ടെലഗ്രാം – വാട്സ് ആപ്പിനൊരു പകരക്കാരൻ

മൊബൈൽ മെസേജിങ് രംഗത്ത് പകരം വെയ്ക്കാനില്ലാത്ത മെസഞ്ചർ ആയിരുന്നു വാട്സാപ്പ് എന്ന ചെറുപ്രോഗ്രാം. എന്നാൽ വാട്സ്ആപ്പിനേക്കാൾ മികച്ച സൗകര്യങ്ങൾ വാഗ്ദാനം നൽകിക്കൊണ്ട് ടെലെഗ്രാം എന്ന പേരിൽ ഒരു ഓപ്പൺസോഴ്സ് പ്രോഗ്രാം രംഗത്തു വന്നിരിക്കുന്നു. (more…)

Read More »

ചായില്യം – സിനിമ

നിരവധി പുരസ്കാരങ്ങളുടെ പൊലിമയിൽ ഇന്ന് ജനസമക്ഷം എത്തുന്ന ഒരു ജനകീയ സിനിമയാണ് ചായില്യം.  ഈ വെബ് സൈറ്റുമായി സിനിമയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്നകാര്യം ആദ്യം തന്നെ പറയുന്നു (more…)

Read More »

എരുതുകളി

മാവിലസമുദായത്തിന്റെ പ്രധനപ്പെട്ടൊരു കലാരൂപമാണ് എരുതുകളി. കാസർഗോഡ് ജില്ലയിലും, കണ്ണൂർ ജില്ലയിലും ഉള്ള ആദിവാസിവിഭാഗമാണ് മാവിലർ. ഹോസ്‌ദുർഗ് താലുക്കിലാണ്‌ ഇവരെ കൂടുതലായി കണ്ടുവരുന്നത്. തുളുവും മലയാളവും ഇടകലർന്ന ഭാഷയാണ്‌ ഇവർ ഉപയോഗിക്കുന്നത്. പ്രാചീനകാലം മുതൽ തന്നെ മലനിരകളിൽ ജീവിതം നയിച്ച ആദിവാസികളാണ്‌ പിന്നീട് ചെറുമൻ എന്നും മാവിലൻ എന്നും അറിയപ്പെടുന്നത്. വേട്ടയാടിയും കാട്ടുകിഴങ്ങുകൾ ഭക്ഷിച്ചും ഇവർ പിന്നീട് കാർഷികവൃത്തിയിലേക്കു തിരിയുകയുണ്ടായി. വേട്ടയാടലിനു പുറമേ കാട്ടിൽതന്നെ ഇവർ ചെറിയതോതിലുള്ള കൃഷികളും ചെയ്തു വന്നിരുന്നു. കാലക്രമേണ ഉയർന്ന ജാതിക്കാർ ഇവരെ അടിമകളാക്കുകയും വിൽക്കുകയും പാട്ടത്തിനു നൽകുകയും ചെയ്തു. ഈ വിഭാഗക്കാർക്ക് ഭൂമിയുടെ സ്ഥിരാവകാശം ലഭിക്കുന്നത് 1957 മുതലാണ്‌. ജന്മിമാർ പറയുന്ന ഇടങ്ങളിൽ മാറിമാറി താമസിച്ചാണ്‌ അതുവരെ ഇവർ കഴിഞ്ഞിരുന്നത്. മാവിലന്മാർ ബന്തടുക്ക ആസ്ഥാനമാക്കി തുളുനാട് ഭരിച്ചിരുന്നവരായിരുന്നു എന്നും പറയപ്പെടുന്നു. പത്താമുദയദിവസം (തുലാമാസം പത്താം തിയ്യതി) മുളയും പുല്ലും വെച്ച് കാളയുടെ(എരുത്) രൂപം കെട്ടി വീടുകൾ കയറി മാവിലർ നൃത്തം ചെയ്യുന്ന രീതിയാണിത്. വീടുകളിൽ ഐശ്വര്യം ലഭിക്കാനാണിങ്ങനെ ആടുന്നത്.കാലിയനും മരമീടനും ചേർന്നുള്ള നൃത്തരൂപമാണിത്. കാളയുടേത് പോലുള്ള ഒരു മുഖാവരണം അണിഞ്ഞിരിക്കും. വീട്ടുകളിൽ നിന്നും അരി, തേങ്ങ, പണം, മുണ്ട് എന്നിവ ഇവർക്ക് പ്രതിഫലമായി ലഭിക്കും. അവസാനം, എരുതിനെ അഴിച്ചു വിട്ട് അതിനു പുല്ലും വെള്ളവും കൊടുക്കുന്ന ചടങ്ങുണ്ട്, അപ്പോൾ നരിവേഷം(പുലി) കെട്ടിയ ആൾ എരുതിനുമേൽ ചാടിവീഴുന്നതോടെ ആ കലാരൂപം അവസാനിക്കുന്നു. തുലാ മാസം പത്തിന് മാവിലർ തങ്ങളുടെ ഗ്രാമപ്രവിശ്യയിൽ നടത്തുന്ന ഒരു വിനോദ കലാരൂപമാണിത്. 'എരുത്' എന്ന വാക്കിന്റെ അർത്ഥം വലിയ കാള എന്നാണ്. മുളങ്കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിർമ്മിക്കുന്ന എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലർ വീടുകൾ തോറും കയറി ഇറങ്ങും. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാർഷികവൃത്തിക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള പാട്ടുകളാണ് ഇതിലുപയോഗിക്കുന്നത്. കളിക്കാർക്കു വീട്ടുകാർ സമ്മാനങ്ങളും നൽകും. തുലാപ്പത്തിനു തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നിൽക്കും. കൊയ്ത്ത് ഉത്സവത്തിനു...

Read More »

ഒരു ആലപ്പുഴ യാത്ര

വിക്കിപീഡിയ എന്ന സ്വതന്ത്ര്യസർവ്വവിജ്ഞാനകോശത്തെ ആലപ്പുഴയിലെ സാധാരണക്കാരിലേക്ക് എത്തിച്ച പ്രവർത്തകസംഗമമായിരുന്നു ഇപ്രാവശ്യത്തെ വിക്കിസംഗമോത്സവം. എടുത്തു പറയാൻ ഏറെ പുതുമകൾ ഇതിനുണ്ട്. സംഘാടനം തന്നെയാണിതിൽ മുന്നിട്ട് നിൽക്കുന്നത്. എത്രമാത്രം കാര്യക്ഷമമായി ഒരു പരിപാടി സംഘടിപ്പിക്കാമോ അതിന്റെ അവസാനപരിധിയോട് ഏറെ ചേർന്നു നിൽക്കുന്നു ആലപ്പുഴയിലെ സംഘാടകസമിതിയുടെ പ്രവർത്തനം. ശാസ്ത്രസാഹിത്യ പരിഷിത്തിന്റെ മികവുറ്റ സംഘാടചാതുരിക്ക് ആദ്യമേ നമസ്കാരം. ലളിതവും സുന്ദരവുമായ ഭക്ഷണങ്ങൾ ഏറെ ഇഷ്ടമായെങ്കിലും 21 നു വൈകുന്നേരം കിട്ടിയ ചിക്കൻകറിയും ഇടയ്ക്കിടെ കിട്ടിക്കൊണ്ടിരുന്ന ചായയും കൊള്ളില്ലായിരുന്നു. ഇത് പക്ഷേ, ചിരട്ടപ്പുട്ടിന്റേയും അവൽ മിക്സിന്റേയും വൈകുന്നേരത്തെ കഞ്ഞിയുടേയും (ഹോ! എന്താ സ്വാദ് അതിന്!) ഒക്കെ മുന്നിൽ ഒരു കുറവേ ആവുന്നില്ല! ചുമ്മാ ഒന്ന് കുറ്റം പറഞ്ഞെന്നു മാത്രം!  21 ലെ ഉച്ചയ്ക്കുള്ള ഭക്ഷണം മിസ്സായതിലുള്ള സങ്കടം സംഘാടക സമിതിയെ അറിയിക്കുന്നു. ഏറെ ഇഷ്ടമായ മറ്റൊരു സംഗതി അഷ്ടമുടിയെന്ന ഹോം സ്റ്റേയിലെ ചേച്ചിയുടേയും ചേട്ടന്റേയും പെരുമാറ്റമായിരുന്നു. കുഞ്ഞുമായെത്തിയ ഞങ്ങൾക്ക് ഏറെ സഹായകരമായിരുന്നു ആ വീട്ടിലെ താമസം. ആമീസിന്റെ ജീവിതത്തിലെ ആദ്യത്തെ യാത്രാനുഭവം കൂടിയായിരുന്നു ഇത്. ആവശ്യത്തിനു ചൂടുവെള്ളം ലഭ്യമാക്കാനും, അത്യാവശ്യസഹായങ്ങൾക്കും അവർ യാതൊരു ലോഭവും വരുത്തിയില്ല. ഒരു ഹൗസ് ബോട്ടിലെന്നു തോന്നിപ്പിക്കുന്ന തരത്തിൽ സജ്ജീകരണങ്ങൾ ഉള്ള വിശാലസുന്ദരമായ മുറികൾ ഉള്ള നല്ലൊരു വീട്.  തിരിച്ചു വരുമ്പോൾ ഞങ്ങളുടെ ലഗേജുകളുമായി ഞങ്ങളെ അനുഗമിച്ച ചേച്ചിയുടെ ആതിഥ്യമര്യാദയെ അഭിനന്ദിച്ചേ മതിയാവൂ. ആലപ്പുഴയിൽ ഒന്നോ രണ്ടോ ദിവസം താമസ്സത്തിനെത്തുന്നവർക്ക് അഭിമാനപൂർവ്വം ഞങ്ങളീസ്ഥലം റഫർ ചെയ്യാൻ തയ്യാറാണ്. വിക്കിപീഡിയയേയും സ്വതന്ത്ര്യസോഫ്റ്റ്‌വെയർ പ്രസ്ഥാനത്തേയും മനസാ വരിച്ച ഒട്ടേറെപേരെ കാണുക എന്നതായിരുന്നു എന്റെ യാത്രയുടെ പ്രധാന ലക്ഷ്യം. ഏറെക്കുറെ അത് ഫലപ്രാപ്തി കണ്ടെങ്കിലും, ഇനി ഒരു കൂടിക്കാഴ്ചകൂടി വേണ്ടിവരും മുഖങ്ങൾ ഒക്കെയങ്ങ് മനസ്സിൽ നന്നായി ഉറയ്ക്കാൻ എന്നു തോന്നുന്നു. ഓൺലൈനിൽ കണ്ടുപരിചരിയപ്പെട്ട മറ്റുചില സുഹൃത്തുക്കളെ കൂടെ അവിടെ കാണാനായത് സന്തോഷത്തിന്റെ ഇരട്ടിമധുരം തന്നു. മഞ്ജുവും കുഞ്ഞും കൂടെ ഉണ്ടായതിനാൽ കൈയ്യും കാലും കെട്ടിയ ഒരു അവസ്ഥ തന്നെയായിരുന്നു എന്നു പറയാം. എങ്കിലും അവരോടൊപ്പമുള്ള അഷ്ടമുടിയിലെ താമസത്തിന് ഒരു സുഖമുണ്ടായിരുന്നു. കൂടെ...

Read More »

2013 ഒക്ടോബർ 9 – PSC LD Clerk പരീക്ഷ ഭാഗം രണ്ട്!

2013 നവംബർ 19 നു കാസർഗോഡ് ജില്ലയിൽ നടന്ന PSC, LDC പരീക്ഷയിൽ ചോദിച്ച ഏതാനും ചോദ്യങ്ങൾ. ആദ്യത്തെ 30 ചോദ്യങ്ങളുടെ ഒരു സെറ്റ് ഇന്നലെ പബ്ലിഷ് ചെയ്തിരുന്നു. ഈ സെറ്റിലും 30 ചോദ്യങ്ങൾ ഉണ്ട്.  ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. ശരിയായ ഉത്തരങ്ങൾ കമന്റായി പോസ്റ്റ് ചെയ്താൽ മറ്റുള്ളവർക്കും ഉപകാരപ്പെടും. (more…)

Read More »

2013 ഒക്ടോബർ 9 – PSC LD Clerk പരീക്ഷ

2013 ഒക്ടോബർ 9 നു കാസർഗോഡ് ജില്ലയിൽ നടന്ന PSC LD Clerk പരീക്ഷയിലെ ഏതാനും ചോദ്യങ്ങൾ കൊടുത്തിരിക്കുന്നു, ഉത്തരം കമന്റായി കൊടുക്കാൻ ശ്രമിക്കുമല്ലോ!!   ചോദ്യം 01) പ്രാചീന  കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വത പ്രദേശം ഉൾപ്പെട്ട തിണയുടെ പേരെന്താണ്? 1) മുല്ലൈ  2) പാലൈ  3) കുറിഞ്ഞി   4) മരുതം   ചോദ്യം 02) സിക്കിമിന്റെ തലസ്ഥാനം ഏത്? 1) ഇറ്റാനഗർ  2) ഇംഫാൽ  3) സിംല  4) ഗാങ്ടോക്   ചോദ്യം 03) തരിസാപള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറീയൻ ക്രിസ്ത്യൻ നേതാവ് ആരാണ്? 1) വാസ്കോഡ് ഗാമ  2) കേണൽ മെക്കാളെ  3) കേണൽ മൺറോ  4) മാർ സപീർ ഈശോ   ചോദ്യം 04) ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ പർവ്വത നിര ഏത്? 1) മൗണ്ട് എവറസ്റ്റ്  2) കാഞ്ചൻ ഗംഗ  3‌) മൗണ്ട് K. 2    4)നംഗപർവ്വതം   ചോദ്യം 05) റൂർക്കല ഉരുക്കു നിർമ്മാണശാല  സ്ഥാപിക്കാൻ ഇന്ത്യയെ സഹായിച്ച രാജ്യം ഏത്? 1) പാക്കിസ്ഥാൻ   2) റഷ്യ  3) ഇംഗ്ലണ്ട്  4) ജർമ്മനി   ചോദ്യം 06) കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത്, ഒരു തുറമുഖ നഗരമായിരുന്നു. അതിന്റെ പേരെന്താണ്? 1) തിണ്ടിസ്  2) മുസരിസ്   3) കൊച്ചി   4) കോഴിക്കോട്   ചോദ്യം 07) ശബരി നദി ഏതു നദിയുടെ പോഷകനദിയാണ്? 1) പമ്പ   2)കൃഷ്ണ  3)ഭാരതപ്പുഴ  4) ഗോദാവരി   ചോദ്യം 08) ചവിട്ടുനാടകം എന്ന കലാരൂപം കേരളത്തിൽ എത്തിച്ചതാര്? 1) ബ്രിട്ടീഷുകാർ  2) പോർച്ചുഗീസുകാർ  3) ഡച്ചുകാർ    4)ഫ്രഞ്ചുകാർ   ചോദ്യം 09) ഉത്തരമദ്ധ്യ റെയിൽവേയുടെ ആസ്ഥാനം ഏത്? 1) അലഹബാദ്   2) ന്യൂഡെൽഹി  3) മുംബൈ  4)ജെയ്പൂർ   ചോദ്യം 10) അലാവുദീൻ ഖിൽജി, കമ്പോളത്തിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ, നിയമിച്ച ഉദ്യോഗസ്ഥനാര്? 1)  മൻസബ്  2) ഷാഹ്‌ന  3)ഷിക്ദാർ   4)സുബൈദാർ   ചോദ്യം 11) ഇന്നത്തെ അയോധ്യ, ഗുപ്ത...

Read More »

രാമൻ, രാമൻ നായരായ കഥ

രാമൻ, രാമൻ നായരായ കഥ ഒരു കാലഘട്ടത്തിന്റെ കൂടി കഥയാണ്. സഖാവ് അമ്പുവിന്റെ മകനാണ് രാമൻ. സഖാവ് അമ്പു അക്കാലത്തെ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആദ്യകാല മുൻനിര നേതാക്കളിൽ ചിലരെങ്കിലും സഖാവ് അമ്പുവിന്റെ ആഥിധേയത്വം സ്വീകരിച്ചെത്തിയിട്ടുണ്ട്. നാട്ടിലെ ഏതൊരു പ്രശ്നപരിഹാരത്തിനും രാഷ്ട്രീയഭേദമന്യേ ആളുകൾ സമീപിക്കുന്നത് സഖാവ് അമ്പുവിനെയായിരുന്നു. (more…)

Read More »

മാറുന്ന വിദ്യാലയങ്ങളും നമ്മുടെ അദ്ധ്യാപകരും

നമുക്കിന്നറിയപ്പെടുന്ന ചരിത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ അദ്ധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല എന്നു വേണം കരുതാൻ. അതാത് കാലഘട്ടത്തിലെ പൗരോഹിത്യത്തിന്റെ കടമയായി അതു നിലനിന്നു വന്നിരുന്നു. ഗുരുകുല വിദ്യാഭ്യാസം നില നിന്നിരുന്ന നമ്മുടെ പൂർവ്വകാലം  ആദ്ധ്യാത്മിക ജ്ഞാനത്തിനു മുന്തൂക്കം കൊടുത്തിരുന്നു; അല്ലെങ്കിൽ ആദ്ധ്യാത്മിക ജ്ഞാനത്തിലേക്കുള്ള വഴിയായിരുന്നു അറിവ് എന്നത്. (more…)

Read More »

കേരള പബ്ലിക് സർവീസ് കമ്മീഷൻ

"Adm. Ticket available in profile for LD Clerk (Kasaragod) Exam on 09-11-2013 at 2:00 pm. You should enter Exam Hall before 1:30 pm." - ഇന്ന് മെസേജ് കിട്ടി! പി എസ് സിയിൽ നിന്നും! ഒരിക്കൽ ഞാൻ ഈ പരീക്ഷ എഴുതിയിരുന്നു! 21  ആം വയസ്സിൽ ആയിരുന്നു അത്. കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ വെച്ച്! അന്നതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. പരീക്ഷയുടെ വലിപ്പമേറിയ  ഗൈഡുകളുമായി വന്ന്  ആശങ്കയോടെ പഠിക്കുന്ന ആൾക്കാർ ഒരു ഭാഗത്ത്; ചുമ്മാ ഒരു തമാശയായി കണ്ട്  കറങ്ങിനടന്ന് പഠിപ്പിസ്റ്റുകളെ പരിഹസിക്കുന്ന കുറേ ടീമുകൾ! ഇതൊക്കെ അത്ഭതത്തോടെ കണ്ട് നടക്കുന്നവർ വേറെ... (more…)

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)