ഒരു കവിത. കവി ആരെന്നോ, കവിതയുടെ പേരെന്തെന്നോ അറിയില്ല. മലയാളനാട്ടിന്റെ ചരിത്രത്തിലേക്കുള്ള നല്ലൊരു തിരിഞ്ഞു നോട്ടമാവുന്നു ഈ കവിത. പത്തിരിയും പിന്നെ പേറുമായി പട്ടാണി പെണ്ണുങ്ങൾ പാർത്ത കാലം കടല കൊറിച്ചും കിടപ്പറ പങ്കിട്ടും നസ്രാണിപിള്ളേരു വാണ കാലം പാട്ടം കൊടുത്തും പണം കൊടുത്തും ചിലർ പാട്ടിലാക്കാൻ പുറപ്പെട്ട കാലം നായരിറങ്ങുമ്പോൾ നമ്പൂരി ചൂട്ടുമായ് അച്ചിക്കു സംബന്ധം ചെയ്ത കാലം കാത്തിരിപ്പ് മടുത്തു അന്തർജനം ചെറുമനെ കൂട്ടു വിളിച്ചകാലം പാടെ മറന്നുനാം നാടിന്റെ മക്കളെ പാടെ തുരത്തി ആ കാടുകേറ്റി വേടനും അരയനും പണ്ടാരവും ഉള്ളു വലിഞ്ഞു തൻ പേടകത്തിൽ നാട്ടു മുതലോനെ കാടുകേറ്റി വെട്ടിപിടിച്ചു ഈ പുണ്യഭൂമി ആദിവാസി എന്നാ നാമമോതി ആദ്യത്തെ വാസിയെ കാടുകേറ്റി പിന്നെ പറങ്കികൾ പിന്നാലെ വന്നവർ വേഴ്ചക്കു പെണ്ണിനെ സ്വന്തമാക്കി ഭൂമിയുടെ മക്കളെ ഭൂമിയിലെവിടെയും ഭീതിയില്ലാതെ ഭോഗിച്ച കാലം ഇത്തരം സങ്കരം നാട്ടിൽ ജനിച്ചു സങ്കരചിന്തകൾ ജ്വലിച്ചു സംഘടിതരാക്കുവാൻ എത്തിയോരൊക്കെയും സംഘടനകളായി പിരിഞ്ഞു എന്തേ ഭയക്കുന്നു സങ്കീർണ്ണ ചിന്തകൾ നമ്മുടെ സങ്കര വർണ്ണമേനി സത്യമല്ലേ ? സങ്കരവർണ്ണത്തിൽ പിറന്നൊരാ ജീവികൾ സംഘമായ് കൂട്ടകൊല നടത്തി... വേദങ്ങളെ തന്നെ പലതായ് പിരിച്ചവർ ഓതി പരസ്പരം മൂന്നു നാല് പിന്നെ ചരിത്രം ഞാൻ എന്തിനു പറയേണം കണ്മുൻപിൽ കാണ്മതു താൻ ചരിതം ഇല്ല നമുക്കുള്ളിൽ ഹിന്ദുവിൽ രക്തം ഇല്ല നമുക്കുള്ളിൽ ഇസ്ലാമിൻ രക്തം ഇല്ല നമുക്കുള്ളിൽ ക്രൈസ്തവ രക്തം ഉള്ളതോ സങ്കീർണ മാനവരക്തം കൊല്ലരുതു മൂഡാ നീ കൊല്ലരുതു നിന്നെ ---------------------------------------------- നീയാണ് ഞാനെന്നും ഞാനാണ് നീയെന്നും കണ്ടു നമുക്കിനി യാത്രയാവാം...!
Me Too
#MeToo ആറാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ ഞാൻ ഒറ്റയ്ക്ക് ചെറുവത്തൂരിലേക്ക് പോവുമായിരുന്നു. 20 കിലോമീറ്റർ അപ്പുറമുള്ള കാഞ്ഞങ്ങാട് എത്തിയാൽ ഒരു കറക്കമുണ്ട്! ഒടയഞ്ചാലിൽ നിന്നും കാഞ്ഞങ്ങാടേക്ക് 4:50 രൂപയായിരുന്നു അന്നു ബസ്സ് ചാർജ്. (ഇപ്പോൾ 20 രൂപയോ മറ്റോ ആകണം.) കാഞ്ഞങ്ങാട് എത്തിയാൽ ബാലമംഗളം, ബാലരമ, പൂമ്പാറ്റ, മുത്തശ്ശി, അമർചിത്രകഥകൾ ഒക്കെ വാങ്ങൽ ഒരു കലാ പരിപാടിയായിരുന്നു. പിന്നെ ഒരു ഫ്രൂട്സലാട്ട് കഴിക്കും. അന്നതിന് 2 രൂപയോ 2:50 ഓ വില വന്നിരുന്നു. (ഇന്നിപ്പോൾ 125 ഓളം വിലവരുന്നു). വല്ലപ്പോഴും കിട്ടുന്ന അവസരം മാക്സിമം ആസ്വദിക്കുക എന്നതായിരുന്നു അന്നൊക്കെ. കാഞ്ഞങ്ങാട് റോഡ്സൈഡിൽ തൈലം/കുഴമ്പ്, ഒക്കെ വിൽക്കുന്നയാൾ തൈലത്തിൽ തീ ഒക്കെ കൊടുത്ത് മാജിക്ക് കാണിക്കുന്ന ഒരു സംഗതി ഇടയ്ക്കൊക്കെ ഉണ്ടാവാറുണ്ട്. കാണാൻ നല്ല തിരക്കാവും. എല്ലാവരും ചുറ്റും കാണും ഇടിച്ചു കേറികാണണം. ചിലരൊക്കെ വാങ്ങിക്കും. എനിക്കതൊക്കെ അന്ന് കൗതുകമായിരുന്നു. കൗതുകം ഇന്നും പലതിനോടുണ്ട്. മാറി മാറി വരുന്നു എന്നേ ഉള്ളൂ. ഒരിക്കൽ ഞാനങ്ങനെ നിൽക്കുമ്പോൾ എന്റെ മുമ്പിൽ ഒരു വൃദ്ധൻ ഇക്ക നിൽപ്പുണ്ടായിരുന്നു. തലയിൽ ഒരു തൂവാല കൊണ്ട് കെട്ടിയ പകുതി കഷ്ടണ്ടിത്തലയൻ. അയൾ മെല്ലെ പുറകിൽ കൈ കെട്ടിവെച്ചു. ഞാനന്ന് ട്രൗസറിട്ട് സ്കൂളിൽ വരുന്ന കാലമായിരുന്നു. അയാൾ മെല്ലെ എന്റെ മറ്റേ സൂത്രത്തിൽ തലോടാൻ തുടങ്ങി. എനിക്കും ഒരു സുഖം. ഞാൻ അനങ്ങാതെ നിന്നു. അയാൾ സിബ് മെല്ലെ ഊരി. മ്മളെ ചങ്ങായി വടിയായി നിൽക്കുന്നു 🤓 സംഗതി സീരിയസ്സായപ്പോൾ അയാൾ മുഖത്തേക്കു നോക്കി, കൈയ്യിൽ പിടിച്ചു സൈഡിലേക്ക് വലിച്ചു ... ഞാൻ കൂട്ടാക്കിയില്ല. പേടി തോന്നി. സിബിട്ട് ഓടിപ്പോയി ചെറുവത്തേരേക്കുള്ള ബസ്സിൽ കേറിയിരുന്നു... #കുഞ്ഞിക്കുട്ടൻ ശാന്തമായുറങ്ങുകയായിരുന്നു അപ്പോൾ... ........... .............. ............. സെന്റ് പയസ്സിൽ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഇന്റെർകോളേജിയേറ്റ് സാഹിത്യ സെമിനാർ കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വെച്ചുണ്ടായിരുന്നു. കോളേജിൽ നിന്നും ഞാനും മറ്റൊരു പയ്യനുമായിരുന്നു പോകാൻ തെരഞ്ഞെടുക്കപ്പെട്ടവർ; പോയത് ഞാൻ മാത്രവും. മറ്റേ പുള്ളിക്കാരൻ എന്തോ അസൗകര്യം കാരണം വന്നില്ല. ബാലചന്ദ്രൻ...
ജനരക്ഷായാത്ര
ബി. ജെ. പി. അധ്യക്ഷൻ അമിത് ഷാജി പിണറായിയിലെ "ജനരക്ഷാ" മാർച്ച് ഉപേക്ഷിച്ചത് ട്രോളുകൾ നിരന്നിറങ്ങുന്നതു പോലെ കുമ്മനത്തെ തേക്കാൻ വേണ്ടി ആയിരുന്നില്ല; പകരം, മകൻ ജെയ് ഷാജിയുടെ കമ്പനിയുടെ അഭൂതപൂർവ്വ വളർച്ചയെ പറ്റിയുള്ള വാർത്തകൾക്കായുള്ള അന്വേഷണം തുടങ്ങിയപ്പോൾ സ്വയരക്ഷയ്ക്കുള്ള വഴിയന്വേഷിച്ച് ഓടിയതായിരുന്നു. അല്ലെങ്കിൽ ജനരക്ഷായാത്രയേക്കാൾ വേറെന്ത് പുലിവാലാണ് ഭാരതം നേരിടുന്നത്??! എന്തായാലും ഷാജി പോയത് നന്നായി പാ പ്രശ്നങ്ങൾ പാരമ്യതയിലേക്ക് നീങ്ങുന്നുണ്ട്. കമ്പനിക്കെതിരായ വാർത്ത നൽകിയതിനു മാധ്യമസ്ഥാപനത്തിനെതിരെ ജെയ് ഷാജി മാനനഷ്ടക്കേസ് നല്‍കി. ജെയ് ഷാജിയുടെ ഉടസ്ഥതയിലുള്ള ടെംപിള്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായി വാർത്ത പുറത്തുവിട്ട ‘ദ് വയർ’ എന്ന വാർത്താ വെബ്‌സൈറ്റിലെ ഏഴുപേർക്കെതിരെയാണ് കേസ്. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി നാളെ (ബുധൻ - 11/09/2017) കേസ് പരിഗണിക്കും. മെഡിക്കൽ കോഴയടക്കം അഴിമതികളിൽ നിന്നും മാറിച്ചിന്തിക്കാനും മറ്റുമായി കേരളത്തിലെ ചുവപ്പിസം ദാ ഇപ്പം അവസാനിപ്പിക്കും എന്നു പറഞ്ഞായിരുന്നു കേരളത്തിൽ രാക്ഷായാത്രയുടെ തുടക്കം. ഇടവഴിയിൽ അക്രമസംഭവങ്ങളുണ്ടായാൽ ജനങ്ങൾക്കും മാധ്യമങ്ങൾക്കും സമയം കൊല്ലി ചർച്ചാ വിഷയമാവുകയും ചെയ്യും. വാർത്തകളിൽ ഷാജിയും കൂട്ടരും നിറഞ്ഞു നിൽക്കും. നല്ലതായാലും മോശമായാലും വാർത്തകളിൽ എങ്ങും നിറഞ്ഞുനിൽക്കുക എന്നാതാണിവർക്ക് പ്രധാനകാര്യം കണ്ണീർ ഗർഭവും പശുവമ്മ ശ്വസിച്ച് പുറത്തുവിടുന്നത് ഓക്സിജനാണെന്നും മലയാളമനസ്സിൽ വേവില്ലാന്ന് അധ്യക്ഷൻ ഷാജി മനസ്സിലാക്കിയിട്ടുണ്ട്. പകരം ഇവിടെ പ്രവർത്തനം തീവ്രമായിരിക്കണം. അതിനുള്ള പലവേലത്തരങ്ങൾ പലവഴി കടന്നു വരുന്നുണ്ട്. നമ്മൾ തന്നെ പലരീതിയിൽ ഇതു കണ്ടതാണല്ലോ! കേരളത്തിൽ വേണ്ടത് അത്ഭുതകരമായ മാജിക്കുകൾ വല്ലതുമാണ്. നാടിന്റെ വികസനമോ നിലനിക്കുന്ന സാമൂഹിക-ആരോഗ്യ-വിദ്യാഭ്യാസമേഖലകളുടെ പുഷ്ടിയോ മറ്റോ കൈമുതലാക്കി ഒരു ജനരക്ഷായാത്ര നടത്താമായിരുന്നില്ലേ ഷാജീ!! പോസ്റ്റീവ് സൈഡിലൂടെ കാര്യപരിപാടികൾക്ക് ആക്കം കൂട്ടി നാടിന്റെ നന്മയെ മാത്രം കണ്ടുകൊണ്ടാവണമായിരുന്നു ഈ യാത്ര. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയുടെ വിശ്വാസസംഹിതകളല്ല കേവലം കൂട്ടം മാത്രമായ മലയാള സംസ്കൃതി. സഹ്യപർവ്വതസാനുക്കളാൽ മറപിടിച്ച് മലയാളം കാത്തുസൂക്ഷിക്കുന്നത് വ്യത്യസ്തമായൊരു വീക്ഷണം തന്നെയാണെന്ന് അറീയണം. പലരും പറയുന്ന സങ്കീർണതകളല്ല നാടിന്റെ ശാപം. എന്തുതന്നെയായാലും കരുതിയിരിക്കേണ്ടത് നമ്മൾ...
പി. കുഞ്ഞിരാമൻ നായർ
പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 - മേയ് 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക് പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ് പിയുടെ കവിത. 1905 ഒക്ടോബർ 4 ന് ( 1906 ഒക്റ്റോബർ 26- കൊ.വ. 1082 തുലാം 9, തിരുവോണം നക്ഷത്രം എന്നും ഒരു വാദമുണ്ട്) കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ - നാട്ടിലെ പ്രമാണിയും സംസ്കൃത പണ്ഡിതനുമായിരുന്നു; അമ്മ- കുഞ്ഞമ്മയമ്മ ഇതിഹാസ പുരാണങ്ങളിൽ നല്ലപോലെ അവഹഗാഹമുള്ളവരായിരുന്നു. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക് പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. കാഞ്ഞങ്ങാട് സംസ്കൃത സ്കൂളിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ 'കവിയുടെ കാൽപ്പാടുകൾ','എന്നെ തിരയുന്ന ഞാൻ', 'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന് ഉത്തമോദാഹരണങ്ങളാണ്. 1948-ൽ നീലേശ്വരം രാജാവിൽ നിന്ന് 'ഭക്തകവി' ബിരുദവും വീരശൃംഗലയും ലഭിച്ചു. 1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം, 1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്, 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്...
രാമലീല
രാമലീല എന്ന സിനിമ ഇന്നലെ (ഒക്ടോബർ മൂന്ന് -ചൊവ്വാഴ്ച) കാണാനിടയായി. ഏറെ കോലാഹലങ്ങൾക്കു ശേഷം സെപ്റ്റംബർ 28 ആം തീയ്യതി പുറത്തിറങ്ങിയ സിനിമയായിരുന്നു രാമലീല. ഒരു രാഷ്ട്രീയ-ഗൂഢാലോചന-ത്രില്ലർ സിനിമയാണിതെന്ന് ഒറ്റവാക്കിൽ ഒതുക്കാമെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച് തലങ്ങും വിലങ്ങും പായുന്ന സാധരണക്കാർക്ക് ഏറെ നേരം ചിന്തിക്കാനുതകുന്ന ഒട്ടേറെ സംഗതികൾ കോർത്തിണക്കി മെടഞ്ഞ നല്ലൊരു കലാസൃഷ്ടിയാവുന്നു രാമലീല. നല്ലൊരു സിനിമ തന്നെയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും രക്ഷസാക്ഷികളും കപട നേതാക്കളുടെ രാഷ്ട്രീയ ഹിജഡത്വവും ഒക്കെ തുറന്നുകാണിക്കുന്നൊരു കണ്ണാടിയാണിത്. അതുകൊണ്ടുതന്നെ നമ്മുടെ നേർകാഴ്ചയാവുന്നു രാമലീല എന്നു പറയാം. രാമന്റെ ലീലാവിലാസങ്ങൾ എനിക്കു ഹൃദ്യമായി തോന്നിയത് ഇതൊക്കെ കൊണ്ടാണ്. അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയാണിത്. ദിലീപ്, മുകേഷ്, സിദ്ധിക്ക്, വിജയരാഘവൻ, സലിം കുമാർ, സുരേഷ് കൃഷ്ണ, രൺജി പണിക്കർ, അശോകൻ, സായികുമാർ, കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ തുടങ്ങി ഒട്ടേറെപ്പേർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നുണ്ട്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിചൻ മുളകുപ്പാടം ആണു സിനിമ നിർമ്മിച്ചത്. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും വിതരണം മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത സിനിമയാണു രാമലീല. സിനിമയിലെ നായകനായ രാമനുണ്ണിയെ അവതരിപ്പിച്ച ദിലീപ് ഒരു ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിചേർത്ത് പൊലീസ് അറസ്റ്റ് ചെയ്ത സന്ദർഭം ഒത്തു വന്നതാണിതിനു കാരണമായത്. ഇതേകാരണം തന്നെ സിനിമയെ വിജയമാക്കുമെന്നു കരുതാമെങ്കിലും ഇതിലേറെയും ഇന്നത്തെ കാലത്തിന്റെ രാഷ്ട്രീയ കപടതയുടെ ഒരു തുറന്നുകാട്ടൽ കൂടിയാണു രാമലീലയെന്ന ഈ ചിത്രം. ഇതിവൃത്തം കഥ പൂർണമായി പറയുന്നില്ല. ക്ലൈമാക്സ് സിനിമയിൽ തന്നെ നിൽക്കട്ടെ. കമ്മ്യൂണിസ്റ്റ് പാർട്ടി (സിഡിപി) നേതാവായ അമ്പാടി മോഹനെ (വിജയരാഘവൻ) അധിക്ഷേപിച്ചതിനെത്തുടർന്ന് പാർട്ടി എം. എൽ. എ. ആയിരുന്ന അഡ്വക്കേറ്റ് രാമനുണ്ണി (ദിലീപ്) സിഡിപിയിൽ നിന്നും പുറത്താക്കപ്പെടുന്നു. തുടർന്ന് രാമനുണ്ണി എതിരാളിയായ കോൺഗ്രസ് പാർട്ടിയിൽ (എൻ. എസ്. പി.) ചേരുന്നു. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചു വളർന്ന അനശ്വര രക്തസാക്ഷിയുടെ മകനായിട്ടു പോലും രാമനുണ്ണി കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുന്നത് അമ്മ രാഗിണി (രാധിക ശരത്കുമാർ) ശക്തമായി എതിർക്കുന്നുണ്ട്....
മഴ
കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/mazha.mp3" width="400" height="27" css_class="codeart-google-mp3-player" autoplay="false"] എന്തോ... മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി... ഏറെ സ്വകാര്യമായി... സന്ധ്യ തൊട്ടേ വന്നു നില്‍കുകയാണവള്‍ എന്‍റെ ജനാല തന്‍ അരികില്‍... ഇളം കുങ്കുമ കാറ്റിന്റെ ചിറകില്‍... എന്തോ... മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി... ഏറെ സ്വകാര്യമായി... പണ്ട് തൊട്ടേ എന്നോട് ഇഷ്ടമാണ് എന്നാവാം, പാട്ടില്‍ പ്രിയമെന്നുമാവാം എന്നോ പഠിച്ചു മറന്ന രാഗങ്ങളെ പിന്നെയും ഓര്‍മിക്കയാവാം... ആര്‍ദ്ര മൗനവും വാചാലമാവാം... മുകില്‍ മുല്ല പൂക്കുന്ന മാനത്തെ കുടിലിന്റെ തളിര്‍ വാതില്‍ ചാരി വരുമ്പോള്‍ മറ്റാരും കണ്ടില്ലെന്നാവാം, എനിക്കവള്‍ ഇഷ്ടം തരാന്‍ വന്നതാവാം പ്രിയപെട്ടവള്‍ എന്‍ ജീവനാകാം... എന്തോ... മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി... ഏറെ സ്വകാര്യമായി.... ഞാന്‍ തന്നെ മോഹിച്ചു വാഴുന്നോരീ മണ്ണില്‍ താനേ ലയിക്കുവാനാകാം എന്‍ മാറില്‍ കൈ ചേര്‍ത്തു, ചേര്‍ന്നുറങ്ങുവാനാകാം, എന്റെതായി തീരുവാനാകാം സ്വയം എല്ലാം മറക്കുവാനാകാം... നിത്യമാം ശാന്തിയില്‍ നാം ഉറങ്ങുന്നേരം എത്രയോ രാവുകള്‍ മായാം... ഉറ്റവര്‍ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം... അന്നും ഉറ്റവള്‍ നീ തന്നെ ആവാം... അന്ന് മുറ്റത്തു പൂമഴയാവാം... അന്ന് മുറ്റത്തു പൂമഴയാവാം...
കൃഷ്ണാ നീയെന്നെ അറിയില്ല
കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/Krishna-Nee-Ariyumo-Enne.mp3" width="400" height="27" css_class="codeart-google-mp3-player" autoplay="false"] ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന കാൽത്തളകള്‍ കള ശിജ്ഞിതം പെയ്കെ അരയില്‍ തിളങ്ങുന്ന കുടവുമായ് മിഴികളില്‍ അനുരാഗമഞ്ചനം ചാര്‍ത്തി ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല ചപലകാളിന്ദി തന്‍ കുളിരലകളില്‍ പാതി മുഴുകി നാണിച്ചു മിഴി കൂമ്പി വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍ അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും മുടിയഴിവതും കണ്ടിടാതെ കരയുന്ന പൈതലേ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍ വല്ലവികളൊത്തു നിന്‍ ചാരേ കൃഷ്ണാ നീയെന്നെയറിയില്ല അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ മിഴി താഴ്ത്തി ഞാന്‍ തിരികെ വന്നു എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍ എന്‍റെ ജന്മം ഞാന്‍ തളച്ചു കൃഷ്ണാ നീയെന്നെയറിയില്ല നീ നീല ചന്ദ്രനായ് നടുവില്‍ നില്‍ക്കെ ചുറ്റുമാലോലമാലോലമിളകി ആടിയുലയും ഗോപസുന്ദരികള്‍തന്‍ ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍ കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍ മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍ കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍ കലഹമൊടിടഞ്ഞു ചിതറുമ്പോള്‍ തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍ തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍ അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പ് പൊടിയവേ പൂമരം ചാരിയിളകുന്ന മാറിൽ കിതപ്പോടെ നിന്‍ മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല നിപുണയാം തോഴിവന്നെൻ പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല തരളവിപിനത്തില്ലതാനികുഞ്ചത്തില്‍ വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍ അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ചകിതയായ് വാണിട്ടുമില്ല കൃഷ്ണാ നീയെന്നെയറിയില്ല ഒരു നൂറുനൂറു വനകുസുമങ്ങള്‍ തന്‍ ധവള ലഹരിയൊഴുകും കുളിര്‍നിലാവില്‍ ഒരു നാളുമാ നീല വിരിമാറില്‍ ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ കൃഷ്ണാ നീയെന്നെയറിയില്ല...
ഒരു മൈസൂർ യാത്ര കൂടി
കർണാടകയുടെ സാംസ്കാരിക തലസ്ഥാനവും കൊട്ടാരങ്ങളുടെ നഗരവും എന്നറിയപ്പെടുന്ന മൈസൂർ, ചരിത്രവും കലയും സമന്വയിക്കുന്ന ദൃശ്യവിസ്മയമാണ്. പൗരാണികവും ആധുനികവുമായ വാസ്തുവിദ്യയുടെ ഈ സങ്കലനം, ഓരോ സഞ്ചാരിക്കും അവിസ്മരണീയമായ അനുഭവം നൽകുന്നു. കൊട്ടാരങ്ങളുടെ നഗരമെന്ന പേരിനെ അന്വർത്ഥമാക്കുന്നതാണ് മൈസൂരിന്റെ ചുറ്റുപാടുകൾ. മൈസൂരിലും സമീപസ്ഥലങ്ങളിലും പലതവണ പോയിട്ടുണ്ടെങ്കിലും ഒരിക്കൽ കൂടി പോവാനായി ഇടവന്നത് വളരെ പെട്ടന്നായിരുന്നു. സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ 11 മണിക്ക് ശതാബ്ദി എക്സ്പ്രസ്സിനു കയറി ഉച്ചകഴിഞ്ഞ് 2:15 ഓടു കൂടി ഞങ്ങൾ മൈസൂർ മൃഗശാലയ്ക്കു സമീപം ഷിനോദ് മുമ്പേ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ എത്തിച്ചേർന്നു. ഷിനോദും ഭാര്യ പ്രജിതയും മക്കളായ പാർവ്വതിയും കിഷനും മഞ്ജുവും ആമീസും ഞാനും ആയിരുന്നു ടീമംഗങ്ങൾ. കർണാടകയുടെ സാംസ്കാരിക കേന്ദ്രം തന്നെയാകുന്നു ദൃശ്യവിസ്മയമായ ഈ മനോഹാരിത. കലയും വാസ്തുവിദ്യയും നിറഞ്ഞു നിൽക്കുന്നൊരിടമാണു മൈസൂർ എന്നു പറയാം. മൈസൂരിനെ പറ്റി വിശദീകരിക്കുന്നില്ല, രണ്ടു ദിവസം കൊണ്ടു സന്ദർശിച്ച സ്ഥലങ്ങളും, ഇതിനു മുമ്പു വന്നപ്പോൾ കണ്ടറിഞ്ഞവയിൽ ചിലതിനേപറ്റിയും പറയാം. മൈസൂരിലെ ഏറ്റവും വലിയ ആകർഷണം അവിടുത്തെ കൊട്ടാരങ്ങളാണ്. അതിൽ പ്രധാനം മൈസൂർ കൊട്ടാരമാണ് (അംബാ വിലാസ് പാലസ്). 1897-ൽ നിർമ്മാണം തുടങ്ങി 1912-ൽ പൂർത്തിയാക്കിയ ഈ കൊട്ടാരം ഇൻഡോ-സാർസെനിക് ശൈലിയിൽ നിർമ്മിച്ചതാണ്. ഇന്ത്യൻ, മുസ്ലിം, ഗോഥിക്, രജപുത്രൻ തുടങ്ങിയ വാസ്തുവിദ്യകളുടെ ഒരു സങ്കലനം ഈ കൊട്ടാരത്തിൽ കാണാൻ സാധിക്കും. ദസറ ആഘോഷങ്ങൾക്ക് മൈസൂർ കൊട്ടാരം ഒരുങ്ങുമ്പോൾ, പതിനായിരക്കണക്കിന് ബൾബുകൾ കൊണ്ട് അലങ്കരിച്ച്, അത് ഒരു സ്വർഗ്ഗീയ കാഴ്ചയായി മാറും. മൈസൂരിൽ കാണേണ്ട മറ്റ് പ്രധാന സ്ഥലങ്ങൾ ഇതാ: മൃഗശാല (Mysore Zoo) അടുത്തുതന്നെയായതിനാൽ ആദ്യം പോയത് ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ എന്ന പേരിൽ അറീയപ്പെടുന്ന മൃഗശാലയിലേക്കായിരുന്നു. ഒരാൾക്ക് 60 രൂപ വെച്ചായിരുന്നു പ്രവേശനഫീസ്. ഏകദേശം 157 ഏക്കറോളം സ്ഥലത്തായി ഈ മൃഗശാല വ്യാപിച്ചു കിടക്കുന്നുണ്ട്. തൊട്ടു പുറകിലായി കരൺജി തടാകവും ഉണ്ട്. നല്ലൊരു മൃഗശേഖരം തന്നെയുള്ള സ്ഥലമാണ് മൈസൂർ മൃഗശാല എന്നു പറയാം. മൈസൂർ രാജവായിരുന്ന മഹാരാജ ശ്രീ ചാമരാജ വോഡയാറിന്റെ സമ്മർ...
ഹെഡ്മാസ്റ്ററും ശിഷ്യനും
കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/Head-Masterum-Shishyanum.mp3" width="400" height="27" css_class="codeart-google-mp3-player" autoplay="false"] വാതില്ക്കലാരോ കിണ്ണം താഴെവച്ച് അതാരെന്നു ചോദിച്ചു വാ നീ ചോറ് പിന്നെയാം അലമേലു... വാതില്ക്കലാരോ കിണ്ണം താഴെവച്ച് അതാരെന്നു ചോദിച്ചു വാ നീ, ചോറ് പിന്നെയാം അലമേലു... ആരിതു സാക്ഷാല്‍ കല്ലൂക്കാരനോ കൊള്ളാം നീകണ്ടോരുവാന്‍ വയ്യാത്തപോല്‍ വെളുത്തു തടിച്ചല്ലോ കോളേജും കഴിഞ്ഞു നീ ലണ്ടനില്‍ പഠിക്കാന്‍ പോന്നാള്‍ ഏറെത്തിടുക്കത്തില്‍ വന്നു കണ്ടതാണെന്നെ സന്തോഷം!! പഠിച്ചുനീ എഞ്ചിനീയറായ് അല്ലേ എന്തോവാം പെന്‍ഷന്‍ പറ്റിഞാനേവം കിടപ്പിലായ് പണ്ടെപ്പോല്‍ നില്‍ക്കെണ്ടാ നീ ഇരിക്കൂ വയ്യാ വാതംകൊണ്ടേറ്റം തളര്‍ന്നു ഞാന്‍ ഇപ്പോള്‍ നീ കാണുംവിധം... എന്മകള്‍ അലമെലുവാണ് ചോര്‍കുഴച്ചെന്നെ അമ്മപോലൂട്ടുന്നത് ശൈശവം രണ്ടാമതും ഉണ്ടിവള്‍ ആണ്മക്കളോ ബോംബെയില്‍ മദ്രാസിലും പണ്ടും ഈ പട്ടന്മാര്‍ക്ക് പരദേശമേ ദേശം... മെല്ലെ നീയൂട്ടൂ മെല്ലെ മകളെ ഇടക്ക് ഞാന്‍ ചൊല്ലട്ടെ വിശേഷങ്ങള്‍ ഇവന്‍ എന്‍ പ്രിയശിഷ്യന്‍ ഇവന്‍ എന്‍ പ്രിയശിഷ്യന്‍... മാസ്റ്റര്‍ ഇങ്ങനെ ഓര്‍ത്തും പറഞ്ഞും ക്ഷീണിക്കേണ്ട മാറ്റം എത്രമേല്‍ വന്നു കണ്ടരിഞ്ഞീലാ ഞാനും ഇന്നുമാരംഗം ഞാനോര്‍ക്കുന്നു! ഹൈസ്ക്കൂളില്‍ പണ്ട് കുന്നുകല്‍ക്കിടക്ക് ആനപോല്‍ അങ്ങ് നടക്കവേ ചൂരലെന്തിനു കയ്യില്‍ ചൂളിയില്ലയോ പുലിവീരരാം വിദ്യാര്‍ത്ഥികള്‍ പോലും ആ ഘനം കാണ്‍കെ!! പലനാള്‍ അടുത്താലും അങ്ങയെ ഒരു താക്കോല്‍ പഴുതിലൂടെന്നപോലെ മാത്രമേ കണ്ടൂ ഞങ്ങള്‍ സ്വര്യമാം തെളിവാക്കില്‍ ജ്ഞാനത്തിന്‍ അഗാധത ഗൌരവപ്പുരികത്തിന്‍ കീഴില്‍ ആ സ്നേഹാര്‍ദ്രത... പോയകാലത്തിന്‍ മേനി പറഞ്ഞിട്ടെന്തുണ്ട് എനിക്കായപോല്‍ പഠിപ്പിച്ചു വിരമിച്ചു... നിങ്ങളെ സമ്പാദിച്ചു, കാലം എന്‍കയ്യും കാലും ചങ്ങലക്കിട്ടാലെന്ത്!! നിങ്ങളില്‍ ഞാന്‍ ജീവിപ്പൂ... മകളെ അലമേലു പോരും ഇ കല്ലൂക്കാരന്‍ ചോറൂട്ടട്ടെ ഹാ ക്രിസ്ത്യനെന്നൊഴിയ്വലാ!! ഗുരുശിഷ്യന്മാര്‍ പണ്ടേ ഒരു വീട്ടുകാര്‍ ഗുരുശിഷ്യന്മാര്‍ പണ്ടേ ഒരു വീട്ടുകാര്‍ അറിവുരുളയുരുട്ടി ഞാന്‍ നിന്നേയൂട്ടീലെ മുന്നം പകരമെനിക്ക് ചോര്‍കുഴച്ചു തരൂ കേമന്‍ മകനാല്‍ ഊട്ടപ്പെട്ട് എന്‍ മാനസം കുളിരട്ടെ!! പകരമെനിക്ക് ചോര്‍കുഴച്ചു തരൂ കേമന്‍ മകനാല്‍ ഊട്ടപ്പെട്ട് എന്‍ മാനസം കുളിരട്ടെ...!!
നന്ദി, തിരുവോണമേ നന്ദി
കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/Nanni-thiruvoname-nanni-N-N-Kakkad.mp3" width="400" height="27" css_class="codeart-google-mp3-player" autoplay="false"] നന്ദി, തിരുവോണമേ നന്ദി, നീ വന്നുവല്ലേ? അടിമണ്ണിടിഞ്ഞു കടയിളകി- ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍ ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. ആട്ടം കഴിഞ്ഞു കളിയരങ്ങത്തു തനിച്ചു വെറുക്കനെ- പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത കളിവിളക്കിന്‍ ചിരി ഇപ്പൊളോര്‍ക്കുന്നുവോ? ഇനിയൊരു കളിക്കിതു കൊളുത്തേണ്ട- യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. കുന്നിന്‍ കണിക്കൊന്ന പൂത്ത കൊടുംചൂടില്‍ പാല്ക്കുടം കൊണ്ടുപോം പക്ഷിയുടെ തേങ്ങല്‍ അന്തിമങ്ങൂഴത്തിലലിയവേ, അരുവിതന്‍ കണ്ഠം കരിഞ്ഞുണങ്ങിക്കീറി ദൂരതീരങ്ങള്‍ വെറും മോഹമെ- ന്നിടറുന്ന മൂവന്തിമൂര്‍ച്ഛിക്കവേ, ഇലകള്‍ കൊഴിഞ്ഞു കുനുചില്ലകളുണങ്ങി തൊലിവീണ്ടു തടികാഞ്ഞു വേരുകള്‍ തുരുമ്പിച്ചു കത്തുന്ന വിണ്ണിനെച്ചൂണ്ടി- ജ്ജരഠന്‍ കടമ്പ്, തന്‍പൂക്കാല- നോവുകളിറുത്തെറി, ഞ്ഞെത്തുമൊരു വേണു തേങ്ങുന്ന കാറ്റിന്റെ കൈകളില്‍ ചാഞ്ഞുറങ്ങാന്‍ കാത്തു കാതോര്‍ത്തുനിന്നതോര്‍ക്കുന്നുവോ? പോയ തിരുവോണഘനമൗനമോര്‍ക്കുന്നുവോ? ചെറിയൊരു വെളിച്ചം പിടഞ്ഞുകെട്ടാല്‍, മൃതിപോല്‍ത്തണുത്ത നിറമിഴിനീര്‍ക്കുടങ്ങളൊരു പ്രളയമായ്‌പ്പൊട്ടിപ്പുളഞ്ഞൊഴുകി- യൊക്കെയും മൂടുവാന്‍ ചൂഴ്ന്നുറ്റുനില്ക്കുമൊരു ഘനതിമിരമായ് ഭൂമി നിന്നതോര്‍ക്കുന്നുവോ? എങ്കിലും, ഇടിവെട്ടിയില്ല, ചെറു- തിരി കെട്ടതില്ല, ഘന- തിമിരമിഴിനീര്‍ക്കുടമുടഞ്ഞില്ല; മെല്ലെയൊരുറക്കം കഴിഞ്ഞപോ- ലാദികുളിര്‍വായുവിലൊ- രോങ്കാരനദിയൊഴുകി. സഹ്യപാര്‍ശ്വങ്ങളില്‍പ്പലനിറം പൂത്തുല- ഞ്ഞരുവികളിലാര്‍ദ്രവിണ്‍നീലിമ കളിച്ചു, നിരവെപ്പഴുത്ത വിരിപ്പുപാടങ്ങള്‍ തന്‍ തരുണമിഴികള്‍ക്കകം പറവകള്‍ കലമ്പി, നന്ദി, തിരുവോണമേ നന്ദി, നീ വന്നുവല്ലോ. ഇളവെയില്‍ക്കുമ്പിളില്‍ തരിമഴ നിറ- ച്ചിടറുന്ന വഴികളില്‍- ത്തുടുകഴല്‍പ്പൂക്കളം വിരിയിച്ച് പുതുവാഴക്കൂമ്പുപോല്‍ നീ വന്നുവല്ലോ. നന്ദി, തിരുവോണമേ നന്ദി. നന്ദി, പോയ് വരിക വരുമാണ്ടിലും നിഴലായ് വെളിച്ചമായ് കണ്ണീരായ്ക്കനിവായി മൃതിയായിജ്ജനിയായി പലമട്ടിലാടിയും അണിയറ പൂകിയും പിന്നെയും പുതുമോടി തേടിയും അരിമയായറിവായി നറുമിഴിവിടര്‍ത്തി നീ വരുമാണ്ടിലും വരിക പരിണാമചക്രസ്ഥനായ് നറും വെളിവായി ഞാനിങ്ങു കാത്തുനില്ക്കാം. ഒടുവിലെന്നൂഴമണഞ്ഞാല്‍ ഒരു തുള്ളി വെണ്മയായ് നിന്‍ വെളിച്ചക്കടലില്‍ ഞാനലിയാം: നന്ദി, തിരുവോണമേ നന്ദി, പോയ് വരിക വരുമാണ്ടിലും, നന്ദി, തിരുവോണമേ നന്ദി!
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
