മലയാളം വിക്കിപീഡിയ 25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടുമലയാളത്തിലെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു. 2012 ജൂലൈ 23-നാണ് മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പൂർത്തീകരിച്ചത്.ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉയർന്ന സാങ്കേതികപദവികൾ വഹിക്കുന്നവർ മുതൽ കേരളത്തിലെ കൊച്ചുഗ്രാമങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾ വരെയുള്ള അറിവു് ആർജ്ജിക്കാനും പങ്കുവെക്കാനും തൽപ്പരരായ, അതോടൊപ്പം, മലയാളഭാഷയെ ആത്മാർത്ഥമായും സ്നേഹിക്കുന്ന നിരവധി പേർ കഴിഞ്ഞ പത്തോളം വർഷങ്ങൾ പ്രതിഫലേച്ഛയില്ലാതെ നടത്തിയ പ്രയത്നം ആണു് മലയാളം വിക്കിപീഡിയയെ ഈ നേട്ടത്തിനു അർഹമാക്കിയത്. സാധാരണ വലിപ്പത്തിൽ അച്ചടിച്ചു പുസ്തകമാക്കുകയാണെങ്കിൽ അര ലക്ഷം താളുകളെങ്കിലും വേണ്ടിവരുന്ന ഈ വിജ്ഞാനസാഗരം പരിപൂർണ്ണമായും സൗജന്യമായി ഇന്റർനെറ്റിൽ ആർക്കും ലഭ്യമാണു്.2002 ഡിസംബർ 21-ന് സജീവമാകാൻ തുടങ്ങിയ മലയാളം വിക്കിപീഡിയ ഈ വർഷം ഡിസംബർ 21-നു പത്ത് വർഷം പൂർത്തിയാക്കുകയാണ്. 10 വർഷത്തിനുള്ളിൽ 25,000 ലേഖനം തികച്ചത് മലയാള ഭാഷയ്ക്കുതന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ള മലയാളികൾ ഈ സ്വതന്ത്രസംരംഭത്തിൽ പങ്കാളിയാകുകയാണെങ്കിൽ മലയാളം വിക്കിപീഡിയയുടെ വളർച്ച ത്വരിതഗതിയിലാവുകയും ഭാവി മലയാളികൾക്ക് വളരെ പ്രയോജനം ചെയ്യുന്ന പദ്ധതികളായി മലയാളം വിക്കിപീഡിയ മാറുകയും ചെയ്യും.ഇന്ത്യൻ വിക്കിപീഡിയകളിൽ ഈ കടമ്പ കടക്കുന്ന അഞ്ചാമത്തെ വിക്കിപീഡിയ ആണു് മലയാളം. മലയാളത്തിനു മുൻപേ 25,000 ലേഖനങ്ങൾ എന്ന കടമ്പ കടന്ന ഇന്ത്യൻ ഭാഷകളിലെ മറ്റു് വിക്കിപീഡിയകൾ തെലുങ്ക്, ഹിന്ദി, മറാഠി, തമിഴു് എന്നിവയാണ്. 2012 ജൂലൈ മാസത്തെ കണക്കനുസരിച്ച് 37000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ടു് 100 പേർ മാത്രമാണു് മലയാളം വിക്കിപീഡിയയിൽ സജീവമായി തിരുത്തുന്നത്.മറ്റു ഇന്ത്യൻ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ, ലേഖനങ്ങളുടെ എണ്ണത്തിൽ പിന്നിലാണെന്നു് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും മലയാളം വിക്കിപീഡിയ ലോകശ്രദ്ധയാകർഷിക്കുന്നതു് ഇന്ത്യൻ ഭാഷകളിലെ മികച്ച വിക്കിപീഡിയകളിൽ ഒന്നു് എന്ന നിലയിലാണു്. ലേഖനങ്ങളുടെ ആധികാരികത, ഉൾക്കാമ്പും ഗുണനിലവാരവും തുടങ്ങി പല മാനകങ്ങളിലും ഇതര ഇന്ത്യൻ വിക്കിപീഡിയകളേക്കാൾ മലയാളം വിക്കിപീഡിയ വളരെയേറെ മുന്നിലാണു്.
ഗണേശസ്തുതി!
ഗണനായകായ ഗണദൈവതായ ഗണാധ്യക്ഷായ ധീമഹിഗുണശരീരായ ഗുണമന്ദിതായ ഗുണേശാനായ ധീമഹിഗുണാതിതായ ഗുണാധീശായ ഗുണപ്രവിഷ്ടായ ധീമഹിഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹിഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി{ഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹിഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി}-കോറസ്ഗാനചതുരായ ഗാനപ്രാണായ ഗാനാന്തരാത്മനേഗാനോത്സുഖായ ഗാനമത്തായ ഗാനോത്സുഖമനസേഗുരുപുജീതായ ഗുരുദൈവതായ ഗുരുകുലസ്ഥായീനേഗുരുവിക്രമായ ഗുഹ്യപ്രവരായ ഗുരവേ ഗുണഗുരവേഗുരുദൈത്യ കലക്ഷേത്രേ ഗുരുധര്‍മ്മസദാരാഖ്യായഗുരുപുത്ര പരീത്രാത്രേ ഗുരു പാഖംഡ ഖംഡകായഗീതസാരായ ഗീതതത്ത്വായ ഗീതഗോത്രായ ധീമഹിഗുഢഗുല്ഫായ ഗംധമത്തായ ഗോജയപ്രദായ ധീമഹിഗുണാതീതായ ഗുണാധീശായ ഗുണപ്രവിഷ്ടായ ധീമഹിഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹിഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി{ഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹിഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി}-കോറസ്ഗര്‍വരാജായ ഗന്യ ഗര്വഗാന ശ്രവണ പ്രണയീമേഗാഢാനുരാഗായ ഗ്രംഥായ ഗീതായ ഗ്രംഥാര്ഥ തത്പരീമേഗുണയേ… ഗുണവതേ…ഗണപതയേ…ഗ്രന്ഥ ഗീതായ ഗ്രന്ഥഗേയായ ഗ്രന്ഥന്തരാത്മനേഗീതലീനായ ഗീതാശ്രയായ ഗീതവാദ്യ പടവേതേജ ചരിതായ ഗായ ഗവരായ ഗന്ധര്‍വപ്രീകൃപേഗായകാധീന വീഘ്രഹായ ഗംഗാജല പ്രണയവതേഗൌരീ സ്തനം ധനായ ഗൌരീ ഹൃദയനന്ദനായഗൌരഭാനു സുതായ ഗൌരീ ഗണേശ്വരായഗൌരീ പ്രണയായ ഗൌരീ പ്രവണായ ഗൌര ഭാവായ ധീമഹിഗോ സഹസ്രായ ഗോവര്‍ദ്ധനായ ഗോപ ഗോപായ ധീമഹിഗുണാതിതായ ഗുണാധീശായ ഗുണപ്രവിഷ്ടായ ധീമഹിഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹിഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി{ഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹിഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി}-കോറസ്
ഗംഗേ! മഹാമംഗളേ!!
ഗംഗേ! മഹാമംഗളേ... അമ്മേ! ജഗത്കാരിണീ...കനിവോടു കൈക്കൊള്ളണേ... എന്നാത്മമന്ത്രാരതി...നിന്നലിവിൽ മുങ്ങുമ്പോൾ ആത്മാവിലേതോപുനർജന്മസൂര്യോദയം... സൂര്യോദയംകൈലാസമന്ദാകിനീ.... കൈവല്യസന്ദായിനീ...ഇനിയൊന്നു കേൾക്കില്ലയോ...പ്രാണന്റെ വനരോദനം..അമരശിവമൗലിയിൽ കാലഹിമബിന്ദുവായ് പൊഴിയുന്ന സാഫല്യമേ.... സാഫല്യമേ...ഗംഗേ! മഹാമംഗളേ... അമ്മേ! ജഗത്കാരിണീ....ശ്രീരുദ്രതീർഥാത്മികേ... നിന്നഴകളിൽ ചേർക്കുകെൻ പൈതൃകം...വാരാണസീപുണ്യമേ... കൈയേൽക്കുകീ ജന്മമാം മൺകുടം...നീ ദേവഭൂമിയുടെ സീമന്തരേഖ..മാതൃത്വമണിയുന്ന മാംഗല്യസൂത്രംനീ ദേവഭൂമിയുടെ സീമന്തരേഖ..മാതൃത്വമണിയുന്ന മാംഗല്യസൂത്രംഎങ്ങു നീ മറയുന്നു നീഹാരഗംഗേഎന്തു നീ തേടുന്നു വാത്സല്യ ഗംഗേ...എങ്ങു നീ മറയുന്നു നീഹാരഗംഗേഎന്തു നീ തേടുന്നു വാത്സല്യഗംഗേ...ഗംഗേ! മഹാമംഗളേ... അമ്മേ! ജഗത്കാരിണീ....ഭാഗീരഥീതീരമേ... കേഴുന്ന രാധാമുഖം നിൻ മുഖംഒഴുകുന്ന കാരുണ്യമേ... ജീവന്റെ സീതായനം നിൻ മനംആദിത്യബിംബമിന്നഗ്നിസാക്ഷികാലാതിവർത്തിയാം കർമസാക്ഷിആദിത്യബിംബമിന്നഗ്നിസാക്ഷികാലാതിവർത്തിയാം കർമസാക്ഷിനീയെന്നുമമ്മേ മഹാസ്നേഹഗാത്രിനീ മാത്രമമ്മേ മഹോദാരധാത്രിനീയെന്നുമമ്മേ മഹാസ്നേഹഗാത്രിനീ മാത്രമമ്മേ മഹോദാരധാത്രിഗംഗേ! മഹാമംഗളേ... അമ്മേ! ജഗത്കാരിണീ....കനിവോടു കൈക്കൊള്ളണേ... എന്നാത്മമന്ത്രാരതി...നിന്നലിവിൽ മുങ്ങുമ്പോൾ ആത്മാവിലേതോപുനർജന്മസൂര്യോദയം... സൂര്യോദയംകൈലാസമന്ദാകിനീ.... കൈവല്യസന്ദായിനീ...ഇനിയൊന്നു കേൾക്കില്ലയോ...പ്രാണന്റെ വനരോദനം..അമരശിവമൗലിയിൽ കാലഹിമബിന്ദുവായ് പൊഴിയുന്ന സാഫല്യമേ.... സാഫല്യമേ...ഗംഗേ! മഹാമംഗളേ... അമ്മേ! ജഗത്കാരിണീ....ഗംഗേ! മഹാമംഗളേ... അമ്മേ! ജഗത്കാരിണീ....
ആരായിരുന്നു നമ്മൾ!
തിരിഞ്ഞുനോട്ടം തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മലബാറിലെ ജനജീവിതം ഏതവസ്ഥയിലായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ . 100 വർഷങ്ങൾക്കു മുമ്പ് നമ്മൾ ആരായിരുന്നുവെന്നും ഇന്നു നമ്മൾ എത്രമാത്രം മുന്നോട്ട് പോയിരിക്കുന്നുവെന്നും ഈ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വളരെ വിജ്ഞാനപ്രദവും കൗതുകകരവും ആണിവ, പഴയ കാലത്തെ തൊഴിൽ, സംസ്കാരം, ഭൂപ്രകൃതി, വേഷഭൂഷാദികൾ തുടങ്ങിയവയെല്ലാം ഇതിൽ ദൃശ്യമാണ്. ജാതിഭേദവും തൊഴിലും ജനജീവിതത്തിലുള്ള സ്വാധീനം ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാം, കാലമെത്ര മാത്രം മാറിപ്പോയിരിക്കുന്നു എന്ന് വിളിച്ചുപറയുന്നുണ്ട് ഈ ദൃശ്യവിരുന്ന്. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന്‍ ശേഖരിച്ച ചിത്രങ്ങളാണിവ. (കോപ്പിറൈറ്റ്: മിഷന്‍ 21/ബാസല്‍ മിഷന്‍ ). മാതൃഭൂമി ഇത് പ്രസിദ്ധീകരിച്ചിരുന്നു.
Windows
Key Board Short CutsCTRL+C (Copy)CTRL+X (Cut) ...CTRL+V (Paste)CTRL+Z (Undo)DELETE (Delete)SHIFT+DELETE (Delete the selected item permanently without placing the item in the Recycle Bin)CTRL while dragging an item (Copy the selected item)CTRL+SHIFT while dragging an item (Create a shortcut to the selected item) F2 key (Rename the selected item)CTRL+RIGHT ARROW (Move the insertion point to the beginning of the next word)CTRL+LEFT ARROW (Move the insertion point to the beginning of the previous word)CTRL+DOWN ARROW (Move the insertion point to the beginning of the next paragraph) CTRL+UP ARROW (Move the insertion point to the beginning of the previous paragraph)CTRL+SHIFT with any of the arrow keys (Highlight a block of text) SHIFT with any of the arrow keys (Select more than one item in a window or on the desktop, or select text in a document)CTRL+A (Select all) F3 key (Search for a file or a folder)ALT+ENTER (View the properties for the selected item)ALT+F4 (Close the active item, or quit the active program)ALT+ENTER (Display the properties of the selected object)ALT+SPACEBAR (Open the shortcut menu for the active window)CTRL+F4 (Close the active document in programs that enable you to have multiple documents opensimultaneou sly)ALT+TAB (Switch between the open items)ALT+ESC (Cycle through items in the...
ഒരു തുള്ളി രക്തം
കവിത കേൾക്കുക [ca_audio url="https://chayilyam.com/stories/poem/oruThulliRaktham.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] അന്ന് ഞാനൊരു കുട്ടിയാണ്, ചോരയുടെ നിറം കണ്ട് ഞാന്‍ ഞെട്ടിപ്പോയി, ജീവിതത്തിലെ ആദ്യത്തെ ഞെട്ടല്‍! ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍... ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍... ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ അമ്മിഞ്ഞ പാല്‍പ്പത പറ്റാതെ ചുണ്ടുകള്‍ അമ്പേ വരണ്ടതു മൂലം (more…)
അയ്യപ്പസ്തുതി
അഖിലഭുവനദീപം, ഭക്തചിന്താബ്‌ജ സൂനം സുരമുനിഗണസേവ്യം, തത്വമസ്യാദി ലക്ഷ്യം ഹരിഹരസുതമീശം, താരകബ്രഹ്മരൂപം ശബരിഗിരിനിവാസം, ഭാവയേ ഭൂതനാഥംശ്രീ ശങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം ചാപം പുഷ്പശരാന്വിതം മദഗജാരൂഡം സുരക്താംബരം ഭൂതപ്രേതപിശാചവന്ദിത പദം ശ്‌മശ്രുസ്വയാലംകൃതം പാര്‍ശ്വേ പുഷ്‌കല പൂര്‍ണ്ണകാമിനിയുതം ശാസ്താരമീശം ഭജേ മഹാരണ്യ മന്‍ മാനസാന്തര്‍ നിവാസന്‍ അഹങ്കാരദുര്‍വാര ഹിംസ്രാന്‍ മൃഗാദിന്‍ നിഹന്തം കിരാതാവതാരം ചരന്തം പരം ജ്യോതിരൂപം ഭജേ ഭൂതനാഥം
ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍
ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍ശകുന്തളേ നിന്നെ ഓര്‍മ്മ വരുംശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ശകുന്തളേ നിന്നെ ഓര്‍മ്മ വരുംശകുന്തളേ ... ശകുന്തളേ ...മാനത്തെ വനജ്യോത്സ്‌ന നനയ്‌ക്കുവാന്‍ പൗര്‍ണ്ണമിമണ്‍കുടം കൊണ്ടുനടക്കുമ്പോള്‍നീലക്കാര്‍മുകില്‍ കരിവണ്ടു മുരളുമ്പോള്‍ നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരുംശകുന്തളേ ... ശകുന്തളേ...താമരയിലയില്‍ അരയന്നപ്പെണ്‍കൊടികാമലേഖനമെഴുതുമ്പോള്‍നീലക്കാടുകള്‍ മലര്‍മെത്ത വിരിക്കുമ്പോള്‍നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരുംനിന്നെക്കുറിച്ചെനിക്കോര്‍മ്മ വരുംശകുന്തളേ... ശകുന്തളേ...
കല്യാണത്തലേന്ന്…!
എന്റെ കല്യാണം. പറഞ്ഞു വരുമ്പോള്‍ അത് ഒരു ഒന്നൊന്നര കല്യാണമായിരുന്നു. ജൂലായ് ഒന്നിനു ഫിക്സ് ചെയ്ത കല്യാണത്തിനു ബാംഗ്ലൂരില്‍ ജോലി ചെയ്യുകയായിരുന്ന ഞാന്‍ ജൂണ്‍ ഏഴാം തീയ്യതി തന്നെ ലീവ് എടുത്തു പോകാന്‍ തീരുമാനിച്ചു. കല്യാണത്തിനു വേണ്ടി തയ്യാറെടുക്കുവാനൊന്നുമായിരുന്നില്ല, പകരം പലവട്ടം മാറ്റിവെച്ച എന്റെ എം.ബി.എ എക്സാം ജൂണ്‍ ഇരുപതിനു ഫിക്സ് ചെയ്തിരിക്കുകയായിരുന്നു! അതിനായി പഠിക്കേണ്ടതുണ്ട്. ജൂണ്‍ ഇരുപതിനു തുടങ്ങി കല്യാണത്തലേന്ന് മുപ്പതാം തീയതി കഴിന്ന രീതിയിലായിരുന്നു എക്സാം ടൈം ടേബിള്‍. വീട്ടിലേക്കു പോകുന്ന ദിവസം ഉച്ചയ്ക്കുതന്നെ ഓഫീസില്‍ നിന്നും ഇറങ്ങി. വിവാഹ സമ്മാനമായി, കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ ഒരു ടെഡ്ഡി ബിയറിനെ പിന്നെ സാലറിയും മുന്‍കൂറായി കിട്ടി. അതും വാങ്ങിച്ച് ഹോസ്റ്റലില്‍ പോയി റെഡിയായി രാജേഷേട്ടന്റെ കൂടെ മജസ്റ്റിക്കിലേക്ക്. ലോങ്ങ് ലീവായത് കൊണ്ട് ഒരുപാട് ലഗ്ഗേജ് ഉണ്ടായിരുന്നു. രാത്രി എട്ടരയ്ക്കായിരുന്നു ബസ്. അടുത്ത ദിവസം രാവിലെ നാട്ടിലെത്തി. അച്ഛന്‍ കൂട്ടാന്‍ വന്നിരുന്നു കാഞ്ഞങ്ങാട്. ഓഫീസില്‍ നിന്നും കിട്ടിയ ടെഡ്ഡി ബിയറിനെ ബസ്സില്‍ മറന്നുവെച്ചായിരുന്നു ഇറങ്ങിപ്പോയത്. പിന്നീട് തിരിച്ചുവന്ന് അതിനെ എടുത്തുകൊണ്ടു പോയി. വീട്ടില്‍ എക്സാമിനു പഠിക്കാന്‍ ആണു വന്നതെങ്കിലും ഞാന്‍ മുഴുവന്‍ സമയവും തീറ്റയും ഉറക്കവും ആയി കഴിഞ്ഞു - ഒരക്ഷരം പഠിക്കാന്‍ മിനക്കെട്ടില്ല. പത്തൊമ്പതാം തീയതി തന്നെ എക്സാമിനു വേണ്ടി ഞാന്‍ ട്രെയിന്‍ കയറി കോഴിക്കോട്ടേക്ക് പോയി. ഫ്രണ്ട്സൊക്കെ ഉണ്ടായിരുന്നു. അവിടുത്തെ ഹോസ്റ്റലിലെ വളിച്ച ഭക്ഷണത്തെ കുറിച്ചോര്‍ത്തപ്പോള്‍ പോകണ്ട എന്നു തോന്നി. അവിടെ എത്തിയപ്പോള്‍ ആന്റി പറഞ്ഞു ദിവസം മുന്നൂറു രൂപ വച്ചു തരണം എന്ന്. ഞെട്ടിപ്പോയി കേട്ടപ്പോള്‍. രാത്രി മാത്രമേ ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടാറുണ്ടായിരുന്നുള്ളൂ. അതിനാണ് ദിവസേന മുന്നൂറു രൂപ! കോളേജില്‍ എത്തിയപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. എക്സാമായിരുന്നിട്ടു കൂടി ഫ്രണ്ട്സിന്റെ കൂടെ അടിച്ചു പൊളിച്ചു നടന്നു. ഉച്ച വരെ മാത്രമേ ഉള്ളൂ എക്സാം അതു കഴിഞ്ഞ് ഹോസ്റ്റലില്‍ പോയി പഠിക്കേണ്ട ഞങ്ങല്‍ എസ്.എം സ്റ്റ്രീറ്റിലും മറ്റും കറങ്ങി നടന്നു. എക്സാം മുപ്പതാം തീയ്യതി വരെ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം...
അവസാനത്തെ പ്രണയകവിത
ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്പ്രണയമെന്നോരു വിരസ പ്രമേയത്തില്‍കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.ഇരുളുകീറി മുറിച്ചുവരുന്നോരുമരണവണ്ടി പോലെന്റെ കാമങ്ങളും,തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെരതിമടുപ്പിച്ച നിന്‍ ചുംബനങ്ങളുംഎഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍.അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.ഒരു മനോരോഗ ലക്ഷണം, വേദന-നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം.വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍എഴുതുവാനൊന്നുമില്ലാതെ നില്കവേമഴനനഞ്ഞു കടന്നുപോകുന്നെന്റെപ്രണയജീവിതശവഘോഷയാത്രകള്‍.പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെഅതിനിരാശപോല്‍ നീറുന്ന നാളുകള്‍;പലകുറി കണങ്കാലില്‍ തറക്കുന്നമരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍.തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,ഒടുവിലത്തെ പ്രണയകവിതയും.പക്ഷേ,എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെലിപികളില്‍ പേന കുത്തിനോവിക്കുന്നുകവി: ചിന്താഭാരം
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
