വിക്കിസംഗമോത്സവം - 2012 ലേക്ക് പ്രബന്ധാവതരണത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളം വിക്കിമീഡിയ പദ്ധതികളിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളുടേയും മലയാളം വിക്കിമീഡിയയുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരുടേയും വാർഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം. ഇവർക്ക്, പരസ്പരം നേരിൽ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങൾ പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തൽസ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവർത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവർത്തകർ, ഗവേഷകർ, കമ്പ്യൂട്ടർ വിദഗ്ദർ, സ്വതന്ത്ര -സാംസ്കാരിക പ്രവർത്തകർ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകൾക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഇതൊരവസരമാണ്. മലയാളം വിക്കിമീഡിയയുടെ ആദ്യത്തെ സംഗമോത്സവത്തിന് ആതിഥ്യമരുളുന്നത് കൊല്ലം നഗരമാണ്. ഏപ്രിൽ 21, 22 (അല്ലെങ്കിൽ ഏപ്രിൽ 27,28) തീയതികളിൽ 2 ദിവസമായാണു് പരിപാടി നടക്കുന്നത്. തീയതി, പരിപാടി നടക്കുന്ന കൃത്യമായ സ്ഥലം എന്നിവയെകുറിച്ചുള്ള അറിയിപ്പ് അടുത്ത ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ വരുന്നതാണ്)ഈ പ്രഥമ വിക്കിസംഗമോത്സവം വിവിധ മലയാളം വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാർഷിക വിശകനങ്ങൾ, ചർച്ചകകൾ എന്നിവയ്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങൾ, പാനൽ ചർച്ചകൾ, ക്ലാസ്സുകൾ, ശില്പശാലകൾ, പൊതുചർച്ചകൾ, പ്രഭാഷണങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾക്ക് വേദി ആവുകയാണ്. അതിന്റെ ഭാഗമാകാൻ മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള എല്ലാവരേയും ക്ഷണിക്കുന്നു.നിങ്ങൾക്കും പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അപേക്ഷകൾ സമർപ്പിക്കാം. പ്രധാന തിയതികൾപ്രബന്ധങ്ങൾ സ്വീകരിക്കാൻ തുടങ്ങുന്നത് 21 ഫെബ്രുവരി 2012പ്രബന്ധങ്ങൾ സമർപ്പിക്കാനുള്ള അവസാനതീയതി 21 മാർച്ച് 2012തിരഞ്ഞെടുത്ത പ്രബന്ധങ്ങളെ പറ്റിയുള്ള അറിയിപ്പ് 31 മാർച്ച് 2012 ഈ വർഷത്തെ വിക്കിസംഗമോത്സവം - 2012 ൽ താഴെപ്പറയുന്ന വിക്കിപീഡിയയുടെ സംരംഭങ്ങളെ വികസനത്തിനു വേണ്ടിയ പ്രധാന പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.സമൂഹം ( Community)ടെക്നോളജി (Technology)അറിവ് (Knowledge)പ്രചാരണം ( Outreach)ഈ പ്രമേയങ്ങൾ അടിസ്ഥാനമാക്കിയുള്ള അവതരണങ്ങൾക്കാണ് മുൻഗണന.വിക്കിസംഗമോത്സവം - 2012 മലയാളം വിക്കി സംബന്ധമായ പദ്ധതികൾക്കുള്ളതായത് കൊണ്ട്, പ്രബന്ധങ്ങളുടെ അവതരണം മലയാളത്തിലാവുന്നതാണ് അഭികാമ്യം. എന്നാൽ പ്രബന്ധാവതാരകൻ മലയാളിയല്ലെങ്കിൽ (അല്ലെങ്കിൽ മലയാളം ശരിയായി അറിയാത്ത ആൾ ആണെങ്കിൽ) ഇംഗ്ലീഷ് ഉപയോഗിക്കാംകൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും താഴെക്കാണുന്ന കണ്ണിയിൽ ഞെക്കുക. വിക്കിപീഡിയ:വിക്കിസംഗമോത്സവം -...
നോക്കിവാങ്ങുന്നവർ – ഒരു നോക്കുകൂലി കഥ
അങ്ങ് നാട്ടിൽ, ഒടയഞ്ചാലില്‍ വീട്ടിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്. ചില സാധനങ്ങളൊക്കെ ബാഗ്ലൂരില്‍ നിന്നും കൊണ്ടുപോയാല്‍ കുറച്ചൊക്കെ പണം ലാഭിക്കാമെന്നാരോ പറഞ്ഞിരുന്നു. വയറിങ് സാധനങ്ങള്‍, ടൈല്‍സ്, പ്ലമ്പിങ് സാധനങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ വിലയില്‍ നല്ല വ്യത്യാസമുണ്ട്. വ്യത്യാസമെന്നു പറഞ്ഞാല്‍ 134 രൂപ MRP -യുള്ള ഒരു സാധനത്തിന് കാഞ്ഞങ്ങാട് 132 രൂപയ്‌ക്ക് (ബള്‍ക്കായിട്ട് എടുക്കുകയാണെങ്കില്‍) തരാമെന്നു പറയുമ്പോള്‍ ഇവിടെ ബാംഗ്ലൂരില്‍ അത് 83 രൂപയ്ക്ക് തരാം എന്നു പറയുന്നു. ഈ ഒരു വ്യത്യാസം എല്ലാ സാധനങ്ങളിലും ഉണ്ട്. ഒരു സംസ്ഥാനത്തില്‍ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകണമെങ്കില്‍ വില്ലേജില്‍ നിന്നും ഇത് പേര്‍സണല്‍ ആവശ്യത്തിലേക്കാണ് എന്നും പറഞ്ഞു തരുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് കൂടി കരുതിയാല്‍ ടാക്സും മറ്റുകാര്യങ്ങളും കുറഞ്ഞുകിട്ടും. അങ്ങനെ ഞാന്‍ ഒരിക്കല്‍ കുറേ വയറിങ് മെറ്റീരിയല്‍സ് ബാംഗ്ലൂരിലെ കെ. ആര്‍. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിച്ചു. ബസ്സുകാരോട് ചോദിച്ചപ്പോള്‍ 30 kg വരെ കൊണ്ടുപോകാന്‍ 150 രൂപ ആവും എന്നവര്‍ പറഞ്ഞു. സ്വിച്ചും ബോര്‍ഡും വയറുകളും ഒക്കെ കൂടി ഏകദേശം അത്രയുണ്ടായിരുന്നു. 150 രൂപയ്ക്ക് സംഭവം കാഞ്ഞങ്ങാട് സ്റ്റാന്‍ഡിനു സമീപം കോഹിനൂര്‍ (സഫർ) ബസ്സിന്റെ ഓഫീസിനു മുന്നില്‍ ഇറക്കിവെച്ചു. ഞാന്‍ തന്നെ അവയൊക്കെ എടുത്ത് റോഡ് സൈഡിലേക്ക് മാറ്റിവെച്ച് ഒരു ഓട്ടോ റിക്ഷ കിട്ടുമോ എന്നും നോക്കി നില്‍ക്കാന്‍ തുടങ്ങി. സമയം രാവിലെ എട്ടുമണിയോടടുത്തിരുന്നു. ഭാഗ്യത്തിന് ഒരു ഓട്ടോക്കാരന്‍ അടുത്തു വന്നു കിലോമീറ്ററിന് 10 രൂപ 50 പൈസ തന്നാല്‍ കൊണ്ടുപോകാം എന്നയാള്‍ പറഞ്ഞു. പതിനൊന്നു രൂപയാണത്രേ സ്റ്റാന്‍ഡില്‍ എല്ലാവരും കിലോമീറ്ററിനു ചാര്‍ജ് വാങ്ങിക്കാറുള്ളത്. 10 രൂപ 50 പൈസ വെച്ച് ഞാന്‍ വീടുവെയ്ക്കുന്ന സ്ഥലം വരെ 15 കിലോമീറ്റര്‍ ദൂരത്തേക്ക് 150 രൂപ. ഞാന്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതിച്ചു. ആകെ 300 രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്നും സാധനം വീട്ടിലെത്തുമല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്. കെ. ആർ. മർക്കറ്റിൽ നിന്നും ബാംഗ്ലൂരിലെ ബലന്തൂരുള്ള എന്റെ താമസസ്ഥലത്തേക്ക് ഓട്ടോക്കാരൻ പറഞ്ഞത് 450 രൂപയായിരുന്നു!! ഇത്തരം കുഞ്ഞുകുഞ്ഞു...
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു!!
ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക!!മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2011 എപ്രിൽ 02 മുതൽ 25 വരെയുള്ള കാലയളവിൽ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നത്. ഈ പദ്ധതിയിലൂടെ 2155 സ്വതന്ത്രചിത്രങ്ങൾ വിക്കികോമൺസിൽ നമ്മുടെ വകയായി ചേർക്കാൻ നമുക്കായി. 2011 ലെ പദ്ധതിചിത്രങ്ങൾ ഇവിടെ കാണാം.ഈ പദ്ധതിയുടെ രണ്ടാം ഭാഗം മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നപേരിൽ ഇന്നുമുതൽ രണ്ട് മാസത്തെ സമയ പരിധിവെച്ച് തുടങ്ങുകയാണ്.ഈ പദ്ധതിയുടെ ഭാഗമാവാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൈവശമുള്ള താങ്കൾ എടുത്ത മനോഹരചിത്രങ്ങളെ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുക. പദ്ധതിയെ കുറിച്ചുള്ള വിശദവിവരങ്ങൾ ഇവിടെ വിക്കിപേജിൽ കൊടുത്തിട്ടുണ്ട്. അതേ പേജിൽ പങ്കെടുക്കുന്നവർ എന്ന ഭാഗത്തായി താങ്കളുടെ പേരെഴുതി പദ്ധതിയുടെ ഭാഗമാവാൻ അഭ്യർത്ഥിക്കുന്നു. ആവശ്യമായ സഹായങ്ങൾക്ക് അതേ പേജിന്റെ സംവാദം പേജിലോ അതിൽ പങ്കെടുക്കുന്ന ഏതെങ്കിലും വിക്കിപീഡിയനെയോടോ എഴുതി ചോദിക്കാവുന്നതാണ്. വിക്കിയിലേക്ക് അത്യാവശ്യം വേണ്ട ചില ചിത്രങ്ങൾ താഴെ പറയുന്ന വിഷയങ്ങളിൽപെടുന്നവയാണ്. - കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ - കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ - കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ - കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ - കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ - കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ - ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം വിക്കിപീഡിയയിൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ) എല്ലാവരേയും ഈ വിക്കിപദ്ധതിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു. സഹായം ആവശ്യയമുണ്ടങ്കിൽ help at mlwiki.in എന്ന വിലാസത്തിലേക്ക് ഈമെയിൽ അയക്കുകയോ ഈ പേജിൽ വന്ന് സംശയങ്ങൾ ചോദിക്കുകയോ ആവാം.
പ്രണയം
[ca_audio url="https://chayilyam.com/stories/poem/pranayam.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] പ്രണയം... അനാദിയാം അഗ്നിനാളം... പ്രണയം അനാദിയാം അഗ്നിനാളം ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍ പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം ആത്മാവിലാത്മാവ് പകരുന്ന പുണ്യം പ്രണയം...! തമസ്സിനെ പൂനിലാവാക്കും നീരാര്‍ദ്രമാം തപസ്സിനെ താരുണ്യമാക്കും (2) താരങ്ങളായ് സ്വപ്നരാഗങ്ങളായ് ഋതുതാളങ്ങളാല്‍ ആത്മദാനങ്ങളാല്‍ അനന്തതയെ പോലും മധുമയമാക്കുമ്പോള്‍ പ്രണയം അമൃതമാകുന്നു... പ്രപഞ്ചം മനോജ്ഞാമാകുന്നു... പ്രണയം...! ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍ അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍ (2) പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു ഹൃദയങ്ങള്‍ വേര്‍പിരിയുന്നു... വഴിയിലീ കാലമുപേക്ഷിച്ച വാക്കുപോല്‍ പ്രണയം അനാഥമാകുന്നു... പ്രപഞ്ചം അശാന്തമാകുന്നു... പ്രണയം... അനാഥമാകുന്നു... പ്രപഞ്ചം... അശാന്തമാകുന്നു... മധുസൂദനന്‍നായര്‍
ചില പ്രണയദിന ചിന്തകൾ!!
വെള്ളമടിച്ചു കോണ്‍തിരിഞ്ഞു പാതിരാക്ക് വീട്ടില്‍ വന്നു കേറുമ്പോള്‍ ചെരുപ്പൂരി കാല്‍ മടക്കി ചുമ്മാ തൊഴിക്കാനും, തുലാവര്‍ഷരാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹിക്കാനും എന്‍റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, ഒടുവില്‍ ഒരു നാള്‍ വടിയായി തെക്കേ പറമ്പിലെ പുളിയന്‍ മാവിന്‍റെ വിറകിന്നടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ "കൂടി" വേണം... പറ്റുമെങ്കില്‍ കയറിക്കോ :)
ഏർപ്പ് ഉത്സവം
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉത്തമോദാഹരണമായ ഒരു ഗ്രാമീണ ആഘോഷമാണ് ഏർപ്പുത്സവം. പയ്യന്നൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നുവരുന്നൊരു ഉത്സവമാണിത്. കഴിഞ്ഞകാലങ്ങളിലെ ഉത്സവാഘോഷങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഉത്സവം കൂടിയാണിത് മകരം 28 നാണ് ഏർപ്പ്. പ്രകൃതിയെ ലോകമാതാവായി കണ്ടിരുന്ന പഴയകാല സമൂഹത്തിൽ, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ദൈവതുല്യവുമായിരുന്നു. ഇതിൽ ഏറെ പ്രാധാന്യം ഭൂമിക്കായിരുന്നു. അക്കാലത്ത് മണ്ണിൽ വിത്തിറക്കുമ്പോൾപോലും മനുഷ്യൻ ഭൂമീദേവിയുടെ അനുഗ്രഹം തേടി. ആര്‍ത്തവം അശുദ്ധമാണെന്ന പ്രചാരണങ്ങള്‍ക്കിടയില്‍ ഭൂമിദേവി ഋതുമതിയായതിന്റെ സന്തോഷത്തിലാണ് ഉത്തരകേരളത്തിലെ ചില ഗ്രാമങ്ങള്‍. ഭൂമിദേവി രജസ്വലയാകുന്നു എന്ന വിശ്വാസമാണ് ഈ കാര്‍ഷികോത്സവത്തിന് പിന്നില്‍. ഏർപ്പു ദിനത്തിൽ ഭൂമീദേവി പുഷ്പിണിയാകുമെന്നാണ് വിശ്വാസം. മലയാളമാസം മകരം ഇരുപത്തിയെട്ടിനാണ് ഉത്തരകേരളത്തിലെ ഗ്രാമങ്ങളില്‍ ഏര്‍പ്പ് ഉത്സവം ആഘോഷിക്കുന്നത്. മുന്‍കാലങ്ങളിലെല്ലാം നാട്ടുജീവിതത്തിലെ പ്രധാന ആഘോഷമായിരുന്നു ഇത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാഴ്ച. ഉത്സവത്തിന്റെ ഭാഗമായി വീടുകളില്‍ തുവര പായസം ഉണ്ടാക്കുന്നതാണ് പ്രധാന ചടങ്ങ്. ഏർപ്പ് വെരൽ എന്നാണിതറിയപ്പെടുന്നത്. നവധാന്യങ്ങളിൽപ്പെട്ട തുവര, പയർ, കടല എന്നിവയിൽ ഏതെങ്കിലുമൊരു ധാന്യം ചേർത്ത് മധുരച്ചോറുണ്ടാക്കി മകരക്കാറ്റിനു നേദിക്കുന്നതാണ് ഏർപ്പിലെ പ്രധാന ചടങ്ങ്. സ്ത്രീകളുടെ ആഘോഷമെന്ന നിലയിൽ ചിലയിടങ്ങളിൽ ഇതു ചിറപ്പ് എന്ന പേരിലും അറിയപ്പെടുന്നു. സ്ത്രീ-പ്രകൃതി ബന്ധത്തിൻെറ ഉത്തമ മാതൃകകൾ ഈ ചടങ്ങുകളിലെല്ലാം കാണാം. ഏര്‍പ്പു ദിവസം എട്ടു ദിക്കിലും വിളമ്പുന്നു. ത്രീനി അഹാനിരജസ്വലാ ബീജം ന വ്യാപയേത് അത്ര, ജനാഃ പാപത് വിനശ്യതി എന്നു പരാശഹോരയിൽ പറഞ്ഞിരിക്കുന്നത് രജസ്വലയായ മണ്ണോ പെണ്ണോ ആവട്ടെ, പ്രത്യേകം പരിഗണിക്കേണ്ടതുണ്ട് എന്നുതന്നെയാണ് രജസ്വലയില്‍ ബീജപാപം ചെയ്യുന്നത് അവളെ നശിപ്പിക്കുകയും സ്വയം നശിക്കുകയും സ്വയം തിന്മ ക്ഷണിച്ചു വരുത്തുകയും ചെയ്യും എന്ന് വ്യക്തം. വായു ഭഗവാന് ആഹരിക്കാനായി തുവരപ്പായസം തൂശനിലയില്‍ വിളമ്പുന്നതും ആ ദിവസത്തിന്റെ പ്രത്യേകതയാണ്. കാറ്റ് പോലും രജസ്വലയായ ഭൂമിയെ അസ്വസ്ഥയാക്കരുതെന്ന് ആഗ്രഹിക്കുന്ന ഉദാത്തമായ പാരിസ്ഥിതികബോധമാണിത്. വയലരികിലെ തുവരകൃഷിയെ പ്രോത്സാഹിപ്പിക്കാനും ഈ ചടങ്ങിനാകും. തുവര നെല്ലിനെ ബാധിക്കുന്ന കീടങ്ങളെ അകറ്റുമെന്ന നാട്ടറിവിനെ അബോധമായി പ്രയോഗിക്കുന്ന തലവും ഈ പായസ നിര്‍മ്മാണത്തിലുണ്ട്. മിക്ക...
നന്ദിഹിൽസ്
ബാംഗ്ലൂരിലെ വീക്കെൻഡുകൾക്ക് നന്ദി ഹിൽസ് തരുന്ന ഒരു പ്രത്യേക ഫീൽ തന്നെയുണ്ട്! ആഴ്ചാവസാനങ്ങളിലെ തിരക്കുകളിൽ നിന്നും ഐടി നഗരത്തിന്റെ മടുപ്പിൽ നിന്നും രക്ഷപെടാൻ ബാംഗ്ലൂരുകാർ ഏറ്റവും കൂടുതൽ ഓടിയെത്തുന്നതും ഈ കുന്നിൻമുകളിലേക്കാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം $1479$ മീറ്റർ (ഏകദേശം $4850$ അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലനിരകൾ, അതിരാവിലെ എത്തുന്ന സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് ഒരു 'മേഘക്കടൽ' (Sea of clouds) തന്നെയാണ്. മലമുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ചുറ്റുമുള്ള കുന്നുകളെ മുഴുവൻ മൂടിനിൽക്കുന്ന വെള്ളമേഘങ്ങൾക്കിടയിലൂടെ സൂര്യൻ ഉദിച്ചുയരുന്ന കാഴ്ച വിസ്മയിപ്പിക്കുന്ന ഒന്നാണ്. ബെല്ലാരി റോഡ് (NH 44 / പഴയ NH 7) വഴി ഹെബ്ബാളിൽ നിന്ന് കൃത്യം 52 കിലോമീറ്റർ സഞ്ചരിച്ചാൽ നന്ദി ഹിൽസിന്റെ അടിവാരത്തെത്താം. ദേവനഹള്ളിയിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തോട് വളരെ അടുത്തായതുകൊണ്ട് തന്നെ ബാംഗ്ലൂരിന് പുറത്തുനിന്ന് വരുന്നവർക്കും ഇവിടേക്ക് വരാൻ വലിയ എളുപ്പമാണ്. ഹിൽസ് കയറുന്ന ആ വളഞ്ഞുപുളഞ്ഞ 40-ഓളം ഹെയർപിൻ വളവുകളും, ഇരുവശത്തുമുള്ള പച്ചപ്പും ഡ്രൈവിംഗ് പ്രേമികൾക്ക് വലിയൊരു ആനന്ദമാണ്. കേവലമൊരു പ്രകൃതിഭംഗി മാത്രമല്ല, നന്ദി ഹിൽസിന് വലിയൊരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. രാവിലത്തെ ആ തണുത്ത കാറ്റും കൊണ്ട്, കോടമഞ്ഞിലൂടെ നടക്കുമ്പോൾ പ്രവാസത്തിന്റെ എല്ലാ വിഹ്വലതകളും മാറി മനസ്സിൽ ഒരു പുത്തനുണർവ് നിറയും. ലാൽബാഗ് നഗരത്തിനുള്ളിലെ പച്ചപ്പാണെങ്കിൽ, നന്ദി ഹിൽസ് ബാംഗ്ലൂരിന്റെ ആകാശക്കാഴ്ചയാണ്! ചരിത്രപരമായ മഹത്വം നന്ദി ഹിൽസ് വെറുമൊരു പ്രകൃതിരമണീയമായ സ്ഥലമല്ല, മറിച്ച് വീരചരിത്രങ്ങളുടെയും സ്മാരകങ്ങളുടെയും ഒരു കലവറ കൂടിയാണ്. ടിപ്പു സുൽത്താന്റെ വേനൽക്കാല വസതി: മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ടിപ്പു സുൽത്താൻ തന്റെ വേനൽക്കാല വസതിയായി ഇവിടുത്തെ കൊട്ടാരമാണ് ഉപയോഗിച്ചിരുന്നത്. ഈ കൊട്ടാരം ഇപ്പോഴും ഒരു ചരിത്ര സ്മാരകമായി അവിടെ നിലനിൽക്കുന്നു. ടിപ്പു സുൽത്താന്റെ പ്രധാന താവളങ്ങളിൽ ഒന്നായിരുന്നു ഈ പ്രദേശം. അദ്ദേഹം നിർമ്മിച്ച 'നന്ദിദുർഗ്' എന്ന കോട്ടയുടെ അവശിഷ്ടങ്ങളും, അദ്ദേഹത്തിന്റെ വേനൽക്കാല കൊട്ടാരവും (Tipu's Summer Residence) ഇന്നും ഇവിടെ കാണാം. ടിപ്പു ഡ്രോപ്പ് (Tipu’s Drop): ഏകദേശം 600 അടി...
വരൂ നമുക്കും വിക്കീമീഡിയയെ സ്നേഹിക്കാം!!
വഴിയാത്രകളിൽ താങ്കൾക്ക് ഫോട്ടോ എടുക്കുന്ന സ്വഭാവം ഉണ്ടോ?അവയ്‌ക്ക് എന്തെങ്കിലും തരത്തിലുള്ള വൈജ്ഞാനികമൂല്യം ഉള്ളതായി തോന്നിയിട്ടുണ്ടോ?അവ സ്വതന്ത്യമായ ലൈസൻസിൽ ഷെയർചെയ്യുന്നതിൽ താങ്കൾക്ക് സന്തോഷമുണ്ടോ?എങ്കിൽ വരൂ... താങ്കൾ എടുത്ത ആ വിലമതിക്കാനാവാത്ത ചിത്രങ്ങൾ വിക്കിമീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യൂ... മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നത്. 2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പ് വിജയകരമായി പൂർത്തിയായിരുന്നു.ഈ പദ്ധതി കുറച്ച് സ്ഥലത്തേക്ക് ഒതുങ്ങാതെ വിശാലമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ മലയാളം വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ താമസിക്കുന്നവരായാലും, ഇതിന്റെ ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.പരിപാടി: മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നുതീയ്യതി: 15 ഫെബ്രുവരി 2012 മുതൽ 15 ഏപ്രിൽ 2012 വരെ.ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ വിക്കിപീഡിയയിൽ എത്തിക്കുകഅപ്‌ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ മലയാളം വിക്കിപീഡിയ കൂടുതൽ വിവരങ്ങൾ വിക്കിപീഡിയ പേജിൽ...
ഇതാണു കടം കടം എന്നു പറയുന്നത്!!!
'ഒരു മനുഷ്യന്റെ മരണം ഒരു ദുരന്തകഥയാണ്, ഒരു ലക്ഷം പേരുടേത് വെറും സ്ഥിതിവിവരക്കണക്കും' എന്നുപറയാറുണ്ടല്ലോ. സത്യമാണ്. മിക്കപ്പോഴും വലിയ പ്രശ്‌നങ്ങള്‍ സാധാരണക്കാരുടെ ഭാവനയ്ക്കുമതീതമാണ്.ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പ തിരിച്ചടക്കാനാവാതെ കുടുംബം മുഴുവന്‍ 'ആത്മഹത്യ' ചെയ്യുന്നവരുള്ള നാട്ടില്‍ ഭൂരിപക്ഷം മനുഷ്യര്‍ക്കും ഏതാനും ലക്ഷം രൂപയ്ക്കപ്പുറമുള്ള പണത്തെ പറ്റി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നമ്മുടെ നാട്ടില്‍ മാത്രമല്ല ലോകത്തെങ്ങും ഇതുതന്നെയാണ് സ്ഥിതി. ദേശീയ സമ്പദ്‌വ്യവസ്ഥയെ പറ്റിയുള്ള വാര്‍ത്തകളില്‍ വരുന്ന ആയിരം കോടിയും ലക്ഷം കോടിയുമെല്ലാം അവര്‍ക്ക് വെറും സ്ഥിതിവിവരക്കണക്ക് മാത്രമാണ്. അത്തരക്കാരെ സഹായിക്കാന്‍, വിരസമായ സ്ഥിതിവിവരക്കണക്കുകളെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഇന്‍ഫോഗ്രാഫിക്‌സ് ആക്കി മാറ്റുകയാണ് ഡിമോണ്‍.ഓക്രസി ചെയ്യുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കേട്ടാല്‍ മനസ്സിലാകാത്ത കണക്കുകള്‍ കണ്ടാല്‍ കണ്ണുതള്ളുന്ന രൂപങ്ങളാക്കിയത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.വാർത്ത മാതൃഭൂമിയിൽ നിന്ന്
വിക്കിപീഡിയ – വിക്കിപഠനശിബിരം ബാംഗ്ലൂർ
മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികൾക്കായി 2012 ഫെബ്രുവരി 11-നു് ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണിവരെ വിക്കിപഠനശിബിരം നടക്കുന്നു.സൗജന്യ ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പിൽ നിലവിൽ 22,000ൽ പരം ലേഖനങ്ങളുണ്ട്. മലയാളം വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ, വിക്കിപാഠശാല ഇവയൊക്കെ മലയാള ഭാഷയെ സംബന്ധിച്ച് പ്രാധാന്യമുള്ളതും വരുംതലമുറയ്ക്ക് വിജ്ഞാനം പകരുന്ന സ്രോതസ്സായി മാറികൊണ്ടിരിക്കുന്നതുമായ മലയാളം വിക്കി പദ്ധതികളാണ്.വിക്കിപീഡിയ കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനായി മലയാളം വിക്കിപീഡിയ പഠനശിബിരങ്ങൾ സംഘടിപ്പിച്ചു വരികയാണ്. ബാംഗ്ലൂരിലെ നാലാമത്തെ പഠനശിബിരം 2012 ഫെബ്രുവരി 11-നു് നടത്തുന്നു.മലയാളം വിക്കിസംരംഭങ്ങളുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള ആര്‍ക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങൾ തുടങ്ങിയവയെ പരിചയപ്പെടുത്തൽ, വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപ്പെടുത്തൽ,വിക്കിതാളുകളുടെ രൂപരേഖ പരിചയപ്പെടുത്തൽ,മലയാളം ടൈപ്പിങ്ങ്,വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് വിക്കി പ്രവർത്തകർ മറുപടി നൽകുന്നതായിരിക്കും.ഉച്ചയ്ക്ക് 2 മണിമുതൽ വൈകുന്നേരം 5 മണി വരെ നീളുന്ന പഠനക്ലാസ്സിലേക്ക് പ്രവേശനം സൗജന്യമാണ്.പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ· പരിപാടി: മലയാളം വിക്കി പഠനശിബിരം· സ്ഥലം: ദ സെന്റർഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി, ഡൊംലൂർ, ബാംഗ്ലൂർ· തീയതി: 2012 ഫെബ്രുവരി 11 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് രജിസ്റ്റർ ചെയ്യാൻ 9916276334 (ശ്രീജിത്ത് കെ), 7829333365 ( രാജേഷ് ഒടയഞ്ചാൽ) എന്നീ നമ്പറുകളിൽ ഒന്നിൽ വിളിക്കുകയോ help@mlwiki.in എന്ന വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക.വിക്കി പേജ് : http://ml.wikipedia.org/wiki/വിക്കിപീഡിയ:Bangalore_Wikipedia_Academy_4
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
