കവിത കേൾക്കുക: [ca_audio url="https://chayilyam.com/stories/poem/TowerOfLight-PabloNeruda.mp3" height="27" css_class="codeart-google-mp3-player" autoplay="false"] tonight I can write the saddest line. write, for example കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍ ശിഥിലമായി രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ… കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ ശിഥിലമായി രാത്രി നീല നക്ഷത്രങ്ങൾ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ… കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ ശിഥിലമായി രാത്രി നീല നക്ഷത്രങ്ങൾ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ… ഗഗന വീഥിയിൽ ചുറ്റിക്കറങ്ങുന്ന വിരഹിയാം നിശാമാരുതൻ പാടുന്നൂ… കഴിയുമീ രാത്രി ഏറ്റവും വേദനാഭരിതമായ പദങ്ങൾ ചുരത്തുവാൻ… അവളെ ഞാൻ പണ്ട് പ്രേമിച്ചിരുന്നു… എന്നെ അവളുമെപ്പോഴോ പ്രേമിച്ചിരുന്നിടാം… (2) ഇതുകണക്കെത്ര രാത്രികൾ നീളെ ഞാൻ അവളെ വാരിയെടുത്തിതെൻ കൈകളിൽ അതിരെഴാത്ത ഗഗനത്തിനു കീഴിൽ അവളെ ഞാൻ ഉമ്മ വെച്ചൂ തെരുതെരെ… (2) മതിമറന്നെന്നെ സ്നേഹിച്ചിരുന്നവൾ, അവളെയും ഞാൻ പലപ്പോഴും സ്നേഹിച്ചു; പ്രണയനിർഭരം നിശ്ചലദീപ്തമാം മിഴികളെ ആര് മോഹിച്ചു പോയിടാം… കഴിയുമീ രാവിൽ ഏറ്റവും സങ്കടഭരിതമായ വരികൾ കുറിക്കുവാൻ… കഴിയുമെന്നേക്കുമായവൾ പോയെന്നും ഇനിയവളെന്റെയല്ലെന്നുമോർക്കുവാൻ… നിശ വിശാലം അവളുടെ വേർപാടിൽ അതിവിശാലമാകുന്നത് കേൾക്കുവാൻ… ഹിമകണങ്ങളാ പുൽത്തട്ടിലെന്ന പോൽ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു… ഹിമകണങ്ങളാ പുൽത്തട്ടിലെന്ന പോൽ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു… അവളെ നേടാത്ത രാഗം നിരർത്ഥമായി, ശിഥിലമായി രാത്രി; എന്നോടൊത്തില്ലവൾ അഴലുകളിത്ര മാത്രം… അഴലുകളിത്ര മാത്രം… വിജനത്തിൽ, അതിവിദൂരത്തിൽ ഏതൊരാൾ പാടുന്നു അരികിലേക്കൊന്നണയുവാനെന്ന പോൽ അവളെയെൻ കാഴ്ച തേടുന്നു പിന്നെയും അരികിലില്ലവളെങ്കിലും എൻ മനമവളെയിപ്പൊഴും തേടുന്നു… അന്നത്തെ നിശയും ആ വെണ്ണിലാവിൽ തിളങ്ങുന്ന മരനിരകളും മാറിയില്ലെങ്കിലും; ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാക്കളല്ല, എത്രമേൽ മാറി നാം… അന്നത്തെ നിശയും ആ വെണ്ണിലാവിൽ തിളങ്ങുന്ന മരനിരകളും മാറിയില്ലെങ്കിലും ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാക്കളല്ല, എത്രമേൽ മാറി നാം… ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെയെന്നത് നിശ്ചയം എങ്കിലുമവളെ എത്രമേൽ സ്നേഹിച്ചിരുന്നു ഞാൻ!! (2) വിഫലം ഓമലിൻ കേൾവി ചുംബിക്കുവാൻ വിളയകാറ്റിനെ തേടിയെൻ ഗദ്ഗദം ഒടുവിൽ അന്യന്റെ, അന്യന്റെയാമവൾ; അവളെ ഞാനുമ്മ വച്ച പോൽ മറ്റൊരാൾ;...
ജി. എച്ച്. എസ്. എസ്. ചായ്യോത്ത്
ജി. എച്ച്. എസ്. എസ്. ചായ്യോത്ത് ജി. എച്ച്. എസ്. എസ്. ചായ്യോത്ത്, ചായ്യോത്ത് പി. ഒ., നീലേശ്വരം വഴി, പിൻ 671314, കാസർഗോഡ് ജില്ല ആരംഭിച്ചത് :1956 മാർച്ച് 19 സ്ഥാപകൻ :എൻ. ഗണപതി കമ്മത്ത് ജില്ല : കാസർഗോഡ് വിദ്യാഭ്യാസ ജില്ല: കാഞ്ഞങ്ങാട് അധികാരി: സർക്കാർ സഹായം സ്കൂൾ കോഡ്: 12044 ഹെഡ്മാസ്റ്റർ : സി. കുഞ്ഞിരാമൻ 1956 ഇൽ ഏക അധൃാപക വിദൃാലയമായി ആരംഭിച്ച് പിന്നീട് ഹയർ സെക്കൻഡറിയായി മാറിയ ഒരു പൊതു വിദ്യാലയമാണ് ചായ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കാസർഗോഡ് ജില്ലയിൽ, നീലേശ്വരം നഗരത്തിൽ നിന്നും 8 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്നത്. യു. പി. സ്കൂളിന് എട്ടും എൽ. പി. സ്കൂളിനു അഞ്ചും ഹൈസ്കൂളിനു മൂന്നും കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കൂടി, ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 ഡി എൽ പിയും 4 ലാപ് ടോപ്പുകളും ഉണ്ട്. കൂടാതെ ഹയർ സെക്കണ്ടറിക്കു ഭൌതിക ശാസ്ത്ര, രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട്. സ്കൂളിന്റെ നാൾവഴി 1956 കാലഘട്ടത്തിലെ സൗത്ത് കാനറ ഡിസ്ടിക്റ്റ് ബോർഡ് മെമ്പറും ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവും ആയ എൻ. ഗണപതി കമ്മത്തിന്റെ താല്പര്യപ്രകാരമാണ് 1956 മാർച്ച് 19 ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഏക അധൃാപക വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ദേവു ഷേണായി ആയിരുന്നു. അപ്പോൾ ചായ്യോം ബസാറിലുള്ള അമ്പു വൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത്. സ്വാതന്ത്ര്യസമരസേനാനി ചന്തു, കെ. വി. കുഞ്ഞിരാമ൯, കാവുന്ദലക്കൽ കുഞ്ഞിക്കണ്ണ൯, എം. വി. സി. പി കെ വെള്ളുങ്ങ, മൂലച്ചേരി കൃഷ്ണൻ നായർ, നാഗത്തിങ്കൽ അമ്പു, മാണ്ടോട്ടിൽ കണ്ണൻ, വരയിൽ...
നീ അടുത്തുണ്ടായിരുന്ന കാലം
നീ അടുത്തുണ്ടായിരുന്ന കാലം ഞാൻ എന്നിലുണ്ടായിരുന്ന പോലെ… (2) നീ അടുത്തില്ലാതിരുന്ന കാലം ഞാൻ എന്നിലില്ലാതിരുന്ന പോലെ… സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം എന്റെ ദുഃഖങ്ങളെല്ലാം അകന്ന പോലേ… നീ അടുത്തുണ്ടായിരുന്ന കാലം… കണ്ടിട്ടു കണ്ടില്ല എന്ന ഭാവത്തിൽ നീ കണ്ണുകൊണ്ടമ്പെയ്ത ബാല്യ കാലം (2) നോക്കുന്നതെന്തിന്നു നീ; എന്നെയെന്നു നീ നോട്ടത്തിലൂടെ പറഞ്ഞ കാലം… നേരം വെളുത്താൽ നിനക്കായി വരമ്പത്തെ നീളും നിഴൽ നോക്കി നിന്ന കാലം (2) നീ കാണുവാനായി മരം കേറി കൊമ്പത്തെ നീറിന്റെ കൂടൊന്നുലഞ്ഞ കാലം… നിൽക്കാൻ ഇരിക്കാൻ കഴിഞ്ഞിടാതമ്മേ എന്നുള്ളിൽ കരഞ്ഞു ചിരിച്ച കാലം; മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ, കണ്ടു ഞാനെന്നു ചിരിച്ച കാലം!! മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ, കണ്ടു ഞാനെന്നു ചിരിച്ച കാലം!! അക്കാലമാണു ഞാനുണ്ടായിരുന്നതെ- ന്നിക്കാലമത്രേ തിരിച്ചറിയൂ… നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട- മെന്താണെന്നതോർക്കില്ല നാം… ആവണി രാത്രിയിൽ… ഓർമ്മ കൊളുത്തിയോരാതിര നാളം പൂക്കുന്നു നീല നിലാവു നനച്ചു വിരിച്ചൊരു ചേലയിൽ നിഴലു ശയിക്കുന്നു… വെള്ളാരം കല്ലോർമ്മ നിറഞ്ഞോരാറ്റു വരമ്പു വിളിക്കുന്നു… സ്ഫടിക ജലത്തിനടിയിൽ ഓർമ്മപ്പരലുകൾ നീീന്തി നടക്കുന്നു… മുട്ടോളം പാവാട ഉയർത്തി; തുള്ളിച്ചാടി താഴംപൂ… ഓർമ്മകൾ നീന്തുന്നക്കരെയിക്കരെ നിന്നെ കാട്ടി ജയിക്കാനായി… വെള്ളാരം കൽവനം പൂത്തോരാറ്റിൻ വക്കിൽ വെണ്ണിലാവേറ്റു കൈകോർത്തു നാം നിൽക്കവേ; വെള്ളത്തിലെ ചന്ദ്രബിംബം കുളിർക്കാറ്റിൽ ചിമ്മി കുലുങ്ങി ചിരിച്ചതോർക്കുന്നുവോ… അന്നൊക്കെ ആകാശം ഉണ്ടായിരുന്ന പോൽ അന്നൊക്കെ നാം നമ്മിലുണ്ടായിരുന്ന പോൽ നഷ്ട പ്രണയത്തിൻ ഓർമ്മപോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ!! (2) മഴപെയ്തു തോർന്നതിൻ ശേഷമൊരു ചെറുകാറ്റ് കവിളിൽ തലോടും തണുപ്പു പോലെ… നഷ്ടപ്രണയത്തിൻ ഓർമ്മ പോലിത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ!! പടിയിറങ്ങുമ്പോൾ പ്രതീക്ഷയായി… കിളിവാതിലാരോ തുറന്നപോലെ… എന്നും പ്രതീക്ഷ പ്രതീക്ഷ പോൽ ജീവിതം വർണാഭമാക്കുന്ന വർണ്ണമുണ്ടോ? നീയടുത്തുണ്ടായിരുന്നപ്പോൾ ഓമനേ… പിന്നെ ഞാൻ, പിന്നെ നീ, പിന്നെ നമ്മൾ പിന്നെയും പിന്നെയും പെയ്ത കാലം… പിന്നെ ഞാൻ… പിന്നെ നീ… പിന്നെ നമ്മൾ പിന്നെയും...
Protected: ചാണക്യന്
This content is password-protected. To view it, please enter the password below. Password:
അടിമത്ത വ്യവസ്ഥയും പ്രതിരോധത്തിന്റെ ആദ്യ രൂപങ്ങളും
കേരളത്തിന്റെ നവോത്ഥാന ചരിത്രം എവിടെ നിന്നാണ് ആരംഭിക്കുന്നത്? മുഖ്യധാരാ ചരിത്രപുസ്തകങ്ങൾ പലപ്പോഴും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലേക്കോ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേക്കോ ആണ് വിരൽ ചൂണ്ടുക. എന്നാൽ, ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും ഏകദേശം അരനൂറ്റാണ്ട് മുൻപ്, 1850-കളിൽ മധ്യതിരുവിതാംകൂറിൽ ജ്വലിച്ചുയർന്ന ഒരു വലിയ അക്ഷരവിപ്ലവമുണ്ടായിരുന്നു. വിസ്മൃതിയുടെ ആഴങ്ങളിലേക്ക് മറഞ്ഞുപോയ ദളിത് ക്രൈസ്തവ മുന്നേറ്റങ്ങളുടെയും കാങ്ങഴ പത്രോസ് എന്ന ധീരനായ മനുഷ്യന്റെയും ചരിത്രമാണത്. കേരള നവോത്ഥാന ചരിത്രത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ദളിത് ക്രൈസ്തവ മുന്നേറ്റങ്ങളെക്കുറിച്ചുള്ള പാഠങ്ങൾ ചർച്ചാവേദികളിൽ നിന്നും പലപ്പോഴും നമ്മൾ മറന്നു പോവാറുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെക്കുറിച്ചുള്ള മുഖ്യധാരാ ആഖ്യാനങ്ങൾ പലപ്പോഴും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആരംഭിക്കുന്നതായാണ് കാണാറുള്ളത്. എന്നാൽ, ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും ഏകദേശം അരനൂറ്റാണ്ട് മുൻപ്, 1850-കളിൽ മധ്യതിരുവിതാംകൂറിൽ ആരംഭിച്ച ദളിത് വിമോചന പോരാട്ടങ്ങളെയും വിദ്യാഭ്യാസ മുന്നേറ്റങ്ങളെയും ചരിത്രകാരന്മാർ വേണ്ടത്ര പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ക്രിസ്തുമതം സ്വീകരിച്ച ദളിത് സമൂഹത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയനായ വ്യക്തിത്വമായ കാങ്ങഴ സ്വദേശി പത്രോസ് പുതുപ്പറമ്പിൽ, സി.എം.എസ് (CMS) മിഷണറിമാർ സ്ഥാപിച്ച 'അടിമപ്പള്ളിക്കൂടങ്ങൾ' (Slave Schools), അതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രതിരോധ ഗീതങ്ങൾ എന്നിവ കേരള ചരിത്രത്തിലെ നിർണായകമായ നാഴികക്കല്ലുകളാണ്. മതത്തിന്റെയോ ജാതിയുടെയോ വേലിക്കെട്ടുകളില്ലാതെ, അക്ഷരത്തിലൂടെ മനുഷ്യപ്പേര് തിരിച്ചുപിടിച്ച ഒരു ജനതയുടെ വിപ്ലവാത്മകമായ മുന്നേറ്റമായിരുന്നു അത്. അടിമത്തവും മിഷണറിമാരുടെ ഇടപെടലുകളും (1850-കൾ) പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തിരുവിതാംകൂറിലെയും കൊച്ചിയിലെയും കാർഷിക മേഖല പൂർണ്ണമായും ദളിത് വിഭാഗങ്ങളുടെ (പ്രധാനമായും പുലയർ, പറയർ തുടങ്ങിയ ജനവിഭാഗങ്ങൾ) അടിമവേലയെ ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നത്. മൃഗങ്ങളെപ്പോലെ അവരെ ചന്തകളിൽ വിൽക്കുകയും വാങ്ങുകയും, യാതൊരു മാനുഷിക പരിഗണനയുമില്ലാതെ പണിയെടുപ്പിക്കുകയും ചെയ്തിരുന്നു. ദൂരെനിന്നുപോലും അശുദ്ധി കൽപ്പിച്ചിരുന്ന (Distance pollution) തീണ്ടൽ അക്കാലത്ത് അതികർശനമായിരുന്നു. ഈ സാഹചര്യത്തിലാണ് ലണ്ടൻ മിഷണറി സൊസൈറ്റിയും (LMS) ചർച്ച് മിഷണറി സൊസൈറ്റിയും (CMS) വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങളുമായി കേരളത്തിൽ സജീവമാകുന്നത്. ആദ്യകാല മലയാളി ആംഗ്ലിക്കൻ വൈദികനായിരുന്ന റവ. ജോർജ്ജ് മാത്തൻ (Rev. George Matthan, 1819-1870), റവ. ഹോക്സ്‌വർത്ത് (Rev....
പ്രളയം
ഈ ആഗസ്റ്റ് മാസം കേരളത്തിൽ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു മാസമാണ്. 1924 നു ശേഷം മറ്റൊരു മഹാപ്രളയം കേരളത്തെ ഒന്നാകെ വിഴുഞ്ഞിയ മാസം. ഗാന്ധിജി വരെ അക്കാലത്ത് 7000 രൂപ സ്വരൂപിച്ച് കേരളത്തിനു നൽകിയിരുന്നു. നിലവിലെ പ്രളയം ഭീകരമാണ്, കോടികളുടെ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ഈ പ്രളയത്തിൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ഏക ജില്ല കാസർഗോഡ് മാത്രമാണ്. വെള്ളപ്പൊക്കമായും ഒരുൾപൊട്ടലുകളായും ബാക്കിവന്ന 13 ജില്ലകളിലും പ്രളയകാലം അരങ്ങുതകർത്ത് പെയ്തിറങ്ങി. 400 ഓളം മനുഷ്യരും കളക്കിലധികം ജീവികളും മരിച്ചുവീണു. മൂവായിരത്തിൽ അധികം ദുരിതരക്ഷാ ക്യാമ്പുകൾ കേരളത്തിലങ്ങോളം പൊങ്ങിവന്നു. ഭീകരമായ അവസ്ഥയായിരുന്നു ഒരാഴ്ചയോളം കേരളത്തിൽ നടന്നത്. #KeralaFloods2018: Donate to the Chief Minister's Distress Relief Fund, കൂടുതൽ വിവരങ്ങൾ ജാതി/മത/രാഷ്ട്രീയ ഭേദമില്ല മാവേലിനാട്ടിൽ മനുഷ്യർ ഒന്നായി ചേർന്നൊരു ഓണക്കാലം കൂടി ആയിരുന്നു ഈ ആഗസ്റ്റുമാസം. സ്വാതന്ത്ര്യദിനം 15 ന് ആഘോഷിച്ചശേഷമായിരുന്നു പ്രളയം ശക്തമായി പെയ്തിറങ്ങിയത്. രക്ഷാപ്രവർത്തകരായി ഓടിയെത്തിയ കടലിന്റെ മക്കൾ തുഴയെറിയാത്ത ദിക്കുകൾ കേരളത്തിൽ ഇന്നന്യമായിരിക്കുന്നു. "ഞങ്ങൾക്കു പ്രതിഫലം വേണ്ട സാറേ, സഹജരെ രക്ഷിച്ചെടുക്കുക മാത്രമല്ലേ ഞങ്ങൾ ചെയ്തുള്ളൂ" എന്ന വാക്യത്തിൽ തന്നെ അവർ സർവ്വവും ഒതുക്കിപ്പിടിച്ച ഹൃദയവിശാലത സാക്ഷരകേരളം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നോർത്തിന്ത്യയിലൂടെ ഇതേസമയം അബദ്ധപ്രചരണങ്ങൾക്ക് ആരോ ആക്കം കൂട്ടി കൊടുത്തിരുന്നു. നിറഞ്ഞുതുളുമ്പിയ ട്വിറ്റർ അടക്കമുള്ള അവരുടെ സോഷ്യൽ മീഡിയ പെരുമാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തെ ഒറ്റപ്പെടുത്താൻ ആക്കം വർദ്ധിപ്പിക്കുന്നതാണ് അവരുടെ പോസ്റ്റുകൾ അധികവും. ഇറ്റിനു വളം വെച്ചത് സുരേഷ് കൊച്ചാട്ടിൽ ഉണ്ടാക്കിയ വോയ്സ് മെസേജും അതുപോലെ പട്ടാളക്കാരന്റെ വേഷം കെട്ടി ഒരു നായർ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയും ആയിരിക്കാം. ഇതുപോലെ ഇക്കൂട്ടർ രഹസ്യഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്ന കഥകൾ എന്തൊക്കെയായിരിക്കാം!! ഏകദേശ സമാഹരണം ഫെയ്സ്ബുക്കിൽ കാണാം. എന്തായാലും മലയാളികൾക്കെതിരെ ഉത്തരേന്ത്യക്കാരുടെ ഇടയിൽ അത്ര ദൃശ്യമല്ലാത്ത ഒരു ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുണ്ട് എന്നു തന്നെ കരുതുന്നു. ഓഫീസിൽ നിന്നും പലരും വീഡിയോകളും ഓഡിയോകളും കാണിച്ച് കാര്യകാരണം ചോദിക്കുമ്പോൾ മൗനിയായി ഇരിക്കുക മാത്രമാണു നല്ലതെന്നു തോന്നിപ്പോവുന്നു. ആഗസ്റ്റ് 21 ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ ഇവിടെ...
രക്ഷകരാവുക
#KeralaFloods#StandWithKerala#DecalareAsNationalDisaster 2nd worst flood after 192410 out of the 14 districts severely affected15+ bridges collapsed27 dams opened186 lives lost211+ landslides20000+ houses damaged10000+ km of roads destroyedPreliminary estimates count a loss of ₹8316 Crore Dear Indians and the People of the World, This post is a plea for help for the people of kerala facing the worst rains the state has ever seen, claiming lives, displacing people out of their house and into makeshift relief camps and leaving the rest stranded on roof tops clinging to life as you read this article. Without much embellishments, we are putting down the most recent updates to bring to you the very dire situation Kerala is in and to emphasize how significant even the smallest help would be. Kerala has received almost triple of rain in the past 30 days. AMD the is forecasted to receive the same or even worse weather up until this Sunday - 19Aug 2018. ( dates and details needs to be clarified).All 14 districts currently under red alert with severe and continuous floods and landslides. Causality at almost 200 within last 8 days. All 55 dams in the state opened together for the first time in history. More than...
സതിയോ ചതിയോ ഭീകരം?
വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന കൊടിയ ദുരാചാരമായിരുന്നു സതി. ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം എന്ന ആ ദുരാചാരം, രാജാറാം മോഹൻ റോയിയെപ്പോലുള്ള സാമൂഹിക പരിഷ്‌കർത്താക്കളുടെ ദീർഘവീക്ഷണമുള്ള ഇടപെടലുകൾ കാരണമാണ് നിയന്ത്രിതമായത്. അദ്ദേഹത്തിൻ്റെ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായി, 1829-ൽ വില്യം ബെൻ്റിക് പ്രഭു സതി നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി. എന്നിരുന്നാലും, ചരിത്രത്തിൻ്റെ ഇരുളടഞ്ഞ കോണുകളിൽ ഇന്നും സതിയുടെ ഒറ്റപ്പെട്ട നിഴലുകൾ കണ്ടെന്നുവരാം. എന്നാൽ, ഇന്ന് ചരിത്രം വേഷപ്രച്ഛന്നതയിലൂടെ ആവർത്തിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പഴയ 'സതി'യല്ലെങ്കിലും, 'ചതി' എന്ന ദുരാചാരം ദാമ്പത്യബന്ധങ്ങളുടെ പവിത്രതയെ ചോദ്യം ചെയ്തുകൊണ്ട് പുനർജനിച്ചിരിക്കുന്നു. ഭർത്താവിനെയും കുട്ടികളെയും കുടുംബത്തെയും വഞ്ചിച്ച് മറ്റൊരുവനോടൊപ്പം ജീവിതം പങ്കിടാൻ ശ്രമിക്കുന്ന പ്രവണതകൾ വർദ്ധിച്ചു വരുന്നു. അയൽപക്കങ്ങളിൽ നിന്നും സുഹൃദ്‌വലയങ്ങളിൽ നിന്നും കേൾക്കുന്ന ഇത്തരം കഥകൾ, കുടുംബബന്ധങ്ങളിലെ വിശ്വാസ്യതയുടെ അടിത്തറയെ തകർക്കുന്നവയാണ്. 💔 വിശ്വാസത്തിൻ്റെ വഴിയിലെ താളപ്പിഴകൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്ന ഭർത്താവിൻ്റെയും കുഞ്ഞിൻ്റെയും ജീവിതത്തിൽ നിന്നും ഒരു സ്ത്രീ കാമുകനൊപ്പം ഒളിച്ചോടുന്ന കഥകൾക്ക് ഇന്ന് പുതുമയില്ല. സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പ്രതീകമായി ബൈക്കിൽ ജോലിസ്ഥലത്ത് എത്തിക്കുകയും തിരികെ കൂട്ടിക്കൊണ്ടു വരികയും ചെയ്ത ഭർത്താവിൻ്റെ സ്നേഹം പോലും ഇവിടെ നിഷ്പ്രഭമാകുന്നു. ഉപയോഗശേഷം ഉപേക്ഷിക്കപ്പെടുന്ന ഇവർക്ക്, ഒടുവിൽ സ്വന്തം രക്തബന്ധങ്ങളിൽ അഭയം തേടേണ്ടിവരുന്നു. ചില സന്ദർഭങ്ങളിൽ, മാതാപിതാക്കളുടെ നിസ്സഹായമായ പിന്തുണ പോലും ഇത്തരം ബന്ധങ്ങളുടെ ദുരന്തഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. കൂടാതെ, പ്രണയത്തിൻ്റെ പേരിൽ മൂന്ന് വർഷം കൈകോർത്ത് നടന്ന ശേഷം, വിവാഹത്തലേന്ന് സൗന്ദര്യവർദ്ധകശാലയിൽ വെച്ച് മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുന്ന സംഭവങ്ങളും നമ്മെ അമ്പരപ്പിക്കുന്നു. ഈ അതിവേഗ ബന്ധങ്ങൾ പലപ്പോഴും കണ്ണീരിലാണ് അവസാനിക്കുന്നത്. ആദ്യ ബന്ധത്തിൻ്റെ തകർച്ചയിൽ നിന്ന് ഉടലെടുക്കുന്ന ഗർഭധാരണത്തിൻ്റെ പേരിൽ മൊഴിചൊല്ലി ഉപേക്ഷിക്കപ്പെടുന്നതോടെ, ഭർത്താവില്ലാത്തവളായി ആ സ്ത്രീക്ക് മാറേണ്ടിവരുന്നു. മറ്റൊരുദാഹരണത്തിൽ, ഭർത്താവിൻ്റെ ജീവനെടുക്കാൻ ശ്രമിക്കുന്നതുപോലുള്ള ഭീകരമായ നീക്കങ്ങൾ പോലും കാമുകവൃന്ദങ്ങളുടെ വഴിവിട്ട ഉപദേശങ്ങൾ കാരണം സംഭവിക്കുന്നു. 'നിറഞ്ഞാടാൻ വേണ്ടിയുള്ള ഓരോ രാത്രികൾ' എന്ന ചിന്തയിൽ അടിമപ്പെട്ട്, എങ്ങുമെത്താതെ, ജീവിതം ഒരു...
കീഴാളന്‍
കുറ്റികരിച്ചു കിളച്ച് മറിച്ചതും വിത്തുവിതച്ചതും വേള പറിച്ചതും ഞാനേ കീഴാളൻ കന്നിമണ്ണിന്‍റെ ചേലാളൻ. തേവിനനച്ചതും കൊയ്തുമെതിച്ചതും മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട് കാടി കുടിച്ചു വരമ്പായ് കിടന്നതും ഞാനേ കീഴാളൻ പുതുനെല്ലിന്റെ കൂട്ടാളൻ. ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ സൂര്യനെ കാണിച്ചുണക്കിയടുക്കി തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം തോളിലെടുത്തു നടന്നുതളര്‍ന്നതും ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട് ആകാശക്കൂരയിലന്തിയെരിച്ചതും ഞാനേ കീഴാളൻ നെടുന്തൂണിന്റെ കാലാളൻ. കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി കഷ്ടകാലത്തിന്റെ കൊല്ലിവല വീശി പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍ പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍ ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും ഞാനേ കീഴാളന്‍ കൊടുംകാറ്റിന്റെ തേരാളന്‍. കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട് പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട് ആദിത്യരശ്മിപോലംബരനൂലിട്ട് രാപ്പകലില്ലാതെ ഓമല്‍ തറിയോട് മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും ഞാനേ കീഴാളന്‍ ഉടുമുണ്ടിന്റെ നെയ്ത്താളന്‍. ചന്ദനം കണ്ടതും കൊത്തി മണത്തതും വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട് ആനയും വ്യാളിയും സര്‍പ്പവും സിംഹവും പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച് കട്ടില്‍ കടഞ്ഞതും തൊങ്ങലു വെച്ചതും കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍ കാണിക്കവെച്ചിട്ട് മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍ ഓല വിരിപ്പിന്മേല്‍ നക്ഷത്രം നോക്കി നശിച്ചു കിടന്നതും ഞാനേ കീഴാളന്‍ മുള്‍മരത്തിന്റെ വേരാളന്‍. കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട് തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും റാട്ടു കറക്കീട്ട് പൊന്‍താരു നൂത്തതും ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ് ചെല്ലക്കയറിൽ കുരുക്കിട്ടൊടുങ്ങിയോന്‍ ഞാനേ കീഴാളൻ കരിമണ്ണിന്റെയൂരാളൻ. പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍ രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട് പിന്നില്‍ നടന്നതും താണു ഞെരിഞ്ഞതും പിന്നെ കിനാവിന്‍ കലപ്പ നാക്കായ് വന്നു മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും ഞാനേ കീഴാളന്‍ കൊടിക്കമ്പിന്റെ നാക്കാളന്‍. കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട് കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട് വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു - ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട് പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ് തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ നായ്‌ക്കുട്ടി തട്ടിയുടച്ച കുടം...
വായനദിന ചിന്തകൾ
പുസ്തകങ്ങളെപ്പറ്റി പ്രമുഖർ പറഞ്ഞത് ★ കുഞ്ഞുണ്ണി മാഷ് ■ വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും. ■ പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൾ അകത്തുള്ളത് പുത്തകം. ■ എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്. ★ ബെർതോൾഡ് ബ്രെഹ്ത് ■ വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ; അതൊരായുധമാണ്. ★ ക്രിസ്റ്റ്ഫർ മോർളി ■ പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്. ★ പ്രാങ്ക് സാപ്പ ■ ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും. ★ മാർക്ക് ട്വയ്ൻ ■ നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല. ■ ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങൽ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടി പിശക് മൂലം മരണപോലും സംഭവിച്ചേക്കാം. ★ ഫ്രാൻസിസ് ബേക്കൺ ■ ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും. ★ ലൂയി ബോർജ്ജേ ■ എഴുത്തുക്കാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്. ★ സാമുവൽ ബട്ലർ ■ പുസ്തകങങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്. ★ റൊബർട്ട്സൺ ഡേവിഡ് ■ നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും, നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും. കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം. ★ ജോസഫ് അഡിസൺ ■ ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന. ★ ജോൺബർജർ ■ ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു. നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുറിയ്ക്കുള്ളിൽ ജീവിക്കുകയാണ്. ★ എഡ്വേഡ് ലൈട്ടൺ ■ അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
