
Year: 2011
വിക്കിപഠനശിബിരം പത്തനംതിട്ടയിൽ
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഒക്ടോബർ 23 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഓമല്ലൂർ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വിക്കിപഠനശിബിരം നടത്തുന്നു.
പ്രസ്തുത പഠനശിബിരത്തെക്കുറിച്ച് കൂടുതലറിയാനും പങ്കെടുക്കുവാനും ഈ താൾ സന്ദർശ്ശിക്കുക.
വിവാഹം സ്വർഗത്തിൽ; വിവാഹമോചനം കേരളത്തിൽ!!
കല്ലുമാല സമരം – രണ്ടാം ഘട്ടം
കല്ലുമാല സമരം – രണ്ടാം ഘട്ടം (1940): സാമൂഹിക വിമോചനത്തിൽ നിന്നും രാഷ്ട്രീയ അവകാശങ്ങളിലേക്കുള്ള പരിണാമം
ദളിത് സ്ത്രീകൾക്ക് ഇഷ്ടമുള്ള ആഭരണങ്ങൾ ധരിക്കാനുള്ള അവകാശത്തിനായി അയ്യൻകാളിയുടെ നേതൃത്വത്തിൽ 1915-ൽ നടന്ന സമരമായിരുന്നു ആദ്യഘട്ടത്തിൽ നടന്ന കല്ലുമാല സമരം. അക്കാലത്ത് തിരുവിതാംകൂറിലെ ദളിത് സ്ത്രീകൾക്ക് സ്വർണ്ണമോ വെള്ളിയോ പോയിട്ട് നല്ല ആഭരണങ്ങൾ പോലും ധരിക്കാൻ അവകാശമില്ലായിരുന്നു. അവർ കഴുത്തിൽ കല്ലും കുപ്പിച്ചില്ലുകളും കോർത്ത ‘കല്ലുമാലകൾ‘ ധരിക്കണം എന്നതായിരുന്നു ജാതിപ്രമാണിമാരുടെ നിയമം. മൃഗങ്ങളെപ്പോലെ ജീവിക്കാൻ നിർബന്ധിതരായ ഈ സ്ത്രീകൾ കല്ലുമാലകൾ അറുത്തെറിയണമെന്ന് അയ്യൻകാളി ആഹ്വാനം ചെയ്തു. കൊല്ലം ജില്ലയിലെ പെരിനാട് എന്ന സ്ഥലത്ത് വെച്ച് ആയിരക്കണക്കിന് ദളിത് സ്ത്രീകൾ തങ്ങളുടെ കഴുത്തിലെ കല്ലുമാലകൾ അറുത്തെറിഞ്ഞ് പ്രതിഷേധിച്ചു. ഇതിൽ പ്രകോപിതരായ സവർണ്ണർ ദളിത് ജനങ്ങളെ ക്രൂരമായി ആക്രമിക്കുകയും അവരുടെ വീടുകൾക്ക് തീയിടുകയും ചെയ്തു. തുടർന്ന് വലിയ രീതിയിലുള്ള ലഹളകൾ ആ പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ടു. ഒടുവിൽ അയ്യൻകാളിയുടെ സാന്നിധ്യത്തിൽ കൊല്ലം പീരങ്കിമൈതാനത്ത് വെച്ച് ഒരു വലിയ അനുരഞ്ജന സമ്മേളനം നടന്നു. ആ സമ്മേളനത്തിൽ വെച്ച് ദളിത് സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രവും ആഭരണങ്ങളും ധരിക്കാനുള്ള സ്വാതന്ത്ര്യം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ആത്മാഭിമാനത്തിന് വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ട ചരിത്രത്തിൽ കല്ലുമാല സമരം എക്കാലവും ഓർമ്മിക്കപ്പെടുന്നു.
1915-ൽ കൊല്ലം ജില്ലയിലെ പെരിനാടുവെച്ച് അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ‘കല്ലുമാല സമരം‘, കേരളീയ നവോത്ഥാന ചരിത്രത്തിലെ ഏറ്റവും തീഷ്ണമായ പ്രതിരോധമായിരുന്നു. ദളിത്-അവർണ്ണ വിഭാഗം സ്ത്രീകൾ തങ്ങളുടെ കഴുത്തിലെ അനാചാരത്തിന്റെ അടയാളമായ കല്ലുമാലകൾ അറുത്തുമാറ്റി, അന്തസ്സോടെ ജീവിക്കാൻ തീരുമാനിച്ച ആ സമരം, അടിമത്തത്തിൽ നിന്നും സാമൂഹിക അസ്തിത്വത്തിലേക്കുള്ള ആദ്യ ചുവടുവെയ്പായിരുന്നു. എന്നാൽ, ഈ സമരത്തിന്റെ പരിസമാപ്തിയല്ല 1940-കളിലെ പ്രക്ഷോഭങ്ങൾ. മറിച്ച്, 1915-ൽ വിതച്ച സാമൂഹിക അവബോധം, 1940-കളിൽ എത്തിയപ്പോൾ കൂടുതൽ സംഘടിതമായ ഒരു രാഷ്ട്രീയ ശക്തിയായി പരിണമിക്കുകയായിരുന്നു. കല്ലുമാല സമരത്തിന്റെ രണ്ടാം ഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കാലഘട്ടം, വ്യക്തിപരമായ അന്തസ്സിൽ നിന്ന് കടന്ന് വിദ്യാഭ്യാസപരവും തൊഴിൽപരവും രാഷ്ട്രീയവുമായ അവകാശങ്ങൾക്കായുള്ള പോരാട്ടമായി മാറുകയായിരുന്നു.¹
സാമൂഹിക പരിസരം: 1940-കളിലെ തിരുവിതാംകൂർ
1940-കളിലേക്ക് എത്തുമ്പോൾ തിരുവിതാംകൂറിലെ സാമൂഹികാന്തരീക്ഷം ഏറെ മാറിയിരുന്നു. 1936-ലെ ക്ഷേത്രപ്രവേശന വിളംബരം സാമൂഹിക സമത്വത്തിന്റെ വാതിലുകൾ തുറന്നുകൊടുത്തെങ്കിലും, പ്രായോഗികതലത്തിൽ അയിത്തവും വിവേചനവും തുടർന്നുപോന്നു. രണ്ടാം ലോകമഹായുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും ദളിത്-കർഷക വിഭാഗങ്ങളെ വലിയ തോതിൽ ബാധിച്ചു. ഈ സാഹചര്യത്തിലാണ് അയ്യങ്കാളിയുടെ പിൻഗാമികൾ എന്നറിയപ്പെട്ട പുതിയ നേതൃനിര, പ്രക്ഷോഭങ്ങളെ തെരുവിൽ നിന്നും സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും മാറ്റാൻ ശ്രമിച്ചത്.²
കല്ലുമാല സമരത്തിന്റെ രണ്ടാം ഘട്ടം: ഒരു ചരിത്രപരമായ വിശകലനം
1940-കളിലെ ഈ ഘട്ടത്തെ കേവലം ഒരു സമരമായിട്ടല്ല, മറിച്ച് ഒരു ദളിത് ഉണർവ്വായി വേണം കാണാൻ. 1915-ൽ നാം കണ്ടത് കല്ലുമാല പൊട്ടിച്ചെറിയുന്ന ആത്മബോധമായിരുന്നുവെങ്കിൽ, 1940-ൽ അത് അക്ഷരങ്ങളിലൂടെയുള്ള അധികാരപ്രവേശനമായി മാറി. ഈ ഘട്ടത്തിലെ സമരങ്ങളുടെ പ്രധാന സ്വഭാവസവിശേഷതകൾ താഴെ പറയുന്നവയാണ്:
-
വിദ്യാഭ്യാസ അവകാശങ്ങൾ: 1940-കളിലെ പ്രധാന ലക്ഷ്യം പൊതുവിദ്യാലയങ്ങളിലെ പ്രവേശനവും സംവരണവുമായിരുന്നു. സ്കൂളുകളിൽ കുട്ടികളെ പ്രവേശിപ്പിക്കാത്ത സാഹചര്യത്തിനെതിരെ ‘പുലയ മഹാസഭ’യും മറ്റ് സംഘടനകളും ശക്തമായ സമ്മർദ്ദം ചെലുത്തി.
-
തൊഴിൽ അവകാശങ്ങൾ: സർക്കാർ സർവ്വീസുകളിൽ ദളിത് വിഭാഗത്തിന് പ്രാതിനിധ്യം വേണമെന്ന ആവശ്യം ഈ ഘട്ടത്തിൽ ശക്തമായി. കയർ ഫാക്ടറികളിലും സർക്കാർ ഓഫീസുകളിലും തുല്യവേതനം എന്ന ആവശ്യം സമരങ്ങളുടെ കാതലായി.
-
രാഷ്ട്രീയ പ്രാതിനിധ്യം: ശ്രീമൂലം പ്രജാസഭയിൽ ദളിതർക്ക് സംവരണം ചെയ്ത സീറ്റുകൾ വേണമെന്നും, നാമനിർദ്ദേശം ചെയ്യപ്പെടുന്നതിന് പകരം തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ പ്രതിനിധികൾ വരണമെന്നും ആവശ്യപ്പെട്ടു.
സംഘടനാപരമായ വളർച്ച: പുലയ മഹാസഭയും പ്രവർത്തനങ്ങളും
1940-കളിലെ സമരങ്ങൾക്ക് നേതൃത്വം നൽകിയത് ‘സാധുജന പരിപാലന സംഘ’ത്തിൽ നിന്നും രൂപപ്പെട്ട ‘പുലയ മഹാസഭ’യായിരുന്നു. പി.കെ. ചാത്തൻ മാസ്റ്റർ, ടി.കെ. മാധവൻ തുടങ്ങിയവരുടെ ആശയങ്ങൾ പിൻപറ്റി, താഴെത്തട്ടിൽ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശാഖകൾ പ്രവർത്തനമാരംഭിച്ചു. കല്ലുമാല സമരത്തിന്റെ രണ്ടാം ഘട്ടം എന്നത് അച്ചടക്കമുള്ള ഒരു സംഘടനാ സംവിധാനത്തിന്റെ ആവിർഭാവം കൂടിയായിരുന്നു.
ഈ ഘട്ടത്തിൽ പ്രക്ഷോഭങ്ങൾ കേവലം അക്രമരഹിത സത്യാഗ്രഹങ്ങളായിരുന്നില്ല. പകരം, ഭരണകൂടവുമായി നേരിട്ടുള്ള ചർച്ചകൾക്കും നിവേദനങ്ങൾക്കുമുള്ള വേദിയായി അവർ സംഘടനയെ മാറ്റി. 1940-കളിലെ പത്രങ്ങൾ, വിശേഷിച്ചും ദളിത് വിഭാഗത്തിന്റെ ശബ്ദമായിരുന്ന പ്രസിദ്ധീകരണങ്ങൾ, ഈ സമരങ്ങളുടെ ഗതിവിഗതികൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.³
സമരത്തിലെ മുഖ്യപ്രശ്നങ്ങളും ഭരണകൂടത്തിന്റെ നിലപാടും
1940-ൽ സമരം രൂക്ഷമായത് പ്രധാനമായും രണ്ട് കാരണങ്ങളാലായിരുന്നു:
-
ഭൂമി വിതരണം: ഭൂരഹിതരായ ദളിത് കർഷകർക്ക് സർക്കാർ പുറമ്പോക്ക് ഭൂമി പതിച്ചു നൽകണമെന്ന ആവശ്യം.
-
അയിത്തോച്ചാടനം: ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായിട്ടും, ദളിതർക്ക് ക്ഷേത്രങ്ങളിൽ പൂജ ചെയ്യാനോ ഭാരവാഹികളാകാനോ ഉള്ള അവകാശം നിഷേധിക്കപ്പെട്ടു.
ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകൂടം ഈ ആവശ്യങ്ങളെ ഗൗരവമായി എടുക്കാൻ തയ്യാറായില്ല. ഇത് പ്രതിഷേധം കത്തിപ്പടരാൻ കാരണമായി. 1940-കളിൽ നടന്ന സമരങ്ങളിൽ സ്ത്രീകൾ വീണ്ടും മുൻനിരയിൽ വന്നു. 1915-ൽ അവർ തങ്ങളുടെ ആഭരണങ്ങൾക്ക് വേണ്ടിയാണെങ്കിൽ, 1940-ൽ അവർ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണ് തെരുവിലിറങ്ങിയത്.⁴
ദേശീയ പ്രസ്ഥാനവുമായുള്ള കൂടിച്ചേരൽ
കല്ലുമാല സമരത്തിന്റെ രണ്ടാം ഘട്ടം സ്വാതന്ത്ര്യ സമരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ഉത്തരവാദ ഭരണ പ്രക്ഷോഭങ്ങളും ദളിത് സമരങ്ങളും ഒരേ ലക്ഷ്യത്തിലേക്ക് അണിചേർന്നു. സി.പിയുടെ ഏകാധിപത്യം തകർക്കാൻ ദളിത് വിഭാഗങ്ങളുടെ പിന്തുണ കോൺഗ്രസ്സിന് അനിവാര്യമായിരുന്നു. എന്നാൽ, കോൺഗ്രസ്സിലെ സവർണ്ണ മേധാവിത്വത്തിനെതിരെ ദളിത് നേതാക്കൾ ജാഗ്രത പുലർത്തിയിരുന്നു. ഈ വൈരുദ്ധ്യങ്ങൾക്കിടയിലും, ‘അധികാര വികേന്ദ്രീകരണം’ എന്ന ആശയം രണ്ടാം ഘട്ട സമരങ്ങളിലൂടെ വളർന്നു.
1940-ലെ പ്രക്ഷോഭങ്ങളുടെ സ്വാധീനം: ഒരു വിലയിരുത്തൽ
1940-കളിലെ ഈ പ്രക്ഷോഭം പരാജയമായിരുന്നില്ല, മറിച്ച് ഒരു വലിയ മാറ്റത്തിന്റെ വിത്തായിരുന്നു.
-
രാഷ്ട്രീയ അവബോധം: സ്വന്തം അവകാശങ്ങൾ നിയമസഭയിൽ ചോദിക്കാൻ കഴിയുമെന്ന് ദളിത് സമൂഹം തിരിച്ചറിഞ്ഞു.
-
വിദ്യാഭ്യാസ വിപ്ലവം: സർക്കാർ സ്കൂളുകളിലേക്ക് ദളിത് കുട്ടികളുടെ ഒഴുക്ക് വർദ്ധിച്ചു.
-
സാമൂഹിക പരിവർത്തനം: വീടുകളിൽ കല്ലുമാലക്ക് പകരം പുസ്തകങ്ങൾ എത്തിത്തുടങ്ങി. ഇത് സാംസ്കാരികമായ ഒരു വലിയ വിപ്ലവമായിരുന്നു.⁵
സമരം നയിച്ചവർക്ക് പലപ്പോഴും ജയിൽവാസമോ മർദ്ദനമോ ഏൽക്കേണ്ടി വന്നെങ്കിലും, അവർ പിൻമാറിയില്ല. ദളിത് മുന്നേറ്റത്തിന്റെ ചരിത്രത്തിൽ കല്ലുമാല സമരത്തിന്റെ രണ്ടാം ഘട്ടം, “അസ്തിത്വത്തിൽ നിന്നും അധികാരത്തിലേക്ക്” എന്ന മുദ്രാവാക്യത്തിന്റെ പ്രായോഗിക രൂപമായിരുന്നു.
സമരത്തിന്റെ പൈതൃകം
ഇന്ന് ദളിത് അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, കല്ലുമാല സമരത്തിന്റെ ഈ രണ്ടാം ഘട്ടത്തെ പലപ്പോഴും ചരിത്രകാരന്മാർ വിസ്മരിക്കുന്നു. എന്നാൽ, അയ്യങ്കാളിക്ക് ശേഷം നേതൃത്വം ഏറ്റെടുത്തവർ, അദ്ദേഹത്തിന്റെ വീര്യത്തെ ഒരു പ്രസ്ഥാനമാക്കി മാറ്റിയത് 1940-കളിലായിരുന്നു. അവർ ഒരു പുതിയ കേരളത്തെ സ്വപ്നം കണ്ടു—അവിടെ കല്ലുമാലകൾക്ക് പകരം അക്ഷരങ്ങൾ തലയിൽ വഹിക്കുന്ന ഒരു തലമുറ വളർന്നുവരുമെന്ന് അവർ വിശ്വസിച്ചു. ఆ സ്വപ്നം ഇന്ന് ഒരു വലിയ അളവോളം യാഥാർത്ഥ്യമായിരിക്കുന്നു.
ഉപസംഹാരമായി പറയുകയാണെങ്കിൽ, കല്ലുമാല സമരം എന്നത് 1915-ൽ അവസാനിച്ച ഒന്നല്ല. അതൊരു പ്രക്രിയയാണ്. ആ പ്രക്രിയയുടെ നിർണ്ണായകമായ ഒരു കണ്ണിയാണ് 1940-കളിലെ പോരാട്ടങ്ങൾ. സാമൂഹികമായ അപമാനത്തിൽ നിന്നും രാഷ്ട്രീയമായ അധികാരത്തിലേക്ക് നടന്ന ആ നീണ്ട യാത്രയിൽ, 1940-ലെ ഈ സമരം ഒരു വലിയ വഴിത്തിരിവാണ്.
അനുബന്ധം (Appendices)
പ്രധാന സമരങ്ങൾ (ലിസ്റ്റ്):
-
പെരിനാട് കല്ലുമാല സമരം (1915): ആദ്യ ഘട്ടം.
-
വിദ്യാഭ്യാസ അവകാശ പ്രക്ഷോഭം (1940): രണ്ടാം ഘട്ടം.
-
ക്ഷേത്രപ്രവേശന അനുബന്ധ സമരങ്ങൾ (1936-1940): ക്ഷേത്രങ്ങളിലെ തുല്യാവകാശത്തിന് വേണ്ടി.
-
ഭൂമി അവകാശ സമരങ്ങൾ (1940s): ഭൂരഹിതർക്ക് ഭൂമി നൽകാൻ.
പ്രധാന നേതാക്കൾ:
-
അയ്യങ്കാളി: പ്രസ്ഥാനത്തിന്റെ പിതാവ്.
-
പി.കെ. ചാത്തൻ മാസ്റ്റർ: ദളിത് രാഷ്ട്രീയത്തെ ഭരണകൂടത്തോട് സംവദിക്കാൻ പ്രാപ്തനാക്കിയ നേതാവ്.
-
ടി.കെ. മാധവൻ: അയിത്തോച്ചാടന മുന്നേറ്റത്തിന്റെ കരുത്ത്.
-
ആർ.പി. തമ്പി: സംഘടനാ പ്രവർത്തനങ്ങളിൽ മുൻനിരയിൽ.
അവലംബം (References/Bibliography)
-
വേലായുധൻ, പി.എസ്. (1975). കേരളത്തിലെ സ്വാതന്ത്ര്യ സമരം. കേരള ഹിസ്റ്റോറിക്കൽ സൊസൈറ്റി. (കല്ലുമാല സമരത്തിന്റെ തുടർച്ചയെക്കുറിച്ചുള്ള വിവരണം).
-
ഭാസ്കരനുണ്ണി, പി. (1988). പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം. (സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലം).
-
രാജീവ്, എൻ. (2012). അയ്യങ്കാളിയും ദളിത് മുന്നേറ്റവും. ഡി.സി. ബുക്സ്. (അയ്യങ്കാളിക്ക് ശേഷമുള്ള സംഘടനാ വളർച്ച).
-
കുസുമൻ, കെ.കെ. (1976). The Extremist Movement in Kerala. (1940-കളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ).
-
ശ്രീധരമേനോൻ, എ. (1967). കേരള ചരിത്രം. (രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളുടെ ഏകീകരണം).
Web Designer Vs Web Developer
വാട്ട് എ ഫക്ക് ഫെയ്സ്‌ബുക്ക്!!

സ്വകര്യതയെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത് ഫെയ്സ്ബുക്കിൽ. ദാ ഈ സൈറ്റിൽ പോയിട്ട് നിങ്ങളുടെ ഫെയ്സ്‌ബുക്ക് അകൗണ്ടുമായി അവിടെ കൊടുത്തിരിക്കുന്ന ആപ്ലിക്കേഷൻ ഒന്നു കണക്റ്റ് ചെയ്യുക.
നിങ്ങൾക്കൊരു സിനിമ കാണാം. അതിൽ പ്രധാന കഥാപത്രം നിങ്ങളുടെ ഫെയ്‌സ്ബുക്ക് അകൗണ്ടും ചിത്രങ്ങളും ഒക്കെ തന്നെ!! അവസാനം നിങ്ങളുടെ ലൊക്കേഷൻ, ഗൂഗിൾ മാപ്പ് വഴി കണ്ടെത്തിൽ നിങ്ങളെ നശിപ്പിക്കാനായി വില്ലൻ വരും… തിരിച്ചറിയാനായി പ്രൊഫൈൽ ഫോട്ടോയുടെ പ്രിന്റ് ഔട്ടും എടുത്ത് മൂപ്പർ കാറിൽ വെക്കുന്നുണ്ട്.
സൂക്ഷിച്ചോ!!
സിനിമ കണ്ടു കഴിഞ്ഞെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്തിട്ട് (കണ്ടില്ലെങ്കിലും ക്ലിക്കാം കേട്ടോ!!) അതിൽ കൊടുത്തിരിക്കുന്ന ആപ്ലിക്കേഷനിൽ നിന്നും takethislollipop എന്ന ആപ്ലിക്കേഷൻ റിമൂവ് ചെയ്തേക്ക്.
ചിലപ്പോൾ നിങ്ങൾ അറിയാതെയും (അറിഞ്ഞുകൊണ്ടും) നിങ്ങളുടെ ഫെയ്സ്‌ബുക്ക് പ്രൊഫൈലുമായി കണക്റ്റ് ചെയ്തിരിക്കുന്ന മറ്റ് ആപ്ലിക്കേഷൻസിനേയും അവിടെ കാണാൻ ആവും. ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നതു പോലെ നിർബാധം അവർ നിങ്ങളുടെ അപ്-റ്റു-ഡേറ്റ് ആയിട്ടുള്ള ഡാറ്റ എടുത്തു കൊണ്ടു പോകുന്നും ഉണ്ടാവും.അവർ അത് മറ്റുള്ള സൈറ്റുകൾക്ക് നല്ല ലാഭത്തിനു വിൽക്കുന്നുമുണ്ടാവാം.
ഓ പിന്നേ, എന്റെ ഡീറ്റൈൽസ് ചോർത്തിയാൽ കോപ്പല്ലേ!! എന്നാണോ നിങ്ങളുടെ ഭാവം? അതുകൊണ്ട് പോയിട്ട് എന്തു തേങ്ങാക്കുല ഉണ്ടാക്കാനാണ് എന്നാണോ ഇപ്പോൾ വിചാരിക്കുന്നത്? എങ്കിൽ നിങ്ങൾക്കു തെറ്റിപ്പോയി!! നല്ല പ്രൊഫൈൽ ഉള്ള ഒരാളുടെ ഇ മെയിൽ ഐഡി വിറ്റാൽ വരെ നല്ലൊരു കാശ് കയ്യിൽ വരും. മുമ്പ്, കഴിഞ്ഞവർഷത്തിന്റെ ആരംഭത്തിൽ എറണാകുളം വർക്ക് ചെയ്യുന്ന എന്റെ ഫ്രണ്ട് എന്നോട് ചോദിച്ചിരുന്നു കുറേ കോണ്ടാക്റ്റ്സ്…! ഡോക്‌ടേർസിന്റെ ഇമെയിൽ ഐഡിക്ക് ഒന്നിന് 75 രൂപ വെച്ച് തരാൻ തയ്യാറായിരുന്നു, കൂടാതെ എംബിഎ സ്റ്റുഡന്റ്സിന്റെ കോണ്ടാക്റ്റ്സാണ് കൊടുക്കുന്നതെങ്കിൽ ഒന്നിന് 32 രൂപവെച്ച് അവന്റെ കമ്പനി തരുമായിരുന്നു!! ഈ മെയിൽ മാർക്കറ്റിങ് ഒരു നല്ല പണിയാണ് എന്നു മനസ്സിലായില്ലേ…
സ്നേഹം, സൗഹൃദം, പ്രണയം എന്നൊക്കെ പറഞ്ഞ് നിരവധി കൂട്ടായ്‌മകൾ നാട്ടിൽ ഉണ്ട്, അവയിലൊക്കെ ആയിരക്കണക്കിന് ആൾക്കാർ ജോയിൻ ചെയ്തിട്ടുമുണ്ട്. ഇവരുടെ സൈറ്റ് കണ്ടാലറിയാം, അതിന്റെ ഓരോ മുക്കിലും മൂലയിലും പരസ്യങ്ങളാണ്, കൂടാതെ അവർ നമ്മുടെ മെയിലിലേക്കും പരസ്യങ്ങൾ അയച്ചു തരുന്നു. പണമുണ്ടാക്കണം എന്ന ഒറ്റ ലക്ഷ്യമേ ഉള്ളൂ ഇത്തരം തരികിട സൈറ്റുകൾക്ക്, ഒരു മുൻ കരുതൽ ഇരിക്കട്ടെ.
ഇത്തരം ആപ്ലിക്കേഷൻസ് പരീക്ഷിച്ച് നോക്കുവാൻ ഒരു ഫെയ്‌ക്ക് പ്രൊഫൈൽ കൂടി കൂടെ കരുതുന്നത് നല്ലതായിരിക്കും 🙂
കുറച്ച് ഫോട്ടോസും കൊടുത്ത് എന്തെങ്കിലുമൊക്കെ പോസ്റ്റ് ചെയ്ത്, കൂറേ ഏറെ റീഷെയർ ചെയ്ത് ഒരു കള്ള പ്രൊഫൈൽ. പലതരത്തിലുള്ള ആപ്ലിക്കേഷൻസ് ഉണ്ട് ഫെയ്സ്‌ബുക്കിൽ, അവയിൽ ചിലതൊക്കെ വളരെ ഇന്ററസ്റ്റിങ് കൂടിയാണ്, നമ്മൾ അല്പനേരത്തേക്കുള്ള ഒരു തമാശ ആസ്വദിക്കാൻ വേണ്ടി നമ്മുടെ സുഹൃത്തിന്റെ പ്രൊഫൈൽ ഡീറ്റൈൽസ് അവർക്ക് അടിയറവു വെയ്ക്കുന്നത് മോശമല്ലേ. അതിനാൽ ഏതു സോഷ്യൽ നെറ്റ്‌വർക്കിൽ കേറുമ്പോഴും ഒരെണ്ണം ഫെയ്‌ക്കായും ഇരിക്കട്ടെ. അതുകൊണ്ട് തോന്ന്യവാസങ്ങൾ ഒന്നും ഒപ്പിക്കാതിരുന്നാൽ മതി 🙂
ചിത്രങ്ങൾ കോപ്പിയെടുക്കുമ്പോൾ…
കേരളത്തിൽ ഏതൊരു പ്രശസ്തൻ മരിച്ചാലും പത്രക്കാർ ആദ്യം നോക്കുന്നത് മലയാളം വിക്കീപീഡിയയിൽ അദ്ദേഹത്തെക്കുറിച്ച് ലേഖനം ഉണ്ടോ എന്നാണ്. ലേഖനം ഉണ്ടെങ്കിൽ അത് അതേപടിയോ അല്പം മാറ്റം വരുത്തിയോ ഒക്കെ പത്രങ്ങളിൽ അച്ചടിച്ചുവരുന്നു. വിക്കിപീഡിയയിലെ ലേഖനങ്ങൾ അങ്ങനെ ആർക്കും ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള ലൈസൻസിൽ കിട്ടുന്നതാണെങ്കിൽ പോലും അതിനും ആവശ്യമായ കടപ്പാട് രേഖപ്പെടുത്തണം എന്നുണ്ട്…
വിക്കിപീഡിയയിലെ ലേഖനങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ചിത്രങ്ങൾക്ക് എന്നാൽ മറ്റൊരു പ്രശ്നമുണ്ട്. ലേഖനത്തിലെ ടെക്സ്റ്റ് കണ്ടന്റിനെ ആപേക്ഷിച്ച് വ്യത്യസ്ഥങ്ങളായ ലൈസൻസിലാണു ചിത്രങ്ങൾ പബ്ലിക്കിനു കിട്ടുക. ആ ചിത്രങ്ങളിൽ പലതും ഉപയോഗിക്കുമ്പോൾ ചിത്രം എടുത്ത വ്യക്തിയ്‌ക്കോ വിക്കിപീഡിയയ്ക്കോ അതിന്റെ ക്രഡിറ്റ് നൽകണം എന്ന് വ്യക്തമായിതന്നെ അതിൽ കൊടുത്തിരിക്കും. അങ്ങനെ കൊടുക്കുന്നതുകൊണ്ട് പത്രക്കാർക്കോ മറ്റുള്ളവർക്കോ നഷ്ടമൊന്നും വരില്ലെന്നിരിക്കേ അതു കൊടുക്കണമായിരുന്നു. അത് വിക്കീപീഡിയയ്ക്ക് ചിലപ്പോൾ നല്ലൊരു മുതൽക്കൂട്ടാവുകയും ചെയ്തേക്കാം. വിക്കിപീഡിയ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാൻ ഇതുമൂലം ഇടവരും.
ഇന്ന് അന്തരിച്ച കാക്കനാടന്റെ ചിത്രം വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്നതു കാണുക. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ക്ലിക്ക് ചെയ്താൽ മതി അത് വിക്കിപീഡിയയിൽ കാണാം. ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രം കൂടി നോക്കുക. സംഘടനകളും പാർട്ടിയും വിക്കിപീഡിയയിലെ അതേ ചിത്രം ഉപയോഗിച്ച് പോസ്റ്ററുകൾ ഉണ്ടാക്കിയിരിക്കുന്നു.
ഇങ്ങനെ കൊടുക്കുമ്പോൾ അതിന്റെ മൂലയിൽ എവിടെയെങ്കിലുമായി ആ ചിത്രം എടുത്തത് വിക്കിപീഡിയയിൽ നിന്നാണെന്നു പറഞ്ഞാൽ വിക്കിപീഡിയ്‌ക്കു കിട്ടുന്ന ഒരു ബഹുമതിതന്നെയാവില്ലേ അത്..!!
മുകളിലെ രണ്ട് ചിത്രങ്ങളിലും ഒരു രസം ഒളിഞ്ഞിരിപ്പുണ്ട് 🙂 ശ്രീ.കാക്കനാടന്റെ ചിത്രം വിക്കിപീഡിയയിലേക്ക് അപ്പ്ലോഡ് ചെയ്തത് കണ്ണൻ മാഷാണ്. പിന്നീട്, ആ ചിത്രം അദ്ദേഹത്തിനു കടപ്പാട് കൊടുക്കാതെ എടുത്ത് വിവിധ പോസ്റ്റുകളാക്കി വഴിയോരങ്ങളിൽ സ്ഥാപിച്ചതിന്റേയും ഫോട്ടോ എടുത്ത് അത് വിക്കിപ്പീഡിയയിലേക്ക് അപ്ലോഡ് ചെയ്തതും കണ്ണൻ മാഷ് തന്നെ!
ഞാനുമെന്റെ ഫെയ്‌ക്കും!!
| അവൾ (എന്റെ ഫെയ്ക്ക് ഐഡി) | ഞാൻ (first 1000) | ||
| മൊത്തം ബസ് പോസ്റ്റ് | 398 | മൊത്തം ബസ് പോസ്റ്റ് | 2500+ |
| മൊത്തം ലൈക്ക് | 5412 | മൊത്തം ലൈക്ക് | 1422 |
| ലൈക്കിയ ആളുകൾ | 736 | ലൈക്കിയ ആളുകൾ | 144 |
| മൊത്തം റീഷെയർ | 85 | മൊത്തം റീഷെയർ | 179 |

കഴകങ്ങൾ
ചിലപ്പോൾ കേരളത്തിലെ തെക്കൻ ജില്ലകളിൽ ഉള്ളവർ ഇങ്ങനെയൊരു കൂട്ടായ്‌മയെ കുറിച്ച് കേട്ടിട്ടുപോലും ഉണ്ടാവില്ല… ഒരു കൂട്ടായ്മയാണിത്. ദ്രാവിഢകാലത്തോളംമ്പഴക്കം കാണുമായിരിക്കണം ഈ സംഗതിക്ക്. വടക്കേ മലബാറിൽ ഇന്നും തളരാതെ ഹൈന്ദവതയിൽ ലയിച്ച്, എന്നാൽ വിശ്വാസപ്രമാണങ്ങളിൽ നിന്നും വ്യത്യസ്ഥത പുലർത്തി നിൽക്കുന്ന ഒരു കൂട്ടായ്മയാണിത്.
വടക്കേ മലബാറിൽ കണ്ടുവരുന്ന ഒട്ടുമിക്ക സമുദായങ്ങളുടേയും ആരാധനാലയങ്ങളായ താനം, തറ, പള്ളിയറ, കോട്ടം, കാവുകൾ, മുണ്ട്യ തുടങ്ങിയ സങ്കേതങ്ങൾക്ക് നേതൃത്വം നൽകുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ് കഴകം. ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്‌മയിൽ പ്രഥമസ്ഥാനം അർഹിക്കുന്നവയാണ് കഴകങ്ങൾ. സമുദായത്തിന്റെ കീഴിൽ താനങ്ങളുടെ എണ്ണം പെരുകുമ്പോൾ അവയെ നിയന്ത്രിക്കാൻ മേൽഘടകമായാണ് കഴകം രൂപം കൊള്ളുന്നത്.കഴകം എന്ന പദം വിവിധ അർത്ഥങ്ങളിലാണ് ഓരോ ദേശത്തും അറിയപ്പെടുന്നത്. കോലസ്വരൂപത്തിലും അള്ളടസ്വരൂപത്തിലുമായിരുന്നു കഴകങ്ങൾ ആരംഭിച്ചത്. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ ചർച്ച നടത്താനും തിരുമാനമെടുക്കാനുമുള്ള സഭ എന്ന അർത്ഥമാണ് അന്നു കഴകം എന്ന പദത്തിനു നൽകിയിരുന്നത്. ഘടകം എന്ന സംസ്‌കൃതപദത്തിന്റെ തത്ഭവമാണ് കഴകമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കഴകം എന്ന പദം ആദ്യം തമിഴിലും പിന്നീട് മലയാളത്തിലും പണ്ടുമുതലേ ഉപയോഗിച്ചു വരുന്നുണ്ട്. തെക്കേമലബാറിൽ ക്ഷേത്രപൂജ നടത്തുന്ന കർമ്മിയെ സഹായിക്കാനായി ശ്രീകോവിലിനു വെളിയിൽ ഒരുക്കങ്ങൾ ചെയ്തു സഹായിക്കുന്നവരെ കഴകക്കാർ എന്നാണു വിളിക്കുക.
ഒടയഞ്ചാൽ
ഒടയഞ്ചാലിനെ പറ്റി അനിലേട്ടൻ ഞാനിട്ട പഴയ ഒരു ബസ്സ് പോസ്റ്റിൽ പറഞ്ഞ കാര്യം വീണ്ടും ഷെയർ ചെയ്യുന്നു…
ശകടത്തിലെ ഛര്‍ദ്ദിക്കാര്‍ക്കു്, ഒരു ഇടുങ്ങിയ പാലം കഴിഞ്ഞെത്തുന്ന ആശ്വാസം…
പാണത്തൂരില്‍ നിന്നും തിരിച്ചുവരുന്നവര്‍ക്കു്, മാവുങ്കാലും, കോട്ടച്ചേരിയും എത്താറായി എന്നോര്‍മ്മപ്പെടുത്തുന്ന മണം…
പാറപ്പള്ളിയില്‍ ചില്ലറയെറിയുന്നവരെ ചില്ലറയെടുത്തുവെക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന ഭക്തി…
“പുറത്തോട്ടു് നോക്കിയിരുന്നോ, കുറച്ചുകൂടി കഴിഞ്ഞാല്‍ ദൂരെ കടല്‍ കാണാം” എന്നു് കുട്ടികളുടെ അന്യോന്യമുള്ള അടക്കംപറച്ചില്‍…
മുമ്പു്, മഴക്കാലത്തു് കോളിച്ചാലില്‍ വെള്ളം കയറി ശകടങ്ങളോടാത്തപ്പോള്‍ നടന്നു് പോകുന്ന യാത്രക്കാരുടെ അല്പനേരത്തെ തലചായ്പ്പു്…
പനത്തടിയില്‍ നിന്നു് കൊന്നക്കാടു് പോകാന്‍ എന്തിനാ, കോട്ടച്ചേരിയും, നീലേശ്വരവും ചുറ്റുന്നതെന്ന ആലോചന…
കാഞ്ഞങ്ങാടു് വഴി വന്ന തിരുവിതാംകൂര്‍ കുടിയേറ്റക്കാരുടെ ആദ്യ താവളങ്ങളിലൊന്നു്…
പിന്നെ, ഒഴിവുനേരങ്ങളിലൊക്കെ കൊരട്ട പറക്കുന്ന,
റബ്ബര്‍വെട്ടുന്ന,
ദിവസവും മുപ്പതു് കി.മി യാത്രചെയ്തു് ദുര്‍ഗ്ഗയില്‍ പഠിക്കാനെത്തുന്ന,
എന്റെ എട്ടാംക്ലാസു് സഹപാഠിയായ കുഞ്ഞിക്കൃഷ്ണനെ പോലെ അദ്ധ്വാനശീലരുടെ നാടു്…
വിക്കിമീഡിയ കോമൺസിലെ ചിത്രം കാണുക:




