അഖിലഭുവനദീപം, ഭക്തചിന്താബ്‌ജ സൂനം സുരമുനിഗണസേവ്യം, തത്വമസ്യാദി ലക്ഷ്യം ഹരിഹരസുതമീശം, താരകബ്രഹ്മരൂപം ശബരിഗിരിനിവാസം, ഭാവയേ ഭൂതനാഥംശ്രീ ശങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം ചാപം പുഷ്പശരാന്വിതം മദഗജാരൂഡം സുരക്താംബരം ഭൂതപ്രേതപിശാചവന്ദിത പദം ശ്‌മശ്രുസ്വയാലംകൃതം പാര്‍ശ്വേ പുഷ്‌കല പൂര്‍ണ്ണകാമിനിയുതം ശാസ്താരമീശം ഭജേ മഹാരണ്യ മന്‍ മാനസാന്തര്‍ നിവാസന്‍ അഹങ്കാരദുര്‍വാര ഹിംസ്രാന്‍ മൃഗാദിന്‍ നിഹന്തം കിരാതാവതാരം ചരന്തം പരം ജ്യോതിരൂപം ഭജേ ഭൂതനാഥം
ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍
ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍ശകുന്തളേ നിന്നെ ഓര്‍മ്മ വരുംശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ശകുന്തളേ നിന്നെ ഓര്‍മ്മ വരുംശകുന്തളേ ... ശകുന്തളേ ...മാനത്തെ വനജ്യോത്സ്‌ന നനയ്‌ക്കുവാന്‍ പൗര്‍ണ്ണമിമണ്‍കുടം കൊണ്ടുനടക്കുമ്പോള്‍നീലക്കാര്‍മുകില്‍ കരിവണ്ടു മുരളുമ്പോള്‍ നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരുംശകുന്തളേ ... ശകുന്തളേ...താമരയിലയില്‍ അരയന്നപ്പെണ്‍കൊടികാമലേഖനമെഴുതുമ്പോള്‍നീലക്കാടുകള്‍ മലര്‍മെത്ത വിരിക്കുമ്പോള്‍നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരുംനിന്നെക്കുറിച്ചെനിക്കോര്‍മ്മ വരുംശകുന്തളേ... ശകുന്തളേ...
കല്യാണത്തലേന്ന്…!
എന്റെ കല്യാണം. പറഞ്ഞു വരുമ്പോള്‍ അത് ഒരു ഒന്നൊന്നര കല്യാണമായിരുന്നു. ജൂലായ് ഒന്നിനു ഫിക്സ് ചെയ്ത കല്യാണത്തിനു ബാംഗ്ലൂരില്‍ ജോലി ചെയ്യുകയായിരുന്ന ഞാന്‍ ജൂണ്‍ ഏഴാം തീയ്യതി തന്നെ ലീവ് എടുത്തു പോകാന്‍ തീരുമാനിച്ചു. കല്യാണത്തിനു വേണ്ടി തയ്യാറെടുക്കുവാനൊന്നുമായിരുന്നില്ല, പകരം പലവട്ടം മാറ്റിവെച്ച എന്റെ എം.ബി.എ എക്സാം ജൂണ്‍ ഇരുപതിനു ഫിക്സ് ചെയ്തിരിക്കുകയായിരുന്നു! അതിനായി പഠിക്കേണ്ടതുണ്ട്. ജൂണ്‍ ഇരുപതിനു തുടങ്ങി കല്യാണത്തലേന്ന് മുപ്പതാം തീയതി കഴിന്ന രീതിയിലായിരുന്നു എക്സാം ടൈം ടേബിള്‍. വീട്ടിലേക്കു പോകുന്ന ദിവസം ഉച്ചയ്ക്കുതന്നെ ഓഫീസില്‍ നിന്നും ഇറങ്ങി. വിവാഹ സമ്മാനമായി, കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ ഒരു ടെഡ്ഡി ബിയറിനെ പിന്നെ സാലറിയും മുന്‍കൂറായി കിട്ടി. അതും വാങ്ങിച്ച് ഹോസ്റ്റലില്‍ പോയി റെഡിയായി രാജേഷേട്ടന്റെ കൂടെ മജസ്റ്റിക്കിലേക്ക്. ലോങ്ങ് ലീവായത് കൊണ്ട് ഒരുപാട് ലഗ്ഗേജ് ഉണ്ടായിരുന്നു. രാത്രി എട്ടരയ്ക്കായിരുന്നു ബസ്. അടുത്ത ദിവസം രാവിലെ നാട്ടിലെത്തി. അച്ഛന്‍ കൂട്ടാന്‍ വന്നിരുന്നു കാഞ്ഞങ്ങാട്. ഓഫീസില്‍ നിന്നും കിട്ടിയ ടെഡ്ഡി ബിയറിനെ ബസ്സില്‍ മറന്നുവെച്ചായിരുന്നു ഇറങ്ങിപ്പോയത്. പിന്നീട് തിരിച്ചുവന്ന് അതിനെ എടുത്തുകൊണ്ടു പോയി. വീട്ടില്‍ എക്സാമിനു പഠിക്കാന്‍ ആണു വന്നതെങ്കിലും ഞാന്‍ മുഴുവന്‍ സമയവും തീറ്റയും ഉറക്കവും ആയി കഴിഞ്ഞു - ഒരക്ഷരം പഠിക്കാന്‍ മിനക്കെട്ടില്ല. പത്തൊമ്പതാം തീയതി തന്നെ എക്സാമിനു വേണ്ടി ഞാന്‍ ട്രെയിന്‍ കയറി കോഴിക്കോട്ടേക്ക് പോയി. ഫ്രണ്ട്സൊക്കെ ഉണ്ടായിരുന്നു. അവിടുത്തെ ഹോസ്റ്റലിലെ വളിച്ച ഭക്ഷണത്തെ കുറിച്ചോര്‍ത്തപ്പോള്‍ പോകണ്ട എന്നു തോന്നി. അവിടെ എത്തിയപ്പോള്‍ ആന്റി പറഞ്ഞു ദിവസം മുന്നൂറു രൂപ വച്ചു തരണം എന്ന്. ഞെട്ടിപ്പോയി കേട്ടപ്പോള്‍. രാത്രി മാത്രമേ ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടാറുണ്ടായിരുന്നുള്ളൂ. അതിനാണ് ദിവസേന മുന്നൂറു രൂപ! കോളേജില്‍ എത്തിയപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. എക്സാമായിരുന്നിട്ടു കൂടി ഫ്രണ്ട്സിന്റെ കൂടെ അടിച്ചു പൊളിച്ചു നടന്നു. ഉച്ച വരെ മാത്രമേ ഉള്ളൂ എക്സാം അതു കഴിഞ്ഞ് ഹോസ്റ്റലില്‍ പോയി പഠിക്കേണ്ട ഞങ്ങല്‍ എസ്.എം സ്റ്റ്രീറ്റിലും മറ്റും കറങ്ങി നടന്നു. എക്സാം മുപ്പതാം തീയ്യതി വരെ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം...
അവസാനത്തെ പ്രണയകവിത
ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്പ്രണയമെന്നോരു വിരസ പ്രമേയത്തില്‍കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.ഇരുളുകീറി മുറിച്ചുവരുന്നോരുമരണവണ്ടി പോലെന്റെ കാമങ്ങളും,തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെരതിമടുപ്പിച്ച നിന്‍ ചുംബനങ്ങളുംഎഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍.അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.ഒരു മനോരോഗ ലക്ഷണം, വേദന-നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം.വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍എഴുതുവാനൊന്നുമില്ലാതെ നില്കവേമഴനനഞ്ഞു കടന്നുപോകുന്നെന്റെപ്രണയജീവിതശവഘോഷയാത്രകള്‍.പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെഅതിനിരാശപോല്‍ നീറുന്ന നാളുകള്‍;പലകുറി കണങ്കാലില്‍ തറക്കുന്നമരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍.തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,ഒടുവിലത്തെ പ്രണയകവിതയും.പക്ഷേ,എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെലിപികളില്‍ പേന കുത്തിനോവിക്കുന്നുകവി: ചിന്താഭാരം
എന്നിലെ നിനക്ക്!
എരിയും പകലുകള്‍, തുടുത്ത സായാഹ്നങ്ങള്‍,ഉറക്കം ചുംബിക്കാത്ത രാത്രികള്‍, പുലരികള്‍,നിനക്കായ് നല്കാം പെണ്ണേ ഇവയൊക്കെയും പിന്നെ,തിരിച്ചു ചോദിക്കാതെ എന്റെയീ സ്നേഹങ്ങളും.കരിന്തേള്‍ കുത്തും പോലെ വേദനിക്കുമ്പോള്‍ പോലുംപ്രണയം നിറയുന്നൊരെന്റെയീ ഹൃദയവും,വിയര്‍പ്പും, ചൂടും, എന്റെ രക്തവും, സ്ഖലിതവും,നിനക്കായ് തന്നേക്കാം ഞാന്‍ എന്നിലെ എന്നെപ്പോലും!
മന്ത്രവാദവും മനശാസ്ത്രവും
മന്ത്രവാദവും മനശാസ്ത്രവും തമ്മിൽ വളരെ സങ്കീർണ്ണമായ ബന്ധമാണുള്ളത്. പലപ്പോഴും മന്ത്രവാദപരമായ ആചാരങ്ങൾ മനശാസ്ത്രപരമായ തത്വങ്ങളെ, പ്രത്യേകിച്ച് മനുഷ്യന്റെ വിശ്വാസങ്ങളെയും ഭയങ്ങളെയും, സ്വാധീനിക്കുന്നതായി കാണാം. പ്രേതബാധ, ദൈവവിശ്വാസം, ഭയം ജനിപ്പിക്കുന്ന ചുറ്റുപാടുകൾ, ആംഗ്യങ്ങളും ഭാവങ്ങളും ഉപയോഗിച്ചുള്ള വിലയിരുത്തൽ എന്നിവയിലൂടെ എങ്ങനെയാണ് മന്ത്രവാദം പ്രാദേശികമായി വിജയിക്കുന്നതെന്നും അതിൻ്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്നും നോക്കാം. 1. പ്രേതബാധയും മനശാസ്ത്രപരമായ സ്വാധീനവും പ്രേതബാധ എന്ന് വിശ്വസിക്കപ്പെടുന്ന പല അവസ്ഥകളും യഥാർത്ഥത്തിൽ കടുത്ത മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, ചില മാനസികരോഗങ്ങൾ എന്നിവയുടെ ലക്ഷണങ്ങളാവാം. മന്ത്രവാദി ഇവിടെ ഒരു 'രോഗനിർണയം' നടത്തുകയും, ഒരു 'ചികിത്സ' എന്ന നിലയിൽ മന്ത്രവാദ കർമ്മങ്ങൾ നടത്തുകയും ചെയ്യുന്നു. ഉദാഹരണം: കടുത്ത മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന ഒരാൾക്ക് 'പ്രേതബാധ'യാണെന്ന് മന്ത്രവാദി പറയുന്നു. അയാൾ ചില പ്രത്യേക മന്ത്രങ്ങളും പൂജകളും നടത്താൻ ആവശ്യപ്പെടുന്നു. ഈ കർമ്മങ്ങൾ ഒരുതരം 'പ്ലാസിബോ എഫക്റ്റ്' (placebo effect) ആയി പ്രവർത്തിക്കാം. അതായത്, ചികിത്സ ഫലിക്കുമെന്ന് വിശ്വസിക്കുമ്പോൾ രോഗിക്ക് ആശ്വാസം ലഭിക്കുന്നു. മന്ത്രവാദിയുടെ വാക്കുകളിലും പ്രവൃത്തികളിലും അടിയുറച്ച വിശ്വാസം രോഗിയുടെ മനസ്സിന് താൽക്കാലിക ആശ്വാസം നൽകുന്നു. ഇത് രോഗിയുടെ മാനസികാവസ്ഥയിൽ ഒരു മാറ്റം വരുത്തുകയും, അയാൾക്ക് താൻ സുഖം പ്രാപിച്ചുവെന്ന് തോന്നിക്കുകയും ചെയ്യും. 2. ദൈവവിശ്വാസവും പ്രതീക്ഷയും മന്ത്രവാദത്തിന്റെ അടിസ്ഥാനം പലപ്പോഴും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ്. ആളുകൾക്ക് പ്രയാസങ്ങൾ വരുമ്പോൾ, ദൈവീകമായ ഒരു ഇടപെടലിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന വിശ്വാസം അവർക്ക് ആശ്വാസം നൽകുന്നു. ഉദാഹരണം: ഒരു കുടുംബത്തിൽ തുടർച്ചയായി പ്രശ്നങ്ങളുണ്ടാകുമ്പോൾ, ദൈവകോപമാണെന്ന് വിശ്വസിച്ച് മന്ത്രവാദിയുടെ സഹായം തേടുന്നു. മന്ത്രവാദി പ്രത്യേക പൂജകളും വഴിപാടുകളും നിർദ്ദേശിക്കുന്നു. ഈ കർമ്മങ്ങൾ ചെയ്യുന്നതിലൂടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയും വിശ്വാസവും ആളുകൾക്ക് സമാധാനം നൽകുന്നു. ഇത് അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും, പ്രശ്നങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു. 3. മനസ്സിനെ ഭയപ്പെടുത്തുന്ന ചുറ്റുപാടുകളുടെ ക്രമീകരണം മന്ത്രവാദികൾ പലപ്പോഴും ആളുകളുടെ മനസ്സിൽ ഭയം ജനിപ്പിക്കുന്ന തരത്തിലുള്ള ചുറ്റുപാടുകൾ ഒരുക്കുന്നു. ഇത് അവരുടെ മേൽ ഒരുതരം നിയന്ത്രണം നേടാൻ സഹായിക്കുന്നു....
പറയാൻ മറന്നത്
പറയുവാനാകാത്തൊരായിരം കഥനങ്ങള്‍ ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു പാടുവാന്‍ കഴിയുമോ രാക്കിളി കൂട്ടുകാരീ ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ടഅടപൊട്ടി വിരിയുമോ പാട്ടുകാരീഇനിയെന്റെ ഓര്‍മകളില്‍ നിറമുള്ള പാട്ടുകള്‍മണിവീണ മൂളുമോ കൂട്ടുകാരീ നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്നപക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരി ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണരാഗം ചേര്‍ത്തുപട്ടു നെയ്യുന്നു നീ പാട്ടുകാരീനഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്നപക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ നിറമുള്ള ജീവിത സ്പന്ദനങ്ങള്‍തല ചായ്ച്ചുറങ്ങാന്‍ ഒരുക്കമായിഹിമബിന്ദു ഇലയില്‍നിന്നൂര്‍ന്നുവീഴും പോലെസുഭഗം ക്ഷണികം ഇതു ജീവിതംവീണ്ടുമൊരു സന്ധ്യ മായുന്നുവിഷാദാദ്ര രാഗമായ് കടലു തേങ്ങിടുന്നുആരോ വിരല്‍തുമ്പു കൊണ്ടെന്റെ തീരത്തുമായാത്ത ചിത്രം വരച്ചിടുന്നുതിരയെത്ര വന്നുപോയെങ്കിലും തീരത്തുവരയൊന്നു മാഞ്ഞതെയില്ലിത്രനാല്‍ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ പറയാന്‍ മറന്നോരു വാക്കു പോല്‍ ജീവിതം പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു ഒപ്പം നടക്കുവാന്‍ ആകാശ വീഥിയില്‍ദുഖചന്ദ്രക്കല ബാക്കിയായിഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍മൌനരാഗം തരൂ കൂട്ടുകാരീ വിടവുള്ള ജനലിലൂടാദ്രമായ് പുലരിയില്‍ഒരു തുണ്ട് വെട്ടം കടന്നു വന്നുഓര്‍മ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങള്‍ജാലകപ്പടിയില്‍ പതുങ്ങി നിന്നുഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ കൂട്ടിക്കുറച്ചു ഗുണിക്കുംപോഴൊക്കെയും തെറ്റുന്നു ജീവിത പുസ്തകതാള്‍കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണു ദുഖിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലീനിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ പ്രിയമുള്ള രാക്കിളീ പ്രിയമുള്ള രാക്കിളീ നീ നിന്റെ പാട്ടിലെ ചോദ്യംവിഷാദം പൊതിഞ്ഞു തന്നുഒറ്റക്കിരിക്കുംപോലോക്കെയും കണ്ണുനീരൊപ്പമാ പാഥേയം ഉണ്ണുന്നു ഞാന്‍ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍കണ്ണീരു കൂട്ടിനില്ല.
മണിനാദം – ഇടപ്പള്ളി
1936 ജൂലൈ 5 ന് തന്റെ 27 ആം വയസ്സിൽ ആത്മഹത്യ ചെയ്ത ഒരു കാല്പനികകവിയാണ് ഇടപ്പള്ളി രാഘവപ്പിള്ള (1909 ജൂൺ 30 - 1936 ജൂലൈ 5). മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്. തന്റെ ഉറ്റ സുഹൃത്തായിരുന്ന ചങ്ങമ്പുഴ കൃഷ്ണപ്പിള്ള എഴുതിയ രമണൻ എന്ന കവിത ഏറെ പ്രസിദ്ധമാണ്. ഒരുകാലത്ത് കേരളത്തിലെ കോളേജുകളിൽ അങ്ങോളമിങ്ങോളം ആർത്തിരമ്പിയ ആ കവിതയ്ക്ക് തുടക്കം സുഹൃത്തായ ഇടപ്പള്ളിയുടെ ആത്മഹത്യ തന്നെയായിരുന്നു. മരിച്ചതിന്റെ പിറ്റേദിവസം തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വരികയും ചെയ്തു ഈ കവിത. പ്രണയിക്കാനും ആശിക്കാനും സ്നേഹിക്കാനും ആരുമില്ലാത്ത ഒരു കാല്പനിക ദേഹത്തിന്റെ വിയോഗക്കുറിപ്പുതന്നെയായി മണിനാദം എന്ന കവിത മാറുകയായിരുന്നു. ഇനിയുമേറെ പാടുവാനുണ്ടെനിക്ക്, പക്ഷേ എന്റെ മുരളിക തകർന്നുപോയി എന്നാണ് മരണപത്രത്തിൽ ഇടപ്പള്ളി കുറിച്ചിട്ടത്. തകർന്ന മുരളി എന്നൊരു വിലാപകാവ്യം തന്നെ ചങ്ങമ്പുഴ എഴുതിയിരുന്നു. പക്ഷേ പിന്നീടു വന്ന രമണൻ ആണു പ്രസിദ്ധമായത്. താഴെ മണിനാദം എന്ന കവിത കൊടുത്തിട്ടുണ്ട്. കൊല്ലത്ത്, വൈക്കം നാരായണപിള്ളയുടെ വീട്ടിൽ താമസിക്കുന്ന് കാലത്താണ് താൻ സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് (കൊല്ലവർഷം 1111 മിഥുനം 21-ആം തീയതി) ശനിയാഴ്ച രാതി ഇടപ്പള്ളി രാഘവൻ പിള്ള നാരായണപിള്ളയുടെ വീട്ടിൽ തൂങ്ങിമരിച്ചു. ആത്മഹത്യ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതിവിഷയകമായി രാഘവൻ പിള്ള രചിച്ച കവിതകളാണ് 'മണിനാദം', 'നാളത്തെ പ്രഭാതം' എന്നിവ. 'മണിനാദം' മാതൃഭൂമി ആഴ്ചപ്പതിപ്പിനും 'നാളത്തെ പ്രഭാതം' മലയാളരാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടൻ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു രാഘവൻ പിള്ള. അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'മണിനാദം' അച്ചടിച്ചുവന്നു. ദിനപത്രങ്ങളിൽ മരണവാർത്ത വന്നതും അതേദിവസമായിരുന്നു. 'നാളത്തെ പ്രഭാത'വുമായി മലയാളരാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി. "മണിമുഴക്കം! മരണദിനത്തിൻ്റെ മണിമുഴക്കം മധുരം! വരുന്നു ഞാന്‍!" മലയാള കാവ്യാസ്വാദകരുടെ ഹൃദയത്തിൽ ഇത്രയേറെ നൊമ്പരമുണർത്തിയ മറ്റൊരു കാവ്യശകലം വേറെയുണ്ടാവില്ല. തന്റെ ഇരുപത്തിയേഴാം വയസ്സിൽ, ജീവിതത്തിന്റെ...
അശ്വത്ഥാമാവ്
ഗുരു ദ്രോണാചാര്യരുടെ മകൻ അശ്വത്ഥാമാവ്, ദുര്യോധനന്റെ നേതൃത്വത്തിലുള്ള കൗരവ സൈന്യത്തിലെ അംഗങ്ങളിൽ ഒരാളും ധീരനായ യോദ്ധാവുമായിരുന്നു. ശിവനെ പ്രീതിപ്പെടുത്താൻ മാതാപിതാക്കൾ കഠിനമായ തപസ്സനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ജനിച്ചത്. അതിനാൽ, ഔദാര്യത്തിന് പേരുകേട്ട പരമശിവൻ അശ്വത്ഥാമാവിനെ അതുല്യമായ രീതിയിൽ ശ്രേഷ്ഠനാക്കുന്ന വരം നൽകി അനുഗ്രഹിച്ചു. നെറ്റിയിൽ അമൂല്യമായ ഒരു രത്‌നം അലങ്കരിച്ചിരുന്നു, അത് അവനെ ഒരു അസാധാരണ മനുഷ്യനെപ്പോലെയാക്കി. ആർക്കും അവനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല, ക്ഷീണം, വിശപ്പ്, ദാഹം, വേദന എന്നിവയെ ചെറുക്കാനുള്ള അസാധാരണമായ കഴിവ് അവനുണ്ടായിരുന്നു. മാത്രമല്ല, ഒരു ചിരഞ്ജീവി (അനശ്വരൻ) എന്ന ബഹുമതിയും അദ്ദേഹത്തെ അനുഗ്രഹിച്ചു. കൗരവരിൽ നിന്ന് യുദ്ധകലയെക്കുറിച്ചുള്ള പാഠങ്ങൾ പഠിക്കാൻ പിതാവിന്റെ ഗുരുകുലത്തിൽ ചേർന്ന ഉടൻ തന്നെ കൗരവരുമായി സൗഹൃദത്തിലായി. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതലേ ദുര്യോധനനോടാണ് പാണ്ഡവരേക്കാൾ അടുപ്പം. കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനത്തിൽ അശ്വത്ഥാമാവ് നിർണായക പങ്ക് വഹിച്ചു. ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന ദുര്യോധനനെ കണ്ട അശ്വത്ഥാമാവ് പാണ്ഡവരോട് പ്രതികാരം ചെയ്യുമെന്നും തന്റെ പിതാവിനെ വഞ്ചിച്ചതിന് തക്കതായ മറുപടി നൽകുമെന്നും പ്രതിജ്ഞ ചെയ്യുന്നു. തുടർന്ന്, ദുര്യോധനന് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനായി എല്ലാ പാണ്ഡവ സഹോദരന്മാരെയും കൊല്ലുമെന്ന വാഗ്ദാനവുമായി അശ്വത്ഥാമാവ് പാണ്ഡവ പാളയം സന്ദർശിക്കുന്നു. എന്നാൽ ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെയും അവൻ കൊല്ലുന്നു. മാത്രമല്ല, അവർ ഉറങ്ങുമ്പോൾ അവരെ ആക്രമിച്ച് യുദ്ധനിയമങ്ങൾ ലംഘിച്ചു. അതിനാൽ, താൻ ചെയ്ത പാപത്തിൽ നിന്ന് സ്വയം മോചിതനാകാൻ, അശ്വത്ഥാമാവ് വ്യാസൻ മുനിയെ കണ്ടുമുട്ടുന്നു, അദ്ദേഹം തപസ്സുചെയ്യാൻ ആവശ്യപ്പെടുന്നു. അതേസമയം, തങ്ങളുടെ മക്കളെ കൊന്നതിന് ദ്രൗപതിയുടെ നിർദ്ദേശപ്രകാരം അശ്വത്ഥാമാവിനെ പിടിക്കാൻ പാണ്ഡവർ മുനിയുടെ ആശ്രമം സന്ദർശിക്കുന്നു. എന്നാൽ അവരെ കണ്ടയുടനെ അശ്വത്ഥാമാവ് അഞ്ച് സഹോദരന്മാരെയും ഒരേ സമയം കൊല്ലാൻ ബ്രഹ്മാസ്ത്രം പ്രയോഗിക്കുന്നു. പാണ്ഡവരെ രക്ഷിക്കാൻ, ശ്രീകൃഷ്ണൻ അർജുനനോട് അതേ ആയുധം വിടാൻ ആവശ്യപ്പെടുന്നു. പ്രപഞ്ചത്തിന്റെ നാശത്തെ ഭയന്ന് വ്യാസൻ തന്റെ ദിവ്യശക്തികൾ ഉപയോഗിച്ച് ഇരുവശത്തുനിന്നും വരുന്ന രണ്ട് ബ്രഹ്മാസ്ത്രങ്ങളെ തടയുന്നു. തുടർന്ന്, അർജുനോടും അശ്വത്ഥാമാവിനോടും ആയുധങ്ങൾ തിരിച്ചെടുക്കാൻ ആവശ്യപ്പെടുന്നു. അർജുൻ മുനിയുടെ കൽപ്പനകൾ അനുസരിക്കുന്നു, പക്ഷേ അത്...
ഇന്നു നീയെന്റെ ദേശിയ സങ്കടം!
പച്ചനോട്ടുകൾ, കുത്തുവാക്കുകൾ,കണ്ണുകെട്ടിയ പ്രതിയമയുംഅന്ധതയ്‌ക്കിന്നു പേരു ന്യായാസനം,നാണയം തിന്നു ചീർത്ത കുടിലതഇന്നു നീയെന്റെ ദേശിയ സങ്കടം!! ----------------------------------------- പണം ബ്രഹ്‌മോ പണം വിഷ്‌ണു,പണം ദേവോ മഹേശ്വര:പണം സാക്ഷാല്‍ പരബ്രഹ്‌മം,തസ്‌മൈ ശ്രീ പണമേ നമ:
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
