മലയാള ഭാഷയുടെയും വ്യാകരണത്തിന്റെയും ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന ഒരു അപൂർവ്വ വ്യക്തിത്വമാണ് മാധവ ശേഷഗിരി പ്രഭുവിന്റേത്. കൊങ്കണി മാതൃഭാഷയായുള്ള ഒരു വ്യക്തി, മലയാള ഭാഷയുടെ വ്യാകരണ നിയമങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും, കുട്ടികൾക്ക് പോലും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വ്യാകരണ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു എന്നത് കേരള ചരിത്രത്തിലെ വലിയൊരു സാംസ്കാരിക സമന്വയത്തിന്റെ അടയാളമാണ്. മലയാള വ്യാകരണപഠനത്തിന്റെ ഒന്നാം ഘട്ടത്തിൽ, അതായത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, കേരള പാണിനീയമടക്കമുള്ള അക്കാദമിക ഗ്രന്ഥങ്ങൾ സാധാരണ വിദ്യാർത്ഥികൾക്ക് ബാലികേറാമലയായിരുന്ന കാലത്താണ് പ്രഭു തന്റെ ലളിതമായ രചനകളിലൂടെ ഭാഷാചരിത്രത്തിൽ ഇടപെടുന്നത്. സങ്കീർണ്ണമായ വ്യാകരണ നിയമങ്ങളെ സാധാരണക്കാർക്കും കുട്ടികൾക്കും പ്രാപ്യമാക്കാൻ അദ്ദേഹം നടത്തിയ നിരന്തരമായ ബൗദ്ധിക ശ്രമങ്ങളെ, ഭാഷാ നവീകരണത്തിന് വേണ്ടിയുള്ള വലിയൊരു 'സമരം' എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്.¹ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. ആദ്യകാല ജീവിതവും വിദ്യാഭ്യാസ പശ്ചാത്തലവും 1855 ആഗസ്റ്റ് 3-ന് വടക്കൻ മലബാറിലെ സാംസ്കാരിക കേന്ദ്രമായിരുന്ന തലശ്ശേരിയിലാണ് മാധവ ശേഷഗിരി പ്രഭു ജനിച്ചത്. വിവിധ ഭാഷകളും സംസ്കാരങ്ങളും സംഗമിച്ചിരുന്ന തലശ്ശേരിയിലെ അന്തരീക്ഷം അദ്ദേഹത്തിലെ ഭാഷാസ്നേഹിയെ വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. കൊങ്കണി ആയിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷയെങ്കിലും, മലയാളത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. അക്കാലത്തെ ആചാരപ്രകാരമുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, 1875-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായി. തുടർന്ന് 1877-ൽ എഫ്.എ. (First Examination in Arts) പരീക്ഷയും വിജയകരമായി പൂർത്തിയാക്കി. മലയാളത്തിൽ ബി.എ. ബിരുദം നേടിയ ശേഷം അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിലേക്ക് കടന്നു. എന്നാൽ അദ്ദേഹത്തിന്റെ പഠനതൃഷ്ണ അവിടെ അവസാനിച്ചിരുന്നില്ല. ജോലിയിലിരിക്കെത്തന്നെ സംസ്കൃത ഭാഷയിൽ ആഴത്തിലുള്ള പഠനം നടത്തുകയും, 1891-ൽ സംസ്കൃതത്തിൽ ബിരുദവും, പിന്നീട് 1903-ൽ ബിരുദാനന്തര ബിരുദവും (M.A.) കരസ്ഥമാക്കുകയും ചെയ്തു. ഈ ബഹുഭാഷാ പാണ്ഡിത്യമാണ് പിൽക്കാലത്ത് മികച്ച ഒരു വൈയാകരണനായി മാറാൻ അദ്ദേഹത്തെ സഹായിച്ചത്.² ഔദ്യോഗിക ജീവിതം: അധ്യാപനത്തിൽ നിന്നും ഭരണനിർവ്വഹണത്തിലേക്ക് ഒരു സാധാരണ സ്കൂൾ മലയാളം പണ്ഡിറ്റായാണ് മാധവ ശേഷഗിരി പ്രഭു തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വിവിധ വിദ്യാലയങ്ങളിൽ ജോലി നോക്കിയ...
ഇതു ജീവിതം
പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളിൽ, ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍ ഇടവന്ന സൂനങ്ങള്‍ നമ്മൾ… ഇതു ജീവിതം; മണ്ണിലിതു ജീവിതം… ചുമലിലേറ്റിയ പരസ്യപ്പലകകൾ ബാംഗ്ലൂരിലെ ഇന്ദിരാനഗർ തെരുവുകളിലൂടെയുള്ള സ്ഥിരം നടത്തങ്ങൾക്കിടയിൽ ഹൃദയത്തിൽ തറച്ച ഒരു കാഴ്ചയാണിത്. ചിത്രത്തിൽ കാണുന്ന ആ മനുഷ്യന്റെ പുറത്ത് ബാഗ് പോലെ തൂങ്ങിക്കിടക്കുന്നത് വെറുമൊരു ഭാരമല്ല, അതൊരു പരസ്യബോർഡാണ്. പുലരി വെളിച്ചം വീഴുന്നത് മുതൽ ആ നിൽപ്പ് തുടങ്ങുന്നതാണ്. നിത്യേന കാണുന്ന കാഴ്ചയാണിത്. ഒരു ദിവസത്തെ ഈ കഠിനാധ്വാനത്തിന് എത്ര രൂപയായിരിക്കും അയാൾക്ക് പ്രതിഫലമായി ലഭിക്കുന്നുണ്ടാവുക? നല്ല വേഷവിധാനത്തിൽ തന്നെയാണയാൾ എന്നും വരുന്നത്. കയ്യിൽ ഒരു നല്ല സ്മാർട്ട്ഫോണും ഉണ്ട്. ഒരാൾ പൊക്കമുള്ള ഈ പരസ്യപ്പലകയും കെട്ടിത്തൂക്കി നിൽക്കാൻ കാരണമെന്തായിരിക്കാം? ബാംഗ്ലൂരിലേക്ക് ജോലി അന്ന്വേഷിച്ചുവന്ന് ഓരോ ഇന്റെർവ്യൂകളിലും പങ്കെടുത്തു വന്നുപോകുകന്ന ആയിരങ്ങളിൽ ഒരുവനാവുമോ ഇവൻ. കുറച്ചുനാൾകൂടി, പിടിച്ചുനിന്ന് ശ്രമിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഒരുപക്ഷേ നടത്തുന്നുണ്ടാവുമോ? എന്തോ, എനിക്കവന്റെ പ്രായവും അവൻ ചെയ്യുന്ന പണിയും കാണുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ പോലെ. ഹോട്ടൽ എന്ന ബോർഡും പൊക്കിപ്പിടിച്ച് പാതയോരങ്ങളിൽ കൊടുംവെയിൽ കൊണ്ട് യാത്രക്കാരെ കാത്തിരിക്കുന്ന പ്രായംചെന്ന ആൾക്കാരെ ബാംഗ്ലൂരിൽ നിന്നും സേലത്തേക്ക് പോകും വഴി കാണാറുണ്ട്. ദൂരെ നിന്നും കണുമ്പോൾ തന്നെ ഞാൻ കണ്ണുതിരിച്ചു കളയും. അതുപോലെ പ്രായം ഏറെയായി, ജീവിക്കാൻ കഷ്ടപ്പെടേണ്ടുന്ന കാലമല്ല ഇവന്റേത്, ഈ ചെറുപ്പകാരനു മറ്റു പല ചെറുജോലികളും കിട്ടാൻ പ്രയാസമുള്ള സ്ഥലവുമല്ല ബാംഗ്ലൂർ പോലൊരു മഹാനഗരം. എന്നിട്ടും എന്തിനായിരിക്കും ഇവൻ ഈ പണിക്കു വന്നത്? എന്തായിരിക്കും അവനു കിട്ടുന്നുണ്ടാവുക? അടുത്തെവിടെയെങ്കിലും ആളുകൾ കൂടുന്നത് കണ്ടാൽ ഇവൻ പതുക്കെ ആ ഭാഗത്തേക്ക് നീങ്ങും. ചുറ്റുമുള്ള ലോകത്തിന്റെ കാതടപ്പിക്കുന്ന ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ, കയ്യിലെ വാട്സാപ്പ് സ്ക്രീനിലേക്ക് നോക്കി, അയാൾ ആ ജനക്കൂട്ടത്തിന് മുന്നിലൂടെ നടക്കും. അങ്ങനെ തെരുവിന്റെ നീളത്തിലും വീതിയിലും തലങ്ങും വിലങ്ങും നടന്ന്, ഒടുവിൽ നിശബ്ദമായി ഒരു പകൽ മുഴുവൻ അയാൾ ജീവിച്ചു തീർക്കുകയാണ്; പാവം പയ്യൻ! നിഴൽ വീണ മനസ്സുകളും തെരുവിന്റെ ചിരിയും വഴിയിൽ നിത്യേന...
എന്റെ ക്വാറന്റൈൻ കാഴ്ചകൾ
Break the chain 2020 ജൂലൈ 25 നു രാവിലെ ബാംഗ്ലൂരിലെ വീട് കാലിയാക്കി; ഫ്രണ്ടിന്റെ പിൻബലത്താൽ ഒരു ലോറിക്കാരനെ കിട്ടിയതിനാൽ രാവിലെ പത്തരയോടെ ഒക്കെയും പാക്ക് ചെയ്ത് ലോറിയിൽ കയറ്റി ഞാനിങ്ങെത്തി. ഒരു തമിഴനായിരുന്നു ഡ്രൈവർ - മുരുകൻ, കാസർഗോഡ് ഭാഗത്തേക്കുള്ള വഴിയത്ര പിടുത്തം ഇല്ലാത്തതിനാൽ 2 മണിക്കൂറോളം ബാംഗ്ലൂർ സിറ്റിയിൽ തന്നെ വട്ടം കറങ്ങേണ്ടു വന്നു, ഇരിട്ടി വഴി വരാമെന്ന ധാരണയിൽ ആയിരുന്നു മൂപ്പരുടെ യാത്ര. വീട്ടിലേക്കും, നാട്ടിലെ ആരോഗ്യപ്രവർത്തകരേയും കാര്യങ്ങൾ തുടക്കം മുതൽ തന്നെ ഞാൻ അറിയിച്ചിരുന്നു. ലോറിയിലിരുന്നാണ് ഫ്രണ്ട്സിനെ ഒക്കെയും കാര്യങ്ങൾ അറിയിച്ചത്, ഇരിട്ടി വഴി ലോക്ക്ഡ് ആണെന്നും മറ്റും അനൂപ് പറഞ്ഞപ്പോൾ, ലോറിയിൽ വെച്ച് അതിന്റെ സ്ഥിതീകരണത്തിനായി ശ്രമം നടത്തി. തലപ്പാടി ചെക്ക് പോസ്റ്റിൽ വർക്ക് ചെയ്യുന്ന കസിൻ ബാബുദാസിനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു, അവൻ പറഞ്ഞു കേരളപൊലീസ് അവിടെ ആരെയും തടയുന്നില്ല; കർണാടകയിൽ നിന്നും ആ വഴി വിടുന്നുണ്ടോ എന്നകാര്യം അറിയില്ലെന്ന്. ആ വഴി തന്നെ നേരെ ഹസനിലേക്ക് മാറിയായി പിന്നെയുള്ള യാത്ര. ഞാൻ അറിയുന്ന ഫ്രണ്ട്സിനെ പലരേയും വിളിച്ചു ചോദിച്ചു; മംഗലാപുരത്തിനടുത്തു തലപ്പാടി വഴിയും വയനാട്ടിലെ മുത്തങ്ങ വഴിയും മാത്രമേ എനിക്ക് വീട്ടിലെത്താൻ പറ്റുകയുള്ളൂ എന്നറിഞ്ഞിരുന്നു. രാത്രി 9 മണിയോടെ വീട്ടിലെത്തി. ലോറിയിൽ ഉള്ള സാധനങ്ങൾ ഒക്കെയും ഒരു റൂമിൽ ഇട്ടു പൂട്ടിവെച്ച്, രാത്രി 11:30 മണിയോടെ ഞാൻ മഞ്ജുവിന്റെ വീട്ടിലെത്തി. അവിടെയും രണ്ടാം നിലയിൽ ഒരു റൂം എനിക്കായി മാറ്റി വെച്ചിരുന്നു. ബാംഗ്ലൂരിൽ നിന്ന് കോവിഡ് തുടക്കകാലത്ത് ഞാനാദ്യമായി കാസർഗോഡ് എത്തിയത് മാർച്ചുമാസം 21-നായിരുന്നു. എന്നുമെന്നപോലെ നോർമൽ ബസ്സിൽ - കൊഹിനൂർ ട്രാവൽസിൽ, സ്ലീപ്പറിൽ ആയിരുന്നുവത്. അന്ന് എത്തിയപ്പോൾ തന്നെ ആരോഗ്യപ്രവർത്തകരെ വിളിച്ച് അറിയിച്ചിരുന്നു, അന്നത്തെ കണക്കനുസരിച്ച് 14 ദിവസം ക്വാറന്റൈനിൽ കിടക്കാൻ പറഞ്ഞു. കാസർഗോഡ്ജില്ല മൊത്തം അതേ ദിവസം കോവിഡ് വ്യാപനത്താൽ ലോക്കാക്കി വെയ്ക്കുകയും ചെയ്തു. ക്രമേണ, കേരളം, ഇന്ത്യ, ലോകം മൊത്തം എന്ന നിലയിൽ കോവിഡ്‌വ്യാപനം പെരുകിവന്നു, കേരളത്തിലെ ക്വാറന്റൈൻകാലം...
കാവേരിക്കുളം
ഒരു ദിവസം കെ.എസ്.ഇ.ബി.യിൽ നിന്നും മൊബൈലിലേക്ക് മെസേജു വന്നു. നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ കരണ്ടുണ്ടാവില്ല. മാവുങ്കാൽ മുതൽ ഒടയഞ്ചാൽ വരെയോ മറ്റോ റോഡ് സൈഡിലുള്ള കാടും മരക്കൊമ്പും ഒക്കെ വെട്ടി വൃത്തിയാക്കുകയാണ് എന്നും മറ്റും പറഞ്ഞ്. നോർമ്മൽ സമയങ്ങളിൽ തന്നെ പലപ്പോഴും പവർക്കട്ടാണിവിടം. ലാപ്ടോപ്പിന്റെ പവർ ബാക്കപ്പ് പ്രകാരം പിടിച്ചു നിൽക്കുന്നു എന്നു മാത്രം. ഔദ്യോഗിമായി അവർ അറിയിച്ചതിനാൽ ഞാൻ ലീവെടുത്തു, രാജേഷിനേയും ഗണേശനേയും വിളിച്ച് കാവേരിക്കുളം മല കയറാൻ തീരുമാനിച്ചു. പക്ഷേ, സത്യത്തിൽ അന്നേ ദിവസം കരണ്ടു പോയതേ ഇല്ലായിരുന്നു. ഒരു ലീവ് മല കൊണ്ടുപോയി എന്നു മാത്രം. മുമ്പ് വീടുണ്ടായിരുന്ന സ്ഥലത്തു നിന്നും അരമണിക്കൂർ കയറ്റം കയറിയാൽ എത്തുന്ന സ്ഥലമാണിത്. ഫോറസ്റ്റിലൂടെ അവിടെ എത്താനുള്ള വഴിയൊക്കെ മനഃപാഠമാണ്. കാവേരിക്കുളം ഈയടുത്ത കാലത്ത് പ്രതിസന്ധിയുടെ വക്കിലായിരുന്നു. മൂന്നുവർഷം മുമ്പ് അവിടെ കരിങ്കൽ ക്വാറി നടത്തുന്നവരിലെ പണിയാളർ എന്നെ അങ്ങോട്ടു പോകാൻ അനുവദിച്ചിരുന്നില്ല. നല്ല ക്യാമറയുമായുള്ള പോക്കിൽ അവർ എന്തോ പന്തികേടു മണത്തതാവണം കാരണം. എന്തായാലും നാട്ടുകാരുടെ കൂട്ടം ചേർന്നുള്ള സമരങ്ങളിൽ അവരിപ്പോൾ അല്പം സ്തംഭിച്ചിരിപ്പാണ്. കാട്ടിലൂടെ കേറിയാൽ ആരും പറയാൻ വരില്ലെന്ന ധൈര്യത്തിലായിരുന്നു പോയത്, മൊത്തം കാടു പിടിച്ചു കിടപ്പായിരുന്നു. കാവേരിക്കുളം കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ചക്കിട്ടടുക്കത്തിനടുത്ത് നരയർ മലയിൽ ഉള്ള ഒരു സ്ഥലമാണ് കാവേരിക്കുളം. കൊടും വേനലിൽ പോലും ഉറവ വറ്റാത്ത ഒരു ചെറിയ കുളം ഉള്ളതിനാലാണ് സ്ഥലത്തിന് ആ പേരു ലഭിച്ചത്. സമുദ്ര നിരപ്പിൽ നിന്നും ഉയർന്ന പ്രദേശമാണിത്. തൊട്ടടുത്തു തന്നെ മാലോം സംരക്ഷിതവനപ്രദേശമാണ്. പശ്ചിമഘട്ടമലനിരയിൽ സ്ഥിതിചെയ്യുന്ന കാവേരിക്കുളത്തിന് കർണാടകയിലെ ബാഗമണ്ഡലത്തുള്ള തലക്കാവേരിയുമായി ബന്ധമുണ്ടെന്നു നാട്ടുകാർ വിശ്വസിക്കുന്നു. തലക്കാവേരി ക്ഷേത്രത്തിലെ ദേവി ആദ്യം കുടിയിരുന്നത് കാവേരിക്കുളത്തായിരുന്നുവെന്നും ഏതോ തർക്കത്തിനൊടുവിൽ സ്ഥലത്തെ പ്രധാന ആരാധനാമൂർത്തിയായ ശിവനുമായി പിണങ്ങി തലക്കാവേരിയിലേക്കു പോവുകയാണുണ്ടായതെന്നുമാണ് ഐതിഹ്യം. സ്ഥലനാമങ്ങൾ തമ്മിലുള്ള സാമ്യത്തെ മുൻനിർത്തി ഈ ഐതിഹ്യം രൂഢമൂലമാവുകയായിരുന്നു. സമീപകാലത്തായി സ്വകാര്യമേഖലയിൽ ഉള്ളവർ കാവേരിക്കുളത്തിനു ചുറ്റുവട്ടത്തുള്ള സ്ഥലങ്ങൾ വൻതോതിൽ...
നാഗേശ്വര ക്ഷേത്രം
നാഗേശ്വര ക്ഷേത്രം Nageshwara Temple നാഗേശ്വര ക്ഷേത്രം ബാംഗ്ലൂരിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണു നാഗേശ്വര ക്ഷേത്രം. നാഗനാഥേശ്വര ക്ഷേത്രം, പഞ്ചലിംഗേശ്വര ക്ഷേത്രം എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ബാംഗ്ലൂരിൽ നിന്നും തമിഴ് നാട്ടിലെ ഹൊസ്സൂരിലേക്കു പോകുന്ന പ്രധാന റോഡിനു സമീപത്തുള്ള ബേഗൂർ പട്ടണത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനടുത്ത് സ്ഥിതി ചെയ്തിരുന്ന കാശി വിശ്വേശര ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട്. നാഗേശ്വര ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത അവിടുത്തെ പഞ്ചലിംഗ പ്രതിഷ്ഠയാണ്. വെസ്റ്റേൺ ഗംഗാ സാമ്രജ്യത്തിന്റെ കാലഘട്ടത്തിൽ (ക്രി.മു. 350 - 1000) ആണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യം പുരാതന കർണാടകത്തിലെ ഒരു സുപ്രധാന രാജവംശമായിരുന്നു. നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും മദ്ധ്യേ പരമാധികാരമാണ് പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യത്തിനുണ്ടായിരുന്നത്. കോലാറിൽ നിന്ന് ആദ്യം ആരംഭിച്ച്, പിന്നീട് അവരുടെ തലസ്ഥാനം ആധുനിക മൈസൂർ ജില്ലയിലെ കാവേരി നദിക്കരയിൽ തലക്കാടിലേക്കു മാറ്റുകയായിരുന്നു. ഈ കാലഘട്ടത്തിൽ എന്നോ ആയിരുന്നു നാഗേശ്വര ക്ഷേത്ര നിർമ്മിതി എന്നു വിശ്വസിച്ചു വരുന്നു. പുരാതന ലിഖിതങ്ങളിൽ നിന്ന് ബേഗൂർ ഒരിക്കൽ വെപ്പുർ എന്നും കെല്ലെലെ എന്നും അറിയപ്പെട്ടിരുന്നു എന്നു കാണാം. ക്ഷേത്ര സമുച്ചയത്തിനകത്തെ നാഗേശ്വർ, നാഗേശ്വര സ്വാമി എന്നീ രണ്ട് ക്ഷേത്രങ്ങൾ പടിഞ്ഞാറൻ ഗംഗാ രാജവംശത്തിലെ രാജാക്കൻമാരായ നിതിമാർഗ ഒന്നാമനെയും (എറെഗംഗ നീതിമാർഗ എന്നും 843-870 എന്നും വിളിച്ചിരുന്നു), എരിയപ്പ നീതിമാർഗ രണ്ടാമന്റേയും (എറെഗംഗ നീതിമാർഗ II, 907- 921) മേൽ നോട്ടത്തിൽ പൂർത്തിയാക്കിയതാണ്. ഈ പ്രദേശത്ത് ചോള സാമ്രാജ്യത്തിന്റെ ഭരണത്തിന് ശേഷമുള്ള ഒരു ശേഷിപ്പാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ. CE 890 (AD) കാലത്ത് വന്ന ഒരു പഴയ കന്നഡ ലിഖിതത്തിൽ "ബംഗലൂരു യുദ്ധം" (ആധുനിക ബാംഗ്ലൂർ സിറ്റി) എന്ന പേരിൽ ഇതിനേപറ്റി വിവരിക്കുന്നുണ്ട്. ക്ഷേത്ര സമുച്ചയത്തിൽ കാണപ്പെടുന്ന ഈ ലിഖിതങ്ങൾ രചിച്ചത് ആർ. നരസിംഹചാർ ആണ്. ലിഖിതത്തേ കുറിച്ച് "എപ്പിഗ്രാഫിരിയ കർണാടിസ" (വോള്യം 10 സപ്ലിമെന്ററി) ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബെംഗലൂരു എന്ന സ്ഥലത്തിന്റെ...
ഭിക്ഷാടനം
ഭിക്ഷ യാചിക്കുന്നവർക്ക് ഞാനൊന്നും കൊടുക്കാറില്ല; ഒഴിഞ്ഞു മാറി നടക്കാറാണു പതിവ്. പറശ്ശിനിക്കടവ് അമ്പലത്തിലേക്ക്, ചെറുപ്പകാലത്ത് മലയിറങ്ങുമ്പോൾ പടികളിൽ ഇരുന്നു ഭിക്ഷാടനം നടത്തുന്നവരേയും കാഞ്ഞങ്ങാടു തെരുവീഥികളിൽ ലക്ഷോപലക്ഷം ബാങ്ക് ബാലൻസുള്ള പെണ്ണുങ്ങളെയും അടക്കം പലരെ കണ്ടതിനാലും, കേട്ടറിഞ്ഞ കഥകളിലെ ഭിക്ഷാടന മാഫിയകളുടെ ഭീകരതയും ഒക്കെ ഓർത്താവണം അതർഹിക്കുന്നവരെ കൂടി ഒഴിവാക്കി നടക്കാൻ പണ്ടുതൊട്ടേ എന്നെ പ്രേരിപ്പിച്ചത്. എങ്കിലും വിശന്നു വലഞ്ഞുകൊണ്ട് ഒരുരൂപ യാചിക്കുന്ന മനുഷ്യരൂപങ്ങളെ കാണുമ്പോൾ മനസ്സിലൊരു വിങ്ങലുണരും. ബാംഗ്ലൂരിൽ എത്തിയപ്പോൾ ഭിക്ഷാടനത്തിന്റെ പലതരം വകഭേദങ്ങൾ കാണാനിടയായി. ഓഫീസു കഴിഞ്ഞു വീട്ടിലേക്കു നടക്കുന്ന വഴിയോരത്ത് എന്നും ഒരു വൃദ്ധനിരുന്ന് ഒരു രൂപയ്ക്ക് വേണ്ടി എന്നോടു കെഞ്ചിക്കരയും. സ്ഥിരം കാണുന്ന എന്നെ അയാൾക്കു നന്നായി അറിയും, കൊടുക്കില്ല എന്നറിഞ്ഞിട്ടും അയാൾ ചോദിക്കും, അയാൾക്കതിന്റെ ആവശ്യമില്ല എന്നതാണു സത്യം. ഓഫീസിലേക്ക് കയറുമ്പോൾ അവിടെയും ഒരാൾ എന്നും കഴുത്തിൽ ഒരു ബാഡ്ജും കെട്ടിത്തൂക്കി ഇരിപ്പുണ്ട്. അയാൾ നിത്യേന കണ്ടു പരിചിതനായ എന്നോടു ചോദിക്കാറില്ല. പലപ്പോഴും രാവിലെ ഞങ്ങൾ ചായ കുടിക്കാറുള്ളതും ഒരേ ഹോട്ടലിൽ വെച്ചാണെന്നതാണതിന്റെ രസം! ഇതു മറ്റൊരു കഥയാണ്. പത്തോളം വർഷങ്ങൾ പഴക്കം കാണും. ഞാനന്ന് വിവാഹിതനല്ല. മഡിവാളയിൽ ഒരു വീടെടുത്ത് ഞങ്ങൾ മൂന്നുനാലുപേർ താമസിച്ചു വരുന്നു. ഒരു വൈകുന്നേരം, നാട്ടിലേക്ക് പോകാനായി മഡിവാളയിൽ ബസ്‌സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. അപ്പോൾ ഒരു കൂട്ടം തമിഴന്മാർ അങ്ങോട്ടു വന്നു. കുറേ കുട്ടികളും വൃദ്ധരും ഉണ്ട്. മാന്യമായ, വൃത്തിയുള്ള വേഷവിധാനങ്ങളായിരുന്നു ഏവർക്കും. അവർ എന്നോടു പറഞ്ഞു "സാർ, ഞങ്ങൾ കന്യാകുമാരിക്കു പോകേണ്ടവരാണ്. പുട്ടപർത്തിയിൽ പോയി വരുന്നതാണ്. എന്റെ ക്യാഷ് വെച്ചിരുന്ന ബാഗ് മോഷണം പോയി, ഞങ്ങൾക്ക് ഇത്രയും പേർക്ക് കന്യാകുമാരി എത്താനുള്ള പൈസ തന്നു സഹായിക്കാമോ?" കൂടെയുള്ളവരെ ഞാൻ നോക്കി, ഒന്നോരണ്ടോ വൃദ്ധന്മാർ ഭസ്മക്കുറി നെടു നീളത്തിൽ നെറ്റിയിൽ തേച്ചിട്ടുണ്ട്. മൂന്നോ നാലോ കുഞ്ഞുങ്ങളുണ്ട്, ഒരു പിഞ്ചുകുഞ്ഞിനെ ഒരു സ്ത്രി എടുത്തിട്ടുമുണ്ട്. ഞാൻ കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോൽ അയാൾ അതു വ്യക്തമാക്കുകയും ചെയ്തു. ടിക്കറ്റു മുങ്കൂട്ടി ബുക്ക്...
ഒരു ബന്നിന്റെ കഥ
ബാംഗ്ലൂർ എന്നാൽ വലിയൊരു തൊഴിൽശാല മാത്രമാണെന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. എങ്ങോട്ട് നോക്കിയാലും യന്ത്രങ്ങളെപ്പോലെ പായുന്ന തൊഴിലാളികൾ, പ്രതീക്ഷയോടെ അലയുന്ന തൊഴിലന്വേഷകർ, കമ്പനികളുടെ പടിയിറങ്ങി നിരാശരായി മടങ്ങുന്നവർ... അങ്ങനെ പലവിധ ഭാവങ്ങളിൽ ഒട്ടനവധി മനുഷ്യരൂപങ്ങൾ! പരിഭവങ്ങളിലും പരാതികളിലും മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും മാത്രം നിറഞ്ഞുനിന്നിരുന്ന, ചുറ്റുമുള്ള ലോകത്തേക്ക് കണ്ണുതുറക്കാതിരുന്ന ഒരു കാലം. പക്ഷേ, പിന്നീട് കാഴ്ചകളും ചിന്തകളും മാറിമറിയുന്നത് ഞാൻ കണ്ടു. തെരുവിൽ ഇങ്ങനെയൊക്കെ പല വേഷങ്ങൾ കാണാറുണ്ടായിരുന്നെങ്കിലും, അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ എന്ന ചിന്തയോടെ ഒരു കാലത്ത് ഞാൻ മാറി നടന്നിരുന്നു. ചില കാഴ്ചകൾ അല്പനേരത്തേക്ക് ഉള്ളിൽ ഒരു വിങ്ങലുണ്ടാക്കുമെങ്കിലും പെട്ടെന്ന് തന്നെ കടന്നുപോകുമായിരുന്നു. അങ്ങനെ കാലത്തെയും ദേശത്തെയും കൂടുതൽ ആഴത്തിൽ അറിയാൻ തുടങ്ങിയ ഒരു നാളുകളിലാണ് മഞ്ജുവിന്റെ അമ്മാവൻ തന്റെ കൂട്ടുകാരനെയും കൂട്ടി ഇവിടുത്തെ മാർക്കറ്റുകൾ കാണാനായി വരുന്നത്. കാഞ്ഞങ്ങാട്ടു നിന്നും വരുന്ന ബസ്സുകൾ സാധാരണയായി മഡിവാളയ്ക്കടുത്ത് സെന്റ് ജോൺസ് ആശുപത്രിക്ക് സമീപമാണ് ആളുകളെ ഇറക്കാറുള്ളത്. അന്ന് എന്റെ താമസം ബൊമ്മനഹള്ളിയിലായിരുന്നു. രാവിലെ ആറുമണിയോടെ ബസ്സെത്തും. വരുന്നവർക്ക് ബുദ്ധിമുട്ടാവേണ്ടല്ലോ കരുതി അരമണിക്കൂർ മുമ്പേ തന്നെ ഞാൻ അവിടെയെത്തി കാത്തിരിക്കുമായിരുന്നു. അന്നേ ദിവസം അവർ വരാൻ അല്പം വൈകി. കാത്തിരിപ്പിന്റെ വിരസത മാറ്റാൻ ഞാൻ അടുത്തുള്ള ഒരു പെട്ടിക്കടയിൽ നിന്നും ഒരു ചായയും കൂടെ ഒരു ബന്നും (BUN) വാങ്ങി. ആ സമയത്താണ് പത്തോളം വയസ്സ് പ്രായം വരുന്ന ഒരു ചെറിയ പയ്യൻ എന്നെത്തന്നെ വെറുതെ നോക്കി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കടക്കാരന്റെ മകനായിരിക്കും, ഇത്രയും പുലർച്ചെ ഒരു കുട്ടി ഇവിടെ വരാൻ വഴിയില്ലല്ലോ എന്ന ചിന്തയിൽ ഞാൻ അതിനെക്കുറിച്ച് കൂടുതൽ ആലോചിച്ചതുമില്ല. തന്റെ കാലിന്റെ മുക്കാൽ ഭാഗത്തോളം വലിപ്പമുള്ള ഒരു വലിയ പാന്റായിരുന്നു ആ കുട്ടി ധരിച്ചിരുന്നത്. അവന്റെ നോട്ടത്തിൽ എന്തോ ഒരു ദയനീയത നിഴലിച്ചിരുന്നു. വാങ്ങിയ ബന്നിൽ നിന്നും ഞാൻ ഒന്നോ രണ്ടോ വട്ടം കടിച്ചിട്ടുണ്ടാകും. നല്ല ചൂടുള്ള ചായയായിരുന്നു അത്. ആ ചൂടും ആസ്വദിച്ച്, ബസ്സ് വരുന്നുണ്ടോ എന്നറിയാൻ...
ഗൗരിയമ്മ
1957-ൽ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 - 11 മേയ് 2021) 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021 മെയ് 11 ന് തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിൽ വച്ച് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു. മുമ്പ്, കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഒരു കവിത കൊടുക്കുന്നു. കരയാത്ത ഗൗരി, തളരാത്ത ഗൗരി കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ.. ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു. നെറിവറ്റ ലോകം കനിവറ്റ കാലം പടകാളിയമ്മേ കരയിച്ചു നിന്നെ. ഫലിതത്തിനിന്നും തിരുമേനി നല്ലൂ കലഹത്തിനെന്നും അടിയാത്തി പോരും. ഗുരുവാക്യമെല്ലാം ലഘുവാക്യമായി ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി അതുവിറ്റു പലരും പണമേറെ നേടി. അതിബുദ്ധിമാന്‍മാര്‍ അധികാരമേറി തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍ അവരായി പിന്നേ അധികാരിവര്‍ഗ്ഗം അധികാരമപ്പോള്‍ തൊഴിലായി മാറും അതിനുള്ള കൂലി അധികാരി വാങ്ങും വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം മനുജന്നുമീതെ മുതലെന്ന സത്യം മുതലിന്നുമീതെ അധികാര ശക്തി. അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം തൊഴിലാളിയെന്നും തൊഴിലാളി മാത്രം അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍ ഇനി ഗൗരിയമ്മേ കരയാതെ വയ്യ കരയുന്ന ഗൗരി തളരുന്ന ഗൗരി കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍ ഒരുകാവു തീണ്ടാം. ഇനി ഗൗരിയമ്മ ചിതയായി മാറും ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും ചിത കെട്ടടങ്ങും കനല്‍ മാത്രമാകും കനലാറിടുമ്പോള്‍ ചുടുചാമ്പലാകും ചെറുപുല്‍ക്കൊടിക്കും വളമായിമാറും.
ഹോമോ സാപിയൻസ്
ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമി ഇന്നത്തെപ്പോലെ ആയിരുന്നില്ല. ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പുതന്നെ ആഫ്രിക്കൻ വൻകരയിൽ മനുഷ്യന്റെ പൂർവ്വികരായ 'ഹോമിനിഡുകൾ' (Hominids) പരിണമിച്ചു തുടങ്ങി. കുരങ്ങുകളിൽ നിന്നും വ്യത്യസ്തമായി, രണ്ട് കാലുകളിൽ നിവർന്നു നടക്കാൻ പഠിച്ച ജീവികളായിരുന്നു അവർ. എന്നാൽ ഈ പരിണാമം വളരെ മന്ദഗതിയിലായിരുന്നു. പ്രകൃതിയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ അവർക്ക് ലക്ഷക്കണക്കിന് വർഷങ്ങൾ വേണ്ടിവന്നു. ഒരു കല്ല് പൊട്ടിച്ച് മൂർച്ചയുള്ള ഒരു ആയുധമാക്കാൻ, അല്ലെങ്കിൽ തീ ഉപയോഗിക്കാൻ അവർക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ പരിശീലനം ആവശ്യമായിരുന്നു. ജീവശാസ്ത്രപരമായ പരിണാമം അത്രമേൽ സാവധാനത്തിലായിരുന്നു അന്ന് നടന്നിരുന്നത്. മനുഷ്യകുടുംബത്തിലെ വൈവിധ്യങ്ങൾ 'മനുഷ്യൻ' എന്ന് കേൾക്കുമ്പോൾ നാം ഇന്ന് നമ്മളെ (ഹോമോ സാപ്പിയൻസ്) മാത്രമാണ് ഓർക്കാറുള്ളത്. എന്നാൽ ഭൂമിയുടെ ചരിത്രത്തിൽ പലതരം മനുഷ്യർ ഒരേസമയം ജീവിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. 'ഹോമോ' (Homo) എന്ന പദത്തിനർത്ഥം തന്നെ മനുഷ്യൻ എന്നാണ്. സസ്തനികളിൽ ഒരേ കുടുംബത്തിൽ പെടുന്ന വ്യത്യസ്ത സ്പീഷീസുകളായിരുന്നു ഇവർ. ഇവരിൽ പ്രധാനികൾ താഴെ പറയുന്നവരാണ്: ഓസ്ട്രലോപിത്തേക്കസ് സ്പീഷീസുകൾ (Australopithecus africanus & sediba): ആഫ്രിക്കയിൽ ജീവിച്ചിരുന്ന ആദ്യകാല ഹോമിനിഡുകൾ. ഇവർക്ക് മരങ്ങളിൽ കയറാനും എന്നാൽ നിവർന്നു നടക്കാനും കഴിഞ്ഞിരുന്നു. ഹോമോ ഹാബിലിസ് (Homo habilis): 'കൈവിരുതുള്ള മനുഷ്യൻ' എന്നാണ് ഈ പേരിനർത്ഥം. ആദ്യമായി കല്ലുകൊണ്ടുള്ള ആയുധങ്ങൾ നിർമ്മിച്ചത് ഇവരാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹോമോ ഇരക്റ്റസ് (Homo erectus): പൂർണ്ണമായും നിവർന്നു നടന്ന ആദ്യ മനുഷ്യൻ. ഏതാണ്ട് 20 ലക്ഷം വർഷത്തോളം ഭൂമിയിൽ അതിജീവിച്ച, തീ നിയന്ത്രിക്കാൻ പഠിച്ച അതികായന്മാരായിരുന്നു ഇവർ. ഹോമോ ഫ്ലോറെസിയെൻസിസ് (Homo floresiensis): ഇന്തോനേഷ്യയിലെ ഒരു ദ്വീപിൽ ജീവിച്ചിരുന്ന ഇവർക്ക് വെറും മൂന്നടി മാത്രമായിരുന്നു ഉയരം. അതുകൊണ്ട് തന്നെ ശാസ്ത്രജ്ഞർ ഇവരെ 'ഹോബിറ്റുകൾ' (Hobbits) എന്ന് വിളിക്കുന്നു. ഡെനിസോവനുകൾ (Denisovans): ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരുന്ന, നിയാണ്ടർത്തലുകളോട് സാമ്യമുള്ള മറ്റൊരു മനുഷ്യ വർഗ്ഗം. മഞ്ഞുമൂടിയ സൈബീരിയൻ ഗുഹകളിൽ നിന്നുമാണ് ഇവരുടെ ഫോസിലുകൾ കണ്ടെത്തിയത്. നിയാണ്ടർത്തലുകൾ: കരുത്തരായ സഹോദരങ്ങൾ ഹോമോ സാപ്പിയൻസുകൾ ഭൂമിയിൽ എത്തുന്നതിന് മുൻപ് തന്നെ അതിശക്തരായ ഒരു...
സഹ്യന്റെ മകൻ
വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'സഹ്യന്റെ മകൻ' എന്ന കവിത, മലയാളത്തിലെ ഏറ്റവും ശക്തമായ പാരിസ്ഥിതിക കവിതകളിലൊന്നാണ്. പ്രകൃതിയെ മനുഷ്യൻ നടത്തുന്ന ക്രൂരമായ കടന്നാക്രമണങ്ങളുടെയും, ആവാസവ്യവസ്ഥ തകരുമ്പോൾ സംഭവിക്കുന്ന വംശനാശത്തിന്റെയും ഹൃദയഭേദകമായ ചിത്രീകരണമാണ് ഇതിലുള്ളത്. മനുഷ്യൻ പ്രകൃതിയെ ഒരു 'ഉപഭോഗവസ്തു' മാത്രമായി കാണുന്നതിലെ അപകടങ്ങളെ ഈ കവിത നിശിതമായി വിമർശിക്കുന്നു. വൈലോപ്പിള്ളിയുടെ 'സഹ്യന്റെ മകൻ' കേവലം ഒരു ആനയുടെ കഥയല്ല; മറിച്ച് മനുഷ്യന്റെ അമിതമായ സ്വാർത്ഥതയും ആർത്തിയും മൂലം തകർന്നടിഞ്ഞ പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ഒരു നേർസാക്ഷ്യമാണ്. സഹ്യപർവ്വതനിരകൾ പ്രകൃതിയുടെ അമ്മയാണെങ്കിൽ, ആ അമ്മയുടെ മകനാണ് കവിതയിലെ ആന. എന്നാൽ, ആ മകൻ ഇന്ന് മനുഷ്യന്റെ കരാളഹസ്തങ്ങളിൽപ്പെട്ട് നരകിക്കുന്നു. പ്രകൃതിയെ മനുഷ്യൻ എപ്രകാരമൊക്കെയാണ് ചൂഷണം ചെയ്യുന്നത് എന്നതിന്റെ വിവിധ തലങ്ങൾ ഈ കവിതയിൽ ദർശിക്കാം. ഈ കവിതയെ ആസ്പദമാക്കി പ്രകൃതിചൂഷണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള ഒരു വിലയിരുത്തൽ കാണുക. 1. ആവാസവ്യവസ്ഥയുടെ കടന്നുകയറ്റം (Habitat Destruction) പ്രകൃതിയുടെ മടിത്തട്ടിൽ സ്വതന്ത്രമായി വിഹരിക്കേണ്ട ജീവജാലങ്ങളുടെ വാസസ്ഥലമാണ് മനുഷ്യൻ ആദ്യം കൈക്കലാക്കുന്നത്. കാടുകൾ വെട്ടിത്തെളിച്ച് കൃഷിയിടങ്ങളാക്കുമ്പോഴും, വികസനത്തിന്റെ പേരിൽ പാതകൾ വെട്ടുമ്പോഴും മനുഷ്യൻ ആലോചിക്കുന്നില്ല, തങ്ങൾ തകർക്കുന്നത് ഒരു വലിയ ആവാസവ്യവസ്ഥയെയാണെന്ന്. 'സഹ്യന്റെ മകൻ' കവിതയിൽ, കാടിന്റെ സ്വാതന്ത്ര്യത്തിൽ നിന്നും ആനയെ വേർപെടുത്തി മനുഷ്യന്റെ തടവറയിലേക്ക് എത്തിക്കുന്ന പ്രക്രിയ, പ്രകൃതിയെ മനുഷ്യൻ വരുതിയിലാക്കാൻ ശ്രമിക്കുന്നതിന്റെ പ്രതീകമാണ്. വനവിഭവം കൊള്ളയടിച്ചും വനഭൂമി കയ്യേറിയും മനുഷ്യൻ നടത്തുന്ന ഈ കടന്നുകയറ്റം ഒരു ജീവിവർഗ്ഗത്തിന്റെ മാത്രം നാശമല്ല, മറിച്ച് ഭൂമിയുടെ സന്തുലിതാവസ്ഥയുടെ തകർച്ചയാണ്. 2. പ്രകൃതിയെ 'വരുതിയിലാക്കാനുള്ള' അഹംഭാവം (Domination) മനുഷ്യന്റെ ഏറ്റവും വലിയ അഹംഭാവം പ്രകൃതിയെ തനിക്ക് കീഴടക്കാൻ കഴിയുമെന്ന ചിന്തയാണ്. കാട്ടാനയെ മെരുക്കി കരിമ്പട്ടികയിൽപ്പെടുത്തി, ചങ്ങലയ്ക്കിട്ട്, മദം പൊട്ടുമ്പോൾ പാപ്പാൻമാരുടെ അങ്കുശത്താൽ നിയന്ത്രിക്കുന്ന പ്രക്രിയ, പ്രകൃതിയുടെ ഊർജ്ജസ്വലതയെ മനുഷ്യൻ തന്റെ വിനോദത്തിനും ആവശ്യങ്ങൾക്കുമായി അടിമപ്പെടുത്തുന്നതിന്റെ പ്രതീകമാണ്. കവിതയിൽ ആനയുടെ വേദന എന്നത് അതിന്റെ ശാരീരികമായ വേദന മാത്രമല്ല, അതിന്റെ ആത്മാഭിമാനത്തിന്റെ തകർച്ച കൂടിയാണ്. പ്രകൃതിയുടെ ഭാഗമായ ഒന്നാണ് താനെന്ന ബോധം നഷ്ടപ്പെട്ട്, മനുഷ്യന്റെ അധികാരചിഹ്നമായി...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
