GOLCONDA FORT Hyderabad

(History) This fort was constructed on a bill which was once the territory of the Kakatiya Kings of Warangal in 1143 AD. Durina the Kingdom of Raja Pratap Rudra Dev, a shepherd suggested to him the desirability of constructing a fort on this hill The Raia welcomed this idea and constructed a "Kucha" bulwark calling it after the name of the shepherd "Golconda golla meaning shepered and kondameaning "HILL" Time rolled on and this came to be know as Golconda. As the capital of the Rajas was Warangal. Raja Krishna Dev of Warangal handed over the fort in 1363 A.D. to Mohammed Shah one of Bahmani dynasty under a pact Mohammed Shah called the fort Mohammadnagar. This name can be found in Governments records even today. See the Photos: Wikimedia Commons The capital of the Bahmani kingdom was in Gulbarga and Bidar. where we can see their tombs This means, the regime of the Bahmani Kings in Golconda was from 1363 to 1518 A.D. The fort of Golconda, originally constructed was not a strong one it was kutcha. There were five subedars (Governor) of Bahmani kingdom. As a result of instability of the kingdom these five Governors became independent one...

Read More »

ഗൊൽക്കൊണ്ട ഫോർട്ട്

തെലുങ്കാനയിൽ ഹൈദ്രാബാദ് നഗരത്തിൽ ഉള്ളൊരു കോട്ടയാണ് ഗൊൽക്കൊണ്ട ഫോർട്ട്. 12 ആം നൂറ്റാണ്ടിൽ ഉയർന്നുവന്നൊരു കോട്ടാണിത്; നാശോന്മുഖമായിരിക്കുന്നു ഇന്ന്. അതി വിശാലമായ ഏര്യയിൽ മലമുകളിൽ ആണിതുള്ളത്. ഭാഗമതി ദേവിയെന്നും കോഹിനൂർ രത്നം എന്നും ഒക്കെ ഏവർക്കും പരിചിതമായിരിക്കുമല്ലോ. പതിയെ പറയാം അതേപ്പറ്റി. മികച്ച എഞ്ചിനിയറിങിന്റേയും വാസ്തുവിദ്യാ മാന്ത്രികതയുടേയും മികച്ചൊരു ഉദാഹരണമാണ് ഈ കോട്ട. ആട്ടിടയൻ എന്ന അർത്ഥമുള്ള ഗൊല്ല എന്നും വലിയ മല എന്നർത്ഥമുള്ള കോണ്ട എന്നും ഉള്ള രണ്ട് തെലുങ്കുവാക്കിൽ നിന്നുമാണ് ഗൊൽക്കോണ്ട എന്ന പേരു വന്നത്. ആട്ടിടയന്റെ മല എന്നു പറയാം. ഈ പേരുവരാൻ കാരണമുണ്ട്. ഒരു ആട്ടിടയൻ മലമുകളിൽ വിഗ്രഹം കണ്ടത്രേ. ആ വാർത്ത പടർന്ന്, അന്നത്തെ രാജാവിന്റെ ചെവിയിലുമെത്തി. അങ്ങനെ അവിടെ മലമുകളിൽ ഒരു കോട്ട പണിയാൻ രാജാവു തീരുമാനിക്കുന്നു. ചെറുതായിരുന്നു അന്നത്തെ കോട്ട. എന്നിരുന്നാലും, 12 ആം നൂറ്റാണ്ടിൽ കാകാത്തിയ രാജവംശം പണികഴിപ്പിച്ചതാണ് ഈ കോട്ട. എ.ഡി. 1083 മുതൽ 1323 വരെയായിരുന്നു കാകാത്തിയരുടെ ഭരണകാലം. മങ്കൽ എന്നായിരുന്നു അന്നിത് അറിയപ്പെട്ടത് 8 കവാടങ്ങളും 87 കൊത്തളങ്ങളും നാലോ അഞ്ചോ കുളങ്ങളും ഒക്കെയുള്ള ഏക്കറുകൾ വ്യാപ്തിയുള്ള കോട്ടസമുച്ചയമായിത് മാറിയത് പിന്നീടാണ്. ഏകദേശം 200 വർഷത്തിനുശേഷം, പതിനാലാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ കോട്ട ബഹാമണി ഭരണാധികാരികളുടെ കീഴിലായി. പിന്നീട് ഖുതുബ് ഷാഹി രാജാക്കന്മാർ കോട്ടയെ തങ്ങളുടെ നിയന്ത്രണത്തിലാക്കി കൂടുതൽ വിപുലമാക്കിയതു മാറ്റി. ബഹാമണി ഭരണാധികാരികളുടെയും ഖുതുബ് ഷാഹി രാജവംശത്തിന്റെയും കാലത്താണ് ഈ കോട്ട ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തത്. ഖുലി ഖുത്ബ് ഷാ സുൽത്താനേറ്റുകൾ 1496 ൽ ഖുതുബ് ഷാഹി രാജവംശം ഏറ്റെടുത്തപ്പോൾ ഗൊൽക്കൊണ്ടയെ അവരുടെ തലസ്ഥാനമാക്കുകയും ചെയ്തു. അതുവരെ ബഹമാനിക്ക് കീഴിലുള്ള രാജ്യത്ത് സുബീർ സുൽത്താൻ ഖുലി ഖുത്ബ് ഷാ തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ശേഷം, ഈ രാജവംശത്തിലെ ഏഴ് സുൽത്താന്മാർ തെലങ്കു ദേശത്തെ മാത്രമല്ല, ഇന്നത്തെ മഹാരാഷ്ട്രയുടെയും കർണാടകയുടെയും ഭാഗങ്ങൾ ഉൾപ്പെടെ തെലുങ്ക് സംസാരിക്കുന്ന മുഴുവൻ നാടിനേയും ഭരിച്ചുവന്നു. ഗൊൽക്കൊണ്ട കോട്ടയുടെ ഇപ്പോഴത്തെ മഹത്വത്തിന്റെ ഭൂരിഭാഗവും...

Read More »

ആന്ധ്ര ഭക്ഷണം

ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്ന സ്വഭാവക്കാരനാണു ഞാൻ; അല്ലാതെ ഭക്ഷണം കഴിക്കാൻ മാത്രമായി ജീവിക്കുന്ന ആളല്ല. ഇതുമാത്രം ലക്ഷ്യമെന്നു കരുതി തിന്നു സുഖിക്കുന്ന പലരേയും കഴിഞ്ഞ കാലയാത്രയിൽ പലയിടത്തായും കണ്ടിരുന്നു എന്നതാണിതിവിടെ പറയാൻ കാരണം,. പൊതുവേ, മിതമായ രീതിയിൽ നന്നായി വിശക്കുമ്പോൾ മാത്രം അല്പമാത്രമായേ എവിടെ നിന്നും ഞാൻ കഴിക്കാറുള്ളൂ. ഒരുവർഷം മുമ്പ് ബാംഗ്ലൂരിൽ കരിയർനെറ്റിൽ വർക്ക് ചെയ്യുമ്പോൾ എന്നും രാവിലെ ഭക്ഷണം ഓഫീസിനടുത്തുള്ള ഹോട്ടലിൽ നിന്നാക്കിയിരുന്നു. 50 + ജി‌എസ്‌ടി കൊടുത്താൽ നോർമ്മലായുള്ള ഫുഡ്, സെറ്റ് ദോശ, മസാലദോശ, ഇഡ്ലി, പൂരി തുടങ്ങിയ ഏതു ഫുഡും ചായയടക്കം ലഭിക്കുമായിരുന്നു. പക്ഷേ ഞാൻ സ്ഥിരമായി സെറ്റ്‌ദോശ മാത്രമായിരുന്നു കഴിച്ചു വന്നത്. കൊളസ്ട്രോൾ കണ്ടമാനം കൂടിയപ്പോൾ ഡോക്ടർ ചോദിച്ചു ഹോട്ടൽ ഭക്ഷണമാണോ കഴികുന്നത് എന്ന്. എന്തോ അതിനു ശേഷം ഓരോ ദിവസം ഓരോന്നാക്കി മാറ്റിയത്. അല്പകാലം കൂടി അങ്ങനെ പോയി; കൊളസ്ട്രോൾ മരുന്നു കഴിക്കാതെ തന്നെ കുറയുകയും ചെയ്തു. ഇതിവിടെ പറയാൻ കാരണം, തെലുങ്കന്മാരുടെ ഭക്ഷണമെത്രമാത്രം സുന്ദരമാണെന്നു സൂചിപ്പിക്കാനായിരുന്നു. ആന്ധ്രാക്കാരുടെ ഭക്ഷണരുചി ഏറെ പ്രധാനപ്പെട്ടതാണ്. ബാംഗ്ലൂരിൽ നിന്നും അബദ്ധവശാൽ തെലുങ്കരുടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു എന്നല്ലാതെ മറ്റൊരു അനുഭവമില്ലായിരുന്നു; അതൊക്കെയും ഹോട്ടൽ ടെക്നിക്കാവുമെന്നു കരുതി വീണ്ടും അവിടേക്ക് തന്നെ പോവുന്ന രീതിയൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ, ഹൈദ്രാബാദിൽ ഇപ്പോൾ ഒരാഴ്ചയായി ഞാനുണ്ട്. പേയിങ് ഗസ്റ്റായിട്ടാണു താമസം. നിത്യേന വെവ്വേറെ ഫുഡ്, എല്ലാമൊന്നിനൊന്ന് മെച്ചം. എത്ര കഴിച്ചാലും മടുപ്പു തോന്നാത്ത അനുഭവം. വഴിയോരത്തുള്ള തട്ടുകടകളിൽ വരെ അതേ അനുഭവം തന്നെ. ഇതൊരു നാടിന്റെ കരുതലാവണം; രുചിയാവണം! എല്ലാം കറികളും ഏറെ ഗുണപ്രദവും രുചികരവും ആണ്. കറികൾ തന്നെയാണു ഞാൻ അധികവും കഴിക്കുന്നത്. ബാംഗ്ലൂരിൽ കരിയർനെറ്റിൽ നിന്നും മാറി ഇന്ദിരാനഗറിൽ ഉള്ള ഹാഷ്‌ കണക്റ്റിൽ ചേർന്നപ്പോൾ നിന്ന പിജിയും തെലുങ്കന്മാരുടേതായിരുന്നു. സാവിത്രയായിരുന്നു ഫുഡ് ഉണ്ടാക്കി തന്നിരുന്നത്. മനോഹരമായ പെരുമാറ്റം പോലെതന്നെ ഏറെ ഹൃദ്യമായിരുന്നു അവൾ വിളമ്പിത്തന്നിരുന്ന ഭക്ഷണവും. തുടർച്ചയെന്നോണം ഇവിടെ ഹൈദ്രാബാദിലും അതു തുടരുന്നു. 20 വർഷങ്ങൾക്കു മുമ്പും,...

Read More »

ഡാറ്റ സയൻസും ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസും

ഇൻ്റെർനെറ്റ് കണക്റ്റിവിറ്റിയുടെ വിഭ്രമാത്മകത ഇന്ന് സാധാരണ ജീവിതങ്ങളേയും ബാധിച്ചിട്ടുണ്ട്. ദൈനംദിന ജീവിതം നയിക്കുന്നതിൽ നെറ്റിനുള്ള പ്രാധാന്യം ഏറെ പ്രസ്ക്തമാണിന്ന്. ഇൻ്റെർനെറ്റിൽ ഡാറ്റ എന്ന സങ്കേതം വരുത്തുന്ന വിപ്ലവത്തെ കുറിച്ചു പറയാം. എന്താണു ശരിക്കും ഡാറ്റ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്? നിത്യേന നമ്മുടെ കയ്യിലെ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്ന ചിത്രങ്ങളും ശബ്ദവും വിരലടയാളവും നമ്മുടെ നോട്ടവും, നമ്മൾ കുറിക്കുന്ന ഓരോ വാക്കുകളും ഡാറ്റ തന്നെയാണ്! എവിടെയാണിതു സ്റ്റോർ ചെയ്യുന്നത്? എങ്ങോട്ടാണിത് ഒഴുകി നീങ്ങുന്നത്? ആരാണിതിനെ പ്രോസസ് ചെയ്യുന്നത്? ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾ പലർക്കും ഉണ്ടാവാം. അല്ലെങ്ങ്കിൽ ഇതെൻ്റെ സ്വകാര്യമൊബൈൽ ഫോൺ മാത്രമാണ്. വീട്ടിലുള്ളവർക്കു പോലും എൻ്റെ വിരലടയാളം ഇല്ലാതെ ഇതു തുറക്കാൻ പറ്റില്ല അത്രമാത്രം സ്വകാര്യമാണിത് എന്ന ധാരണയും പലർക്കും ഉണ്ടാവും. വെബ് ലോകത്തു കൂടി ഒഴുകുന്ന വിവരങ്ങളുടെ അനസ്യൂതപ്രവാഹമില്ലാതെ, ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത വിധം സാഹചര്യങ്ങൾ മാറി വന്നിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഡാറ്റ എന്ന വാക്കിനോളം വിലയുള്ള മറ്റൊരു വാക്ക് ഇല്ലെന്നു തന്നെ പറയാം. ഡാറ്റാ സയൻസിൻ്റെ നൂതനമായ മേഖല അറിവിൻ്റേയും തൊഴിലിൻ്റേയും വിശാലമായ പാതയ്ക്ക് വഴിയൊരുക്കുമ്പോൾ, ഡാറ്റ എന്താണെന്നും ആ മേഖലയിലെ അവസരങ്ങൾ എന്താണെന്നും നമ്മൾ ചിന്തിച്ചിരിക്കണം. നൂറ്റാണ്ടിന്റെ ജോലിയെന്നാണ് ഹാര്‍വാഡ് ബിസിനസ് റിവ്യൂ ഡാറ്റ സയന്റിസ്റ്റിനെ വിശേഷിപ്പിക്കുന്നത്. ലോകത്ത് പൊതുമേഖലാസ്ഥാപനങ്ങളിലുള്‍പ്പെടെ ഇവരുടെ സേവനത്തിന് പ്രാധാന്യമേറിവരികയാണിന്ന്. നേരത്തെ പറഞ്ഞല്ലോ, വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഏതൊരു ഇടപാടും, ഓരോ മൗസ് ക്ലിക്കുപോലും ഒരു ഡാറ്റ സൃഷ്ടിക്കുന്നുണ്ട്. പലതരം ബിസിനസ്സുകൾ നമുക്കു ചുറ്റും നടക്കുന്നു, ആശയവിനിമയ സവിധാനങ്ങൾ ദിനം പ്രതി പുതുക്കുന്നു, ഗതാഗതമേഖലകൾ, ബാങ്കിങ്ങ്, ഇൻഷ്വറൻസ്, ആശുപത്രികൾ, വിവിധ വെബ്സൈറ്റുകൾ തുടങ്ങി വെബ്സൈറ്റുകളിലെ നമ്മൾ പോലും ശ്രദ്ധിക്കാതെ ശേഖരിക്കപ്പെടുന്ന ക്യാഷ് ഫയലുകൾ, ലോഗുകൾ, വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഒക്കെ തരുന്ന അഗണ്യമായ ഡാറ്റകളുടെ ശേഖരം നമുടെ മുമ്പിൽ ഉണ്ട്. ബിഗ്ഡാറ്റ എന്നു വിളിക്കാം നമുക്കിതിനെ. ഇത്തരം ഡാറ്റകളുടെ വിശാലമായ ശേഖരം നമുക്കുണ്ട്. ഡാറ്റാനകൾ എന്നു പറഞ്ഞ് പരിഹസിച്ചോ ഭയന്നിട്ടുതന്നെയോ സമൂഹത്തിൽ ചിലരെങ്കിലും ഇതേപ്പറ്റി പറയാറുണ്ട്....

Read More »

ശ്രീ അഭയ ഹസ്ത ഗണപതി ക്ഷേത്രം

വിദ്യകൊണ്ടറിയേണ്ടതറിയാതെവിദ്വാനെന്നു നടിക്കുന്നിതു ചിലർ;കുങ്കുമത്തിന്റെ ഗന്ധമറിയാതെകുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾതൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും ഗർദ്ദഭം = കഴുത, #ജ്ഞാനപ്പാന, #പൂന്താനം വിദ്യ നേടാനുള്ളതാണു വിദ്യാഭ്യാസം എന്ന ബോധം ഇന്നുള്ളവർക്കില്ല എന്നു തോന്നുന്നു. വിദ്യാഭ്യാസം എന്നത്, ജോലി നേടാനും സമ്പാദിക്കാനും മാത്രമുള്ള സൂത്രപ്പണി മാത്രമാണിന്ന്. കുട്ടികളെ നല്ല യന്ത്രമനുഷ്യര്യാക്കി മാറ്റുക. അറിവ്, ബോധം എന്ന കാര്യങ്ങൾ പിതാക്കളിന്നു കേട്ടിട്ടു പോലും ഇല്ലാത്ത അവസ്ഥ; തല്ലിപ്പഠിപ്പിക്കുകയാണവർ!! കുട്ടികൾ ഭാവിയിൽ നല്ല ജോലി നേടിയിരിക്കണം!! എന്നേക്കാൾ കേമരാവണം മക്കൾ എന്ന ചിന്തയാവണം ഇതിനു പ്രേരിപ്പിക്കുന്നത്. മൃഗത്തെ പോലെ, ചിന്താശേഷി അല്പം പോലുമില്ലാത്ത അനേകരായി പെരുകുകയാണിന്നു നമ്മളിന്ന് എന്നു തോന്നിപ്പോവുന്നു ചിലതൊക്കെ കാണുമ്പോൾ!! ടെക്നിക്കൽ അറിവിലാണു കാലം ആളുകളെ വിലയിരുത്തുന്നത്! ഇന്റെർവ്യൂ ജയിക്കാനായി നേർച്ചയിനത്തിൽ ദിനേന ലക്ഷങ്ങൾ കുമിഞ്ഞുകൂടുകയാണിന്നു ബാംഗ്ലൂർ പോലുള്ള മെട്രോകളിൽ. എന്റെ കമ്പനിക്ക് മുമ്പിൽ ഒരു ഗണേശ ക്ഷേത്രമുണ്ട്, കഴിഞ്ഞൊരു ദിവസം ഇവിടെനിന്നും ഇന്റെർവ്യൂ കഴിഞ്ഞു പോകുന്നൊരു പയ്യൻ, അമ്പലത്തിന്റെ മുന്നിൽ റോഡിന്റെ ഇങ്ങേതലയിൽ ദൂരെ നിന്ന് ചെരിപ്പൂരിവെച്ച് രണ്ടുകൈയ്യും ക്രോസ്സിൽ ചെവി പിടിച്ച് വട്ടം തിരിയുന്നത് കണ്ടു. അമ്പലത്തിൽ നിന്നും മീറ്ററുകൾ അകലെയായതിനാൽ അമ്പലമുണ്ടെന്ന ബോധം എനിക്കാദ്യം ഓർമ്മ വന്നില്ല. അത്ഭുതം തോന്നിപ്പോയി! ശ്രദ്ധയിൽ പെട്ടപ്പോൾ കാര്യം ബോധ്യമായി. ഇന്റെർവ്യൂ ജയിക്കാനായി എന്തോ പ്രാർത്ഥനയാവണം അവൻ പിറുപിറുത്തു കൊണ്ടിരുന്നത്. ആ അമ്പലം കെട്ടിയിട്ട് അഞ്ചോ ആറോ വർഷങ്ങളേ ആയുള്ളൂ. ആണുങ്ങൾക്ക് മൂത്രമൊഴിക്കാൻ പറ്റിയ സ്ഥലമായിരുന്നു, അത്. ഒരിക്കൽ ഞാനിക്കാര്യം ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന്, അവിടെ രണ്ടോ മൂന്നോ മരങ്ങളും പൊട്ടിച്ചിട്ട കുറേ പാറകളും ആയിരുന്നു ഉണ്ടായിരുന്നത്. കേറി നിന്ന്, മൂത്രമൊഴിക്കുമ്പോൾ കക്കൂസിൽ നിൽക്കുന്നത്ര സെയ്ഫായി തോന്നും ആണുങ്ങൾക്ക്. മൂത്രയിനത്തിൽ ആർക്കും തന്നെ 5 രൂപ കൊടുക്കുകയും വേണ്ട. അവിടെ മൂത്രമൊഴിക്കാൻ പാടില്ലെന്ന് പലതവണ ബോർഡ് വെച്ചു - നടന്നില്ല. അന്നവിടെ, ഞാനിന്നു വർക്കു ചെയ്യുന്ന കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ടാറിടാത്ത ഇടവഴി അവസാനിക്കുന്നത് വലിയൊരു സ്കൂളിലേക്കും. പിന്നെ സക്ര വേൾഡ് ഹോസ്പിറ്റൽ വന്നു. അങ്ങനെയങ്ങനെ...

Read More »

വി. എസ്. അച്യുതാനന്ദൻ

കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ഇടതുപക്ഷ രാഷ്ടീയ നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ജനിച്ചു. കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ഏഴാം ക്‌ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച അദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. 1938ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന പി കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തു കൊണ്ടുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സര്‍ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. 1957ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒന്‍പതു പേരില്‍ ഒരാളാണ് വി എസ്. 1980-92 കാലഘട്ടത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001ലും 2006ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരിൽ സമിതിയിൽ നിന്നും 2007 മേയ് 26നു താൽക്കാലികമായി പുറത്താക്കി.[6] അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും പാർട്ടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദൻ തുടർന്നു. പാർട്ടി അച്ചടക്കലംഘനത്തെത്തുടർന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ, 2009 ജൂലൈ 12-ന്‌ വി.എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കുകയും, കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. എന്നാൽ വി.എസിന്‌...

Read More »

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്ക് ഇന്ന് 100

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഇന്നേക്കു 100 വർഷങ്ങൾ പൂർത്തിയാക്കുന്നു. 1920 ഒക്ടോബർ 17-ന് സോവിയറ്റ് യൂണിയനിലെ (ഇന്ന് ഉസ്ബെക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്നു) താഷ്കന്റിൽ വെച്ച് രൂപീകൃതമായത് മുതൽ, 1964 ഒക്ടോബർ 31-ലെ സി.പി.ഐ. (എം) രൂപീകരണത്തിന് ഇടയാക്കിയ പിളർപ്പ് വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ കക്ഷിയെ വിശേഷിപ്പിക്കുവാൻ ഇന്നുപയോഗിക്കുന്ന നാമമാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത്.  അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ തീയതിയെ കുറിച്ച് പലവിധ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സി.പി.ഐ.-യുടെ നിലപാട് പ്രകാരം 1925-ൽ കാൺപൂരിൽ വെച്ചാണ് അവിഭക്ത സി.പി.ഐ. രൂപീകൃതമായത് എന്നാണ്. എന്നാൽ സി.പി.ഐ.(എം)-ന്റെ നിലപാടാകട്ടെ, 1920-ൽ താഷ്കന്റിൽ വെച്ചാണ് സംഘടന രൂപീകരിച്ചതെന്നും. ചരിത്രയാത്ര ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് 1920 ഒക്ടോബർ 17 ന്. എം.എൻ.റോയിയുടെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനിലെ താഷ്കൻ്റ് നഗരത്തിലാണ് സിപിഐ പിറന്നത്. എസ്.വി.ഘാട്ടെയായിരുന്നു ആദ്യ ജനറൽ സെക്രട്ടറി (1925-33) പാർട്ടി കേരളത്തിലും 1939 ഒക്ടോബർ 13 ന് പിണറായി പാറപ്രം സമ്മേളനത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നു. പുന്നപ്ര-വയലാർ സമരം 1946 ഒക്ടോബർ 24-27 ദിവാൻ്റെ പട്ടാളവും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി. വെടിവെയ്പ്പുകളിൽ നിരവധിപ്പേർ മരണപ്പെട്ടു. ലോക്സഭയിലെ മുഖ്യപ്രതിപക്ഷം 1952 ഏപ്രിൽ 17 ഒന്നാം ലോക്സഭയിലെ മുഖ്യപ്രതിപക്ഷം സിപിഐ. എ.കെ.ഗോപാലൻ ലോക്സഭയിലെ ആദ്യ അനൗദ്യോഗിക പ്രതിപക്ഷ നേതാവ് ബാലറ്റിലൂടെ ഭരണത്തിൽ 1957 ഏപ്രിൽ 5 ന് ഏഷ്യയിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരമേറ്റു. ഇ.എം.എസ്. കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു 1964 ഏപ്രിൽ 11 കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. സിപിഐ(എം) രൂപീകരിച്ചു. അച്യുതമേനോൻ കേരള മുഖ്യമന്ത്രി 1969 നവംബർ ഒന്ന് കോൺഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് സി.അച്യുതമേനോൻ കേരള മുഖ്യമന്ത്രി. തുടർച്ചയായി 7 വർഷം മുഖ്യമന്ത്രി പദത്തിൽ. ബംഗാളിൽ ചരിത്രവിജയം 1977 ജൂൺ 21 പശ്ചിമ ബംഗാളിൽ സിപിഎം ഭരണം പിടിച്ചു. ജ്യോതി ബസു മുഖ്യമന്ത്രി. ത്രിപുരയിലും ഭരണം 1978 ജനുവരി 5 ത്രിപുരയിലും സിപിഎം...

Read More »

കോസ്മിക്‌വർഷം

സൂര്യൻ അതുൾക്കൊള്ളുന്ന താരാപഥമായ ക്ഷീരപഥത്തെ ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യാനെടുക്കുന്ന കാലഘട്ടത്തെയാണ് കോസ്മിക് (galactic year, GY) വർഷം എന്ന് പറയുന്നത്. ഇത് 250 ദശലക്ഷം വർഷങ്ങൾക്ക് തുല്യമാണ്. സൂര്യൻ ക്ഷീരപഥത്തെ ഒന്നു ചുറ്റിവരാൻ 250 ദശലക്ഷം നമ്മുടെ വർഷങ്ങൾ എടുക്കും എന്നർത്ഥം. അത് സൂര്യന്റെ ഒരു വർഷമായി കണക്കാക്കിയാൽ സൂര്യന് ഇപ്പോൾ 20 വയസ്സു പ്രായം!  ഏതാണ്ട് 1370 കോടി വർഷം മുൻപാണ്, പ്രപഞ്ച ഉൽപത്തിയെക്കുറിച്ച് വിവരിക്കുന്ന മഹാവിസ്ഫോടനം സംഭവിച്ചതെന്ന് ശാസ്ത്രം അംഗീകരിക്കുന്നു. കോസ്മിക് കലണ്ടർ പ്രകാരം ഒരു സെക്കന്റ് 438 (437.5) ഒരു ദിവസം എന്നത് 37843200 വർഷങ്ങളായും ഒരു വർഷം എന്നത് 13812768,000 (1370) എന്നും കരുതുന്നു (കോസ്മിക് വർഷത്തിൽ  ഒരു സെക്കന്റ് എന്നത് 438 വർഷങ്ങൾ എടുക്കും ആകാൻ, ആ കണക്കുവെച്ച് 15.8 ലക്ഷം വർഷങ്ങൾ ചേരുന്നതാണ് ഒരു മണിക്കൂർ. 3.78 കോടി വർഷങ്ങൾ ചേർന്നാലാണ് ഒരു ദിവസം ആവുക.) ഇനി ഈ കണക്കു നോക്കൂ: 0 GY: സൂര്യന്റെ ജനനം 4 GY: ഭൂമിയിൽ സമുദ്രങ്ങളുടെ ആവിർഭാവം 5 GY: ഭൂമിയിൽ ജീവൻ പ്രത്യക്ഷപ്പെടുന്നു 6 GY: പ്രോകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു. 7 GY: ബാക്ടീരിയ പ്രത്യക്ഷപ്പെടുന്നു 10 GY: സ്ഥിര വൻ‌കരകൾ രൂപപ്പെടുന്നു 13 GY: യൂകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു 16 GY: ബഹുകോശ ജീവികൾ രൂപപ്പെടുന്നു 17.8 GY: കമ്പ്രിയൻ സ്ഫോടനം (പലവിധത്തിലുള്ള സങ്കീർണ്ണമായ ജൈവഘടനയോടുകൂടിയ ജീവികളുടെ ആവിർഭാവം) 19 GY: ഭൂമിയിലെ വലിയൊരു വിഭാഗം ജീവജാലങ്ങൾ അപ്രത്യക്ഷമാകുന്നു 19.6 GY: കേ - ടി വംശനാശം (ചെറിയ കാലഘട്ടത്തിനുള്ളിൽ വീണ്ടും നല്ലൊരു ഭാഗം ജന്തുസസ്യജാലങ്ങളുടെ അപ്രത്യക്ഷമാകൽ) 19.999 GY: മനുഷ്യന്റെ രംഗപ്രവേശം; ദൈവത്തിന്റേയും!! 20 GY: നിലവിവിൽ പ്രപഞ്ചത്തിന്റെ പ്രായം കേവലം ഒരു വർഷം മാത്രമായി കരുതുകയും, അതായത് ഡിസംബർ 31 രാത്രി 12 മണിക്ക് സൃഷ്ടിക്കപ്പെടുകയും അടുത്ത വർഷം ഡിസംബർ 31 രാത്രി 12 മണിക്ക് പ്രപഞ്ചം ഇന്നുള്ള അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു എന്ന്...

Read More »

വെട്ടേറ്റ നായ!

വെട്ടുകൊണ്ടു ഗാഢമായ മുറിവേറ്റ പട്ടികൾ, പൂച്ചകൾ, പശുക്കൾ ഒക്കെ തെരുവിൽ അലയുന്നതു കാണുമ്പോൾ ഒരു സങ്കടമാണ്. എത്ര നിർഭാഗ്യകരമായിരിക്കും അവയുടെ ജീവിതം; എന്തുമാത്രം വേദന!! വൃത്തിഹീനമായ സാഹചര്യത്തിൽ മുറിവുകൾ വലുതായി, നടക്കാനാവാതെ ഇഴഞ്ഞും വിലപിച്ചും മരണത്തെ കാത്തിരിക്കുന്ന മൃഗങ്ങൾ എവിടെയൊക്കെ കാണും... ഇവറ്റെയെ വഴിയോരത്തു കണ്ടാൽ ഒരു രണ്ടുമൂന്നു ദിവസത്തെ നല്ലമൂഡു പോയിക്കിട്ടും. വടിവാൾ വെട്ടിനാലോ വെട്ടുമഴുവിനാൽ കഴുത്തുവെട്ടിയോ കൊല്ലുന്ന കണ്ണൂർമോഡൽ പാതകങ്ങൾ, മതാന്ധതയാൽ തലയറുത്തെടുത്ത് ദൈവരാജ്യം കാംക്ഷിക്കുന്ന ISIS തീവ്രവാദികളുടെ ക്രൂരതകൾ, വയറ്റിലുള്ള പിഞ്ചുകുഞ്ഞിനെവരെ ശൂലമുനത്തുമ്പിൽ കോർക്കുന്ന രാമരാജ്യകാംക്ഷികൾ, കാമുകനുവേണ്ടി ഭർതാവിനെ കൊല്ലാൻ കൊടുക്കുന്ന ഭാര്യമാർ, രഹസ്യവേഴ്ചയ്ക്കായി പിചുകുഞ്ഞുങ്ങളെ കടലിലെറിഞ്ഞു കൊല്ലുന്നവർ... ഇവയൊക്കെയും ചുറ്റുപാടുകളിൽ ആവർത്തിക്കുന്നതു കണ്ട് മൃഗങ്ങളെ കാണുമ്പോൾ അതൊന്നും ഒന്നുമല്ലെന്നാണു തോന്നുന്നു - അധികം വേദനയനുഭവിക്കാതെ അവരൊക്കെയങ്ങ് മരിച്ചു പോവുമല്ലോ! മരണമെന്നത് അല്പം നേരത്തേ വന്നെത്തിയെന്ന ഒരു ദൗർഭാഗ്യം മാത്രം മരിച്ചവർക്കുള്ളൂ! മരണം കാത്തിരിക്കുന്ന മൃഗങ്ങളുടെ അവസ്ഥ അതല്ലല്ലോ. ഏതോ കുലദ്രോഹി കണ്ണുകൾ ചൂഴ്ന്നെടുത്ത് ഒരു പട്ടിയെ ഇന്നലെ തെരുവിൽ ഉപേക്ഷിച്ചതു കണ്ടു. വെട്ടിയതാണത്! അതിന്റെ മരണവേദനെയെ വിശദീകരിക്കുന്നില്ല :( മനുഷ്യർക്കു മാത്രമേ ഇത്തരം ക്രൂരതകൾ ചെയ്യാനാവൂ!! മനുഷ്യരെയാണിങ്ങനെ ചെയ്തതെങ്കിൽ കൂടി അവനു വേദനയെന്തെന്നു പോലും അറിയാതെ കിടക്കാനുള്ള ആശുപത്രികൾ എമ്പാടുമുണ്ട്. പെട്ടന്ന് മുറിവുണങ്ങാനുള്ള മരുന്നുകൾ ഉണ്ട്! പക്ഷേ, ആ നായയ്ക്കോ!! അതിന്റെ ഇന്നും നാളെയും മറ്റന്നാളുമൊക്കെ എങ്ങനെയായിരിക്കും? എവിടുന്നതിനു ഭക്ഷണം ലഭിക്കും!! ലഭിച്ചാൽ തന്നെ തിന്നാനാവുമോ എന്തോ!! മരണം മാത്രമായിരിക്കണം അതിനുള്ള ഏകവഴി! പക്ഷേ, അതിനായി സ്വയം പട്ടിണികിടന്ന് ഓടയിലത് എത്രനാൾ കിടക്കേണ്ടി വരും!!

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)