മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ

തന നനന താന താന ... പവിഴ മഴ... മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തന നാന നാന താനനാ ഗന്ധര്‍വ ഗാനമീ മഴ, ആദ്യാനുരാഗരാമഴ... പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ മിണ്ടുന്നതെല്ലാം തെളിനീര്‍ മഴ പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ മെല്ലെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഉള്ളില്‍ ഇളനീര്‍ മഴ (മെല്ലെ മാറോടു..) പുതു മഴ.....ആ... ആ... പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ വിരഹങ്ങളേകി ചെന്തീ മഴ അഭിലാഷമാകേ മായാ മഴ സാന്ത്വനം പെയ്തു കനിവിന്‍ മഴ മൌനങ്ങള്‍ പാടി ഒളിനീര്‍ മഴ പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (പ്രേമ സന്ദേശ...) സ്വരമഴ ആ... ആ... പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ ആദ്യാനുരാഗരാമഴ... .......... ........ Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി Music: വിദ്യാസാഗർ Singer: സുജാത മോഹൻ Raaga: ആഭേരി Film: അഴകിയ രാവണൻ

Read More »

വിക്കിമീഡിയ വൈജ്ഞാനികപ്രബന്ധങ്ങൾ ക്ഷണിക്കുന്നു

വിക്കിമീഡിയ പ്രവർത്തകരുടെ ഒരു കൂട്ടയ്മ വിക്കിസംഗമോത്സവം 2012 എന്ന പേരിൽ ഈ വരുന്ന ഏപ്രിൽമാസം 21, 22 തീയതികളിലായി കൊല്ലത്ത് നടക്കുന്നു. വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വൈജ്ഞാനിക സ്വഭാവമുള്ള വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാവതരണം നടക്കുന്നുണ്ട്. ഇതിനുള്ള  അപേക്ഷ ക്ഷണിച്ച വിവരം ഇതിനോടകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ.  അപേക്ഷ ക്ഷണിച്ച് ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും വളരെ കുറച്ച് അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻഭാഷാ വിക്കിപീഡിയകളിൽ വച്ച് ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള വിക്കിപീഡിയ മലയാളമാണ്. ഏറ്റവും കൂടുതൽ വരിക്കാരുള്ള മെയിലിങ് ലിസ്റ്റും നമുക്കാണുള്ളത്. ഇത്രയധികം ജനപിന്തുണ നമുക്കുണ്ടായിട്ടും, മുന്നോട്ട് വന്ന് കാര്യങ്ങൾ സംസാരിക്കാനും, ചർച്ചകൾ നടത്താനും നാം വിമുഖത കാണിക്കുന്നു.  ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ പരിപാടികളാണ് ഏപ്രിലിൽ കൊല്ലത്ത് വച്ച് നടക്കുന്ന വിക്കിസംഗമോത്സവത്തിനു വേണ്ടി നമ്മൾ ആസൂത്രണം ചെയ്യുന്നത്. ഒരു കോൺഫറൻസിന്റെ പ്രധാന ആകർഷണം അതിലെ പരിപാടികളാനെന്നിരിക്കെ, അതിൽ ഭാഗവാക്കാകേണ്ടത് നാമെല്ലാവരുതന്നെയാണ്, അതുകൊണ്ടുതന്നെ പരിപാടിയെ പൂർണ്ണ വിജയത്തിലെത്തിക്കുക എന്നത് വിക്കിപദ്ധതികളുമായി സഹകരിക്കുന്ന നമ്മുടെ കടമയാണ്. നിങ്ങളിൽ പലരും വ്യത്യസ്ത വിഷയങ്ങളിൽ പ്രാഗൽഭ്യമുള്ളവരായിരിക്കുമല്ലോ. 'നിങ്ങളുടെ പ്രവർത്തനമണ്ഡലവും വിക്കിമീഡിയ സംരംഭങ്ങളും' എന്ന വിഷയത്തിൽ ഒരു ചെറിയ പ്രബന്ധം അവതരിപ്പിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല എന്നു കരുതുന്നു. ഉദാഹരണത്തിന് ഒരു ഡോക്ടർക്ക് 'ആരോഗ്യസം രക്ഷണത്തിൽ വിക്കിമീഡിയയ്ക്കുള്ള പങ്ക്, വൈദ്യശാസ്ത്ര താളുകൾ വിക്കിപീഡിയയിൽ, വൈദ്യശാസ്ത്ര പ്രൊജെക്ടുകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാനായി ചെയ്യേണ്ടതെന്തെല്ലാം, ആരോഗ്യമേഖലയിലെ വിദഗ്ദർക്ക് വിക്കിമീഡിയയിൽ എന്തെല്ലാം ചെയ്യാൻ സാധിക്കും, വൈദ്യശാസ്ത്ര ലേഖനങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ ടൂളുകൾ എന്നിങ്ങനെ അനവധി വിഷയങ്ങളിൽ പ്രബന്ധവും ചർച്ചയും അവതരിപ്പിക്കാവുന്നതാണ്. ഇനി താങ്കൾ ഒരു നവാഗതനാണെങ്കിൽ 'വിക്കിമീഡിയ സംരംഭങ്ങൾ: ഒരു നവാഗതന്റെ വീക്ഷണകോണിലൂടെ' എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധമാവാം. സജീവ ഉപയോക്താക്കൾക്ക് തങ്ങൾ പ്രവർത്തിക്കുന്ന വിക്കിപദ്ധതികളെപ്പറ്റി സംസാരിക്കാവുന്നതാണ്. ബ്ലോഗിങ് മേഖലയിലുള്ളവർക്ക് വിക്കിമീഡിയയുടെ പ്രചാരണത്തിന് ബ്ലോഗ് എന്ന മാധ്യമം ഉപയോഗിക്കുന്നതിനെ പറ്റി പ്രബന്ധങ്ങൾ അവതരിപ്പിക്കാവുന്നതാണ്. ഒരാൾക്ക് ഒന്നിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് തടസ്സമില്ല. പ്രബന്ധത്തിന് അപേക്ഷ സമർപ്പിക്കുന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, പ്രബന്ധമെഴുതുവാൻ ആവശ്യമായ വിവരങ്ങൾ വേണമെങ്കിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു...

Read More »

Useful Google Operators

Useful Google OperatorsGoogle has several operators that can help you find specific information, specific websites or inquire about the indexing of your own site, below you will find the most important ones:define: – This operator will find definitions for a certain term or word over the Internet. Very useful when you come across a strange word when writing a post. (i.e. define: opportunity ).info: – The info operator will list the sets of information that Google has from a specific website (i.e. info:www.chayilyam.com )site: – This operator can be used to see the number of indexed pages on your site (i.e. site:www.yoursite.com). Alternative it can also be used to search for information inside a specific site or class of sites. (i.e. തെയ്യം site:chayilyam.com will search for the term തെയ്യം inside in chayilyam.com).link: – The link operator allows you to find backlinks pointing to your site. Unfortunately the count is not updated frequently and not all backlinks are shown (arguably because Google does not want to reveal details about its search algorithm).allinurl: – Using this operator will limit the search to results that contain the desired keywords on the URL structure. (i.e. allinurl:wikipedia )fileformat: – Useful operator for findind specific file...

Read More »

ദേവരാഗഗീതികൾ!!

ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ആ മലര്‍ പൊയ്കയില്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ.എസ്‌. ജോര്‍ജ്‌, കെ. സുലോചന 2 ആ മലര്‍ പൊയ്കയില്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ. സുലോചന 3 ആ മലര്‍ പൊയ്കയില്‍ (ശോകം) കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ. സുലോചന 4 അമ്പിളി മുത്തച്ഛന്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് ലളിത തമ്പി, കെ ലീല, ലക്ഷ്മി 5 ഏലയിലേ പുഞ്ചവയല്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ.എസ്‌. ജോര്‍ജ്‌, കോറസ്‌ 6 ഓഹോയ് താതിനന്തനം കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ.എസ്. ജോര്‍ജ്, കെ. സുലോചന, കെ. ലീല, ലക്ഷ്മി, ലളിത തമ്പി 7 പോവേണോ പോവേണോ? കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കമുകറ, കെ.എസ്. ജോര്‍ജ്,കെ. സുലോചന 8 ജനനീ ജനനീ ചതുരംഗം വയലാര്‍ രാമവര്‍മ്മ കെ.എസ്‌. ജോര്‍ജ്‌, ശാന്ത പി. നായര്‍ 9 ജന്മാന്തരങ്ങളില്‍ ചതുരംഗം വയലാര്‍ രാമവര്‍മ്മ ജി. ദേവരാജന്‍ 10 കാറ്റേ വാ കടലേ വാ ചതുരംഗം വയലാര്‍ രാമവര്‍മ്മ കെ.എസ്‌. ജോര്‍ജ്‌, എം.എല്‍. വസന്തകുമാരി 11 കാറ്റേ വാ കടലേ വാ ചതുരംഗം വയലാര്‍ രാമവര്‍മ്മ എം.എല്‍. വസന്തകുമാരി 12 കടലിനക്കരെ ചതുരംഗം വയലാര്‍ രാമവര്‍മ്മ കെ എസ്‌ ജോര്‍ജ്‌,ശാന്ത പി. നായര്‍ 13 കതിരണിഞ്ഞു ചതുരംഗം വയലാര്‍ രാമവര്‍മ്മ കെ എസ്‌ ജോര്‍ജ്‌,ശാന്ത പി. നായര്‍ 14 ഓടക്കുഴല്‍ ചതുരംഗം വയലാര്‍ രാമവര്‍മ്മ എം.എല്‍. വസന്തകുമാരി 15 ഒരു പനിനീര്‍പ്പൂവിനുള്ളില്‍ ചതുരംഗം വയലാര്‍ രാമവര്‍മ്മ വസന്ത ഗോപാലകൃഷ്‌ണന്‍ 16 പെണ്ണിന്റെ ചിരിയും ചതുരംഗം വയലാര്‍ രാമവര്‍മ്മ കുമരേശന്‍ ,പട്ടം സദന്‍ 17 വാസന്തരാവിന്റെ ചതുരംഗം വയലാര്‍ രാമവര്‍മ്മ ശാന്ത പി. നായര്‍,കെ എസ്‌ ജോര്‍ജ്‌ 18 ആദം ആദം ആ കനി തിന്നരുതു് ഭാര്യ വയലാര്‍ രാമവര്‍മ്മ കെ.ജെ. യേശുദാസ്‌, പി. സുശീല...

Read More »

വിക്കിമീഡിയ ഇന്ത്യാ ലൈവ് സേർച്ച്

അറിവിന്റെ ലേകത്തെ പുത്തൻ സേർച്ചിങ് അനുഭവങ്ങളുമായി വിക്കിമീഡിയ ഇന്ത്യയുടെ സേച്ച് എഞ്ചിൻ എത്തിയിരിക്കുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലും ഏത് വിക്കിമീഡിയ പ്രോജക്റ്റിലും അതാത് ഭാഷകളിൽ തെരയാൻ വളരെ എളുപ്പം സാധിക്കുന്ന രീതിയിലുള്ള നല്ലൊരു പൂമുഖം ഒരുക്കിയ വിക്കിമീഡിയ ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങൾ!! സൈറ്റിന്റെ url ഇതാണ് http://wikimedia.in ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷിലുള്ള വിക്കിമീഡിയ പ്രോജക്റ്റുകളും ഇതിൽ ലഭ്യമാണ്. അറിവിന്റെ പുത്തൻ ദൃശ്യഭാഷ രചിച്ച വിക്കിമീഡിയയുടെ ഈ സൈറ്റ് ബുക്ക്മാർക്ക് ചെയ്തു വെയ്‌ക്കേണ്ട ഒന്നാണ്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ബീറ്റാ വേർഷൻ കൂടുതൽ മെച്ചപ്പെടുത്തി നല്ലൊരു സേർച്ചിങ് അനുഭവം തന്നെ പ്രദാനം ചെയ്യുന്ന രീതിയിൽ ഉടനേ വരുന്നതാണ്. ഇന്ത്യൻ ഭാഷയിൽ ഉള്ള വിക്കിമീഡിയ പ്രോജക്റ്റുകളായ വിക്കിപീഡിയ, വിക്കിഷ്‌ണറി, വിക്കിസോർസ്, വിക്കിബുക്ക്സ് തുടങ്ങിയ സൈറ്റുകളിലേക്ക് ഒരാൾക്ക് നേരിട്ട് എത്തിച്ചേരാൻ ഉള്ള ബുദ്ധിമുട്ട് മാറ്റാനുതകുന്നതാണ് http://wikimedia.in എന്ന സൈറ്റ്. പലപ്പോഴും ഒരു സാധാരണ വിക്കിപീഡിയ യൂസർ ഈ സൈറ്റുകളിൽ എത്തിച്ചേരുന്നത് ഗൂഗിൾ സേർച് എഞ്ചിൻ പോലുള്ള ഏതെങ്കിലും സേർച്ച് എഞ്ചിന്റെ സഹായത്തോടു കൂടിയായിരുന്നു. അവയുടെയൊക്കെ യുആർഎൽ ഓർത്തിരിക്കാനുള്ള ആ വൈഷമ്യം ഈ ഒരു സൈറ്റോടെ തീരുമെന്നു പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ എല്ലാവരും അവരവരുടെ ബ്രൗസറിൽ ബുക്ക്‌മാർക്ക് ചെയ്തു വെയ്ക്കേണ്ട ഒരു സൈറ്റാണിതെന്നു നിസംശയം പറയാം.

Read More »

പാതിരി നൽകിയ പാഠം!

നമ്മുടെ ഗവണ്‍‌മെന്റിനെ സ്വാധീനിക്കാന്‍ ഒരു പാതിരിക്ക് പറ്റും എന്നു പറഞ്ഞപ്പോള്‍ ഇത്ര ഞെട്ടിത്തെറിക്കാന്‍ ഒന്നുമില്ല! കേരളം ഭരിക്കുന്നതുതന്നെ ക്രിസ്ത്യാനിയും മുസ്ലീമും നായരും നാടാരും ഈഴവനും ദളിതനുമൊക്കെയല്ലേ!! കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീതം വെച്ച് കലഹിച്ചത് ഇത്രപെട്ടന്നെല്ലാവരും മറന്നോ? തന്റെ ജാതിയുടെ പേരുപറഞ്ഞ് മന്ത്രി സ്ഥാനം തട്ടിയെടുത്ത വിരുതനും ഒരു സീറ്റുകൂടി തന്നില്ലെങ്കില്‍ ബാക്കിയുള്ള തങ്ങളുടെ എം.എൽ. എ മാരേയും പിൻവലിക്കും എന്നു പറഞ്ഞവരും ഒക്കെ ഭരിക്കുന്ന നമ്മുടെ ഗവൺമെന്റിന്റെ ജനഹിതം ഊഹിക്കാവുന്നതേ ഉള്ളൂ. നമ്മുടെ യഥാർത്ഥ പ്രശ്നം ഇങ്ങനെ വർഗം തിരിങ്ങുള്ള പക്ഷപാതം തന്നെയല്ലേ, ക്രിസ്ത്യാനിയെന്നും മുസ്ലീമെന്നും നായരെന്നും ഈഴവനെന്നുമൊക്കെ പറഞ്ഞ് ഭിന്നിച്ചു നിൽക്കുന്നതല്ലേ ശരിക്കും പ്രശ്നം? ഇതിൽ നിന്നുള്ള ഒരു മോചനം ഇനി സാധ്യമാവുമോ? സാധ്യമാവാൻ എന്തെങ്കിലും മാർഗമുണ്ടോ? ഗവണ്മെന്റ് തന്നെയാണ് അതിനായി ആദ്യചുവട് വെയ്ക്കേണ്ടത്. ഇതിനായി SSLC, PSC പരീക്ഷകൾ, ജോലി തുടങ്ങിയവയെ ജാതി/മത വിമുക്തമാക്കുക, ജാതിയുടെ/മതത്തിന്റെ പേരിലുള്ള സകലവിധ സംവരണങ്ങളും നിർത്തലാക്കുക; പകരം സാമ്പത്തികനില നോക്കിയുള്ള സംവരണം കൊണ്ടുവരിക, പേരിൽ ജാതി സൂചിപ്പിക്കുന്നവരെ ഗവണ്മെന്റ് ജോലികളിൽ നിന്നും മാറ്റി നിർത്തുകയോ കുറഞ്ഞ പരിഗണന നൽകുകയോ ചെയ്യുക, ചിന്തിച്ചാൽ ഇതുപോലെ നിരവധി മാർഗങ്ങൾ തെളിഞ്ഞുവരും. ഇങ്ങനെ ഇപ്പോൾ ചെയ്താൽ ഒരു തലമുറ കഴിയുമ്പോൾ തന്നെ അതിന്റെ ഫലം കണ്ടുതുടങ്ങുമെന്നു കരുതുന്നു. ജാതിമതങ്ങൾക്കതീതരായ് ഒന്നാണെന്ന ബോധം കേരളീയർക്കെങ്കിലും കിട്ടുമായിരുന്നു :(

Read More »

പ്രവാചകന്റെ മുടിയും ചുട്ട കോഴിയും!!

പ്രവാചകന്റെ വചനങ്ങൾക്കാണോ അതോ പ്രവാചകന്റെ രോമത്തിനാണോ പ്രസക്തി? പ്രവാചകന്റെ മുടിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ മതനേതാക്കളും രാഷ്‌ട്രീയക്കാരും ഡയലോഗ് മഹാമഹം നടത്തി വരികയാണല്ലോ!വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയം തുടങ്ങി സമൂഹത്തിന്റെ സമസ്തമേഖലകളിലും മതങ്ങൾ അവരുടെ വിശ്വാസപ്രമാണങ്ങൾ കാറ്റിൽ പറത്തി ഇടപെടുകയും അനധികൃതമായി സ്വത്തും പണവും സമ്പാദിക്കുകയും ചെയ്യുന്നു. ആരും ചോദ്യം ചെയ്യാനില്ലാതെ ടാക്‌സ്പോലും അടക്കേണ്ടാത്ത വിധത്തില്‍ വിദേശപ്പണകൊണ്ട് മതനേതാക്കള്‍ തടിച്ചുകൊഴുക്കുന്നു. സുഖലോലുപതയുടെ അമൃതാനന്ദകരമായ ആലസ്യത്തിലവര്‍ രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥവൃന്ഥത്തേയും നിയന്ത്രിക്കുന്നു... അവര്‍ക്ക് എന്തുമാവാം!!രാഷ്ട്രീയക്കാർക്കും സാമാന്യജനങ്ങൾക്കും മതകാര്യങ്ങളിൽ ഇടപെടാൻ പാടില്ല എന്നു പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? ഒരു മതത്തിന്റെ ഭാഗമായി നിന്നാലേ അതില്‍ നടക്കുന്ന അനാചാരത്തിനെതിരെ ശബ്ദിക്കാവൂ എന്നാണോ? ചുട്ടകോഴിയെ പറപ്പിക്കുമെന്നും പറഞ്ഞു നടക്കുന്ന ഒരു മന്ത്രവാദിയുണ്ടായിരുന്നു പണ്ട് നാട്ടിൽ. മുടിയുടെ പ്രശ്നം അറിഞ്ഞനാൾ മുതൽ എന്റെ മനസ്സിൽ കാന്തപുരവും ആ മന്ത്രവാദിയും ഒന്നായതുപോലെ!!തങ്ങളെ ചോദ്യം ചെയ്യാനും തങ്ങളുടെ തോന്ന്യവാസങ്ങളിലേക്ക് മാധ്യമശ്രദ്ധ കൊണ്ടുവരാനും പാടില്ല എന്നവർ ആഗ്രഹിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? സാമാന്യബുദ്ധിക്ക് നിരക്കാത്ത പലതും മതങ്ങളിലും മറ്റു വിശ്വാസങ്ങളിലും കാണും - സത്യം തന്നെ! എന്നാലും അതിനുവേണ്ടി ഈ നൂറ്റാണ്ടില്‍ ഇത്രയും പണം കളയുകയും വിശ്വാസത്തിന്റെ പേരില്‍ സാധാരണക്കാരനെ പിഴിഞ്ഞൂറ്റി അവന്റെ കഞ്ഞിയില്‍ കൈയിട്ടുവാരാനും മത നേതാക്കള്‍ തുനിയുന്നതിന്റെ പ്രകടമായ തെളിവല്ലേ ഇത്. ശുദ്ധതട്ടിപ്പാണെന്നു കണ്ട കാര്യത്തിൽ ഒരു പാർട്ടീനേതാവ് പ്രതികരിച്ചു എന്നു പറയുമ്പോഴേക്കും തകർന്നു വീഴുന്നതല്ല കാലാതിവർത്തിയായി നിലനിന്നു വന്നഇസ്ലാം മതം!  അതിത്രയും കാലം ഭൂമുഖത്ത് നിലനിന്നതുതന്നെ അതിന്റെ വലുതായ പ്രാധാന്യത്തേയും പ്രവാചക വചനങ്ങളുടെ നന്മയും കൊണ്ടുതന്നെ. പണത്തിനുവേണ്ടി ഒരു മതത്തെ തന്നെ നാറ്റിക്കുന്ന മതനേതാക്കന്മാരെ തിരിച്ചറിയാൻ മതാനുയായികൾ എന്നാണിനി തയ്യാറാവുക. മത രാഷ്ട്രീയഭേദം മറന്ന് പ്രതികരിക്കണം. കടിച്ചുകീറണം ഇവരുടെ തൊലിഞ്ഞ ലോജിക്!ഗൂഗിൾ പ്ലസ്സിൽ ഒരാൾ പറഞ്ഞതോർക്കുന്നു: മുടിപ്പള്ളി വിവാദം മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. പത്രകടലാസിലെങ്കിലും സത്യമായി കാണുന്ന പ്രബുദ്ധ കേരളത്തിന്റെ വിഷയം കൂടിയാണിത്. നാല്പതു കോടി നിക്ഷേപമെന്നത് പൊതുസമൂഹത്തിന്റെ കൂടെ പ്രശ്നമാണ്. മുസ്ലിം സമുദായം, മുഖ്യധാരയിൽ ഉള്ളടുത്തോളം കാലം ഇത്തരം അഭ്യാസങ്ങൾക്ക് മറുപടി പറയേണ്ടത് പൊതുസമൂഹം കൂടിയാണ്....

Read More »

ലോകമാതൃഭാഷാദിനം

ഇന്ന് ലോകമാതൃഭാഷാദിനംഭാഷയെ സ്നേഹിക്കുന്ന, മലയാളിത്തത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഹൃദ്യമായ അശംസകൾ!!എല്ലാവരും മലയാളം വിക്കിപീഡിയയിൽ ചേർന്ന് ഇതാഘോഷിക്കുക!!മനോരമ വാർത്ത

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)