ലാൽബാഗ്

ലാൽബാഗ് ആഗസ്റ്റ് 15 ലേക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ഒരുങ്ങുകയാണ്. പൂക്കളുടെയും ചെടികളുടെയും വര്‍ണക്കാഴ്ചകളുമായി ലാല്‍ബാഗ് ഉദ്യാനം അണിഞ്ഞൊരുങ്ങുകയാണിപ്പോൾ. ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു പൂന്തോട്ടം ആണ് ലാൽബാഗ്. ഇത് കമ്മീഷൻ ചെയ്തത് മൈസൂർ രാജാവായിരുന്ന ഹൈദർ അലിയായിരുന്നു. രണ്ടു പ്രധാന വാതിലുകളുള്ള ഈ പൂന്തോട്ടത്തിൽ ഒരു കായലുമുണ്ട്. കുറെ അധികം പക്ഷികളുടെ വാസസ്ഥലം കൂടിയാണിത്. ഞാറപ്പക്ഷിയാണ്(സ്പോട്ട് ബിൽഡ് പെലിക്കൺ) ഇതിൽ പ്രധാനം. ബാംഗ്ലൂരിലെ മുഴുവന്‍ പക്ഷിക്കുഞ്ഞുങ്ങളും പുമ്പാറ്റകളും തേനീച്ചകളും എത്തിച്ചേരുന്ന ഒരിടമാണ് ലാല്‍ ബാഗ് എന്നു പറയാം :) റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള വസന്തോത്സവത്തിലാണ് ലാല്‍ബാഗ് ഏറെ മനോഹരമായി അണിഞ്ഞൊരുങ്ങുന്നത്. കാഴ്ചകളുടെ സമൃദ്ധി കണ്ടറിയാനാവുന്ന സമയമാണത്; ജനനിബിഡവും ബാംഗ്ലൂരിന്റെ തിരക്കുകൾക്കിടയിലും ശ്വാസം വിടാൻ ഒരിടം തരുന്ന, നഗരത്തിന്റെ ഹൃദയമിടിപ്പായ ലാൽബാഗ്! കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ പെട്ടുപോയ മനുഷ്യർക്ക് പ്രകൃതി കരുതിവെച്ച പച്ചപ്പിന്റെ വലിയൊരു കാൻവാസാണത്. ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിന പുഷ്പപ്രദർശനത്തിനായി ലാൽബാഗ് ഒരുങ്ങുമ്പോൾ ആ 24 ഏക്കറും ലക്ഷക്കണക്കിന് പൂക്കളുടെ വർണ്ണങ്ങളാൽ മൂടപ്പെടും. പ്രത്യേകിച്ച്, അവിടുത്തെ ചരിത്രപ്രസിദ്ധമായ 'ഗ്ലാസ് ഹൗസ്' (Glass House) പുഷ്പോത്സവത്തിന്റെ പ്രധാന ആകർഷണ കേന്ദ്രമായി മാറും. ലണ്ടനിലെ ക്രിസ്റ്റൽ പാലസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ഈ ഗ്ലാസ് ഹൗസിനുള്ളിലാണ് വിസ്മയിപ്പിക്കുന്ന പുഷ്പാലങ്കാരങ്ങൾ ഒരുക്കാറുള്ളത്. ഹൈദർ അലി കമ്മീഷൻ ചെയ്യുകയും പിന്നീട് ടിപ്പു സുൽത്താന്റെ കാലത്ത് വിദേശത്തുനിന്നടക്കം അപൂർവ്വ ഇനം ചെടികൾ എത്തിച്ച് സമ്പന്നമാക്കുകയും ചെയ്ത ഈ ഉദ്യാനത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. നഗരത്തിന്റെ തെക്കുഭാഗത്ത്, അക്ഷാംശം 12° 58' N, രേഖാംശം 77° 37' E എന്നിവടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ പച്ചത്തുരുത്ത് വെറുമൊരു വിനോദസഞ്ചാര കേന്ദ്രമല്ല, മറിച്ച് ബാംഗ്ലൂരിന്റെ ശ്വാസകോശം കൂടിയാണ്. റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ഇവിടെയെത്തുന്ന ജനക്കൂട്ടം കാണേണ്ടതുതന്നെയാണ്. പൂക്കൾ കൊണ്ട് നിർമ്മിച്ച ആനകളും കോട്ടകളും ചരിത്രസ്മാരകങ്ങളും കാണാൻ നാടിന്റെ പലഭാഗത്തുനിന്നും ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. എന്നാൽ ഈ ഉത്സവത്തിരക്കുകൾക്കപ്പുറം, പുലർച്ചെയുള്ള ലാൽബാഗിന് മറ്റൊരു മുഖമുണ്ട്. അവിടുത്തെ വലിയ കായലിന്റെ തീരത്ത് ശാന്തമായി വന്നിരിക്കുന്ന ആ ഞാറപ്പക്ഷികളും (Spot-billed Pelican), മരച്ചില്ലകളിൽ ഒളിച്ചിരിക്കുന്ന...

Read More »

പ്രണയോത്സവം

പ്രണയം ഹൃദ്യമായൊരു അനുഭൂതിയാണ്. ജീവിതത്തിൽ വന്നുചേരുന്ന, അല്ലെങ്കിൽ പലസമയങ്ങളിലായി കാലം അവിടേക്കു കൊണ്ടുവരുന്ന മനോഹാരിതകൾ പലതാണു നമുക്ക്. അതാതുകാലത്ത് അവയോരോന്നും നമ്മുടെ ചിന്തകളെ പൂവണിയിക്കുന്നു.  പ്രണയവും അതിലൊന്നാണ്. പ്രണയത്തെ ആഘോഷമാക്കുന്നവരുണ്ട്, അനുഭൂതിയുടെ കാണാക്കയങ്ങളിലേക്ക് മുങ്ങിനീന്തുന്നവരുണ്ട്, പ്രണയത്തെ വില്പനച്ചരക്കാക്കി മാറ്റി ലാഭം കൊയ്യുന്നവരുണ്ട്, ഉണങ്ങാത്ത മുറിവായി പ്രണയദിനങ്ങൾ തന്നെ നൊമ്പരപ്പെടുത്തുന്നവരുണ്ട്... പ്രണയിതാക്കൾ അങ്ങനെ ഏറെയാണ്. ഇക്കൂട്ടരിൽ ഒട്ടേറെപ്പേരെ എനിക്കു പരിചയവും ഉണ്ട്! രത്നച്ചുരുക്കം 8 -ആം ക്ലാസു മുതൽ പ്രേമം തുടങ്ങി. 14 പേരെ അറിഞ്ഞു പ്രേമിച്ചു... 😻 7 പേർ ഇങ്ങോട്ട് പ്രേമിക്കാൻ വന്നിട്ട് ഞാനായിട്ട് ഒഴിവാക്കി. ഇതിൽ ഒരാൾ ഒരു ബുദ്ധമതക്കാരി 🤡 ആദ്യകാലത്തെ 5 പേരോട് വൺവേ ലൈൻ - അങ്ങോട്ടു മാത്രം. വേറൊരു കുട്ടി നിഷ്കു ആയിപ്പോയി... അല്പം വൈകിയാ പറഞ്ഞത്... ഞാൻ മഞ്ജുവിന്റെ വീട്ടുകാർക്ക് വാക്കു കൊടുത്തുപോയിരുന്നു... 🤓 3 പെണ്ണുകാണൽ ചടങ്ങുകകൾ 😈 കെട്ടിയത് ഒരാളെ 👍🏻ഇതിൽ 4 പേർ ഇന്നും എവിടെ ഉണ്ടെന്നറിയില്ല, ഒരുത്തി മരിച്ചും പോയി... 😭മഞ്ജുവിനെ കൂടാതെ ഞാൻ മൂന്നുപേരെ പെണ്ണു കണ്ടിരുന്നു. 😛 കല്യാണത്തെക്കുറിച്ച് സ്വപ്നം പോലും കാണാത്ത സമയത്ത് കൂട്ടുകാർ കെട്ടാനായി പറഞ്ഞത് രണ്ടുപേർ. ഇവരെക്കുറിച്ച് മെലേ പറഞ്ഞിട്ടില്ല. 😛 ഒരാളെ കൂട്ടുകാരി കാണിച്ചു തന്നതാ.. ഓൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ല. 🤠 വേറൊരുത്തിടേ ജാതകം ചേരുന്നില്ലാന്ന് അവളുടെ അച്ഛൻ പറഞ്ഞു... 😯 മറ്റൊരു പെണ്ണിനെ അമ്മയ്ക്ക് പിടിച്ചില്ല...😇മഞ്ജുവിനെ കണ്ടതും അമ്മയും അനിയത്തിയുമായിരുന്നു. അവർക്ക് പിടിച്ചപ്പോ ഒരോണത്തിനു ഞാൻ പോയി കണ്ടു... ഞാനും ഓക്കെ പറഞ്ഞു,.. 👫  അടുത്ത പരിപാടി ഈ മൈര് ജാതകം നോക്കലായിരുന്നു. വീടിനു മുമ്പിൽ തന്നെ ഒരു ജ്യോത്സര്യുണ്ട്, ഓൻ പറഞ്ഞു പൊരുത്തം ചേരൂല്ല 3.5 പൊരുത്തമേ ഉള്ളൂന്ന് 🙈 മഞ്ജൂന്റെ വീട്ടുകാരും പോയി നോക്കി... ചേരുന്നില്ല. അവിടേം പൊരുത്തം 3.5..🙊 പിന്നെ രണ്ടു വീട്ടുകാരും പയ്യന്നൂരു പോയി നോക്കി.. അവിടേം ഇതന്നെ അവസ്ഥ... 🙉 എനക്കെന്ത് ജാതകം!! ഞാൻ പറഞ്ഞു നിങ്ങൾ തീരുമാനിച്ചോ, എനക്കിതൊന്നും ബാധകമല്ല എന്ന്......

Read More »

ആരു ഞാനാകണം

ആരു ഞാനാകണം എന്നുണ്ണി ചോദിക്കി- ലാരാകിലും നല്ലതെന്നുത്തരം! ഉച്ചയ്ക്ക് തീവെയിൽ കൊള്ളുന്ന പൂവിനെ തൊട്ടുതലോടും തണുപ്പാവുക... ഇറ്റുവെള്ളത്തിനായ് കേഴുന്ന ജീവന്‍റെ ചുണ്ടിലേക്കിറ്റുന്ന നീരാവുക... ആപത്തിലൊറ്റയ്ക്കു നിൽക്കുന്നൊരുത്തന്‍റെ കൂടെക്കരുത്തിന്റെ കൂട്ടാവുക... വറ്റിവരണ്ടു വായ് കീറിയ മണ്ണിന്‍റെ യുള്ളം നിറയ്ക്കുന്ന മഴയാവുക... വെയിലേറ്റു വാടിത്തളർന്നോരു പാന്ഥന്നു പായ് വിരിയ്ക്കും തണൽ മരമാവുക.. മഴയത്തു പുസ്തകം നനയാതെ കാക്കുവാൻ വലയുന്ന കുഞ്ഞിന്നു കുടയാവുക... വഴിതെറ്റിയുൾക്കടലിലിരുളിൽക്കിതയ്ക്കുന്ന തോണിയ്ക്കു ദിശതൻ വിളക്കാവുക... ഉറ്റവരെയാൾക്കൂട്ടമൊന്നിലായ് തിരയുന്ന, കരയും കുരുന്നിന്നു തായാവുക... ആഴക്കയത്തിലേയ്ക്കാഴ്‌ന്നു താഴും ജീവ- നൊന്നിന്നുയിർപ്പിന്റെ വരമാവുക... വയറെരിഞ്ഞാകേ വലഞ്ഞോനൊരുത്തന്‍റെ പശിമാറ്റുമുരിയരിച്ചോറാവുക... അന്തിയ്ക്ക് കൂടണഞ്ഞീടുവാൻ മണ്ടുന്ന പെണ്ണിന്റെ കൂടപ്പിറപ്പാവുക... ആകെത്തണുത്തു വിറയ്ക്കുന്ന വൃദ്ധന്നു ചൂടിന്റെ രോമപ്പുതപ്പാവുക... അറിവിന്റെ പാഠങ്ങളൊക്കേയുമരുളുന്ന ഗുരു സമക്ഷം കൂപ്പുകയ്യാവുക... നിലതെറ്റി വീഴുന്ന കൂടപ്പിറപ്പിനെ- ത്താങ്ങുന്നൊരലിവിന്റെ നിഴലാവുക... അച്ഛന്നുമമ്മയ്ക്കുമെപ്പോഴുമുണ്ണി നീ ‘വളരാതെ’യൊരുനല്ല മകനാവുക! ആരുഞാനാകണം എന്നുണ്ണി ചോദിക്കി- ലാരാകിലും നല്ലതെന്നുത്തരം! രചന: ഡോ: കെ. സജി ആലാപനം രാജേഷ്

Read More »

കാട്ടുപൂവ്

Your browser does not support the video tag. [ca_audio url="https://chayilyam.com/stories/poem/chitharitherikkunna.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] [ca_audio url="https://chayilyam.com/stories/poem/chitharitherikkunna-male.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും നിന്റെ ഈ പുഞ്ചിരി ഒന്ന് മാത്രം മഴവില്ല് പോലേ നീ... മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും കൃഷ്ണതുളസിക്കതിർ തുമ്പു മോഹിക്കും നിന്റെ ഈ വാർമുടി ചുരുളിലെത്താൻ പൂജയ്ക്കെടക്കാത്ത പൂവായ ഞാനും മോഹിച്ചീടുന്നു നിൻ അരികിൽ എത്താൻ മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല താനെ വളർന്നൊരു കാട്ടുപൂവാണു ഞാൻ വിടരും മുമ്പെ പൊഴിയുന്ന ഇതൾ ഉള്ള പൂജയ്ക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ ഇഷ്ടമാണെന്നെന്നൊന്നു ചൊല്ലുവാൻ വേണ്ടി നിത്യവും നിൻ മുമ്പിൽ എത്തിടുമ്പോൾ നിന്റെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ താനെ മറന്നൊന്നു നിന്നിടുന്നു ഒന്നും പറയാതെ അറിയാതെ പോയിടുന്നു ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ വ്യർത്ഥമായി പോകും എൻ ജീവിതം.. നീ നടക്കും വഴിയോരം എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതേ... നിന്റെ ഈ പുഞ്ചിരി മാത്രം മതിയെനിക്ക് ഇനിയുള്ള കാലം കാത്തിരിക്കാൻ വരികൾ: വിനോദ് പൂവക്കോട് ആലാപനം :പ്രവീൺ നീരജ്

Read More »

ഗ്രാഫിക്സ് ഡിസൈനിങ്

ചുറ്റുവട്ടങ്ങിളിലായി പലതരത്തിലുള്ള ഡിസൈനുകൾ നമ്മൾ കണ്ടുവരുന്നുണ്ട്. നിത്യേന കാണുന്ന പത്രമാധ്യമങ്ങൾ, അവയുടെ ഓൺലൈൻ വേഷപ്പകർച്ചകൾ, പുസ്തകങ്ങള്‍, അവയുടെ മുഖചിത്രങ്ങൾ, ഉൾപ്പേജുകൾ, കല്യാണ ക്ഷണക്കത്തുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍, പരസ്യ ബ്രോഷറുകള്‍, ബില്ലുകള്‍, ബാനറുകൾ, ബോര്‍ഡുകള്‍, വെബ്‌സൈറ്റുകള്‍ എന്നിങ്ങനെ പലതാണു മേഖലകൾ. ഇവിടെ രണ്ടുതരം രചനാവിരുതുകളെ പറ്റി പറയുന്നു. ഒന്ന് റാസ്റ്റർ എഡിറ്റിങ്, മറ്റൊന്ന് വെക്ടർ എഡിറ്റിങ്.  നല്ല ഗംഭീരമാർന്ന എഴുത്തുകൾ, കൃത്യമായ ചിത്രങ്ങൾ, ഇവ രണ്ടും ചേർത്തു യോജിപ്പിക്കാൻ പറ്റിയ ആശയങ്ങൾ എന്നിവ കൂടിച്ചേർന്ന സുന്ദരമായ കമ്മ്യൂണിക്കേഷന്‍ കലയാണു ഗ്രാഫിക് ഡിസൈനിങ് എന്ന സംഗതി. റാസ്റ്റർ എഡിറ്റിങ് ഒരു ചിത്രത്തിന്റെ മിനിമം രൂപമായ പിക്സൽ ലെവലിൽ വരെ പോയി എഡിറ്റിങ് നടത്താനാവുന്ന ലീലാവിലാസങ്ങൾ ആണവിടെ പ്രധാനം. പരിചയം കൊണ്ട് Adobe-ന്റെ Photoshop ആണ് മികച്ച ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറായിട്ട് തോന്നിയത്. കലാവിരുതുകൾ അറിയുമെങ്കിൽ പലതരം നൂലാമാലകൾ ഒപ്പിക്കാം എന്നതിനപ്പുറം സോഫ്റ്റ്‌വെയർ എന്ന നിലയിൽ മികച്ച പലതരം സംഗതികളും ഇതിലുണ്ട്. പക്ഷേ ഇത് Free യോ Open Source- ഒന്നുമല്ല ആവശ്യമുണ്ടെങ്കിൽ കാശു കൊടുത്ത് വേണ്ടത്ര സമയത്തേക്ക് വാങ്ങിക്കണം. താഴെ റാസ്റ്റർ എഡിറ്റിങ്ങിനു പറ്റിയ ഫ്രീ സോഫ്റ്റ്‌വെയറുകളുടെ പേരുകൾ കൊടുക്കുന്നു. കാണുക. 01) GIMP 02) Paint.NET 03)#Krita 04) Autodesk Pixlr 05) MyPaint 06) Pinta 07) Polarr 08) PhotoFiltre 09) Adobe Photoshop Express 10) MediBang Paint 11) FireAlpaca 12) Fotor 13) Seashore 14) Sumo Paint 15) Artweaver 16) Livebrush 17) Snapseed 18) Photivo 19) PicMonkey 20) Photopea 21) LazPaint 22) Pixeluvo 23) Hornil Stylepix 24) SketchPort 25) Verve ഇവയൊക്കെയും ഫോട്ടോഷോപ്പ് പോലുള്ള സ്റ്റോഫ്റ്റ്‌വെയറുകൾ പോലെ പകരമായി നിൽക്കാൻ പറ്റുന്നത് എന്നു പറയുന്നില്ല; കൂടെ നിൽക്കാൻ പര്യാപ്തമായ ഫ്രീസോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തി എന്നു മാത്രം കരുതുക. ഫോട്ടോഷോപ്പ് അറിയുന്നവർക്ക് അതേ ലോജിക്കിൽ ഉപയോഗിക്കാൻ പറ്റിയ ഒരു ഓൺലൈൻ...

Read More »

മധുസൂദനൻ നായരുടെ കവിതകൾ

കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച കവിയും അദ്ധ്യാപകനുമാണ് മധുസൂദനൻ നായർ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. 1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്‌. മധുസൂദനൻ‌ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം. ഇദ്ദേഹം മലയാളികളുടെ കവിതാസ്വാദനത്തെ ഇതു പലവിധത്തിൽ സ്വാധീനിച്ചു. കവിതാ കസെറ്റുകളുടെ വരവോടെ മധുസൂദനൻ നായരുടെ കവിതാ പുസ്തകങ്ങളുടെ വില്പനയെയും സഹായിച്ചു. നാറാണത്തു ഭ്രാന്തന്റെ വിജയശേഷം അദ്ദേഹം തന്റെ ഒട്ടുമിക്ക കവിതകളും ആലപിച്ചു പുറത്തിറക്കുന്നുണ്ട്. ‘കാസറ്റു കവിതകളിലൂടെ’ കവിതയെ ജനപ്രിയമാക്കുന്നതിന് അദ്ദേഹം ശ്ലാഘിക്കപ്പെടുമ്പോൾ തന്നെ കവിതയുടെ വാണിജ്യവൽകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നു. കവിതയെ ചലച്ചിത്ര ഗാനങ്ങളുടെ നിലവാരത്തിലേക്കു താഴ്ത്തി എന്നതാണു പ്രധാന ആരോപണം. മധുസൂദനൻ നായർ ആലപിച്ച കവിതകൾ...previousplaynextstopmutemax volume    repeatshuffle  Update Required To play the media you will need to either update your browser to a recent version or update your Flash plugin. മലയാളം സിനിമയിലൂടെ കേട്ട ചില താരാട്ടുപാട്ടുകൾ മലയാളം കവിതകൾ

Read More »

സുന്ദരകാണ്ഡം

സകലശുകകുല വിമലതിലകിത കളേബരേ! സാരസ്യപീയൂഷ സാരസർവ്വസ്വമേ കഥയ മമ കഥയ മമ കഥകളതിസാദരം കാകുൽ‌സ്ഥലീലകൾ കേട്ടാൽ മതിവരാ കിളിമകളൊടതിസരസമിതി രഘുകുലാധിപൻ കീർത്തി കേട്ടീടുവാൻ ചോദിച്ചനന്തരം കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാൾ കാരുണ്യമൂർത്തിയെച്ചിന്തിച്ചു മാനസേ ഹിമശഖരി സുതയൊടുചിരിച്ചു ഗംഗാധര- നെങ്കിലോ കേട്ടു കൊൾകെന്നരുളിച്ചെയ്തു: 2000- 2001 ഇൽ ആണെന്നു തോന്നുന്നു, മലയാളം എം എയ്ക്ക് പഠിക്കുമ്പോൾ കോഴിക്കോട് യൂണിവേർസിറ്റി സിലബസ്സിൽ രാമായണത്തിൽ നിന്നും സുന്ദരകാണ്ഡം ആയിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഞാൻ രാമായണം കാണുന്നത് തന്നെ അന്ന് പരീക്ഷയ്ക്ക് പഠിക്കാനായിട്ടായിരുന്നു. അതിനുമുമ്പുള്ള ടീച്ചറൊക്കെയും ബാലരമ അമർചിത്രകഥകളായിരുന്നു. എന്തായാലും ഈ കലാപരിപാടിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒരു പുസ്തകച്ചന്തയിൽ നിന്നും ആദ്ധ്യാത്മ രാമായണം മുഴുവനായങ്ങ് വാങ്ങിച്ച് വായിക്കാനൊരുങ്ങി! പഠിക്കുന്നത് മലയാളം എം എ ഒക്കെയാണെങ്കിലും വായിക്കാനും അർത്ഥം മനസ്സിലാക്കാനും ഒക്കെ പെട്ട പാട് അല്പം കഠിനമായിരുന്നു. അന്നു പഠിക്കുമ്പോൾ രാധാകൃഷ്ണൻ മാഷൊക്കെ ആദ്യക്ലാസിൽ തന്നെ എണീറ്റ് നിർത്തി അക്ഷരം പറയിപ്പിക്കലായിരുന്നു ചെയ്തത് എന്നതും കൂടെ ഓർക്കുന്നു!! എന്നെക്കൊണ്ടു മാത്രമല്ല, ആരെ കൊണ്ടും കൃത്യമായി മലയാള അക്ഷരങ്ങൾ ഉച്ചരിക്കുവാൻ അന്നു പറ്റിഞ്ഞിരുന്നില്ല. ആർക്കെങ്കിലും പറ്റിയിരുന്നു എന്നുണ്ടെങ്കിൽ തൽക്കാലം ക്ഷമിക്കുക. ഒരു വഴിക്ക് പോവുകയല്ലേ; പൊക്കോട്ടെ!! സുന്ദരകാണ്ഡം ഏറെ സുന്ദരവും മൃദുലവുമായ സംഗതിയാണ്. മനസ്സിനെ ഏറെ ആർദ്രമാക്കി സുന്ദരമാക്കുന്ന ഭാഗമാണിത്. ജീവിതം ഒരു വൻകടലാണെങ്കിൽ കൃത്യമായ പ്രത്യാശയും ആത്മധൈര്യവും ഉണ്ടെങ്കിൽ മാത്രമേ അതു മുറിച്ചു ചാടാൻ പറ്റുകയുള്ളൂ എന്നു തെളിയിക്കുന്ന ഭാഗം അഞ്ചാമത്തെ കാണ്ഡമായ സുന്ദരകാണ്ഡം തന്നെയാവുന്നു. നായകനായ ശ്രീരാമനൊക്കെ ഒരു പുകമറയ്ക്കപ്പുറമിരിക്കുന്ന ഏകഭാഗം കൂടിയാണിത്. സ്ഥിരചിത്തതയുടെ ദ്രാവിഡബലം ഹനുമാനിലൂടെ കാണിച്ച് ഒരു വംശത്തെ മുഴുവൻ ആറാടിച്ച വീക്ഷണകോണിലാവണം സുന്ദരകാണ്ഡം വിരിഞ്ഞതുതന്നെ. സംസാരസാഗരം മുറിച്ചു കടക്കുവാൻ ബുദ്ധിമുട്ടുകൾ പലതുണ്ടാവും. അമൂർത്തമായ ഉത്സാഹവും സ്ഥിരചിത്തതയും തന്നെയാണ് ഇതു തരണം ചെയ്യുവാൻ വേണ്ടത്. ഇതിന്റെ മൂർത്തീഭാവമാണ് ഹനുമാൻ. യാത്രാമദ്ധ്യേ തടസങ്ങൾ പലതരത്തിൽ വന്നേക്കാം. വായും പിളർന്ന് സുരസമാർ നമുക്കുനേരെ നടന്നടുക്കാം; കൂളായിട്ട് ഇടയിലൂടെ കടന്നിറങ്ങാൻ പറ്റേണ്ടതുണ്ട്. നമ്മുടെ നിഴലിനെ പോലും പിടിച്ചു വലിക്കുന്ന ഛായാഗ്രാഹിണിമാർ സിംഹികകളായി വന്നെന്നിരിക്കും. കാര്യ സാധ്യത്തിന്...

Read More »

സരസ്വതി

ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെയായി പുതിയ നക്ഷത്ര സമൂഹത്തെ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യന്‍ ശാസത്രജ്ഞര്‍ കണ്ടെത്തിയ ഈ പുതിയ ഗാലക്‌സി സമൂഹത്തിന് സരസ്വതി എന്നാണ് പേരിട്ടിരിക്കുന്നത്. ഒട്ടനേകം ചെറു ഗാലക്‌സികള്‍ ചേര്‍ന്നുള്ള ഈ ഗാലക്‌സി വ്യൂഹത്തിന് സൂര്യനേക്കാല്‍ 200 കോടി ഇരട്ടി ഭാരം വരും. 1000 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഈ ഗാലക്‌സി സമൂഹത്തില്‍ 42 കൂട്ടങ്ങളായി 10000 ഗാലക്‌സികളുണ്ട്. പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഗാലക്‌സി സമൂഹമാണിത്. ഭൂമിയിൽ നിന്ന് 400 കോടി പ്രകാശ വർഷങ്ങൾ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുനെയിൽ നിന്നുള്ള ജ്യോതി ശാസ്തജ്ഞനാണ് ഈ കണ്ടുപിടിത്തം നടത്തിയത്. പ്രപഞ്ചത്തില്‍ ഇത്തരത്തില്‍ ഒരുകോടിയോളം ഗാലക്‌സി സമൂഹങ്ങളുണ്ട് എന്നാണ് വിലയിരുത്തല്‍. ആകാശഗംഗ 54 ഗാലക്‌സികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ഗാലക്‌സി സമൂഹത്തിന്റെ ഭാഗമാണ് നാം ഉൾപ്പെടുന്ന ആകാശഗംഗ ഗാലക്സി. സൗരയൂഥം ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്.  ക്ഷീരപഥത്തിന്റെ വ്യാസം 100,000 പ്രകാശ വർഷങ്ങളും കനം ശരാശരി 1000 പ്രകാശ വർഷങ്ങളുമാണ്‌. 20,000 കോടി നക്ഷത്രങ്ങൾ ക്ഷീരപഥത്തിനുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 40,000 കോടി വരെയാകാം. നക്ഷത്രങ്ങളടങ്ങിയ ഭാഗത്തെ കൂടാതെ കട്ടിയേറിയ നക്ഷത്രാന്തരീയ വാതകങ്ങൾ താരാപഥത്തിന്റെ ചുറ്റിലും സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ നിരീക്ഷണങ്ങളിൽ നിന്ന് ഈ വാതകപടലത്തിന്റെ കനം ഏകദേശം 12,000 പ്രകാശ വർഷമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇനി ഒരു ഏകദേശകണക്ക് കൂടി പറയാം... അസ്‌ട്രോണൊമിക്കൽ യൂണിറ്റ് (AU) അഥവാ സൗരദൂരം ജ്യോതിശാസ്ത്രത്തിൽ ദൂരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ്. ഇതിനെ ജ്യോതിർമാത്ര എന്നും വീളിക്കാറുണ്ട്‌. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തെയാണ് ഇതിന്റെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്നത്. ഒരു അസ്‌ട്രോണൊമിക്കൽ യൂണിറ്റ് 149,597,870.691 കിലോമീറ്ററാണ്. സാധാരണ സൗരയൂഥത്തിലെ വസ്തുക്കൾ തമ്മിലുമുള്ള ദൂരം അളക്കാനാണ് ഈ ഏകകം ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്‌ . ഒരു പ്രകാശ കണിക നമ്മുടെ ഒരു വർഷം (മുന്നൂറ്റി അറുപത്തഞ്ചേ കാൽ ദിവസങ്ങൾ കൊണ്ട്) സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം (9460730472580.800781 കിലോമീറ്റർ ദൂരം...

Read More »

കാവ്യം സുഗേയം

കറുത്ത കോട്ടും കാലുറയും കുറിക്കു കൊള്ളും കൗശലവും കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ? കേസു നടത്താൻ നീ വമ്പൻ; ക്രോസ്സു നടത്താൻ നീ മുമ്പൻ കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ? കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ!! സിനിമാ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തു! സഹപ്രവർത്തകയെ കൃത്യമായ പ്ലാനിങ്ങോടെ അവേഹേളിക്കാനുള്ള ഒരുക്കം കൂട്ടിയതിനും അവഹേളനം നടന്നതിനും കൃത്യമായ തെളിവുകൾ രണ്ടരമാസത്തെ പരിശ്രമത്തോടെ കേരളപൊലീസ് കണ്ടെത്തി പഴുതുകളെല്ലാം അടച്ചിട്ടാണ് അറസ്റ്റ് നടത്തിയെതെന്ന് പറയുന്നു. കണ്ടുപിടിച്ച കാര്യങ്ങൾ സത്യമായിത്തീർന്നാൽ, സ്ഥിരോത്സാഹത്തിന്റെ ഉഗ്രമായ വിജയമായി കേരളപൊലീസിന് അവകാശപ്പെടാൻ സാധിക്കുന്നതാണ് ഈ കേസ്. ഒന്നുമെത്താതെ അലഞ്ഞു നടക്കുന്ന കേസുകൾ പലതുണ്ട് കേരളത്തിൽ! സഖാവ് ടി.പിയെ 51 വെട്ടുകളാൽ ഇല്ലാതാക്കിയത് കണ്ടു, ഒരു കുട്ടിയെ കോളേജിൽ വെച്ച് തല്ലിക്കൊന്നതു കണ്ടു, അനാഥപ്രേതങ്ങളായി അലഞ്ഞു നടക്കുന്ന നിരവധി പ്രേതാത്മാക്കൾ ചുറ്റുമിരുന്ന് കരയുന്നുണ്ട്! ഇതേ പ്രകടനം കാഴ്ച വെയ്ക്കാൻ നിരവധി കേസുകെട്ടുകൾ ഉണ്ടെന്നു ചുരുക്കം. ഇല്ലെങ്കിൽ, പൊലീസിനെ നിയന്ത്രിച്ചു നിർത്താൻ മാത്രം പര്യാപതമായ ശക്തി ഏതാണെന്നും എന്തിനാണെന്നും കണ്ടെത്താൻ കഴിയേണ്ടത് മെനക്കെട്ട് വോട്ടു ചെയ്തുനടക്കുന്ന ജനങ്ങൾ തന്നെയാണ്. ഗൂഡാലോചനക്കാർ സാമൂഹ്യദ്രോഹികൾ തന്നെ! പുറത്തുവരേണ്ടതാണ്... മാറ്റത്തിനുള്ള തുടക്കമാവണം ഈ സംഭവം. മലയാളസിനിമയ്ക്ക് മാറാൻ കഴിയുന്നു എന്നാൽ മലയാളികളുടെ സംസ്കാരം തന്നെ മാറുന്നു എന്നുവേണം കരുതാൻ. മലയാളസിനിമയിൽ സ്ത്രീപക്ഷചിന്തകൾക്ക് പ്രാബല്യമേറണം! നല്ലൊരു അമ്മ ഉണ്ടെങ്കിൽ മാത്രമേ നല്ലൊരു കുടുംബം നില നിർത്താനാവുകയുള്ളൂ എന്നത് പഴമൊഴിയല്ല!! പേരിൽ മാത്രം Amma(Association of Malayalam Movie Artists) വന്ന്, അമ്മയെ വ്യഭിചരിക്കുന്ന നേതൃത്വം തന്നെ പിരിച്ചുവിടാൻ പര്യാപതമാണ് നിലവിലെ കേസ്. മുഖം മൂടിയണിഞ്ഞ് ഒരു സമൂഹത്തെ നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്! ദിലീപ് പ്രശ്നത്തിൽ സത്യം പുറത്തു വരാതെ തന്നെ അനുകൂലിച്ചും പ്രതികൂലിച്ചും പലരുടേയും മുഖം മൂടി അഴിഞ്ഞു വീഴുന്നത് നമ്മൾ കണ്ടല്ലോ!! തോന്ന്യവാസം ആരുകാണിച്ചാലും തോന്ന്യവാസം തന്നെയാ. പൊലീസിനെ കുറ്റം പറയുകയല്ല; അതിനവർക്കുള്ള അവസരം നിഷേധിക്കുന്ന ഗുഢാലോചന ചർച്ചചെയ്യപ്പെടേണ്ടതുണ്ട്! തിരിച്ചറിയണം!! ഇല്ലെങ്കിലെ കാര്യമായ ഊഹാപോഹങ്ങളിലൂടെ നമ്മൾ തന്നെ...

Read More »

മെന്‍സ്ട്രുവല്‍ കപ്പ്

ആരോടും പറായാതെ അടക്കിവെയ്ക്കുന്ന വികാരങ്ങൾ അനവധിയാണ്. ഇന്നേവരെയുള്ള ജീവിതത്തിൽ എനിക്ക് ബുദ്ധിമുട്ടായി തോന്നിയ കാര്യങ്ങൾ താഴെ പറയാം: 1) ഷേവ് ചെയ്യുക, 2) ചെരിപ്പു കഴുകുക, 3) ഇസ്തിരിയിടുക എന്നതൊക്കെയാണ്... ഇങ്ങനെ പോകുന്ന സംഗതികൾ മാത്രമേ എന്റെ വിഷയത്തിൽ വന്നിരുന്നുള്ളൂ; വരുന്നവയുമുള്ളൂ. മടി എന്ന കാര്യം കൂടെപ്പിറപ്പായി പുറകേയുള്ളത് വല്യൊരു ബാധ്യതകൂടിയാണ്. 1) ഇതിൽ ഷേവ് ചെയ്യുക എന്നത് ഞായറാഴ്ചകളിൽ മാത്രമായി ഒതുക്കിവെയ്ക്കുന്നു, ഞായറാഴ്ച ആയാൽ പോലും എനിക്ക് ഈ സംഗതി മടിയാണ്. ഞാനിത് മഞ്ജുവിനെ കൊണ്ട് ചെയ്യിപ്പിച്ച് കൂളായിട്ട് ഇരുന്നുകൊടുക്കും; അല്ലെങ്കിൽ അടുത്തുള്ള ബാർബർ ഷോപ്പിലേക്ക് ഓടും!! ഒരു രക്ഷയും ഇല്ലാത്ത പണ്ടാരപരിപാടി ആയിപ്പോയി ഇത്!! 2) ഷൂ ഇടാറേ ഇല്ല; കാരണം അതിന്റെ പരിപാലനം എന്റെ മടിജീവിതത്തിനു തീരെ ചേരില്ല. ചെരിപ്പാണെങ്കിൽ, കുളിക്കുമ്പോൾ ബാത്ത്‌റൂമിൽ ഇട്ടാൽ മതി; കുളിച്ച് കഴിയുമ്പോൾ നാലു ചവിട്ടും കൊടുക്കാം!! 3) ഡ്രസ്സുകൾ ഇസ്തിരിയിടുന്ന പരിപാടി പണ്ടേ ഇല്ല; ഇന്നുമില്ല! ഒഴിവാക്കാൻ ഈസിയായിട്ട് സാധിക്കുന്ന സംഗതി ഇതാണ്. പറഞ്ഞുവരുന്നത്, ആൺജീവിതം പരമസുഖം തന്നെയാണ്. നാല്പതോളം വർഷങ്ങളിൽ മെൻസസാവുന്ന പെൺജീവിതത്തെ പറ്റി ചിന്തിക്കാൻ തുടങ്ങിയതൊക്കെ കുറച്ചു കാലം മുമ്പായിരുന്നു! ഒരു മാസമുറക്കാലത്ത് നാപ്കിന്‍ വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് 100 രൂപയോളമാകും. ഏതാണ്ട് 40 വര്‍ഷക്കാലം അര ലക്ഷത്തോളം രൂപയാണ് ഈ ഒറ്റക്കാര്യത്തിന് ഒരാള്‍ ചെലവഴിക്കുന്നത്. ഒരു മെന്‍സ്ട്രുവല്‍ കപ്പ് കുറഞ്ഞത് 9 വര്‍ഷം ഉപയോഗിക്കാം. 1000 രൂപ മുതല്‍ മുകളിലേക്കാണ് ഷോപ്പുകളിൽ വില എങ്കിലും online Site കളില്‍ offer ല്‍ ഇതിലും കുറഞ്ഞ വിലയ്ക്കും ലഭ്യമാണ്. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ഒരു ജീവിതകാലത്ത് മൂന്നോ നാലോ കപ്പുകള്‍ കൊണ്ട് സാമ്പത്തികമായും പാരിസ്ഥിതികമായും നാം ചില്ലറ നേട്ടമല്ല ഉണ്ടാക്കുന്നത്. സ്‌ക്കൂളുകളിലും കോളേജുകളിലും നാപ്കിന്‍ കില്ലറുകള്‍ വെയ്ക്കുന്നതിനു പകരം പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകള്‍ കൊടുക്കേണ്ടതുണ്ട്. വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഒക്കെ ഓരോ വകുപ്പുകളായി കൈകാര്യം ചെയ്യുന്ന നമ്മുടെ ഭരണകൂടങ്ങൾ ഇതിനൊക്കെ ഒരു മാർഗം ഇത്തരത്തിൽ കൊടുക്കേണ്ടതുണ്ട്... സ്റ്റേഫ്രീയോ മറ്റോ വാങ്ങിക്കാനായി...

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)