ഇന്നലെ(ഡിസംബർ 5, 2023) മുബൈയിൽ നിന്നും പാർസൽ ഓപ്പറേറ്റർ എന്നും പറഞ്ഞ് എനിക്കൊരു കോൾ വന്നിരുന്നു. കൺഫർമേഷനു വേണ്ടിയാണവർ വിളിച്ചത്. ഞാൻ പാർസൽസ് ഒന്നും അയച്ചിട്ടില്ലെന്നു തർക്കിച്ചപ്പോൾ, എങ്കിൽ ഇത് ആരോ തട്ടിപ്പ് ചെയ്ത് നിങ്ങളുടെ പേരിൽ അയച്ചതാവും എന്നയാൾ പറഞ്ഞു. കമ്പ്യൂട്ടർ ജനറേറ്റഡ് കോളായിരുന്നു അത്. മൊബൈലിൽ ട്രൂകോളർ ഉള്ളതിനാൽ പലപ്പോഴും ലോണിനും ക്രഡിറ്റ് കാർഡിനും സംഭാവന ചെയ്യാനും മറ്റുമായി വിളിക്കുന്നവരോട് ഞാൻ മലയാളത്തിൽ മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. ഇതുപക്ഷേ, കമ്പ്യൂട്ടർ ജനറേറ്റഡ് കോളായതിനാൽ ശ്രദ്ധിച്ചു കേട്ടു. താങ്കൾ അയച്ച പാർസൽ പ്രോസസുകളെല്ലാം കഴിഞ്ഞ് റെഡിയായിട്ടുണ്ട്, ഇതയക്കാൻ വേണ്ടി 1 പ്രസ്സ് ചെയ്യുക, അതല്ല ഞങ്ങളുടെ കസ്റ്റമർ കെയറുമായി സംസാരിക്കാൻ 2 അമർത്തുക എന്നായിരുന്നു പറഞ്ഞത്. അങ്ങനെ ഞാൻ 2 പ്രസ് ചെയ്തു കസ്റ്റമർ കെയറുമായി സംസാരിച്ചു. മൂപ്പരുടെ പേര് Rohit Kurale എന്നാണ്, Dept Sedex Mumbai Andheri Branch ഇൽ വർക്ക് ചെയ്യുന്നു. നവംബർ 28, 2023, മുബൈയിൽ നിന്നും തായ്വനിലേക്കാണത്രേ പാർസൽ അയച്ചത്. പാർസൽ അയച്ചത് Ifang എന്നു പേരുള്ള തായ് വാനിക്കായിരുന്നു, അയാളുടെ നമ്പർ +8862737998, പാർസൽ നമ്പരും ഇയാൾ എനിക്കു തന്നു. തുടർന്ന് പാർസലിൽ ഉള്ള ചില ഐറ്റംസ് എന്തൊക്കെയാണെന്ന് അറിയിച്ചു: വ്യാജ പാസ്പോർട്ടുകൾ 10 എണ്ണം, 5 കിലോ തുണിത്തരങ്ങൾ, ICICI ക്രഡിറ്റ്കാർഡുകൾ, 950 ഗ്രാം MDMA. കൂടാതെ rajesh365@okicici എന്ന UPI സംവിധാനത്തിലൂടെ 8450 രൂപ പാർസൽ ചെലവായി ഞാൻ അടച്ചിട്ടുണ്ടത്രേ (എൻ്റെ അകൗണ്ടിൽ നിന്നും കാശൊന്നും പോയിട്ടില്ല - ഈ ICICI UPI സംഗതി എൻ്റേതുമല്ല) പാർസലിനുള്ളിലുള്ള കാര്യങ്ങൾ സർവ്വീസ് പ്രൊവൈഡറായ നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിഞ്ഞു എന്നു ചോദിച്ചപ്പോൾ അത് എഴുതിയിട്ടുണ്ട് എന്നായിരുന്നു മറുപടി. അക്കാര്യത്തിൽ ഒരു അസ്വാഭാവികത എനിക്കു തോന്നി. (പാസ്പോർട്ട് വ്യാജമാണെന്ന് അയാൾക്കെങ്ങനെ അറിയുമെന്ന് ചോദിച്ചില്ല. വ്യാജ പാസ്പോർട്ടായിരിക്കും എന്നയാൾ ഊഹിച്ചതാവും എന്നു കരുതി). അയാൾ പറഞ്ഞു, നിങ്ങൾ ഉടനേ ഇക്കാര്യം പൊലീസിൽ അറിയിക്കുകയും ഒരു പൊലീസ് ക്ലിയറൻസ്...
കാസർഗോഡിൻ്റെ ഓണം; ദീപാവലി!
ഓണാഘോഷവുമായി ബന്ധപ്പെട്ട കഥ ഏവരുക്കും അറിയാം, നല്ലവനായ മാവേലിത്തമ്പുരാനെ അസൂയമൂത്ത ദേവഗണങ്ങൾ കുള്ളൻ വാമനൻ മുഖേന വഞ്ചനയിലൂടെ പാതാളത്തിലേക്ക് താഴ്ത്തിക്കളഞ്ഞു എന്നാണു കഥ. മലയാളമാസാരംഭമായ ചിങ്ങമാസത്തിലാണ് ഓണം. നാടുകാണാനെത്തുന്ന മാവേലിയെ വരവേൽക്കാനായി പുതുവേഷങ്ങളണിഞ്ഞ്, നാടിനെ തന്നെ അലങ്കരിച്ച് ജനങ്ങൾ ഉത്സവാഘോഷങ്ങളാൽ കാത്തിരിക്കുന്ന ചടങ്ങാണിത്. കാസർഗോഡ് ജില്ലയിലും ഓണാഘോഷം സമാനമായി തന്നെ ആചരിക്കുന്നുണ്ട്, കൂടെ മറ്റൊന്നുകൂടിയുണ്ട്. ഇന്ത്യ ഒട്ടാകെ നടക്കുന്ന ദീപാവലിയും പുരാതനകാലം മുതലേതന്നെ ആചരിച്ചു വരുന്നതും മഹാബലിയുടെ തിരിച്ചുവരവിൻ്റെ ആഘോഷം തന്നെയാണ്. നിലവിൽ കാസർഗോഡ് ജില്ലയിലും ബലീന്ദ്രനെ നാട്ടിലേക്ക് സ്വാഗതമരുളുന്ന ബലിപൂജയും ആരാധനയും നടക്കുന്നുണ്ട്. തുലാവത്തിലെ ദീപാവലി ദിവസം തന്നെയാണത്. കറുത്ത വാവു ദിവസമാണിതു നടക്കുന്നത്. പഴയ തുളുനാട്ടിൽ, ഇന്ന് കർണാടകയോടു ചേർന്നു പകുതിയോളം വരുന്ന കാസർഗോഡൻ പ്രദേശങ്ങളിലും ഉഡുപ്പി ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ഭാഗങ്ങളിലുമായിട്ടാണിത് നടക്കുന്നത്. ദ്രാവിഡസംസ്കൃതിയെ തൂത്തെറിഞ്ഞ ആര്യവംശമേൽക്കോയ്മയുടെ കഥയാണിതു കാണിക്കുന്നത്. പണ്ടു തുളുനാടു ഭരിച്ചിരുന്ന പൊലീന്ദ്രനെന്നറിയപ്പെടുന്ന ബലീന്ദ്രമഹാരാജനെ കണ്ട് അസൂയപൂണ്ട ആര്യവംശജർ, മഹാവിഷ്ണുവിൻ്റെ സഹായത്താൽ മുനികുമാര വേഷത്തിൽ വന്ന് മൂന്നടി മണ്ണ് ദാനമായി ചോദിച്ചെന്നും ത്രിവിക്രമരൂപിയായ മഹാവിഷ്ണുവിൻ്റെ ചതിയിൽ പെട്ടുപോയ ബലൊയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്തിക്കളഞ്ഞു. ബലീന്ദ്ര, ബലിയേന്ദ്ര, ബോളിയേന്ദ്ര എന്നീ പേരുകളിലാണ് തുളുനാട്ടിൽ മാവേലിയറിയപ്പെടുന്നത്. ഭൂമിപുത്രനെന്ന പേരിൽ തന്നെ പ്രസിദ്ധനാണു മാവേലി. മാവേലിയെ തളയ്ക്കാൻ സവർണർ പലവട്ടം ശ്രമിക്കുന്നുണ്ട്. ആദ്യമായി ബലിയെ തളയ്ക്കാൻ പറഞ്ഞു വിടുന്നത് കലിയെയാണ്. അവർ പരാജയപ്പെട്ടു. കലിയുടെ വലതുകാൽ പൊൻ ചങ്ങലകൊണ്ടും വെള്ളിച്ചങ്ങല കൊണ്ട് ഇടം കാലും ഇരുമ്പുചങ്ങല കൊണ്ട് നടുവും ബന്ധിച്ച് മാവേലി കലിയെ ബന്ധസ്ഥനാക്കുന്നു. വാമനവേഷത്തിൽ മഹാവിഷ്ണുവന്ന് മാവേലിയെ ചതിച്ചതു പിന്നെയാണ്. മൂന്നടി മണ്ണ് നിനക്കെന്തിനാണെന്ന ചോദ്യത്തിന് വാമനൻ കൃത്യമായ ഉത്തരം കൊടുകുന്നുണ്ട്, ഒരടി സ്ഥലത്ത് വീടും ആലയും പണിത് കുളവും കിണറുമായി അവിടം കൃഷിസ്ഥലമാക്കുമെന്നും രണ്ടാമടിസ്ഥലത്ത് തെയ്യത്തിന് ആലയമുണ്ടാക്കി ഉത്സവം നടത്തുമെന്നും മൂന്നാമടി ബ്രാഹ്മണർക്കായി നീക്കി വെയ്ക്കുമെന്നുമായിരുന്നു വാമനൻ്റെ ഉത്തരം. സമത്വ സുന്ദരമായിത്തന്നെ ഭരണയന്ത്രം തിരിച്ച ബലീന്ദ്രനോടുള്ള സ്നേഹവും വിശ്വാസവും ജനങ്ങൾ മറക്കാതെ പിൻതുടർന്നപ്പോളായിരിക്കണം ആര്യർ, ദ്രാവിഡജനതയ്ക്ക് വർഷത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ...
ഞാറ്റ്യേല ശ്രീധരൻ
നാലു പതിറ്റാണ്ടുകാലം പ്രമുഖ ദ്രാവിഡഭാഷകളായ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളോടൊപ്പം ഏകാകിയായി നടന്നൊരു മനുഷ്യനുണ്ട് ഇങ്ങു തലശ്ശേരിയിൽ. 85 വയസു കഴിഞ്ഞിരിക്കുന്ന ഞാറ്റ്യേല ശ്രീധരൻ എന്ന വ്യക്തിയാണിത്. അകമഴിഞ്ഞ ഭാഷാപ്രണയം കൊണ്ട്, തൻ്റെ ജീവിതവീഥിയിലൂടെ കൂടെ നടക്കാൻ ഇദ്ദേഹം ഭാഷകളേയും കൂട്ടുപിടിച്ചെന്നു പറയാം. അക്കാദമിക്ക് തലത്തിൽ മുൻപന്തിയിലായിരുന്നെങ്കിൽ ഇന്നേറെ പ്രസിദ്ധമായേനെ ഒരുപക്ഷേ ഇദ്ദേഹത്തിൻ്റെ പ്രയത്നം. പഴയ നാലാം ക്ലാസ് ജീവിതമേ സ്കൂൾ ജീവിതമായി ഇദ്ദേഹത്തിനുള്ളൂ. പിന്നീടു തുല്യതാപരീക്ഷയിലൂടെ 7 ക്ലാസ് സർട്ടിഫിക്കേഷനും നേടുകയുണ്ടായി. നാലു ദ്രാവിഡഭാഷകളെ നന്നായി പഠിച്ച്, ഇവയ്ക്കൊക്കെയും പര്യാപ്തമായ ചതുർഭാഷാ നിഘണ്ടു സൃഷ്ടിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. അമ്മ കൂലിപ്പണിയെടുത്തായിരുന്നു ഇദ്ദേഹത്തെ വളർത്തിയത്. നാലാം ക്ലാസിൽ തോറ്റുപോയ ശ്രീ ശ്രീധരൻ, നേരെ ബീഡിപ്പണിയെടുക്കാനായി പോയി. കൂടെ ബാലസംഘം പോലുള്ള സംഘടനകളിലൂടെ സാക്ഷരതാ മിഷനിലും മറ്റും പങ്കെടുത്ത് സംഘടനാതലത്തിൽ ജനസമ്മതനായി തീർന്നു. അന്ന് അക്ഷരം പഠിക്കാനായി വന്നു ചേർന്നവരിൽ വിവിധ പണികൾക്കായി എത്തിയിരുന്ന തമിഴ്, കന്നഡികരും ഉണ്ടായിരുന്നു. പാലക്കാടൻ ഉൾഗ്രാമങ്ങളിലൂടെ നടന്ന് ഇദ്ദേഹമന്ന് അക്ഷരം പഠിപ്പിച്ചു, ഒരുപക്ഷേ, ഇദ്ദേഹത്തിൽ അക്ഷരസ്നേഹം ഉടലെടുത്തത് അങ്ങനെയാവും. തന്നേക്കാൾമുതിർന്നവർടെ ടീച്ചറായീന്നിദ്ദേഹമ്മാറി. വിവിധ ഭാഷക്കാരായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്, അവരിലൂടെ ദ്രാവിഡഭാഷകളെ കുറിച്ച് പഠിക്കാനുള്ള പ്രതലം സൃഷിട്ടിച്ചത് ഈ കാലംതന്നെയായിരുന്നു. ബീഡിപ്പണിയെടുക്കുമ്പോൾ തന്നെ ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ശീലവും ഉണ്ടായതും വിശാലമായ ഭാഷാലോകത്തേക്കുള്ള പടിവാതിലായി മാറി. എ.ആർ. രാജരാജവർമ്മയുടെ കേരളപാണിനീയം അടക്കം വിവിധ പുസ്തകങ്ങൾ ശ്രീധരേട്ടനന്നേ ഹൃദിസ്ഥമാക്കി. പ്രമുഖ വ്യാകരണപണ്ഡിതൻ, കോഴിക്കോടുകാരനായിരുന്ന മാധവ ശേഷഗിരി പ്രഭുവിൻ്റെ പുസ്തകങ്ങൾ അടക്കം ശേഖരിച്ചു പഠിച്ചെടുക്കാൻ അന്ന് അദ്ദേഹത്തിനും സാധിച്ചു. സമകാലിക പ്രസിദ്ധീകരണങ്ങളിലും മറ്റുമെഴുതുന്ന ശീലവും അന്നുണ്ടായിരുന്നു. റേഡിയോ ആയിരുന്നല്ലോ അന്നത്തെ പ്രധാനപ്പെട്ട മാധ്യമം. കമ്മ്യൂണിസ്റ്റുകൾ, മാർക്സിസ്റ്റുകൾ എന്നരീതിയിൽ റേഡിയോയിൽ പ്രേക്ഷണം ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടപ്പോൾ എന്തുകൊണ്ടാണ് കൾ പ്രത്യയം മലയാളം വാക്കുകൾ അല്ലാത്ത മാർക്സിസ്റ്റ്, കമ്മ്യൂണിസ്റ്റ് പദങ്ങളോടു ചേർക്കുന്നു എന്നു ചോദിച്ച് എഴുത്തെഴുതി. സ്ത്രീകൾ, തൊഴിലാളികൾ, ഗുരുക്കൾ, മരങ്ങൾ, വീടുകൾ, നിങ്ങൾ, താങ്കൾ, നമ്മൾ, ഞങ്ങൾ, പെങ്ങൾ തുടങ്ങി കൾ പ്രത്യയം എവിടെയൊക്കെ...
Web development framework
Web development framework A web development framework serves as an organized assortment of pre-written code and tools, utilized by developers to streamline the creation of websites and web applications. It furnishes a foundation and structure for constructing web-based applications, presenting a collection of predefined functions, libraries, and best practices. These frameworks are devised to manage typical tasks, diminish the need for repetitive coding, and foster uniform coding practices across diverse projects. In essence, a web development framework is a software framework intentionally crafted to facilitate the development of web applications. It establishes a standardized approach to crafting and deploying web applications on the global internet. The primary objective of web frameworks is to automate the laborious aspects linked with routine activities in web development, encompassing activities like accessing databases, creating templates, managing user sessions, ensuring authentication and authorization, managing errors, implementing caching, and orchestrating deployment. These frameworks are versatile enough to cater to a broad spectrum of web applications, ranging from uncomplicated websites to intricate enterprise-level applications. Additionally, they are well-suited for developing web services and APIs. Key components of a web development framework include: Template Engine: Frameworks often include a template engine that facilitates the creation of dynamic HTML...
Chandrayaan
India had conducted several significant lunar exploration activities. Here are the major lunar exploration activities carried out by India: Chandrayaan-1 (2008-2009): Chandrayaan-1 was India's first lunar probe, launched by the Indian Space Research Organisation (ISRO) on October 22, 2008. It had multiple scientific objectives, including mapping the surface composition of the Moon and searching for water ice in the polar regions. The spacecraft carried 11 scientific instruments, including a Moon Impact Probe (MIP) that was released and impacted the lunar surface. One of the key findings of Chandrayaan-1 was the discovery of water molecules on the lunar surface, particularly in the polar regions. This finding was significant because water is a crucial resource for future lunar missions. Chandrayaan-2 (2019): Chandrayaan-2 was ISRO's second lunar exploration mission, launched on July 22, 2019. It was more ambitious than its predecessor and consisted of an orbiter, a lander named Vikram, and a rover named Pragyan. The mission aimed to study the lunar surface, map its distribution of elements and minerals, and explore the south pole region in greater detail. Unfortunately, the lander Vikram lost communication during its descent, and the rover couldn't be deployed as planned. However, the orbiter successfully entered lunar orbit...
Walk with Vee Cee
നമ്മുടെ ചുറ്റുപാടുകളെ കുറിച്ചു കൂടുതൽ അറിയാനും പഠിക്കാനും മറ്റുമായി കഴിഞ്ഞവർഷം ശ്രീ വി. സി. ബാലകൃഷ്ണൻ മാഷിൻ്റെ നേതൃത്വത്തിൽ കൂടിച്ചേർന്ന ഒരുക്കൂട്ടം ആളുകളുടെ കൂട്ടായ്മയാണു വോക്ക് വിത്ത് വിസി. പലപല യാത്രകളിലായി നിരവധി ആളുകൾ പങ്കെടുക്കുകയുണ്ടായി. വിവിധ വിഷയങ്ങളിൽ അനുഭവപരിചയവും അറിവും ഉള്ളവർ തന്നെയായിരുന്നു കൂടുതലും. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ വിവിധ വയലുകൾ, നീർത്തടങ്ങൾ, കണ്ടൽക്കാടുകൾ, തീരപ്രദേശങ്ങൾ എന്നീ മേഖലകളിൽ ഇതിനകം ഈ സംഘം പത്തിലധികം ഫീൽഡ് ട്രിപ്പുകൾ നടത്തിക്കഴിഞ്ഞു. കോറോം, കാനായിക്കാനം, മാടായിപാറ, കാരക്കുണ്ട്, പൊന്നുരുക്കിപ്പാറ പൂവത്താർകുണ്ട്, പുലിക്കുരുമ്പ, രാമന്തളി, ബ്ലാത്തൂർ കല്യാട്, കുന്നത്തൂർപാടി എന്നീ പ്രദേശങ്ങളിൽ ചിട്ടയോടെയുള്ള പഠനങ്ങൾ നടത്തുകയും വിവിധ സസ്യ ജന്തുജാലങ്ങളുടെ ചെക്ക് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഒരുവർഷം കൊണ്ട്, ഒത്തിരിപ്പേർ പകർത്തിയ ചിത്രങ്ങളും അനുബന്ധ അറിവുകളും ഒത്തുചേർത്ത്, ബയോഫിലിയ 2023 എന്നപേരിൽ പയ്യന്നൂർ ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനവും വിവിധ ക്ലാസുകളും നടന്നുവരികയാണ്. പതിനേഴാം തീയതിവരെ അതുണ്ട്. ചിത്രപ്രദർശനം ഗംഭീരമാണ്. നിറപ്പകിട്ടോടെയുള്ള നൂറോളം ചിത്രങ്ങൾ ഉണ്ട് പ്രദർശനവേദിയിൽ. അങ്ങനെ ചിത്രങ്ങൾ കൃത്യതയോടെ പ്രസൻ്റ് ചെയ്യാൻ വിസി ബാലകൃഷ്ണൻ മാഷും മണ്ടൂർ ഗോവിന്ദൻ മാഷും കഷ്ടപ്പെട്ടതു ചെറുതല്ലെന്ന് കണ്ടറിയാനാവും. വെറുമൊരു ചിത്രം മാത്രമല്ലത്, ഇംഗ്ലീഷിലും മലയാളത്തിലുമായി വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നേപ്പോലുള്ളവർക്കൊക്കെ ഒരു ചിത്രം കാണുമ്പോൾ തോന്നുന്ന സൗന്ദര്യബോധത്തിനപ്പുറം മറ്റൊന്നുമില്ലിത്; അതേ സമയം, ഇത്തരം വിവരങ്ങൾക്കായി അലയുന്നവരും നിരവധിയുണ്ട് നമുക്കിടയിൽ. അവർക്കു തീർച്ചയായും ഇതൊരനുഗ്രഹം തന്നെയായിരിക്കും. ഇവയൊക്കെയും, നാൾക്കുനാൾ എണ്ണം കൂട്ടി, ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും ലഭ്യമാവുന്ന തരത്തിൽ ഓൺലൈനിൽ എത്തിക്കേണ്ടതുണ്ട്. ആവശ്യക്കാർ ഏറെയുണ്ടല്ലോ; അവർക്കും ലഭ്യമാവട്ടെ വിവരങ്ങൾ. കൊണ്ടും കൊടുത്തും സഹായിക്കാതെ, എല്ലാം എൻ്റേതുമാത്രമെന്നു കരുതി, കോപ്പിറൈറ്റ്സും കെട്ടിപ്പിടിച്ചു കിടക്കുന്നവരും ഏറെയുണ്ട്, അവരിൽ നിന്നും പരസഹായം ലഭ്യമാവുമെന്നു കരുതേണ്ടതില്ല. അവരുടെ അറിവുകൾ അവരോടെ തീരാൻ മാത്രം വിധിക്കപ്പെട്ടവയാവും. തീർച്ചയായും അതുപോലെയാവില്ല ഇത്.
ഉത്തരമലബാറിലെ ജന്മിത്വവിരുദ്ധ സമരചരിത്രത്തിലെ വിപ്ലവാധ്യായം
പയ്യന്നൂർ കർഷകത്തൊഴിലാളി പണിമുടക്ക് (1947) 1947-ൽ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ പടിവാതിലിൽ എത്തിനിൽക്കെ, വടക്കൻ മലബാറിലെ പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക കേന്ദ്രമായ പയ്യന്നൂരിലും പരിസര ഗ്രാമങ്ങളിലും അരങ്ങേറിയ 'പയ്യന്നൂർ കർഷകത്തൊഴിലാളി പണിമുടക്ക്' കേരളത്തിലെ വർഗ്ഗസമരങ്ങളുടെയും പൗരാവകാശ പോരാട്ടങ്ങളുടെയും ചരിത്രത്തിലെ ഏറ്റവും വീര്യമാർന്ന അധ്യായങ്ങളിലൊന്നാണ്. ലളിതമായി പറഞ്ഞാൽ, പയ്യന്നൂർ മേഖലയിലെ (കോറോം, വെള്ളൂർ, രാമന്തളി, കരിവെള്ളൂർ അടങ്ങുന്ന വലിയ പ്രദേശം) യാഥാസ്ഥിതികരായ ഫ്യൂഡൽ ജന്മിമാർ കർഷകത്തൊഴിലാളികളായ ഹരിജൻ-പിന്നാക്ക ജനവിഭാഗങ്ങളോട് കാട്ടിയ കടുത്ത സാമ്പത്തിക ചൂഷണങ്ങൾക്കും, തുച്ഛമായ കൂലിക്കും, കള്ളപ്പറകൾ ഉപയോഗിച്ചുള്ള അളവുതൂക്ക കൃത്രിമങ്ങൾക്കും, മനുഷ്യത്വരഹിതമായ ജാതിവിവേചനങ്ങൾക്കുമെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകസംഘത്തിന്റെയും നേതൃത്വത്തിൽ തൊഴിലാളികൾ ഒന്നടങ്കം നടത്തിയ ഐതിഹാസികമായ പണിമുടക്ക് പ്രക്ഷോഭമാണിത്.1 വിത-കൊയ്ത്തു കാലങ്ങളിൽ കൃഷിപ്പണികൾ പൂർണ്ണമായി ബഹിഷ്കരിച്ചുകൊണ്ട് ആരംഭിച്ച ഈ സമരം, ജന്മിമാരുടെ ഗുണ്ടാപ്പടയെയും മലബാർ സ്പെഷ്യൽ പോലീസിന്റെ (MSP) ക്രൂരമായ അടിച്ചമർത്തലുകളെയും ധീരമായി പ്രതിരോധിച്ചു വിജയം കാണുകയും, വടക്കൻ മലബാറിലെ ദളിത്-കർഷക ജനവിഭാഗങ്ങൾക്ക് പൗരാവകാശവും ന്യായമായ കൂലിയും ഉറപ്പാക്കുന്നതിൽ ചരിത്രപരമായ പങ്ക് വഹിക്കുകയും ചെയ്തു.2 സാമൂഹിക-സാമ്പത്തിക പശ്ചാത്തലവും വടക്കൻ മലബാറിലെ കാർഷിക അടിമത്തവും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മദ്രാസ് പ്രസിഡൻസിയുടെ കീഴിലുള്ള മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിന്റെ ഭാഗമായിരുന്നു പയ്യന്നൂർ പ്രദേശം. ഇവിടുത്തെ ഭൂഉടമസ്ഥതാ സമ്പ്രദായം അങ്ങേയറ്റം ചൂഷണാത്മകമായ ഫ്യൂഡൽ വ്യവസ്ഥിതിയിലാണ് അധിഷ്ഠിതമായിരുന്നത്. പയ്യന്നൂരിലെയും പരിസരങ്ങളിലെയും ഫലഭൂയിഷ്ഠമായ നെൽപ്പാടങ്ങൾ മുഴുവൻ ചിറക്കൽ കോവിലകം, താഴെക്കാട്ടു മന പോലുള്ള വലിയ ബ്രാഹ്മണ ഇല്ലങ്ങൾ, വലിയ നായർ തറവാട്ടുകാർ എന്നിവരുടെ അധീനതയിലായിരുന്നു.3 മറുവശത്ത്, ഈ പാടങ്ങളിൽ ചോരനീരാക്കി പണിയെടുത്തിരുന്ന കർഷകത്തൊഴിലാളികൾ ഭൂരിഭാഗവും പുലയർ, ചെറുമർ, വേട്ടുവർ തുടങ്ങിയ ദളിത് വിഭാഗങ്ങളിൽപ്പെട്ടവരും വലിയൊരു പങ്ക് ഈഴവരുമായിരുന്നു. ഇവർക്ക് സ്വന്തമായി ഒരിഞ്ച് ഭൂമി പോലുമുണ്ടായിരുന്നില്ല. ജന്മിമാരുടെ പറമ്പുകളിൽ 'കുടികിടപ്പുകാരായി' കഴിഞ്ഞുകൂടിയ ഇവർക്ക് ജന്മിമാർ കൽപ്പിക്കുന്നതായിരുന്നു നിയമം. അക്കാലത്ത് നിലനിന്നിരുന്ന ചില കടുത്ത ചൂഷണങ്ങൾ താഴെ പറയുന്നവയാണ്: 1. തുച്ഛമായ കൂലിയും 'വള്ളിച്ചെലവും' കർഷകത്തൊഴിലാളികൾക്ക് പുലർച്ചെ മുതൽ അസ്തമയം വരെ പണിയെടുത്താൽ ലഭിച്ചിരുന്നത് 'വള്ളി' എന്ന് വിളിക്കുന്ന തുച്ഛമായ നെല്ലായിരുന്നു....
കാഞ്ഞങ്ങാട് ബീഡി തൊഴിലാളി സമരം
കാഞ്ഞങ്ങാട് ബീഡി തൊഴിലാളി സമരം (1952): അസംഘടിത മേഖലയിലെ അവകാശപ്പോരാട്ടങ്ങളുടെ ചരിത്രവും അക്കാദമിക വിശകലനവും ആമുഖം ആധുനിക കേരളത്തിന്റെ തൊഴിൽ അവകാശ ചരിത്രത്തിൽ, പ്രത്യേകിച്ച് ഉത്തര മലബാറിന്റെ സാമൂഹിക-രാഷ്ട്രീയ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ച ഒരു സുപ്രധാന ജനകീയ മുന്നേറ്റമാണ് 1952-ൽ നടന്ന കാഞ്ഞങ്ങാട് ബീഡി തൊഴിലാളി സമരം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, അസംഘടിത മേഖലയിൽ പണിയെടുക്കുന്ന ഏറ്റവും ചൂഷിതരായ ഒരു വിഭാഗം തൊഴിലാളികൾ തങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കും ജീവിക്കാൻ വകയുള്ള കൂലിക്കും വേണ്ടി മുതലാളിമാർക്കെതിരെ സംഘടിച്ചതിന്റെ ഉജ്ജ്വലമായ ചരിത്രമാണിത്. ലളിതമായി പറഞ്ഞാൽ, ദിവസത്തിൽ 14-മുതൽ 16 മണിക്കൂർ വരെ ഇരുണ്ടതും ഇടുങ്ങിയതുമായ കുടുസ്സുമുറികളിലിരുന്ന് തുച്ഛമായ കൂലിക്ക് ബീഡി തെറുക്കാൻ നിർബന്ധിതരായിരുന്ന കാഞ്ഞങ്ങാട്ടെയും പരിസരപ്രദേശങ്ങളിലെയും തൊഴിലാളികൾ, തൊഴിൽ സമയം എട്ടു മണിക്കൂറായി ക്ലിപ്തപ്പെടുത്താനും, ന്യായമായ വേതനം ലഭിക്കാനും, പിരിച്ചുവിടൽ അവസാനിപ്പിക്കാനും വേണ്ടി പണിമുടക്കി തെരുവിലിറങ്ങിയ ഐതിഹാസിക പോരാട്ടമായിരുന്നു ഇത്.1 കേവലമൊരു സാമ്പത്തിക സമരം എന്നതിലുപരി, കീഴാള ജനവിഭാഗങ്ങളുടെ ജനാധിപത്യവൽക്കരണത്തിനും വർഗ്ഗബോധത്തിനും ഈ സമരം അടിത്തറ പാകി. 1. ഉത്തര മലബാറിലെ ബീഡി വ്യവസായം: ഒരു ചരിത്ര പശ്ചാത്തലം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയോടെയാണ് മലബാറിൽ, പ്രത്യേകിച്ചും കണ്ണൂർ, കാസർഗോഡ്, ദക്ഷിണ കന്നഡ അതിർത്തി പ്രദേശങ്ങളിൽ ബീഡി വ്യവസായം വേരുറപ്പിക്കുന്നത്. മധ്യപ്രദേശിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കൊണ്ടുവരുന്ന ടെണ്ടു ഇലകളും (Tendu leaves), പുകയിലയും ഉപയോഗിച്ച് കൈകൊണ്ട് ബീഡി തെറുക്കുന്ന ഈ വ്യവസായം വലിയൊരു വിഭാഗം ഗ്രാമീണർക്ക് തൊഴിൽ നൽകി. കാഞ്ഞങ്ങാട്, കാസർഗോഡ് മേഖലകളിൽ മംഗലാപുരം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന വൻകിട കമ്പനികളുടെയും പ്രാദേശിക മുതലാളിമാരുടെയും നിയന്ത്രണത്തിലായിരുന്നു ഈ വ്യവസായം. വലിയ ഫാക്ടറികൾക്ക് പകരം, ചെറിയ ഷെഡുകളിലും കോൺട്രാക്ടർമാരുടെ വീടുകളിലും (ബീഡി ബ്രാഞ്ചുകൾ) ഇരുന്ന് തൊഴിലാളികൾ പണിയെടുക്കുന്ന 'കരാർ സമ്പ്രദായം' (Contract System) ആയിരുന്നു നിലനിന്നിരുന്നത്. മുതലാളി നേരിട്ട് തൊഴിലാളിക്ക് കൂലി നൽകുന്നതിന് പകരം ഇടനിലക്കാരായ കോൺട്രാക്ടർമാരാണ് വ്യവസായം നിയന്ത്രിച്ചിരുന്നത്. ഇത് തൊഴിലാളികളുടെ മേലുള്ള ചൂഷണം ഇരട്ടിയാക്കാൻ കാരണമായി. തൊഴിലാളികൾക്കും മുതലാളിക്കും ഇടയിൽ നിയമപരമായ യാതൊരു തൊഴിൽ...
ഏകാന്തതയുടെ കരാർ
തൃക്കരിപ്പൂരിലെ രജിസ്‌ട്രേഷൻ ഓഫീസിലെ തിരക്കുകൾക്കിടയിൽ, ഒരു പുതിയ സൗഹൃദം മൊട്ടിട്ടു. ആധാരമെഴുത്തുകാരനായ അമ്പാടി സാറുമായുള്ള സംഭാഷണങ്ങൾ പുസ്തകങ്ങളെയും കലകളെയും കുറിച്ചുള്ള പൊതുവായ ഇഷ്ടങ്ങളാൽ പെട്ടെന്ന് ഊഷ്മളമായി. കാര്യങ്ങളെല്ലാം ഭംഗിയായി പര്യവസാനിച്ച ശേഷം, ഞങ്ങൾ വെറുതെയിരിക്കുമ്പോൾ, ഒരു ശൂന്യമായ മുദ്രപ്പത്രവുമായി ഒരാൾ അവിടേക്ക് കടന്നുവന്നു. അമ്പാടി സാർ കാര്യം തിരക്കിയപ്പോൾ, അയാൾ ഒരു ഫോൺ വിളിയിലൂടെ വിഷയം സാറിന് കൈമാറി. സംഭാഷണത്തിലെ ഓരോ വാക്കും അവിടെയിരുന്ന ഞാനും കേട്ടു. അതൊരു സ്ഥലത്തിന്റെയോ വസ്തുവിന്റെയോ തർക്കമായിരുന്നില്ല, മറിച്ച് ഒരു അമ്മയുടെ 'ശരീരത്തിന്റെ' അവകാശത്തെക്കുറിച്ചുള്ള കരാറിനെപ്പറ്റിയായിരുന്നു! വിഷയം: ഒരമ്മ. അവർക്ക് രണ്ടും രണ്ടും നാലു മക്കളുണ്ട്; ഭർത്താവ് അരികിലില്ല. അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലം നാലുപേരും തുല്യമായി വീതിച്ചെടുത്തിരുന്നു. എന്നാൽ, അമ്മയുടെ പേരിൽ ശേഷിച്ച ഒരല്പം സ്ഥലം, അമ്മയുടെ മരണശേഷം ഒരൊറ്റ മകൾക്ക് മാത്രമായി ലഭിക്കത്തക്കവിധം എഴുതിവെച്ചിട്ടുണ്ട്. പ്രശ്നം അതല്ല, ആ അവകാശം ലഭിക്കാനിരിക്കുന്ന മകൾ ഇപ്പോൾ അമ്മയെ വേണ്ടവിധം നോക്കുന്നില്ല. 'പ്രായമായ അമ്മയെ ആരു നോക്കും?' എന്ന ചോദ്യമാണ് ആ ശൂന്യമായ മുദ്രപ്പത്രത്തിന്റെ പിന്നിലുള്ള നിശ്ശബ്ദമായ നിലവിളി. 'നാലു മക്കൾക്കും തുല്യ അവകാശപ്പെട്ടതല്ലേ ഈ ശരീരം? കാലം തികയ്ക്കാനായി ആ ശരീരത്തെ സംരക്ഷിക്കാൻ നാലുപേർക്കുമിടയിൽ ഒരു കരാർ വേണം' – അതിനു വേണ്ടിയാണ്, ഒന്നും എഴുതാത്ത ആ കടലാസ്സ് ദൂതന്റെ കൈവശം എത്തിയിരിക്കുന്നത്. അമ്പാടി സാർ അസ്വസ്ഥനായി. അദ്ദേഹം ചോദിച്ചു: "അവകാശം എഴുതി വാങ്ങിയ മകൾ നോക്കുന്നില്ലെങ്കിൽ, ആ സ്ഥലം തിരിച്ചെടുത്ത്, മറ്റൊരാൾക്ക് ആ ഉത്തരവാദിത്തം ഏറ്റെടുത്ത് അമ്മയെ നോക്കിക്കൂടേ? ഇതിനൊരു കരാറിന്റെ ആവശ്യമെന്താണ്? നിങ്ങൾ നോക്കുമെന്നതിന് എന്ത് ഉറപ്പാണുള്ളത്? വിലയുള്ള ഒരടിസ്ഥാന വസ്തു ഇല്ലാതെ എങ്ങനെയാണ് ഈ കരാർ നിലനിൽക്കുക?" കൂടുതൽ നിയമവശങ്ങൾ പഠിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് അദ്ദേഹം തൽക്കാലം ആ ദൂതനെ തിരിച്ചയച്ചു. എന്നാൽ, അവിടെയിരുന്നു ഞാനാകെ അസ്വസ്ഥനായി. ആ മുദ്രപ്പത്രം ഒരു സാധാരണ രേഖയായിരുന്നില്ല, അത് മനുഷ്യബന്ധങ്ങളിലെ ശൂന്യതയുടെ പ്രതീകമായിരുന്നു. ആ അമ്മ എവിടെയായിരിക്കും? അവരെവിടെയായിരിക്കും ഇപ്പോൾ കിടക്കുന്നത്? ഈ ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധം...
ഉദാരമായി സംഭാവന ചെയ്യുക
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ബജറ്റിലൂടെ മലയാളികളെ പരമാവധി വറുത്തു പൊടിച്ചെടൂക്കുകയാണ്. വിവിധതരം നികുതികളിലൂടെ അവർ നമ്മെ ഊറ്റിക്കുടിച്ചു രമിക്കുന്നു. വിദേശ രാജ്യങ്ങളിലേക്കു ഉല്ലാസയാത്രയ്ക്കു പോകുന്നതിനോ ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിനോ ഒന്നുംതന്നെ അവർക്കു കണക്കില്ല തന്നും! ഈ മഹാ ഭീകരത ഒരു ഭാഗത്തിരിക്കുന്നു... കൊറോണക്കാലത്ത് ദൈവങ്ങളൊക്കെ ചത്തടിഞ്ഞു പോയെന്നു കരുതിയതായിരുന്നു. അക്കൂട്ടരും ഉയിർത്തെഴുന്നേറ്റു വരുന്നു. ദിവസേന സംഭവവനയ്ക്കായി വരുന്നവരുടെ എണ്ണം ക്രമാതീതമാവുന്നു. ഓരോ നാട്ടിലേയും അമ്പലങ്ങളും കാവുകളും തെയ്യങ്ങളും ഉത്സവങ്ങളും ഒക്കെ ആ നാടിൻ്റെ ഐശ്വര്യം തന്നെയാണ്. അവരുടെ സംസ്കാരത്തിൻ്റെ ഭാഗമാണത്. ആവും പോലെ അതാത് കൂട്ടായ്മകൾ അവർക്കിടയിൽ തന്നെ പിരിവെടൂത്തു കാശുണ്ടാക്കിയോ, അതാദ് ദേവസ്ഥാനങ്ങളിൽ ലഭ്യമായ വരുമാനം ഉപയോഗിച്ചോ ഉത്സവങ്ങൾ നടത്തണം. അതാ നാടിൻ്റെ മഹനീയത തന്നെയാണ്... ഏതോ നാട്ടിലെ ആൾക്കുട്ടങ്ങൾ ഇങ്ങനെ പിരിവിനായി നോട്ടീസും കൂപ്പണും കരുതി, വീടാന്തരം അന്യദേശങ്ങളിൽ തെണ്ടി നടക്കുന്നത് എത്രമാത്രം വൃത്തികെട്ട ഏർപ്പാടാണ്. പണിയും കളഞ്ഞ് മെനക്കെട്ട് അത്രദൂരങ്ങളിൽ പോയി തൊഴാനും കുമ്പിടാനൊന്നും താല്പര്യമില്ലാന്നു പറഞ്ഞപ്പോൾ താല്പര്യമുള്ളവരും ഉണ്ടല്ലോ എന്നവരുടെ മറുപടി. അവരോടു കാശുവാങ്ങിച്ചോളൂ എന്നു ഞാനും പറയും. കാശിൻ്റെ കാര്യത്തിൽ പക്ഷേ അതൊന്നും ബാധകമല്ലവർക്ക്... അവർക്കു കാശുകിട്ടണം. 100/500 രൂപ കൊടുത്താൽ പുച്ഛമാണ്; വാങ്ങിക്കില്ലവർ. 5000 വേണമെന്നാവും ചിലർ. കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകൾ ഓട്ടോ സ്പെഷ്യലാക്കി ഇവിടേക്കു വന്നു. ആരേയും കണ്ട പരിചയം പോലും ഇല്ലെനിക്ക്. അവരുടെ നാടും ഏറെ ദൂരെ - ഞാനിന്നേവരെ പോയിട്ടുപോലും ഇല്ലായിരുന്നു ആ നാട്ടിൽ. ഞാൻ ചോദിച്ചു ഈ നാട്ടുകാരുണ്ടോ നിങ്ങളിൽ? ഇല്ലാത്രേ... പക്ഷേ, അവർക്ക് എന്നെ അറിയും... ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർ അല്ലേ എന്നൊരാൾ.. അതേ എന്നും ഞാനും. ഒരു ആക്സിഡൻ്റു നടന്നിരുന്നുവല്ലേ എന്നയാൾ... ഞാൻ പറഞ്ഞു നടന്നിരുന്നു... ഞാൻ ചോദിച്ചു, അന്നെനിക്ക് ഒത്തിരിപ്പേർ കാശു തന്നു സഹായിച്ചിരുന്നു. രണ്ടരവർഷത്തേക്ക് ഭീമമായ തുകയായിരുന്നു അന്ന്, ഇങ്ങനെ തന്ന സഹായം കൊണ്ടുമാത്രമായിരുന്നു പിടിച്ചു നിൽക്കാൻ പറ്റിയത്, നിങ്ങളുടെ അമ്പലക്കമ്മിറ്റിയും സഹായിച്ചിരുന്നോ? കാരണം, ചുറ്റുപാടിൽ നിന്നും പലരും സഹായിച്ചിരുന്നു അന്നെന്നെ. അവരുടെ...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
