ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ഭക്തിഗാനങ്ങൾ... previousplaynextstop mutemax volume repeatshuffle Update Required To play the media you will need to either update your browser to a recent version or update your Flash plugin. ഹരിനാമകീർത്തനം ജ്ഞാനപ്പാന കണികാണും നേരം കേശാദിപാദം ചെത്തി മന്ദാരം തുളസി കണ്ണാ ഗുരുവായൂരപ്പാ ഒന്നു ചിരിക്കൂ കണ്ണാ ഗുരുവായൂരമ്പല നടയിൽ ഉണരുണരൂ ഉണ്ണീക്കണ്ണാ എങ്ങനെ കാണാൻ വരും കണ്ണാ എന്തിനു കണ്ണാ നീ വെണ്ണ കട്ടൂ അമ്പാടി തന്നിലൊരുണ്ണി ഹരിനാമകീർത്തനം - മലയാള അക്ഷരമാലയുടെ ക്രമീകരണം - എഴുത്തച്ഛൻ ഉപരിപഠനകാലത്തെ അനുഭവങ്ങൾ മുന്നിൽ വച്ച് തിരുവൂരിലെ കളരിയുടെ പ്രവർത്തനശൈലി പരിഷ്കരിക്കാൻ ശ്രമിച്ച എഴുത്തച്ഛൻ, നാട്ടുഭാഷയിൽ അദ്വൈതവിജ്ഞാനം പ്രചരിക്കുന്നതിനു ഏറ്റവും വലിയ തടസ്സമായിരിക്കുന്നത് സംസ്കൃതപദങ്ങളും ദ്രാവിഡപദങ്ങളും ഒരുപോലെ എഴുതാൻ പറ്റിയ ഒരു അക്ഷരമാലയുടെ അഭാവമാണെന്നു മനസ്സിലാക്കി. അക്കാലത്ത് മലയാളഭാഷ എഴുതാൻ ഉപയോഗിച്ചിരുന്ന 30 അക്ഷരങ്ങൾ ചേർന്ന വട്ടെഴുത്ത് അതിനു മതിയാവില്ല എന്നു തിരിച്ചറിഞ്ഞ അദ്ദേഹം പുതിയ അക്ഷരമാലയിൽ പ്രധാനമായും ഉപയോഗിച്ചത്, ദക്ഷിണഭാരതത്തിലെ പ്രാചീന ലിപിയായ ഗ്രന്ഥലിപിയിലെ അക്ഷരങ്ങൾ ആയിരുന്നു. ഒപ്പം മലയാളത്തിന്റെ തനതായ ശബ്ദങ്ങളുൾ രേഖപ്പെടുത്താൻ ആവശ്യമായ റ, ഴ തുടങ്ങിയവയുടെ ഛിഹ്നങ്ങൾ വട്ടെഴുത്തിൽ നിന്ന് ചില്ലറ ഭേദഗതികളോടെ സ്വീകരിച്ചു. ഗ്രന്ഥലിപിയും വട്ടെഴുത്തും ചേർന്ന ഈ പുതിയ അക്ഷരമാല 51 അക്ഷരങ്ങൾ ചേർന്നതായിരുന്നു. പുതിയ അക്ഷരമാലയുടെ പ്രചരണത്തിനുപകരിക്കുന്ന ഒരു കീർത്തനം കൂടി എഴുതാൻ തീരുമാനിച്ച എഴുത്തച്ഛൻ, ഹരിനാമകീർത്തനം എഴുതി. 4 പ്രാരംഭപദ്യങ്ങളും, ഹരി, ശ്രീ, ഗ, ണ, പ, ത, യേ, ന, മ എന്നീ തുടക്കങ്ങളുള്ള 9 പദ്യങ്ങളും പുതിയ അക്ഷരമാലയിലെ അക്ഷരക്രമത്തിൽ ഓരോ അക്ഷരത്തിലായി തുടങ്ങുന്ന 51 പദ്യങ്ങളും, 3 സമാപനപദ്യങ്ങളും ചേർന്ന് 67 പദ്യങ്ങൾ ഉള്ള ആ കീർത്തനവും അക്ഷരമാലയും വളരെ വേഗം പ്രചരിച്ചു. അമ്മാവന്റേയും സഹോദരന്റേയും കീഴിൽ കളരിയിലെ പഠനം പൂർത്തിയാക്കിയിരുന്ന എഴുത്തച്ഛൻ തഞ്ചാവൂരെ തിരുവാവാടുതുറ ആധീനത്തിലേയ്ക്ക് ഉപരിപഠനത്തിനായി പോയി. അവിടത്തെ പ്രധാനാദ്ധ്യാപകൻ ഗുരു നീലകണ്ഠർ...
ബാലശാപങ്ങള്‍
ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചുതകര്‍ത്തൂ നീ ഞാന്‍ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ ഞാന്‍ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ ഞാന്‍ വിട്ടുപറത്തിയ പട്ടമറുത്തതുമെന്തിനു നീ ഞാന്‍ കേള്‍ക്കും കഥകളില്‍ വന്നു മറുത്തു പറഞ്ഞില്ലേ ഞാന്‍ വീശിയ വര്‍ണ്ണച്ചിറകുമൊടിച്ചു കളഞ്ഞില്ലേ ഞാനാടിയൊരുഞ്ഞാല്‍ പാട്ടു് മുറിച്ചു് കളഞ്ഞില്ലേ ഞാന്‍ നട്ടൊരു പിച്ചകവള്ളി പുഴക്കിയെറിഞ്ഞില്ലേ കണ്‍പൊത്തിച്ചെന്നുടെ വായില്‍ കയ്പും കനലും നീ വെച്ചു കാണാതെയടുത്തു് മറഞ്ഞെന്‍ കാതില്‍ നീ പേടികള്‍ കൂവി ഒരുകാര്യം കാണിക്കാമെന്നതിദൂരം പായിച്ചെന്നെ കരിമുള്ളിന്‍ കൂടലിലാക്കി കരയിച്ചതു് നീയല്ലെ? ദൈവത്തെയടുത്തുവരുത്തി വരം തരുവിക്കാമെന്നോതി തലയില്‍ തീച്ചട്ടിയുമേന്തിത്തുള്ളിച്ചതു് നീയല്ലേ ഒളികല്ലാലെന്നെയെറിഞ്ഞിട്ടവനാണെന്നെങ്ങൊ ചൂണ്ടി ചളി കുഴയും ചിരിയാല്‍ കയ്യിലെ മധുരം നീ കട്ടില്ലേ സ്വപ്നത്തിന്‍ മരതകമലയിലെ സ്വര്‍ഗ്ഗത്തേന്‍ കൂടുകളെയ്യാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയൊരെന്‍ ഞാണ്‍ കെട്ടിയ വില്ലും ശരവും അമ്പലമുറ്റത്തെ പ്ലാശിന്‍കൊമ്പത്തെ കിളിയെ കൊല്ലാന്‍ എന്‍ പക്കല്‍ നിന്നുമെടുത്തിട്ടെന്‍ പേരു് പറഞ്ഞു നീ ഞാന്‍ കയറിയടര്‍ത്തിയ നെല്ലിക്കായെല്ലാം മുണ്ടിലൊതുക്കീ- ട്ടതിലൊന്നെന്‍ നേരേ നീട്ടി ദയകാണിച്ചവനും നീ ഞാനൊടിയെടുത്തൊരു മാങ്കനി ആള്‍ വിട്ടുപിടിച്ചു് പറിച്ചു എന്നെക്കൊണ്ടയല്‍പക്കത്തെ തൈമാവിനു കല്ലെറിയിച്ചു് പാറമടക്കിടയില്‍ പമ്മി പുകയൂതിക്കൊതികേറ്റിച്ചു. നിമിഷത്തേന്‍ തുള്ളികളെല്ലാം നീ വാറ്റിയെടുത്തു കുടിച്ചു അമ്മയെനിക്കാദ്യം തന്നോരു തന്‍ മൊഴിയും പാട്ടും താളവും എന്‍ കനവും വെച്ചോരു ചെല്ലവുമെങ്ങോ നീ കൊണ്ടു കളഞ്ഞു മണലിട്ടെന്‍ മനസ്സു നിറച്ചു മണമാടും കുളിരു മറച്ചു പുലരിയില്‍ മഷി കോരിയൊഴിച്ചു, പകലെല്ലാം കീറിയെടുത്തു അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു നീ തന്നതു യന്ത്രത്തലയും പൊട്ടുന്ന ബലൂണും മാത്രം നീ തന്നതു് പെരുകും വയറും കുഞ്ഞിത്തല നരയും മാത്രം നാലതിരും ചുമരുകള്‍ മാത്രം, നാദത്തിനു് യന്ത്രം മാത്രം ഓടാത്ത മനസ്സുകള്‍ മാത്രം, ഒഴിവില്ലാനേരം മാത്രം മാറുന്ന വെളിച്ചം മാത്രം മാറാത്ത മയക്കം മാത്രം ഇനിയീപ്രേതങ്ങള്‍ നിന്നെപ്പേടിപ്പിക്കട്ടെ, കണ്ണൂകളെ കാളനിശീദം കൊത്തിവലിക്കട്ടെ കൂരിരുളില്‍ ചോറും തന്നു പുറത്തു കിടത്തട്ടെ കരിവാവുകള്‍ തലയില്‍ വന്നു നിറഞ്ഞു പറക്കട്ടെ കരിനാഗം നിന്റെ കിനാവില്‍ കയറി നടക്കട്ടെ തീവെയിലിന്‍ കടുവകള്‍ നിന്നെ കീറിമുറിക്കട്ടെ കളിമുറ്റത്താരും...
വിശ്വാസം
വിശ്വാസികളെല്ലാം ഒരുപോലെയാണ്; ഹൈന്ദവരാകട്ടെ, ക്രൈസ്തവരാവട്ടെ, മുഹമ്മദീയരാവട്ടെ മാർക്സിസ്റ്റുകാരാവട്ടെ, സംഘികളാവട്ടെ... അവർക്കു വലുത് അവരുടെ വിശ്വാസപ്രമാണങ്ങളാണ്; അവരുടെ തത്ത്വസംഹിതകളാണ്... അതിൽ തെറ്റുണ്ടെന്നോ, ഉണ്ടാവാം എന്നു പോലുമോ അവർ വിശ്വസിക്കാൻ തയ്യാറല്ല... ഞങ്ങൾ മാത്രമാണു ശരിയെന്ന ധാരണ പലകാര്യങ്ങൾ കൊണ്ട് വിശ്വാസികളിൽ രൂഢമൂലമാവുന്നു. ഇവരോടുള്ള ആശയസംവാദങ്ങൾ പുരോഗമനപരമായിരിക്കില്ല; തർക്കിക്കാതിരിക്കലോ മൗനപാലനമോ ആണ് അഭികാമ്യം. പറയുന്നവരെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും അവരവരുടെ കൂട്ടായ്മകൾ നല്ല സഹകരണവുമാണ്. ഏറെകാലപ്പഴക്കമുള്ളതാണ്, അല്ലെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണവരുടെ വിശ്വാസസംഹിതകൾ എന്നു പറഞ്ഞാൽ അവരതു കൂട്ടാക്കില്ല; ഇന്നുമതിനു വജ്രത്തിളക്കമെന്നേ അവർ പറയൂ!! വരും കാലത്തെ മുങ്കൂട്ടി കണ്ട് എഴുതിയതാണവയൊക്കെയും എന്ന മിഥ്യാധാരണയിലാണ് ഓരോ അന്ധവിശ്വാസികളുടേയും ജീവിതം തന്നെ. അന്നന്നത്തെ ശാസ്ത്രവും ചരിത്രവും ഒക്കെയേ പഴയ കൃതികളിൽ ഉള്ളൂ, അല്ലെങ്കിൽ അന്നത്തെ ശാസ്ത്രവും ചരിത്രവും വെച്ച് അല്പം കൂടെ ദീർഘവീക്ഷണത്തോടെ എഴുതിയവയാണവകൾ. ആ അർത്ഥത്തിൽ ഇവ വായിച്ചെടുക്കുക എന്നത് ഏറെ ഹൃദ്യമാണ്. നല്ലൊരു ചരിത്ര കുതുകിക്ക് ഇതിൽപരം സായൂജ്യം വേറെ ഇല്ലാത്തതാണ്. ആ കാലഘട്ടത്തിന്റെ മാനങ്ങളറിഞ്ഞ് ഈ വിശ്വാസങ്ങളെ വായിക്കുക എന്നത് ഏറെ രസകരമാവുന്നത് അപ്രകാരമാണ്. ഇവരെ അവിശ്വാസികളെന്നോ നിരീശ്വരവാദികളെന്നോ അരാഷ്ട്രീയ വാദികളെന്നോ ഒക്കെ ഓമനപ്പേരിട്ട് വിശ്വാസികൾ വിളിക്കുന്നു. പക്ഷേ, വിശ്വാസിക്ക് അത് ജീവനും ജീവിതവും ആകുന്നു എന്നാതാണു സത്യം. ഒഴുക്കില്ലാത്ത ജലം പോലെ തിരുത്തപ്പെടലുകളില്ലാതെയാണിവ ഇന്നു കിടക്കുന്നത്. അതുകൊണ്ടു തന്നെ പലതിനും ദുർഗന്ധം വന്നു തുടങ്ങിയിരിക്കുന്നു. കാലം മാറിയത് ഈ സംഹിതകൾ അറിയുന്നില്ല! അല്ലെങ്കിൽ കാലോചിതമായി അവ തിരുത്തപ്പെടുന്നില്ല. ആദികാവ്യമായ രാമായണവും പിന്നീടുള്ള മഹാഭാരതവും ഒക്കെ അനേക തവണ തിരുത്തപ്പെടലുകളിലൂടെ പല സമൂഹങ്ങളിലൂടെ പടർന്നു പന്തലിച്ചതാണ്. ജയം എന്നത് മഹാഭാരതം ആയി മാറുമ്പോഴേക്ക് ഒത്തിരി സാമുഹ്യകൂട്ടായ്മകളിലൂടെ വളർന്നു വിടന്ന സൗന്ദര്യമുണ്ടതിന്. കാലോചിതമായി കുമാരനാശനൊക്കെ ചിന്താവിഷ്ടയായ സീതയെ വരച്ചു ചേർത്തത് വിസ്മരിക്കാനാവില്ല - ആ മാറ്റം കാലത്തിന്റെ മാറ്റമാണ്. ഏതൊരു വിശ്വാസസംഹതിയിലും ഇതുപോലുള്ള കുഞ്ഞുകുഞ്ഞു മാറ്റങ്ങൾ കാലോചിതമായി വന്നു ചേരേണ്ടതാണ്. എന്നാൽ ഇന്നോ? കാലത്തെ ഉൾക്കൊള്ളാൻ പറ്റാതെ ഇവയൊക്കെ തന്നെയും വിമ്മിട്ടപ്പെടുന്നത് ഒരവിശ്വാസിക്ക് പുറത്തു നിന്നും കണ്ടുനിൽക്കാനാവും. ഭൂമി...
സ്ത്രീജന്മം – ഓട്ടൻതുള്ളൽ
നല്ലവരാകും നാട്ടാരേ ഞങ്ങൾക്കിത്തിരി പറയാനുണ്ട് പെണ്ണിൻ വാക്കുകൾ കേൾക്കാൻ നിങ്ങൾ തെല്ലിട നേരം മുന്നിൽ നിൽക്കൂ... പറയാൻ കാര്യം ഒരു പാടുണ്ട് പറയാൻ നേരം കിട്ടാറില്ല ഒന്നാം കോഴികൾ കൂവും നേരം കന്നാലികൾ പോൽ പണികൾ തുടങ്ങും, മൂട്ടിൽ വെട്ടം കുത്തും വരെയും മൂപ്പര് ജോറായ് നീണ്ടു കിടക്കും. കൊണ്ടാ കാപ്പി കൊണ്ടാ ചായ കൊണ്ടാ കൊണ്ടാ സർവ്വം കൊണ്ടാ. കാപ്പി കുടിച്ചു കഴിഞ്ഞാൽ കൊണ്ടാ പത്രം കൊണ്ടാ ബ്രഷും കൊണ്ടാ ഷർട്ടും കൊണ്ടാ പാന്റും കൊണ്ടാ ചോറും കറിയും വേറെ കൊണ്ടാ. കണവനെ മോടിയിൽ വിട്ടു കഴിഞ്ഞാൽ കണ കുണ പറയും അച്ഛനെ നോക്കാം തൈലം തേച്ചു കിടക്കും തള്ളയെ തടവിക്കൊണ്ടങ്ങ രികിലിരിക്കാം. വെട്ടം കേറാ മുറിയുടെ മൂലയിൽ തൊട്ടിലിലാടും കൊച്ചിനെ നോക്കാം. തൊടിയിൽ തപ്പിത്തപ്പി നടന്നാൽ തൊടുകറി വകകൾ കുട്ടയിലാക്കാം. കാലത്തൊരു വക ഉച്ചക്കൊരു വക കാപ്പിക്കൊരു വക ചായക്കൊരു വക പത്തിരിയൊരു വക ഇഡലിയൊരു വക മത്തി ചിക്കൻ മട്ടൻ പലവക . എല്ലാമിങ്ങനെ എന്നും ചെയ്യാൻ എല്ലും തോലും ആയൊരു പെണ്ണും . അടിയും, തൊഴിയും ബോണസ്സായി അതിയാനോടു കണക്കിനു കിട്ടും. ചന്തം പോരാ ചമയം പോരാ തന്ത കൊടുത്തതു തീരെ പോരാ. പറയാനിനിയും ഒരുപാടുണ്ട് പറയിപ്പിച്ചാൽ ഇനിയും പറയും. പറയാനുള്ളൊരു നാക്കും, വാക്കും പണയം ഞങ്ങൾ വെച്ചിട്ടില്ല. മൂന്നും മുപ്പതുമൊരു പോലത്രെ എട്ടും എൺപതുമൊരു പോലത്രെ കാമം മൂക്കും അറു വഷളന്മാർ കോമാളികളായ് മണ്ടി നടപ്പൂ , ഇടവഴിയെന്നോ നടവഴിയെന്നോ പൊതുവഴിയെന്നോ പുതുവഴിയെന്നോ എല്ലായിടവും പെണ്ണിൻ മാനം പുല്ലു കണക്കെ ചവിട്ടിമെതിപ്പൂ. കെട്ടിയ പെണ്ണിനെ കെട്ടിത്തൂക്കാൻ കെട്ടിയവൻമാർ പാത്തു നടപ്പൂ അന്തിക്കള്ളും മോന്തി വരുന്നൊരു മന്തനു പെണ്ണിനെ ചന്തം പോരാ. കണ്ടാൽ കുറ്റം മിണ്ട്യാൽ കുറ്റം ദേവനു മുമ്പിൽ പോയാൽ കുറ്റം. എന്തിനു മേതിനും പെണ്ണുങ്ങൾക്ക് മുന്ത്യോൻ മാരുടെ കല്പന മാത്രം. കെട്ടിയ പെണ്ണിനെ മൊഴിചൊല്ലീടാൻ കാട്ടിക്കൂട്ടും കോപ്രായങ്ങൾ മറ്റൊരു പെണ്ണിനെ കെട്ടാൻ വേണ്ടി കുറ്റവിചാരണ ആണിനു...
പരീക്ഷാക്കാലം
രസകരമായൊരു സംഗതി നടക്കുകയുണ്ടായി. ആമീസിനുതു പരീക്ഷാക്കാലമാണ്. നഴ്സറിയിലെ നാലാമത് പരീക്ഷാറൗണ്ടാണിത്. ടൈം റ്റേബിളൊക്കെ ടീച്ചർ കൊടുത്തി വിട്ടിരുന്നു; വീട്ടിലിരുന്നു പഠിക്കാനുള്ള പുസ്തകങ്ങളും. ഇന്നത്തെ പരീക്ഷ A മുതൽ Z വരെ എഴുതുക, പറയുക, പിന്നെ ഇടയിലെ ഒരക്ഷരം ടീച്ചർ പറഞ്ഞിട്ട് അതിനുശേഷമുള്ളത് ഏതാണെന്നു ചോദിക്കുക; കൃത്യമായി പറഞ്ഞാൽ ആ അക്ഷരവും എഴുതിക്കുക. ഇതേ സംഗതികൾ തന്നെ നമ്പറിന്റെ കാര്യത്തിലും ഒന്നു മുതൽ ഇരുപത്തഞ്ചുവരെ പറയുക, ഒന്നുമുതൽ പത്തുവരെ ഉള്ള നമ്പറുകളുടെ സ്ലെല്ലിങ് പറയുക, ഇരുപത്തിയഞ്ചുവരെ ഉള്ള നമ്പറുകളിൽ ഒരു നമ്പർ ടീച്ചർ പറഞ്ഞിട്ട് അതിനു ശേഷമോ മുമ്പോ ഉള്ള നമ്പർ ഏതാന്നു ചോദിക്കുക, കൃത്യമായി പറഞ്ഞാൽ എഴുതിക്കുക... ഇതൊക്കെ ആമീസിനെ പഠിപ്പിക്കാൻ യൂടൂബിൽ നിന്നും കിട്ടുന്ന വിവിധ കാർട്ടൂൺ കോമഡി വീഡിയോസ് ഞാൻ ഡൗൺലോഡ് ചെയ്തുവെച്ചിരുന്നു. ലാപ്പിൽ ഇടയ്ക്കൊക്കെ അവളുടെ ആവശ്യപ്രകാരം അതു വെച്ചുകൊടുക്കുന്നതിനാൽ തന്നെ അവളറിയാതെ തന്നെ ഒക്കെ പഠിച്ചിരുന്നു... കാക്കയും കരടിയും മാനും തത്തമ്മയും മറ്റും വന്ന് അക്ഷരങ്ങളും നമ്പറുകളും വിവിധ കളറുകളും കാണിച്ച് എഴുതാനുള്ള വഴിയൊക്കെ രസകരമായി കാണിച്ചുകൊടുക്കുമ്പോൾ അവൾക്കതൊക്കെ ഹൃദ്യമാവാറുണ്ട്. അവളും ഒക്കെ ഓർത്തെടുത്ത് പറഞ്ഞ്, വീഡിയോയുടെ അവസാനം, രണ്ടു കയ്യിലേയും മസ്സിൽസ് കാണിച്ച് ഞാൻ ശക്തിമാനാ എന്ന് പറയുകയും ചെയ്യും. തെറ്റാതെ കാര്യങ്ങൾ പറയുക കാക്കയേയും പൂച്ചയേയും പോലെ പറയുക എന്നത് അവരെ പോലെ ശക്തിയുള്ളതിനാലാണെന്ന് പാവം വിശ്വസ്സിക്കുന്നുണ്ടാവണം!! അതുപോലെ തന്നെ, അവൾ ക്ലാസ്സിൽ നിന്നും പഠിച്ചെടുത്തവ കൃത്യമായി എഴുതിയും പറഞ്ഞുതന്നും എന്നെ പഠിപ്പിക്കാനും ശ്രമിക്കും. ഏതെങ്കിലും സാധനം അവൾ മറന്നുപോയിട്ടുണ്ടെങ്കിൽ സോറിയൊക്കെ ചോദിച്ച് മറന്നു പോയല്ലോ അച്ഛാ എന്നും പറയും. അതൊക്കെ എന്റെ ഓർമ്മയിൽ ഉണ്ട് മോളേ എന്നും പറഞ്ഞ് ഞാനപ്പോൾ വായിച്ച് കൊടുത്താൽ അവൾ, അതുതന്നെയച്ഛാ എന്നും പറഞ്ഞ് ഒരുമ്മയും തരും. എങ്കിലും പിന്നീട് ഞാനത് മറന്നുപോകേണ്ടാ എന്നു കരുതി അവൾ ഓർത്തുവെച്ചോളും - കാരണം എന്നെ കൃത്യമായി പഠിപ്പിക്കുക എന്നതാണവളുടെ ലക്ഷ്യം. അവൾ മെല്ലെ പഠിക്കുന്നത് ഇപ്രകാരം അവൾ പോലും അറിയാറില്ല. 76...
ആത്മികായനം
കുഞ്ഞുങ്ങളോടൊത്തുള്ള ജീവിതം ഏറെ ഹൃദ്യമാണ്. കുഞ്ഞുങ്ങൾ ബാലപാഠങ്ങൾ പഠിച്ചെടുക്കുന്നത് ചുറ്റും കാണുന്ന കാഴ്ചകളിൽ നിന്നും അവരോട് സ്നേഹപൂർവ്വം മറ്റുള്ളവർ സംസാരിക്കുന്നതിൽ നിന്നും മറ്റുമാണ്. അവർക്ക് നന്നായി ബോധിച്ചത് മെല്ലെ അവർ അനുകരിക്കാൻ ശ്രമിക്കുന്നു. മുമ്പൊക്കെ മുത്തശ്ശിമാരും സഹോദരഹൃദയത്തോടെ നിരവധി കുഞ്ഞങ്ങളും അവരുടെ പിതാക്കാളും ഒക്കെ കൂടിയതായിരുന്നല്ലോ കുടുംബം - കൂട്ടുകുടുംബം. ഇന്നതൊക്കെ മാറുകയും അണുകുടുംബമോ അന്ന്യനാടുകളിലെ ജോലിയോ ഒക്കെയായി കുഞ്ഞുങ്ങൾ ഏകാകികളാവുന്നു; സുന്ദരമായൊരു ലോകം അവർക്ക് നഷ്ടമാവുന്നു. നല്ലൊരു സ്വഭാവനിർണയം നടക്കേണ്ട ചെറുപ്പകാലം തന്നെ വിവിധ കൈക്കൂലിവാങ്ങൽ കലായലങ്ങളിൽ അടച്ചിടപ്പെടാൻ വിധിച്ചവരാണിന്നുള്ളവരിൽ ഏറെ കുരുന്നുകളും. ആമി മോളും അതുപോലൊരു ദുരന്തത്തിനു സാക്ഷ്യം വഹിക്കുകയാണ്. പണ്ട്, എല്ലാ വടക്കൻപാട്ടുകളും കൃത്യമായി പാടിക്കേൾപ്പിക്കുന്ന വല്യമ്മയുടെ ചൂടുപിടിച്ച് ഉറക്കത്തെ പുൽകുന്ന സ്വഭാവമായിരുന്നു എന്റേത്! ഇന്ന് ആമീക്കുട്ടി കമ്പ്യൂട്ടറിൽ വിവിധങ്ങളായ താരാട്ടുപാട്ടുകൾ കേട്ട് ഉറക്കത്തെ പുൽകുന്നു. മൂന്നു വയസ്സുകഴിഞ്ഞ ആമിക്കുട്ടിയെ ഒരു കലാലയത്തിനു തീറെഴുതിക്കൊടുത്തുകഴിഞ്ഞിട്ടുണ്ട്. എൽ.കെ.ജി ജീവിതത്തിനു മാത്രം ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്ന ഞാൻ അവളെ നല്ലൊരു കൈക്കൂലിക്കാരിയായി മാറ്റാതെ എങ്ങനെ വളർത്തും?? ഗവണ്മെന്റ് ജോലി സംഘടിപ്പിച്ച് മാക്സിമം കൈക്കൂലി വാങ്ങിച്ചാൽ പോലും അവളുടെ മുഴുവൻ വിദ്യാഭ്യാസത്തിന്റെ ഒരംശം പോലും ഉണ്ടാക്കാൻ പറ്റുമെന്നു തോന്നുന്നില്ല ഇപ്പോൾ. കുട്ടിത്തം കുഞ്ഞുങ്ങൾക്ക് എല്ലാ കാര്യങ്ങളും ഒരു അത്ഭുതമാണ്. അച്ചടക്കമെന്നോ അറിവെന്നോ അറിവില്ലായിമ എന്നോ സംസ്കാരമെന്നോ ഒന്നും തന്നെയുള്ള വ്യത്യാസം അവർക്കറിയില്ല. ലാളനയിലൂടെ കൊഞ്ചലുകളിലൂടെ നമ്മൾ അവർപോലും അറിയാതെ ഇതൊക്കെ പഠിപ്പിച്ചെടുക്കുന്നതിലാണു മിടുക്കു വേണ്ടത്. അവരുടെ കൗതുകങ്ങൾക്കുതന്നെ വിലകല്പിക്കണം. ആമിമോൾക്ക് ഇത്തവണ ക്ലാസ്സിൽ ഒന്നാം റാങ്കും അതിന്റെ സമ്മാനങ്ങളും കിട്ടി. 76 കുഞ്ഞുങ്ങളെ പിന്തള്ളിക്കൊണ്ട് ഈസ്സിയായി അവളത് നേടി എന്നതിൽ അച്ഛനായ എനിക്ക് അഹങ്കാരം ഭാവിക്കാം; അവളുടെ ട്രോഫിയും സർട്ടിഫിക്കേറ്റും കാണിച്ച് ആർഭാടം കാണിക്കാം... പക്ഷേ, ആമീസിനതൊക്കെ എന്താണെന്നു പോലും അറിയില്ലായിരുന്നു. അവൾ പറയുന്നത് ടീച്ചർ അന്നെനിക്ക് ഒരുമ്മ തന്നല്ലോ എന്നാണ്; അവളുടെ സന്തോഷവും കരുതലും ആ ഒരുമ്മയിൽ ഒതുങ്ങിക്കിടക്കുന്നു. ക്ലാസ്സിൽ അവളുടെ കൂട്ടുകാരെ വിളിച്ച് അവൾക്ക് ഓരോ ഉമ്മ വീതം കൊടുക്കേണ്ടതായിരുന്നു ആ...
ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
[ca_audio url="https://chayilyam.com/stories/poem/film/ChoraVeena.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] മറ്റൊരു കവിത സൂര്യകാന്തി - കവി: ജി. ശങ്കരക്കുറുപ്പ്: [ca_audio url="https://chayilyam.com/stories/poem/SooryakanthiNovu.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] The nine members of the first Polit Bureau of the Communist Party of India (Marxist) after the 1964 split in the Communist movement: (standing, from left) P. Ramamurthi, Basavapunniah, E.M.S. Namboodiripad and Harkishan Singh Surjeet; (sitting, from left) Promode Dasgupta, Jyoti Basu, Sundarayya, B.T. Ranadive and A.K. Gopalan. ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ ലാൽ സലാം ഉം...ഉം.. ലാൽ സലാം മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ് കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ് നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ് സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകൾ ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ രക്ത സാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ ലാൽ സലാം ഉം...ഉം.. ലാൽ സലാം പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ! Music: ബിജിബാൽ Lyricist: അനിൽ പനച്ചൂരാൻ Singer: അനിൽ പനച്ചൂരാൻ Film: അറബിക്കഥ
സൂര്യകാന്തി നോവ്
[ca_audio url="https://chayilyam.com/stories/poem/SooryakanthiNovu.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ- മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ ഓരോ ദലവും പൊഴിഞ്ഞുപോയീ... സൂര്യകാന്തിപ്പൂവ് ഞാനിന്നുമെന്റെയീ സൂര്യനെല്ലിക്കാട്ടിലേകയായി പേടിപ്പെടുത്തുന്ന മൂളലായിന്നുമാ പേവിഷത്തുമ്പികള്‍ പാറിടുന്നൂ... പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ- മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ ഓരോ ദലവും പൊഴിഞ്ഞുപോയീ... കരിന്തേളുകള്‍ മുത്തിമുത്തിക്കുടിക്കുവാന്‍ വെറുതേ ജനിച്ചതോ പെണ്‍മൊട്ടുകള്‍ കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായ് അരയാന്‍ ജനിച്ചതോ പെണ്‍മൊട്ടുകള്‍... പെണ്ണ് പിഴച്ചതാണില്ലവള്‍ക്കില്ല മാനാഭിമാനങ്ങള്‍ മാനനഷ്ടം പന്നിയെ പോലെ മുരളുന്നു ചെന്നായ പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ... ഇരകള്‍ക്ക് പിറകേ കുതിക്കുന്ന പട്ടികള്‍ പതിവായ് കുരച്ചു പേയാടുന്ന സന്ധ്യകള്‍... കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍... കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍... പതയുന്ന പരിഹാസലഹരികള്‍ക്കൊപ്പമാ പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍ ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍ ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരു കണ്ടൂ... പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ- മനസ്സിന്റെ ഉള്ളില്‍ കിനാക്കളില്ലൊന്നുമില്ലാ... ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍ ഉന്മാദനിമ്നോന്നതങ്ങള്‍ തന്‍ കാന്തികള്‍... അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍ അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍, ഉള്ളതോ കൊത്തിക്കടിച്ചു കീറാനുള്ള പച്ചമാംസത്തുണിക്കെട്ടുകള്‍ ചന്തകള്‍... പന്നിയെ പോലെ മുരളുന്നു ചെന്നായ പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ... ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും അണ്ഡമാകാതെ അറംവന്നു പോകട്ടെ അന്ധ-കാമാന്ധരീ കശ്മലന്മാര്‍ ഇത് വെറും നിസ്വയാം പെണ്ണിന്റെ ശാപമാണ് ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍ ഇത് വെറുംനിസ്വയാം പെണ്ണിന്റെ ശാപമാണ് ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍... അഗ്നിയാണമ്മയാണശ്വമാണിന്നവള്‍ അതിരുകള്‍ അറിയാത്ത സ്നേഹമാണ് അരുതെന്നവള്‍ കടാക്ഷം കൊണ്ട് ചൊല്ലിയാല്‍ എരിയാത്തതായേത് പുരമുണ്ട് ധരണിയില്‍ അഗ്നിയാണമ്മയാണശ്വമാണിന്നവള്‍ അതിരുകള്‍ അറിയാത്ത സ്നേഹമാണ് പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട് പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്... നഷ്ടങ്ങളൊന്നുമേ നഷ്ടങ്ങളല്ലെന്ന സത്യബോധത്തിന്റെ...
Protected: Advice to a daughter
This content is password-protected. To view it, please enter the password below. Password:
ഒരു നിമിഷം തരൂ നിന്നിലലിയാന്‍
[ca_audio url="https://chayilyam.com/stories/poem/film/oru-nimisham-tharoo.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] ഒരു നിമിഷം തരൂ നിന്നിലലിയാന്‍... ഒരു യുഗം തരൂ നിന്നെ അറിയാന്‍... നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീലാംബരത്തിലെ നീരദകന്യകള്‍, നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു... നീലാംബരത്തിലെ നീരദകന്യകള്‍, നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു ആ നീലമിഴികളില്‍ ഒരു നവസ്വപ്നമായ് നിര്‍മ്മലേ... എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍. ഒരു നിമിഷം തരൂ നിന്നിലലിയാന്‍... ഒരു യുഗം തരൂ നിന്നെ അറിയാന്‍... നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീര്‍മുത്തു ചൂടിയ ചെമ്പനീര്‍ മൊട്ടുകള്‍, നിന്‍ ചെഞ്ചൊടി കണ്ടു തളര്‍ന്നു നിന്നു... നീര്‍മുത്തു ചൂടിയ ചെമ്പനീര്‍ മൊട്ടുകള്‍, നിന്‍ ചെഞ്ചൊടി കണ്ടു തളര്‍ന്നു നിന്നു... ആ ചെഞ്ചൊടികളില്‍ ഒരു മൗനഗീതമായ്... ഓമലേ.. എന്‍ മോഹം ഉണര്‍ന്നുവെങ്കില്‍... ഒരു നിമിഷം തരൂ നിന്നിലലിയാന്‍... ഒരു യുഗം തരൂ നിന്നെ അറിയാന്‍... നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം .............. ചിത്രം -സിന്ദൂരം (1976) സംവിധാനം -ജേസി രചന -സത്യൻ അന്തിക്കാട് സംഗീതം -എ. ടി. ഉമ്മർ ആലാപനം -കെ. ജെ. യേശുദാസ് അഭിനയിക്കുന്നത് -വിൻസെന്റ്, ജയഭാരതി
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
