The following section contains references to latest HTML5, CSS3 and more... HTML5 / XHTML Tags The following section contains a complete list of standard tags belonging to the HTML5 and XHTML 1.0 specifications. All the tags are ordered alphabetically. A <a> <abbr> <acronym> <address> <applet> <area> <article> <aside> <audio> B <b> <base> <basefont> <bdi> <bdo> <big> <blockquote> <body> <br> <button> C <canvas> <caption> <center> <cite> <code> <col> <colgroup> D <datalist> <dd> <del> <details> <dfn> <dir> <div> <dl> <dt> E <em> <embed> F <fieldset> <figcaption> <figure> <font> <footer> <form> <frame> <frameset> G, H <head> <header> <hgroup> <h1> – <h6> <hr> <html> I <i> <iframe> <img> <input> <ins> J, K <kbd> <keygen> L <label> <legend> <li> <link> M <map> <mark> <menuitem> <menu> <meta> <meter> N <nav> <noframes> <noscript> O <object> <ol> <optgroup> <option> <output> P <p> <param> <pre> <progress> Q <q> R <rp> <rt> <ruby> S <s> <samp> <script> <section> <select> <small> <source> <span> <strike> <strong> <style> <sub> <summary> <sup> T <table> <tbody> <td> <textarea> <tfoot> <th> <thead> <time> <title> <tr> <track> <tt> U <u> <ul> V <var> <video> W <wbr> X, Y, Z ... CSS3 Properties The following section contains a complete list of visual properties belonging to the CSS3 specifications. All the...
കേരളത്തിലെ ബുദ്ധചിന്തകൾ
ഇന്നത്തെ ഭാരതീയ സംസ്കാരത്തില്‍ പണ്ടുണ്ടായിരുന്ന ബുദ്ധ സംഹിതയ്ക്കുള്ള സ്വാധീനം വളരെ വലുതാണ്. ദ്രാവിഡ സംസ്‌കാരത്തിന്റെ ഔന്നിത്യത്തില്‍ സവര്‍ണ്ണരും അവര്‍ണ്ണരുമില്ലാതെ, ദുഷിച്ച ജാതി-വ്യവസ്ഥകളില്ലാതെ ഒത്തൊരുമയോടെ ഓണാഘോഷം നടത്തിയ ഒരു കാലഘട്ടമുണ്ടായിരുന്നു നമുക്ക്. ഇന്ന് മതങ്ങൾ പലതുണ്ട്; അവർ പരസ്പരം തലകൾ കൊയ്യുന്നുമുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല - ചരിത്രം പലരൂപത്തിൽ രേഖപ്പെടുത്തി തുടങ്ങിയ കാലം മുതലിങ്ങോളമുള്ളത് നമുക്ക് കണ്ടെത്താനാവുന്നു. മാറ്റങ്ങൾ അനിവാര്യം തന്നെ. അതെപ്രകാരം തിരിച്ചറിയുന്നു എന്നതിലാണു പ്രാധാന്യം. ഹിന്ദുവംശരും കൃസ്ത്യാനികളും മുസ്ലീങ്ങളും കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളും അവയ്ക്കുവേണ്ടി ജനതതി കൂട്ടം ചേർന്നു പാടിനടക്കുന്ന പാവനഗീതങ്ങളും നമുക്കിന്ന് അന്യമല്ലല്ലോ. പ്രാചീനകാലങ്ങളിൽ ദ്രാവിഡവംശത്തിലേക്ക് പടന്നു കയറി കേരളം പരക്കെ വ്യാപിച്ച വിശ്വാസസംഹിതയായിരുന്നു ബുദ്ധമതം. ഇന്നതിനെ ഹിന്ദുമതം ആക്രമിച്ചുകീഴടിക്കി ഇല്ലാതാക്കിയെങ്കിലും അവർ കൊണ്ടുവന്ന സാംസ്കാരികസ്വാധീനം മാത്രം നിലനിൽക്കുന്നുണ്ട്. കൃസ്തുവിനും മുമ്പ് ആറാം നൂറ്റാണ്ടിലായിരുന്നു ബുദ്ധസന്യാസികൾ കേരളനാട്ടിൽ എത്തിയതായി ചരിത്രപരമായ തെളിവുകൾ ലഭ്യമായിരിക്കുന്നത്. അശോകചക്രവർത്തിയുടെ ആജ്ഞ പ്രകാരവും ഇന്നത്തെ ശ്രീലങ്കയിൽ നിന്നും ഒക്കെയാണ് കേരളത്തിലേക്ക് ഇവരെത്തിയത്. പ്രസിദ്ധ സംഘകാല മഹാകാവ്യമായ മണിമേഖല ബൗദ്ധകൃതിയാണ്, ചിലപ്പതികാരത്തിന്റെ തുടർച്ചയാണിത്. ചിലപ്പതികാരം ജൈനമതസിദ്ധാന്തങ്ങളെ വിശദീകരിക്കുന്ന കാവ്യമാണെങ്കിൽ മണിമേഖല ബുദ്ധമതതത്വങ്ങളെയാണ് പ്രതിപാദിക്കുന്നത്. രചയിതാവ് കൂലവാനികൻ ചാത്തനാർ ആണ്. ചേരൻ ചെങ്കുട്ടുവൻ, ഇളങ്കോവടികൾ എന്നിവരുടെ സമകാലികനായിരുന്നു ഇദ്ദേഹം. ചാത്തൻ ശബ്ദം, ശാസ്തനായും ശാസ്താവായും മാരിയതും ദൈവമായി ആരാധിക്കുന്നതും നമുക്കിടയിൽ ഇന്നുമുണ്ടല്ലോ. ജാതിവ്യവസ്ഥകളെന്തെന്നറിയാത്ത അഹിംസാവാദികളായിരുന്നു നമ്മുടെയൊക്കെ പൂർവ്വികർ എന്ന ഓർമ്മപ്പെടുത്തൽ തന്നെ ഇപ്പോൾ ആശ്വാസം തരുന്നുണ്ട്... അതിനും മുമ്പുണ്ടായിരുന്ന ദ്രാവിഡസംസ്കാരം അവിടെ നിൽക്കട്ടെ. ഇപ്പോൾ നമുക്ക് ബുദ്ധമതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാം. മതമെന്നു വിളിക്കാൻ മാത്രമുള്ള ഒന്നല്ല ബുദ്ധിസം. മതമെന്ന് ആധുനികകാല നിർവ്വചനത്തിൽ പറയുന്നു എന്നേ ഉള്ളൂ. അതൊരു സംസ്കാരമായി ലോകത്ത് പലസ്ഥലങ്ങളിലേക്കും അന്ന് വ്യാപിച്ചതായിരുന്നു. വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി നാടൊട്ടുക്ക് വിവിധ ബുദ്ധവിഹാരങ്ങൾ പണിതവരായിരുന്നു അവർ. ബുദ്ധമതത്തിന്റെ ശോഷണം 8-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നന്നായി തുടങ്ങി. എഴാം നുറ്റാണ്ടോടെ ശക്തി ക്ഷയിച്ചു തുടങ്ങി എന്നു ചൈനക്കാരായ സഞ്ചാരികളുടെ വിവരണങ്ങളിൽ നിന്ന് മനസ്സിലാക്കാം. 9 ആം നൂറ്റാണ്ടിൽ ശങ്കരാചാര്യരുടെ നേതൃത്വത്തിൽ അദ്വൈത...
കടാങ്കോട്ട് മാക്കവും മക്കളും
മാക്കവും മക്കളും കവിത കോലത്തുനാട്ടിലേ തമ്പുരാൻമാർ ചേലോടെ നാടുവാണിടും കാലം, ശ്രീ കുഞ്ഞിമംഗലമെന്ന നാട്ടിൽ കടാങ്കോടെന്നൊരു നായർവീട്ടിൽ ഏറിയവർഷങ്ങൾക്കപ്പുറത്ത് ഉണ്ടായൊരു പെണ്ണുണിച്ചെറിയ, ഒമ്പതാമത്തെ വയസ്സവൾക്ക്, മുക്കൻകുറ്റിവീട്ടിൽ കുഞ്ഞിക്കോമൻ, ഏഴണപ്പുടവ കൊടുത്തവൾക്ക് വല്ലഭനായി കഴിഞ്ഞീടുമ്പോൾ, ആടലില്ലാതെ വസിക്കും കാലം പെറ്റുതുടങ്ങിയിയുണിച്ചെറിയ, പന്ത്രണ്ട് പെറ്റവൾ, പെറ്റതെല്ലാം ആണ്‍മക്കളായി പിറന്നതിനാൽ പെണ്‍മകളൊന്നു ജനിക്കുവാനായ് പാരംകൊതിച്ചന്നുണിച്ചെറിയ, തിങ്കൾക്കലാധരപ്രീതിക്കായി, തിങ്കളാഴ്ചവ്രതം നോറ്റുപോലും, ഏകാദശിയും ദുവാദശിയും, ഏകാഗ്രതയോടെ നോറ്റതിനാൽ, ശ്രീമഹാദേവൻ കരുണകാട്ടി, ശ്രീമതി ഗർഭം ധരിച്ചു വീണ്ടും, ചേർച്ചകൾ നേർച്ചകൾ നോറ്റവള്, ഓർച്ചയിലിങ്ങനെ ചിന്തചെയ്തു, ഈ ജനിച്ചീടുന്ന സന്തതിയാൾ ഒരു കൊച്ചുപെണ്ണായ് ഭവിച്ചുവെന്നാൽ, വീരചാമുണ്ഡി തിരുനടയിൽ, വെള്ളിവിളക്കൊന്നാരുക്കി വെക്കാം, പറശിനി മുത്തപ്പനീശ്വരന്, ഊട്ടും വെള്ളാട്ടും കഴിപ്പിച്ചീടാം, തൃച്ചംമ്പരത്തൊരു നെയ്പായസം, തൃപ്രയാറപ്പനു പാൽപായസം, ചെറുകുന്നിൽ അന്നപൂർണേശ്വരിക്ക്, ചെന്നു നിവേദ്യം കഴിപ്പിച്ചോളാം, മാടായിക്കാവിലെൻ പൊന്നമ്മയ്ക്ക്, കോഴിയെ വെട്ടി കലശം വെക്കാം, കടലായിവാഴുന്നൊരുണ്ണികൃഷ്ണ- ന്നരയിലരഞ്ഞാണം ചാർത്തിച്ചീടാം, തളിപ്പറമ്പത്തൊരു നെയ്യമൃതും, കാഞ്ഞിരങ്ങാട്ടൊരു നെയ് വിളക്കും, പൂമാലക്കാവിൽ ഭഗവതിക്ക്, പൊന്നിൻ പൂമാലയണിയിച്ചോളാം, ഇത്തരം നേർച്ചകൾ നേർന്നവള്, അത്തലില്ലാതെ കഴിയും കാലം, മാസങ്ങൾ നീങ്ങിക്കഴിഞ്ഞവൾക്ക്, ഒമ്പതുമാസം കഴിഞ്ഞു പോയീ, പത്തും കഴിഞ്ഞു, പത്താം ദിവസം, പത്തുവിനാഴിക ചെല്ലും നേരം, ഒത്തൊരു നല്ല മുഹൂർത്തം തന്നിൽ, പെറ്റവൾ നല്ലൊരു ബാലികയേ... പത്തനം തന്നിൽ പരലസിച്ചു, തത്തിക്കളിച്ചവൾ പൊന്നുമോള്, പെണ്‍കുഞ്ഞാണെന്നുള്ള വാർത്തകേട്ടു, പാരിച്ചോരാമോദാൽ കുഞ്ഞിക്കോരൻ, ദാനധർമ്മാദികൾ വേണ്ടുമ്പോലേ, സമ്മാനദാനവും നിർവ്വഹിച്ചു, അന്നവസ്ത്രാദികളാഭരണം, ആദരവോടെ കഴിച്ചുവേഗം, താലോലിച്ചേറ്റം വളർത്തിയമ്മ, ഓമനിച്ചാങ്ങളമാരും നോക്കി, ജ്യോത്സ്യരെ വേഗം വരുത്ത്യവര്, ജാതകം നന്നായെഴുതിപ്പിച്ചു, കുഞ്ഞിമാക്കമെന്നോമനപ്പേർ കുഞ്ഞിന്നായെന്നു വിളിച്ചവര്, ഒരു കുന്നിലന്നൊരു പന്നിപോലെ അരുമയിലന്നു വളർന്നു മാക്കം, ആനന്ദമോടെ കഴിയും കാലം, ആണ്‍മക്കൾ തന്നുടെ കല്യാണങ്ങൾ, ആമോദമോടെ കഴിപ്പിച്ചച്ഛൻ, സാമോദം ഭാര്യമാർ നാമമോതാം, മൂത്തവനാം കുഞ്ഞിക്കോമനുടെ, ഭാര്യക്കു കുഞ്ഞാതിയെന്നു നാമം, രണ്ടാമനാകുമാ കുഞ്ഞമ്പുന്റെ, പെണ്ണിന്റെ പേരല്ലോ കുംഭയെന്ന് , രയരപ്പവനവൻ മൂന്നാമൻറെ, ഭാര്യ കുഞ്ചാറയെന്നു നാമം, നാലാമൻ കണ്ടന്ന് പാട്ടിപ്പെണ്ണ്, ചീരുപ്പെണ്ണഞ്ചാമനപ്പണ്ണക്കല്ലോ, ആറാമൻ കണ്ണന്നൊരുമ്മാച്ചയും, ഏഴാമൻ ചാത്തൂന് കുഞ്ഞാണിയും, എട്ടാമൻ പാപ്പന്ന് കുഞ്ഞിക്കുങ്കി, ഏതിലും ചൊവ്വുള്ള പെണ്ണാകുന്നു, ഒമ്പതാമൻ കുഞ്ഞിക്കോരനുടെ, പെണ്ണല്ലേ...
ബപ്പിരിയൻ തെയ്യം
പണ്ടുണ്ടായിരുന്നൊരു ആചാരവും ഇന്ന് അനുഷ്ഠാനത്തിനും ആഘോഷത്തിനും ഇടയിൽ പെട്ട് ശ്വാസം കിട്ടതെ വലയുകയും ചെയ്യുന്നൊരു കലാരൂപമാണു തെയ്യം. ഒരു വേർതിരിവിന്റെ കാലമെന്നു പറയാം. പഴമക്കാർ ഇന്നും കൂപ്പുകൈയ്യോടെ തെയ്യത്തെ കാണുമ്പോൾ പുതുതലമുറ മൊബൈൽ ക്യാമറയുമായി നേരിടുന്ന കാലം. വിദൂരസന്ദർശകർക്ക് ഫോട്ടോഗ്രാഫിയിൽ തന്റെ വൈദഗ്ധ്യം കാണിക്കാനുള്ള നല്ലൊരു അവസരം കൂടിയാണു തെയ്യം കെട്ട്. നെരിപ്പ് എന്നറിയപ്പെടുന്ന കൂറ്റൻ തീകനൽക്കൂനയും അരയ്ക്കു ചുറ്റും കെട്ടിയ തീപ്പന്തങ്ങളും വളർന്നിരിക്കുന്ന കൂറ്റൻ തിരുമുടിയും ഒക്കെയായി തികഞ്ഞ അഭ്യാസപ്രകടനങ്ങളിൽ മുഴുകിയ കലാകാരനും കാഴ്ച്ചക്കാരനെ ഏറെ ഇഷ്ടത്തിലാക്കുന്നുണ്ട്. അനുഷ്ഠാനരൂപമായ ഈ കലാരൂപം സാഹസികത കാണിക്കാനുള്ള മാർഗമായി കണ്ട് പുതുമുഖകലാകാരന്മാർ അഴിഞ്ഞാടാറുണ്ട് - പലസ്ഥലത്തും ഇതൊരു കുരുതിക്കളം തന്നെയാവുന്നുമുണ്ട് എന്നത് വേദനാജനകം തന്നെ. കൃത്യമായൊരു ബോധവത്കരണം ഈ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സമുദായങ്ങളെ ഒന്നിപ്പിച്ച് കൊടുക്കേണ്ട കാലം കൂടെയാണിത്. ഗോവിന്ദ ഗോവിന്ദ വിളി നിറഞ്ഞു കേൾക്കുന്ന ക്ഷേത്ര പറമ്പിലൂടെ ഓടുന്ന തെയ്യം ഓരോ തെങ്ങും നോക്കി ചൂട്ടു പിടിച്ച ഭക്തജനങ്ങളെ കൂടെ ഓടി നടക്കുകയും, വിവിധ തെങ്ങ് നോക്കി കയറി തേങ്ങയും ഓലയും അടർത്തിയിട്ടതിനു ശേഷം ബപ്പിരിയൻ തെയ്യം ചില സാഹസികതകളൊക്കെ കാണിക്കാറുണ്ട്. ഈയിടെ കേട്ട അപകടം അങ്ങനെയൊരു സാഹിസികതയിൽ നിന്നും ഉണ്ടായതുഹന്നെയാണ്. കപ്പലിൽ ഉയർന്നു നിൽക്കുന്ന പാമരത്തിനു മുകളേറി കരഭാഗം എത്താറയോ എന്ന് ആകാംഷയോടെ നോക്കുന്ന മുസ്ലീമതവിശ്വാസിയുമായി ബന്ധപ്പെട്ട തെയ്യമാണ് ബപ്പിരിയൻ തെയ്യം. ഉമ്മച്ചിത്തെയ്യം, ആലിത്തെയ്യം, മാപ്പിളത്തെയ്യം, മാപ്പിള ചാമുണ്ഡി, മുക്രിത്തെയ്യം, ബപ്പിരിയൻ തെയ്യം ഇങ്ങനെ പലതാണു മാപ്പിള തെയ്യങ്ങൾ. സീതയെ അന്വേഷിക്കാൻ പുറപ്പെട്ട ഹനുമാനായാണ് ഈ തെയ്യത്തിന്റെ ഐതീഹ്യം എന്ന പേരിൽ സവർണഹിന്ദൂയിസം കഥകൾ മെനയാൻ വന്നിരുന്നെവെങ്കിലും പഴങ്കഥയെ മാറ്റാൻ പറ്റിയിട്ടില്ലായിരുന്നു. ആര്യവർഗത്തിനും ഏത്രയോ പൂർവ്വികമാണു നമ്മുടെ തെയ്യവിശ്വാസങ്ങൾ. പരശുരാമന്‍ കേരളം മഴുവെറിഞ്ഞ് കണ്ടെടുത്തതാണെന്നല്ലേ ആര്യവിശ്വാസം, പാണന്‍, വേലന്‍ തുടങ്ങിയ ജാതികള്‍ക്ക് അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം കൊടുത്ത കലയാണു തെയ്യം എന്നും കഥകൾ ഉണ്ട്. ആര്യന്‍മാർക്കു മുമ്പേ ഉള്ള കലായിട്ടും, ബ്രാഹ്മണർക്ക് ഇതിനെ തകര്‍ക്കാനോ, നന്നായിട്ട് ഇതിലേക്ക് ഇടപെടാനോപറ്റിയിട്ടില്ല, കാരണങ്ങൾ പലതുണ്ടാവാം, ചെണ്ട...
കാഞ്ഞങ്ങാട് ബാംഗ്ലൂർ ബസ്സ് സർവ്വീസ്
കാസർഗോഡ് ജില്ലയിലെ മലയോരമേഘലകളായ ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നൊരു ബസ്സ് സർവ്വീസാണ് കേരളസർക്കാറിന്റെ ബാഗ്ലൂർ കെ. എസ്. ആർ. ടി. സി. ബസ്സ് സർവ്വീസ്. കെ. എസ്. ആർ. ടി. സി. ഇന്നുമുതൽ മേൽപ്പറഞ്ഞ വഴിയിലൂടെ പുതിയൊരു സേവനത്തിനു തുടക്കം കുറിക്കുന്നു എന്നത് മലയോര നിവാസികൾക്ക് ആഹ്ലാദകരമായിരിക്കുന്നു. കാഞ്ഞങ്ങാടു നിന്നും പ്രൈവൈറ്റു ബസ്സുകൾ ഉണ്ടെങ്കിലും ഈ വഴിയിലൂടെ ഒന്നും തന്നെയില്ല. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി നിരവധിപ്പേർ എത്തിച്ചേരുന്ന സ്ഥലമാണ് ബാംഗ്ലൂർ. കൃത്യമായ യാത്രാസൗകര്യം കിട്ടുകയെന്നത് അതുകൊണ്ടുതന്നെ ഏറെ സൗകര്യപ്രദമാവുന്നു. മുമ്പ് ഒരു കെ. എസ്. ആർ. ടി. സി. ബസ്സുണ്ടായിരുന്നത് പ്രൈവറ്റ് ബസ്സുകാരുടെ നിരന്തരമായ ശല്യം കാരണം നിർത്തിവെയ്ക്കുകയായിരുന്നു. കാഞ്ഞങ്ങാടു നിന്നും അധികം പ്രൈവറ്റ് ബസ്സൊന്നുമില്ല. ആകെ ഉള്ളത് മുമ്പ് സഫർ ട്രാവൽസ് എന്നറിയപ്പെട്ടിരുന്ന കൊഹിനൂർ സർവ്വുസുക്കാർ തന്നെയാണ്. അടുത്ത കാലത്തായി ഓൺലൈൻ വഴി ടിക്കറ്റ് ബുക്കിങ് ഒക്കെയുള്ളതുകാരണം പ്രത്യേകിച്ചും പലരും വഞ്ചിക്കപ്പെടുന്നുമുണ്ട്. ബാംഗ്ലൂരിലെ പ്രധാന ബസ് സ്റ്റാറ്റാന്റായ മജസ്റ്റിക്കിനോടടുത്തുള്ള ശാന്തിനഗറിലേക്കാണ് കെ. എസ്. ആർ. ടി. സി. ബസ്സ് എത്തിച്ചേരുന്നത്. കാഞ്ഞങ്ങാടു നിന്നും വൈകുന്നേരം 6:30pm നു പുറപ്പെട്ട് ബാംഗ്ലൂർ ശാന്തിനഗറിൽ രാവിലെ 5:30am നുതന്നെ എത്തിച്ചേരുന്ന നിലയിലാണ് കാഞ്ഞങ്ങാടു നിന്നും ബാംഗ്ലൂരേക്കുള്ള യാത്ര. തിരിച്ച് കാഞ്ഞങ്ങാടേക്ക് രാത്രി 9:30 ഓടെ ശാന്തിനഗറിൽ നിന്നും വിട്ടിട്ട് രാവിലെ 9 മണിയോടെ എത്താനാണിപ്പോൾ ഉള്ള പ്ലാനിങ്. സമയത്തിലും ബസ്സിൽ തന്നേയും മാറ്റങ്ങൾ പ്രതീക്ഷിക്കാം. നല്ലൊരു പുഷ്ബാക്ക് സീറ്റിങ് ഉള്ള ബസ്സുതന്നെ ഈ റൂട്ടിൽ ഇടാനായി ഒരു സംസാരം നടക്കുന്നുണ്ട്. തുടക്കമെന്ന നിലയിൽ ഈ ബസ്സിനെ ആശ്രയിക്കേണ്ടിയിരിക്കുന്നു. 366 യ്ക്ക് കാഞ്ഞങ്ങാടു നിന്നും ബാംഗ്ലൂരിൽ ഈ ബസ്സിനിപ്പോൾ എത്തിച്ചേരാം; പുഷ്ബാക്കാക്കിയാൽ 550 രൂപയോളം കൂടിയേക്കും. ശാന്തിനഗർ ബസ്സ്റ്റാൻഡ് ബാഗ്ലൂരിലെത്തിച്ചേരുന്ന കാഞ്ഞങ്ങാടുകാർക്ക് ഏറെ പ്രാധാന്യമുള്ള ബസ് സ്റ്റാന്റാണ് ശാന്തിനഗർ. കാരണം പ്രധാനമായിട്ടുള്ളത് ഏറെ മലയാളികൾ പഠിക്കുന്ന ക്രൈസ്റ്റ് യൂണിവേർസിറ്റി, കർണാടകയിലെ പ്രസിദ്ധ ആശുപത്രിയായ നിംഹാൻസ് (Nimhans - National Institute of...
മുത്തപ്പൻ മടപ്പുര
പറശ്ശിനിക്കടവിലെ പേരുകേട്ട തെയ്യമായ മുത്തപ്പനെ കുടുംബദൈവമായി അഥവാ കുലദൈവമായി പലരും ആരാധിച്ചു വരുന്നു. ഇതിനായി വീടിനോടു ചേർന്നു കെട്ടുന്ന താനങ്ങളാണു മടപ്പുര എന്നറിയപ്പെടുന്നത്. മുത്തപ്പന്റെ പ്രസാദവും കോലമഹോത്സവവും കൃത്യമായി ആരാദിക്കുന്നതും ഈ മടപ്പുരയിലാണ്, മുത്തപ്പന്റെ പ്രധാനവഴിപാട് പയങ്കുറ്റിയാണ്. പയറു പുഴുങ്ങി തേങ്ങ മുറിച്ചിട്ട് ഉണക്കമീനും മുറിച്ചിട്ട ഒരു മിശ്രിതം ആണിത്. മീൻ കറിയെങ്ങനെയാ ദൈവത്തിന്റെ ഇഷ്ടഭോജ്യമാവുന്നതെന്ന ധാരണവേണ്ട! മുത്തപ്പന്റെ യഥാർത്ഥ ചരിത്രം ദ്രാവിഡപ്പഴമയും ബുദ്ധമത കടന്നുകയറ്റവും ഒക്കെ നിലനിൽക്കുന്ന കാലത്തേ ഉള്ളതാണ്; എന്തോ ആവട്ട് കാര്യം - ബ്രാഹമണകൂട്ടായ്മ വന്ന് ശിവന്റെ ഭൂതഗണത്തിലൊരുവനായി മുത്തപ്പനെ താഴ്ത്തിക്കെട്ടിയിട്ടു പോലും മുത്തപ്പൻ ഉയർന്നു തന്നെ ഇന്നും നിൽക്കുന്നു. പേരുകേട്ട ആ നായാട്ടുനായകന്റെ ഒരു മടപ്പുര ഒടയഞ്ചാലിലും ഉണ്ട്. ഇവിടുത്തെ പ്രാരംഭകഥകൾ അല്പം വിശാലമാണ്! ഒടയഞ്ചാലിൽ പണ്ട് പുലികളുണ്ടായിരുന്നു, കാട്ടുപന്നികളും പലതരം മൃഗങ്ങൾ വേറെയും ഉണ്ടായിരുന്നു. രാത്രിയിൽ നാട്ടിലിറങ്ങി പശുത്തൊഴുത്തിൽ കയറി പശുക്കളെ കൊന്നു തിന്നുക പതിവായിരുന്നു. മുറ്റത്തും തൊഴുത്തിനു മുന്നിലും വലിയ നെരിപ്പോടുണ്ടാക്കി പുലിയെ ഓടിക്കാൻ മുൻകരുതലെടുത്തിരുന്നു. വല്യമ്മയൊക്കെ പുലിയെ നേരിട്ടു കണ്ടതും കുഞ്ഞായിരുന്ന അമ്മയെ എടുത്ത് പടിഞ്ഞാറ്റയിൽ ഒളിച്ചിരുന്നതും അടക്കമുള്ള കഥകൾ പറഞ്ഞുതന്നതോർക്കുന്നു. അവർക്കന്ന് പശുക്കളെ മതിയായിരുന്നു. കാലം മാറി. പുലി പോയിട്ട് പൂച്ചപോലും ഒടയഞ്ചാലിൽ നിന്നും അപ്രത്യക്ഷമായി വന്നു. പുലിയെ കൊന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല; അവയൊക്കെയും സ്വയം നശിച്ച് ഒഴിയുകയായിരുന്നു. പഴമക്കാരുടെ കഥകളിലൊക്കെയും പുലികൾ വന്ന് പശുത്തൊഴുത്തിൽ നിരങ്ങാറുള്ള കഥകൾ ഉണ്ടെന്നു മാത്രം. ഞങ്ങളുടെ കുഞ്ഞു തറവാടായ ഒടയഞ്ചാൽ വീട്ടിലൊരു മുത്തപ്പൻ മടപ്പുരയുണ്ട്; അതിന്റെ ചരിത്രത്തിൽ പുലികൾക്കുള്ള സ്വാധീനം ചെറുതല്ല. അതാണു മേലെ പുലിക്കഥ പറയാൻ കാരണം. വല്ല്യമ്മയുടെ അമ്മയുടെ അച്ചനു നായാട്ട് ശീലമായിരുന്നു. പണ്ട് അവർ പറഞ്ഞുതന്ന കഥകളോർക്കുന്നു. ഒരിക്കൽ നായാട്ടിനു നരയർ മല കേറിപ്പോവുകയും വഴി തെറ്റി അലഞ്ഞ് ഒരു പുലിക്കൂട്ടത്തിനു നടുവിൽ പെട്ടു പോവുകയും ചെയ്തുവത്രേ! മൂന്നു നാലു പുലികൾക്ക് നടുവിൽ കുടുങ്ങിപ്പോയ മൂപ്പർ നായാട്ടുദേവനായ പറശ്ശിനിക്കടവ് മുത്തപ്പനെ വിളിച്ചു പ്രാർത്ഥിച്ചുവത്രേ!! കുറേ നേരം കണ്ണടച്ചു പ്രാർത്തിച്ചുവെന്നു കഥ....
പ്രശ്നോത്തരി – ഭാഷാ, വ്യാകരണം, സാഹിത്യം
കുഞ്ഞുങ്ങളുടെ കൗതുക ലോകം
കുട്ടിത്തം മാറാത്ത സംസാരം ആരു പറഞ്ഞാലും കേൾക്കാൻ രസമുള്ളതു തന്നെ. കുട്ടികളെ ഇഷ്ടപ്പെടാൻ പലർക്കും ഇതൊരു പ്രത്യേക കാരണം കൂടിയാണ്. ഏതൊരു കുട്ടിയേയും ഞാനതുകൊണ്ടുതന്നെ വളരെയേറെ ഇഷ്ടപ്പെടുന്നു. അച്ഛനാണെന്ന ബോധത്തിലുപരിയായി ആമീസിനോട് വെറുതേ അതുമിതുമൊക്കെ സംസാരിക്കാൻ ഞാനിഷ്ടപ്പെടാനുള്ള കാരണവും ഇതൊക്കെ കേൾക്കാൻ തന്നെയാണ്. മൂന്നുവയസുകാരിയുടെ ഗൗരവത്തോടെയുള്ള സംസാരം കേൾക്കേണ്ടതുതന്നെയാണ്. സംസാരിക്കുമ്പോൾ അതിനു വേണ്ടിവരുന്ന ഭാവവും കുഞ്ഞുങ്ങൾ മുഖത്ത് വരുത്തുന്നുണ്ട്. കരയുമ്പോൾ മുഖം എത്രമാത്രം ദയനീയമാവുന്നോ അതോപോലെ തന്നെ ഏതുഭാവത്തേയും അവർ നന്നായി ഉൾക്കൊള്ളുന്നു... പേടിപ്പെടുത്തുന്ന കാര്യങ്ങൾ (ആമീസിന്റെ ഭാഷയിൽ പറഞ്ഞാൽ ക്രോക്രോച്ചിനെ പറ്റി) പറയുമ്പോൾ അവളുടെ മുഖത്ത് ഭയാനകമായ പേടിതന്നെ നിഴലിക്കുന്നു; സന്തോഷകാര്യങ്ങളിൽ അതിയായ സന്തോഷം മുഖത്തുകാണാം അങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഒരുവർഷത്തോളം ആക്സിഡന്റ് കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു ഞാൻ. പലരും പറഞ്ഞതു കേട്ടിട്ടോ സംസാരിക്കുന്നത് കണ്ടിട്ടോ ആരെങ്കിലും അവളെ പറഞ്ഞു ബോധ്യപ്പെടുത്തി കൊടുത്തിട്ടോ എന്നറിയില്ല; അവൾക്കറിയാം ഒരു ബൈക്ക് ഇടിച്ചിട്ടാണ് ഞാൻ വീണതെന്നും തലയ്ക്ക് ഓപ്പറേഷൻ വേണ്ടി വന്നതെന്നും. മഞ്ജുഷ ഓഫീസിൽ പോകാൻ തുടങ്ങിയ അന്നു മുതൽ ആമിയെ എന്നും നോക്കാറുണ്ടായിരുന്ന ചേച്ചിയെ തന്നെ ശ്രദ്ധിക്കാൻ ഏൽപ്പിക്കുമായിരുന്നു. ദിവസേന വൈകുന്നേരങ്ങളിൽ ഞാനാണവളെ കൂട്ടിക്കൊണ്ടുവരാൻ പോകാറുള്ളത്. നടക്കുമ്പോൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടി ഡാൻസുകളിച്ച് നടക്കാൻ അവൾക്കിഷ്ടമാണ്. റോഡിലൂടെ വരുമ്പോൾ എതിരേ കാറുകൾ വന്നാലോ ലോറിയോ മറ്റോ വന്നാലോ അവൾക്ക് പ്രശ്നമുണ്ടാവാറില്ല. അവളെ ശ്രദ്ധയോടെ ഞാൻ തന്നെ പിടിച്ച് സൈഡിലൂടെ നടത്തേണ്ടതുണ്ട്. എന്നാൽ ഒരു ബൈക്ക് ദൂരെ നിന്നും വരുന്നതു കണ്ടാൽ അവൾ പേടിച്ച് എന്റെ കൈകൾ മുറുകേ പിടിച്ച് ഏറെ ഉത്തരവാദിത്വത്തോടെ സൈഡിലിലേക്ക് വലിച്ചുമാറ്റും. എന്നിട്ടു പറയും, “അച്ഛാ, ബൈക്ക് വരുന്നുണ്ട്, റോഡിലൂടെ നടക്കാതെ മാറി നിൽക്ക്, അതു പോയിട്ട് നമുക്ക് പോകാം“ എന്ന്. ഭീതിതമാവും അവളുടെ കണ്ണുകൾ. എന്റെ കൈവിടാതെ തന്നെ ബൈക്ക് പോയി മറയുംവരെ അവൾ വഴിയോരത്ത് അടങ്ങി ഒതുങ്ങി നിൽക്കും. അവളുടെ അനുവാദം കിട്ടിയാൽ മാത്രമേ ശേഷിച്ച യാത്രയ്ക്ക് ഞാൻ ഒരുങ്ങാറുള്ളൂ... ഇതുപോലെ എന്നെ അത്ഭുതപ്പെടുത്തിയെ കാര്യങ്ങൾ ഏറെയാണ്....
ചായില്യം, മനയോല, ചെഞ്ചല്യം, മുഖത്തെഴുത്ത്
ചായില്യവും മനയോലയുമൊക്കെ പ്രകൃതിദത്തമായ വർണകങ്ങളാണ്. വടക്കേമലബാറിലെ ദ്രാവിഡപഴമ വിളിച്ചോതുന്ന കലാരൂപമായ തെയ്യം എന്ന കലോത്സവത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് കോലക്കാരുടെ മുഖത്തെഴുത്ത്. പ്രകൃതിദത്ത ചേരുവകളുപയോഗിച്ചായിരുന്നു ഇത്രയുംകാലം ഈ കലാവിരുത് നടത്തി വന്നിരുന്നത്. ഇവയിൽ പ്രമുഖമാണ് ചായില്യവും (Vermilion) മനയോലയും (Orpiment) ചെഞ്ചല്യവും (Shorea robusta). അരി അരച്ചെടുത്ത കുഴമ്പ്, കരി, മഞ്ഞൾ, ചുണ്ണാമ്പ് തുടങ്ങിയവ പ്രധാനം ചെയ്യുന്ന നിറങ്ങളും മുഖത്തെഴുത്തിൽ ഉപയോഗിച്ചു വരുന്നുണ്ട്. മാങ്കെണ്ണുവെച്ചെഴുത്ത്, നരികുറിച്ചെഴുത്ത്, വട്ടക്കണ്ണിട്ടെഴുത്ത്, കൂക്കിരിവാല് വെച്ചെഴുത്ത്, കോയിപ്പൂവിട്ടെഴുത്ത്, കട്ടാരവും പുള്ളിയും, ഇരട്ടച്ചുരുളിട്ടെഴുത്ത്, മഞ്ഞയും വെള്ളയും, കട്ടാരപ്പുള്ളി, പ്രാക്കെഴുത്ത്, വെരദളം, അഞ്ചുപുള്ളി, വട്ടക്കണ്ണും പുള്ളിയും, കോയിപ്പൂവിട്ടേഴുത്ത്, അഞ്ചുപുള്ളിയും ആനക്കാലും, നാഗം താഴ്ത്തി എഴുത്ത് എന്നിങ്ങനെ പല രീതിയിലുള്ള മുഖത്തെഴുത്തുകൾ ഉണ്ട്. ഇതുകൂടാതെ മുഖത്ത് പാള വെച്ച് കെട്ടിയോ മുഖമൂടി വെച്ചോ കണ്ണുകാണാതിരിക്കാൻ ഫലകങ്ങൾ വെച്ചു കൊട്ടിയും മറ്റും വിവിധ തെയ്യങ്ങൾ ഉണ്ട്. പാളയിലും മുഖത്തെഴുത്തു പോലെ ചിത്രകാലാവിരുന്ന് സുലഭമാണ്. പൊട്ടൻ തെയ്യമാണിതിൽ പ്രധാനം. ചായില്യം ഓറഞ്ചു നിറം കലർന്ന ചുവപ്പു നിറത്തിൽ ലഭികുന്ന വർണകമാണ് ചായില്യം. മെർക്കുറി സൾഫേറ്റ് എന്നു പറയാം. കാണാൻ മുഖത്തെഴുത്തിലെ ചുവന്ന നിറം ഏറെ മനോഹരവുമാണ് - ഇതിനായി വെളിച്ചെണയിൽ അരച്ചെടുക്കുകയാണു പതിവ്. തെയ്യങ്ങളുടെ മുഖത്തെഴുത്തിനു മാത്രമല്ല ചുവർ ചിത്രങ്ങളിൽ നിറം പകരാനും ഇതുപയോഗിച്ചു വരുന്നുണ്ട്. മെർക്കുറിക് സൾഫൈഡ് എന്ന രാസസംയുക്തമായ ഇതൊരു അസംസ്കൃതവസ്തുകൂടിയാണ്. ശുദ്ധി ചെയ്ത ചായില്യം ശരീരപുഷ്ടി, ക്ഷയം, പാണ്ട്, ശരീരവേദന എന്നീ അസുഖങ്ങൾക്ക് മരുന്നായി ആയുർവ്വേദത്തിലും ഉപയോഗിക്കുന്നു. സംസ്‌കൃതത്തിൽ ഇത് ജാതിലിംഗ എന്നാണറിയപ്പെടുന്നത്. ചായില്യത്തിന്റെ ലഭ്യത കുറഞ്ഞുവന്നതിനാലും മാർക്കറ്റിൽ ലഭ്യമായതിനു തന്നെ വില കൂടുതലായതിനാലും പകരമായി രാസസംയുക്തങ്ങൾ മുഖത്തെഴുത്തിനായി ഉപയോഗിച്ചു വരുന്നുണ്ട് - റെഡ് ഓക്സൈഡ് ഇതിൽ പ്രധാനമാണ്. മനയോല കടും ഓറഞ്ച് - മഞ്ഞ നിറമുള്ള വർണകമാണിത്, ഗന്ധകത്തിന്റെ അളവ് കൂടിയ തോതിലുള്ള കല്ലിന്റെ കഷ്ണമാണിത്. അർസനിക് ബൈസൾഫേറ്റ് എന്നു പറയാം. രാസസൂത്രം As2S3 എന്നതാണ്. മനയോല നന്നായി പൊടിച്ചെടുത്ത് തവിടാക്കി വെളിച്ചെണ്ണയിൽ ചാലിക്കുമ്പോൾ മഞ്ഞ ചായം ലഭിക്കുന്നു. ഇതിലേക്ക് നല്ല നീലം...
Protected: രക്തസാക്ഷി ദിനം
This content is password-protected. To view it, please enter the password below. Password:
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
