ഭാരത ഭാഗ്യവിധാതാ

ഭാരത ഭാഗ്യവിധാതാ മുഴുവനായിട്ട്: [ca_audio url="https://chayilyam.com/stories/poem/janaganamana.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] ജനഗണമന ഉപകരണസംഗീതം: [ca_audio url="https://chayilyam.com/stories/poem/Jana_Gana_Mana_instrumental1.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] രബീന്ദ്ര നാഥ ടാഗോർ രചിച്ചു സംഗീതം നല്കിയ ബ്രഹ്മസൂക്തമാണ് ഭാരത ഭാഗ്യവിധാതാ. ഭാരത ഭാഗ്യവിധാതായ്ക്ക് 5 ചരണങ്ങൾ ഉണ്ട്. ഇതിലെ ആദ്യത്തെ ചരണമാണ് ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമന. ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും ത്യാഗവും നേട്ടങ്ങളും സ്മരണയിൽ കൊണ്ടുവരുകയും, ഇവയെയൊക്കെ പുകഴ്ത്തുകയും ചെയ്യുന്ന സംഗീതരചനയാണ് ദേശീയഗാനം. . സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌. 1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യമായി പ്രാർത്ഥനാഗാനമായി ആലപിച്ചത്. ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് 'ജനഗണമന' ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജനഗണമന. ചരണം 1 ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ, പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ ദ്രാവിഡ ഉത്‌കല ബംഗാ, വിന്ധ്യഹിമാചല യമുനാ ഗംഗാ, ഉച്ഛല ജലധിതരംഗാ, തവശുഭനാമേ ജാഗേ, തവശുഭ ആശിഷ മാഗേ, ഗാഹേ തവജയഗാഥാ, ജനഗണമംഗളദായക ജയഹേ ഭാരത ഭാഗ്യവിധാതാ. ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ! പരിഭാഷ: സർവ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും. പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും, യമുനാ, ഗംഗാ എന്നീ...

Read More »

കഥാലോകം

ആത്മികയ്ക്ക് ആദ്യകാലങ്ങളിലൊക്കെ ഉറങ്ങുവാൻ താരാട്ടു പാട്ടുകൾ നിർബന്ധമായിരുന്നു. മഞ്ജു അക്കാര്യം ഭംഗിയായി ചെയ്തു കൊടുക്കുയും താരാട്ടു പാട്ടിന്റെ ആലസ്യത്തിൽ അവളങ്ങ് മയങ്ങിപ്പോവുകയും ചെയ്യുമായിരുന്നു. അവളെ ഉറക്കാൻ ഞാൻ വേണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങിയപ്പോൾ വലഞ്ഞുപോയതു ഞാനായിരുന്നു. ഒരു പാട്ടിന്റേയും രണ്ടുവരികൾ പോലും അറിയാത്ത ഞാൻ മുക്കിയും മൂളിയും എന്തൊക്കെയോ ഒപ്പിച്ച് ആദ്യമൊക്കെ അവളെ ഉറക്കുവാൻ ശ്രമിച്ചിരുന്നു. ഉണർന്നിരിക്കുന്ന അവസരത്തിൽ എന്നോ ഒരിക്കൽ അവൾ എന്റെ പാട്ടുകളെ അനുകരിച്ചപ്പോൾ ആ കലാപരിപാടി നിർത്തുവാനും സംഗതി കമ്പ്യൂട്ടറിനെ ഏൽപ്പിക്കാനും തീരുമാനിച്ചു. പിന്നീട്, ആത്മിക ഉറങ്ങുമ്പോൾ ഉള്ള പാട്ടു പാടുക എന്ന ചുമതല കമ്പ്യൂട്ടറിനായി. ഏറെ താരാട്ടുപാട്ടുകളും, കുഞ്ഞുങ്ങളും മറ്റു പാടുന്ന സ്നേഹനിർഭരമായ മറ്റു സിനിമാഗാനങ്ങളും ഒക്കെയായി അവളാ ഗാനമഞ്ജരിയിൽ ലയിച്ച് ഉറങ്ങുവാൻ തുടങ്ങി! വർഷങ്ങൾ കഴിഞ്ഞ് ആത്മികയ്ക്ക് 4 വയസാവുന്നു. കഴിഞ്ഞതവണ സ്കൂൾ അടച്ചപ്പോൾ അവളെ നാട്ടിലേക്ക് ബസ്സുകേറ്റി വിട്ടു. രണ്ടുമാസം ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും ഒപ്പം അവൾ തിമർത്താസ്വദിച്ചു. തൊട്ടിലിൽ കിടന്നുള്ള ഉറക്കം നിർത്തണം എന്നൊരു പ്ലാൻ കൂടെ ആ യാത്രയുടെ പുറകിൽ ഉണ്ടായിരുന്നു. സ്പ്രിങ്ങിന്റെ തൊട്ടിലിൽ അവൾക്ക് സുന്ദരമായി കിടന്നുറങ്ങാൻ പ്രശ്നമൊന്നുമില്ലെങ്കിലും ആട്ടിക്കൊണ്ടിരിക്കാൻ അല്പം ബുദ്ധിമുട്ടു തോന്നി. അവൾ നാട്ടിലേക്ക് പോയ അവസരത്തിൽ തൊട്ടിൽ ഒളിപ്പിച്ചു വെച്ചു; വന്നു ചോദിച്ചാൽ വീണ്ടും തൊട്ടിൽ കെട്ടി പഴയ പടി ആവർത്തിക്കാം എന്നു കരുതിയാണത് ഒളിപ്പിച്ചത്. നാട്ടിൽ ചേച്ചിമാരോടൊപ്പമായിരുന്നു കിടപ്പെങ്കിലും രാത്രിയിൽ അമ്മയോ അനിയത്തിയോ ആത്മികയ്ക്ക് കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. മാറിമാറി നിരവധി കഥകൾ കേട്ടിട്ടായി ഇവളുടെ ഉറക്കം. തൊട്ടിലിന്റെ കാര്യമൊക്കെ പാടേ മറന്നു! എങ്കിലും തിരിച്ചു വന്നപ്പോൾ ഈ കഥാലോകമായിരുന്നു. ബാംഗ്ലൂരിലെ ജീവിതം ഒരു യന്ത്രമനുഷ്യനെ പോലെയുള്ളതാണ്. എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും തൊഴിലുമായി നടക്കുന്നവരോ തൊഴിലന്വേഷിച്ചു നടക്കുന്നവരോ മാത്രം! മനസ്സൊക്കെ വേരറ്റു മുരടിച്ചുപോകുന്ന ഈ സന്ദർഭത്തിൽ കഥകളുടെ ലോകം എങ്ങനെ തുറക്കാനാണ്. മഞ്ജുവിനും ഒരു കഥയും അറീയില്ല. ഞാൻ പഴമയിലേക്ക് കണ്ണോടിച്ചു, പഴയ പുസ്തകങ്ങൾ തപ്പിനോക്കി, പൈതൃകമായി അവൾക്കായി ഇക്കൂട്ടത്തിൽ വേണ്ടതൊക്കെ നിക്ഷേപിക്കണം എന്നൊരു മോഹമുദിച്ചു....

Read More »

കാമാഖ്യദേവി

കാമാഖ്യ ക്ഷേത്രം കാമാഖ്യ ക്ഷേത്രം, ഗുവാഹത്തി     പേരുകൾ മറ്റു പേരുകൾ: ശക്തി പീഠം ശരിയായ പേര്: കാമാഖ്യ ക്ഷേത്രം ബംഗാളി: മാ താര സ്ഥാനം രാജ്യം: ഇന്ത്യ സംസ്ഥാനം: ആസാം ജില്ല: ഗുവാഹത്തി സ്ഥാനം: ഗുവാഹത്തിക്കു സമീപം, നീലാചൽ മല വാസ്തുശൈലി,സംസ്കാരം പ്രധാന പ്രതിഷ്ഠ:: കാമാഖ്യാദേവി( ദുർഗ്ഗ) പ്രധാന ഉത്സവങ്ങൾ: ദുർഗ്ഗാ പൂജ, മഹാ ശിവരാത്രി വാസ്തുശൈലി: Unknown ക്ഷേത്രങ്ങൾ: 6 ലിഖിതരേഖകൾ: 6 History നിർമ്മിച്ചത്: (നിലവിലുള്ള രൂപം) 1564-63 സൃഷ്ടാവ്: കാമരൂപ, ചിലരൈ (അറ്റകുറ്റപ്പണി) സ്ത്രീത്വത്തിന്റെ സൃഷ്ടിരഹസ്യങ്ങളും താന്ത്രിക പാരമ്പര്യവും കുടികൊള്ളുന്ന നീലാചൽ കുന്നുകൾ: ഇന്ത്യൻ ആത്മീയതയുടെയും താന്ത്രിക പാരമ്പര്യങ്ങളുടെയും ഏറ്റവും നിഗൂഢവും എന്നാൽ ആകർഷകവുമായ കേന്ദ്രങ്ങളിലൊന്നാണ് ആസാമിലെ ഗുവാഹത്തിയിലുള്ള കാമാഖ്യ ക്ഷേത്രം. ബ്രഹ്മപുത്ര നദിയുടെ തീരത്ത്, പ്രകൃതിരമണീയമായ നീലാചൽ കുന്നുകളുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേവലമൊരു ആരാധനാലയം എന്നതിലുപരി, മാതൃത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും പ്രപഞ്ച സൃഷ്ടിയുടെയും മഹത്തായ ആഘോഷം കൂടിയാണ്. ഹൈന്ദവ വിശ്വാസപ്രകാരമുള്ള 51 ശക്തിപീഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കാമാഖ്യയെ കണക്കാക്കുന്നു. ഐതിഹ്യം: സതീദേവിയും ശക്തിപീഠങ്ങളുടെ ഉത്ഭവവും കാമാഖ്യ ക്ഷേത്രത്തിന്റെ ഉത്ഭവം ദക്ഷയാഗവുമായി ബന്ധപ്പെട്ടുകിടക്കുന്നു. തന്റെ ഭർത്താവായ പരമശിവനെ അപമാനിച്ചതിൽ മനംനൊന്ത് ദക്ഷയാഗ വേദിയിൽ വെച്ച് സതീദേവി ആത്മാഹുതി ചെയ്തു. കോപാകുലനായ പരമശിവൻ സതീദേവിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ട് നടത്തിയ പ്രളയതാണ്ഡവം പ്രപഞ്ചത്തെ തന്നെ നശിപ്പിക്കുമെന്ന് വന്നപ്പോൾ, മഹാവിഷ്ണു തന്റെ സുദർശന ചക്രം പ്രയോഗിച്ചു. സതീദേവിയുടെ ശരീരം 108 കഷണങ്ങളായി (ചില വിശ്വാസങ്ങളിൽ 51) ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ പതിച്ചു. ഈ ശരീരഭാഗങ്ങൾ വീണ ഇടങ്ങളാണ് പിന്നീട് 'ശക്തിപീഠങ്ങൾ' ആയി മാറിയത്. ഇതിൽ ദേവിയുടെ യോനീഭാഗം പതിച്ച സ്ഥലത്താണ് കാമാഖ്യ ക്ഷേത്രം ഉയർന്നുവന്നത് എന്നാണ് ഐതിഹ്യം. അതിനാൽ ഇവിടെ വിഗ്രഹത്തിന് പകരം, ഒരു ചെറിയ ഗുഹയ്ക്കുള്ളിലെ കൽഫലകത്തിൽ കൊത്തിവെച്ചിരിക്കുന്ന യോനീരൂപമാണ് പ്രധാന പ്രതിഷ്ഠ. സൃഷ്ടിയുടെ ഉറവിടമായ മാതൃത്വത്തെയാണ് ഈ പ്രതിഷ്ഠയിലൂടെ ആരാധിക്കുന്നത്. താന്ത്രിക പാരമ്പര്യവും ദശമഹാവിദ്യകളും ഇന്ത്യയിലെ ഏറ്റവും വലിയ താന്ത്രിക കേന്ദ്രങ്ങളിൽ ഒന്നാണ് കാമാഖ്യ. ഒൻപത് യോനീരൂപങ്ങളുടെ മധ്യത്തിലായി...

Read More »

ആത്മികയുടെ പഠനാരംഭം

കഴിഞ്ഞ ഒരു വർഷം ആമീസ് പഠിച്ചത് ബൊമ്മനഹള്ളിയിൽ വിടിനടുത്തുള്ള പ്രസിഡൻസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആയിരുന്നു. അവിടെ ഭുവലക്ഷ്മി എന്നൊരു നല്ല ടീച്ചറിനെ കിട്ടിയതു ആമീസിന്റെ ഭാഗ്യം തന്നെ. ഭുവലക്ഷ്മി ടീച്ചർക്ക് കുഞ്ഞുങ്ങളെ നോക്കാൻ; പഠിപ്പിക്കാനും നന്നായിട്ടറിയാവുന്നതാണ്. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് കൊടുക്കാനവർക്കറിയാം. പക്ഷേ, ജയപ്രദ ടീച്ചർ അടക്കമുള്ള മറ്റു പലരേയും നന്നായി പരിചയപ്പെട്ടപ്പോൾ അവിടെ തുടർന്ന് ആമീസിനെ പഠിപ്പിക്കേണ്ടെന്നു കരുതുകയായിരുന്നു. ഇവിടെ ബാംഗ്ലൂരിലിൽ ഉള്ള മിക്ക പ്രൈവറ്റ് സ്കൂളുകളുടേയും പരിതാപകഥകൾ ഏറെയാണ്. ജയപ്രദ ടീച്ചർക്കൊക്കെ പ്ലസ് 2 യോഗ്യതമാത്രമേ ഉള്ളൂ. ഇവിടെ ബാംഗ്ലൂരിൽ പഠിച്ചതാകയാൾ നല്ല ഭാഷാസ്വാധീനമൊക്കെയുണ്ട്. ഒരു നെയ്ത്ത്കടയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. സാലാറി അല്പം കൂട്ടി 10000 കിട്ടുമെന്നായപ്പോൾ ടീച്ചറായവരാണവർ. ആമീസിന്റെ പരീക്ഷാടൈം ടേബിൾ എഴുതിത്തന്നതിൽ പോലും തെറ്റുണ്ടായിരുന്നു എന്നത് ശരിക്കും അത്ഭുതപ്പെടുത്തി. അവർ ഒരു ടീച്ചറായിരുന്നു. വയസ്സായി റിട്ടയർ ആയപ്പോൾ ഇങ്ങനെ വന്നു നിൽക്കുന്നു. ഇതുപോലുള്ള പലകാരണങ്ങൾ കൊണ്ടാണ് ആമീസിനെ അവിടെ പഠിപ്പിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്. പല രീതിയിൽ പല സ്കൂളുകളിൽ അന്വേഷിച്ചപ്പോൾ LKG ക്ലാസ്സിനു ഒരു ലക്ഷം മുതൽ എട്ടരലക്ഷം വരെ കൈക്കൂലി (ഡൊണേഷൻ) ചോദിക്കുന്ന സ്കൂളുകളെ ചുറ്റുവട്ടത്ത് കാണാൻ പറ്റി. ഡൊണേഷന് അവർ റെസിപ്റ്റ് ഒന്നും തരില്ല. നിർബന്ധമാണെങ്കിൽ ഒരു ഡ്യൂപ്ലിക്കേറ്റ് ബില്ല് കിട്ടും. അല്ലാതെ കൊടുത്തതിനോ വാങ്ങിച്ചതിനോ തെളിവില്ല. ആമീസിനു പറ്റിയ സ്കൂളായി കണ്ടെത്തിയത് സദ്ഗുരു സായീനാഥ് ഇന്റെർനാഷണൽ സ്കൂളാണ് (Sadhguru Sainath International School, Campus 165). വീട്ടിൽ നിന്നും അഞ്ചര കിലോമീറ്റർ ദൂരമുണ്ടെങ്കിലും, അധികം ബഹളവും വാഹനശല്യവും ഒന്നുമില്ലാത്ത ഒരു ഗ്രാമ്യമായ പ്രദേശമാണിത്. നിശബ്ദമാണ് പ്രദേശം. പിന്നെ പലരോടും ചോദിച്ചപ്പോൾ കുട്ടികൾക്ക് പ്രോജക്റ്റ് വർക്കുപോലുള്ള കലാപരിപാടികൾ ഇവിടെ ഇല്ലാന്നറിഞ്ഞു, അധികമായ പാഠ്യക്രമങ്ങളും ഇല്ല. കാശുവാങ്ങിക്കുന്നതിൽ മറ്റു സ്കൂളുകാരെ പോലെ തന്നെയാണിവരും. ഡൊണേഷൻ ഇനത്തിൽ പൈസയായിട്ടില്ല; കാർഡ് സൈപ്പ് ചെയ്യാം എന്നു പറഞ്ഞപ്പോൾ അവരുടെ മെഷ്യൻ വർക്ക് ചെയ്യുന്നില്ല എന്നായിരുന്നു പറഞ്ഞത്. എടിഎം-ൽ പോയി എടുത്തുവരാനൊക്കെ ഉപദേശിച്ചെങ്കിലും ഞാൻ നിന്നു കൊടുത്തില്ല. പൈസ തന്നാൽ...

Read More »

അമ്മേ നിളേ നിനക്കെന്തുപറ്റി

അമ്മേ നിളേ നിനക്കെന്തുപറ്റി മനസ്സിന്‍റെ ജാലകക്കാഴ്ചകള്‍ വറ്റി കണ്ണുനീര്‍ വറ്റി പൊള്ളുന്ന നെറ്റിമേല്‍ കാലം തൊടീച്ചതാം ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ നവയൗവ്വനം പൂത്ത പാരിജാതംപോലെ ഋതുശോഭയാര്‍ന്നതും പാലില്‍ കുടഞ്ഞിട്ട തങ്കഭസ്മംപോലെ പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും കളിവിളക്കിന്‍റെ പൊന്‍‌നാളത്തിനരികത്ത് ശലഭജന്മംപോലെയാടിത്തിമിര്‍ത്തതും രാത്രികാലങ്ങളില്‍ ചാറും നിലാവിന്‍റെ നീരവശ്രുതിയേറ്റു പാടിത്തുടിച്ചതും ഓര്‍മ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും തുടിമുഴക്കും തുലാവര്‍ഷപ്പകര്‍ച്ചയും കൈയ്യിലൊരു മിന്നലിടിവാളുമായലറി നീ കുരുതിക്കു മഞ്ഞളും നൂറും കലക്കി നീ തടമറ്റ വിടപങ്ങള്‍ കടപുഴകി വീഴവേ സംഹാരരുദ്രയായെങ്ങോ കുതിച്ചു നീ വേനല്‍ക്കാറ്റു പാളുന്നു പന്തംപോല്‍ ഉടയാടയ്ക്കു തീപിടിച്ചപോലെരിയുന്നൂ പകല്‍ അന്തിമങ്ങുന്നു ദൂരെ ചെങ്കനലാവുന്നൂ സൂര്യന്‍ എന്തിനെന്നമ്മേ നീ നിന്‍ അന്ധമാം മിഴി നീട്ടി കൂട്ടിവായിക്കുന്നു ഗാഢശോകരാമായണം വരാതിരിക്കില്ല നിന്‍ മകന്‍ രഘുരാമന്‍ പതിനാലു വത്സരം വെന്നു വനവാസം കഴിയാറായ്

Read More »

എന്റെ വിദ്യാലയം, ഒളപ്പമണ്ണ

തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ വിദ്യാലയം! ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന- മിന്നിതാ ചിരിക്കുന്നു, പാലോളി ചിതറുന്നു; മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു- ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നു; മധുവിന്‍ മത്താല്‍ പാറി മൂളുന്നു മധുപങ്ങള്‍; ‘മധുരമീ ജീവിതം, ചെറുതാണെന്നാകിലും‘ ആരെല്ലെന്‍ ഗുരുനാഥ- രാല്ലെന്‍ ഗുരുനാഥര്‍? ‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ! തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ വിദ്യാലയം!!

Read More »

ശുഭം അശുഭം

നമ്മളൊക്കെയും ഓരോ ഉപകരണങ്ങൾ മാത്രമാണ്; അതാതിന്റെ പണികൾ അതാത് ഉപകരണങ്ങൾ ചെയ്യണം!! ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ... അങ്ങനെയങ്ങനെ... ഇവയ്ക്കൊക്കെ ജാതിയുണ്ടോ മതമുണ്ടോ രാഷ്ട്രീയമുണ്ടോ ദൈവമുണ്ടോ പിശാചുണ്ടോ!! ഒന്നുമില്ല!! ടിവി ഇടയ്ക്ക് കേറി വരുന്നു, നന്നായി കുറച്ചു കാലം വർക്ക് ചെയ്യുന്നു - പിന്നെ നശിച്ചു പോകുന്നു... പിന്നെ നമ്മൾ പുതിയത് ഒരെണ്ണം വാങ്ങിക്കുന്നു, നമ്മുടെ ഓർമ്മയിൽ കാണും.  ചിലപ്പോൾ നമ്മൾ പറയും പഴയ ടിവി ആയിരുന്നു നല്ലത്, അത് കുറച്ചു കാലം കൂടി ജീവിച്ചിരുന്നാൽ മതിയായിരുന്നു... ചിലപ്പോൾ പറയും അയ്യേ, പഴയത് വെറും പൊട്ട ടീവി, ഈ പുതിയത് തന്നെയാ സൂപ്പർ, പഴയത് പണ്ടേ പോയിരുന്നെങ്കിൽ നമുക്ക് ഇതിന്റെ സേവനം നന്നായി മുമ്പേ തന്നെ ആസ്വദിക്കാമായിരുന്നു... നമ്മുടെ മക്കളോടോ മക്കളുടെ മക്കളോടോ ഈ ടിവിയുടെ ഗുണഗണങ്ങൾ ചിലപ്പോൾ പറഞ്ഞേക്കാം - ഒരു കഥപോലെ. അവർക്ക് ഓർമ്മയിൽ നിൽക്കണം എന്നില്ല.. അവരുടെ പിന്മുറക്കാരിലേക്ക് ഒരുതരത്തിലും ഇക്കഥ പോവുന്നില്ല!! ആ ടിവി അങ്ങനെ ഒരു വിസ്മൃതിയിലേക്ക് മാഞ്ഞു പോകുന്നു... എന്നെന്നേയ്ക്കുമായിട്ട്!! ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ, ... എല്ലാത്തിന്റെ കാര്യവും ഇതുതന്നെ... നമ്മളും ഇതുപോലെ തന്നെയല്ലേ... നിങ്ങളുടെ വല്യമ്മയുടെ വല്ല്യമ്മയുടെ വല്യമ്മയെ നിങ്ങൾ അറിയുമോ, അവരുടെ സ്വഭാവം, നിറം, പെരുമാറ്റം, കുഞ്ഞു പാട്ടുകൾ, പറഞ്ഞുകൊടുത്ത കഥകൾ, വിശ്വാസങ്ങൾ... ഇല്ല ഒന്നും ഓർമ്മയിൽ കാണില്ല. കാരണം ആരും നമ്മളോടത് പറഞ്ഞു തന്നിട്ടില്ല!! ആരെങ്കിലും പറഞ്ഞുതന്നെങ്കിൽ തന്നെ നമ്മുടെ ഓർമ്മയില്പോലും അവ ഇന്നില്ല. കേവലം ഒരു നൂറു വർഷം മുമ്പുണ്ടായിരുന്ന നമ്മുടെ പ്രപിതാക്കളെ പറ്റിപ്പോലും നമുക്കൊന്നുമറിയില്ല; ഇനിയൊരു നൂറുവർഷം കഴിഞ്ഞാലും ഇതുതന്നെ സ്ഥിതി!! നമ്മളും പഴയൊരു നല്ല ടീവിയെ പറ്റി നമ്മുടെ മക്കളുടെ മക്കളോട് പറയണമെന്ന് നിർബന്ധമില്ലല്ലോ!! നമ്മുടെ പിതാക്കൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്... മരത്തോലും പച്ചിലയുമൊക്കെ ചുറ്റി ഗുഹകളിൽ നിന്നും ഗുഹകളിലേക്ക് മൃഗങ്ങളെ പേടിച്ച് നടന്ന വനവാസകാലമുണ്ട്; നിസ്തുലമായി മൃഗതുല്യം ജീവിച്ച പൂർവ്വകാലമുണ്ട്; തീയുണ്ടാക്കാനായി കല്ലുകൾ കൂട്ടിയുരച്ച് കഷ്ടപ്പെട്ട ചരിത്രമുണ്ട്!!...

Read More »

അമ്മ മലയാളം

[ca_audio url="https://chayilyam.com/stories/poem/Amma-malayalam.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍ ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു വിറ്റുവോ നീ എന്റെ ജീവിതഭാഷയെ... ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍ ആദിത്യനേത്രം തുറന്നു ചോദിക്കുന്നു ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ... ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട് നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍ ചുട്ടുവോ നീ എന്റെ കേരളഭാഷയെ... വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു പ്രേമസംഗീത തപസ്സ് ചോദിക്കുന്നു ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു പാടും പിശാച് ശപിച്ചു ചോദിക്കുന്നു പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍ പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു എവിടെയെവിടെ സഹ്യപുത്രി മലയാളം എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം... മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ് അരുതരുത് മക്കളേയെന്ന് കേഴുന്നു ശരണഗതിയില്ലാതെ അമ്മമലയാളം ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം... ആരുടെ മുദ്ര, ഇതാരുടെ ചോര ആരുടെ അനാഥമാം മുറവിളി ആരുടെ നിലയ്ക്കാത്ത നിലവിളി അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി... തേകുവാന്‍, ഊഞ്ഞാലിലാടുവാന്‍ പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍ വിത്തിടാന്‍ ,സന്താപ സന്തോഷ- മൊക്കെയറിയിക്കുവാന്‍ തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍ പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ- യിഷ്ടമെന്നോതുവാന്‍ കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍ ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ് അമ്മമലയാളം, ജന്മമലയാളം... അന്യമായ് പോകുന്ന ജീവമലയാളം... ഓര്‍ക്കുക, അച്ഛനും അമ്മയും പ്രണയിച്ച ഭാഷ മലയാളം... കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍ വാക്കു തന്ന മലയാളം... പെങ്ങളോടെല്ലാം പറഞ്ഞു തളിര്‍ക്കുവാന്‍ വന്ന മലയാളം... കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍ ആയുധം തന്ന മലയാളം... ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി ഉപ്പേരി തൊട്ടു കാണിച്ച മലയാളം... പുള്ളുവന്‍, വീണ, പുല്ലാങ്കുഴല്‍ നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം... പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു കഷ്ടകാലത്തിന്‍ കയത്തില്‍ രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍ ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍ ഓമനത്തിങ്കള്‍ കിടാവ്...

Read More »

കുമാരനാശാൻ

ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുകയും, മഹാകാവ്യം എഴുതാതെ തന്നെ മഹാകവി ആവുകയും ചെയ്ത വ്യക്തിയാണ് കുമാരനാശാൻ (1873-1924). 1873 ഏപ്രിൽ 12-ന്‌ തിരുവനന്തപുരം ചിറയിൻകീഴ്‌ താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. മാതാവ്‌ കാളിയമ്മ. കമാരനാശാൻ ഒൻപത് കുട്ടികളിൽ രണ്ടാമനായിരുന്നു. അച്ഛൻ തമിഴ് - മലയാള ഭാഷകളിൽ വിശാരദനായിരുന്നു. കൂടാതെ കഥകളിയിലും ശാസ്ത്രീയസംഗീതത്തിലും അതീവ തൽപ്പരനുമായിരുന്നു. ഈ താൽപ്പര്യങ്ങൾ കുട്ടിയായ ആശാനും പാരമ്പര്യമായി കിട്ടിയിരുന്നു. കുമാരനാശാൻ എസ്. എന്‍. ഡി. പി. യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു വന്നിരുന്നു. 'പ്രതിഭ' എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു. ആശാന്റെ എല്ലാ കൃതികളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വിഷാദഭാവം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നത് ഒരു പക്ഷേ, വീണ പൂവിലായിരിക്കണം. ഇതിൽ ആദ്യശ്ലോകത്തില്‍ തന്നെ കാവ്യം വിഷാദഭാവത്തിലേക്ക് പ്രവേശിക്കുന്നു. വര്‍ത്തമാനകാലത്തെ ദുരവസ്ഥയില്‍ നിന്നും ഒരു നല്ല കാലത്തെപ്പറ്റിയുള്ള ഗൃഹാതുരസ്മരണയിലേക്കും അതിനു സ്വാന്തനം തേടിക്കൊണ്ട് തത്ത്വചിന്തയിലേക്കും നയിക്കുന്നു. ഇതെല്ലാം തന്നെ വായനക്കാരെ അക്കാലത്ത് ശക്തമായി സ്വാധീനിച്ചിരുന്നു. മഹാകവി കുമാരനാശാൻ എന്നറിയപ്പെടുന്ന എൻ. കുമാരനാശാന് മഹാകവി പട്ടം സമ്മാനിച്ചത് മദിരാശി സർവ്വകലാശാലയാണ്. അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആയിരുന്നു ആ ആദരവും പട്ടും വളയും സമ്മാനിച്ചത്. 1922-ൽ. വിദ്വാൻ, ഗുരു എന്നൊക്കെ അർത്ഥം വരുന്ന ആശാൻ എന്ന സ്ഥാനപ്പേര് സമൂഹം നൽകിയതാണ്. അദ്ദേഹം ഒരു തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും എന്നതിനൊപ്പം ശ്രീ നാരായണഗുരുവിന്റെ ശിഷ്യനുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാള കവിതയിൽ ഭാവാത്മകതയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് അതിഭൗതികതയിൽ ഭ്രമിച്ച് മയങ്ങി കിടന്ന കവിതയെ ഗുണകരമായ നവോത്ഥാനത്തിലേക്ക് നയിച്ചയാളാണ് കുമാരനാശാൻ എന്നു പറയാം. ധാർമികതയോടും ആത്മീയതയോടുമുള്ള തീവ്രമായ പ്രതിബദ്ധത ആശാൻ കവിതകളിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. അദ്ദേഹത്തിന്റെ മിക്കകൃതികളും നീണ്ട കഥാകഥനത്തിനുപകരം വ്യക്തി ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളെ അടർത്തിയെടുത്ത് അസാമാന്യമായ കാവ്യ സാന്ദ്രതയോടും ഭാവതീവ്രതയോടും കൂടി അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്. കുമാരനാശാന്റെ താൽപ്പര്യം...

Read More »

നൊമ്പരം

കുഞ്ഞേ നിനക്കില്ല ബാല്യകാലം കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം...! തോടില്ല തൊടിയില്ല തോപ്പുമില്ല നീ ആമ്പലും തുമ്പയും കണ്ടതില്ല... ആടില്ല, മാടില്ല, കോഴിയില്ല കൂട്ടിരിക്കാൻ ഇവയൊന്നുമില്ല... മാവില്ല, പ്ലാവില്ല, പേരയില്ല തൊടിയിൽ ഏറിക്കളിക്കാൻ മരങ്ങളില്ല... കാവില്ല, കാടില്ല, കുന്നുമില്ല തല്ലു കൊള്ളുവാൻ, അവിടെ നീ പോകണില്ല... നെല്ലില്ല, എള്ളില്ല, മുതിരയില്ല ഇന്ന് പാടത്ത് പച്ചപ്പ് പോലുമില്ല... കറയില്ല ,ചെളിയില്ല ,കുളിരുമില്ല മണ്ണിൽ നീ ഒട്ടും ഇറങ്ങണില്ല... മഴപോലും ഒട്ടും നനയണില്ല നീ മണ്ണിൻ മണം ഇന്നറിയണില്ല... കുഞ്ഞേ നിനക്കില്ല ബാല്യകാലം കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം...! വാങ്ങി തരുവാൻ കഴിയുകില്ല വർണ്ണിച്ചാൽ നിനക്കു രുചിക്കുകില്ല... ഇന്നതിൻ മൂല്യമൊട്ടാർക്കുമറിയുകില്ല ഇന്നതിൻ മൂല്യമൊട്ടാർക്കും അറിയുകില്ല... കുഞ്ഞേ നിനക്കില്ല ബാല്യകാലം കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം...! :(

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)