നാണമില്ലേ ഈ മനുഷ്യന്?

മൗനിയായ ഇന്ത്യൻ പ്രധാനമന്ത്രി ഒരു ദുരന്തകഥാപാത്രം എന്ന് അമേരിക്കയിലെ പ്രഖ്യാപിതപത്രമായ വാഷിങ്‌ഡൺ പോസ്റ്റ് ഇന്നലെ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു!! നാട്ടുകാരൊക്കെ ഒന്നുചേർന്ന് പറഞ്ഞു മടുത്തുപോയിട്ടുണ്ട്, ഇപ്പോൾ അന്യനാട്ടുകാരും പറഞ്ഞു തുടങ്ങിയിരിക്കുന്നു.. അണ്ടർ അച്ചീവർ എന്ന് ടൈം മാഗസിൻ പറഞ്ഞു നാക്കെടുത്തു വെച്ചതേ ഉള്ളൂ... ലണ്ടനിലെ ഇണ്ടിപെണ്ഡൻസ് എന്ന പത്രവും തത്തുല്യമായ പരാമാർശം പ്രധാനമന്ത്രിയെ പറ്റി നടത്തിയിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പ്രാപ്തിയില്ലാത്ത പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംങിനെ പത്രം വിലയിരുത്തിയിരിക്കുന്നത്. മന്ത്രിസഭാംഗങ്ങള്‍ അഴിമതിയിലൂടെ കീശ വീര്‍പ്പിക്കുമ്പോള്‍ ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് നിശബ്ദത പാലിച്ചാണ് മന്‍മോഹന്‍ സിങ് സ്വന്തം പ്രശസ്തി നശിപ്പിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. മാഡത്തിന്റെ മൂടും താങ്ങി നടന്ന് സകല അഴിമതികൾക്കു നേരേയും കണ്ണടച്ച് അത്മാഭിമാനം പണയപ്പെടുത്തിയാണിവർ ഭരണയന്ത്രം കയ്യാളുന്നതെന്നു ചിലരൊക്കെ വിലയിരുത്തിയതു കണ്ടു!! വാഷിങ്‌ഡൺ പോസ്റ്റ് നിർവഹിച്ചത് തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്നെയാണ് എന്നു കാണാവുന്നതാണ്. കേന്ദ്രം സകലശക്തിയും എടുത്ത് എതിർത്തിട്ടും; പത്രം ക്ഷമാപണം നടത്തണം എന്നുപറഞ്ഞിട്ടും അമേരിക്കൻ പത്രം അവരുടെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതു കാണാം. അമേരിക്കൻ ഭരണകൂടത്തെ തന്നെ പലതവണ വിമർശിച്ചെഴുതിയിട്ടുള്ളതാണ് വാഷിങ്‌ഡൺ പോസ്റ്റ് എന്നതോർക്കുക. ഭരണകൂടത്തിന്റെ അഴിമതികൾക്കെതിരെ വിമർശനബുദ്ധ്യാ പല ഫീച്ചറുകളും പ്രസിദ്ധീകരിച്ച് അവരുടെ പത്രധർമ്മം യഥാവിധം നിർവഹിച്ച ചരിത്രവും അവർക്കുണ്ട്. അങ്ങനെയൊരു പത്രം കേവലം വൈരാഗ്യബുദ്ധിപ്രകടിപ്പിച്ചതാനെന്നു കരുതാൻ മാർഗമില്ല. ഇങ്ങനെ നാണംകെട്ടു നടക്കേണ്ടതുണ്ടോ ഒരു പ്രധാനിക്ക്! ഒരുനാൾ കോൺഗ്രസ് ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാവാൻ ഒരുപക്ഷേ ഇദ്ദേഹത്തെ പോലുള്ള മിണ്ടാപ്രാണികൾ കാരണമായിക്കൂടെന്നില്ല.  ഒരുപാടു സമൂഹങ്ങൾ, സംസ്കാരമുള്ളവർ, ഭാഷക്കാർ ഒന്നിച്ചു ജീവിക്കുന്ന ഇടമാണു ഭാരതം, അത്ര എളുപ്പമല്ല ഇവരെ ഒന്നിച്ചു നിർത്താൻ. ഒത്തിരി നല്ലകാര്യങ്ങൾ ഈ കാലയളവിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ പത്തെണ്ണം താഴെ കൊടുക്കാം. ശ്രദ്ധേയമായ 10 നേട്ടങ്ങൾ താഴെ പറയുന്നവയാണ്: സാമ്പത്തിക വളർച്ച: അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ 8-9% സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ചു. 2007-ൽ ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. വിവരാവകാശ നിയമം (RTI Act): 2005-ൽ നടപ്പിലാക്കിയ വിവരാവകാശ നിയമം സർക്കാർ...

Read More »

ഒരു പഴയ കമ്പിക്കഥ അഥവാ Memorable Flashes

ആമുഖം: കഥയ്‌ക്കു പിന്നിൽ ഒരു വലിയ കഥ വേറെയുണ്ട്... അതവിടെ നിൽക്കട്ടെ. ഏകദേശം മൂന്നു വർഷത്തോളം എന്റെ മെയിൽബോക്സിൽ വിശ്രമിച്ച ശേഷമാണ് ഈ കഥ വെളിച്ചം കാണുന്നത്. ഈ കഥ ഞാനെഴുതിയതല്ലാത്തതിനാലും ഇതെഴുതിയ കഥാകാരിയെ പരസ്യമായി തുറന്നു കാണിക്കാനാവാത്തതിനാലുമുള്ള വേവലാതി ആദ്യമേ പങ്കുവെയ്ക്കുന്നു. കഥ അല്പം നീണ്ടതായി തോന്നാം, എങ്കിലും വായിച്ചു മുന്നേറുമ്പോൾ മടുപ്പുണ്ടാവില്ല എന്നു കരുതുന്നു. താല്പര്യവും ക്ഷമയും ഉള്ളവർക്ക് വായിക്കാം... കാവ്യഭംഗിയുള്ള ഈ കഥ വെളിച്ചം കാണാതിരിക്കരുത് എന്ന ഒറ്റ ആഗ്രഹമേ ഇതിവിടെ പ്രസിദ്ധം ചെയ്യുന്നതിന്റെ പിന്നിൽ ഉള്ളൂ. കഥാസന്ദർഭം: ഞാൻ പണ്ട് കോളേജിൽ പഠിപ്പിച്ചിരുന്ന കുട്ടികളുടെ കൂട്ടുകാരിയും, അവരിലൂടെ, ഓൺലൈൻ വഴി പരിചയത്തിലുമായ ഒരു പെൺകുട്ടി, അവളുടെ വീട്ടിലേക്കു പോകും വഴി ഒരു ദിവസം നേരത്തേ ഇറങ്ങി ബാംഗ്ലൂരിൽ എത്തുന്നു. അവൾ മറ്റൊരു വൻനഗരത്തിൽ പഠിക്കുകയായിരുന്നു. ഒരു ദിവസം കറങ്ങാൻ എന്ന വ്യാജേന ഇവിടെ വന്ന കുട്ടിയുടെ താല്പര്യം എന്നോടൊത്ത് ഒരു ദിവസം  അടിച്ചുപൊളിക്കുക എന്ന തീവ്രമായ ആഗ്രഹമായിരുന്നു... എന്തായാലും അവളെ ഒന്നു മയപ്പെടുത്തി, മൂന്നാം തീയതിയായിട്ടും കമ്പനിയിൽ നിന്നും സാലറി കിട്ടിയിട്ടില്ല, ഒക്കെ മറ്റൊരിക്കലാവാം എന്നൊക്കെ പറഞ്ഞു മനസ്സിലാക്കി മജസ്റ്റിക്കിലെ കെ എസ് ആർ ടി സി ഡോർമെട്രിയിൽ നിന്നും കുളിപ്പിച്ച്, ഭക്ഷണമൊക്കെ വാങ്ങിച്ചുകൊടുത്ത്, കോറമംഗല വിപ്രോ പാർക്കിൽ വൈകുന്നേരം വരെ ഇരുത്തി കുറേ ഉപദേശങ്ങൾ ഫ്രീയായി വിളമ്പി വൈകുന്നേരം മഡിവാളയിൽ നിന്നും ബസ്സിനു ടിക്കറ്റും എടുത്ത് കയറ്റി വിട്ടു.. ഹോ!! രണ്ടുമൂന്നു ദിവസങ്ങൾക്ക് ശേഷം അവൾ അയച്ചു തന്ന കഥയാണിത്... കഥാസാരം: മയക്കത്തിൽ വിരിഞ്ഞ മാസ്മരികത ബാംഗ്ലൂർ നഗരം ഉണരുന്നതേ ഉണ്ടായിരുന്നുള്ളൂ. മജസ്റ്റിക്കിലെ തിരക്കിനിടയിലേക്ക് ഒരു പെൺകുട്ടി ബസ്സിറങ്ങുകയാണ്. അവളുടെ കണ്ണുകളിൽ പ്രണയത്തിൻ്റെയും കൗതുകത്തിൻ്റെയും വലിയൊരു ലോകമുണ്ടായിരുന്നു. കയ്യിലുള്ള ചെറിയ ബാഗിനേക്കാൾ ഭാരമുണ്ടായിരുന്നു അവളുടെ ഉള്ളിലെ മോഹങ്ങൾക്ക്. സിറ്റിയുടെ ഇരമ്പലുകൾക്കിടയിൽ തൻ്റെ പ്രിയപ്പെട്ടവനെ കണ്ടെത്താനായിരുന്നു അവളുടെ ആ യാത്ര. നഗരത്തിൻ്റെ തിരക്കുകൾക്കിടയിൽ അവൾ അവനെ കണ്ടുമുട്ടി. ചിരപരിചിതരായ രണ്ടുപേരെപ്പോലെ അവർ കൈകോർത്തു. നഗരത്തിൻ്റെ തിരക്കുകളിൽ നിന്നും മാറി, ഒരിടത്ത്...

Read More »

ഇരുളിന്‍ മഹാനിദ്രയില്‍

കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/Irulin-Mahanidrayil-MadhusoodhananNair.mp3" width="400" height="27" css_class="codeart-google-mp3-player" autoplay="false"] ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു... ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ... ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ... ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിലഭയം തിരഞ്ഞുപോകുന്നു... അടരുവാന്‍ വയ്യാ... അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും... ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം.... നിന്നിലടിയുന്നതേ നിത്യസത്യം...!! Lyricist: വി മധുസൂദനൻ നായർ Music: മോഹൻ സിത്താര Singer: വി മധുസൂദനൻ നായർ Film: ദൈവത്തിന്റെ വികൃതികൾ

Read More »

കുടവയറൻ ഓണത്തപ്പൻ!

ഓണത്തപ്പാ - കുടവയറാ!ഓണത്തപ്പാ - കുടവയറാ!!എന്നാ പോലും - തിരുവോണം?നാളേയ്ക്കാണേ - തിരുവോണം.നാക്കിലയിട്ടു വിളമ്പേണംഓണത്തപ്പാ - കുടവയറാതിരുവോണക്കറിയെന്തെല്ലാം?ചേനത്തണ്ടും ചെറുപയറുംകാടും പടലവുമെരിശ്ശേരികാച്ചിയ മോര്, നാരങ്ങാക്കറി,പച്ചടി, കിച്ചടിയച്ചാറും!ഓണത്തപ്പാ - കുടവയറാഎന്നാ പോലും തിരുവോണം?

Read More »

ഓണപ്പാട്ട്

ഇതാ ആ നല്ല പാട്ട്!! നമുക്കൊക്കെ ഒന്നിച്ചിരുന്ന് ഒന്നുകൂടെ ഇതു പാടാം!അനല്പമായ ഗൃഹാതുരതയോടെ!!മാവേലി നാടുവാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെ.ആമോദത്തോടെ വസിക്കുംകാലംആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനുംആധികള്‍ വ്യാധികളെങ്ങുമില്ലബാലമരണങ്ങള്‍ കേള്‍പ്പാനില്ല.പത്തായിരമാണ്ടിരിപ്പുമുണ്ട്പത്തായമെല്ലാം നിറവതുണ്ട്.എല്ലാകൃഷികളുമൊന്നുപോലെനെല്ലിനു നൂറു വിളവതുണ്ട്.ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല,നല്ലവരല്ലാതെയില്ലപാരിൽ.ഭൂലോകമൊക്കെയുമൊന്നുപോലെആലയമൊക്കെയുമൊന്നുപോലെ.നല്ല കനകം കൊണ്ടെല്ലാവരുംനല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരുംനീതിയോടെങ്ങും വസിച്ചകാലം.കള്ളവുമില്ല’ചതിയുമില്ലഎള്ളോളമില്ലാ പൊളിവചനം.വെള്ളിക്കോലാദികള്‍നാഴികളുംഎല്ലാം കണക്കിനു തുല്യമായി.കള്ളപ്പറയും ചെറുനാഴിയുംകള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.നല്ല മഴ പെയ്യും വേണ്ടും നേരംനല്ലപോലെല്ലാ വിളവും ചേരും.മാവേലി നാടു വാണീടും കാലം,മാനുഷരെല്ലാരുമൊന്നുപോലെ. 

Read More »

സദ്ഗതി

ഒടുവില്‍ അമംഗള ദര്‍ശനയായ്‌ ബധിരയായന്ധയായ്‌ മൂകയായി നിരുപമ പിംഗള കേശിനിയായ്‌ മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും... ഒടുവില്‍ അമംഗള ദര്‍ശനയായ്‌ ബധിരയായന്ധയായ്‌ മൂകയായി നിരുപമ പിംഗല കേശിനിയായ്‌ മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും... പരിതാപമില്ലാതവളോടൊപ്പം പരലോക യാത്രക്കിറങ്ങും മുന്‍പേ വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍ സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും ധൃതിയിലെന്നോമനേ... നിന്‍ ഹൃദയം പരതി പരതി തളര്‍ന്നു പോകെ… ഒരു നാളും നോക്കാതെ മാറ്റിവെച്ച പ്രണയത്തിന്‍ പുസ്തകം നീ തുറക്കും... അതിലന്നു നീയെന്റെ പേരു കാണും അതിലെന്റെ ജീവന്റെ നേരു കാണും... അതിലന്നു നീയെന്റെ പേരു കാണും അതിലെന്റെ ജീവന്റെ നേരു കാണും... പരകോടിയെത്തിയെന്‍ യക്ഷ ജന്മം പരമാണു ഭേദിക്കുമാ നിമിഷം, ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍ പരിദീപ്തമാകും നിന്‍ അന്ത രംഗം... ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍ ഗതിയിലെന്‍ താരം തിളച്ചൊലിക്കും... പരകൊടിയെത്തിയെന്‍ യക്ഷ ജന്മം പരമാണു ഭേദിക്കുമാ നിമിഷം, ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍ പരിദീപ്തമാകും നിന്‍ അന്ത രംഗം... ക്ഷണികേ ജഗല്‍ സ്വപ്ന മുക്തയാം നിന്‍ ഗതിയിലെന്‍ താരം തിളച്ചൊലിക്കും... രചന: ബാലചന്ദ്രൻ ചുള്ളിക്കാട്

Read More »

Chandrashekar Azad | ചന്ദ്രശേഖർ ആസാദ്

1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ് ര ഗ്രാമത്തിൽ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായി ചന്ദ്രശേഖർ ജനിച്ചു. പതിനാലാം വയസ്സിൽ വാരാണസിയിലെ ഒരു സംസ്കൃത പാഠശാലയിൽ ചേർന്നു. ആ ചെറിയ പ്രായത്തിൽ തന്നെ ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിലെത്തുകയും ചെയ്തു. ആ കോടതിമുറിയിൽ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന് 'ആസാദ്' എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ തിവാരി, ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടാൻ തുടങ്ങി. അക്കാലത്ത് യുവാക്കൾക്കിടയിൽ വിപ്ലവ ചിന്തകൾക്ക് സ്വാധീനം ലഭിച്ചുവരുന്ന സമയമായിരുന്നു. ചന്ദ്രശേഖറും വിപ്ലവത്തിലേക്ക് ആകർഷിക്കപ്പെട്ടു. വിപ്ലവകാരികൾ ആയുധം വാങ്ങുക മുതലായ ആവശ്യങ്ങൾക്ക് സർക്കാർ മുതൽ കൊള്ളയടിക്കുക എന്ന നയം സ്വീകരിച്ചു. 1925 ഓഗസ്റ്റ് ഒൻപതിന് ഉത്തർപ്രദേശിലെ കാക്കോറിയിൽ നിന്ന് ആലം നഗറിലേക്ക് ഖജനാവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ച് പത്തോളം തീവ്രവാദികൾ അപായ ചങ്ങല വലിച്ച് നിർത്തി. തീവണ്ടിയിലുണ്ടായിരുന്ന സേഫ് തകർത്ത് സർക്കാർ പണം തട്ടിയെടുത്തു. ഇതേ തുടർന്നുണ്ടായ കാക്കേറി ഗൂഢാലോചന കേസിലെ മിക്ക പ്രതികളേയും അറസ്റ്റ് ചെയ്തു. ആസാദിനെ കിട്ടിയില്ല. പ്രതികളിൽ നാല് പേർക്ക് വധശിക്ഷ, മറ്റുള്ളവർക്ക് നാടുകടത്തൽ, നീണ്ട ജയിൽ വാസം എന്നിവ നൽകി. വിപ്ലവകാരികളിൽ പ്രസിദ്ധനായ ഭഗത് സിംഗ് ആസാദുമായി ബന്ധപ്പെടുന്നത് സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസഥാൻ റിപ്പബ്ലിക്കൻ അസ്സോസിയേഷൻ എന്ന സംഘടന വഴിയാണ്. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും ചുമലിലായി. മറ്റു പ്രധാന നേതാക്കളെല്ലാം ജയിലിലാവുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തിരുന്നു. ഭഗത് സിംഗ് പിന്നീട് ഈ സംഘടനയുടെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്നു മാറ്റി. സംഘടനയുടെ നയം ഭാരതത്തിൽ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്നതായി. ഇക്കാലത്ത് അവരോടൊപ്പം പ്രവറ്ത്തിച്ചിരുന്നവരാണ് രാജ്ഗുരുവും സുഖ്ദേവും. ന്യൂഡൽഹിയിലെ അസംബ്ളി ചേംബറിൽ ബോംബ് എറിയാൻ ഭഗത് സിംഗും കൂട്ടരും തീരുമാനിച്ചു. ബോംബേറിൽ ആളപായം ഉണ്ടായില്ല. എന്നാൽ സഹരൻ പൂരിലെ ഒരു വലിയ ബോംബ്...

Read More »

മലയാളവ്യാകരണവും ഉപയോഗവും – Malayalam grammar and usage

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ മലയാള വ്യാകരണം - ഉപയോഗങ്ങൾ എന്ന വിഭാഗത്തിൽ ചോദിച്ച 30 ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുന്നു. (more…)

Read More »

മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു!

സ്വാതന്ത്ര്യദിനത്തിൽ പുതിയെരു പദ്ധതിയുമായി മലയാളം വിക്കപീഡിയ!!മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു! ചരിത്ര പ്രാധാന്യമുള്ള കോട്ടകളേയും സ്മാരകങ്ങളേയും അതുപോലുള്ള മറ്റു സ്ഥലങ്ങളുടേയും വിവരങ്ങൾ ശേഖരിക്കാനായി മലയാളം വിക്കിപീഡിയ രൂപം നൽകിയ പുതിയൊരു പദ്ധതിയാണിത്. താഴെ പറഞ്ഞിരിക്കുന്നവയുടെ ചിത്രങ്ങൾ ശേഖരിച്ച് വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യുകയും അവയ്ക്ക് അനുയോജ്യമായ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ  തുടങ്ങുകയോ ഉള്ളവ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാനുള്ളതാണ് ഈ പദ്ധതി. അപ്ലോഡ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ കൈയിൽ  ഇതിൽ  ഏതിലെങ്കിലും പെട്ട ചിത്രങ്ങൾ ഉണ്ടെങ്കിൽ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു.കോട്ടകൾപ്രതിമകൾപഴയ ആശ്രമങ്ങൾപഴയ കലാക്ഷേത്രങ്ങൾപ്രധാന മണ്ഡപങ്ങൾകൊട്ടാരങ്ങൾദേവാലയങ്ങൾസ്മാരകമന്ദിരങ്ങൾവിദ്യാഭ്യാസസ്ഥാപനങ്ങൾഗ്രാമപഞ്ചായത്ത് കാര്യാലയങ്ങൾഅണക്കെട്ടുകൾചരിത്ര പ്രാധാന്യമുള്ള മറ്റു സംഗതികൾപദ്ധതിയെ കുറിച്ചുള്ള പൂർണവിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു:ലിങ്ക്:ml.wikipedia.org/wiki/wikipedia:Malayalam_Loves_Monuments

Read More »

ഇതിന്റെ പേരാണോ ആശ്രദ്ധ!!

സ്ഥലനാമങ്ങളാണെങ്കിൽ പോലും അവ എഴുതുന്നതിൽ ഈ പത്രമാധ്യമങ്ങൾ എന്നാണൊരു ഏകത വരുത്തുക, ഇവിടെ മലയാള മനോരമയിലെ ഒരു വാർത്ത ശ്രദ്ധിക്കുക, കാസർഗോഡ് എന്ന വാക്ക് കാസർക്കോട്ട്, കാസർഗോഡ്, കാസർക്കോട് എന്നിങ്ങനെ മൂന്നു വ്യത്യസ്ത രീതിയിലാണ് ആ വാർത്തയിൽ വരുന്നത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? കേവലമൊരു അശ്രദ്ധയ്ക്കപ്പുറം ഗൗരവപൂർവ്വം സമീപിക്കേണ്ട കാര്യം തന്നെയാണിത്...വാർത്താ ലിങ്ക്: http://goo.gl/H9JTvNB: കോട്ടയത്തെ കൊടയം, കൊട്ടയം, കോഡയം എന്നൊക്കെ എഴുതിയാൽ മനോരമയും പനച്ചിയുമൊക്കെ സമ്മതിക്കുമോ ആവോ!!

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)