു. ഒരുവിധം കഥകളൊക്കെ എഴുതിയിരുന്ന ഈ കൂട്ടുകാരനും അന്ന് കാസർഗോഡ് കോളേജിലേക്ക് എന്നോടൊപ്പം വരുമെന്നു പറഞ്ഞിരുന്നെങ്കിലും പക്ഷേ, അവസാനം അവന്‍ പിന്‍മാറി. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ പങ്കെടുത്ത നല്ലൊരു ത്രിദിനക്യാമ്പായിരുന്നു അത്. ഇന്ന് കഥാലോകത്ത് പ്രസിദ്ധനായ ഷാജികുമാർ പി വി അന്ന് നെഹ്രുകോളേജിൽ പ്രിഡിഗ്രി പഠിക്കുകയായിരുന്നുവെന്നു തോന്നുന്നു; സാഹിത്യതാല്പര്യം അത്ര ചെറുപ്പത്തിലേ ഉള്ളതിനാൽ ഷാജികുമാറും അന്ന് നെഹ്രു കോളേജിന്റെ പ്രതിനിധിയായി കാസർഗോഡ് കോളേജിലേക്കെത്തിയിരുന്നു… പക്ഷേ, നല്ല എഴുത്തുകാരനായിട്ടും അന്നാ കൂട്ടുകാരനതു നഷ്ടപ്പെട്ടു; സെന്റ് പയസ് കോളേജുമായി ബന്ധപ്പെട്ട് ഞാനേകനായി പോകേണ്ടി വന്നു… ഇവനെ പിന്നീടു കാണാൻ പറ്റിയതാണു വിഷയം!
നമുക്കു ബഗ്ലൂരിലേക്കുതന്നെ വരാം. ഒരു ബാംഗ്ലൂർ കാഴ്ചയാണു വിഷയം; മേൽപ്പറഞ്ഞ കൂട്ടുകാരൻ ഒരു വിഷയമായി അവിചാരിതമായി വന്നുവെന്നു മാത്രം. ഒരു ദിവസം പലതും സംഭവിച്ചപ്പോൾ ഒന്നെഴുതിവെയ്ക്കാൻ തോന്നി. തുടക്കം പറയാം. ശനിയാഴ്ച എനിക്കു രണ്ടു വിരുന്നുകാരുണ്ടായിരുന്നു. അന്ന് cpcri-ഇല്‍ work ചെയ്യുന്ന ജിജി ജോര്‍ജും പുള്ളിക്കാരന്‍റെ ഭാര്യയും. ജിജിജോര്‍ജ്‍ കോളേജില്‍ നിന്നും microbiology കഴിഞ്ഞതാണ്. എന്നേക്കാള്‍ രണ്ടുമൂന്നുവര്‍ഷം ജൂനിയര്‍ ആണ് ജിജി. ഭാര്യ സബിതയുടെ ബാങ്ക് എക്സാമിനു സെന്‍റര്‍ ആയി കിട്ടിയതു ബാഗ്ലൂരായിരുന്നു. ഞായറാഴ്ച 9.30 നായിരുന്നു എക്സാം. അങ്ങനെയാണ് രണ്ടുപേരും കൂടി കെട്ടിപ്പെറുക്കി ബാഗ്ലൂരിനുപോന്നത്. ശനിയാഴ്ചതന്നെ രാജാജിനഗറില്‍, അവരുടെ എക്സാം സെന്‍റര്‍ ആയ ഈസ്റ്റ്‌വെസ്റ്റ് പബ്ലിക് സ്കൂളില്‍പ്പോവുകയും വഴിയൊക്കെ പരിചയപ്പെടുത്തിക്കൊടുകയും ചെയ്തു. അതിനുമുമ്പുള്ള ഞായറാഴ്ച ഞാന്‍ ഗോപാലകൃഷ്ണനോടൊന്നിച്ച് (കോളേജുജീവിതത്തിലെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നൊരു കൂട്ടുകാരന്‍) അവന്റെ റെയില്‍വേ എക്സാമിനുവേണ്ടി അതിനു തൊട്ടടുത്തുവരെ (യശ്വന്തപുരത്തുള്ള രാമയ്യ എഞ്ചിനീയറിങ് കോളേജ്) പോയിരുന്നതിനാല്‍ വഴി നല്ല നിശ്ചയമുണ്ടായിരുന്നു.
അവിടെ നിന്നും വന്ന്, അവരെ റൂമിലാക്കി, ജോലിതപ്പി ഇവിടെ എത്തിയ മൂന്നുകുട്ടികളെ കാണാനായി ഞാനിറങ്ങി. കാഞ്ഞങ്ങാട് വണ്‍സ്സീറോ കമ്പ്യൂട്ടേഴ്സില്‍ നിന്നും നെറ്റുവര്‍ക്കിന്റെ ബാലപാഠങ്ങളും പഠിച്ച് ജോലിതപ്പി ഇറങ്ങിയതാണു മൂവരും. നേരാംവണ്ണം ഇംഗ്ലീഷറിയില്ല, ഹിന്ദിയറിയില്ല, നല്ലൊരു സര്‍ട്ടിഫിക്കേറ്റില്ല, എക്സ്പീരിയന്‍സില്ല. ആഗോളസാമ്പത്തികമാന്ദ്യത്തില്‍ നിന്നും ബാംഗ്ലൂര്‍ മുക്തിനേടിയിട്ടുമില്ല. നല്ലൊരു റെസ്സ്യൂമെ പോലും കൈലില്ലാത്ത അവരെ എങ്ങനെ സഹായിക്കാന്‍ പറ്റുമെന്ന ആശങ്കയിലായിരുന്നു ഞാന്‍. ജോലി തപ്പിയിറങ്ങുന്ന പ്രിയകൂട്ടുകാരുടെ ഓര്‍മ്മയിലേക്കു കൂടി വേണ്ടിയാണിതെഴുതുന്നത്. ഒരുവെടിക്കുള്ള നല്ലൊരായുധം നമ്മുടെ കൈയില്‍ ഉണ്ടായിരിക്കണം. അതു ഭാഷയാവടെ ടെക്നോളജിയാവടെ… അതില്‍ നമ്മള്‍ മിടുക്കരാണെന്നു ഇന്‍റെര്‍വ്യൂ ചെയ്യുന്നയാളെ ബോധ്യപ്പെടുത്തിക്കൊടുക്കനും നമുക്കു കഴിയണം. കൊച്ചുക്ലാസ്സുകളില്‍ ഭാഷ പഠിപ്പിക്കുന്ന നമ്മുടെ അദ്ധ്യാപകര്‍ തന്നെയാണ് കുട്ടികളുടെ ഈ ദുര്‍വിധിക്കു കാരണക്കാര്‍. അനാവശ്യകാര്യങ്ങള്‍ കുത്തിനിറച്ച് തലച്ചുമടായി കൊണ്ടുനടക്കേണ്ടിവരുന്ന സിലബസ്സ് മറ്റൊരുകാരണവും. കൃത്യമായ ആശയവിനിമയം നല്ലൊരു ആയുധമാണ്.
ആ കുട്ടികളെ പറഞ്ഞുവിട്ടശേഷം വഴിയരികില്‍ നിന്നും രണ്ടു ഗ്ലാസ്സു കരിമ്പിന്‍ ജ്യൂസ്സും കഴിച്ച് (ഒരു ഗ്ലാസ്സു കഴിച്ചപ്പോള്‍ തോന്നി ഒന്നുകൂടിയാവാമെന്ന്) വഴിയോരദുരിതങ്ങളും കണ്ടു ഞാന്‍ നടക്കുകയായിരുന്നു. തന്നേക്കാള്‍ വലിയ തൂമ്പയുമെടുത്ത് കേബിള്‍ കുഴിയെടുക്കുന്ന അനാഥബാല്യങ്ങളുടെ വേദനനിറഞ്ഞ നോട്ടങ്ങള്‍ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ആ പ്രായത്തില്‍ ഞാനൊന്നും കത്തിയെടുത്ത് ഒരു വിറകുകമ്പു പോലും വെട്ടിയിട്ടുണ്ടാവില്ല.! പക്ഷേ, ഈ പൈതങ്ങളൊക്കെ എത്രമാത്രം കൃത്യതയോടെ പണിയെടുക്കുന്നു. അവർക്കതൊന്നും താങ്ങാനാവുന്നതല്ല എന്നതാണു സത്യം.
വഴിപോക്കരുടെ സൗമനസ്യം കാത്ത് വഴിവാണിഭച്ചരക്കുകളൊരുക്കി നിരന്നിരിക്കുന്ന നിറയൗവ്വനങ്ങള്‍ ഒരുഭാഗത്ത്!! എച്ചില്‍ കുപ്പയില്‍ നായ്ക്കളോടു മല്ലിട്ട് ആരൊക്കെയോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകവറുകള്‍ പ്രതീക്ഷയോടെ പൊട്ടിച്ചുനോക്കുന്ന വൃദ്ധമാതാവ്… ഈച്ചകളാര്‍ക്കുന്ന കറുത്തമലിനജലത്തില്‍ കിടന്നുരുളുന്ന കുരുന്നു കുഞ്ഞുങ്ങള്‍… ഓരോ ഒരുകിലോമീറ്റര്‍ ചുറ്റളവിലും കാണാമിവിടെ ഇത്തരം കഴ്ചകള്‍. കേരളം ദൈവത്തിന്റെ സ്വന്തം നാടാവുന്നത് ഈ ഒരര്‍ത്ഥത്തില്‍ തന്നെയാണ്. ഭിക്ഷയാചിക്കുന്ന ഒരുമലയാളിയെപ്പോലും ഞാനിതുവരെ കേരളത്തിലോ പുറത്തോ കണ്ടിട്ടില്ല. കേരളത്തിലെ യാചകരില്‍ പലരും തമിഴരോ തെലുഗരോ മഹാരാഷ്ട്രക്കാരേ ഒക്കെയാണ്.
ഇങ്ങനെയോരോ വഴിതെറ്റിയ ചിന്തകളുമായി നടക്കുമ്പോഴാണ് പുറകിലൂടെ ആരോ ഓടിവന്നെന്റെ കഴുത്തില്‍ പിടിമുറുക്കിയത്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അത്ഭുതമായിപ്പോയി. പണ്ടു കൂടെ പഠിച്ച ‘മീശമനോജാ’യിരുന്നു അത്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കുശേഷമുള്ള സമാഗമം! 1999-ല്‍ ആയിരുന്നു ഞങ്ങള്‍ ഡിഗ്രിയുടെ പണി തീര്‍ത്തിറങ്ങിയത്. പുള്ളി അന്ന് തട്ടി-മുട്ടി ഡിഗ്രി ജയിച്ച്; നടത്തിക്കൊണ്ടിരുന്ന സൈഡുബിസിനസ്സും നിര്‍ത്തി മൈസ്സൂരിലേക്കു വണ്ടികയറിയിരുന്നു. അവിടെ വന്നു നേഴ്സ്സിങ്ങും പഠിച്ച്, കൂടെ പഠിച്ചവളെത്തന്നെ ജീവിതസഖിയാക്കി, മൈസ്സൂരില്‍ തന്നെ കഴിഞ്ഞുവരികയായിരുന്നു. തെരക്കിലാണു മൂപ്പര്‍, ഭാര്യ ഗര്‍ഭിണിയാണ്. കുടകിലുള്ള അവളുടെ വീട്ടിലേക്ക് വൈകുന്നേരം പോകേണ്ടതുണ്ട്. ഞാന്‍ പഴയ ചരിത്രങ്ങള്‍ പലതും ഓര്‍ത്തുപോയി, എസ്. എഫ്. ഐക്കാരായ ഞങ്ങളേയും കൂട്ടി കെ. എസ്. ഇ. ജെ. യുടെ മീറ്റീങിനു കണ്ണൂരുപോയതും അവിടെ ആളുകളെകാണിച്ച് ഒപ്പിട്ട് ക്യാഷും വാങ്ങിച്ച് പയ്യാമ്പലം ബീച്ചില്‍ പോയി കടലിലിറങ്ങിയതും ഒക്കെ. സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജി വെക്കുകയും പിന്നീട് ആ ദിവസം തനിക്ക് ഇടതുകൈ ഒരുപരിധിക്കുമേലെ പൊക്കാനാവുമായിരുന്നില്ലെന്ന് കോടതിയില്‍ തെളിയിച്ച് പൊടിയും തട്ടി ഇറങ്ങിവന്ന നമ്മുടെ പി. ജെ. ജോസഫിന്റെ കുട്ടിപ്പാര്‍ട്ടിയാണ് കെ.എസ്. ഇ. ജെ.! രാജപുരം സെന്റ്. പയസ്സില്‍ ഇന്നങ്ങനെയൊരു സംഘടന ഉണ്ടോ എന്നറിയില്ല.
മനോജെനിക്കു അവന്റെ ഫോണ്‍ നമ്പര്‍ തന്നു. അവിടെ അടുത്തുള്ള ചില മലയാളിഹോട്ടലുകള്‍ പരിചയപ്പെടുത്തിത്തന്നു. ആരുടേയോ ന്ഴ്സിങ് സര്‍ട്ടിഫിക്കേറ്റ് എച്ച്. ആര്‍. അറ്റസ്റ്റേഷനുവേണ്ടി കൊണ്ടുവന്നതായിരുന്നു അവന്‍. പത്തുവര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിച്ചേരലായിട്ടുകൂടി മനോജിനേയും ഞാന്‍ ഇവിടെ വിടുകയാണ്. കാരണം എനിക്കുപറയാനുള്ളതു മറ്റൊന്നാണ്… ഒരു ദിവസം നടന്ന ചില ബാംഗ്ലൂർ കാഴ്ചകളിൽ അറിയാതെ വന്നു ചേർന്നതാണിത്! കുറച്ചുകഴിഞ്ഞ്, ഇവിടെ എയര്‍ഫോഴ്സില്‍ വര്‍ക്കുചെയ്യുന്ന സുഹൃത്തായ സതീഷിന്റെ കൂടെ കെ. ആര്‍ മാര്‍ക്കറ്റിലേക്കുപോകേണ്ടതുണ്ട്. ഈയൊരു ഗ്യാപ്പിലാണ് നമ്മുടെ കഥാകേന്ദ്രമായ സംഭവം നടക്കുന്നത്.
സംഭവമിതാണ്:
മനോജ് കാണിച്ചു തന്ന ഹോട്ടലില്‍ ഒന്ന്, അവിടെ അടുത്തു റൂമെടുത്തു താമസ്സിക്കുന്ന ജിജിമാഷിനും (ഞങ്ങള്‍ പരസ്പരം ബഹുമാനം കൂടുമ്പോള്‍ അങ്ങനെയാണു വിളിക്കറുള്ളത്) ഭാര്യയ്ക്കും കാണിച്ചുകൊടുത്തേക്കാമെന്നു കരുതി, രണ്ടുദിവസമെങ്കില്‍ രണ്ടുദിവസം, മലയാളിത്തമുള്ള ആഹാരം കഴിക്കാമല്ലോ. അവരെ കൂട്ടുവാനായി ലോഡ്ജിലേക്കു പോവുകയായിരുന്നു ഞാന്‍. നട്ടുച്ചവെയിലില്‍ സൂര്യന്‍ തന്റെ സകലപ്രതാപവും കാണിച്ചപ്പോള്‍ ഞാനാകെ തളര്‍ന്നുപോയിരുന്നു, ഒരു ബേക്കറിക്കടയില്‍ കയറി ഒരു ആപ്പിള്‍ ജ്യൂസ്സിനു ഓര്‍ഡര്‍ കൊടുത്തു. അന്നേരമാണു ശ്രദ്ധിച്ചത്, എന്നേക്കണ്ടിട്ടെന്നപോലെ ഒരാള്‍ പെട്ടന്ന് കടയുടെ ഉള്ളിലേക്കു മാറിയതുപോലെ. ആദ്യം പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഞാന്‍ നോക്കാതിരിക്കുമ്പോള്‍ എന്നെ നോക്കുകയും ഞാന്‍ നോക്കുമ്പോള്‍ മുഖംമാറ്റുകയും ചെയ്യുന്ന ആ വ്യക്തി ആരെന്നറിയാന്നുള്ള അദമ്യമായ ഒരാഗ്രഹം ഉള്ളില്‍ പൊങ്ങിവന്നു. ഞാന്‍ ഒരു ലൈംജ്യൂസുകൂടി പറഞ്ഞു. എന്നിട്ടു പുറത്തെക്കുമാറി ഒരു കോണ്‍ക്രീറ്റുതൂണിനുമറഞ്ഞ് സ്റ്റൂളില്‍ ഇരുന്നു. സപ്പോര്‍ട്ടിന് ഒരു മനോരമപേപ്പറിന്റെ സഹായവും തേടി.മറ്റാരോ കൊടുത്ത ബട്ടര്‍ബന്നിന്റെ പ്രിപ്പറേഷനുവേണ്ടി പുറത്തേക്കിറങ്ങിയ ആ കൂട്ടുകാരനെ അവിശ്വസനീയതയോടെ ഞാന്‍ കണ്ടു. അവിടെത്തന്നെ മറഞ്ഞിരിക്കണോ, അവനേടു സംസാരിക്കണോ എന്ന് ഒരുനിമിഷം ചിന്തിച്ചുപോയി… ആദ്യം പറഞ്ഞ ആ കോളേജ് സുഹൃത്താണിത്! പണ്ടുകണ്ടമുഖമേ അല്ല. പാന്‍പരാഗുപോലുള്ള എന്തോ ഒന്നു കീഴ്‌ച്ചുണ്ടിനു താഴെ വീഴാതെ വെച്ചിട്ടുണ്ട്. കണ്ണുകളില്‍ പഴയ തേജസ്സില്ല. യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന ഒരു മെഷ്യനെപ്പോലെ തോന്നി. അവന്‍ എന്നെ കണ്ടു!
“നീ പോയിരുന്നില്ലേ?” നേരിയ ചിരിവരുത്തി അവനെന്നോടു ചോദിച്ചു.
“നീ എന്നെ കണ്ടിരുന്നേ?” എന്റെ മറു ചോദ്യം.
“ഹം, ഞാന്‍ ഒളിച്ചിരിക്കുകയായിരുന്നു. അറിയുന്നവര്‍ വരുമ്പോള്‍ ഒരു വല്ലായ്മ തോന്നുന്നു.” അവന്‍ പറഞ്ഞു തുടങ്ങി. അവന്റെ കാക്കയുടെ കടയാണത്രേ അത്‍. നാട്ടില്‍ വെറുതേയിരുന്നു മുഷിഞ്ഞപ്പോള്‍ പോന്നതാണത്രേ. നീയൊക്കെ ഉയര്‍ന്ന നിലയിലെത്തിക്കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെടാ എന്നു പറഞ്ഞപ്പോള്‍ അവന്റെ ശബ്ദമിടറിയതായി തോന്നി. അവനെവിടെയോ ഒരു വലിയ അബദ്ധം സംഭവിച്ചിട്ടുണ്ട് എന്നെനിക്കു തോന്നി. എന്തുകൊണ്ടോ എനിക്കതു ചോദിക്കാന്‍ തോന്നിയില്ല. കൂട്ടുകാരുമായി കോണ്ടാക്റ്റുണ്ടോ എന്നവന്‍ ചോദിച്ചു. കഴിഞ്ഞ് ആഴ്ച ഗോപാലകൃഷ്ണനിവിടെ വന്നിരുന്നതും, കൃഷ്ണപ്രകാശിന്റെ വിവാഹം കഴിഞ്ഞതും ഞങ്ങള്‍ പോയതും പറഞ്ഞു. ഇപ്പോള്‍ തൊട്ടുമുമ്പ്, മനോജും ഞാനും ഇതു വഴിവന്നിരുന്നു എന്നും പറഞ്ഞു. പക്ഷേ അവന്‍ മനോജിനെ മറന്നിരുന്നു. അങ്ങനെ ഒരാളെക്കുറിച്ചവനു നേരിയ ഓര്‍മ്മപോലുമില്ല.
തിരിച്ചെന്നോടു പ്രശന്ത് കുമാറിനെപ്പറ്റിയവന്‍ ചോദിച്ചു. ‘എന്നേക്കുറിച്ചാരോടും പറയേണ്ടാ‘ എന്നവന്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു.
അടുത്തുള്ള മദ്യഷോപ്പു ചൂണ്ടി അവന്‍ ചോദിച്ചു ചീത്തസ്വഭാവം വല്ലതും ഉണ്ടോ എന്ന്. ഞാന്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ അവനെന്നെ കളിയാക്കി. നീയെന്തിനാ പിന്നെ ഇവിടെ വന്നതെന്നും ആണുങ്ങളായാല്‍ അല്പമതൊക്കെ വേണമെന്നുമൊക്കെ അവന്‍ പറയുന്നത്‍ ഒരു ചെറുചിരിയോടെത്തന്നെ ഞാന്‍ കേട്ടിരുന്നു. ഉയര്‍ന്ന ഉപഭോഗസംസ്കാരമാണ് ഉന്നത ജീവിതനിലവാരമെന്നു ധരിച്ചുവെച്ച അനേകം ബാഗ്ലൂരിയന്‍മാരിലൊരാളായിരുന്നു ഈ കൂട്ടുകാരനും. കിട്ടുന്ന സാലറിയില്‍ പകുതിയോളം കുടിച്ചും വലിച്ചും തീര്‍ത്ത് ബാക്കിയായതില്‍ പകുതികൊണ്ട് പെണ്‍കുട്ടികള്‍ക്ക് ചോക്കളേറ്റും മില്‍ക്കിബാറും വാങ്ങിച്ചു കൊടുത്ത് ക്രെഡിറ്റ്കാര്‍ഡു ബില്ലടക്കാന്‍ വഴിയില്ലാതെ പതിനഞ്ചാം തീയ്യതി തന്നെ പാട്ടപ്പിരിവു നടത്തുന്നു ചില കൂട്ടുകാരെ ഒരുനിമിഷം ഓര്‍ത്തുപോയി. അവരുടെയൊക്കെ ആണത്തത്തിന്റെ തെളിവായി HSBC-യും HDFC-യും ICICI-യും city bank-മൊക്കെ മാസാമാസം സര്‍ട്ടിഫിക്കേറ്റെന്നപോലെ ക്രഡിറ്റുകാര്‍ഡു ബില്ലുകള്‍ വീട്ടിലേക്ക് കൃത്യമായെത്തിക്കുന്നുണ്ട്.
വൈവിദ്ധ്യമുള്ള ബാഗ്ലൂര്‍ കാഴ്ചകളിലെ മറ്റൊരു മായക്കഴ്ചയായി ഇതിനെ തള്ളിക്കളയാന്‍ എന്തുകൊണ്ടോ എനിക്കായില്ല. എത്രയെത്ര വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണു ജീവിതമെന്നു ഞാനോര്‍ത്തുപോയി. നല്ല എഴുത്തുശീലമുള്ളൊരുവനെ ജീവിതരീതികൾ മാറ്റിമറിച്ചതും പ്രതീക്ഷിക്കാതെ ജീവിതം തന്നെ ഒരു ബാധ്യതയായി കൊണ്ടു നടക്കേണ്ടി വന്നതും ഒക്കെ ഓർക്കാനായി എന്നേ ഉള്ളൂ. അവനെന്റെ അടുത്ത കൂട്ടുകാരനോ ഒരേ ക്ലാസിൽ പഠിച്ചതോ ആയിരുന്നില്ല. അവന്റെ എഴുത്തിലുള്ള ശ്രദ്ധയായിരുന്നു അടുപ്പിച്ചതത്രയും. ഇംഗ്ലീഷ് ക്ലാസ്സിൽ മാത്രമാണ് ഞങ്ങൾ ഒന്നിച്ചിരിക്കുക; സെക്കന്റ് ലാഗ്വേജ് അവനു ഹിന്ദിയായിരുന്നു എന്നു തോന്നുന്നു! എന്തായിരിക്കും അവനു പറ്റിയ ദോഷം എന്ന് ഏറെ ഞാനോലോചിച്ചിരുന്നു. സാമ്പത്തികം അല്ല എന്ന് നൂറുശതമാനവും ഉറപ്പാണ്!!
“കൊതിപ്പിക്കും കനിക്കിനാവുകള്‍ക്കാട്ടി
ക്കൊതിപ്പിക്കും പക്ഷേ കൊടുക്കയില്ലവള്‍” -എന്നു വൈലോപ്പിള്ളിയോ മറ്റോ പാടിയിട്ടുണ്ട്. ജീവിതം അങ്ങനെ ആയിക്കൊള്ളട്ടേ, നമുക്കു ജീവിതം തരാന്‍ മടിക്കുന്നതൊക്കെയും ജീവിതത്തോടു കണക്കുപറഞ്ഞു ചോദിച്ചുവാങ്ങാനുള്ള ആര്‍ജ്ജവം നമുക്കുണ്ടാവണം. വ്യക്തിത്വം നഷ്ടപ്പെട്ട്, മുഖമില്ലാത്ത മനുഷ്യരായി എല്ലാവരില്‍ നിന്നും ഒളിച്ച് നമുക്കെത്രനാള്‍ കഴിയാനാവും. ഇതൊക്കെ പറയണമെന്നുണ്ടായിരുന്നു അവനോട്!! സാഹിത്യം പറയാൻ പറ്റിയ സന്ദർഭമല്ലാത്തതിനാൽ മൗനിയായി ഇരിക്കാനായിരുന്നു വിധി. എത്രപേരിങ്ങനെയുണ്ടാവും എന്നാലോചിക്കുകയാണ്. ഇവനെ നേരിട്ടറിയാവുന്നതുകൊണ്ട്; ഇവനിലെ കലാബോധം കണ്ടറിഞ്ഞതുകൊണ്ട് ഇവനെ മാത്രം ശ്രദ്ധിക്കാൻ ഞാൻ നിന്നു എന്നതാണു കാര്യം. വൈരുദ്ധ്യങ്ങളാണു ജീവിതം മൊത്തം. അതിനോട് പടവെട്ടുക എന്നതാവണം ജീവിതം.
പ്രിയകൂട്ടുകാരാ, നിന്നെപ്പറ്റി ആരോടും പറയില്ല എന്നു ഞാന്‍ പറഞ്ഞെങ്കിലും, പറയാതിരിക്കാന്‍ എനിക്കാവുന്നില്ല. അസഹ്യമായൊരു വിങ്ങല്‍ മനസ്സിലെവിടെയോ കിടന്നെന്നെ വേദനിപ്പിക്കുന്നു.
എന്നോടു ക്ഷമിക്കുക…
എനിക്കാവില്ല ഉറക്കം നഷ്ടപ്പെടുത്തി വെറുതേ കിടന്നു നിന്നെപ്പറ്റി വിഷാദിക്കുവാന്‍…
എന്റെ ഭാരം ഞാനെല്ലവരോടുമൊന്നു പങ്കിടട്ടെ…
എന്നോടു ക്ഷമിക്കുക…
Parassinikadavu Muthappan
In the thaliyola (talipot palm leaves) there is a memoir about a valiant soldier who wrestled for the autonomy of Kurichiyars and unchained them from the disgrace of Pazhassi Raja dynasty. The people with reverence called him Muthappan. By lending hands to the down caste people, he fought for them and thus is materialized through the art dance form named Muthappan theyyam. The antique songs sung by people can be considered to be the love and affection towards him. Above all these antique histories, Sree Muthappan theyyam also reminds us of the ardent sacrifice of an ascetic. Muthappan in the history is a man who stepped out from his home, lived with the outcaste and gave a new identity to the outcastes. In the declining years it is believed that Muthappan lived at Kunnattur paadi.
But Parassinikadavu is blessed with the presence of Muthappan. Here as a present to Muthappan the devotees give liquor and fish as their offering and thus held him in high regard. By the intake of liquor, Muthappan theyyam reminisce the old memories, where everything gets started with a new birth. Muthappan is the self realization of kollathunaad. They believe that in any predicament or troubles Sree Muthappan will always protect them as their guard.
തെയ്യവുമായി ബന്ധപ്പെട്ടവ
Coming up from the upper caste family and helping the underlings, Sree Muthappan became the worshipped idol of the lower caste people. Sree Muthappan is believed to be the God, who hears the call of the needy and comes for his help. In between Kannur and Thaliparambh, the beautiful country side Parassinikadavu is filled with the grace of lord Muthappan. On the shores of Valappattannam river is Muttapann’s Madapura (outhouse). Through this ritual enactment, it clearly signifies the unity of the Kollathoor native. When Muthappan theyyam performs the delirious dance, we can see in the minds of the Kolathoor people, the old hidden figure of burnt wrath of coal. We can see clearly on the face of Muthappan, the misery caused to the poor people due to the illegal practice existed in the olden days.
Lord Muthappan is believed to be the God who hears the sorrowful cries of the devotees and comes for their help. Let’s move onto the history of Muthappan. Ayyangarillam was an illam, where the Brahmin landlord with his wife Paadikutti antharajn lived. They were not gifted with children. The couples were unhappy over this. One day Paadikuttiyamma went to the river bank to take bath and on her way back, she heard the cry of a baby and followed the cry. To her surprise she found a cute baby beating its legs, lying in-between the dried leaves. Seeing Paadikuttiyamma, the baby stopped its blubber. Loveliness brimmed over the cute face. She took the baby and kissed it with great affection. Taking the name of lord Kottiyurappan she moved on to Ayyankara illam.
The Brahmin, after seeing his wife, with a baby in her hand ran towards her with surprise. This is the gift of Kootuyurapppan, she said with great contentment. She gave the baby to her husband. The couples considered the baby as a treasure from Lord Shiva who has helped the illam by giving an heir to the illam. The mana (house) was filled with happiness and glee. The sandal bed was ready. The illam was reverberated with lullabies. Paadikuttiyamma dressed the baby and gave him milk and fruits. He laughed innocently showing his gum. In that sweet smile, all their woes found its end. Paadikuttiyamma daily prayed Kottuyurrapan to make him healthy and to give him a long life span.
The couples didn’t know how the days passed. In the child’s sweet smile, in his tinkling bracelet and also in his prattling sweet talk; they saw a spanking kind of bliss. He acquired the maturity rapidly and they saw it as Lord Kottiyurappan’s wonder –working play. But their happiness did not stay for long time. They saw some kind of changes in their son’s behavior.
He liked to squander the day time fully outside the mana (house). He didn’t like the idea of confining himself inside the naalukett (quadrangular building). His companions were the kurichiyiran children (lower caste) living in the hilly area. He wandered about by joining with the low caste people and ate and drank with them. More than the milk rice, he liked the staled rice that he got from kurichiyir huts. Paadikutttiyamma was upset over the change that she saw in her son’s behavior. She cried bitterly thinking about her son’s wretched state. Seeing his wife’s state, the Ayyankara Brahmin’s rose into fury. Out of control he blasted.
“Living with the hill tribes, eating fish and deer meat you are a sinner! You are not supposed to enter the mana. You can go wherever you like. Ayyankara illam is not a place for you drunkard to enter.
“Get out ….!”- The Brahmin roared helplessly against his son.
He didn’t utter a word.
Paadikuttiyamma cried appallingly.
He neither stood to console his father nor to wipe out his mother’s tears. His resoluteness and steadiness made the father to plunge in grief. After all hopes being shattered, the father collapsed on the floor.
The last watch of the night was born.
The couples as if in a dream were staggered to see the sight when they opened their eyes. “The treasure of Lord Kottuyurappan, their son with thousands of sunshine was sitting on the gem throne”. The sweet smile showered out from the divine figure, wore the bow and arrow and was decorated with the golden jingling anklet and garments. The face was blazing with the divine light. The divine figure looking towards the couples said.
“Time has come near… it is the time to leave. After leaving, I won’t forget you. Whenever you think about me I will reach near you.
Further it is a journey to achieve my birth aim. Bless me and give me the permission to leave.”
After saying these words, the miraculous lad continued his journey.
Where is he going….! Nobody knew.
Crossing the hills and jungles he reached at Kunnathurpaadi, which was naturally so rapturous.
For thirty six years by doing penance he stayed along with the children’s of hill at the hilly side. Having nobody to control he wandered by frisking eating and drinking.
One day he desired to drink toddy from palm tree. He climbed the palm tree and poured out the pot of toddy into his mouth. The sweet taste of the toddy made him craze.
When the pot was empty, he kept the pot in its usual place and slept off.
Someone called out from down the tree.
Who is that?
“The toddy tapper chandan”. He has come to take toddy. After seeing a strange person on the top of the palm tree, he is shouting at him. When there was no response, he became angry.
“You arrogant creature, come down….. Who gave you the permission to drink toddy?
He roared like a lion which echoed till the sky.
But the person sitting on the top of the palm tree sat silently, turning a deaf ear to what he had heard. Chandan got irritated, seeing the man sitting idly without any response. He was outraged and tried to shoot the man using his bow and arrows.
But what a wonder, the arrow which went straight to the old man was caught and thrown away by the old man.
Chandan, who send the arrow fell unconscious and was turned into a rock. The news spread like wild fire. Chandan’s wife wailing came running near the palm tree. She went round Chandan who was turned into a rock. She bowed the old man standing near her and mourned.
“Mutttappa….…. This is the better half of my life… please bless me… please give back my Chandan. I don’t have anyone in this world. Muthappan blessed her and Chandan regained his original form. He offered his prayer to Muthappan and prostrated before him.
“From now onwards I am giving you the charge to offer me fish and toddy. Without any hammer you can perform it, my blessings are always with you”.
From the outer side of Ayyankaraillam, there arose an unexpected dejected cry. The villagers flocked in front of the illam.
What happened?
Who is in danger?
The Ayyankara Brahmin is struggling to death. Paaddikuttiyamma couldn’t bear it any more and she is exhausted. She called out Kottiyyurappan to help them. She thought about her darling son. She grieved for not having a support. To wipe out the tears of Paadikuttiyamma, people flowed to the illam. Suddenly her son stood in front of her, smiling and was surrounded with the divine light. Brokenheartedly, she embraced her son and cried. The son wiped out his mother’s tears and consoled her.Both father and mother shined in the divine light. Leaving the mana and all their properties to the people, they left their body. Sree Muthappan was glorified as the protector of the village people. It is believed that by this ritualistic dance performance (Muthappan Theyyam) Muthappan comes and consoles the people.Sree Muthappan is believed to be the personification of two divine figures – Thiruvappana and Vellatom. The dual divine figures Thiruvappana and Vellatom are similar to those of the Theyyamkaliyattem of the northern Malabar region. Though Sree Muthappan is worshiped as a single deity, it actually represents an integrated or unified form of two Gods, namely Vishnu with a fish-shaped crown and Shiva with a crescent-shaped crown.
Sree Muttapann’s Theyyams are performed year-round whereas other Theyyams are seasonal. Sree Muthappan is always escorted by a dog. Dogs are considered sacred here and one can see dogs in large numbers in and around the temple. There are two carved bronze dogs at the entrance of the temple that are believed to symbolize the bodyguards of the God. Once the Prasada is prepared it is first served to a dog that is always ready within the temple compound.
Local myths augment the importance of dogs to Sree Muthappan, such as the tale that follows:

Tradition requires that the Annual Festival of the Muthappan Temple at Parassinikkadavu to start by a procession led by a male member of the “Thayyil” clan of Thayyil, Kannur from the family home to the main altar of the temple, where he offers a ‘Pooja’ to the God.
