പക

കവിത കേൾക്കുക: [ca_audio url="https://chayilyam.com/stories/poem/Paka.mp3" height="27" css_class="codeart-google-mp3-player" autoplay="false"] ദുരമൂത്തു നമ്മള്‍ക്ക്, പുഴ കറുത്തു ചതി മൂത്തു നമ്മള്‍ക്ക്, മല വെളുത്തു തിരമുത്തമിട്ടോരു കരിമണല്‍ തീരത്ത്- വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു, പുകതിന്നപകലിനും ദ്വേഷമുണ്ട് മാനത്ത് നോക്കൂ കറുത്തിരിക്കുന്നു കാര്‍മേഘമല്ല, കരിമ്പുകച്ചുരുളുകള്‍ പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ പിച്ചിയല്ല, വിഷം തിന്ന തെച്ചി... (2) കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌ ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌ പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ പുറം‌ തോലറ്റിറങ്ങുന്നതഗ്നി സര്‍പ്പം‌ മഴയേറ്റു മുറ്റത്തിറങ്ങി നില്‍ക്കൂ മരണ- മൊരു തുള്ളിയായണുപ്രഹരമായി ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടല്‍ കണ്ണീരിനുപ്പിന്‍ ചവര്‍പ്പിറക്കൂ രാസതീര്‍ത്ഥം കുടിച്ചാമാശയം വീര്‍ത്ത് മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികള്‍ രാത്രികള്‍പോലെ കറുത്ത തുമ്പപ്പൂവ് രോഗമില്ലാതെയുണങ്ങുന്ന വാകകള്‍ പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു, പുകതിന്നപകലിനും ദ്വേഷമുണ്ട് (2) ഇരുകൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍ ഇടവേളയാണിന്ന് മര്‍ത്യജന്മം‌ തിരയായി തീരത്തശാന്തിയായ് തേങ്ങലായ് പതയുന്നു പുകയുന്നു പ്രകൃതിപ്പക... ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരര്‍ (2) ആരുടേതാണുടഞ്ഞൊരീ കനവുകള്‍? ആരുടച്ചതാണീ കനന്‍ചിമിഴുകള്‍? ആരുടേതീ നിരാലംബ നിദ്രകള്‍? ആരുറക്കിയീ ശാന്തതീരസ്മൃതി നീ, ജലാദ്രി, തമോഗര്‍ത്ത സന്തതി നീ, ജലാദ്രി, തരംഗരൂപിപ്പക! (2) അലറി ആര്‍ത്തണയുന്ന തിര തമോഗര്‍ത്തത്തില- ടവച്ചു വിരിയിച്ച മൃതി വിളിച്ചു അലമുറകളാര്‍ത്തനാദങ്ങള്‍ അശാന്തികള്‍ അവശിഷ്ടമജ്ഞാതമൃതചിന്തകള്‍ അം‌ഗുലീയാഗ്രത്തില്‍ നിന്നൂര്‍ന്നു തിരതിന്ന പുത്രനായ് കേഴുന്ന പിതൃസന്ധ്യകള്‍ ഇനിയെത്ര തിരവന്നു പോകിലും‌ എന്റെ കനല്‍ മുറിവില്‍ നിന്‍മുഖം മാത്രം എന്റെ ശ്രവണികളില്‍ നിന്‍ തപ്ത നിദ്രമാത്രം‌ തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകള്‍ കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകള്‍ കവിളിലാരാണു തഴുകുന്നൊതീ കുളിര്‍ കടല്‍ മാതാവ് ഭ്രാന്തവേഗത്തിലോ..? അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ തരളഹൃദയത്തുടിപ്പസ്തമിച്ചുവോ? നിഴലുകെട്ടിപ്പുണര്‍ന്നുറങ്ങുന്നുവോ പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകള്‍ ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം‌ കൊന്നവര്‍ കുന്നായ്മ കൂട്ടാ‍യിരുന്നവര്‍ ഇന്നൊരേകുഴിയില്‍ കുമിഞ്ഞവര്‍ അദ്വൈത – ധര്‍മ്മമാര്‍ന്നുപ്പു നീരായലിഞ്ഞവര്‍ ഇരു കൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍ ഇടവേളയാണിന്നു മര്‍ത്യജന്മം‌ തിരയായി തീര്‍ത്തശാന്തിയായ് തേങ്ങലായ് പതയുന്നു പുകയുന്നു പ്രകൃതിപ്പക അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോല്‍ കടലിതാ ശാന്തമായോര്‍മ്മകള്‍ തപ്പുന്നു ഒരു ഡിസംബര്‍ ത്യാഗതീരം കടക്കുന്നു... Paka, Murukan Kattakkada, മുരുകൻ...

Read More »

കൊഴിയുന്ന ഇലകൾ പറഞ്ഞത്

കവിത കേൾക്കുക: [ca_audio url="https://chayilyam.com/stories/poem/Kozhiyunna-Ilakal-Paranjathu.mp3" height="27" css_class="codeart-google-mp3-player" autoplay="false"] താഴേക്ക് താഴേക്ക് പോകുന്നിതാ നമ്മൾ നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ കറവറ്റി, കർമബന്ധം മുറിഞ്ഞൊടുവിലീ നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ കുഞ്ഞുകാറ്റിനോടിക്കിളിക്കൊച്ചു സല്ലാപങ്ങൾ രാഗസാന്ദ്രം പ്രഭാതങ്ങൾ തുമ്പിതുള്ളൽ കളികൾ വഴക്കേറ്റിയെത്തും കൊടുങ്കാറ്റിനൊപ്പം മുടിയുലഞ്ഞാടിപ്പെരുമ്പറക്കലഹങ്ങൾ മുത്തച്ഛൻ അന്തിസൂര്യൻ നൽകുമുടയാട എത്തിയിടുത്തിടം കണ്ണിമയ്ക്കും കളികൾ സ്വച്ഛന്ദ മന്ദാനിലൻ തഴുകി മുത്തം തരും ഇത്തിരി രാവുകൾ ചന്ദ്രികാചന്തങ്ങൾ... ഒക്കെയും അന്യമായ് പോകയാണിന്നു നാം താഴേക്ക് ചപ്പായി ചവറായി നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ നാവുവരളുന്നതുണ്ടെങ്കിൽ കനക്കേണ്ട നാവിന്നു നാരായമുനകളല്ല നമ്മൾ കരിയിലകൾ, നമ്മൾ കരിന്തിരികൾ നമ്മിലെ നമ്മൾക്കു ദാഹമില്ല ഉലഞ്ഞാടിടാനും ഉറഞ്ഞൂർന്നിടാനും നമ്മിലുയിരിൻ തുടിപ്പിൻ തണുപ്പുമില്ല പണ്ടു നാം ഊറ്റമോടാർത്തിരുന്നിവിടത്തെ സന്ധ്യയുമുഷസ്സും നമുക്കു സ്വന്തം സാഗരം സ്വന്തം സരിത്ത് സ്വന്തം ശ്യാമ- രാത്രികൾ സ്വന്തം കിനാക്കൾ സ്വന്തം ഹിമകിങ്ങിണിപ്പൊൻതണുപ്പു സ്വന്തം, സപ്തസ്വര സുന്ദരം കുയിൽമൊഴികൾ സ്വന്തം രാവിലൊളികണ്ണിമയക്കുമുഡുനിരകൾ സ്വന്തം ഇത്തിരിപോന്നദിനങ്ങൾക്കുനടുവിൽ നാം കൊത്തിവിരിയിച്ചവയൊക്കെയും വ്യർഥമാം സ്വപ്നങ്ങൾ തന്നണ്ഡമായിരുന്നു ഇന്നേക്കു നാം വെറും കരിയിലകൾ നമ്മിലെ ഹരിതാഭയും ജീവരസനയും മാഞ്ഞുപോയ് ഉറവയൂറ്റും സിരാപടലങ്ങൾ വറ്റും നദിപ്പാടുപോൽ വെറും വരകളായ് നമ്മളിൽ പതറാതെ ഇടറാതെ ഗമനം തുടർന്നിടാം എവിടെയോ ശയനം കുറിച്ചിടപ്പെട്ടവർ സ്വച്ഛന്ദ ശാന്ത സുഖ നിദ്രയ്ക്കിടം തേടി മുഗ്ദ്ധമാമാത്മബന്ധങ്ങൾക്കു വിടയേകി ഒട്ടുമീലോകം നമുക്കില്ലയെന്ന ചിത്- സത്യം വഹിച്ചു വിടചൊല്ലാം നമുക്കിനി മത്സരിക്കാതെ, വിയർക്കാതെ, പൂക്കളെ തഴുകിക്കളിച്ചാർത്തതോർക്കാതെ പിന്നിലേ- യ്ക്കൊട്ടുവിളി പാർക്കാതറയ്ക്കാതെ നീങ്ങിടാം എന്ത്? നിൻ മിഴികളിൽ വറ്റാതെ നിറയുവാൻ കണ്ണുനീരിപ്പോഴും ബാക്കിയെന്നോ?? എന്ത്? നിൻ കരളിൽ കുടുങ്ങിയൊരു പാട്ടുനിൻ ചുണ്ടാം ചെരാതിൽ തെളിഞ്ഞുവെന്നോ? സ്നിഗ്ദ്ധമാമാസൗരകിരണം പതി- ഞെന്റെയും ഹൃത്തിലൊരു മഴവില്ല് പൂത്തുവെന്നോ?

Read More »

സഖാവ്

കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/Sakhavu.mp3" height="27" css_class="codeart-google-mp3-player" autoplay="false"] നാളെയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും (2) കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ കൊല്ലം മുഴുക്കെ ജയിലിലാണോ...? (2) എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ (2) താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും (2) നിന്റെ ചങ്കുപിളർക്കുന്ന മുദ്രാ- വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ (2) എത്രകാലങ്ങളായ് ഞാനീയിട ത്തെത്ര പൂക്കാലമെന്നെ തൊടാതെപോയ് (2) നിന്റെ കൈപ്പട നെഞ്ചിൽ പടർ‌ന്ന നാൾ എന്റെ വേരിൽ പൊടിഞ്ഞു വസന്തം (2) നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ പീത പുഷ്പങ്ങളാറി കിടക്കുന്നു... (2) കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം (2) നിന്റെ ചോരക്കണങ്ങളാണെന്നിൽ പീതപുഷ്പങ്ങളൊക്കെ തൊടുത്തതും (2) ആയുധങ്ങളാണല്ലോ സഖാവേ നിന്റെ ചോരചൂടാൻ കാത്തിരുന്നതും (2) തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു പൂമരങ്ങൾ പെയ്തു തോരുന്നു (2) പ്രേമമായിരുന്നെന്നിൽ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാന്‍ (2) വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും (2) നാളെയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ കൊല്ലം മുഴുക്കെ ജയിലിലാണോ...? (2)

Read More »

നിപാ വൈറസ്

ഹെനിപാ വൈറസ് ജീനസിലെ ഒരു ആർ.എൻ.എ വൈറസ് ആണ് നിപാ വൈറസ് (Henipavirus or Nipah Virus). മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ്, രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. 2018 മെയ് മാസത്തിൽ നിപാ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചു. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാവൈറസ് പകരാം. 1997 ലെ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും കൃഷിയിടങ്ങളിലേക്കിറങ്ങി. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ കൂടി കൃഷിയിടങ്ങളിലേക്ക് എത്തി. അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി ചത്തൊടുങ്ങി. സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോളാണ് ഈ അവസ്ഥ ഏറെ ഭീഷണമായത് . 1999 ൽ, 257 പേരെയാണ് രോഗം ബാധിച്ചത്. ഇതിൽ 105 ആളുകൾ മരണപ്പെടുകയും ചെയ്തു. മലേഷ്യയിലെ കാമ്പുങ് ബാറു സുങ്ഹായ് നിപാ എന്ന പ്രദേശത്തെ ഒരു രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് നിപ്പാ വൈറസ് എന്ന പേര് നൽകി. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച മനുഷ്യരിൽ നിന്ന് മറ്റ് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. കേരളത്തിൽ... പേരാമ്പ്രയിൽ പനി പരത്തിയ നിപ്പ വൈറസിനെ അതിവേഗം തിരിച്ചറിയുന്നതിൽ നിർണായക പങ്കുവഹിച്ചതു മൂന്നു ഡോക്ടർമാർ. ബംഗ്ലദേശിൽ മൂന്നുവർഷമെടുത്താണു നിപ്പയെ തിരിച്ചറിഞ്ഞതെങ്കിൽ രണ്ടാമത്തെ മരണമുണ്ടായി രണ്ടുദിവസത്തിനുള്ളിൽ പേരാമ്പ്രയിലെ വൈറസിനെ തിരിച്ചറിയാൻ കഴിഞ്ഞു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. എ.എസ്.അനൂപ് കുമാർ, ന്യൂറോളജി വിഭാഗത്തിലെ ഡോ. സി.ജയകൃഷ്ണൻ, മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് വൈറൽ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി.അരുൺകുമാർ എന്നിവരാണു നിപ്പയെ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസയുടെ...

Read More »

നിത്യപ്രാർത്ഥന

കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/whatsapp.mp3" height="27" css_class="codeart-google-mp3-player" autoplay="false"] ഏവർക്കും ദിവസവും രാവിലെ ചൊല്ലാനായി അല്ലെങ്കിൽ പ്രാർത്ഥിക്കാനായി ഇതാ ഒരു പ്രാർത്ഥനാഗീതം, സർവ ഐശ്വര്യങ്ങളും ഉണ്ടാവും 😀😀 എന്നു കരുതാം. പ്രാക്ടീസ് ചെയ്യാവുന്നതാണ്.

Read More »

കൊട്ടിയൂർ വനസത്യാഗ്രഹം

കൊട്ടിയൂർ വനസത്യാഗ്രഹം (1945): മലബാറിലെ കർഷക പോരാട്ടങ്ങളുടെ ചരിത്രപരമായ വിശകലനം ആമുഖം ഉത്തര മലബാറിലെ കർഷകരുടെ ജീവൽപ്രശ്നങ്ങളെ മുൻനിർത്തി 1945-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഒരു ജനകീയ പ്രക്ഷോഭമാണ് കൊട്ടിയൂർ വനസത്യാഗ്രഹം. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ മലബാറിൽ നിലനിന്നിരുന്ന കൊടിയ ജന്മിത്തത്തിനും, വനഭൂമിക്ക് മേലുള്ള സാധാരണക്കാരുടെ അവകാശങ്ങൾ നിഷേധിച്ച കൊട്ടിയൂർ ദേവസ്വത്തിന്റെ ചൂഷണങ്ങൾക്കുമെതിരെ കർഷക സംഘത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ പോരാട്ടമായിരുന്നു ഇത്¹. കാട്ടിൽ കയറി വിറകും വനവിഭവങ്ങളും ശേഖരിക്കാനും, കാട് വെട്ടിത്തെളിച്ച് 'പുനം കൃഷി' (ഒരു തരം മാറ്റുകൃഷി) ചെയ്യാനുമുള്ള അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടപ്പോൾ, അതിനെതിരെ കർഷകരും ആദിവാസികളും ഒത്തുചേർന്ന് നടത്തിയ അവകാശ പ്രഖ്യാപനമായിരുന്നു ഈ സമരം. ലളിതമായി പറഞ്ഞാൽ, സ്വന്തം മണ്ണിൽ അധ്വാനിച്ചു ജീവിക്കാൻ വേണ്ടി, ജന്മിമാരുടെയും ബ്രിട്ടീഷ് പോലീസിന്റെയും തോക്കുകൾക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിന്ന സാധാരണക്കാരായ കർഷകരുടെ അതിജീവനത്തിന്റെ പോരാട്ടമായിരുന്നു 1945-ലെ കൊട്ടിയൂർ വനസത്യാഗ്രഹം. ചരിത്ര പശ്ചാത്തലം: മലബാറിലെ കാർഷിക വ്യവസ്ഥ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മലബാറിലെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതി പൂർണ്ണമായും ജന്മിമാരുടെ നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലം മുതൽ പ്രാബല്യത്തിൽ വന്ന ഭൂനയങ്ങൾ മലബാറിലെ ജന്മിമാർക്ക് ഭൂമിയുടെ മേൽ പരമാധികാരം നൽകി². യഥാർത്ഥത്തിൽ മണ്ണിൽ പണിയെടുക്കുന്ന കർഷകന് ഭൂമിയുടെ മേൽ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. 'വെറുംപാട്ടം', 'കാണം' തുടങ്ങിയ സമ്പ്രദായങ്ങളിലൂടെ കർഷകർ ചൂഷണം ചെയ്യപ്പെട്ടു. ഉത്തര മലബാറിൽ, പ്രത്യേകിച്ച് ഇന്നത്തെ കണ്ണൂർ, വയനാട് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വിശാലമായ വനഭൂമി ഉണ്ടായിരുന്നു. ഈ വനഭൂമിയുടെ സിംഹഭാഗവും കൊട്ടിയൂർ ദേവസ്വത്തിന്റെയോ അല്ലെങ്കിൽ വലിയ ജന്മിമാരുടെയോ (ഉദാഹരണത്തിന് ചിറക്കൽ തമ്പുരാൻ, കോവിലകങ്ങൾ) ഊരാളന്മാരുടെയോ അധീനതയിലായിരുന്നു³. സാധാരണ കർഷകരും കുറിച്യർ ഉൾപ്പെടെയുള്ള ആദിവാസി വിഭാഗങ്ങളും തങ്ങളുടെ ഉപജീവനത്തിനായി പൂർണ്ണമായും ഈ വനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. കൊട്ടിയൂർ ദേവസ്വവും വനാവകാശങ്ങളും കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കൊട്ടിയൂർ. എന്നാൽ 1940-കളിൽ കൊട്ടിയൂർ ദേവസ്വം എന്നത് കേവലം ഒരു ആരാധനാലയം മാത്രമായിരുന്നില്ല, മറിച്ച് പതിനായിരക്കണക്കിന് ഏക്കർ വനഭൂമിയുടെ...

Read More »

സ്റ്റീഫൻ ഹോക്കിംങ്ങ്

ശാസ്ത്രജ്ഞരിൽ എന്തുകൊണ്ടും ഏറ്റവും പ്രസിദ്ധനും പ്രമുഖനുമാണ് ബ്രിട്ടീഷ് പ്രപഞ്ച ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിംങ്. ഗുരുതരമായ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ശാരീരിക അവശത നേരിടുകയായിരുന്നു ഹോക്കിംങ്ങ്. എന്നാൽ അപ്പോഴും അദ്ദേഹം പഠനത്തിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും മുഴുകി വൈദ്യ ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടും അമ്പരപ്പിച്ച് കൊണ്ടും ശാസ്ത്രലോകത്ത് സജീവ സാന്നിധ്യമായി നിലകൊണ്ടിരുന്നു. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗബാധിതനായ പിതാവ് 2018 മാർച്ച് 14 നു തന്റെ 76-ാം വയസ്സിൽ അന്തരിച്ച വിവരം മക്കളായ ലൂസി, റോബർട്ട് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ആധുനിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി മരിച്ച് കൃത്യം 300ാം വര്‍ഷമാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ ജനനം. 1642 ജനുവരി എട്ടിനാണ് ഗലീലിയോ അന്തരിച്ചത്‌. പ്രപഞ്ചത്തെ കുറിച്ചും ബഹിരാകാശത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചുമെല്ലാമുള്ള പഠനങ്ങള്‍ക്ക് പുതുവഴി കാണിച്ചുകൊടുത്ത ശാസ്ത്രജ്ഞനാണ് ഗലീലിയോ. ഐസക് ന്യൂട്ടണ്‍ പോലും ഗലീലിയോയുടെ പാതപിന്തുടര്‍ന്നുകൊണ്ടാണ് ശാസ്ത്രത്തെ കെട്ടിപ്പൊക്കിയത്. അന്നത്തെ സാമൂഹിക വ്യവസ്ഥിതികളാണ് ഗലീലിയോയ്ക്ക് മുന്നില്‍ വെല്ലുവിളികളായുണ്ടായിരുന്നതെങ്കില്‍ ശരീരത്തെ തളര്‍ത്തിയ രോഗമാണ് സ്റ്റീഫന്‍ ഹോക്കിങിന് മുന്നില്‍ വെല്ലുവിളിയായെത്തിയത്. എന്നാല്‍ ശാരീരിക വൈകല്യത്തെ തന്റെ ചിന്തകള്‍കൊണ്ടും ആര്‍ജിച്ചെടുത്ത വിജ്ഞാനം കൊണ്ടും സ്റ്റീഫന്‍ ഹോക്കിങ് മറികടക്കുകയായിരുന്നു. ഭൗതിക ശാസ്ത്ര രംഗത്തെ മറ്റൊരു വിഖ്യാത ശാസ്ത്രപ്രതിഭയായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ജനന തീയതിയില്‍ തന്നെയാണ് സ്റ്റീഫന്‍ ഹോക്കിങ് വിടപറയുന്നത് എന്നതും മറ്റൊരു കൗതുകമാണ്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം. 17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കേവലം 23 വയസ്സുള്ളപ്പോള്‍ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ അത്ഭുതകരമായി അതിജീവിച്ചായിരുന്നു ഹോക്കിങ് നീങ്ങിയത്! 1963 ൽ 23 വയസ്സായിരുന്നപ്പോഴാണ് ഹോക്കിംങ്ങിന് അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് (Amyotrophic...

Read More »

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

കുമരകം കീരിപ്പുഴ ഷാപ്പിൽ നിന്നും ചേർത്തല സ്വദേശി മധു പാടുന്ന പാട്ട്... ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ സുഹൃത്തേ ആശ്വസിക്കുക നാം... ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍!! സുഹൃത്തേ ചുറ്റും ശത്രുക്കള്‍... സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം... ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം!! എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ... അരങ്ങൊഴിഞ്ഞു പോകാന്‍ വെറുതെ നാടകമാടുന്നു! ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു... കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മാറുന്നൂ... ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ, സുഹൃത്തേ ആശ്വസിക്കുക നാം! ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍, ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം; ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍, ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം! എറിയരുതേ കല്ലുകള്‍ ഞങ്ങടെ നോവും കരളുകളില്‍... പറയരുതേ കുത്തുവാക്കുകള്‍ നെഞ്ചകമുരുകുമ്പോള്‍... ഓ ഓ ഓ...! മരണം മഞ്ചലുമായി വന്നാല്‍ കൂടെ പോകേണ്ടേ... ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ... സുഹൃത്തേ ആശ്വസിക്കുക നാം...!! ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം; തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍? ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം; തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍? ഇല്ലല്ലോ ദൈവം പോലും ഒരു ചെറു തണലേകാന്‍...! നേരം പോയ് നമ്മൾക്കായിനി അലയാനാരുണ്ട്...! ഓ ഓ ഓ...! മരണം വന്നു വിളിച്ചാലുടനെ കൂടെ പോകേണ്ടേ ? ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ... സുഹൃത്തേ ആശ്വസിക്കുക നാം...! ബന്ധം ബന്ധനമായി മാറും സൌഹൃദമാണിവിടെ... ധനവും ധാന്യവുമില്ലതയാല്‍ സഹജരുമില്ലിവിടെ... ബന്ധം ബന്ധനമായി മാറും സൌഹൃദമാണിവിടെ... ധനവും ധാന്യവുമില്ലതയാല്‍ സഹജരുമില്ലിവിടെ... അന്നു മരിച്ചു പിരിഞ്ഞവരെല്ലാം കാതങ്ങള്‍ക്കകലെ... അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ! അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ!! ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ... സുഹൃത്തേ ആശ്വസിക്കുക നാം...! ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍... സുഹൃത്തേ ചുറ്റും ശത്രുക്കള്‍...! സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം!!...

Read More »

കഥ കേൾക്കേണ്ട കുഞ്ഞേ

കവി മുരുകൻ കാട്ടാക്കട നിലേശ്വരത്തിനടുത്ത് ചായ്യോത്ത് ഗവണ്മെന്റ് സ്കൂളിൽ വന്നപ്പോൾ ചൊല്ലിയ കവിതകളിൽ ഒന്ന്. ആരാധ്യയും അദ്വൈതയും അവിടെ സ്കൂൾ പഠനം ആരംഭിച്ച സമയമായിരുന്നു അത്. #കവിത, കഥ കേൾക്കേണ്ട കുഞ്ഞേ കുട്ടി: "അപ്പുറം വീട്ടിലെ അപ്പൂപ്പനിന്നലെ കാക്കേടേം പൂച്ചേടേം കഥ പറഞ്ഞു തത്തമ്മപെണ്ണിന്റെ, താറാക്കോഴീടെ, തക്കിടി മുണ്ടന്റെ കഥ പറഞ്ഞു... മുത്തങ്ങൾ തന്നെന്നെ മാറോടു ചേർത്തു കൊണ്ടൊത്തിരി നേരം കഥ പറഞ്ഞു. തൂക്കണാം കുരുവീടെ കഥ കേൾക്കുവാനമ്മേ പോകയാണിന്നു ഞാൻ അക്കരയ്ക്ക്..." അമ്മ: "തൂക്കണാം കുരുവീടെ കഥ കേൾക്കുവാൻ മോളേ ഞാനിന്നു പോരുന്നു നിന്റെയൊപ്പം... ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന ഒറ്റക്കഥയും കഥകളല്ല!! ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന ഒറ്റക്കഥയും കഥകളല്ല!! ഒറ്റക്കു പോയി കഥകൾ നീ കേൾക്കേണ്ട ഒക്കത്തു കേറി മറിഞ്ഞിടേണ്ട അപ്പൂപ്പനും മോളും നല്ലവരെങ്കിലും അത്രയ്ക്കു നല്ലതല്ലിന്നു കാലം!! -കവി: മുരുകൻ കാട്ടാക്കട

Read More »

കാത്തിരിപ്പ്

ആസുരതാളം തിമർക്കുന്നു ഹൃദയത്തിൽ ആരോ നിശബ്ദമൊരു നോവായി നിറയുന്നു നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൗനങ്ങൾ ആർദ്രമൊരു വാക്കിന്റെ വേർപാട് നുരയുന്നു പ്രിയതരം വാക്കിന്റെ വേനൽ മഴത്തുള്ളി ഒടുവിലെത്തുന്നതും നോറ്റു പാഴ്സ്മൃതികളിൽ കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു ഞാനുറങ്ങുമ്പോഴും കാത്തിരിപ്പൊറ്റക്കു താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും നിഴൽപ്പരപ്പിന്നു കൺപാർക്കുന്നു! എന്റെ മയക്കത്തിൽ എന്റെ സ്വപ്നങ്ങളിൽ കാത്തിരിപ്പെന്തൊ തിരഞ്ഞാടിയെത്തുന്നു ആരെയോ ദൂരത്തു കണ്ടപോലാനന്ദ മോദമോടെന്നെ വിളിച്ചുണർത്തീടുന്നു മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു ഭൂതകാലത്തിനുമപ്പുറം വീണ്ടുമൊരു വാക്കിന്റെ വേനൽ മഴത്തുള്ളി വീഴ്‌വതും നോറ്റ് കനക്കും കരൾക്കുടം ചോരാതെ കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു മച്ചിലെ വാവൽ കലമ്പലിൽ ഘടികാരമൊച്ചയുണ്ടാക്കും നിമിഷ പുഷ്പങ്ങളിൽ തെന്നൽ തലോടി തുറന്ന പടിവാതിലിൽ തെക്ക് നിന്നെത്തുന്ന തീവണ്ടി മൂളലിൽ ഞെട്ടിയുണർന്നെത്തി നോക്കുന്നു പിന്നെയും ഒച്ച് പോലുൾവലിഞ്ഞീടുവാനെങ്കിലും വേദന… വേ...ദന വാരിപ്പുതച്ചു വീണ്ടും എന്റെ കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു ഒരു പകൽ പടിവാതിലോടിയിറങ്ങുമ്പോളിരവു കറുത്ത ചിരി തൂകിയാർത്തണയുമ്പോൾ ഇരുവർക്കുമിടയിലൊരു സന്ധ്യപൂത്തുലയുമ്പോൾ ഇലകളനുതാപമോടരുണാശ്രുവേല്ക്കുമ്പോൾ എവിടെയോ മിഴി പാകി ഒരു ശിലാശകലമായ് - വാക്കിന്റെ വേനൽ മഴത്തുള്ളി വീഴ്വതും നോറ്റ് കനക്കും കരൾക്കുടം ചോരാതെ കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു കണ്ണീരു പൊടിയുന്ന വറ്റുന്നതോർക്കാതെ ആർദ്രമൊരു വാക്കിന്റെ വേനൽ മഴത്തുള്ളി ഒടുവിലെത്തുന്നതും നോറ്റു പാഴ്സ്മൃതികളിൽ കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു!! കവി: മുരുകൻ കാട്ടാക്കട

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)