അനാഥന്‍

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു... തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍ ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍ ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ- ളിടനെഞ്ചറിയാതെ തേങ്ങി... നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടു നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു ചോരപ്പുതപ്പിട്ട കുഞ്ഞും അരികത്തടുത്തിതാ ചാവാലിനായ്ക്കളും ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും... അമ്മയുടെ നോവാറായില്ല - ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി ആലംബമില്ലാതെ കരയുന്ന കുഞ്ഞിന് പാലില്ല പാല്‍‌നിലാവില്ല... ഈ തെരുവിന്നൊരനാഥനെ തന്നിട്ടു- തെറിവാക്ക് പറയുന്ന ഭ്രാന്തി... രാത്രിയുടെ ലാളനയ്ക്കായ് തുണതേടി- ആരൊക്കെയോ വന്നു പോയി കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക് ഉദരത്തിലൊരു തുള്ളി ബീജം... ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ ഉദരത്തിലെ രാസമാറ്റം ഉലകത്തിലെവിടെയും തകിടം‌മറിയുന്ന ഭരണത്തിലല്ലയോ നോട്ടം... ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന രാവുകളെത്രയോ മാഞ്ഞു മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍ തെളിവായി ഭ്രൂണം വളര്‍ന്നു... ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍ ഗര്‍ഭം പുതച്ചു നടന്നു അവളറിയാതവള്‍ യജ്ഞത്തിലെ പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി ഈ തെരുവിലവളെ കല്ലെറിഞ്ഞു; ഈ തെരുവിലവളെ കല്ലെറിഞ്ഞു കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം ഈ തെരുവിന്നൊരനാഥനെ തന്നിട്ടു- പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി.. ഒരു ജഡവും തുടിയ്ക്കുന്ന ജീവനും ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍ കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍ നിന്ദിച്ചുകൊണ്ടേ അകന്നു ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ ഈ കവിതയും ദുഃഖവും മാത്രം... Anathan Kavitha | anil panachooran

Read More »

നാം ജീവിക്കുന്ന സമൂഹം

കേരള ശാത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സംഘടന വിദ്യാഭ്യാസ ഉപസമിതി നടത്തിയ ശാത്രക്ലാസ് പരമ്പരയിൽ രണ്ടാമതായി കാലടി ശ്രീ ശങ്കരാ സംസ്കൃത സർവ്വകലാശാല പ്രൊഫസർ ആയിരുന്ന ഡോ: എം. ടി. നാരായണൻ നടത്തിയ പ്രഭഷണത്തിന്റെ രത്നച്ചുരുക്കം അണിവിടെ കൊടുത്തിരിക്കുന്നത്. നാം ജീവിക്കുന്ന ലോകം; നാം ജീവിക്കുന്ന കാലം എന്ന പ്രഭാഷണ പരമ്പരയിലെ രണ്ടാമത് ക്ലാസ് ആയിരുന്ന നാം ജീവിക്കുന്ന സമൂഹം എന്ന ക്ലാസിൽ അദ്ദേഹം വിശദീകരിച്ചതായിരുന്നു ഇത്. ഡിസംബർ 9 2021 രാത്രി 8 മണിക്കായിരുന്നു ഈ പ്രഭാഷനം നടന്നത്. പ്രഭാഷണം കേട്ടപ്പോൾ കുറിച്ചിട്ട നോട്ടുകളാണിവിടെ കൊടുക്കുന്നത്. പൂർവ്വകാലം Homo Heidelbergensis, Australopithecus Africanus, Australopithecus Sediba, Paranthropus Aethiopicus, Homo Erectus, Homo Neanderthalensis (Neanderthal), Homo Sapiense, Homo Floresiensis, Denisovans എന്നു തുടങ്ങി മനുഷ്യ ഗണത്തിൽ പെട്ട പലതരം ജീവികൾ അന്നുണ്ടായിരുന്നു. പക്ഷേ, ചരിത്രത്തിൽ അവശേഷിച്ചത് ഹോമോ സാപ്പിയൻസ് മാത്രമായിരുന്നു.ഏതാണ്ട് 70,000 വർഷങ്ങൾക്കു മുമ്പുതന്നെ ബാക്കിയുള്ള സകല സ്പീഷീസുകളേയും വംശനാശത്തിലേക്കു തുടച്ചുനീക്കി ഹോമോ സാപിയൻസ് പിടിച്ചു നിന്നു. സമൂഹമായി കൂട്ടം ചേർന്ന് അതിജീവനത്തിന്റെ പാതയിൽ അവർ ഒന്നിച്ചു എന്നു വേണം കരുതാൻ. നമ്മുടെ പൂർവ്വികർ അനാദികാലം മുതലേ ദക്ഷിണേന്ത്യയിൽ താമസിച്ചിരുന്നു എന്നൊരു സങ്കല്പം ഉണ്ടായിരുന്നു. ആ അനാദികാലം എന്നത് അത്രപുരാതനമല്ലെന്നും 65000 വർഷങ്ങൾ പുറകോട്ടു നടന്നാൽ നമുക്ക് നമ്മുടെ വംശപൈതൃകത്തിന്റെ കഥയറിയാമെന്നും പറഞ്ഞ്, ആഫ്രിക്കയിൽ നിന്നും ഹോമോസാപ്പിയൻസ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് എത്തിച്ചേർന്ന കഥ പറയുന്ന ടോണി ജോസഫ് എന്ന പത്രപ്രവർത്തകന്റെ പുസ്തകമാണ് ആദിമ ഇന്ത്യക്കാർ എന്ന Early Indians. നാലു കുടിയേറ്റങ്ങൾ ഇന്ത്യയിൽ നടന്നിരുന്നു എന്നവിടെ വിശദീകരിക്കുന്നു. ഡി എൻ എ സാക്ഷ്യങ്ങൾ നിരത്തിക്കൊണ്ട് ആധുനികമനുഷ്യർ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ള വൻ കുടിയേറ്റങ്ങളുടെ തുടർച്ചകളെ അദ്ദേഹം പിൻതുടരുന്നു - ആ കുടിയേറ്റങ്ങളിൽ 7000 BCEക്കും 3000 BCEക്കും ഇടയിൽ ഇറാനിൽനിന്നുവന്ന കർഷകജനതയും 2000 BCEക്കും 1000 BCEക്കും ഇടയിൽ മദ്ധ്യേഷ്യൻ സ്റ്റെപ്പിൽ (Steppe) നിന്നുവന്ന ഇടയരും എല്ലാം പെടും. ജനിതകശാസ്ത്രത്തിലടക്കം നടന്നിട്ടുള്ള...

Read More »

സ്വര്‍ണ്ണപ്രശ്‌നവും താംബൂല പ്രശ്‌നവും

Jyolsyars, Astrologers, ജ്യോതിഷികൾ, കണിയാന്മാർ പ്രശ്നവിധികളെ കുറിച്ചു കേട്ടിരിക്കും. എന്തിനുമേതിലും ജാതിമതഭേദമന്യേ ആളുകൾ ഇന്ന് ജ്യോതിഷിയെ കണ്ട് തന്റെ ഭാവിയെ കുറിച്ച് അറിയുന്നുണ്ട്. ഇതിനായി എത്രമാത്രം കാശ് കളയാനും ആൾക്കാർക്ക് യാതൊരു മടിയുമില്ല. ജാതകഫലവും ന്യൂമറോളജിയും മറ്റു പറയുന്ന പേജുകൾ ഓൺലൈനിൽ പബ്ലിഷ് ചെയ്തശേഷം അതിലെ കൃത്യതയെ പറ്റി എനിക്കു ലഭിക്കുന്ന കോളുകളും മെയിലുകളും അത്രമാതം ഭീകരമാണ്. ഇവിടെ പറയുന്നത്, അത്തരം പേർസണൽ പ്രശ്നവിധികളെ പറ്റിയല്ല; അമ്പലങ്ങളിൽ ചിലപ്പോൾ നടക്കുന്ന സ്വർണ/താമ്പൂല പ്രശ്നവിധികളെ പറ്റിയാണ്. 12 വർഷങ്ങൾ കഴിയുമ്പോൾ മിക്ക ക്ഷേത്രങ്ങളിൽ പുനഃപ്രതിഷ്ഠ നടത്തുന്നു വരുന്നുണ്ട്. കൂട്ടത്തിൽ തന്നെ, മലനാടിൽ ദ്രാവിഡമൂലമായ കാവുകൾ ഒക്കെയും പുനഃപ്രതിഷ്ഠയിലൂടെ ആര്യാധിപത്യം ഉറപ്പിക്കുന്ന കാലവും കൂടിയാണിത്. ക്ഷേത്രങ്ങൾ ഒരു കൂട്ടം ജനങ്ങളുടെ വികാരവിചാരങ്ങളുടെ കൂടി മൂർത്തരൂപമാണെന്നു കരുതണം. അവിടങ്ങളിൽ നടക്കുന്ന പുനഃപ്രതിഷ്ഠ, ബന്ധപ്പെട്ട ജനതയുടെ മനസ്സിന്റെ ശുദ്ധീകരണം കൂടിയാണെന്നു കരുതണം. ക്ഷേത്രങ്ങൾ നാടിന്റെ നന്മകൂടി ആവുന്നത് ഇപ്രകാരം കൂടിയാണ്. കാരണം, ഒട്ടേറെപേർ ശുദ്ധമായ ഭക്തിയിൽ തന്നെ ഇവിടേക്ക് എത്തിച്ചേരുന്നു; ചിലരാവട്ടെ, ഭക്തി അത്രകണ്ടില്ലെങ്കിലും, ഇനി അവിടെ വല്ല ശക്തിയും ഉണ്ടെങ്കിലോ എന്നു കരുതി അല്പം ഭയത്തോടുകൂടി പരിപാടികളിൽ ഭാഗവാക്കാവുന്നു. പല ജാതികളിലായി വേർതിരിഞ്ഞ്, തങ്ങളുടെ ജാതി മാത്രം എന്തോ ലോകോത്തരസംഭവമാണെന്നു കരുതി അലങ്കരിക്കുന്നവർ പഴമക്കാരിലും പുതുമുഖങ്ങളിലും ഏറെപ്പേരുണ്ടിന്ന്. ആ വർഗബോധത്തിൽ നിന്നു പടപൊരുതി മുന്നേറുമ്പോളും എല്ലാവരേയും ഒറ്റച്ചരടിൽ ചേർത്തു നിർത്താനെന്ന പോലെ അമ്പലം ഒരു കാരണമാവുന്നു. ജാതിഭേദം മറന്ന് അമ്പലമുറ്റത്ത് അവർ ഒന്നായി അണിനിരക്കുന്നു. മാതൃസമിതി, യുവസമിതി, ബാലവേദി ഇങ്ങനെ പലപല രൂപങ്ങളിൽ അമ്പലത്തിൽ കമ്മിറ്റികൾ ഉണ്ടാവും. വിവിധ കമ്മിറ്റിക്കാർ നാടിന്റെ പലഭാഗത്തുമായി പരന്നിരിക്കുകയും ചെയ്യുന്നു. ഏതേലുമൊരു അമ്പലക്കാര്യത്തിൽ അവർ വർണഭേദങ്ങൾ മറന്ന് ഒന്നാവുന്നു; അവിടെ ഒന്നെന്ന ചിന്തയ്ക്കു തന്നെ മുൻകരുതൽ ലഭിക്കുന്നു. ഒരേ താളത്തിൽ നീങ്ങുന്നു. ആസുരതാളം പെരുമ്പറ മുഴക്കുന്ന ഹൃദയങ്ങൾ ഇവർക്കിടയിൽ ഉണ്ടായിരിക്കും; ഇടയിൽ അവർ തമ്മിൽ കലഹിക്കുന്നു. അസഭ്യവർഷം പെരുമഴയായി പെയ്തിറങ്ങിയവർ പരസ്പരം കുറ്റപ്പെടുത്തുന്നു. കമ്മറ്റിക്കാർ ഇടപെട്ടു പലതും തീർത്തേക്കും; ചിലതൊക്കെ തീർക്കാതെ നിന്നേക്കും....

Read More »

റ്റകാരം

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് ഺ. മലയാളത്തിലെ റ്റ എന്ന കൂട്ടക്ഷരത്തിന്റെ പാതിയായ മൂലസ്വനിമമാണ് ഺ എന്ന വ്യഞ്ജനാക്ഷരത്തിന്റേത്. "ട " , "ഡ" മുതലായ ട വർഗ്ഗങ്ങളോട് സാമ്യം പുലർത്തുന്ന ഺ വർഗത്തിലെ ഒന്നാമത്തെ അക്ഷരമായ "ഺ" ഒരു വർത്സ്യമായ ഖരാക്ഷരമാണ്. അക്ഷരമാലയിൽ സാധാരണ വിവേചിച്ച് കാണിക്കാത്ത ഺ-വർഗ്ഗത്തിലെ ഖരമാണിത്. ഒറ്റയക്ഷരമായി ഉപയോഗമില്ലാത്ത ഇത്, ഺയുടെ ഇരട്ടിപ്പായ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷങ്ങളെഴുതാൻ ആദിമമലയാളത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നതായി എ.ആർ. രാജരാജവർമ്മ ഊഹിക്കുന്നു. പിന്നീട് ഺയുടെ ധർമ്മം മുഴുവൻ റ ഏറ്റെടുത്തു; ഺ പ്രയോഗത്തിലല്ലാതാവുകയും ചെയ്തു. അങ്ങനെ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷരങ്ങളുടെ എഴുത്ത് മാത്രം യഥാക്രമം റ്റ എന്നും ന്റ എന്നും ആയതായി രാജരാജവർമ്മ പറയുന്നു. ഈ അക്ഷരത്തിന്റെ ആദിമമലയാളരൂപങ്ങളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല. വർത്സ്യമായ 'ട'കാരം (ഺ), വർത്സ്യമായ 'ന'കാരം (ഩ) എന്നീ സ്വതസ്സിദ്ധമായ ലിപികളില്ലാത്ത രണ്ട് വ്യഞ്ജനാക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ വർഗീകരിച്ചുകാണിക്കുന്നതിനായി വൈയാകരണന്മാർ ഉപയോഗിക്കുന്ന വ്യഞ്ജനാക്ഷരവർഗമാണ് ഺവർഗ്ഗം. അടിസ്ഥാനവ്യഞ്ജനാക്ഷരങ്ങളെ 'ക', 'ച', 'ട', 'ത', 'പ' എന്നിങ്ങനെ അഞ്ചു വർഗങ്ങളായി മാത്രമേ സംസ്കൃതസംബന്ധികളായ ഭാരതീയഭാഷകളുടെ അക്ഷരമാലകളിൽ തരംതിരിച്ചിട്ടുള്ളൂ.. സ്വതസ്സിദ്ധമായ ലിപികളില്ലാത്തതും എന്നാൽ ഉച്ചാരണത്തിൽ നിലനിൽക്കുന്നതുമായ വർത്സ്യമായ 'ട'കാരം (ഺ), വർത്സ്യമായ 'ന'കാരം (ഩ) എന്നീ അക്ഷരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വർഗം അക്ഷരമാലകളിലില്ല. എന്നാൽ, വ്യാകരണഗ്രന്ഥങ്ങളായ ലീലാതിലകത്തിലും[൧] കേരളപാണിനീയത്തിലും[൨] മലയാളത്തിലെ ഇത്തരം അധികസ്വനിമങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. ഈ വർഗത്തിലുള്ള ഖരമായ ഺ-യുടെ ഇരട്ടിപ്പായ റ്റ എന്ന കൂട്ടക്ഷരവും അനുനാസികമായ ഩ (പന, വനം എന്ന വാക്കുകളിൽ ഉൾപ്പെടുന്ന 'ന'കാരം) എന്ന അക്ഷരവും മലയാളത്തിൽ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വർത്സ്യമായ 'ന'കാരം (ഩ), വർത്സ്യമായ 'ട'കാരം (ഺ) എന്നിവ സംയോജിച്ചുണ്ടാകുന്ന ന്റ എന്ന കൂട്ടക്ഷരവും മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന 'രവർഗം', ല, ള എന്നിവയുൾപ്പെട്ട...

Read More »

പുന്നപ്ര വയലാർ – തിരുവിതാംകൂറിലെ അടിസ്ഥാന വർഗ്ഗത്തിന്റെ സായുധ വിപ്ലവം

പുന്നപ്ര-വയലാർ സമരം (1946): തിരുവിതാംകൂറിലെ അടിസ്ഥാന വർഗ്ഗത്തിന്റെ സായുധ വിപ്ലവം കേരള ചരിത്രത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ ഏറ്റവും ചോരകലുഷിതവും സുപ്രധാനവുമായ അധ്യായങ്ങളിലൊന്നാണ് 1946-ൽ നടന്ന പുന്നപ്ര-വയലാർ സമരം. ലളിതമായി പറഞ്ഞാൽ, തിരുവിതാംകൂറിലെ ദിവാൻ ആയിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യ ഭരണത്തിനും, അക്കാലത്ത് നിലനിന്നിരുന്ന കൊടിയ ജന്മിത്ത ചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കയർ തൊഴിലാളികളും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ ഇതിഹാസതുല്യമായ സായുധ പോരാട്ടമാണിത്.¹ 1946 ഒക്ടോബർ മാസത്തിൽ (മലയാള മാസം തുലാം) ആലപ്പുഴ ജില്ലയിലെ പുന്നപ്ര, വയലാർ, മാരാരിക്കുളം, മേനാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ അരങ്ങേറിയ ഈ പ്രക്ഷോഭത്തിൽ ഭരണകൂടത്തിന്റെ തോക്കുകൾക്ക് മുന്നിൽ വാരിക്കുന്തങ്ങളുമായി പൊരുതിയ നൂറുകണക്കിന് തൊഴിലാളികൾ വെടിയേറ്റു മരിച്ചു. 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന ചരിത്രപ്രസിദ്ധമായ മുദ്രാവാക്യമുയർത്തി, അടിസ്ഥാന വർഗ്ഗം നടത്തിയ ഈ പോരാട്ടം തിരുവിതാംകൂറിനെ സ്വതന്ത്രമായി നിലനിർത്താനുള്ള ദിവാന്റെ മോഹങ്ങളെ തകർക്കുകയും ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തു.² ചരിത്ര പശ്ചാത്തലവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പുന്നപ്ര-വയലാർ സമരം പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിപ്പുറപ്പെട്ട ഒന്നല്ല. ദശാബ്ദങ്ങളായി തിരുവിതാംകൂറിലെ കുട്ടനാട്, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ പുകഞ്ഞുകൊണ്ടിരുന്ന സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളുടെ അനിവാര്യമായ പൊട്ടിത്തെറിയായിരുന്നു അത്. ജന്മിത്തവും ചൂഷണവും അക്കാലത്തെ കാർഷിക മേഖല പൂർണ്ണമായും ചുരുക്കം ചില ജന്മിമാരുടെ നിയന്ത്രണത്തിലായിരുന്നു. സ്വന്തമായി ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികൾ ജന്മിമാരുടെ പാടങ്ങളിൽ രാപ്പകലില്ലാതെ പണിയെടുക്കാൻ നിർബന്ധിതരായി. കൃത്യമായ കൂലിയോ തൊഴിൽ സമയമോ ഉണ്ടായിരുന്നില്ല. 'പത്തായത്തിൽ നെല്ലുണ്ടെങ്കിൽ പറയന് എന്തിനു കൂലി' എന്ന മനോഭാവമായിരുന്നു അന്നത്തെ ജന്മിമാർക്ക് ഉണ്ടായിരുന്നത്. കുടിയൊഴിപ്പിക്കലും ശാരീരിക മർദ്ദനങ്ങളും നിത്യസംഭവങ്ങളായിരുന്നു.³ കൊടിയ ജാതിവിവേചനവും അയിത്തവും ഇതിനോടൊപ്പം നിലനിന്നിരുന്നു. അധഃസ്ഥിത വിഭാഗങ്ങൾക്ക് വഴിനടക്കാനോ മാന്യമായി വസ്ത്രം ധരിക്കാനോ ഉള്ള അവകാശം പോലുമുണ്ടായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധവും സാമ്പത്തിക മാന്ദ്യവും രണ്ടാം ലോകമഹായുദ്ധം (1939-1945) തിരുവിതാംകൂറിലെ സമ്പദ്‌വ്യവസ്ഥയെ തകർത്തെറിഞ്ഞു. ആലപ്പുഴയിലെ പ്രധാന വ്യവസായമായിരുന്ന കയർ വ്യവസായം സ്തംഭിച്ചു. കയറ്റുമതി നിലച്ചതോടെ ഫാക്ടറികൾ അടച്ചുപൂട്ടി. ആയിരക്കണക്കിന് കയർ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. അവശ്യസാധനങ്ങളുടെ വില...

Read More »

മോൻസൺ തട്ടിപ്പ്

ആൾക്കാരെ പറ്റിക്കാൻ ഉള്ള മിടുക്ക് പലർക്കും പലരീതിയിൽ ഉണ്ട്. ഇവരുടെയൊക്കെ നാക്കിന്റെ ശക്തിയാണിത്. പറഞ്ഞു വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ചാതുര്യം മോൻസന്റെ പല വീഡിയോകളിലൂടെ നമ്മൾ കണ്ടില്ലേ. എത്ര നോർമ്മലായാണവൻ കാര്യങ്ങൾ പറയുന്നത്!! വ്യാസനും എഴുത്തച്ഛനും ഗണപതിയും ഒക്കെ അവന്റെ അടുത്തിരുന്നെഴുതിയതെന്നു തോന്നും കേട്ടാൽ. പണ്ട് ഈഫൽ ടവർ ഇരുമ്പ് വിലയ്ക്ക് ഒരു വിക്റ്റർ വിറ്റിരുന്നത്രേ!! ആളുകളെ വാക്കുകൾ കൊണ്ടു മയക്കിക്കിടത്തി വശത്താക്കൽ പരിപാടി. എം ജി ശ്രീകുമാറിനൊക്കെ വെറുതേ കൊടുത്തതാവും ആ കല്ല്. കാരണം മാർക്കറ്റിൽ എന്നും ഉയർന്നു നിൽക്കുവാൻ പരസ്യവും വേണമല്ലോ. സെലിബ്രിറ്റികളെ കൊണ്ടു പറയിപ്പിച്ചാൽ ഗുണമേറെ കിട്ടും. ഇതുപോലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വൈഢൂര്യങ്ങളും ചുക്കും ചുണ്ണാമ്പും ഒക്കെ വാങ്ങിക്കൂട്ടിയവർ തങ്ങൾക്കു വന്ന നഷ്ടം നികത്താനായി വരും നാളിൽ മറ്റൊരു മോൻസണായി അലയേണ്ടി വരും!! മുടക്കിയതെങ്കിലും അവർക്കും തിരികെ കിട്ടണമല്ലോ!! കുറച്ചെങ്കിലും നഷ്ടം നികത്തണമല്ലോ... യേശുവിനെ ഒറ്റിക്കൊടുത്ത് യൂദാസ് കൈക്കലാക്കിയ വെള്ളിക്കാശും ശ്രീ കൃഷ്ണൻ ഉടച്ച വെണ്ണക്കലത്തിന്റെ കഷ്ണവും നബി കത്തിച്ച മൺ വിളക്കും, വെള്ളം വീഞ്ഞാക്കിയ കൽഭരണിയും ഗണപതി ഒറ്റയിരിപ്പിനു ഒന്നു മൂത്രമൊഴിക്കാൻ പോലും എണീക്കാതെ എഴുതിയ മഹാഭാരതവും അങ്ങനെ സകല പണ്ടാരങ്ങളും സത്യമെന്നു പറഞ്ഞു നമ്മൾ പിള്ളേരെ ജനിച്ചപ്പം മുതൽ പീസ് പീസായി കുത്തിവെച്ച് മാനസിക രോഗികളായി വളർത്തിയെടുത്തിട്ട്, ശേഷം ഒരാൾ അതിന്റെയൊക്കെ ഒറിജിനൽ കാണിക്കുമ്പോൾ നമ്മളെന്തിനാ അയാളെ കുറ്റപ്പടുത്തുന്നത്?? അയാളെങ്ങനാ കുറ്റക്കാരൻ ആവുന്നത്? അതു സത്യമെന്നു വിശ്വസിക്കാൻ എന്താ നമ്മുടെ മനസ്സ് തയ്യാറാവാത്തത്?? കേരളത്തിലെ പൊലീസ് മേധാവിക്കും മഹാനടനായ മോഹൻലാലിനും ശ്രീനിവാസനും, പാട്ടുകാരനായ എംജി ശ്രീകുമാറിനും പരിവാരങ്ങൾക്കും ലോകം മുഴുവൻ ആരാധകവൃന്ദമുള്ള അമൃതാനന്ദമയി എന്ന പേരിലറിയപ്പെടുന്ന സുധാമണിയ്ക്കും സേവപാടി പൊലിപ്പെച്ചെടുത്ത അച്ചന്മാർക്കും ഒക്കെയിത് സത്യമെന്നു വിശ്വസിക്കാനും അയാളെ പാടിപ്പുകഴ്ത്തി കാഴ്ച്ചക്കാരുടെ അളവ് കൂട്ടിക്കൊടുക്കാനും പറ്റുമെങ്കിൽ നമ്മൾക്കെന്തേ ഇതു ദഹിക്കാതെ വന്നു? കഥകൾ പഠിപ്പിക്കുമ്പോൾ പിള്ളോരോടു പറയണം മക്കളേ ഇതൊക്കെ വെറും ഉഡായിപ്പ് സംഗതികൾ മാത്രമാണെന്ന്. കേമന്മാരായ നമ്മുടെ പൂർവ്വികരുടെ രചനാകൗതുകം ഭംഗിയായി അന്നത്തെ സംസ്കാരത്തോടു ചേർത്ത് എഴുതി വെച്ചവ...

Read More »

ബാംഗ്ലൂർ കോട്ട

കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂർ നഗരത്തിൻ്റെ ഹൃദയഭാഗത്ത്, കാലത്തിൻ്റെ പ്രവാഹത്തിൽ മാഞ്ഞുപോയ ഒരു വീരഗാഥയുടെ ഓർമ്മപ്പെടുത്തലായി ഇന്നും നിലകൊള്ളുന്ന ചരിത്ര സ്മാരകമാണ് ബാംഗ്ലൂർ കോട്ട. ഒരു മഹാനഗരത്തിൻ്റെ തിരക്കിനിടയിലും, നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കോട്ടയുടെ ശേഷിപ്പുകൾ അതിൻ്റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്നു. 🌟 സ്ഥാപകൻ: കെമ്പെ ഗൗഡ ഒന്നാമൻ ഈ ചരിത്രനിർമ്മിതിക്ക് അടിത്തറ പാകിയത് 1537-ൽ, വിജയനഗര സാമ്രാജ്യത്തിൻ്റെ കീഴിൽ സാമന്ത രാജാവായിരുന്ന കെമ്പെ ഗൗഡ ഒന്നാമനാണ്. കച്ചവട കേന്ദ്രമായിരുന്ന ബാംഗ്ലൂരിന് ഒരു നഗരത്തിൻ്റെ രൂപം നൽകാനുള്ള അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണമാണ് കോട്ടയുടെ നിർമ്മാണത്തിലേക്ക് നയിച്ചത്. ആദ്യകാലത്ത്, ബാംഗ്ലൂർ നഗരത്തിനു ചുറ്റും അദ്ദേഹം സ്ഥാപിച്ചത് മണ്ണുകൊണ്ട് നിർമ്മിച്ച ഒരു ചെറിയ കോട്ടയായിരുന്നു. ഏതാണ്ട് ഒരു മൈൽ ചുറ്റളവിൽ പരന്നുകിടന്ന ഈ മൺകോട്ടയ്ക്ക് ഒൻപത് കവാടങ്ങളുണ്ടായിരുന്നു. ആ കാലഘട്ടത്തിൽ, അതൊരു ചെറിയ രാജ്യത്തിൻ്റെ തലസ്ഥാനത്തിന് തുല്യമായ പ്രതിരോധ സംവിധാനമായിരുന്നു. 🔄 അധികാരം കൈമാറിയ വഴികൾ കെമ്പെ ഗൗഡ ഒന്നാമൻ സ്ഥാപിച്ച ഈ ചെറിയ കോട്ട പിന്നീട് പലരുടെയും കൈകളിലൂടെ കടന്നുപോവുകയും ഓരോ കാലഘട്ടത്തിലും അതിൻ്റെ രൂപവും ശക്തിയും മാറുകയും ചെയ്തു. ബിജാപ്പൂർ സുൽത്താനത്ത് (1638): 1638-ൽ ബിജാപ്പൂർ സുൽത്താനത്തിൻ്റെ ശക്തനായ സൈന്യാധിപൻ രൺദുള്ള ഖാൻ ഈ കോട്ട കീഴടക്കി, വിജയനഗര സാമ്രാജ്യത്തിൻ്റെ സ്വാധീനം അവിടെ അവസാനിച്ചു. ഷാഹ്ജി ഭോസ്ലേയുടെ ഭരണകാലം: രൺദുള്ള ഖാൻ്റെ കീഴിൽ സേവനം അനുഷ്ഠിച്ചിരുന്ന ഷാഹ്ജി ഭോസ്ലേ (മഹാനായ ഛത്രപതി ശിവാജി മഹാരാജൻ്റെ പിതാവ്) പിന്നീട് കോട്ടയുടെ ഭരണാധികാരിയായി. ചരിത്രപരമായി പ്രാധാന്യമുള്ള ഒരു കാലഘട്ടമായിരുന്നു ഇത്. മുഗളന്മാരും മറാഠകളും: ഷാഹ്ജിയുടെ ഭരണത്തിനു ശേഷം, കോട്ട മുഗളന്മാരുടെ കൈവശമെത്തുകയും, അവർ അത് പിന്നീട് മറാഠകൾക്ക് വിൽക്കുകയും ചെയ്തു. ഇങ്ങനെ, ഹിന്ദു രാജാക്കന്മാരിൽ നിന്ന് ആരംഭിച്ച്, മുസ്ലീം ഭരണാധികാരികളിലൂടെ കടന്ന്, വീണ്ടും മറാഠാ ഭരണത്തിൻ്റെ സ്വാധീനത്തിലായിക്കൊണ്ട് ബാംഗ്ലൂർ കോട്ടയുടെ അധികാരം പല കൈകളിലൂടെ മാറിമറിഞ്ഞു. ഓരോ കൈമാറ്റവും ബാംഗ്ലൂരിൻ്റെ സാംസ്കാരിക-രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്തു. ഈ കോട്ടയുടെ ചരിത്രം യഥാർത്ഥത്തിൽ തെക്കേ ഇന്ത്യയിലെ അധികാര വടംവലികളുടെയും സൈനിക നീക്കങ്ങളുടെയും...

Read More »

പ്രപഞ്ചവും ഞാനും

അനന്ദമജ്ഞാതമവർണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?! (നാലപ്പാടൻ്റെ കണ്ണുനീർത്തുള്ളിയിലെ വരികൾ) ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നതു പ്രകാശമണെന്നു നമുക്കറിയാം. ഒരു സെക്കന്റിൽ 299,792 കിലോ മീറ്റർ (186,287 miles per second) ദൂരം പ്രകാശം സഞ്ചരിക്കും. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 149,597,870 കിലോമീറ്റർ (150 ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 92,955,807 മൈൽസ്) ആണ്. ഒരു Astronomical unit ( AU) എന്നാണിത് അറിയപ്പെടുന്നത്. സൂര്യനിൽ നിന്നും ഒരു പ്രകാശബിന്ദു ഭൂമിയിൽ എത്താൻ 8 minutes and 20 seconds വേണം. സൂര്യൻ ഒരു സെക്കന്റിൽ 4.26 മെട്രിക് ടൺ ഊർജ്ജം ഉണ്ടാക്കുന്നു. 38460 septillion (a thousand raised to the eighth power (1024)) watts തുല്യമാണത്. (3.846×1026 W, 1026 എന്നത് പത്തിനു ശേഷം ഇരുപത്തിയാറ് പൂജ്യം ഇടുന്നത്ര വലിയ സംഖ്യയാണ്. അത്രയും വാട്ട്സ് വരുമത്). ഇന്നേക്ക് 4 ബില്യണിൽ അധികം വർഷങ്ങളായി സൂര്യൻ ഇങ്ങനെ കത്തിജ്ജ്വലിച്ച് ഊർജ്ജോല്പാദനം തുടങ്ങിയിട്ട്. വോയേജർ സൗരയൂഥത്തെക്കുറിച്ചും അതിനു പുറത്തുള്ള നക്ഷത്രാന്തരീയ മാദ്ധ്യമത്തെക്കുറിച്ചും (Interstellar medium) പഠിക്കാൻ നാസ 1977ൽ വിക്ഷേപിച്ച ബഹിരാകാശപേടകമാണ് വോയേജർ 1 ഉം വോയേഗർ 2 ഉം. 722 കിലോഗ്രാം ഭാരമുള്ള ഈ പേടകം 18 സെപ്റ്റംബർ 2021ലേതു പ്രകാരം 44 years and 13 days ആയി ബഹരിയാകാശത്ത്. August 20, 1977 നായിരുന്നു Voyager 2 വിക്ഷേപിച്ചത്; September 5, 1977 നു Voyager  1 ഉം വിക്ഷേപിച്ചു. ഇന്നും ഇവ ഭൂമിയിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും വിവരങ്ങൾ തിരിച്ച് ഭൂമിയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 124.02 AU (1.855×1010 കി.മീ) ദൂരെയുള്ള വൊയേജർ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തുവായി കണക്കാക്കപ്പെടുന്നു. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരമാണ് ഒരു AU എന്നു മുകളിൽ പറഞ്ഞതു ശ്രദ്ധിക്കുക. ഇപ്പോൾ ഈ പേടകം സൗരയൂഥത്തിനു പുറത്തു കടന്ന് നക്ഷത്രാന്തരീയ മാദ്ധ്യമത്തിൽ കൂടിയാണ് യാത്ര...

Read More »

സന്ദര്‍ശനം

അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍ ജനലിനപ്പുറം ജീവിതം പോലെയി- പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍ കിളികളൊക്കെപ്പറന്നു പോവുന്നതും ഒരു നിമിഷം മറന്നു പരസ്പരം മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ? മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും നിറയെ സംഗീതമുള്ള നിശ്വാസവും. പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍ കവിത പോലും വരണ്ടു പോയെങ്കിലും ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍ പിടയുകയാണൊരേകാന്ത രോദനം സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍ ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും. കനകമൈലാഞ്ചി നീരില്‍ത്തുടുത്ത നിന്‍ വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതും നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍ കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ– ത്തരി പുരണ്ട ചിദംബരസ്സന്ധ്യകള്‍ മരണവേഗത്തിലോടുന്ന വണ്ടികള്‍ നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍ മദിരയില്‍ മനം മുങ്ങി മരിക്കുന്ന നരകരാത്രികള്‍, സത്രച്ചുമരുകള്‍ ചില നിമിഷത്തിലേകാകിയാം പ്രാണന്‍ അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍ ഇരുളിലപ്പോഴുദിക്കുന്നു നിന്‍മുഖം കരുണമാം ജനനാന്തര സാന്ത്വനം നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍ കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍ അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍ അഴിമുഖം നമ്മള്‍ കാണാതിരിക്കുക സമയമാകുന്നു പോകുവാന്‍-രാത്രി തന്‍ നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍...

Read More »

മലബാർ കലാപം

‘മലബാറിൽ സംഭവിച്ചതിന്റെ യഥാർഥസത്യം കണ്ടെത്തുക അസാധ്യമാണ്. നമ്മുടെ ഭാവിപരിപാടികൾ ചിട്ടപ്പെടുത്തുന്നതിന് അതു കണ്ടെത്തേണ്ട ആവശ്യവുമില്ല. അതിന്റെ ചർച്ചകൾ നമുക്ക് ഇവിടെ അവസാനിപ്പിക്കാം’ മഹാത് മാഗാന്ധി (യങ് ഇന്ത്യ, മേയ്  29, 1924) ജയിച്ചതു ബ്രിട്ടിഷുകാർ: ഡോ. എം.ജി.എസ്. നാരായണൻ മലബാർ കലാപത്തെ സ്വന്തം വീക്ഷണങ്ങൾ‌ക്കനുസരിച്ചു സ്വാതന്ത്ര്യസമരമായോ കാർഷിക കലാപമായോ വ്യാഖ്യാനിക്കുന്നവരുണ്ട്. ചരിത്രത്തിലെ പല സംഭവങ്ങളും ഏകമുഖമായല്ല ഉണ്ടാകുന്നത്. ഒരു സംഗതിയിൽ തുടങ്ങി മറ്റു പലതിലേക്കും മാറുകയാണ്. മലബാർ കലാപത്തെയും അങ്ങനെയാണു കാണേണ്ടത്. ഒരു കലാപം അല്ലെങ്കിൽ പ്രക്ഷോഭം ഉണ്ടായി എന്നതു മാത്രമാണ് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുള്ള വസ്തുത. താരതമ്യേന ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമാണ് അതിൽ പങ്കെടുത്തത്. ചില പ്രദേശങ്ങളെ മാത്രമാണ് അതു ബാധിച്ചതും. ഹിന്ദു–മുസ്‌ലിം വേർതിരിവ് പിന്നെ അതിലുണ്ടായി എന്നതും വസ്തുതയാണ്. പക്ഷേ, അതിന്റെ വലുപ്പം സംബന്ധിച്ച വ്യാഖ്യാനങ്ങൾ പലതും പലരുടെയും താൽപര്യപ്രകാരം ഉടലെടുത്തതാണ്. അക്കാലത്ത് ഇവിടത്തെ ബ്രിട്ടിഷ് ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു. കലാപം കാർഷിക പ്രശ്‌നങ്ങളിൽനിന്ന് ആവേശംകൊണ്ടെങ്കിലും അതിന്റെ ആത്മപ്രകാശനശൈലിയിൽ പിന്നെ മതത്തിന്റെ അംശങ്ങൾ കടന്നുവന്നു.  അങ്ങനെ ആ പ്രക്ഷോഭം മുസ്‌ലിംകളെ സംബന്ധിച്ചും ഹിന്ദുക്കളെ സംബന്ധിച്ചും ഒരു വലിയ ദുരന്തമായിത്തീർന്നു. ആരാണതിൽ ജയിച്ചത്? മുസ്‌ലിംകളല്ല; ഹിന്ദുക്കളുമല്ല. സൈനികമായും രാഷ്ട്രീയമായും ബ്രിട്ടിഷ് സൈനിക മേധാവികൾ തന്നെയാണു വിജയം കൈവരിച്ചത്. അന്നത്തെ ഇംഗ്ലിഷുകാരനായ കലക്ടർ ഇ.എസ്.തോമസ് മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്നതിലും ഹിന്ദു-മുസ്‌ലിം സമുദായങ്ങളെ തമ്മിലകറ്റി മുതലെടുക്കുന്നതിലും വലിയ പങ്കു വഹിച്ചിരുന്നു. മലബാർ കലാപം ഒരു ചരിത്രസംഭവം എന്ന നിലയിൽ നമ്മൾ ഓർത്തിരിക്കേണ്ടതുതന്നെയാണ്. വാഗൺ ട്രാജഡി പോലുള്ള സംഭവങ്ങൾ അതിന്റെ മാനങ്ങളെ ഉയർത്തിയിട്ടുണ്ട്. എന്നാലും ഏതു തരത്തിലായാലും അതിനെ വല്ലാതെ കൊണ്ടാടുന്നതു വരുംതലമുറകൾക്കു ദോഷം ചെയ്യും. വസ്തുനിഷ്ഠമല്ലാത്ത വ്യാഖ്യാനങ്ങളെ ശാശ്വതവൽക്കരിക്കാൻ അതു കാരണമാകും. കലാപം സംബന്ധിച്ച പല വസ്തുതകളും ഇനിയും പുറത്തുവരാനുണ്ട്. കലാപം സംബന്ധിച്ചു സ്വതന്ത്രമായ വ്യാഖ്യാനം ഉണ്ടാവണമെങ്കിൽ ആ വസ്തുതകൾ പുറത്തുവിടുകയാണു വേണ്ടത്.   ആഘോഷിക്കരുത്: എം.എൻ.കാരശ്ശേരി മലബാർ കലാപംകൊണ്ട് ഇവിടത്തെ മുസ്‌ലിംകളുടെ ജീവിതം 100 കൊല്ലം പിറകിലേക്കു പോവുകയാണു ചെയ്തത്. മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കുമെല്ലാം നഷ്ടം...

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)